*പ്രിയപ്പെട്ടവൾ*....💞


ഫുൾ സ്റ്റോറി



ആൻവി

__________________________________


നടുമുറ്റത്തേക്ക്  വീണുടഞ്ഞു കൊണ്ടിരിക്കുന്ന മഴയെ ആസ്വദിച്ച് അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു.


*എനിക്ക് മഴ നനയണം..
ഒരു പ്രണയമഴ...
ആ മഴ എന്നിലേക്കു പടർത്തുന്ന നനുത്ത കുളിരിനെ ...
നിന്റെ നെഞ്ചിലെ പ്രണയചൂടിൽ ചേർന്ന് കിടന്ന് എനിക്ക് മറി കടക്കണം...
ഇന്നീ രാവിൽ
പുറത്ത് പെയ്യുന്ന മഴയും നിന്റെ നെഞ്ചിലേചൂടും
എന്റേത് മാത്രമാണ്... അതിന്റെ അവകാശി ഞാൻ ആണ്..*

ഫോണിൽ നിന്നും അവളുടെ നനുത്ത ശബ്ദം...ഒരു മഴതുള്ളി കിലുക്കമായി കാതിനെ കുളിർ അണിയിപ്പിച്ചു...

നാസികതുമ്പിനെ മതിപ്പിക്കുന്ന അവളുടെ കാർകൂന്തലിന്റെ ചെമ്പക മണമാണ് എന്നെ തഴുകുന്ന മന്ദമാരുതന്....


"അല്ലി...."  എന്റെ   ചുണ്ടുകൾ മന്ത്രിച്ചു....

ദേഹത്തേക്ക് അരിച്ചു കയറുന്നാ തണുപ്പിൽ നിന്ന് രെക്ഷ നേടാൻ അമ്മയുടെ നേരിയതിന്റെ തലപ്പ് കൊണ്ട് പുതച്ചു...

നേരം ഇരുട്ടുന്നതിനു അനുസരിച്ചു മഴയുടെ ആക്കം കുറയുന്നുണ്ട്...

ഞാൻ ഒരു ചിരിയോടെ കയ്യിൽ പണ്ട് അവൾ പല്ലുകൾ ആഴ്ത്തിയ പാടിലൂടെ വിരൽ ഓടിച്ചു....

അവിടെ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അമ്മയുടെ മടിയിൽ മലർന്നു കിടന്നു....അമ്മയും എന്റെ കാട്ടി കൂട്ടലുകൾ കണ്ടു ചിരിക്കുന്നുണ്ട്...

ഞാനൊന്നു കണ്ണിറുക്കി കൊണ്ട് ഫോൺ എടുത്തു എന്റെ ഫേവറിറ്റ് പാട്ട് വെച്ചു....

🎶അരികിൽ
 നിന്നരികിൽ നിന്നകലാതെ ഇരിക്കാം..
മിഴി രണ്ടും
നനയുമ്പോൾ തുണയായിരിക്കാം.(2)🎶

🎶ഒരുമിച്ചൊരു അനുരാഗ പുഴയായിനി ഒഴുകാം...ഒരുമിച്ചാ മാനത്തെ മുകിലായി തീരാം..
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം..🎶

വീണ്ടും കണ്ണുകൾ അടച്ചു....ഈ ഗാനം എന്നേ കൊണ്ട് പോകുന്നത് ഒരു മായാലോകത്തേക് ആണ്.... അനിർവചനീയമായ പ്രണയത്തിന്റെ ലോകം....

മനസ്സ് നിറയെ അവളാണ് അളകനന്ദ...എല്ലാവരുടെയും നന്ദു...എന്റെ മാത്രം അല്ലി....

എനിക്ക് അവൾ കളിക്കൂട്ടുകാരി ആയിരുന്നു....മറ്റെന്തോക്കെയോ ആയിരുന്നു...ഒരു പ്രത്യേക ഇഷ്ടം അവൾക്കും അങ്ങനെ തന്നെ ആയിരുന്നു...

എന്റെ ചങ്ക് ആയ അനന്ദുവിന്റെ പെങ്ങൾ...

ഓർമ വെച്ച നാൾ മുതൽ കൂടെ ഉള്ളവൻ ആണ് അനന്ദു....
തിരിച്ചറിവിന്റെ പ്രായം തൊട്ടേ അവളും കൂടെ ഉണ്ട്...അവൾക് അനന്ദുനേക്കാൾ പ്രിയം എന്നേ ആയിരുന്നു...

വാശിക്കാരി ആണ്...അവൾക്ക് എന്ത് അവശ്യമുണ്ടെങ്കിലും അവൾ പറയുന്നത് എന്നോട് ആണ്...

സ്കൂളിൽ പോകുമ്പോൾ സ്വന്തം ചേട്ടന്റെ കൈ പിടിക്കാതെ എന്റെ കയ്യിൽ പിടിച്ചു കൊണ്ടേ അവൾ നടക്കൂ...

ഒരിക്കൽ സ്കൂളിൽ പോകുന്ന വഴിയിലെ പറമ്പിലേ കിളിചുണ്ടൻ മാമ്പഴത്തിന് വേണ്ടി വാശി പിടിച്ചു കൊണ്ട് അവൾ നിലത്ത് ഇരുന്നു കരഞ്ഞു....
അനന്ദു ദേഷ്യം പിടിച്ചു പോയപ്പോൾ...
എനിക്ക് അവളുടെ വാശിക്ക് നിന്ന് കൊടുക്കേണ്ടി വന്നു...
മാവിൽ വലിഞ്ഞു കേറി മാങ്ങാ പറിച് അവൾക് കൊടുക്കുമ്പോൾ ആ കുഞ്ഞി കണ്ണുകൾ സന്തോഷം കൊണ്ട് വിടരുന്നതും...എനിക്ക് ചുറ്റും പാട്ടും പാടി ഓടി കളിച്ചു കൊണ്ട്  അവളുടെ സന്തോഷം അറിയിക്കുന്നതും കാണാൻ തന്നെ ഒരു രസമാണ്...

മാവിൽ വലിഞ്ഞു കയറി കൈ മരത്തിൽ ഉരഞ്ഞു തൊലി പോയ ഇടം കമ്മ്യൂണിസ്റ് പച്ച വെക്കുമ്പോൾ... ഓടി വന്നു അവിടെ ചുംബിച്ചു കൊണ്ട് അവൾ പറയും...

"ഇനി വേഗം വേദന മാറും ട്ടോ... " 

അത് കേൾക്കുമ്പോൾ തന്നെ വേദന പമ്പ കടക്കും...എന്റെ മുഖത്തു ചിരി വിടർന്നാൽ അത് പ്രതിഫലിക്കുന്നത് അവളുടെ മുഖത്താണ്. 

"ഹരി ഏട്ടൻ ചിരിചേ... " എന്നും പറഞ്ഞു വാ പൊളിച്ചു കുപ്പി വള കിലുക്കി തുള്ളിചാടും...
അവൾ കടിചേടുത്ത മാങ്ങാ എനിക്ക് നേരെ നീട്ടും...പുളികൊണ്ട് അവളുടെ മുഖം ചുളിയും... ഞാൻ ചിരിച്ചു കൊണ്ട് അത് കഴിക്കും...


ശ്രീഹരി എന്നാ എന്റെ പേരിൽ എന്നേ ഹരി എന്ന് വിളിക്കുക അവൾ മാത്രമാണ്.. അത് അവൾക്ക് നിർബന്ധം ആണ്... എല്ലാവരുടെയും ശ്രീകുട്ടൻ അവളുടെ മാത്രം ഹരിയേട്ടൻ...

ഞാൻ മറ്റു പെൺകുട്ടികളുമായി കൂട്ട് കൂടുന്നതോ ആരെങ്കിലും എന്നേ തൊടുന്നത് പോലും അവൾക്ക് ഇഷ്ടമല്ല..എന്തിന് ഒരിക്കൽ അനന്ദു എന്നെ ഹരി എന്ന് വിളിച്ചതിന് അവനെ ഉന്തിയിട്ടുണ്ട് അവൾ...

അവൾക്ക് എന്താ കഴിക്കാൻ കൊടുത്താലും.. അതിൽ നിന്ന് ഒരു പങ്ക് എനിക്ക് തന്നിട്ടേ അവൾ കഴിക്കൂ...

ഞാൻ മാത്രമായിരുന്നു  അവളെ അല്ലി എന്ന് വിളിച്ചിരുന്നത്...മറ്റാരും അവളെ അങ്ങനെ വിളിച്ചാലും അവൾ അവരെ അടിക്കും കൂടെ എന്നെയും...
അതായിരുന്നു അവളുടെ സ്വഭാവം...

ഞാൻ വാങ്ങി കൊടുക്കുന്ന ഒരു രൂപയുടെ നാരങ്ങ മിട്ടായിയെക്കാൾ ഇഷ്ടമുള്ള ഒരു മിട്ടായിയും  അവൾക്കില്ല...

 ഒരിക്കൽ ഞങ്ങൾ എല്ലാവരും കൂടി ഒളിച്ചു കളികളിക്കുമ്പോൾ..ഏറ്റവും കൂടുതൽ തവണ കള്ളൻ ആയത് അവളാണ്...ഞാൻ ഒളിച് നിൽക്കുന്നത് കണ്ടാലും അവൾ എന്നേ കാണാത്ത പോലെ നിൽക്കും എനിക്ക് സാറ്റ് അടിക്കാൻ അവസരം ഒരുക്കി തരും....
അവസാനം കളി കഴിഞ്ഞപ്പോൾ....എല്ലാവരും അവളെ വളഞ്ഞു കൊണ്ട് *ഒടുക്കത്തെകള്ളൻ നന്ദു* എന്നും പാടി.. കളിയാക്കി ചിരിച്ചു..അതിൽ മുൻപന്തിയിൽ ഞാൻ ആയിരുന്നു...കളിയാക്കുന്നവരുടെ കൂട്ടത്തിൽ എന്നെ കണ്ടപ്പോൾ അവളുടെ കുഞ്ഞി കണ്ണുകൾ നിറഞ്ഞു തുളുമ്പി...

ഓടി വന്ന് എന്നെ പിടിച്ചു തള്ളി നിലത്ത് ഇട്ടു... മേലെ കയറി ഇരുന്നു കുറെ തല്ലി...അവസാനം അവളുടെ കൈയിൽ പിടിച്ചു വെച്ചപ്പോൾ.. അവളുടെ കൊച്ചരി പല്ലുകൾ എന്റെ കയ്യിൽ ആഴ്ന്നു....ചോര വന്നു..

ഞാൻ വേദനയും ദേഷ്യവും കൊണ്ട് അവളെ തള്ളിയിട്ട് എഴുനേറ്റു..

"എന്റെ അടുത്തേക്ക് ഇനി ഹരിയേട്ടാ ന്ന് വിളിച്ചു നീ വാ... മിണ്ടില്ല നിന്നോട്... "  എന്ന് ഞാൻ പറഞ്ഞു തീർന്നില്ല...അവൾ പൊട്ടി കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി...

അന്ന് വൈകീട്ട് തന്നെ അവളുടെ അച്ഛൻ എന്റെ വീട്ടിലേക്ക്   വന്നു....
എന്റെ അച്ഛൻ കാര്യം അന്വേഷിച്ചു...

"അല്ല ശ്രീകുട്ടാ...കളിസ്ഥലത്ത് വെച്ച് വഴക്ക് വല്ലതും ഉണ്ടായോ...നന്ദുമോളു ഉച്ചക്ക് വന്നു തുടങ്ങിയാ കരച്ചിൽ ആണ്..ഹരിയേട്ടൻ മിണ്ടണില്ല...എന്നും പറഞ്ഞു...മോൻ എന്റെ കൂടെ ഒന്ന് വാ.. അവള് ഒന്നും കഴിച്ചിട്ടില്ല ഒരേ കരച്ചിൽ ആണ്... "

അത് കേട്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഞാൻ ആ അച്ഛന്റെ കൂടെ വീട്ടിലേക്ക് ചെന്നു....

വീടിന്റെ പടിയിൽ അമ്മയുടെ മടിയിൽ തല വെച്ച് കിടന്നു എന്തൊക്കെയോ എണ്ണിപറഞ്ഞു കൊണ്ട് കരയുന്നുണ്ട് അവൾ...

എന്നെ കണ്ടതും അവൾ ഓടി വന്നു എന്നേ കെട്ടിപിടിച്ചു...
കാലെത്തി കവിളിൽ ഉമ്മ തന്നു... അവൾ കടിച്ച് മുറിവേൽപ്പിച്ച കൈയിൽ അമർത്തി ചുംബിച്ചു...

"അല്ലി മോളേ ഹരിയേട്ടൻ കളിയാക്കിയിട്ടല്ലേ...സോറി...."  ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു..

"എന്നോട് മിണ്ടൂലെ... " എന്നാ അവളുടെ ചോദ്യത്തിന് നിക്കറിന്റെ പോക്കറ്റിൽ  അവൾക്കായി കരുതി വെച്ച നാരങ്ങ മിട്ടായി
അവൾക്ക് നേരെ നീട്ടി..

അന്ന് അവൾ എന്നെ വീട്ടിൽ പോകാൻ സമ്മതിച്ചില്ല...എന്റെ പിന്നാലെ വളകിലുക്കവുമായി കൂടെ ഉണ്ടായിരുന്നു അവൾ...എന്റെയും അനന്ദുവിന്റെയും നടുവിൽ ആയിരുന്നു അവൾ കിടന്നത് എന്നേ കെട്ടിപിടിച്ചു.. ഉറങ്ങുന്നത് വരെ ആ കുഞ്ഞി കൈകൾ എന്നേ തലോടി കൊണ്ടിരിന്നു..


"കുട്ടാ... മതി എണീറ്റെ...എനിക്ക് വേറെ അടുക്കളയിൽ ജോലിയുണ്ട്..."

അമ്മയുടെ വിളി എന്നേ ഓർമകളിൽ നിന്ന് ഉണർത്തി....

ഒന്ന് ഞെളിഞ്ഞു നിവർന്നു കൊണ്ട് ഞാൻ എണീറ്റ് ഇരുന്നു...മഴ നിന്നിരുന്നു...

ഞാൻ പുറകിലേ തൂണിൽ ചാരി ഇരുന്നു...
ഫോണിൽ അപ്പോഴും പ്രണയഗാനങ്ങൾ   മുഴങ്ങി കൊണ്ടിരുന്നു...

"ന്നാ ചായ..."

അമ്മ നീട്ടിയ ചായയും കുടിച് ഫോണിൽ കുത്തി കളിച്ചു...

അപ്പോഴാണ് ഒരു മെസ്സേജ് വന്നത്... ഞാൻ ഓപ്പൺ ആക്കി..

"എനിക്കിപ്പോ കാണണം... എന്റെ അടുത്തേക്ക് വാ...ഇല്ലേൽ ഞാൻ ഉറങ്ങില്ല..."

അത് വായിച്ചതും ചുണ്ടിൽ ഒരു ചിരി തത്തി കളിച്ചു...

കണ്ണിറുക്കിയുള്ള ഒരു സ്മൈലി റിപ്ലൈ കൊടുത്ത് കൊണ്ട് ഞാൻ എണീറ്റ് പുറത്തേക് നടന്നു...


"അമ്മേ....ഞാൻ പുറത്തേക്ക് പോവാ..."


"നേരത്തെ വന്നേക്കണേടാ.. "

അമ്മ അകത്തു നിന്ന് വിളിച്ചു പറഞ്ഞു... അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ ബുള്ളറ്റ് എടുത്തു അവിടെന്നു ഇറങ്ങി...

കുറച്ച് നേരം ഫ്രണ്ട്സിന്റെ കൂടെ കറങ്ങി നടന്നു....

രാത്രി പത്തു മണി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ...

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഫോണിൽ തുരു തുരെ മെസ്സേജ് വരുന്നത്...

"മര്യാദക്ക് എന്നേ വന്നു കൂട്ടി കൊണ്ട് പൊക്കോ... ഇല്ലേൽ ഞാൻ ഒരു വരവ് അങ്ങ് വരും... "   അത് വായിച്ചതും എനിക്ക് ചിരി പൊട്ടി...

"എന്താടാ ഒറ്റക്ക് ചിരിക്കുന്നത്... "  അമ്മ തലക്ക് ഒരു കൊട്ട് തന്നു..

ഞാൻ വേഗം ഭക്ഷണം കഴിച്ചു റൂമിലേക്കു ചെന്നു..

തിരിഞ്ഞും മറിഞ്ഞും കിടന്നു... തലയിണ കെട്ടിപിടിച്ചു കിടന്നു.. എന്നിട്ട് ഉറക്കം വന്നില്ല....

വീട്ടിലെ ലൈറ്റ് എല്ലാം അണഞ്ഞതും ഞാൻ പതിയെ ബുള്ളറ്റിന്റെ കീയും എടുത്തു പുറത്തേക്ക് ഇറങ്ങി...


നിയോൺ നിറമുള്ള നീണ്ടു കിടക്കുന്ന ഹൈവേയിലൂടെ കുടു കുടു ശബ്ദത്തിൽ ബുള്ളറ്റ് പറക്കുമ്പോൾ...

ഞാൻ ആലോചിക്കുകയായിരുന്നു അവളെ കുറിച്ച്... എന്റെ അല്ലി....


ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ ഞാൻ ഒരുപാട് മാറിയിരുന്നു...

ട്രെൻഡ്സിന് പുറകെ പോയപ്പോഴും അല്ലി അവൾ കൂടെ ഉണ്ടായിരുന്നു...

ഞാനും അനന്ദുവും നാട്ടിലെ കോളജിൽ ഡിഗ്രിക്ക് ചേർന്നു.. അല്ലി പ്ലസ്ടുവിനും...

അവളെ കോളേജിൽ ഞാൻ തന്നെ കൊണ്ട് വിടണം എന്ന് അവളുടെ നിർബന്ധം ആണ്....

അവളുടെ മുന്നിൽ വെച്ച് വല്ല പെണ്ണുങ്ങളോടും സംസാരിച്ചാൽ പിന്നേ അത് മതി.. നടു റോഡ് ആണെന്ന് പോലും നോക്കില്ല...അടിക്കും പിച്ചും മാന്തും...

എന്നാലും എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം ആയിരുന്നു...പെങ്ങൾ ഇല്ലാത്തത് കൊണ്ടാവാം അവളുടെ കുരുത്തകേടുകൾ ഞാൻ ആസ്വദിച്ചിരുന്നു...

വലിയ പെണ്ണായിട്ടും ചെറിയ കാര്യത്തിന് പോലും പിണങ്ങും.. എന്നാലും ഞാൻ നൽകുന്ന നാരങ്ങ മിട്ടായി കിട്ടിയാൽ ഏതു വലിയ പിണക്കവും അവിടെ തീർന്നു...
മിട്ടായി നുണയുന്നതിന് മുന്നേ അതിൽ നിന്ന് ഒരു പങ്ക് എനിക്ക് തരാൻ അവൾ മറക്കാറില്ല...

ഒരു ദിവസം പോലും അവൾ എന്നോട് സംസാരിക്കാതെ ഇരിക്കില്ല.. അവളുടെ സംസാരം കേട്ടില്ലേൽ എനിക്ക് ഉറക്കം വരില്ല  അത്രക് ഇഷ്ടം ആയിരുന്നു ആ കാന്താരിയെ...അവൾ എന്റെ ആരൊക്കെയോ ആണെന്ന തോന്നൽ....

നാളുകളും മാസങ്ങളും വർഷവും കൊഴിഞ്ഞു പോയി...

അല്ലി ഞങളുടെ കോളേജിൽ ജോയിൻ ചെയ്തു അതോടെ എന്റെയും അനന്ദുവിന്റെയും കളി അവസാനിച്ചു...

അവൾ എപ്പോഴും ഞങ്ങൾക്ക് ഇടയിൽ ഉണ്ടാവും...

ക്ലാസ്സിൽ നടക്കുന്ന ഓരോ കുഞ്ഞു കാര്യം പോലും അവൾ എന്നോട് പറയും...വീട്ടിൽ ആരോടും പറയാത്ത ഓരോ സ്വകാര്യതയും അവൾ എന്നോട് പറയും.... ഞാനും അതികം ഒന്നും അവളോട് മറച്ചു വെക്കില്ല.. മാറ്റരെക്കാളും അവൾക്ക് എന്നേ അറിയാം.. ഞാൻ പറയുന്നത് കള്ളം ആണോ സത്യം ആണോ എന്ന് അവൾക്ക് പെട്ടന്ന് മനസിലാവും.. എന്റെ മുഖം ഒന്നു വാടിയാൽ അവളുടെ കണ്ണ് നിറയും... എന്നേ ആരും കുറ്റം പറയുന്നത് അവൾക്ക് ഇഷ്ടമല്ല... എന്തിന് ഒരു ചെറിയ പനി വന്നാൽ അവൾക്ക് എന്നേ കാണണം...

ഒരിക്കൽ അവൾ കോളേജിൽ  വരുമ്പോൾ മൂഡ് ഓഫ്‌ ആയിരുന്നു.. എന്റെ കൂടെ ആണ് അവളുടെ വരവും പോക്കും...സാധാരണ വാ തോരാതെ പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു എന്നേ ഒരു വിധം ആക്കുന്ന ആളാ... അന്നത്തെ അവളുടെ സൈലെൻസ് കണ്ട് കോളേജിൽ എത്തിയപ്പോൾ തന്നെ ഞാൻ കാര്യം അനേഷിച്ചു..

"വീട്ടിൽ എന്റെ കല്യാണ ആലോചന നടക്കുന്നുണ്ട്...."  കണ്ണ് നിറച്ചു കൊണ്ട് അവൾ എന്നേ നോക്കി..

"അയ്യേ ഇതിനാണോ അല്ലിക്കുട്ടി കരയുന്നെ... കല്യാണം എന്തായാലും വേണ്ടേ..."  ഞാൻ അവളെ  ആശ്വാസിപ്പിച്ചു...

"വേണ്ടാ എനിക്ക് ഇപ്പൊ കല്യാണം വേണ്ടാ..."

"ശെരി ഞാൻ അനന്ദുനോട്‌ പറയാം... നിന്റെ പഠിപ്പ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ നല്ല ഒരു ചൊങ്കൻ ചെക്കനെ കൊണ്ട് കെട്ടിക്കും...അപ്പൊ പോരെ..."  അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒരു വേള എന്റെ മുഖത്തെക്ക് ഉറ്റു നോക്കി
അവളുടെ ഭാവം എന്താണെന്നു എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല..

"ഹരിയേട്ടന് എന്നേ ഇഷ്ടല്ലേ... "

"പിന്നെ ഇഷ്ടമാണല്ലോ... എനിക്കും അനന്ദുവിനും നീ എന്നാൽ ജീവൻ അല്ലേ... "

ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം ചുവന്നു.. കണ്ണുകൾ നിറഞ്ഞു...


"ആ. ഇഷ്ടം അല്ല... ഹരിയേട്ടന് എന്നേ കല്യാണം കഴിക്കാമോ...?? "   അവളുടെ ചോദ്യം കേട്ടതും ഒരു നിമിഷം ഞാൻ പകച്ചു പോയി..

"നീ.. നീ എന്തൊക്കെയാ അല്ലി പറയുന്നേ.. തമാശ കളിക്കാതെ ക്ലാസ്സിൽ പോ... " ഞാൻ ഗൗരവത്തിൽ പറഞ്ഞു..

"ഇല്ല പോവില്ല...ഹരിയേട്ടന് എന്നേ കല്യാണം കഴിച്ചൂടെ.. എനിക്ക് നിങ്ങളെ ഒന്നും വിട്ട് പോകാൻ കഴിയില്ല... "

"നീ എന്തൊക്കെയാ അല്ലി പറയുന്നത്.... അനന്ദു കേൾക്കണ്ട... നീ പോയെ... ഇനി ഇങ്ങനെ ഒന്നും സംസാരിക്കരുത്...ഞാൻ പോവാ.. "  എന്നും പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു...


അവൾ പുറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു...

ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു...
*_📚🌈പുസ്തകത്താളുകൾ💖📚 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞ ഭാഗങ്ങൾ_____ ആവശ്യമുള്ളവർക്ക്_______________9745154829____* MOHD DANISH
അന്ന് ക്ലാസ്സിൽ ഇരിക്കുമ്പോൾ മുഴുവൻ മനസ്സിൽ അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു...

ഞാൻ അവളോട് ഒരിക്കലും മറ്റൊരു രീതിയിൽ പെരുമാറിയിട്ടില്ല....പിന്നെ എങ്ങനെ???  എന്നോട് ഉള്ള വിശ്വാസം കൊണ്ടാണ് അനന്ദു അവന്റെ പെങ്ങളെ എന്റെ കൂടെ വിടുന്നത്...ആ വിശ്വാസം തകർന്നാൽ പിന്നെ ഞാനില്ല....

എല്ലാം കൂടെ ആലോചിച്ചു പ്രാന്തു പിടിക്കുന്നു...

അടുത്ത് ഇരിക്കുന്ന അനന്ദു എന്നേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഞാൻ അവനൊരു ചിരി സമ്മാനിച്ചു...

അന്ന് അനന്ദുവിനോട്‌ പറഞ്ഞു ഞാൻ ഉച്ചക്ക് ക്ലാസിൽ നിന്ന് ഇറങ്ങി....

പിറ്റേന്ന് വരുമ്പോൾ മനഃപൂർവം ലേറ്റ് ആയി ചെന്നു.. അല്ലിയെ അനന്ദു കൊണ്ട് പോയി... പിന്നീട് ഉള്ള ദിവസങ്ങളിലും അങ്ങനെ ആയിരുന്നു... അവളെ ഒഴിക്കാൻ ശ്രമിച്ചു... അവൾ എന്നും വിളിക്കും പക്ഷേ ഞാൻ ഫോൺ എടുക്കാറില്ല...


പക്ഷേ  അവളെ കാണാതെ എന്റെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു...

അവളുടെ ശബ്ദം കേൾക്കാതെ ഒരു തരം വീർപ്പു മുട്ടൽ ആണ്...

വാട്സാപ്പ് എടുത്തു അവൾ അയച്ച വോയിസ്‌ കേട്ടിരുന്നു...

ഒരു ദിവസം അനന്ദു എന്നേ വിളിച്ചു...

"ശ്രീ...നന്ദുന് നല്ല പനി... അച്ഛൻ വീട്ടിൽ ഇല്ല നീ എന്റെ കൂടെ ഒന്നു ഹോസ്പിറ്റലിലേക്ക് വാ... "   അവൾ വിളിച്ചു പറഞ്ഞപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു...

അവൾക്ക് പനി എന്ന് കേട്ടപ്പോൾ വീട്ടിൽ ഇരിപ്പുറക്കുന്നില്ല.. വേഗം തന്നെ അവളുടെ അടുത്തേക്ക് ചെന്നു...

വാടിയാ താമര മൊട്ടു പോലെ ആയിരുന്നു അവളുടെ മുഖം... എന്നേ കണ്ടതും അവളുടെ മുഖം വിടർന്നു... എന്നേ കാണുമ്പോൾ മാത്രം അവളിൽ ഉണ്ടാവുന്ന തിളക്കം... കുട്ടികാലം മുതൽ ഞാൻ കാണുന്നതാണ്...

"അല്ലി മോളേ.... "  ഇടറുന്ന ശബ്ദത്തോടെ വിളിച്ചു... എന്റെ ശബ്ദം  കേട്ടതും അവളുടെ കണ്ണുകൾ  നിറഞ്ഞു തുളുമ്പി... ചുണ്ടുകൾ വിതുമ്പി...

"എന്നോട് ദേഷ്യമാണോ ഹരിയേട്ടന്....എന്നോട് ഇങ്ങനെ മിണ്ടാത്തെ ഇരിക്കല്ലേ...ഹരിയെട്ടനെ പിരിയാൻ വയ്യാത്തത് കൊണ്ട് ചോദിച്ചു പോയതാ...എന്നോട് മിണ്ടാതെ ഇരിക്കരുത്...ഞാൻ മരിച്ചു പോകും.. ആദ്യമായിട്ട് ഹരിയേട്ടൻ എന്നേ ദേഷ്യത്തോടെ നോക്കിയപ്പോൾ എൻറെ കാൾ എടുക്കാതെ ഇരിന്നപ്പോൾ എന്നോട് മിണ്ടാതെ പോയപ്പോൾ.. ചങ്ക് പൊട്ടുന്ന പോലെ എനിക്ക് തോന്നി...അത്രക്ക് ഇഷ്ടായോണ്ടാ... "

അത് കേട്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല....കണ്ണുകൾ നിറഞ്ഞതല്ലാതെ..

ഹോസ്പിറ്റലിൽ പോകുമ്പോഴും അവൾ പിടിച്ചത് എന്റെ കയ്യിൽ ആയിരുന്നു... വയ്യാതെ തല ച്ചായ്ച്ചത് എന്റെ തോളിൽ ആയിരുന്നു..


വീട്ടിൽ എത്തി മനസ്സിൽ മുഴുവൻ അവളായിരുന്നു... എനിക്കും അവളെ പിരിഞ്ഞിരിക്കാൻ പറ്റില്ല എന്ന സത്യം ഞാൻ മനസിലാക്കുകയായിരുന്നു....

പണ്ട് മുതലേ ഉള്ളിൽ മറ്റാരേക്കാളും സ്ഥാനം അവൾക്കുണ്ട്... അവൾ എന്റെ ആരാണെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്...

കൂട്ടുകാരന്റെ പെങ്ങൾ പക്ഷേ എനിക്ക് അവൾ എന്തൊക്കെയോ ആണ്...

അവളുടെ കണ്ണൊന്നു നിറഞ്ഞാൽ പിടയുന്നത് എന്റെ നെഞ്ച് ആണ്...അവൾക്ക് ഒരു പോറൽ പറ്റിയാൽ പോലും നോവുന്നത് എന്റെ ശരീരം ആണ്.... അതേ അവൾ എന്റെ എല്ലാം ആണ്... പെങ്ങൾ ആണ് അമ്മയാണ് കളിക്കൂട്ടുകാരിയാണ്... *എന്റെ പ്രിയപ്പെട്ടവൾ*

പക്ഷേ ഒരിക്കലും എന്റെ അനന്ദുവിനെ ചതിക്കാൻ കഴിയില്ല...എന്റെ ഭാഗത്ത്‌ നിന്നൊരു നെറികേടു അവൻ താങ്ങാൻ കഴിയില്ല...


എല്ലാം ഉള്ളിൽ ഒതുക്കാൻ തന്നെ ആയിരുന്നു എന്റെ തീരുമാനം....

ഒരു ദിവസം അനന്ദു വീട്ടിൽ വന്നു... മുഖം കണ്ടാൽ അറിയാം ദേഷ്യത്തിൽ ആണെന്ന്...കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു


"ശ്രീ.. നീ എന്റെ കൂടെ വീടു വരെ ഒന്ന് വാ..."

"എന്താടാ..." 

"നീ വന്നേ നന്ദു ഒരേ കരച്ചിൽ ആണ്... റൂമിൽ കേറി വാതിൽ അടച്ചു ഇരിപ്പാണ്...ഇളയത് ആയത് കൊണ്ട് കൊഞ്ചിച്ചു തലയിൽ കേറ്റി വച്ചതിന്റെ പ്രശ്നം.. അച്ഛൻ നിന്നെ കൂട്ടി ചെല്ലാൻ പറഞ്ഞു... "
അവൻ എന്നേ നോക്കി പറഞ്ഞു.. ഞാൻ ഒന്നും മിണ്ടാതെ അവന്റെ കൂടെ ചെന്നു...

വീട്ടിൽ എത്തിയതും ഞാൻ നേരെ അവളുടെ റൂമിലേക്കു ചെന്നു...

എന്നേ കണ്ടതും അവൾ ഓടി വന്നു എന്റെ നെഞ്ചിലേക്ക് വീണു...

"എനിക്ക് നിങ്ങളെ ഒന്നും വിട്ടു പോകാൻ കഴിയില്ല ഹരിയേട്ടാ...എനിക്ക് ഏട്ടനെ ഒരുപാട് ഇഷ്ടമാണ്... എന്നേ ഏട്ടന് കല്യാണം കഴിച്ചൂടെ.... "  എന്നും പറഞ്ഞു അവൾ തേങ്ങി കരഞ്ഞു... അവളുടെ അമ്മയും അച്ഛനും എന്നെ സഹതാപ പൂർവ്വം നോക്കി..

ഞാൻ അവളെ റൂമിൽ കൊണ്ടാക്കി...ഒരു വിധം സമാധാനിച്ചു....

റൂമിനു പുറത്തിറങ്ങി കണ്ണുകൾ തുടച്ചു കൊണ്ട് അനന്ദുവിനോട് പറഞ്ഞു...

"എടാ അവൾ കുട്ടിയല്ലേ ഇപ്പൊ തന്നെ കല്ല്യാണം ഒന്നും വേണ്ടാ.. നമ്മളെ ഒക്കെ പിരിയേണ്ടി വരുമോ എന്നാ സങ്കടം ആണ് അവൾക്...നീ സമയം കൊടുക്ക് . "  അവന്റെ തോളിൽ തട്ടി
തിരിഞ്ഞു നടന്നു...

പെട്ടന്നാണ് അവൻ എന്റെ കയ്യിൽ പിടുത്തം ഇട്ടത്...ഞാൻ എന്തെന്ന ഭാവത്തിൽ അവനെ നോക്കി..


"നിനക്ക് അവളെ കെട്ടികൂടെടാ...."  കരഞ്ഞു കൊണ്ട് അവൻ പറഞ്ഞപ്പോൾ... ഒരു നിമിഷം ഞാൻ തരിച്ചു നിന്ന് പോയി...
സന്തോഷം ആണോ സങ്കടം ആണോ എന്നിലെ വികാരം എന്ന് മനസിലായില്ല...


"നിനക്ക് തരട്ടെ ഞാൻ അവളെ... ഞങ്ങളെക്കാൾ അവൾക്ക് ഇഷ്ട്ടം നിന്നെയാണ്... ചെറുപ്പം മുതലേ നിന്നോട് ഉള്ള അവളുടെ സ്നേഹം കണ്ടവൻ ആണ് ഞാൻ.. നിനക്കും അവളെ ഇഷ്ടമല്ലേ....നീ ഇല്ലാതെ എന്റെ നന്ദുന് പറ്റില്ലടാ.. അത് എനിക്ക് അറിയാം...നീ എന്തേലും പറ ശ്രീ... "   എന്നും പറഞ്ഞ് അവൻ എന്നേ പിടിച്ചു കുലുക്കി...

ഞാൻ സ്വപ്നം കാണുകയാണോ എന്ന് തോന്നി പോയി എനിക്ക്...

"എന്റെ പെങ്ങളെ നിന്നെ ഏൽപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമെ ഒള്ളൂ... ആ കുരിപ്പിനെ മേയ്ക്കാൻ നിന്നെ കൊണ്ടേ പറ്റോള്ളൂ ടാ... "
എന്നവൻ പറഞ്ഞപ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോയി... അവനെ മുറുകെ കെട്ടിപിടിച്ചു..

"ആയിരം വട്ടം സമ്മതം...എനിക്ക് തന്നേക്ക് ഞാൻ പൊന്നു പോലെ നോക്കികോളാം...നിന്റെ പെങ്ങൾ കുരിപ്പ് ഇല്ലാതെ എനിക്കും വയ്യെടാ... "

എന്നും പറഞ്ഞു അവനെ ഇറുകെ പുണറുമ്പോൾ.. എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു..

പിന്നീട് ഒരു ആലില താലി അവളുടെ കഴുത്തിൽ അണിയിച്ചു കൊണ്ട് എന്റെ പെണ്ണാക്കി...എന്റെ കൂടെ കൂടിയതിൽ പിന്നെ അവളുടെ കുറുമ്പും വാശിയും പതിൻ മടങ്ങു വർധിച്ചു.... അതിനൊക്കെ നിന്ന് കൊടുക്കാൻ വല്ലാത്ത ഒരിഷ്ടം ആണ് അന്നും ഇന്നും എന്നും...

ഞാൻ വന്നാലേ അവൾ ഭക്ഷണം കഴിക്കൂ.. എന്റെ നെഞ്ചിൽ കിടന്നേ അവൾ ഉറങ്ങൂ...രാവിലെ ജോലിക്ക് പോകുമ്പോൾ അവൾക്കായി ഒരു ചുംബനം നൽകണം..ജോലി കഴിഞ്ഞു വരുമ്പോൾ എന്റെ കയ്യിൽ പതിവ് നാരങ്ങ മിട്ടായി ഉണ്ടാവും...അമ്മക്ക് അവൾ എന്നാൽ ജീവൻ ആണ്...പെൺകുട്ടികൾ ഇല്ലാത്ത അമ്മക്ക് അവൾ ഒരു ഇള്ള കുട്ടിയാണ്‌...

എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്നു കൊണ്ട് ഏഴാം മാസത്തിലെ ചടങ്ങിന് വേണ്ടി വീട്ടിലേക് പോകുമ്പോൾ....അവൾ നിറ കണ്ണുകളാൽ എന്നേ നോക്കി... കാറിൽ കേറുന്നതിന് മുന്നേ വീണ്ടും എന്റെ അടുത്തേക്ക് വന്നു... എന്നേ കെട്ടിപിടിച്ചു... ആരും കേൾക്കാതെ സ്വകാര്യമായി പറഞ്ഞു..

"ഹരിയേട്ടാ എന്നേ വേഗം ഇങ്ങോട്ട് തന്നെ കൊണ്ട് വരണം.. എനിക്ക് ഇവിടെ നിന്നാൽ മതി എന്ന്... " 

സ്വന്തം വീട്ടിലേക് പോകാൻ മറ്റുള്ളവർ വാശിപിടിക്കുമ്പോൾ എന്റെ പെണ്ണിന് അത് സങ്കടം ആണ്...കല്യാണം കഴിഞ്ഞ നാൾ മുതൽ അങ്ങനെ ആണ്.. എന്നേ വിട്ട് നിന്നിട്ടില്ല കാന്താരി...

ഇന്ന് പോയതേ ഒള്ളൂ...ഒരു നിമിഷം കാണാതെ പറ്റില്ല അതാ വിളിച്ച ഉടനെ ഓടി ചെല്ലുന്നത്.....

അവളുടെ വീടിന് മുന്നിൽ എത്തി ബുള്ളെറ്റ് അകത്തേക്കു എടുത്തു പാർക്ക്‌ ചെയ്തു... നേരം പതിനൊന്നു മണി...

അവളെ വിളിക്കാൻ ഫോൺ എടുക്കുമ്പോൾ ആണ് പിറകിൽ നിന്ന് ഒരു ശബ്ദം..

"ഞാൻ കുറച്ച് കൂടെ നേരത്തെ പ്രതീക്ഷിച്ചു...എന്തെ വൈകിയേ... " 

ഡോറിൽ ചാരി നിൽക്കുന്ന അനന്ദുവിനെ കണ്ടപ്പോൾ ഞാനൊന്നു ഇളിച്ചു കൊടുത്തു...

"ചമ്മണ്ടാ അളിയോ.. വേഗം അകത്തോട്ടു ചെല്ല് അവിടെ ഒരുത്തി ഉറക്കം വരാതെ റൂമിൽ ഉലാത്തുന്നുണ്ട്..ചോദിക്കാൻ ചെന്ന എന്നേ ഗെറ്റ് ഔട്ട്‌ അടിച്ചു.. "   അവൻ പറഞ്ഞപ്പോൾ അവന്റെ വയറ്റിനൊരു കുത്ത് കൊടുത്തു ഞാൻ അവളുടെ അടുത്തേക്ക് ഓടി കയറി...

എന്നേ കണ്ടതും അവൾ മുഖം തിരിച്ചു...

ഞാൻ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു....

🎶നീ മറന്നോ പോയൊരു നാൾ ഈരില പോലെ നാം ഇരു പേർ..
ഓത്തു പള്ളീൽ ഒത്തു ചേർന്നു ഏറിയനാൾ പോയതല്ലേ (2)..
അന്ന് നീ കടിച്ചു പാതി തന്നു പൊന്നു കിനാവിൻ കണ്ണി മാങ്ങാ..ഓർത്തിരുന്നു കാത്തിരുന്നു ജീവിതമാകെ നീറിടുമ്പോൾ...
നീ പച്ചതുരുത്തായ് സ്വപ്‌നതുരുമ്പായ്...ഖൽബിലിരുന്നു..  🎶

എന്നും പാടി അവളുടെ ചെവിയിൽ കടിച്ചപ്പോൾ.. അവൾ തല ചെരിച്ചു കൊണ്ട് എന്നെ തട്ടി മാറ്റി..

"പാട്ട് പാടി എന്നേ സോപ്പിടണ്ടാ.. എത്ര നേരായി ഞാൻ കാത്തിരിക്കുന്നു... " അവൾ ചുണ്ട് ചുളുക്കി കൊണ്ട് എന്നേ നോക്കി...

"സോറി.. പെണ്ണേ...പുറത്ത് പോയി വന്നപ്പോൾ ലേറ്റ് ആയി..."

"ഹ്മ്മ്...ഇനി അത് പറഞ്ഞോ.. ഞാനും എന്റെ മോനും നിങ്ങളോട് പിണക്കം ആണ്.. അല്ലെ അപ്പുസെ... "  അവൾ അവളുടെ വയറിൽ തലോടി കൊണ്ട് പറഞ്ഞു..

ഞാൻ അവളെ ബെഡിൽ ഇരുത്തി അവളുടെ വയറിൽ ചുംബിച്ചു...

"ആണോടാ അപ്പൂസെ അമ്മനെ പോലെ അച്ഛയോടെ നിനക്കും പിണക്കം ആണോ..." 

"അവൻ പിണക്കത്തിൽ ആണ്... ഇനി അവനെ പറഞ്ഞു മാറ്റാൻ ഒന്നും നോക്കണ്ട .. ഹും 😏.. " അതും പറഞ്ഞു അവൾ മുഖം തിരിച്ചു...

"ആണോ എന്നാ അമ്മയുടെയും മോന്റെയും പിണക്കം മാറ്റാൻ ഞാൻ എന്താണാവോ ചെയ്യേണ്ടത്... "  എന്ന്  ചോദിച്ചപ്പോൾ അവൾ എനിക്ക് നേരെ തിരിഞ്ഞു...

എന്റെ കൈകൾ നീട്ടി....അതിന്റെ അർത്ഥം മനസിലായപ്പോൾ.. ഒരു ചിരിയോടെ അവളുടെ കൈവള്ളയിൽ അമർത്തി ചുംബിച്ചു...എന്നിട്ട് അവൾക്ക് ഏറെ പ്രിയമുള്ള നാരങ്ങ മിട്ടായി കയ്യിൽ വെച്ച് കൊടുത്തു...

അത് കണ്ടതും അവൾ മുന്നോട്ട് ആഞ്ഞു കൊണ്ടേ എന്നേ കെട്ടിപിടിച്ചു...

പണ്ട് അവൾ പല്ലുകൾ ആഴ്ത്തിയാ പാടിനു  ചുറ്റും വിരൽ ഓടിച്ചു....
അവിടെ ഉമ്മ തന്നു .. സ്നേഹം കൂടുമ്പോൾ ഇത് പതിവ് ആണ്... ശേഷം കയ്യിൽ നിന്ന് ഒരു മിട്ടായി എടുത്ത് എന്റെ വായിൽ വെച്ച് തന്നു....

എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു..

"ഞാൻ ഏട്ടന്റെ കൂടെ നാളെ വരും എന്നേ കൊണ്ട് പോണം ട്ടോ... "

"കൊണ്ട് പോവാലോ..." 

എന്നും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി...അവളെ ഞാൻ തട്ടി ഉറക്കി..
ഇന്നെന്റെ ലോകം ഇവളാണ്..
വലിച്ചിഴച്ച് അടുപ്പിച്ചതല്ലേ.. ഏച്ചു കെട്ടി യോജിപ്പിച്ചതല്ല... താനെ പടർന്ന മുല്ല വള്ളി പോൽ അവൾ എന്നിലേക്കു ഇഴകി ചേർന്നതാണ്...
ഒരു നിമിഷം പോയിട്ട്  ഒരു ജന്മവും പറിച്ചു മാറ്റാൻ ആവില്ലെനിക്ക് എന്റെ പ്രിയപ്പെട്ടവളേ...💞



°°°°°°°°°°°°°ശുഭം°°°°°°°°°°°°°°

കഥ തികച്ചും സങ്കൽപ്പികം..
priyapettaval
priyapettavel
share chat novels