#എന്റെ_തൂലിക_മിനിക്കഥ_
രൂപമാറ്റം.
---------------------------------------
ആ പെൺകുട്ടിക്ക് വയസ്സ് പതിനാല് ആയിരുന്നു.
ഒൻപതാംതരം വിദ്യാർത്ഥിനിയായ അവൾ സ്കൂളിലേക്ക് പോകുമ്പോൾ തൃക്കാവ് അമ്പലത്തിന്റെ നടക്കലെത്തിയാൽ ഒന്ന് തൊഴും.
തന്റെ മുതുമുത്തച്ഛനോളം പഴക്കംചെന്ന എപ്പോഴും വിറക്കുന്ന ഒരു ആലും പിന്നെ ഒരു യുവാവായ യാചകനും മാത്രമേ നടവഴിയിൽ ഓരംചേർന്ന് കാണാറുള്ളു.
ആ യാചകന് അവൾ ഇടക്ക് കയ്യിലുള്ള പൈസയും അവൾക്ക് ഉച്ചക്ക് കരുതിയ ചോറും കൊടുക്കും.
ആരുമൊന്നും കൊടുക്കാനില്ലെന്ന് അവൾ അവന്റെ ഒട്ടിയ വയർ നോക്കി വിശ്വസിച്ചു.
അവൻ അപ്പോൾ ചിരിക്കും.
അവളും ചിരിക്കും.
അതിന് ശേഷമേ അവൾ ഭഗവതിയെ തൊഴാറുള്ളൂ.
അവളോട് ചിരിക്കാൻ തുടങ്ങിയപ്പോഴാവണം ആ യാചകൻ തൊട്ടടുത്ത അമ്പലച്ചിറയിൽ കുളിച്ച് വൃത്തിയിൽ വസ്ത്രം ധരിക്കാനൊക്കെ തുടങ്ങിയത്.
സന്തോഷത്തോടെ അവൾ പറഞ്ഞു.
"ഇങ്ങനെ വൃത്തിയിൽ ജീവിക്കണം.. "
അവൻ ചിരിച്ചു.
അവളും ചിരിച്ചു.
അവരുടെ ചിരിയും ഏക സാക്ഷിയായ ആലിന്റെ അതേറ്റു പിടിക്കലും കണ്ട് അമ്പലത്തിനുള്ളിൽ ദുർഗ്ഗാദേവിയും ചിരിച്ചു.
കൂട്ടുകാരൻ ഉപേക്ഷിച്ച ഒരു വിഗ്ഗ് എന്റെ തലക്ക് പാകമാകുമോ എന്ന് നോക്കാൻ ഒരു യാത്രപോയി വന്നു , അതിനിടയിൽ ഞാൻ.
പിറ്റേന്ന് രാവിലെ ആ പെൺകുട്ടി സ്കൂളിൽ പോകുന്ന സമയം ജനൽ തുറന്നപ്പോൾ ആ യാചകനെക്കണ്ട് എനിക്ക് അതിശയം തോന്നി.
അവനുണ്ട്, ഏതോ കാമുക ഭാവത്തിൽ വസ്ത്രധാരണം ചെയ്തു ആ പെൺകുട്ടിയെ കാത്തു നിൽക്കുന്നു.
സത്യത്തിൽ കുറച്ചു സമയം ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് ആളെത്തന്നെ എനിക്ക് മനസ്സിലായത്.
തെല്ലൊരു വിസ്മയത്തോടെ ഞാനവനെ നോക്കിനിൽക്കെ അന്ന് പതിവുപോലെ ആ പെൺകുട്ടി അതുവഴി വന്നു.
അവൾ ആ യാചകനെ തീരെ ശ്രദ്ധിക്കാതെ അമ്പലനടയിലേക്ക് നോക്കി തെഴുത് വേഗം നടന്നുപോയി.
അവനപ്പോൾ അന്തം വിട്ടമാതിരി ഒരു നിൽപ്പ്..!
അപ്പോൾ ആലിൻ കൊമ്പിലെ ഒരു കാക്ക അതിന്റെ ചിറകുകൾ മിനുക്കി തൂവലിന്റെ തിളക്കം മറ്റു കാക്ക കുഞ്ഞുങ്ങൾക്ക് കാണിച്ചു പഠിപ്പിക്കുന്നുണ്ടായിരുന്നു
എനിക്കതും മനസ്സിലായില്ല.
ഞാൻ തീരെ കണ്ണാടി നോക്കാറില്ലല്ലോ.
(ഉദയൻ ----പൊന്നാനി )
roopamattam
rupamattam
share chat novel

0 Comments
Post a Comment