*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁
(part-1)
___________________
___________________
ആദ്യമായി എഴുതുന്ന കഥയാണ്,അതുകൊണ്ട് തന്നെ എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമാവും എന്ന് എനിക്കറിയില്ല...

ഈ കഥയിലെ കഥയും,കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്.
കഥകളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന വായനക്കാർ ഈ കഥയും ഇഷ്ടപെടുമെന്ന് വിശ്വസിക്കുന്നു🙏🏻

____________________________________

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനമാണ് .എന്റെ ജീവിതത്തിൽ മറ്റു ദിനങ്ങളെക്കാൾ കൂടുതൽ ഞാൻ സന്തോഷിക്കേണ്ട ദിനം,
ഇന്ന് എന്റെ നിക്കാഹ് ആണ്..

വീട്ടുകാരും സുഹൃത്തുക്കളും എല്ലാം അതിന്റെ ആഘോഷത്തിലാണ്. പക്ഷെ എനിക്ക് എന്തോ ഒന്നിനും ഒരു തൃപ്തി  വരുന്നില്ല, നമ്മൾ നമുക്ക്  ഇഷ്ടപ്പെടാത്ത ഒരു ഷർട്ട് ധരിക്കുമ്പോ  ഉണ്ടാവുന്ന ഒരു അശ്വസ്തത ഇല്ലേ.. ആ അവസ്ഥ ആണ് എനിക്ക് ഇപ്പൊ.

         എനിക്ക് ഈ നിക്കാഹ് നോട് തീരെ താല്പര്യം ഇല്ല ,  സംശയിക്കണ്ട നിങ്ങൾ കരുതുന്നത് തന്നെ ആണ് കാര്യം. നേരം 7:30 ആയിട്ടും കിടക്കയിൽ നിന്നും എണീക്കാൻ തോന്നുന്നില്ല. അവളെ എന്തോ എന്റെ മനസിന്ന് അങ്ങ്  മറക്കാൻ പറ്റുന്നില്ല. പെട്ടന്ന് ഉമ്മ എന്റെ റൂമിലേക്ക് വന്ന് ഡോറിൽ മുട്ടിക്കൊണ്ട്.         "അജ്മലെ എടാ ....എണീക്കടാ ...സമയം നോക്ക്.. സുബ്ഹി നിസ്കരിച്ചിക്കുണോ ഇജ്ജ്...ഇപ്പ ഇപ്പൊ വരുംട്ടോ. പോയി റെഡി ആവാൻ നോക്ക്...പള്ളീക്ക് പോണ്ടേ ..വേം റെഡി ആവട"     അതും പറഞ്ഞ് ഉമ്മ പോയി... 

        ഇന്ന് 9:30 ന് ആണ് നിക്കാഹ്. വീടിന്‌ അടുത്തുള്ള മഹല്ലിൽ വെച്ചാണ്..എല്ലാവരും അതിനുള്ള തിരക്കിലാണ്. എനിക്ക് ആണേൽ തല ഒക്കെ ആകെപാടെ  വേദന എടുക്കുന്നുണ്ട്.2 വർഷത്തെ ഞങ്ങളുടെ പ്രണയം, മനസിന്ന് വിട്ട് പോണില്ല ,ഷഹാന... ഞാൻ ആദ്യമായി എന്റെ ജീവിതത്തിൽ ഇഷ്ടമാണെന്ന് പറഞ്ഞ എന്റെ പെണ്ണ്...

ആര്യകോളേജിൽ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പൊ ആണ് അവൾ എന്നിലേക്ക് കടന്നുവന്നത്. സിനിമയിൽ ഒക്കെ സംഭവിക്കുന്ന പോലെ അവൾ ഫസ്റ്റ് ഇയർ ആയി വന്ന ഫസ്റ്റ് ഡേ.. കോളേജിലെ കീഴ് വഴക്കങ്ങൾ തെറ്റിക്കാതെ ഞങ്ങൾ സീനിയർസ് റാഗിങ് ചെയ്യുന്നതിന് ഇടയിലൂടെ ആണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. എന്റെ ചങ്ക് മനാഫ് അവളെ അടുത്തേക്ക് വിളിച്ചു..അവളുടെ പേര് ചോദിച്ചു ഒരു കിളിനാദം പോലെ അവള് പറഞ്ഞു "ഷഹാന" ...അവൻ അടുത്തത് അവളെ കൊണ്ട് എന്തേലും ചെയ്യിപ്പിക്കും എന്ന് ഉറപ്പായതോടെ ഞാൻ അവളെ നൈസ് ആയിട്ട്  അവിടുന്ന് പറഞ്ഞുവിട്ടു.. പോകുമ്പോൾ അവൾ എന്നിലേക്ക് തിരിഞ്ഞ് ഒരു നോട്ടം നോക്കി ..തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ നമ്മടെ നടൻ പറഞ്ഞ പോലെ ‘ന്റെ സാറെ...  "ചുറ്റുള്ളത് ഒന്നും അങ്ങട് കാണുന്നില്ല'".അവള് എന്റെ ഖൽബ് അങ് കവർന്നെടുത്തു എന്ന് തന്നെ പറയാം...അധികം വൈകാതെ ഞങ്ങൾ തമ്മിൽ നല്ല പ്രണയത്തിലായി ..

കോളേജ് കാലത്ത് പലരും നേരം പോക്കിനായി പ്രണയിക്കാറുണ്ടങ്കിലും ഞങ്ങൾ തമ്മിൽ പ്രണയം കാര്യമായിട്ട് തന്നെ ആയിരുന്നു...എന്റെയും അവളുടെയും ജീവിതത്തിലെ ആദ്യ പ്രണയം ...

ഡിഗ്രി കഴിഞ്ഞങ്കിലും ഒരു 3 പേപ്പർ എഴുതി എടുക്കാൻ ഉള്ളത് കൊണ്ട് ഞാൻ വേറെ പഠിക്കാനൊന്നും പോയില്ല. എന്നും രാവിലെ ഇവളെ കാണാൻ പോകലും ഒക്കെ ആയി 2 വർഷം കഴിഞ്ഞു...അങ്ങനെ സാധാരണ സംഭവിക്കാറുള്ള പോലെ ഞങ്ങളുടെ പ്രണയവും ഇരുവരുടെയും വീട്ടിൽ അറിഞ്ഞു..അവളുടെ വകയിൽ ഉള്ള ഏതോ ഒരു @$&@@## ഞങ്ങളുടെ കാര്യങ്ങൾ അറിഞ്ഞ് അവളുടെ വീട്ടിൽ പോയി പറഞ്ഞ് ആകെ സീൻ ആക്കി ....

അവളുടെ വീട്ടുകാർ എന്റെ വീട്ടിൽ വന്ന് ഉപ്പാനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. അങ്ങനെ ആകെ മൊത്തം ഫുൾ പ്രശ്നം...എന്റെ ഉപ്പാടെ കയ്യിന്ന് എനിക്ക് കുറെ തല്ല് കിട്ടി. അവളുടെ കാര്യങ്ങൾ ഒന്നും പിന്നെ ഞാൻ അറിഞ്ഞിരുന്നില്ല. എന്നെ ഫോൺ എല്ലാം പിടിച്ചു വെച്ച് വീട്ടു തടങ്കിൽ ആക്കി...

അധികം വൈകാതെ ഖത്തർ ലേക്ക് എന്റെ മാമന്റെ അടുത്തേക്ക് എന്നെ കയറ്റിവിട്ടു ...പോകുന്നതിന് മുൻപ് അവളെ ഒരു നോക്ക് കാണുവാൻ പോലും അവസരം ലഭിച്ചില്ല..എന്റെ ചങ്ക് മനാഫിനെയും എന്നിൽ നിന്നും മാറ്റിനിർത്തി ...

അങ്ങനെ ഞാനും പ്രവാസ ജീവിതത്തിലേക്ക് കടന്നു...ഖത്തറിൽ എത്തി ഓരോ നിമിഷവും എന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു....അവിടെ മാമന്റെ കടയിൽ സ്റ്റാഫ് ആയിരുന്നു ഞാൻ...നല്ല തിരക്കുള്ള കട ആയതുകൊണ്ട് തന്നെ എന്റെ വേദനകൾ എനിക്ക് കടിച്ചമർത്താൻ സാധിച്ചു തുടങ്ങി....

അങ്ങനെ കുറച്ചു കാലങ്ങൾക്ക് ശേഷം എന്റെ ഒരു നാട്ടുകാരൻ വഴി അവളുടെ നിക്കാഹ് ആയി എന്ന് അറിഞ്ഞു ...അത് കേട്ടപ്പൊ ഞാൻ ആകെ തളർന്നിരുന്നു ...

3 ദിവസം കഴിഞ്ഞ് എനിക്ക് ഉപ്പാന്റെ കാൾ വന്നു "അജ്മലെ ,,നീ പെട്ടന്ന് ഒരു ടിക്കറ്റ് എടുത്ത് നാളെത്തന്നെ നാട്ടിലേക്ക് വരണം ...ഈ തിങ്കളാഴ്ച നിന്റെ നിക്കാഹ് ആണ് ....അത് ഞങ്ങൾ അങ് തീരുമാനിച്ചു...മാമനോട് എല്ലാം പറഞ്ഞിട്ടുണ്ട് .അവനും നിന്റെ കൂടെ നാട്ടിലേക്ക് പോരും.  ഇത്രയും പറഞ്ഞ് എന്നെ ഒരു വാക്കുപോലും മറുപടി പറയാൻ അവസരം തരാതെ ഉപ്പ ഫോൺ വെച്ചു ..,ആ സമയത്ത് എനിക്ക് ആകെ പ്രാന്ത് ആയി .,ഒരു നിമിഷം എന്റെ ഉപ്പാനെ വെറുക്കാൻ വരെ എനിക്ക് തോന്നി ...എല്ലാം സഹിച്ച് വീട്ടുകാരുടെ ഇഷ്ടം പോലെ നടക്കട്ടെ എന്ന് കരുതി ഞാൻ നാട്ടിലേക്ക് പോന്നു...

പെട്ടന്ന് ഉപ്പാന്റെ വിളി "ഡാ അജ്മലെ ....ഇപ്പഴും നീചില്ലേ ഇജ്ജ് ...ഞാൻ ഇപ്പൊ അങ്ങട്ട് വരും ട്ടോ ". ഇനി കിടന്നാൽ ആകെ സീൻ ആവും എന്ന് ഉറപ്പായി ...ഞാൻ എണീറ്റ് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി...ഇവിടെ എല്ലാവരും നല്ല തിരക്കിലാണ് ...നിക്കാഹ് പള്ളിയിൽ വെച്ച് ആയത് കൊണ്ട് നിക്കാഹ് കഴിഞ്ഞ് കഴിക്കാൻ ഉള്ളത് പള്ളിയിലേക്ക് കൊണ്ട് പോകണം..അതിനായി കസിൻസ് നല്ല ചൂട് കാപ്പിയും പലഹാരങ്ങളും ഒക്കെ റെഡി ആക്കുകയാണ്...

പെട്ടന്ന് അമ്മാവൻ എന്റെ അടുത്തേക്ക് വന്നു.

"എടാ പോകാൻ ആയി തുടങ്ങി ഇയ് പോയി ഡ്രസ്സ് ഇട്ട് വാ ..."

 "ആ ഇക്കാ ഞാൻ പോവാണ്". 

"ആ വേം റെഡി ആവ് ട്ടോ ". 
അതും പറഞ്ഞ് അമ്മാവൻ അവിടുന്ന് പോയി ..അപ്പോഴേക്കും മനാഫ് ഓടി വന്നു കൂടെ നജീബും റഫീക്കും ..അവരെ കണ്ടപ്പൊ എനിക്ക് കുറച്ചു ആശ്വാസമായി ..ചിരിച്ചുകൊണ്ട് നജീബ് "എടാ എന്ത്  കോലമാടാ  ഇത് ..വാ നമുക്ക് റെഡി ആവണ്ടേ ..."

 "അഹ്‌ടാ ..ഞാൻ നിങ്ങളെ കാത്തുനിൽക്കായിരുന്നു"

അങ്ങനെ ഞങ്ങൾ എന്റെ റൂമിലേക്ക് കേറി നിക്കാഹിനുള്ള ഡ്രസ്സ് ഒക്കെ ഇട്ടു ... വീട്ടുകാരോട് എല്ലാം സലാം പറഞ്ഞ് ഞങ്ങൾ പള്ളിയിലേക്ക് ഇറങ്ങി ...

ഞങ്ങൾ പള്ളിയിൽ എത്തി അധികം വൈകാതെ പെണ്ണിന്റ വീട്ടുകാരും എത്തി ...ഞാൻ ഇന്നേ വരെ കാണാത്ത ഒരു പെണ്ണിനെ ആണ് നിക്കാഹ് ചെയ്യാൻ പോകുന്നത്. മനസ്സിൽ നല്ല വിഷമം ഉണ്ട്.

ഞങ്ങൾ പള്ളിയുടെ അകത്തു കയറി നിക്കാഹിനായി ഇരുന്നു ...എന്റെ ഉപ്പയും സുഹൃത്തുക്കളും എല്ലാവരും ഉണ്ട് ..അതിനിടയിൽ എന്റെ മുന്നിലേക്ക് വന്നിരുന്ന ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി ..അയാളെ കണ്ടതോടെ എന്റെ മനസ്സിൽ പതിനാലാം രാവ് ഉദിച്ച പോലെ ആയി.....

ഞാൻ എന്റെ ഉപ്പാന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഉപ്പ ചിരിച്ചുകൊണ്ട് പറഞ്ഞു "എന്നെ നോക്കണ്ട" എന്നും പറഞ്ഞ് ഉപ്പ ചിരിച്ചു കൂടെ ബാക്കി ഉള്ളവരും.. എന്റെ ഷഹാനയുടെ ഉപ്പ ,ഹബീബ് ക്ക...ഉപ്പ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

എനിക്ക് ഇത്  വിശ്വസിക്കാൻ കഴിയുന്നില്ല ..ഞാൻ ആഗ്രഹിച്ചപോലെ ഒരു ജീവിതം എനിക്ക് കിട്ടാൻ പോകുന്നു.പ്രതീക്ഷിക്കാതെ ഉണ്ടായ ഈ സംഭവത്തിൽ സത്യം പറഞ്ഞാ ഞാൻ ഒന്ന് ഷോക്കായി...

അങ്ങനെ നിക്കാഹ് കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങി .. മനാഫ് എന്റെ അടുത്തേക്ക് വരുന്നുണ്ട്. അവൻ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു ..

"എടാ അജ്മലെ ..ഇയ് ഭാഗ്യവാനാടാ ,ഇതിന്റെ വക ചിലവ് വേണം ട്ടോ "

"അത് പിന്നെ ഇല്ലാതിരിക്കുമോ ...അനക്ക് എന്താന്നുവെച്ച ഇന്ന് നമ്മക്ക് സെറ്റാക്കടാ"

"ഹാ ആക്കിയാ മതി"

എല്ലാം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോയി.വീട്ടിൽ എല്ലാവരും എന്നെ നോക്കി ചിരിക്കാണ് .ഞാൻ ആകെ ഒരു ലഡ്ഡു പൊട്ടിയ അവസ്ഥ.
ഇന്ന് മഹർ കെട്ടാൻ അവളുടെ വീട്ടിൽ പോകണം. എല്ലാവരും അതിന്റെ ആഹ്ലാദത്തിലാണ്. എന്റെ പെങ്ങൾ റിൻഷ എന്റെ അടുത്തേക്ക് വരുന്നുണ്ട്.അവളുടെ വരവ് കണ്ടൊപ്പോഴേ എനിക്ക് മനസിലായി എനിക്കിട്ട് ഊതാൻ ആണെന്ന്

"അജുക്കാ ....ഇങ്ങൾക്ക് കോളടിച്ചല്ലോ"

"അതിപ്പോ പറയണോ...,ഓനെ പോലെ ഒക്കെ ആയ മതിയായിരുന്നു " കസിൻ ഷെറിൻ ആണ്

"ഇങ്ങള് ഇനിപ്പൊ ഇഞ്ഞെ തിന്നോളി....വേം പോയി റെഡി ആവ്. നമ്മക്ക് ഓൾടെ വീട്ടിൽ പോണ്ടേ"
അത് പറഞ്ഞതും എല്ലാരുംകൂടി എന്നെ കളിയാക്കി...

"ആഹാ ....ചെക്കന്റെ പൊലിവ് കണ്ടോ “

“ആ കൊർച് പൊലിവൊക്കെ ണ്ടാവും" അതും പറഞ്ഞ് ഞാൻ റൂമിലേക്ക് ഓടി...

അങ്ങനെ എല്ലാവരും റെഡി ആയി അവളുടെ വീട്ടിലേക്ക് മഹർ കെട്ടാൻ പോകാൻ ഇറങ്ങി..കല്യാണം നാളെ തന്നെ ആയത് കൊണ്ട് അതികം ആളൊന്നും പോരുന്നില്ല .എന്റെ കസിൻസ് മാത്രം പോന്നു..

ഞങ്ങൾ പുറപ്പെട്ടു ..വഴിയിൽ എത്തിയപ്പോ മനാഫും,നജീബും ,ജുനൈദും,റബീഹും വഴിയിൽ ഞങ്ങളോടൊപ്പം പോരാനായി കാത്തുനിൽക്കാണ്...അവിടെ വന്ന് അലമ്പ് ആക്കാൻ ഉള്ള പരിപാടി ആണ് അവർ ..

"ന്നാ നമ്മക്ക് പോകല്ലേ ഡാ മോനേ." മനാഫ് ആണ്

"ആടാ പോകാലോ"

അങ്ങനെ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. എന്റെ വീട്ടീന്ന് 20 മിനുറ്റ് ദൂരമുള്ളു അവളുടെ വീട്ടിലേക്ക്..

അവിടെ ചെന്നപ്പൊ എല്ലാവരും നല്ല സന്തോഷത്തിലാണ്..

"വരീ...ഇങ്ങട്ട് കയറി ഇരിക്കി"
അവളുടെ ഉപ്പ എല്ലാവരെയും അകത്തേക്ക് വിളിച്ചിരുത്തി..
അവളുടെ കസിൻ എല്ലാവർക്കും കുടിക്കാൻ ജ്യൂസ് കൊണ്ടുവന്നു...എനിക്ക് അവളെ കാണാൻ ഉള്ള ആകാംഷ കൂടി...ജീവിതത്തിൽ ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത നിമിഷം.

വീടിലേക്ക് ആകെ ഒന്ന് നോക്കികൊണ്ട് മനാഫ്
"ഹ്മ്മ് ...ചെക്കൻ വെറുതല്ല ഇവളെ തന്നെ മനസ്സിൽ കൊണ്ട് നടന്നിരുന്നത്"

"അതെന്താ ഇജ്ജ് അങ്ങനെ പറയുന്നത് ?"

"ഇജ്ജ് ഈ വീട് ഒക്കെ കണ്ടില്ലേ...മാത്രല്ല ഒറ്റ മോളും ,ഒളെ ഉപ്പാക്ക് ആണെങ്കിൽ കൊറേ സ്വത്തുണ്ട്...ചെക്കൻ ആരാ മോൻ"

എല്ലാരും ചിരിച്ചു....

"അയ്യടാ....ഞാൻ ആദ്യമായിട്ടാ ഈ വീട് തന്നെ കാണുന്നത്...ഓള് ന്റെ ഖൽബ് ആണ് മോനേ"
അതുപറഞ്ഞ് കഴിഞ്ഞില്ല നജീബ് എന്റെ പുറത്തെക്ക് നല്ല അടി അടിച്ചു..

"ഇക്കാ ..ന്നാ അകത്തേക്ക് വരി.മാല കെട്ടണ്ടേ" എന്റെ പെങ്ങൾ ആണ്

മാലകെട്ടാനായി വീടിന്റെ അകത്തേക്ക് കയറി.. അവിടെ എന്റെ ഷഹാന പുതിയ ഡ്രസ്സ് ഒക്കെ ഇട്ട് മണവാട്ടിയായി നിൽക്കുന്നു...2 വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ തമ്മിൽ കാണുന്നത്..അതും ഒരിക്കലും  നടക്കും എന്ന് മനസ്സിൽ പോലും കരുതാത്ത കാര്യം...ഇതിന്റെ ഇടയിൽ എന്താണ് സംഭവിച്ചത് എന്നുപോലും എനിക്കറിയില്ല.എല്ലാം അറിയണം ...

എന്നെ കണ്ടതും അവൾ ആകെ ഒന്ന് നിന്ന് ചിരിച്ചു...നാണം കൊണ്ട് അവൾ കുണുങ്ങി..
എല്ലാവരും ഞങ്ങളെ നോക്കി ഓരോന്ന് പറഞ്ഞു കളിയാക്കി...

ഞാൻ മാല എടുത്ത് അവളുടെ കഴുത്തിലേക്ക് കെട്ടാനായി വെച്ചു...അപ്പോയെക്കും എല്ലാവരും മൊബൈലിൽ വീഡിയോയും ഫോട്ടോയും ഒക്കെ എടുക്കാൻ റെഡി ആയി നിക്ക...ചെക്കന്മാർ ബാക്കിന്ന് കൂവി വിളിക്കുന്നൊക്കെണ്ട്...അതിനിടയിലൂടെ ഞാൻ അവനെ കണ്ടു.അവനെ കണ്ടതും ഞാൻ ഒന്ന് ഞെട്ടി...

(തുടരും)

--------------------
✍🏻Favas Makkaraparamba

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക🥰
9645532202

*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁
(part-2)
___________________
___________________

അവന്റെ മുഖം എന്റെ ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാൻ കഴിയാത്തതായത് കൊണ്ട്തന്നെ ഒറ്റ നോട്ടത്തിൽ ആളെ ഞാൻ തിരിച്ചറിഞ്ഞു..ഒരു നിമിഷം എന്റെ മിഴികൾ അവനിലേക്ക്
ലക്ഷ്യമിട്ടു..അവൻ..അംജദ് ഷാ...അന്ന് ഞാനും എന്റെ ഷഹാനയും തമ്മിലുള്ള ബന്ധം അവളുടെ വീട്ടിൽ ചെന്ന് ഒറ്റി കൊടുത്ത ചാരൻ...

"നീ എന്താടാ അലോയ്ച് നിക്കണേ....മാല കേട്ടടാ.."

പെങ്ങളുടെ വാക്ക് കേട്ട് എല്ലാവരും ചിരിച്ചു...നജീബും കൂട്ടരും പലതും പറഞ്ഞ് കളിയാക്കുന്നുണ്ട്...

ഞാൻ അവളുടെ കഴുത്തിലേക്ക് മാല കെട്ടി..കെട്ടിയപ്പോഴേക്കും പുറകീന്ന് ചെക്കന്മാർ പോപ്പർ പൊട്ടിക്കലും,,കൂവലും ഒക്കെ.. അവൾ എന്നെ നോക്കി നാണിച്ചു...

"ആഹാ...പെണ്ണിന്റ നാണം കണ്ടില്ലേ.."

"മതി മതി..ഇനി രണ്ടാളും ചേർന്ന് നിക്ക്...ഫോട്ടോ എടുക്കട്ടെ.."

എല്ലാരും ഞങ്ങളോടൊപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തു..എല്ലാവരും വലിയ സന്തോഷത്തിലാണ്...

ഫോട്ടോസ് ഒക്കെ എടുത്ത് എല്ലാവരും ഭക്ഷണവും കഴിച് സംസാരിച്ചിരിക്കാണ്. പെട്ടന്ന് അവൻ..അംജദ്  എന്റെ അടുത്തേക്ക് വന്നു

"അജ്മലെ...ഒന്ന് വാടാ..സംസാരിക്കാൻ ഉണ്ട്"

ഞങ്ങൾ അവിടന്ന് അല്പം മാറിനിന്നു

"നിനക്ക് എന്നോട് ദേഷ്യം ഉണ്ടാവും ല്ലെ.."

"ഏയ്..എന്തിന്,"

"ഹഹാ....ഇനി ദേഷ്യം ഉണ്ടായാലും എനിക്ക് വെറും പുല്ലാണ് മോനേ @$&#%@@"

"ഡാ..."

"എന്താടാ...വല്ലാണ്ട് കിടന്ന് തിളക്കണ്ട...ദേ അന്റെ ചങ്ക് വരുന്നുണ്ട്"

"എന്താടാ ഇവിടെ ഒരു രഹസ്യം പറച്ചില്..നമ്മക്ക് പോകണ്ടേ..?"

മനാഫ് ആണ്..

"ആടാ...പോവാ".

ഞാനും മനാഫും ബാക്കി ഉള്ളവരുടെ അടുത്തേക്ക് പോയി...എല്ലാം കഴിഞ്ഞ് ഞങ്ങൾ പോകാനായി ഇറങ്ങി..

പെങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി..
എല്ലാവരും ഞങ്ങൾ ഇറങ്ങുന്നത് നോക്കി നിക്കാ...അതിനിടയിലൂടെ ഷഹാനയും ഉണ്ട്..

"ന്നാ ശരി...ഇൻശാഅള്ളാഹ് പിന്നെ കാണാ"

"ആഹ്...അസ്സലാമുഅലൈക്കും"

"വാലൈകുമുസ്സലാം"

ഞങ്ങൾ വണ്ടിയിൽ കയറി...അവൻ എന്നെയും നോക്കി അവിടെ നില്പുണ്ട്..അവന്റെ  ഭാവം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല..എന്റെകൂട്ടുകാർക്ക് അവനാണ് അന്ന് അതൊക്കെ ചെയ്തത് എന്ന് അറിയില്ല...അവർ അവനെ തിരിച്ചറിഞ്ഞിരുന്നെങ്കി ബാക്കി വക്കില്ലായിരുന്നു..അതുകൊണ്ട് തന്നെ ഞാനും പറഞ്ഞിട്ടില്ല...

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചെത്തി...ഇവിടെ എല്ലാവരും പെണ്ണിന്റെ വീട്ടിലെ വിശേഷങ്ങൾ അറിയാൻ റെഡി ആയി നിൽക്കാണ്..

"എന്തായി ഡാ അന്റെ പെണ്ണ് എങ്ങനെ ണ്ട്"

"ഇത് വല്ലാത്ത ചെയ്ത്ത് ആയി പോയി ഉമ്മാ..ഒരു വാക്ക് ന്നോട് പറഞ്ഞൂടായ്നോ.."

"ആഹാ...അന്നോട് ഞങ്ങള് പറയാതെ ഇരുന്നത് തന്നെ ആണ്...ചെറുപ്പം മുതല് ഞങ്ങൾക്ക് ഓരോരോ സർപ്രൈസ് തരുന്ന ആളല്ലേ ...തിരിച്ചും തന്നു ന്ന് കൂട്ടിക്കോ"

ഇടക്ക് കേറി നജീബും മനാഫും വന്നു..

"ന്റുമ്മാ അവിടന്ന് ഓന്റെ ഇളി ഇങ്ങള് കാണണ്ടതേനു..."

"ആന്ന്...എന്തേനു ഓന്റെ പൊലിവ്"

എല്ലാരും കൂടെ എന്നെ കളിയാക്കുന്നത് കണ്ടപ്പൊ പെങ്ങൾക്ക് അത് സഹിച്ചില്ല

"മതി ഇങ്ങള് എല്ലാരും കൂടെ ന്റെ ഇക്കാനെ കളിയാക്കിയത്...ഇക്ക ഇങ്ങട് വാ "

അതും പറഞ്ഞ് അവൾ എന്നെ അകത്തേക്ക് കൊണ്ടോയി..

"ആ..ഇപ്പൊ നമ്മള് പുറത്തായി..നമ്മള് പോവാണേ"

"മനാഫെ ...എല്ലാരിം കൂട്ടി വൈകുന്നേരം വേം വന്നോണ്ടി ട്ടോ..ഇവിടെ കൊറേ പണി ണ്ട്"

"ശരി മ്മാ..."

അതും പറഞ്ഞ് അവർ പോയി... വൈകുന്നേരം ഇവിടെ എല്ലാരും വരും...കല്യാണ തലേന്ന് ഞങ്ങക്ക് മറക്കാനാവാത്ത ഒരു രാവ് ആണ്...

"നല്ല ക്ഷീണം ണ്ട് ഞാൻ കുറച്ച് നേരം കിടക്കട്ടെ"

"ആ...എന്തേലും വേണോ അനക്ക് ?"

"വേണ്ട മ്മാ"

വൈകുന്നേരം ആയി തുടങ്ങി...കുടുംബക്കാരും,അയൽവാസികളും,കൂട്ടുകാരും എല്ലാവരും എത്തി തുടങ്ങി..

"നാളെക്കുള്ള ഉള്ളി ഒക്കെ തൊലിച്ചുകഴിഞ്ഞോ മോനേ ?"

അയൽവാസി താത്ത ആണ്..ഞങ്ങടെ നാട്ടിൽ ഒക്കെ കല്യാണ തലേന്ന് എല്ലാരും കൂടെ കൂടി ആണ് ബിരിയാണിക്കുള്ള ഉള്ളി ഒക്കെ തൊലിക്കാറ്.

"ഇല്ലുമ്മാ...അവിടെ എല്ലാരും ണ്ട് ഇങ്ങള് അങ്ങട് ചെല്ലി"

"ആഹ്"

അങ്ങനെ എല്ലാരും കൂടെ കൂടി ഭക്ഷണമൊക്കെ കഴിച്ച് നാളേക്ക് ഉള്ളത് ഒക്കെ റെഡി ആക്കി.. ഇന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു...



"ഇക്കാക്കാ എണീക്ക്...സമയം കൊറേ ആയി"

"ഇജ്ജോന്ന് പൊയ്ക്ക പെണ്ണേ...കോർച്ചേരം കൂടെ കിടക്കട്ടെ"

"ആഹാ...സമയം ഇപ്പൊത്തന്നെ ഏഴെ മുപ്പത് കഴിഞ്ഞു..എണീറ്റ് വാ"

ഇന്നലെ വൈകി കിടന്നത് കൊണ്ട് നേരം വെളുത്തത് അറിഞ്ഞില്ല..പുറത്തിറങ്ങി നോക്കിയപ്പൊ എല്ലാവരും എത്തി തുടങ്ങിയിട്ടുണ്ട്...

ഉപ്പ പന്തലിലൂടെ ആകെ കിടന്ന് ഓടാണ്..

"എടാ കരീമേ...ചോറ് നമ്മക്ക് കൃത്യം പതിനൊന്നെ മുപ്പതിന് വിളമ്പണം ട്ടോ"

"ആ ശരി ക്കാ"

സമയം 11:00 കഴിഞ്ഞ്..എല്ലാവരും വന്ന് തുടങ്ങി..കരീംക്കാന്റെ സ്പെഷ്യൽ കുട്ടൻ ബിരിയാണി ആണ് ഇവിടെ..

"അജ്മലെ..നമ്മള് എത്തീകുണ് ട്ടോ.."

"ആഹാ..ന്നാ ചെല്ല്..ഭക്ഷണം കഴിച്ചു വാ"

ക്ഷണിച്ചവർ എല്ലാരും വന്നു...എല്ലാരും കൂടെ നല്ല രസമാണ്...ഉപ്പ ആണേൽ വല്ലാത്ത സന്തോഷത്തിലും..ഞാൻ നിക്കാഹിന് പോകുമ്പൊ വരെ ഇല്ലാത്ത ഒരു സന്തോഷം ഉപ്പാക്ക് ഇപ്പൊ ഉണ്ട്... ഉപ്പാന്റെ അടുത്ത് നിന്നും ഒരുപാട് എനിക്ക് അറിയാൻ ഉണ്ട്..ആഹ് ഒക്കെ ഒന്ന് കഴിയട്ടെ..

"അജ്മലെ...പെണ്ണിന്റെ വീട്ടിക്ക് രണ്ടുമണി ആവുമ്പൊ ഇവിടന്ന്  പോകണം....ഇജ്ജ് പോയി റെഡി ആയിക്കൊ.."

നജീബും കൂട്ടരും അപ്പോഴേക്കും ഓടി എത്തി

"വാടാ നമ്മക് ഡ്രസ്സ് മാറണ്ടേ"

"ആ ഞാൻ മാറിയ പോരെ"

"പോരല്ലോ...ഞങ്ങൾ മാറ്റി താരാടാ"

അതുംപറഞ്ഞു എല്ലാരും കൂടെ എന്നേം കൂട്ടി എന്റെ റൂമിലേക്ക് കേറി..എന്നെ ഡ്രസ്സ് ഒക്കെ ഉടുപ്പിച്ചു..അങ്ങനെ എല്ലാരോടും സലാം പരഞ്ഞു ഞങ്ങൾ പെണ്ണിന്റെ വീട്ടിലേക്ക് പോയി..എനിക്ക് പോകാനായി കോണ്ടസ വണ്ടി ഒക്കെ സെറ്റ് ആക്കിവെച്ചിട്ടുണ്ട് ചെക്കന്മാർ...

പെണ്ണിന്റെ വീട്ടിലേക്ക് എത്തി ..അവിടെ എല്ലാവരും ഞങ്ങളെ കാത്തുനിൽക്കാണ്..എന്റെ പെങ്ങളും കസിൻസും ഒക്കെ നേരത്തെ വന്ന് പെണ്ണിനെ റെഡി ആക്കി നിർത്തിയിട്ടുണ്ട്..

അങ്ങനെ അവസാനം ഞാനും എന്റെ ഷഹാനയും അടുത്ത് ഇരുന്നു..കാലങ്ങൾക്ക് ശേഷമാണ് ഞങ്ങൾ ഇങ്ങനെ...അതിനിടയിൽ അവൻ അവിടെ എന്നെയും നോക്കി നിക്കുന്നുണ്ട്..കല്യാണം ഒക്കെ ഒന്ന് കയ്യട്ടെ..അവന് ഉള്ളത് ഞാൻ കൊടുക്കുണ്ട്

അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..ചെക്കന്മാർ റോഡിലൂടെ ആകെ അലമ്പ് കാണിക്കുന്നുണ്ട്...അവർക്ക് കിട്ടിയ അവസരം അല്ലെ...അധികം വൈകാതെ എന്റെ വീട്ടിലേക്ക് എത്തി..

"ഇങ്ങട് കേറി വാ മോളെ "

ഉമ്മ അവളെ കയ്യ് പിടിച്ചു വീടിന്റെ അകത്തേക്ക് കേറ്റി. ഈ നിമിഷം എന്റെ മനസ്സ് എന്തോ...ഒരു സുഖം തോന്നുന്നുണ്ട്..

എല്ലാവരും നല്ല ജോറിൽ ആണ്..കളിയും ചിരിയും..നല്ല രസം..

"ഇനിപ്പൊ ചെക്കനെ നമ്മക്ക് ഒക്കെ കാണാൻ കിട്ടുമോ ആവോ"

"അതെന്താ മനാഫെ അങ്ങനെ.."

"അതിപ്പോ ഓൻക്ക് പെണ്ണ് ഒക്കെ ആയീലെ..അതും ഓൻ മനസ്സിൽ കൊണ്ട് നടന്ന ഓന്റെ ഹൂറി"

"മതി ഇങ്ങള് എന്നെ തിന്നത്..."

"ഹാ...നമ്മള് പോവാണേ"

അതും പറഞ്ഞു അവർ പോകാനിറങ്ങി...മനാഫ് എന്റെ അടുത്ത്‌ വന്ന് എന്നെ കെട്ടിപിടിച്ചു..കൂടെ നജീബും..

"നീ ഹാപ്പി അല്ലേടാ മുത്തേ..?"

"ആണ് ഡാ ചങ്കെ"

"ന്നാ ശരി ഡാ...ഞങ്ങൾ പോയി.."

"ആഹ്ഡാ"


എല്ലാം കഴിഞ്ഞ്..ആകാശം ഇരുണ്ട് തുടങ്ങി..വന്നവരെല്ലാം പോയിതുടങ്ങി

"മോനേ..ചെന്ന് കിടക്കാൻ നോക്ക്"

"ആഹ് മ്മാ.."

ഞാൻ റൂമിലേക്ക് വന്നു..ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞ ദിനം..ഒരിക്കലും മറക്കില്ല ..ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കിയിട്ട് തന്നെ കാലം ഒരുപാടായി..ഒരിക്കലും പ്രതീക്ഷിക്കാത്ത നിമിഷങ്ങൾ..എല്ലാത്തിനും പടച്ച റബ്ബിന് സ്തുതി

ഞാനും അവളും കട്ടിലിൽ ഒരുമിച്ച് ഇരുന്നു

"ഇക്കാക്കാ"

"ന്തേ"

"ഒന്നുല്ല"

ഞാൻ അവളുടെ കൈ എന്റെ കയ്യിലേക്ക് എടുത്ത് വെച്ചു..അപ്പോഴാണ് കണ്ടത് കയ്യിൽ എന്ത്  കൊണ്ടോ വരഞ്ഞ പോലെ ഉള്ള മുറിവ്..ഞാൻ ഒന്ന് ഞെട്ടി.

"മോളേ നീ..നീ എന്താണീ കാണിച്ചിരിക്കുന്നെ..പിരാന്ത് ആണോ നിനക്ക്.."

"ഏയ് അതൊന്നുമില്ല ഇക്കാ"

"ന്നാലും...എനിക്ക് വേണ്ടി നീ നിന്റെ ജീവൻ വെച്ച് കളിക്കണോ?"

"ഇക്കാ...ഇത് ഇക്കാനെ കിട്ടാൻ വേണ്ടി ചെയ്തത് അല്ല..ഇതെന്റെ ഉപ്പാക്ക് വേണ്ടിയാ"


(തുടരും)


അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണം..🥰

✍🏻Favas Makkaraparamba

📞9645532202


*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁
(part-3)
___________________
___________________
"ഉപ്പാക്ക് വേണ്ടിയോ...ന്താ ഇയ്യ് പറയണേ?"

"ആഹ്...ന്റുപ്പാക്ക് വേണ്ടി തന്നെ"

ഞാൻ അവളുടെ കയ്യിലെ മുറിവിന്റെ പാടിലേക്ക് ശരിക്ക് നോക്കി...നല്ല മുറിവുണ്ട്

"അന്ന് നമ്മടെ കാര്യം വീട്ടിൽ അറിഞ്ഞില്ലേ...അന്ന് ഉപ്പ വീട്ടിൽ വന്ന് ആകെ പ്രശ്നം ഉണ്ടാക്കി"

"ഹ്മ്മ്...ഒരിക്കലും മറക്കില്ല അതൊന്നും...ആ അംജദാ എല്ലാത്തിനും കാരണം. ഓൻക്ക് ഞാൻ വെച്ചിട്ടുണ്ട്"

"ഏയ്...അംജദ്ക്കാനെ പറയല്ലേ....അവൻ..അവനല്ല..ന്റുപ്പയാ എല്ലാത്തിനും കാരണക്കാരൻ"

അത് കേട്ടപ്പൊ ഞാൻ ഒന്ന് ഞെട്ടി

"എന്ത്?"

"അതെ..അന്ന് വീട്ടിൽ വന്ന് നമ്മടെ കാര്യം എല്ലാം പറഞ്ഞത് അംജദ് തന്നെ ആയിരുന്നു...അതറിഞ്ഞ മുതൽ എനിക്ക് അവനോട് ദേഷ്യമായിരുന്നു...നിങ്ങളേക്കാൾ.."

"എന്നിട്ട്?"

"എന്നിട്ടെന്താ...ഉപ്പ എന്നെ വന്ന് കുറേ തല്ലി...അന്നൊന്നും കാണാത്ത ഒരു മുഖം ആണ് അന്ന് ഉപ്പയിൽ ഉണ്ടായിരുന്നത്..അംജദ്ക്ക നമ്മളോട് ചെയ്തത് തെറ്റുതന്നെയാ,പക്ഷെ ഉപ്പ ചെയ്തത് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തത്"

"എന്താണ് ഇയ്യ് പറയണേ?"

"അന്ന് ഉപ്പ എന്നെ നന്നായി വേദനിപ്പിച്ചു..എനിക്ക് ഇക്കാനെ മറക്കാൻ പറ്റില്ല..ഇക്കാനെ വേണം എന്ന് പറഞ്ഞ് കുറെ കരഞ്ഞു...എന്റെ മനസ്സ് ഒരിക്കലും മാറില്ല എന്ന് മനസ്സിലാക്കി ഉപ്പ ഒരു കയർ എടുത്ത് ഫാനിൽ കെട്ടി അതിൽ ഒരു കുരുക്കിട്ട് തല വെച്ചു നിന്നു...ഉപ്പാനെ അതിൽനിന്നും മാറ്റിനിർത്താൻ എനിക്ക് വേറെ വഴി ഉണ്ടായില്ല..ഉമ്മയും സിനുവും ഒക്കെ നിന്ന് കരയാ..എല്ലാം നഷ്ട്ടപ്പെടും എന്നായപ്പൊ അവിടെ ഉണ്ടായിരുന്ന ഒരു ബ്ലേഡ് എടുത്ത് ഞാൻ എന്റെ കയ്യ് മുറിച്ചു.."

"പടച്ചോനേ...ന്താണ് ഞാനീ കേൾക്കണേ..ന്നിട്ട്?"

"കൈ നന്നായി മുറിഞ്ഞിരുന്നു..അപ്പോഴേക്കും എന്റെ ബോധം ഒക്കെ പോയിരുന്നു...ബോധം തെളിഞ്ഞപ്പൊ ഞാൻ ഹോസ്പിറ്റലിൽ കട്ടിലിലാണ്". "കണ്ണ് തുറന്നപ്പോൾ എന്റെ അടുത്ത് എല്ലാരുമുണ്ട്...ഇക്കയുടെ ഉപ്പയും..എന്റെ ഉപ്പയും ഉമ്മയും നിന്ന് കരയുന്നുണ്ടായിരുന്നു...എല്ലാം റെഡി ആയി വീട്ടിൽ എത്തിയപ്പൊ ഉമ്മ എന്നോട് വന്ന് എല്ലാം പറഞ്ഞു". "അംജദിന്റെ ഉപ്പയും എന്റെ ഉപ്പയും ബിസിനസ് പങ്കാളികൾ ആയിരുന്നു...ഞാൻ കുട്ടി ആയ സമയത്തുതന്നെ ഉപ്പ എന്നെ അംജദുമായി പറഞ്ഞുവെച്ചിരുന്നുത്രെ...അംജദിന് ആണേൽ എന്നെ ഇഷ്ടമായിരുന്നു..നമ്മടെ കാര്യം അവൻ അറിഞ്ഞപ്പൊ ഉപ്പാനോട് വന്ന് പ്രശ്നമാക്കി..ഉപ്പാക്ക് അത് സഹിക്കാൻ പറ്റിയില്ല.എന്നെ ഒരുപാട് തല്ലി..ഞാൻ ഒരിക്കലും ഇക്കാടെ കാര്യത്തിൽനിന്ന് മാറില്ല എന്ന് കണ്ടപ്പൊ ആണ് അങ്ങനെ ഒക്കെ സംഭവിച്ചത്"

"ഹ്മ്മ്...അപ്പൊ നമ്മടെ കാര്യം പിന്നെ എങ്ങനെ ?"

"ആഹ്...പിന്നീട് നിങ്ങളുടെ ഉപ്പ എന്റെ ഉപ്പാനെ വന്ന് കണ്ടിരുന്നു. നമ്മടെ കാര്യം സംസാരിക്കാൻ,നമ്മൾ തമ്മിലുള്ള നിക്കാഹ് തന്നെ നടത്താൻ..ഉമ്മാനോട് ഉപ്പ വന്ന് പറഞ്ഞപ്പൊ ആണ് ഞാൻ അറിയുന്നത്..പക്ഷെ ഉപ്പാക്ക് അപ്പഴും മനസ്സ് വന്നിട്ടില്ലായിരുന്നു...പിന്നെ ഉമ്മ കുറേ കരഞ്ഞു ഉപ്പാന്റെ കാലിൽ വീണു..എനിക്ക് ആ സമയത്ത് ഒക്കെ ഉപ്പാന്റെ അടുത്ത് പോവാൻ വരെ വെറുപ്പ് ആയിരുന്നു..അവസാനം പടച്ചോന്റെ കാരുണ്യംകൊണ്ട് ഉപ്പ സമ്മതിച്ചു..എന്റെ അടുത്ത്‌ വന്നിട്ട ഉപ്പ പറഞ്ഞത്..അപ്പൊ ഉപ്പാന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.ഉപ്പ എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു..ഞാനും..അങ്ങനെ അൽഹംദുലില്ലാഹ്...ഒക്കെ നമ്മടെ സ്വപ്നം പോലെ നടന്നു"

"ഹ്മ്മ്..പടച്ചോനുണ്ട് ഡോ നമ്മടെ കൂടെ"

"ആഹ്"

അവളുടെ മുഖം ആകെ ഒരുമാതിരി കോലം ആയിട്ടുണ്ട്..എന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു..

"ആഹാ...ന്തിനാ ഇക്കാക്ക കരയുന്നെ"

"ഒന്നുല്ലടി പെണ്ണേ...അന്റെ കഥ കേട്ടിട്ടേയ്..."

എന്നെ തല്ലികൊണ്ട് അവൾ എന്നിലേക്ക് അടുത്തിരുന്നു..ഒരു നിമിഷം ഞങ്ങൾ തമ്മിൽ പരസ്പരം നോക്കി ഇരുന്നു..

"അംജദിന് നമ്മളോട് നല്ല കലിപ്പ് ണ്ടല്ലേ"

"ഏയ് എന്തിന്..ഞാൻ അംജദ്ക്കനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞ് മനസ്സിലാക്കിയതാ..മൂപ്പർക്ക് പ്രശ്നം ഒന്നുല്ലലോ"

"ഒലക്കേണ്..ഇന്നലിം കൂടെ ഓൻ ന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചു"

"ഏയ്...ന്താണ് ഇങ്ങള് പറയണേ...? അങ്ങനെ ഒരിക്കലും ഇല്ല"

"ഹാ..ന്നാ നിക്ക് തോന്നിയതാവും"

പക്ഷെ അവൻക്ക് ന്നോട് എന്തോ നല്ല ദേഷ്യംണ്ട്..

പെട്ടന്ന് ആണ് ഞാൻ അത് ശ്രദ്ധിച്ചത്..വീടിന്റെ പുറത്ത് ആരോ ഉണ്ട്..ജനലിലൂടെ നിഴലുകൾ കണ്ടു..
ഞാൻ പുറത്തേക്ക് ഇറങ്ങി കൂടെ അവളും 

"എവിടേക്കാ ഇയ്യ്‌..അകത്ത് പോയി നിക്ക്"

"ട്ടെ..ഠോ..ഠോ..@@&$&&#%%#@&$&"

ശബ്ദം കേട്ട് ഞാൻ അകത്തേക്ക് ഓടി...

"ആഹഹാ...എടാ ചെക്കൻ പേടിച്ച് ഓടി..."

"എടാ പൊട്ടാ...ഇത്ര ഉള്ളു ഇയ്യൊക്കെ.."

മനാഫും,നജീബും ഒക്കെ ആണ്..പടക്കം പൊട്ടിച്ച് ഞങ്ങളുടെ ആദ്യ രാത്രിയിൽ പണി തരാൻ വന്നതാണ്

"എടാ..തെണ്ടി ഇജ്ജ് ഒക്കെ എന്തേലും ഒക്കെ ഒപ്പിച്ച് വെച്ചിട്ടുണ്ടാകും എന്ന് നേരത്തെ കരുതിയതാ..അതോണ്ട് പേടിക്കാൻ ഞാൻ വേറെ ജനിക്കണം"

"മതി അന്റെ ഡയലോഗ്...ഞങ്ങൾ കണ്ടല്ലൊ ഇപ്പൊ"

"ആരാടാ ഇവിടെ...ആരാ പടക്കം ഒക്കെ പൊട്ടിക്കണത്...രാത്രി ആൾക്കാർക്ക് കിടന്ന് ഉറങ്ങുകയൊന്നും  വേണ്ടെ"

ഉപ്പാന്റെ ശബ്ദം കേട്ട് എല്ലാരും ഓടി..ഇനി ഇവിടെ നിന്നാൽ അവരെ ഉപ്പ ബാക്കി വെക്കില്ലാന്ന് അവർക്കറിയാം..




പിറ്റേന്ന് നേരം വെളുത്തു...രാവിലെ തന്നെ പതിവില്ലാതെ ഒരു വിളി

"ഇക്കാ..എണീക്ക്,,സമയം കൊറേ ആയി,സുബ്ഹി നിസ്കരിച്ചിട്ടില്ലലോ ഇങ്ങള്..എണീക്ക്"

സമയം 6:15 ആയിട്ടുള്ളു

"ഇയ്യൊന്ന് പൊയ്ക്ക പെണ്ണേ...സമയം ആവുന്നുള്ളൂ"

"അയ്യട...മര്യാദക്ക് എണീച്ചോ..അല്ലെങ്കി ഞാൻ ഇപ്പൊ ഉപ്പാനെ വിളിക്കും"

"ഈ കുരിപ്പ്ത്...ആ നീചോളാ"

"ആ..വേം എണീക്ക്"


പെണ്ണ് കെട്ടിയാൽ ഉള്ള സ്വൈര്യം പോകുംന്ന് പറയണത് വെറുതെ അല്ല...അവള് കാരണം ഇന്ന് നേരത്തെ എണീച്ചു..അതോണ്ട് കാലങ്ങൾക്ക് ശേഷം സുബ്ഹി കിട്ടി


ഇന്ന് അവളുടെ വീട്ടുകാർ ഒക്കെ എന്റെ വീട്ടിലേക്ക് വരും..അടുക്കള കാണൽ..ഞങ്ങളുടെ നാട്ടിൽ പണ്ട്മുതലേ ഉള്ള ഒരു ചടങ്ങ് ആണ്..ചുമ്മാ ആണുങ്ങളുടെ കീശ കാലിയാക്കാൻ

ഉച്ച ആയി തുടങ്ങി..എല്ലാവരും വിരുന്നുകാർക്ക് വേണ്ടി കാത്തുനിൽക്കാണ്..അവർ എത്തി

"അസ്സലാമുഅലൈക്കും"

"വാലൈകുമുസ്സലാം...കേറി ഇരിക്കി"

"എല്ലാർക്കും വെള്ളം കൊടുക്ക് ട്ടോ"

അവളുടെ കുടുംബക്കാരും നാട്ടുകാരും ഒക്കെ വന്നിട്ടുണ്ട്..വെച്ചത് തികയുമോ ആവോ..

എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞു. നല്ല സംസാരത്തിൽ ഒക്കെ ആണ് ഞാൻ പ്രതീക്ഷിച്ച ആളെ കണ്ടിട്ടില്ല..വേറെ ആരുമല്ല അംജദ്..



എല്ലാവരും പോയി...ഇപ്പൊ വീട്ടിൽ ഞങ്ങൾ മാത്രം ഉള്ളു..ഞാനും ഉപ്പയും,ഉമ്മയും,പെങ്ങളും പിന്നെ ന്റെ പെണ്ണും..
ഒരു സമാധാനം ഉണ്ട് ഇപ്പൊ..എല്ലാം ഞാൻ സ്വപ്നം കണ്ട പോലെ തന്നെ ആയിത്തീർന്നു.




ദിവസങ്ങൾ കഴിഞ്ഞു,ഉപ്പയും ഉമ്മയുമൊക്കെ നല്ല സന്തോഷത്തിലാണ്...റിൻഷ ആണേൽ ഫുൾ ടൈം ഷഹാനടെ പുറകെയാ...അവർ തമ്മിൽ ഒരു വയസ്സിന്റെ മാറ്റമുള്ളൂ...റിൻഷക്ക് കല്യാണം നോക്കുണ്ട്,നല്ല ആലോചന വന്നാൽ നടത്തണം..ഇൻശാഅള്ളാഹ്..



"അജ്മലെ...ഇജ്ജ് ഒന്ന് വാടാ..നമ്മക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്"

"എവിടേക്കാ ഉപ്പാ ഈ രവിലത്തന്നെ?"

"ഇജ്ജ് വാടാ...അതൊക്കെ പറയാ"

ഞാൻ ഉപ്പാനിം കൊണ്ട് എന്റെ ബൈക്ക് എടുത്ത് ഇറങ്ങി..എങ്ങോട്ടാണെന്ന് ഉപ്പ പറയുന്നില്ല...

"ഇജ്ജ് ഞാൻ പറയുന്ന വഴിയിലൂടെ അങ്ങനെ പോയ മതി"

"ഹ്മ്മ്"

ഞങ്ങൾ വേങ്ങര കഴിഞ്ഞു,മലപ്പുറം എത്തിയപ്പൊ അംജദ് ഞങ്ങളെ പിന്തുടരുന്നുണ്ട്...അവന് എന്നോട് എന്തോ കലിപ്പ് ഉണ്ട്..പക്ഷെ ഷഹാനയുടെ വാക്കുകളാണ് കൺഫ്യൂഷൻ ആകുന്നത്..എന്തിനാവും അവൻ എന്നെ പിന്തുടരുന്നത്..ഉപ്പാക്ക് ഇതൊന്നും അറിയില്ല..

"ഉപ്പാ..എങ്ങോട്ടാണ് നമ്മക് പോകണ്ടേ?"

"മഞ്ചേരി"

"ന്നാ അത് നേരത്തെ പറഞ്ഞൂടെ"

അംജദിനെ ഒഴിവാക്കാനായി ഞാൻ ബൈക്ക് വേറെ റൂട്ടിലൂടെ നല്ല സ്പീഡിൽ പിടിച്ചു.

"എന്തിനാടാ ഇജ്ജ് ഇതിലൂടെ ഒക്കെ പോകണേ...ബൈപാസ് വഴി അല്ലെ സുഖം"

"അവിടെ ബ്ലോക്ക് ആണ് ഉപ്പാ..ഇതിലൂടെ പോകാം"

"ന്നാ കുറച്ച് മെല്ലെ പോ"

"ഇങ്ങള് അവിടെ ഇരുന്നാ മതി,ഞാൻ പൊയ്ക്കോളാ"

ഞങ്ങൾ കുറെ ദൂരം കഴിഞ്ഞു..ഇപ്പൊ അവൻ ഞങ്ങളുടെ ബാക്കിൽ ഇല്ല..സമാധാനം.
മഞ്ചേരിയിൽ ഉപ്പാന്റെ ഒരു സുഹൃത്തിന്റെ അടുത്തേക്ക് ആണ് പോയത്..


അവിടെ കുറേ നേരം നിന്നു..ഉപ്പയും അയാളും സംസാരിക്കാണ്..ഞാൻ ഫുൾ പോസ്റ്റ്.

പെട്ടന്ന് എന്റെ ഫോൺ അടിച്ചു..

"അജ്മലെ...എവിടെ ടാ ഇയ്യ്?"

"മനഫെ ഞാൻ മഞ്ചേരിയിൽ ആടാ,ന്തേയ് ?"

"ഒന്നുല്ലടാ...കല്യാണം കഴിഞ്ഞപ്പൊ അന്നെ കാണാൻ കിട്ടുന്നില്ലല്ലോടാ..."

"ഇയ്യത് പറയല്ലേ ടാ...ഉപ്പാന്റെ കൂടെ വന്നതാ..നാട്ടിലേക്ക് എത്തീട്ട് ഇനി നേരെ അന്റെ അടുത്തേക്ക്"

"ഹ്മ്മ് ശരി ശരി...വേം വാ ഒരു കാര്യം ണ്ട്"

"ആഹ്ടാ...പോരാനായി"

"ഓക്കേ..ശരി"

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..

"ഇങ്ങളെ ചെങ്ങായിന്റെ വീട്ടിക്ക് ആണങ്കി അത് ന്നോട് പറഞ്ഞൂടെ?"

"അന്നോട് പറഞ്ഞിട്ട് ഇപ്പൊ എന്തിനാ..ഇജ്ജ് വണ്ടി ഓട്ടിയാമതി ട്ടോ"

"ഹ്മ്മ്..ഒലക്ക"

"നേരെ നോക്കി ഓടിക്ക് ചെക്കാ"

നാട്ടിലേക്ക് പെട്ടന്ന് എത്തിക്കിട്ടാൻ വേണ്ടി ഞാൻ നല്ല സ്പീഡിൽ ആണ് ഓടിക്കുന്നത്..ഒരു വളവ് തിരിഞ്ഞപ്പൊ ആണ് കണ്ടത് ഒരു ലോറി ഓപ്പോസിറ്റ് സൈഡിലൂടെ വരുന്നു..ഞാൻ ബൈക്ക് റോഡിന്റെ അരികിലേക്ക് തിരിച്ചു..

പക്ഷെ..അത് വന്ന് ഞങ്ങളെ ഇടിച്ചു തെറിപ്പിച്ചു..ഞാനും ഉപ്പയും വണ്ടിയിൽ നിന്നും തെറിച്ചു വീണു..ഉപ്പാന്റെ ബോധം പോയിട്ടുണ്ട്..

അവിടെ ഉണ്ടായിരുന്ന ആരൊക്കെയോ ഞങ്ങളെ എടുത്ത് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു..

എന്റെ കയ്യില് മുറിവ് ഉണ്ട്..ഉപ്പാന്റെ കാലിലും കയ്യിലുമൊക്കെ ആകെ മുറിവ് ആണ്...ഞങ്ങളെ രണ്ട് പേരെയും ഒരേ റൂമിലേക്ക് മാറ്റി..വീട്ടുകാരും സുഹൃത്തുക്കളും എല്ലാം ഓടിഎത്തിയിട്ടുണ്ട്..

"ന്താ ഉണ്ടായെ മോനേ എന്താ ഇതൊക്കെ?"

"ഒന്നൂല്ലമ്മാ...വണ്ടി അല്ലെ..ഇതൊക്കെ അതിൽ പറഞ്ഞിട്ടുള്ളതാ"

"ചിറിക്ക് കിട്ടും ട്ടോ...നോക്കി പൊയ്ക്കൂടേ ഇങ്ങക്ക്"

"ഇജ്ജ് ഓനെ കുറ്റം പറയണ്ട ഷാനീ...ഓൻ മെല്ലെ തന്നെയാ പോയിനെ"

പെട്ടന്ന് പോലീസ് ഞങ്ങളുടെ അടുത്തേക്ക് വന്നു..

"എല്ലാവരും മുറിയിൽ നിന്നും ഇറങ്ങണം..ഹ്മ്മ്..വേഗം"

എല്ലാവരും പുറത്തേക്ക് പോയി...പോലീസ് ഞങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി..

"ആരാ നിങ്ങളെ വണ്ടി തട്ടിച്ചത് എന്ന് അറിയുമോ?"

"ഇല്ല സർ"

"എന്താ പറ്റിയിരിക്കുന്നെ?"

"എന്റെ കയ്യിൽ മുറിവ് ണ്ട്..ഉപ്പാന്റെ കയ്യും കാലിലും മുറിവ് ആയിട്ടുണ്ട്"

"നിങ്ങൾ എവിടേക്കാണ് പോയിരുന്നെ?"

"ഞങ്ങൾ ഉപ്പാന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ച് വരികയായിരുന്നു"

"ലോറി ഓടിച്ച ആളെ നിങ്ങൾ കണ്ടോ?"

"ഇല്ല സർ"

"ഹ്മ്മ് ഇവിടെ ഒപ്പിട്..അവനെ ഞങ്ങൾ പിടിച്ചു..മനപ്പൂർവം നിങ്ങളെ ഇല്ലാതെ ആക്കാൻ ചെയ്തതാണ് എന്ന് തോന്നുന്നു..കൂടുതൽ വിവരങ്ങൾ അവനെ ചോദ്യം ചെയ്ത് കഴിന്നിട്ട് അറിയിക്കാം"

"ആഹ് ശരി സർ"

ഞങ്ങളെ മനപ്പൂർവ്വം ഇല്ലാണ്ടാക്കാൻ വേണ്ടിയാണങ്കിൽ ഇത് അവൻ തന്നെ...അംജദ്, ഞാൻ ആരോടും പറഞ്ഞില്ല..എല്ലാവരും ഞങ്ങൾക്ക് ചുറ്റും നിന്ന് വിഷമിച്ചിരിക്കുകയാണ്

പെട്ടന്ന് അവൻ അവിടേക്ക് കടന്നുവന്നു..അംജദ്.. അവനെ കണ്ട് ഞാൻ ഒന്ന് ഞെട്ടി..

"എന്താടാ പറ്റിയെ?"

"ഒന്നുല്ലടാ..വണ്ടി തട്ടിയതാ.."

ഞാൻ ആകെ ഷോക്ക് ആയി..അംജദ് അല്ല എന്ന് ഉറപ്പായി..പിന്നെ ആരായിരിക്കും..ഇനി അവൻ വേറെ ആരെകൊണ്ടേലും ചെയ്യിച്ചത് ആവുമോ..



(തുടരും)



--------------------
✍🏻Favas Makkaraparamba

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക🥰

📞9645532202