*ഭാഗം* *10*


*അന്ധനെ* *പ്രണയിച്ചവൾ*🖤

(സലീനെ മനസ്സിൽ നിന്ന് കളയാൻ നന്ദന ആഗ്രഹിക്കുന്നു.. തുടർന്ന് വായിക്കുക... )

(5 വർഷങ്ങൾക്ക് ശേഷം... ഗൾഫിൽ പോയി തിരിച്ചു വരുന്ന നന്ദന.. )


നന്ദന നീ വരുന്നില്ലേ?

അതെ ഞാൻ വരുന്നുണ്ട്....

സിദാർഥ് അവളെ വിളിച്ചു...

ടാ നീ അവളോട് പറയണം... നിന്റെ കല്യാണം ആണ്... എന്ന്...

ഹാ.. പറയാം.. സലീം തലയാട്ടി....

അവള്ക്ക് വിഷമം ആവോ?

ആവും എന്നാലും പറയണം....


ചിലപ്പോൾ പറയാൻ പറ്റില്ല അവളുടെ കല്യാണം കഴിഞ്ഞു കാണും......


നാട്ടിൽ വരുമ്പോൾ ഒരു സസ്‌പ്രൈസ്  ഉണ്ട് എന്ന് പറയുന്നുണ്ടായിരുന്നു...


ചിലപ്പോൾ ആവും...

എന്തായാലും എന്നെ ഒരുപാട് സ്നേഹിച്ചത് ആണ്....

ഒരുപാട് പുറകെ നടന്നു....


മം പറഞ്ഞിട്ട് കാര്യമില്ലല്ലോ....

അവളും നീയും ഒരിക്കലും സെറ്റ് ആവില്ല...


അത് എനിക്ക് അറിയാം.... എന്റെ കല്യാണം ആണ് എന്ന് കേട്ടാൽ.... എന്തായാലും വരും ആയിരിക്കും....


നീ വിളിച്ചു നോക്ക്...


ഹലോ ടീ എവിടെ എത്തി?


ഹാ ടാ ഏട്ടാ ഞാൻ വരാം....

നീ എനിക്ക് സസ്‌പ്രൈസ്  ഉണ്ട് പറഞ്ഞില്ലേ...

അത് പോലെ നിനക്ക് ഞാൻ ഒരു സസ്‌പ്രൈസ്  വെച്ചിട്ടുണ്ട്...

നല്ല ഏട്ടൻ അല്ലേ പറ എന്താ...


ഇങ്ങോട്ട് വാടി... എന്നിട്ട് പറയാം...


അവൾ വരില്ല തോന്നുന്നു.... വാടാ സിദാർഥേ നമ്മുക്ക് പോവാം...


സലീമേ നിൽക്കു... ഞാൻ വിളിക്കട്ടെ....

ഫോൺ സ്വിച്ച് ഓഫ്‌ ആണല്ലോ....



വാ പോവാം....




അവളുടെ ഫോൺ എന്താ സ്വിച്ച് ഓഫ്‌...

സലീമിന്റെ കല്യാണത്തിന്റെ അന്നും വിളിച്ചു കിട്ടിയില്ല.... ഇവൾ എന്താ ചത്തോ??


6 ദിവസം ആയി ഫോൺ സ്വിച്ച് ഓഫ്‌....


അവളുടെ ചേച്ചിടെ നമ്പർ വിളിച്ചു നോക്കാം...



ഹലോ ചേച്ചി... നന്ദന എവിടെ?...
...
....
....
...
....
...
...
...
...
...

ടാ സലീമേ നമ്മുക്ക് ഒരു സ്ഥലം  വരെ പോണം...



ഇല്ലടാ ഇന്ന് പറ്റില്ല... എനിക്ക് വിരുന്ന് ഉണ്ട്...


.ഇല്ലടാ 5 മിനിറ്റ് കാര്യമേ ഉള്ളു വായോ...

വേഗം.. നന്ദന വിളിച്ചിരുന്നു....

നിന്നെ ഒന്നു കാണണം പറഞ്ഞു അതാണ്...



എന്താ അവളുടെ ഫോൺ സ്വിച്ച് ഓഫ്‌ എന്ന് പറഞ്ഞോ?


അന്ന് നമ്മളെ കാണാൻ വന്നില്ലേ.. അന്ന് അവളുടെ കാർ ഒരു ചെറിയ ആക്‌സിഡന്റ് ആയി.... അവൾക്ക് ചെറിയ പരിക്ക് ഓക്കെ ഇണ്ട്..... കാണാൻ പോവാം...



അയ്യോ... എന്നിട്ട്..


ഇല്ലടാ കുഴപ്പമില്ല.. ഇപ്പോ വീട്ടിൽ ഉണ്ട്... വായോ... ഫോൺ പോയി... അതാണ്....

എന്നാൽ പോയിട്ട് വരാം...



ഇതാണോ നന്ദനയുടെ വീട്....

അതെ....


സലീം അല്ലേ...... ഞാൻ അവളുടെ ചേച്ചിയാണ്...

വായോ... അവൾ ഉറങ്ങുകയാണ്‌....


ഹാ...
എവിടെയാ?


ആ മാവ് കാണുന്നുണ്ടോ.. 

ഹാ..

അതിന്റെ ചുവട്ടിൽ..... അവൾ ഉറക്കെ കരഞ്ഞു....


ഇനി ഒരിക്കലും ഉണരില്ല....


നിനക്ക് തരാൻ ഒരു ഡയറി ആയി കാറിൽ വരുക ആയിരുന്നു....

ലോറി ഇടിച്ചു.....


ഹോസ്പിറ്റലിൽ എത്തിച്ചു....

അവസാനം നിമിഷം ഒരു കാര്യം പറഞ്ഞു....

ഈ ഡയറി എന്നെ കാണാൻ ഒരാൾ വരും അദ്ദേഹത്തിനു കൊടുക്കണം......


സലീമിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.....


വാടാ പോവാം... സലീമിനെ കൂട്ടി സിദാർഥ് യാത്രയായി....


എന്നാലും അവൾ എനിക്ക് ഇങ്ങനെ ഒരു സസ്‌പ്രൈസ്  തന്നല്ലോ....


സലീം ഉറക്കെ കരഞ്ഞു....


*തുടരും*

കാലോസ്മി സഖി


*ഭാഗം* *11*

*അന്ധനെ* *പ്രണയിച്ചവൾ* 🖤

(നന്ദന അപകടത്തിൽ മരിക്കുന്നു... നന്ദനയുടെ ഡയറി സലീം കൈ പറ്റുന്നു.... തുടർന്ന് വായിക്കുക )

സലീം ഡയറി തുറന്ന് വായിക്കുന്നു...

അതിന്റെ തുടക്കത്തിൽ *അന്ധനെ* *പ്രണയിച്ചവൾ* എന്ന് എഴുതി ഇരിക്കുന്നു...

സലീമിനെ ആദ്യമായി കണ്ടത് മുതൽ ഉള്ള എല്ലാ കാര്യങ്ങളും അതിൽ എഴുതി ഇരിക്കുന്നു...

അവർ വഴക്കിട്ടതും... എല്ലാം...

അവസാന വരികളിൽ അവൾ ഇങ്ങനെ എഴുതി ഇരിക്കുന്നു...


*പ്രിയ* *സലീമിക്ക*

*നിങ്ങളെ* *മനസ്സിലാക്കാൻ* *എനിക്ക്* *കഴിഞ്ഞില്ല* *ഞാൻ* *അന്ധ* *ആയിരുന്നു*.... *എന്റെ* *പ്രണയം* *കാരണം* *എനിക്ക്* *തിമിരം* *ബാധിച്ചിരിക്കുന്നു* *ഒരിക്കലും* *നിങ്ങളെ* *വേദനിപ്പിക്കാൻ* *ആഗ്രഹിച്ചിരുന്നില്ല* *എന്നോട്* *ക്ഷമിക്കണം*...... *ശെരിക്കും* *അന്ധനെ* *പ്രണയിച്ചവൾ* *അല്ല* *ഞാൻ* 🖤🖤🖤 *ഒരു* *അന്ധയുടെ* *പ്രണയം* *ആണ്‌* *എന്റെ*.....🖤🖤 *ഇക്ക* *എന്നോട്* *ക്ഷമിക്കണം*.....  *എനിക്ക്* *മാപ്പ്* *നൽകുക*.......

        എന്ന്
       ~സ്വന്തം~
      അന്ധയായവൾ

എന്നായിരുന്നു ആ ഡയറിയുടെ അവസാനം

(കുറച്ചു വർഷങ്ങൾക്ക് ശേഷം )

വാപ്പച്ചി  ഇതാരാ എല്ലാ വർഷവും നമ്മൾ ഇവിടെ വന്നു വാകപൂക്കൾ കൊണ്ട് ഈ കല്ലറയിൽ വെയ്ക്കുന്നത് എന്തിനാ..??

ഇതൊരു *അന്ധയാണ്‌*  മോളെ......



സലീം ഓർത്തു....

ആ ഡയറി അവൾ ഇങ്ങനെ എഴുതി ഇരുന്നു....

ചില പ്രണയം ചിലർക്ക് ബാധ്യതയാണ്...അവയിൽ നിന്നും പിന്മാറുന്നത് ചില നല്ല ഓർമകൾ നൽകും... .
അടർന്നു പോയ സൗഹൃദങ്ങളെ തിരിച്ചു നല്കുമെങ്കിൽ അത് വേണ്ടെന്ന് വെയ്ക്കുക....... നിന്റെ പ്രണയത്തിന്റെ സാഫല്യത്തിന് വേണ്ടി പടച്ചോൻ അവനു പെണ്മക്കളെ ദാനമായി നൽകും....  *നന്ദന*

നന്ദു.....  വേഗം വാ.... വാപ്പച്ചിയുടെ കൈയിൽ നിന്നും വിടാതെ നടക്കു ......

*കാലോസ്മി* *സഖി*🖤

എന്റെ പേരു *ബീന*.  *പി*.  *എം*

നിങ്ങൾക്കു ഒരുപാട് ഇഷ്ടം ആയി എന്റെ ഈ കഥ എന്ന് അറിഞ്ഞതിൽ സന്തോഷം..... ഒരുപാട് പേർ നല്ല അഭിപ്രായങ്ങൾ പറഞ്ഞു..... ഒരുപാട് സന്തോഷം.....  *കാലോസ്മി* *സഖി* എന്റെ തൂലികയാണ്‌.... ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... ഇതു പോലെയുള്ള കഥ, കവിതക്കൾ പ്രതീക്ഷിക്കുക...)


*ശുഭം*