പെണ്ണും പെട്രോളും👩
രചന: ഫഹാന ജെബിൻ
1. ട്രീം ... ട്രീം
ഹലോ...
ഹലോ... ടാ അർഷൂ നീയൊന്ന് ഗവണ്മന്റ് ആശുപത്രീക്ക് വാ...
എന്താടാ എന്ത് പറ്റി? നിന്റെ ആരേലും അവിടെ പെറ്റോ?
ആടാ എന്റെ കുഞ്ഞമ്മ... #$&% *
K
ഓ... നീ കെടന്ന് ചൂടാവാതെ കാര്യം പറ
ടാ വരുൺ ആശുപത്രീലാ...
എന്ത് പറ്റി, അവനിപ്പഴല്ലേ ഇവടന്ന് പോയത് പിന്നെന്താ പറ്റീത്.
അതൊക്കെ പറയാം നീ വേഗം വാ...
2. ആശുപത്രിയിൽ .......,
ടാ അനൂ അവനെന്താ പറ്റീത്?
സീരിയസ് ആണോ? അവന്റെ വീട്ടിലറിയിച്ചോ? ബൈക്ക് ആക്സിഡന്റായതാണോ?
ടാ നീയൊന്ന് നിറുത്തി നിറുത്തി ചോദിക്ക്, കാര്യം സീരിയസ് ഒന്നുമല്ല, നാട്ടാരുടെ കൈയ്യിന്ന് അടി കിട്ടിയതാ...
എന്തിന്?
ആ... എനിക്കറിയില്ല. ദാ ആ നഴ്സിനോട് ചോദിക്കാം.
നഴ്സേ ഞങ്ങടെ വരുണിനെങ്ങനുണ്ട്?
ഇപ്പൊ കൊഴപ്പല്യ, ഇപ്പൊ റൂമിലേക്ക് മാറ്റും വൈകുന്നേരം വരെ ഇവടെ കെടക്കണം
മ് .... ശരി
3.റൂമിൽ ......
ടാ വരുണേ ശരിക്കും നിന്നേയെന്തിനാ നാട്ടുകാരെടുത്ത് പഞ്ഞിക്കിട്ടേ ...
അതിനെല്ലാം കാരണം ദാ ഇവനൊറ്റൊരുത്തനാ..
ഞാനോ ഞാനെന്താ ചെയ്തേ...
നീയൊറ്റക്കല്ലേ വീട്ടിൽ പോയത്, പിന്നെങ്ങനാ, അർഷു നിന്നെ തല്ലുകൊള്ളിച്ചത്?-അനുവാണ്
ആ... ഞാനെപ്പഴാ നിന്നെ തല്ലിച്ചത്
ടാ നീയല്ലേ ബിരിയാണി വേണമെന്ന് പറഞ്ഞത്, അതും കിഴക്കേക്കോണിൽ നിന്ന് ...
ആ... ഞാൻ പറഞ്ഞു, അവിടത്തെ ബിരിയാണിയുണ്ടല്ലോ അളിയാ ഒരു രക്ഷയുമില്ല.... - അർഷു
എന്നിട്ട് - അനു
എന്നിട്ടെന്താ ഞാൻ കാലങ്ങൾക്ക് ശേഷം കാണല്ലേ, അവന്റെ ആഗ്രഹം നടന്നോട്ടെ എന്നൊക്കെ കരുതി ബിരിയാണി വാങ്ങിക്കാൻ പോയി... വഴിക്ക് വച്ച് വണ്ടീലെ പെട്രോൾ തീർന്നു.
അങ്ങനെ നടന്ന് പോയി ഒരു കന്നാസ് നിറയെ പെട്രോളുമായി തിരികെ വരുമ്പഴാ നമ്മടെ രേഷ്മയെ കണ്ടത്.
ഏത് നമ്മടെ ക്ലാസിൽ പഠിച്ച നിന്റെ ആ പഴയ രേഷ്മയോ?
ആ അതന്നെ, കുറെ കാലം കഴിഞ്ഞ് കാണല്ലേ കുറച്ച് സംസാരിക്കാം എന്ന് കരുതി ഞാനവൾടടുത്തേക്ക് ഓടിച്ചെന്നു. ...
എന്നിട്ട്
ഞാനടുത്തെത്തിയപ്പോൾ അവളെന്നെ ഒന്ന് രൂക്ഷമായി നോക്കി ,എന്നെ മനസ്സിലാവാഞ്ഞിട്ടാണോ എന്തോ.... അവളൊരോട്ടമായിരുന്നു. പിറകെ ഞാനും. നാൽക്കവലയിലെത്തിയപ്പോൾ അവിടെ നാലഞ്ച് പേരുണ്ടായിരുന്നു.അവർ കാര്യം തിരക്കി, അവളെന്താ മറുപടി പറഞ്ഞതെന്നറിയോ?...
എന്താ?
പ്രണയം നിരസിച്ചതിന് ഞാനവളെ പെട്രോ ളൊഴിച്ച് കത്തിക്കാൻ പോവാണെന്ന് .
ശരിക്കും ഞാൻ പകച്ച് പോയി;എട്ടീ പഠിക്കുമ്പോൾ ഞാനവളെ നോക്കിയിരുന്നു എന്നുള്ളത് സത്യാ ... പക്ഷെ ഇപ്പൊ വർഷങ്ങൾ കഴിഞ്ഞു ,ഞാനതൊക്കെ മറന്നു, പക്ഷെ അവളൊന്നും മറന്നിട്ടില്ല.
അവിടെ ആകെ നാലാളെ ഉണ്ടായിരുന്നുള്ളൂ,
അതോണ്ട് വല്യ പരുക്കില്ലാതെ രക്ഷപ്പെട്ടു.
അല്ല ഇവനെന്താ ഈ ആലോചിക്കണെ?
ടാ അർഷൂ ... നിന്നോടാ ചോദിച്ചത് ,നിനക്കെന്താപ്പോ ഇത്ര വലിയ ആലോചന
അല്ലളിയാ ഒരു സംശയം, നീ വണ്ടീലടിക്കാനായി വാങ്ങിയ പെട്രോൾ, അവൾ കൊണ്ടോയോ അതോ നിന്നെ തല്ലിയ നാട്ടുകാര് കൊണ്ടോയോ?
നീയാ ചെവിയിങ്ങ് താ ഞാൻ പറഞ്ഞ് തരാം
#.&$%*..

0 Comments
Post a Comment