*എന്റെ സ്വന്തം കൂടപ്പിറപ്പ്*
(Part 19)
രാത്രി അവർ എത്തുമ്പോഴേക്കും സമയം 10.30 കഴിഞ്ഞീന്ന് ...
എത്തുമ്പോഴേക്കും ഇത്താനെ വെന്റിലേറ്ററിൽ നിന്ന് I.C.U വിലേക്ക് മാറ്റിയെന്ന് അറിഞ്ഞു ..
അവർ വരാന്തയിലൂടെ പയ്യെ നടന്നു..
ഒന്നിനും കെല്പില്ലാതെ I.C.U വാതിലിൻറെ അടുത്തായി ഒരുമ്മ നിക്കുന്നുണ്ടായ്ന്നു..
കരഞ്ഞു തളർന്ന ശരീരവുമായി.വാടിത്തളർന്ന മുഖവുമായി, നജ്മു ന്റേ ഉമ്മ..
ആ ഉമ്മാന്റെ സമീപത്തേക്ക് അടുക്കുന്തോറും ഉള്ളില് ഒര് പെടച്ചില് ഓനറിഞ്ഞു..
വിറയ്ക്കുന്ന അധരം സലാം പറഞ്ഞു.. അത് മടക്കും മുമ്പേ അവൻ ഇത്താനെ ഒര് നോക്ക് കാണാൻ വാതിലിന്റെ സുതാര്യമായ ഭാഗത്തേക്ക് മുഖം ചേർത്തു..
ആ ഉമ്മ നിസ്സഹായതയോടെ ഓനെ ഉറ്റു നോക്കി..
എന്തൊക്കെയോ പറയാൻ വാക്കി വെച്ച് ഒരു മൗനത്തോടെ ഓൻ നിന്ന്.
നബ്ഹാനും മിണ്ടാട്ടമില്ലാതെ നോക്കി നിക്കാ.. അജു അവനോട് പൊക്കോളാൻ പറഞ്ഞു.. സമയം ഒരുപാടായതല്ലേ.. രാവിലെ വരാം ന്ന് പറഞ്ഞു ഓനും പോയി..
അവിടെ നജ്മുന്നീസയുടെ ഇത്തയും ഭർത്താവും ണ്ടായ്ന്ന്.. കുട്ടി കരഞ്ഞപ്പോ അവിടെ നിന്ന് മാറിയതാ..
ഉമ്മ അവിടെ ചുമരിൽ തലചാരി ഇരുന്ന്..
അപ്പോഴും നജ്മു ന്റേ ഇത്ത കരയുന്ന തന്റെ കുഞ്ഞിനെ സാന്ത്വനിപ്പിക്കാൻ പാടുപെടുന്നുണ്ടായ്ന്നു.
അജു അവരുടെ അടുത്തേക്ക് ചെന്ന്. ന്ന്ട്ട് പറഞ്ഞു..
: ഇത്ത ഇക്കനേം കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളൂ.. ഇവിടെ മ്മാന്റെ അടുത്ത് ഞാൻ നിന്നോളാ..
അത് അവർക്ക് ഒരാശ്വാസയീന്ന് തോന്നുന്നു .. അവർ കുഞ്ഞിനെ ഇക്കാക്ക് കൈമാറി ഉമ്മാന്റടുത്തേക്ക് ചെന്ന്.. നാളെ വരാം ന്ന് പറഞ്ഞു പോയി..
ഇതിനിടെ ഫോൺ നോക്കിയപ്പോ ഓന്റെ ഉപ്പാന്റെ 5miss call കണ്ടു..
ഓൻ ഉപ്പാക്ക് വിളിച്ച്, ഹോസ്പിറ്റലിൽ ണ്ട് ന്ന് പറഞ്ഞു..ഉപ്പ വരണോ ചോയ്ച്ചപ്പോ നാളെ വന്നാ മതി എന്ന് പറഞ്ഞു.. കൂടുതൽ സംസാരിക്കാൻ നിന്നീല.. call കട്ടാക്കി..
ഉമ്മാക്ക് ഒറക്കം ല്ല.. അവർ ഒരുഭാഗത്തും.. ഓൻ മറ്റൊരു ഭാഗത്തും..
ഉമ്മാക്ക് എതിരായി ഒരു മരവിച്ച ചുമരിൽ തലചായ്ച്ച് ഇരുന്ന്..
കഴിഞ്ഞ പലതും ഓന്റെ ചിന്തകളിലേക്ക് വന്ന് നിറഞ്ഞ്..
എന്ത് മനോഹരമായ ദിവസങ്ങൾ.. അന്ന് ശംസുക്കാന്റേ വീട്ട്ന്ന് എറങ്ങിയപ്പോ ഓന്ക്ക് ഒരു പുതുജീവൻ വെച്ചിരുന്നു..
വീട്ടിലെത്താൻ വേണ്ടി എന്തൊരു ആവേശം..
വീട്ടിൽ എത്തിയ ഉടനെ മ്മാന്റെ അടുത്തേക്ക് ഓടി ണ്ടായ കാര്യങ്ങൾ മുഴുവൻ പറയും വരെ കിതച്ചത്.. ഉമ്മാന്റെ മോത്ത് ണ്ടായ സന്തോഷവും..
ശേഷം ഇക്കാനെ നോക്കി മ്മ തമാശയിൽ പറഞ്ഞത്
'കള്ളൻ പുളിങ്കൊമ്പിൽ തന്നേ പിടിച്ചു ല്ലേ..' ന്ന്
ഇക്ക ഒന്നിളിച്ചു.. വൈകുന്നേരം ഉപ്പ വന്നേക്ക് ഇശാ നിസ്കാരം കഴിഞ്ഞ്
കാര്യങ്ങൾ പറഞ്ഞ്..
ഇത്താന്റെ വീട്ടിലും അങ്ങനെ തന്നെ.. പഴയ പ്രസന്നത കൈവന്നു.. നിറമില്ലാത്ത മുഖം രക്തവർണമായത്, അവര്ടെ മ്മാക്കും പ്പാക്കും കാര്യം ഒക്കെ പിടികിട്ടി.. പ്രണയം എന്ന വിഷയത്തിൽ അമർഷം തോന്നിയെങ്കിലും ഞങ്ങൾടെ കുടുംബത്തെ നന്നായി അറിയുന്നൊണ്ട് എതിരൊന്നും പറഞ്ഞില്ല.... ഇക്ക ലീവ് കഴിഞ്ഞ് തിരിച്ചു പോയി.. ഉത്സാഹിച്ചു തീർന്ന 1വർഷത്തിന് ശേഷം തിരിച്ചു വന്ന്.. ഒരു സന്തോഷ വാർത്തയും കൊണ്ട്.. ഓന്റെ നിരന്തര പ്രയത്നത്തിന്റെ ഫലമായി.. ഓന്ക്ക് ആദ്യത്തെ ജോലി പോസ്റ്റിങ്ങ് മലേഷ്യയിലെ നല്ലൊരു കമ്പനിയിൽ തന്നെ കിട്ടി.
പിന്നേ ഉത്സവത്തിന്റെ നാളുകൾ പോലേര്ന്ന്..
ഞാനും മ്മടെ കസിന്സും നിർബന്ധിച്ച് ഇക്കാനെ നജ്മുത്താന്റെ വീട്ടിലേക്ക് കൊണ്ടോയി..
അന്തസ്സായി പെണ്ണ് ചോയ്ച്ചു.. ഒരു മാസത്തിനിടെ ചെറിയ രീതീല് നിശ്ചയവും.. നിക്കാഹും നടത്തി..
ഒരു മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം. ഇക്ക മലേഷ്യയിലേക്ക് വിമാനം കേറി.. ഒരു വർഷം കൊണ്ട് ജോലി സ്ഥിരപ്പെട്ടു..
ഇത്താടെ പ്രാക്ടീസും ട്രെയിനിങ്ങും കഴിഞ്ഞ്
ഇത്താനെ കൂടെ കൊണ്ടൊവാം ന്ന് ള്ള പ്ലാനൊക്കെ പറഞ്ഞിരുന്നു പലവട്ടം ..
ഒരിക്കലും വിട്ട് പോവില്ലാ ന്നും.. ആ കണ്ണ് നിറയിക്കില്ലാ ന്നൊക്കേ വാക്ക് പറഞ്ഞതും അല്ലേ..
ഇത്തയും ആവേശത്തിലേര്ന്നു.. നല്ല സന്തോഷത്തിലേര്ന്ന്....
ഇക്കയുടെ കിനാവിൽ എന്നും നൂറു പൊലിവിൽ നിറഞ്ഞു നിന്നീന്നു..
പക്ഷേ ഇന്നിങ്ങനെ തീവ്രപരിചരണത്തിന്റെ ശീതീകരിച്ച റൂമിൽ കിടക്കുന്ന പ്രാണസഖിയെ കുറിച്ച് ഒരറിവും ഇല്ലാ പാവത്തിന്..
ഇനി ഒന്ന് മിണ്ടുമോ എന്നോ എണീറ്റൊന്ന് ഇരിക്കുമോ ന്ന് പോലും നിശ്ചയമില്ലാതെ കിടക്കുന്ന ആ കണ്ണീരിനേ പറ്റി...
ചിന്തകൾ കാട്കേറുമ്പോൾ കണ്ണീര് കവിളിലൂടെ ഒലിച്ചിറങ്ങി.. അത് കണ്ടിട്ടാകണം ആ ഉമ്മ അജൂന്റെ അടുത്ത് വന്ന് ഓന്റെ കൈ പിടിച്ച്.. എന്നിട്ട് അവന്റെ അടുത്ത് ഇരുന്ന്.... അജു പെട്ടന്ന് ചിന്തയിൽ നിന്ന് ഉണർന്നു..
ഉമ്മ ഓന്റെ നിറകണ്ണിലേക്ക് നോക്കി കൊണ്ട് ചോയ്ച്ചു..
: മോനെന്താ ആലോയ്ക്കുന്നത്.?
: ഇല്ല മ്മാ ഞാൻ സെബിക്കാനെ പറ്റി.. ങ്ങനെ...
അത് പിന്നെ..
ഇക്കാനെ വിവരറിയിക്കണ്ടേ..
: അത്.. മോനേ ഞാനാ മോന്റെ മ്മാനോട് സെബിമോനെ അറിയിക്കണ്ടാ ന്ന് പറഞ്ഞത്.. അന്യ നാട്ടിൽ വെച്ച് ഓന്റെ മനസ്സ് വെഷമിക്കണ്ട..
: അല്ല മ്മാ എത്ര നാളാ ഇക്കയറിയാതെ.. ഓൻ തളർന്നാലും ഓന്റെ സാമീപ്യം അത് ഇത്താക്ക് ആവശ്യല്ലേ..?
: സെബിമോൻ വിളിക്കുമ്പോഴൊക്കെ ഇക്ക് വല്ലാത്ത ഒരു എടങ്ങേറ്.. എങ്ങനെണ് ഓനോട് പറയാന്ന് നിച്ചല്ല്യ..
ശെരിയാ.. ഇക്കാനോട് എങ്ങനെ പറയാ ന്നൊരു പുടുത്തുല്ല്യ..
പിന്നെ പറയാൻ ഓന്ക്ക് കഴിഞ്ഞീല.. ഒരു ദീർഘനിശ്വാസം എടുത്ത് വരാന്തയുടെ ഒരു മൂലേക്ക് കണ്ണും നട്ടിരുന്നു..
പെട്ടെന്ന് എന്തോ എന്നോർത്ത് ചോയ്ച്ചു.. ഉമ്മാ ഇങ്ങള് വല്ലതും കഴിച്ചീന്നോ..?
: കഴിച്ചീന്നു.. മോൾടെ ഉപ്പ ണ്ടായ്ന്ന്. ഇക്കാക്ക് അസുഖം ള്ളതല്ലേ ഞാൻ പോവാൻ പറഞ്ഞപ്പോ പോയതാ..
:ഉം..
പിന്നെ ആ ഇരിപ്പ് അങ്ങനെ നീണ്ടു.. എപ്പോഴോ ഒറങ്ങിപ്പോയി..
(തുടരും)
( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )
(8086802686..
*എന്റെ സ്വന്തം കൂടപ്പിറപ്പ്*
(Part 20)
പിന്നെ ആ ഇരിപ്പ് അങ്ങനെ നീണ്ടു.. എപ്പോഴോ ഒറങ്ങിപ്പോയി..
രാവിലെ തന്നേ ഓന്റെ ഉപ്പയും ഉമ്മയും അവിടെ എത്തീന്നു..
പിന്നേ ICU ന്റേ മുന്നിൽ ഇതേ അവസ്ഥ നേരിടുന്ന വേറെ ചിലരും അവ്‌ടെണ്ടായ്ന്ന്..
അജു ആ ഉമ്മാന്റടുത്തേക്കായി പോയി. ഒന്നും കഴിച്ചിട്ടില്ലല്ലോ.എത്ര നേരത്തേക്കാ, എന്തിന് വേണ്ടിയാ ഈ ഇരിപ്പ് എന്നൊന്നും അറീല.. ഒരു അർത്ഥമില്ലാതെ ഇങ്ങനെ...
: ഉമ്മാ ഇങ്ങള് ഒന്നും കഴിച്ചീലല്ലോ നമുക്ക് പോയിട്ട് എന്തേലും കഴിക്കാ.. ഇനി 9മണി കയ്യാതെ ഡോക്ടർ വര്ലാ..
അവര് ചായ കുടിക്കാൻ പോയി, വരുമ്പോഴേക്കും ഡോക്ടർ നേ കണ്ടു.. അവര് ശ്രമിക്കുന്നുണ്ട് എന്ന് മാത്രേ പറഞ്ഞൊള്ളൂ..
ആ മ്മ പിന്നീം കരഞ്ഞു.. അജു എല്ലാം കടിച്ചമർത്തി നിന്ന്..
ഹോസ്പിറ്റലിൽ എത്തിയ ശേഷം ഓൻ വീട്ടില് പോയിട്ടില്ലല്ലോ.. അതോണ്ട് ഓൻ ഉമ്മയും ഉപ്പയും വന്നപ്പോ വീട്ടിലേക്ക് പോയി.. വീട്ടില് നിക്കപ്പൊറുതി ഇല്ലായിട്ട് കുളിച്ച് തിരിച്ചു വന്ന്...
സമയത്തിന് എന്തൊരു ദൈർഘ്യം..
ചിന്തകൾക്ക് വല്ലാത്തൊരു കനം..
വിഷയം അറിഞ്ഞ് പലോരും വിളിച്ച്.. ഉത്തരം കൊടുക്കാൻ എല്ലാരും പാടുപെട്ട്.. പിന്നീം പിന്നീം അത് ങ്ങനെ..
അന്ന് പകല് മുഴുവൻ ഓനാ ഇരിപ്പ് തുടർന്നു.. ഓർമകൾക്ക് മുന്നിൽ നിശ്ശബ്ദനായും ചിന്തകൾക്ക് മുന്നിൽ നിസ്സഹായനായും..
എല്ലാരുടേം പ്രാർത്ഥന ണ്ട്.. പടച്ചോനിലുള്ള ദൃഢവിശ്വാസവും.. പക്ഷെ...
ഓരോ നിമിഷവും ICU വാതിൽ തുറന്ന് ഡോക്ടറോ നഴ്‌സോ പൊറത്തേക്ക് വരുമ്പോ എന്തോ പ്രതീക്ഷയോടെ എണീറ്റു നിന്ന് നോക്കും.. പക്ഷെ അവന്റെ മുന്നിൽ അല്ലെങ്കി അവർക്കു മുന്നിൽ ആ വാതിൽ പ്രതീക്ഷയില്ലാതെ അടഞ്ഞു..
അന്ന് വൈകുന്നേരം ഓൻ ചികിത്സയെ പറ്റി ഉപ്പാനോട് സംസാരിക്കുമ്പോൾ.. ആ വരാന്തയുടെ അങ്ങേയറ്റത്ത് അപ്രതീക്ഷിതമായി നല്ല പരിചയം ള്ള നിഴൽ രൂപം കണ്ടു..
യാന്ത്രികമായി അവനെണീറ്റു.. ആകെപ്പാടെ പകച്ചു നിന്ന്..
"ഇക്ക"... അവന്റെ നാവിൽ നിന്നും ആ ശബ്ദം അടർന്നു വീണ്..
എന്ത് ആരിൽ നിന്ന് മറച്ചുവെച്ചോ, അവൻ എല്ലാം അറിഞ്ഞ പോലേ മുന്നിൽ..
ഓന്റെ ഉപ്പയും ഉമ്മയും നജ്മുന്റെ ഉമ്മയും ഉപ്പയും എല്ലാരും സബീലിനെ നോക്കി തരിച്ചു നിന്ന്..
സബീൽ ഒരു വികാരവുംല്ല്യാതെ എന്നാൽ നിറഞ്ഞ കണ്ണോടെ അങ്ങോട്ട് നടന്നു..
ഓടി ചെന്ന് ഇക്കാനെ അവ്ട്ന്ന് വേറെങ്ങോട്ടെങ്കിലും കൊണ്ട് പോണം ന്നൊക്കേ ണ്ടായ്ന്നു അജൂന്.. പക്ഷെ നിന്ന നിൽപ്പിൽ നിന്ന് കാലനങ്ങാത്ത വിധം ആരോ കാല് കെട്ടിവെച്ച പോലേ..
സബീല് വന്ന്.. പക്ഷെ നേരെ ചെന്ന് ICU വാതിലിന്റെ അടുത്ത് receptionil ഇരിക്കുന്ന സിസ്റ്റർ ന്റേ അടുത്ത് കാര്യം പറഞ്ഞു..
ഓന്റെ മോത്ത് ണ്ടായ്ന്ന വികാരം കണ്ടിട്ടാകണം അവര് സബീലിനെ തടഞ്ഞില്ല.. ഓൻ ഉള്ളിലേക്ക് കേറി..
ചങ്ക് പൊട്ടി പോണ പോലേ തോന്നി ഓന്ക്ക്.. ആ ബെഡിൽ തളർന്നു കിടക്കുന്ന തന്റെ മുത്തിനെ നോക്കി.. കണ്ണ് ന്ന് വീണ കണ്ണീരിനെ ഓളെ കാണിക്കാതിരിക്കാൻ ഓൻ പാട് പെട്ടു..
ഏറെ നേരം ഓനാ നിപ്പ് നിന്ന്.. പിന്നേ ആ സിസ്റ്റർ പറഞ്ഞപ്പോ..ഇറങ്ങാൻ വേണ്ടി തിരിഞ്ഞ്.. ഒരു നിമിഷം.. കണ്ണീര് തുടച്ച് ഓൾടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത്,
ഒരു ചുടുനീർ ന്ജമൂന്റെ കണ്ണ്ന്ന് ഒഴുകുന്നത് ഓൻ കണ്ടു.. വീണ്ടും അവൾക്കരികിലായ് ചെന്ന് കണ്ണ് തുടച്ചു.. ഓൾടെ കണ്ണിലേക്ക് തന്നേ നോക്കി കൊറേ നേരം നിന്ന്.. കണ്ണുകൾ കൊണ്ട് അവൾ എന്തൊക്കെയോ പറഞ്ഞു..
പിന്നേ ഓന്ക്ക് പിടിച്ചു നിക്കാനായീല.. ഓൻ കരഞ്ഞു.. ചങ്ക് പൊട്ടിക്കരഞ്ഞു..
അജു പെട്ടന്ന് അങ്ങോട്ട് ചെന്ന്.. ഇക്കാനെ പിടിച്ച് പൊറത്തേക്ക് കൊണ്ട് വന്ന്.. ദൂരേക്ക് കൊണ്ട് പോയി..ഒരു കൊച്ച് കുട്ടിയെ പോലേ അപ്പോഴും സബീല് തേങ്ങി.. കൂടെ ഓന്റെ അനിയനും...
ഇക്ക എല്ലാം അറിഞ്ഞു.. അജൂന് ഫോൺ ചെയ്ത അന്ന് തന്നേണ് ഓന്റെ മ്മാടെ മൂത്ത ഇത്താന്റെ (എന്ന് പറഞ്ഞാ വല്ല്യേ മൂത്തമ്മാന്റെ )മോൻ ഓന്ക്ക് വിളിച്ചത്.. നജ്മാക്ക് എന്താ പറ്റിയത് എന്നറിയാൻ..
കേട്ട ഉടനെ ഓൻ ഷോക്കായി ... സ്വഫ്‌വാക്ക് വിളിച്ചു.. ഓന്റെ ചോദ്യത്തിന് മുന്നിൽ ഒന്നും മറച്ചു വെക്കാൻ സ്വഫ്വാക്ക് പറ്റീല.. ഓള് എല്ലാം പറഞ്ഞു..
ഓൻ പോന്നു.. ആരോടും പറയാൻ നിക്കാതെ . ഒരു മുന്നറിയിപ്പുമില്ലാതെ..
ആർക്കും ഓനോട് പറയാൻ ന്യായല്ലല്ലോ..
പിന്നെ ഒരുമാസത്തെ ഹോസ്പിറ്റൽ കെടപ്പ് കഴിഞ്ഞ് നജ്മുനെ വീട്ടിലേക്ക് കൊടുന്നു.. ഒരേ ഒരു കിടത്തം.. പരസഹായമില്ലാതെ ഒന്നിനും കഴിയൂല.
സ്വാഭാവികമായും കുടുംബക്കാർ കൊറേ പേര് ഓനെ വേറൊരു കല്യാണത്തിന് പ്രേരിപ്പിക്കാൻ തൊടങ്ങി.. കൊടുത്ത സ്നേഹത്തിന്റെ വിലയറിയാത്തൊണ്ടല്ല..
സബീലിനോട് ള്ള സ്‌നേഹം കൊണ്ടാ.. പക്ഷെ ഓൻ എല്ലാരേം അക്കാര്യത്തിൽ നിരാശനാക്കി.. ഇനി ള്ള ജീവിതത്തെ പറ്റി ഓന്ക്ക് ഓന്റെതായ കാഴ്ചപ്പാട് ണ്ടായ്ന്ന്..
(തുടരും)
( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )
(8086802686.. )
*എന്റെ സ്വന്തം കൂടപ്പിറപ്പ്*
(Part 21)
സ്വാഭാവികമായും കുടുംബക്കാർ കൊറേ പേര് ഓനെ വേറൊരു കല്യാണത്തിന് പ്രേരിപ്പിക്കാൻ തൊടങ്ങി.. കൊടുത്ത സ്നേഹത്തിന്റെ വിലയറിയാത്തൊണ്ടല്ല..
സബീലിനോട് ള്ള സ്‌നേഹം കൊണ്ടാ.. പക്ഷെ ഓൻ എല്ലാരേം അക്കാര്യത്തിൽ നിരാശനാക്കി.. ഇനി ള്ള ജീവിതത്തെ പറ്റി ഓന്ക്ക് ഓന്റെതായ കാഴ്ചപ്പാട് ണ്ടായ്ന്ന്..
ഇന്നേക്ക് സബീൽ വന്നിട്ട് 2മാസം കഴിഞ്ഞ്.. മനസ്സിനേറ്റ മുറിവിന്റെ ആഴം ഓനെ വല്ലാതെ തളർത്തി.. പല തവണ ഇതിനകം ഓൻ നജ്മു ന്റേ വീട്ടിലെത്തിട്ട്ണ്ട്..
പിന്നേ ശംസുക്ക അതിനോടകം ഗൾഫിൽ എത്തീര്ന്നു.. അത് കൊണ്ട് മൂപ്പരെ കാണാൻ കഴിഞ്ഞില്ല.. പക്ഷെ പലതവണ ശംസുക്ക അജൂനെ കോൺടാക്ട് ചെയ്തീന്നു..
ധാർമികമായി അജൂന്റേം സെബിന്റേം പ്പയും മ്മയും വളരെ ഉയർന്ന മൂല്യത്തിലാ ഓരേ വളർത്തീട്ട്ള്ളത്.. വിശാലമായി ചിന്തിക്കാൻ മക്കളെ പ്രാപ്തമാക്കുക എന്ന കാര്യം അൻവർക്ക, അഥവാ നാട്ടാരുടെ അൻവർ മാഷിന് - നല്ല ബോധ്യം ണ്ടായ്ന്ന്..
തത്വം പഠിപ്പിക്കുന്നതിൽ അല്ല ഹൃദയത്തിൽ പ്രകാശം കൊണ്ട് കൊത്തിവെക്കുക എന്നതാണ് അഭികാമ്യം എന്നതാ മാഷിന്റെ ജീവിത ശാസ്ത്രം..
പറഞ്ഞു വന്നത് കുടുംബ കാര്യം കൃത്യമായരീതിയിൽ ചർച്ച ചെയ്യുന്നത് അവരുടെ പതിവിൽ പെട്ടതാ..
അന്നൊരു വെള്ളിയാഴ്ച രാത്രി ഇശാക്ക് ശേഷം ഉപ്പ സെബീലിനെ വിളിച്ചു.. കൂടെ അജൂനേം ഓന്റെ ഉമ്മാനേം..
സെബി ടെ അടുത്ത് ചോയ്ച്ചു..
: സെബീ.. ഇന്ന് അന്റെ മാമൻ വിളിച്ചീര്ന്നു.. അന്റെ കാര്യം ചോയ്ച്ചു. ഞാനും അന്റെ മ്മയും ഒരുത്തരം കൊടുക്കാനില്ലാതെ ഇരിക്കാ .. ഇയ്യ് അതിനെ പറ്റി ഒരു തീരുമാനം പറഞ്ഞില്ല..
ഇക്ക എന്താ പറയാന്ന് അജൂന് നല്ല ബോധ്യം ണ്ട്. പക്ഷേ ഇക്ക തന്നെ അത് പറയണം എന്ന് ഓന്ക്ക് നിർബന്ധം ണ്ട്. ഓൻ ഇക്കാന്റെ മോത്ത് നോക്കി നിന്ന്...
സബീല് ഒന്ന് ഇരുത്തി മൂളി.. ന്ന് ട്ട് ഉപ്പാനോട് ചോയ്ച്ചു..
: ഞാൻ ന്റേ ലൈഫില് എവിടെയെല്ലാം തളർന്നാലും ഉപ്പയും ഉമ്മയും ഇക്ക് മുന്നിൽ നിക്കാറില്ലേ.. വഴി അറിയാതെ ഞാൻ പകച്ചുപോയാൽ.. ഇക്ക് നേർവഴി കാട്ടി തരാറില്ലേ? എനിക്ക് ഒരു തീരുമാനം ണ്ട്.. പക്ഷെ ഉപ്പാക്ക് എതിർപ്പില്ലെങ്കിൽ..
: മോനേ.., ഞാൻ അന്റെ സ്ഥാനത്തായിരുന്നെങ്കി ഞാൻ എന്ത് തീരുമാനിക്കുമോ അതാണ് അന്നോട് ഇക്ക് ചോയ്ക്കാൻ ള്ളത്.. ഓളെ ഏറ്റെടുത്താൽ പടച്ചോൻ അനുഗ്രഹിക്കും.. ജീവിതത്തിൽ നിനക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തരമായ കാര്യം അതേര്ക്കും...
ശെരിക്കും തന്റെ മനസ്സറിഞ്ഞ പോലേള്ള ഉപ്പാടെ മറുപടി കേട്ട് ഓന്റെ മനംനെറഞ്ഞു..
: ഉപ്പാ.. ഞാനും അതാ തീരുമാനിച്ചത്.. മരണം വരെ ഒന്നിക്കുമെന്നല്ലേ നിക്കാഹിന് ഞാൻ ഓൾടെ ഉപ്പാക്ക് കൊടുത്ത വാക്ക്..
അപ്പൊ ഓളെ ഞാൻ ഏറ്റെടുക്കാൻ പോവാ.. ഉപ്പേം മ്മേം കൂടെണ്ടെകിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇക്ക് കൊയപ്പല്ല. ഓളെ ഞാൻ നോക്കിക്കോളാ..
മനസ്സിൽ ഒരായിരം തവണ ദൈവത്തെ സ്തുദിച്ച് അജു അവ്ട്ന്ന് റൂമിലേക്ക് പോന്നു.. അന്ന് തന്നെ സെബീലിന്റെ മറുപടി കേക്കാൻ ആഗ്രഹിക്കുന്ന കസിൻസിനെ വിളിച്ച് പറഞ്ഞു.. അവരും നാളെ ണ്ടാവും എന്ന് പറഞ്ഞ്..
ഒരുനേരം തന്റെ ഇക്കാനെ പറ്റിയും ഒരേ മനസ്സുള്ള തന്റെ കസിൻസിനെ പറ്റിയും വല്ലാത്തൊരു മതിപ്പ് തോന്നി ഓന്ക്ക്..
പിറ്റേന്ന് രാവിലെ തന്നെ അവർ പോയി.. ആ പോക്കിന് അന്ന് പെണ്ണ് ചോയ്ക്കാൻ പോയ പോലത്തെ ഒരനുഭൂതി ണ്ടായ്ന്നു അജൂന്...
നജ്മുന്നീസടെ ഉപ്പയും ഉമ്മയും ഇവരെ പ്രതീക്ഷിച്ചതെന്ന പോലേ മുഖത്ത് ഒരു വിളറിയ ചിരി നിർമിച്ചെടുത്തിട്ടുണ്ടായിരുന്നു...
സലാം പറഞ്ഞ് ഉള്ളിലേക്ക് കയറി..
സബീല് നജ്മുനെ കിടത്തിയ റൂമിലേക്കും ഉപ്പയും അജുവും കൂടേണ്ടായ്ന്ന മിർഷാദും സിറാജും മുബാറക്കും ഒക്കെ ഗസ്റ്റ് റൂമിലേക്കും പോയി..
നജ്മുന്റെ ഉപ്പ ഗസ്റ്റ് റൂമിൽ വന്നിരുന്നു..
ആരാ ആദ്യം സംസാരിച്ചു തൊടങ്ങാ എന്ന് ഒരു സംശയം ഇരുകൂട്ടർക്കും.. ഒടുവിൽ അൻവർ ക്ക തന്നേ തൊടങ്ങി..
: നജ്മുന്റെ താത്താരൊന്നും ഇവ്‌ടെ ല്ല്യെ..?
: ആഹ് വല്ല്യ മോള് ണ്ട്.. രണ്ടൂസായി വന്ന് ട്ട്.. പിന്നേ എന്താ ഇങ്ങള്ടെ വിശേഷൊക്കെ.. സുഖാണോ
: അൽഹംദുലില്ലാഹ് !കാര്യങ്ങൾ ഒക്കെ നല്ല രീതീ തന്നെ പോവുന്നു..
: സബീല് മോന്റെ ആലോചനകളൊക്കെ തൊടങ്ങിയോ..?
: ഇല്ല അത്തരം ആലോചനകളൊന്നും വേണ്ടാന്നാ ഓൻ പറഞ്ഞത്..
: അതെന്താ.., ഇനി മോനെങ്ങനെ ഒറ്റക്ക്..?
: ഇല്ല, ഓൻ ഒറ്റക്കാവാനൊന്നും ഓനുദ്ദേശിച്ചിട്ടില്ലാ..
ആ ഉപ്പാക്ക് ഒന്നും പുട്ത്തം കിട്ട്ണ്ടായിന്നീലാ..
അതെ സമയം സബീല് നജ്മുന്റേ അടുത്ത് പറഞ്ഞത്..
: നജുമൂ.. അന്ന് ന്റെ മുത്തിന് ഞാൻ തന്ന വാക്കാ ഞാൻ കാരണം ഇയ്യ് കരയൂലാന്ന്.. അതോണ്ട് അന്നേ കൊണ്ടോവാനാ ഞാൻ വന്നേ.. എന്നും അന്റെ കൂടെ ഞാൻ ണ്ടാവും..
ഇന്ശാല്ലാഹ്..
ഓന്റെ ഉപ്പയും അത് തന്നാ പറഞ്ഞത്..
: മോളെ സബീല് തന്നേ നോക്കിക്കോളാം ന്ന് പറഞ്ഞു.. ഓന്ക്ക് ഓളെ മാത്രം മതി.. അതോണ്ട് ഓളെ കൊണ്ട് പോയാലോ എന്ന് ചോയ്ക്കാനാ ഞങ്ങള് വന്നത്...
ആ ഉപ്പാന്റെ കണ്ണ് നിറഞ്ഞ്.. പടച്ചോനെ സ്തുതിച്ചു.. അദ്ദേഹം എണീറ്റു ഇപ്പൊ വരാ ന്ന് പറഞ്ഞ് ഉള്ളിൽക്ക് പോയി.... ആ മുഖത്തെ സന്തോഷത്തിൽ നിന്ന് മനസ്സിലായി..ഓര് പ്രതീക്ഷിച്ചത് ഇതല്ലാ ന്ന്..
പിന്നേ അജൂനും ഉപ്പാക്കും ചെറിയൊരു ആശങ്ക ണ്ടായ്ന്ന് പക്ഷെ ആ ബേജാറും ല്ലാണ്ടായി..
അങ്ങനെ നജ്മുന്നീസ അഹ്‌ദാ സബീലിന്റെ പെണ്ണായി ആ വീട്ടിലെത്തി.. തുടക്കം കുടുംബക്കാർക്ക് പലർക്കും എതിർപ്പ് ണ്ടായ്ന്നെങ്കിലും തുടരെ അത് ഇല്ലാതായി..
സബീല് മലേഷ്യയിൽ ജോലി ചെയ്തീര്ന്ന കമ്പനീലെ CEO പറഞ്ഞ പ്രകാരം സബീല് നജ്മുനെ ചികിത്സക്കായി മലേഷ്യയിലേക്ക് കൊണ്ടോയി.. ഉമ്മയും കൂടെ പോയി.. ഒരുമാസത്തേക്ക്..
അവിടത്തെ ഒരുയർന്ന മൂല്യമുള്ള, അസ്ഥി വിഭാഗ ചികിത്സക്ക് പേര് കേട്ട ഹോസ്പിറ്റലിൽ.. വിദഗ്ധ ചികിത്സക്ക്..
അരക്ക് താഴെ ഉള്ള ശരീരം അത് പോലേ നിശ്ചലമായെങ്കിലും പൂർണമായി നിരാശപ്പെടേണ്ടി വന്നില്ല.. നഷ്ടപ്പെട്ട സംസാര ശേഷി തിരിച്ചു കിട്ടി അരക്ക് മുകളിലേക്ക് ള്ള ചലന ശേഷിയും...
ദൈവാനുഗ്രഹം കൊണ്ട്.. അത് കൊണ്ട് മാത്രം.. കിടപ്പിൽ നിന്ന്
വീൽ ചെയറിലേക്ക് ജീവിതം ഒന്നും കൂടെ മാറി..
നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടിയ പോലേ ആയി... പിന്നീട് ള്ള രണ്ടര വർഷക്കാലം...
(തുടരും)
( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )
(8086802686.. )
*എന്റെ സ്വന്തം കൂടപ്പിറപ്പ്*
(Part 22)
നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടിയ പോലേ ആയി... പിന്നീട് ള്ള രണ്ടര വർഷക്കാലം...
, നജ്മു സംസാരിച്ചു.. !
കൊറേ കൊറേ സംസാരിച്ചു.. ഉമ്മന്റട്ത്തും ഉപ്പാന്റടുത്തും അജൂന്റടുത്തും..
കൂടുതലായി സബീലിന്റെ അടുത്ത്.. !
പറയാൻ മാറ്റി വെച്ച ഒരുപാട് കാര്യങ്ങൾ പറഞ്ഞ്.. പറയാൻ കഴിയാത്ത നാളുകളെ പറ്റി പറഞ്ഞു ..
തനിക്കുണ്ടായ്ന്ന ആശകളും പൂതികളും ഒക്കെ പറഞ്ഞു.. മനസ്സിൽ വിരിഞ്ഞ കഥകളെ നിറമുള്ള വരികളെ പകർന്നു...
സബീലിനെ തനിയെ കിട്ടുമ്പോഴൊക്കെ കൊഞ്ചി.. ഒരുമ്മയാവാൻ അശക്തയാണെന്ന് പറഞ്ഞ് പലവട്ടം കരഞ്ഞു..
തന്റെ ഇക്ക (സബീല് ) ചാരെയെത്താൻ ഒന്ന് വൈകുമ്പോഴേക്കും പരിഭവം പറഞ്ഞു..
അതെ.. സുഖമുള്ള നിമിഷങ്ങൾ പെട്ടന്ന് മായുന്ന ഒരു യാഥാർഥ്യം മനുഷ്യ ജീവിതത്തിൽ ഉണ്ട്.. വിധിയാണെന്ന് നമ്മൾ ആശ്വസിക്കുമെങ്കിലും അതൊരു ജീവതാളങ്ങളിൽ ഒരു വിങ്ങലായി മാറും...
അജു പഴയ അജ്മൽ തന്നെയായി..അവനെ തളർത്തിയ അവന്റെ കൂടപ്പിറപ്പിന്റെ ജീവിതം തളിരണിയുന്നതിനേക്കാൾ അവൻ മറ്റൊന്നിനും മനസ്സ് വെച്ചിട്ടില്ല ... കുടുംബമല്ലാതെ അവന്റെ മനസ്സിൽ മറ്റു പ്രാധാന്യങ്ങൾ ഇല്ല ..
ഇതിനിടെ സബീൽ ഒരു ഇടവേളക്ക് ശേഷം നജ്മു പറഞ്ഞിട്ട് ഒരു മൊബൈൽ ഷോറൂം തൊടങ്ങി.. മലേഷ്യയിലെ ജോലി വേണ്ടന്ന് വെച്ച്..
അൻവർക്കയും ഭാര്യ ആബിതാത്തയും സന്തുഷ്ടരാണ്...
നജ്മു നന്നായി എഴുതുമായിരുന്നു.. മനസ്സിലെ ആശയങ്ങൾ കടലാസിലേക്ക് പകർത്തി.. നൊമ്പരങ്ങൾക്ക് വരിയിലൂടെ ജീവൻ പകർന്ന്..
അവയിൽ പലതും പ്രസിദ്ധീകരണ യോഗ്യതള്ളവയേര്ന്ന്.. പക്ഷെ അതിന് നജ്മൂന് താല്പര്യണ്ടായ്ന്നീലാ.. പക്ഷെ പലതും വായിച്ചവരെ അമ്പരപ്പിച്ചു...
................................................................
................................................................
അന്നൊരീസം.. നജ്മു അജൂനെ വിളിച്ചു റൂമിലേക്ക് വരാൻ പറഞ്ഞു...
രണ്ടൂസായിട്ട് ഇത്താക്ക് ള്ള ഒരു മൗനം അജു ശ്രദ്ധിച്ചീന്നു.. ഓൻ റൂമിലേക്ക് ചെന്ന്..
നജ്മു കട്ടിൽ കിടക്കേര്ന്ന് , ഓനോട് കട്ട്മ്മേ ഇരിക്കാൻ പറഞ്ഞ്.. നജ്മു ഒരു മന്ദഹാസത്തോടെ ഓനെ നോക്കി... എന്നിട്ട് വളരെ സൗമ്യമായി ഓനോട് പറഞ്ഞു...
: അജൂ.., ഞാനും അന്റെക്കയും മനസ്സാൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ഒരനുഗ്രഹം ആണ് നീ..
എന്നും എന്തിനും ഇയ്യ് ണ്ടായ്ന്നു..
നീ ചെയ്ത ത്യാഗങ്ങൾ... എന്നും ഇന്റെ പ്രാർത്ഥനേലും ഇയ്യ് ണ്ട്..
ഇനിയും ഇയ്യ് ണ്ടാവും ന്ന് അറിയാ..നാളെ ഇത്ത പോയാൽ ഇക്കാക്ക് കൂട്ടായി നീ ഉണ്ടാവണം.. ഇക്കാനെ പുതിയ ജീവിതത്തിലേക്ക് കൊണ്ട് പോണം..ഞാൻ പറയുന്നത് അനക്ക് മനസ്സിലാവൂലെ..
ഇത്ത പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാഞ്ഞിട്ടല്ല പക്ഷെ അത് മനസ്സിൽ ഉൾകൊള്ളാൻ കഴിയാത്ത ഒരങ്കലാപ്പിൽ അജു ഇത്താനെ മിഴിച്ച് നോക്കേന്നു..
ഇത്താടെ മന്ദഹാസം പതിയെ ചുരുങ്ങിയപ്പോ അജു ശാസന പോലേ പറഞ്ഞു..
: ഇത്താ ഇങ്ങളെന്തൊക്കെണ് പറയ്ന്നെ .. ഇങ്ങള് എവ്ട്ക്ക് പോവും ന്നാ... വെറുതെ അതും ഇതൊക്കെ ആലോയ്‌ച്ച്.. ഇങ്ങള് ഇപ്പൊ നന്നായി ഒറങ്ങിക്കോളീ. പടച്ചോനേം മനസ്സിലോർത്ത് കെടന്നാ മതി..
ഇത്താനോട് ഓനെന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു . പക്ഷേ മനസ്സ് അവിടെ ഒറച്ചു നിക്ക്ണ്ടായ്ന്നീലാ... ഓൻ ഇത്താനോട് സലാം പറഞ്ഞ് എണീറ്റു..
റൂമിൽ നിന്ന് പൊറത്തേക്ക് എറങ്ങിയപ്പോ എവിടെയോ ഒരു തീക്കനൽ കോരിയിട്ട പോലേ തോന്നി ഓന്ക്ക്..
ഇക്ക അപ്പോഴേക്കും അവിടെ വന്നീന്ന്.. ഇക്ക അജൂനെ നോക്കി.. ഓൻ ഇക്കാനീം.. അജു മിണ്ടാട്ടല്ലാതെ നിന്നപ്പോ ഇക്ക വല്ലാതായി..
: എന്താ അജൂ.. എന്താ ഇയ്യ് ങ്ങനെ
നിക്ക്ന്നെ..?
: ഒന്നുല്ല ഇക്കാ,, നജ്മുത്താനോട് സംസാരിക്കേര്ന്നു.. പാവം തോന്നാ.. അപ്പൊ പോന്നു..
പിന്നേ അന്റെ shop എങ്ങനെ പോവുന്നു..?
: അത് ബർക്കത്തിലാ പോണേ..പിന്നേ ഇക്ക് കൊറച്ചു കാര്യങ്ങൾ പറയാൻ ണ്ട് , കൊറച്ചു കയിഞ്ഞു ഞാൻ അന്റെട്ത്ക്ക് വരാ ട്ടൊ..
: ഞാൻ ടെറസ്സിന്റെ മോളിൽ ണ്ടാവും..
സബീല് റൂമിൽക്ക് പോയി.. അജു പയ്യെ ടെറസ്സിന്റെ മോള്ക്കും..
---------------------------------------------------------
സബീല് നജ്മുന്റെ അരികിലേക്ക് ചേർന്ന് കിടന്നു..
നജ്മു തന്റെ പ്രിയതമന്റെ ശരീരത്തോട് പറ്റി ചേർന്ന് കിടന്നു..എന്തോ ഒന്ന് പറയാൻ അവൾ ധൈര്യം കൂട്ടേര്ന്ന്.. സാവധാനം അവൾ സബീലിനെ തലോടി കൊണ്ടിരുന്നു. എന്നിട്ട് സബീലിനോട് മാത്രമെന്നോണം പറഞ്ഞു..
: ഇക്കാ.. ന്റേ ജീവിതത്തിൽ എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും അധികം സ്നേഹവും പരിപാലനവും ഇക്ക് തന്നിട്ടുണ്ട്.. ആരും സഹിക്കാത്ത ത്യാഗം സഹിച്ചിട്ടുണ്ട്.. ന്റേ ഇക്ക തന്നേണ് ഈ നജ്മുന്റെ ഭാഗ്യം.. ഞാൻ കൊറച്ച് അഹങ്കരിച്ചിട്ട്ണ്ട് ഇങ്ങള് ടെ സ്നേഹം കൊണ്ട്.. പക്ഷെ ഇക്ക് അത് ഇനിയും അതനുഭവിക്കാൻ കഴിയോ ന്നറീല..
മുഴുവനാക്കാൻ ഓൻ സമ്മയ്ച്ചീല..
: എന്താ ന്ജമൂ ഇയ്യ് ഇങ്ങനൊക്കെ പറയുന്നേ.. ഇയ്യ് ന്റേ സ്വന്തല്ലേ.. പടച്ചോൻ എനിക്കായി തന്ന നിധി.. ന്റേ കാന്താരി.. നിനക്കല്ലാതെ പിന്നാർക്കാ ഞാൻ.. ഡോക്ടർ അന്നോട് പറഞ്ഞതല്ലേ ഓരോന്ന് ആലോയ്ച്ചു ടെൻഷൻ ആവരുത് ന്ന് .. ഇപ്പൊ ഇന്റെ മുത്ത് നന്നായി ഉറങ്ങണം.. നാളെ അനക്ക് ഒരു സ്പെഷ്യൽ സർപ്രൈസ് ണ്ട്..
പിന്നേം ഓള് എന്തൊക്കെയോ പറയാൻ തുനിഞ്ഞു . പക്ഷെ അതിൽ നിന്ന് പിൻവാങ്ങി.
പതിയെ ഓളെ ഒറക്കത്തിലേക്ക് നയിച്ച് തിരിച്ച് സബീല് അജൂന്റെ അടുത്തേക്ക് വന്നിരുന്നു..
എന്നിട്ട് പതിയെ പറഞ്ഞു തൊടങ്ങി..
: പാവാ, ഇപ്പോഴും ചെറ്യേ കുട്ട്യോളെ പോലേ കൊഞ്ചാ ഓള്..
:ഒറങ്ങിയോ..?
: മ്മ്.. ഒറങ്ങി.. നാളെ ഞങ്ങൾടെ കൂടെ പഠിച്ച എല്ലാരും ഇവിടെ വെച്ച് കൂടാ.. ഓളോട് പറഞ്ഞിട്ടില്ല.. ഒരു സർപ്രൈസ് ആവട്ടെ ന്ന് കര്തി..
: അത്, കൊള്ളാലോ.. ഇത്താക്ക് നല്ല സന്തോഷാവും..
: മ്മ്.. ഇന്ശാല്ലാഹ്.. !
പിന്നേം രാത്രിയുടെ നാളങ്ങളെ കൂട്ട് പിടിച്ച് അവർ കൊറേ നേരം സംസാരിച്ചു..
ദൈവചിന്തയിൽ മുഴുകി നടക്കുന്ന നല്ലവരായ മനുഷ്യർക്ക് ചെറ്യേ ചെല വെളിപാട് ഒക്കെ കിട്ടുമെന്ന് പറയാറില്ലേ.. അത്തരം എന്തോ ഒന്ന് നജ്‌മൂന് കിട്ടിയിട്ടുണ്ടാവും.. കാരണം പിറ്റേ ദിവസം സാക്ഷ്യപ്പെടുത്തിയത് അതായിരുന്നു..
അന്ന് സുബ്ഹിക്ക് ഉറക്കമുണർന്ന് അവര് പള്ളീ പോയി.. തിരിച്ചു വന്നതിന് ശേഷം സബീല് നജ്മുനെ വിളിക്കാൻ പോയി..
ഒറങ്ങുന്ന ഓൾടെ കവിളിൽ ഒരുമ്മ കൊടുത്ത് പതിയെ ഓളെ വിളിച്ച്.. പിന്നേം പിന്നേം വിളിച്ചു.. ഓരോ വിളിയിലും അനക്കമില്ലാത്തത് കൊണ്ട് വിളിയുടെ ശബ്ദം കൂടി..
പക്ഷെ എന്ത് കൊണ്ടോ എണീറ്റില്ല..അജു റൂമിലേക്ക് ഓടി വന്ന്.. അവൻ തരിച്ചു നിന്ന് പോയി.. അതെ പറഞ്ഞതെല്ലാം വസ്വിയ്യത്ത്
(മരിക്കും മുന്നേ കൊടുക്കുന്ന ഉപദേശം )ആയിരുന്നു എന്ന് അവനു മനസ്സിലായി..
നജ്മു പോയി..!!
സബീൽ അവളെ പിന്നീട് വിളിച്ചുണർത്താനാ വാതെ , പൂർണമായി ചലനമറ്റ ആ ശരീരത്തിലേക്ക് നോക്കി തളർന്നിരുന്നു പോയി...
അതൊരു യാഥാർഥ്യമായി അംഗീകരിക്കാൻ പലർക്കും കഴിയാതെ പോയി..
പറഞ്ഞ പോലേ കൂടെ പഠിച്ചവർ എല്ലാരും വന്ന്... ഒന്ന് കരയാനല്ലാതെ ആർക്കും ഒന്നിനും കഴിഞ്ഞില്ല..
സാന്ത്വനിപ്പിക്കാൻ ആർക്കും വാക്കില്ല...
പക്ഷെ യാന്ത്രികമായി അജു എന്തെല്ലോ ചെയ്തു..
നജ്മുന്റെ മ്മ കൊറേ കരഞ്ഞു.. സബീലിനെ ചേർത്ത് പിടിച്ച് കരഞ്ഞു...
ഇസ്ലാമികമായി എല്ലാ ചടങ്ങുകളും കഴിഞ്ഞ്.. വന്നവരെല്ലാവരും പതിയെ പതിയെ ഓരോരുത്തരായി പോയി..
അവസാനമായി ഖബറിൽ ഒരു പിടി മണ്ണിട്ട് എല്ലാരും പ്രാർത്ഥിച്ചു.. ഒടുക്കം പ്രകൃതി പോലും അതിനെ സ്വീകരിച്ചു..
------------------------------------
നേരം വൈകി.. അജു സബീലിനെ തിരഞ്ഞു നടന്നു.. ഒടുവിൽ കണ്ടെത്തി.
അവിടെ പള്ളിക്കാട്ടിൽ ആ ഖബറിന്റെ ഓരത്തായ് മുട്ടുകുത്തി ഇരുന്ന് കരയുന്നു.. നിസ്സഹായതയോടെ അജു ഇക്കാനെ നോക്കി നിന്ന്..
ഫോണിലേക്ക് വന്ന ഉപ്പാന്റെ കാളാണ് ഓനെ ഉണർത്തിയത് .. ഓൻ ഫോൺ അറ്റൻഡ് ചെയ്തീല.. എന്തിന് ള്ള വിളിയാണെന്ന് അറിയാലോ..
ഇക്കാന്റേ അടുത്ത്ക്ക് നിന്ന്.. ന്ന്ട്ട് പറഞ്ഞു
: ഇക്കാ നേരം ഒരുപാടായീലെ.. ഇക്ക വീട്ടിലേക്ക് ചെല്ല്.. പ്പേം മ്മേം അന്വേഷിക്കുന്നു..
:മ്മ്.....
പിന്നേ ഒന്നും മിണ്ടാതെ, തോരാത്ത കണ്ണീരോടെ പതിയെ ഓനാ ഖബറിന്റെ ഇടയിലൂടെ നടന്നു.. ജീവിതത്തിൽ ശെരിക്കും ഏകനായ് എന്ന പോലേ.. അജൂന്റെ സ്വന്തം കൂടപ്പിറപ്പ്.....
(അവസാനിച്ചു )
( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )
(8086802686.. )

0 Comments
Post a Comment