സ്വപ്ന സൗഹാർദം 👩❤️👩
✒️ഫഹാന ജെബിൻ
''കൃത്യം 5.30,
മണിയടി ശബ്ദം എന്നത്തേയും പോലെ ഉയർന്ന് കേൾക്കപ്പെട്ടു ,
എല്ലാവരും വേഗത്തിലെഴുന്നേറ്റ് അവരവരുടെ പണികളിലേക്ക് കടന്നു.
എന്ത് ചെയ്യണമെന്നറിയാതെ മെർലിൻ കുഴങ്ങി,
ബെഡിൽ നിന്നെഴുന്നേൽക്കാതെ ഇരിക്കുന്ന അവളെക്കണ്ട് ഒരു കുട്ടി അടുത്തേക്ക് വന്നു.
എന്താ കുട്ടീടെ പേര്? വന്നവൾ ചോദിച്ചു.
മെർലിൻ; അവൾ സങ്കടത്തോടെ മറുപടി നൽകി.
പുതിയ ആളാണല്ലേ, രാത്രീലാണോ വന്നത്?
മ്; എന്താ കുട്ടീടെ പേര്?
എന്റെ പേര് അനുപമ, എല്ലാരും അനൂന്ന് വിളിക്കും.
എന്തോ ,അവളുടെ സംസാരത്തിൽ സന്തോഷം നിറഞ്ഞിരിക്കുന്നത് മെർലിൻ ശ്രദ്ധിച്ചു.
പേടിക്കണ്ട, ആദ്യമൊക്കെ സങ്കടമുണ്ടാവും.പിന്നെപ്പിന്നെ അതൊക്കെ മാറും; അനു അവളെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു .
മ്; അവൾ മറുപടിയായി ഒന്ന് മൂളി.
എന്നാ ഇനി ഇവടെ ഒറ്റക്കിരിക്കണ്ട, വാ...
ഞായറാഴ്‌ചയല്ലേ, നമുക്ക് ഇന്ന് പുറത്തിറങ്ങി കളിക്കാൻ വേണ്ടുവോളം സമയമുള്ള ദിവസാണ്, 7.00 മണിക്കാണ് പ്രാതൽ. അതിന് മുമ്പ് ചില പണികൾ ചെയ്യാനുണ്ട്.
പുറത്തേക്ക് നടക്കുന്നതിനിടയിൽ അനു പറഞ്ഞ് കൊണ്ടിരുന്നു.
പക്ഷെ മെർലിന്റെ മനസ് മുഴുവൻ വീട്ടിലായിരുന്നു. എന്തിനാണ് അപ്പായും അമ്മായും അടിയുണ്ടാക്കിയത്? എന്തിനാണ് അവർ തന്നെ ഈ ബോർഡിങ്ങിലാക്കിയത്?തന്നെ ഇവടെ ഇറക്കിയിട്ട് അപ്പാ എങ്ങോട്ടാ പോയിട്ടുണ്ടാവുക....,
അങ്ങനെയങ്ങനെ ഉത്തരങ്ങളില്ലാത്ത ഒരു നൂറായിരം ചോദ്യങ്ങൾ ആ പതിനാല് കാരിയുടെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
മെർലിൻ...
മെർലിൻ, എന്ത് പറ്റി നിനക്ക് ,വീട്ടുകാരെപ്പറ്റി ഓർക്കുകയാണോ ,നീ അതൊക്കെ വിട്.,
അനുവിന്റെ സംസാരം അവളെ ചിന്തകളിൽ നിന്ന് വിമുക്തയാക്കി.
നീ വാ നമുക്കാ മരത്തിന് ചുവട്ടിലിരിക്കാം...
അനു അവളെ ക്ഷണിച്ചു.
അപ്പോൾ മാത്രമാണ് മെർലിൻ ചുറ്റുമൊന്ന് കണ്ണോടിച്ചത്,
ഒരു ഭാഗത്ത് മുഴുവൻ ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. അതിൽ പൂച്ചെടികളും ഔഷധച്ചെടികളും എല്ലാമുണ്ട്. എതിർവശത്താണെങ്കിൽ ഒരു ചെറിയ അരുവി ഒഴുകുന്നു. അതിന് മറുവശത്ത് ധാരാളം മരങ്ങൾ തണൽ വിരിച്ച് നിൽക്കുന്നു.
അവൾടെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അനു പറഞ്ഞു;
ഒഴിവ് ദിവസങ്ങളിൽ ഞാനിവിടെയാ വന്നിരിക്കാറ്, പക്ഷികളുടെ കലപില ശബ്ദവും അരുവിയുടെ
മധുര സംഗീതവും എല്ലാം കേട്ടിരിക്കാൻ എന്ത് രസാണെന്നറിയോ...
അല്ല.., മെർലിൻ നീയെങ്ങനെയാ ഇവിടെയെത്തിയത്.
അനുവിന്റെ ചോദ്യം മെർലിനിൽ ഞെട്ടലുളവാക്കി, തനിക്ക് പോലും പൂർണ്ണമായും ഉത്തരമറിയാത്ത ചോദ്യമാണത്;എന്താണ് താൻ പറയുക. അവൾ ഓരോന്ന് ചിന്തിച്ചിരുന്നു.
മെർലിൻ..., നീയെന്താ ഒന്നും മിണ്ടാത്തത്.നിനക്ക് അപ്പയും അമ്മയും ഒന്നുമില്ലേ?
മ് ... ഉണ്ട്
പിന്നെന്തിനാ അവർ നിന്നെയിവിടെ കൊണ്ട് വന്നാക്കിയത്...
എനിക്കറിയില്ല... അപ്പയും അമ്മയും വീട്ടിലെ പ്പഴും വഴക്കായിരുന്നു.അവർ ഒരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ല. ഞാനെപ്പഴും ഒറ്റക്കായിരുന്നു. അപ്പൻ എപ്പഴും കള്ള് കുടിക്കുവായിരുന്നു.
അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു, വാക്കുകൾ മുഴുവനാക്കാൻ അവളുടെ കണ്ണീർ അവളെ അനുവദിച്ചില്ല.
മെർലിൻ ...,
അതൊന്നും സാരല്യ, നീ ഒട്ടും വിഷമിക്കേണ്ട, നിന്നെ ഇവിടെ കൊണ്ടു വന്നാക്കാൻ അവർക്ക് അവരുടെതായ കാരണങ്ങളുണ്ടാവും.
മ് ...
ഇപ്പൊ നീ അതൊക്കെ മറക്ക്, നമുക്കിപ്പൊ നല്ല ഫ്രണ്ട്സാവാം.
'ഫ്രണ്ട്സ് ' എന്ന് പറഞ്ഞ് അനു മെർലിന് നേരെ കൈ നീട്ടി.
മെർലിനും തിരിച്ച് കൈ കൊടുത്തു.
പിന്നീട് രണ്ട് പേർക്കും സന്തോശത്തിന്റെ ദിവസങ്ങളായിരുന്നു.രണ്ട് പേരുടെയും ഉണ്ണലും ഉറങ്ങലുമെല്ലാം ഒന്നിച്ചായി.ആ ബോർഡിങ്ങിലെ ഏറ്റവും നല്ല സുഹൃത്തുക്കൾ അവരായിരുന്നു.
പതിയെപ്പതിയെ തനിക്ക് നശ്ടപ്പെട്ട സ്നേഹം തിരിച്ച് കിട്ടുന്നതായി മെർലിനറിഞ്ഞു................,
എല്ലാം ഇന്നലെ കഴിഞ്ഞ് പോയത് പോലെ തോന്നി മെർലിന് .തന്റെ എല്ലാമായിരുന്നു അവൾ. തനിക്കെന്തെങ്കിലും പറ്റിയാൽ സഹിക്കില്ലായിരുന്നു അവൾക്ക്, തനിക്കും തിരിച്ചങ്ങനെത്തന്നെയായിരുന്നില്ലേ,? പിന്നെന്തിനാണ് അവൾ തന്നിൽ നിന്നകന്നത്, തനിക്ക് സഹിക്കില്ലെന്നറിഞ്ഞിട്ടും എന്തിനാണവൾ അകലേക്ക് മാഞ്ഞത്, അത് കൊണ്ടല്ലേ തനിക്കവളെ കൊല്ലേണ്ടി വന്നത്.
മെർലിൻ പതുക്കെ കണ്ണ് തുറന്നു,
അനുപമ വർഗീസ്...., ഫലകത്തിൽ കൊത്തിയ ആ പേര് അവളൊന്നൂടെ വായിച്ചു.
വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് താനീ കല്ലറക്കടുത്തെത്തുന്നത്.
ഇന്നാണ് തന്റെ വിധി നടപ്പാക്കുന്നത്, ഉറ്റ കൂട്ടുകാരിയെ കൊന്നതിന് തനിക്ക് തൂക്കുകയർ തന്നെ കിട്ടിയിരിക്കുന്നു,
വനിതാ പോലീസുകൾ അവൾക്കടുത്തെത്തി, ജീപ്പിലേക്ക് കൊണ്ട് പോയി കയറ്റി,
അങ്ങനെ തന്റെ അവസാനത്തെ ആഗ്രഹവും നടന്നിരിക്കുന്നു. അനുവിനെ കണ്ടു, കൺകുളിർക്കെ...,
പിറ്റെ ദിവസം രാവിലെ കൃത്യം 6 മണി, അവൾടെ കൈയ്യിലെ വിലങ്ങഴിച്ചു, പകരം കൈ പിറകോട്ട് കെട്ടി. പിന്നെ നിമിഷങ്ങൾ മതിയായിരുന്നു, കയറിൽ കിടന്നവളാടാൻ .
അവൾ പെട്ടെന്ന് ഞെട്ടിയുണർന്നു. സമയം 5.30 .അതാ വലിയ ശബ്ദത്തോടെ മണിയടിക്കുന്നു. ഇന്നലെ രാത്രിയാണ് അവളാ അനാഥാലയത്തിൽ എത്തിയത്. അത് കൊണ്ട് തന്നെ അവൾക്ക് ആരേയും പരിചയപ്പെടാൻ പറ്റിയിരുന്നില്ല. ഓരോരുത്തർ വന്ന് അവളെ പരിചയപ്പെടാൻ തുടങ്ങി. എല്ലാരും പോയിക്കയിഞ്ഞിട്ടും അവൾ കുറച്ച് നേരം കൂടെ ബെഡിലിരുന്നു.
അപ്പോഴാണ് അവൾക്കടുത്തേക്ക് നടന്ന് വരുന്ന ആ കുട്ടിയെ കണ്ടത്...
"ഇത് .......
ഇത് അനുവല്ലേ?
മെർലിന് തന്റെ തൊണ്ട വരളുന്നതായി തോന്നി.ആ കുട്ടി അടുത്തെത്തിയതും അവളെഴുന്നേറ്റു,
പതിയെ അവൾ ചോദിച്ചു;
നീ അനുവാണോ?
പുഞ്ചിരിച്ച് കൊണ്ട് അവൾ അതേയെന്ന് തലയാട്ടി.
ദൈവമേ..,
അപ്പൊ തന്റെ സ്വപ്നം യഥാർത്ഥമാവുകയാണോ?
മെർലിന്റെ സ്വപ്നം യഥാർത്ഥമാകുമോ...?

0 Comments
Post a Comment