𝔸 𝕤𝕙𝕠𝕣𝕥 𝕤𝕥𝕠𝕣𝕪
''ഇക്ക വീട്ടിൽ കല്യാണമാലോചന മുറുകി കൊണ്ടിരിക്ക എന്ത ചെയ്യ "
"അന്റെ ബാപ്പ എന്ത് വന്നാലും അന്നെ മ്മൾക്ക് കെട്ടിച്ചെരൂല എന്നല്ലെ പറയ്ണ് "
"ഇക്ക മ്മൾക്ക് അങ്ങ് ഒളിച്ചോടിയാലോ "
" എന്ത ഖദീസോ ഇയ്യ് പറയ്ണത് ഒളിച്ചോടെ "
" ആ ഒളിച്ചോട"
"എടി അതിന്ന് ഒളിച്ചോടി പോയാൽ മ്മൾക്ക് ജീവിക്കാൻ ഇന്റെൽ പൈസ ഒന്നൂല്ലാന്ന് അനക്കറീലെ "
''അത് മ്മൾക്ക് ബാപ്പാന്റെ ലോക്കറിൽന്ന് പൈസ എടുക്ക "
" ആ എന്ന ഓക്കെ "
"അല്ല ഇക്ക മ്മൾ എവിടുക്ക ഒളിച്ചോട"
"മ്മൾക്ക് മലമ്പുഴേക്ക് ഒളിച്ചോട"
" അത് മണ്ട വികാലാന്റ് മതി"
" എന്ന ഒക്കെ വികാലാന്റെങ്കി വികാലാന്റ് "
"ഇക്ക മ്മൾ എപ്പഴ ഒളിച്ചോട"
"രാത്രിക്ക് "
"രാത്രിയോ മ്മൾക്ക് ഉച്ചയ്ക്ക് ഒളിച്ചോട"
"എന്റെ പുന്നാര ഖദീസോ ഉച്ചയ്ക്ക് ഒളിച്ചോടിയാൽ എല്ലാരും കാണും "
" ഹ എന്ന രാത്രിക്ക് പോവ"
" എന്ന ഇയ്യ് വീട്ടിൽക്ക് വിട്ടോ നാളെ രാവിലെ ഒന്നൂടെ ഇവിടെ ക്ക് വ അപ്പോ ബാക്കി കാര്യങ്ങൾ മ്മൾ പറയണ്ട് "
" ഹ ഓക്കെ "
ഇതും പറഞ്ഞ് ഖദീസു പോയി അപ്പോ തന്നെ ബീരാൻ ഓന്റെ ആത്മ സുഹൃത്തായ ജബ്ബാറിന്റെ അടുത്തേക്ക് പോയി കാര്യങ്ങൾ പറഞ്ഞു
ഒളിച്ചോടാനുള്ള എല്ലാ ഒരുക്കങ്ങളും ജബ്ബാർ ചെയ്യാമെന്ന് ഏറ്റു അങ്ങനെ പിറ്റെ ദിവസം കദീസു കു ളത്തിന്റെ അവിടേക്ക് വന്നു അപ്പോ ബീരാന്റെ കൂടെ ജബ്ബാറും ഉണ്ടായിരുന്നു...
ബീരാനും ജബ്ബാറും കൂടെ എല്ലാതും കദീസൂന് പറഞ്ഞ് കൊടുത്തു
" അപ്പോ ഖദീസോ മ്മൾ രാത്രി 12:00 മണിക്ക് അന്റെ ബീട്ടിലെ ഫോണിൽക്ക് വിളിക്കും അത് ഇയ്യ് അന്റെ അടുത്ത് തന്നെ വെക്കണം ട്ടോ ഇനി ഇയ്യ് ഉറങ്ങി പോവരുത് ട്ടോ "
" ആഹ് "
"പിന്നെയ് സ്വർണ്ണം എടുക്കാൻ മറക്കണ്ട "
" ആ അയ്ക്കോട്ടെ ഇക്ക "
ഇതും പറഞ്ഞ് ഖദീസു പോയി.....
_____________________________
(സമയം രാത്രി 12:00)
ബീരാൻ കദീസൂന്റെ വീടിന്റെ ഇപ്പുറത്തുള്ള തോടീൽ വന്ന് ഖദീസൂന് വിളിച്ചു കുറെ നേരത്തെ വിളിക്ക് ശേഷം ഖദീസു ഫോൺ എടുത്തു
" ഹലോ ഇക്ക മ്മൾ ഇപ്പോ ഇറങ്ങ"
" ആ വേഗം വായോ"
ഖദീസു മെല്ലെ കട്ടിലിൽ നിന്ന് എണീറ്റതും അനിയത്തി എങ്ങോട്ടാണെന്ന് ചോദിച്ചു
" അത് മ്മൾ വികാലാന്റ് വരെ ഒന്ന് ഒളിച്ചോട"
" എന്ന മ്മളും പോരട്ടെ "
"മാണ്ട ഇയ്യ് അവിടെ കിടന്നോ മ്മൾ പോട്ടെ"
ഇതും പറഞ്ഞ് ഖദീസു ഒരു പെട്ടി എടുത്ത് ബീരാന്റെ അടുത്തേക്ക് ചെന്നു റോഡിൽ ജബ്ബാർ ഓര്ക്ക് പോകേണ്ട വണ്ടിയുമായി നിന്നിരുന്നു ....
അങ്ങനെ ഓർ വണ്ടിയിൽ കയറി വികാലാന്റിലേക്ക് വിട്ടു....
വികാലാന്റിൽ എത്തിയതും ഖദീസും ബീരാനും വണ്ടിയിൽ നിന്നിറങ്ങി അങ്ങനെ ഒരു ലോഡ്ജിൽ ഒൽ മുറി എടുത്ത് നാളെ പാർക്കിൽക്ക് പോവാമെന്ന് തീരുമാനിച്ചു....
___________________________
പിറ്റേന്ന് ഖദീസൂന്റെ വീട്ടിൽ
"അയ്യോ ഇന്റെ മോളെ കാണാനില്ല "
"ഉമ്മച്ചി കരയണ്ട ഇത്താത്ത വികാലാന്റ് വരെ ഒന്ന് ഒളിച്ചോടിക്ക " അനിയത്തി
ഇത് കേട്ടതും എല്ലാരും ഞെട്ടി അപ്പോ തന്നെ ഖദീ സൂ ന്റെ ഉപ്പയും കുറച്ചാളും വികാലാന്റിലേക്ക് വിട്ടു ഓര് നേരെ പാർക്കിൽ കയറി
അപ്പോ അതാ ഒളിച്ചോടിയ ഖദീസും ബീരാനും നിന്ന് ഐസ്ക്രീം തിന്നുന്ന് അങ്ങനെ കൈയ്യോടെ രണ്ടാളിം പോക്കി നാട്ടിൽ കൊണ്ട് വന്നു
"ബാപ്പ ഇങ്ങൾ എന്ത് സാധന മ്മളെ ഐസ് ക്രീം ഫുൾ കഴിഞ്ഞിട്ട് ഇങ്ങോട്ട് കൊടുന്നാൽ പോരെർന്നോ ഒന്ന് മനസമാധാനമായി ഒളിച്ചോടാനും സമ്മദിക്കൂല എന്ന ആഐസ് ക്രീം എങ്കിലും തിന്നാൻ അയച്ചൂടാർന്നോ "
ഇത് കേട്ടതും എല്ലാരും ഞെട്ടി അപ്പഴക്കിന് നാട്ടിൽ മോത്തം ഖദീസൂന്റിം ബീരാന്റിം ഒളിച്ചോട്ടം പാട്ടായീന്നു അങ്ങനെ ആകെ നാറ്റ കേസായി...
"കുഞ്ഞാപ്പോ ഇനി ഇയ്യ് മസിൽ പിടിച്ചിട്ട് കാര്യല്ല ഓ ലെ അങ്ങ് കെട്ടിച്ച് കൊടുത്തള ഓൾ ഓന്റെ ഒപ്പം ഒരു ദിവസം നിന്നതല്ലെ അപ്പോ ഇനി ആരും ഓളെ കെട്ടാൻ വരൂല്ല"
പള്ളിക്കലെ മോലിയാർ കൂടി ഇത് പറഞ്ഞപ്പോൾ ഖദീസൂന്റെ ബാപ്പ ഓലെ നിക്കാഹിന് സമ്മദിച്ചു... അങ്ങനെ ഓലെ നിക്കാഹ് കഴിഞ്ഞു...
അപ്പഴക്കിന് നാട്ടിൽ മുഴുവനും ഖദീ സൂന്റെ ഒളിച്ചോട്ട കഥ പാട്ടായീന്നു... നാട്ടുകാർ കളിയാക്കി ഓരോന്ന് പറയുന്നുമുണ്ടായിരുന്നു പക്ഷേ മ്മളെ ഖദീസും ബീരാനും ഇത് ഒന്നും ശ്രദ്ദിക്കാതെ സന്തോഷത്തോടെ സുഗായി ജീവിച്ചു......
ശുഭം....
*_📚🌈പുസ്തകത്താളുകൾ💖📚 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞ ഭാഗങ്ങൾ_____ ആവശ്യമുള്ളവർക്ക്_______________9745154829____* MOHD DANISH
ആരും മ്മളെ തല്ലി കൊല്ലരുത്... മ്മൾ വെറുതെ ഇരുന്നപ്പോ എഴുതീതാണ്...
✍️Aadi
kadheesunte olichottam
kadeesunte olichottam
share chat novel
helo novel

0 Comments
Post a Comment