*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁

(part-7)


___________________
___________________


ഞാൻ ഖത്തറിൽ എത്തി..എയർപോർട്ടിന് മുന്നിൽ എന്നെയും കാത്ത് ജുനൈദ്ക്ക നിൽക്കുന്നുണ്ട്..എന്നെ കണ്ടതും എന്റെ അടുത്തേക്ക് ഓടിവന്നു

"അസ്സലാമുഅലൈക്കും.."

"വാലൈകുമുസ്സലാം...ഇങ്ങള് വന്നിട്ട് കൊറേ നേരം ആയോ?"

"ഇല്ല...ഇപ്പൊ വന്നതേ ഉള്ളു..."

"ഹാ...ന്നാ പോകല്ലേ.."

"വാ..അല്ലാ,ഇതൊള്ളൂ ആകെ സാധനങ്ങൾ.."

"ഹാ ഇത് പോരെ...ഇങ്ങക്ക് ഉള്ള സ്പെഷ്യൽ ഒക്കെ ഇതിൽ ഉണ്ട്"

"ഹ്മ്മ്..ന്നാ മതി"

ഞങ്ങൾ വണ്ടിയിൽ കയറി

"ഭക്ഷണം കഴിക്കണ്ടേ നിനക്ക്.."

"ആഹ് വേണം..."

ഞങ്ങൾ അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു..റൂമിലേക്ക് പോയി.

"ന്നാ നീ റസ്റ്റ് എടുക്ക്..ഞാൻ കടയിൽ പോയി വരാം.."

"ആഹ് ഇക്കാ..കുറച്ച്  കഴിഞ്ഞ് ഞാൻ അങ്ങട്ട് ഇറങ്ങാം"

"ഹാ..ശരി ഡാ"

ഞാൻ കട്ടിലിൽ കിടന്നു..നല്ല ക്ഷീണം ഉണ്ട്..ഡ്രസ്സ് മാറാൻ ഒന്നും തോന്നുന്നില്ല.എത്തിയ കാര്യം വീട്ടിൽ അറിയിക്കാനായി ഫോൺ എടുത്ത് വിളിച്ചു..

"ഹലോ..അസ്സലാമുഅലൈക്കും.."

"വാലൈകുമുസ്സലാം..എത്തിയോ മോനേ..?"

"ആഹ് എത്തി ഉമ്മാ...റൂമിലാണ്"

"ഹാ...കുഴപ്പം ഒന്നും ഇല്ലല്ലോ.?"

"ഏയ് എന്ത് കുഴപ്പം.. ജൂനൈദ്ക്ക എന്നെ റൂമിൽ ആക്കി കടയിൽ പോയി...ഇനി ഒന്ന് റസ്റ്റ് എടുക്കണം"

"ഹ്മ്മ്.,"

"ഉപ്പ എവിടെ ?"

"ഉപ്പ പള്ളിയിൽ പോയതാ...വന്നിട്ട് ഞാൻ പറഞ്ഞോളാം."

"ഹാ..ഷാനിയോ?"

"അവൾ അവിടെ ണ്ട്..ഞാൻ കൊടുക്കാം.."

"ഹലോ..ഇക്കാ.."

"ഹാ..ഞാൻ എത്തീട്ടോ"

"ഹ്മ്മ്..."

"ന്താ പണി?"

"ഒന്നുല്ല.പണികൾ ഒക്കെ കഴിഞ്ഞ് ഇരിക്കാ.."

"ഹ്മ്മ്..ന്നാ ഞാൻ കുറച് കഴിഞ്ഞ് വിളിക്കാട്ടോ"

"ആഹ്.."

"എത്തിയത് നിന്റെ വീട്ടിൽ ഒക്കെ പറ ട്ടോ.."

"ആഹ്..ശരി ക്കാ"


ഫോൺ കട്ട് ചെയ്ത് ഞാൻ കിടന്നു..അവളുടെ ശബ്ദം കേൾക്കുമ്പൊ ന്തോ പോലെ..കല്യാണം കഴിഞ്ഞ് കുറച്ചായപ്പോഴേക്കും എനിക്ക് ഇങ്ങട്ട് പോരേണ്ടി വന്നു..വിധി..അല്ലാണ്ട് എന്ത് പറയാൻ.

ഞാൻ നന്നായി ഉറങ്ങി..വൈകുന്നേരം ആയി എണീറ്റ് ഫ്രഷ് ആയി കടയിലേക്ക് പോകാൻ ഇറങ്ങി..

കട റൂമിന് അടുത്ത് തന്നെയാണ്..കടയിൽ കൗണ്ടറിൽ മാമൻ നിൽക്കുന്നുണ്ട്.

"അസ്സലാമുഅലൈക്കും.."

"വാലൈകുമുസ്സലാം..ക്ഷീണം ഒക്കെ മാറിയോ?"

"ആഹ് ഇക്കാ..നന്നായി ഒന്ന് ഉറങ്ങി "

"ഹാ..ന്നാ നാളെ മുതൽ ഐശ്വര്യമായി പണിക്ക് കേറിക്കോ.."

"ഹാ..ഇന്ശാല്ലാഹ്..എനിക്ക് കുറച്ച്  കാൾ ചെയ്യാൻണ്ട്.ഇപ്പൊ വരാം"

"ആഹ് ശരി ഡാ"


ഫോൺ എടുത്ത് മനാഫിനെ വിളിച്ചു

"ഹാ മുത്തേ എത്തിയോ ഡാ?"

"ആഹ് ഡാ എത്തി.."

"ഹാ..കുഴപ്പം ഒന്നുല്ലലോ?"

"ഏയ് ഇല്ലടാ..നജീബ് എവിടെ?"

"ഇവിടെ ണ്ട് ഞാൻ കൊടുക്കാം."

"ആഹ്"

"അജ്മലെ എത്തീലെ ഡാ ?"

"ആഹ് ഡാ..എത്തി"

"ന്നട്ട് ന്താ പരുപാടി..കടയിൽ കേറിയോ ?"

"ഇല്ല ഇനി  നാളെ കേറണം."

"ഹാ.."

"ന്നാ ശെരി ഡാ..ഞാൻ പിന്നെ വിളിക്കാം."

"ആഹ് ഡാ..ശരി"

ഞാൻ കടയിൽ നിന്നും പുറത്തിറങ്ങി...അത്തറിന്റെ മണമുള്ള ഖത്തർ വീദിയിലൂടെ നടന്നു..രാത്രി സമയങ്ങളിൽ ഇതിലൂടെ നടക്കാൻ വേറെ ഒരു സുഖാ..


പിറ്റേന്ന് നേരം വെളുത്തു..കടയിൽ രാവിലെ നേരത്തെ പോകണം..നാട്ടിൽ നിന്നും വൈകി എണീക്കുന്നത് കൊണ്ട് നീക്കാൻ കുറച്ച്  ബുദ്ധിമുട്ട്..

"ഡാ..ഞാൻ കടയിൽ പോകാ..ഇയ് വേം വാ ട്ടോ.."

"ആഹ് ഇക്കാ..ഞാൻ ഇതാ വരുന്നു.."

ഭക്ഷണം ഒക്കെ കഴിച്ച് ഞാൻ കടയിൽ കയറി..
കുറെ കാലത്തിന് ശേഷമാണ് എന്നെ കടയിൽ കാണുന്നത്. അതുകൊണ്ട് തന്നെ സ്ഥിരം വരുന്നവർക്ക് ഒരുപാട് ചോദിക്കാൻ ഉണ്ട്..അവരോടൊക്കെ മറുപടി പറയണം..




കുറച്ചു ദിവസം കഴിഞ്ഞു..കടയിൽ നിന്നും ഉച്ചഭക്ഷണം കഴിക്കാനായി ഞാൻ റൂമിൽ എത്തിയപ്പോഴാണ് കണ്ടത് എന്റെ ഫോണിൽ ഷാനിയുടെ പന്ത്രണ്ട് മിസ്ഡ്കാൾ..
അത് കണ്ടതും ഞാൻ ആകെ പേടിച്ചു..ഞാൻ അവൾക്ക് തിരിച്ചടിച്ചു...

അവൾ ഫോൺ എടുക്കുന്നില്ല..വീട്ടിലേക്ക് വിളിച്ചു നോക്കി..അവിടെ ഫോൺ റിങ് ചെയ്യുന്നതേ ഇല്ല...ഞാൻ ആകെ പേടിച്ചു..ന്തേലും പ്രശ്നം ണ്ടോ അവർക്ക്..

ഓരോരോ ചിന്തകൾ എന്റെ മനസ്സിനെ അലട്ടി..പെട്ടന്ന് റൂമിന്റെ ഡോർ തുറന്നു..ഞാൻ ഞെട്ടി..നോക്കിയപ്പോൾ ജുനൈദ്ക്ക ആണ്..

"എന്താടാ..ന്ത് പറ്റി..ആകെ വിയർക്കുന്നുണ്ടല്ലോ..?"

"ഏയ് ഒന്നുല്ല"

"നീ കാര്യം എന്താന്ന് പറ അജ്മലെ..."

"ഇക്കാ...വീട്ടീന്ന് എന്റെ ഫോണിലേക്ക് പന്ത്രണ്ട് മിസ്സ്ഡ്കാൾ..ഇപ്പൊ ഞാൻ തിരിച്ചടിക്കുമ്പൊ ആരും എടുക്കുന്നുമില്ല.."

"ഏയ്...ഇതാണോ കാര്യം..അവർ ഫോണ് എവിടേലും വെച്ച്  വേറെ വല്ല പണിയിലും ആവും.."

"ഏയ് ന്നാലും.."

"ഒരു എന്നാലും ഇല്ല..ഇയ് കഴിച്ചോ?"

"ഇല്ല..നിക്ക് വേണ്ട..ആകെക്കൂടെ എന്തോ പോലെ"

"ഡാ..നീ കഴിക്ക് എന്നട്ട് നമ്മക്ക് അന്വേഷിക്കാം."

"വേണ്ട ഇക്കാ.."

"കഴിക്കടാ.."

ഇക്ക നിർബന്ധിച്ചപ്പൊ ഞാൻ ഭക്ഷണം എടുത്ത് കഴിക്കാൻ തുടങ്ങി..പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു..ഷാനിയുടെ കാൾ ആണ്..

ഞാൻ അതിലേക്ക് തിരിച്ചടിച്ചു..

"ഹലോ..ഷാനീ.."

"ഇക്കാ..ഇങ്ങള് ഇത് എവിടെയാ?ഫോൺ കയ്യിൽ വെച്ചൂടെ"

"ഞാൻ കടയിൽ ആയിരുന്നു...ന്താ കാര്യം പറ..തിരിച്ചടിച്ചിട്ട് ഇങ്ങള് ആരും ഫോൺ എടുക്കുന്നില്ലലോ..?"

"ആഹ്. ഇക്ക ഇതിലേക്ക് അടിച്ചത് ഇപ്പഴാ കണ്ടേ. ഫോൺ സൈലന്റ് ആയിരുന്നു.."

"അപ്പൊ വീട്ടിലെ ഫോണോ.?

"അത് കംപ്ലൈന്റ് ആണ്.."

"ഒലക്ക..മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ..എന്നട്ട് എന്തിനാ ഇയ് വിളിച്ചീനെ?"

"ആ..ഒരു കാര്യം ഉണ്ടായിരുന്നു."

"എന്ത് കാര്യം?"

"നമ്മടെ അംജദ്‌ക്ക ഇല്ലേ..അവൻ ഇന്ന് രാവിലെ ഖത്തർക്ക് പോന്നിട്ടുണ്ട്..നിങ്ങളെ ഏരിയ ആണത്രേ..ഞാൻ ഇപ്പൊ ഉമ്മ വിളിക്കുമ്പോഴാ അറിയുന്നേ.."

അവളുടെ വാക്കുകൾ കേട്ടതും ഞാൻ ഒന്ന് ഞ്ഞെട്ടി..അംജദ് എന്തിനാ ഇപ്പൊ ഇവിടെ..?എനിക്കുള്ള പണി തരാൻ ആവും..

"ഹലോ ഇക്കാ..."

"ഹാ..ന്നട്ട്"

"അവന്റെ ഉമ്മാക്ക് ഇങ്ങളെ നമ്പർ കൊടുത്തിട്ടുണ്ട്..ഇങ്ങക്ക് അവൻ വിളിക്കും..അവന് അവിടെ ഒന്നും അറിയുന്നുണ്ടാവില്ല.."

"ഹ്മ്മ്..."

"ന്തേ ഇക്കാ..."

"ഒന്നുല്ല..ഞാൻ പിന്നെ വിളിക്കാം..ബൈ"

"ഹാ ശരി"


"ന്തിനാഡാ അവര് വിളിച്ചീനെ..ന്തേലും ണ്ടോ?"

"ഏയ്..അത് ഒന്നുല്ല..ഫോൺ സൈലന്റ് ആയിരുന്നു ത്രെ"

ഫോൺ കട്ട് ചെയ്ത്  ഞാൻ ഭക്ഷണത്തിലേക്ക് കൈ വെച്ചു..എനിക്ക് കഴിക്കാൻ തോന്നുന്നില്ല..ഞാൻ അവിടെന്ന് എണീച്ചു

"അജ്മലെ...ഇയ് കഴിക്കുന്നില്ലെ ?"

"എനിക്ക് വേണ്ട"

"ന്താടാ..ന്താ പ്രശനം?"

"ഒന്നുല്ല ഇക്കാ.."

"ഡാ..ഇയ് എന്നോട് നുണ പറയണ്ട..ന്താ കാര്യം?"

"ഇക്കാ....."

ഞാൻ അംജദിന്റെ കാര്യങ്ങൾ ഇക്കനോട് പറഞ്ഞു..

"ഹ്മ്മ്..നിനക്ക് അവൻ നിന്നെ ഫോള്ളോ ചെയ്യുന്നതായി സംശയം അല്ലെ ഉള്ളു..അവൻ വരട്ടെ..നമ്മക്ക് റെഡി ആക്കാം..ഇവിടെ നമ്മൾ ഒക്കെ ണ്ടല്ലോ.."

"ഹ്മ്മ്.."

"ഞാൻ കടയിൽ പോകാ..ഇയ് വേഗം വരാൻ നോക്ക്"

"ആഹ്..ഞാൻ ഇപ്പൊ വരാം"



 ഞാൻ കടയിലേക്ക് നടന്നു...പെട്ടന്ന് എന്റെ ഫോണിലേക്ക് കാൾ വന്നു..നോക്കിയപ്പൊ അറിയാത്ത ഒരു നമ്പർ ആണ്..ഇത് അവനാവും എന്ന് എനിക്ക് ഉറപ്പായി..

"ഹലോ.."

"ഹലോ..അജ്മൽ അല്ലേ?"

"അതെ..ഇതാരാ?"

"ഞാൻ അംജദ് ആണ്..ഞാൻ ഇപ്പൊ ഖത്തർ എയർപോർട്ടിൽ ഉണ്ട്.."

"ഹാ..ഡാ ഞാൻ കടയിൽ ആണ്..ഇവിടുന്ന് ഇറങ്ങാൻ പറ്റില്ല ഇപ്പൊ..നീ ഇങ്ങട് വാ."

"അജ്മലെ എനിക്ക് ഇവിടെ പരിജയം ഇല്ല..നിന്റെ അഡ്രസ്സ് ഒന്ന് മെസ്സേജ് അയക്ക്..ഞാൻ ടാക്സി വിളിച് എത്തിക്കോളാം"

"ആഹ് ശെരി"

മനസ്സില്ലാ മനസ്സോടെ എന്റെ അഡ്രസ്സ് അവന് ഞാൻ അയച്ചുകൊടുത്തു..
ഞാൻ നേരെ ജുനൈദ്ക്ക ന്റെ അടുത്തേക്ക് പോയി..

"ഇക്കാ..അവൻ വിളിച്ചിരുന്നു..ഞാൻ അഡ്രസ്സ് കൊടുത്തിട്ടുണ്ട്.."

"ഹാ..അവൻ വരട്ടെ...അവന് ഇവിടെ നമ്മൾ അല്ലെ ഉള്ളൂ..കാണിച്ചു കൊടുക്കാം"

"ഹ്മ്മ്.."


അധികം  വൈകാതെ അവൻ കടയുടെ മുന്നിൽ എത്തി..എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു..അവനെ മാമനും ജുനൈദ്ക്കാകും പരിചയപെടുത്തിക്കൊടുത്തു..

"എന്നട്ട് എന്ത് ജോലിയാ നിനക്ക് ഇവിടെ..?"

"ഇവിടെ ഒരു വീട്ടിൽ ഡ്രൈവർ ആയിട്ടാ..നാട്ടിലെ ഒരു സുഹൃത്ത് റെഡി അക്കി തന്നതാ..ഇതാണ് അവരുടെ അഡ്രെസ്സ്.."

നോക്കിയപ്പൊ അവന്റെ ജോലി സ്ഥലം ഇവിടെ അടുത്ത് തന്നെയാണ്..

"ഇത് ഇവിടുന്ന് അതികം ദൂരം ഇല്ല..നീ ഇപ്പൊ അങ്ങട് ആണോ പോകുന്നത്?"

"അല്ലാ..എന്നോട് നാളെ വരാനാ പറഞ്ഞത്..അതുവരെ ഇവിടെ എവിടേലും നിക്കണം.."

"ന്നാ ഞങ്ങളുടെ കൂടെ നിന്നോ.."

മാമൻ പെട്ടന്ന് പറഞ്ഞു.എനിക്ക് അവനെ ഇവിടെ നിർത്താൻ തീരെ താല്പര്യം ഇല്ല..മാമൻ പറഞ്ഞത് കൊണ്ട് ഞാനും ഒക്കെ പറഞ്ഞു..

"ന്നാ ഇന്ന് ഞങ്ങളുടെ റൂമില് നിന്നോ.."

"ആഹ്..ഒക്കെ,അത് വല്യ ഉപകാരമായി."



അവനെ ഞാൻ റൂമിലേക്ക് ആക്കികൊടുത്തു..

"ഇതാണ് റൂം..നീ ഇവിടെ റസ്റ്റ് എടുത്തോ..ഞാൻ കടയിൽ പോകാ.."

"ആഹ് ശരി."

അവനെ അവിടെ ആക്കി ഞാൻ പുറത്തേക്ക് ഇറങ്ങി. ഞാൻ അവനിലേക്ക് തിരിഞ്ഞു നോക്കിയപ്പൊ അവൻ എന്നെ നോക്കി ചിരിക്കുന്നു...എനിക്ക് എന്തോ പന്തികേട് തോന്നി..



(തുടരും)

-----------------------



✍🏻Favas Makkaraparamba

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക🥰

📞9645532202

*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁

(part-8)


___________________
___________________



ഞാൻ കടയിലേക്ക് പോന്നു..നല്ല തിരക്ക് ഉണ്ട് ഇന്ന്..

"അവനെ റൂമിൽ ആക്കിയോ?"

"ആഹ്..അവിടെ ണ്ട്"

"എന്തേലും പറഞ്ഞോ നിന്നോട്..?"

"ഏയ്...എനിക്ക് എന്തോ. കണ്ടിട്ട് ഒരു പന്തികേട്.."

"ഹ്മ്മ്...നിന്റെ തോന്നൽ ആവും ഡാ...ഓനെ കണ്ടപ്പൊ എനിക്ക് ഒന്നും തോന്നിയില്ല"

"ഹാ..അറീല.."

"ഹ്മ്മ്..ഇയ്യ്‌ കൗണ്ടറിൽ കേറിക്കോ..മാമൻ പുറത്തു പോയതാ.."

"ആഹ് .."

ഞാൻ കൗണ്ടറിൽ കേറി ഇരുന്നു..ഇവിടെ ഇരിക്കാൻ വേറെ ഒരു സുഖാ..


കുറച്ച് സമയം കഴിഞ്ഞു...പെട്ടന്ന് ഒരു പോലീസ് വണ്ടി വന്ന് കടയുടെ മുന്നിൽ നിറുത്തി. അവർ കടയിലേക്ക് കേറി വന്നു..
അവരുടെ വരവ് കണ്ട് ഞാൻ ഒന്ന് പേടിച്ചു..

ഞാൻ അവരുടെ അടുത്തേക്ക് പോയി..അവർ എന്നെ തട്ടിമാറ്റി കടയുടെ അകത്തേക്ക് കേറി,ഒരുത്തനെ പൊക്കിയെടുത്ത് വണ്ടിയിൽ ഇട്ട് കൊണ്ട് പോയി..
ഞാൻ ജുനൈദ് ക്കാന്റെ അടുത്തേക്ക് പോയി.

"ഇക്കാ..എന്താ സംഭവം..?"

"എന്താ സംഭവം എന്നൊന്നും അറിയില്ല..ഓൻ എന്തേലും ചെയ്‌തിട്ട് ണ്ടാവും..പോലീസിന് ഓനെ പൊക്കാൻ വല്യ പണിയൊന്നുല്ലല്ലോ ..പിന്നെ ഇപ്പൊ ഇത് ഇവിടെ പതിവ് തന്നെ ആണ്.."

"ഹ്മ്മ്."

ഞാൻ വീണ്ടും കൗണ്ടറിൽ തന്നെ പോയി നിന്നു..

അങ്ങനെ രാത്രിയായി..ഞങ്ങൾ കട അടച്ച് റൂമിലേക്ക് പോയി...ഇന്ന് നല്ല നിലാവ് ഉണ്ട്..നിലാവുള്ള രാത്രികളിൽ ഇവിടുത്തെ തെരുവോരങ്ങളിലൂടെ നടന്നു നീങ്ങാൻ വേറെ ഒരു സുഖമാണ്.എനിക്ക് എന്തോ..കുറച് നടക്കാൻ തോന്നി..

"ഇക്കാ ഇങ്ങള് റൂമിക്ക് പൊയ്ക്കോ...ഞാൻ വന്നോളാം.."

"എവിടേക്കാ ഇയ്യ്‌..?"

"ഇവിടെ ണ്ട്...വീട്ടിലേക്ക് ഒന്ന് വിളിക്കട്ടെ"

"ആഹ്.."

ഞാൻ ഏകാന്തനായി നടന്നു...വഴിയിലൊന്നും അങ്ങനെ ആരും തന്നെ ഇല്ല...റോഡരികിൽ ബന്ധനമാക്കിയ വാഹനങ്ങൾ മാത്രം..
ഞാൻ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു..

"ഹലോ..അസ്സലാമുഅലൈക്കും"

"വാലൈകുമുസ്സലാം...എന്താ അജൂ ഈ നേരത്ത്?"

അപ്പോഴാണ് ഓർത്തത് നാട്ടിൽ നേരം പാതിര ആയിട്ടുണ്ട്..

"ഒന്നുല്ല ഉമ്മാ....ഇപ്പൊ വിളിക്കണം തോന്നി..അതാ വിളിച്ചേ.."

"ഹാ..അനക്ക് ഉറങ്ങാൻ അയീലെ ഡാ..?"

"ഇല്ല...കട അടച്ച് റൂമിലേക്ക് പോകാ.."

"ഹ്മ്മ്.."

"എല്ലാരും ഉറങ്ങിയോ അവിടെ ?"

"ആ ഉറങ്ങാതെ നിക്കുമോ...ഒരു മണി കഴിഞ്ഞ്.."

"ഓ...ന്നാ ശരി ഇങ്ങള് ഉറങ്ങിക്കോളി..നാളെ വിളിക്കാം.."

"ഹാ.."

ഫോൺ കട്ട് ചെയ്ത് അടുത്തത് ഷഹാനക്ക് വിളിച്ചു...ഫോൺ ഒന്ന് റിങ് ചെയ്തതെ ഉള്ളൂ..അവൾ ഫോൺ എടുത്തു..

"ഹലോ ഇക്കാ..എന്താ ഈ നേരത്ത്..?"

"ഒന്നൂല്ലഡോ...ചുമ്മ,നിന്റെ സൗണ്ട് ഒന്ന് കേൾക്കണം തോന്നി"

"ആഹാ...ഈ നട്ടപാതിരാക്ക് വിളിച്ചിട്ട് ആണോ സൗണ്ട് കേൾക്കണേ.."

"ആ..ഇയ് ഉറങ്ങിയോ..?"

"ഇല്ലാ...ഇവിടെ ഇരിക്കാ...ന്നെ കൊണ്ട് പറയിപ്പിക്കണ്ട ട്ടോ..സമയം നോക്ക്"

"ഓഹോ...ന്നാ ഇനി ഉറങ്ങണ്ടാ ട്ടോ.."

"ന്താണ്...?"

"ഒന്നുല്ലടോ"

"ഹ്മ്മ്...ന്താ ന്നട്ട് ഇങ്ങക്ക് പണി ?"

"ഞാൻ ഇപ്പൊ നല്ല നിലാവും കണ്ട് റോഡരികിലൂടെ ഇങ്ങനെ നടക്കാ.."

"അതെന്താ ഉറങ്ങാൻ ഒന്നും ആയീലെ ?"

"ഏയ്..ആവുന്നുള്ളൂ..റൂമിലേക്ക് എത്തീട്ടില്ല.."

"ഹാ..പിന്നെ ന്തൊക്കെ..?"

"ഹാ...ന്നാ ഇയ്യ്‌ ഉറങ്ങിക്കോ..നാളെ വിളിക്കാം"

"ഏയ്..ഉറക്കം ഒക്കെ പോയി."

"ന്താ പറ..."

"ഇങ്ങള് പറ..ഭക്ഷണം കഴിച്ചോ..?

"ഇല്ലടോ..റൂമില് എത്തീട്ട് കഴിക്കണം..ഇന്ന് എന്തായിരുന്നു നിങ്ങൾക്ക് അവിടെ..?"

"ഇവിടെ ന്താ..ബീഫ് ണ്ടായിരുന്നു.."

"ഹ്മ്മ്..എടോ.."

"ആ പറ.."

"നമ്മൾ അന്ന് കോളേജ് കട്ട് ആക്കി ബൈക്കിൽ പോയത് ഓർക്കുന്നുണ്ടോ ഇയ്യ്‌..?"

"ഓ..അതൊക്കെ മറക്കുമോ..ന്റെ ഇക്കാന്റെ കൂടെയുള്ള എല്ലാം എന്റെ മനസ്സിൽ മായാതെ ഉണ്ട്"

"ആഹാ..എല്ലാം ണ്ടോ..?"

"ആഹ് ണ്ട്."

"ന്നാ ഓരോന്ന് പറ കേൾക്കട്ടെ.."

"അയ്യട..അതൊക്കെ ഇനി പകല് വിളിക്കുമ്പൊ പറയാട്ടോ..ഇപ്പൊ ന്റെ ഇക്ക റൂമിലേക്ക് പോ..ന്നട്ട് ഫുഡ് ഒക്കെ കഴിച്ച് ഉറങ്ങാൻ നോക്ക്..നിക്ക് ഉറക്കം വരൂണ്ട്.."

"അപ്പൊ ഉറക്കം പോയി പറഞ്ഞിട്ട്..?"

"അത് ഇപ്പൊ വന്ന്..ഇക്കാ ഇങ്ങള് പോയി കിടക്ക്..നാളെ എണീറ്റ് കടയിൽ പോകാൻ ഉള്ളതല്ലേ.."

"ഹ്മ്മ്..ഇയ്യ്‌ ന്നാ ഉറങ്ങിക്കൊ...ഞാൻ റൂമിൽ പോകട്ടെ ട്ടോ.."

"ആഹ്..ശരി..അസ്സലാമുഅലൈക്കും.."

"വാലൈകുമുസ്സലാം.."


അവൾക്ക് വിളിച്ചപ്പൊ എന്തോ...പഴയ കാര്യങ്ങൾ ഒക്കെ ഓർമ വന്നു..അന്ന് നഷ്ടപ്പെട്ടു എന്ന് ഉറപ്പിച്ചതാ..പക്ഷെ പടച്ചവന്റെ അനുഗ്രഹം കൊണ്ട് അവളെ എനിക്ക് തന്നെ കിട്ടി..ഒരു നല്ല ആഗ്രഹം ശക്തമായി നമ്മുടെ മനസ്സിൽ ഉണ്ടേൽ എത്ര കാലം കഴിഞ്ഞിട്ട് അയാലും നമ്മക്ക് അത് സഫലമായി കിട്ടും എന്ന് പറയുന്നത് വെറുതെയല്ല..

ഞാൻ നടന്ന് നടന്ന് കുറച് അകലെ എത്തിയിട്ടുണ്ട്..ഇന്ന് എന്തോ വേറെ ഒരു സുഖം..

എന്റെ കോളേജിൽ ഞങ്ങളുടെ ടീം ആയിരുന്നു ഹീറോസ്..തല്ല് ണ്ടാക്കാനും..പരുപാടി നടത്താനും ..ആഘോഷങ്ങൾക്കും എല്ലാത്തിനും ഞങ്ങൾ ആയിരുന്നു..നല്ല രസമായിരുന്നു..അതിനിടയിൽ ഷാനി കൂടെ എന്റെ ജീവിതത്തിൽ വന്നതോടെ കാര്യങ്ങൾ ഒന്നൂടെ ഉഷാർ ആയി..

ഫോണിൽ നോക്കിയപ്പൊ സമയം രണ്ട് മണി ആവാറായി..ഓരോന്ന് ചിന്തിച്ച് നടന്ന് സമയം പോയത് അറിഞ്ഞില്ല..ഞാൻ റൂമിലേക്ക് തിരിച്ചു നടന്നു..

റൂമിലെത്തിയപ്പൊ എല്ലാവരും കഴിക്കാനായി ഭക്ഷണം ഒക്കെ എടുത്ത് വെക്കാണ്..

"എവിടേക്കാ അജ്മലെ ഇയ്യ്‌ പോയിനെ..?"

"ഞാൻ വെറുതെ ഫോൺ ചെയ്ത് അങ്ങനെ നടന്നു"

"ന്നാ ഇരിക്ക്...നമ്മക്ക് കഴിക്കാം.."

"ആഹ്.."

ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ച് കിടന്നു...റൂമില് ഓരോരുത്തർക്ക് ഓരോ ബെഡ് ആണ്..അംജദ് കൂടെ ഉണ്ടായൊണ്ട് ഞാൻ തറയിൽ കിടക്കേണ്ടി വന്നു..


പിറ്റേന്ന് നേരം വെളുത്തു..ഞങ്ങൾ കടയിലേക്ക് പോകാൻ ഇറങ്ങി..അംജദ് പോകാനായി റെഡി ആവുകയാണ്..

"നീ എപ്പോഴാഡാ പോകുന്നേ..?"

 മാമൻ അവനോട് ചോദിച്ചു..

"എനിക്ക് ഒൻപത് മണി ആകുമ്പോഴേക്ക് അവിടെ എത്തണം.."

"ഓഹ്..ന്നാ അജ്മലെ നീ ഇവനെ ആക്കികൊടുക്ക്..ഇവിടെ അറിയാത്തതല്ലേ,"

"അപ്പൊ കടയിൽ കേറണ്ടേ..?"

"നീ അവനെ ആക്കി വന്നിട്ട് കേറിക്കോ.."

"ഹ്മ്മ് ശരി.."

എനിക്ക് അവനെയും കൊണ്ട് പോകാൻ തീരെ താല്പര്യം ഇല്ല..മാമൻ പറയുന്നത് കൊണ്ട് എതിര് പറയാനും വയ്യ..

ഫ്രഷ് ആവൽ ഒക്കെ കഴിഞ്ഞ് അവനെയും കൂട്ടി ഞാൻ ഇറങ്ങി..


"ന്താ അജ്മലെ...നിനക്ക് എന്നെ അക്കിത്തരാൻ തീരെ താല്പര്യം ഇല്ലാത്ത പോലെ..?"

ഞാൻ അവനോട് ഒന്നും മിണ്ടിയില്ല..എന്റെ മനസ്സിൽ ആകെക്കൂടെ എന്തൊക്കെയോ വരുന്നുണ്ട്.

ഞാൻ വണ്ടി നല്ല സ്പീഡിൽ ഓടിച്ചു..
അവൻ അവന്റെ സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട്.

"ന്താടാ ഇത്ര സ്പീഡ്..മെല്ലെ പോടാ.."

ഞാൻ അവൻ പറയുന്നത് ഒന്നും കേൾക്കാത്ത പോലെ നിന്നു..വണ്ടിയുടെ സ്പീഡ് കുറക്കാതെ കൂട്ടിത്തന്നെ ഇരുന്നു..

"ഡാ...ഒന്ന് മെല്ലെ പോടാ.."

ഒരു ആളൊഴിഞ്ഞ സ്ഥലം എത്തിയപ്പൊ ഞാൻ പെട്ടന്ന് കാർ ബ്രേക്ക് ഇട്ടു..

"ന്താടാ..എന്തുപറ്റി?"

ഒന്നും മിണ്ടാതെ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി..അവന്റെ ഡോർ തുറന്ന് അവനെ വണ്ടിയിൽ നിന്നും വലിച്ചിട്ടു..

"ന്താടാ എന്താ ഇയ്യ്‌ ചെയ്യുന്നേ..?"

ഞാൻ അവന്റെ കഴുത്തിന് കുത്തി പിടിച്ചുകൊണ്ട് കാറിന്മേൽക്ക് തള്ളി നിർത്തി..

"ഡാ.@&$%#@& മോനേ...കുറെ ആയി നിന്നെ ഒറ്റക്ക് കിട്ടാൻ കാത്തുനിൽക്കായിരുന്നു..ന്താടാ അന്റെ പ്രെശ്നം?"

"ന്താ അജ്മലെ..ന്തൊക്കെയാ ഇജ്ജ് പറയണേ.?"

"ഓഹോ..അനക്ക് ഒന്നും അറീല ല്ലേ..കൊറേ നാളായല്ലോ ഇയ്യ്‌ ന്റെ പുറകെ.."

"ഞാനോ എപ്പൊ..ന്താ ഇജ്ജ് പറയുന്നത്..ഞാൻ എപ്പൊ അന്റെ പുറകെ വന്നൂന്നാ..?"

"ഡാ..നുണ പറയണ്ട ഇജ്ജ്..അനക്ക് ന്റെ കയ്യിന്ന് നല്ലോം കിട്ടും..കാര്യം പറയുന്നതാ നല്ലത്."

അവൻ ചിരിച്ചു...അത് കണ്ടപ്പൊ എനിക്ക് ദേഷ്യം വന്നു.
ഞാൻ അവന്റെ മുഖത്ത്‌ക്ക് ഒരു അടി കൊടുത്തു..

"ഹഹാ.."

അവൻ ചിരിച്ചു..അവന്റെ ചിരിയിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട് എന്ന് എനിക്ക് ഉറപ്പായി..


(തുടരും)

-----------------------



✍🏻Favas Makkaraparamba

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക🥰

📞9645532202



*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁

(part-9)


___________________
___________________

"നീ എന്തിനാ ഡാ ചിരിക്കുന്നത്..? "

"ഒന്ന് പോടാ..."

അവൻ വീണ്ടും ചിരിച്ചു..അത് കണ്ടപ്പൊ എനിക്ക് ദേഷ്യം വന്നു..

"ഡാ പുന്നാര മോനേ...കാര്യം മര്യാദക്ക് പറയുന്നതാ അനക്ക് നല്ലത്..

"ഇജ്ജ് ഒന്ന് പോടോ...എനിക്ക് അന്നോട് ഒന്നും പറയാൻ ഇല്ല.."

അവന്റെ സംസാരം കേട്ടിട്ട് എനിക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നില്ല...ഞാൻ അവനെ വീണ്ടും അടിച്ചു..

"അംജദെ...ഇളിക്കാണ്ട് കാര്യം പറ.."

അവൻ ചിരി നിർത്തുന്നില്ല..ഞാൻ അവനെ നന്നായി അടിച്ചു..അവൻ എന്റെ നേരെയും തല്ലി.രണ്ട് പേരും പരസ്പരം നന്നായി തല്ലി..ഒടുവിൽ അവന്റെ മുഖത്തേക്ക് ഞാൻ അടിച്ചപ്പൊ വായയിൽ നിന്ന് രക്തം വന്നു..അവന്റെ പല്ലിന്റെ ഇടയിലേക്ക് നന്നായി കിട്ടിയിട്ടുണ്ട്..

"അജ്മലെ..മതി,ഇനി എന്നെ തല്ലല്ലേ..."

നല്ലവണ്ണം വേദന ആയത് കൊണ്ട് ആവും അവൻ എന്നോട് നിർത്താൻ പറഞ്ഞു..
ഞാൻ അവനെ അവിടെ ഇട്ട് അൽപ്പം മാറി ഇരുന്നു..ഞാനും അവനും നന്നായി ക്ഷീണിച്ചിട്ടുണ്ട്..അവൻ അവന്റെ ടവൽ കൊണ്ട് മുറിവിലെ രക്തം തുടച്ചു.അവന് നന്നായി വേദന ആയിട്ടുണ്ട്..

"കുറച് വെള്ളം കിട്ടുമോ..?"

 വണ്ടിയിൽ നിന്നും വെള്ളക്കുപ്പി എടുത്ത് അവന് കൊടുത്തു..ഒറ്റയടിക്ക് അത് മുഴുവനും അവൻ കുടിച്ച് തീർത്തു..

"അംജദെ...ഇയ്യ്‌ എന്നെകൊണ്ട് ഒരു ആവശ്യവും ഇല്ലാതെ തല്ലിച്ചത് ആണ്.."

"ഹ്മ്മ്.."

"ഡാ..പുന്നാര മോനേ..കാര്യം എന്താന്നു വെച്ചാ അത് പറ..എന്തിനാ ഇയ്യ്‌ ന്റെ പുറകെ എപ്പോഴും വരുന്നത്..?"

"അത്..."

"പറഡാ...@&@$#%@@"

"അത്...ഒരു ചാൻസ് കിട്ടിയാൽ നിന്നെ ഇല്ലാതാക്കാൻ"

അവന്റ മറുപടി കേട്ടതും ഞാൻ ഒന്ന് നെട്ടി..ഞാൻ അവന്റെ മുഖത്തിന് നേരെ ചെന്നിരുന്നു..

"എന്തിനാ എന്നെ ഇല്ലാതാക്കുന്നെ..?"

"ഹഹാ...അത് ഇയ്യ്‌ അറിയണ്ട.."

"പറയടാ.."

"ഹഹാ.."

അവൻ ചിരിച്ചു കൊണ്ടിരുന്നു..ഞാൻ അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു..

"പറയടാ.."

അവന് എന്നെ തിരിച്ചൊന്നും ആക്രമിക്കാൻ കഴിയുന്നില്ല..അവൻ എന്റെ കൈ തട്ടി മാറ്റാൻ ശ്രമിച്ചു..ഞാൻ മാറ്റുന്നില്ല എന്ന് കണ്ടപ്പൊ അവൻ കാര്യം പറഞ്ഞു തുടങ്ങി..

"നീ ഇനി ജീവിച്ചിരിക്കണ്ട അജ്മലെ.."

"എന്തിനാടാ ഞാൻ ഇല്ലാതെ ആവുന്നേ..എന്നെ കൊന്നിട്ട് നിനക്ക് എന്തിനാ..?  നിനക്ക് പറഞ്ഞു വെച്ച എന്റെ പെണ്ണിനെ ഞാൻ സ്വന്തമാക്കിയതോണ്ട് ആണോ എന്നോട് ഈ ദേഷ്യം..? പറയടാ.."

"ഹഹാ...നിന്നോട് എനിക്ക് നല്ല ദേഷ്യം ഉണ്ട് അത് മാത്രമല്ല..."

"പിന്നെ..?"

നന്നായി അടി കിട്ടിയത് കൊണ്ട് അവന് ശെരിക്ക് സംസാരിക്കാൻ ഒന്നും കഴിയുന്നില്ല

"പറയടാ.."

"കൊട്ടേഷൻ ആണ് ഡാ..നിന്നെ കൊല്ലാൻ.."

അത് കേട്ടതും ഞാൻ ആകെ നിശ്ചലമായി..ഞെട്ടി പോയി..എന്നെ കൊല്ലാൻ ഇവന് കോട്ടേഷനോ..

"കോട്ടേഷനോ..ആരുടെ..?"

"അത് പറയാൻ പറ്റില്ല.."

"പറയടാ..."

"പറയാൻ പറ്റില്ല അജ്മലെ..ഇജ്ജ് എന്നെ എന്ത് കാട്ടിയാലും ഞാൻ പറയില്ല..."

ഞാൻ അവനെ വീണ്ടും തല്ലി...ദേഷ്യം കാരണം എനിക്ക് എന്റെ കണ്ട്രോൾ നഷ്ടപ്പെട്ടു..പെട്ടന്ന് അവൻ അബോധാവസ്ഥയിലായി...

"ഡാ..അംജദേ.."

അവൻ ഒന്നും മിണ്ടുന്നില്ല..എനിക്ക് നല്ല പേടി ആവുന്നുണ്ട്..ഞാൻ അവനെ പൊക്കിയെടുത്ത് വണ്ടിയിൽ ഇട്ടു..അവിടന്ന് വണ്ടിയെടുത്തു..
പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു..നോക്കിയപ്പൊ ജുനൈദ്ക്ക ആണ്..

"ഹലോ.."

"എവിടെയാടാ ഇയ്യ്‌.."

"ഇക്കാ..ഞാൻ.."

"എടാ ഞാൻ ഇവിടെ തിരക്കിൽ ആണ്..വിളിച്ച കാര്യം പറയാം..ഇയ് വരുമ്പൊ കുറച്ച് സാധനം കൊണ്ടുവരാൻ ഉണ്ട്..ലിസ്റ്റ് ഞാൻ വാട്സാപ്പ് ചെയ്യാം.."

"ഇക്കാ..ഒരു പ്രശ്നം ണ്ട്.."

"ന്താടാ..?"

ഞാൻ ഇക്കയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു..

"ഹ്മ്മ്...എന്ത് പണിയാടാ ഇയ്യ്‌ കാണിച്ചത്.."

"ഞാൻ ന്താ ചെയ്യണ്ടേ..?"

"ഇയ്യ്‌ അവനെ അടുത്തുള്ള വല്ല ഹോസ്പിറ്റലിലും എത്തിക്ക്..എന്നിട്ട് എന്തേലും ഒക്കെ പറഞ്ഞ് കൈകാര്യം ചെയ്യ്..അപ്പോഴേക്കും ഞാൻ ഇവിടന്ന് വരാൻ നോക്കാം.."

"ആഹ് ഇക്കാ..ശെരി"

ഞാൻ അവനെയും കൊണ്ട് അടുത്തുള്ള മലയാളി ഡോക്ടറുടെ ക്ലിനിക്കിൽ എത്തി..അവനെ പെട്ടന്ന് അത്യാഹിത വിപാകത്തിലേക്ക് മാറ്റി..അവർ അവനെ പരിശോദിച്ചു കൊണ്ടിരിക്കുകയാണ്..എനിക്ക് ആണേൽ നല്ല പേടിയാവുന്നുണ്ട്..ഞാൻ കാരണം അവൻ..ഇനി എല്ലാം കൂടെ എന്റെ തലയിൽ ആവും..എന്നാലും ആരായിരിക്കും എന്നെ ഇല്ലാതാക്കാൻ ഇവനെ ഏല്പിച്ചത്..എല്ലാം കൂടെ ഓർത്തിട്ട് ഞാൻ ആകെ തളർന്നു..അടുത്തുള്ള കസേരയിൽ ഞാൻ ഇരുന്നു..

പെട്ടന്ന് ഡോക്ടർ പുറത്തേക്ക് വന്നു..

"അയാളുടെ കൂടെ വന്നത് താങ്കളല്ലേ..?"

"അതെ ഡോക്ടർ.."

"എന്റെ റൂമിലേക്ക് വരൂ.."

ഡോക്ടർ അത് പറഞ്ഞ് പോകാനായി തിരിഞ്ഞതും ജൂനൈദ്ക്ക വന്നു..

"ഹേയ്....ഷഫീക് ഡോക്ടർ.."

"ആഹാ..ജുനൈദെ നീ എന്താ ഇവിടെ..?"

അവർ മുൻപേ പരിചയം ഉള്ളവരാണെന്ന് മനസ്സിലായി..

"ഇവൻ എന്റെ ചെക്കനാ.."

എന്നെ ചൂടികൊണ്ട് പറഞ്ഞു..അത് കേട്ടതും അയാളുടെ മുഖത്തിന് ഒരു മാറ്റം വന്നു.അത് കണ്ടപ്പോഴേ ഞാൻ ഉറപ്പിച്ചു..കാര്യങ്ങൾ എല്ലാം ഇയാൾക്ക് മനസ്സിലായിട്ടുണ്ട്.

"ഓഹോ...നിങ്ങൾ എന്റെ റൂമിലേക്ക് വാ.."

"ആഹ്.."

ഞാനും ജൂനൈദ്ക്കയും ഡോക്ടറുടെ റൂമിലേക്ക് എത്തി..കസേരയിൽ ഇരുന്നതും എന്നോട്..

"അയാൾക്ക് എന്ത് പറ്റിയതാ..?"

"അത്..."

"ഡാ..സത്യം പറഞ്ഞോ..ആക്‌സിഡന്റൊ മറ്റോ ഒന്നുമല്ല..ആരോ നന്നായി പണിഞ്ഞതാ..പറയുന്നത് ആണ് നിനക്ക് നല്ലത്.."

"ഷഫീക്കേ..ഞാൻ പറയാം."

കാര്യങ്ങൾ കൈവിട്ട് പോകും എന്ന് ഉറപ്പായതോടെ ജുനൈദ്ക്ക കാര്യങ്ങൾ എല്ലാം പറഞ്ഞു..
പറഞ്ഞ് കഴിഞ്ഞതും ഡോക്ടർ എന്റെ നേരെ തിരിഞ്ഞു..

"എടോ...തനിക്ക് പ്രാന്താണ്...അവന് ജീവൻ പോയിരുന്നെങ്കിലോ.."

"അത് പിന്നെ ഡോക്ടർ.."

"മോനേ..നിന്റെ സിറ്റുവേഷൻ എനിക്ക് മനസ്സിലാകും..ജുനൈദ് എനിക്ക് വേണ്ടപെട്ടവൻ ആണ്..അതുകൊണ്ട് മാത്രം..ഡാ കേട്ടോ..അതുകൊണ്ട് മാത്രം ഞാൻ ഇത് റിപ്പോർട്ട് ചെയ്യുന്നില്ല..അല്ലേൽ നിന്നെ പിടിച്ച് അകത്തിടാൻ ഇത് മതി..നിനക്ക് പറയാൻ ഉള്ള ന്യായങ്ങൾ ഒന്നും അവിടെ ആരും കേൾക്കില്ല..പിന്നെ പുറംലോകം കാണില്ല നീ.."

"ഷഫീക്കെ..നമ്മൾ ഇനി എന്താ ചെയ്യേണ്ടത്..?"

"അയാളെ ഇപ്പൊ നമുക്ക് ഇവിടെ അഡ്മിറ്റ് ചെയ്യാം..നിങ്ങൾ ഇപ്പൊ പൊയ്ക്കോ..നാളേക്ക് വന്നാ മതി..കാര്യങ്ങൾ ഞാൻ നോക്കിക്കോളാം"

"ആഹ്..ഒക്കെ ഡാ..വല്യ ഉപകാരം ആണ് ട്ടോ.."

"പോടാ പോടാ..."

"ഹാ.."

"എടോ പിന്നേയ്...നാളെ രാവിലെ നിങ്ങൾ വന്നോണ്ടു..അവനെയും കൊണ്ട് പോകാം.."

"ആഹ്..ശെരി ഡോക്ടർ.."



ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി..

"ഇക്കാ.."

"ന്താടാ...ഇയ്യ്‌ ഇനി അതോർത്ത് ടെൻഷൻ ആവണ്ട..കടയിൽ പൊയ്ക്കോ..അവിടെ നല്ല തിരക്കാണ്..എനിക്ക് കുറച് സാധനങ്ങൾ എടുക്കാൻ ണ്ട്"

"ആഹ്...ഒക്കെ.."


ഇക്ക ഇക്കാന്റെ വണ്ടിയെടുത്ത് പോയി..ഞാൻ എന്റെ വണ്ടിയിൽ കേറി..ഓരോരോ ചിന്തകൾ എന്റെ മനസ്സിനെ അലട്ടുന്നുണ്ട്..ഞാൻ കടയിലേക്ക് എത്തി..
കടയിൽ മാമൻ ഇല്ല..മറ്റു ജോലിക്കാർ മാത്രമുള്ളു..ഇന്ന് നല്ല തിരക്ക് ഉണ്ട്..അത് എന്റെ മനസ്സിന്റെ ചിന്തകളിൽ നിന്നും എന്നെ അകറ്റാൻ ഏറെ സുഖകരമായി..


അല്പ സമയം കഴിഞ്ഞ് ജുനൈദ്ക്ക കടയിലേക്ക് വന്നു..

"ആഹാ..നല്ല പണിയിലാണല്ലോ ഇയ്യ്‌.."

"ആഹ്..."

"അന്റെ മാമൻ എവിടെ..?"

"ഞാൻ വരുമ്പൊ ഇവിടെ ഇല്ല.. എവിടേക്കോ പോയതാണ് ന്ന് പറഞ്ഞു.."

"ഹ്മ്മ്..വണ്ടീന്ന് സാധനങ്ങൾ ഇറക്കാൻ പറ.."

"ആഹ്.."

ഞാൻ അകത്തുപോയി ജോലിക്കാരോട് സാധനങ്ങൾ ഇറക്കാൻ പറഞ്ഞു..

"ന്താടോ...?"

"ഒന്നുല്ലല്ലോ.."

"ഹ്മ്മ്..ഓരോന്ന് ചിന്തിച് കൂട്ടണ്ട ഇയ്യ്‌.."

"ഏയ്..അതൊന്നുല്ല.."


അങ്ങനെ രാത്രിയായി,കട ഒക്കെ അടച്ച് ഞങ്ങൾ റൂമിലേക്ക് പോന്നു..മാമൻ ഇപ്പോഴും എത്തിയിട്ടില്ല..ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച് ഇരുന്നു..

"ഇക്കാ..ഞാൻ കിടക്കാ..നല്ല ക്ഷീണം ണ്ട്.."

"ആഹ്ഡാ..ഇയ് കിടന്നൊ..ഞാൻ മാമന് ഒന്ന് വിളിച് നോക്കട്ടെ.."

"ആഹ്..."



പിറ്റേന്ന് നേരം വെളുത്തു..ഞാൻ എണീറ്റപ്പൊ മാമൻ എത്തിയിട്ടുണ്ട്.മാമൻ കടയിലേക്ക് ഇറങ്ങാൻ നിൽക്കാണ്..

"എടാ ഞാൻ കടയിൽ പോകാ..ഇങ്ങള് സാവകാശം വന്നാ മതി.."

"ഇക്കാ.ഞങ്ങൾ രണ്ടാൾക്കും ഒരു സ്ഥലം വരെ പോകാൻ ഉണ്ട്..അതോണ്ട് കടയിൽ എത്താൻ ഇത്തിരി വൈകും.."

"എവിടേക്കാ..?"

"ന്റെ ഒരു സുഹൃത്ത് സുഖമില്ലാതെ കിടക്കുന്നുണ്ട്.അപ്പൊ അവിടെ വരെ പോകണം.."

"ഹാ...വേം വരാൻ നോക്ക് ന്നാ."

"ആഹ്...ശരി ഇക്കാ.."

ഞങ്ങൾക്ക് ഹോസ്പിറ്റലിൽ പോകാൻ ഉള്ള കാര്യം ഞാൻ ഓർത്തിരുന്നില്ലങ്കിലും ഇക്ക മറന്നിട്ടില്ല..

"അജ്മലെ...വേം റെഡി ആയിക്കൊ.."

"ആഹ്..."


അതികം വൈകാതെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് എത്തി..അംജദിന്റെ റൂമില് ചെന്നപ്പൊ അവൻ അവിടെ നല്ല ഉറക്കമാണ്..ഞങ്ങൾ ഡോക്ടറെ കാണാൻ പോയി..

"ആഹ്...നിങ്ങൾ എത്തിയോ.."

"ഹാ..അവന് എങ്ങനെ ഉണ്ട് ഇപ്പൊ ?"

"അവൻ ഓക്കെയാണ്..ഇന്നലെ ഒക്കെ ഞങ്ങൾ നന്നായി സംസാരിക്കുക ഒക്കെ ചെയ്തു."

"ഹ്മ്മ്..."

"അല്ല...അവന്റെ കാര്യത്തിൽ എന്താണ് ഇനി നിങ്ങളുടെ പ്ലാൻ..?"

ഞാനും ജൂനൈദ്ക്കയും പരസ്പരം ഒന്ന് നോക്കി.

"അവനെ അവന്റെ ജോലിസ്ഥലത്ത് ആക്കികൊടുത്ത് ഞങ്ങൾ പോകും..ബാക്കി അവന്റെ കാര്യം അവൻ നോക്കട്ടെ.."

"ആഹ്...അതാ നല്ലത്.."

"ഹാ...അവൻ എന്തെലും പറഞ്ഞോ..?"

"ആഹ്....."

ഡോക്ടർ പറയാൻ നിന്നപ്പോഴേക്കും ഒരു അറ്റൻഡർ റൂമിലേക്ക് വന്നു..അംജദ് അവിടെ നിന്നും ഇറങ്ങി ഓടി എന്ന് അയാൾ ഡോക്ടറോട് പറഞ്ഞു..

"വാട്ട്..."

ഞങ്ങൾ അവിടേക്ക് ഓടി..അപ്പോഴേക്കും അംജദ് അവിടുന്ന് കടന്ന്കളഞ്ഞിരുന്നു...

"നമ്മൾ ഇനി എന്താ ചെയ്യാ.."

"എടോ..അവനെ പോയി നോക്ക്..എന്തെലും വിവരം കിട്ടിയാൽ എന്നെ അറിയിക്ക്.."

"ആഹ്..ശരി ഡോക്ടർ.."


ഞാനും ജുനൈദ്ക്കയും വണ്ടി എടുത്ത് അവനെ തേടി നടന്നു..അടുത്തുള്ള എല്ലായിടത്തും നോക്കി..അവനെ കിട്ടിയില്ല..

അവസാനം ഞങ്ങൾ അവൻ മുൻപ് കാണിച്ചുതന്ന അവന്റെ ജോലിസ്ഥലത്തേക്ക് പോയി നോക്കി..ഒരു വീട് ആണ്..

"നീ വണ്ടിയിൽ ഇരിക്ക്..ഞാൻ പോയി നോക്കിവരാം.."

"ആഹ്.."

ജുനൈദ്ക്ക അകത്തേക്ക് പോയി കാര്യങ്ങൾ അന്നേഷിച്ചു വന്നു..

"ഡാ..ഒരു പ്രശ്നം ഉണ്ട്.."

"എന്താ..?"

"അവൻ..."

"അവൻ..?"

"അവൻ നമ്മളെ ഒക്കെ ഇട്ട് കളിപ്പിക്കായിരുന്നു ഡോ.."

"എന്ത്..മനസ്സിലായില്ല."

"ഇവിടെ അവൻ പറഞ്ഞപോലെ അവന് ജോലി ഒന്നുമില്ല..വേക്കൻസി ഒക്കെ ഫുൾ ആണ്,ചോതിച്ചപ്പൊ അംജദ് എന്ന് പറയുന്ന ആളെ ഇവർക്ക് അറിയില്ലാത്രെ.."

"പടച്ചോനേ...പിന്നെ അവൻ..?"

"അറിയില്ല..നമ്മളോട് കള്ളം പറഞ്ഞത് ആവും.."

"ഹ്മ്മ്..കാര്യങ്ങൾ എനിക്ക് പിടികിട്ടി..എന്നെ ഇല്ലാതാക്കാൻ വേണ്ടി മാത്രം വന്നതാ.."

ഞാൻ വണ്ടി അവിടുന്ന് എടുത്തു..അല്പം പോയി ഒരു ഒഴിഞ്ഞ സ്ഥലത്ത് നിർത്തി..

"അവന്റെ ബാഗ് ഈ വണ്ടിയിൽ ഉണ്ട്.."

"ആഹാ...ന്നാ അത് ഒന്ന് ചെക്ക് ചെയ്യാം.."

"ആഹ്.."

ഞങ്ങൾ അവന്റെ ബാഗ് പരിശോധിച്ചു..പക്ഷെ അവന്റെ കുറച്ച് വസ്ത്രങ്ങൾ അല്ലാതെ അതിൽ നിന്നും ഒന്നും കിട്ടിയില്ല..

"അവന്റെ കയ്യിൽ ഈ ബാഗ് മാത്രമുള്ളു..?"

"ആഹ്..ഇതന്നെ ഉള്ളു"

"അപ്പൊ അവന്റെ പാസ്പോർട്ടും മറ്റുമൊക്കെ..?"

"അതൊക്കെ അവൻ കയ്യിൽ തന്നെ ആണ് വെച്ചിരുന്നെ..അവന്റെ പോക്കറ്റിൽ കണ്ടിരുന്നു.."

"ന്റെ പടച്ചോനേ..അപ്പൊ അവൻ നിനക്ക് വേണ്ടി മാത്രം വന്നതാണ്..എല്ലാം നല്ലപോലെ പ്ലാൻ ചെയ്ത്..അതുകൊണ്ട് ആണ് പാസ്പോർട്ട് ഒക്കെ കയ്യിൽ വെച്ചത്.."

"ഹ്മ്മ്..നമ്മൾ ഇനി എന്താ ചെയ്യാ..?"

"എന്ത് ചെയ്യാനാ..ഇപ്പൊ നമ്മക്ക് കടയിൽ പോകാം... നിന്റെ മാമൻ വിളിച്ചിരുന്നു.. വേം വരാൻ പറഞ്ഞു.. ഞാൻ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല."

"ഹ്മ്മ്..ന്നാ നമ്മക് പോകാ..അവൻ ഇവിടെ എവിടെയെങ്കിലും ണ്ടാവും..എന്റെ കയ്യിൽ തന്നെ വന്ന് പെടും..ന്നാലും ആരായിരിക്കും എന്നെ കൊല്ലാൻ അവനെ ഏല്പിച്ചത്..?"

"നീ അത് വിട് ഡാ..ഇത്രയും ഒക്കെ കട്ടികൂടിയ അവൻ നിന്നെ പറ്റിക്കാൻ പറഞ്ഞതാണെങ്കിലോ..അങ്ങനെ പറഞ്ഞാൽ ഉറപ്പാണ് നീ അതും ചിന്തിച്ച് പോകും.."

"ഹ്മ്മ്..എനിക്കറിയില്ല.."

"ഹാ..നമ്മക്ക് ന്നാ ഇപ്പൊ കടയിൽ പോകാ..ന്നട്ട് പിന്നെ അലോയ്‌ക്കാ ട്ടോ.."

"ആഹ്.."


ഞങ്ങൾ കടയിൽ എത്തി...മാമൻ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്...മാമൻ ഈ കാര്യം അറിഞ്ഞാൽ പ്രശ്നമാണ്..അതുകൊണ്ട് വേറെ ഓരോ കാര്യങ്ങൾ പറഞ്ഞ് ഞങ്ങൾ ഒഴിഞ്ഞുമാറി..

"അല്ല അജ്മലെ..അന്റെ കുടുംബക്കാരന്റെ അവസ്ഥ എന്താ..?"

"ആരുടെ..മനസിലായില്ല..?"

"അംജദ് ന്റെ ഡോ..ഇന്നലെ അവനെ ആക്കികൊടുത്തില്ലേ..?"

അത് കേട്ടപ്പൊ ഞാൻ ഒന്ന് നെട്ടി...

"ആഹ് ഇക്കാ..ആക്കികൊടുത്ത്"

"ഹാ..എങ്ങനെ ണ്ട് അവന്റെ സ്ഥലം ഒക്കെ..?"

"അവിടെ ഒക്കെ സെറ്റാണ്..പ്രശ്‌നം ഒന്നുല്ല"

"ഹാ..ന്നാ ശെരി.ഞാൻ ഇപ്പൊ വരാം..എനിക്ക് ഒരാളെ കാണാൻണ്ട്..ഇങ്ങള് വന്നിട്ട് പോകാൻ നിക്കായിരുന്നു.."

"ആഹ്..ശരി ക്കാ.."

ഇക്കനോട് മനസ്സില്ലാമനസ്സോടെ എനിക്ക് നുണ പറയേണ്ടി വന്നു..

"കായ്ച്ചിലായി ല്ലെ..?"

"ആഹ്..ഇക്കാ.."

കുറച്ച് സമയം കഴിഞ്ഞു..

"അജ്മലെ..ഞാൻ ന്നാ പള്ളിയിൽ പോയി വരാം.."

"ആ...പോയി വാ.."

കടയിൽ ഇപ്പൊ തിരക്ക് കുറച്ച് കുറഞ്ഞിട്ടുണ്ട്.ജൂനൈദ്ക്ക പള്ളിയിലേക്ക് ഇറങ്ങി..അതിനിടയിലൂടെ അവൻ കടയിലേക്ക് കയറി വന്നു.അംജദ്..അവന്റെ വരവ് കണ്ട് ഞാൻ ഒന്ന് ഞെട്ടി..ജുനൈദ്ക്ക ഇല്ലാത്തോണ്ട് എനിക്ക് ആകെ പേടിയായി..അവന്റെ കൂടെ വേറെ ഒരുത്തനും ഉണ്ട്..അവൻ എന്റെ നേർക്ക് വന്നു..



(തുടരും)

-----------------------



✍🏻Favas Makkaraparamba

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക🥰

📞9645532202