അമ്മ.... 👰
✏ ഫഹാന ജെബിൻ കെ.കെ
അമ്മേ...,
നിങ്ങളിതെവിടെയാ...,
മോനേ ഞാനിതാ വരാന്തയിലുണ്ട്.
കാർത്യാനിയമ്മ അകത്തേക്ക് വിളിച്ച് പറഞ്ഞു.
ദേ.., മനുഷ്യാ അവര് വരുമ്പോഴേക്ക് അതിനെ വല്ല ഇരുട്ടറയിലേക്കും തള്ള്.
ആ... നീ കിടന്ന് ഞെരിപിരി കൊള്ളണ്ട ,ഞാൻ റൂമിലാക്കിയേക്കാം.
മ് ... എന്നാൽ കൊള്ളാം. കഴിഞ്ഞ തവണ വന്നവര് പറഞ്ഞത് നിങ്ങളും കേട്ടതല്ലേ, മരുമക്കത്തായ സമ്പ്രതായ പ്രകാരം വയസ്സായവര് വീട്ടിലുള്ളത് അവര്ട മകന് കുറവാണെന്ന്. ഈശ്വരാ ഇപ്രാവശ്യങ്കിലും മോൾടെ കല്ല്യാണം നടക്കണേ, അന്നേ ഞാൻ നിങ്ങളോട് പറഞ്ഞതാ ഇതിനെ വല്ല വൃദ്ധസദനത്തിലും ചെന്നാക്കാൻ. അപ്പൊ എന്താ നിങ്ങള് പറഞ്ഞത് ;നിങ്ങക്കതിന് മനസ്സുറക്കുന്നില്ലെന്ന് ലെ? ഇപ്പൊ മോള് പൊരനിറഞ്ഞ് നിക്കണ കണ്ടാ... ഇട്ട് മൂടാൻ പണം ഇണ്ടായിട്ടെന്താ ,ഇവര് കാരണം എല്ലാ ആലോചനയും മുടങ്ങല്ലേ .,
നീയൊന്നടങ്ങ് സുമേ, അവരൊന്ന് വന്ന് പൊക്കോട്ടെ. ഞാൻ എല്ലാം ശരിയാക്കാം.
ഇന്നത്തെ കാലത്ത് അമ്മയെ വൃദ്ധസദനത്തിലാക്കുകയെന്നൊക്കെ പറഞ്ഞാ നാണക്കേടാണ്..,
അതോണ്ട് അതൊന്നും ഇപ്പൊ നടക്കില്ല .
എന്നാൽ ഏട്ടാ ഞാൻ ഒരു വഴി കണ്ട്വെച്ചിട്ടുണ്ട്,
എന്തോന്നാടി അത്?.....,
നമുക്കമ്മയെ അമ്മേട നാട്ടിലെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കാം,
എന്നാ നാട്ടുകാരോട് അമ്മ നാട്ടിൽ കുടുംബക്കാരൊടൊപ്പം കഴിയാണെന്നും പറയാം.
മ് ... ഞാനൊന്നാലോചിക്കട്ടെ, അങ്ങനാണേൽ അമ്മേം കൊണ്ട് എറണാകുളം വരേ പോകണല്ലോ,
സുരേഷേട്ടാ നിങ്ങളെന്താ ആലോചിച്ച് നിക്കുന്നേ.... ഇറങ്ങുന്നില്ലേ ...
ഭാര്യയുടെ വിളിയാൽ പഴയ ചിന്തകളിൽ നിന്ന് അയാൾ വിമുക്തനായി.
മുന്നിൽ കണ്ട സ്വപ്നം ഓർഫനേജ് എന്ന വലിയ ബോർഡ് നോക്കി അയാളൊന്ന് നെടുവീർപ്പിട്ടു.അമ്മയോട് നാട്ടിൽ പോകാമെന്ന് പറഞ്ഞപ്പോൾ ആദ്യം പറഞ്ഞത് ഇങ്ങോട്ട് വരണമെന്നാ..,
കാറിൽ നിന്നും അയാൾ പതിയെ പുറത്തേക്കിറങ്ങി, അപ്പോഴേക്കും അമ്മയെ ആരൊക്കെയോ ചേർന്ന് അകത്തേക്ക് കൊണ്ട് പോയിരുന്നു.
അയാൾ ചുറ്റുമൊന്ന് നിരീക്ഷിച്ചു.നല്ല അന്തരീക്ഷം. ഇളം കാറ്റിൽ മുളം കൂട്ടം സംഗീതമാലപിക്കുന്നു.
തന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടരുന്നത് അയാളറിഞ്ഞു.
അകത്തേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി.എല്ലാവരും തന്റെ അമ്മയെ സ്വീകരിച്ചാനയിക്കുന്നു.
ഇത് വരെ അയാൾ പറഞ്ഞിട്ടില്ല അമ്മയെ താൻ ഉപേക്ഷിക്കുകയാണെന്ന്. ഈ വരവിന്റെ ലക്ഷ്യം വെറും സന്ദർശനമാണെന്നാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നത്. എന്തിന് ഓർഫനേജിൽ പോലും അറിയിച്ചിരിക്കുന്നതങ്ങനെയാണ്. ഭാര്യയെ അമ്മക്കടുത്ത് നിറുത്തി അയാൾ ഓഫീസിലേക്ക് നടന്നു. തന്റെ ഭാര്യ ഇന്നെത്രയോ സന്തോഷവതിയാണ്. അവളുടെ സന്തോഷത്തിന് വേണ്ടിയാണല്ലോ അയാളിന്നിങ്ങോട്ട് വന്നിരിക്കുന്നത്.
ഓഫീസിൽ ചെന്നപ്പോൾ തന്നെ അയാൾക്ക് വമ്പൻ സ്വീകരണമാണ് കിട്ടിയത്, അതിലയാൾ അത്ഭുതപ്പെടാതിരുന്നില്ല.തന്റ മ്മയെ കുറിച്ച് പറയാൻ അവിടെയുള്ള ഓരോരുത്തർക്കും നൂറു നാക്കാണ്. അപ്പോഴാണയാൾ ഞെട്ടിപ്പിക്കുന്ന സത്യമറിഞ്ഞത്.
കാർത്ത്യാനിയമ്മ...
അവിടത്തെ ഒരു അന്തേവാസിയായിരുന്നു അവർ. പതിനെട്ടാം വയസിൽ വിവാഹം കഴിഞ്ഞ് അവിടന്ന് പോയെങ്കിലും ഓർഫനേജിലെ നിത്യസന്ദർശകരിലൊരാളായിരുന്നു അവർ .വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും നടന്ന അപകടത്തിൽ ഭർത്താവ് മരിച്ചു. പിന്നീട് മറ്റൊരു വിവാഹത്തെക്കുറിച്ചാലോചിക്കാതെ ഓർഫനേജിന് വേണ്ടി പ്രവർത്തിച്ചു.ആ ഓർഫനേജ് ഇന്നിങ്ങനെ ഉയർന്ന് നിക്കുന്നത് അവരൊരാളുടെ കഠിന പ്രയത്നം മൂലമാണ്. മാത്രമല്ല തന്റെ മുപ്പത്താറാം വയസിൽ ഇവിടെക്ക് ഒരു കുഞ്ഞിളം പൈതലിനെ കൊണ്ട് വന്നെന്നും, റെയിൽവേ ട്രാക്കിൽ നിന്ന് കിട്ടിയ ആ കുഞ്ഞിനെ പിന്നീട് ദത്തെടുത്തെന്നും, കൂടാതെ ആ കുഞ്ഞിന് വേണ്ടി അവർ നാട് വിട്ടെന്നും അറിഞ്ഞപ്പോൾ അയാൾ കോരിത്തരിച്ചിരുന്നു.
പലപ്പോഴും അച്ഛനെപ്പറ്റി ചോദിച്ച് അമ്മയോട് ചൂടായപ്പോൾ അമ്മ എല്ലാം ഒരു പുഞ്ചിരിയിലൊതുക്കിയിരുന്നത് അയാളോർത്തു. അത് വരെ പിടിച്ച് വെച്ച കണ്ണീർ അയാളിൽ നിന്നും അണപൊട്ടിയൊഴുകി.
കുറ്റബോധത്താൽ കരഞ്ഞ് കൊണ്ടമ്മയുടെ കാലിൽ വീണപ്പോൾ അമ്മ നിശ്ചലമായി നിന്ന ആ ഒരു നിമിശം മതിയായിരുന്നു, അമ്മയുടെ യാതനകളെ അയാൾക്കളക്കാൻ. തിരിച്ചമ്മയുമായി മടങ്ങുമ്പോൾ അയാൾ മനസ്സിലുറപ്പിച്ചിരുന്നു, മരണം വരെ അമ്മയെ തന്നോടൊപ്പം ചേർത്ത് വെക്കുമെന്ന് .
ശുഭം.*
HAPPY MOTHERS DAY .☺

0 Comments
Post a Comment