*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁
(part-4)
___________________
___________________ 




"അജ്മലെ...എനിക്ക് കുറച്ച് തിരക്കുണ്ട്,ഞാൻ പിന്നെ വരാ ഡാ.."

"ആഹ്...ശരി"

ന്നാലും ആരായിരിക്കും ഇത് ചെയ്തത്...

അംജദ് റൂമിൽനിന്നും പുറത്തേക്കിറങ്ങിയപ്പോൾ എന്റെ നേരെ ഒരു നോട്ടം നോക്കി..ഹാ ,കൺഫോംഡ് ഇവൻ തന്നെ...@@$&#@@ ചത്തുകുണോ നോക്കാൻ വന്നതാവും..ഒക്കെ ഒന്ന് റെഡി ആവട്ടെ..അവന് ഉള്ളത് ഞാൻ കൊടുക്കുന്നുണ്ട്..

പെട്ടന്ന് ഡോക്ടർ റൂമിലേക്ക് വന്നു..

"ഹലോ അജ്മൽ..വേദന ണ്ടോ ഇപ്പൊ ?"

"ആഹ്..കുറേശെ ണ്ട്"

"ഉപ്പക്കോ?"

"ഹാ...വേദന ഒക്കെ ണ്ട്..എന്നാ ഡിസ്ചാർജ് ആവാ?"

"ഇന്ന് വൈകുന്നേരം വീട്ടിൽ പോകാ ട്ടോ"

"അല്ഹമ്ദുലില്ലാഹ്"

വൈകുന്നേരം 5 മണി കഴിഞ്ഞു ഞങ്ങൾ ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോന്നു...വീട്ടിൽ എത്തിയപ്പൊ എല്ലാരും ഞങ്ങളെ കാത്തുനിൽക്കാണ്...

പെട്ടന്ന് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു..

"ഹലോ"

"ഹലോ..അജ്മൽ അല്ലെ?"

"അതെ..ഇതാരാണ്?"

"ഇത് മലപ്പുറം പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്"

"ആഹ്..പറയൂ സർ"

"നിങ്ങൾക്ക് ഉണ്ടായ ആക്‌സിഡന്റിനെ കുറിച് കാര്യങ്ങൾ പറയാൻ ആണ് വിളിക്കുന്നത്..പറ്റുമെങ്കിൽ നിങ്ങൾ സ്റ്റേഷനിലേക്ക് ഒന്ന് വരുമോ?"

"ആ വരാലോ സർ..ഇപ്പൊ തന്നെ വരാം"

"ആഹ്..ശരി"

"ആരാടാ?"

"സ്റ്റേഷനിൽ നിന്ന് ആണ്"

"എന്താ അവര് പറയുന്നേ?"

"ഒന്നുല്ല...അവിടേക്ക് ചെല്ലാൻ പറഞ്ഞു..ഞാൻ മനാഫിനെ കൂട്ടി പോയിനോക്കട്ടെ"

"ഞാനും വരാം"

"വേണ്ട ഉപ്പാ..ഇങ്ങള് ഇവിടെ നിന്നാ മതി"


ഞാൻ മനാഫിനെയും നജീബിനെയും കൂട്ടി സ്റ്റേഷനിൽ എത്തി..

"സർ..ഇവിടന്ന് വരാൻ പറഞ്ഞ് വിളിച്ചിരുന്നു"

"അജ്മൽ അല്ലേ?"

"അതെ സർ"

"എസ് ഐ അകത്തുണ്ട് അങ്ങോട്ട് ചെല്ല്"

ഞങ്ങൾ എസ് ഐ യുടെ റൂമിലേക്ക് കേറി

"അജ്മലെ..ഇരിക്ക്"

"ആഹ്"

"എടാ പിന്നേയ്...അവനെ ഞങ്ങൾ ചോദ്യം ചെയ്തു"

"എന്നിട്ട്?"

"എന്നിട്ടെന്താ...നമ്മൾ സംശയിച്ച പോലെ അല്ലടോ കാര്യങ്ങൾ..അവന്റെ ലോറിയുടെ ബ്രേക്ക് കിട്ടാതെ ആണ് നിങ്ങളെ വന്ന് ഇടിച്ചത്..അത് ഉറപ്പിക്കാനായി ഞങ്ങൾ സംഭവം നടന്ന സ്ഥലവും ലോറിയും ഒക്കെ പോയി നോക്കി..എന്താ ഇനി വേണ്ടത്?നിങ്ങൾ പറഞ്ഞോ"

"ഞങ്ങൾ എന്ത് പറയാനാ..."

"അന്നെഷിച്ചപ്പോ ആൾടെ വീട്ടിലെ സ്ഥിതിയൊക്കെ വളരെ മോശമാണ്...സൊ,"

"അറിഞ്ഞുകൊണ്ട് ചെയ്തത് അല്ലാലോ...ഭാഗ്യംകൊണ്ട് ഇത്രേ സംഭവിച്ചുള്ളു ഞങ്ങൾക്ക് പരാതി ഇല്ല സർ.."

"ഓക്കേ..അതാണ് നല്ലത്..എന്നിരുന്നാലും പബ്ലിക് ഒക്കെ കണ്ടതല്ലെ,ചെറിയ കേസ് ഫൈൽ ചെയ്യുന്നുണ്ട്"

"ആഹ്..ഓക്കെ..ഞങ്ങൾക്ക് പ്രശ്നം ണ്ടാവില്ലല്ലോ ?"

"ഒരിക്കലും ഇല്ല..ഇത് പോലീസ് ചെയ്യേണ്ട കാര്യം ആണ്"

"ഓക്കെ..ശരി സർ..ന്നാ ഞങ്ങൾ പൊക്കോട്ടെ?"

"ആഹ്..നിങ്ങൾക്ക് പോകാം"

ഇപ്പൊ ഒരു ആശ്വാസം കിട്ടി...വേണ്ടിയല്ലേ ഇതൊക്കെ സ്വാഭാവികം..എനിക്കറിയാത്തത് അതല്ല..എന്തിനാ ആ അംജദ് എന്നെ ഫോള്ളോ ചെയ്യുന്നത്..

ഞങ്ങൾ അവിടുന്ന് മടങ്ങി

"അജ്മലെ ഡാ..നമ്മക്ക് ന്തേലും കഴിച്ചാലോ..നല്ല വിശപ്പ്"

"തൊടങ്ങി ഓൻ..ന്താ ചെങ്ങായി അന്റെ അവസ്ഥ, എപ്പൊ നോക്കിയാലും തിന്നാ എന്ന വിചാരമുള്ളു?"

"ഇജ്ജ് മിണ്ടണ്ട മനഫെ...അനക്ക് വേണ്ടങ്കി ഇജ്ജ് ഇറങ്ങണ്ട,നജീബെ ഇജ്ജ് വണ്ടി സൈനുക്കന്റെ ഹോട്ടൽക്ക് എട്ക്ക്"

"ആഹ്ടാ."


സൈനുക്കന്റെ ഹോട്ടൽ ..ഇവിടെ ഫേമസ് ഹോട്ടൽ ആണ്..സൈനുക്കിം ഭാര്യയും മക്കളും തന്നെ ആണ് ഇത് നടത്തുന്നത്..സഹായത്തിന് 3 പണിക്കാര്ണ്ട്..ഇവിടത്തെ പൊറോട്ടിം ബീഫും..അത് വേറെ എവിടേം കിട്ടൂല..അത്രക്ക് ടേസ്റ്റ് ആണ്..

"ഇവിടെ ന്താ കഴിക്കാൻ വേണ്ടേ?"

"ഇവിടെ..2 സെറ്റ് പൊറോട്ടയും ബീഫും..അത് പോരെ ഡാ?"

മനാഫ് ഇടയിൽ കേറി പറഞ്ഞു

"ഇക്കാ മൂന്ന് സെറ്റ് പൊറോട്ടയും ബീഫും,,ചായ യും.."

"ആഹാ..അപ്പൊ ഇജ്ജല്ലേ അനക്ക് വേണ്ടാന്ന് പറഞ്ഞത്.."

"ഇയ്യൊന്ന് പോടാ ചെക്കാ..."

"ഹാ..."

അങ്ങനെ അവിടന്ന് നല്ലവണ്ണം തട്ടി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി..

വീട്ടിൽ എത്തിയപ്പൊ എല്ലാവരും ഞങ്ങളെ കാത്തുനിലക്കാണ്

"ന്താ അജ്മലെ പോലീസ് പറഞ്ഞത്?"

"ഒന്നുല്ല ഉപ്പാ...അത് ആ ലോറിക്കാരൻ ബ്രേക്ക് കിട്ടാതെ വന്നതാണ്..അതാണേൽ ഒരു പാവം ചെങ്ങായി..ഞങ്ങൾ ഒഴിവാക്കി പോന്നു"

"അല്ലാഹു..കാത്തതാണ് രണ്ടിനേം"

"അജ്മലെ..ന്നാ ഞങ്ങൾ പോവാടാ..പിന്നെ വരാം,ന്തേലും ആവശ്യം ണ്ടേൽ വിളിക്ക്"

"ചായ കുടിച്ചിട്ട് പോകാടാ"

"ഇല്ലുമ്മാ...ചായ ഒക്കെ കുടിച്ചു.ഞങ്ങൾ പിന്നെ വരാ"

ഞാൻ എന്റെ റൂമിലേക്ക് കേറി..നല്ല ക്ഷീണം ഉണ്ട്.ഒന്ന് കിടക്കണം..ഷഹാനയും കൂടെ കേറി

"ഇക്കാ സത്യം പറ..ന്താ പോലീസ് പറഞ്ഞത്?"

"അതന്നെ ആഡീ.ഞാൻ പറഞ്ഞത് ഇയ് കേട്ടീലെ..അനക്ക് ഞെ തീരെ വിശ്വാസം ഇല്ലല്ലേ"

"ആ ഇല്ലാത്തോണ്ട് തന്നെ ചോയിച്ചേ"

"ആ ൻക്കറിയാം..ന്നാലേ ഞാൻ ഒന്ന് കിടക്കട്ടെ ട്ടോ"

"ഹ്മ്മ്"





കുറച്ച് ദിവസങ്ങൾ കഴിഞ്ഞു...വീട്ടിൽ ഇപ്പൊ നല്ല രസമാണ്..ഷഹാനനെ എല്ലാവർക്കും നല്ല കാര്യമാണ്..ഉപ്പാക്ക് എന്ത് കാര്യത്തിനും അവൾ വേണം..ഇപ്പൊ അവൾ വീട്ടിൽ ഇല്ല..അവളുടെ വീട്ടിൽ വിരുന്ന് പോയതാണ്,അതുകൊണ്ട് തന്നെ നിക്കും ഒരു സുഖം കിട്ടണില്ല..അവൾ ണ്ടേൽ ഫുൾ ടൈം നല്ല രസാ..2 ദിവസം കൂടെ കഴിഞ്ഞിട്ട് കൊണ്ടരണം..

"അജ്മലെ ചായ കുടിക്കാൻ വാ.."

"ആഹ് ഉമ്മാ...ഇതാ വരുന്നു"

ഉമ്മ ചായക്ക് ഒപ്പം കഴിക്കാൻ നല്ല പഴംപൊരി ഒക്കെ ഉണ്ടാക്കിട്ടുണ്ട്..ഉമ്മാടെ പലഹാരങ്ങൾക്ക് ഒരു പ്രത്തേക ടെസ്റ്റാ..

"ഉപ്പ എവിടെ ഉമ്മാ?"

"പള്ളിയിൽ പോയതാ..ഇപ്പൊ വരുന്നുണ്ടാവും"

"റിനു എവിടെ?"

"അവളതാ അവടെ റൂമില് ഫോൺമ്മെ..എപ്പൊ നോക്കിയാലും ഓൾക്ക് അതന്നെ പണി"

"മ്മ്..ഓള് കളിക്കട്ടെ മ്മാ..ഇപ്പോഴല്ലേ അവക്ക് പറ്റൂ"

"ഇജ്ജാണ് ഓളെ ഓരോന്ന് വാങ്ങിക്കൊടുത്ത്‌ കേട് വരുത്തുന്നത്"

"ആ ആയ്ക്കോട്ടെ"

പെങ്ങളുടെ ഫോണിൽക്കളി ഇപ്പൊ വല്ലാതെ കൂടുന്നുണ്ട്..


"അല്ലാ അന്റെ ലീവ് ഇനി എത്ര മാസം ണ്ട് ?

"ആ ഒരു മാസം കൂടെ ഒക്കെ ണ്ടാവും ഇനി"

"ഹ്മ്മ്...അത് കഴിഞ്ഞ ഇജ്ജ് ഞങ്ങളെ ഇട്ട് പിന്നിം പോവും ല്ലെ.."

"പിന്നെ പോകാതെ...ഇങ്ങക്ക് ഒക്കെ തിന്നാൻ തരണ്ടേ"

"ഒലക്ക"

"മ്മാ പ്രവാസി ആണ് ഞാൻ പ്രവാസി..നമ്മടെ ജീവിതം ഒക്കെ ഇങ്ങനെയാ വിധിച്ചത്..അപ്പൊ അതല്ലേ പറ്റൂ.."

"എന്ത് പറഞ്ഞാലും അനക്ക് ഓരോ ന്യായം പറയാൻ ണ്ടാവും"

"ഹാ...ഇങ്ങള് പറയാൻ പോകുന്നത് എന്താന്ന് നിക്ക് ശെരിക്ക് അറിയാലോ"

ഇനി അവിടെ നിന്നാൽ മ്മ നാട്ടിൽ തന്നെ നിലക്കാൻ പറയും..ഞാൻ ഓരോ കാര്യങ്ങൾ പറഞ്ഞ് പറ്റില്ല എന്ന് പറയുമ്പോ ഉമ്മാന്റെ കണ്ണ് നിറയും..ഞാൻ മെല്ലെ അവിടന്ന് നീങ്ങി..

പെങ്ങളുടെ റൂമിലേക്ക് കേറി..അവൾ ഫോണിൽ നല്ല കലിയിലാണ്..

"ന്താടി അനക്ക് പണി...ഫുൾ ടൈം ഇതിൽ തന്നെ ആണല്ലോ"

"ഇല്ല ഇക്കാ...കോളേജ് ഒന്നും ഇല്ലല്ലോ..അപ്പൊ  ഫ്രണ്ട്സ്ന് ഒക്കെ വിളിക്കാ..മെസ്സേജ് അയക്കാ അങ്ങനെ ഒക്കെ"

"ഹാ..വല്ലാണ്ട് ഓവറാക്കണ്ട ട്ടോ"

പെട്ടന്ന് എന്റെ ഫോൺ അടിച്ചു..നോക്കിയപ്പൊ എന്റെ കൂടെ ഖത്തറിൽ ജോലി ചെയ്യുന്ന ആൾ ആണ്.

"ഹലോ...അസ്സലാമുഅലൈക്കും "

"വാലൈകുമുസ്സലാം..വരഹ്മതുല്ലാഹ്"

"എവിടെ അജ്മലെ ഇയ്യ്...ഒരു വിവരുല്യല്ലോ"

"നമ്മൾ ഇവിടെണ്ട് ജുനൈദ് ബായ്..എന്തൊക്കെ ഇങ്ങളെ വർത്താനം?"

"ഇവിടത്തെ വർത്താനം നിനക്ക് അറിയുന്നത് തന്നെ..അല്ലാതെ കാര്യായിട്ട് ഒന്നുല്ല..എന്താ നിന്റെ  അവസ്ഥ?"

"ഇവിടെ ന്താ..സുഖം"

"ഹാ..പിന്നേയ് കല്യാണം ഒക്കെ കഴിഞ്ഞ് നാട്ടിൽ കൂടാനാണോ പരുവടി..? ഇങ്ങട് പോരുന്നില്ലേ ?

"ണ്ട് ബായ്...അവിടെ വരാതെ കാര്യങ്ങൾ നടക്കൂലല്ലോ.."

"മ്മ്...ന്നാ ശരി ഡാ..ഞാൻ പിന്നെ വിളിക്കാ.അസ്സലാമുഅലൈക്കും"

"ആഹ്..വാലൈകുമുസ്സലാം"

അവിടെ കടയില് ഞാനും മാമനും,ജുനൈദ്ക്കയും മാത്രം ഉള്ളൂ..ഞാൻ ഇല്ലാത്തോണ്ട് മൂപ്പർക്ക് കൂട്ടിന് ആരും ണ്ടാവില്ല.




രണ്ട് ദിവസം കഴിഞ്ഞു..ഇന്ന് ഷഹാന നെ കൊണ്ടുവരാൻ പോകണം..

"ഇക്കാ..ങ്ങളെ മ്മ വിളിക്കുണ്ട്‌"

"ന്തേ..?"

"അറീല...പോയി നോക്ക്"

ഞാൻ അടുക്കളയിലേക്ക് ചെന്നു..ഉമ്മ നല്ല പണിയിലാണ്.

"ന്താ ഉമ്മാ..?"

"ഉപ്പ അന്നോട് ന്തേലും പറഞ്ഞിനോ ?"

"ഇല്ല..ന്തേ?"

"റിനുവിന് ഒരു കല്യാണാലോചന"

"ആര്?"

"ആരാ അറീല..നല്ല കൂട്ടര് ആണ് പറഞ്ഞു..ഇജ്ജ് പോകുന്നതിന് മുൻപ് നിക്കാഹ് കഴിച്ചാലോന്ന് പറഞ്ഞു ഉപ്പ.ഓളോട് പറഞ്ഞിട്ടില്ലാട്ടോ"

"ഇങ്ങള് ഒന്ന് പൊയ്ക്കാണി..ഓൾക്ക് ഇപ്പൊതന്നെ കല്യാണം അലോയ്‌ക്കാൻ ഒന്നും ആയിട്ടില്ല..അത് പഠിച്ചോട്ടെ,ന്നട്ട് ഒക്കെ മതി കല്യാണം"

"ഹ്മ്മ്...ഇജ്ജ് ന്നോട് ചൂടാവണ്ട..ഉപ്പാനോട് പറഞ്ഞോ"

"മ്മ്..അത് ഞാൻ പറഞ്ഞോളാ"



ഞാൻ ഷഹാനയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങി..അവളുടെ ഉമ്മ ഉച്ചക്ക് മുൻപ് എത്തണം എന്ന് പറഞ്ഞോണ്ട് നേരത്തെതന്നെ ഇറങ്ങി..

ഞാൻ ടൗണിലേക്ക് എത്തിയപ്പൊ അവനെ കണ്ടു..അംജദിനെ,അവൻ ഒരു പെണ്ണിനെ പുറകെ ഇരുത്തികൊണ്ട് ബൈക്കിൽ പോവാണ്..എന്നെ കണ്ടതും അവൻ അറിയാത്ത പോലെ പോയി..

അവളുടെ വീട്ടിലേക്ക് എത്തി..ഷഹാന ഞാൻ വരുന്നതും നോക്കി നിക്കാണ്..

"ഇക്കാക്കാ.."

"ഹാ..."

"ഇങ്ങട് കേറ് അജ്മലെ"

"ആഹ് മ്മാ...എവിടെ ഉപ്പ"

"ഉപ്പ പള്ളിയിൽ പോയത് ആണ്..മൂപ്പര് അഞ്ചു വക്തും പള്ളിയിൽ പോകും...ഇയ്യ്‌ അകത്തേക്ക് കേറി ഇരിക്ക്..ഞാൻ ഇപ്പൊ വരാ. കുറച്ചു പണികൂടെ ണ്ട് "

"ആഹ് മ്മാ..."

"ന്നട്ട്...ന്തൊക്കെ"

"ന്താ...ന്ത് കോലാടി ഇത്..രണ്ടീസം നിന്നപ്പോക്ക് ആകെ ഒരുമാതിരി കോലം ആയല്ലോ"

"ഓ പിന്നേ...നമ്മക്ക് ഇതൊക്കെ മതി"

"ഹ്മ്മ്"

കുറച്ച് കഴിഞ്ഞ് ഉപ്പ എത്തി ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ച് വീട്ടിലേക്ക് മടങ്ങി..



"ഇക്കാ..നമ്മക്ക് കോട്ടക്കുന്ന് പോയാലോ?"

മലപ്പുറക്കാരുടെ സ്വകാര്യ അഹങ്കാരമാണ് കോട്ടക്കുന്ന്..ഏത് പാവപ്പെട്ടവനും പണക്കാരനും ഒക്കെ ഒരുപോലെ വന്നിരിക്കുന്ന കുന്നിൻപുറം..

"ആഹ്...പോകാലോ"

അങ്ങനെ ഞങ്ങൾ കോട്ടക്കുന്ന് കേറി..നല്ല ഒരു അന്തരീക്ഷം ആണിവിടെ..അതുകൊണ്ടുതന്നെ നിരവതി ആളുകൾ ഇവിടെ വരും..അധികവും പ്രണയ ജോഡികൾ ആവും..ഇവിടെ വന്നാൽ നല്ല ചൂട് പോപ്‌കോണും ഒക്കെ കഴിച്ച് കാറ്റുകൊണ്ടിരിക്കണം..

ഞങ്ങളും പോപ്‌കോൺ ഒക്കെ വാങ്ങിച്ച് കുറെ നേരം ഇരുന്ന് വീട്ടിലേക്ക് മടങ്ങി..സമയം ഏഴുമണി കഴിഞ്ഞിട്ടുണ്ട് ഇനി വൈകിയാൽ ഉമ്മാടെ കയ്യിന്ന് കിട്ടും

"മ്മാ..അസ്സലാമുഅലൈക്കും"

"വാലൈകുമുസ്സലാം..കേറി വാ മോളെ..ഞാൻ ഇങ്ങളെ നോക്കി നിക്കാ"

"ഉപ്പിം റിനും ഒക്കെ എവിടെ മ്മാ"

"ഉപ്പ ദാ...കിടന്നുക്കുണു,അവൾ അവളുടെ റൂമിലുണ്ട്"

അവൾ ഉപ്പാടെ മുറിയിലേക്ക് പോയി..

"ഉപ്പാ..ഞാൻ എത്തിട്ടോ"

"ആഹ് മോളെ...ഞാൻ കിടന്ന്"

"ആ...ഇങ്ങള് ഒറങ്ങിക്കോളി പ്പാ"

അകത്തേക്ക് കയറി ഞാൻ റൂമിലേക്ക് നീങ്ങി..എന്റെ റൂമിന്റെ അടുത്ത് തന്നെ ആണ് പെങ്ങളുടെ റൂമും..അവിടെ എത്തിയപ്പൊ ആണ് ശ്രദ്ധിച്ചത് അവൾ ഫോണിൽ ആർക്കോ വിളിച് കിടക്കാണ്.ഞങ്ങൾ വന്നത് പോലും അറിഞ്ഞിട്ടില്ല തോന്നുന്നു..അവൾ അറിയാതെ ഞാൻ റൂമിലേക്ക് കേറി.

"ആർക്കാടി ഇജ്ജ് ഫോൺ വിളിക്കണത്?"

"അവൾ ഞെട്ടി എണീറ്റു..ന്റെ ഫ്രണ്ട് ആണ് ഇക്കാ"

"ഈ നേരത്തോ..ഏത് ഫ്രണ്ട് ആണ് അത്.ഞാൻ ഒന്ന് നോക്കട്ടെ..ഫോൺ കൊണ്ടാ"

അപ്പോഴേക്കും ഷഹാന എത്തി..

"ഫോൺ കൊണ്ടഡീ"

അവൾ പേടിച്ചുകൊണ്ട് ഫോൺ എന്റെ കയ്യിൽ തന്നു.എന്നിട്ട് ഷഹാനയുടെ ബാക്കിലേക്ക് മാറി നിന്നു

"ന്താടി ഇതിന്റെ ലോക്ക് ?"

"നാല് ആറ് എട്ട് ഒന്ന്"

ഫോൺ തുറന്ന് ഞാൻ കാൾ ലിസ്റ്റ് നോക്കി..

"നാജിയ..ആരാടി ഇത് ?"

"ന്റെ കൂടെ പഠിക്കുന്ന കുട്ടി ആണ് ക്കാ"

"ന്തിനാ ഇങ്ങള് ഈ സമയത്ത് ഒക്കെ വിളിക്കുന്നത്?"

"ഒന്നുല്ല..ഞങ്ങൾ വെറുതെ..."

പെട്ടന്ന് ആ നമ്പറിൽ നിന്നും കാൾ വന്നു..ഞാൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചു

"ഹലോ...ന്താ കട്ട്ആക്കിയേ?"

ഒരു ആണിന്റെ ശബ്ദം..ഞാൻ ഫോൺ കട്ട് ചെയ്ത് അവളുടെ നേരെ അടിക്കാൻ കൈ വീശി..

"ഇക്കാ വേണ്ട.."

ഷഹാന എന്നെ തടഞ്ഞു..

"ആരാടി ഇത്..ഏത് ചെക്കനാ ഇജ്ജ് വിളിക്കണേ?"

"ഇക്കാ...ഇങ്ങള് പോ..ഓളോട് ഞാൻ ചോയ്ച്ചോളാം"

ഷഹാന അവളെ അവിടന്ന് കൊണ്ടോയി..ഉമ്മ അവിടേക്ക് വന്നു

"ന്താ അജ്മലെ..ന്താ ഇവിടെ?"

"ഒന്നുല്ലമ്മാ...ഓള് ഒരുത്തന് ഫോൺ ചെയ്തതാ"

"ന്റെ റബ്ബേ..എവിടെ ഓള്..ഓളെ ഞാൻ ഇന്ന് കൊല്ലും"

"ഇങ്ങള് ഒന്ന് മിണ്ടാതെ നിക്കി ..ഓളോട് ഷാനി ചോയ്ക്കുണ്ട്"

ഉമ്മ അവരുടെ അടുത്തേക്ക് പോയി..ഞാൻ ആ നമ്പറിലേക്ക് അടിച്ചു..

"ഹലോ...റിനൂ..ന്താ കട്ട് ആക്കിയേ?"

അവന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി..ആ വാക്കുകളിൽനിന്ന് തന്നെ എനിക്ക് ആളെ മനസ്സിലായി.

"എടാ @&#%@&$ നീയോ?"






(തുടരും)

 __________________________________
🥀🥀🥀🥀🥀🥀🥀🥀



അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണം..🥰

✍🏻Favas Makkaraparamba

📞9645532202



*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁

(part-5)


___________________
___________________ 



എന്റെ ശബ്ദം കേട്ടതും അവൻ ഫോൺ കട്ടാക്കി..എന്റെ നജീബ്..അവനും ഇവളും തമ്മിൽ..എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ഞാൻ ആകെ എന്തോ പോലെ ആയി.

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..എന്നെക്കണ്ടതും ഷഹാന മുന്നിലേക്ക് നിന്നു..

"ഇക്കാ...അത്..."

ഷഹാനക്ക് പറയാൻ അവസരംകൊടുക്കാതെh 

"ഇയ് ഇനി പറയണ്ട...ആളെ എനിക്ക് മനസ്സിലായി"

"ന്താ..ഞാനീ കേൾക്കണേ ന്റെ റബ്ബേ..ഈ പെണ്ണിനെ ഞാൻ ണ്ടല്ലോ.."

"ഉമ്മാ..ഇങ്ങള് മിണ്ടാണ്ട് നിക്കി.."

ഉമ്മ പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു..

"എങ്ങനാ നന്നാവാ..മൂത്തോരെ കണ്ടല്ലേ പടിക്കണത്"

അത് പറഞ്ഞതും ഷഹാന ഒന്ന് ചിരിച്ചു

"ഉമ്മാ...ഇങ്ങള് പൊയ്ക്കാണി..ഇത് ഞാൻ നോക്കിക്കോളാം"

"ഇജ്ജ് എന്താച്ചാ ആയിക്കൂട് ഞാൻ പോവാ"

അതും പറഞ്ഞ് ഉമ്മ കിടക്കാൻ പോയി..


"എന്ന് തുടങ്ങിയതാടി ഇങ്ങള് ഇത്?"

"മൂന്ന് മാസം ആയി"

"ഓ..നമ്മൾ അറിയാതെ രണ്ടുംകൂടി...മ്മ് എങ്ങനാ തുടങ്ങിയെ?"

"ഇക്ക ഇല്ലാത്ത അന്നൊക്കെ ഞങ്ങൾ നജീബ്ക്കയുടെ ഓട്ടോയിലാ പുറത്തു പോകാറ്..അങ്ങനെ.."

"ഇക്കാ മതി...ഇങ്ങള് പോയി കിടക്ക്"

ഇനി ഓരോന്ന് ചോദിച്ചാൽ അവൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി ഷഹാന എന്നെ അവിടന്ന് ഒഴിവാക്കി..

"മ്മ്...ഓന്ക്ക് ഉള്ളത് ഞാൻ കൊടുക്കുന്നുണ്ട്..നാളെ നേരം വെളുക്കട്ടെ"

"ഇങ്ങള് പോയി കിടക്ക്...ഞാൻ ഇന്ന് ഇവളുടെ കൂടെ ആണ്"

"ഹ്മ്മ്"



ഞാൻ റൂമിലേക്ക് പോന്നു..എനിക്ക് എന്തോ ഇപ്പഴും ഇത് ഉൾകൊള്ളാൻ പറ്റുന്നില്ല...രണ്ടിന്റെ പെരുമാറ്റത്തിലും ഇന്നേവരെ ഒരു സംശയവും തോന്നിയിട്ടില്ല..നജീബ് ആയത്കൊണ്ട് ഒരു സമാദാനം ഉണ്ട്.






പിറ്റേന്ന് നേരം പുലർന്നു..എന്നും വൈകി നീക്കുന്ന ഞാൻ നേരത്തെ എണീറ്റ്‌ ബൈക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങി..

"ഇക്കാ ഇങ്ങള് എവിടേക്കാ?"

ഷഹാനയാണ്..

"ഇപ്പൊ വരാം"

"നജീബിന്റെ അടുത്തേക്ക് ആവും ല്ലെ"

ഞാൻ ഒന്നും പറയാതെ വീട്ടീന്ന് ഇറങ്ങി..നേരെ മനാഫിന്റെ വീട്ടിലേക്ക് പോയി..




അവന്റെ ഉമ്മ പുറത്തുതന്നെ ഇരിക്കുന്നുണ്ട്..

"ഉമ്മാ..മനാഫ് എവിടെ?"

"ഓൻ ഓന്റെ റൂമിൽ ണ്ടാവും. സുബ്ഹി നിസ്കരിച്ച് കിടന്നതാ..ഇയ്യ്‌ കേറി നോക്ക്"

"ആഹ് മ്മാ"

ഞാൻ അവന്റെ റൂമിലേക്ക് പോയി..അവൻ നല്ല ഉറക്കമാണ്..

"മനഫെ..ഡാ..നീക്കടാ"

അവൻ തിരിഞ്ഞ് കിടന്നു..ഞാൻ ഒരു അടി കൊടുത്തു..

"ഡാ നീക്കടാ..."

"ന്താടാ ഇജ്ജ് ഈ രാവിലെ..ഒറങ്ങാനും സമ്മയ്ക്കൂലെ.."

"എടാ ഒന്ന് ണീച്ചു വാ...ഒരു കാര്യം ണ്ട്"

"എന്താ ഡാ?"

"ഇയ്യ്‌ പെട്ടന്ന് ഇറങ്ങ്.."

"ഹാ.."

ഞങ്ങൾ അവന്റെ വീട്ടിൽ നിന്നും ഇറങ്ങി 

"എവിട്ക്കടാ...ചായ ഒന്നും കുടിക്കണ്ടേ അനക്ക്?"

"ഞങ്ങൾ ഇപ്പൊ വരാം ഉമ്മാ. ഞാനും ചായയൊന്നും കുടിച്ചിട്ടില്ല"



ഇവിടെ അടുത്ത് ഒരു പുഴയുടെ പാലം ഉണ്ട്..ഞങ്ങൾ അവിടെ വന്ന് ഇരുന്നു..

"ന്തേടാ..ന്താ പറ്റിയെ ?"

"ഇന്നലെ രാത്രി പെങ്ങളുടെ ഫോൺ ഞാൻ പിടിച്ചു,അവൾ ഒരുത്തന് കാൾ ചെയ്യായിരുന്നു"

"അല്ലാഹ്...ആരാ ഓൻ?"

"എടാ..അത്..."

"ന്താടാ...ഇയ്യ്‌ കാര്യം പറ"

"അവൻ നമ്മടെ നജീബ് ആടാ.."

അത് കേട്ടതും അവൻ ഒന്ന് നെട്ടി 

"എന്ത്...നമ്മടെ നജീബോ ?"

"ഹ്മ്മ്.."

"പടച്ചോനേ....ഇതൊക്കെ എപ്പൊ?"

"ഇനിക്കറീല...ഞാൻ ന്താ വേണ്ടേ..ആകെ പിരാന്ത് ആവുണ്ട്"

"ഇയ്യ്‌ ഓനോട്‌ കാര്യങ്ങൾ ചോയ്ച്ചോ?"

"ഇല്ല...ഞാൻ എങ്ങനാ ചോയ്ക്കാ?"

"ഹ്മ്മ്..നമ്മക്ക് ഓനെ വിളിച്ച് ഇങ്ങട്ട് വരാൻ പറയാം"

"അത് വേണോ ?"

"അത് വേണം ..ഞാൻ നോക്കിക്കോളാം"

അവൻ ഫോൺ എടുത്ത് നജീബ്നെ വിളിച്ചു. വരാൻ പറഞ്ഞു..

പെട്ടന്ന് എന്റെ ഫോണിലേക്ക് ഷഹാന അടിച്ചു..

"എന്താടീ.."

"ഇക്കാ ഇങ്ങള് നജീബിന്റെ അടുത്തേക്ക് പോയതാവും ല്ലെ.."

"ന്തേ.."

"നമ്മടെ റിനുവല്ലേ...അവരുടെ ഇഷ്ടം ..അത് നടത്തികൊടുക്കുന്നത് അല്ലേ നല്ലത്.."

"ഹാ...ഞാൻ നോക്കിക്കോളാം"

"ഇക്കാ...നമ്മടെ കാര്യം ഇങ്ങള് മറക്കണ്ടാ ട്ടോ"

"ആഹ്ടീ..ശെരി"



"എടാ..ഞാൻ ഒരു കാര്യം പറഞ്ഞാ ഇയ്യ്‌ കേൾക്കുമോ?"

"ന്താടാ...ഇയ് പറ"

"ഇയ്യ്‌ അത് സീനാക്കണ്ട...അവർ തമ്മിലല്ലേ നമ്മക്ക് അത് നടത്തികൊടുക്കാടാ"

"ഹ്മ്മ്...എടാ ഓനോട്‌ കാര്യങ്ങൾ ഇയ്യ്‌ ചോയ്ക്കണം ട്ടോ"

"ആഹ്ടാ...ദാ ഓൻ വരുന്നുണ്ട്.."

എന്നെ കണ്ടതും അവൻ ബൈക്ക് സൈഡ് ആക്കി എന്റെ അടുത്തേക്ക് ഓടിവന്നു.

"അജ്മലെ ന്നെ ഇയ്യ്‌ എന്ത് വേണേലും പറഞ്ഞോ...ചെയ്തത് തെറ്റ് തന്നെയാ..ഇഷ്ടപെട്ടുപോയി..."

"ഡാ...അന്നോട് ഇങ്ങട്ട് വരാൻ പറഞ്ഞത് ഞാനാണ്..അജ്മൽ അല്ലാ"

"മനഫെ ഡാ.."

"എന്ന് തുടങ്ങി നിങ്ങൾ തമ്മിൽ ഇത്?"

"കുറച് ആയിട്ടുള്ളൂ ഡാ...ഞാൻ നിങ്ങളോട് പറയാൻ നിക്കായിരുന്നു കാര്യങ്ങൾ...പക്ഷെ എങ്ങനെ പറയും എന്ന് കരുതി പേടിയിലായിരുന്നു"

"ഡാ...ഇനി ഇയൊന്നും പറയണ്ട...കൂടെ നടന്നിട്ട്"

"മനഫെ..ഡാ...പറ്റിപ്പോയി ഡാ.."

അവരുടെ ഇടയിലേക്ക് ഞാൻ ചെന്നു..

"കെട്ടാൻ റെഡി ആണോ ഇയ്യ്‌ ഓളെ?"

അവൻ എന്റെ കയ്യ് പിടിച്ചുകൊണ്ട്..

"റെഡി ആണോന്നോ...ന്റെ ഖൽബ് ആടാ ഓള്..നിങ്ങൾ സമ്മതിച്ചാൽ മാത്രം മതി..പൊന്നുപോലെ നോക്കിക്കോളാം ഓളെ"

"പൊന്നുപോലെ ഇയ്യ്‌ എങ്ങനെ നോക്കും ന്നാ...ഓട്ടോ ഓടിച്ച് കിട്ടുന്ന പൈസ കൊണ്ട് നിന്റെ വീടിന്റെ ലോൺ അടച്ചു തീർക്കാൻ നിനക്ക് സാധിച്ചിട്ടുണ്ടോ..പിന്നെ എങ്ങനെ നോക്കും ന്നാ ഇയ്യ്‌ പറയണേ?"

"നിന്റേം നിന്റെ വീട്ടുകാരുടെയും സമ്മതം ഉണ്ടേൽ...എന്ത് പണി എടുത്തിട്ടാണേലും ഓളെ ഞാൻ പോറ്റും"

"സമ്മതം ഇല്ലെങ്കിലോ...?"

അത് കേട്ടതും അവൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു...അവൻ വിയർക്കുന്നുണ്ട്..

"അജ്മലെ...പ്ളീസ്,അവളെ നിക്ക് താടാ.."

"ഹ്മ്മ്...പാസ്പോർട്ട് ണ്ടോ അനക്ക്?"

"പാസ്പോർട്ട്....ഇല്ലാ ന്തേ..?"

"ന്നാ ഇന്ന്തന്നെ പോയി അതിന് അപേക്ഷിക്ക്...ഈ ആഴ്ച്ച മിക്കവാറും എനിക്ക് തിരിച്ചപോകേണ്ടി വരും...ഞാൻ അവിടെ എത്തി ഒരുമാസത്തിനുള്ളിൽ ഇയ് അങ്ങട്ട് കേറണം...ജോലി ഞാൻ റെഡി ആക്കും ,ആദ്യം നിന്റെ കടങ്ങൾ ഒക്കെ വീട്ട്..എന്നിട്ട് സാവകാശം ഒക്കെ നടത്താം കല്യാണം..."

അതുപറഞ്ഞതും ചെക്കന്റെ കണ്ണ് ആകെ നിറഞ്ഞു...ഒരു ചിരി ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു..

"ന്താ..അതൊക്കെ കഴിഞ്ഞിട്ട് പോരെ കല്യാണം...അതോ അതിന് മുൻപ് വേണോ?"

"വേണ്ട...ഒക്കെ കൈനിട്ട് മതി..അജ്മലെ...ഇപ്പഴാടാ ഒരു സമാദാനം ആയത്.."

"ന്താടാ...ഇയ്യ്‌ ന്റെ ചങ്ക് അല്ലെ...ന്റെ പെങ്ങളെ നിനക്ക് തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു.."

"ഹാ..ന്നാ ഞാൻ ഇത് ഓളോട് വിളിച് പറയട്ടെ?"

"അയ്യട...നിന്റെ തലക്ക് കിട്ടും..ഓളോട് ഞാൻ പറഞ്ഞോളാം...ഇനി എങ്ങാനും ഇയ്യ്‌ ഓൾടെ ഫോണിക്ക് വിളിച്ചാൽ...നജീബെ..ഞാൻ ആരാന്ന് ഇയ്യ്‌ ശെരിക്ക് അറിയും"

"ആഹ്..."

"അജ്മലെ...ചെക്കന്റെ പൊലിവ് കണ്ടോ"

"ഹാ..ന്നാ ഞാൻ വീട്ടിലേക്ക് പോകാ...ഇയ്യ്‌ പോയി പാസ്‌പോർട്ടിന് ഉള്ളത് റെഡി ആക്ക്."

"ആഹ്..ശെരി ഡാ.."



ഞാൻ വീട്ടിലേക്ക് എത്തി...റിനു എന്നെയും കാത്ത് സിറ്റ്ഔട്ടിൽ നിൽക്കുന്നുണ്ട്..

"ഇക്കാ..."

ഞാൻ ഒന്നും മിണ്ടാതെ തെറ്റിയ പോലെ അഭിനയിച്ചു അകത്തേക്ക് കയറി

"ഇക്കാ...ന്നോട് എന്തേലും പറ ഇക്കാ...ഇക്കാനോടും എല്ലാരോടും ചെയ്തത് തെറ്റാ...ന്നെ തല്ലിക്കൊ...ഇനി ഇങ്ങക്ക് ഞങ്ങൾ തമ്മിൽ ഉള്ളത് ഇഷ്ടം അല്ലേൽ നിർത്തിക്കോളാം...ഇക്കാ പ്ലീസ് ന്നോട് ഒന്ന് മിണ്ട്.."

ഇന്നേ വരെ ഞാൻ അവളെ വിഷമിപ്പിച്ചിട്ടില്ല..ഇനി അവളെ കരയിപ്പിക്കാൻ എനിക്കാവില്ല..

"അവനോട് ഞാൻ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്...ഇപ്പൊ ഇക്കാടെ കുട്ടി നന്നായി പടിക്ക്..ബാക്കി ഒക്കെ സമയം ആവുമ്പൊ നോക്കാം.."

അത് കേട്ടതും അവൾക്ക് സന്തോഷമായി അവൾ എന്റെ അടുത്ത് വന്നിരുന്നു..കരഞ്ഞു..അപ്പോഴേക്കും ഉമ്മയും ഷഹാനയും അവിടെ എത്തി

"ഇക്കാ..സോറി..."

"അതൊക്കെ അവിടെ നിക്കട്ടെ..നിന്റെ ഫോൺ ഇനി ഷാനിത്താടെ കയ്യിൽ കൊടുക്കണം..ട്ടോ"

"ആഹ്"

"ഷാനീ..അത് വാങ്ങി വെച്ചോ..ഇനിമുതൽ ആവശ്യം ണ്ടാവുമ്പോ മാത്രം കൊടുത്താമതി"

"ശെരി ക്കാ..ടീ ആ ഫോൺ എടുത്ത് കൊണ്ട് വാ"

അവൾ അകത്തേക്ക് പോയി

"ഹ്മ്മ്.."

"ന്താ ഓൻ പറഞ്ഞത്?"

"ഓൻ ന്ത് പറയാനാ മ്മാ..ഓലെ ഇഷ്ടം അങ്ങനെ ആണങ്കി അത് നടത്തികൊടുക്കാം..വേറെ ആരും അല്ലലോ..അവരെ വിഷമിപ്പിച്ചിട്ട് പ്പൊ ന്താ"

"ഹ്മ്മ്.."

"ഉപ്പ ന്താ പറഞ്ഞത്?"

"ഉപ്പ ഒന്നും പറഞ്ഞിട്ടില്ല...കാര്യങ്ങൾ ഇനി ഇജ്ജന്നെ പറഞ്ഞോണ്ടി.."

"ഹാ"

"ഇക്കാ ഇങ്ങള് ചായ കുടിച്ചിട്ടില്ലല്ലോ..?"

"അതിന് ഇയ്യ്‌ ഇൻക്ക് തന്നിട്ടില്ലല്ലോ"

"അയ്യട..ഡിമാൻഡ് കാണിക്കുമ്പോ നോക്കണം...ഇനി വേണേൽ ചോറ് തിന്നോ"

"ന്നാ അത് കൊണ്ടാ"

ഭക്ഷണം കഴിച്ച് ഞാൻ റൂമിലേക്ക് പോയി..പെട്ടന്ന് അമ്മാവന്റെ കാൾ വന്നു..അത് കണ്ടപ്പഴേ എനിക്ക് കാര്യം മനസ്സിലായി..തിരിച്ചു കേറാനുള്ള വിളിയാ

"ഹലോ.."

"അസ്സലാമുഅലൈക്കും"

"വാലൈകുമുസ്സലാം.."

"എവിടെ അജ്മലെ?"

"ഞാൻ വീട്ടിൽ ണ്ട് ക്കാ"

"ഹാ..കല്ല്യായാണവും സൽക്കാരവും ഒക്കെ കൈനില്ലേ?"

"ആഹ്.."

"ഹാ..ന്നാലേയ് ..മറ്റന്നാക്ക് ടിക്കറ്റ് എടുത്ത് ഇങ്ങട്ട് കേറിക്കോ..എനിക്ക് ദുബായ് വരെ പോകണ്ട ആവശ്യം ണ്ട്...അപ്പൊ ഇയ്യ്‌ ഇവിടെ വേണം.."

"ആഹ് ഇക്കാ.."

"ഹാ..ന്നാ ശെരി ഞാൻ വെക്കാ..എല്ലാരോടും ന്റെ അന്നേഷണം പറഞ്ഞളാ.."

"ആഹ് ശരി"

 അപ്പൊ ഇനി മറ്റന്നാൾ കേറണം..ഇതെങ്ങനെ ബാക്കി ഉള്ളവരോട് പറയും...

"ഇക്കാ...ന്താ ആലോചിച്ച് ഇരിക്കണേ?"

"ഏയ്..ഒന്നൂല്ലടി..മാമൻ വിളിച്ചിരുന്നു,മറ്റന്നാൾ വരാൻ പറഞ്ഞു..ഇന്ന് ടിക്കറ്റ് എടുക്കണം"

"ഓഹ്..."

"ന്തേ...?"

"ഒന്നുല്ല"

"ഹ്മ്മ്"

"ഇത്ര പെട്ടന്ന് ന്തിനാ കേറുന്നേ?"

"ഇത്ര പെട്ടന്നോ...വന്നിട്ട് കുറച്ച് ആയില്ലേ...പിന്നെ മാമന് ന്തോ ദുബായ് പോകാൻ ണ്ട് പറഞ്ഞ്..അപ്പൊ കടയിൽ ആൾ ണ്ടാവില്ല"

"ഹ്മ്മ്.."

"ഇതെങ്ങനെ ഉമ്മനോടും ഉപ്പാനോടും പറയും ന്ന് ഓർക്കുമ്പൊ..."

"ഏയ്...അത് എന്നായാലും പോകണം..അവരോട് പോയി കാര്യം പറ..."

"ഹ്മ്മ്.."

ഞാൻ സിറ്റ്ഔട്ടിലേക്ക് പോയി..ഉമ്മയും ഉപ്പയും ഇവിടെ ഇരിക്കുന്നുണ്ട്..

"പിന്നേയ്...ഞാൻ മറ്റന്നാൾ പോകും"

"എവിടേക്ക്?"

"ഖത്തർക്ക്...മാമൻ വിളിച്ചിരുന്നു...പെട്ടന്ന് വരാൻ പറഞ്ഞു"

"ന്താ ഇത്ര പെട്ടന്ന് പോയിട്ട്?"

"ഉപ്പാ..കടയിൽ ആളില്ല..മാമൻ ദുബായ്ക്ക് പോകാ"

"ഹ്മ്മ്...ടിക്കറ്റ് എടുത്തോ?"

"ഇല്ല...ഇന്ന് എടുക്കണം"

"എടാ..അടുത്ത ആഴ്ച പോയാപ്പോരേ..?"

"പറ്റില്ല ഉമ്മാ..പോണം"

"ഹ്മ്മ്"

"ഇന്ന് ഞങ്ങൾ അവളുടെ വീട് വരെ പൊയ്ക്കോട്ടേ?"

"ആഹ്...പൊയ്ക്കോ..എല്ലാരിം കണ്ട് പോരെ"

"ഹാ.."



വൈകുന്നേരം ആയി,ഞാനും ഷഹാനയും പോകാൻ ഇറങ്ങി..

ടൗണിൽ എത്തി..നല്ല തിരക്കാണ് ഞാൻ വണ്ടി ട്രാവെൽസിന് മുന്നിൽ സൈഡ് ആക്കി.

"നീ ഇവിടെ ഇരിക്ക്...ഞാൻ ഇപ്പൊ വരാം"

"ആഹ്"

ട്രാവെൽസ് എന്റെ സുഹൃത്തിന്റെ ആയത്കൊണ്ട് ടിക്കറ്റ് പെട്ടന്ന് കിട്ടി.

"ടിക്കറ്റ് എടുത്തോ?"

"ഹാ..."

"മറ്റന്നാൾ എപ്പഴാ?"

"രാത്രി പതിനൊന്നിന് ആണ് ഫ്ലൈറ്റ്.."

"ഹ്മ്മ്.."

ഞങ്ങൾ ഹവാസ് മാളിലേക്ക് കേറി..കുറച് സാധനങ്ങൾ മേടിക്കാൻ ണ്ട്..
എല്ലാം കഴിഞ്ഞ് ഞങ്ങൾ അടുത്തുള്ള കഫെയിൽ നിന്നും കാപ്പി ഒക്കെ കുടിച് ഇറങ്ങി 

"വീട്ടിലേക്ക് ന്തേലും മേടിക്കണ്ടേ?"

"ഏയ്...അത് വേണ്ട..നമ്മക്ക് പോകാ"

"അത് പറ്റില്ല..ഞാൻ വാങ്ങി വരാം"

ഞാൻ അടുത്തുള്ള കടയിൽ നിന്ന് കുറച് ഫ്രൂട്ട്സ് ഒക്കെ വാങ്ങി...

ഞങ്ങൾ അവളുടെ വീട്ടിൽ എത്തി..ആരോടും പറയാതെ പോയത് കാരണം എല്ലാവരും സർപ്രൈസ് ആയി..

"ആഹാ..ന്താപ്പൊ ഇത് ഒന്നും പറയാതെ?  ഇന്നലെ പോയതല്ലേ ഉള്ളു ഇവടന്ന്?"

"ഹാ...ഇങ്ങളെ ഒക്കെ കാണാൻ പൂതി ആയിട്ടേയ്"

"ഓ പിന്നേ..ഇങ്ങട്ട് കേറ് അജ്മലെ"

"ആഹ് മ്മാ...ഉപ്പ എവിടെ?"

"ഇപ്പൊ ഇവടന്ന് ഇറങ്ങി..ഇപ്പൊ വരാന്ന് പറഞ്ഞ് പോയതാ..വരുന്നുണ്ടാവും"

"ഹ്മ്മ്..."

"ഇയ്യ്‌ ഇരിക്ക്..ഞാൻ വെള്ളം എടുക്കട്ടെ"

"വെള്ളം ഒന്നും വേണ്ട ഉമ്മാ..ഇങ്ങള് ഇവിടെ ഇരിക്ക്"

"ഇപ്പൊ വരാടാ.."

ഉമ്മ അകത്തേക്ക് പോയി..പെട്ടന്ന് ആണ് എനിക്ക് അംജദ്‌നെ ഓർമ വന്നത്..പോകുന്നതിന് മുൻപ് അവനെ ഒന്ന് കാണണം..

"ഷാനീ..അംജദിന്റെ വീട് ഇവിടെ അടുത്തണോ ?"

"ഹാ...ഇവടന്ന് കൊർച് പോകാൻ ണ്ട്..ന്തേ ?"

"ഏയ്..നമ്മക്ക് അവിടെ വരെ ഒന്ന് പോയാലോ?"

"ഹാ പോകാം"

"ന്നാ ഇത് കുടി"

"ന്തിനാ ഉമ്മാ ഇതൊക്കെ.."

"ഉമ്മാ ഞങ്ങൾ അയിഷാത്തടെ വീട് വരെ പോയിട്ട് വരാം"

"ആഹ്..പോയി വരി"

ഞങ്ങൾ അവന്റെ വീട്ടിലേക്ക് പോയി..നല്ല പാടവും തോടും ഒക്കെ ഉള്ള സ്ഥലം..അവന്റെ വീട്ടിൽ എത്തി..

അവൻ പുറത്ത് തന്നെ നിൽക്കുന്നുണ്ട്..ഞങ്ങളെ കണ്ടതും അവന്റെ ഉമ്മ പുറത്തേക്ക് വന്നു 

"ആഹാ...ആരൊക്കെയാ ഇത്..കേറി വാ"

ഞങ്ങൾ അകത്തേക്ക് കേറി..

"കല്യാണം കഴിഞ്ഞിട്ട് ഇപ്പോയെങ്കിലും വരാൻ തോന്നിയല്ലോ രണ്ടിനും"

"ഒഴിവ് കിട്ടണ്ടേ താത്താ"

"ഹാ...ഇരിക്ക് ഞാൻ ഇപ്പൊ വരാ"

താത്ത അകത്തേക്ക് പോയി..കൂടെ ഷഹാനയും..അംജദ് എന്റെ അടുത്ത് ഉണ്ട്

"അംജദെ...ന്താ പണി?"

"ഒന്നുല്ല...വെറുതെ ഓരോന്ന്"

"ഹ്മ്മ്...ഞാൻ അന്നെ കാണാൻ വേണ്ടി മാത്രം വന്നതാണ്..ന്താടാ അന്റെ പ്രശ്നം..കൊറേ ആയല്ലോ ഇയ് ന്റെ പുറകെ?"

അത് കേട്ടതും അവൻ എന്റെ അടുത്തേക്ക് വന്നു..അവന്റെ വരവിൽ എനിക്ക് എന്തോ പന്തികേട് തോന്നി..



(തുടരും)

-----------------------



✍🏻Favas Makkaraparamba

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക🥰

📞9645532202

*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁

(part-6)


___________________
___________________ 


"ഡാ...നീ കാര്യം പറ..ന്തിനാ നീ ന്റെ പുറകെ...? ഞാൻ എവിടെ പോയാലും ണ്ടല്ലോ നീ.."

"ഹഹാ..."

"ചിരിക്കാതെ കാര്യം പറടാ.."

പെട്ടന്ന് അവന്റെ ഉമ്മ വന്നു..

"അജ്മലെ. വാ...ചായ കുടിക്ക്.."

"ന്തിനാ ഇത്താ അദൊക്കെ ണ്ടാക്കിയേ..?ഞങ്ങൾ ഇപ്പൊ കുടിച് ഇറങ്ങിയുള്ളൂ"

"അത് ആയ്ക്കോട്ടെ...ന്നാലും ഇവിടെന്ന് കുടിക്കാം"


ചായ കുടി ഒക്കെ കഴിഞ്ഞ് ഞങ്ങൾ സിറ്റ്ഔട്ടിൽ വന്നിരുന്നു..

"ഇത്താ...ഞാൻ മറ്റന്നാൾ ഖത്തർക്ക് പോകാ..."

"ഓ...ന്താ ഇത്ര പെട്ടന്ന്?"

"ഏയ്...അവിടെ ആളില്ല.അപ്പൊ പോണം"

"ഹാ..."

"ന്നാ ഇക്കാ നമ്മക്ക് ഇറങ്ങല്ലേ.."

"ആഹ്..ഇറങ്ങാം"

"കൊർച് കൈനിട്ട് പോകാ...ഇപ്പൊ ഇവിടെ ഇരിക്ക്"

"ഇല്ല ഇത്താ...ഇനി പിന്നെ വരണ്ട്"

ഞങ്ങൾ അവിടെന്ന് ഇറങ്ങി..അംജദ്‌നെ കണ്ട് സംസാരിക്കാൻ വന്നിട്ട് അതിന് സാധിച്ചില്ല..അവിടന്ന് ഇറങ്ങുമ്പൊ അവനിലേക്ക് ഞാൻ നോക്കി..ഒരു ചിരി ചിരിച്ചുകൊണ്ട് നിക്കുന്നുണ്ട്..

ഞങ്ങൾ വണ്ടിയിൽ കയറി അവിടന്ന് പോന്നു..

"ഷാനീ..അംജദ് എങ്ങനാ ആള്?"

"ന്തേ...കുഴപ്പം ഒന്നും ഇല്ലല്ലോ.."

"അതല്ലാ...നിന്നോട് ഒക്കെ എങ്ങനാ..കമ്പനി ആണോ?"

"അങ്ങനെ ചോദിച്ചാൽ...അത്രക്ക് അടുപ്പം ഒന്നുല്ല.."

"ഹ്മ്മ്"

"എന്തേപ്പൊ ?"

"ഒന്നുല്ല"

"ന്നാലും പറ.."

"ഒന്നൂല്ലടോ...പിന്നേയ് ഉമ്മാനോട് ഇയ് പറ ട്ടോ..പോകുന്ന കാര്യം.."

"ഹ്മ്മ്"

"നിനക്ക് സങ്കടം ണ്ടോ,ഞാൻ പോകുന്നതിൽ..?"

"ഏയ്...ഇല്ല"

"അവളുടെ കണ്ണുകൾ നിറഞ്ഞു..."

"ഷാനീ..."

"എന്താ..?"

"ഒന്നുല്ല"


ഞങ്ങൾ അവളുടെ വീട്ടിൽ എത്തി..അവളുടെ ഉപ്പയും ഉമ്മയും  പുറത്തു തന്നെ ഉണ്ട്.

"പോയി വന്നോ.."

"ആഹ്"

"ഉപ്പാ..അസ്സലാമുഅലൈക്കും"

"വാലൈകുമുസ്സലാം...കേറി ഇരിക്ക് ഡാ "

"ആഹ്"

"എന്ത് പറഞ്ഞു അയിഷാത്ത?"

"എന്ത് പറയാനാ..സുഖം"

"പിന്നേയ്...ഞാൻ മറ്റന്നാൾ രാത്രി തിരിച്ച് പോകും "

"അതെന്താ ഇത്ര പെട്ടന്ന്?"

"കടയിൽ ആളില്ല...അപ്പൊ പോകണം."

"ഹ്മ്മ്..."

അങ്ങനെ ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചു..ഇന്ന് ഇവിടെ നിന്നു..അവൾക്ക് ഞാൻ പോകുന്നതിൽ നല്ല സങ്കടം ഉണ്ട്..അവളേക്കാൾ എനിക്ക്ണ്ട്..പക്ഷേ എനിക്കത് പുറത്ത് കാണിക്കാൻ പറ്റില്ലാലോ..


പിറ്റേന്ന് രാവിലെ ഭക്ഷണം ഒക്കെ കഴിച്ച് ഞങ്ങൾ ഇവിടുന്ന് ഇറങ്ങി..നേരെ എന്റെ വീട്ടിൽ എത്തി..

"ഷാനീ..ഞാൻ വരാം...ഒരു സ്ഥലം വരെ പോകാൻ ണ്ട്"

"എവിടേക്കാ?"

"ഇപ്പൊ വരാഡോ"

"ഹ്മ്മ്.."

അവിടന്ന് ഇറങ്ങി ഞാൻ നേരെ നജീബിനെയും,മനാഫിനെയും കൂട്ടി ഞങ്ങളുടെ സ്ഥിരം സ്ഥലത്ത് വന്നിരുന്നു..

"നാളെ എപ്പഴാഡാ പോകുന്നേ..?"

"ഒരു എട്ട് മണിക്ക് ഒക്കെ വീട്ടീന്ന് ഇറങ്ങണം"

"ഹ്മ്മ്....പർച്ചേസ് ഒക്കെ കഴിഞ്ഞോ?"

"ആഹ്..അതികം ഒന്നും ഇല്ലല്ലോ..ഇന്നലെ ഞാനും അവളും പോയി...ഇനി ഒരു ഷർട്ട് എടുക്കണം.."

"അജ്മലെ കൊർച് കൂടെ കഴിഞ്ഞിട്ട് പോയാപോരെ?"

"പറ്റില്ലടാ...പോകണം..നജീബെ പോയ ഉടനെ ഞാൻ നിനക്ക് ഉള്ളത് റെഡി ആക്കും..ട്ടോ"

"ആഹ് ഡാ"

"മനഫെ നിനക്ക് പോരണോ ഡാ.?"

"ഏയ്...നമ്മക്ക് ഇവിടെ നിന്നാമതി"

"ഹ്മ്മ്...ന്നാ നമ്മക്ക് ടൗൺ വരെ പോയാലോ..ഷർട്ട് എടുക്കണം"

"ആഹ് പോകാം"


ഞങ്ങൾ ടൗണിലെ സുഹൃത്തിന്റെ കടയിൽ കേറി..എനിക്ക് ഷർട്ട് എടുത്തു..

"ന്നാ ഇത് എടുക്കാല്ലെ ?"

"ആഹ് ഇത് മതി..നിനക്ക് നല്ല ചേർച്ച ഉണ്ട്.."

"ന്നാ ഇനി നിങ്ങൾ ഓരോന്ന് എടുക്ക്"

"ഏയ്...ഞങ്ങൾ പിന്നെ എടുത്തോളാം.."

"അതല്ല...എടുക്ക്,"

"നീ വാ നമുക്ക് പോകാ..ഞങ്ങൾ പിന്നെ എടുത്തോണ്ട് ട്ടാ"

"ഹ്മ്മ്"

"ഇക്കാ..എത്രെ ബില്ല്?"

"തൊള്ളായിരത്തി അമ്പത്"

ഞാൻ ക്യാഷ് എടുക്കാൻ പേഴ്സ് എടുത്തപ്പോഴേക്കും നജീബ് ബില്ല് അടച്ചു..

"ഏയ് ന്താടാ..എന്റെ കയ്യിൽ ക്യാഷ് ഇതാ.."

"അത് അവിടെ വെക്ക്...ഇത് നിനക്ക് എന്റെ സമ്മാനം"

"ഏയ്..എന്തിനാടാ വെറുതെ..?"

"എന്ത് വെറുതെ...നിനക്ക് വേണ്ടി അല്ലേ.."

"ഹ്മ്മ്"

ഞങ്ങൾ അവിടുന്ന് ഇറങ്ങി

"നമ്മക്ക് ന്നാ മലബാർ ന്ന് ഭക്ഷണം കഴിച്ചാലോ..സമയം കഴിഞ്ഞു ഇപ്പൊ തന്നെ"

"ആഹ്...ന്നാ കഴിക്കാം.."

മലബാർ ഹോട്ടൽ..ചിക്കൻ ബിരിയാണിക്ക് ഞങ്ങളുടെ നാട്ടിൽ ഫേമസ് ആണ്..

"കഴിക്കാൻ എന്താ വേണ്ടേ ?"

"മൂന്ന് ബിരിയാണി എടുക്ക്.."

ഞങ്ങൾ ബിരിയാണി ഒക്കെ കഴിച്ചു ഇറങ്ങി നേരെ മറ്റു സുഹൃത്തുക്കളെ ഒക്കെ കാണാൻ പോയി.

എല്ലാ കറക്കവും കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴേക്കും രാത്രി ആയി.

"എന്താ ഇക്കാ...എവിടെ ആയിരുന്നു ഇങ്ങള്?"

"ഞാൻ ഇവിടെ ഒക്കെ ഉണ്ടായിരുന്നല്ലോ.."

"ഹാ...ഇപ്പൊ വാരാന്ന് പറഞ്ഞ് പോയ ആളാ.."

"ഇയ്യ്‌ അത് വിടടോ...എല്ലാരിം കാണാൻ ഒക്കെ പോയി..അതാ വൈകിയേ.ഉപ്പ ഒക്കെ കിടന്നൊ?"

"ആഹ്...കിടന്നു..ഇങ്ങളെ കാത്തുനിന്നിട്ട് കാര്യം ഇല്ലാലോ..ഞാൻ ആയോണ്ട് ആണ്.."

"ഇയ്യ്‌ ചൂടാവല്ലേ പെണ്ണേ..."

"ഓ..ഇപ്പൊ ഞാൻ പറഞ്ഞതിൽ ആണ് തെറ്റ്"

അവളുടെ ദേഷ്യം ഞാൻ വൈകിയതിൽ അല്ല..നാളെ പോകുന്നത് ഓർത്ത് സങ്കടത്തിൽ ആണ് എന്ന് എനിക്ക് മനസ്സിലായി..

ഭക്ഷണം കഴിച്ച് ഞങ്ങൾ കിടന്നു..

"ഷാനീ...സങ്കടം ഉണ്ടോ നിനക്ക്?"

"എന്തിന്..?"

"ഏയ് ഒന്നുല്ല"

"ഇക്കാ...ഇങ്ങള് ഉറങ്ങിക്കൊ..നാളെ പോകാൻ ഉള്ളതല്ലേ.."

"ഹ്മ്മ്"



പിറ്റേന്ന് നേരം വെളുത്തു..ഉമ്മയും ഉപ്പയും സിറ്റ്ഔട്ടിൽ ഇരിക്കുന്നുണ്ട്..

"ഇക്കാ.."

"എന്താ റിനൂ?"

"ഒന്നുല്ല..."

അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു

"ഏയ്..ന്താടി "

എല്ലാരും നല്ല സങ്കടത്തിൽ ആണ്..ഒരു പ്രവാസി ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്ന അന്ന് അവന്റെ വീട് ഒരു മരണ വീട് പോലെയാണ്..അതിന്റെ വേദന ഒന്നും പറഞ്ഞാ മനസ്സിലാവില്ല..

എനിക്ക് അവരെക്കാൾ സങ്കടം ഉണ്ട്..അത് പുറത്ത് കാണിക്കാതെ ഞാൻ നടന്നു..

വൈകുന്നേരം ആയപ്പോഴേക്കും എല്ലാവരും വീട്ടിൽ എത്തി..

"അജ്മലെ..പോകാൻ ഉള്ളത് ഒക്കെ റെഡി ആക്കിയോ ഡാ..?"

"ആഹ് ഉപ്പാ."

എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചു..

"ന്നാ ഇയ്യ്‌ റെഡി ആയി വാടാ..സമയം ആയി തുടങ്ങിയില്ലേ.."

"ആഹ് ഡാ.."

ഞാൻ ഡ്രസ്സ് മാറാനായി റൂമിലേക്ക് കേറി..കൂടെ എന്റെ ഷഹാനയും..

"ഷാനീ.."

"ന്തേ ഇക്കാ"

"ഇറങ്ങുമ്പൊ ഇനി കരയാൻ നിക്കരുത് ട്ടോ"

"ഓ പിന്നേ...അതിനൊന്നും എന്നെ കിട്ടില്ല.."

"ഹാ..ന്നാ മതി"

ഡ്രസ്സ് ഒക്കെ ഇട്ട് റൂമിന്ന് ഇറങ്ങാൻ ആയപ്പോ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..എന്നോട് കരയില്ല എന്ന് പറഞ്ഞ അളാ..പെട്ടന്ന് അവൾ എന്നെ ചേർത്തുപിടിച്ചു..കരഞ്ഞു..എനിക്ക് സഹിക്കാൻ പറ്റുന്നില്ല..ഞാൻ അവൾക്ക് ഒരു സ്നേഹ ചുംബനം കൊടുത്തു.

"കരയില്ല എന്ന് പറഞ്ഞ ആളാണല്ലോ.."

"ഹ്മ്മ്.."

"പോയി വരാടോ..ഏറിയാൽ ഒരു വർഷം..അതുകഴിഞ്ഞാൽ ഞാൻ വരും.ട്ടോ"

"ആഹ്.."

റൂമിന്ന് ഇറങ്ങി..എല്ലാവരും എന്നെ നോക്കി നിക്കാണ്..കൂടുതൽ നിന്നാൽ പിന്നെ സഹിക്കൂല എന്ന് ഉറപ്പായപ്പോ എല്ലാവരോടും സലാം പറഞ്ഞ് വീട്ടീന്ന് ഇറങ്ങി..

നജീബും മനാഫും ആണ് എന്റെ കൂടെ എയർപോർട്ടിലേക്ക് പോരുന്നത്..ഞങ്ങൾ പുറപ്പെട്ടു...കരിപ്പൂർ എയർപോർട്ടിലേക്ക് എന്റെ വീട്ടിൽ നിന്നും അതികം ദൂരം ഇല്ല..ഞങ്ങൾ ഇവിടെ എത്തി..

"ന്നാ പിന്നെ..ഞാൻ പോകാഡാ."

"ആഹ്.."

അവരുടെ കണ്ണുകളും നിറയുന്നുണ്ട്..അല്ലേലും പ്രവാസി വേറെ ഒരു സംഭവം തന്നെ ആണ്..

"എടാ..എത്തിയിട്ട് വിളിക്കണം ട്ടോ.."

"ആ വിളിക്കാം ഡാ.."

ഞാൻ അവരെ രണ്ട് പേരെയും ചേർത്ത് പിടിച്ചു

"അസ്സലാമുഅലൈക്കും"

"വാലൈകുമുസ്സലാം.."

"ന്നാ ഓക്കേ ഞാൻ പോയി"

"ആഹ്..ബൈ ഡാ"

"ആഹ്"

ഞാൻ അകത്തേക്ക് കയറി..അവർ ഞാൻ പോകുന്നതും നോക്കി നിൽക്കുന്നുണ്ട്..

എന്നെപോലെ ഒരുപാട് പേരുണ്ട് ഇവിടെ..ജീവിതത്തിൽ കര കേറാൻ വിധിയുടെ പുറകെ ഓടി പ്രവാസത്തിലേക്ക് പോകുന്നവർ..പലരും കരയുകയാണ്..എങ്ങനെ കരയാതിരിക്കും..ഇനി എന്ന് തിരികെ വരും എന്ന് പോലും പറയാൻ ആവില്ല..ഒരുപക്ഷെ തിരികെ വരുമോ എന്ന് തന്നെ സംശയം ആണ്..വിധി..അത് ഏതു തരത്തിൽ ആവും എന്ന് പറയാൻ പറ്റില്ല..




(തുടരും)

-----------------------



✍🏻Favas Makkaraparamba

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക🥰

📞9645532202