Stages of love
--------------------------®
പലപ്പോഴും സ്നേഹബന്ധങ്ങളുടെ സ്റ്റേജുകളിൽ കാൽ വഴുതി വീഴുന്ന വരാണ് നമ്മളിൽ പലരും.....
 പലപ്പോഴും പ്രണയത്തിലും വിവാഹത്തിലും ഒക്കെ ഈ സ്റ്റേജുകൾ കൃത്യം ആയിട്ടും എല്ലാവരും കടന്നു പോകുന്നുണ്ട് എന്നുള്ളതാണ് വലിയ സത്യം....
 നിങ്ങൾ ഈ സ്റ്റേജുകളിലൂടെ കടന്നു പോകുന്നില്ല എന്ന് വാദിക്കുന്നവരാണ് നിങ്ങൾ എങ്കിൽ കമന്റ് ബോക്സിൽ കൃത്യമായി കമന്റ് ഇടുക..

 പിന്നെ ധൈര്യം ഉണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ ഏത് സ്റ്റേജിലാണ് എന്നുകൂടി കമന്റ് ഇടുക,

1) ഫസ്റ്റ് സ്റ്റേജ്
-----------------------®
 ബസ്സിൽ യാത്ര ചെയ്യുമ്പോൾ പലപ്പോഴും, പുതു ജോടികൾ ആയിട്ടുള്ള, ആളുകളെ നമ്മൾ കണ്ടിട്ടുണ്ട് പലപ്പോഴും നമുക്കും അസൂയ തോന്നിയിട്ടുണ്ട്, കാരണം അത്രയ്ക്ക് അടുത്ത്  ഇഴചേർന്ന ആയിരിക്കും അവർ ഇരിക്കുകാ,
                ഇല്ലായെങ്കിൽ, പ്രണയിക്കുന്ന സമയങ്ങളിൽ, ഫോൺകോളുകളും ഇല്ലെങ്കിലും വാട്ട്സാപ്പിൽ വരുന്ന മെസ്സേജുകൾ ക്ക് വേണ്ടി നിങ്ങൾ കാത്തിരിക്കുന്ന വരാണ് എങ്കിൽ നിങ്ങൾ 1st സ്റ്റേജിൽ ആണ്....
 വിവാഹത്തിനും പ്രണയത്തിനും ഒക്കെ ആദ്യത്തെ കാൽവെപ്പാണ് ഈ  സ്റ്റേജ്, കുറവുകളെ കുറിച്ച് ചിന്തിക്കാത്ത കുറച്ച് കാലഘട്ടം,

 മിക്കവാറും പ്രണയത്തിലും വിവാഹത്തിലും രണ്ടുവർഷമാണ് ഇതിന്റെ കാലഘട്ടം, വ്യക്തികൾക്ക് അനുസരിച്ച് അവരുടെ ഹോർമോൺ ഉൽപ്പാദനത്തിന് വേരിയേഷൻ, ഉണ്ടാകുന്നതിനും അനുസരിച്ച് ഈ കാലഘട്ടം ചുരുങ്ങുകയും നീളുകയും ചെയ്യാം..

  ഫസ്റ്റ് സ്റ്റേജ് എന്ന് വെച്ചൽ   കണ്ണുമടച്ച് പ്രേമിക്കുന്ന സമയം, പങ്കാളിയുടെ ഗുണങ്ങളെക്കുറിച്ച് ഒട്ടും നോക്കാത്ത കുറച്ചുകാലം,... അങ്ങനെ ഫസ്റ്റ് സ്റ്റേജ് അവസാനിച്ചു..

2)സെക്കൻഡ് സ്റ്റേജ്
--------------------------------®
 വലിയ പ്രശ്നമാണ് ഈ സ്റ്റേജ്, പലപ്പോഴും ഈ സ്റ്റേജിൽ എത്തുമ്പോഴാണ് വിവാഹബന്ധങ്ങൾ, പ്രണയ ബന്ധങ്ങളൊക്കെ തകരുന്നത്,

ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ, അവർ ഒരു സീറ്റിൽ ആണെങ്കിലും, അവർ അവരുടെതായ, ചില കാര്യങ്ങളിൽ ശ്രദ്ധിച്ചിരിക്കുന്ന കാലഘട്ടം,
 ഈ കാലഘട്ടത്തിൽ പലപ്പോഴും സംശയം, മറ്റ് ചില ബന്ധങ്ങൾ, എന്നിവയിലൊക്കെ നമ്മൾ വഴുതിവീഴാൻ സാധ്യത,

 എന്നുവെച്ചാൽ അവരുടെ സൗന്ദര്യത്തെ കുറിച്ചും കുറ്റങ്ങളെ കുറിച്ചും കുറവുകളെ കുറിച്ചൊക്കെ ചിന്തിക്കുന്ന കുറച്ച് കാലഘട്ടം.....

 അപ്പോഴാണ് നമ്മുടെ അരികിലിരിക്കുന്ന പങ്കാളി പോരാ എന്നും, ഇതിലും നല്ലതായിരുന്നു മറ്റേത് എന്ന്  ചിന്തിക്കുന്ന കുറച്ചുസമയം,..
 ഈ കാലഘട്ടത്തെ ഒന്ന് നേരിടാൻ തയ്യാറാണെങ്കിൽ, വിജയകരമായ ഒരു കുടുംബജീവിതം നിങ്ങൾക്ക് നയിക്കാം,
 ഈ കാലഘട്ടം ഏതാണ്ട് രണ്ടര മൂന്നു വർഷം ആയിരിക്കും, വ്യക്തികൾക്ക് അനുസരിച്ച് ഇതിനും മാറ്റം ഉണ്ടാകാം...

3) തേഡ് സ്റ്റേജ്
------------------------------®
 ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികൾ  പിച്ചവെച്ചു തുടങ്ങി നമ്മൾ നമ്മുടെ ജീവിതം മറന്ന്  നമ്മുടെ കുട്ടികൾക്ക് വേണ്ടി അവരുടെ  ഭാവിക്കു വേണ്ടി ജീവിക്കുന്ന കുറച്ചു കാലഘട്ടം,
                നമുക്കുവേണ്ടി അല്ലെങ്കിലും നമ്മുടെ കുട്ടികൾക്ക് വേണ്ടി എല്ലാം ക്ഷമിച്ച് സഹിച്ചു ജീവിക്കുന്ന കാലഘട്ടം,

 ഒരു ബസ്സിൽ അടുത്തടുത്തുള്ള രണ്ട് സീറ്റുകളിൽ ഇരിക്കുന്ന വ്യക്തികൾ,.....
 കുട്ടികളെ പറ്റി അവരുടെ ഭാവിയെപ്പറ്റി വേവലാതി ഉണ്ടാകുന്ന കാലഘട്ടം,

4) ഫോർത്ത് സ്റ്റേജ്
-------------------------------®
 ഈ സമയം നമ്മളിലേക്ക് വാർദ്ധക്യം കടന്നു വന്നു കഴിഞ്ഞു, പഴയ പല കാര്യങ്ങളും, ഓർത്ത്, ജീവിതം തിരികെ ഒന്നുകൂടി പോയിരുന്നെങ്കിൽ ബെറ്റർ ആക്കാം എന്ന് ചിന്തിക്കുന്ന കുറച്ചു കാലഘട്ടം,
 ഈ സമയത്ത് നമ്മുടെ പങ്കാളിയോട്  വളരെയധികം സ്നേഹമായിരിക്കു, അങ്ങനെ സ്നേഹിച്ച തുടങ്ങുമ്പോൾ തന്നെ, മരണമാം രഥത്തിൽ എന്നുപറയുന്നതുപോലെ മരണം നമ്മെ മാടി വിളിക്കുന്നത്...

 അങ്ങനെ അവസാന സ്റ്റേജിൽ നമ്മുടെ പങ്കാളിയെക്കുറിച്ച് പൂർണ്ണമായും  മനസ്സിലാകും, അവൾ എനിക്ക് വേണ്ടി എന്തെല്ലാം ചെയ്തു, അവൻ എനിക്കുവേണ്ടി ഇതെല്ലാം ചെയ്തു, അങ്ങനെ ഓർത്തു പ്രാർത്ഥനയിലും, മറ്റും  ഇരിക്കുന്നു കുറച്ചുകാലം,

 ബസിലൊക്കെ അത്ഭുതം തോന്നുന്ന ചില കാഴ്ചകൾ നമ്മൾ കാണാറുണ്ട്, നല്ല പ്രായം ഉള്ള ഒരു മനുഷ്യൻ, ബസ്സിലേക്ക് ഒരു പ്രായമുള്ള ഒരു സ്ത്രീയെ കൈപിടിച്ചു കയറ്റുന്നത്  കണ്ടിട്ടുണ്ടാവാം, ഒരു സീറ്റ്, ഉള്ളൂവെങ്കിൽ മത്സരിച്ച നീ ഇരിക്കും എന്ന് പറയുന്ന ആളുകളെ കണ്ടിട്ടില്ലേ ഇതാണ് ഈ പ്രത്യേകത

5) ഫിഫ്ത്ത് സ്റ്റേജ്
--------------------------------®
 ഒറ്റപ്പെടലിന്റെ  കാലഘട്ടം, അവൾ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആവില്ലായിരുന്നു,
അയാൾ ഉള്ളപ്പോൾ എനിക്ക് ഇങ്ങനെ ഉണ്ടാകില്ലായിരുന്നു

 ഇങ്ങനെ കൊച്ചുകൊച്ചു പരാതികൾ പറയുന്ന, വാർദ്ധക്യത്തിന്റെ  അവസാനനിമിഷം, എല്ലാത്തിനോടും, കുറച്ചു ദേഷ്യവും, വലിയ അഭിപ്രായങ്ങളും ഒക്കെ തോന്നുന്ന കാലഘട്ടം,

 അങ്ങനെ അവസാനം ആറടി മണ്ണിലേക്ക്....

 കെഎസ്ആർടിസി ബസിന്ടെ സൈഡ് സീറ്റിൽ വെളിയിലേക്ക് നോക്കി, ഒറ്റയ്ക്കിരുന്ന് ചിരിക്കുന്ന ചില പ്രായമുള്ളവരെ കണ്ടിട്ടില്ലേ.. നഷ്ടപ്പെട്ടിട്ടും കൂടെയുണ്ട് എന്നൊരു തോന്നൽ ജീവിക്കുന്ന കാലഘട്ടം
-----------------------------------
 എല്ലാവരിലും ഈ സ്റ്റേറ്റുകൾ കടന്നു വന്നേക്കാം, അത് ഓരോ വ്യക്തികളുടെയും ചാൻസ് അനുസരിച്ചാണ്, കല്യാണം കഴിച്ചാൽ ചില സ്റ്റേജ്,  കല്യാണം കഴിക്കാത്തവർക്ക് മറ്റു ചില സ്റ്റേജുകൾ...
     
 അപ്പോൾ ഓർത്തുകൊള്ളുക ചില പിണക്കങ്ങളും പരിഭവങ്ങളും ഒക്കെ ആ സെക്കൻഡ് സ്റ്റേജിന്റെ താണ്, ഒന്ന് കണ്ണടച്ചൽ ജീവിതം നിങ്ങളുടെ കൈകളിൽ ഭദ്രമാണ്.

 എന്റെ വായനക്കാർക്ക് ഒരായിരം നന്ദി..
💕 *കഥകളുടെ💓 ലോകം💔 ✒ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9544309077എന്ന നമ്പറിൽ മെസ്സേജ് അയക്കുക*
Robin roy