*പൊതിച്ചോർ*


(തുടക്കമാണ് നിങ്ങളുടെ പ്രതികരണം അതു മാത്രമാണ് എന്റെ ഊർജം പ്രതീക്ഷയോടെ)

(കഥകളിൽ  ചിലത് യാഥാർത്ഥ്യങ്ങളാണ് മറ്റു ചിലത് സങ്കല്പങ്ങളുമാണ് എന്നാൽ ഇത് യാഥാർത്ഥ്യത്തിന്റെയും സങ്കൽപത്തിന്റെയും സങ്കരമാണ് )


ബലിപെരുന്നാൾ അടുത്തെത്തി എല്ലാ കോളേജുകളിലും ലീവ് പ്രഖ്യാപിച്ചു

കൂട്ടത്തിൽ അമീൻ   പഠിക്കുന്ന അൽ  ഇഹ്‌സാൻ കോളേജിനും.

കട്ടിപ്പാറ എന്ന മലയോര ഗ്രാമത്തിന്റെ പ്രശസ്തി വിളിച്ചോതുന്ന മതബൗദ്ധിക സമുന്നയ വിദ്യഭ്യാസ സ്ഥാപനമാണ് അൽ ഇഹ്‌സാൻ

അമീൻ   പെരുന്നാൾ വസ്ത്രം തയ്യ്ക്കാൻ കൊടുത്തത് വാങ്ങി വീട്ടിലേക്ക് പുറപ്പെടുമ്പോൾ തെന്നെ സമയം വളരെ വഴുകിയിരുന്നു

കണ്ണൂരിലെ തന്റെ വീട്ടിലേക്ക് പോയികൊണ്ടിരിക്കെ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞു തിരിയുന്ന കുട്ടികളും വലിയവരുമായ യാചകന്മാർ അമീനിന്റെ  കണ്ണുകളിൽ ഉടക്കിയത്

ഇത് അമീനിനെ  ചിന്തയുടെ മറ്റൊരു ലോകത്തേക്ക് ആനയിച്ചു കൊണ്ടുപോയി

 ഞാൻ എത്ര ഭാഗ്യവാനാണ് എനിക്ക് ഉപ്പയുണ്ട് ഉമ്മയുണ്ട് അങ്ങനെ എനിക്കു വേണ്ട എല്ലാം

 എന്നാൽ തന്നെ പോലെ മനുഷ്യനായി ഭൂമിയിലേക്ക് ജനിച്ചു വീണ പലർക്കും ഇന്ന് ആരുമില്ല സ്വന്തം മക്കൾ പോലും ഉപേക്ഷിച്ചുപോയ എത്ര ഉമ്മമാരുണ്ട്
ഇങ്ങനെ ഒത്തിരിപേർ അവരും എന്നെ പോലെ മനുഷ്യരല്ലേ

ഇങ്ങനെ ഓരോന്നും ചിന്തിച്ചുകൊണ്ടിരുന്ന അമീനിന്റെ  മനസ്സിലേക്ക് ഒരാശയം മുളച്ചുപൊന്തിയത്

താനും കൂട്ടുകാരും കഴിഞ്ഞ പെരുന്നാളിന് മെഡിക്കൽ കോളേജിലും പരിസരത്തുമുള്ള ആളുകൾക്ക് പൊതിച്ചോർ നല്കിയതുപോലെ ഇത്തവണയും നല്കിയാലോ

കൂടെ അമീൻ  മറ്റൊരു കാര്യവും ഓർത്തു ഇത് ഒരു തവണ കോളേജിൽ നിന്നും താനും കൂട്ടുകാരും ചർച്ച ചെയ്തിരുന്നുവെങ്കിലും വിജയിക്കാതെ പോയതാണ്

ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചു അമീൻ  പെട്ടന്ന് തന്നെ തന്റെ ഫോൺ എടുത്തു വാട്ട്സ്ആപ്പ് എടുത്തു ഗ്രുപ്പിൽ ഒരു വോയിസ്‌ ഇട്ടു

പെരുന്നാൾ ദിവസത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതിച്ചോർ കൊടുത്താലോ ആരൊക്കെ ഉണ്ടാവു

 മറുപടിക്കുവെണ്ടി  കാത്തുനിന്ന അമീനിന്റെ  അധരങ്ങളിൽ  സന്തോഷം വിടർന്നുകൊണ്ടിരുന്നു

 കാരണം ഗ്രുപ്പിൽ പോസിറ്റീവായ മറുപടികളുടെ ഒരു തോരാ മഴയായിരുന്നു.

 അമീൻ  ഗ്രുപ്പിൽ ചോദിച്ചു പൊതിച്ചോർ എങ്ങനെ ഉണ്ടാക്കും

 അതിനും പലരും പലമറുപടി പറഞ്ഞെകിലും ഒന്നും തൃപ്തികരമായിരുന്നില്ല

 അതിനിടയിലാണ് അൽ ഇഹ്സാനിൽ തന്റെ ജൂനിയറായ സബാഹ് പറഞ്ഞത് അമീൻ  ശ്രദിച്ചത്

പെരുന്നാൾ ദിവസ്സം കോഴിക്കോടേക്ക് വരുന്ന ഓരോ കുട്ടിയും സ്വന്തംവീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും ഒരു ഭാഗം കൊണ്ട് വന്നാലോ

അമീൻ  ആ അഭിപ്രായം ഗ്രുപ്പിൽ ചർച്ചക്കിട്ടു അവസാനം അങ്ങനെ തീരുമാനിച്ചു.

അമീൻ  പെട്ടന്നാണ് പുറത്തേക്ക് ശ്രദിച്ചത് ട്രൈൻ തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷനിൽ നിന്നും അരിച്ചു നീങ്ങാൻ തുടങ്ങിയിരുന്നു

 അമീൻ  തന്റെ സാധനങ്ങളും എടുത്തു ട്രൈനിൽ നിന്നും ചാടിയിറങ്ങി കുറച്ചു മുഞ്ഞോട്ട് ഓടിയ ശേഷമാണ് നിൽപ്പുറച്ചത്.

 സമയം വളരെ വഴുകിയത് കൊണ്ട് തന്നെ ഇനി ബസ്സ് ഉണ്ടാവില്ലല്ലോ എന്ന് മനസ്സിലാക്കിയഅമീൻ  ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കാം എന്ന് വിചാരിച്ചു റോഡരികിലേക്ക് നടന്നു

 പെട്ടന്നാണ് നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അമീനിന്റെ ഫോൺ ശബ്ദിച്ചത്. ഫോൺ എടുത്തുനോക്കിയപ്പോൾ തന്റെ ഉറ്റ സുഹൃത്ത് സുഹൈൽ

  "ഡാ സഖഫി വീട്ടിലെത്തിയോ? ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട് വേഗം മാറ്റിനിൽക്ക് നമുക്ക് പോവണ്ടേ "
 
ഇത് കോട്ടപോഴാണ് അമീനിൻ പാൽകയം തട്ടിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്തത് ഓർമവന്നത്

 "sory മുത്തേ ഞാൻ പുതിയങ്ങാടിയിൽ ബസ്സിലാതെ കുടുങ്ങി നിൽകുകയാണ് എന്തു ചെയ്യും "

" എന്നാൽ തനിക്ക്എന്നെ വിളിക്കാമായിരുന്നില്ലേ ........... താൻ അവിടെ നിൽക്ക് ഞാൻ എത്തി "

എന്നും പറഞ്ഞു സുഹൈൽ ഫോൺ കട്ടാക്കി അവനെയും കത്ത് ഫോണിൽ തോണ്ടിക്കൊടിരിക്കുമ്പോഴാണ് അമീൻ  ഓർത്തത്

കോളേജിൽ പൊതിച്ചോർ കൊടുക്കാൻ പ്ലാൻ ചെയ്തത് പക്ഷെ ഉസ്താദിനോട് ചോദിച്ചിട്ടില്ലല്ലോ എന്ന്

ഉടനെ തന്നെ ഉസ്താദിനെ വിളിച്ചു വിഷയം അവതരിപ്പിച്ചു ശ്വാസം അടക്കിപിടിച്ചുകൊണ്ട് അമീൻ  മറുപടിക്കായി കാതോർത്തു.

 കുട്ടികളിൽ നിന്നും ഉറവയിടുന്ന എല്ലാ  നല്ലകാര്യങ്ങൾക്കെല്ലാം കുട്ടികളുടെ കൂടെ നിൽക്കുന്ന ഉസ്താദിന് ഇതിനു നൂറു തവണ സമ്മതമായിരുന്നു.

അമീൻ  ഉസ്താദിന്റെ സമ്മദവും ഗ്രൂപ്പിൽ പോസ്റ്ററൊട്ടിച്ചു.

സുഹൈലിന്റെ കൂടെ വീട്ടിലേക്ക് പോവുമ്പോൾ അമീൻ  അവനോടു പൊതിച്ചോറിനെ കുറിച്ച് പറഞ്ഞു ഇതുകേട്ട സുഹൈൽ ഒന്നാക്കി പറഞ്ഞു

"അമീനെ  നിന്നെ പോലോത്ത പലരും ഉള്ളത് കൊണ്ടാണ് ഇന്ന് ഈ ലോകത്ത് പലരും ജീവിക്കുന്നത് "

അങ്ങനെ സമയം  പലതിനും സാക്ഷിയായികൊണ്ട് ആരെയും കാത്തു നില്കാതെ മുഞ്ഞോട്ട് നീങ്ങിക്കൊണ്ടിരുന്നു

 പെരുന്നാളിന്റെ തലേ ദിവസ്സം അമീൻ  തന്റെ ഉപ്പയോട് മെഡിക്കൽ കോളേജിൽ പൊതിച്ചോർ കൊടുക്കാനുള്ളത് കൊണ്ട് തനിക്ക് ഇന്ന് പോവണം എന്ന് പറഞ്ഞു

 തുടക്കത്തിൽ എതിർത്തുവെങ്കിലും അമീൻ  പലതും പറഞ്ഞപ്പോൾ ഉപ്പ മനസ്സില്ലാ മനസ്സോടെ സമ്മദം മൂളി

അങ്ങനെ അമീൻ  രാത്രി തന്നെ പുറപ്പെട്ടു
യാത്രയിലുടനീളം നാളത്തെ പൊതിച്ചോറിനെ കുറിച്ച് വാട്ട്സാപ്പിൽ ചർച്ചകളിലായിരുന്നു

അങ്ങനെ അമീൻ അൽ ഇഹ്സാനിൽ എത്തി ചേർന്നു

 രാത്രി അമീനിൻ  കൂട്ട് അൽ  ഇഹ്സാനും അൽ  ഇഹ്സാനിന് കൂട്ട് അമീനും  മാത്രമായിരുന്നു

വന്നുകിടന്നതും യാത്രാക്ഷീണം കാരണം ഉറക്കം അമീനിനെ  മാടി വിളിച്ചിരുന്നു.

ഫോൺ ശബ്ദിക്കുന്നതും കേട്ടാണ് അമീൻ  ഉണർന്നത് എടുത്തു നോക്കിയപ്പോൾ വൊഡാഫോൺകരൺ ദേഷ്യത്തോടെ പുതപ്പ് വലിച്ചിടുമ്പോഴാണ് അമീൻ  സമയം ശ്രദിച്ചത്

 അല്ലാഹ് 5:30ആയോ എന്നും പറഞ് വേഗം പുതപ്പ് വലിച്ചെറിഞ് എഴുനേറ്റ് ഹൗളിന്റെ അടുത്ത് ചെന്ന് വുളൂ എടുത്തു നിസ്കരിച്ചു.

 പിന്നെ പള്ളിയിൽ നിന്നും പുറത്തിറങ്ങി സ്ഥപനത്തിന്റെ മുൻവശത്തേക്ക് നടന്നു.

അവിടെ  അനാഥനായി കിടക്കുന്ന പത്രം എടുത്തുമറിച്ചുനോക്കികൊണ്ടിരിക്കെ

 "അമീനെ  നീ നാട്ടിൽ പോയിട്ടില്ലേ "

എന്ന സുപരിചിത ശബ്ദം കേട്ടാണ് അമീൻ  തിരിഞ്ഞു നോക്കിയത്

"ഓഹോ സലാംകായി ആയിരുന്നോ? ഞാൻ പോയിരുന്നു ഇന്നലെ രാത്രി വന്നതാണ് ഇന്ന് കോഴിക്കോട് ചെറിയ ഒരു പരിപാടി ഉണ്ട് "

 എന്തായാലും "നീ വാ"

അമീൻ  സലാംകായിയെ പിന്തുടർന്നുകൊണ്ട് നടന്നു അകത്തു കയറിയപ്പോൾ ടേബിളിൽ നിറയെ സുഭിക്ഷമായ ഭക്ഷണ പാനീയങ്ങൾ നിരത്തി കഴിഞ്ഞിരുന്നു

അമീൻ  ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇന്നത്തെ പരിപാടിയെ കുറിച്ച് സലാംകായിയോട് പറയാൻ മറന്നില്ല.

 അവിടെനിന്നും ഇറങ്ങിയത് നേരെ ഹംസകാക്കിയുടെ മുഞ്ഞിലേക്കായിരുന്നു അങ്ങനെ അവിടെയും കായറേണ്ടി വന്നു.

 അവിടെ നിന്നും ഇറങ്ങുമ്പോൾ നിസ്കാരം കഴിഞ്ഞിട്ട് ഭക്ഷണം കഴിക്കാൻ ഇങ്ങോട്ട് വരണം എന്ന് ഹംസക്കായി പറഞ്ഞപ്പോൾ

 "ഇൻശാഅല്ലാഹ്‌ "എന്നും പറഞ്ഞ് അമീൻ  ഇറങ്ങി

 ഇറങ്ങുമ്പോൾ അമീൻ  അല്ലാഹുവിനോട് ഇങ്ങനെയുള്ള അയല്പക്കം തന്നതിന് നന്ദി പറയാൻ മറന്നില്ല

അങ്ങനെ കുളിയും കഴിഞ്ഞ് പുതു വസ്ത്രവും അണിഞ്ഞ് തന്റെ ഉസ്താതിന്റെ പെരുന്നാൾ ഖുതുബ കേൾക്കാൻ വേണ്ടി അവേലത്തെ പള്ളിയിലേക്ക് യാത്ര തിരിച്ചു

അങ്ങനെ ഉസ്താതിന്റെ ഈണത്തിലും അതിലുപരി ഇബ്രാഹീം നബിയുടെയും ഇസ്‍മാഈൽ നബിയുടെയും ചരിത്രവും

 ഖുതുബയും നിസ്കാരവും കഴിഞ്ഞു പുറത്തിറങ്ങിയ ഉസ്താത് കണ്ടത് അമീനിനെ യാണ്  വളരെ ആശ്‌ചര്യത്തോടെ ഉസ്താത് ചോദിച്ചു

"അമീനെ  നിനക്കെന്താ പെരുന്നാളൊന്നും ഇല്ലേ "

ഇതുകേട്ട അമീനിന്റെ  മറുപടി ഇങ്ങനെ ആയിരുന്നു

"ഉസ്താതെ എന്നെ പോലെ ഈ ഭൂമിയിലേക്ക് പിറന്നു വീണ പലരും പെരുന്നാൾ ആഘോഷിക്കാൻ കഴിയാതെ തെരുവുകളിൽ കഴിയുമ്പോൾ ഞാൻ എങ്ങനെ സതോഷത്തോടെ പെരുന്നാൾ ആഘോഷിക്കും "

 ഇതുകേട്ട ഉസ്താതിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു

അങ്ങനെ ഉസ്താദ് അമീനിനെയും  കൂടി വീട്ടിലേക്ക് പോയി അവിടെ നിന്നും ഭക്ഷണവും കഴിച്ച് ഉസ്താദിനോട് യാത്ര പറഞ്ഞ് അമീൻ  തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് പുറപ്പെട്ടു

അമീൻ  മെഡിക്കൽ കോളേജിന്റെ അടുത്ത് എത്തുമ്പോയേക്കും പൊതിച്ചോറുമായി തന്റെ കൂട്ടുകാർ എത്തിയിരുന്നു

 അങ്ങനെ അമീനും  കൂട്ടുകാരും തെരുവിലേക്കിറങ്ങി അവിടെ ഉടുതുണിക്ക്  മറുതുണിയില്ലാതെ   തെരുവിന്റെ മക്കളെന്ന മുദ്രകുത്തപ്പെട്ട ചെറിയവരും വലിയവരുമായ ഓരോരുത്തർക്കും പൊതിച്ചോറുകൾ വിതരണം ചെയ്യാൻ തുടങ്ങി

ചിലർ അത്ഭുതം കൂറിക്കൊണ്ടും മറ്റു ചിലർ കണ്ണുനീർ തുടച്ചു കൊണ്ടും ഈ കാഴ്ച കാണുകയായിരുന്നു

ഈ അവസരത്തിലും ചിലർ പറഞ്ഞു

"ഇവർക്കൊന്നും വേറെ പണിയില്ലേ ആ നാശം കേട്ടവർക്ക് തിന്നാൻ കൊടുത്തിട്ട് എന്തു കിട്ടാൻ "

എന്നാൽ ഒട്ടിയ വയറുമായി ഇരിക്കുന്ന പലരുടെയും കണ്ണുകളിൽ തിളക്കം വിതറിക്കൊണ്ട് അമീനും  കൂട്ടുകാരും പൊതിച്ചോറുകൾ വിതരണം ചെയ്തു

ഇവിടെ പലരുടെയും വയർ നിറയുമ്പോൾ അമീനിന്റെ  മനസ്സിൽ നിന്നും ഏമ്പക്കം വരാൻ തുടങ്ങിയിരുന്നു.


(നിങ്ങളുടെ പ്രതികരണമാണ് എന്റെ ഊർജം ഞാൻ കാത്തിരിക്കുകയാണ് നിങ്ങളുടെ പ്രതികരണങ്ങൾക്ക്)
Muhammed iyas. K
(Kmiwayanad)
Chooralmala
kmiyas123@gmail.com
9061173867