*ഭാഗം. 10*
*ഗണികയിലെ കന്യക*
*കാലോസ്മി സഖി*
കഥ ഇതുവരെ
( ദേവിയെ വിവാഹം കഴിക്കാം എന്ന് വേണു സത്യം ചെയ്യുന്നു. അവൾക്ക് സന്തോഷം വരുന്നു. )
തുടർന്ന് വായിക്കുക
ദേവി നീ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ?
എന്തുപറ്റി?
ചേച്ചി എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് ലേഖയെയും വിളിക്കുക.
കല്യാണി അമ്മയുടെ മുറിയിലേക്ക് വരൂ.
അമ്മേ... ആ വേണു എന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു....
കണ്ടോ... താലി...
മോളെ അമ്മക്ക് സന്തോഷം ആയി.......
നീ എങ്കിലും രക്ഷപെടു....
എനിക്ക് അതിൽ സന്തോഷം മാത്രമേയുള്ളൂ..
മോളെ.... ദേവി....
കേൾക്കുമ്പോൾ എത്ര സന്തോഷം...
ദേവി കരയാൻ തുടങ്ങി.....
എടി... ദേവി നീ ഇനിയും എന്തിനാണ് കരയുന്നത്?
ഞങ്ങൾക്ക് ഓക്കെ സന്തോഷം ഉള്ളു...
ഗീതേച്ചി എന്തിനാണ് കരയുന്നത്?
ഇത് സന്തോഷം കൊണ്ടാണ്....
നിനക്ക് നല്ല ജീവിതം ലഭിക്കട്ടെ....
വേണു.. നാളെ എന്നെ വിളിക്കാൻ വരാം എന്ന് പറഞ്ഞു.....
ഹാ.. ഹാ... അപ്പോൾ നീ ഇന്ന് മാത്രമേ.. ഇവിടെ ഉണ്ടാവു...അല്ലേ...
വാ.. നിനക്ക് ഞങ്ങൾ യാത്ര അയപ്പ് നൽകാം...
എഴുന്നേൽക്കു..എല്ലാവരും.... ചുമ്മാ കരയാതെ....
വാ.. ലേഖ....
ചേച്ചി.. നമുക്ക് ഒന്നു..നടക്കാൻ പോവണം...
പോവാം....
ഒരുമിച്ചു ഭക്ഷണം.. കഴിക്കാം....
എല്ലാം ചെയാം.....
അടുക്കളയിൽ പോവാം....
മോളെ.... ഇനി നീ ഇങ്ങോട്ട്...
വരരുത്....
വേണുവിന്റെ കൂടെ സുഖം ആയി ജീവിക്കു...
ഇടക്ക് ഞാൻ അങ്ങോട്ട് കത്തുക്കൾ എഴുതാം...
ഞങ്ങളെ കാണാൻ ആയി ഇങ്ങോട്ട് വരണ്ട...
അത് എന്താ ചേച്ചി?
വേണ്ട.. മോളെ... വേണ്ട...
ഈ വീട്ടിൽ നിന്നും നീ രക്ഷപെട്ടു പോയാൽ... ഞങ്ങൾക്ക് ഓക്കെ സന്തോഷം ഉള്ളു...
ചേച്ചി...
സാരമില്ല... നല്ല ജീവിതം ഇനിയും നിനക്ക് ബാക്കിയുണ്ട്...
ഭർത്താവും.... മക്കളും എല്ലാം ആയി നീ ജീവിക്കുക...
ഹാ... നിനക്ക് പായസം വേണോ....
വേണം...
എന്നാൽ പുറത്തു പോയി കഴിക്കാം ഗീതേച്ചി... ലേഖ പറഞ്ഞു...
വേണ്ട... ഞാൻ തന്നേ ഉണ്ടാക്കി കൊടുക്കാം....
നിങ്ങൾ പോയി ഡ്രസ്സ് ഓക്കെ മാറുക...
നമ്മുക്ക് പുറത്ത് പോവാം...
നടക്കാൻ...
ചേച്ചി.. ഞാൻ പോവുന്നതിനു വിഷമം ഉണ്ടോ...
ഇല്ല... സന്തോഷം ഉള്ളു.... ഒരാൾക്ക് എങ്കിലും... രക്ഷപെടാൻ കഴിഞ്ഞു അല്ലോ....
ഇവിടെ.. കിടന്നു മറിക്കാൻ വിധി ഉണ്ടായിലാലോ....
മോളെ... പോയി ഡ്രസ്സ് ഓക്കെ മാറു....
മ്മ്...
പായസം ഒക്കെ വെച്ചു....
പോയി വന്നിട്ട് കഴിക്കാം....
നിനക്ക് സാധനങ്ങൾ ഒക്കെ എടുക്കണ്ടേ...
പഴയത് ഒന്നും വേണ്ട...
എന്റെയും ലേഖയുടെയും... പുതിയ സാരി കൊണ്ട് പൊയ്ക്കോ...
പഴയത് ഒക്കെ ഈ വീട്ടിൽ..
ഇട്ടിട്ട് പോയാൽ മതി . ..
അതാണ് നല്ലത് .....
വാ പോവാം....
എത്ര വർഷങ്ങൾ ആയി... ഇവിടെ വന്നിട്ട്..
ഒരിക്കൽ എങ്കിലും.. നീ രക്ഷപെട്ടാൽ മതി എന്ന് ഞാൻ ആഗ്രഹിച്ചു....
ഇവിടെ വന്ന സമയത്തു... നീ...
ഇടക്ക് കരയാറുണ്ട്...
ഓർമയുണ്ടോ നിനക്ക്...
അമ്മ മരിച്ചു... എനിക്കും മരിക്കണം എന്നൊക്കെ പറഞ്ഞു....
പൊട്ടി... പെണ്ണ്....
മ്മ്... എല്ലാം ഓർമ്മയുണ്ട്...
ഇനി... ഒരു ജീവിതം ഉണ്ടാകും എന്ന് മനസിൽ പോലും... കരുതിയില്ല...
മ്മ്....
നല്ല ജീവിതം ഉണ്ടാവട്ടെ....
നിനക്ക്....
ഇനി ഇത് പോലെ നിന്റെ ഭർത്താവും ആയി ആണ് നടക്കുക....
അതെ.. അതെ.... ഗീതേച്ചി.... ദേവിയും.... വേണുവും..
മ്മ്... മ്മ്...
പോടീ....
അയ്യോ.. കണ്ടോ ഗീതേച്ചി...
ഇവൾക്ക് നാണം ഒക്കെ വരുന്നു....
മ്മ്.. മ്മ്... കാണുന്നുണ്ട്....
മോളെ....
പോ.. നിങ്ങൾ ഒന്നു....
വേഗം നാളെ ആയാൽ നിന്നെ എന്നും ഈ സന്തോഷത്തിൽ കാണാം ദേവി....
*തുടരും*
*കാലോസ്മി സഖി*
*ഭാഗം 11*
*ഗണികയിലെ കന്യക*
*കാലോസ്മി സഖി*
കഥ ഇതുവരെ
( ദേവിയെ വേണു വിവാഹം കഴിക്കാം എന്ന വർത്തമാനം എല്ലാവരിലും സന്തോഷം ഉണ്ടാക്കുന്നു )
തുടർന്ന് വായിക്കുക...
ലേഖേ....
ആ മുല്ല പൂ ഇങ്ങ് കൊണ്ട് വാ....
ഇത് കൂടി വെച്ചാൽ നീ സുന്ദരി ആയി ...
കണ്മഷി എഴുതിയില്ലേ?
എഴുതാം...
വേണ്ട ഞാൻ എഴുതി തരാം.....
കുറച്ചു നേരം കൂടി അല്ലേ നീ ഞങ്ങളുടെ കൂടെ...
നിന്നെ കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട്.....
ഹാ.. ഹാ... എന്താണ് ചിരിക്കുന്നത്....
അതെ ദേവി...
ഗീതേച്ചി പറഞ്ഞത് ശെരി ആണ്...
നിന്നെ കാണാൻ സുന്ദരി ആയിട്ടുണ്ട്...
അല്ല... വേണുവും ഇത് തന്നേയാണ് എന്നോട് പറയുക... നാഴികക്ക് നാല്പത് വട്ടം....
അവൻ പറഞ്ഞത് ശെരിയാണ്...
ലേഖേ...
നീ വേണു വരുന്നുണ്ടോ പോയി നോക്കു...
മ്മ്.......
മോളെ.... നിനക്ക് വേണ്ടി ഈ ചേച്ചി ദിവസവും പ്രാത്ഥിക്കാം.....
അവൾ ദേവിയുടെ നെറ്റിയിൽ ഉമ്മ നൽകി.....
ഈ ബാഗ് എടുത്തോ...
ഈ പൈസ കൈയിൽ വെച്ചോ...
മ്മ്... ചേച്ചി.... അവൾ ഗീതയെ കെട്ടിപിടിച്ചു....
വാ... അമ്മടെ മുറിയിൽ പോവാ......
.
അമ്മേ... ഇതാ കല്യാണപെണ്ണ് റെഡി ആയി....
നോക്കു... ഈ സുന്ദരികുട്ടിയെ....
എന്റെ മോൾ അല്ലേലും സുന്ദരിയാണ് ഗീതേ...
മ്മ്.....
ദേവി. അമ്മടെ കാലിൽ വീണു അനുഗ്രഹം വാങ്ങു...
അമ്മേ......
അമ്മടെ മോൾ എഴുന്നേൽക്കു.... നല്ലതേ വരൂ...
. അമ്മടെ കൈയിൽ തന്ന് വിടാൻ ഒന്നുമില്ല..
ഒരു നൂല് മാല മാത്രം ഉള്ളു..
അതൊന്നും വേണ്ട അമ്മേ....
അത് പറ്റില്ല... എന്റെ മോൾ ഇത് വെച്ചോ.....
പിന്നെ അമ്മയെ കാണാൻ എന്ന് പറഞ്ഞു ഇങ്ങോട്ട് വരണ്ട.... മരിച്ചാൽ ഗീത എഴുതി അറിയിക്കും... വന്നു കാണണം എന്ന് അമ്മ പറയില്ല...
എന്താ അമ്മേ ഇങ്ങനെ....
വേണ്ട മോളെ....
ഇനി ഒന്നും പറയണ്ട... ...
ഗീതേച്ചി... ഇതാ വേണു വന്നു........
മോൾ പൊയ്ക്കോ...
അമ്മേ ശെരി എന്നാൽ....
. ചേച്ചി ഞാൻ ഇവളെ കൊണ്ട് പോവുകയാണ്.......
നല്ലതേ വരൂ....
എത്തിയാൽ ഉടനെ എഴുതാൻ മറക്കരുത്....
ഇല്ല ചേച്ചി...
വരൂ ദേവി നമുക്ക് പോവാം....
ഈ ബാഗ് ഒക്കെ എന്തിനാ..
എന്റെ കുറച്ചു ഡ്രസ്സ് ആണ്...
.
വേണു പുതിയത് ആണ് അവ...
അത് കൈയിൽ ഇരുന്നോട്ടെ.....
മ്മ്....
ശെരി എന്നാൽ....
ഗീതയെയും... ലേഖയെയും... കെട്ടിപിടിച്ചു അവൾ...
..
.
വരൂ... ദേവി നമുക്ക് പോവാ...
വേണുവിന്റെ കൈയിൽ പിടിച്ചു അവൾ ആ പടി ഇറങ്ങി......
ട്രെയിൻ ഉണ്ട് ഇവിടെ നിന്നും....
. നമ്മൾ എങ്ങോട്ട് ആണ് പോവുന്നത്....
ഈ നഗരത്തിൽ നിന്നും കുറച്ചു മാറി പോവുകയാണ്....
മ്മ്...
നീ വല്ലതും കഴിച്ചോ?
മ്മ്...
കഴിച്ചു.......
ദേവി ഒരു കാര്യം പറയട്ടെ...
മ്മ്..
നി ഒരു സുന്ദരിയാണ്..
മ്മ്..
നിന്റെ എല്ലാം നീ ഉപേക്ഷിക്കുക...
ഓർമ്മകൾ പോലും.....
മ്മ്. .
ഇനി നീ എന്റെ മാത്രം ദേവിയാണ് ..
നിങ്ങൾ എന്റെ മാത്രം വേണുവും
ട്രെയിൻ ഉണ്ട് വായോ...
ഞാൻ പോയി ടിക്കറ്റ് എടുക്കട്ടെ....
മ്മ്...
6th ഫ്ലാറ്റ് ഫോം ആണ്....
അങ്ങോട്ട് പോവണം...
കൂ... കൂ.....
. ട്രെയിൻ വന്നു...
ആ പെട്ടി ഇങ്ങ് താ...
കേറൂ...
അവൾ വലത് കാൽ വെച്ചു ട്രെയിനിൽ കേറി
*തുടരും*
*കാലോസ്മി സഖി*
*ഭാഗം 12*
*ഗണികയിലെ കന്യക*
*കാലോസ്മി സഖി*
കഥ ഇതുവരെ
(വേണുവും ദേവിയും ഓർമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു... അവർ യാത്ര ആവുന്നു.. )
തുടർന്ന് വായിക്കുക
പ്രിയ ദേവി...
നിനക്ക് അവിടെ സുഖമാണോ? ഗീതേച്ചി പ്രസവിച്ചു.. പെൺ കുട്ടി.. ഇപ്പോൾ വീണ്ടും ചേച്ചിക്ക് കസ്റ്റമർ വരുന്നുണ്ട്.... അമ്മക്ക് അസുഖം കൂടുതൽ ആണ്... മോൾക്ക് പേരു നൽകിയില്ല... അമ്മു എന്ന് വിളിക്കുന്നുണ്ട്.. വേണുവിനു ഇപ്പോൾ അസുഖം എങ്ങനെയുണ്ട്...?
മറുപടി പ്രതീക്ഷിക്കുന്നു...
എന്ന്
സ്വന്തം
ലേഖ
മാഡം...
ഈ മരുന്നുകൾ വാങ്ങിക്കു.. .
മ്മ്...
നേഴ്സിന്റെ കൈയിൽ നിന്നും ആ പേപ്പർ വാങ്ങി... ആ വരാന്തയിൽ കൂടി അവൾ നടന്നു...
മാഡം... നിങ്ങളുടെ ഭർത്താവിന് നിങ്ങളോട് സംസാരിക്കണം....
മ്മ്..
ദേവി... എന്നെ ദൈവം വിളിക്കാൻ പോവാണ്...
എനിക്ക് അറിയാം ആയിരുന്നു.. എനിക്ക് ക്യാൻസർ ആണ് എന്ന്.....
അത് കൊണ്ടാണ് നിന്നെ കല്യാണം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞത്... പിന്നെ എനിക്ക് തോന്നി നീ എന്റെ ആവണം എന്ന്
അതൊക്കെ എന്തിനാ വേണു ഇപ്പോൾ പറയുന്നത്...
ഞാൻ മരിച്ചാൽ നിനക്ക് എന്റെ ജോലി കിട്ടും...
വേണു....
നിന്നെ സുരക്ഷിത ആക്കിയാണ് ഞാൻ പോവുന്നത്...
വേണു ഒന്നു നിർത്തു ..
ദേവി...
നീ സുന്ദരിയാണ്.....
........................................
പ്രിയ ദേവി....
വേണു മരിച്ചപ്പോൾ നീ വരണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് ഞങ്ങൾ വരാതെ ഇരുന്നത്... അമ്മക്ക് അസുഖം കൂടി... നിന്നെ കാണണം എന്ന് പറയുന്നു... നീ വരണം..
എന്ന്
ലേഖ
മാഡം എനിക്ക് ഒരു 3 ദിവസത്തെ ലീവ് വേണം...
എന്ത് പറ്റി ദേവി..
എന്റെ അമ്മ മരിച്ചു..
എനിക്ക് പോവണം...
.
ഓക്കേ ദേവി...
വാതിൽ പൂട്ടി അവൾ ബാഗ് എടുത്തു ബസിൽ കേറി...
കൈയിൽ ഉണ്ടായിരുന്ന കത്ത് എടുത്തു...
. പ്രിയ ദേവി...
വേണു മരിച്ചു ഒരു വർഷം ആയി... ഇതിന്റെ ഇടയിൽ ഞാൻ ഒരുപാട് കത്ത് എഴുതി.... ഒന്നിനു പോലും നീ മറുപടി എഴുതിയില്ല... അമ്മ മരിച്ചു... നീ വരും എന്ന് പ്രതീക്ഷിക്കുന്നു...
എന്ന്
ലേഖ..
ചേട്ടാ... ഈ വീട് തന്നെ ഒന്നു നിർത്താമോ....
അവൾ ബാഗ് എടുത്തു പുറത്തിറങ്ങി...
*തുടരും*
*കാലോസ്മി സഖി*
അടുത്ത ഭാഗത്തോടെ ഇവ അവസാനിക്കും
*ഭാഗം 13*
*അവസാന ഭാഗം*
*ഗണികയിലെ കന്യക*
*കാലോസ്മി സഖി*
കഥ ഇതുവരെ
(അമ്മ മരിച്ചു എന്ന വർത്ത അറിഞ്ഞു അവൾ പിന്നെയും വീട്ടിലേക്ക് പോവുന്നു )
തുടർന്ന് വായിക്കുക
ദേവി നീ വന്നോ?
മ്മ്...
അമ്മ പോയി
മ്മ്.
നീ ആകെ മാറി.. എന്ത് കൊണ്ട് നീ കത്തുകൾ എഴുതിയില്ല...
വേണു മരിച്ചതത്തോടെ ഞാൻ ആകെ ഒറ്റക്ക് ആയി...
സാരമില്ല...
ഗീതേച്ചി എവിടെ?
ചേച്ചിക്ക് കസ്റ്റമറുണ്ട്..
മുറിയിൽ ആണോ......
നാശം....
ഒന്നുകിൽ നീ ആ കുഞ്ഞിനെ കൊണ്ട് കളയു.......
എന്താ അവിടെ...?
ചേച്ചി അമ്മുനെ കൊണ്ടാണ് മുറിയിൽ... അവൾ എണിറ്റു കാണും അതാവും.....
എന്തിനാ ചേച്ചി അവളെ കൊണ്ട് പോവുന്നത്...
. പ്രസവിച്ചത് തൊട്ട്..
ആകെ പെട്ടു പോയി......
അറിഞ്ഞില്ല നേരത്തെ അല്ലെങ്കിൽ.. നേരെത്തെ എന്തേലും ചെയാം ആയിരുന്നു....
5 മാസം ആയി അറിഞ്ഞപ്പോൾ...
.
മ്മ്..
സമയം ആയി ഗീതേച്ചി ഇപ്പോൾ വരും.....
നിന്റെ കുഞ്ഞു.. എനിക്ക് ദേഷ്യം വരുന്നുണ്ട്..
..
ഇന്നാ നിന്റെ പൈസ..
അയാൾ പുറത്തു ഇറങ്ങി...
വാ നമുക്ക് പോവാം..
എന്ത് പറ്റി ഗീതേച്ചി. ..
ഹാ ദേവി മോളെ നീ വന്നോ?
ഈ പെണ്ണിനെ കൊണ്ട് മതി ആയി....
ആകെ കിട്ടുന്ന പൈസ ആണ്....
എന്തിനാ ചേച്ചി ഇങ്ങനെ പറയുന്നത്?
പിന്നെ എന്ത് ചെയ്യാൻ ആണ്....
നീ നാളെ അല്ലേ പോവുന്നത്..
അല്ല എനിക്ക് വൈകിട്ടു പോവണം..
എന്തെ.
ലീവ് കുറവാണ് എനിക്ക്...
മ്മ്..
ചേച്ചി.. ഞാൻ ഇവളെ കൊണ്ട് പോട്ടെ...
അങ്ങോട്ട്......
വേണ്ട നിനക്ക് ശല്യം ആവും..
സാരമില്ല ചേച്ചി....
ഞാൻ കൊണ്ട് പോവാം.. ഇവൾ ഇവിടെ വളരണ്ട.
. എന്റെ കൂടെ എന്റെ മോൾ ആയി ജീവിക്കട്ടെ.....
മ്മ് നിന്റെ ഇഷ്ടം.......
അവൾ ഗീതയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി....
.
നെറ്റിയിൽ ഉമ്മ നൽകി...
അമ്മു.. എന്ന് വിളിച്ചു..
*ശുഭം*
ഗണികയിലെ കന്യക ഇവിടെ അവസാനിച്ചു.. ഈ കഥ എഴുതാൻ എന്നെ എനിക്ക് പ്രേരണ ആയത്...
*ഒരിക്കലും ഒരു വേശ്യ ഒറ്റക്ക് വ്യഭിചരിച്ചിട്ടില്ല... അവർ ഒരിക്കലും ഇഷ്ടം കൊണ്ട് അല്ല ആ തൊഴിലിൽ വരുന്നത് പല സാഹചര്യം കൊണ്ടാണ് അവരും ആഗ്രഹിക്കുന്നു ഒരു ജീവിതം ലഭിക്കാൻ* എന്ന ആശയമാണ്..
അത് കൊണ്ടാണ് ഞാൻ ഈ കഥക്ക് *ഗണികയിലെ കന്യക* എന്ന പേരു നൽകിയത്
ഈ കഥ എഴുതുവാൻ എന്നെ സഹായിച്ച..എല്ലാവരോടും ഇതിന്റെ എഡിറ്റിംഗ് വിഷ്ണു (എവിഗോ )
പേരു നൽകിയ ശരത് ഏട്ടൻ.. .. പുഷ്പൻ ഏട്ടൻ എന്റെ എല്ലാം സുഹൃത്തുക്കൾക്കും
നന്ദി അറിയിക്കുന്നു
*എന്റെ പേരു ബീന. പി. എം. തൂലിക കാലോസ്മി സഖി*
ഇൻസ്റ്റാ *beena_p_m*
തുടർന്നും എഴുതുകൾ പ്രതീക്ഷിക്കാം
*കാലോസ്മി സഖി*

0 Comments
Post a Comment