💜 ഒരുത്തി 💜

ടാ ദീപു പുതിയൊരു ഐറ്റം വന്നിട്ടുണ്ട്‌.. രമേശന്റെ വാട്സ്ആപ്പ് മെസ്സേജ് കണ്ടു ദീപു അപ്പോൾ തന്നെ അവനെ വിളിച്ചു.. ടാ രമേശേ എവിടെ ഉള്ളതാ ആള് .. ദീപു വളരെ താല്പര്യത്തോടെ ചോദിച്ചു.. നീ കിടന്നു പിടയ്ക്കാതെ.. ഫ്രഷ് ഐറ്റം ആണ്.. ഫസ്റ്റ് ടൈം ആണെന്ന രമണി ചേച്ചി പറഞ്ഞെ.. പക്ഷെ ആ ഒരുത്തിക്കു റേറ്റ് കുറച്ചു കൂടുതൽ ആണ്.. അയ്യായിരം എങ്കിലും ആകും.. രമണി ചേച്ചിക്കുള്ള കമ്മീഷൻ വേറെ.. നിനക്കു ഈ കാര്യത്തിൽ നല്ല ഇന്ററസ്റ്റു ഉണ്ടെന്ന് എനിക്കറിയാം, അതാ അറിഞ്ഞപ്പോഴേ നിനക്കു മെസേജ് ചെയ്തേ ഞാൻ.. ഇരുപത്തി അഞ്ചു  വയസേ ഉള്ളു അവൾക്ക്.. രമണി ചേച്ചിടെ കൈയിൽ നിന്റെ ഭാഗ്യത്തിന് വന്നു പെട്ടതാ മോനെ അവൾ.. പിന്നെ ഫ്രഷ് ഐറ്റം അല്ലെ.. അപ്പോ ക്യാഷ് കുടും... സ്വാഭാവികം..

രമേശൻ പറഞ്ഞത് കേട്ടിട്ട് ദീപൂനു അവൾക്കു ഒപ്പം കിടക്ക പങ്കിടാൻ പൂതി തോന്നി.. ചിട്ടി പിടിച്ച പണം കയ്യിൽ ഉണ്ട്.. ദീപു നീ എന്താ ഒന്നും മിണ്ടാത്തത്.. നിനക്കു വേണ്ടേ?? രമേശാ നീ സംഗതി ഉറപ്പിച്ചോ.. ഇന്നു രാത്രി തന്നെ.. അവൾ കൈ മറിഞ്ഞു പോകാൻ പാടില്ല.. ദീപു വളരെ വേഗത്തിൽ പറഞ്ഞു.. ഒക്കെ ടാ ഇന്നു രാത്രി പത്തു മണി നമ്മുടെ മാക്കം ടൗണിൽ ഉള്ള സ്ഥിരം ഹോട്ടൽ മുറി 111 ൽ അവൾ ഉണ്ടാവും.. ആ ഒരുത്തി നിനക്കു വേണ്ടി കാത്തിരിക്കുന്നുണ്ടാവും.. രമേശൻ കോൾ കട്ട്‌ ചെയ്തു.. രാത്രി 10 മണി ആവാൻ വേണ്ടി ദീപു ആവേശത്തോടെ കാത്തിരുന്നു..

രാത്രി ആയി.. കുളി കഴിഞ്ഞു ബോഡി സ്പ്രേ ആവശ്യത്തിൽ അധികം അടിച്ചു അമ്മയോട് പതിവ് പോലെ എന്തോ കള്ളത്തരവും പറഞ്ഞു അവൻ പുറപ്പെട്ടു.. ബൈക്കിന്റെ വേഗം വർദ്ധിച്ചു കൊണ്ടേയിരുന്നു.. മകര മാസത്തിലെ മഞ്ഞിന് ഒരു പ്രേത്യേക കുളിര് ആണ്.. 10 മണിയോടെ അവൻ റൂമിൽ എത്തി.. രമേശൻ അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.. കൈയിൽ കരുതിയ പണം രമേശനെ ഏല്പിച്ചു ദീപു അവനോടു ചോദിച്ചു..  ആള് എവിടെ..   ആള് റൂമിൽ ഉണ്ട്.. നീ ചെല്ല്...ഓൾ ദ ബെസ്റ്റ്.. രമേശൻ ഒരു തെറുപ്പു ബീഡി കത്തിച്ചു കൊണ്ടു പറഞ്ഞു.. റീസെപ്‌ഷനിൽ നിന്ന പയ്യനെ നോക്കി ചിരിച്ചിട്ട് ദീപു ലിഫ്റ്റിൽ കയറി മൂന്നാം നിലയിലേക്ക് ഉയർന്നു.. 111 ആം നമ്പർ മുറി തുറന്നു ദീപു അകത്തേക്കു കയറി.. ബെഡിൽ ഇരിക്കുന്ന പെൺകൊടിയെ കണ്ടു വാ പൊളിച്ചു നിന്ന് പൊയ്.. എത്ര സുന്ദരിയാണ് അവൾ.. കണ്ണുകളും കാതുകളും എല്ലാം ഒരുപോലെ ആകർഷിക്കുന്നു.. തൂവെള്ള നിറം.. കണ്ടാൽ ആരും കൊതിച്ചു പോകുന്ന ശിൽപം..ഒരു ചുവന്ന പൊട്ടു ആ നെറ്റിത്തടത്തിൽ.. കണ്ണെഴുതിയിട്ടുണ്ട്.. ഒരു പട്ടു സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു..വടിവൊത്ത ശരിര ആകൃതി..നീണ്ടു കൂർത്ത നാസിക.. നീണ്ടു കൂർത്ത പുരികങ്ങൾ, കവിളിൽ നുണക്കുഴി.. സമയം അർദ്ധ രാത്രി ആവുന്നു.. തണുപ്പു അരിച്ചു കയറി തുടങ്ങി.. വെള്ള പുതച്ച ആ ബെഡിൽ അവൻ അവളെ മതിയാവോളം ആസ്വദിച്ചു..ഒന്നും പറയാതെ അവൾ എല്ലാം സമ്മതിച്ചു.. എല്ലാം കഴിഞ്ഞു പോക്കറ്റിൽ നിന്നു അഞ്ഞൂറ് രൂപ എടുത്തു അവൻ അവൾക്ക് നേരെ നീട്ടി..

എനിക്ക് നിന്നോട് ഒരു പ്രേത്യേക ഇഷ്ടം തോന്നുന്നു പെണ്ണെ.. നീ ഈ പണം വാങ്ങു.. ദീപു അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ടു പറഞ്ഞു..എന്താ നിന്റെ പേര്.. അവൻ ആ മുഖം ഉയർത്തി പിടിച്ചു ചോദിച്ചു.. ആതിര.. അവൾ മറുപടി നൽകി.. നിനക്ക് ഈ പണം വേണ്ടേ.. ദീപു വീണ്ടും ചോദിച്ചു.. അവൾ അല്പ നേരം തല കുനിച്ചിരുന്നു.. എന്നിട്ടു പറഞ്ഞു.. വേണ്ട.. പിന്നെയെന്താണ് വേണ്ടത് നിനക്ക്.. ദീപു വീണ്ടു ചോദിച്ചു.. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ടു പറഞ്ഞു.. സർ, എന്നെ കല്യാണം കഴിക്കോ??  ദീപു നിശബ്ദനായി.. സർ വിഷമിക്കണ്ട ഞാൻ വെറുതെ ചോദിച്ചതാ.. ആദ്യം ആയിട്ടാണ് ഒരു പുരുഷൻ എന്റെ ദേഹത്ത് സ്പർശിക്കുന്നത്.. ഞങ്ങളെ പോലെ ഉള്ളവർക്കു ഈ കല്യാണം ഒന്നും പറഞ്ഞിട്ടില്ല.. കാരണം ഇറച്ചി കടയിൽ ചെന്നാൽ ജീവനുള്ള പോത്തിനേക്കാൾ  വിലയും ആവശ്യക്കാരും അതിന്റെ ഇറച്ചിക്ക് ആയിരിക്കില്ലെ.. അത് പോലെ ആണ് എന്നെ പോലുള്ളവർ.. പക്ഷെ സാറിനെ ഞാൻ മറക്കില്ല.. അദ്യം ആയി സ്പർശിച്ച പുരുഷനെ ഒരു പെണ്ണും മറക്കില്ല..

നീ എന്നെ സർ എന്ന് വിളിക്കേണ്ട.. അവൻ പറഞ്ഞു.. പിന്നെയെന്ത് വിളിക്കും.. അവൾ ചോദിച്ചു.. നിനക്കിഷ്ടം ഉള്ളത്.. ദീപു ആ മുഖത്തു നിന്നു കണ്ണെടുക്കാതെ പറഞ്ഞു.. എന്നെ ഒരാൾ കല്യാണം കഴിക്കുവാണേൽ ഞാൻ അയാളെ ഏട്ടൻ എന്ന് വിളിക്കും.. അത് പോലെ വിളിച്ചോട്ടെ.. ദീപു തലയാട്ടി.. നീ എങ്ങനെ രമണി ചേച്ചിടെ കൈയിൽ വന്നു.. ദീപു ചോദിച്ചു.. അമ്മ മരിച്ചതിൽ പിന്നെ അച്ഛന്റെ ചില നോട്ടങ്ങളും മദ്യപിച്ചു കഴിഞ്ഞുള്ള ചില പെരുമാറ്റങ്ങളും എനിക്കു ഒരു മകൾ എന്ന നിലയിൽ അംഗീകരിക്കാൻ കഴിഞ്ഞില്ല..ആ വീട് എനിക്കൊരു സുഖമുള്ള അന്തരീക്ഷം തന്നില്ല.. പിന്നീട്  വീട്‌ വിട്ടിറങ്ങിയ ഞാൻ രമണി ചേച്ചിയുടെ കൈയിൽ പെട്ടു.. അവർ എനിക്കു ജോലി വാഗ്ദാനം ചെയ്തു.. പിന്നീട് മനസിലായി ന്റെ മാംസത്തിന്റെ വിലയാണ് എനിക്കുള്ള ശമ്പളം എന്ന്.. നിനക്ക് എന്റെ പേര് അറിയണ്ടേ പെണ്ണെ.. അവൻ അവളോട് ചോദിച്ചു.. വേണ്ട ഏട്ടാ.. നാളെ മറ്റൊരു രാത്രിയിൽ മറ്റൊരാൾക്ക് ഒപ്പം കിടക്ക പങ്കിടാൻ ഉള്ള ഞാൻ എന്തിനാ ഈ പേര് മാത്രം അറിയുന്നത്.. എനിക്കു  എന്നെന്നും ഓർമ്മിക്കാൻ ഈ മുഖം മാത്രം മതി.. ബാക്കി എല്ലാം മറക്കാൻ ഉള്ളതാണ്.. അവൾ അത് പറഞ്ഞപ്പോൾ ആ ശബ്ദം ഇടറിയിരുന്നു..

എന്റെ വീട്ടിൽ അമ്മ മാത്രേ ഉള്ളു.. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പൊയി.. പല കൂട്ടു കെട്ടുകൾ എന്നെ ഇന്നു നിനക്കു മുന്നിൽ എത്തിച്ചു.. ഇനി വയ്യ മറ്റൊരു പെണ്ണിന് വില പറയാൻ.. അത് കൊണ്ടു ആത്മാർത്ഥമായി ചോദിക്കുവാ, വരുന്നോ നീ എന്റെ കൂടെ എന്റെ വീട്ടിലേക്കു.. ഉള്ള കഷ്ടപ്പാടുകൾ പകുത്തെടുത്തു ജീവിക്കാം നമുക്കു.. പട്ടിണിയാക്കില്ല നിന്നെ.. ദീപു അത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും മകര കാറ്റിൽ പെട്ടു ജനാലയിലെ കർട്ടനുകൾ ഇളകി അടങ്ങി തുടങ്ങി.. നിലാവ് ഒരു പുതു വെളിച്ചം തൂവി..

വേണ്ട ദീപുവേട്ട, എന്നെ പോലെ ഒരുവളെ ഏട്ടന്.. അത്രയും പറഞ്ഞപ്പോഴേക്കും ദീപു അവളുടെ വായ പൊത്തി.. വേണ്ട ഇനി ഒന്നും പറയണ്ട.. ഈ രാത്രി നമുക്കു മറവിക്ക് എറിഞ്ഞു കൊടുക്കാം.. നാളെ മുതൽ പുതിയൊരു ജീവിതം തുടങ്ങാം.. ദീപൂന്റെ ആതിര ആയി.. എന്നെന്നും.. അവൻ അവളെ ആശ്ലേഷിച്ചു.. നെറുകയിൽ ചുംബിച്ചു.. ആ ചുംബനത്തിനു അപ്പോൾ ഒരു വേട്ട നായുടെ ആർത്തി ഉണ്ടായിരുന്നില്ല, കാമം കലർന്നിരുന്നില്ല ആ ചുണ്ടുകളിൽ.. ആ നെഞ്ചിൽ അവൾ അവന്റെ ചൂട് ആവോളം അറിഞ്ഞു.. ഒരാണിന്റെ കരുതൽ അറിഞ്ഞു.. അവൾ ദീപൂനെ ഇറുക്കി പിടിച്ചു.. ഇനിയാർക്കും വിട്ടു കൊടുക്കില്ല എന്ന വാശിയിൽ അവൾ വീണ്ടും സ്വപ്നങ്ങൾ കാണാൻ തുടങ്ങി.. ഇനി ഒരു പെണ്ണിനേയും തേടി പോവില്ല എന്ന് പ്രതിജ്ഞ എടുത്തു മാപ്പിരന്നു അവനും അവളെ തന്നിലേക്കു കൂടുതൽ ചേർത്ത് വച്ചു.. ഇന്നലകൾ തങ്ങളുടേത് ആയിരുന്നില്ല, എന്നാൽ ഇന്നുമുതൽ വരാനിരിക്കുന്ന നാളെകൾ തങ്ങൾക്ക് വേണ്ടി മാത്രം ആണെന്നു ദീപു മനസ്സിൽ ഉറപ്പിച്ചു..

111 ആം നമ്പർ മുറിയിൽ നിന്നു ഇറങ്ങിയപ്പോൾ അവന്റെ ഇടം കൈയിൽ ആതിരയുടെ വലം കൈ ഉണ്ടായിരുന്നു.. ഭദ്രമായ്.. പുതിയൊരു ജീവിതത്തിലേക്ക് ഒരുത്തനൊപ്പം ഒരുത്തിയും.. മകരമഞ്ഞു അപ്പോഴും അവർക്കിടയിലൂടെ പൊഴിഞ്ഞു കൊണ്ടേയിരുന്നു, നിശബ്ദമായി..  അവരറിയാതെ..

മാംസത്തിന് വിലയിടാതെടോ..മനസിന്‌ വിലയിടാം..മരിക്കുവോളം സ്നേഹിക്കാം.. പെണ്ണുടൽ കൊതിക്കണം നീയെന്ന പുരുഷനെ.. അവൾ പേടിക്കരുത് നിന്റെ നോട്ടത്തിൽ..അവൾ നാണിക്കണം നിന്റെ കണ്ണേറിൽ.. കീഴ്പെടുത്താം, പെണ്ണിനെ അല്ല പ്രേമത്തെ..നേടിയെടുക്കണം നേരിന്റെ നെറിയിൽ നിസ്വാർത്ഥ സ്നേഹം.. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക.. 😊😊

                - ശുഭം -

              ✍️✍️  റ്റിജോ 🖤
oruthi
oruththi
share chat
helo