#അവൾ
ഷമീർ തന്റെ കടയിലെ ജോലിക്കാരനായ മുഹമദിക്കയേ നോക്കി പറഞ്ഞു
ഇക്കാ ആ വരുന്നവളാണ് ഞാൻ പറഞ്ഞ കക്ഷി.. കെട്ടിയോൻ ഗൾഫിലാണ്..
ഒന്നു രണ്ടു തവണ ഞാൻ മുട്ടി നോക്കി വളയുന്ന ലക്ഷണമില്ല വലിയ പതിവൃതയാണന്നാണ് വിചാരം...
ഇനിയും ശല്യം ചെയ്യ്താൽ പോലിസിൽ പറയുമെന്നാണ് ഓള് പറഞ്ഞത്..
എന്റെ ഷമീറെ നീ നോക്കിട്ടു വളയ്ക്കാൻ കഴിയാത്ത പെണ്ണുങ്ങളും ഈ ദുനിയാവിലുണ്ടന്നു മനസ്സിലായില്ലേ?
ഇക്കാ അവൾ ഇങ്ങോട്ടാണ് വരുന്നത് അവൾ വാങ്ങുന്ന മുഴുവൻ സാധനത്തിന്റെയും ബില്ല് ഇക്കാ ഇടരുത്..
നീ എന്തു ഭാവിച്ചാണ് ഷമീറെ അതൊക്കെയുണ്ടിക്കാ..
മോനെ കൈവിട്ട കളിയാണ്..
ഒരു കൈവിട്ട കളിയുമില്ല ഇക്ക.. ഈ ഷമീർ ആരാണന്ന് അവൾ അറിയണം..
ഒരു കുടുംബത്തിലേയ്ക്കു വേണ്ട സാധനങ്ങൾ അവൾ വാങ്ങി ബില്ലിംങ്ങ് സെക്ഷനിലേക്കു ചെന്നു..
സാധങ്ങളുടെ ബില്ല് അടച്ച ശേഷം സാധനങ്ങളുമായി അവൾ മുന്നോട്ടു പോയപ്പോഴാണ് പുറകിൽ നിന്ന് ഷോപ്പിലെ ജീവനക്കാർ അവളെ വിളിയ്ക്കുന്നത്..
നിങ്ങളുടെ കവർ ഞങ്ങൾക്കൊന്നു പരിശോധിയ്ക്കണം അതിൽ ബില്ലിൽ പെടാത്ത സാധനങ്ങളും ഉണ്ടോയെന്ന് ഒരു സംശയം..
ആ ബില്ല് ഒന്നു കാണിച്ചേ..
അവൾ ബില്ല് ഷമിറിന്റെ കൈയിൽ കൊണ്ടുപോയി കൊടുത്തു..
അവൻ തന്ത്രപൂർവ്വം അവളുടെ കൈയിലുള്ള ഒരു സാധനത്തിന്റെ ഒഴികെ മറ്റെല്ലാം ഉൾപ്പെടുത്തി പുതിയ ബില്ലെടുത്തു...
എന്നിട്ട് അവൻ അവളുടെ കവർ പരിശോധിയ്ക്കാൻ തുടങ്ങി..
എന്റെ ഇക്കാ ചിലയവളുമാരുടെ നടത്തം കണ്ടാൽ വലിയ മാന്യയായി തോന്നും..
പക്ഷേ കണ്ടില്ലേ ഇവളുടെ കവറിൽ നിന്നു കിട്ടിയതാണ് ബില്ലടയ്ക്കാത്ത സാധനം..
ഇവളെ മൊത്തം പരിശോധിച്ചാൽ കാണും ബില്ലടയ്ക്കാതെ അടിച്ചുമാറ്റിയ സാധങ്ങൾ..
ഞാൻ ഒന്നു പരിശോധിയ്ക്കട്ടെ ഇക്കാ..?
ഇവളെയൊന്നും ഇങ്ങനെ വിട്ടാൽ പറ്റില്ല.. ലോകം മൊത്തം അറിയണം ഇവളുടെ തനിനിറം..
ഇക്കാ ആ ഫോൺ ഇങ്ങെടുത്തേ.. വാടസപ്പിലും ഫെയ്സ് ബുക്കിലും ഇട്ടുകൊടുക്കാം..
ഇവളുടെ കെട്ടിയോനും മക്കളും കാണട്ടേ..
നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി അവൾ പറഞ്ഞു ഞാൻ ഒന്നും എടുത്തിട്ടില്ല വാങ്ങിയ സാധനങ്ങളുടെ മുഴുവൻ ബില്ല് ഞാൻ അടച്ചിട്ടുണ്ട്..
അഞ്ചു ,പത്തു വർഷമായി ഈ കടയിൽ നിന്നു തന്നെയാണ് ഞാൻ സാധനം വാങ്ങുന്നത്.. ഒരു മൊട്ടുസൂചിപ്പോലും ഞാൻ എടുത്തിട്ടില്ല.. ഇവിടെ cctv ഇല്ലേ അതിൽ നോക്കിയാൽ സത്യം അറിയില്ലേ?
ഷമീറെ എന്താ ചെയ്യുക പോലിസിനെ വിളിയ്ക്കണോ?
നിങ്ങൾ പോലിസിനെ വിളി.. അവൾ പറഞ്ഞു..
ഒരു പോലിസും വേണ്ട എന്റെ കടയിൽ നിന്ന് മോഷ്ടിക്കുന്നവരെ കൈകാര്യം ചെയ്യാൻ ഞാൻ മതി..
ഷമീറെ നീ എന്തോന്നു വച്ചാൽ ചെയ്യ്തോ പക്ഷേ ഇപ്പോൾ ഷോപ്പിൽ ആളു വരുന്ന സമയമാണ്..
നിനക്ക് ഇവരോട് എന്തെങ്കിലും ചോദിക്കാനുണ്ടങ്കിൽ ആ സ്റ്റോറുമിൽ പോയിരുന്നു ചോദിയ്ക്കു..
കുരച്ചു ചാടിയ വേട്ട പട്ടിയേപ്പോലെ അവൾക്കു മുന്നിൽ ഷമീർ നിന്നപ്പോൾ...
സഹായത്തിന് ഒരു തുണയില്ലാതെ അവളുടെ മിഴികൾ നിറഞ്ഞു..
അവളെയുംകൂട്ടി ഷമീർ സ്റ്റോറുമിലേയ്ക്കു നടന്നു..
അവളെ നോക്കി അവൻ പറഞ്ഞു നീ ഒന്നും എടുത്തില്ലന്നു ഞങ്ങൾക്കറിയാടി..
ഒന്നു രണ്ടു തവണ നിന്റെ പുറകെ വന്നപ്പോൾ നീ എന്താ പറഞ്ഞത് പോലിസിൽ പറയുമെന്നോ..
ഇന്ന് പന്ത് എന്റെ കോർട്ടിലാണ്..
ഇതു കണ്ടോ ഈ വീഡിയോ ഇത് ഞാൻ ഒന്നു വൈറലാക്കിയാൽ നിന്റെ മക്കളും കെട്ടിയോനും നിന്നെ തള്ളിപറയും..
ഇത് ഞാൻ ഇടാതിരിയ്ക്കാം പക്ഷേ നീ എന്നെ ഒന്നു കാണണ്ടപ്പോലെ കാണണം..
അവൾ ആകെ തളർന്നുപ്പോയി...
ആ
ഒരു നിമിഷം അവൾ വിളിയ്ക്കാത്ത ദൈവങ്ങളില്ല..
പെട്ടന്നാണ് അവർക്കിടയിലെയ്ക്കു പ്രായമായ ഒരു മനുഷ്യൻ വന്നത്..
എന്താ ഷമീറെ പ്രശ്നം എന്തിനാണ് ഈ സ്ത്രിയെ നീ ഇവിടെ കൊണ്ടുവന്നിരിയ്ക്കുന്നത്.
അത് അത് ഉപ്പാ ഇവള് ബില്ലടയ്ക്കാതെ സാധനങ്ങൾ എടുത്തു അതാണ്..
എന്നിട്ട് നിങ്ങൾ cctv നോക്കിയോ?
വെറുതെ ഒരാളെയും കള്ളനാക്കരുത് നിന്റെ ഇത്തയുടെ പ്രായമാണ് ഇവർക്കും..
കഴിഞ്ഞ പത്തുവർഷമായി ഇവര് ഇവിടെ നിന്നാണ് സാധനം വാങ്ങുന്നത്..
ഒരു മൊട്ടുസൂചിപ്പോലും ഇവർ എടുത്തിട്ടില്ല..
മോനെ ഇവരെ കൂട്ടി നീ മുന്നോട്ടു വാ cctv ഒന്നു ചെക്കു ചെയ്യണം എനിയ്ക്കു..
അവൻ ആകെ പതറാൻ തുടങ്ങി..
അയാൾ cctv പരിശോധിച്ചു അതിൽ നിന്നു അയാൾക്കു മനസ്സിലായി അവളുടെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചില്ലന്ന്...
മകന്റെ തെറ്റ് ബോധ്യമാകുകയും ചെയ്യ്തു..
ആ മനുഷ്യന്റെ മുഖത്തു നോക്കി അവൾ പറഞ്ഞു ഞാൻ കള്ളിയല്ല.. ഞാൻ കള്ളിയല്ല..
അറിയാം മോളെ നീ ഒന്നും എടുത്തിട്ടില്ല..
എന്റെ മോനു പറ്റിയ തെറ്റിന് ഈ ഉപ്പ മോളോട് മാപ്പു ചോദിയ്ക്കുന്നു..
ഈ ഫോൺ കാണിച്ചല്ലേ ഇവൻ മോളെ ഭീക്ഷണിപ്പെടുത്തിയത്..
ഇത് ഇനി ഉപയോഗിച്ചാലല്ലേ
ആ ഫോൺ അയാൾ എറിഞ്ഞുപ്പൊട്ടിച്ചു..
മോൾക്ക് ധൈര്യപൂർവ്വം പോകാം ഇനി ഇവന്റെ നിഴൽപ്പോലും മോളെ ശല്ല്യപ്പെടുത്തില്ല....
നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി അവൾ പടിയിറങ്ങിപ്പോയി..
സ്വന്തം മകന്റെ മുഖത്ത് നോക്കി അയാൾ ചോദിച്ചു
എടാ ചെറ്റേ നിനക്കു നാണമില്ലേ... നിനക്കുമില്ലേ ഒരു ഇത്ത അവളുടെ പ്രായമല്ലേ അവർക്കും..
നിന്റെ ഇത്തയേ ഒരുത്തൻ മോശമായി കണ്ടാൽ നീ സഹിയ്ക്കുമോ?
ഒന്നും ചെയ്യാത്ത ആ പാവത്തെ കള്ളിയാക്കി നീ വിചാരണ ചെയ്യ്തപ്പോൾ അതിന്റെ പാപഭാരം മുഴുവൻ നമ്മുടെ കുടുംബത്താണ്..
ഒന്നു രണ്ടു വർഷം മുമ്പ് ഒരു പാവത്തെ കള്ളനാക്കി പച്ചവെള്ളം കൊടുക്കാതെ കൊന്നതിന്റെ ഫലം നീയൊക്കെ കണ്ടതല്ലേ?
എന്റെ പടച്ചോനെ നീ പൊറുത്തു കൊടുക്കണേ ഇവന്റെ പാവങ്ങൾ..
മുഹമദിക്ക നാളെ മുതൽ നിങ്ങൾ ഇവിടെ പണിയ്ക്കു വരണ്ട.. എന്റെ സ്ഥാനത്തു നിന്ന് ഇവനെ തിരുത്തേണ്ട നിങ്ങൾ ഇവന്റെ തെമ്മാടിത്തത്തിന് സഹായം നൽക്കുവാണ് ചെയ്തത്..
ഈ ഷോപ്പ് ഇനി പൂട്ടിയാലും ഒരാളുടെ കണ്ണുനീര് വീഴ്ത്തി ഈ ഷോപ്പു തുടർന്നു കൊണ്ടുപോകാൻ താത്പ്പര്യമില്ല...
ഹൃദയം മുറിയുന്ന വേദനയോളം വേദന ഈ ലോകത്തില്ലടോ...
അള്ളാ പൊറുക്കണേ..
ജോസ്ബിൻ
Aval

0 Comments
Post a Comment