*അന്ധനെ* *പ്രണയിച്ചവൾ* 🖤
കഥ ഇതുവരെ
(സന ആണ് മെഹൽ എന്ന സത്യം നന്ദന തിരിച്ചു അറിയുന്നു... അത് അവളിൽ വേദന ഉളവാക്കുന്നു... തുടർന്ന് വായിക്കുക )
എന്നാലും ഫിദ അവൾ എന്നോട് എന്തിനാ ഇങ്ങനെ കാണിച്ചേ.....
സാരമില്ല പോട്ടെ.... അവള്ക്ക് നിന്റെ ഫ്രണ്ട്ഷിപ്പിനോട് അത്ര താല്പര്യം ഉള്ളു... നിന്റെ ഫ്രണ്ട് ആയി ഇരിക്കാൻ അവൾക്ക് യോഗ്യതഇല്ല എന്ന് കരുതുക ...
അല്ലാണ്ട് നീ വിഷമിക്കണ്ട.....
നന്ദനക്ക് വലിയ ഒരു അടി കിട്ടയ പോലെ ആയിരുന്നു ആ വാർത്ത...
ഒറ്റക്ക് ഇരുന്നു കുറെ അവൾ കരഞ്ഞു....
ഫിദയുടെയും രഹനയുടെയും വാക്കുകൾ അവൾക്ക് ആശ്വാസം നൽകി. ...
അവൾ സലീമിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു....
മെഹൽ എന്ന ആൾ ഇല്ല... എന്നൊക്കെ.. സലീം സനയെ വിളിച്ചു.. ചീത്ത പറഞ്ഞു...
സ്വന്തം കൂട്ടുകാരിയെ ആണ് നീ ചതിച്ചതു എന്ന് മാത്രം....
എന്നാൽ നന്ദന സനയോട് ഇതിനെ കുറച്ചു ഒന്നും ചോദിച്ചില്ല....
ആ സംഭവത്തോടെ സലീം നന്ദനയും പിന്നെയും അടുക്കുവാൻ ഇടയായി.......
എന്നാൽ നന്ദനയുടെ മനസ്സിൽ സലീം തന്നെയാണ് എന്നത് സലീമിന് സങ്കടം ഉണ്ടാക്കി.... കാരണം ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുള്ള ഒരു കാര്യത്തെ ആണ് നന്ദന ആഗ്രഹിക്കുന്നത് എന്ന് സലീമിന് അറിയാം... അത് മാത്രമല്ല.... ആരോടും പറയാതെ കൊണ്ട് നടക്കുന്ന ഒരു പ്രണയം സലീമിന് ഉണ്ട്....
സലീം നന്ദനയെ കാൾ ചെയ്തു..
ഹലോ നന്ദന എനിക്ക് നിന്നോട് ഒരു കാര്യം പറയണം...
പറ ഇക്ക...
എനിക്ക് ഒരു പ്രണയം ഉണ്ട്......
അത് കൊണ്ടാണ് ഞാൻ നിന്നെ ഇത്ര കാലം അവോയ്ഡ് ചെയ്തത്.....
ഹാ സാരമില്ല ഇക്ക...
ശെരി എന്ന് പറഞ്ഞു അവസാനിപ്പിക്കാൻ നന്ദന തിടുക്കം കാണിച്ചു...
നന്ദന അതിൽ നിന്നും പിന്മാറില്ല എന്ന് ഉറപ്പുള്ള സലീം അവളോട് ദേഷ്യപെട്ടു...
അതിന്റെ ഇടയിൽ അവൻ അവന്റെ പ്രേമത്തെ കുറിച്ച് പറഞ്ഞു...
ഞാനും അവളും ഡിഗ്രി തൊട്ട് പ്രണയത്തിൽ ആണ്...
ഞാൻ അന്ന് കണ്ടതാണ് അവളെ...
എന്നാൽ ആഴ്ചയിൽ ഒരിക്കൽ വിളിക്കും...
അവളുടെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ കൊണ്ട് ആണ് ആരോടും പറയാതെ...
നന്ദന മം മം മം മൂളുന്നത് സലീമിൽ ദേഷ്യം കൂട്ടി...
അവൻ ഉറക്കെ വിളിച്ചു പറഞ്ഞു
, *നിനക്ക്* *പ്രാന്താണോ* *പറയുന്നത്* *മനസിൽ* *ആവില്ലേ*?
*ഒരു* *കാണാത്ത* *ആളെ* *നിനക്ക്* *എങ്ങനെയാണ്* *പ്രേമിക്കാൻ* *കഴിയുന്നെ*...
ആ വാക്കുകൾ .... ഉണങ്ങിയ മുറിവിൽ പിന്നെയും കുത്തി ചോര കിനിഞ്ഞ പോലെ അവൾക്ക് തോന്നി...
*കാണാത്ത* *ഒരാളെ* എന്ന വാക്ക് അവളിൽ വളരെ വേദന നൽകി... അവന്റെ പ്രണയത്തെ കുറച്ചു വാനോളം പുകഴ്തിയ അവൻ ഓർത്തില്ല... ഡിഗ്രി പഠിക്കുമ്പോൾ ആണ് അവർ തമ്മിൽ കണ്ടത് അവസാനം ആയി...
അവൻ ഇപ്പോളും അവളെ കാണാതെ തന്നെയാണ് പ്രേമിക്കുന്നത് എന്ന്...
... എന്നാൽ ആ വാക്കുകൾ അവളെ വേദനിപ്പിച്ചു എനിക്കിലും. അവനു അവൾ നൽകിയ ബഹുമാനം, സ്നേഹം, പേടി... ഇവയുടെ അവളിൽ ഒരു വ്യത്യാസവും വരുത്തിയില്ല.....
എന്നാൽ ഒരു പ്രാവിശ്യം കൂടി അവന്റെ മുഖം കാണരുത്..... ഒരു ശല്യം ആയി അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലില്ല വന്ന വാശി അവളിൽ ഉളവാക്കി...
അവൾ പ്രാത്ഥിച്ചു... ഒരിക്കലും ആ നുണക്കുഴി കവിളുള്ള ആ വ്യക്തിയെ തനിക്കു മുന്നിൽ എത്തിക്കല്ലേ....
ഒരു ശകുനിയായി ഞാൻ അയാളുടെ ജീവിതത്തിൽ ഒരിക്കലും എത്തിപെടല്ലേ എന്ന് അവൾ പ്രാത്ഥിച്ചു...
എന്നോ തന്റെ നമ്പർ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത സലീമിന്റെ നമ്പർ അവൾ തന്റെ ഫോണിൽ നിന്നും ഡിലീറ്റ് ആക്കി ....
ഒരിക്കലും ആ നമ്പറിലേക്ക് ഇനി തന്റെ ഫോണിൽ നിന്ന് ഒരു കാൾ പോവില്ല എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു....
ഉള്ളിലെ വേദനക്കൾ പോലും മനസ്സിൽ ആകാത്ത ഒരു *അന്ധനെയാണ്* *അവൾ* *പ്രണയിച്ചത്* *എന്ന്* *അവള്ക്ക്* *മനസ്സിൽ* *ആയി *
*തുടരും*
കാലോസ്മി സഖി
*ഭാഗം* *8*
*അന്ധനെ* *പ്രണയിച്ചവൾ*
കഥ ഇതുവരെ
(സലീം നന്ദന ഇരുവരും തമ്മിൽ ഒരു കോൺടാക്ട് ഇല്ല.. )
തുടർന്ന് വായിക്കുക...
ടീ നാളെ സലീമിക്കന്റെ ബർത്ത്ഡേയ് ആണ്....
അതിന് ഇപ്പോൾ എന്താ....
നിനക്ക് വട്ടാണോ ഇനിയും ആ ഡേറ്റ് ഓക്കെ ഓർത്തു ഇരിക്കാൻ...
അമ്മു അവളെ ചീത്ത പറഞ്ഞു....
എന്നാലും...
നീ വിഷ് ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ... ബാക്കി അപ്പോൾ പറയാം....
നിന്റെ വിഷ് ഒന്നും ആൾക്ക് വേണ്ട....
നീ അത് മനസ്സിൽ ആകു.... ആളെ വിഷ് ചെയ്യാൻ വേറെ പല ആളുകളും ഉണ്ട്...
അല്ലെങ്കിൽ നിന്റെ മെഹലിനോട് പറ...
അമ്മു പിന്നെയും അവളെ വഴക്ക് പറഞ്ഞു..
കുറെ ഫോട്ടോ ശേഖരണം അവൾക്ക് ഉണ്ടായിരുന്നു....അവൾ സലീമിന്റെ ഫോട്ടോ എല്ലാം ഓരോന്നായി ഡിലീറ്റ് ചെയ്തു.....
ആ ഫോട്ടോ ഡിലീറ്റ് ചെയുന്നത് വരെ കാണുന്ന ആളുകൾക്ക് തോന്നി പോവും.. ഇതു നന്ദനയുടെ ഫോൺ ആണോ അതോ സലീമിന്റെ ആണോ എന്ന്.....
കാരണം അത്ര അധികം ഫോട്ടോസും... അവന്റെ വോയിസും... അവൻ പാട്ടുകൾ പാടി തന്നത്... അങ്ങനെ അവന്റെ ഓർമകളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു....
എല്ലാം വോയ്സിസും ഓരോന്ന് ഒരിക്കൽ കൂടി കേട്ടു... അവൾ ഡിലീറ്റ് ആക്കി.....
എന്നിട്ടും ചില ഫോട്ടോ അവൾ പിന്നെയും സൂക്ഷിച്ചു വെച്ചു....
രാത്രിയിൽ അവൾ ഫോൺ എടുത്തു..... നമ്പർ ഡിലീറ്റ് ആണ് എങ്കിലും..... അവൾക്ക് അറിയാം ആയിരുന്നു ആ നമ്പർ.... കുറെ നേരം ടൈപ്പ് ചെയ്തു backspace അടിച്ചു...
എന്നിട്ടും 12 മണിയായപ്പോൾ അവൾ അവനു മെസ്സേജ് അയച്ചു
Happy birthday ✌
4.4നു അവനു റിപ്ലൈ നൽകി *Thanks*
പിന്നെ അവൾ ആലോചിച്ചു....
വെറുതെ അയക്കണ്ടായിരുന്നു...
എന്തിനാ വെറുതെ നല്ല ദിവസം ആയി...
അദ്ദേത്തിന്റെ ദിവസം നശിപ്പിച്ചത്...
അവൾ ഫിദയെ വിളിച്ചു...
ടീ മനസ്സ് ശെരിയല്ല.... എന്തേലും പറ...
.
ഇയ്യ് ഇപ്പോളും സലീമിക്കയെ ആലോചിച്ചു ഇരിക്കയാണോ?
ഹേയ് അല്ലാടി... എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട എന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി.....
എനിക്ക് ഒന്നു വിളിക്കണം എന്ന് ഉണ്ട്... കുറെ സോറി പറയണം എന്നൊക്കെ....
നീ എന്തിനാ സോറി പറയുന്നേ...
നിനക്ക് ഒരാളെ സ്നേഹിച്ചു... ആ സ്നേഹം തുറന്ന് പറഞ്ഞു..... അത് വില നൽകാതെ പോയ ആളോട് നീ സംസാരിക്കേണ്ട.....
ഹാ... ടീ....
നന്ദന ഞാൻ ഒരു കാര്യം പറയട്ടെ...
ചിലപ്പോൾ സലീം ഇക്കാക്ക് അന്നേക്കാൾ ഭംഗിയുള്ളതും... അന്നേക്കാൾ പഠിപ്പും ജോലിയും ഉള്ള ആളെ കിട്ടും....
എന്നാൽ അന്നേ പോലെ സ്നേഹിക്കാൻ കഴിയുന്ന ആളെ കിട്ടൂല.... ഞാൻ ഉറപ്പ് പറയാം....
ഹാ ഡീ....
അവൾ ഉറങ്ങാൻ പോയി...
കോളേജിൽ എത്തി..
നന്ദന... എന്റെ മാര്യേജ് ആണ്... നീ തലേന്ന് തന്നെ വരണം...
പിന്നെ ഒരാൾ വരുന്നുണ്ട്.. കല്യാണത്തിനു...
ആരാ...
ആരാന്നോ അന്റെ ഹീറോ... സലീം...
നീ എന്തിനാ ആളെ വിളിച്ചേ നിനക്ക് എന്തിന്റെ അസുഖമാണ്....
ഞാൻ വിളിക്കും എന്റെ കല്യാണം ആണ്... നീ വരണം... ആളും വരും.. .. അത്ര തന്നെ!
ടീ സന്തോഷിക്ക് ആളെ കാണാൻ അല്ലോ നിനക്ക്?
ഫിദ അവളോട് പറഞ്ഞു....
അത് ശെരിയാണ്....
കല്യാണം പൊളിക്കും.. നന്ദനയുടെ മുഖത്തു ചിരി പടർന്നു..
*തുടരും*
കാലോസ്മി സഖി
*ഭാഗം* *9*
*അന്ധനെ* *പ്രണയിച്ചവൾ* 🖤
കഥ ഇതുവരെ
(രഹനയുടെ കല്യാണത്തിനു സലീമിനെ വിളിക്കുന്നു.. അവൻ വരാം എന്ന് പറയുന്നു... നന്ദന സലീമിനെ കാണാം എന്ന് പ്രതീക്ഷിക്കുന്നു.. )
തുടർന്ന് വായിക്കുക
കല്യാണതലേന്ന് ഫിദയുടെ വീട്ടിൽ ഇരിക്കുന്ന നന്ദന...
ടീ നാളെ സലീമിക്ക വരോ?
വരാം പറഞ്ഞിട്ടില്ലേ അപ്പോൾ വരും...
ആളു വരണ്ട...
ഹാ ഇപ്പോൾ ഇങ്ങനെ ആയോ...
നീ തന്നെ അല്ലേ വന്നാൽ മതി.. കാണാലോ എന്നൊക്കെ പറഞ്ഞെ....
ഇല്ലടി ആളു വരണ്ട....
നിനക്ക് എന്താ പറ്റിയെ...
ആളു വരണ്ട.......
അവൾ ആഗ്രഹിച്ച പോലെ തന്നെ സലീം വന്നില്ല....
സലീമിനെ കണ്ടാൽ എന്ത് സംസാരിക്കണം എന്ന് പോലും നന്ദനക്ക് അറിയില്ലായിരുന്നു...
തന്റെ പ്രണയം കാണാൻ കഴിയാത്ത ഒരു *അന്ധൻ* ആണ് സലീം എന്ന് നന്ദന ആലോചിച്ചു കൂട്ടിയിരുന്നു...
എന്നാൽ ഒരു പെണ്ണിനെ മനസ്സ് തുറന്ന് സ്നേഹിക്കുന്ന ഒരാൾക്കു എങ്ങനെ മറ്റൊരുത്തിയെ സ്നേഹിക്കാൻ കഴിയും?
ശെരിക്കും താൻ അല്ലേ *അന്ധ*..... അവരുടെ പ്രണയത്തിന്റെ ഇടക്ക് വലിഞ്ഞു കേറി പോയത് താൻ അല്ലേ.. എന്ന് നന്ദനക്ക് കുറ്റബോധം ഉണ്ടാവുന്നു.....
അവൾക്ക് മരവിച്ച അനുഭൂതി ഉണ്ടാവുന്നു....
ചിലപ്പോൾ സലീമിനെ ഒരു കുറ്റക്കാരൻ ആയി കാണാൻ നന്ദന ആഗ്രഹിക്കുന്നില്ല അത് കൊണ്ടാവും.....
സലീമിനെ വിളിക്കാൻ നന്ദന ആഗ്രഹിക്കുന്നു....
ഫോൺ എടുത്തു ഡയൽ ചെയ്തു... എന്നാൽ ഇനിയും ഒരു പ്രശ്നം അവന്റ ജീവിതത്തിൽ കേറി പോവില്ല...
അത് കൊണ്ട് അവൾ ഫോൺ കട്ട് ആകുന്നു....
എന്നെകിലും അവൻ തന്റെ ഫോണിലേക്ക് വിളിക്കും....
അവന്റെ കല്യാണത്തിനു വിളിക്കാൻ എങ്കിലും.... എന്ന് നന്ദന പ്രതീക്ഷിക്കുന്നു....
അവനു പെട്ടന്ന് ജോലി കിട്ടാനും... അവരുടെ കല്യാണം പെട്ടന്ന് തന്നെ നടക്കാനും നന്ദന പ്രാത്ഥിക്കുന്നു...
എന്നാൽ രഹനക്ക് ഉറപ്പായിരുന്നു.. അങ്ങനെ ഒരു പ്രണയം ഇല്ല എന്നു അവൾ ഉറച്ചു വിശ്വസിച്ചു...
അത് കൊണ്ട് സലീമും നന്ദനയും ഒരുമിക്കും എന്ന് അവൾ വിശ്വസിച്ചു...
കാരണം നിങ്ങൾ അകലുമ്പോൾ നിങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടി ആരൊക്കെയോ വരുന്നു....
എല്ലാം നിമിത്തമാണ് .. പടച്ചോന്റെ തീരുമാനം പോലെ നടക്കും.....
അവൾ നന്ദനയോട് പറഞ്ഞു....
പടച്ചോന്റെ കിതാബിൽ ഉള്ളത് ഒന്നിക്കാൻ ആണേൽ 2 മലകൾക്ക് ഇടയിൽ ആണേലും ഒരുമിക്കും...
മറിച്ചു ആണെകിൽ . 2 ചുണ്ട്കൾക്ക് ഇടയിൽ ആണേലും ഒന്നിക്കില്ല...
അവൾ നന്ദനയോട് പറഞ്ഞു....
*തുടരും*
കാലോസ്മി സഖി...

0 Comments
Post a Comment