അപരാജിതൻ 1


Author : Harshan





റോഡിൽ ഒരുപാട് ട്രാഫിക് ഉണ്ട്.
എല്ലാവരും ജോലികൾ ഒക്കെ കഴിഞ്ഞു വീട് എത്തിപ്പിടിക്കാൻ ഉള്ള ഓട്ടം ആണ് .
ബാലു കാർ ഒതുക്കി നിർത്തി,നോ പാർക്കിങ് ബോർഡ് ഉണ്ട് , എത്രയും പെട്ടെന്ന് തിരികെ വരണം .
വേഗം പുറത്തേക്കിറങ്ങി , പെട്ടിക്കടയിലേക്കു ചെന്ന് രണ്ടു പാക്കറ്റ് സിഗരറ്റ് വാങ്ങി .വേഗം തന്നെ കാറിലേക്ക് കയറി . കാർ മുന്നോട്ടു ഓടിച്ചു പോയി.
അതികം തിരക്കില്ലാത്ത സൈഡിൽ വണ്ടി നിർത്തി.
ഇന്ന് ഒരുപാട് ദൂരം ഓട്ടം ഓടി. ബാലു വണ്ടി യിൽ നിന്നും ഇറങ്ങി അരികിൽ കാണുന്ന വലിയ മാവിൻ ചുവട്ടിൽ ഇരുന്നു , പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്കറ്റ് തുറന്നു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു ..
നല്ല രീതിയിൽ സുഖകരമായി പുക അങ്ങ് ആഞ്ഞു വലിച്ചു വിട്ടു .
അതൊരു സുഖം തന്നെ ആണ്. ഓ നാശം , പോക്കറ്റിൽ മൊബൈലിന്റെ ശബ്ദം റിങ് കേൾക്കുന്നു. ആരാണാവോ ?അവൻ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ പുറത്തേക്ക് എടുത്തു.
ഓ ഹോട്ടൽ ലാൻഡ് മാർക്കിൽ നിന്നാണ്.
അവൻ ഫോൺ അറ്റൻഡ് ചെയ്തു.
ഹലോ ….
ബാലുചേട്ടാ  ഞാൻ മയൂരിയാ …
എന്താ മയൂരി ..
ബാലുചേട്ടാ ഒരു എട്ടു മണി ആകുമ്പോൾ വണ്ടിയും കൊണ്ട് ഇങ്ങോട്ടു വരാൻ പറ്റുമോ ? ഒരു ഓട്ടം ഉണ്ടായിരുന്നു .
ഒരു റൂം വെക്കേറ്റ് ചെയ്യുന്നുണ്ട് , അതിലെ സാറിനു എവിടെയോ പോകാൻ വേണ്ടി ആണ്.
ലോങ്ങ് ആണോ ? ബാലു ചോദിച്ചു.
ഇവിടന്നു ഒരു മുപ്പതു കിലോമീറ്റർ ഉണ്ടാകും , റെയിൽ വേ സ്റ്റേഷൻ എന്നാണു പറഞ്ഞത്.
ഞാൻ വരുന്നില്ല മയൂരി … ഇന്ന് നല്ല ഓട്ടം ഉണ്ടായിരുന്നു ..
ബാലുച്ചേട്ട … അങ്ങനെ പറയല്ലേ .. വേറെ ഒരു നിവൃത്തി ഇല്ലാത്തതുകൊണ്ടല്ലേ ചേട്ടനെ ഞാൻ വിളിച്ചത്.
ആ ശരി ..ഞാൻ വരാം …

എപ്പളാ ന്ന പറഞ്ഞത് ? അവൻ തിരക്കി
എട്ടുമണി …
ശരി ഞാൻ എത്തിയേക്കാം ………ബാലു ഉറപ്പു കൊടുത്തു .
***
ബാലു എട്ടുമണിയോടെ ഹോട്ടലിൽ എത്തി.
മയൂരിയെ കണ്ടു .
യാത്ര പോകേണ്ട ആൾ ഉടൻ തന്നെ വരും എന്ന് അവൾ പറഞ്ഞു .
ബാലു എന്നാൽ ഞാൻ പുറത്തുണ്ടാകും കാറിനു സമീപം എന്ന് പറഞ്ഞു പുറത്തേക്കിറങ്ങി.
………………
അപ്പോളേക്കും യാത്ര പോകേണ്ട ആൾ എത്തി.
നല്ല മിടുക്കൻ സുന്ദരൻ യുവാവ് ,
അവന്റെ കയ്യിൽ ഒരു ബാഗ് മാത്രം .. അവൻ മയൂരിയോട് കാറിനെ  കുറിച്ച് ചോദിച്ചു.
അവൾ കാർ അവനു കാണിച്ചു കൊടുത്തു.
അവൻ താങ്ക്സ് പറഞ്ഞു …നേരെ കാറിനു  സമീപം എത്തി.
അവനെ കണ്ടു ചുണ്ടിൽ എറിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് താഴെ ഇട്ടു ബാലു അവനടുത്തേക്ക് ചെന്നു.
പോകാം ,,,, അവൻ കാറിൽ  കയറി ഇരുന്നു കൊണ്ട് പറഞ്ഞു.
ശരി സാർ …. ബാലു ഉടൻ തന്നെ കാറിൽ കയറി , സ്റ്റാർട്ട് ചെയ്തു , കാർ മുന്നോട്ടു എടുത്തു .
…………..
കാറിൽ ജഗ്ജീത് സിന്ഗിന്റെ ഗസലുകൾ ചെറിയ ശബ്ദത്തിൽ പാടുന്നുണ്ടായിരുന്നു.
ബാലു ഇടയ്ക്കിടെ പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു . ചെറുക്കൻ ആകെ ആശങ്കകുലൻ ആണെന്ന് തോന്നുന്നു.
അവൻ കൂടുതൽ ഒന്നും സംസാരിക്കുന്നില്ല,
അവൻ ഇടയ്ക്കിടെ മൊബൈലിൽ ധൃതിയിൽ മെസ്സേജ് അയക്കുന്നുണ്ട് ആർക്കൊക്കെയോ..
അങ്ങനെ നിലക്കൽ  റെയിൽവേ സ്റ്റേഷൻ എത്തി ,
അവിടെ അങ്ങനെ അധികം ട്രെയിനുകൾ ഒന്നും സ്റ്റോപ്പ് ചെയ്യാത്തത് ആണ് .. ഇവിടെ  എന്താവോ പരിപാടി …
ബാലു ആലോചിച്ചു.
ആ വല്ലവരുടെയും കാര്യം അല്ലെ , ഞാൻ എന്തിനാണ് തല പുകക്കുന്നത് അതുകൂടി അവൻ ആലോചിച്ചു .
എത്ര ആയി ?? കാറിനു പുറത്തിറങ്ങി ആ പയ്യൻ ചോദിച്ചു .
ബാലു  മീറ്റർ നോക്കി , അഞ്ഞൂറ്റി അമ്പതു രൂപ സാർ ..
പയ്യൻ അറുന്നൂറു രൂപ കൊടുത്തു ..


ബാലു പോക്കറ്റിൽ നിന്നും ബാക്കി കൊടുക്കുവാൻ പൈസ എടുത്തു ..
ബാക്കി വേണ്ട , ചേട്ടൻ വെച്ചോളൂ ,, ഒന്നുമില്ലേലും രാത്രി എന്നെ ഇവിടം വരെ കൊണ്ടന്നാക്കിയതല്ലേ ………..
അവൻ അതും പറഞ്ഞു തിരികെ നടന്നു..
അപ്പോളേക്കും ബാലു കാറിനു പുറത്തേക്കിറങ്ങി ..
സാറേ …. ബാലു വിളിച്ചു ..
വിളികേട്ടു പയ്യൻ നിന്ന് തിരിഞ്ഞു നോക്കി.
ബാലു കൊണ്ട് വന്നു ബാക്കി അമ്പതു രൂപ അവനു കൊടുത്തു .
രാത്രി ആയാലും പകല് ആയാലും ദൂരം ഒകെ സെയിം അല്ലെ സാറേ …
എനിക്കു ഞാൻ ഓടിയതിന്റെ പൈസ മതി …
ബാലു കാശു പയ്യനെ ഏൽപ്പിച്ചു …
പതുക്കെ തിരിഞ്ഞു നടന്നു…
പയ്യൻ കുറച്ചു നേരം അപ്പുവിനെ നോക്കി ..ഇതാദ്യമായാണ്                ടിപ്കൊടുത്തിട്ടു വേണ്ട എന്നും പറഞ്ഞു തിരികെ കൊടുക്കുന്ന ഡ്രൈവർ …
അവൻ പിന്നെ തിരിഞ്ഞു നടന്നു …..
വിജനമായ റെയിൽവേ സ്റ്റേഷൻ ആണ് , അവിടെ അങ്ങനെ വണ്ടികൾ സ്റ്റോപ്പ് ഒന്നും ഇല്ല …
അവൻ പ്ലാറ്റഫോം ലക്ഷ്യമാക്കി നടന്നു .. അവിടെ നിന്ന് പാളത്തിലേക്ക് ഇറങ്ങി കുറച്ചധികം ദൂരം മുന്നോട്ടു പോയി ..
കൊള്ളാം … ഇത് നല്ല സ്ഥലം ………
അവൻ ട്രാക്കിൽ ഇരുന്നു …
തന്റെ ഡയറി എടുത്തു …
എന്റെ മരണത്തിനു ഉത്തരവാദി എന്നെ തേച്ചിട്ടു പോയ എന്റെ ലവർ … ടീന …ഒപ്പു …
എടീ … മറ്റേ മോളെ … നിന്നെ ഞാൻ എന്റെ ശവം തീറ്റിക്കുമെടീ ……………
അവൻ ആകെ വാശിയും ദേഷ്യവും ഭ്രാന്തും ഒക്കെ ആയി …
റ്റീനയുടെ ഫോട്ടോ എടുത്തു കുത്തി വരച്ചു ..അതും ഡയറിക്കുള്ളിൽ വച്ച് , അവൻ ട്രാക്കിൽ തല വെച്ച് കിടന്നു …
തന്റെ മരണവും കാത്തു ….
ആ ഒൻപതെ  കാൽ ആയി ഇപ്പൊ ഒരു സൂപ്പര്ഫാസ്റ് ഇത് വഴി പോകും …
അവൻ പാലത്തിൽ ചെവി വെച്ച് നോക്കി ആ ശബ്ദം കേൾക്കുന്നുണ്ട് ..
ശബ്ദം അടുത്തടുത്തു വരുന്നുണ്ട് …
ശബ്ദം കൂടുതൽ അടുത്ത് വരുന്നു.
ആ കണ്ണ് തുറന്നു നോക്കിയപ്പോൾ ട്രെയിനിന്റെ വെളിച്ചവും കാണുന്നു …
ട്രെയിൻ അടുത്ത് അടുത്ത് വരുന്നു ..
ശബ്ദം കൂടി വരുന്നു ..
അവൻ ഇറുകി രണ്ടു കൈകൾ കൊണ്ടും ചെവി അടച്ചു കണ്ണുകൾ ഇറുക്കി അടച്ചു ……………
വലിയ ശബ്ദത്തോടെ ട്രെയിൻ കടന്നു പോയി ………………
അവൻ കണ്ണ് തുറന്നു …
തന്നെ ആരോ പാലത്തിൽ നിന്നും വലിച്ചെറിഞ്ഞിരിക്കുന്നു .
സൈഡിൽ താൻ വീണു കിടക്കുക ആണ് ..
പതുക്കെ അവൻ എഴുന്നേറ്റിരുന്നു …
താൻ … താൻ ആ ഡ്രൈവർ അല്ലെ …………. താൻ എന്തിനാ എന്റെ പുറകെ വന്നത് … നാശം പിടിക്കാൻ ആയി

തനിക്കുള്ള പൈസയും തന്നു ഞാൻ പറഞ്ഞു വിട്ടതല്ലേ ………….
അവൻ ചോദിച്ചു …
അയാൾ ഒന്നും മിണ്ടിയില്ല …
ഞാൻ തന്നോട് എന്ത് തെറ്റ് ചെയ്തടോ …………….നാശം പിടിച്ചവനെ …………….
നല്ല അവസരം ആണ് താൻ ഇല്ലാതാക്കിയത് ………………..
അവൻ ആകെ പരാതി പറഞ്ഞു ബഹളം വെച്ചു.
അയാൾ ഒന്നും പറഞ്ഞില്ല … അവൻ ഒക്കെ പറയുന്നത് കേട്ടിരുന്നു ..
അവൻ എണീറ്റ് നിന്ന് പറഞ്ഞു
ഇനി ഒരു മണിക്കൂർ കഴിയണം … അടുത്ത വണ്ടി വരാൻ …. ഒന്ന് പോയി താടോ ………….
ഇതൊക്കെ കേട്ട് ബാലു പൊട്ടി ചിരിച്ചു … അവനു ചിരി അടക്കാൻ കഴിഞ്ഞില്ല .. പൊട്ടി പൊട്ടി ചിരിച്ചു …
 എന്തിനാടോ ചിരിക്കുന്നത് …
പയ്യൻ ബാലുവിനെ നോക്കി ദേഷ്യപ്പെട്ടു ..
എന്തിനാടോ എന്നെ രക്ഷിച്ചത് …………………
ബാലു വീണ്ടും ചിരി തുടങ്ങി..
സാറേ കഴിഞ്ഞോ …. ചീത്ത വിളി ഒക്കെ ….ബാലു ചോദിച്ചു …
പയ്യൻ ഒന്നും മിണ്ടിയില്ല …
സാറെ … അടുത്ത ട്രെയിൻ വരുമ്പോള് തീർച്ചയായും സാർ ആത്മഹത്യ ചെയ്യണം … പക്ഷേ ഇപ്പോൾ ചെയ്ത പോലെ ഒരു പേടിത്തൊണ്ടൻ പോലെ ചെയ്യരുത് …………
അത്രേ ഉള്ളൂ ……………
ഞാൻ പേടിത്തൊണ്ടൻ അല്ല ……………..അവൻ ഒന്ന് ചീറി ..
ആണല്ലോ അതുകൊണ്ടല്ലേ സാറ് കണ്ണും ചെവിയും ഒക്കെ ഇറുക്കി അടച്ചു അമ്മെ……. എന്ന് വിളിച്ചത് കേട്ടത് …….
ബാലു ചിരിച്ചു കൊണ്ട് പറഞ്ഞു …….
സാർ …എന്ത് കാരണം കൊണ്ടങ്കിലും ആകട്ടെ ആത്മഹത്യ  ചെയ്യാൻ തീരുമാനിച്ചു ,,,, വളരെ നല്ല തീരുമാനം ..
പക്ഷെ അവിടെ ഭയന്നിട്ടാകരുതു …
അവിടെ നല്ല വീരനായി ധീരനായി വേണം അതൊക്കെ ചെയ്യാൻ ആയിട്ട് …………എന്നാലല്ലേ സാറേ നമുക്ക് നമ്മളെ കുറിച്ചൊരു മതിപ്പൊക്കെ തോന്നുകയുള്ളൂ …നമുക് നമ്മളിൽ ഒരു അഭിമാനം തോന്നണ്ടേ സാറെ ..
പയ്യന് ആകെ കൺഫ്യൂഷൻ …. സാധാരണ എല്ലാരും മരിക്കല്ലേ എന്ന് പറഞ്ഞു തടയും ..ഇയാൾ ഭ്രാന്തനാണോ … അഭിമാനത്തോടെ ധൈര്യത്തോടെ ചാകാന്‍  പ്രോത്സാഹിപ്പിക്കുന്നു ..
പയ്യന്  ആകെ ഭയം ആയ പോലെ ….
ബാലു ,,, അവനോട് തോളിൽ കൈ വെച്ച് പറഞ്ഞു …സാറിന് ഞാൻ കാണിച്ചു തരാം എങ്ങനെ ആണ് മരിക്കേണ്ടത് എന്ന്…
പയ്യൻ അത് നോക്കി നിന്നു.
ബാലു നേരെ റെയിൽ പാലത്തിനു നടുവിൽ വന്നു നിന്നു.
ട്രെയിൻ വരുന്ന ദിശയിലേക്ക് തിരിഞ്ഞു . താന്റെ കൈകൾ വശങ്ങളിലേക്ക് ഉയർത്തി പിടിച്ചു …
പയ്യൻ അതെല്ലാം നോക്കി നിന്നു ..

കണ്ടോ സാറെ ഇത് പോലെ നിക്കണം …
ആ ട്രെയിൻ വരുമ്പോൾ ഇമ ചിമ്മാതെ നോക്കണം … കണ്ണിൽ തിളക്കം വേണം … നമ്മുടെ ആത്മവിശ്വാസം ആണ് ആ കണ്ണുകളിൽ തിളങ്ങേണ്ടത് .. കാരണം മരണം നമ്മളെ തേടി വരുന്നതല്ല …നമ്മൾ മരണത്തെ തേടി പോകൂന്നതാണ് … അതുകൊണ്ടു തന്നെ നമ്മുട ഉള്ളിൽ ഭയം അല്ല ….സന്തോഷം തോന്നണം …. പുഞ്ചിരിയോടെ പോയി മരണത്തെ പുണരണം … ആ മരണം എന്ന കൂട്ടുകാരനെ…… ദേ  ഇങ്ങനെ  നിന്ന് പുണരണം ………..
ഇത്രയും പറഞ്ഞു ബാലു ട്രാക്കിൽ നിന്നും ഇറങ്ങി ..
അല്ലാതെ സാറ് കാണിക്കുന്ന പോലെ പേടിത്തൊണ്ടൻ പരിപാടി കാണിക്കരുത് …

പയ്യനു അത് വല്ലാത്ത ഒരു അനുഭവം ആയി പോയി ….
ശരിയാ … അടുത്ത ട്രെയിൻ വരട്ടെ ഞാൻ ഇങ്ങനെ തന്നെ നിന്നു മരിക്കും ഭയമില്ലാതെ …
ആയിക്കോട്ടെ ….
ബാലു അവനോടു പറഞ്ഞു…
അല്ല സാറേ ………. ഇനി ഒരു മണിക്കൂർ സമയം ഉണ്ട് .. നമുക്ക് ഒരു കാര്യം ചെയ്യാം … ആ പ്ലാട്ഫോമിലെ ബെഞ്ചിൽ പോയി ഇരിക്കാം …
അല്ല താൻ പോണില്ലേ ……….പയ്യൻ ബാലുവിനോട് ചോദിച്ചു..
സാറിന് മരണത്തിലേക്ക് യാത്ര ആക്കിയിട്ടു പോകാം എന്ന് വിചാരിച്ചു …
ശരി … താനും കണ്ടോ എന്റെ മരണം …സന്തോഷം ..
ഒരു കാര്യം ചെയ്യൂ … സാറു വരുന്നുണ്ടേ വാ …ഞാൻ എന്തായാലും അവിടെ ഇരിക്കാൻ പോകാണ് ………..
ബാലു … അവനോടു അത്രയും പറഞ്ഞു , അവിടെ നിന്നും നേരെ പ്ലാറ്റഫോമിലേക്ക് പോയി അവിടെ ഉള്ള സിമന്റ് ബെഞ്ചിൽ ഇരുന്നു….
നല്ല തണുപ്പുണ്ട് …. കുളിരുള്ള നവംബർ മാസം അല്ലെ … തന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് കൂടെ എടുത്തു തീ കൊളുത്തി …
ആ ചൂടുള്ള പുക ഉള്ളിൽ അങ്ങോട്ടു ചെല്ലുമ്പോൾ നല്ല സുഖം കിട്ടുന്നു തണുപ്പിന് …
കുറച്ചു നേരം പയ്യൻ അവിടെ നിന്നു അവനും ബോറടിച്ചു തുടങ്ങി , പറഞ്ഞ പോലെ ഇനി ട്രെയിൻ വരാൻ സമയ ഉണ്ട് , തൻ ഇവിടെ നിന്നിട്ടു എന്തിനാ ….
അവനും പ്ലാറ്റ്ഫോമിലേക്ക് കയറി ..
ബാലു ഇരിക്കുന്നതിന് സമീപം വന്നു ഇരുന്നു ..
താൻ പറഞ്ഞത് ശെരി ആണ് … എന്തായാലും ട്രെയിൻ വരാൻ ഇനിയും സമയം ഉണ്ട് , ഞാൻ ഇവിടെ ഇരുന്നോലാം…
സാർ…ഒന്നും തോന്നില്ലെങ്കിൽ ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ ..ബാലു പയ്യനോട് ചോദിച്ചു ..
ചോദിക്കു ….
അല്ല സാർ ഇപ്പൊ എന്തിനാണ് ശെരിക്കും ചാകാൻ പോണത് ………….?
എന്ത് ലവർ എന്നെ തേച്ചു , ഞാൻ ചങ്കു പറിച്ചു സ്നേഹിച്ചതാണ് , അവളിപ്പോ എന്നോട് ബ്രേക്ക് ആപ് ആയി ഇപ്പോ എന്റെ എതിർ
ടീമിലുള്ള ഒരുത്തനോടൊപ്പം ഡേറ്റിംഗ് തുടങ്ങി …………..
അഹഹഹ ……………….ബാലു ചിരിച്ചു ….
അതുകൊണ്ടാണോ സാറ് ചാകാൻ പോണത് ………..
അതെ ..ഞാൻ അവളേം  അവനേം  എന്റെ ശവം തീറ്റിക്കും ….
വേണം സാർ തീർച്ചയായും വേണം ……………..പ്രണയത്തിൽ പരാജയം വന്നാൽ പിന്നെ ജീവിച്ചിരിക്കാൻ പാടില്ല പെട്ടെന്ന് ചാകണം …………….ഒരിക്കലും കാത്തിരിക്കരുത് …. സാറ് ധൈര്യമായി മരിക്കണം സാർ …
സാർ അഅങ്ങനെ ആ പെണ്ണിനെ പ്രേമിച്ചിട്ടുണ്ടങ്കിൽ …എന്തായാലും സാറ് മറിക്കാൻ യോഗ്യനാണ് …………
ആ കൈ ഒന്ന് കൊട് സാർ ….
ബാലു പയ്യന്റെ കൈ പിടിച്ചു… ഷേക്ക് ഹാൻഡ് കൊടുത്തു…………..
………………
പയ്യന് ആകെ പിന്നേം കൺഫ്യൂഷൻ …ഈ ഇരിക്കുന്ന ആൾക്ക് വല്ല നൊസും  ഉണ്ടോ ………….
സാറിന്റെ പേരെന്താ : ബാലു അവനോടു ചോദിച്ചു
മനു …
നല്ല പേരാണ്
താൻ വല്ലവരെയും പ്രേമിച്ചിട്ടുണ്ടോ ? പയ്യൻ ചോദിച്ചു
ഇല്ല …. എനിക്ക് പ്രേമിക്കാൻ പറ്റിയിട്ടില്ല …..
പിന്നെ പ്രേമത്തെ കുറിച്ച് തനിക്കെന്തു അറിയാം …………….
ബാലു കുറച്ചു നേരം വിദൂരതയിലേക്ക് നോക്കി …………
അപ്പൊ സാറ് പ്രേമിക്കുന്നതാണ് അല്ലെ ….ബെസ്റ്  പ്രേമം …………ബാലു ചോദിച്ചു ..
…………..മനു ഒന്നും മിണ്ടിയില്ല ………..

മനു വാച്ചില്‍ നോക്കി ..സമയം ആയിട്ടില്ല ..ആകെ ബോര്‍അടിക്കുന്നു .
സാറേ … സാറിനെ കാണുമ്പോൾ , സാറിന്റെ പ്രായം കാണുമ്പോൾ ഒക്കെ ഉണ്ടല്ലോ എനിക്കൊരാളെ ഓർമ്മവരും ……..കത്തുന്ന പ്രണയം മനസ്സിൽ കൊണ്ട് നടന്നു എവിടെയോ പോയിമറഞ്ഞ  ഒരു ഗന്ധര്‍വ്വനെ ,………..ഒരു രാജകുമാരനെ ……………….
സാർ എന്തായാലും , ഇനിയും സമയം ഉണ്ട് …. വേറെ ഒന്നും സംസാരിക്കാനും ഇല്ല …
എന്ന പിന്നെ നാ൯ ഒരു കഥ സൊല്ലട്ടുമാ ?????????? ബാലു അവനോടു ചോദിച്ചു

കഥയോ ….
കഥ ഒക്കെ കേള്‍ക്കാനുള്ള മൂടില്ല ബ്രോ …… മനു പറഞ്ഞു … താന്‍ എന്ന വിളി യൊക്കെ മാറി ബ്രോ എന്നാക്കി അവന്‍ …


ആ എന്നാ വേണ്ടാ ………ബാലുവും മറുപടി കൊടൂത്തു.

മനു അല്പം ആലോചിച്ചു , എന്നിട്ട് പറഞ്ഞു ഒന്നുമല്ലേലും ധൈര്യത്തോടെ മരിക്കാന്‍ എനിക്കു പ്രോല്‍സാഹനം തന്നെ ആള്‍ അല്ലേ ..
കഥ എങ്കിൽ കഥ. അര മണിക്കൂർ സമയം ഉണ്ട് അതിനുള്ളിൽ തീർക്കണം
മനു മുന്നറിയിപ്പ് കൊടുത്തു.

സാറേ അങ്ങനെ തീരുന്ന കഥ ആണോ എന്നറിയില്ല … ഞാൻ പറയാം …
പ്രണയത്തിന്റെ രാജകുമാരന്റെ കഥ……….
 


തുടരും


അപരാജിതൻ 2


Author : Harshan




ബാലു സിഗരറ്റു പുകച്ചു തീർത്തു .. കാലിനു മുകളിൽ കാൽ കയറ്റി വെച്ച് , തന്റെ കൈകൾ , തലയ്ക്കു പിൻവശത്തേക്ക് താങ്ങായി വെച്ച് … പതുക്കെ മുകളിലേക്ക് നോക്കി … നിലാവ് …….ഒരുപാട് നക്ഷത്രങ്ങൾ ..

ഇതു ആദിശങ്കരന്റെ ജീവിതം ആണ് , ആദിയെന്ന പോരാളിയുടെ കഥയാണ് , അപ്പുവെന്ന സ്നേഹത്തിന്റെ കഥ ആണ്,,,,
മഞ്ഞുകാലം ആയതു കൊണ്ട് തന്നെ നല്ല തണുപ്പ് ആണ്.മഞ്ഞിന്റെ കുളിരു ഒരു വല്ലാത്ത കുളിരു തന്നെ ആണ്. മൂടി പുതച്ചു കിടക്കാൻ നല്ല കാലാവസ്ഥ ആണ് പക്ഷ അപ്പുവിന് അത് സാധിക്കില്ല, കാരണം അന്നേക്ക് ചെയ്യാനായി ഒരുപാട് പണികൾ ഉണ്ട്.
അപ്പു നല്ല മിടുക്കൻ ആണ്. അപ്പുവിന്റെ ശെരിക്കും ഉള്ള പേര് ആദിശങ്കർ എന്നാണ് പ്രായം 25 .കാണാനും അഴകുണ്ട്, ആരോഗ്യവു ഉണ്ട്. പാലിയം തറവാടിലെ ഒരു പണിക്കാരൻ ആണ് അപ്പു. ഏതാണ്ട് ഒരു നാലുവര്ഷത്തോളം ആയി അപ്പു പാലിയം തറവാട്ടിൽ ഉണ്ട്.
പാലിയം തറവാട് എന്ന് പറഞ്ഞാൽ ഒരു ബഡാ തറവാട് ആണ് . വിചാരിക്കുന്നതിനേക്കാളും വലുത്. ഒരു ഇരുപത് ഏക്കറിൽ സ്ഥലത്തു കുടി കൊള്ളുന് വലിയ ഒരു എട്ടുകേട്ട് .

അതിന് ഉള്ളിൽ തന്നെ കൃഷി പശു അങ്ങനെ പലതും ഉണ്ട് .ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഒക്കെ ഉള്ള വലിയ തറവാട്, പാലിയം ഗ്രൂപ്പ് എന്ന പേരിൽ ഒരുപാട് സ്ഥാപങ്ങൾ റിയൽ എസ്റ്റേറ്റ് , മാൾ , ജൂവലറി , പ്ലാന്റേഷൻസ് , ഹോട്ടൽ , കമ്പനികൾ അങ്ങനെ പല പല സ്ഥാപനങ്ങൾ. സ്ഥാപനങ്ങൾ ഒക്കെ കെട്ടിപ്പടുത്തത് പാലിയം തറവാടിലെ മുതിർന്ന വ്യക്തി രാജശേഖര മേനോൻ ആണ്. പിന്നെ സഹോദരങ്ങളെയും ഓരോ കരക്കെത്തിച്ചു.
കണ്ണിനു കണ്ണ് പല്ലിന് പല്ലു അതാണ് അവിടത്തെ ലൈൻ എന്നുകൂടെ മനസ്സിൽ കരുതണം. അവരെ കുറിച്ചൊക്കെ നമുക്ക് ഇനിയും  പറയാം സമയം ഒരുപാട് കിടക്കുക അല്ലെ.
രാവിലെ മുതല്‍ പറമ്പിലെ പണികള്‍, കാര്‍ കഴുകല്‍ തുടങ്ങി വീടിന് പുറത്തുള്ള സകലമാന പണികളും ചെയ്യണം, അതൊക്കെ കഴിഞ്ഞു പിന്നെ അവരുടെ വെയര്‍ഹൌസില്‍ പോകണം , അവിടെ ഇറക്കല്‍ കയറ്റല്‍ ഒക്കെ ആയി പിന്നെ വൈകുന്നേരം വീട്ടിലേക്ക്.
അപ്പുവിന് പോകാനായി വേറെ വീടോ ബന്ധുക്കളോ ഒന്നും ഇല്ല.
ഇത് അപ്പു എന്ന ആദിശങ്കരന്റ് കഥ ആണ് അവന്റ ജീവിതവും.
ആരോടും മുഖം കറുത്ത സംസാരിക്കാണോ ഒന്നും അപ്പുവിന് സാധിക്കില്ല, എന്നാൽ അങ്ങേ അറ്റം സത്യസന്ധനും. ആർക്കും ഒരു ഉപദ്രവം ഉണ്ടാക്കാതെ നടക്കുന്ന ഒരു പാവം അതാണ് അപ്പു. ഒരു ശുദ്ധൻ.
അങ്ങനെ രാവിലത്തെ പണി ഒക്കെ കഴിഞ്ഞു അവൻ കുളിച്ചു പിന്നാമ്പുറത്തേക്ക് ചെന്നു. പാചകക്കാരി സരസമ്മ ചേച്ചി അവനു ദോശയും സാമ്പാറും ഒക്കെ കൊടുത്തു. ആഹാ നല്ല വിശപ്പ് അത് കൊണ്ട് ആണോ എന്നറിയില്ല നല്ല സ്വാദ്. അവ സരസമ്മ ചേച്ചി കേൾക്കെ പറഞ്ഞു , ഡാ ഞ വെക്കുന്നതിനൊക്കെ നല്ല സ്വാദുണ്ടു അതിനി നിന്റെ സർട്ടിപിക്കറ്റ് എനിക്ക് വേണ്ട. അവർ കെറുവിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. ..അവനു ഒരു ഗ്ലാസിൽ ചായ കൊണ്ട് കൊടുത്തു. ഞാൻ വെറുതെ പറഞ്ഞതല്ലേ ചേച്ചി..ചേച്ചി ഈ തറവാടിണ്ട് പാചക രത്ന൦ അല്ലെ…അവർ അത് കേട്ട് ചിരിച്ചു. പോടാ പോടാ രാവിലെ തന്നെ മനുഷ്യനെ വട്ടാക്കാതെ.
അവൻ കഴിച്ച പാത്രം എല്ലാം കഴുകി തിണ്ണക്കു സമീപ൦ വെച്ചു,
അപ്പു വീടിനു മുൻപിലെക്കു വന്നു. കാർപോർച്ചിനു അടുത്തേക്ക് ചെന്ന് ബക്കറ്റു ഒക്കെ എടുത്തു വെള്ള൦ നിറച്ചു, ആ കാ൪ പോർച്ചിൽ വിലകൂടിയ വണ്ടികള്‍ രണ്ടുമൂന്നെണ്ണം ഉണ്ട്,
ഒൻപതര ആകുമ്പോളേക്കും സാർ ഓഫീസിൽ പോകാൻ തയാർ ആയി വരും. അവൻ വണ്ടി ക്‌ളീനിംഗ് ഒക്കെ കഴിഞ്ഞു വീടിനു മുന്നിലേക്ക് ചെന്നു. സാറിന്റെ ഷൂസ് ഒക്കെ പെട്ടെന്ന് തന്നെ പോളിഷ് ചെയ്തു വെച്ചു.
അപ്പോളേക്കും ഡ്രൈവർ കൂടെ എത്തി , അപ്പുവേ എന്തുണ്ട് …
ഓ അങ്ങിനെ പോകുന്നു ചേട്ടാ..
അവൻ ഡ്രൈവർ നു സമീപം ചെന്നു . ഇതുപോലൊള്ള വണ്ടികൾ ഒക്കെ നമ്മളൊക്കെ എന്നാണോ വാങ്ങിക്കാൻ പോണത്. അവൻ ആത്മഗതം പറഞ്ഞു
ഡാ ഇടക്ക് ഇടക്ക് ഭാഗ്യക്കുറികൾ ഒക്കെ എടുത്തു വെച്ചോ അതൊക്കെ അടിച്ചാലുള്ള വാങ്ങിക്കൽ ഒക്കെ ആണ് നമ്മള്ക്ക് പറഞ്ഞിട്ടുള്ളത്. ഡ്രൈവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
ശെരിയാ…..ഒന്നുമല്ലേലും ചേട്ടന് ഇതൊക്കെ ഓടിക്കാൻ എങ്കിലും സാധിക്കുന്നുണ്ടല്ലോ അതും ഒരു ഭാഗ്യം തന്നെ …എനിക്കൊന്നും അതും ഇല്ല…
അല്ല നിനക്കു വണ്ടി ഓടിക്കാൻ ഒക്കെ അറിയുമോ ,,,ഡ്രൈവർ തിരക്കി
ഞാൻ വിമാനം തീവണ്ടി കപ്പൽ പിന്നെ യുദ്ധ ടാങ്ക് ഇതൊക്കെ ഒഴിച്ച് ഏതു വണ്ടിയും ഓടിക്കും അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നിട്ടാണോ നീ ഇ വീട്ടിലെ മട്ടപ്പണി ഒക്കെ ചെയ്യുന്നത് , ഇതൊക്കെ ഇട്ടേച്ചും പോയി ഡ്രൈവർന്റെ ജോലി എടുക്കടാ ….അയാൾ കാര്യമായി തന്നെ അപ്പുവിനോട് പറഞ്ഞു.
അതെ ചേട്ടാ ഓരോരുത്തർക്കും ഒരൊരോ പണി തമ്പുരാൻ എഴുതി വെച്ചിട്ടുണ്ട് തലയിൽ ചേട്ടൻ ഡ്രൈവർടെ പണി എടുക്കുന്നു ഞാൻ ഇവിടത്തെ മാട്ടപണിയും അത്രേ ഉള്ളൂ ….അവൻ അയാളോട് പറഞ്ഞു.
നിനക്കു പ്രാന്ത് ആണ് …ഒള്ള ജീവിതം നശിപ്പിക്കാൻ വേണ്ടി …..അയാൾ അവൻ കേൾക്കെ തന്നെ പറഞ്ഞു…
അവൻ ഒന്നും മിണ്ടിയില്ല…
ഡാ സാർ വരുന്നുണ്ട്… ഡ്രൈവർ കാർ എടുത്ത് കൊണ്ട് തറവാടിന് മുന്നിലേക്ക് കൊണ്ട് വന്നു. ഇറങ്ങി ഡോർ തുറന്നു കൊടുത്തു. രാജശേഖര മേനോൻ കാറിലേക്ക് കയറി.
അപ്പു സാർ കാണാതിരിക്കാൻ ആയി പെട്ടെന്ന് തന്നെ ഭിത്തിക്കു സമീപത്തേക്ക് നീങ്ങി നിന്നു . രാവിലെ സാർ ഇറങ്ങുമ്പോ എങ്ങാനും കൺവെട്ടത്തു കണ്ടൽ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കും. സാറിനു ഇക്കാര്യത്തിൽ അതായത് ശകുനത്തിൽ ഒക്കെ വലിയ വിശ്വാസം ആണ്. മുൻപ് ഉണ്ടായിരുന്ന പലർക്കും അത് അനുഭവവും ഉണ്ട്. അപ്പുവിന് ഇതുവരെ അങ്ങനെ ചീത്ത ഇക്കാര്യത്തിൽ കേട്ടിട്ടൊന്നും ഇല്ല. എന്നാലും ഒരു മുൻകരുതൽ .
സെക്യൂരിറ്റി ഗെറ് തുറന്നു കൊടുത്തു. വണ്ടി മുന്നോട്ടു നീങ്ങി.
രാജശേഖരനു ഭാര്യ മാലിനീ , കൂടാതെ രണ്ടു മക്കൾ മൂത്തതു മകൻ ശ്യാം 24 വയസ്സ് ബാംഗ്ലൂരിൽ എം ടെക് പഠിക്കുന്നു. ഒരു വലിയ പ്രൈവറ്റ് കോളേജിൽ, മകൾ ശ്രിയ, 20 വയസ്സ് ബിസിനസ് നോടുള്ള താല്പര്യം ഉള്ളതിനാൽ ബി ബി എ പഠിക്കുന്നു. പഠിത്തം ബാംഗ്ലൂരിൽ തന്നെ.
രാജശേഖരന്റെ സഹോദരിയും കുടുംബവും പാലിയം തറവാടിൽ തന്നെ ആണ് താമസിക്കുന്നത് , ഭർത്താവും രണ്ടു മക്കളും അവിടെ തന്നെ, സഹോദരിയുടെ പേര് രാജി  ഭർത്താവു പ്രതാപൻ, പ്രതാപൻ ആളൊരു തരികിട തന്നെ ആണ്. ബിസിനസു ഒക്കെ നടത്തി ഒരുപാടു പേരെ ഒക്കെ വലപ്പിച്ചുട്ടുണ്ട്. കേസും കൂട്ടങ്ങളും ഒക്കെ ആയി ഒടുവിൽ രാജശേഖരൻ തന്നെ എല്ലാം സോൾവ് ആക്കി ടൗണിൽ ഒരു ടെക്സ്ടൈൽ ഷോറൂം ഏൽപിച്ചു.
ഡാ ചെറുക്ക ,,,, അയാൾ അപ്പുവിനെ കണ്ടു അങ്ങോട്ട് വിളിച്ചു.
എന്തോ സാറേ …. അവൻ തിരക്കി.
നീ എന്റെ ബ്രൗൺ ഷൂ പോളിഷ് ചെയ്തോ …അയാൾ ക്രുദ്ധനായി ചോദിച്ചു
സാർ ഞാൻ ഇവിടെ ഷൂ റാക്കിൽ ബ്രൗൺ ഷൂ കണ്ടിരുന്നില്ല സാറിന്റെ ബ്ലാക് ഞാൻ പോളീഷ്  ചെയ്തു വെച്ചിട്ടുണ്ട് ഇവിട അവൻ അത് പറഞ്ഞു പെട്ടെന്ന് തന്നെ റാക്കിൽ നിന്നും ഷൂ എടുത്ത് അയാളുടെ കാലിനു മുന്നിലേക്ക് നീട്ടി വെച്ചു. .
അവൻ നിവർന്നു വന്നപ്പോളേക്കും പ്രതാപൻ അവന്റ മുഖം നോക്കി ആഞ്ഞു ഒരടി കൊടുത്തു.
പടക്കം പൊട്ടുന്ന  ശബ്ദം ആണ് ആഞ്ഞു മുഴങ്ങിയത്. അവന്റ കണ്ണിൽ നിന്നും പൊന്നീച്ച പാറി,
ശബ്ദം കേട്ട് അയാളുടെ ഭാര്യ മുൻവശത്തേക്ക് ഓടി വന്നു . നിന്റെ സൗകര്യത്തിനു നിനക്ക് ജോലി ചെയ്യാൻ അല്ല ഇവിടെ നിന്നെ പണിക്കു വെച്ചേക്കണത്. നായെ …അയാൾ കോപം കൊണ്ട് വിറച്ചു ..
അവൻ വേദന കൊണ്ട് കൈ മുഖത്ത് വെചു, മുഖം ആകെ ചുവന്നു.
അപ്പോളേക്കും അയാളുടെ ഭാര്യ ദേഷ്യത്തോടെ ചോദിച്ചു
നിനക്കു ഏട്ടന്റെ, ബ്രൗൺ ഷൂ കൂടി പോളിഷ് ചെയ്യാൻ പാടില്ലായിരുന്നോ
കൊച്ചമ്മേ ഇവിടെ ഈ റാക്കിൽ ഉള്ളതല്ലേ എനിക്ക് പോളിഷ് ചെയ്യാൻ സാധിക്കൂ
ഇവിടെ സാറിന്റെ ഷൂ ഇല്ല അതുകൊണ്ടാണ് ….
പെട്ടെന്ന് അവർ എന്തോ ഓർമ്മ വന്ന പോലെ വീടിനുള്ളിലേക്ക് പോയി …
തിരികെ വരുമ്പോൾ അവരുടെ കയ്യിൽ അയാളുടെ ബ്രൗൺ കളർ ഷൂ കൂടെ ഉണ്ടായിരുന്നു.
ഏട്ടൻ ഇത് കഴിഞ്ഞ ദിവസം റൂമിൽ അല്ലെ ഊരിയിട്ടത് , ഞാൻ ഇപ്പോളാ ഓർത്തത് . അവര്‍ വേഗം അത് അവനു മുന്നിലെക്ക് നീട്ടി വേഗം പോളീഷ് ചെയ്യടാ ….
അവൻ നിലത്തിരുന്നു , ബ്രൗൺ പോളീഷ് എടുത്തു നന്നായി കളർ പുരട്ടി പോളീഷ് ചെയ്യാൻ ആരംഭിച്ചു . അവന്റ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു.
ഒരു സോറി പോലും പറയാൻ കൂട്ടാക്കാത്ത മനുഷ്യൻ….
തൻറെ ഭാഗത്തു ഒരു തെറ്റ് പോലും ഇല്ലാതിരുന്നിട്ടാണ് ഇയാൾ തന്നെ തല്ലിയത്…
അവൻ മിണ്ടാതെ വേഗം തന്നെ ഷൂ പോളീഷ് ചെയ്തു അയാൾക്ക് മുന്നിലേക്ക് ഷൂ ഇടാന്‍ പാകത്തിൽ തന്നെ വെച്ച് കൊടുത്തു.
ഇട്ടു താടാ നിനക്കു ബോധമില്ലേ …. അയാൾ വീണ്ടും ദേഷ്യം പൂണ്ടു.
ഭയന്ന അവന്‍ അവൻ വേഗം തന്നെ അയാൾക്ക് ഷൂ ധരിപ്പിക്കാൻ തുടങ്ങി.

അയാൾ ഭാര്യയോടായി പറഞ്ഞു ..ഇവനെ ഒന്നും കുടുംബത്തിനുള്ളിലേക്ക് ഒരു കാരണവശാലും കയറ്റിയെക്കരുത് … പിഴച്ച ജന്മം ആണ് ഇവന്റെ ഒക്കെ ..കാശ് ഒക്കെ കണ്ടാൽ ഇവനൊക്കെ സകലതും മറക്കും .. കൊല്ലാൻ പോലും മടിക്കില്ല എരണം കെട്ടവൻ..
ഒന്ന് പോലും മിണ്ടാതെ പ്രതികരിക്കാതെ അവൻ അയാളെ ഷൂ കെട്ടി കൊണ്ടിരുന്നു…
ആ പിഴച്ച തന്തയുടെ മകൻ അല്ലെ ഇവൻ കള്ളൻ
കള്ളന്റെ മോൻ ….
ഷൂ കെട്ടി കഴിഞ്ഞു , കള്ളന്റെ മോൻ…. എന്ന വിളി കേട്ട് അപമാന ഭാരത്താൽ തന്നെ പെട്ടെന്ന് എണീറ്റു ഒന്ന് മിണ്ടാതെ എഴുന്നേറ്റു തലകുനിച്ചു നിന്നു.
ഡാ നായെ …നിന്റെ തന്ത കാണിച്ച പെരപ്പുകേടു നീ ഇവിട എടുത്താൽ ഉണ്ടല്ലോ നായിന്റെ മോനെ എന്നും പറഞ്ഞു അയാള് അവന്റെ താടിക്കു കൂട്ടി പിടിച്ചു തൂണോടു ചേർത്തു.
അവനു ഒരുപാട് കരചിൽ വരുന്നുണ്ടായിരുന്നു, പുറമെ കരയാതെ അവൻ ഉള്ളിൽ തന്നെ കരഞ്ഞു .
പ്രതാപ……..ഉയർന്ന ശബ്ദ കേട്ട് അയാൾ തിരികെ നോക്കി,
വിട് അവനെ…..
ആ തറവാട്ടിലെ അമ്മ ആയിരുന്നു സാവിത്രി ദേവി … അവരൊരു ഒന്നൊന്നര മുതൽ തന്നെ ആണ്
അത് അതായത് രാജശേഖരന്റേയും രാജിയുടെയും ഒക്കെ ‘അമ്മ
അയാൾ പെട്ടെന്നു കൈ എടുത്തു.
ഈ വീട്ടിൽ കയ്യാങ്കളി ഒന്ന് വേണ്ടാ. അവൻ ഒരു തെറ്റ് ചെയ്തു  എങ്കിൽ വഴക്കു പറയുക അല്ലാതെ തല്ലാനും കൊല്ലാനും ഇതെന്താ ജയിൽ ആണോ
അല്ല അമ്മെ …രാജി  വിഷയം മാറ്റാൻ ആയി സംസാരം തുടങ്ങി
നിർത്തിക്കോ നീ …കൂടുതൽ പറയണ്ട … പ്രതാപ നീ ഇറങ്ങാ൯ നോക്ക് …
അയാൾ ഉടൻ തന്നെ പുറത്തേക്കിറങ്ങി കാർ പോർച്ചിലേക്ക് പോയി തന്റെ  കാർ സ്റ്റാര്‍ട്ട് ചെയ്തു ഓടിച്ചു പോയി.
രാജി ഒന്നും മിണ്ടാതെ വീടിനുള്ളിലേക്ക് കേറി പോയി …
അപ്പു നിറഞ്ഞൊഴുകിയ കണ്ണ് തുടച്ചു കൊണ്ട് ഒന്നും മിണ്ടാതെ തന്റെ ഷെഡിലേക്ക് പോകാൻ ആയി തിരിഞ്ഞു ..
അപ്പൂ …
സാവിത്രി ‘അമ്മ അവനെ വിളിച്ചു…
അവൻ തിരിഞ്ഞു, മുഖം  കുനിച്ചു നിന്നു  , അപമാന ഭാരതാൽ അവനു സ്വന്തം മുഖ൦ പോലും ഉയർത്താൻ ആകാത്ത വിധം താഴ്ന്നിരിക്കുക ആയിരുന്നു.
നീ എന്താ ഒന്നും മിണ്ടാത്തത് , ഇവിടെ നോക്ക് . അവൻ അവരെ നോക്കി . അവന്റെ തൂവെള്ള മുഖം റോസാപു ഇതളിന്റെ പോലെ ചുവന്നിരിക്കുന്നു കൈയ്യുടെ പാടും ഉണ്ട് . അവർ അവനു സമീപം ചെന്ന് അവന്റ മുഖത്തു തലോടി , കഷ്ടം ഒരുപാട് വേദന എടുത്തോ നിനക്ക് ..
ഇല്ല വെല്യമ്മേ ….
സാരമില്ല … നീ വിഷമിക്കണ്ടാ ഇനി ഇങ്ങനെ ഇണ്ടാകാതെ ഞാൻ നോക്കി കൊള്ളാം ..എടീ സരസു  ….അവർ പണിക്കാരിയെ വിളിച്ചു …..
ദോ വരുന്നേ …. സരസമ്മ ഓടി വന്നു … നീ എന്ത് മുറിയിൽ നിന്ന് മുറിവെണ്ണ എടുത്തുകൊണ്ടു വേഗം വാ ..
മുറിവെണ്ണയോ ആർക്കാ കൊച്ചമ്മേ ….അവർ സംശയം തിരക്കി …
നിന്റമ്മേടെ നായർക്ക് ….. എടുത്തു കൊണ്ട് വാടീ …. അവരുടെ ശബ്ദം ആ വീട് പൊട്ടി കുലുങ്ങുമാറു ഉയർന്നു , അത് കേട്ട് പേടിച്ചു പോയി സരസമ്മ  ഓടി ചെന്ന് മുറിവെണ്ണ എടുത്തു കൊണ്ട് വന്നു .
സാവിത്രി ‘അമ്മ അതെടുത്തു അവനു കൊടുതു മുഖത്തു പുരട്ടുവാൻ ആയി പറഞ്ഞു .
ഇതൊന്നും വേണ്ട വെല്യമ്മേ കുറച്ചു കഴിഞ്ഞാ മാറിക്കോളും ..
നിന്നോട് ഇങ്ങോട്ടു ഒന്നും പറയാ൯ ഞാൻ പറഞ്ഞില്ലല്ലോ… പുരട്ടടാ വേഗം …അവരുടെ ശബ്ദം ഉയർന്നു . അവൻ അത് കേട്ട് പേടിച്ചു കയ്യിൽ എന്ന എടുത്തു മുഖത്ത് തടവി.


നീ ഇനി ഈ മുഖവും വെച്ച് കൊണ്ട് ഗോഡൌൺ ഇത് ഒന്നും പോണ്ടാ …ഇവിടത്തെ പണി മാത്രം ചെയ്‌താൽ മതി … കേട്ടോടാ ….
എന്നാലും ഈ കൊച്ചിന്റെ മുഖത്ത് ഇങ്ങനെ അടിക്കാൻ ഇവിടെ ആരാ. …സരസമ്മ താടിക്കു കൈ കൊടുത്തു മൊഴിഞ്ഞു .
സാവിത്രി ‘അമ്മ അവരുടെ മുഖത്തേക്ക് നോക്കി …ഞാൻ ഒന്നിനും ഇല്ലേ ….അടുക്കളയിൽ പണി ഉണ്ട് എന്നും പറഞ്ഞു അവർ വേഗം അടുക്കളയിലേക്ക് ഓടി ..അവർക്കറിയാം സാവിത്രിയമ്മ ദേഷ്യപ്പെട്ടാൽ പിന്നെ പണി ആണെന്ന് …
അവൻ തിരികെ നടന്നു.
അപ്പു …. സാവിത്രി ‘അമ്മ അവനെ വിളിച്ചു .
അവൻ തിരികെ നോക്കി ഇതൊന്നു നീ മനസ്സിൽ വെക്കേണ്ട കേട്ടോ …..
ഇല്ല വെല്യമ്മെ … ഇതിലൊന്നും എനിക്ക് ഒരു വിഷമവും ഇല്ല പ്രതാപൻ സാർ പറഞ്ഞത് ഒക്കെ ശെരി അല്ലെ … കള്ളന്റെ മോൻ തന്നെ അല്ലെ ഞാൻ … ഒരു സഹോദരനേ പോലെ വിശ്വസിച്ച സാറിനെ  പറ്റിച്ചു കൊണ്ടല്ലേ എന്റെ അച്ഛൻ പോയത് അതും കാശും മോഷ്ടിച്ച് പറ്റോ ഇരുപതോ അല്ല എൺപത് ലക്ഷം …എൺപത് ലക്ഷം രൂപ.. ആ കാശും കൊണ്ട് എങ്ങോട്ടു പോയി എന്നും എനിക്കറിയില്ല. എനിക്കൊട്ടു തന്നിട്ട് പോലും ഇല്ല ..ആ ഷോക്കിൽ അല്ലെ എന്ത് ‘അമ്മ പോലും മരിച്ചു പോയത്… ഉള്ള കിടപ്പാടം സ്വർണ്ണം ഒക്കെ വിറ്റു ഇരുപത് ലക്ഷം സാറിന്  കൊടുത്തു. ബാക്കി അറുപത് ലക്ഷം വേറെ പലിശ വേറെ. അത് തീരുന്നതു വരെ എടുത്തു വീട്ടിക്കൊള്ളാം എന്നത് കൊണ്ടല്ലേ ഞാൻ ഇവിടെ പണി എടുക്കുന്നത്. എന്ന് വീട്ടി കഴിയും എന്നൊന്നും എനിക്കറിയില്ല, ചിലപ്പോ അമ്പതു കൊല്ലം അല്ലെങ്കിൽ എഴുപതു കൊല്ലം , അന്ന് വരെ ഒക്കെ ജീവിച്ചിരിക്കുമോ എന്നൊന്നും എനിക്കറിയില്ല, എന്നാലാകുന്ന പോലെ ഞാൻ വീട്ടിക്കൊള്ളാം…പ്രതാപൻ സാർ പറഞ്ഞ പോലെ എന്നെ വീട്ടി കയറ്റാൻ ഒന്നും കൊള്ളില്ല,,,എന്നാലും ഞാൻ കഴിഞ്ഞ അഞ്ചു കൊല്ലം ആയിട്ട് ഇവിടെ പണി എടുക്കുന്നതല്ലേ  വെല്യമ്മേ…ഒരു രൂപ പോലും ഈ തറവാട്ടിൽ നിന്ന് ഞാൻ എടുത്തിട്ടില്ല എടുക്കുകയും ഇല്ല….അങ്ങനെ എടുക്കേണ്ടി വന്ന അത് എന്റെ അവസാനവും ആയിരിക്കും,,,
എത്ര ഒക്കെ ആയാലും കള്ളൻ കള്ളൻ തന്നെ ആണ് പക്ഷെ കള്ളന്റെ മോൻ കള്ളൻ ആകണം എന്ന് ഒരു നിബന്ധവും ഇല്ല ല്ലോ…പക്ഷെ എന്നാലും കള്ളന്റെ മോനെ ആ കണ്ണ് കൊണ്ടേ എല്ലാരും കാണൂ…അത് തന്നെ ആണ് എന്റെ വിധിയും…സാറിനെ  പറ്റിച്ചു കൊണ്ട് പോയ കാശ് കൊണ്ട് എന്റെ അച്ഛൻ എവിടേലും സുഖമായി  ജീവിക്കുന്നുണ്ടാകും വേറെ ഭാര്യയും മക്കളും ഒക്കെ ആയി..
പണ്ട് മഹാഭാരതത്തിൽ വായിച്ച പോലെ അച്ഛന് തന്റെ യൗവ്വനം ദാനം ചെയ്ത മകനെ പോലെ അല്ല യൗവ്വനവും ജീവിതവും ഭാവിയും എല്ലാം തിരികെ കിട്ടാത്ത വിധം ദാനം കൊടുത്ത മകൻ ആണ് ഞാൻ ……ഇത് പറഞ്ഞ അപ്പു തന്റെ കണ്ണും തുടച്ചു കൊണ്ട് ഷെഡ്ഡ്‌ലേക്ക് നടന്നു നീങ്ങി….
അവൻ പറഞ്ഞെതെല്ലാ കേട്ട് സാവിത്രി ‘അമ്മ മുന്നോട്ടു നടന്ന പോകുന്ന അപ്പുവിനെ നോക്കി നിന്നു ….

പഴേ പോലെ തന്നെ ദിവസങ്ങൾ ഓരോന്നായി മുന്നോട്ടു പോയി കൊണ്ടിരുന്നു. കാലവും സമയവും ഒക്കെ അങ്ങനെ മാറി കൊണ്ടിരുന്നാലും ചിലരുടെ ജീവിതം അങ്ങനെ ഒക്കെ തന്നെ അങ്ങ് പോകും എന്നതിന് തെളിവ് ആണല്ലോ നമ്മുടെ അപ്പുവിന്റെ ജീവിതം.
അപ്പുവിന്റെ അച്ഛൻ ജയശങ്കർ പാലിയം ഗ്രൂപ്പിലെ മാനേജർ ആയിരുന്നു. രാജശേഖരൻ ജയശങ്കറിന് വലിയ വിശ്വാസവും ആയിരുന്നു. പത്തു പതിനഞ്ചു വർഷത്തോളംജയശങ്കർ അവിടെ ജോലി കാരനായിട്ടു.അങ്ങനെ ഒരിടക്ക് ആണ് എസ്റ്റേറ്റിലെ ആവശ്യങ്ങള്ക്കും അതുപോലെ മറ്റു പല ആവശ്യങ്ങൾക്കും ആയി കുറെ കാശ് കൊണ്ട് രാജശേഖരന് ഇടുക്കിയിൽ പോകേണ്ട ആവശ്യം ഉണ്ടായത്. സംഭവം ബാങ്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കാത്ത കാലം ആണ് ടാക്സ് പ്രശ്നം ഒക്കെ ഉള്ളത് കൊണ്ടും കൂടാതെ കയ്യിലിരിക്കുന്ന കാശ് അതൊരു 80 ലക്ഷം രൂപ വരും അതാണെങ്കിൽ ബ്ലാക്ക് മണിയും വ്യക്തമായി പറഞ്ഞാൽ കണക്കിൽ കാണിക്കാത്ത കള്ളപ്പണം. അങ്ങനെ രാജശേഖരൻ പോകാനായി തയാർ ആയ സമയത്തു ആണ് മറ്റു ഒഴിവാക്കാനാവാത്ത ആവശ്യം ഉണ്ടായത്. അപ്പോൾ പോകേണ്ടതും അത്യാവശ്യം ഉള്ള കാര്യം ആയതിനാലും പണം ഇടുക്കിയിൽ എത്തേണ്ടത് കൊണ്ടും ഈ പണം ജയശങ്കർ നെ ഏൽപ്പിച്ചു കാര്യങ്ങൾ റെഡി ആക്കി. പോകും വഴി ജയശങ്കർ എന്ത് ചെയ്തു. ഈ പണവും കൊണ്ടങ്ങു മുങ്ങി. അന്ന് എൺപത് ലക്ഷം എന്ന് പറഞ്ഞാ ഇന്നത്തെ അഞ്ചു കോടിയുടെ വില ഉള്ള കാലം ആണ് എന്ന് കൂടെ ഓർക്കണം.
അങ്ങനെ ആകെ പ്രശ്നം ആയി. തന്റെ ഏറ്റവും വിശ്വസ്തൻ ആയിരുന്ന ജയശങ്കർ ഇങ്ങനെ ചെയ്യുമെന്ന് രാജശേഖരൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അത് മനസ്സിൽ കൊടിയ പക ആയി മാറി. ഒടുവിൽ കേസ് ഒക്കെ ആക്കി. തത്കാലം പണത്തിനു രേഖകൾ ഒക്കെ ഉണ്ടാക്കി ആണ് കേസിനു പോയത് കള്ള പണം ആണെങ്കിൽ കേസിനു പോകാൻ കഴിയില്ലല്ലോ. അങ്ങനെ കേസ് അന്വേഷണം ആരംഭിച്ചു. നാടുവിട്ടുപോയ ജയശങ്കറിന്റെ കുറിച്ച് ഒരു അറിവും കിട്ടിയില്ല . പിന്നെ കുറച്ചു നാളുകൾക്കു ശേഷം ജയശങ്കറിന്റെ കൊൽക്കത്തയിൽ വെച്ചൊക്കെ കണ്ടതായി ഒക്കെ കേട്ടു


അന്വേഷണം അങ്ങോട്ടും കൊണ്ട് പോയെങ്കിലും ജയശങ്കറിന്റെ മാത്രം പിടിക്കാൻ കഴിഞ്ഞില്ല . മൂപ്പര് പിടി കിട്ടാ പുള്ളി ആയി അങ്ങനെ ലിസ്റ്റിൽ ഇടം പിടിച്ചു.
ഈ ജയ്ശങ്കറിന്‌ ഒരു ഭാര്യയും പിന്നെ ഒരു മകനും ആയിരുന്നു ഉണ്ടായിരുന്നത്. ഭാര്യയുടെ പേര് ലക്ഷ്മി, ലക്ഷ്മിക്കു കാൻസർ രോഗ ബാധ ആയിരുന്നു. മകൻ ആയിരുന്നു നമ്മുടെ ആദി ശങ്കർ എന്ന അപ്പു. അപ്പു പഠനവുമായി കേരളത്തിന് പുറത്തു ആയിരുന്നു.
ജയശങ്കർ കാശും കൊണ്ട് മുങ്ങിയ സമയത് ആകെ നാട്ടിൽ പ്രശ്നവും ആയി. അങ്ങനെ അപ്പു നാട്ടിലേക്കു വന്നു. ലക്ഷ്മിയുടെ പേരിൽ ഉണ്ടായിരുന്ന അൻപത് സെന്റ് സ്ഥലവും വീടും രാജശേഖരന് കൊടുക്കേണ്ടി വന്നു .അന്ന് ഒരു കോടി എങ്കിലും കിട്ടുന്ന സ്ഥലത്തിന് ഇരുപത് ലക്ഷം കണക്കാക്കി രാജശേഖരൻ നഷ്ടത്തിൽ കൊള്ളിച്ചു. അത്രക്കും പക രാജശേഖരന് ഇക്കാരണം കൊണ്ട് അപ്പുവിന്റെ കുടുംബത്തോടും ഉണ്ടായി.
ബാക്കി ഉള്ള തുക അതായതു അറുപത് ലക്ഷത്തോളം രൂപ അത് കൊടുക്കാൻ മാത്രം ഒരു വഴിയും ഉണ്ടായിരുന്നില്ല. ഈ സ്ഥലം പുറത്തേക്കു കൊടുക്കാൻ ആയി അവർക്കു സാധിച്ചില്ല കാരണം അളിയൻ പ്രതാപനും ഗുണ്ടകളും ഒക്കെ വലിയ പ്രശനങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു.
രാജശേഖരന് അടക്കാൻ ആകാത്ത കലി ആയതിനാൽ പിന്നെ പറയുകയും വേണ്ടല്ലോ. അപ്പുവിനും ‘അമ്മ ലക്ഷ്മിക്കും വീട്ടിൽ നിന്ന് ഇറങ്ങുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ . അന്നത്തെ പ്രശ്നങ്ങളിൽ മനസ്സ് നൊന്തു അപ്പുവിന്റെ ‘അമ്മ ലക്ഷ്മിക്ക് ദീനം കൂടുതൽ ആയി അത് അവരുടെ മരണത്തിനു കാരണം ആയി. മരിക്കുന്നതിന് മുൻപ് അവർ അവന്റെ കൈ പിടിച്ചു പറഞ്ഞു, എന്ത് ജോലി ചെയ്തിട്ടാണെന്നലും ബാക്കിയുള്ള കടം കൂടെ കൊടുത്തു വീട്ടണം എന്ന് അല്ലെങ്കിൽ അവർക്കു ഒരു മനസ്സമാധാനവും ഉണ്ടാകില്ല എന്ന് , അവൻ ലക്ഷ്മിക്ക് അതുപോലെ ഒക്കെ ചെയ്യാം എന്ന് ഉറപ്പു കൊട്ട്ക്കുകയും ചെയ്തു.
അതിനുള്ളിൽ തന്നെ ലക്ഷ്മി മരിക്കുകയും ചെയ്തു. ആ സ്ഥലത്തു പോലും അവരെ അടക്കം ചെയ്യുവാൻ പോലും അപ്പുവിനു സാധിച്ചില്ല. അതും ഒരു പൊതു ശ്മാശാനത്തിൽ ചെയ്യേണ്ടി വന്നു. അമ്മക്ക് കൊടുത്ത വാക്കു പാലിക്കാൻ ആയി അവൻ രാജശേഖരനെ പോയി കണ്ടു. എങ്ങനെ എങ്കിലും ജോലി എടുത്തു കടങ്ങൾ വീട്ടിക്കൊള്ളാം എന്ന് പറഞ്ഞു . അതിനിടയിൽ തന്നെ അപ്പുവിന് കുവൈറ്റിൽ തന്റെ സുഹൃത്ത് ഒരു ജോലി ശെരി ആക്കി കൊടുക്കുകയും ചെയ്തു. അതുകൂടി അവൻ രാജേശഖരനോട് പറഞ്ഞു.
അയാൾ അത് സമ്മതിച്ചില്ല, താൻ പറയുന്നിടത്തു ജോലി ചെയ്തു കടം വീട്ടിയല്‍ മതി എന്ന് അയാൾ കട്ടായം പറഞ്ഞു. തന്റെ അച്ഛനെ പോലെ ത്താനും ചതിക്കില്ല എന്നെന്താണ് ഉറപ്പ് . അങ്ങനെ അപ്പുവിന് പുറത്തേക്കു പോകാനും സാധിച്ചില്ല , പകരം അയാൾ കൊടുത്ത ജോലി സ്വീകരിക്കേണ്ടി വന്നു. അങ്ങനെ ആണ് അപ്പു പാലിയം തറവാട്ടില ആസ്ഥാന ജോലിക്കാരന്‍ ആക്കിയത്
. രാജശേഖരന് ഒറ്റ ലക്‌ഷ്യം മാത്രേ ഉണ്ടായിരുന്നുള്ളൂ. തന്നെ പറ്റിച്ചു അപ്പുവിന്റെ അച്ഛൻ കൊണ്ട് പോയിട്ടുണ്ടെങ്കിൽ അയാളുടെ മകൻ എന്റെ കാല്കീഴില് കിടന്നു നരകിക്കണം.
അയാൾക്കതു ജയ്ശങ്കറിനോട് ഉള്ള ദേഷ്യംവും പകയും എല്ലാം അയാളുടെ മകനിൽ തീർത്താൽ മതിയല്ലോ , കൂടാതെ അവനിനി ഒരു ഭാവിയും ഉണ്ടാകില്ല ആവാൻ അവന്റെ ജീവിതാവസാനം വരെ തന്റെ കണ്മുന്നിൽ പണി എടുത്തു തീരും. എൺപതു ലക്ഷം രൂപ പറ്റിച്ചിട്ടുണ്ടെകിൽ പോലും വെറും ഇരുപത് ലക്ഷം കണക്കാക്കി ഒരു കോടി വിലവരുന്ന സ്ഥലം കൂടെ രാജശേഖരന് കിട്ടുകയും ചെയ്തു. ബാക്കി ജീവിതാവസാനം വരെ അപ്പു പണി എടുത്തുകൊടുക്കുന്നത് അയാൾക്ക് ബോണസ് ഉം ആണ്. അപ്പുവിന്റെ സ്ഥലം ഉണ്ടായിരുന്നിടത്തു ഇന്ന് പാലിയം ഗ്രൂപ്പിന്റെ മെയിൻ ഷോപ്പിംഗ് കോംപ്ലക്സ് ആണ് …കണ്ണായ സ്ഥലം തന്നെ  ചുളുവിലക്ക് കിട്ടിയിരുന്നല്ലോ …
ഇങ്ങനെ ആണ് അപ്പു എന്ന ആദിശങ്കർ ആ വീട്ടിൽ ചെന്ന് പെട്ടത്, അതൊരു നരകം തന്നെ ആണ് ഒരിക്കലും പുറത്തേക്കു പോകാൻ സാധിക്കാത്ത നരകം. അമ്മക്ക് കൊടുത്ത വാക്കു ഓര്മ ഉള്ളതിനാൽ അവനു ആ വീട് വിട്ടു ഓടിപ്പോകാനും സാധിക്കില്ല. പോകണം എന്നുണ്ടെകിൽ ആ കടം പണി എടുത്തു കൊടുത്തു തീർത്തെങ്കിൽ മാത്രം അല്ലെങ്കിൽ …………….
നമുക്ക് മുന്നോട്ടു പോകുമ്പോ അപ്പുവിനെ കുറിച്ചൊക്കെ കൂടുതൽ മനസ്സിലാക്കാം,


അപ്പു അവരുടെ വീട്ടിൽ ജോലി ചെയ്തു തുടങ്ങിയിട്ട് നാല് വർഷത്തിന് മേലെ ആയി, ഓരോ ദിവസ്സവും ഓരോറോ തരത്തിൽ ദുസ്സഹമായിരുന്നു അവനു അവിടെ ജീവിതം. അവരെ സംബന്ധിച്ച് അവന്റെ അച്ഛനോടുള്ള പക , വിശ്വാസ വഞ്ചന കാണിച്ചതിന്റെ ദേഷ്യം അതൊക്കെ ഒരുപാട് ഉണ്ടായിരുന്നല്ലോ, ബാക്കി ഉള്ള പണിക്കാർ ശമ്പളം വാങ്ങിക്കുന്നവർ ആകുമ്പോൾ അപ്പു മാത്രം ശമ്പളം കിട്ടാതെ പണി എടുക്കുന്ന ഒരു അടിമഗാനത്തിൽ പെട്ടവൻ എന്ന് പറഞ്ഞാൽ കുറച്ചുകൂടെ മനസ്സിലാകും അല്ലോ. അവൻ പണി എടുക്കുന്നത് അവന്റെ അച്ഛൻ ആയി വരുത്തി വെച്ച നഷ്ടം നികത്താൻ ആയി മാത്രം. അതുകൊണ്ടു അവൻ ഓടി നടന്നു പണി എടുക്കുന്നു എന്ന് മാത്രം.
സാവിത്രി വല്യമ്മ അപ്പു ഒരുപാട് ആത്മാർത്ഥമായി പണി എടുക്കുന്നവർ ആണെന്ന് അറിയുന്നത് കൊണ്ടും അവൻ ഒരു പാവം ആയതു കൊണ്ടും മറ്റാരും അറിയാതെ ആയിരം  രൂപ അവന്റെ ആവശ്യത്തിനായി നൽകും . അത് കൊണ്ട് വേണം ഒരു മാസം അവനു അത്യാവശ്യമുള്ള എന്തെങ്കിലും കാണാൻ ആയി.
ഇരുപത്തി അഞ്ചു വയസുള്ള ഒരു പയ്യൻ ആണ് ആയിരം  രൂപ കൊണ്ട് ഒരുമാസത്തെ ചിലവുകൾ ഭക്ഷണം ഒഴികെ ഉള്ളത് കാണാം എന്ന് പറയുമ്പോൾ ആ ദയനീയ അവസ്ഥ കൂടെ മനസിലാക്കണം.
ഉച്ചക്ക് ശേഷം അപ്പു, പാലിയതെ അരി ഗോഡൗണിലേക്ക് പോയി , ഇനി വൈകുന്നേരം വരെ അവനു അവിടെ ആണ് ഡ്യൂട്ടി. ലോറിയിൽ വരുന്ന അരി ചാക്കുകൾ ചുമന്നു ഗോഡൗണിൽ അടുക്കി വെക്കണം. അതുപോലെ മറ്റു വണ്ടികളിൽ കയറ്റിയും കൊടുക്കണം. അവിടെ മുപ്പത്തിനകത്തു പണിക്കാർ ഉള്ളത് ആണ്.
വന്നപ്പോൾ മുതൽ പണി തുടങ്ങിയത് ആണ്. വയ്യ തളർന്നു. അപ്പു കുറച്ചു നേരം അവിടെ ഇരുന്നു. മറ്റുള്ളവർ വിവിധ യൂണിയനുകളിൽ പെട്ടവർ ആയതുകൊണ്ട് അവർക്കുള്ള അവകാശങ്ങൾ അധികാരങ്ങൾ ഒന്നും അപ്പുവിന് ഇല്ല. എന്നാലും ആർക്കും അപ്പുവിനോട് വിരോധം ഒന്നും ഇല്ല. എല്ലാവരും അവനോടു നല്ല രീതിയിൽ തന്നെ ആണ് ഒന്നോ രണ്ടോ പേരൊഴിച്ചു. അപ്പു അവിടെ ആരുമായും ബന്ധം സ്ഥാപിക്കാൻ പോകുന്നതല്ലല്ലോ. അവിടത്തെ പണി തീർത്തിട്ട് വേണം പിന്നെ തറവാട്ടിലേക്ക് പോകാൻ ആയി.
അവിടെ ഇരുന്ന കുപ്പിയിൽ നിന്ന് അപ്പു വെളളം കുടിച്ചു
അപ്പോ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ…ഗോടോണിൽ ലെ നോട്ടക്കാരൻ വറീത് അവനോടു തിരക്കി.
ഒന്നുമില്ല ചേട്ടാ ഇങ്ങനെ ഒക്കെ അങ്ങോട്ട് പോണു..
നാലഞ്ചു കൊല്ലം ആയില്ലേ ഇവിടെ പണിക്ക് കയറീട്ടു.
നിന്റെ അപ്പന്റെ വിവരം വല്ലതും ഉണ്ടോ…അയാൾക് അപ്പുവിനെ കുറിച്ച് ഒരുവിധം കാര്യങ്ങള്‍  ഒക്കെ അറിയാവുന്നതാണ്.
ഇത് വരെ വിവരം ഒന്നും ഇല്ല, എവിടെ ആണാവോ ആർക്കറിയാം. അവൻ മറുപടി പറഞ്ഞു. കാണണം എന്നും എനിക്കില്ല.. കണ്മുന്നിൽ വന്നാൽ ഞാൻ എങ്ങനെ ആണ് പെരുമാറുക എന്ന് എനിക്കൊരിക്കലും പറയാൻ സാധിക്കില്ല.
അപ്പോ , ഡാ ഇന്നും എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല ജയൻ ഈ ഒരു പണി ഒക്കെ ചെയ്യും എന്ന് …എത്ര വർഷമായി എനിക്കറിയാവുന്നതാണ് ജയനെ. അയാൾ അപ്പുവിനോട് സൂചിപ്പിച്ചു.
വറീതേട്ട ..ചെറുപ്പത്തിൽ ഏതോ ഒരു കുട്ടിയുടെ പെന്സില് ചോദിക്കാതെ എടുത്തു എന്ന് പറഞ്ഞു ചൂരല് കൊണ്ട് അടിച്ചു അന്നത്തെ ദിവസം ഭക്ഷണം തരാതെ പിറ്റേ ദിവസം എന്നോടൊപ്പം സ്കോളിൽ കണ്ണു എന്നെ കൊണ്ട് ആ പെന്സില് ആ കുട്ടിക്ക് തിരിച്ചേൽപ്പിച്ചു സോറി പറയിപ്പിച്ചു ചരിത്രം ഉള്ള ആൾ ആണ് എന്റെ അച്ഛൻ എന്ന മഹാൻ…
അതിന്റെ ഒക്കെ ആണല്ലോ ഇപ്പൊ ഞാൻ അനുഭവിക്കുന്ന ഓരോരോ അവസ്ഥകൾ…..അവൻ ആകെ വിഷമം പൂണ്ടു.
ഡാ ഇങ്ങനെ ഒരു ദുരവസ്ഥ ഞാൻ ആരിലും കണ്ടിട്ടില്ല. നമ്മുടെ മുതലാളി ആയതു കൊണ്ട് പറയുന്നതല്ല, പക എന്ന സാധന അങ്ങേർക്ക് ആരോടെങ്കിലും ഉണ്ടെങ്കിൽ ഉണ്ടല്ലോ അവരെ ഒക്കെ വേരോടെ നശിപ്പിച്ചു കളയും അങ്ങനെയാണല്ലോ ഇക്കാണാവുന്നതൊക്കെ ഒക്കെ ഉണ്ടാക്കി കൂട്ടിയത്.
നിങ്ങളുടെ സ്ഥലം ഉള്ള പ്രദേശത്തു ഇപ്പൊ സെന്റിന് എത്ര ആണെന്ന് അറിയോ ഒരു സെന്റിന് എട്ടു ലക്ഷം കൊടുത്താൽ പോലും കിട്ടില്ല നാഷണൽ ഹൈവേ പൊട്ടിക്കാൻ പോകുന്ന റൂട് അല്ലെ, അതും ഈ നാലഞ്ചു കൊല്ലം കൊണ്ട്. അങ്ങനെ  നോക്കാനെങ്കിൽ തന്നെ ജയൻ കൊണ്ടോയി എന്ന് പറയുന്ന തുകയെക്കാളും എത്രയോ ഇരട്ടി ആ സ്ഥലത്തിനുണ്ട്. എന്ത് ചെയ്യാൻ ആണ് അതുവരെ അവർ കൈക്കലാക്കിയില്ലേ…
ഇതൊക്കെ കേട്ട് അപ്പു അന്ധാളിച്ചു ഇരുന്നു.




തുടരും





അപരാജിതൻ 3


Author : Harshan









എന്നെ സംബന്ധിച്ച് ഇപ്പൊ ആയിരം ലക്ഷം കോടി ഇതിനൊന്നും വലിയ വില ഇല്ല ചേട്ടാ ..കാരണം എനിക്ക് ഇപ്പൊ ഒരുപാട് വലുത് അഞ്ഞൂറ് രൂപ മാത്രമേ ഉള്ളൂ കാരണം ഒരു മാസത്തെ എന്റെ കയ്യിലേക്ക് കിട്ടുന്ന വരുമാന൦ ഈ ആയിരം ആയതു കൊണ്ട്. അതിനു മുകളിൽ ഉള്ളതൊക്കെ എനിക്ക് സ്വപ്നം മാത്രമേ ഉള്ളൂ…അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ആ ചിരിയിൽ അവന്റെ തൊണ്ടയുടെ ഇടർച്ച വറീത് ശെരിക്കും കേട്ടറിഞ്ഞു.
ഡാ കർത്താവു എന്തിനും ഒരു വഴി കണ്ടിട്ടുണ്ടാവും… നീ വിഷമിക്കണ്ടാ
വറീത് അവനെ ആശ്വസിപ്പിച്ചു..
ഏതു നമ്മടെ കർത്താവോ….
മൂപര് കുരിശിൽ ഏറി പെട്ടെന്ന് തന്നെ മരണപ്പെട്ടു പിന്നെ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതാ ..ഞാൻ ഈ കുരിശിൽ എന്ത് ജീവിതാവസാനം വരെ കിടക്കേണ്ടതാ …ഉയിർത്തെഴുന്നേൽപ്പ് മാത്രം ഇല്ല എന്നെ ഉള്ളൂ ……അവൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റു. ഞാൻ ബാക്കി കൂടെ അങ്ങോട്ട് തീർക്കട്ടെ, വീട്ടിൽ ചെന്ന് പണി ഉണ്ട് അടുത്ത ആഴ്ച ഓണം അല്ലെ …തറവാട്ടിൽ അതിന്റേതായ പണികൾ ഒക്കെ വേറെ ഉണ്ട് ….
അവൻ എഴുന്നേറ്റു വീണ്ടും തന്റെ ജോലികളിലേക്ക് തിരിഞ്ഞു….
പാവം ചെറുക്കൻ ,,,, എന്ന് പറഞ്ഞു വറീത് പുറത്തേക്കിറങ്ങി.
കുറച്ചു ദിവസങ്ങള്ക് ശേഷം…
തറവാട്ടിൽ ഓണത്തിന്റെ തിരക്കാണ്.
ഉത്രാടം നാൾ
കുടുംബത്തിൽ ബന്ധുക്കളുടെയും വിരുന്നുകാരുടെയും ഒക്കെ തിരക്കുകൾ. പാലിയം ഗ്രരൂപിലെ സ്ഥാപനങ്ങൾക്ക് അവധി ആണ് അടുത്ത നാല് ദിവസങ്ങളിലേക്ക്.
രാജശേഖരന്റെ സഹോദരങ്ങൾ അവരുടെ മക്കൾ അങ്ങനെ എല്ലാവരും എത്തിയിട്ടുണ്ട്. ആകെ ഉൽസവ മേളം.
രണ്ടു ദിവസം മുന്നേ തന്നെ അപ്പുവിനോട് പറഞ്ഞു വലിയ മരത്തിൽ ഊഞ്ഞാൽ ഒക്കെ കെട്ടിച്ചിരുന്നു. പിന്നെ ഓണത്തപ്പനും അങ്ങനെ അങ്ങെനെ പല പല സാധനങ്ങളും ഒക്കെ മണ്ണ് കൊണ്ട് ഉണ്ടാക്കി വീടൊക്കെ അലങ്കരിച്ചു മൊത്തത്തിൽ അടിപൊളി ആക്കി.
കുടുംബക്കാർ ഒക്കെ ദൂരദേശങ്ങളിൽ നിന്നും ഒക്കെ എത്തി അമ്മാവന്മാർ , ചെറിയച്ഛന്മാർ അങ്ങനെ പലരു൦ അവരുടെ കുടുംബവുമായി. എത്ര ഭംഗി ഉള്ള സ്ത്രീ ജനങ്ങൾ ആണെന്ന് പറയാതെ വയ്യല്ലോ ..എല്ലാരും നല്ല കേരളം സാരി ഒക്കെ ഉടുത്തു തിരുവാതിരയും തുമ്പി തുള്ളലും ഊഞ്ഞാലാട്ടവും പൂ ഇടലും പൂക്കളം ഉണ്ടാക്കലും ബഹുകേമം…പറയാതെ വയ്യ നമ്മുടെ നാട്ടിലെ പെണ്കുട്ടികൾക്കൊക്കെ അത് ഇപ്പൊ മുതിർന്ന സ്ത്രീകൾ ആണെങ്കിൽ ഉം ഓണക്കാലത്തും ഉത്സവ ആഘോഷമേളങ്ങളിൽ ഒക്കെ ഇവരെ കാണാൻ വലിയ ഭംഗി ആയിരിക്കും …അതെനിക്ക് മാത്രം തോന്നുന്നതാണോ എന്ന് പറയാൻ പറ്റില്ല….
ഉത്രാടം ആണ് ഉത്രാട പാച്ചിൽ ആണ് നല്ല പണികൾ ആയിരുന്നു വീട്ടിൽ.പണി ഒക്കെ എടുത്തു അപ്പുവും തളർന്നു. ജോലിക്കാർ ഒക്കെ ഉച്ചയോടെ അവരവരുടെ വീട്ടിലേക്ക് മടങ്ങും
അവർക്കുമോണം ആഘോഷിക്കണമല്ലൊ … ദിവസത്തേയ്ക്ക് അവർക്കും അവധി ആണ്. ഇവരൊക്കെ പോയാലും നമ്മുടെ അപ്പുവിന് എങ്ങും പോകാൻ സാധിക്കില്ലല്ലോ…
എല്ലാവര്ക്കും ഓണവും വിഷുവും ദീപാവലിയും ഒക്കെ ആഘോഷങ്ങളും ഉത്സവങ്ങളും ആണെങ്കിൽ അപ്പുവിന് അവനെ കൊള്ളുന്ന പണികളാ ആണ്.. കാരണം രാവിലെ തന്നെ എണീക്കണം അതുകൂടാതെ വീടിനു പുറത്തുള്ള എല്ലാ കാര്യങ്ങളും ചെയ്യണം സെക്യൂരിറ്റി പോകുന്നത് കൊണ്ട് രാത്രി സെക്യൂരിറ്റി യുടെ റൂമിലും പോയി ഇരിക്കണം , രാത്രി ഒക്കെ ആരെങ്കിലും വരുമ്പോൾ ഗേറ്റ് തുറന്നു കൊടുക്കണം അല്ലോ….


തറവാട്ടിൽ ഉത്രാടത്തിനു ഉച്ചക്കുള്ള ഭക്ഷണത്തിന്റെ തയാറെടുപ്പുകൾ തുടങ്ങി, നാല് ദിവസവും വിഭവ സമൃദ്ധമായ സദ്യ ആണ് വ്യത്യസ്തതരാം പായസങ്ങൾ അങ്ങനെ അനവധി…
ആഹാ മണം അങ്ങോട്ട് അടിക്കുമ്പോൾ വായിൽ വെള്ളം ഊറുന്നു.. അപ്പു തറവാട്ടിൽ നിന്ന് അല്പം മാറി തങ്ങ ഒക്കെ പൊതിച് കൊടിരിക്കുക ആയിരുന്നു. തേങ്ങക്കൊക്കെ നല്ല ചിലവ് ആയിരിക്കുമല്ലോ…
തന്റെ വീട്ടിലെ പണ്ടത്തെ ഓണം ഒക്കെ അവൻ ആലോചിക്കുക ആയിരുന്നു,അച്ഛനും അമ്മയും ഒക്കെ ആയി എന്ത് രസം ആയിരുന്നു. ഈ അച്ഛനും അമ്മയും ആരും തന്നെ ഇല്ലാത്തവർക്ക് മനസ്സിന് ഏറ്റവും വിഷമം ഉണ്ടാക്കുന്ന അവസരങ്ങൾ ആണ് ആഘോഷങ്ങൾ , കാരണം അവർ ശെരിക്കും ഒറ്റപെട്ടു പോകുന്നത് ആ സമയങ്ങളിൽ ആണ് , തങ്ങൾ തികച്ചും ഒട്ടകയാണ് , തങ്ങൾക്കായി ആരുമില്ല എന്ന് ശെരിക്കും മനസിലാകുന്ന അവസ്ഥ , അങ്ങനെ ഒരു അവസ്ഥയിൽ തന്നെ ആണ് അപ്പുവുവിന്റെ മനസ്സും..എത്ര നാൾ ആയി താനിങ്ങനെ ..തന്റെ മുഴുവൻ ജീവിതവും ഇങ്ങനെ തന്നെ അല്ലെ…
സമയം രണ്ടു മണി ആയി ..എല്ലാരും കഴിച്ചു കഴിഞ്ഞിട്ടുണ്ടാകും…സരസമ്മ ചേച്ചി വിളിക്കുന്നില്ലല്ലോ ..നന്നായി വിശക്കുന്നുമുണ്ട്.
വയറിൽ ഗ്യാസ് കുത്തിയിട്ടുണ്ട് വായിൽ വെള്ളം നിറയുന്നു, ആ സരസമ്മ ചേച്ചി വീടിനു പുറത്തേക്ക് വന്നു. അപ്പോ …അവർ അവനെ വിളിച്ചു. അവൻ കൈ ഒക്കെ കഴുകി പിന്നാമ്പുറത്തേക്ക് ചെന്ന്, ഡാ ഭക്ഷണം കഴിക്കാം . അവർ പരണ്ഞു,
അവർ അവനു ഇല ഇട്ടു ചോറും കറികളും ഒക്കെ വിളമ്പി, രണ്ടു കൂട്ടം പായസവും ….ആഹാ ….
പലരും വന്നു വെച്ച സദ്യ ആയതോണ്ട് പറയുകയേ വേണ്ട അപാരസ്വാദ് …അവൻ നന്നായി കഴിച്ചു കൈ ഒക്കെ വടിച്ചു .
അപ്പോ ഞാൻ ഇനി നാലു ദിവസം കഴിഞ്ഞേ വരൂ…
ഓ ഞാൻ മറന്നു ഇനി ഇപ്പൊ വീട്ടിൽ പോയി ഓണം ഒക്കെ ആയി അടിച്ചു പൊളിക്കുമല്ലോ അവൻ അവരോടു ചിരിച്ചു കൊണ്ട് പറഞ്ഞു.
അവർ അവനു പായസം ഒഴിച്ച് കൊടുത്ത , ആഹാ പ്രമാദം …അവൻ ഇലയൊക്കെ നന്നയി വടിച്ചെടുത്തു കഴിച്ചു ,
ഡാ പിന്നെ , മാലിനി കൊച്ചമ്മ എല്ലാരേം വിളിപ്പിച്ചിരുന്നു ,
എന്തിനാണ് ..അവൻ തിരക്കി
ഓണപടി തരാൻ ആയി , രണ്ടുമാസത്തെ ശമ്പളം തന്നു ഓണകൈനീട്ടം ആയി , പിന്നെ വീട്ടിലേക്കുള്ള ഡ്രെസ്സുകളും , നല്ല വിലകൂടിയ ഡ്രസ്സുകൾ ആണ് , എന്തായാലും ചേട്ടനും പിള്ളേർക്കും ഒക്കെ ഉള്ളത് ആയി …എന്തായാലും ഇതാവണ ഓണം പൊടി പൊടിക്കും …അവർ സന്തോഷത്തോട പറഞ്ഞു..
അല്ല നിനക്ക് ഒന്നും തന്നില്ലേ….അവർ ചോദിച്ചു …
അത് കേട്ടതും അവനോട് മുഖം വാടി.
ഏയ് ..എനിക്കൊന്നും തന്നിലാ ചേച്ചി …അതിനു മുൻപും അങ്ങനെ ഒന്നും തരാറില്ലല്ലോ ….അതെല്ലാ ശമ്പളം വാങ്ങിക്കുന്ന ജോലിക്കാർക്ക് കൊടുക്കുന്നതല്ലേ ..ഞാൻ അതിൽ പെടില്ലല്ലോ …അവൻ ഉള്ളിലെ വിഷമ മറച്ചു കൊണ്ട് അവന്‍ പറഞ്ഞു.
അവൻ എണീറ്റ് ഇല എടുത്ത് കൊണ്ടുപോയി കളഞ്ഞു…കൈ ഒക്കെ കഴുകി തിരികെ വന്നു…
അത് കഷ്ടം ആയല്ലോ … അവർക്ക് നിനക്കെന്തെങ്കിലും തരായിരുന്നു ..ഒന്നുമില്ലേലും രാവും പകലും നീ ഇവിടെ പണി എടുക്കുന്നതല്ലേ …
ഓ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..അതൊക്കെ പോട്ടെ ചേച്ചി എപ്പളാ പോകുന്നെ…
ഞാൻ മൂന്ന് മണിയോടെ ഇറങ്ങും ….അവർ മറുപടി പറഞ്ഞു …
ചേച്ചി വീട്ടുകാരോട് എന്റെ അന്വേഷണങ്ങളും ഓണാശംസകളും ഒക്കെ പറയണം കേട്ടോ…അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ….
അവൻ താൻ കിടക്കുന്ന ഷെഡിനു നേരെ നടന്നു .. നല്ല ഭക്ക്ഷണം …..അവൻ ഷെഡിനു ഉള്ളിൽ കയറി തന്റെ പായയിൽ വന്നു കിടന്നു…
അവനു ഉള്ളിൽ നന്നായി വിഷമം ഉണ്ടായിരുന്നു, മറ്റൊന്നും അല്ല ഒരു ഷർട്ട് എങ്കിലും കിട്ടിയിരുന്നെങ്കിൽ , ഉള്ളതൊക്കെ മോശം ആണ് നല്ലതായി ഒന്നുമില്ല എല്ലാം പണികുപ്പായങ്ങൾ മാത്രം…എന്തോരം ജോലിയാണ്  ഈ വീട്ടിൽ താൻ എടുത്തുകൊണ്ടിരിക്കുന്നത്. ആ ഒരു ദയ എങ്കിലും അവര് കാണിച്ചിരുന്നെങ്കിൽ….
അല്ല അവർ എന്തിനു തന്നോട് അങ്ങനെ കാണിക്കണം …അവരെ സംബന്ധിച്ച് ഞാൻ ഒരു കടം വീട്ടാൻ ഉള്ള പണയവസ്തു മാത്രമേ ആണ് ,,,അവരുടെ ലക്ഷങ്ങൾ അച്ഛൻ കൊണ്ട് പോയപ്പോ പകരം താനിവിടെ പണിയെടുത്തു കടം വീട്ടുന്നു…അങ്ങനെ നോക്കുമ്പോ തനിക്ക് ഒന്നും തരേണ്ട ആവശ്യവുമില്ല ..


അവൻ അങ്ങനെ ഓർത്തു ഒക്കെ ആശ്വസിച്ചു, നല്ല ക്ഷീണം ഉണ്ടായിരുന്നു അവനു രാവിലെ തുടങ്ങിയ പണി അല്ലെ….
രാജശേഖരൻ സാറിണ്റ്റെ മക്കളെ ഒന്നും കണ്ടില്ലല്ലോ …എല്ലാരും ഉള്ളിൽ ഉണ്ടാകും , മൂത്തവൻ ആണ് ഇളയവൾ പെണ്ണ് ….
സാറിന്റെ പോലെ തന്നെ ആണ് മക്കളും ഭയങ്കര ദേഷ്യം ആണ് , എന്താ ചെയുക എന്നൊന്നും പറയാൻ സാധിക്കില്ല , താനിവിടെ വരുമ്പോ മകൻ ഡിഗ്രി ക്കും മകൾ പതിനൊന്നിലും പഠിക്കുക ആയിരുന്ന് .. സാറിന്റെയും കൊച്ചമ്മയുടേം പോലെ തന്നെ ആണ് മക്കളും എന്തൊരു അഴകാണ് , എന്തൊരു ഭംഗി ആണ് മുഖത്തു നിന്നൊന്നും കണ്ണെടുക്കാൻ സാധിക്കില്ല ….
ശ്രിയ മോള് അതി സുന്ദരി തന്നെ പക്ഷേ എന്ത് പറയാൻ ആണ് അഹങ്കാരത്തിന് കൈക്കും കാലും മുളക്കുക എന്നിട്ടു ശ്രിയ എന്ന് പേരും ഇടുക ….മകൻ പിന്നെയും കുഴപ്പമില്ല …. സാറിന്റെ ഭാര്യയും മകളും ഒന്നും കണ്ടാൽ ഒന്ന് ചിരിക്കുക പോലും ഇല്ല ……ശ്യാം പിന്നെയും സംസാരിക്കും..
അവൻ ഇങ്ങനെ ഓരോരോ കാര്യങ്ങൾ ഓർത്തു…
ശ്രിയ ഇപ്പോൾ ഡിഗ്രി സ്റ്റുഡന്‍റ് ആണ് , എന്താണെന്നു അറിഞ്ഞൂടാ ശ്രിയയെ കണ്ടാൽ അപ്പുവിന് എന്തോ വല്ലാത്ത ഒരു ആകർഷണം ആണ്….ആകർഷണം ആണെന്ന് സാർ എങ്ങാനും അറിഞ്ഞാൽ കൊന്നു കുഴിച്ചു മൂടും…..
അവൻ പതുക്കെ തന്റെ മുഖത്ത് കൈകൾ കൊണ്ട് ഒന്ന് തലോടി
, താടി ഒക്കെ ആകെ വളർന്നു മുടിയും വളർന്നു ,,,പെട്ടെന്നാണ് അവൻ എണീറ്റത് … അവൻ പോയി ഷെഡിനു പുറകില്‍ ഉണ്ടായിരുന്ന ജനാല ചില്ലിൽ പോയി തന്റെ പ്രതിബിംബം നോക്കി…
താന്‍  മറന്നു പോയിരിക്കുന്നു…കണ്ണാടി നോക്കിയിട്ടു തന്നെ മാസങ്ങൾ ഏറെ ആണ്…എന്താണീ രൂപം , പ്രാന്തനെ പോലെ ആയി ..എങ്ങനെ ഇരുന്ന പയ്യന്‍ ആയിരുന്നു താൻ ,,,,അവൻ സ്വയം ചിന്തിച്ചു…കണ്ണാടി നോക്കി സ്വന്തം പ്രതിരൂപം പോലും മനസ്സിലാക്കാൻ മറന്നു പോയി….സ്വന്തം ബെര്‍ത്ത്ഡേ  പോലും ഓർക്കാൻ സമയം ഇല്ലാതെ ആയി , അമ്മയുടെ ആണ്ടു ബലീ ചെയ്തിട്ട് എത്ര കാലം ആയി താൻ എല്ലാം മറന്നു പോയിരിക്കുന്നു ….
ശെരി ആണ് ,,,,ഞാൻ ഇപ്പൊ മൃഗം ആണ്…..മനുഷ്യൻ അല്ല ….കടം വീട്ടാൻ ആയി പണി എടുക്കുക …പണി എടുക്കാൻ ആയി തിന്നുക…..ക്ഷീണം മാറ്റാൻ ആയി ഉറങ്ങുക ……………ഇതാണ് ഞാൻ …..ഇതിലപ്പുറത്തേക്ക് ഒരു ഞാൻ ഇല്ല ……………..ഞാൻ എന്ന ആദിശങ്കർ മരിച്ചു ….ഇത് വേറെ ഒരു ആൾ ആണ് …………
അപ്പു ഇങ്ങനെ ഒന്നു ഓരോന്നായി മനസ്സിൽ ചിന്തിച്ചു കൊണ്ടിരിക്കുന്നു ……….അവൻ തിരികെ വന്നു പായയിൽ വന്നു കിടന്നു …………..
കുറച്ചു നേരത്തെ മയക്കത്തില് ശേഷം അവൻ എഴുനേറ്റു , പരമാവധി ആരുടേയും മുന്നിലേക്ക് പോകാൻ ആയി അവൻ നിൽക്കാറില്ല, ഓരോരുത്തരും ഓരോന്ന് പറഞ്ഞൊക്കെ കുത്തിനോവിക്കുന്നത് കൊണ്ട് അതൊക്കെ ഒഴിവാക്കാൻ ആയി അവൻ ശ്രമിക്കുന്നതാണ് …
പ്രതാപൻ സാറനാണ് കൂടുതൽ അസുഖം …തന്നെ കണ്ടാൽ വെറുതെ മെക്കിട്ടു കയറും…അന്ന് നല്ല അടി അല്ലെ അടിച്ചത്….തെണ്ടി നാറി …താനിപ്പോ ഇങ്ങനെ ഉള്ള ഒരു കുരുക്കിൽ പെട്ട് പോയത് കൊണ്ട് മാത്രം ആണ്….അല്ലാതെ ആയിരുന്നെങ്കിൽ കൈ ഉയർത്തുന്നെന് മുൻപ് താനെന്ന ഓടിച്ചു മടക്കി കിടത്തിയിരുന്നേനെ , പഴേ ആദിശങ്കർ ആയിരുന്നെങ്കിൽ …….
ശ്യാം സാർ അപ്പുവിനെ കണ്ടു …
ഡാ അപ്പോ…ശ്യാം സാർ വിളിക്കുന്നുണ്ട്…പ്രായം കൊണ്ട് ശ്യാം സാർ തന്നെക്കാളും രണ്ടു വയസ്സ് ഇളയതാണ് ..പിന്നെ രാജശേഖരൻ സാറിന്റെ മകൻ ആയതു കൊണ്ട് വിളിച്ചതാണ്…
ഇവിടെ വാടാ ….ശ്യാം ഉറക്കെ വിളിച്ചു ….
അവൻ വേഗം ശ്യാമിന് അടുത്തേക്ക് ചെന്ന് …
ആ സാറേ ഞാൻ അവിടെ ഒക്കെ പണിക്കൊക്കെ വന്നിട്ടുണ്ടായിരുന്നു സാറനെ കണ്ടിരുന്നില്ല …ഐ കേം യെസ്റെർഡെയ് …..ശ്യാം മറുപടി പറഞ്ഞു …
എന്റെ ഒന്ന് രണ്ടു കൂട്ടുകാരും വന്നിട്ടുണ്ട്, ബാംഗ്ലൂർ നിന്ന് …ഓണം ഒക്കെ കാണാൻ വേണ്ടി..
അവൻ മറുപടി പറഞ്ഞു ..


അത് നന്നായി സാറേ..കൂട്ടുകാർക്കു അതൊക്കെ പുതിയ അറിവും അനുഭവവും ആയിരിക്കുമല്ലോ …
…അതൊക്കെ പോട്ടെ അപ്പോ …നല്ല കള്ള് എവിടെ കിട്ടും ഡാ ….കള്ളു റെഡി ആക്കാം എന്ന് പറഞ്ഞാണ് അവരെ കൊണ്ടുവന്നത് ….നീ ഇന്ന് ഒന്ന് ഫ്രീ ആകണം …നമുക് പ്ലാന്റേഷനിലെ ഔട്ട് ഹസ്സിൽ പോണം രാത്രി അവിടെ ആക്കാം …തറവാട്ടിൽ നിന്ന് ഒരു മൂന്നു കിലോമീറ്റർ പോയാൽ അവരുടെ പ്ലാന്റേഷൻ ആണ് കാപ്പിയും കുരുമുളകും ഒക്കെ ആയി …
അപ്പു: സാറേ , ഞാൻ അങ്ങോട്ട് വന്നാൽ ഇവിടെ പണി ആകും ….സെകുരിറ്റി ഇന്ന് പോയി , അത് മാത്രവും അല്ല രാവിലെ ഇവിടത്തെ പണികൾ ,,നാളെ ഓണം അല്ലെ ……അപ്പു ശങ്കയോടെ അവനോടു പറഞ്ഞു ..
ശ്യാം: ഒക്കെ എന്നാൽ ഒരു പത്തുമണി വരെ എങ്കിലും നീ അവിടെ അഡ്ജസ്റ്റ് ചെയ്യൂ ..അതിനുള്ളിൽ ഇങ്ങോട്ടു വന്നാൽ പോരെ, …
അപ്പു: സാറെ അത് മതിയാകും ..പക്ഷെ സാർ അനുവാദം ചോദിച്ചിട്ടു ഞാൻ വരാം ….ഇല്ലെങ്കിൽ ആകെ പ്രശനം ആകും
ശ്യാം: അത് കുഴപ്പമില്ല ഞാൻ അച്ഛമ്മയോടു പറഞ്ഞേക്ല്‌കാം …അക്കാര്യം ഐ വിൽ ഡീൽ …
നോ പ്രോബ്ലം മാൻ…..നീ കള്ളിന്റെ കാര്യം ഒന്ന് റെഡി ആക്കടാ …ബിയർ ഒക്കെ ഇന്റല് ഉണ്ട് …
പിന്നെ നല്ല മീൻ ഐറ്റംസും വേണം കപ്പയും …
അപ്പു: ഞാൻ ആ ചെത്തുകാരൻ മോഹനൻ ചേട്ടനോട് പറയാം..മൂപ്പര് നല്ല അന്തികള് കൊണ്ട് തരും ..
ശ്യാം: ആഹാ അത് മതി….
അപ്പു: സാറേ കപ്പ നമ്മുടെ തൊടിയിൽ ഉണ്ട് , നമുക്കതു പറക്കാം , മീൻ നമുക് അറേഞ്ച് ചെയ്യാം …
ശ്യാം : അന്തസ്സ് ബ്രോ…
അപ്പു: സാർ ഞാൻ എന്നാ തറവാടിന്റെ മുമ്പിലേക് ചെല്ലട്ടെ അവിടെ എന്തേലും പണി കാണും …
..ശ്യാം: ഡാ അപ്പോ ..അച്ചമ്മ നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു …..
അപ്പു: അയ്യോ ഞാൻ എന്ന വേഗം ചെല്ലട്ടെ, ദേഷ്യം വന്നാൽ ചീത്തപറഞ്ഞു എന്റെ കണ്ണ് പൊട്ടിക്കും ….ശെരി സാറ് എന്നാൽ ..
അവൻ വേഗം തന്നെ തറവാടിന് മുന്വശത്തേക്കു ചെന്നു.
തറവാടിന് മുന്നിൽ ചാരുകസേരയിൽ സാവിത്രി വല്യമ്മ ഇരിക്കുന്നുണ്ട് , വീട്ടിലെ ബന്ധുക്കൾ എല്ലാരും കൂടെ ഔട്ടിങ് നായി ഓരോരോ ഇടങ്ങളിൽ പോയിരിക്കുന്നു …ലീവ് എടുത്തു വരുന്നവർക്ക് ഓരോരോ ആവശ്യങ്ങൾ ഒക്കെ കാണുമല്ലോ ..
വല്യമ്മ അന്വേഷിക്കുന്ന് എന്നു  പറഞ്ഞു ശ്യാം സാർ ….അവൻ വീടിനു  പുറത്തു നിന്ന് കൊണ്ട് ചോദിച്ചു …


ആ അന്വേഷിച്ചു …നീ ഭക്ഷണം കഴിച്ചോ….അവർ തിരക്കി ..
കഴിച്ചു വെല്യമ്മെ…അവൻ മറുപടി പറഞ്ഞു ..
ഡാ ഇത് വാങ്ങിച്ചോ  ..എന്നുപറഞ്ഞു അവർ അവനു നേരെ ഒരു കവർ നീട്ടി ..
അവൻ മടിച്ചു നിന്നു  ..വാങ്ങിക്കെടാ ഇത് …അവർ ശബ്ദം ഉയർത്തി …
എന്താണ് വെല്യമ്മേ…അവൻ അത് വാങ്ങിക്കൊണ്ടു ചോദിച്ചു..തുറന്നു  നോക്ക്…
അവൻ കവർ തുറന്നു athil ഷർട്ടും മുണ്ടും ഒരു..അവൻ അത് കണ്ടപ്പോ ഒരുപാട് സന്തോഷവും വിഷമവും ആയി…
അയ്യോ ഇതൊന്നും വേണ്ടായിരുന്നു വെല്യമ്മെ….സാർ ഒകെ കണ്ടാൽ വഴക്കുപറയില്ല ..
ഒരാളും ഒന്നും പറയില്ല ..രാവിലെ തന്നെ തരണം എന്ന് ഉണ്ടായിരുന്നു…പിന്നെഎല്ലാരോടും ഒക്കെ സംസാരിച്ചു ഒക്കെ ഇരുന്നു നേരം പോയത് അറിഞ്ഞില്ല ….
ഇത് നിനക്കുള്ള ഓണക്കോടി ആണ് …. കേട്ടോടാ ..നാളെ രാവിലെ കുളിച്ചിട്ടു ഷർട്ടും മുണ്ടും ഒക്കെ കോടി ധരിച്ചാൽ മതി കേട്ടോ….
ശെരി അവന്‍ മറുപടി പറഞ്ഞു
ആദ്യമായാണിങ്ങനെ ….
അവൻ ചിരിച്ചു കൊണ്ട് അവൻ വേഗം തന്നെ ഓണക്കോടി കൊണ്ട് വെക്കാൻ ആയി തിരികെ പോയി…
ഒരുപാട് ഒരുപാട് സന്തോഷം ആയി അപ്പുവിന് …..
പോകും വഴിയും ഒരു കൗതുകത്തിന്റെ പുറത്തു അവൻ ഇടംകണ്ണിട്ടു
തറവാടിനുള്ളിലേക്ക് നോക്കിയിരുന്നു ശ്രിയ അവിടെ എങ്ങാനും ഉണ്ടോ എന്നറിയുവാൻ ആയി പക്ഷെ അവിടെ എങ്ങും കണ്ടില്ല ….
വൈകീട്ട് പ്ലാന്റേഷനില്‍  ഔട്ട് ഹൌസ് …
ശ്യാമും കൂടെ വന്ന കൂട്ടുകാരും അവിടെ കൂടിയിട്ടുണ്ട് അപ്പു അവര്‍ പറഞ്ഞ എല്ലാം ഒരുക്കിയിരുന്നു.അവര്‍ ഒക്കെ ഹാപ്പി ആയി, കുറച്ചു കഴിഞ്ഞു അപ്പു അവിടെ നിന്നും ഇറങ്ങി
അപ്പു തറവാട് ലക്ഷ്യമാക്കി നടന്നു ………………
ഉത്രാടമാണല്ലോ അന്ന്
അപ്പു ഒരു പത്തു മണിയോടെ തറവാട്ടിൽ എത്തി.
എറെ പണികൾ ഒക്കെ തീർത്തു , രാവിലെ നാല് മണിക്ക് ഓണം കൊള്ളാനും മാവേലിയെ എതിരേൽക്കാനും ഒക്കെ കുരവയും കോട്ടും ഒക്കെ ഉണ്ടാകും ,,,,
വീട്ടിൽ നിന്ന് പറഞ്ഞത് പ്രകാരം തുമ്പക്കുടവും മറ്റു സാമഗ്രികളെല്ലാം അവൻ തയ്യാർ ആക്കി വെച്ചു.
പതിനൊന്നു മണി ആയപ്പൊളേക്കും ശ്യാമും കൂട്ടുകാരും തറവാട്ടിൽ എത്തി …..കെട്ടൊക്കെ ഇറങ്ങി കുളിച്ചു ഒക്കെ ആണ് അവരും വന്നിരിക്കുന്നത് ….
ഇന്ന് പലർക്കും ഉറക്കമൊന്നും ഉണ്ടാകില്ല ….ചിലർ വർത്താനം പറഞ്ഞിരിക്കുന്നു …മുതിർന്ന പുരുഷന്മാർ അല്പം മദ്യപാനം ഒകെ ആയി ഇരിക്കുന്നു ….
എന്ത് രസമാണ് ഓരോരോ ആഘോഷങ്ങൾ ……ഇതാണ് വീട്ടിൽ ഒരുപ്പാട്‌ കുടുംബങ്ങൾ ഉണ്ടായാൽ ഉള്ള ഗുണങ്ങൾ ……എല്ലാത്തിനും ആളുകൾ ….എന്തിനും ഒരു ബുദ്ധിമുട്ടു വന്നാൽ കൈത്താങ്ങാകാനും ആളുകൾ ….
അങ്ങനെ വേണം ….
താനിപ്പോൾ ഒറ്റത്തടി ആണല്ലോ …അച്ഛനും എങ്ങോ പോയി അമ്മയും മരണപ്പെട്ടു ..സഹോദരങ്ങളും ഇല്ല
.തനിക്കെന്നും പറയാൻ ആരും ഇല്ല ….ഇതും ഒരു ജീവിതം ആണ് …..
അവൻ തുമ്പക്കുടം ഒകെ വൃത്തി ആക്കി ഒരു മൂലയിൽ വെച്ചു ….പെട്ടെന്ന് ഒരു കൊലുസിന്റെ ശബ്ദം നോക്കി തിരിഞ്ഞു നോക്കി…..
ആഹാ …..ശ്രിയ ആണ് ……ഒരു മഞ്ഞ കളർ ചുരിദാർ ഒക്കെ ഇട്ടു മുടിയൊക്കെ പിന്നി ഒരു വശത്തേക്ക് ഇട്ടു കൊണ്ട് കണ്ണൊക്കെ എഴുതി ഒരു കുഞ്ഞു പൊടി പോലുള്ള കറുത്ത പൊട്ടു …അതവവളുടെ സൗന്ദര്യത്തെ ഒരുപാട് വർധിപ്പിക്കുന്നു
…..മുടി ഒരുപാട് ഉണ്ട് ,,,നല്ല സുന്ദരമായ മുഖം ഒരു പാട് പോലും ഇല്ല ……ഇവളെ എങ്ങാനും കണ്ടിട്ടാണോ ഒഎഴുത്തച്ഛൻ രാമായണത്തിൽ അഹല്യയെ പറ്റി എഴുതിയത് എന്ന് ഒരു നേരത്തേക്ക് …അപ്പു ഓർത്തു പോയി ” ചെന്തൊണ്ടി വായ്‍മലരും നല്ല പന്തോക്കും മുലകളും”…ശ്ശൊ ഓർക്കുമ്പോ കുളിരു കോരുന്നു ……ഗീത ഗോവിന്ദത്തിൽ ജയദേവ കവി കണ്ണന്റെ കാമുകി വിരഹാർദ്രയായ രാധയെ രാധയുടെ ശരീരത്തെ ഒരുപാട് വർണ്ണിച്ചിട്ടുണ്ട് ….അതിലെ രാധയുടെ ശരീര ഭംഗി എന്ന് പറഞ്ഞാൽ അവര്ണനീയം ആണ് …മുല്ലപ്പൂ മോട്ടാർന്ന പല്ലുകളും അരയന്ന നടയും നിതംബ ഭംഗിയും തുടകളുടെ അഴകും അങ്ങനെ എന്ന് വേണ്ടാ ……….സോറി നമ്മൾ വിഷയത്തിൽ നിന്ന് വേർപിരിഞ്ഞു പോയോ എന്നൊരു സംശയം ….

ശ്രിയ യെ കണ്ടു അപ്പു പുഞ്ചിരിച്ചു …
അവനു ആകെ നെഞ്ചിടിപ്പ കൂടി ,,ആഹാ പ്രെഷർ ഒക്കെ കൂടുന്ന പോലെ ,,,,ഒന്നും പറയാൻ ഇല്ല
………….ശ്രിയ അവന്റെ മുഖത്തേക്ക് പോലും നോക്കിയില്ല ….ചിരിച്ചില്ല എന്നത് പോകട്ടെ …മുഖത്തേക്ക് പോലും നോക്കിയില്ല .അവൾ നേരെ മുന്നോട്ടു പോയി….
ഓ ആ നടപ്പിന്റെ അഴക് കണ്ടോ ….നടക്കും വഴി അവൾ മുന്നിൽ നിന്ന് മുടി പിന്നിലെക്കിട്ടു ,…പനങ്കുല പോലുള്ള മുടി അതിന്റെ ……………അയ്യോ എനിക്കൊന്നും പറയാൻ പറ്റുന്നില്ലേ ……
കുറച്ചു നേരത്തേക്ക് ഒരു സ്വർഗീയ അനുഭവം ആയിരുന്നു അപ്പുവിന് ….വല്ലപ്പോഴും ഒക്കെയെ ശ്രിയയെ കാണാൻ സാധിക്കൂ ……
ഇന്നത്തേക്ക് ഇത് മതിയാകും …..
അപ്പുവിന്റെ ഉള്ളിൽ എന്തോ ചില അനുരാഗ ചിന്തകള്‍  വരുന്ന
പോലെ,….
അടിമക്ക് എന്ത് അനുരാഗം ……….വലിയ വീട്ടിലെ കുട്ടിയാണ് ഇഷ്ടം ആണെന്നൊക്കെ പറഞ്ഞങോട്ട്  ചെന്നാൽ മതി …കൊന്നു കെട്ടി തൂക്കു൦……നല്ല വീട്ടിലെ വലിയ മിടുക്കന്മാരായ ചെക്കൻ മാർ ആരെങ്കിലും കൊണ്ട് പോകും ……കാണാനും അഴകുണ്ടു …..പണക്കാരിയും ആണ് ……പഠിപ്പും ഉണ്ട് ഇനി എന്ത് വേണം ……
‘സാരമില്ല കണ്ടു നിർവൃതി അടയാലോ ……..
അപ്പു തന്റെ ലാവണത്തിലേക്ക് ചെന്ന് നല്ല ക്ഷീണം ഉണ്ട് കിടക്കണം രാവിലെ കൊച്ചമ്മമാരെ സഹായിക്കാൻ ഉള്ളതാണ് …..അവർക്കൊക്കെ ആഘോഷവും ഓണവും ഒക്കെ ഉണ്ട് തനിക്ക് കുമ്പിളിൽ തന്നെ കഞ്ഞി ……………
അപ്പു തന്റെ പായ വിരിച്ചു കിടന്നു…..പതുക്കെ അവന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി …….
പാതിരാവിന്റെ മദ്ധ്യയാമങ്ങൾ ……അപ്പൂ ……എന്നൊരു വിളി, ,,,, അവനെ അർദ്ധമയക്കത്തിൽ കണ്ണ് തുറന്നു ,,,,അവൻ തന്റെ മുന്നിൽ ഒരു മങ്ങിയ രൂപം ….പട്ടികൾ ഓരിയിടുന്ന ശബ്ദവും ,,,,തച്ചൻ കോഴി കൂവുന്ന ശബ്ദവും ഒക്കെ അവനു അനുഭവ പെട്ടു……പച്ചമാംസം കത്തി എരിയുന്ന മണം ……………അവൻ ആ രൂപത്തിന് പിന്നിൽ തന്നെ വേഗത്തിൽ നടന്നു …..ആകെ പുക മായം ,,,,,,റബർ മരങ്ങൾക്കിടയിലൂടെ അവൻ വഴിയറിയാതെ നടന്നു ,,,,,അകലെ എറിഞ്ഞു കത്തുന്ന വെളിചഛം ……………..അവൻ ആ വെളിച്ചത്തെ ലക്ഷ്യമാക്കി നീങ്ങി …..ആ വെളിച്ചം അടുത്ത് അടുത്ത് വരുന്നു ….ആ വെളിച്ചത്തിനു അടുത്തേക്ക് അടുത്തേക്ക് വരുമ്പോൾ …..ഒരു സ്ത്രീ രൂപം തീ പിടിച്ചു കത്തുന്നു ….പച്ചമാംസത്തിന്റെയും അഴുകിയ മാംസത്തിനെറ്റിൻ ഒക്കെ ഗന്ധം അവനു അനുഭവപ്പെട്ടു ,,,,,തീപീടിച്ചു ആളി കത്തുന്ന ആ രൂപം അവനു നേരെ തിറിഞ്ഞു …….മുഖത്തു തീ പിടിച്ചു ചുവന്ന കണ്ണുകളോടെ തന്റെ അമ്മ ……………
അവർ അവനു നേരെ നോക്കി ….ഒരു ഭീകര സത്വം ആയി മാറുന്നു ……ആ രൂപം അവന്റെ അടുത്തേക്ക് വരുന്നു ,,,,,അവൻ ഭയന്നു …അമ്മെ എന്ന് വിളിച്ചു അവൻ തിരിഞ്ഞോടി ….അവൻ ആഞ്ഞു ഓടി ….വൗയ്യ അവൻ തിരികെ നോക്കി ആ രൂപം വീണ്ടും അവനത് അടുത്തേക്ക് വേഗതയിൽ വന്നു കൊണ്ടിരിക്കുന്നു….വയ്യ കാലുകൾ കുഴയുന്നു ………..ആ രൂപം തന്റെ മേലേക്ക് പടർന്നു കയറി കൊടും ചൂട് ……പൊള്ളുന്നു ,,,,,ശ്വാസം കിട്ടുന്നില്ല …കഴുത്തിൽ അമർത്തി ഞെക്കി തന്നെ ശ്വാസം മുട്ടിക്കുന്നു……
അമ്മെ …………………………………………………..എന്നെ ആര്ത്ത നാദം അവനിൽ നിന്നും ഉണ്ടായി …..അവനെ ഞെട്ടി എഴുന്നേറ്റു ……അവൻ ആകെ വിയർത്തിരുന്നു ……ശ്വാസം എടുക്കാൻ സാധിക്കുന്നിള്ള …സ്വപ്നം ആണ് …..സത്യം അല്ല ……അവൻ ഭയന്ന് ….എണീറ്റവൻ വിളക്ക് കൊളുത്തി ……
ഭയം ആകുന്നു ….
കണ്ടത് ദുസ്വപ്നം ആണ് …..ഇങ്ങനെ ഒരു സ്വപ്നം അവൻ കണ്ടിട്ടില്ല ….പക്ഷെ ‘അമ്മ ‘അമ്മ ഇങ്ങനെ സ്വപ്നത്തിൽ വന്നു തന്നെ ഭയപ്പെടുത്തുമോ ……..
അവൻ അടുത്ത് വെച്ചിരുന്ന കുപ്പിയിലെ വെള്ളം എടുത്തു കുടിച്ചു ….
———പിന്നീട് അപ്പുവിന് ഉറങ്ങാൻ കഴിഞ്ഞില്ല …………അവൻ ഇരുന്നു തന്നെ നേരം വെളുപ്പിച്ചു ………………

അവനു ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല ….എന്താണ് ആ കണ്ട സ്വപ്നം …………………………….

തുടരും