🏍🏍 🌎    *അവളെയും തേടി ഒരു യാത്ര*🌍🏍🏍
*******************************************



       *✍️hanees kottakkal*
            7592015599



================-===========

പാർട്ട്‌ =1
==========
എന്തൊരു ചൂടാണ് ഇത്.എ സി  ഇട്ടിട്ടൊന്നും ഒരു കാര്യവുമില്ല.

ഈ ഫയൽസ് ആണേൽ ചെക്ക് ചെയ്ത് കഴിഞ്ഞിട്ടുമില്ല. അതെങ്ങനെ ഇവിടെ ഉള്ള ഒരെണ്ണത്തിനും തീരെ ഒരു ഉത്തരവാദിത്തബോധം വേണ്ടേ...

എന്റെ പേര് ഹാഷിം. ഞങ്ങളുടെ കമ്പനിയുടെ പുതിയ ബ്രാഞ്ച് ആണ് ഇത്. ഇപ്പൊ എനിക്കാണേൽ നിന്നു തിരിയാൻ സമയമില്ല. ഈ കമ്പനിയുടെ M.D ആയതു കൊണ്ടു തന്നെ ഇവറ്റകളെ കൊണ്ടു പണി എടുപ്പിക്കുകയും വേണം.
ഞാൻ ഒന്ന് മാറിയാൽ മതി അപ്പൊ തുടങ്ങും നാട്ടു വർത്തമാനം പറഞ്ഞിരിക്കൽ.

ഏതായാലും കുറച്ച് ദിവസം റിസ്ക് എടുത്തേ തീരൂ...

 കാരണം ഇവിടെയും ഒരു നിലനിൽപ് ഞങ്ങളുടെ കമ്പനിക്ക് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഞാനടക്കം എല്ലാവരും രാപകലില്ലാതെ കഷ്ട്ടപെടുന്നുണ്ട്.

നാളെയാണ് കമ്പനിയുടെ ബോർഡ്‌ മീറ്റിംഗ് അതും കൊച്ചിയിൽ. അതു കൊണ്ടു തന്നെ ഒരു സക്സസ് ഗ്രോത് കാണിച്ചു കൊടുക്കണം അതിനാണ് ഞാൻ ഈ കഷ്ട്ട പെടുന്നത് മുഴുവൻ.


ഇന്ന് വളരെ വൈകിയാണ് വീട്ടിൽ എത്തിയത്. വീട്ടിൽ എന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകൾ

 എന്റെ ഉമ്മി

.
ഉറക്കമൊഴിച്ചു എന്നെ കാത്തു ഉമ്മറത്ത് ഇരിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. എത്ര വൈകിയാലും ഉമ്മ നമ്മെ കാത്തിരിക്കാറുണ്ട്. പക്ഷെ നമ്മളാരും ആ കണ്ണിലെ വാത്സല്യവും തീക്ഷ്ണതയും കാണാറില്ല എന്നത് സത്യം.


വേഗം ഫ്രഷ് ആയി ഉമ്മയെയും കൂട്ടി ഫുഡ്‌ കഴിച്ചു.ചില ഫയൽസ് അപ്പ്ലോഡ് ചെയ്യാനുണ്ടായിരുന്നു.അതും ചെയ്ത് വേഗം കിടന്നു. കാരണം രാവിലെ തന്നെ കൊച്ചിയിൽ എത്തേണ്ടതുണ്ട്. ഉമ്മയോട് നേരത്തെ വിളിക്കാൻ പറഞ്ഞു കിടന്നു.


രാവിലെ നേരത്തെ തന്നെ ഉമ്മ വിളിച്ചു. നിസ്കരിച്ചു വേഗം ഫ്രഷായി.
 ഉമ്മി അപ്പോയേക്കും ബ്രേക്ക്‌ഫാസ്റ്റ് റെഡിയാക്കിയിരുന്നു വേഗം അതും കുടിച്ചു.ഉമ്മിയോട്‌ സലാം പറഞ്ഞു ഇറങ്ങി.


കാർ എടുത്താണ് ഇറങ്ങിയത് കാരണം ഏകദേശം ഒരു 100 km ഉണ്ട് ഇവിടെ നിന്നും അതു കൊണ്ടു തന്നെ നേരത്തെ എത്തേണ്ടതുണ്ട്.

2 മണിക്കൂറത്തെ ഡ്രൈവിങ്ങിനൊടുവിൽ അവിടെ എത്തി. എല്ലാ ബോർഡ്‌ അങ്കങ്ങളും എത്തി തുടങ്ങിയിരുന്നു.

ഞങ്ങളുടെ ബ്രാഞ്ചിന്റെ ഈ ഒരു മാസത്തെ ഗ്രോതും പ്രോഫിറ്റും കണ്ടു  എല്ലാവർക്കും അത്ഭുതമായി.

അങ്ങനെ എല്ലാവരും നമ്മളെ വന്നു അഭിനധിക്കാൻ തുടങ്ങി. എന്തോ വല്ലാത്തൊരു സന്തോഷം.അങ്ങനെ ടീ ബ്രേക്കിൽ ടീ കുടിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് എന്തോ കണ്ണിലുടക്കിയത്.ഒരുത്തി നമ്മളെ മുഖത്തേയ്ക്ക് നോക്കി നിൽക്കുന്നു

ഒന്ന് കൂടി നോക്കിയപ്പോൾ ഞാൻ മനസ്സിൽ  അറിയാതെ പറഞ്ഞു പോയി.


   "അശ്വതി"

ഇവളെങ്ങനെ ഇവിടെ. നമ്മൾ ആ ഡൌട്ട് ആലോചിക്കുമ്പോയാണ്. ഓൾ നമ്മളെ മുഖത്തു നോക്കി ഒരു ചിരി പാസാക്കിയത്. ഞാനും ചിരിച്ചെന്ന് വരുത്തി.


എന്റെ മൈൻഡ് ഒരു നാലഞ്ച് കൊല്ലം പിറകോട്ടു പോയി.

പ്ലസ്ടു കയിഞ്ഞ്  നേരെ നമ്മൾ ഉപ്പാന്റെ കൂടെ കൂലിപണിക്ക് പോയി. അതിനിടയിലൂടെയാണ് എനിക്ക്  ഡിഗ്രിക്ക് ഒരു സീറ്റ് കിട്ടിയത് അറിയുന്നത് .അതും b-com ഇന്. ഏതായാലും ഉപ്പ സമ്മതിച്ച സ്ഥിതിക്ക് ഞാൻ അഡ്മിഷൻ എടുത്തു.


ഞാൻ കോളേജിൽ ചേരുമ്പോയേക്കും ക്ലാസുകൾ ഒരു പാട് കഴിഞ്ഞിരുന്നു. ആപ്പോ അശ്വതിയെ ആണ് അന്ന് എനിക്കു കഴിഞ്ഞ ക്ലാസുകൾ പറഞ്ഞു തരാനും നോട്ട് തരാനും ഏല്പിച്ചിരുന്നത്. അതിനു കാരണം വേറൊന്നുമല്ല അശ്വതി ആണ് ക്ലാസ്സിലെ പഠിപ്പി.അവൾ ഒഴിവുള്ള പിരീഡും മറ്റു ബ്രേക്ക്‌ ടൈമിലോക്കെ എനിക്ക് പറഞ്ഞു തരും. പോരാത്തതിന് എന്റെ നോട്ടുകളൊക്കെ അവളാണ് എഴുതിതന്നിരുന്നത്.


ആ ഈടാക്കാണ് ഞാൻ അവളെ പരിചയപ്പെടുന്നത്.


"അവളുടെ പേര് ദിൽന".

 ഇത്ര ദിവസം ക്ലാസ്സിന് വന്നിട്ടും ഞാൻ ഓളെ കണ്ടില്ലല്ലോ. അവളാണേൽ അച്ചുവിന്റെ കട്ട ചങ്കുമാണ്. അത് കൊണ്ടു തന്നെ ഞങ്ങൾ പതുക്കെ പരിജയമായി.


എനിക്ക് ക്ലാസ്സിൽ അത്ര ഫ്രണ്ട്‌സ് ഒന്നും ആയില്ലായിരുന്നു. ആകെ ഇവർ രണ്ടു പേരുമാണ് എന്റെ ചങ്ക്‌സ്.

എപ്പോഴും ഞങ്ങൾ ഒപ്പമായിരിക്കും എന്തിനും. മൂന്നാലു കൊല്ലത്തെ കോളേജ് ലൈഫിനിടയിൽ ഞങ്ങളുടെ ഫ്രണ്ട്ഷിപ് വല്ലാതെ വളർന്നിരുന്നു.


പക്ഷെ ദിലുവിനോടുള്ള ഫ്രണ്ട്‌ഷിപ് പതിയേ പ്രണയമായത് ഞാൻ പോലും അറിഞ്ഞിരുന്നില്ല. അവൾ ഒരു ദിവസം ക്ലാസ്സിൽ വന്നില്ലെങ്കിൽ അന്ന് എനിക്ക് ക്ലാസ്സിൽ ഇരിക്കാൻ പറ്റാതെയായി. കോളേജിലെ ഓരോ തൂണിനും തുരുമ്പിനും അറിയാം എനിക്ക് അവളോടുള്ള പ്രണയം.
 പക്ഷെ അവളിൽ നിന്ന് എന്തോ ഞാനത് മറച്ചു വെച്ചു.


അവളുടെ കണ്ണിനു പ്രതേക ഭംഗിയാണ്. അവളുടെ മിഴികൾ  എനിക്ക് വേണ്ടി എഴുതിയ പോലെ.എന്തോ ആ മുഖം എന്റെ മനസ്സിൽ എത്രത്തോളം പതിഞ്ഞെന്ന് പിന്നീടാണ് ഞാൻ അറിയുന്നത്.
അങ്ങനെ ഞങ്ങളുടെ കോളേജിന്റെ അവസാന എണ്ണമറ്റ ദിവസങ്ങൾ വന്നു തുടങ്ങി.


എനിക്കാണേൽ അവളെ പിരിയുന്നത് ഓർക്കാൻ പോലും കഴിയില്ല. എന്തോ അത്രക്ക് ഇഷ്ട്ടപ്പെട്ടു പോയി അവളെ.


അങ്ങനെ എന്ത് വന്നാലും എന്റെ ഇഷ്ട്ടം പറയാൻ തന്നെ തീരുമാനിച്ചു.


പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു. എന്തോ മനസ്സിൽ വല്ലാത്ത പേടി ഉണ്ട് അവളെ മറുപടി ആലോചിച്ചിട്ട്.


 പക്ഷെ എന്റെ ഉമ്മിനോട് ഞാൻ എല്ലാം പറയാറുണ്ടായിരുന്നു. എന്റെ ഉമ്മക്കും അവളെ വല്ലാത്ത ഇഷ്ട്ടമാണ്. അതു കൊണ്ടു തന്നെ ഉമ്മ എന്നോട് ധൈര്യത്തിൽ പോയി നിന്റെ മനസ്സ് തുറക്കാൻ പറഞ്ഞു.

അങ്ങനെ നേരത്തെ തന്നെ കോളേജിൽ എത്തി.ദിലുവും അച്ചുവും കൂടി ബസിലാണ് വരാറുള്ളത്. പക്ഷെ അവർ വരുന്ന ടൈം കഴിഞ്ഞിട്ടും അവരെ രണ്ടു പേരെയും കാണാനില്ല. എന്തോ ടെൻഷൻ കൊണ്ടാണോ എന്നറിയില്ല പ്രാന്ത് പിടിക്കാണ്. അങ്ങനെ ഗേറ്റിലേക്ക് അക്ഷമനായി കാത്തിരിക്കുമ്പോഴാണ്.എന്റെ കണ്ണുകൾക്ക് വിശ്വസിക്കാനാകാത്ത വിധം ആ ബുള്ളറ്റ് ഗെറ്റ് കടന്ന് വന്നത്

"നാസർ സാർ"

പുതുതായി വന്ന സാറാണ്. അത്ര പ്രായം ഒന്നുമില്ല.ഒരു  മൊഞ്ചൻ.


പക്ഷെ ബുള്ളെറ്റിനു പിറകിലിരിക്കുന്ന ആളെ കണ്ടു എന്റെ ഉള്ളൊന്ന് കാളി.

"ദിലു.. "

സാർ ഇവളുടെ ഒരു അകന്ന ബന്ധുവാണെന്നറിയാം. പക്ഷെ അവൾ എന്തിനാ ഇവന്റെ കൂടെ വരുന്നത്.ഓരോരോ സംശയങ്ങൾ ഉടലെടുക്കാൻ തുടങ്ങി.


പക്ഷെ അവൾ ബുള്ളറ്റിൽ നിന്നും ഇറങ്ങി. നമ്മെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവന്റെ കൂടെ സംസാരിച്ചു പോയി.


എന്തോ എനിക്കാകെ പ്രാന്ത് പിടിക്കാൻ തുടങ്ങി. അവർ തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്നറിയാഞ്ഞിട്ട് ഒരു സമാധാനം ഇല്ല. ഏതായാലും അച്ചുവിനോട് ചോദിക്കാം.


പക്ഷെ അന്ന് അച്ചു വന്നില്ലായിരുന്നു.
അന്ന് ക്ലാസ്സിൽ ഇരുന്നിട്ട് ഒരു പൊരുതി കിട്ടുന്നില്ലായിരുന്നു. അവളെ നോക്കുമ്പോ അവളാണേൽ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല.

 ഏതായാലും ഇന്റെർവെലിന് അവളോട് ചോദിച്ചിട്ട് തന്നെ കാര്യം.

ഇന്റെർവെലിന് നേരെ അവളുടെ അടുത്തേയ്ക്ക് ചെന്നു. പക്ഷെ അവൾ വേഗം എണീറ്റ് പുറത്തേക്ക് പോകാൻ നിന്നു. പക്ഷെ ഞാൻ അവളുടെ കയ്യ് പിടിച്ചു നിർത്തി.

"വിടെടോ എന്റെ കയ്യിൽ നിന്ന്.. "

പക്ഷെ അപ്രതീക്ഷിതമായുള്ള അവളുടെ ആ പ്രീതികരണം കാരണം ഞാൻ അറിയാതെ കയ്യ് എടുത്തു പോയി.
അവൾ അതും പറഞ്ഞു പോകാൻ ഒരുങ്ങിയപ്പോൾ ഞാൻ മുന്നിൽ തടസ്സമായി നിന്നു.

"എനിക്ക് നിന്നെ ഇഷ്ട്ടമാണ് ദിലു..."
"നീ ഇല്ലാതെ എനിക്ക് പറ്റില്ല.."

". എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യരുത് ദിലു..."

പക്ഷെ അതൊന്നും അവൾ മൈൻഡ് ചെയ്തില്ല. അവൾ വീണ്ടും പോകാൻ ഒരുങ്ങി.

"ദിലു.."

അവൾ എന്തേ എന്ന മട്ടിൽ തിരിഞ്ഞു.


"ദിലു..." എനിക്കിപ്പോ അറിയണം
 എന്താണ് നിനക്ക് എന്നെ ഇഷ്ട്ടമില്ലാത്തത്.

"പിന്നെ നീയും അവനും തമ്മിലുള്ള ബന്ധമെന്താണ്?".

 ഞാൻ കണ്ടു നിങ്ങൾ രണ്ടു പേരും ഒപ്പം വരുന്നത്.
ഞാൻ ദേഷ്യത്തോടെ അലറിയാണ് അത് പറഞ്ഞത്.



"എന്നാൽ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ".... "ഹിഷാം അഹ്മദ്".


താൻ ഇന്ന് രാവിലെ കണ്ടില്ലേ അവനുമായി എന്റെ വിവാഹം ഉറപ്പിച്ചു. ഇനി ദയവ് ചെയ്ത് എന്റെ പിറകെ വരരുത്.

അവളുടെ ആ മറുപടി കേട്ടപ്പോൾ നെഞ്ചിൽ കത്തി ഇറക്കുന്നത് പോലെ തോന്നി.

"ദിലൂ... "ഞാൻ വീണ്ടും ഒരു പാട് തവണ അവളെ വിളിച്ചു അലറി"

. പക്ഷെ അതൊന്നും അവൾ ചെവി കൊണ്ടില്ല. എല്ലാവരും എന്നെ പരിഹാസ രൂപേണെ ചിരിക്കാൻ തുടങ്ങി. കൂട്ടത്തിൽ ആ നാസർ സാറുമുണ്ടായിരുന്ന്.

എനിക്കെന്തോ അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അന്ന് ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല. എന്തോ എല്ലാം കൊണ്ടും ഞാൻ തോറ്റു പോയിരിക്കുന്നു.
പക്ഷെ എന്റെ വീട്ടിലെ ഉമ്മി മാത്രമെ എനിക്ക് കൂട്ട് ഉണ്ടായിരുന്നൊള്ളൂ.

പിറ്റേന്ന് അച്ചു പറഞ്ഞപ്പോൾ ആണ് അത് സത്യമാണെന്ന കാര്യം അറിഞ്ഞത്.പിന്നീട് ഞാൻ ക്ലാസ്സിനൊന്നും പോയില്ല. എക്‌സാമിന്‌ മാത്രമേ കോളേജിൽ പോയിരുന്നൊള്ളു. പക്ഷെ ഞാൻ അവളെ മാക്സിമം കാണാതെ ഇരിക്കാൻ ശ്രമിച്ചു. അത് കാരണം അച്ചുവിനെയും ഞാൻ അകറ്റി. അങ്ങനെ എക്സാം മുഴുവൻ കഴിഞ്ഞു.

അവസാന ദിവസം വീണ്ടു എന്റെ കണ്ണുകൾക്ക് അത് സാക്ഷിയാകേണ്ടി വന്നു. അവന്റെ ഒപ്പം അവൾ ബുള്ളറ്റിൽ പോകുന്നത്.

ഞാൻ ആകെ പ്രാന്ത് പിടിച്ച അവസ്ഥയിലായി. കാരണം അത്രയും പ്രണയിച്ചു പോയിരുന്നു അവളോട്.എന്റെ ഇഷ്ട്ടം ഒരു പാട് തവണ പറയാതെ പറഞ്ഞിട്ടുണ്ട്.പക്ഷെ എല്ലാം  എന്നിൽ നിന്നും ഒരു പാട് അകന്നു പോയിരിക്കുന്നു.


 അങ്ങെനെ രണ്ടു മാസത്തോളം വീടിലെ നാലു ചുമരുകൾക്കുള്ളിൽ ദിവസങ്ങൾ തള്ളി നീക്കി. കൂട്ടുകാരെ
ഒന്നും ഞാൻ അടുപ്പിച്ചിരുന്നില്ല. ഞാനും ഉമ്മയും മാത്രമുള്ള ഒരു ലോകം. എന്റെ സിമും ഫോണുമെല്ലാം
ഒഴിവാക്കി. തികച്ചും ഏകാന്തത ആയിരുന്നു.


 ആ ഇടക്കാണ് ഉപ്പാടെ കോഴിക്കോട് ഉള്ള ഒരു ഫ്രണ്ട് വീട്ടിൽ വന്നത്. ഉപ്പാടെ മരണ ശേഷം ഞങ്ങൾ വളരെ കഷ്ട്ടപ്പെട്ടായിരുന്നു ജീവിച്ചു പോന്നിരുന്നത്. അപ്പോഴാണ് ദൈവദൂതനെ പോലെ മൂപ്പരെ വരവ്. മൂപ്പരെ കമ്പനിയിൽ ഒരു ജോലിയും തരപ്പെടുത്തി.



പിന്നീട് അങ്ങോട്ട് വാശി ആയിരുന്നു. തോൽപ്പിച്ചവർക്ക് മുന്നിൽ ജയിച്ചു കാണിക്കണമെന്ന വാശി. ഞാനും ഉമ്മയും അങ്ങോട്ടേക്ക് താമസം മാറി. അതാണ് ഒരു കണക്കിന് നല്ലത് ഇനി അവളെ എനിക്ക് മറ്റാരാളുടെ ഭാര്യ ആയി കാണാൻ കഴിയില്ലായിരുന്നു.



അങ്ങനെ ഞങ്ങൾ അവിടെ പുതിയ ഒരു ജീവിതം തുടങ്ങി. ഞങ്ങളെ കമ്പനി ഒരു പാട് വളർന്നു. മൂപ്പർക്ക് ആണ്മക്കൾ ഒന്നും ഇല്ലാത്തത് കൊണ്ടു തന്നെ എന്നെ ആയിരുന്നു. നടത്തിപ്പ് ചുമതല ഏല്പിച്ചിരുന്നത്. ഒരു പാട് കഷ്ട്ടപ്പെട്ടു കമ്പനി ഇത്രത്തോളം വളർത്തി.


ഇപ്പോൾ കേരളത്തിൽ തന്നെ 8, 10 ബ്രാഞ്ച് ഉള്ള നിലവാരമുള്ള കമ്പനി ആയി മാറിക്കഴിഞ്ഞിരിക്കുന്നു.ഇനി വിദേശത്തും ഞങ്ങളുടെ ഒരു ബ്രാഞ്ച് തുടങ്ങാനാണ്  എന്റെ ആഗ്രഹം. അതിനു വേണ്ടിയാണ് ഇനിയുള്ള എന്റെ ശ്രമം.

=======================================


ഹിഷു....

പെട്ടെന്നുള്ള വിളി കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്.

"അച്ചു "

അവൾ എന്റെ മുഖത്തു നോക്കി നിൽക്കാണ്.
അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങി.

"എന്നെ അറിയോ ഹിഷു."

അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ എന്തോ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. അവൾക്ക് വേണ്ടി എന്തിനാണ് ഇവളെ ഞാൻ അകറ്റിയത്. പിന്നീട് ഞാൻ പഴയ എന്റെ അച്ചുവായിട്ടാണ് അവളോട് സംസാരിച്ചത്.

"അല്ല ഹിഷു..." ഞാനും ദിലുവും എത്ര നിന്നെ കോൺടാക്ട് ചെയ്യാൻ നോക്കി എന്നറിയോ."

അവൾ പിന്നീട് പറഞ്ഞ ഓരോ വാക്കുകളും എന്റെ മനസ്സിൽ കുറ്റബോധം തോന്നാൻ തുടങ്ങി

"അവൾക്ക് നിന്നെ ഇഷ്ട്ടമായിരുന്നു ഹിഷു."

 നിസാർ സാർ അവളുടെ ഒരു അകന്ന ബന്ധു ആയിരുന്നു.അയാൾക് അവളോട് ഒരു ഇഷ്ട്ടമുണ്ടായിരുന്നു. അതയാൾ അവളുടെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും നുറ് സമ്മതം.
പക്ഷെ അവൾക്ക് നിന്നോട് അതിലേറെ മുഹബ്ബത്ത് ഉണ്ടായിരുന്നു ഹിഷു.

 പിന്നെ അവൾ നിന്നെ അകറ്റിയത് എന്തിനാണെന്ന് വെച്ചാൽ അവളെ പഠിപ്പ് ഉടനെ നിർത്തുമെന്നും ഇവനുമായുള്ള കല്യാണം നടത്തുമെന്നും പറഞ്ഞപ്പോൾ അവൾ മനപ്പൂർവം നിന്നെ അകറ്റിയതായിരുന്നു. പക്ഷെ നീ അവളെ ജീവിതകാലം മുഴുവൻ തനിച്ചാക്കുമെന്ന് അവൾ കരുതിയില്ല. ആ ഒരു നിമിഷതെ തെറ്റിന് മനസ്സാക്ഷിയുടെ മുന്നിൽ ഒരു പാട് തവണ തല തല്ലി മരിച്ചിരിക്കുന്നു അവൾ.


ഇതെല്ലാം കൂടി കേട്ടപ്പോൾ സന്തോഷം കൊണ്ടാണോ കുറ്റബോധം കൊണ്ടാണോ എന്നറിയില്ല. ഒരു തരം ഭ്രാന്തായ അവസ്ഥ.

"എനിക്ക് ഇപ്പൊ കാണണം അച്ചു." "എനിക്കെന്റെ ദിലുവിനെ വേണം അച്ചു"

എന്റെ നിസ്സഹായമായ ചോദ്യം കേട്ടപ്പോൾ അച്ചുവിന്റെ കണ്ണിൽ നനവ് പടരാന് തുടങ്ങിയിരുന്നു.

"എന്തു പറ്റി അച്ചു.."എന്റെ ദിലുവിന്..".

ഞാൻ തെല്ല് ഭയത്തോടെ അവളോട് ചോദിച്ചു.

"അത് ഹിഷു..". ഒരു കൊല്ലത്തോരമായി അവളുടെ ഒരു വിവരവുമില്ല. എങ്ങോട്ട് പോയെന്ന് ആർക്കും അറിയില്ല. അച്ചു കരഞ്ഞു കൊണ്ടു പറഞ്ഞു.


അത് കേട്ടപ്പോൾ അലറി വിളിക്കാനാണ് തോന്നിയത്.

"ഹിഷു.".നീ കാരണമാണ് ഇത് സംഭവിച്ചത്.ഞാനും ദിലുവും എത്ര തവണ നിന്നെ വിളിച്ചിട്ടുണ്ടെന്നറിയോ.പക്ഷെ നിന്റെ ഫോൺ അപ്പോഴും സ്വിച് ഓഫ്‌ ആയിരുന്നു.


അച്ചിവിന്റെ ആ വാക്കുകൾ എന്റെ മനസ്സിനെ കുറ്റബോധം കൊണ്ടു നിറച്ചു.എന്റെ കണ്ണ് നിറയാൻ തുടങ്ങിയിരിക്കുന്നു. അച്ചുവിന്റെ നമ്പർ വാങ്ങി.എന്തേലും വിവരം ലഭിക്കുക ആണെകിൽ അറിയിക്കാനും പറഞ്ഞു.  അച്ചുവിനോട് പോകാനെന്നു പറഞ്ഞു വേഗം കാറിൽ കയറി.


മിഴികൾ നിറഞ്ഞു കൊണ്ടിരിക്കുന്നു. കാറിന്റെ ആക്‌സിലേറ്ററിൽ അമർത്തി ചവിട്ടി. എന്റെ കണ്ട്രോൾ നഷ്ട്ടപെടുന്ന പോലെ വണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ട്. ആളുകൾ വഴക്ക് പറയുന്നുണ്ട്. പക്ഷെ ഒന്നും എന്റെ മൈൻഡിൽ ഇല്ലായിരുന്നു. വേഗം വീട്ടിൽ എത്തി. ഉമ്മിനോട് കാര്യങ്ങൾ പറഞ്ഞു. ഉമ്മയ്ക്കും വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു. അങ്ങനെ അന്ന് എനിക്കെന്തോ ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും എല്ലാം കിടന്നു നോക്കി. എവിടെ നോക്കിയാലും ഓളെ കരിനീല മിഴികളാണ്.

അപ്പോഴാണ് അച്ചു പറഞ്ഞ ഒരു കാര്യം ഓർമ വന്നത്. എന്റെ ആ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന കാര്യം. വേഗം എണീറ്റ് തിരയാൻ തുടങ്ങി. അവസാനം ഒരു പഴയ പെട്ടിയിൽ നിന്നും ആ സിം കിട്ടി.
അത് ഫോണിൽ ഇട്ട് നോക്കിയപ്പോൾ
വർക്ക്‌ ആവുന്നുമില്ല. പിറ്റേന്ന് നേരത്തെ തന്നെ ഷോപ്പിൽ പോയി സിം ആക്റ്റീവ് ആക്കി.


അവളുടെ കാൾ വരുമോ എന്ന് നോക്കി ഇരിക്കലായിരുന്നു പണി. ബിസിനസ്സിലുള്ള എന്റെ കോൺസെൻട്രേഷൻ എല്ലാം പോയി തുടങ്ങി. എവിടെ നോക്കിയാലും ഇവളെ മുഖം മാത്രമാണ്.


ഞാൻ എന്റെ സകല പിടിപാടും വെച്ച് അന്യോഷിച്ചു. ബട്ട്‌ ഒരു വിവരവും കിട്ടീയില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം അച്ചുവിന്റെ കാൾ വന്നു.

അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തുള്ളി ചാടാനാണ് തോന്നിയത്.

എന്താണെന്ന് വെച്ചാൽ ദിലുവിന്റെ ഒരു കസിൻ ഉണ്ട് ആന്ധ്രായിൽ.
അവിടെ നിന്നും ദിലുവിനെ കണ്ടെന്നു.


എന്തോ അല്ലാഹുവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പക്ഷെ അവൾ ഇപ്പൊ അവിടെ ഉണ്ടെന്നുള്ളതിന് ഒരു ഉറപ്പും ഇല്ല. കണ്ടെന്നല്ലാതെ അവളെ നേരിൽ കണ്ടിട്ടൊന്നുമില്ലല്ലോ.

എനിക്കെന്തോ പിന്നീട് ഒരു സമാദാനം ഇല്ല.ഉമ്മിനോട് കാര്യങ്ങൾ പറഞ്ഞു. ഉമ്മയ്ക്കും സന്തോഷമായി. ആന്ധ്രായിലേക്ക് പോകാൻ സമ്മതവും വാങ്ങി.

വേഗം അച്ചുവിനു വിളിച്ചു ആന്ധ്രായിലുള്ള കസിന്റെ നമ്പർ ഒപ്പിച്ചു.

അങ്ങനെ വീട്ടിൽ മൂന്നാല് മാസമായി ഞാൻ വാങ്ങിയ ബുള്ളറ്റ് ഉണ്ടായിരുന്നു. അതിന്മേൽ ആക്കാം യാത്ര എന്ന് വിചാരിച്ചു. കാരണം അവിടെ മുഴുവൻ തിരയണമെങ്കിൽ
ബൈക്ക് ആണ് നല്ലത്. ഉമ്മാക്ക് ചെറിയ പേടി ഉണ്ടായിരുന്നു. പക്ഷേ എന്റെ തീരുമാനം ഉറച്ചതായതു കൊണ്ടു തന്നെ ഉമ്മ എതിർത്തൊന്നും പറഞ്ഞില്ല.


അങ്ങനെ അവളെയും തേടി  ആന്ധ്രായിലേക്കുള്ള യാത്ര തുടങ്ങി.

                                        (തുടരും )
****-***************************************


(പിന്നെ ഫ്രണ്ട്‌സ് ഇത് ലെങ്ത് ഉള്ള സ്റ്റോറി ഒന്നും അല്ലാട്ടോ.. രണ്ടോ മൂന്നോ പാർട്ട്. പിന്നെ എല്ലാവരും നിങ്ങളുടെ വിലയേറിയ അഭിപ്രങ്ങൾ നിർദ്ദേശങ്ങൾ ഒക്കെ അറിയിക്കുക )


         *✍️hanees kottakkal*
              7592015599



🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
🍃
🍃

                                         
                                                 
 *📚📖അവളെയും തേടി ഒരു യാത്ര 📚📖*
**********************************
   

*✍️hanees kottakkal*
          7592015599
🍃
🍃
🍃
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

അങ്ങനെ അവളെയും തേടി  ആന്ധ്രായിലേക്കുള്ള യാത്ര തുടങ്ങി.

                                        (തുടരുന്നു )


===============================
 *പാർട്ട്‌ 2⃣*
########

ഉമ്മിനോട് സലാം പറഞ്ഞു ഇറങ്ങിയെങ്കിലും മനസ്സ് ശാന്തമല്ലായിരുന്നു.
ജമീലതാത്ത (വീട്ടു ജോലിക്കാരി ) ഉമ്മാന്റെ കൂടെ നിൽക്കും എങ്കിലും മനസ്സിന് ഒരു സമാധാനമില്ല. ഉമ്മിനെ പിരിഞ്ഞു ദുരെക്കൊന്നും പോയിട്ടില്ല അതു കൊണ്ടായിരിക്കാം .

ഇങ്ങനെ ഒറ്റക്കൊരു റൈഡ് അതും ബൈക്കിൽ.ശരിയായ ലക്ഷ്യ സ്ഥാനമില്ലാതെ തികച്ചും ഏകാന്തമായ ഒരു യാത്ര. അവളുടെ ഓർമകൾ തേടി ഉള്ള യാത്ര.

എന്തോ കുറ്റബോധം കാരണം മനസ്സ് വല്ലാണ്ട് മരവിച്ച അവസ്ഥയാണ് ഇപ്പോൾ.

"നീ എവിടെയാണ് എൻ സഖി".... "ഒന്നു വന്നെൻ ചാരെയണഞ്ഞെങ്കിൽ"

ബുള്ളറ്റ് എടുത്തിട്ട് രണ്ടു മൂന്ന് മാസമായെങ്കിലും അധികമൊന്നും എടുക്കാറില്ല .വല്ലപ്പോഴും ഓഫീസിൽ പോകാൻ എടുക്കുമെന്നല്ലാതെ.

എന്താ എന്നറിയില്ല വല്ലാത്ത ട്രാഫിക് ആണ് നമ്മുടെ നാട്ടിൽ ഇതിന് ഇടയിലൂടെ ഒക്കെ രക്ഷപ്പെട്ടു പോരണമെങ്കിൽ കഷ്ടപ്പാട്  ചില്ലറ അല്ല.

പോകുമ്പോൾ കോഴിക്കോട് ബീച്ചിൽ ഒന്ന് കയറി.ബീച്ചിൽ കുറച്ചു നേരം ഇരുന്നാൽ മനസ്സിന് അല്പം സമാധാനം ആണ്. ബീച്ചിനോക്കെ ഒരു പാട് മാറ്റം വന്നിട്ടുണ്ട്. അതിലൂടെയുള്ള  നടപ്പാതയൊക്കെ പതിവിലും അലങ്കാരപെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ഏതു സമയത്തും ആളുകൾ തിങ്ങി നിറയുന്ന സ്ഥലം  ഇവിടം തന്നെയായിരിക്കും.

ഒരു പാട് കപ്പിൾസ് കൈകോർത്ത്‌ മിണ്ടിയും പറഞ്ഞും  നടക്കുന്നു. അത്  കാണുമ്പോൾ അറിയാതെ അവളെ മുഖം മനസ്സിൽ വരുകയാണ്. പിന്നെ അറ്റമില്ലാത്ത കടലിലേക്ക് നോക്കി. ആ പാതയോരത്തിലൂടെ നടക്കുമ്പോൾ മനസ്സിലെ വിഷമങ്ങൾ അറിയാതെ തായേ ഇറക്കേണ്ടി വരും.

അങ്ങെനെ വേഗം അവിടെ നിന്നും തിരിച്ചു. കാരണം രാത്രി ആവുമ്പോയേക്കും വയനാട് എത്തേണ്ടതുണ്ട്.

വയനാട് ചുരം എത്തിയപ്പോൾ വണ്ടി ഒന്ന് നിർത്തി അൽപ്പം വിശ്രമിച്ചു. പതുക്കെ ചുരം കയറാൻ തുടങ്ങി. വയനാട് ചുരം എന്തോ പ്രതേക ഭംഗിയാണ്. ഓരോ ഹെയർ പിൻ വളവുകളും പതിയെ വളച്ചു ചുരത്തിലെ ഓരോ കാഴ്ചകളും കണ്ടു ആസ്വദിച്ചു . വയനാടിന് എടുത്തു പറയാൻ ധാരാളം ടൂറിസ്റ്റു പ്ലസുകൾ ഉണ്ട്. എന്തു കൊണ്ടും പ്രകൃതി രമണീയമാണ് വയനാട്.അങ്ങനെ ഓരോ വളവുകളും ആസ്വദിച്ചു ചുരം കയറി. ലക്കിടിയിൽ   ഒന്ന് സൈഡ് ആക്കി.അവിടെത്തെ വ്യൂ പോയിന്റ് അത്രയും മനോഹരമാണ്. അതു കൊണ്ടു തന്നെയാണ് മലയാളികളെക്കാൾ ഏറെ മറ്റു നാട്ടുകാരാണ്  അധികവും.കുറച്ചു നേരം കാഴ്ച ആസ്വദിച്ചു വേഗം വണ്ടി എടുത്തു പോന്നു.നല്ല കാറ്റും വെയിലും ഒരു പോലെ ഉണ്ട്. അത് എന്തോ യാത്രക്ക് വല്ലാത്ത ഒരു ഫീലാണ്.


ചുറ്റു പുറം നോക്കിയാലും ഒരു പാട് ബൈക്ക് റൈഡേഴ്‌സ് ഉണ്ട്.

റൈഡിങ് ഒരു പാഷൻ ആക്കിയവരാണോ അല്ലേൽ എന്നെ പോലെ യാത്ര പോകുന്നവരാണോ എന്നൊന്നും അറിയില്ല.

 ഏതായാലും അവരും ഇത് പോലെ ഒരു പാട് സങ്കടങ്ങൾ ഉള്ളിലൊതുക്കിയും. എല്ലാത്തിൽ നിന്നും ഒരു മോചനത്തിനും വേണ്ടിയായിരിക്കാം.

ഓരോ യാത്രക്കും ഓരോ ലക്ഷ്യമുണ്ടെന്നു പറയുന്നത് എത്രയോ ശരിയാണ്.

വണ്ടി ഒരു പാട് കിലോമീറ്ററുകൾ താണ്ടിയിരിക്കുന്നു. കുറച്ചു നേരം റസ്റ്റ്‌ എടുക്കുന്നതാണ് വണ്ടിന്റെ ഹെല്ത്തിനും എന്റെ ഹെൽത്തിനും നല്ലത്.
പോരാത്തതിന് വിശന്നിട്ടു വയ്യ ദാനും.
അങ്ങെനെ വണ്ടി അടുത്തുള്ള ഹോട്ടലിൽ സൈഡ് ആക്കി. ഫുഡ്‌ അടിച്ചു കുറച്ചു നേരം റസ്റ്റ്‌ എടുത്തു വീണ്ടും യാത്ര തുടങ്ങി.

മനസ്സിൽ വല്ലാതെ ചിന്തകൾ അലട്ടികൊണ്ടിരിക്കുന്നു. ഒരു പാട് ചോദ്യങ്ങൾ.
പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ ഉമ്മയാണ്. അതുകൊണ്ട് തന്നെ വണ്ടി വേഗം സൈഡ് ആക്കി.

ഉമ്മ യാത്രയെ കുറിച്ച് ഒരുപാട് ചോദിക്കുന്നുണ്ട്.പിന്നെ കുറെ ഉപദേശങ്ങളും എല്ലാം കൊച്ചു കുട്ടിയ പോലെ കേട്ടു . പക്ഷെ പിന്നീട് ഉമ്മ പറഞ്ഞ കാര്യം എനിക്ക് അംഗീകരിക്കാൻ പറ്റില്ലായിരുന്നു.


എന്താണെന്ന് വെച്ചാൽ എന്റെ ഒരമ്മായിയുടെ വീട് വയനാട്ടിലെ മുത്തങ്ങക്കടുത്താണ്  അപ്പൊ അവിടെ കയറാനും. പിന്നെ ഇന്നവിടെ നിന്നിട്ട് നാളെ യാത്ര തുടങ്ങിയാൽ മതി എന്നായിരുന്നു ഉമ്മ പറഞ്ഞത് .

പക്ഷെ ഞാൻ അപ്പൊയെ ഉമ്മയോട് പറഞ്ഞു. പറ്റില്ല എനിക്ക് രാത്രിയിലും റൈഡ് ചെയ്യാനുണ്ടെന്ന് പറഞ്ഞു ഫോൺ വെച്ചു.അവിടെ കയറാതിരിക്കാൻ വേറെ കാരണവും ഉണ്ട്. അത് ഞാൻ പതിയെ പറയാം. 

അങ്ങെനെ ചെക്ക് പോസ്റ്റിൽ  എത്തിയപ്പോയേക്കും സമയം ഒരുപാട് വൈകിയിരുന്നു.അപ്പോഴാണ് ഞാൻ അറിയുന്നത് ഇവിടെ ഇനി നാളെ രാവിലെയെ തുറക്കുകയൊള്ളു എന്ന കാര്യം. ഇനി അത് വരെ ഇവിടെ നില്കാൻ പറ്റില്ലലോ.

അതു കൊണ്ടു ഒരു റൂമും തപ്പി ഇറങ്ങി. അപ്പോഴാണ് ഉമ്മ വിളിച്ചത്. ഉമ്മയോട് കാര്യം പറഞ്ഞപ്പോൾ ഉമ്മ അമ്മായിയുടെ അടുത്തേക്ക് പോയി നിൽക്കാൻ ഒരേ വാശി. അപ്പൊ ഞാൻ പോകാം എന്നു പറഞ്ഞു ഫോൺ വെച്ചു.

ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ഇവിടെ നിന്നും 15 km ഉണ്ട്. നേരെ അങ്ങോട്ട് തന്നെ പോകാൻ തീരുമാനിച്ചു. ഞങ്ങൾ അമ്മായിയെ കാണാൻ വേണ്ടി ഇങ്ങോട്ട് വരാറുണ്ട്. ആദ്യം ഒക്കെ എനിക്ക് വലിയ ഇഷ്ട്ടമാണ് ഇങ്ങോട്ട് വരാനൊക്കെ.


 പിന്നീട് ഇങ്ങോട്ട് പോവുന്നുണ്ട് എന്ന് കേട്ടാൽ ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞുമാറലാണ്.


അത് അമ്മായിയോടുള്ള  ദേഷ്യം കൊണ്ടോ ഇവിടെ ഇഷ്ടമല്ലാത്തത് കൊണ്ടൊന്നുമല്ല.
അമ്മായിയുടെ ഒരു മോളുണ്ട് അഫ്ന. ഞങ്ങൾ അഫി എന്നാ വിളിക്കൽ.


ഇവർ ഒരു വർഷത്തിൽ രണ്ടു മാസം ആണ് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത് അതും വെകേഷനില്. അതും എന്റെ വീട്ടിലായിരിക്കും അധികവും നിൽക്കുന്നത്.

അങ്ങനെ ആ രണ്ടു മാസവും അഫി  എനിക്കൊരു സമാധാനവും തരില്ല. എപ്പോഴും എന്റെ പിന്നാലെ ഇങ്ങനെ നടക്കാ..
പിന്നെ ഫോണിലും ഒരു പാട് ചറ പറ മെസ്സേജ് അയക്കും.

അവളുടെ പെരുമാറ്റത്തിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക് എനിക്ക് തോന്നിയിരുന്നു.

അത് എന്റെ തോന്നലായിരുന്നില്ല.

 അങ്ങെനെ ഒരു വെകഷനിൽ വന്നപ്പോൾ അവളുടെ ഇഷ്ട്ടം അവൾ തുറന്ന് പറഞ്ഞു.
പക്ഷെ അതിനു മുമ്പ് തന്നെ ദിലു എന്റെ മനസ്സിൽ സ്ഥാനമുറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അത് ചിരിച്ചു തള്ളി.

പക്ഷെ അവൾ വിടില്ലായിരുന്നു. വീണ്ടും അവൾ എന്റെ പിന്നാലെ നടക്കൽ തുടരുന്നു.
..............................................


എങ്ങെനെയൊക്കെയോ തപ്പി പിടിച്ചു അമ്മായിയുടെ വീട്ടിൽ എത്തി.
വീട്ടിൽ എത്തിയപ്പോൾ തന്നെ ആദ്യം കണ്ടത് ആ കുരിപ്പിനെ.

അവളാണ് വാതിൽ തുറന്നത്. അപ്പൊ ഉമ്മി ഞാൻ വരുന്നത് ഇവരെ അറിയിച്ചിട്ടുണ്ട്. കാരണം ഇവൾ ആണെങ്കിൽ നല്ലൊരു ടോപ്ഒക്കെ ഇട്ട് നല്ല മൊഞ്ചിൽ നിൽക്കുന്നുണ്ട്. പക്ഷെ അതിലൊന്നും നമ്മൾ വീണില്ല. കാരണം അതിനേക്കാൾ എത്രയോ ദിലു എന്റെ മനസ്സിനെ കവർന്നെടുത്തിരിക്കുന്നു.

എന്നെ കണ്ടപ്പോൾ അമ്മായിക്ക് നല്ലവണ്ണം സന്തോഷം ആയിട്ടുണ്ട്.

"നിനക്ക് ഇങ്ങോട്ടുള്ള വഴി ഒക്കെ അറിയോ ഹിഷു... "

അമ്മായി ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ടു തലയാട്ടി.

അമ്മായി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം എന്ന് പറഞ്ഞു പോയി.
ഇനി അഫി കൂടെ പോവില്ലേ എന്നായിരുന്നു എന്റെ പേടി.

ഭാഗ്യത്തിന് അഫിയും അമ്മായിയുടെ കൂടെ പോയി.

ഹാ... എന്തൊരു തണുപ്പാണ്... വായനാട്ടിലൊക്കെ ഇവർ എങ്ങെനെയാണ്  തണുത്തു വിറച്ചു ജീവുക്കുന്നത്.നമ്മൾ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ഒരു കാൽ പെരുമാറ്റം കേട്ടത്.

 നോക്കിയപ്പോ അഫി ഉണ്ട് ജ്യൂസും ആയിട്ട് നിൽക്കുന്നു. അതും തായേക്കും നോക്കിയിട്ട് നില്ക്കാണ്. അവളുടെ നാണം കണ്ടാൽ തോന്നും ഞാൻ ഓളെ പെണ്ണ് കാണാൻ വന്നതാണെന്ന്.

നല്ല ദാഹം ഉള്ളത് കൊണ്ടു മാത്രം ഞാനത് വാങ്ങി കുടിച്ചു. ഞാൻ ഗ്ലാസ്‌ കൊടുക്കാൻ നോക്കുമ്പോ പെണ്ണ് തായേക്ക് നോക്കിയിട്ട് കാല് കൊണ്ടു കളം വരക്കാണ്. അപ്പോളാണ് നമ്മക്ക് കാര്യം മനസ്സിലായത് സംഭവം ഓൾ ഉണ്ടാക്കിയ ജ്യൂസാണ്‌.

 അയിനാണ്...

ഞാൻ രസമുണ്ടെന്ന നിലക്ക് ഒന്ന് ചിരിച്ചു കൊടുത്തു. അപ്പൊ ഓൾ നമ്മളെ മുഖത്തു നോക്കി നിൽക്കാണ്. ഓൾ നമ്മളെ ഫോക്കസ് ചെയ്യാണ് എന്ന് കണ്ടപ്പോൾ നമ്മൾ നൈസിൽ അവിടന്ന് എണീറ്റ് പോന്നു. അമ്മായി ഒരു റൂം കാണിച്ചു തന്നു.,

വേഗം കുളിച്ചു ഫ്രഷ് ആയി. മൊബൈൽ ഒക്കെ ചാർജിനിട്ടു.ഇഷാ നിസ്കാരവും കഴിഞ്ഞു അല്ലാഹ് നോട്‌ ഒരു പാട് ദുആ ചെയ്തു എന്റെ പെണ്ണിന് ഒന്നും പറ്റരുതേ. സുരക്ഷിതമായി എന്റെ കയ്യിൽ തന്നെ ഏൽപ്പിക്കണെ എന്നും.അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോളാണ്‌ മറ്റേ സിംന്റെ കാര്യം ഓർമ വന്നത്. വേഗം പോയി ഫോൺ എടുത്തു.നിരാശയായിരുന്നു ഫലം
ഒരു തവണയെങ്കിലും ഒന്ന് കാൾ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.പിന്നെ വെറുതെ ഗാലറി എടുത്തു.അതിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു. ഞാനും ദിലുവും കൂടി ഒരുമിച്ചു നില്കുന്നത്. അതിലേക്ക് നോക്കുമ്പോൾ തന്നെ ഞങ്ങൾ കോളേജിൽ നടന്ന ഓരോ നിമിഷങ്ങളും ഓർമയിൽ മിന്നി മറയാൻ തുടങ്ങി.

"പെട്ടന്നാണ് ആരോ ഷോള്ഡറില് പിടിച്ച പോലെ അനുഭവപ്പെട്ടത്"

ഞാൻ പെട്ടെന്ന് ഞെട്ടി എണീറ്റു

തിരിഞ്ഞു നോക്കിയപ്പോൾ അഫിയാണ്.

"എന്താടി നിനക്ക് വേണ്ടേ..". "അല്പം മനസ്സമാധാനം തരോ നീ"

എന്റെ പെട്ടെന്നുള്ള പ്രതികരണം കണ്ടു ഓൾ ആകെ പേടിച്ചിട്ടുണ്ട്. "

"അ.". ആ.. '"അത് ഉമ്മ ചോറ്."...അവൾ വിക്കി വിക്കി പറയാൻ തുടങ്ങി.

ഞാൻ നേരെ ടേബിളിൽ പോയി ഇരുന്നു. ഫുഡ്‌ കഴിക്കാൻ തുടങ്ങി. അമ്മായിയും അഫിയും അപ്പുറത്തും ഇരിക്കുന്നുണ്ട് ഞാൻ പതിയെ അഫിയുടെ മുഖത്തേയ്ക്ക് ഇട കണ്ണിട്ട് നോക്കി. പെണ്ണിന്റെ മുഖമാകെ കരഞ്ഞ് ഒരു കോലമായിട്ടുണ്ട്.ഞാൻ വേഗം ഫുഡ്‌ കഴിച്ചു റൂമിലേക്ക് പോയി.

കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.

ഇനി ആന്ധ്രായിൽ നിന്നും അവർ പോയിട്ടുണ്ടാകുമോ.. ഓരോ ചിന്തകൾ വല്ലാണ്ട് അലട്ടുന്നു. പെട്ടെന്ന് വാതിലിന്റ അവിടെ ആരോ ഉള്ള പോലെ ഒരു നിഴൽ മാത്രം കാണുന്നുണ്ട്.

പേടിച്ചു ലൈറ്റ് ഇട്ടപ്പോൾ അഫിയാണ്.എനിക്കാണേൽ ദേഷ്യം വരാൻ തുടങ്ങി.


"എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് "


"നീ ഒരു കാര്യവും ചോദിക്കണ്ട!."എനിക്കറിയാം നീ എന്താ ചോദിക്കാൻ പോകുന്നെതെന്ന്".

'അതല്ല കാക്കു.'.. ഇങ്ങൾ എന്താ ഇത്ര നേരായിട്ടും ഉറങ്ങാതെ ഇരിക്കുന്നെ.?


ഞാൻ അതിന് ഒന്നും മറുപടി പറഞ്ഞില്ല.

അപ്പോൾ അവൾ വീണ്ടും ചോദിക്കാൻ തുടങ്ങി.

"ഇങ്ങൾ എങ്ങോട്ടാ കാക്കു പോണത്. അതെങ്കിലും ഒന്ന് പറഞ്ഞൂടെ എന്നോട്.

""ഞാൻ കണ്ടു കാക്കു ഒരു ഫോട്ടോയും നോക്കി സങ്കടപെട്ടിരിക്കുന്നത്'".

എന്തോ ഓളെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ എല്ലാം ഓളോട് പറയണം എന്ന് തോന്നി.

ഞാൻ എല്ലാം അവളോട് പറഞ്ഞു.അവൾ ഒരു പ്രതിമ കണക്കെ കേട്ടു നിന്നു. എന്തോ അവൾക്ക് നല്ല സങ്കടമുണ്ട്. പക്ഷെ എല്ലാം ഉള്ളിലൊതുക്കി ഓൾ വീണ്ടും സംസാരിക്കാൻ തുടങ്ങി.

 ഇങ്ങൾ പോയി വരൂ കാക്കു ... എന്തായാലും അവളെ കാണും..
അവൾ സമാധാനവാക്കുകൾ പറയാൻ തുടങ്ങി. എന്തോ അവളെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല.

അങ്ങനെ ഞാൻ എങ്ങെനെ ഒക്കെയോ ഉറങ്ങി.രാവിലെ നേരത്തെ തന്നെ ഇറങ്ങി.

രാവിലെ ദിലുവിന്റെ മുഖത്തു ഒരു പുഞ്ചിരി ഒക്കെ ഉണ്ട്. പക്ഷെ ഉള്ളിൽ നല്ല സങ്കടമുണ്ടെന്നു എനിക്കറിയാമായിരുന്നു.

അമ്മായിയോടും ദിലുവിനോടും സലാം പറഞ്ഞു ഇറങ്ങി.


മുത്തങ്ങ ഫോറെസ്റ്റ് വഴി ആണ് പോയത്. വല്ലാത്തൊരു ഫീലിംഗ് തന്നെയാണ് മുത്തങ്ങ ഫോറെസ്റ്റിലൂടെയുള്ള റൈഡ്. ചുറ്റും വലിയ വലിയ യൂക്കാലി മരങ്ങളും അതിനിടയിലൂടെയുള്ള റോഡിൽ മഞ്ഞുകൊണ്ടു മൂടിയിരിക്കുന്നു. ചുറ്റു പുറം നോക്കിയാലും മാൻകുഞ്ഞുങ്ങളും ആനകളുടെ അലർച്ചയും കേൾക്കാം. അധികം വണ്ടികളൊന്നുമില്ലാതെ ഇത്രയും ശാന്തവും ഭംഗിയുമുള്ള ഒരു സഞ്ചാരപാത കേരളത്തിൽ വേറെ ഉണ്ടാവില്ല എന്നത് തീർച്ച.


അങ്ങെനെ ചെക്ക് പോസ്റ്റ്‌ കടന്നു തമിഴ്നാട് സ്റ്റേറ്റ് എത്തി. ഇപ്പോൾ ബന്ദിപൂര് ഫോറെസ്റ്റ് വഴി ആണ് യാത്ര അതും അനുഭവിച്ചറിയേണ്ട കാഴ്ച തന്നെയാണ്.ഇതിനിടയിലൂടെ എല്ലാം അവളുടെ ഓർമ്മകൾ എന്നെ തലോടുന്നു. ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ച ഓരോ നിമിഷങ്ങളും ഓർത്തു അറിയാതെ ചുണ്ടിൽ ഒരു ചിരി  ഒക്കെ വരുന്നുണ്ട്.

ബുള്ളറ്റിന്റെ വേഗത കൂട്ടി കാരണം അവളെ കാണാൻ മനസ്സ് അത്രയും ആഗ്രഹിക്കുന്നുണ്ട്.ഗുണ്ടൽപേട്ട വഴി വണ്ടി ഒരുപാട് കിലോമീറ്ററുകൾ സഞ്ചരിച്ചു.ചുറ്റുമുള്ള കാഴ്ചകൾ ഒരു പാട് ചിന്തിപ്പിക്കുന്നതായിരുന്നു. എവിടെ നോക്കിയാലും ധാരാളം  കൃഷിപ്പാടങ്ങളും ചെറു കിട വ്യവസായ ഫാക്ടറികാലുമൊക്കെ ഉണ്ട് തമിഴ്നാട്ടിൽ പക്ഷെ സാക്ഷരത അതൊന്നു കൊണ്ടു മാത്രമാണ് കേരളം മുന്നിട്ട് നിൽക്കുന്നത് എന്നത് നമുക്ക് ഇതൊക്ക കാണുമ്പോൾ തന്നെ മനസ്സിലാവും.

ഗൂഗിൾ മാപ്പിലെ ഏറ്റവും ഷോർട്ടായ വഴികളിലൂടെയാണ് പോയിരുന്നത്.

ഇപ്പോൾ സമയം ഇരുട്ടി തുടങ്ങിയിട്ടുണ്ട്. ഉമ്മ ഒരു പാട് തവണ വിളിച്ചിരുന്നു.രാത്രി വണ്ടി ഓടിക്കരുത് എവിടേലും റൂം എടുത്തു തങ്ങണമെന്ന്.

ഇനി ഗൂഗിൾ മാപ്പ് പണി തന്നോ എന്നറിയില്ല ഏതോ ഒരു ചെറിയ റോഡിലൂടെയാണ് വണ്ടി നീങ്ങി കൊണ്ടിരിക്കുന്നത് എതിരെ ഒന്നും വണ്ടികളും വരുന്നില്ല അങ്ങെനെ കുറെ സഞ്ചരിച്ചപ്പോൾ ഒരു ചെറിയ ഗ്രാമമെത്തി. അപ്പോഴാണ് ഒരു അണ്ണൻ അതു വഴി വരുന്നത് കണ്ടത്.

 "ഇവിടെ റൂം ഏതാച്  കിടക്കുമാ....'



അവൻ ഞാൻ ചോദിച്ചത് മനസ്സിലിയന്ന് തോന്നുന്നു.  അപ്പുറത്തുള്ള  ഒരു വീട്ടിലേക്ക് ചൂണ്ടി കാണിച്ചു തെന്നു.

അത്യാവശ്യം കുഴപ്പിമില്ലാത്ത ഇരുനില വീട്. വേഗം പോയി ബെൽ അടിച്ചു. ആരും വാതിൽ തുറക്കുന്നില്ല.

പിന്നെ കുറെ.." അണ്ണാ"... "അണ്ണാ"..

 എന്ന് വിളിച്ചപ്പോ അതിന് അപ്പുറത്ത്‌ ഉള്ള കുടിലിൽ നിന്നും ഒരു അണ്ണനും അയാളെ ഭാര്യയും പുറത്ത് വന്നു.

"റൂം വേണമാ..".

എന്ന് ചോദിച്ചപ്പോൾ അതെ എന്ന് തലയാട്ടി. അയാൾ വീടിന്റെ കീയുമായി വന്നു.

പക്ഷെ ഞാൻ ചിന്തിച്ചത് അതല്ല ഇത്ര നല്ല ഒരു വീടുണ്ടാക്കിയിട്ട് ഇയാളെന്തിനാ ഈ കുടിലിൽ ജീവിക്കുന്നെ എന്നായിരുന്നു. അങ്ങെനെ അയാൾ എനിക്കൊരു റൂം തുറന്ന് തന്നു. അയാൾ ഫുഡുമായി ഇപ്പോൾ വരാമെന്ന് പറഞ്ഞു പോയി.

ഞാൻ കുളിച്ചു ഫ്രഷ് ആയി വന്നപ്പോയെക്കും അയാൾ ഫുഡുമായി വന്നിരുന്നു.

നല്ല നാടൻ സാമ്പാറും ഉപ്പേരിയും എല്ലാം ഉണ്ട്. എനിക്കെന്തോ അത്ഭുതം തോന്നി. എന്റെ ഞെട്ടൽ കണ്ടു അയാൾ പറഞ്ഞു എന്റെ ഭാര്യ മലയാളി ആണെന്ന്. പണ്ടെന്നോ കേരളത്തിൽ പണിക്ക് പോയെപ്പോ അവിടന്ന് ഇഷ്ട്ടപെട്ട് ചാടിച്ചു  കൊണ്ടു വന്നതാണെന്ന്.
ഞങ്ങൾ പരസ്പരം പരിജയപ്പെട്ടു.


അപ്പോഴാണ് നമ്മളെ ഡൗട്ടിനുള്ള ഉത്തരം കിട്ടിയത്.തമിഴ്നാട്ടിൽ എല്ലാവരും ഇത് പോലെ ഒരു നല്ല വീട് ഉണ്ടാക്കിയിട്ട് അത് വാടകക്ക് കൊടുക്കും എന്നിട്ട് അവർ കുടിലിലും നിൽക്കും. അതുപോലെ ഇയാക്ക് ഏക്കർ കണക്കിന് സ്ഥലം ഉണ്ട് അധികവും ഇയാൾ പാട്ടത്തിന് കർഷകർക്ക് കൊടുക്കും. അതു പോലെ സ്വന്തമായി കൃഷിയും ചെയ്യും.

വെറുതെ അല്ല കേരളം ഡെവോലോപ് ആവാത്തത് എന്ന് ഒരു വട്ടം ചിന്തിച്ചു പോയി.

അങ്ങെനെ ഓരോന്ന് സംസാരിച്ചു സമയം പോയതറിഞ്ഞില്ല.

വേഗം പോയി കിടന്നു. രാവിലെ നേരത്തെ തന്നെ എണീറ്റു. ഫ്രഷായി പുറത്ത് വന്നപ്പോയേക്കും അണ്ണൻ ബ്രേക്ക്‌ഫാസ്റ്റ് കൊണ്ടു വന്നിരുന്നു. അതും കഴിച്ചു വേഗം അവിടെ നിന്നും ഇറങ്ങി. പോരുമ്പോൾ മൂപ്പരെ നമ്പറും വാങ്ങി. ഇനി അടുത്ത തവണ എന്തായാലും വരാമെന്നു പറഞ്ഞു പോന്നു.

പിന്നീട് നിർത്താതെ കിലോമീറ്ററുകളോളം യാത്ര ആയിരുന്നു. മനസ്സ് എത്രയും വേഗം അവൾക്ക് മുന്നിൽ എത്താൻ വേണ്ടി തുടിക്കുന്നു.
പോകുന്ന വഴിക്ക് ഒരുപാട് രസകരമായ കാഴ്ചകളും അതുപോലെ മനസ്സിനെ വേദനിപ്പിക്കുന്ന കാഴ്ചകളും ഉണ്ടായിരുന്നു.

ഉച്ചക്ക് ഫുഡ്‌ കഴിക്കാനായി ഒരു ചെറിയ ഹോട്ടലിനു മുന്നിൽ വണ്ടി സൈഡ് ആക്കി.

പെട്ടെന്ന് ഒരാൾ എന്റെ മുന്നിലേക്ക് വന്നു. വയറിൽ കയ്യ് വെച്ച് എന്തൊക്കെയോ തമിഴിൽ പറഞ്ഞു.

 അയാളുടെ കോലവും ദയനീയതയും കണ്ടപ്പോൾ എനിക്ക് മനസ്സിലായി വിശന്നിട്ടാണെന്ന്. ഞാൻ പേഴ്സിൽ നിന്നും ഒരു 50 രൂപ എടുത്തു അയാൾക്ക് കൊടുത്തു എന്നിട്ട് എന്തേലും വാങ്ങി കഴിച്ചോ എന്ന് പറഞ്ഞു.

"ഒരു പാട് നന്ദിയുണ്ട് മോനെ'.. നിന്നെ ദൈവം കാക്കട്ടെ എന്ന് പറഞ്ഞു അയാൾ വേഗം അകത്തേയ്ക്ക് പോയി ഒരു പൊതി ചോറും വാങ്ങി പുറത്ത് വന്നു അയാൾ ആ റോഡ് സൈഡിൽ തന്നെ ഇരുന്നു കഴിക്കുകയാണ്.


അയാൾ മലയാളിയാണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഒരു പാട് ചിന്തകൾ എന്നെ അലട്ടാൻ തുടങ്ങി.അയാൾ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ ഞാൻ കാത്തിരുന്നു.

"നിങ്ങൾ മലയാളി ആണോ. ".

എന്റെ ആ ചോദ്യം അയാളുടെ കണ്ണിൽ അൽപ്പം നനവ് പടർത്തി. അയാൾ നടന്ന കാര്യങ്ങൾ എന്നോട് പറയാൻ തുടങ്ങി. അയാൾ ഒരു കൊച്ചിക്കാരനായിരുന്നു. ഒരുപാട് കഷ്ട്ടപെട്ടാണ് മക്കളെ വളർത്തി നല്ല ഒരു നിലയിലാക്കിയത്. പക്ഷെ പ്രായമായി തുടങ്ങിയപ്പോൾ മക്കൾക്ക് അയാളൊരു ബാധ്യതയായി.
ഒരു ദിവസം പുണ്ണ്യ സ്ഥലങ്ങൾ ദർശിക്കാം എന്ന് പറഞ്ഞു കൊണ്ടു വന്നതാണ് ആ പാവത്തിനെ. എന്നിട്ട് ഇപ്പോൾ ഇതാ  ഇവിടെ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ യാചിച്ചു നിൽക്കുന്നു.

 നിങ്ങൾക്ക് നാട്ടിലേക്ക് തന്നെ പോകാലോ..

 ഞാൻ സഹായിക്കാം എന്ന് ചോദിച്ചപ്പോൾ അയാൾ നൽകിയ മറുപടി ശരിയായി തോന്നി.

എത്ര നാട്ടിൽ പോയാലും സ്വന്തം മക്കളുടെ അവഗണന ഒരു മാതാപിതാക്കൾക്കും സഹിക്കില്ലടോ അതിനേക്കാൾ നല്ലത് ഇവിടെ ജീവിച്ചു മരിക്കുന്നതാണ്.


അങ്ങനെ അവിടെ നിന്നും ഫുഡ്‌ കഴിച്ചു വീണ്ടും യാത്ര ആരംഭിച്ചു.

നീണ്ട യാത്രക്കൊടുവിൽ തമിഴനാട് ബോഡറും കടന്നു ആന്ധ്രായിലേക്ക് കയറി.

മനസ്സിന് എന്തോ ചെറിയ സമാധാനം ഉണ്ട്. അവൾക്കരികിൽ എത്തിയപോലെ.

സമയം ഇരിട്ടി തുടങ്ങിയിരിക്കുന്നു. ആന്ധ്രാ മറ്റു സംസ്ഥാനങ്ങെളെ പോലെയല്ല..

ഇവിടെ മാവോയിസ്റ്റ്കളുടെ ഒരു വലിയ സംഘം തന്നെ ഉണ്ട് ഇവിടെ.
പോരാത്തതിന് പിടിച്ചു പറിക്കും കൊള്ളക്കും പേര് കേട്ട സ്ഥലങ്ങളും ഉണ്ട് ഇവിടെ. അത് കൊണ്ടു തന്നെ തെല്ല് ഭയം ഇല്ലാതില്ല.ഇരുട്ടും തോറും ചെറിയ പേടി ഉണ്ട്.

ഉമ്മ പറഞ്ഞതാണ് ഒരു റൂം എടുത്തോ എന്ന്. പക്ഷെ ഇന്ന് തന്നെ എങ്ങെനെ എങ്കിലും അവളുടെ കസിന്റെ അടുത്തെത്തണം എന്നായിരുന്നു എന്റെ ലക്ഷ്യം. ഇനിയിപ്പോ ഏതായാലും റൂം എടുക്കാം നാളെ രാവിലെ പോകാം അതാണ് നല്ലതെന്ന് തോന്നി. അങ്ങെനെ റൂം അന്യോഷിച്ചു വീണ്ടും യാത്ര തുടർന്നു.

ഒരു വലിയ വന പ്രദേശത്തിലൂടെയാണ് യാത്ര. ചെറിയ പേടി തോന്നിയെങ്കിൽ യാത്ര തുടർന്നു. ഇടക്കൊക്കെ കുറുക്കന്റെ ശബ്ദവും കിളികളുടെ ചൂളവും ഒക്കെ കേൾക്കുന്നുണ്ട്. പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്. ഉമ്മയായിരിക്കും ഞാൻ ഫോൺ എടുക്കാൻ നിന്നില്ല.കാരണം എങ്ങെനെ എങ്കിലും ഈ കാടൊന്നു കഴിഞ്ഞാൽ മതിയായിരുന്നു. കാരണം എതിരെ നിന്നു പോലും വല്ലപ്പോഴുമാണ് വണ്ടികൾ വരുന്നത് .

വീണ്ടും ഫോൺ അടിക്കാൻ തുടങ്ങി. ഉമ്മയായിരിക്കും എടുക്കണ്ട എന്ന് കരുതിയെങ്കിലും എന്തോ മനസ്സ് സമ്മതിച്ചില്ല. ഉമ്മ എന്തേലും അർജന്റായി വിളിക്കുകയാണെങ്കിലോ എന്ന ഭയം കൊണ്ടു വേഗം വണ്ടി സൈഡ് ആക്കി.

ഫോൺ എടുത്തു നോക്കിയപ്പോൾ ഉമ്മയല്ല. അറിയാത്ത ഏതോ നമ്പർ ആണ്. ഫോൺ എടുക്കണ്ട എന്ന് കരുതി അപ്പോയെക്കും കാൾ കട്ടായി. പോക്കറ്റിൽ വെക്കാൻ നേരം വീണ്ടും അടിക്കാൻ തുടങ്ങി.അപ്പൊ ഞാൻ ഫോൺ എടുത്തു.


"ഹലോ...  "

"ഹലോ....ഹിഷു... ഇത് നാനാണ് ഹിഷു.. എത്ര തവണ....


അപ്പോയെക്കും ആരോ ഫോൺ തട്ടി തെറിപ്പിചിരിക്കുന്നു.

"ഹലോ"... "ദിലു'...." ദിലു'...

മറുപടിയായി കരച്ചിൽ മാത്രം

പെട്ടെന്ന് ആരോ ഫോൺ എടുത്തു എടുത്തു.

ഏതാ ഭാഷ എന്നൊന്നും മനസ്സിലാവുന്നില്ല. എന്തൊക്കെയോ അലറി വിളിക്കുന്നുണ്ട്.

പെട്ടന്ന്  ഫോൺ കട്ടായി.പിന്നെ വിളിക്കുമ്പോയൊക്കെയും സ്വിച്ച് ഓഫ്‌.

എനിക്കാകെ പ്രാന്ത് പിടിക്കാൻ തുടങ്ങി. എത്രയും വേഗം അവളെ കണ്ടു പിടിക്കണം. അതിന് അവളെ കസിന്റെ അടുത്തെത്തണം അതും ഹൈദ്രബാദിൽ. അങ്ങനെ ഓരോന്ന് ആലോചിച്ചു വേഗം വണ്ടി എടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ പെട്ടെന്ന് ഞാൻ വണ്ടി നിർത്തി..!


 എന്താണെന്ന് വെച്ചാൽ. റോഡിനു നടുവിൽ ഒരു മൂന്നാല് കല്ല് കൂട്ടി വെച്ചിരിക്കുന്നു. അതിൽ തന്നെ ഏതോ ഒരു മരത്തിന്റെ കൊമ്പ് കുത്തി വെച്ചിരിക്കുന്നു. എന്റെ മനസ്സിൽ ചെറിയ പേടി തോന്നി. ഞാൻ ചുറ്റു പുറവും ഒന്ന്  വീക്ഷിച്ചു. ബട്ട്‌ ആരെയും കാണാൻ കഴിഞ്ഞില്ല.

ഞാൻ ഉള്ള ധൈര്യം വെച്ച് വീണ്ടും വണ്ടിയെടുത്തു. എടുത്ത പാടെ കുറച്ചു ആളുകൾ വണ്ടിയുടെ മുന്നിലേക്ക് ചാടി.

ഇത് ഏതോ പിടിച്ചുപറിക്കാരാണെന്നു അപ്പോൾ തന്നെ മനസ്സിലായി. ഞാൻ ആകെ ഭയന്നു വിയർക്കാൻ തുടങ്ങിയിരുന്നു. അതിലുള്ള ഒരുവൻ കത്തിയുമായി എന്റെ നേർക്ക് വരാൻ തുടങ്ങി.

പെട്ടെന്നാണ് പിന്നിൽ നിന്നും ഏതോ ലോറിയുടെ വെളിച്ചം കണ്ടത്.
അല്ലാഹ് എന്റെ പ്രാർത്ഥന കേട്ടു.അപ്പോയെക്കും ഇവർ അവിടെ നിന്നും മറഞ്ഞിരുന്നു. ഞാൻ കയ്യ് കാട്ടിയപ്പോൾ അവർ അവിടെ വണ്ടി നിർത്തി. അവരോട് ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു.

അവർ രണ്ടു ലോറിക്കാറുണ്ടായിരുന്നു. ശേഷം ഈ രണ്ടു ലോറിക്കും നാടുവിലായിട്ട് ഞാനും പോയി. അങ്ങനെ അവർ സുരക്ഷിതമായി ആ വനത്തിൽ നിന്നും പുറത്തെത്തിച്ചു.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

അങ്ങനെ അവിടെ റൂം അന്യോഷിച്ചു ഒരു പാട് നടന്നു. ഒരൊറ്റ മനുഷ്യനെ പുറത്തും കാണുന്നില്ല റോഡ് ഫുൾ കാലിയാണ്.പെട്ടെന്ന് ഒരാൾ വണ്ടിയുടെ മുന്നിലേക്ക് ചാടിയിട്ട്എന്തൊക്കെ ചോദിക്കുന്നുണ്ട്.


എനിക്കാണെങ്കിൽ ഒന്നും മനസ്സിലാവുന്നില്ല. പിന്നാലെ അയാളെ മകൻ വന്നു. അവൻ കുറച്ചു പഠിപ്പ് ഉണ്ടായതു കൊണ്ടു ഇംഗ്ലീഷിൽ പറഞ്ഞു കൊടുത്തു അവന്ക് മനസ്സിലായെന്ന് തോന്നുന്നു. അപ്പൊ എന്തോ അവർ അവരുടെ വീട്ടിലേക്ക്
ക്ഷണിച്ചു. അവരുടെ വീട് ചെറിയ വീടാണ്. അവിടെ ഇയാളും ഇയാളുടെ രണ്ട് മക്കളും മാത്രമുള്ളൂ..

അന്ന് അവിടെ നിന്നതിനു ശേഷം രാവിലെ പോകാൻ നോക്കിയപ്പോൾ ആണ്. നമ്മൾ അവിടെ ഹർത്താൽ ആണെന്ന കാര്യം അറിഞ്ഞത്.


ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നടക്കുന്നതൊന്നും നമ്മൾ അറിയുന്നില്ല എന്നത് എത്രയോ സത്യമാണെന്നു എനിക്ക് തോന്നി.

കാരണം ഇവിടെ എല്ലാ പോലീസിനും ഗവണ്മെന്റിനും എല്ലാം പേടിയാണ് മാവോയിസ്റ്റുകളെ ഇവർ ഇടക്ക് നാട്ടിൽ ഇറങ്ങുകയും കൊല നടത്തുകയൊക്കെ ചെയ്യും പക്ഷെ ആരും അറിയുന്നില്ല.

പിന്നെ ചില ദിവസങ്ങളിൽ ഇവർ എവിടേലും ഇന്ന് ഹർത്താൽ എന്ന് എഴുതിവെക്കും അന്ന് രാവിലെ 6 മുതൽ വൈകുന്നേരം വരെ  പുറത്ത്
ഇറങ്ങി നടക്കാനൊന്നും പറ്റില്ല.


 അങ്ങനെ അന്നത്തെ ദിവസം മുഴുവൻ അവിടെ തള്ളി നീക്കി. അവരെ എല്ലാം പരിചയപ്പെട്ടു. പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് അവിടെ നിന്നും അവരോടെല്ലാം യാത്ര പറഞ്ഞു ഇറങ്ങി. അവർ എന്തോ അന്ന് താമസിച്ചതിനും ഫുഡിനും ഒന്നും പണം വാങ്ങിയില്ല.


ഇനി നേരെ ഹൈദരാബാദിലേക്ക് ആണ്. പോകേണ്ടത് എന്റെ ദിലുവിന് എന്താ പറ്റിയത് എന്നറിയണം. മനസ്സിനു ഒരു സമാധാനം ഇല്ല. ആരാണ് അന്ന് ഫോൺ എടുത്തത് ഒന്നും അറിയില്ല.


വണ്ടി വേഗത്തിൽ നീങ്ങി കൊണ്ടിരുന്നു. ആന്ധ്രായിലൊക്കെ അധികവും ചെറിയ തെരുവുകളും കോളനികളും എല്ലാമാണ്. തികച്ചും വ്യത്യസ്തമാണ് ഇവിടെത്തെ കച്ചോടങ്ങളും ആഹാരരീതിയും ഭക്ഷണ രീതിയുമെല്ലാം. ഇവിടെ വലിയ ചരക്ക് ലോറികൾ ധാരാളം കാണാൻ കഴിയും. അതു പോലെ മീൻ മാർക്കറ്റിലൊക്കെ വലിയ ലോറികളിൽ മീൻ കയറ്റുകയും ഇറക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
ചീഞ്ഞ മീനിന്റെയും മലിനജലത്തിന്റെയും മണം മൂക്കിലേക്ക് കുത്തികയറുന്നു. തികച്ചും വൃത്തിഹീനമായ അന്തരീക്ഷമാണ് ഇവിടെ. ഇവിടെയും കുറെ ബംഗാളികൾ ആണ് ഈ ലോഡ് ഇറക്കുന്നതുമെല്ലാം.


ഈ ബഹളത്തിന് എല്ലാം ഇടയിൽ തെരുവുനായ്ക്കളും പന്നികളും കന്നുകളികളുമെല്ലാം ഓരിയിട്ട് നടക്കുന്നുമുണ്ട്.


അതൊന്നും മൈൻഡ് ആക്കാതെ വീണ്ടും യാത്ര തുടർന്നു. എന്തോ നമ്മൾ വിചാരിക്കുന്ന പോലെയൊന്നുമല്ല ഇന്ത്യയിലെ  മിക്ക സംസ്ഥാനങ്ങളുടെയും അവസ്ഥ. ഓരോന്ന് ആലോചിച്ചു വണ്ടി ഓടിക്കുന്നതിനിടയിലാണ്.

പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്നത്തിന്റെ അലയൊലികൾ കാതിൽ പതിഞ്ഞത്.അപ്പോഴാണ് ഇന്ന് വെള്ളിയാഴ്ച ആണെന്ന കാര്യം ഓർമ വന്നത്. വേഗം ബാങ്ക് കേട്ട ഭാഗം ലക്ഷ്യമാക്കി നീങ്ങി.

നിസ്കരിച്ചു വീണ്ടും യാത്ര തുടങ്ങി. അവുടുത്തെ കാഴ്ചകൾ എല്ലാം ആസ്വദിച്ചു അവസാനം ഹൈദരാബാദ് എത്തിയത് അറിഞ്ഞില്ല. വേഗം അവളുടെ കസിനെ വിളിച്ചു. എത്തിയ കാര്യം പറഞ്ഞു. അയാൾ പറഞ്ഞ അഡ്രെസ്സ് വെച്ച് അയാളെ കാണാൻ വേണ്ടി  പോയി.

                                           (തുടരും )

     *✍️hanees kottakkal*
          7592015599

(ഈ പാർട്ടിൽ തീർക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അടുത്ത പാർട്ടിൽ നമക്ക് സ്റ്റോറി തീർക്കാം ✌️.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. )