➖➖➖➖➖➖➖➖➖➖➖➖➖


   
 *💞മുഹബതാണെനിക്കവളോട് 💞*
====================



 *Hanees kottakkal*
     7592015599









➖➖➖➖➖➖➖➖➖➖➖



=====================

വീട്ടിൽ നിന്നും കോളേജിലേക്ക് ഒരു 30.കിലോമീറ്റർ ഉണ്ട്.വീടിന്റെ അടുത്തു നിന്ന് തന്നെ ബസ് കിട്ടും. പക്ഷെ സൽമാന്റെ നിർബന്ധം കാരണം ആണ് ബൈക്ക് എടുത്തത്. എനിക്കാണേൽ ബൈക്കും ഇല്ല ലൈസൻസും ഇല്ല.ബൈക്ക് എടുക്കാത്തതിന് ചില കാരണങ്ങൾ ഉണ്ട്. ഒന്ന് നമ്മളെ സിറ്റുവേഷൻ പിന്നെ ഉള്ളത് ഞാൻ പിന്നെ പറയണ്ട്.

സാലു''.... "ഒന്ന് പതുക്കെ പോടാ"...
അവിടെ ബിരിയാണി ഒന്നും ഇല്ല. നേരത്തെ എത്തീട്ട്

നമ്മൾ അത് പറഞ്ഞപ്പോ ചെക്കൻ സ്പീഡ് ഒന്ന് കുറച്ചു. ഇപ്പോഴാ ഒന്ന് സമാധാനം ആയത്.

ബട്ട്‌ ഇപ്പൊ അവന്റെ പരിപാടി വായി നോക്കൽ ആയി.

"എടാ നീ എനിക്ക് അടി വാങ്ങിച്ചു തരോ"?.അല്ലേയ് അടി കിട്ടാൻ ഉള്ള ചാൻസ് ഉണ്ട്. അജ്ജാതി ഷോ ആണ്.

"നീ ഒന്ന് അടങ്ങി ഇരിക്ക്ആഷി'...

മനുഷ്യന്റെ കോൺസെൻട്രേഷൻ തെറ്റിക്കാൻ..

പിന്നെ നമ്മൾ ഓനെ ഡിസ്റ്റർബ് ചെയ്യാൻ നിന്നില്ല..

ബട്ട്‌ ഇവന്റെ ഇടക്കുള്ള കട്ടിംഗ്  ആണ് നമ്മക്ക് പേടി.. അങ്ങെനെ...പെട്ടന്ന് ആണ് വണ്ടി കൊണ്ടോയി ഗട്ടറിൽ ഇട്ടത്. ഭാഗ്യത്തിന് വണ്ടി വീണില്ല. നമ്മളെ ഉള്ള ജീവൻ പോയി.

ബട്ട്‌ സീൻ അതല്ല!.
ഗട്ടറിലെ ചളി മുഴുവൻ സൈഡിലൂടെ പോയ ഗേൾസിന്റെ ഡ്രെസ്സിൽക്കും.

സാലു".... "നീ എന്താടാ ചെയ്തേ"? ... അവര്..

"ആഷി"... തിരിഞ്ഞു നോക്കണ്ട!...

ബട്ട്‌... ഞാൻ  അയ്‌ന്  മുന്നേന്നെ തിരിഞ്ഞു നോക്കീം ചെയ്ത്.. അവറ്റകൾ  നമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നുണ്ട്.അവരുടെ കണ്ണിൽ നോക്കിയാൽ അറിയാം മ്മളോടുള്ള ദേഷ്യം.

.."ചെ"!..ഒരു സോറി എങ്കിലും പറയായിരുന്നു.
പക്ഷെ ഇവൻ ആണേൽ ഇതൊക്ക എന്ത് എന്ന മട്ടിൽ വണ്ടി എടുത്ത് പോയിയും ചെയ്തു..

അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി..

സാലു".. നമ്മൾ വണ്ടി എവിടെടാ നിർത്താ?
എടാ, ...നീ.. ഈ വലിയ പാർക്കിങ് ഏരിയ കണ്ടില്ലേ....നമ്മൾ അപ്പോഴാ അത് കാണുന്നത്.
ഞങ്ങൾ വണ്ടി അവിടെ സേഫ് ആയി പാർക്ക് ചെയ്തു.

ആഷി"... എന്താടാ എല്ലാവരും നമ്മളെ ങ്ങനെ നോക്ക്നത്.. സാലു പറഞ്ഞപ്പോയാ ഞാനും അത് ശ്രദ്ധിച്ചത്.

കുറച്ചു ചെക്കന്മാർ മ്മളെ നേരെ വരുന്നുണ്ട്.

സാലു". ചെറുതായി പണി പാളിയ പോലെ തോന്നുന്നു.ഇനി വല്ല റാഗിങ്ങും ആണോ.

ഇയ്യ് ഒന്ന് മിണ്ടാതെ ഇരി.

എനിക്കാണേൽ ചെറിയ പേടിയും ണ്ട്.. ബട്ട്‌ നമ്മൾ അത്  പുറത്ത് കാണിച്ചേ ഇല്ല..

 ബട്ട്‌... സാലു... അവന്റ ധൈര്യം സമ്മതിച്ചു.. അവൻ ഒരു കുലുക്കവും ഇല്ല.

അവർ ഞങ്ങളെ അടുത്ത് വന്നു.

മോനെ.. ഇവിടെ വണ്ടി പാർക്ക്‌ ചെയ്യരുതെന്ന് അറിയില്ലേ..

"അതിന് ഇവിടെ ബോർഡ്‌ ഒന്നും വെച്ചിട്ടില്ലല്ലോ"... ഇവിടെ പാർക്ക്‌ ചെയ്യരുതെന്ന്.
നമ്മൾ മനസ്സിൽ വിചാരിച്ച ഡയലോഗ് ആയിരുന്നു. ഇതാരപ്പോ പറഞ്ഞേ.. നമ്മൾ ചുറ്റും നോക്കി.

 വേറാര്.. സൽമാൻ.. ഇവൻ ഇത് എന്തിന്റെ കേടാ റബ്ബേ.

അതും പറഞ്ഞതും അവരിൽ ഒരുത്തൻ സാലുവിന്റെ കോളറിന് പിടിച്ചു അടിക്കാൻ നിന്നു.

"വേണ്ടടാ".. 'ഫസ്റ്റ് ഡേ അല്ലെ'... വിട്ടേക്ക്..

നമ്മളെ ഭാഗ്യത്തിന് അവരിൽ ആരോ അത് പറഞ്ഞപ്പോ അവൻ  പിടി വിട്ടു.
സാലു വേഗം അവിടെന്ന് വണ്ടി എടുത്തു വേറൊരു സ്ഥലത്ത് മാറ്റിവച്ചു.

അങ്ങനെ ഞങ്ങൾ കോളേജിന്റെ ആ വലിയ ഗേറ്റിന് മുന്നിൽ എത്തി.

"ആഷി"... "എന്ത് വലിയ ഗേറ്റ് ആണെന്ന് നോക്കിയേ".
പറഞ്ഞപ്പോലെ കാണുമ്പോൾ തന്നെ ഒരു അന്തസ്.  അതിനു മുകളിലെ ബോർഡിൽ എഴുതിയത് ഒന്ന് കണ്ണോടിച്ചു.

"ഗവണ്മെന്റ്  കോളേജ് മലപ്പുറം "

വായിച്ചപ്പോൾ തന്നെ മേലാകെ ഒരു രോമാഞ്ചം.
"ആഷി"... 'ഇനി നമ്മൾ ഒരു പൊളി  പൊളിക്കും'.

അവൻ അത്  പറഞ്ഞപ്പോഴും നമ്മക്ക് ചെറിയ പേടി ഉണ്ട്. ഇനി വല്ല രാഗിങ്ങും  ഉണ്ടാവോ എന്നായിരുന്നു.

ബട്ട്‌ സൽമാൻ.... അവന്ക് ഒരു പേടിയും ല്ല്യ... എത്ര കൂൾ ആയിട്ടാ അവൻ  നടക്കുന്നെ..


"സാലു".... നീ ആ ഗേറ്റിന്റെ സൈഡിലേക്ക്  നോക്ക് കുറച്ചു പിള്ളേർ അവിടെ ഉണ്ട്  റാഗ് ചെയ്യാനായിട്ട്..

നീ വരുന്നുണ്ടേൽ വാ.. ഒക്കെ വരുന്നോടത് വച്ച് കാണാ..

അങ്ങനെ ഞങ്ങൾ രണ്ടാളും   അകത്തേക്ക് കയറി.

അവർ ഞങ്ങളെ റാഗ് ചെയ്യൽ  പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്തില്ല..

പിന്നെ അവരെ നോക്കിയപ്പോൾ ആണ് മനസ്സിലായത് അവർ കാട്ടു കോഴികളാണ്. ഗേൾസിനെ മാത്രേ റാഗ് ചെയ്യോള്ളോ..ഓരോരോ ടീംസ്

ഗേറ്റ് മുതൽ കോളേജ് വരെ ഉള്ള വഴി നിറയെ തോരണങ്ങൾ,  പാർട്ടി കൊടി കൾഎന്നിവകൊണ്ടുഅലങ്കാരിച്ചിട്ടു ണ്ട്.

അതിലേറെ എനിക്ക് ഇഷ്ട്ടമായത്.അവിടെ ഉള്ള ബാനറുകലായിരുന്നു.

"ടാ...." മോനെ ലോക്കാ"....."ഇങ്ങു പോര്"... ഇങ്ങു പോര്".

"ഇവിടെ ഇനി തുലയാൻ ഒന്നും ബാക്കിയില്ല. "

അങ്ങനെ ഒരു പാട് അടിപൊളി ഡൈലോഗ്സ്. ഓരോന്ന് വായിച്ചു ഞാനും സാലുവും നടന്നു കോളേജിന്റെ കോമ്പോണ്ടിൽ എത്തി. പിന്നെ എങ്ങെനെ ഒക്കെയോ ക്ലാസ്സ്‌ ഒക്കെ കണ്ടു പിടിച്ചു. നേരെ ക്ലാസ്സിൽ കയറി. സൽമാൻ നേരെ ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു. ഞാനും അവിടെ പോയി ഇരുന്നു. ബട്ട്‌
വേറെ ആരും ബാക്ക് ബെഞ്ചിലേക്ക് വന്നില്ല.അതുപോട്ടെ ഒന്ന് പരിജയപ്പെടാൻ കൂടി ആരും വരുന്നില്ലല്ലോ.

ഞാൻ ആണേൽ സൽമാനോട്‌ ഒന്നും രണ്ടും പറഞ്ഞിരുന്നു.

ഗുഡ് മോർണിംഗ്....
അപ്പോഴാ നമ്മൾ സർ വന്നത്   അറിയുന്നത്.ഇയാളെതാ കഷണ്ടി.

ഇയാളെ സംസാരം കേൾക്കുമ്പോൾ  തന്നെ തലക്ക് പ്രാന്ത് പിടിക്കുന്നു. എങ്ങനേലും ഒന്ന് പുറത്ത് ചാടാൻ ഉള്ള വഴി ആലോചിച്ചു. സൽമാനും ഇതു പോലെ കിളി പോയി നിൽക്കാണ്. പിന്നെ ഒന്നും നോക്കിയില്ല രണ്ടാളും ഡെസ്കിൽ തല വെച്ച് കിടന്നു ഉറങ്ങി.

" ഗെറ്റ് ഔട്ട്‌ ഫ്രം തി  ക്ലാസ്സ് ഇടിയറ്റ്സ്".

പെട്ടെന്നുള്ള അലർച്ച കേട്ടു ഞങ്ങൾ രണ്ടാളും ഒരേ പോലെ ഞെട്ടി എണീറ്റു. ഏതായാലും നമ്മക്ക് പെരുത്ത് സന്തോഷായി. ബട്ട്‌. ഞങ്ങൾ അത്  പുറത്ത് കാണിക്കാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി.


"സാലു"..."കോളേജ് വൻ ശോകം ആകുമെന്നാ തോന്നുന്നേ"..

അവനും അതെ എന്ന മട്ടിൽ തല ആട്ടി.
സെക്കന്റ്‌ പിരീഡ് വീണ്ടും ക്ലാസ്സിൽ കയറി. എങ്ങെനെ ഓക്കേയോ ആ പിരീയടും തള്ളി നീക്കി. ഇന്റർവെൽ ആയപ്പോ ഞാനും സാലുവും  വരാന്തയിൽ പോസ്റ്റായി നിന്നു. സാലു ആണേൽ അവിടെ വായി നോക്കി നിന്നു.

"ആഷി"... 'ദേ'.. "ആ ഗേൾസ് നമ്മെ ചൂണ്ടി എന്തൊക്ക പറയുന്നു".

നമ്മൾ അങ്ങോട്ട് നോക്കിയപ്പോ നമ്മളെ ഉള്ള ജീവൻ പോയി.

അവർ ഞങ്ങളെ  മറ്റുള്ളവർകൊക്കെ കാണിച്ചു കൊടുക്കുന്നുണ്ട്.

"നല്ല കുട്ടി".. 'അല്ലെ ആഷി'... എനിക്കിഷ്ട്ടായി.

"എടാ ഇതവളാടാ"..

"എവൾ"?? 

"എടാ പൊട്ടാ"... ഇവളെ ഡ്രെസ്സിൽക്കാടാ നീ ഇന്ന് ചളി മുഴുവൻ  തെറിപ്പിച്ചത്.

അപ്പോ അവന്റ മുഖം ഒന്ന് കാണണമായിരുന്നു.
ഞങ്ങൾ ആകെ മൂഞ്ചിയ അവസ്ഥ ആയി.

പെട്ടെന്ന് ബെല്ലടിച്ചു.. ഞങ്ങൾ ക്ലാസ്സിൽ കയറി.പിന്നെ ഉള്ള ഓരോ  പിരീടും പെട്ടെന്ന് കഴിഞ്ഞ പോലെ.

ലഞ്ച് ബ്രേക്കിന് ഞാനും സാലുവും കാന്റിനിലേക്ക് പോയി. അവിടന്ന് 2 പരിപ്പുവടയും ചായയും കഴിച്ചു. ക്ലാസ്സിലേക്ക് നടന്നു.

പെട്ടന്ന് സാലു സ്റ്റെക്കായി. അവനോട് എന്താന്ന് ചോദിച്ചപ്പോൾ അവൻ മുന്നിലേക്ക് ചൂണ്ടി കാണിച്ചു.

മനസ്സിൽ ചെറുതായ് ഒരു ഭയം ഉണ്ടെങ്കിലും ധൈര്യത്തോടെ ഞങ്ങൾ നിന്നു.

സംഭവം എന്താന്ന് വെച്ചാൽ  നേരത്തെ കാണിച്ച ഗേൾസും. പിന്നെ കുറെ ആണ് പിള്ളേരും ഉണ്ട്.
അപ്പൊ ആ ഗേൾസൊക്കെ സീനിയെർസ് ആയിരുന്നോ. ഇനി വല്ല റിവഞ്ചാണോ.ഏതായാലും ഇവിടെ സൈലന്റ് ആയി നിൽക്കുന്നതാണ് നല്ലത്.

"താനെന്താടാ കരുതിയ നമ്മളെ അങ്ങ് ഉണ്ടാക്കിയിട്ട് പോകാമെന്നോ".?

അവൾ കലിപ്പിൽ സാലുവിനോട് ചോദിച്ചു.

സാലു ഒന്നും മിണ്ടാതെ എവിടേക്കോ നോക്കി നില്ക്കാണ്.

അവരിൽ ഒരുത്തൻ സാലുവിന്റെ കോളറിൽ പിടിച്ചു. അവനാണ് ഇന്ന് രാവിലെയും പ്രശ്നമുണ്ടാക്കിയത്.


നിനക്ക് ഞാൻ രാവിലെ തന്നെ ഒന്ന് കരുതി വെച്ചതാ.

"എന്തായിരുന്നു നിന്റെ ഒക്കെ ശോ"...സാലുവിനെ തള്ളിക്കൊണ്ട് അവൻ ഓരോന്ന് പറയാൻ തുടങ്ങി.

ദയവ് ചെയ്തു പ്രശ്നം ഉണ്ടാക്കരുത്. ഞങ്ങൾ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നു.

അതിന് നീ ഏതാടാ @##*&$ മോനെ. ഇവനോടാണ്  ഞങ്ങൾ ചോദിക്കുന്നത്. അതുപോലെ അവൻ ഒരുപാട് കുത്തിയ വാക്കുകൾ പറയുന്നുണ്ട്.

എല്ലാം കൂടി എനിക്ക് സഹിക്കാവുന്നതിലുംഅപ്പുറമായിരിക്കുന്നു.

അവന്റെ  ആ കയ്പ്പേറിയ വാക്കുകൾ എന്റെ മനസ്സിൽ ചെറിയ നോവല്ല ഉണ്ടാക്കിയത്. അത് എന്റെ ഹൃദയത്തെ അത്ര മേൽ ആയത്തിൽ മുറിവാക്കി.
കാരണം എനിക്കൊന്ന് ശരിക്ക് കാണാനോ സ്നേഹിക്കാനോ പോലും അവസരം തരാതെ അള്ളാന്റെ വിളിക്ക് ഉത്തരം നൽകിയ എന്റെ പൊന്നുപ്പാനെയാണ്  ആണ്.. അവൻ ഇത്രയും നീചമായി സംസാരിക്കുന്നത്.

എന്റെ മനസ്സിലെ നോവെല്ലാം ആ ഒരൊറ്റ അടിയിൽ തീർത്തു. മുഖത്തു നോക്കി കനത്തിൽ ഒരണ്ണം.

ആടി കിട്ടിയ അവൻ പിന്നിലേക്ക് വീണു പോയി. പക്ഷെ അവൻ ആകെ ദേഷ്യം കൊണ്ടു എന്തെല്ലാമോ കാണിക്കുന്നു. അവൻ ചാടി എണീറ്റു. അവന്റെ മുഖത്തു എന്നെ കൊല്ലാനുള്ള ദേഷ്യവും കണ്ണിൽ പകയുടെ തീയും എനിക്ക് കാണാമായിരുന്നു. ഓടാൻ ഉള്ള സ്പേസ് ഇല്ലാത്തോണ്ട് നമ്മൾ അവിടെ സ്ട്രൈറ്റ് ആയി നിന്നു  അടി വാങ്ങുക തന്നെ.

സൽമാൻ നമ്മളെ അടി കണ്ടു ഒന്ന് വണ്ടർ അടിച്ചിട്ടുണ്ട്.
പക്ഷെ അവനും ദയനീയതയോടെ എന്നെ നോക്കുന്നുണ്ട്.

ടാ....അവൻ ഉച്ചത്തോടെ എന്നിലേക്ക് അടുത്തു.

ഉമ്മാ....

അവന്റ ആദ്യ ചവിട്ടിൽ തന്നെ ഞാൻ തെറിച്ചു വീണു. വേദന കൊണ്ടു എണീക്കാൻ കഴിയുന്നില്ല. പിന്നെ കൂട്ട അടിയായിരുന്നു. മുഖത്തേക്ക് ഉള്ള ചവിട്ടുകള് എല്ലാം കൊണ്ടും ശരീരം മരവിച്ച അവസ്ഥ.
സൽമാൻ അവൻ എന്റെ അടുത്തേക്ക് ഓടി വരാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവരുടെ കര വലയത്തിനുള്ളിലായിരുന്നു.
പെട്ടന്ന് തലക്ക് എന്തോ വന്നിടിച്ചു.
ഉമ്മാ... എന്ന് നീട്ടിവിളിച്ചു..
കണ്ണുകൾ പതുക്കെ അടയാൻ തുടങ്ങി

ആഷി... ആഷി.....

എണീക്ക് ആഷി"..


 സൽമാൻ നിസ്സഹായാവസ്ഥയിലും വിളിച്ചു പറയുന്നുണ്ട്..
സൽമാന്റെ വാക്കുകൾ എന്റെ കാതിൽ പതിയുന്നുണ്ടെങ്കിലും അതിന് മറുപടി കൊടുക്കാൻ എന്റെ നാവിനു കഴിയുന്നില്ല.

ഞാൻ വീണ്ടും ഒന്ന് എണീക്കാൻ നോക്കി.. പക്ഷെ അപ്രേധീക്ഷിതമായി വീണ്ടും തലക്ക് ആരോ ആഞ്ഞടിച്ചു. എന്റെ തലക്ക് എന്തോ വല്ലാത്ത കനം അനുഭവപ്പെടുന്നു.. സൽമാന്റെ വിളി എനിക്ക് കേൾക്കാൻ കഴിയുന്നില്ല   

  'ഞാൻ മരിക്കാൻ പോവണോ!!...

പക്ഷെ അതിന് എനിക്ക് മറുപടി കിട്ടിയില്ല അപ്പോയെക്കും ബോധം മിന്നി മറഞ്ഞിരുന്നു..

=============================

Part=3

ആഷി... നീ എപ്പോഴാ എണീറ്റെ..
സൽമാൻ പുഞ്ചിരിച്ചു കൊണ്ടു എന്റെ അടുത്ത് വന്നിരുന്നു. അവിടെ ഉണ്ടായിരുന്ന ഓരോ ഫ്രൂട്സും എടുത്ത് കഴിക്കാൻ തുടങ്ങി.

"വേദന ഉണ്ടോ ആഷി"? .സൽമാൻ ഫ്രൂട്സ് കഴിക്കുന്നതിനിടക്ക് ചോദിച്ചു.

"ഇല്ല".. "മേലാകെ ഇജ്ജാതി അടി കിട്ടിയാൽ നല്ല സുഗാ"...

ബോഡി ഇങ്ങനെ പഞ്ചറായാലും നിന്റെ കോമഡിക്ക് ഒരു കുറവുമില്ല.

"സാലു"... "നിനക്ക് ഒന്നും പറ്റിയില്ലേടാ"?

അതിന് ആഷി ഞാൻ അവിടെ ഗാല റിയിൽ ഇരുന്ന് കളി കാണുകയായിരുന്നല്ലോ.
നീ അല്ലെ ഇറങ്ങി കളിച്ചിരുന്നത്.
പിന്നെ  എനിക്ക് ഒന്നും പറ്റിയില്ല എന്ന് മാത്രം പറയരുത്. പുറമെ പരിക്ക് ഒന്നും ഇല്ല എന്നെ ഒള്ളു.
ബട്ട്‌... "അവർ എന്റെ ബോഡിയും പഞ്ചറാക്കി ആഷി".

അവന്റെ വർത്താനം കേട്ടു ഞാൻ ഒന്ന് ആക്കി  ചിരിച്ചു.

"കാര്യത്തിൽ ആഷി"..


"സാലു"..." നീ നാളെ കോളേജിൽ പോകുന്നില്ലേ "? .
ഇനി നിന്നോട്  അവർ പ്രശ്നത്തിനു വരുമോ??

അതിന് ആരാ ആഷി കോളേജിൽ പോകുന്നത്. ഞാനും ഇനി നിന്റെ കൂടെയെ കോളേജിൽ പോകുന്നോള്ളു..

ഞാൻ അതെന്താ എന്ന മട്ടിൽ അവന്റെ മുഖത്തെക്ക് നോക്കി.

അത് ആഷി... കോളേജിൽ നിന്ന് വിളിച്ചിരുന്നു. ഇനി രണ്ടാഴ്ച്ച കഴിഞ്ഞിട്ട് കോളേജിൽ വന്നാൽ മതി എന്ന്. സസ്പെൻഷൻ ലെറ്ററും അടിച്ചു തന്നു.

"സന്തോഷായി"..

പിന്നീട് ഉമ്മി വന്നു. ഫുഡ്‌ ഒക്കെ വാരിതന്നു. ഉമ്മാന്റെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയാ ണ്.അങ്ങനെ പിറ്റേ ദിവസം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി.
വീട്ടിൽ എത്തിയപ്പോൾ തന്നെ സൽമാന്റെ വീട്ടുകാരൊക്കെ വന്നു.

ഇത്താത്ത ഒന്നും അറിഞ്ഞിട്ടില്ലായിരുന്നു.പിന്നെ അറിഞ്ഞ പാട് നേരെ എന്റെ അടുത്ത് വന്നു ഒരുപാട് കരഞ്ഞു. കുറെ ഉപദേശവും തന്നു. പിന്നെ ഒരു ആശ്വാസം ന്റെ അഫ്റു  മോനെയ്റ്റ്
കളിചിരിക്കലോ. പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇത്ത പോയി.

അങ്ങനെ ദിവസങ്ങൾ ഓരോന്ന് തള്ളി നീക്കാൻ തുടങ്ങി. എനിക്ക് ആകെ ഒരു കുറ്റ ബോധമെ ഒള്ളൂ.ഇതു കാരണം ഇപ്പോൾ ഷോപ്പിൽ പോകാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ വീട്ടിലെ ചിലവ് ആലോചിച്ചായിരുന്നു.പക്ഷെ സൽമാനും വീട്ടുകാരും എന്നും വീട്ടിലേ കാര്യങ്ങൾ എല്ലാം നോക്കി നടത്തി.പിന്നെ അവൻ ഫുൾ നമ്മളെ വീട്ടിലായൊണ്ട് ഒരു സമാധാനം ആണ്. പിന്നെ ഇടക്ക് കുഞ്ഞോൻക്ക വന്നിരുന്നു. മൂപ്പർ കുറച്ചു പൈസയും തന്നു. വേണ്ട എന്ന് നിർബന്ധിച്ചിട്ടും മൂപ്പർ കേട്ടില്ല.അങ്ങനെ 15 ദിവസമായി കോളേജിൽ പോയിട്ട്. ശരീരം ഇപ്പോ പൂർണ ആരോഗ്യനായി.നാളെ ഇനി കോളേജിൽ പോകണം. ഇപ്പൊ എന്തോ കോളേജിൽ പോകാൻ ഒരു ഉന്മേഷം. ഭയം ഇപ്പൊ എന്നിൽ നിന്ന് എത്രെയോ വിദൂരത്താണ്.
ഇതിനുള്ള തിരിച്ചടി ഞാൻ കൊടുക്കുക തന്നെ ചെയ്യും. പക്ഷെ ഇപ്പോയല്ല പിന്നെ.

രാവിലെ നേരത്തെ തന്നെ എണീറ്റ് കുളിച്ചു. ചായയും കുടിച്ചു.അപ്പോയെക്കും  സൽമാൻ എത്തിയിരുന്നു.ഉമ്മയോട് സലാം പറഞ്ഞു ബൈക്കിൽ കയറി.

"ആഷി".... "ഇനി എന്റെ മോൻ ഒരു പ്രശ്നത്തിനും പോകരുത്".
ഉമ്മാക്ക് വാക്ക് താ.

 ഉമ്മ അത് പറഞ്ഞപ്പോൾ അതെ എന്നെ മട്ടിൽ തലയാട്ടി.

നേരത്തെ തന്നെ കോളേജിൽ എത്തിയിരുന്നു. കോളേജിന്റെ ഗെറ്റിനു  മുന്നിൽ എത്തിയപ്പോൾ അവിടെ എന്തൊക്കെ മാറ്റങ്ങൾ വന്ന പോലെ ഒരു തോന്നൽ.ഞങ്ങൾ നേരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക് പോയി. മൂപ്പരെ കുറെ ഉപദേശം വേറെയും.അവിടെന്ന് ഞാനും സാലുവും നേരെ ക്ലാസ്സിലേക്ക് വിട്ടു. ഞങ്ങൾ ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ എല്ലാവരും ഞങ്ങളെ അന്യ ഗ്രഹ ജീവിയെ പോലെ നോക്കാണ്.
അന്നത്തെ സംഭവം കോളേജ് മുഴുക്കെ അറിഞ്ഞിരുന്നു. എല്ലാവരുടെ മുഖത്തും പല ഭാവങ്ങൾ. ചിലർക്ക് സഹതാപം, പുച്ഛം, അങ്ങനെ ഞങ്ങൾ നേരെ  ബാക്ക് ബെഞ്ചിലേക്ക് പോയി.

                                     (തുടരും)

Hanees kottakkal
7592015599
------------------------------------------------------

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക






🍁🍁🍁🍁🍁🍁🍁🍁
 *💞മുഹബതാണെനിക്കവളോട് 💞*
🍁🍁🍁🍁🍁🍁🍁🍁

 *✍Hanees kottakkal*
      7592015599


അത് കേട്ടപ്പോൾ തന്നെ നമ്മളെ രക്തം തിളച്ചു വരാൻ തുടങ്ങി..
നമ്മക്ക് ദേഷ്യം കൊണ്ടു എന്താ ചെയ്യണ്ടത് എന്ന് അറിയാത്ത അവസ്ഥ ആയി.

                              (തുടരുന്നു )
=============================

Part=5⃣

ഇനി നേർക്ക് നേർ പോരാട്ടം ആണ് വേണ്ടത്.പാത്തു വേണ്ട എന്ന് പറഞ്ഞു നമ്മളെ മുന്നിൽ നിന്നു. പക്ഷെ ഞാൻ അവളെ മാറ്റിക്കൊണ്ട് മുന്നിലേക്ക് നടന്നു. നമ്മക്ക് അത്രക്ക് ദേഷ്യം കയറിയിരുന്നു.ഞാൻ നേരെ സമീറിന്റെ ക്ലാസ്സിലേക്ക് പോയി. കൂടെ റാഫിയും സാലുവും ലോലനും ഉണ്ടായിരുന്നു.



സമീറിന്റെ ക്ലാസ്സിലെത്തിയതും റാഫി പിന്നിൽ നിന്നും ഓടി ചെന്ന് സമീറിന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. പിന്നെ ഫുൾ അടി ആയിരുന്നു.സമീറിനോടുള്ള ദേഷ്യം മുഴുവനും അന്ന് നമ്മൾ തീർത്തു.അവസാനം പാത്തു നിർത്താൻ പറഞ്ഞപ്പോയ അടി നിർത്തിയത്. ഒന്ന് എണീക്കാൻ പോലും കഴിയാതെ കിടന്നിരുന്ന സമീറിന്റെ അടുത്തേക്ക് ഞാൻ പാത്തുവുമായി പോയി.സമീറിനോട്‌ പരസ്യമായി മാപ്പ് പറയിച്ചു.


അതിന്റെ സന്തോഷത്തിൽ ഞങ്ങൾ എല്ലാരും കാന്റീനിലേക്ക് വിട്ടു.



"ഇന്ന് ഇന്റെ കാക്കുമാർക്ക്‌ നമ്മളെ വകയാണ് ചിലവ്".
എനിക്ക് വേണ്ടി കുറെ അടി കൊണ്ടതല്ലേ.


പാത്തു അത് പറഞ്ഞപ്പോ ഞമ്മൾ വേഗം പോയി ഓർഡർ ചെയ്യാൻ തുടങ്ങി.
ഞങ്ങൾ ഓർഡർ ചെയ്യുന്നത് കണ്ടു പെണ്ണ് കിളി പോയി നിൽക്കാൻ.


"എന്താ...പാത്തു..നീ ഒന്നും കഴിക്കാതെ ഞങ്ങൾ തിന്നുന്നതും നോക്കി നിൽക്കുന്നെ...


"അല്ലേയ്... ഇങ്ങൾ ഇങ്ങനെ തിന്നാൽ.....ഞാനല്ലേ ഇതിന് പൈസ കൊടുക്കേണ്ടത്.


അതാണോ മോളുസേ പ്രോബ്ലം...
അന്റെ അടുത്ത് ഉള്ള പൈസ നീ തന്നാ മതി  ബാക്കി ഞങ്ങൾ കൊടുത്തോണ്ട്.


അപ്പൊ പാത്തുന്റെ മുഖത്തെ സന്തോഷം ഒന്ന് കാണണമാർന്നു.
അപ്പൊ പാത്തുവും പോയി ഓർഡർ ചെയ്യാൻ തുടങ്ങി.
പാത്തു വിചാരിച്ച പോലെ ഒന്നും അല്ല നല്ല വെട്ടാണ്. അങ്ങനെ ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോയി.
ക്ലാസ്സിൽ എത്തിയപ്പോൾ തന്നെ  പ്യൂണ്  വന്നു റാഫിയെയും ഷെഫിയെയും വിളിച്ചു.



റാഫി വന്നപ്പോയാണ്  അറിഞ്ഞത് അവർക്ക്  ഒരു വീക്ക്‌ സസ്പെൻഷൻ കിട്ടിയ കാര്യം.
അല്ല... റാഫി...നിങ്ങൾക്ക് മാത്രം എങ്ങനെ സസ്പെൻഷൻ കിട്ട്യേ... ഞങ്ങൾക്ക് ഒന്നും ഇല്ലയെ...


അത് ആഷി..... അത് സമീറിന്റെ പണി ആണ്.


ഓ... അപ്പൊ അവൻ അടുത്ത പണിക്ക് ഉള്ള വരവാണ്.



പിന്നെ റാഫി... ഈ ഇലക്ഷനിൽ ഞാനും മത്സരിക്കുന്നുണ്ട്.അതെ ഇനി വഴിയൊള്ളു.ഇവർ രാഷ്ട്രീയം വെച്ചാണ് ഈ നാറിയ കളി എല്ലാം കളിക്കുന്നത്.ഇനി അവർക്കെതിരെ ഉള്ള ചെറുത്ത്‌ നിൽപ്പിന്റെ ആദ്യ പടിയാണ് ഇത്.

അല്ല നീ എന്താണ് പറയുന്നത്.നീ ഏത് പാർട്ടിയിലാടാ ഉള്ളത്. ഏത് പാർട്ടിയുടെ കൂടെയാണ് മത്സരിക്കുക.

"അത്   ""എം. എസ്. എഫ് ".

 ഞാൻ നാട്ടിലെ msf ഇലോക്കെ മെമ്പർ ആണ്. ഇവിടെ ഒരു വിപ്ലവം സൃഷ്ടിക്കണമെങ്കിൽ പുതിയ പാർട്ടി തന്നെ വരണം.

പിറ്റേ ദിവസം msf ഇന്റെ ആദ്യ സ്ഥാനാർഥി ആയി ഞാൻ നോമിനേഷൻ കൊടുത്തു. സാലുവും പാത്തുവും കൂടെ ഉണ്ടായിരുന്നു.
പ്രിൻസിപ്പലിന്റെ റൂമിൽ നിന്നും പുറത്തേക്കു വന്നപ്പോൾ ഞങ്ങളെയും കാത്ത് സമീറും കൂട്ടരും പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.



"നിനക്ക് ഞാനൊരു മുട്ടൻ പണി പ്ലാൻ ചെയ്തിരുന്നല്ലോ  ആഷി.. ബട്ട്‌ നീ എനിക്ക് ഇങ്ങനെ ഒരു അവസരം തരുമെന്ന് കരുതിയില്ല. "വെറുതെ നിന്റെ പിള്ളേർക്ക് സസ്പെൻഷനും കൊടുത്ത്". "അപ്പൊ നീ കളിക്കാൻ തന്നെ തുനിഞ്ഞ് ഇറങ്ങിയതാണ് അല്ലെ.... "

ഞങ്ങൾ അതെ എന്നെ മട്ടിൽ ചിരിച്ചു.

"എടാ"...."ഇലക്ഷൻ റിസൾട് വരുന്ന അന്ന് നിന്റെ അവസാനമാടാ... "
"
നീ ഏതായാലും തോൽക്കും പിന്നെ എന്തിനാടാ"... "നീയൊക്കെ ഒരു പാർട്ടിയും ഉണ്ടാക്കിയിട്ട് മത്സരക്കുന്നെ... "

"നീ എനിക്ക് പറ്റിയ ഇര അല്ലല്ലോ ആഷി.."

"ഏതായാലും നീ കളിക്ക്.."
" നീ ഏതുവരെ കളിക്കും എന്ന് ഒന്ന് കാണുക തന്നെ വേണം. "

"സമീറെ ഇലക്ഷന് റിസൾട് വരുന്ന അന്ന് അക്രമരാഷ്ട്രീയത്തിന്റെയും
ഏകാദിപത്യത്തിന്റെയും കറ പുരണ്ട നിന്റെ പാർട്ടിയെയും കൊടിയെയും തുടച്ചു നീക്കി സമാധാനത്തിന്റെ പച്ച ക്കൊടി ഈ മണ്ണിൽ നില ഉറപ്പിക്കും. "



എവിടെന്നോ വന്ന ധൈര്യം കൊണ്ടു അത്രയും പറഞ്ഞു കൊണ്ടു സ്ലോ മോഷനിൽ അവിടെന്ന് പോന്നു.

"മോനെ ആഷി".. 'നിന്റെ ആഗ്രഹം എല്ലാം കൊള്ളാം"... "പക്ഷെ അത് നടക്കുമെന്ന് തോന്നുന്നുണ്ടോ... "


അവനും കൂട്ടരും അത് പുച്ഛിച്ചു തള്ളി.
 
ഞാൻ അത് മൈന്റ് ആക്കാതെ ക്ലാസ്സിൽക്ക് പോന്നു. ഇനി ഇലക്ഷൻ ആകെ 2 വീക്ക്‌ ടൈം ഒള്ളൂ.ഞാൻ ആണെൽ അപ്പോയെത്തെ ആവേശത്തിനു എന്തൊക്ക പറഞ്ഞു ഇതിൽ ജയം അസാധ്യം ആണെന്നറിയാം എന്നാലും ഒരു ശ്രമം നടത്താൻ തന്നെ തീരുമാനിച്ചു.



ആദ്യം തന്നെ മ്മളെ സീനിയർ ഹസ്നയെ പോയി കണ്ടു. നമ്മക്ക് ഓരോ ഡിപ്പാർട്ട് മെന്റിലും ഒരേ മത്സരാർതികളെ സെറ്റ് ചെയ്തു.


ഇനി വോട്ട് പിടിക്കാനുള്ള തന്ത്രം ആണ് നോക്കേണ്ടത്.ഈ ഇടയായി പിള്ളേരുടെ ഇടയിൽ നമുക്ക് ഒരു മതിപ്പ് ഉണ്ടെങ്കിലും അത് വോട്ടാക്കൽ ടാസ്ക് ആണ്.

കാരണം സമീറിനെ എല്ലാർക്കും പേടി ഉള്ളത് കാരണം. ആരും നമ്മുടെ കൂടെ നിൽക്കാൻ ഇതു മാത്രം പോരാ... ഇറങ്ങി പ്രവർത്തിക്കണം.


പിന്നീട്  അങ്ങോട്ട് വെക്തമായ പ്ലാനിങ്ങിൽ കൂടി ആയിരുന്നു കാര്യങ്ങൾ.വിജയത്തിനായി ചില ഉടായിപ്പ് ഐഡിയകളും എടുത്തിരുന്നു.



"ഒരു മെക്സിക്കൻ അപാരത" എന്ന സിനിമയിലെതു പോലെ ഇലക്ഷന് മുന്നേ ഓടിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ഇടയിലൂടെ ഒരടി പൊട്ടി. പൊരിഞ്ഞ അടിയായിരുന്നു. പക്ഷെ ഒരടിക്ക് പോലും ഞാൻ തിരിച്ചടിച്ചില്ല.റാഫിയുടെ പ്ലാൻ ആയിരുന്നു അത്.



അങ്ങനെ ഇലക്ഷൻ ദിവസം വന്നു. റിസൾട്ട്‌ പബ്ലിഷ് ചെയ്തു.മറ്റു ഘടക കക്ഷികളും ഞങ്ങലെ കൂടെ ചേർന്നു. കോളേജിൽ സമാധാനത്തിന്റെ പച്ച ക്കൊടി കാറ്റിൽ പാറി.

പക്ഷെ ഇതൊന്നും കണ്ടു നിൽക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല സമീറിന് അവനും കൂട്ടരും നേരെ എന്റെ അടുത്തേക്ക് വന്നു.


"ഇപ്പൊ... എങ്ങനെ ഉണ്ട് സമീർ.. നിന്റെയും നിങ്ങടെ പാർട്ടിയുടെയും ഏകാദിപത്യ ഭരണതിനു ഇന്ന് അവസാനം കണ്ടിരിക്കുന്നു. നിന്റെ അക്രമരാഷ്ട്രീയം ഞങ്ങൾക്ക് വേണ്ട എന്ന് ഈ കോളേജ് ഒന്നടങ്കം പറയുന്നു.നീ തോറ്റു പോയിരിക്കുന്നു സമീർ..."




ഇതു കേട്ടപ്പോൾ ദേഷ്യം കൊണ്ട് മുഖം വിളറി.


അവൻ എന്റെ നേരെ കത്തി കൊണ്ടു വീശി. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.ഞാൻ ഒഴിഞ്ഞങ്കിലും എന്റെ ഷോൾഡറിൽ അത് നേരിയ മുറിവുണ്ടാക്കി.

പിന്നെ റാഫിയും, സാലുവു ഷെഫിയും കൂടി പൊരിഞ്ഞ ഇടി ആയിരുന്നു. സമീർ അന്ന് ഓടിറ്റോറിയത്തിൽ നിന്ന് തന്നതിനോക്കെ ഇരട്ടി തിരിച്ചു കൊടുത്തു.

അങ്ങനെ കോളേജ് വൈസ് ചെയർമാൻ ആയി എന്നെ നാമ നിർദ്ദേശം ചെയ്തു.

പിന്നീട് അങ്ങോട്ട് തികച്ചും സമാധാനവും സന്തോഷകരമായ നാളുകളായിരുന്നു.പിന്നെ എന്റെ കുടുംബവും പതുക്കെ കര കയറാൻ തുടങ്ങിയിരുന്നു. കാരണം ഉമ്മാന്റെ പേരിലുള്ള സ്ഥലം വിറ്റ കാശ് കിട്ടിയിരുന്നു.കുഞ്ഞോൻക്കന്റെ സഹായത്തോടെ ടൗണിൽ ഞാൻ പുതിയ ഒരു ഷോപ്പ് തുടങ്ങി.ചെറിയ മൊബൈൽഷോപ്പ് ആയിരുന്നു. കോളേജ് സമയത്ത് ഒരാളെ നിൽക്കാൻ നിർത്തി. ബാക്കി ഞാനും സൽമാനും ആയിരുന്നു നിന്നിരുന്നു.



പിന്നീട്  ഞങ്ങൾ ഒരു വലിയ അന്യോഷണത്തിലായിരുന്നു.
എന്താണെന്ന് വെച്ചാൽ ഞാൻ ലൈസൻസ് എടുത്തിരുന്നെങ്കിലും ഒരു വണ്ടി എടുത്തിരുന്നില്ല.എനിക്ക് പഴയ വിൻറ്റീജ് ബൈക്കുകളോട് പ്രതേക ഇഷ്ട്ടമാണ്.

അതിനു മറ്റൊരു കാരണം കൂടി ഉണ്ട് എന്റെ ഉപ്പാന്റെ കയ്യിൽ ഒരു rx100 ആയിരുന്നു. ഉപ്പാന്റെ മരണശേഷവും ഉമ്മ അത് പോന്നു പോലെ സൂക്ഷിച്ചിരുന്നു.പക്ഷെ ഞങ്ങളുടെ കുടുംബത്തിൽ പെട്ട ആരോ അത് കൊണ്ടു പോയി വിറ്റു. ഉമ്മാക്ക് എന്തോ ആ വണ്ടി കാണുമ്പോ ഉപ്പ കൂടെ ഉള്ള പോലെയാണ്.

അത് കൊണ്ടു തന്നെ എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു ആ ബൈക്ക് തന്നെ എടുക്കണം എന്നത്. ഞാനും സൽമാനും അതിനായി ഒരു പാട് അന്വേഷിച്ചു. അവസാനം ആ വണ്ടിയുടെ നമ്പർ വെച്ച് എം.വി.ടി യുടെ കയ്യിൽ നിന്നും അതിന്റെ ഇപ്പോഴത്തെ ഓണറെ കണ്ടു പിടിച്ചു.
അട്ടപ്പാടിയിലുള്ള ഏതോ ഒരാളുടെ പേരിലായിരുന്നു. ഞാനും സൽമാനും നേരെ അട്ടപ്പാടിയിലേക്ക് വിട്ടു. അവസാനം വീട് കണ്ടു പിടിച്ചെങ്കിലും വണ്ടി ആകെ പൊളിഞ്ഞു തുരുമ്പോക്കെ പിടിച്ചിരുന്നു.

 ഏതായാലും പറഞ്ഞ പൈസ കൊടുത്തു വണ്ടി വാങ്ങി.പുതു പുത്തനാക്കി തന്നെ എടുത്തു. ഉമ്മാക്ക് എന്തോ അത്രയും സന്തോഷമായിരുന്നു.ആദ്യം തന്നെ ഉമ്മയുമായി ഒന്ന് ചുറ്റി വന്നു. എന്തോ വണ്ടി ഓടിക്കുമ്പോൾ തന്നെ എന്തോ വല്ലാത്തൊരു ഫീൽ ആയിരുന്നു. ഉപ്പ കൂടെ ഉള്ള പോലെ.


കോളേജിൽ പിന്നീട് സമീറിന്റെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ബട്ട്‌ കോളേജിലെ ഒരു വർഷം പോയതറിഞ്ഞില്ല.

ഇന്ന് ലാസ്റ്റ് ക്ലാസ്സാണ്.

"കാക്കുമാരെ ഇങ്ങളെ ഇനി ഞാൻ എങ്ങനെ കാണും.... "

"രണ്ടു മാസം ഇനി വീട്ടിൽ പോസ്റ്റായി ഇരിക്കണ്ടേ"

"അയിന്  പാത്തു "...ഞങ്ങൾ "ഇടക്കൊക്കെ അന്റെ വീട്ടിൽക്ക് വരാ.." "അപ്പൊ അന്ന് ഇയ്യ് നല്ല ബിരിയാണി വച്ച് തരോണ്ടു.."ഞങ്ങൾ എല്ലാരും അത് പറഞ്ഞപ്പോൾ പെണ്ണ് ഒക്കെ എന്ന മട്ടിൽ തലയാട്ടി.

അന്നത്തെ പ്രോഗ്രാമിന് ശേഷം ഞാനും സൽമാനും കുറെ നേരം കോളേജിൽ തന്നെ ഇരുന്നു. എന്തോ വല്ലാണ്ട് അടുത്ത് പോയിരിക്കുന്നു ഈ കോളേജിനോട്‌.


"ആഷി.....സാലു... എന്നാ ഞാൻ പോവാട്ടോ.. "

പാത്തു ഞങ്ങളോട് യാത്ര പറഞ്ഞു പോയി. പാത്തുവിനു നല്ല സങ്കടമുണ്ട്.

റാഫിയും ലോലനും ഞങ്ങളെ അടുത്തേക്ക് വന്നു.

"എന്താ ആഷി.. ഇവിടെ സ്ഥിരമാക്കാനാണോ പരിപാടി.ഞങ്ങൾ അവിടെ നിന്നും എണീറ്റു വണ്ടി എടുത്തു. ഞങ്ങൾ അന്ന് ബീച്ചിലൊക്കെ കറങ്ങി നല്ല ബിരിയാണിയും കഴിച്ചു. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. ഇനി രണ്ടു മാസം ഷോപ്പ് ഒന്ന് കൂടെ ഡെവലപ്പ് ചെയ്യാനുണ്ട്. കുറെ പ്ലാൻസ് ഉണ്ട്. വീട്ടിലെത്തിയ പാട് തന്നെ വേഗം കുളിച്ചു. ഉമ്മി ഫുഡ്‌ എടുത്തു വെച്ചിരുന്നു ഉമ്മിയുടെ കൂടെ ഫുഡും കഴിച്ചു. ഇന്നെന്തോ വല്ലാത്ത ക്ഷീണം കാരണം വേഗം പോയി കിടന്നു


=============================

Part=6⃣


"ഉമ്മാ നേരം ഇല്ലാ"... "ഫാസ്റ്റാക്കി...."

ഒരു 5 ദോശ കഴിച്ചിട്ട് വീണ്ടും അത് പറഞ്ഞപ്പോ. ഉമ്മ എന്നെ കലിപ്പിൽ നോക്കാണ്.

"അല്ല ഉമ്മെയ്... "എക്സാമിനു പോകുമ്പോ നല്ല ഫുഡ്‌ അടിക്കണം എന്നല്ലേ."

"ആ.... അത് നിനക്ക് ഓർമ ഉണ്ടായ മതി. എക്സാമിനാണ് പോകുന്നത് എന്നിട്ട് വല്ലതും പഠിച്ചോ നീയ്.."

ഇനി ഇവിടെ നിൽക്കുന്നത് സേഫ് അല്ല. നമ്മളെ അനിയത്തി  മണം പിടിച്ചു വരുന്നുണ്ട്. ഉമ്മ നമ്മളെ വഴക്കോ ഉപദേശമോ തരുന്നത് കണ്ടാൽ ആൾ സ്പോട്ടിൽ എത്തും. അതോണ്ട് തന്നെ ഞാൻ ദോശ അഞ്ചിൽ ഒതുക്കി വയറിനെ സമാദാനപ്പെടുത്തി വേഗം അവിടന്ന് എസ്‌കേപ്പ് ആയി.

"അല്ല...ഇങ്ങൾ ഇത് എന്ത് കേട്ട് ഇരിക്കാ."

..നമ്മളെ പരിജയപ്പെടേണ്ടേ  .

എന്റെ പേർ "ഫിദ മറിയം ".ഉപ്പാന്റെ പേർ ഫൈസൽ. നാട്ടിലെ തന്നെ അറിയപ്പെട്ട ഒരു ബിസ്സിനസ്സ് മാനാണ്. ബട്ട്‌ അതിന്റെ ഹുങ്ക് ഒന്നും നമ്മളെ ഉപ്പാക്കില്ല.പിന്നെ ഉമ്മിന്റെ പേരാണ് മറിയം.അത്കൊണ്ടാണ് നമ്മളെ പേരിൽ ഒരു മറിയം ഒക്കെ. പിന്നെ നമ്മളെ പുന്നാര അനിയത്തി ഫാസിയ.ഫാസി എന്നാ എല്ലാരും വിളിക്കൽ. ബട്ട്‌ നമക്ക് അങ്ങനെ ഒന്നും വിളിക്കാൻ പറ്റാറില്ല . കാരണം വെറുതെ നമ്മളെ ദേഷ്യം പിടിപ്പിക്കലല്ലേ ഓളെ പരിപാടി..
************************************

(ഈ പാർട്ട്‌  ഒരുപാട് ഷോർട് ആക്കിയിട്ടുണ്ട്.അടുത്ത പാർട്ട്‌ ഇന്ഷാ അല്ലാഹ് 💖. ചില തടസ്സം കാരണം വേഗം സ്റ്റോറി എഴുതി തീർക്കേണ്ടതുണ്ട്. പിന്നെ നിങ്ങളുടെ അകമഴിഞ്ഞ സപ്പോർട്ടിന് ✌️❣️.ഇനിയും നിങ്ങളുടെ കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു☺️. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ ഒക്കെ അറിയിക്കുക )
       
✍️Hanees kottakkal
     7592015599