*നാരീ ക്ഷാമം*
-----------------------
"ഇയ്യിങ്ങനെ നടന്നാ മതിയൊ സുക്കൂറേ..ഒരു പെണ്ണൊക്കെ കെട്ടണ്ടെ.."
എന്റെ കല്ല്യാണക്കാര്യത്തിൽ എനിക്കില്ലാത്ത ശുഷ്കാന്തിയാണു നാട്ടാരു തെണ്ടികൾക്ക്..
കെട്ടാൻ പൂതിയില്ലാഞ്ഞിട്ടാണൊ കാക്കാ,കിട്ടാത്തോണ്ടല്ലെ.
പണ്ടൊക്കെ ആണേൽ പെണ്ണ് കെട്ടുകാന്നുള്ളത് വളരെ ഈസിയായ്ട്ടുള്ളൊരു പണിയായ്നു.
ഒരു പണിയും ഇല്ലാതെ തെണ്ടി നടക്കണ ചെക്കന്മാരെയൊക്കെ തോനം പണോം,പണ്ടോം കൊടുത്ത് പെണ്ണിന്റെ വാപ്പാരു കച്ചോടാക്കും.
പോരാത്തെയ്നു ഓളേം കെട്ടിപ്പിടിച്ച് കെടക്കാൻ നല്ല തേക്കിന്റെ കട്ടിലേം,സ്പ്രിങ് ആക്ഷൻ കെടക്കേം മുട്ടുമ്പൊ മുട്ടുമ്പൊ തൂറാൻ അറേന്റെ ഉള്ളീ തന്നെ അറ്റാച്ച്ഡ് യൂറോപ്യൻ ക്ലോസറ്റും ഉള്ള ഫസ്റ്റ് ക്ലാസ് മണിയറേം ഒരുക്കിക്കൊടുക്കും.
വരുന്നോരു വരുന്നോരു ചെക്കനെന്താ പണീന്ന് ചോയ്ക്കുമ്പൊ പെണ്ണിന്റെ കോന്തലേ മേൽ തൂങ്ങിക്കിടക്കണ കുട്ട്യോളെ കാട്ടീട്ട് തന്താരു പറയും ചെക്കനു ഇതൊക്കെ തന്നാ പണീന്ന്..
അന്നൊന്നും ഈ പെണ്ണുങ്ങൾക്ക് അഞ്ചു പൈസേന്റെ വിവരമില്ലാത്തോണ്ട് ഇതൊക്കെയങ്ങാട് നടക്കും.
ഇന്നങ്ങനാണൊ.
പെൺകുട്ട്യോളൊക്കെ സമത്വോം,സംവരണോം പറഞ്ഞ് എറങ്ങി നടക്കുവല്ലെ.
എല്ലാത്തിനും വിവരം വെച്ചു.
ഇപ്പൊ അവരു തന്നെ അവർക്കുള്ള പുയ്യാപ്ലേനെ തേടിപ്പിടിക്കുവാണു.
ഈന്റെടേൽ ജോലീം കൂലീം ഇല്ലാത്ത ഇമ്മക്കൊക്കെ എവടെക്കിട്ടാനാ പെണ്ണ്..
റോഡിലെറങ്ങിയാൽ മുയുമൻ പെണ്ണുങ്ങളെ കൊണ്ട് ഇമ്മൾ ആണുങ്ങൾക്ക് നടക്കാൻ കയ്യൂല.
എന്നാൽ ഏതേം ഒന്നിനെ കെട്ടാന്ന് കരുതിയാലൊ..ഒരൊറ്റ എണ്ണത്തിനെ കിട്ടുവേം ഇല്ല.
ഇവറ്റകൾക്കൊക്കെ ഇത്രേം ഡിമാന്റ് എങ്ങനാ ഇണ്ടായേന്ന് എത്ര ചിന്തിച്ചിട്ടും അങ്ങട്ട് മനസ്സിലാവണില്ല.
മുൻപ് മൂന്നാലു ആലോചന വന്നപ്പൊ കുളിച്ച് കുട്ടപ്പനായി കുട്ടിക്കൂറ പൌഡറും ഇട്ട് ചേലിലാട് പോയി കട്ടൻ ചായേം,പരിപ്പു വടേം തിന്ന് ഗ്യാസു കേറി വീട്ടിൽക്കെത്തി മൂന്നാലു വളി വിടുമ്പോൾക്ക് ബ്രോക്കർ മമ്മാലീടെ വിളി വരും.
പ്രതീക്ഷയോടെ ഫോണെടുക്കുമ്പൊ മൂപ്പരു പറയും സുക്കൂറെ,അന്നെ ഓൾക്ക് ഇഷ്ടായില്ലാന്ന് പറയാൻ പറഞ്ഞൂന്ന്.
എവടെ ഇഷ്ടാകാനാണു.
പിള്ളേർക്ക് ഫേസൂക്കിലും,ടിക് ടോക്കിലും നേരത്തിനു പുഷ്പിക്കാൻ ആൾക്കാരു വേറെ ഇണ്ടാകും.
അങ്ങനെ മുട്ടറ്റം മൂഞ്ചി പണ്ടാറടങ്ങി നിക്കുമ്പൊഴാണു ഇമ്മടെ ഫ്രീക്കൻ ചങ്ങായി കൂതറ ഖാദറിന്റെ കല്ല്യാണ വിവരം അറിഞ്ഞത്.
എന്റൂടെ കളിച്ചു വളർന്ന മൂക്കള ഒലിപ്പിച്ച് നടക്കണ ചെക്കനാണു.
ആ വാർത്ത കൂടി കേട്ടപ്പൊ ഇമ്മടെ നെഞ്ചിൽ അഞ്ചാറു കുരു ഒന്നിച്ചാട് പൊട്ടി.
ഓനാണേൽ ജോലീം കൂലീം ഇല്ലേലും തേപ്പുകാരുടെ ഒരസിപ്പല പോൽത്തെ മുട്ടക്കാട്ടൻ ഫോണുണ്ട്.
കണ്ണിൽ സുറുമേം ഇട്ട്,മുടിക്കിട്ടൊരു കുടുമേം കെട്ടി,മോന്തേം വായും കാണാത്തൊരു താടീം വളർത്തി ഒരു ജാതി ലെവലാണു.
ടിക് ടോക്കിൽ പൂത്തുമ്പീം കുർള മമ്മീം പാടി കോപ്രായോം കാട്ടി ഓനൊരുത്തിയെ അങ്ങാട് വീഴ്ത്തി.
നാലു കാലേൽ വീണ ഓളാണേൽ മൂന്നാം പക്കം ഓന്റെ പൊരേൽക് പെട്ടീം കെടക്കേമായി വന്ന്.
ഒടുക്കം പെണ്ണിന്റെ തന്ത വന്ന് കെട്ടിച്ചു തരാന്നും പറഞ്ഞ് കാര്യത്തിലൊരു തീരുമാനമാക്കി.
ഓന്റെ വിശേഷം തിരക്കാൻ ചെന്നപ്പൊ ഓനെന്നോട് പറഞ്ഞു.
"സുക്കൂറെ,ഇയ്യിങ്ങനൊന്നും നടന്നാ പെണ്ണു കിട്ടില്ല..ഇയ്യെന്നെ പോലെ ഒരു ഫോണും,ഒരു ബുള്ളറ്റും എടുത്ത് ശിങ്കിൾ പസങ്കാന്നും പറഞ്ഞൊരു പോസ്റ്റാട് പോസ്റ്റ്.
എന്നിട്ട് വല്ല മലേടേം,കുന്നിന്റേം മേലെ പോയി ബുള്ളറ്റിന്റെ മണ്ടക്കിരുന്ന് അഞ്ചാറു ഫോട്ടം പിടിക്ക്.
ഇപ്പോൾത്തെ പിള്ളേരൊക്കെ വേറെ ലെവൽ വൈബാന്ന്.."
ഓൻ പറയുന്നേലും കാര്യമുണ്ട്.
ഇപ്പൊ ഇപ്പൊ ഒരു വക ജുവാക്കളൊക്കെ ഇങ്ങനാണു.
ഇനീപ്പൊ കാലത്തിനൊപ്പം കോലം കെട്ടണം എന്നാണേൽ അങ്ങനെ.
അങ്ങനെ ഉമ്മാന്റെ കാതിലെ സ്വർണ്ണത്തിന്റെ രണ്ട് കടുക്കൻ വീട്ടു മുറ്റത്തൊരു ബുള്ളറ്റായി പുനർജനിച്ചു.
ഇപ്പൊ സ്വന്തായ്ട്ട് ഫേസൂക്കിൽ രണ്ട് അക്കൌണ്ടും,ടിക് ടോക്കിൽ ഒരു അക്കൌണ്ടും ഇണ്ട്.
ടിക് ടോക്കിൽ ഇമ്മളിട്ട ;ആം റൈഡർ,പ്രൊവൈഡർ പാട്ടിനും,ഇമ്മടെ മോന്തക്കും കിട്ടീത് ഒരു മില്ല്യൺ ലൈകാന്ന്..
പത്തു നൂറു കിളികളിപ്പൊ ഇമ്മടെ ഖൽബിലങ്ങനെ ചിലച്ചോണ്ട് പാറി നടക്കുവാണു..
അതിലൊരു കിളിയാണു സുലൈഖ..
ഓളിപ്പൊ ഇമ്മടെ ഖൽബിലെ സുബർഗത്തിലെ സുന്ദര നാരിയാണു.
നാളെ ഇമ്മൾ ഓളെ കാണാൻ പോവാണു.
ബാക്കിയൊക്കെ അത് കയ്ഞ്ഞിട്ട്..
*സോളോ-മാൻ*
naree kshamam
helo
share chat

0 Comments
Post a Comment