*എന്റെ സ്വന്തം കൂടപ്പിറപ്പ്*

(Part 16)

അവിടെ വെച്ച് കാര്യങ്ങൾ ഒക്കെ അറിയുന്ന ശംസുക്ക ഒരു വീട് ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു.. അജൂ അതാണ്‌ ട്ടൊ നജ്മുന്റെ വീട് ന്ന്..

എന്തോ എറിഞ്ഞിട്ട പോലേ തോന്നി ആ വർത്താനം.. അത്‌ ഇക്ക ശെരിക്കും കേട്ട്.. ഇക്ക ന്നെ നോക്കി പിന്നെ അങ്ങോട്ടും.. ഒന്നും മിണ്ടീല..

 ഇപ്പൊ മൗനം കൂട്ട് പിടിച്ചു നടക്കുന്ന ഇക്കാടെ മുഖം ഇക്ക വന്നതിന് ശേഷം ഇക്ക് പരിചിതമാണ്..

ശംസുക്ക ഞാൻ പറഞ്ഞ പോലേ ഇക്കൊരു തണലേര്ന്നു.. ഞാൻ എല്ലാം പറയല്ണ്ട് മൂപ്പരോട്.. എന്റെ മനസ്സിന്റെ ഭാരം കൊറക്കാൻ ഇക്ക് പടച്ചോനായിട്ട് തന്നതാ ഓര്ടെ കൂട്ട്..

ശംസുക്കാന്റെ വീട്ടിൽ ഞാൻ അറിയപ്പെടുന്ന വ്യക്തിയാണ്.. അതോണ്ട് വരും എന്ന ഒറപ്പ് കിട്ട്യോണ്ട് ഇഷ്ടംപോലേ പലഹാരങ്ങൾ നിരന്നു ചായടെ കൂടെ..

അപ്രതീക്ഷിതമായി വീണ്ടും ഒരു മെസ്സേജ് വന്ന്.. മറ്റാരുടേം അല്ല.. നജ്മുത്താന്റെ.. ഒറപ്പ് വരുത്താനാ.. ശംസുക്കാടെ വീട്ടിൽ എന്റെ കൂടെ വന്നത് എന്റെ കൂടപ്പിറപ്പ് തന്നേണോ ന്ന്..

അവിടെ വെച്ച് ഒരു കൂടിക്കാഴ്ച്ച ഒരുക്ക്യാലോ ന്ന് തോന്നി.. പക്ഷെ വേണ്ടാ ന്ന് മനസ്സ് പറഞ്ഞു..

ഇക്ക ചോദ്യങ്ങൾക്ക്‌ മറുപടി കൊടുക്ക്ണ്ട്.. പക്ഷെ ഓന്റെ മനസ്സ് അവിടെ നിന്നും, എന്നിൽ നിന്നും,  മറ്റു പലതിൽ നിന്നും,  തെന്നി മാറുന്നത് ഇക്ക് മനസ്സിലാക്കാൻ അധികം നേരം വേണ്ടി വന്നില്ല...

കാരണം ഇതൊന്നും പ്രതീക്ഷിച്ചല്ല പൊറപ്പെട്ടത്.. ഇതൊരിക്കലും പ്രതീക്ഷിക്കാതിരിക്കാൻ ഇക്ക പാട് പെട്ടതല്ലേ..

ചിന്തകളും ആശങ്കകളും കടിഞ്ഞാണിടാത്ത കുതിരയെ പോലേ പാഞ്ഞു..

ഇക്കാനെ കണ്ടപ്പോ ഇത്ത കരഞ്ഞിട്ടുണ്ടാവോ ന്ന് ചിന്തിച്ച് ചിന്തിച്ച്  തല പുകച്ച്..

പക്ഷെ പകല് സ്വപ്നം കാണുന്ന പോലേര്ന്ന് അപ്പൊ ശംസുക്കാന്റെ പെങ്ങള് നജ്മുത്താനേം കൂട്ടി അങ്ങോട്ട് വന്നപ്പോ ഇക്ക് തോന്നിയത്..

അത്‌.. അതംഗീകരിക്കാൻ മനസ്സ് പലതവണ മടികാണിച്ചു..
മോത്ത് രക്തോട്ടം നിന്ന് പോയോ ന്ന് തോന്നി.. ഒരു പകച്ചിലോടെ ഞാൻ ഇക്കാനേ നോക്കി.. പിന്നെ ശംസുക്കാന്റേ മൊഖത്തേക്കും..

ഇക്ക ദേഷ്യത്തിലാണോ, സങ്കടത്തിലാണോ എന്നൊന്നും മനസ്സിലാക്കാൻ പറ്റാത്ത മട്ടാ..

ഇത്ത.. തലതാഴ്ത്തി നിക്കാ.. കണ്ണ് നന്നായി നിറഞ്ഞിരുന്നു.. ശംസുക്കാന്റെ പെങ്ങള് നിർബന്ധിച്ചു കൊടുന്നതാ..

അന്ന് ആ നിമിഷം മുതൽ ജീവിതത്തിന്റെ തളത്തുടിപ്പുകൾ പിന്നേം മാറി..

സ്വയം നീറുമ്പോഴും മറ്റുള്ളോരെ ചിരിപ്പിക്കാൻ നടക്കുന്ന  ഒര് ക്യാരക്ടർ ആണ് ഇക്ക് ന്ന് പലതവണ ശംസുക്ക പറഞ്ഞിട്ടുണ്ട്..

ഒരിക്കൽ വിധിയാൽ കയ്യ്ന്ന് പോയി എന്ന് കരുതിയ ശംസുക്കാന്റെ ജീവിതത്തെ തിരിച്ചൊരുവിധം കൂട്ടിയോജിപ്പിക്കാൻ ഇക്ക് കഴിഞ്ഞതും ആ കണ്ണീര് കാണാൻ വയ്യാത്തോണ്ടാ..

അപ്പൊ ഇക്ക് വേണ്ടി ഇതെങ്കിലും ചെയ്യണം എന്ന് പടച്ചോൻ വിചാരിച്ചു കാണും..

എല്ലാം അറിഞ്ഞുകൊണ്ട് തന്നേ ആണ്.. ഞങ്ങളോട് അവ്ട്ക്ക്‌ വരാൻ പറഞ്ഞതും, നജ്മുത്താനെ കൊടുന്നതും അതോണ്ടന്നെ..

ശംസുക്കാന്റെ മോത്ത് ള്ള ചിരി പതിവിലും സുന്ദരമാണ്.. ഇക്ക ചോയ്ച്ചു
: അജൂ, നജ്മാടെ കാര്യം അന്റോടെ എല്ലാർക്കും അറിയോ?

:  അറിയാ, മ്മാക്കും പ്പാക്കും അറിയാ

:എതിർപ്പൊന്നും ല്ലേ?

: ഇല്ല.., പിന്നേ മ്മാക്ക് ഇത്താടെ അവസ്ഥേല് സങ്കടം ണ്ട്..

: നജുമൂ.. അന്റോടെ ന്താ പാട്..?

: ഇത്താത്താർക്ക്‌ അറിയാ.. ഉപ്പക്കും ഉമ്മാക്കും സംശയം ണ്ട്.. പലപ്പോഴും തൊറന്ന് പറഞ്ഞോളാൻ പറഞ്ഞീന്നു
പക്ഷെ പറഞ്ഞില്ല..

ശബ്ദം ഉയരാൻ പ്രയാസം ള്ള പോലേ .. അയ്ന്റേ കൂടെ ഒരു തേങ്ങലും ആ ശബ്ദത്തിൽ ള്ളത് ഇക്ക് മനസ്സിലായി...

ശംസുക്ക ഇക്കാനെ നോക്കി കൊണ്ട് തുടർന്നു..

:  ഉം.. ഞാൻ അത്‌ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോയ്ച്ചതാ.. പിന്നേ ഇക്ക് മനസ്സിലായി.. സെബിക്ക് ഇപ്പോഴും നജ്മായെ ഇഷ്ടാ.. ആ പഴയ ഇഷ്ടത്തെക്കാൾ ഇഷ്ടാ.. കാരണം ഇപ്പോഴും വെറുപ്പാണെങ്കിൽ അല്ലെങ്കി ഇഷ്ടല്ലെങ്കിൽ അജു പറഞ്ഞത് വെച്ച് നോക്കുമ്പോ സബീൽ ആകെ അസ്വസ്ഥത കാട്ടും.. പക്ഷെ ഇങ്ങള് നോക്ക് അവൻ കൂളാണ്.. വെറും ഈഗോ അതാണ്‌ കാര്യം, കാരണം ഓന്ക്ക് അറിയണം എത്രത്തോളം സീരിയസ് ആയിട്ടാണ് നജ്മൂന്റേ സ്നേഹം... പിന്നേ ഓനും ഓൾടെ പിന്നാലെ കൊറേ നടന്നീലെ.. അന്ന് ഓൾക്ക് അത്‌ അക്‌സെപ്റ് ചെയ്യാൻ കൊറേ ബുദ്ധിമുട്ട് ണ്ടായ്ന്ന്. പക്ഷെ ഓള് അറിയണം പരസ്പരം സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും എത്ര നാള് വരെ വേണങ്കിലും ജീവിച്ചു കാണിക്കാം ന്ന്..  പക്ഷേ അന്ന് സെബിനേ നിരാശനാക്കാനേ കഴിഞ്ഞുള്ളു..
       പക്ഷെ നജുമൂ.. ഓർക്കാപൊറത്ത് അടിക്കിട്ട്യപ്പോ അത്‌ സഹിക്കാൻ ള്ള ശേഷി ണ്ടായില്ല. അത്രേം ള്ളൂ.. ഇങ്ങളെ കാര്യം..

പറഞ്ഞു തീരും വരെ ആ പുഞ്ചിരി മുഖത്തു തന്നെ ണ്ടായ്ന്ന്.. ഇന്നും മറക്കാൻ പറ്റാത്ത രൂപം.. കാരണം അത്‌ ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചുപോയ രൂപമാണ്..

ശംസുക്ക പറഞ്ഞ കാര്യങ്ങൾ പല തവണ എന്റെ മനസ്സിലൂടെ പോയ വിചാരങ്ങൾ ആണ്... പക്ഷേ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശംസുക്ക വേണ്ടിവന്ന്..

അന്നാ വീട്ടിൽ വെച്ച് ണ്ടായ രംഗങ്ങൾ കണ്ട് സന്തോഷം കൊണ്ടും സങ്കടം കൊണ്ടും ഞാൻ വിങ്ങിപ്പൊട്ടി.. ഞാൻ മാത്രല്ല ശംസുക്കയും മൂപര്ടെ പെങ്ങളും..

ഇക്ക  നജ്‌മുത്തന്റെ അട്ത്ത് ചെന്ന് എന്തോ അധികാരം പോലേ മൊഖം പിടിച്ചുയർത്തി ഇരുകണ്ണുകളും തൊടച്ചു.. എന്നിട്ടാ കണ്ണിൽ നോക്കി പറഞ്ഞു...
           :  ഇനി ഞാൻ കാരണം എന്റെ മുത്തിന്റെ കണ്ണ് നിറയൂല...


അത്‌ മാത്രേ വേണ്ടിവന്നുള്ളൂ ഇത്ത ഇക്കാന്റെ മേത്ത്ക്ക്‌ വീണു.. ആ വിരിഞ്ഞ മാറിന്റെ ചൂടിലേക്ക്.. സ്വന്തം ജീവനെ കൂട്ടിച്ചേർത്തുകൊണ്ട്...


അന്ന് ആ ദിവസം.. എന്റെ നാഥൻ എനിക്ക് തന്ന സന്തോഷത്തിന്റെ ദിവസം.. എന്റെ കൂടപ്പിറപ്പിന്റ ദിവസം..

ഒരു ജീവിതയുഗം മുഴുവൻ എന്നിൽ നിറഞ്ഞ് നിന്ന ഒരു മാറാപ്പിനെ ഞാൻ തൂക്കിയെറിഞ്ഞ ദിവസം..

ഇക്കയും ഇത്തയും ചേർന്ന് നിന്നപ്പോ..ശെരിക്കും ഞാൻ തറയിലല്ലെര്ന്നു..

പക്ഷെ.. സന്തോഷം.. അതിനെന്നും അൽപായുസല്ലേ.. സങ്കടം പോലേ അത്‌ നിത്യം കൂടെ ണ്ടാവൂല്ലല്ലോ.. ല്ലേ..

(തുടരും )


( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )

(8086802686.. )



*എന്റെ സ്വന്തം കൂടപ്പിറപ്പ്*

(Part -17)

(ഫ്ലാഷ്ബാക്കിൽ നിന്ന് തല്ക്കാലം
 ഒന്ന് തിരിച്ചു വരാം.. )

ചിന്തകളിൽ നിന്ന് നോവോടെ അജു പലതും ചികഞ്ഞെടുത്തു.. പറഞ്ഞു തീരുന്നതിന് മുമ്പേ കണ്ണുകൾ നിറഞ്ഞു.. ആ കണ്ണീരിൽ നിന്നും ഇനിയും കൊറച്ചു കൂടെ ചികഞ്ഞെടുക്കാൻ ഉണ്ട്...

ഒരു നെടുവീർപ്പോടെ ആ ജീവിതം മുഴുവൻ നബ്ഹാൻ മനസ്സിൽ ചിത്രീകരിച്ചു.. എല്ലാം ആശിച്ച പോലേ നടന്നു.. പക്ഷെ ഇനിയും പലതും പറയാൻ അജു ബാക്കിവെച്ചിരിക്കുന്നു എന്ന് മാത്രം  മനസ്സിലായി..

അജു മുഖം പൊത്തി തല താഴ്ത്തി ഇരിക്കാ.. എന്തെങ്കിലും ചോദിച്ചു തുടങ്ങാൻ പൂതിണ്ടെങ്കിലും കൊച്ചു കുട്ടിയെ പോലേ തേങ്ങുന്ന ഓനെ കണ്ടിട്ട് ചോയ്ക്കാൻ മനസ്സ് അനുവദിച്ചില്ല...

ഒട്ടുനേരം കഴിയും മുമ്പേ അജു  എണീറ്റു.. എന്തോ തിരയാനെന്ന പോലേ പാലോട്ത്തും തപ്പി.. പിന്നേ മേശയുടെ വലിപ്പീന്ന് ഒരു പെട്ടി എടുത്ത്.അതിൽ നിന്ന്  ഒരു സിഗററ്റും..

ഇത്‌ പതിവില്ലാതെ കാര്യമാണ്.. തന്നെ കാണിച്ചോ കാണിക്കാതെയോ ഓൻ വലിച്ചത് കണ്ടിട്ടില്ല.. പക്ഷേ ഇന്നലെ മുതൽ ഓന്ക്ക് ഇങ്ങനെ ഒരു മാറ്റം..

ചോദ്യങ്ങൾ പലതും സ്വയം ചോയ്ച് നബ്ഹാൻ അജൂനെ തന്നെ ഉറ്റു നോക്കി.. ഒടുവിൽ ചോയ്ച്ചു.

:  അജൂ.. ഇന്ന് പോണം ന്ന് പറഞ്ഞീന്നു.. പക്ഷേ എപ്പഴാ?

എറിഞ്ഞു തീരാത്ത സിഗരറ്റ് കുറ്റി നിലത്തിട്ട്
..പക്ഷെ ചവിട്ടി അമർത്താൻ പോലും നിക്കാതെ അജു എണീറ്റു..

:  ആ.. പോണം.. ഇപ്പോ തന്നേ പോവാ.. നിഷാദ് ഇക്കാന്റെ വണ്ടി എടുത്താ മതി.. പിന്നെ ഇയ്യ്‌ ഓടിക്കൂലേ..?

: ആഹ്.. ഞാൻ key വാങ്ങിച്ചു വെച്ചിരുന്നു.. നമുക്ക് എറങ്ങാ.. ന്നാ

അജു മുഖം കഴുകാൻ വേണ്ടി വാഷ്‌റൂമിലേക്ക് നടന്നു.. കാലടികൾ വിറക്കുന്നുണ്ടായിരുന്നു. നടക്കുമ്പോഴും ഓന്റിക്കാന്റെ മൊഖം മനസ്സിൽ തെളിഞ്ഞു നിക്കാ..

"ഈ ലോകത്ത് ഏറ്റവും ബർക്കത്ത് കിട്ടിയ ഇക്ക ഞാനാ, കാരണം ഇക്ക് അജൂനെ പോലേ ഒരു കൂടപ്പിറപ്പിനെ പടച്ചോൻ തന്ന് "
 
    എന്ന് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ പറഞ്ഞ ഓന്റെ ഇക്ക..

ഓന്റെ ജീവിതത്തിൽ ഇന്നേ വരെ നടന്ന ഓന്റെ എല്ലാ നിമിഷങ്ങളും ഓനെ റാഞ്ചാൻ എന്നപോലെ തലക്ക് മീതെ വട്ടമിട്ടു പരക്കുന്നുണ്ട്.. തരം കിട്ടുമ്പോൾ കൊത്തിപ്പറിക്കാനും...

മുഖം കഴുകി തിരിച്ചു വന്ന്.. മുഖത്തെ കണ്ണീര് വെള്ളം കൊണ്ട് മായിച്ചു.. പക്ഷെ കണ്ണിനെ തുടച്ചു നീക്കാൻ വയ്യല്ലോ..

നബ്ഹാൻ പകച്ചു നിൽക്കും നേരം അജൂന്റെ ഫോണിലേക്ക് ഒരു കാൾ വന്ന്.. സ്‌ക്രീനിൽ സെബീലിന്റെ ഫോട്ടോയോടൊപ്പം ഇക്കാ എന്ന പേരും.. ഒരു വിറയൽ പെരുവിരലിൽ നിന്നും തലയിലേക്ക് കേറി..

ഞൊടിയിടെ കണ്ണീര് തൊടച്ചു മാറ്റി.. ഒരു ദീർഘ നിശ്വാസം എടുത്ത് ഓൻ കാൾ അറ്റൻഡ് ചെയ്ത്.. എവിടുന്നോ കിട്ടിയ ഒരു ധൈര്യം..

: ഹലോ ഇക്കാ..

:ഹാ.. അജൂ അസ്സലാമു അലൈകും..

: വലൈക്കുംസ്സലാം..

: അജൂ, കൊറച്ചു മുന്നേ ഉപ്പാക്ക് വിളിച്ചീന്ന്.. ഓർക്കെന്തോ പിരിമുറുക്കള്ള പോലേ.. എന്തെങ്കിലും പ്രശ്നം ണ്ടോ.. നിന്നോട് വല്ലതും പറഞ്ഞീന്നോ?

:ഏയ്.. എന്ത് പ്രശ്നം.. ഓല് ജോലിയൊക്കെ കയ്ഞ്ഞു വന്നതല്ലേ.. അതോണ്ടാവും.. ഞാൻ വിളിക്കാൻ പറയണ്ട്..

: ആ പിന്നേയ്.. നജ്മു അന്നേ വിളിച്ചീന്നോ.. ഞാൻ വിളിച്ചിട്ട് സ്വിച്ച് ഓഫ്‌ ആണ്.. എന്താ ന്നറീല..

:  ആ അത്‌  തിരുവനന്തപുരത്ത്ന്ന് വരുന്ന വഴീല് ഫോൺ മിസ്സായി ന്ന് പറഞ്ഞീർന്നു.. ഇത്ത ഉമ്മാടെ  ഫോണ്ന്ന് വിളിച്ചീന്ന്..

:ഹാ, ഞാൻ എന്താന്നറിയായ്ട്ട്.. വെറുതെ.. പിന്നേയ് ഇയ്യ്‌ നാട്ടിൽക്ക്‌ പോണില്ലേ..?

:  ഞാൻ പോവാൻ നിക്കാ.. പിന്നെ അവ്‌ടെ ഇരുന്ന് ങ്ങനെ പലതും ചിന്തിച്ചു കൂട്ടല്ലേ ട്ടൊ..ജോലീല് ശ്രദ്ധിക്ക് ട്ടൊ..

Phone വിളി അല്പം കൂടെ നീണ്ടു.. പക്ഷേ അജു.. അവൻ എത്ര നന്നായി ആണ് മാറിയത്.. ഇങ്ങനെ കരഞ്ഞു നിന്ന ഓന്റെ മുഖം അപ്പോഴും ഒരു പ്രതിരൂപമായി നിന്ന്..

ഉടനെ ഫോൺ വിളി നിർത്തി അജു നബ്ഹാനെ നോക്കി.. പോവാ ന്ന് ള്ള അർത്ഥത്തിൽ ...

മുറിപൂട്ടി അവർ പുറത്തിറങ്ങി.. സമയം 6മണിയായത് പോലും അറിഞ്ഞില്ല.. രാവിലെ പുറപ്പെടാൻ കഴിയാതെ പോയതിൽ അജൂന് ആവലാതിയായി..

യാത്ര തിരിച്ചു.. ഇരുട്ട് പറന്ന് തുടങ്ങിയ വീഥിയിലൂടെ എന്തിനെന്നോ പോലേ... ഇരുളടഞ്ഞ മനസ്സുമായി...


(തുടരും )


 ( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )

(8086802686.. )


*എന്റെ സ്വന്തം കൂടപ്പിറപ്പ്*

(Part 18)


യാത്ര തിരിച്ചു.. ഇരുട്ട് പറന്ന് തുടങ്ങിയ വീഥിയിലൂടെ എന്തിനെന്നോ പോലേ... ഇരുളടഞ്ഞ മനസ്സുമായി...

യാത്ര മൂകമായി തന്നേ നീങ്ങി.. സീറ്റിൽ ചാരി കണ്ണടച്ച് കിടക്കാ അജു.. ഓന്റെവസ്ഥ അറിയുന്നൊണ്ട് തത്കാലം നബ്ഹാൻ വണ്ടി ഓടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.. അടഞ്ഞ കണ്ണിനെയും തോൽപ്പിച്ച് കണ്ണ്ന്ന് പിന്നേം കണ്ണീര് ഒഴുകി..

രണ്ട് മൂന്നു മണിക്കൂർ യാത്രള്ളോണ്ട് വേഗം ഭക്ഷണം കഴിക്കാലോ കരുതി ഒരു റെസ്റ്റോറന്റ്ൽ കേറി.. വിശപ്പ് ണ്ടായിട്ടല്ല.. പക്ഷേ ആ വിരസത മാറാൻ ഒരു മാർഗ്ഗം..

കഴിക്കുന്ന ആൾടെ മനസ്സ് ശാന്തമല്ലെങ്കിൽ കഴിക്കുന്നതിന് രുചിണ്ടാവൂല.. ആർക്കാനും  വേണ്ടി ഓക്കാനിക്കുന്ന പോലേ..

കഴിച്ച്‌ കഴിഞ്ഞ് യാത്ര തിരിക്കും മുന്നേ നബ്ഹാൻ ചോയ്ച്ചു..

 ഇനിയെന്താ എവിടെക്കാ ഒന്നും ഇത്‌ വരെ അറിഞ്ഞില്ലല്ലോ..

: അജൂ, ഇയ്യ്‌ വേറൊന്നും പറഞ്ഞില്ല.. നമ്മൾ എന്തിനാ പോകുന്നത് എന്നൊന്നും.. നാട്ടിൽ എന്താ പ്രശ്നം എന്നല്ല.. പക്ഷെ അന്നേ ഇത്രേം തളർത്താൻ മാത്രം എന്താ പറ്റിയത് എന്ന് അറിയാനാ.. ഞാൻ ഇത്‌ വരെ ഇങ്ങനെ കണ്ടിട്ടില്ല.. നിനക്ക് പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നങ്ങളും ഇക്കറീല.. പക്ഷെ ഇന്ന്.. നീ എന്നോട് പറഞ്ഞത് മുഴുവൻ ആയിട്ടില്ല എന്ന് മനസ്സ് പറയുന്ന പോലേ..

അജു പോക്കറ്റിൽ നിന്ന് ഫോണെടുത്തു.. കൂടെ ഒരു കർച്ചീഫും.. മൊഖം നന്നായി അമർത്തി തുടച്ചു..

ഇതാണ് ഇക്കയും ഇത്തയും ന്ന് പറഞ്ഞ് ഫോൺ ഓണാക്കി ഇക്കടേം ഇത്താടേം നിക്കാഹിനെടുത്ത ഒരു ഫോട്ടോ കാണിച്ചു കൊടുത്തു..

നബ്ഹാൻ ഈ ഫോട്ടോ പലതവണ കണ്ടതാണ്.പലതവണ അജു ഇത്‌ നോക്കി ഇരിക്കുന്നതും കണ്ടിട്ടുണ്ട് . പലതവണ ഇക്കാടെ കല്ല്യാണ ദിവസത്തെ അലോയ്ച് സ്വപ്നം കണ്ടിട്ടുള്ളതും ആണ്.. 

പക്ഷേ വീണ്ടും അജു എന്തോ ബോധത്തോടെ നബ്ഹാൻക്ക് ആ ഫോട്ടോ കാണിച്ചുകൊടുത്ത് .

 എന്തിനാണ് ഇത്‌ കാണിക്കുന്നത് എന്ന് ഓൻ ചോയ്ച്ചീല. ചോയ്ക്കാൻ തോന്നീല്ല..

 പിന്നേ സാവധാനം ഇടറിയ ശബ്ദം കൊണ്ട് അജു പറഞ്ഞു..

ഇന്നലെ വൈകുന്നേരം ഓഫിസിൽ നിന്ന് വന്ന് ഞാനൊന്ന് നടക്കാൻ പോയീന്നു.
 നടക്കും നേരം മ്മ വിളിച്ചു പക്ഷെ പെട്ടന്ന് കട്ടായി.. ഞാൻ തിരിച്ചു വിളിച്ചപ്പോ എടുത്ത്..
                           പക്ഷേ അങ്ങനെ വൈകുന്നേരം വിളിക്കുന്ന പതിവ് മ്മാക്ക് ഇല്ല.. ഉമ്മ ജോലി ഒക്കെ കഴിഞ്ഞ് വീട്ടീലെത്തീട്ടു സാവധാനം വിളിക്കേള്ളൂ.. ഉമ്മ നന്നായി ടെൻഷനടിച്ചിട്ടാ സംസാരിക്കുന്നത്.. കരച്ചിലിന്റെ വക്കോളം എത്തിക്ക്ണ്... മ്മടെ വർത്താനം തൊടക്കം മുതലേ എടങ്ങേറ് ണ്ടാക്കി.. പക്ഷേ പറഞ്ഞ കാര്യങ്ങൾ.. അല്ലാഹ് ഇക്ക് താങ്ങാൻ വയ്യാത്ത ഒരു പരീക്ഷണം ആയല്ലോ....

പിന്നേം നിർത്തി.. വേദനയെ കടിച്ച് നിർത്തിയെന്നോണം ഓൻ തുടർന്ന്.. പറയുമ്പോൾ മൊഖത്തെ പേശികൾ വലിഞ്ഞു മുറുകി...

:  ഇത്ത കോഴിക്കോട് ള്ള പഠനം പൂർത്തിയാക്കി പിന്നെ ള്ളത് രണ്ട് വർഷത്തെ ട്രെയിനിങ്ങേര്ന്ന്.
അതാണെങ്കി ട്രിവാൻഡ്രം വെച്ചിട്ടും ..     
          ഇന്നലെ രാവിലെ ഇത്ത ലീവിന് നാട്ടിൽക്ക്‌ വരുമ്പോ.. ട്രെയിനിൽ ആയിരുന്നു.. രാത്രി കേറിയതല്ലേ. രാവിലെ ആയപ്പോ കുറ്റിപ്പുറം എത്തി.. പക്ഷേ സ്റ്റേഷനിൽ എത്തും നേരം ഉറങ്ങി പോയി. ഉറക്കത്തിനിടെ ആരോ കുറ്റിപ്പുറം എന്ന് പറയുന്നത് കേട്ട് ഉണർന്നു.. അപ്പോഴേക്കും വണ്ടി ഓടി തൊടങ്ങീര്ന്നു.. ധൃതിയിൽ ലഗേജ് എടുത്ത് ട്രെയ്ന് ന്ന് എറങ്ങാൻ നോക്ക്യപ്പോ ഇത്ത  കാല്തെറ്റി പ്ലാറ്റഫോമിലേക്ക് വീണ്.. പുറം തിരിഞ്ഞാ വീണത്.. വീണ വീഴ്ച്ചേന്ന് നീക്കാൻ കഴിഞ്ഞീല..
    പെട്ടന്ന് അവ്‌ടെണ്ടായ്ന്ന ആൾക്കാരൊക്കെ കൂടെ എടുത്ത് അടുത്ത്ള്ള  ഹോസ്പിറ്റൽക്ക്‌  എത്തിച്ചു.. അവ്ട്ന്ന് പെരിന്തല്മണ്ണ അൽഷിഫ ഹോസ്പിറ്റൽക്കും..
    കൂടെ ട്രെയിനിങ് ചെയ്യുന്ന ഒരു ചേച്ചി കൂടെണ്ടായതോണ്ട് പെട്ടന്ന് വീട്ട്ല് ള്ളോർക്ക് എത്താൻ പറ്റി..
    ഇപ്പോഴും വെന്റിലേറ്ററിലാണ്.. ഒന്നും ആരും വിട്ട് തൊറന്ന് പറഞ്ഞില്ല.. പക്ഷേ ന്റേ മാമൻ ആ ഹോസ്പിറ്റലിൽ ആണ് work ചെയ്യുന്നത്.. മാമൻ അന്വേഷിച്ചപ്പോ..
അറിഞ്ഞത്.. ആ വീഴ്ചയിൽ ഇത്താന്റെ നട്ടെല്ലിനും വോക്കൽ  കോഡിനും ക്ഷതം ണ്ട് ന്നാ.. എന്ന് വെച്ചാ.. ചലിക്കാനോ സംസാരിക്കാനോ ഇത്താക്ക്  ഇനി പറ്റീന്ന് വര്ല്ല വെറും ഒര് ജീവനുള്ള ശരീരം മാത്രം...

അതീ കൂടുതൽ പറയാൻ ഓന്ക്ക് ശേഷി ണ്ടായ്ന്നീലാ.. ചോയ്ക്കാൻ നബ്ഹാനും..
ഇനിയെന്താ ചെയ്യാ ന്ന് പോലും ചിന്തിച്ചെടുക്കേണ്ടി വന്ന് ഓന്ക്ക്

.പറ്റുന്ന വേഗത്തിൽ അവർ പോയി..

പിന്നീട് ഒന്നും സംസാരിക്കാൻ രണ്ട് പേർക്കും നാവ് ചലിച്ചീല..

പിന്നേം കാലം വില്ലനായി വന്ന് മുറിവേൽപ്പിച്ചു.. ഒരു മധുരം നുണഞ്ഞു തീരും മുമ്പേ..

രാത്രി അവർ എത്തുമ്പോഴേക്കും സമയം 10.30 കഴിഞ്ഞീന്നു...


(തുടരും )

( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )

(8086802686.. )