*എന്റെ സ്വന്തം കൂടപ്പിറപ്പ്*
(Part 13)
കത്തിച്ചാമ്പലായ ഒരു വീട് പോലെ ന്നൊക്കേ പറയാ അതാ ഇക്കാടെ പിന്നീട് ള്ള മനോഗതി.. ശെരിക്കും ഒരു മൊരടൻ.. ഇക്ക എന്റടുത്തു നോർമൽ ആണ് പക്ഷെ മൊളക് കടിച്ച പോലത്തെ മോന്ത.. ഇക്ക് ഇന്റെ ഇക്കാനെ പഴേ പോലെ കാണാൻ പറ്റാതായി..
പിന്നേം ആർക്കും വേണ്ടി കാത്ത് നിക്കാത്ത കാലം ഒന്നൂടെ വേഗത്തിൽ പോയി..
ഇക്ക പൊതുവെ വിശാലമായി ചിന്തിക്കൂല.. എത്രയൊക്കെ പാവേര്ന്നെങ്കിലും ഓൻ എല്ലാത്തിൽ നിന്നും ഉൾവലിയാറാ..
വേറൊരു എടങ്ങേറ് ന്താന്ന് വെച്ചാ.. ഇക്കാക്ക് പെണ്ണ് ന്ന് കേക്കുന്നതെ അലർജിയായി.. ഒരു പെണ്ണ് കാരണം അല്ലെങ്കി ഓന്റെ തോന്നലുകൾ കാരണം ഒരു വർഗ്ഗം മുഴുവൻ ഓന്ക്ക് വെറുപ്പായി.. പക്ഷെ പരുഷമായി സ്ത്രീകളോട് സംസാരിക്കൽ ഒന്നും അല്ല.. ആരോടും മിണ്ടൂല..
എന്തിനേറെ കസിൻസായ പെങ്കുട്ട്യോളോട് പോലും...
ഇതിനിടെ സ്വഫുത്ത ഇക്കാനെ നേരാക്കാൻ നോക്കി.. പക്ഷെ അതും കമഴ്ത്തിട്ട കൊടത്തിൽ വെള്ളം പാർന്ന പോലെ.. കാര്യല്ലതായി
അങ്ങനെ plus 2എന്ന, മധുരവും തീർന്നു.. ഇക്ക പിന്നീട് ഡിഗ്രി സ്റ്റഡീസ് നൊന്നും മെനക്കെട്ടില്ല. മൊബൈൽ മെക്കാനിക് കമ്പം ള്ളോണ്ട് അയിന്റെ ഒരു കോഴ്സ് പഠിച്ചു.. ഇത്ത പണ്ടേ പഠിപ്പിയല്ലേ സ്വന്തം ആഗ്രഹം എന്തോ അതിനു പഠിച്ചു.. 97%മാർക്ക് ണ്ടായ്ന്നു. ഏതോ മെഡിക്കൽ രംഗത്ത് ള്ള ഓഡിയോ ടെക്നോളജി പഠിക്കാൻ കോഴിക്കോട് പോയി..
പിന്നീടങ്ങനെ ഞാൻ ഇത്താനെ കണ്ടിട്ടില്ല.. ഇടക്ക് സ്വഫുത്താനെ കാണുമ്പോ ചോയ്ച്ചറിയും.. പിന്നെ പത്താം ക്ലാസ്സ് കയ്ഞ്ഞു ഫോൺ കിട്ട്യപ്പോ ഇടക്കൊക്കെ വിളിക്കാറുണ്ടായിരുന്നു.. നേരിട്ട് സംസാരിക്കുന്നത് പതിവാക്കിയതോണ്ട് ഇക്ക് വിളിക്കുന്ന പോലെ ചാറ്റ് ചെയ്യാൻ കഴീല.. പക്ഷെ ഒരിക്കൽ ഞാൻ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിക്കുമ്പോൾ അവിചാരിതമായി ഇത്താനെ കണ്ട്.. ന്റെ കണ്ണ് നെറഞ്ഞു..
ഇത്താ ആകെ ക്ഷീണിച്ചു, ഉത്സാഹം പറ്റെ കുറഞ്ഞു, പഠനത്തിൽ മാത്രം ശ്രദ്ധ കൊടുത്ത് അങ്ങനെ കഴിഞ്ഞു കൂടാ പാവം.. പക്ഷെ എന്തോ ഇതിനിടെ വന്ന കല്ല്യാണാലോചനകൾ മാത്രം ഇത്ത സമ്മയ്ച്ചില്ല..
ഇക്ക മറ്റേതോ ലോകത്താ..ആ കോഴ്സിൽ 4മാസം പഠിച്ച് പിന്നേ 4വർഷത്തെ ട്രൈനിങ്ങേര്ന്ന് ഓന്ക്ക്. അങ്ങനെ ഓൻ ഭാണ്ഡക്കെട്ടും തൂക്കി ഡൽഹീക്ക് വണ്ടി കേറി. ഒറ്റക്ക് ജീവിതം.. തീനും കുടീം, താമസോം ഒക്കെ ഒറ്റക്. ള്ള അവസ്ഥയിൽ ഒന്നൂടെ കടും പിടുത്തം ആയീന്ന്.. ജോലി ടെ ഫ്രസ്ട്രേഷൻ കൊണ്ട് ചൂടനായി, പിടിവാശി കൂടി.. എന്നും കാണാനും സംസാരിക്കാനും പറ്റാത്തോണ്ട് ഇക്ക് ഓനെ മനസ്സിലാക്കാൻ കഴിഞ്ഞീല..
ഒരിക്കലും ഒന്നിക്കാത്ത രണ്ട് ധ്രുവങ്ങൾ പോലെ ആ ജീവിതങ്ങൾ മാറി.. ഒരിക്കൽ എന്തോ ചിന്തകൾ കൊണ്ട് ചെയ്ത് പോയ കാര്യങ്ങൾ ഓർത്ത് ആ പെണ്ണ് തേങ്ങിക്കൊണ്ട് ഒരോട്ത്തും..
ജീവിതത്തിൽ കിട്ടിയ എല്ലാ എടങ്ങേറിനും കൂടെ ഒരാളെ മനസ്സിൽ കാരണം കുറിച്ച് ഇക്ക മറ്റോരോട്ത്തും..
ഞാൻ പറ്റുന്ന എല്ലാ phone calls ഇലും ഇക്കനോട് കെഞ്ചി ചോയ്ച്ചു..
എവടെ നടക്കാൻ.. ഇത്ത വിളിക്കുമ്പോഴൊക്കെ ഇക്കാനെ പറ്റി ചോയ്ക്കും.. ഞാൻ പറയും..
ഇക്ക് ഒന്നിന്റെം ആവശ്യല്ലാ ന്ന് തോന്നും.. പക്ഷെ ആരുടേം കണ്ണ് നെറഞ്ഞു കാണാൻ വയ്യ.. പണ്ട് മുതലേ..
10ആം ക്ലാസ്സ് നല്ല മാർക്കോടെ ആണ് ജയിച്ചതെങ്കിലും ഇക്ക് എറണാംകുളത്ത് ള്ള ഒരു കോളേജിൽ പഠിക്കേണ്ടി വന്ന്..
മാസത്തിലൊരിക്കെ വരും.. ഒരിക്കെ ലീവിന് വന്നപ്പോ.. ഉമ്മ പറഞ്ഞ് ബുഷ്‌റാടെ അനിയത്തീടെ കല്ല്യാണം ആണ് ന്ന്..
ആ വാർത്ത തെല്ലൊന്ന് തിരിപ്പിച്ച്..
ഈ ബുഷ്‌റ ന്ന് പറയുമ്പോ നജ്മുത്താന്റെ ഇത്തയാ.. ഇക്കയും ഇത്തയും തമ്മിൽ ള്ള റിലേഷന്റെ ഏകദേശം രണ്ടാം വാർഷികത്തിൽ ആണ് ന്റെ മാമൻ കല്യാണം കഴിച്ചത് അത് ബുഷ്‌റാത്താന്റെ നാത്തൂൻ ആയിട്ടാണ്..
ഈ ബുഷ്‌റാത്താടെ അനിയത്തീ ന്ന് പറഞ്ഞപ്പോ ഇക്കെന്തോ പോലെ.., ന്താ ചെയ്യാ,
പടച്ചോനെ നജ്മുത്ത ആവല്ലേ ന്ന് പ്രാർത്ഥിച്ചു പോയി.. വല്ലാത്ത ചങ്കിടിപ്പും വെച്ച് ഞാൻ ന്റെ കസിൻ ഹനിയാനെ വിളിച്ച്.. ഓൾടെ വീട് ഓര് ടെ വീടിന്റെ അടുത്താ..
നജ്മുത്താന്റെ അടുത്ത് ചോയ്ക്കാൻ ള്ള മടികൊണ്ടാ..ഹനിയാക്ക് വിളിച്ചേ.. അല്ലെങ്കി ധൈര്യകുറവ് ന്നും പറയാ.
ഹനിയാനെ വിളിച്ചത് സമാധാനം.. അത് നജ്മുത്ത അല്ല അവരുടെ ചെറിയ താത്തയാ.. ഒരുമിച്ച് കല്യാണം നടത്താൻ ഒക്കെ ള്ള പ്ലാനിങ് ണ്ടായ്ന്ന് ഓര്ടെ വീട്ടിൽ.. പക്ഷെ നടന്നില്ല.
ഇനി അടുത്ത എടങ്ങേറ് പോണോ പോണ്ടേ ന്നാ.. അറിയുന്ന കൊറേ പേര് ണ്ടാവും.. പക്ഷെ ഇത്താനെ കാണാൻ ഒരു വല്ലായ്മ..
പക്ഷെ പറഞ്ഞ കല്യാണല്ലേ ഒഴിവാക്കീല.. ഞാൻ വണ്ടി എടുത്ത് ഹനിയാന്റെ വീട്ടീപ്പോയി.. ഓളും ണ്ട് ന്ന് പറഞ്ഞീന്നു..
അവൾ.. ഹനിയ പ്രായത്തിൽ ന്നേക്കാൾ 3മാസം കൂടുതലാ.. പക്ഷെ കട്ട കമ്പനി.. ഓള് കൂടെ ള്ളത് ഒരു ധൈര്യം..
ഹനിയ ഒരുങ്ങി നിന്നീര്ന്നു. ഞാൻ ഓളേം കൂട്ടി കല്ല്യാണ പെരേൽക്ക് പോയി.. ഓളെ ഇറക്കി, വണ്ടി പാർക്ക് ചെയ്ത് ഞാൻ ഉള്ളിൽ കയറി ഒരു മൂലക്കെ ചെന്നിരുന്ന് നിരീക്ഷണം തൊടങ്ങി.. എന്താന്ന് വെച്ചാ വല്ല്യ കല്യാണം ആണ്.. ഒരുപാട് ആൾക്കാരും.. പിന്നേ..
(തുടരും )
( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )
(8086802686.. )
*എന്റെ സ്വന്തം കൂടപ്പിറപ്പ്*
(Part 14)
വണ്ടി പാർക്ക് ചെയ്ത് ഞാൻ ഉള്ളിൽ കയറി ഒരു മൂലക്കെ ചെന്നിരുന്ന് നിരീക്ഷണം തൊടങ്ങി.. എന്താന്ന് വെച്ചാ വല്ല്യ കല്യാണം ആണ്.. ഒരുപാട് ആൾക്കാരും.. പിന്നേ..
മാമനും മാമിയും സ്വാഭാവികമായും അവ്‌ടെ സജീവായിട്ട് ണ്ടായ്ന്ന്.. മാമനെ ചെറുപ്പം തൊട്ടേ ഇക്കലർജിയാ.. ഭയങ്കര കലിപ്പാ എപ്പഴും.. ന്നോട് മാത്രം.. അപ്പൊ മാമനെ പേടിക്കണം..
ന്നാലും ന്നെ അറിയുന്ന ഒരാളേം തപ്പി നടന്നപ്പോ പിന്നീം ഹനിയാന്റെ അട്ത്ത് എത്തി.
ഓള് ന്നേം തപ്പി നടക്കേര്ന്നു . ഓള് എന്നേം പിടിച്ചു വലിച്ച് നജ്മുത്താന്റെ മുന്ന്ക്കാ കൊണ്ടോയത്..
ഇക്ക് ഇത്താനോട് സ്നേഹത്തേക്കാൾ കൂടുതൽ സഹതാപം ആണ് തോന്നിയത് .. അതോണ്ടെര്ക്കും ഇത്ത ചിരിച്ചപ്പോ ഇക്ക് കരച്ചിലാ വന്നേ..
അറിയാതെ കണ്ണ് നിറഞ്ഞ്.. ഞാൻ വല്ല്യ ലോലനൊന്നും ആയിട്ടല്ല.. പക്ഷെ ഇന്റെ ജീവിതത്തിൽ ണ്ടായ ഏറ്റവും വല്ല്യ സങ്കടം ഇതാ.. ഇത് മാത്രം എനിക്ക് പിടിച്ച് നിർത്താൻ വയ്യ..
ഹനിയാക്ക് കാര്യൊന്നും അറീല.. ഓള് എന്താ പ്പ ന്റെ കഥാച്ച്ട്ട് ന്നെ നോക്കാ..
ഇത്ത ഇന്നേ ചോയ്ച്ചതോണ്ടാ ഓള് ഇന്നേ അന്വേഷിച്ചു നടന്നത്.. ഇപ്പൊ ഇന്റെ കണ്ണ് നിറഞ്ഞതും നോക്കി ഓള് അന്തം വിട്ട് നിക്കാ..
ഒന്ന് തിരിഞ്ഞ് നിന്ന് ഞാൻ കണ്ണ് തൊടച്ചു.. ന്നട്ട് ഇത്താന്റെട്ത്ത് ചോയ്ച്ചു.
: നജ്മുത്താ.. ഇങ്ങക്ക് സുഖാണോ?
: ഉം.. സുഖം.. എന്താ അന്റെ പാട്?
: കൊയപ്പല്ല.. ഇങ്ങളെ ഫ്രൻസൊന്നും എത്തീലെ ?
: വരും, കൊറച്ചു കഴിയും.. ഇങ്ങള് നേരത്തെ വന്നോണ്ടാ..
: ബുഷ്‌റാത്താന്റെ അനിയത്തി ന്ന് കേട്ടപ്പോ, ഞാൻ വിജാരിച്ച്..
: ആഹ്.. ഇത് ചെറ്യേ ഇത്താത്ത ആണ്.. ഇനി അടുത്തത് ഞാനാവും..
അത് പറയുമ്പോ ഒരു ഭാരള്ള പോലെ..
അക്കാര്യത്തിലേക്ക് കടക്കാൻ സങ്കടം. ഞാൻ ഉടനെ റൂട്ട് മാറ്റി..
: അതേയ് കല്യാണത്തിന് വന്ന ഒരാളോട് പുത്യണ്ണിന്റനിയത്തി ന്ന നിലയിൽ ങ്ങക്ക് കൊറച്ചു കടമകളൊക്കെ ണ്ട്, ചോറ് വെയ്ചോന്നു പോലും ഇങ്ങള് ചോയിച്ചീലാ .. നല്ല ആതിഥ്യ മര്യാദ..
ഹ്ഹോ വിഷയം നന്നായി മാറി.. ഇക്ക് ഇത്താന്റെ കയ്യ്ന്ന് ഒര് ചെറ്യേ ഇടി കിട്ടി.. ന്ന്ട്ട് ചോയ്ച്ചു :
അജൂ, ഇജ്ജ് ചോറ് വെയ്‌ച്ചോടാ??
സംഗതി ന്നെ ആക്കിയതാ. ന്നാലും.. മാണ്ടീര്ന്നീലാ ന്ന് തോന്നി.
ഹനിയ അതും കേട്ട് ചിരിച്ച് ഇക്ക് ഇട്ടിട്ട് ഒന്നാക്കി പോയി.
ഞാൻ food ഒക്കെ കഴിച്ച് വേഗം പോണം ന്നൊക്കേ കരുതിയതാ. പക്ഷെ ഹനിയാന്റെ പൊറപ്പാട് വൈകി അയിനാലേ ഞാൻ ലേറ്റ് ആയി.
ഇക്കാടെ രണ്ട് മൂന്ന് ചെങ്ങായിമാരെ ഞാൻ കണ്ട്.. ഓരൊക്കെ ഇന്നോട് സംസാരിച്ചപ്പോഴാ പിന്നേം വേറൊന്നും കൂടെ..
ഇക്കാക്ക് വിളിക്കുമ്പോ ഒക്കെ ചെങ്ങായിമാരോട് കോൺടാക്ട് ചെയ്യാറില്ലേ ന്ന് ഞാൻ ചോയ്ക്കാറുണ്ട്.. കോൺടാക്ട് ണ്ട് ന്നാ ഓനും പറയാറ്.
പക്ഷെ ഇക്കാന്റെ കൂടെ പഠിച്ച ആർക്കും ഇക്കാനെ പറ്റി ഒരു വിവരവും ല്ല്യ. സഫ്‌വാനിക്ക പോലും അറിഞ്ഞിട്ടില്ല ഇക്ക നാട് വിട്ട വിവരം..
ആ ചെങ്ങായിടെ കഥ.. ഓൻ ആരിൽനിന്നൊക്കെ മുങ്ങീട്ടാ പോണേ..
അന്ന് അവ്‌ടെ പല തവണ ഞാൻ ഇത്താനെ കാണാതെ മുങ്ങി നടന്നു.. ഒന്നോണ്ടും അല്ല.. ഇക്ക് കാണാൻ വയ്യ.. ആ കണ്ണീരിന് ഞാനും ഒരു കാരണം അല്ലേ ന്നൊരു എടങ്ങറ്..
ഹനിയാനെ തപ്പി പിടിക്കാനാ പാട്.. ന്നാലും ഓളെ കിട്ടി. ഞങ്ങൾ അവ്ടന്നു പോന്നു..
പോണ വഴിക്ക് ഹനിയ ചോയ്ച്ചു എന്തിനാ കരഞ്ഞത് ന്ന്.. പക്ഷെ അയിന്ള്ള ഉത്തരം തല്ക്കാലം ആരും അറിയണ്ടാ ന്ന് കരുതി പറഞ്ഞില്ല.. ഉപ്പാനേം ഉമ്മാനേം പേടിച്ച് സ്നേഹിച്ച ചെക്കനെ ഉപേക്ഷിക്കേണ്ടി വന്നവളാ ഹനിയ.. ഓള് അത് കാരണം പഴയതൊക്കെ ഓർക്കേണ്ട..
കല്യാണം കഴിഞ്ഞ് വീട്ടില് വന്ന് കിടന്ന്.. പഴയ ഓരോന്നും മനസ്സിൽ തികട്ടി വരാ.. അന്ന് ഇന്റെ എല്ലാ മൂടും പോയി.. പ്രത്യേകിച്ച് ഉമ്മാന്റെ അടുത്ത് പറഞ്ഞീല..
അന്ന് രാത്രി ഇഷാ നിസ്കാരം കഴിഞ്ഞ് ഉമ്മ നിസ്കാര റൂമിന്റെ ചൊമരിലും ചാരി ഇരിക്കുമ്പോ ഞാൻ ചെന്ന് മ്മന്റെ മടീല് തല വെച്ച് കെടന്നു.. പൊതുവെ ഞാനും ഇക്കയും ഉപ്പയും ഒക്കെ അങ്ങനെ കെടക്കാറുണ്ട്.. പലപ്പോഴും വെഷമം വരുമ്പഴാ..
മ്മ പതിയെ തലയിൽ തലോടി കൊണ്ട് ന്റേല് ചോയ്ച്ചു..
: അജൂ, ഇന്ന് ആ കല്യാണം കഴിഞ്ഞ് വന്നപ്പോ തൊട്ട് ഞാൻ കാണാ, അനക്കെന്തൊ ഒരു സങ്കടം ണ്ട്.. ഇയ്യ് എവിടെ പോയി വന്നാലും വിശേഷം പറയാറും ണ്ട്.. ഇന്ന് വന്നപാടെ ഇയ്യ് കെടക്കാ ന്നല്ലാതെ ഒന്നും പറഞ്ഞില്ല..
: ഇല്ലുമ്മാ.. ഞാൻ ഇക്കാടെ കാര്യാലോയ്ച്ചു പോയതാ..
: നജ്മൂന്റെ കാര്യാണോ..?
:ഉം.. കാര്യം അത് തന്നെ .. ഇന്ന് കണ്ടപ്പോഴും ആകെ കോലം കെട്ട്ക്ക്‌ണ്.. ഉമ്മാ.. ഈ പെണ്ണ്ങ്ങള്ടെ ശാപം ഏൽക്കും ന്നൊക്കേ പറയുന്നത് ശെരിയാണോ?
: അത് ഞമ്മളായിട്ട് ണ്ടാക്കി വെച്ചതാണെങ്കിൽ തലേല് ണ്ടാവും.
നജ്മു നല്ല ഒരു പെണ്ണാ. നല്ല വകതിരിവും, തന്റേടം ഒക്കെ ള്ള പെണ്ണാ.. പക്ഷെ സബീലിന് ഓളോട് ണ്ടായ്ന്ന ഇഷ്ടം മൊത്തം ഓളോട് ള്ള ദേഷ്യായി മാറീക്ക്ണ്..
അല്ലെങ്കിലും അന്നേ ഞാൻ ഇങ്ങളെ എതിർക്കാത്തത് ഇതൊക്കെ ഈ പ്രായത്തിൽ ണ്ടാവുന്ന ചെറ്യേ തമാശകളാ ന്ന് കരുതീട്ടാ
.. പക്ഷെ അത് പ്രായം കടന്ന് സീരിയസ് ആക്കിയാ പിന്നേ അതൊരു പൊരുത്തക്കേടാ..
: ഉമ്മാക്ക് നജ്മുത്ത മരുമോൾ ന്ന നെലേൽ ഇഷ്ടാണോ ?
: അജൂ. പ്രായായി കഴിഞ്ഞാ.. ഇന്ന് നാളെ ന്നാ പെങ്കുട്ട്യോൾടെ കാര്യം.. അപ്പൊ അത് ഏച്ചൂട്ട്യാ മൊഴച്ചിരിക്കും ന്ന് പറയുന്ന പോലേണ്.. അതിനും നല്ലത് ഒഴിവാക്കുന്നതല്ലേ..?
: പക്ഷെ മ്മാ ഇത്താക്ക് എത്രയോ ആയില്ലേ പിടിച്ചു നിക്കാൻ കഴിയുന്നു.. ഇങ്ങള് ഇക്കാനോട് ഒന്ന് സംസാരിച്ചാൽ പ്രശ്നം തീരൂലേ..?
:മോനേ, ഞാൻ സബീലിനെ വിളിച്ചാലും എന്താ പറയാ? ഓളെ സ്നേഹിക്കണം ന്നൊ.. ഞാൻ പറഞ്ഞാൽ ഓൻ കേൾക്കും.. പക്ഷെ പറഞ്ഞു വേടിച്ച പോലേ അത് ങ്ങനെ വീർത്തു നിക്കും.. ഇക്കാര്യത്തിൽ നല്ലത് അന്റെ സിറാജും മിർഷാദും ഒക്കെണ്.. ഇയ്യ് ഓലെ വിളിക്ക്..
അത് നല്ല ആശയം തന്നെ.. മ്മ പറഞ്ഞ പോലേ ഞാൻ ഓരേ വിളിച്ചു.. ഓര് വന്ന്.. വീട്ടിലേക്കല്ല ഇരിമ്പിളിയം പാലത്തിന്റെ മോളിൽ..
അവർ വന്ന് കാര്യങ്ങൾ.. പലതവണ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ പിന്നേം പിന്നേം പറഞ്ഞു.. ഒടുവിൽ അവിടേം മിർഷാദ് ഇടപെട്ടു..
സത്യത്തിൽ സിറാജാ ഞങ്ങടെ കൂട്ടത്തിൽ മുതിർന്നത്.. പക്ഷെ സിറാജ്നോട് ഞങ്ങൾക്ക് ഫ്രീമൈൻഡ് ആണ്,
പക്ഷെ മിർഷാദിനോട് അല്പം പേടിണ്ട്.. കാരണം ഓൻ ഒര് കാര്യം അധികം തവണ പറയൂല.. പറഞ്ഞാ കേട്ടില്ലെങ്കിൽ ദേഷ്യം വരും.. വന്നാ സീനാ.. ഒന്ന് പറഞ്ഞാ രണ്ടാമത്തേതിന് കേറി പൊട്ടിക്കും..
അവിടെ വെച്ച് ഞങ്ങൾ ഇക്കാക്ക് വിളിച്ചു.. പോയതിന് ശേഷം ഓൻ കിട്ടിയ ലീവൊക്കെ കളഞ്ഞ് അവിടെ നില്ക്കാ.. മിർഷാദ് വിളിച്ചു അടുത്ത മാസം തന്നെ വരാൻ പറഞ്ഞു.. ശബ്ദത്തിലെ കനം കൊണ്ട് ആവണം ഇക്ക സമ്മയിച്ചു..
ഇന്നോട് ഇക്കാര്യം സൂചിപ്പിക്കണ്ട എന്ന് മിർഷാദ് പ്രത്യേകം പറഞ്ഞിരുന്നു.. അങ്ങനെ ഇക്ക വരാൻ വേണ്ടിയുള്ള കാത്തിരിപ്പാ പിന്നെ ള്ള ദിവസങ്ങൾ... ഇക്ക് എന്തോ ചെറിയ പ്രതീക്ഷകൾ ഉടലെടുത്തു തൊടങ്ങി.. ഇക്കാനെ കണ്ടിട്ട് നേടിയെടുക്കാൻ..
(തുടരും )
( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )
(8086802686.. )
*എന്റെ സ്വന്തം കൂടപ്പിറപ്പ്*
(Part 15)
അങ്ങനെ ഇക്ക വരാൻ വേണ്ടിയുള്ള കാത്തിരിപ്പാ പിന്നെ ള്ള ദിവസങ്ങൾ... ഇക്ക് എന്തോ ചെറിയ പ്രതീക്ഷകൾ ഉടലെടുത്തു തൊടങ്ങി.. ഇക്കാനെ കണ്ടിട്ട് നേടിയെടുക്കാൻ..
കാത്തിരിപ്പിനു സുഖവും വേദനയും ഒക്കെ ണ്ടാവും .. സ്വാഭാവികം പക്ഷെ ഇക്കാക്ക് വേണ്ടി ള്ള കാത്തിരിപ്പിന് പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു തരം സുഖണ്ടായ്ന്ന്..
അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഇക്ക വന്ന്.. 3കൊല്ലത്തിന് ശേഷം ള്ള ആദ്യത്തെ വരവ്..
ഈ കാലയളവിൽ ഇക്ക പല നാടുകൾ കണ്ട്.. പലതരം ആൾക്കാരെ കണ്ട്.. ഉത്തർപ്രദേശ്, ദൽഹി, മഹാരാഷ്ട്ര അങ്ങനെ ഒരുപാട് നാടുകൾ.. നന്നായി ഹിന്ദി പഠിച്ചു.. ജീവിതം പഠിച്ചു.. പക്ഷെ ശെരിക്കും ഒരു മൊരടൻ ആയി.. ഒര് മൂരാച്ചി സ്വഭാവം.. സാരല്ല്യ.. വിരസമായ ഏകാന്തത സമ്മാനിച്ച സ്വഭാവാ..
തന്നിഷ്ടക്കാരൻ -അങ്ങനെ ഒക്കെ ആണ് പിന്നീട് ള്ള സെബിക്ക..
പക്ഷെ അജൂന്റെ സെബിക്ക അതെ പോലേ തന്നെ ണ്ടായ്ന്ന്.. ആ പഴേ സ്നേഹം വാത്സല്യം അങ്ങനെ തന്നെ ണ്ട്..
കുടുംബക്കാർക്കൊക്കെ വല്ലാത്ത ഒരു സന്തോഷം.. മൂത്ത മോന്റെ വരവിൽ മ്മാക്കും പ്പാക്കും ആണ് വല്ല്യ പൊലിവ്
ഈ 3കൊല്ലത്തെ വേർപാടിന്റെ ശേഷം ള്ള കാര്യങ്ങളിൽ പലതും ഇക്കാക്ക് സുന്ദരമായ കൗതുകങ്ങൾ ണ്ടായ്ന്ന്..
പിന്നേ ഇക്ക പോയതിന് ശേഷം ണ്ടായ കല്യാണങ്ങൾക്കൊന്നും ഇക്ക കൂടീട്ടില്ലല്ലോ.. അതോണ്ട് കൊറച്ചു ദിവസങ്ങൾ കുടുംബ സന്ദർശനം ആണ് മെയിൻ..
മ്മാക്ക് ജോലി ണ്ട് പക്ഷെ ഇക്കാക്ക് എന്തൊക്കെ ആണ് ണ്ടാക്കി കൊടുക്കാ ന്നൊക്കേ ള്ള വെപ്രാളം നന്നായിട്ട് ണ്ടായ്ന്നു.. ചപ്പാത്തി തിന്ന് മരവിച്ച നാവിന് ഒരു പുതിയ ജീവൻ..
അങ്ങനെ ഇരിക്കുമ്പോ ഒരു വ്യാഴാഴ്ച രാവിലെ.. ഇക്ക ഹനിയാടെ വീട്ടിലേക്ക് പോവാന്ന് പറഞ്ഞു.. അന്ന് ഹനിയടെ നിക്കാഹ് കഴിഞ്ഞ സമയാ..പിന്നേ ഇനി കല്യാണം വരെ ഇക്ക നാട്ടിൽ ണ്ടാവില്ല.. അപ്പൊ പോവാന്ന് കര്തി..
ഉപ്പാടെ വണ്ടി.. ഇക്ക ഓടിച്ചു.. ഞാൻ പിന്നിലിരുന്ന്.. ഇക്ക വണ്ടി ഓടിക്കുമ്പോ സംസാരിക്കില്ല.. ഒരിക്കൽ മഹാരാഷ്ടയിൽ വെച്ച് പണിക്കിട്ടിയതോണ്ടാ.. ഓടിക്കുമ്പോൾ അതിൽ തന്നെ ശ്രദ്ധിക്കും..
ഞാൻ ഇക്കാടെ പിന്നിൽ ഇരുന്ന് ചടച്ചപ്പോ ഫോൺ എടുത്ത്.. വാട്സാപ്പിൽ ഒരു വഴിത്തിരിവിലേക്ക് ള്ള ഒരു പുതിയ നോട്ടിഫിക്കേഷൻ..
(ആ നോട്ടിഫിക്കേഷൻ അത്രക്കും പ്രാധാന്യം ള്ള ഒന്നാ അതാ ഇത്രേം വലിച്ചു നീട്ടിയത് )
നോട്ടിഫിക്കേഷൻ ശംസുക്കാന്റെ മെസേജിന്റെ വരവറിയിച്ചുകൊണ്ട് ള്ളതാ..
ഷംസുക്ക.. എന്റെ കസിൻ ഷംന കാരണം എനിക്ക് കിട്ടിയ ഏറ്റവും നല്ല കൂട്ട്.. പ്രായത്തിൽ എന്നേക്കാൾ 5വയസ്സ് മൂത്തതാ... പക്ഷെ എനിക്കും എന്റെ ആത്മാവിനും എന്നും ഒരു താങ്ങായി ഷംസുക്ക ണ്ടേര്ന്നു..
ഹനിയാടെ വീട്ടിൽ പോണ വഴിയിലാ ശംസുക്കാന്റെ വീട്.. ഇത് വരെ വീട്ടിലേക് ഞാൻ പോയിട്ടില്ല
പോണ വഴിക്ക് ഒരു ബൈക്കിന്റെ പിന്നിൽ ന്നെ കണ്ടതോണ്ട് മെസ്സേജ് അയച്ചതാ..
ഞാൻ ശംസുക്കാക്ക് വിളിച്ചു.. കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ തിരിച്ചു വരുമ്പോ ഓര്ടെ വീട്ടിൽ കേറണം ന്ന് പറഞ്ഞ്...
ഇക്ക സമ്മയ്ച്ച്.. ഹനിയടെ വീട്ടില് നിന്നാ ഉച്ചക്ക് കഴിച്ചത്.. കൊറച്ചു സമയം കൂടെ അവിടെ ചെലവാക്കി അവിടെ നിന്ന് പോരാൻ നിക്കുമ്പഴാ ഹനിയ ചോയ്ച്ചത്.. ഇനിപ്പോ നജ്മുത്താന്റെ വീട്ടിലേക്ക് ആണോ ന്ന്.. ഒന്നാമതെ മ്മ പറഞ്ഞോണ്ടാ ഇക്ക പൊറത്ത് ഇറങ്ങിയതന്നെ..
ഈ ചോദ്യം കേട്ടാ ഇക്ക എങ്ങനെ പ്രതികരിക്കും ന്ന് പോലും ഞാൻ പേടിച്ചു.. ഇക്ക കെട്ടോ ഇല്ലേ ന്നറീല്ല പക്ഷെ പ്രത്യേകിച്ചൊരു ഭാവമാറ്റം ഒന്നും കണ്ടീല.. അത് നന്നായി ഇന്റെ ചങ്കിടിപ്പ് സാധാ പോലായി..
തിരിച്ചു ഇറങ്ങിയപ്പോ ഞാൻ ശംസുക്കാനേ ഒന്നൂടെ വിളിച്ചു.. അങ്ങോട്ട് ചെല്ലുന്ന കാര്യം അറിയിച്ചു...
പോണ വഴിയിൽ എനിക്ക് വല്ല്യ ആശങ്കകൾ ഒന്നുല്ല.. നജ്മുത്ത വീട്ടില് ണ്ടാവൂല ന്നാ ന്റേ കണക്ക് കൂട്ടൽ.. ചോയിച്ചില്ല ഇത്താനോട്
വേറൊരു കാര്യം ഞാൻ അറിയാതെ പോയി..
ശംസുക്കയും നജ്മുത്തയും അയൽവാസികൾ ആണെന്ന വിവരം.. അന്ന് കല്യാണത്തിന് ശംസുക്ക ണ്ടായിര്ന്നീലാ അതോണ്ടാ അറിയാതെ പോയെ..
ശംസുക്കാന്റെ വീട്ടിലെത്തി കണ്ടപാടെ കെട്ടിപ്പിടിച്ചു.. ഇക്കാനെ പരിചയപ്പെടുത്തി.. പിന്നെ ഷംനയെ കെട്ടാൻ പോകുന്ന ആള് ന്ന നെലേല് ഇക്ക അറിഞ്ഞിരുന്നു..
പിന്നെ ഈ ഷംനടേം ശംസുക്കാന്റേം ദീർഘ നാളത്തെ പ്രണയം കല്യാണത്തിലേക്ക് എത്തിച്ചത് ഞാനാ.. അത് പിന്നീട് പറയാ..
അവിടെ വെച്ച് കാര്യങ്ങൾ ഒക്കെ അറിയുന്ന ശംസുക്ക ഒരു വീട് ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു.. അജൂ അതാണ് ട്ടൊ നജ്മുന്റെ വീട് ന്ന്..
(തുടരും )
( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )
(8086802686.. )

0 Comments
Post a Comment