*''പ്രണയ ദിനത്തിൽ കണ്ട പ്രേതം"*
============
''പ്ളസ് ടൂവിനു പഠിക്കുന്ന കുഞ്ഞോനും, , പ്ളസ് വൺ വിദ്യാർത്ഥിനി ലിയ യും തമ്മിൽ പൊരിഞ്ഞ പ്രണയം,...
രണ്ട് പേരുടേയും വീടുകൾ തമ്മിൽ വലിയ അകലമില്ല,....
''മധുര പതിനേഴിന്റെ ജംഗ്ക്ഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇരുവർക്കും പ്രണയം അസ്ഥിക്ക് പിടിച്ച് അത് ലഹരിയായി മാറി ...
ക്ളാസ് വിട്ടു കഴിഞ്ഞാൽ ബസ് സ്റ്റാൻഡിലേക്ക് ഓരോട്ടമാണ് കുഞ്ഞോൻ,...
. ചിലങ്ക ബസിൽ വന്നിറങ്ങുന്ന തന്റെ ലിയയെ കാണാനുളള വെപ്രാളമാണ് കക്ഷിക്ക്,...
ലിയയുടെ ബാപ്പ അടിമാലിക്കാരനാണെങ്കിലും കച്ചവടവുമായി എറണാകുളത്താണ്,...ആഴ്ച അവസാനമാണ് വീട്ടിലെത്തുക ....
ഉമ്മയാകട്ടെ വെളളത്തൂവൽ പോലീസ് സ്റ്റേഷനിലെ വനിത പോലീസും,...
കൂടാതെ,
ലിയയുടെ അമ്മായിയും
അവരോടൊപ്പമാണ് താമസിക്കുന്നത്,...
അമ്മായി ഡിവോഴ്സാണ്,
ഭർത്താവ് മൊഴിച്ചൊല്ലി പിരിഞ്ഞതാണ്, ..മക്കളില്ല,...
അടിമാലി മാർക്കറ്റിൽ ഉണക്ക മീൻ കച്ചവടം നടത്തുന്ന ഉസ്മാനുമായി അമ്മായി പ്രണയത്തിലാണ് ....
ഇത് ലിയക്കറിയാം,...
വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഉസ്മാന്റെ ഫോണിലേക്ക് മിസ്ഡ് കാൾ ചെയ്യും അമ്മായി,....
കുഞ്ഞോന്റെ ബാപ്പ ഗൾഫിലാണ് ..
സെലീന യാണ് കുഞ്ഞോന്റെ ഉമ്മ,
സെലീനയുടെ കണ്ണുവെട്ടിച്ച് ഫോണിൽ നിന്ന് ,കുഞ്ഞോൻ ലിയയെ വിളിക്കാറുണ്ട്,...
സംസാരം കഴിഞ്ഞ് നമ്പർ ഡിലീറ്റ് ചെയ്യുകയാണ് പതിവ്,..
ലിയയുടെ അമ്മായിടെ ഫോണിലേക്കാണ് ,കുഞ്ഞോന്റെ വിളി,
ലിയ ക്ക് മൊബൈൽ ഇല്ല...
ദിവസവും രാത്രി പ്രാർത്ഥന സമയത്ത്, അമ്മായി നിസ്ക്കരിക്കാൻ കയറുമ്പോൾ , കുഞ്ഞോനോട് വിളിക്കാനാണ് ലിയയുടെ നിർദ്ദേശം,...
ഈ ഐഡിയ പലപ്പോഴും പാളി പോകാറുണ്ട് ....
അതു കാരണം കുഞ്ഞോൻ സ്വന്തമായി ചെറിയ ഒരു ഫോൺ വാങ്ങി, രണ്ട് സിമ്മും എടുത്തു,.... ഒരു സിം ലിയക്ക് കൊടുത്തിട്ട് കുഞ്ഞോൻ പറഞ്ഞു,
'' അമ്മായി ഉറങ്ങി കഴിഞ്ഞാൽ ഈ സിം ആ ഫോണിലിടുക,..... പാതിരാത്രി ഞാൻ വിളിച്ചോളാം,..... രാവിലെ അമ്മായി ഉണരുന്നതിനു മുമ്പ് സിം മാറ്റിയിട്ടാൽ മതി,....
ലിയ തലകുലുക്കി സമ്മതമറിയിച്ചു,...
അമ്മായി ഉറങ്ങി കഴിഞ്ഞാൽ , പുതപ്പിനടിയിൽ നിന്നും തല വെളിയിലാക്കി ലിയ മെല്ലെ എഴുന്നേല്ക്കും,..
''അങ്ങനെ അന്നു രാത്രിമുതൽ ഇരുവരുടേയും പ്രണയം പൂത്തുലഞ്ഞു,.... ഫോണിന്റെ ഇരു വശത്തും അവർ പ്രാവുകളെപ്പോലെ കുറുകി രാവുകളിൽ സായൂജ്യമടഞ്ഞു,...
കുറുകൽ കഴിഞ്ഞ് സിം മാറ്റിയിടാൻ ലിയ മറന്നതേയില്ല ....
അങ്ങനെ ആരോരുമറിയാതെ പ്രണയം പൂത്തുലഞ്ഞ് പോകുന്നതിനിടയിലാണ് ഐഡിയ പൊളിഞ്ഞത്,..
''അന്ന് പ്രണയ ദിനമായിരുന്നു,
പ്രേമം മൊട്ടിട്ടതിനു ശേഷം ആദ്യം വന്നെത്തുന്ന പ്രണയ ദിനം ....
'പ്രണയ ദിനത്തിലെ രാത്രി രണ്ട് പേരും തമ്മിൽ കാണാൻ പ്ളാൻ ചെയ്തിരുന്നു ,...
വീടിന്റെ പുറകിലെ വാഴച്ചോട്ടിൽ വരാൻ കുഞ്ഞോനോട് ,ലിയ
പറഞ്ഞു ....
വീടെത്തുന്നതിനു മുമ്പേ വിളിച്ചാൽ മതിയെന്നും ഓർമ്മിപ്പിച്ചു,..
കുഞ്ഞോന് സന്തോഷമായി,
മൊബൈലിലൂടെ പരസ്പരം കൈമാറിയ ചുംമ്പനങ്ങൾ ലൈവായി അനുഭവിക്കാനുളള വലിയ അവസരമാണ് വന്നെത്തിയിരിക്കുന്നത്,....
പാഴാക്കരുത് ....
കുഞ്ഞോന്റെ മനസിൽ ഒരു ഡസൻ
ലഡു സംഘം ചേർന്ന് പൊട്ടി...
അന്നും പതിവു പോലെ അമ്മായി ഉറങ്ങാൻ കിടന്നു, ഉറങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം,
ലിയ പുതപ്പിനുളളിൽ നിന്ന് മെല്ലെ എണീറ്റു ,
അമ്മായി യുടെ തലയിണക്കരികിൽ വച്ചിരുന്ന മൊബൈലെടുത്ത് തുറന്ന് സിം മാറ്റി തന്റെ സിം ഇട്ടപ്പോൾ വാതിലിൽ ആരോ തട്ടി വിളിച്ചു,....
പെട്ടന്നുളള ഞെട്ടലിൽ മൊബൈൽ അവിടെ തന്നെ വച്ച് ധൃതിയിൽ പോയി വാതിൽ തുറന്നു ..
പുറത്ത് ഉമ്മ,...
''എന്താണുമ്മാ ...!?
''മോളെ എന്റെ നടുവിന് വല്ലാത്ത വേദന ...കുറച്ച് തൈലം പുരട്ടി ഒന്നു ചൂട് വെയ്ക്കണം വാ ....
'' ലിയ മനസില്ലാ മനസോടെ ഉമ്മയുടെ പിറകെ നടന്നു,....
''ഈ സമയം കുഞ്ഞോന്റെ വീട്ടിൽ ...
ബാപ്പ ,ഗൾഫിൽ നിന്ന് പെട്ടന്ന് വന്നതിന്റെ ആഹ്ളാദത്തിലായിരുന്നു,...
ഉമ്മയുടെ കണ്ണു വെട്ടിച്ച് പോകുന്നതു പോലെ ബാപ്പയെ പറ്റിച്ചാൽ വിവരമറിയും ..അതറിയാവുന്നതിനാൽ കുഞ്ഞോൻ എല്ലാവരും ഉറങ്ങുന്നതു വരെ കാത്തിരുന്നു,....
'' ഈ ബാപ്പാക്ക് വരാൻ കണ്ട നേരവും, ദിവസവും, ''!! ....
കുഞ്ഞോൻ അനിഷ്ടത്തോടെ പിറുപിറുത്തു ...
ഗൾഫിലെ വിശേഷങ്ങൾ പറഞ്ഞിരുന്ന് സമയം ഏറെയായി ......കുഞ്ഞോൻ ആകെ അസ്വസ്ഥനായി കാണപ്പെട്ടപ്പോൾ ബാപ്പ കാര്യമന്വേഷിച്ചു,...
''ഉറക്കം വരുവാ ..'' കുഞ്ഞോൻ പറഞ്ഞു,...
സമയം ഒരുപാടായി എന്നാൽ നീ കിടന്നോ ..!! ബാപ്പ പറഞ്ഞു,...
''കേൾക്കണ്ട താമസം കുഞ്ഞോൻ ഓടി റൂമിലേക്ക് .... വാതിലടച്ച് കുറ്റിയിട്ടു..... മൊബൈലെടുത്തു,....നമ്പർ ഡയൽ ചെയ്തു,....
''രാത്രി പ്രാർത്ഥനയ്ക്കു വേണ്ടി നിസ്ക്കരിക്കാൻ എഴുന്നേല്ക്കുന്ന പതിവുണ്ട് അമ്മായിക്ക് ....
''എല്ലാവരും ഉറങ്ങുന്ന നേരം , ഉണർന്നിരുന്ന് പ്രാർത്ഥിച്ചാൽ ദൈവം ഉടനടി ആ പ്രാർത്ഥന സ്വീകരിക്കും '' എന്ന വിശ്വാസമുളളതു കൊണ്ട് രാത്രി പ്രാർത്ഥിക്കുന്ന ശീലം അമ്മായി നഷ്ടപ്പെടുത്താറില്ല..!! ..
അതിനുളള തയ്യാറെടുപ്പ് നടത്തി തൂവെളള നിസ്ക്കാര കുപ്പായവുമിട്ട് നിസ്ക്കരിക്കാൻ തുടങ്ങുന്ന സമയത്താണ് മൊബൈൽ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്,....!
';ഇതാരാണപ്പാ ഈ പാതിരാത്രിയിൽ,
ഇനി ഉസ്മാനിക്കായെങ്ങാനുമാണോ, ...ഇടയ്ക്ക് വിളിക്കാറുണ്ട് ....
അങ്ങനെ ചിന്തിച്ച്,
അമ്മായി ഫോണെടുത്തു,
മറുതലയ്ക്കൽ പതിഞ്ഞ ശബ്ദത്തിൽ കുഞ്ഞോൻ പറഞ്ഞു,
''മോളെ ... വിളിക്കാൻ വൈകി, പത്ത് മിനിട്ടുനുളളിൽ ഞാൻ പുറകിലെ വാഴച്ചോട്ടിൽ വരും..ഇറങ്ങി വരണം, ഞാൻ അവിടെ എത്തുമ്പം മിസ്ഡ് കാൾ വിടാം,... വന്നിട്ട് എല്ലാം പറയാം ... ഇവിടെ ആരും ഉറങ്ങീല,..ഓകെ ...
''അമ്മായി ആകെ പരിഭ്രമിച്ചു,
തന്നെ മോളെ എന്നു വിളിച് ഫോൺ ചെയ്യുന്നത് ഉസ്മാനിക്ക മാത്രമാണ്,...
പുറകിലത്തെ വാഴ ച്ചോട്ടിൽ ഞങ്ങൾ ഒരു തവണ സന്ധിച്ചിട്ടുണ്ട് .. അങ്ങനെ സന്ധിക്കണമെങ്കിൽ നേരത്തെ അറീക്കണ്ടതാണല്ലോ ..?
''പതിഞ്ഞ സ്വരത്തിലാണ് സംസാരം,... ഇനി വേറാരെങ്കിലുമാണോ ..?
'പല സംശയങ്ങൾ അമ്മായീടെ മനസിലൂടെ മിന്നിമറഞ്ഞു,.
''ആരാ ..? പതിഞ്ഞ ശബ്ദത്തിൽ അമ്മായി ചോദിച്ചു,...
''പതിഞ്ഞ ശബ്ദത്തിൽ തന്നെ കുഞ്ഞോൻ മറുപടി യും കൊടുത്തു,
''ആരാന്നോ ..?..ഞാനാ മുത്തേ ഇക്കായാന്നേ..!
''
മുത്തേ '' എന്നുളള വിളി കേട്ടപ്പോൾ
അമ്മായീടെ ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് ...
'എന്താ വരില്ലേ ...? പതിഞ്ഞ ശബ്ദം കർണ്ണങ്ങളിൽ വന്നലച്ചപ്പോൾ അമ്മായി പൂത്തുലഞ്ഞു,...
''ഉം.. വരാം,....
''ഓകെ അവിടെ എത്തുമ്പോൾ മിസ്ഡ് കാൾ വിടാട്ടോ,..''
''ഉം,...!!
ഫോൺ കട്ട്,...
നിസ്ക്കാര കുപ്പായമിട്ട് നിസ്ക്കരിക്കാൻ തയ്യാറായി നിന്ന അമ്മായി കിടക്കയിലേക്ക് മറിഞ്ഞു, മൊബൈൽ നെഞ്ചോട് ചേർത്തു വച്ചു... കാതോർത്തു കിടന്നു,....
''തന്റെ ഉസ്മാനിക്ക ഇപ്പം വരും,....''
പുതപ്പെടുത്തു പുതച്ച് മലർന്ന് കിടന്നു അമ്മായി ....
വലിയ പെരുന്നാൾ കഴിഞ്ഞാൽ നിക്കാഹ് നടത്താമെന്നാണ് ഉസ്മാനിക്ക പറഞ്ഞിരിക്കുന്നത്,...
......
ഉമ്മയുടെ നടുവിന് തൈലം പുരട്ടി ചൂട് പിടിച്ചു കഴിഞ്ഞപ്പോൾ,
ഉമ്മ പറഞ്ഞു,...
'മോളിവിടെ കിടന്നാൽ മതി,.. ബാത്ത്റൂമിൽ പോകുമ്പോൾ ഒരു കൈതാങ്ങ് വേണം ....!!
'' പടച്ചോനെ ... !! തന്റെ കുഞ്ഞോനിക്ക വിളിച്ചാൽ ...!! ലിയ നെഞ്ചിൽ കൈവെച്ചു,...
'' ആ ലൈറ്റണച്ച് കിടക്ക് പെണ്ണേ ....!
ഉമ്മയുടെ ആക്ജ്ഞ,....
''ഞാൻ പോയി എന്റെ പുതപ്പെടുത്തോണ്ട് വരാം,..!
''വേണ്ട .. പുതപ്പ് ഇവിടുണ്ടല്ലോ .. നീ കേറി കിടക്ക്..ആ ലൈറ്റുമണക്ക്,..!!
ഉമ്മയുടെ ആക്ഞ്ജയിൽ ലിയ മനസില്ലാമനസോടെ കട്ടിലിൽ കയറി ഉമ്മയോടൊപ്പം കിടന്നു,.
കിടന്നിട്ട് ലിയക്ക് ഉറക്കം വന്നില്ല....
.ഉമ്മ ഉറങ്ങിയാൽ മെല്ലെ എഴുന്നേറ്റു പോയി മൊബൈലെടുക്കാം എന്ന് മനസിൽ കരുതി,...
''ഉസ്മാനിക്ക ടെ രൂപം മനസിലോർത്ത് കിടക്കുമ്പോഴാണ് അമ്മായിടെ നെഞ്ചിലിരുന്ന് മൊബൈൽ ശബ്ദിച്ചത്,...
അമ്മായി ചാടി എണീറ്റു,...
''നിസ്ക്കരിക്കാൻ ധരിച്ച ആ ഡ്രസുമിട്ട് മെല്ലെ പുറത്തേക്കിറങ്ങി,....നേരെ നടന്നു വാഴച്ചോട്ടിലേക്ക്,...
കുഞ്ഞോൻ തലയിൽ ഷാളിട്ട് പാത്തും പതുങ്ങിയും അവിടേക്ക് വരുകയാണ്,...
അമ്മായി വാഴയുടെ ചുവട്ടിൽ വന്നു മറഞ്ഞു നിന്നു,...
ഈ സമയം ലിയ എഴുന്നേറ്റു ,...
മെല്ലെ റൂമിലേക്ക് വന്നു,
ചാരിയിട്ട വാതിൽ തുറന്ന് റൂമിൽ കയറി,... മെല്ലെ അമ്മായി കിടന്ന കട്ടിലിനരികിലെത്തി കിടക്കയിൽ തപ്പി,...
''ആട് കിടന്നിടത്ത് പൂട പോലുമില്ല '' എന്നു പറഞ്ഞതു പോലെ അമ്മായിയുമില്ല,...ഫോണുമില്ല...
''ശൊടാ ...അമ്മായി എവിടെ പോയി ..?
അങ്ങനെ ചിന്തിച്ചു നില്ക്കുമ്പോൾ, പെട്ടന്ന് പുറത്ത് നിന്ന് ഒരു നിലവിളി ...
കേട്ടു,....
''വാഴച്ചുവട്ടിൽ തൂവെളള കുപ്പായവുമിട്ട് നെടും തൂണ് പോലെ നില്ക്കുന്ന അമ്മായീടെ രൂപം കണ്ട് കുഞ്ഞോൻ അലറി കൊണ്ട് വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു,.. പിന്നെ പിടഞ്ഞെണീറ്റു കണ്ടം വഴി ഓടി,....
കുഞ്ഞോന്റെ അലർച്ചയും വീഴ്ച്ചയും കണ്ട് അമ്മായി ഭയന്ന് തിരിഞ്ഞോടി ... വീടിനുളളിലേക്ക് ..
നിലവിളി കേട്ട് മുറിക്ക് പുറത്തിറങ്ങിയ ലിയ കണ്ടത് ഒരു തൂവെളള രൂപം തന്റെ മുന്നിലേക്ക് പാഞ്ഞടുക്കുന്നതാണ് ...
''ന്റെ പടച്ചോനെ....
ലിയ ഭയന്ന് പോയി ...... വേഗത്തിൽ മുറിക്കുളളിലേക്ക് കയറി, കട്ടിലിൽ കയറി കിടന്നു.. പുതപ്പെടുത്ത് തല വഴി മൂടി ...
പേടിച്ചരണ്ട അമ്മായി മുറിയിൽ കയറി, ......നിന്നു കിതച്ചു,...വിയർത്തു കൈയ്യും കാലും വിറച്ചു .... കിതപ്പടങ്ങിയപ്പോൾ നിസ്ക്കാര കുപ്പായം ഊരിയെറിഞ്ഞു ....അതിൽ മൂത്രത്തിന്റെ വാസന ....
എന്റെ റബ്ബേ ... ഏത് ശൈത്താനാണോ ആവോ .... ഏതായാലും ഉസ്മാനിക്ക അല്ല....!ആരായാലും നാളെ കണ്ടു പിടിക്കണം..വിളിച്ച നമ്പർ മൊബൈലിലുണ്ടല്ലോ ....?
പുതപ്പിനടിയിലൂടെ ഇതെല്ലാം കണ്ട് ലിയക്ക് കാര്യം മനസിലായി ... അവൾക്ക് ചിരി പൊട്ടി വന്നെങ്കിലും അനങ്ങാതെ കിടന്നു,....
'' ലിയക്ക് ഉറക്കം വന്നില്ല,
സുബഹി വാങ്ക് വിളിച്ചെങ്കിലും അമ്മായി ഉണർന്നില്ല...
നേരം പരപരാ വെളുത്തപ്പോൾ ലിയ എണീറ്റ് മുറിയിൽ അമ്മായീടെ കിടക്കയിൽ തപ്പി,...മൊബൈൽ കിട്ടിയില്ല,...
മുറിക്ക് പുറത്തിറങ്ങി നേരെ വാഴച്ചോട്ടിലേക്ക് ചെന്നു,
അവിടെ,
വാഴച്ചുവട്ടിൽ അമ്മായീടെ ഫോൺ കിടക്കുന്നു,... ഓടിച്ചെന്ന്
അതെടുത്ത് അവൾ ചുറ്റും വീക്ഷിച്ച് സിം മാറ്റിയിടുമ്പോൾ,
മുറിയിലെ ജനലിനരുകിൽ നിന്ന് അമ്മായി അതെല്ലാം കാണുന്നുണ്ടായിരുന്നു.....
======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
pranaya dhinathil kanda pretham
share chat novel

0 Comments
Post a Comment