ഗണികയിലെ കന്യക Full part

എന്റെ 2 മത്തെ എഴുത്തു ആണ് ഇത്.... 

മുൻപ്‌ *അന്ധനെ* *പ്രണയിച്ചവൾ*  എന്ന തുടർകഥ എഴുതിയിരുന്നു... അത്‌ എഴുതാൻ മോട്ടിവേഷൻ നൽകിയ *യാസിൻ* *മുഹമ്മദിനു* ഈ അവസരത്തിൽ നന്ദി പറയുന്നു.



എല്ലാരും നല്ല കട്ട സപ്പോർട്ട് നൽകി... വീണ്ടും എഴുതാൻ ആഗ്രഹിക്കുന്നു..പുതിയ എഴുതാണ് ഇത്.. 





*കാലോസ്മി* *സഖി* 


*ഭാഗം* *1* 

*ഗണികയിലെ* *കന്യക*



ദേവി നിനക്ക് ഇനി നിനക്ക്  3 കസ്റ്റമറുണ്ട്... 

ഹാ.. 
ഞാൻ റെഡി ആവാം..... 

ഇത് ഇന്ന് 4 മത്തെ ആൾ ആണ്.... 

ഓരോരോ മണിക്കൂറും ഓരോ ആൾകാർ ആണ്..

മുൻപ്‌ വന്ന ആളു കൊള്ളാം... കഥ പറഞ്ഞു തന്നേ സമയം കളഞ്ഞു... 

ഒരു പ്രതേക മനുഷ്യൻ... ക്യാഷ് തന്നു കഥ പറഞ്ഞു സമയം കളയുന്ന ഒരു ഭ്രാന്തൻ...... 


എന്തൊക്കെയോ ഭ്രാന്ത് പറഞ്ഞു... അയാൾ..... 


ദേവി... സമയമായി... 


ഹാ ഇതാ വരുന്നു... 

മുടി കെട്ടി വച്ചു മുല്ലപ്പൂവും വെച്ചു അവൾ റൂമിലേക്ക് കേറി... 


നേരത്തെ തന്നേ കസ്റ്റമർ റൂമിൽ ഉണ്ടായിരുന്നു...

അയാൾ തന്ന പൈസക്ക് അവൾ അവനു കാമസുഖം നൽകി... 


********************


പറയു.. 
നിങ്ങൾക്കു എത്ര വയസുള്ള ആളെയാണ്‌ വേണ്ടത് 


ദേവിയെ മതി... 
അവൾ ഫ്രീ ആണോ... 

അവൾക്ക് മാസകുളിയാണ്... 

ഇന്ന് വരാൻ പറ്റില്ല... 

സാരമില്ല... എനിക്ക് അവളെ മതി.... 


ഞാൻ അവളോട് ചോദിക്കട്ടെ.... 

സാരി വയറു കാണിച്ചു... 
അവൾ ദേവിയുടെ റൂമിലേക്ക് പോയി... 


ദേവി ഒരാൾ നിന്നെ മതി എന്ന് പറയുന്നു.... 

എന്താ ചെയ്യണ്ടേ... 

ആരാണ് അയാൾ.... 

കണ്ണാടി ഒക്കെ വെച്ചു... 

കൈയിൽ ഒരു ബാഗ് ഒക്കെ തൂക്കി ഒരു താടിക്കാരൻ... 


വരാൻ പറയു... 

വേണുമാഷ് ആണ് എന്ന് തോന്നുന്നു... 

അവൾ ചുവന്ന സാരി അലമാരയിൽ നിന്നു എടുത്തു... 



നിങ്ങൾ റൂമിലേക്ക് പോകു.... അവൾ അവിടെയുണ്ട്.... 

പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.... 


റൂമിന്റെ വാതിലിൽ തട്ടി... 

ഞാൻ അകത്തോട്ടു വരട്ടെ... 

വരൂ.... 

ചുവന്ന. സാരി ഉടുത്തു.. .. 
ചുവന്ന പൊട്ടും വെച്ച് അവൾ കിടക്കയിൽ ഇരുന്നു.... 

വരൂ.... ഇരിക്കൂ.... 


ബാഗിൽ നിന്നും..... 
ഒരു പുസ്തകമെടുത്ത്.... 

അയാൾ കട്ടിലിൽ ഇരുന്നു.... 

മെല്ലെ വാതിൽ കുറ്റിയിട്ട് അവളും.... ഇരുന്നു... 

ഇന്ന് നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് ദേവി.... 


അവൾ സാരി അഴിക്കുവാൻ നോക്കി... 

വേണ്ട... സാരി നേരെയിടു..... 
ഞാൻ നിന്നെ ഒന്നു കണ്ടോട്ടെ..... 

നിങ്ങൾ എന്തിനാ ഇങ്ങോട്ട് വരുന്നേ.... 

നിന്നോട് സംസാരിക്കാനും... 
നിന്റെ സൗന്ദര്യം.. കണ്ടു ഇരിക്കാനും... 


ഈ സാരി ഉടുക്കുമ്പോൾ അല്ല.... 
എന്റെ നഗ്നമേനിയാണ്‌ ഏറ്റവും സൗന്ദര്യം.... 
ഞാൻ ഇത് അഴിക്കാം.... 


വേണ്ട... ഉറച്ച ശബ്ദത്തോടെ അയാൾ പറഞ്ഞു... 

നിങ്ങൾ ഒരു മനുഷ്യൻ ആണോ.....

ഹേ.. മനുഷ്യ ഞാൻ ഒരു വേശ്യയാണ്.  .. 

അവളുടെ ശബ്ദം കൂടി വന്നു... 

അതൊന്നും വകവെയ്ക്കാതെ... കൈയിൽ ഉണ്ടായിരുന്ന ബുക്കിൽ അയാൾ എന്തൊക്കെയോ വരച്ചു കുട്ടുന്ന തിരക്കിലും.... 


നിങ്ങൾ കേൾക്കുന്നില്ലേ..  
സമയം പോവുന്നു.... 
നിങ്ങളുടെ... പൈസയാണ്‌ പോവുന്നത്..... 

ഞാൻ ഈ സാരി അഴിക്കാം.... 


ഒന്നു മിണ്ടാതെ ഇരിക്ക് ദേവി.... 

നിങ്ങൾ സമയം തീരുവരെ ഇങ്ങനെ ഇരിക്കാൻ ആണോ..... 

അവൾക്ക് ദേഷ്യം വരാൻ തുടങ്ങി... വെളുത്ത മുഖം.. ചുവക്കുവാൻ തുടങ്ങി.... 


ഹേ.. മനുഷ്യ..നിങ്ങൾ എന്താണ് ചെയുന്നത്... 

നിങ്ങൾ ഒരു ആണാണോ.... 
ഒരു വേശ്യയുടെ അടുത്താണ് നിങ്ങൾ വന്നിരിക്കുന്നത്... 

ഒന്നു മിണ്ടാതിരിക്കു.... 
വേണു മാഷ് ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞു.... 

നിങ്ങൾക്ക് എന്നെ കണ്ടാൽ എന്താ തോന്നുന്നേ.... 

അവൾ കോപിച്ചു.... 


ഇനിയും നിങ്ങൾ ഇങ്ങനെ ബുക്കിൽ കിറുക്കുവാൻ ആണേൽ ഇങ്ങോട്ട് വരണ്ട..... 

പിന്നെയും അയാൾ ചിരിച്ചു... 

നിങ്ങൾ പുറത്ത് പോകു....

എനിക്ക് ദേഷ്യം വരുന്നു... 
എനിക്ക് മാസക്കുളിയാണ്... 
കഴിഞ്ഞ തവണ നിങ്ങൾ വന്നപ്പോൾ നിങ്ങൾ പൈസ മാത്രം തന്നു.... എന്നിട്ട് സംസാരിച്ചു... 
എനിക്ക് ആ പൈസക്ക് വേണ്ടി നിങ്ങൾ സുഖം നൽകാൻ കഴിഞ്ഞില്ല.... 

അത്‌ കൊണ്ടാണ്  ഞാൻ നിങ്ങൾ വന്നു എന്ന് അറിഞ്ഞപ്പോൾ.. ഞാൻ ഈ സാരിയും ഉടുത്തു... റൂമിൽ ഇരുന്നത്..

എന്നാൽ നിങ്ങളോ.... വന്നത് മുതൽ എന്നെ നോക്കി... ബുക്കിൽ എന്തോ കിറുക്കുന്നു... 

മതിയാക്കു..... 

എന്നിട്ട്.. എന്റെ മുറിയിൽ നിന്നും പുറത്തു പോവു... 

അവൾ ഉച്ച സ്വരത്തിൽ അലറി... 

അയാൾ ബുക്ക്‌ അവിടെ വെച്ചു.... 

എന്നിട്ട് അവളുടെ നെറ്റിൽ ഒരു ചുംബനം നൽകി... 

ശാന്തമാവു പ്രിയേ.... 
.

ഇതാ... ഇത് നോക്കു..... 


അയാൾ ആ പുസ്തകം അവൾക്ക് നേരെ നീട്ടി..... 


അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി... 


( *തുടരും*.)


*കാലോസ്മി* *സഖി*


*ഭാഗം* *2*

*ഗണികയിലെ* *കന്യക*

*കാലോസ്മി* *സഖി*

കഥ ഇതുവരെ 

(വേണു മാഷ് അവള്ക്ക് പുസ്തകം നീട്ടുന്നു.. ദേവി കരയുന്നു )

ഇഷ്ടമായോ.. 

നിങ്ങൾക്കു എന്താണ് വേണ്ടത്? 

ഞാൻ പറഞ്ഞില്ലേ നീ സുന്ദരിയാണ്... നഗ്നമേനിയിൽ അല്ല... 
നോക്കു ഈ ചിത്രം... 

എന്ത് ഭംഗിയാണ് നീ.... 


പോകു... പുറത്തു പോകു...... മേലാൽ എന്നെ തിരഞ്ഞു വരരുത് 


അവൾ ചിത്രം നെഞ്ചോടു ചേർത്ത് കരഞ്ഞു കൊണ്ട്  പറഞ്ഞു... 

അയാൾ ചെറു പുഞ്ചിരിയോടെ പുറത്തു ഇറങ്ങി....... 

. അവൾ ആ ചിത്രത്തിലേക്ക് നോക്കി... 

ചിരിക്കുന്ന ഞാൻ.... 

എന്നോ മറന്നതാണ് ഈ ചിരി....


അവൾ കണ്ണുകൾ നിറഞ്ഞു..... 


നാട്ടിലെ മാവിൻ ചോട്ടിൽ എത്തി... ആ ഓർമകൾ... 

ദേവി മോളെ... വീഴും.... 

ഇല്ല അമ്മേ.. ഇല്ല.... 

പെട്ടന്ന് ആണ് കൃഷ്ണൻ വീട്ടിലേക്ക് വന്നത്.... 


അന്ന് ആദ്യമായി 7 ആം  വയസിൽ അവൾ കരഞ്ഞു... 

അച്ഛൻ ഇനി വരില്ല എന്ന സത്യം തിരിച്ചറിഞ്ഞു.... 


അമ്മയും അവളും ആ വീട്ടിൽ ഒറ്റക്കായിരുന്നു.... 



അത്‌ മതിയായിരുന്നു... 


ഒരു ആളിന്റെയും തുണയില്ലാതെ ഞങ്ങൾ അവിടെ കഴിയുമായിരുന്നു.... 


എന്നാൽ ആ വൃത്തികെട്ട മനുഷ്യൻ എന്ന് ഞങ്ങളുടെ ജീവിതത്തിലെക്ക് വന്നുവോ... 

ഞങ്ങളുടെ സന്തോഷം അന്ന് തീർന്ന്.... 


ഒരുപക്ഷെ അയാളെ അമ്മ കല്യാണം കഴിച്ചിലെങ്കിൽ... 

ഞാൻ ഇന്ന് എന്റെ നാട്ടിൽ  ഒരാളുടെ ഭാര്യയായി.. ജീവിക്കും ആയിരുന്നു... 


ഞങ്ങൾ ചിലപ്പോൾ കുട്ടികൾ ഉണ്ടാവും ആയിരുന്നു..... 


എന്നാൽ ആ മനുഷ്യൻ എല്ലാം തുലച്ചു.... 



അച്ഛന്റെ സ്നേഹം എന്ന് പറഞ്ഞു അയാൾ ദേഹം മുഴുവൻ തൊടുമായിരുന്നു.... 


പുഴു അരിക്കുന്നത് പോലെയായിരുന്നു അയാളുടെ കൈകൾ മേലെ സ്പർശിക്കുമ്പോൾ... 


ഇതുവരെ എന്നെ എത്രയോ പേർ തൊട്ടിരിക്കുന്നു.... 

എന്നാൽ അയാളുടെ സ്പർശം... എനിക്ക് മരണം ആണ് തന്നത്.... 


അമ്മയെ അയാൾ അടിക്കുമായിരുന്നു.... 


അമ്മയെ വേറെ ആളുകളെ കൊണ്ട് കാണിക്കുമായിരുന്നു.... 



അവസാനം അമ്മ എന്നെ കൂട്ടാതെ... 

പുഴയിൽ ചാടി..... 


എന്നെയും വിളിച്ചിരുന്നു എങ്കിൽ.... 


എനിക്ക് ഇപ്പോൾ ഇവിടെ വരണ്ട കാര്യമുണ്ടായിരുന്നില്ല.... 


അമ്മ എന്തയാലും... എന്നെ കൂട്ടാതെ പോയില്ലേ..... 



അയാൾ എന്നെയും കൊണ്ട് ഈ നഗരത്തിൽ വന്നപ്പോൾ എനിക്ക് അന്ന് 10 വയസായിരുന്നു... 

ട്രെയിനിലാണ് ഞങ്ങൾ ഇവിടെ വന്നത്... 


ട്രെയിൻ ഇറങ്ങിയപ്പോൾ അയാൾ ഒരു ചായ വാങ്ങി തന്നിരുന്നു.... 



പിന്നെ കുറെ നടന്നു.... 

സൈക്കിൾറിക്ഷയിൽ പോയി...  


ഒരു ചെറിയ ഇടുക്ക്.. വഴി.... 


അവിടെ വലിയ വീട്.... 

സ്ഥലം ഏതാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു.... 


പുതിയ ജീവിതം തുടങ്ങാൻ എന്ന് കരുതി..... 

എല്ലാം ആ പടിക്കളിൽ തീരും എന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു... 



ഇവിടെ എന്നെ ആക്കി അയാൾ പോയപ്പോൾ... ഇനി ആ പുഴു അരിക്കുന്ന കൈകൾ എന്നെ തൊടില്ല.... 


എന്ന് സന്തോഷിച്ചു.... 


ദൈവത്തോടെ നന്ദി പറഞ്ഞു... 


 ദൈവത്തോടെ ഒരു ഇഷ്ടം തോന്നി... പിന്നെ ആ ഇഷ്ടം എനിക്ക് ആ ക്രൂരനോട്‌ തോന്നിട്ടില്ല... 



ഇപ്പോളും അയാൾ പോവുമ്പോൾ എന്നെ നോക്കി ചിരിച്ച ചിരി ഓർമ വരുന്നു.... 



ഇനി നീ ഇവിടെയാണ്... 


എന്നും പറഞ്ഞു അയാൾ ചിരിച്ചു പോയി....... 




ഇത് ഏതാണ് സ്ഥലം... ഇവർ ഒക്കെ. ആരാണ്....? 
എന്ത് ഭാഷയാണ് ഇവർ സംസാരിക്കുന്നത്...... 


കുറെ ചേച്ചിമ്മാർ ഇവിടെയുണ്ട്... ആരൊക്കെയോ വരുന്നു.... 
പോവുന്നു.... 

എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല.... 
എന്തിനാണ് ഇയാൾ ഇവിടെ എന്നെ കൊണ്ടാക്കിയത്..... 



വരൂ... മോളെ....... 

പെട്ടന്ന് ഒരു തടിച്ച സ്ത്രി... വന്നു..... 


അമ്മ കഴിഞ്ഞു ഒരാൾ എന്നെ മോളെ... എന്ന് വിളിച്ചു..... 



എന്റെ പേരു കല്യാണി.... 

മോളു വരൂ.... 


ഈ ഡ്രസ്സ്‌ ഒക്കെ മാറണം..... 


ഇതാണ് എന്റെ മുറി....

അവൾ മുറിയിലേക്ക്.. കടന്നു... 


(തുടരും)


ഭാഗം* *3*


*ഗണികയിലെ* *കന്യക*

*കാലോസ്മി* *സഖി*


(കഥ ഇതുവരെ... 

ദേവിയെ അവളുടെ അച്ഛൻ ബോംബെ നഗരത്തിൽ കൊണ്ട് വിടുന്നു... എന്നാൽ ഏതാണ് ആ സ്ഥലം  എന്ന് പോലും അറിയാതെ അവൾ നിൽക്കുന്നു... അവളെ കല്യാണിയമ്മ മുറിയിലെക്ക് കൊണ്ട് പോവുന്നു)

തുടർന്നു വായിക്കുക


എന്താ മോളുടെ പേര് ..? 

ദേവി... 

ദേവി പോയി കുളിക്ക്.. എന്നിട്ട് ഈ ഡ്രസ്സ്‌ ഇട്ടിട്ട് വരൂ... 


പുതിയ ഉടുപ്പ് ഇട്ടു... 
അവൾ ഇറങ്ങി വന്നു... 


ഇനി ഈ കണ്ണുകൾ എഴുതി... ഈ മുല്ല പൂവെച്ചു ഇവിടെ ഇരിക്കു...

ആരും കണ്ടാലും  കൊതിക്കുന്ന പോലെ സുന്ദരിയായി അവൾ മാറി.. 

ഇതു കഴിച്ചോ ... ഒരു കഷ്ണം റൊട്ടിയും... ചായയും അവിടെ വെച്ചു കല്യാണിയമ്മ പോയി... 

അത്‌ ആർത്തിയോടെ അവൾ കഴിച്ചു.. 


നിന്റെ പേരെന്താണ്... 

അവൾ തിരിഞ്ഞു നോക്കി... 

പുതിയ ആൾ ആണ് അല്ലേ..... 

അതെ.. പേര്  ദേവി.. 

മ്.. 

കൃത്യ സമയത്തു തന്നേ മുറിയിൽ നിന്നും ആളുകളെ ഇറക്കണം.. കേട്ടോ.. 


എനിക്ക് ഒന്നും മനസ്സിലാവുന്നില്ല .... നിങ്ങൾ ആരാണ്... 

അവൾ പേടിയോടെ  ചോദിച്ചു.... 


ഞാൻ ഗീത.. ഇവിടെ വന്നിട്ട് 3 മാസം കഴിഞ്ഞു... 

ഈ സ്ഥലം ഏതാണ്... 

ഇവിടെ എന്താണ് നടക്കുന്നത്.... 


ഹാ.. ഹാ.... ഇതൊരു വേശ്യലയം ആണ്... 


അവളുടെ കണ്ണുകൾ നിറഞ്ഞു... കണ്ണിൽ നിന്നും കണ്ണുനീർ വന്നു... അവളുടെ കവിളിലൂടെ കണ്മഷി കലർന്ന കണ്ണു നീർ ഒഴുകി വന്നു.... 



നീ എന്തിനാണ് കരയുന്നത്.... 


കരയാതെ ഇരിക്കു.... 

നിനക്ക് ഇവിടെ കുറവ് ഒന്നും ഉണ്ടാവില്ല.... 


തുടക്കം ആണ് എന്ന് കരുതി.. കയറി വന്നത് അവസാനത്തിലെക്ക് ആണ് എന്ന് അവൾക്ക് മനസിൽ ആയി... 


അവൾ കണ്ണുകൾ തുടച്ചു  . വീണ്ടും കണ്ണുകൾ എഴുതി.... 



കരച്ചിൽ നിർത്തി അല്ലേ....... 

ഇവിടെ ആദ്യമായി വന്നപ്പോൾ ഞാനും കരഞ്ഞിരുന്നു..... 

നിങ്ങൾ ഇവിടെ എങ്ങനെയാണ് എത്തിയത്... 

എന്റെ ഭർത്താവ് കൊണ്ട് വിട്ടതാണ്...... 


ആ..    അതൊക്കെ ഇനി എന്തിനാ.... 

മോളെ പോലെ  എനിക്ക് ഒരു അനിയത്തിയുണ്ട്... 

ഹാ... എനിക്ക് ഇന്ന് കസ്റ്റമറുടെ  വീട്ടിൽ ആണ് പോവേണ്ടത്... നിനക്ക് വല്ലതും വേണോ.... 

""ഞാൻ നിന്നോട് ആണ് സംസാരിക്കുന്നത്".. 

നീ എന്താണ് ആലോചിക്കുന്നത്.... 

ഒന്നുമില്ല ചേച്ചി....... 

ഞാൻ പോട്ടെ.. എനിക്ക് സമയം ആയി.... 

പേടിക്കണ്ട നീ..... 

ഞാൻ വേഗം വരാം... 

അവളുടെ നെറ്റിൽ ഒരു ഉമ്മ നൽകി.. ചെറു ചിരിയോടെ ഗീത നടന്നു ...



ആ മുറിയിൽ നിന്നും ഒന്നു കരയാൻ പോലും അവൾക്ക് തോന്നിയില്ല..... 


നിനക്ക് കസ്റ്റമർ ഉണ്ട്..ഒരു  മണിക്കൂർ.. സമയം നോക്കണം. കല്യാണിയമ്മ മുറിയിൽ വന്നു പറഞ്ഞു.

അവളെ മുറിയിൽ കൊണ്ടാക്കി. 

തന്റെ അച്ഛനെക്കാൾ പ്രായം ഉണ്ട് അയാൾക്ക്.... 


അയാൾ വിവസ്ത്രനായി നിന്നിട്ടും .. ഒരു വികാരവും അവൾക്ക് തോന്നിയില്ല.... 


അയാളുടെ കൈകൾ.... തന്റെ നഗ്നമേനിയിൽ തലോടിയപ്പോഴും ഒരു വികാരം പോലുമില്ലതെ അവൾ ഇരുന്നു. 

വളർത്തച്ഛന്റെ... പുഴു അരിക്കുന്ന കൈകൾ പോലെ  അല്ല....ഇത് 

 മരവിച്ച കിടക്കുന്ന ശവത്തിൽ ആണ് ഇയാൾ ഇങ്ങനെ തലോടുന്നത്


ഒരു മണിക്കൂറിനു ശേഷം അവൾ വസ്ത്രം ധരിച്ചു അവൾ പുറത്ത് ഇറങ്ങി...... 



അന്ന് അവളുടെ മുറിയിൽ രണ്ട്  പേർ കൂടി വന്നു.... 


എന്നാൽ ഒരു ലജ്ജയോ.. സങ്കടമോ... ദേഷ്യമോ അവള്ക്ക് വന്നില്ല..... 



ഇന്നും ഒരു വികാരവും ഇല്ലാതെയാണ്‌ ഞാൻ ഇവിടെ ഇരിക്കുന്നത്.... 



ദേവി..... 



പെട്ടന്നു വാതിലിൽ ആരോ മുട്ടി...... 


ഇറ്റു വീഴുന്ന കണ്ണുനീർ തുടച്ചു അവൾ..... 


ചിന്തയിൽ നിന്നും അവൾ പുറത്ത് വന്നു... 



*തുടരും....*


*കാലോസ്മി* *സഖി*



*ഭാഗം* *9*

*അന്ധനെ* *പ്രണയിച്ചവൾ* 🖤

കഥ ഇതുവരെ

(രഹനയുടെ കല്യാണത്തിനു സലീമിനെ വിളിക്കുന്നു.. അവൻ വരാം എന്ന് പറയുന്നു... നന്ദന സലീമിനെ കാണാം എന്ന് പ്രതീക്ഷിക്കുന്നു.. )

തുടർന്ന് വായിക്കുക

കല്യാണതലേന്ന് ഫിദയുടെ വീട്ടിൽ ഇരിക്കുന്ന നന്ദന...


ടീ നാളെ സലീമിക്ക വരോ?

വരാം പറഞ്ഞിട്ടില്ലേ അപ്പോൾ വരും...

ആളു വരണ്ട...

ഹാ ഇപ്പോൾ ഇങ്ങനെ ആയോ...

നീ തന്നെ അല്ലേ വന്നാൽ മതി.. കാണാലോ എന്നൊക്കെ പറഞ്ഞെ....


ഇല്ലടി ആളു വരണ്ട....

നിനക്ക് എന്താ പറ്റിയെ...

ആളു വരണ്ട.......

അവൾ ആഗ്രഹിച്ച പോലെ തന്നെ സലീം വന്നില്ല....


സലീമിനെ കണ്ടാൽ  എന്ത് സംസാരിക്കണം എന്ന് പോലും നന്ദനക്ക് അറിയില്ലായിരുന്നു...

തന്റെ പ്രണയം കാണാൻ കഴിയാത്ത ഒരു *അന്ധൻ* ആണ് സലീം എന്ന് നന്ദന ആലോചിച്ചു കൂട്ടിയിരുന്നു...

എന്നാൽ ഒരു പെണ്ണിനെ മനസ്സ് തുറന്ന് സ്നേഹിക്കുന്ന ഒരാൾക്കു എങ്ങനെ മറ്റൊരുത്തിയെ സ്നേഹിക്കാൻ കഴിയും?

ശെരിക്കും താൻ അല്ലേ *അന്ധ*.....  അവരുടെ പ്രണയത്തിന്റെ ഇടക്ക് വലിഞ്ഞു കേറി പോയത് താൻ അല്ലേ.. എന്ന് നന്ദനക്ക് കുറ്റബോധം ഉണ്ടാവുന്നു.....




അവൾക്ക് മരവിച്ച അനുഭൂതി ഉണ്ടാവുന്നു....


ചിലപ്പോൾ സലീമിനെ ഒരു കുറ്റക്കാരൻ ആയി കാണാൻ നന്ദന ആഗ്രഹിക്കുന്നില്ല അത് കൊണ്ടാവും.....


സലീമിനെ വിളിക്കാൻ നന്ദന ആഗ്രഹിക്കുന്നു....

ഫോൺ എടുത്തു ഡയൽ ചെയ്തു... എന്നാൽ ഇനിയും ഒരു പ്രശ്നം അവന്റ ജീവിതത്തിൽ കേറി പോവില്ല...


അത് കൊണ്ട് അവൾ ഫോൺ കട്ട്‌ ആകുന്നു....

എന്നെകിലും അവൻ തന്റെ ഫോണിലേക്ക് വിളിക്കും....


അവന്റെ കല്യാണത്തിനു വിളിക്കാൻ എങ്കിലും.... എന്ന് നന്ദന പ്രതീക്ഷിക്കുന്നു....

അവനു പെട്ടന്ന് ജോലി കിട്ടാനും... അവരുടെ കല്യാണം പെട്ടന്ന് തന്നെ നടക്കാനും നന്ദന പ്രാത്ഥിക്കുന്നു...


എന്നാൽ രഹനക്ക് ഉറപ്പായിരുന്നു.. അങ്ങനെ ഒരു പ്രണയം ഇല്ല എന്നു അവൾ ഉറച്ചു വിശ്വസിച്ചു...


അത് കൊണ്ട് സലീമും നന്ദനയും ഒരുമിക്കും എന്ന് അവൾ വിശ്വസിച്ചു...

കാരണം നിങ്ങൾ അകലുമ്പോൾ നിങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടി ആരൊക്കെയോ വരുന്നു....

എല്ലാം നിമിത്തമാണ് .. പടച്ചോന്റെ തീരുമാനം പോലെ നടക്കും.....

അവൾ നന്ദനയോട് പറഞ്ഞു....

 പടച്ചോന്റെ കിതാബിൽ  ഉള്ളത്  ഒന്നിക്കാൻ ആണേൽ 2 മലകൾക്ക് ഇടയിൽ ആണേലും ഒരുമിക്കും...
മറിച്ചു ആണെകിൽ . 2 ചുണ്ട്കൾക്ക് ഇടയിൽ ആണേലും ഒന്നിക്കില്ല...


അവൾ നന്ദനയോട് പറഞ്ഞു....


*തുടരും*

കാലോസ്മി സഖി...