*എന്റെ സ്വന്തം കൂടപ്പിറപ്പ്*


(Part -10)

രാത്രി എന്തൊക്കെയോ പറയാൻ ണ്ട് ന്നും പറഞ്ഞ് മുന്നിൽ നിന്ന് പോയി.. ഞാൻ എന്തൊക്കെയോ മനസ്സിൽ കരുതി റൂമിലേക്കും...

രാത്രി ഞാൻ പഠനവും ഭക്ഷണവും ഒക്കെ കഴിഞ്ഞ് ടെറസിന്റെ മോളിലേക്ക് പോയി. ഇക്ക എന്തൊക്കെയോ ഒറപ്പിച്ചെന്ന പോലെ ഇരിക്കുന്നു. കഴിച്ചിട്ടില്ല ഉമ്മ താഴേന്നു കൊറേ വിളിച്ചീന്നു ഓൻ കേട്ടില്ല.. ആ ഇരിപ്പിൽ..


പിന്നേ ഓന്റെ ഇരിപ്പ് അത്ര പന്തിയല്ല. കാരണം പുറത്തേക്ക് കാലും തൂക്കിയിട്ടാ ഇരിപ്പ്. ഒരു സുഖല്ലാത്ത അന്തരീക്ഷം തന്നെ ഒരു തരത്തിൽ പറഞ്ഞാ ആളൊഴിഞ്ഞ പള്ളിപ്പറമ്പ് പോലെ..

ഇന്ന് നടന്ന സംഭവം ഒന്നൊഴിയാതെ ഓരോന്നായി മനസ്സിലേക്ക് ഓടിവരുന്നു. അല്ലെങ്കിലും ഓർക്കല്ലേ ന്ന് ആഗ്രഹിക്കുന്ന ഓർമ്മകൾ ആണ് തലച്ചോറിന്റെ ആദ്യ പാളീക്ക്‌ വരാ. വല്ലാത്തൊരു വല്യേടങ്ങേറ്...

ഞാൻ വന്നത് ഇക്ക അറിഞ്ഞിട്ടില്ല.. ഞാൻ വന്ന് ഓനെ നോക്കി നിക്കാൻ തൊടങ്ങീട്ട് കൊറച്ചേരായി. ഇക്ക് എങ്ങനെ ഓനെ ഉണർത്തണം ന്നൊരു ഐഡിയയും ഇല്ല. ലൈറ്റ് ഇല്ലായിട്ടോ അതോ കണ്ണിൽ ഇരുട്ട് കേറീട്ടോ എന്തോ ഇക്ക് ആ രാത്രി വല്ലാത്ത ഇരുട്ട് തോന്നി...

രണ്ടും കല്പിച്ചു ചോയിച്ചു.

: ഇക്കാ.. ഇയ്യെന്താ ഒന്നും കഴിക്കാത്തെ.. അന്റെ ശരീരത്തിലെ ആന്തരിക പ്രവർത്തനങ്ങൾ ഒക്കെ  നിശ്ചലമായോ..?

ഒന്ന് തമാശിക്കാൻ വേണ്ടി ചോയ്ച്ചതാ. പക്ഷെ ആവശ്യണ്ടായ്ന്നീലാ. കാരണം അത്‌ പറഞ്ഞപ്പോ ള്ള ഗുണമാണോ എന്തോ. വല്ല്യ രസണ്ടായ്ന്നീല..

പക്ഷെ അവൻ ചിന്തയിൽ നിന്ന്  യാഥാർഥ്യത്തിലേക്ക് പോന്നു.

 ഏയ്... ഒന്നുല്ല. വിശപ്പില്ല.. ഭാവവും ശബ്ദവും എല്ലാം ഒരു  അപരിചിതത്വം.

ഇക്ക വീണ്ടും തിരിഞ്ഞു. എന്നോട് അടുത്ത് ഇരിക്കാൻ പറഞ്ഞ്. അപ്പോഴാ ശ്രദ്ധിച്ചേ.. ഓന്റെ കണ്ണ് നിറഞ്ഞ്ക്ക്ണ്. ഇന്റെ ള്ള മൂടും പോയി.

ഇക്ക ചോയ്ച്ചു :
            അജൂ.. ഇന്നേ കാണാൻ കൊള്ളൂലെ? ഇനിപ്പോ ഞാൻ കറുത്തതോണ്ടാണോ ഓള് ന്നെ?

ഇന്നലെ കിട്ടിയ തല്ലിനെക്കാൾ ഇന്നേ നോവിക്കാൻ ആ ചോദ്യത്തിന് കഴിഞ്ഞു എന്നത് ഇക്ക് ഇപ്പോഴും കൊള്ളുന്നു..

:ഇക്കാ.., ഇയ്യെന്താ അങ്ങനൊക്കെ പറയുന്നേ, ഇയ്യെന്താ മൊഞ്ചിനൊരു കൊറവ്. അന്റെ മനസ്സിൽ ള്ള നന്മ അല്ലേ അന്റെ ഭംഗി.

  ഞാൻ വാക്കുകൾ തപ്പിയെടുക്കാ ഓന്റെ മുന്നിൽ.. ചിന്തകൾക്ക് കാടുകയറീക്കണ്. ഇത്ത മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ.. ഒരു നിമിഷം ഞാൻ ഓനെക്കാൾ തകർന്ന്.

: എടാ, എത്ര നാളായി കൊണ്ട് നടക്കാ.. എല്ലാരും പറയുന്നത് ഇക്ക് പക്വത ല്ലായിട്ടാ ന്നൊക്കേ ണ്.. പക്ഷെ അതല്ല ടാ. ഇക്ക് ള്ള വിധിയിൽ ന്താ ഇങ്ങനൊക്കെ ?

എവിടുന്നോ വായിച്ച അല്ലെങ്കി കേട്ട ആ വാക്കുകൾ ഞാൻ ഓന്റെ മുന്നിലേക്ക് ഇട്ട്. ഇക്ക് സ്വന്തം ആയിട്ട് ഒന്നുല്ല..
: ഇക്കാ സ്വന്തം ജീവൻ വരെ ഒരു നാൾ നമ്മെ വിട്ട് പോവും. പിന്നെങ്ങനെ ഇക്കാ ജീവനായി കണ്ടതിനു ഗാരണ്ടി കൊടുക്കാ.ഇയ്യ്‌ അത്‌ വിട് ഇക്കാ.. ചെറുപ്പത്തിൽ ഒരു കിളിയെ കിട്ടിയപ്പോ ഇന്നേ കൂട്ടിലിടാൻ സമ്മയ്ക്കാതെ ഇയ്യ്‌ അതിനെ പറത്തി വിട്ടില്ലേ.. അതിന്റെ ജീവിതം കൂടിന് ള്ളത് അല്ലാ ന്ന് പറഞ്ഞിട്ട്.. ഇതും അങ്ങനെ കണ്ടാ മതി ഇക്കാ..

 അത്‌ പറയുമ്പോ ഇന്റെ തോളിൽ തല ചായ്ച്ചാ ഇരിക്കുന്നെ.

 പക്ഷെ അന്നൊക്കെ ഇക്കാനെ പിന്നാലെ നടന്ന് മൂച്ചിമ്മേ കേറ്റിയ ഞാൻ ശെരിക്കും നിസ്സഹായനാ..ഓനെ കേറ്റിയ മൂച്ചി ഇനി വെട്ടീട്ടാണേലും- ഇറക്കണം..
ഇറക്കിയേ പറ്റൂ. വയ്യ ഈ ഭാരം..

ഇക്ക കണ്ണൊന്നു തുടച്ചെന്നു വരുത്തിയ ശേഷം പിന്നേം പറഞ്ഞു

: ഓള് ല്ലേ നജ്മു.. ഓള് ന്റെ മനസ്സിൽ കേറിയ നാള് തൊട്ടേ ഞാൻ ഒരുപാട് കിനാവ് കണ്ടു. അവളെന്നെ ലോകം മനസ്സിൽ വെച്ച് കൊറേ ജീവിച്ചു.. ഒരുപക്ഷെ അതൊക്കെ അത്യാഗ്രഹം ആയോണ്ട് ആണോ ഇക്ക് ഓളെ..? ന്നാലും എത്രയായാലും ഇക്ക് ഇഷ്ടാ.. നല്ല ഇഷ്ടാ... ഓൾക്ക് ഇന്നേ വേണ്ടേലും..

കൊറേ ആയി ആ ചെങ്ങായിടെ സങ്കടം ഞാൻ കാണുന്നതല്ലേ.. അത്‌ ഇനി വയ്യാ ന്ന് കരുതി തന്നേ ഞാൻ പറഞ്ഞു..

: ഇക്കാ.., നമുക്ക് കിട്ടാൻള്ളതാണേൽ അത്‌ എത്ര നാൾ കഴിഞ്ഞാലും കയ്യിൽ കിട്ടും. പക്ഷെ നമുക്ക് ള്ളതല്ല ന്ന് ണ്ടെങ്കിൽ ഉള്ളം കയ്യിൽ ള്ളതാണേലും കിട്ടൂല.ഇനി ഇക്കാര്യം നമ്മൾ ചർച്ച ചെയ്യൂല. ഇന്റെ കാക്ക ഒരു പെണ്ണിന്റെ പേരിൽ ആരുടേയും മുന്നിൽ താഴൂല. അത്‌ വേണ്ട..

പക്ഷെ വാക്കിൽ നിറഞ്ഞ ശക്തി ഇന്റെ മനസ്സിൽ ണ്ടായില്ല. ഇന്റെ കണ്ണിനും ഒരു ഉറവ പൊട്ടി. ഓന്റെ മുന്നിന്ന് കരയാൻ വയ്യ.
  ഞാൻ താഴേക്ക് ഇറങ്ങി....


ഒരർത്ഥത്തിൽ ചിന്തിച്ചാൽ.. സംഗതി വെറും ചടപ്പാ.. +1ൽ പഠിക്കുന്ന ഓന്റെ ഒരു പ്രേമം.. പക്ഷെ ഇക്ക് പറ്റൂലാട്ടോ.. ഓൻ ഇന്റെ സ്വന്തം കൂടപ്പിറപ്പല്ലേ...

ഓനായിട്ട് മനസ്സിൽ ആവശ്യത്തിലേറെ സങ്കടം കേറ്റി വെച്ചിട്ടുണ്ട്.. അതും കൂടാതെ ഞാൻ ഇത്ത പറഞ്ഞ കാര്യങ്ങൾ ഇക്കാനെ അറിയിച്ചാൽ.. അത്‌ പിന്നേ എന്റെ കയ്യിൽ ഒതുങ്ങിയെന്നു വരില്ല.. ഇക്ക് കാര്യങ്ങൾ സത്യം പറഞ്ഞാ ഉൾകൊള്ളാൻ ഭയങ്കര എടങ്ങേറ്

അന്ന് പൊതുവെ എല്ലാരും പറയാറ് ണ്ട് ഇക്കാനെകാളും ചില കാര്യങ്ങളിൽ കാര്യ ഗൗരവം ഇക്കാണെന്ന്.. ശെരിയാ പലപ്പോഴും ഇക്കാടെ തീരുമാനങ്ങൾ അപക്വമാണ്...

പിറ്റേന്ന് ഇക്ക ഞാൻ പറഞ്ഞ പോലെ തന്നെ ആയിരുന്നു.. 'ഇനിയില്ല' എന്ന ഉറച്ച തീരുമാനത്തിൽ ഇക്ക എത്തീക്ക്ണ്.. രാത്രി മുഴുവൻ അല്ലെങ്കി പിന്നീട് മുഴുവൻ അവൻ അതെ പറ്റി മാത്രം ചിന്തിച്ചു.. അത്‌ ഒറച്ച തീരുമാനം ആണെന്ന് എനിക്ക് ബോധ്യമായത് അന്നാ സംഭവത്തിലൂടെയായിരുന്നു...


(തുടരും )



( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )

(8086802686.. )




*എന്റെ സ്വന്തം കൂടപ്പിറപ്പ്*

(Part -11)


അത്‌ ഒറച്ച തീരുമാനം ആണെന്ന് എനിക്ക് ബോധ്യമായത് അന്നാ സംഭവത്തിലൂടെയായിരുന്നു...


ഇക്കാടെ ജീവിതത്തിൽ പിന്നീട് പ്രത്യേക തളത്തുടിപ്പുകൾ ഉണ്ടായില്ല. കസിൻസ് ന്റെ കൂടെ ള്ള ഇരിപ്പുകളിൽ മാത്രം ഓന്റെ മുഖത്തു സന്തോഷം കണ്ട്.. വേറൊന്നും ഇല്ല.. അങ്ങനെ +1കഴിഞ്ഞ്.. ഇക്ക പ്ലസ്ടു ക്ലാസ്സിൽ എത്തി. ഞാനും ഇത്തയും പതിവായി കാണും പക്ഷെ സംസാരിക്കാൻ വിഷയങ്ങൾ കുറഞ്ഞു.. പിന്നേ ആ സ്കൂളിന്റെ പഠനനിലവാരം ഉയർത്താൻ +2ക്ലാസ്സിന് വൈകുന്നേരം 5 മണി വരെ ട്യൂഷൻ തുടങ്ങി. അതോടെ കാഴ്ചകൾ കൊറഞ്ഞു..
.
        ആയിടക്ക് ഇക്കടേം ഇത്താടേം കൂടെ പഠിച്ച ഒരു പെണ്ണിന്റെ കല്ല്യാണം ണ്ടായി.എല്ലാരേം വിളിച്ചീന്നു. ഇക്ക പോയി. ഞാൻ വിചാരിച്ചത് ഇത്താനേ കാണാൻ ഒരു അവസരം എന്ന നിലയിൽ ആയിരിക്കും ന്നാ പക്ഷെ..
പഴയ സൗഹൃദങ്ങൾ എല്ലാം ഒരുമിച്ച് കൂടല്ലേ. ആരും ആ അവസരം ഒഴിവാക്കീല. ഒരുപക്ഷെ അവർ എല്ലാരും ഒരേപോലെ കൂടിയ ഒരു പരിപാടി അവരുടെ ക്ലാസ്സിന് ശേഷം ആ കല്യാണം മാത്രേര്ന്നു..

കല്യാണത്തിന് ഭക്ഷണ ശേഷം.. എല്ലാരും കല്യാണമണ്ഡപത്തിന്റെ മോളില് ഒത്തു കൂടി.. പക്ഷെ അന്നാ സുന്ദര നിമിഷം നഷ്ടപെട്ടത് നജ്മുത്താക്കാ..

 കളിയും ചിരിയും ഒക്കെ ണ്ടായ്ന്ന ആ കൂടിച്ചേരലിൽ ശെരിക്കും ഒറ്റപ്പെട്ട ഒരവസ്ഥ..

ഓർക്കും തോറും മനസ്സിന് കുളിരേറുന്ന കാലമല്ലേ കലാലയ ജീവിതം.. ഒരു പ്രായം കടന്നാൽ പുതിയ തലമുറക്ക് നമ്മൾ വഴിമാറി കൊടുക്കുമ്പോഴും ആ രസം കലർന്ന നോവ് മനസ്സിന്റെ ഉള്ളിൽ എരിവായും പുളിയായും മധുരമായും ഒക്കെ നിലനിൽക്കും.. പക്ഷെ ഇക്കാക്ക് വല്യൊരു മുറിവ് ബാക്കി ള്ളോണ്ട് വല്ല്യ മെന ല്ല്യ..

പറഞ്ഞു വന്നത് അന്നാ കല്ല്യാണ ദിവസം.. എല്ലാരും ബന്ധം പുതുക്കുമ്പോ ഇത്താടെ കണ്ണ് ഇക്കാടെ ഒരു നോട്ടത്തിനായി തേടാ.. പക്ഷെ അറിയാതെ പോലും ഇക്ക നജ്മുത്താനെ നോക്കീല. മൈൻഡ് ചെയ്തില്ല.. ഇടക്കെപ്പോഴോ ഇത്ത ഇക്കാനെ നോക്കി ചിരിച്ചപ്പോൾ ഇക്ക രൂക്ഷമായി മൊഖം തിരിച്ചു.. എത്രയോക്കെ തന്റേടം ണ്ട് ന്ന് പറഞ്ഞാലും പെണ്ണല്ലേ.. കരഞ്ഞു പോയി..

     ഒക്കെ ഇത്താടെ ചങ്ക് സ്വഫുത്ത കണ്ടീന്ന്. ഇക്കാടെ ഭാവ മാറ്റം ശെരിക്കും അമ്പരപ്പിച്ചു.. ഇത്താന്റെ കണ്ണും നിറയിച്ചു. അവിടെ അതൊരു ചർച്ചാ വിഷയം ആകുന്നതിനു മുമ്പേ സ്വഫുത്താ നജ്മുത്താനെ കൊണ്ടോയി..

അതൊരു വല്ലാത്ത ഷോക്കായി പോയി ഇത്താക്ക്... എന്തൊക്കെയോ കയ്യ്ന്ന് പോയ പോലെ
ഇന്നേ സ്കൂളിൽ നിന്ന് കണ്ടപ്പഴും
എന്തൊക്കെയോ പറയാൻ മനസ്സ് വിങ്ങിപ്പൊട്ടുന്ന പോലെ. ഞാൻ ചോയ്ച്ചപ്പോ ഇച്ചിരി എടങ്ങാറായിട്ടാണേലും പറഞ്ഞൊപ്പിച്ചു..
 ഇത്താക്ക് എന്റെ അടുത്ത്ള്ള അടുപ്പം കൊണ്ടാവണം  എന്റെ മുന്നില് നിന്ന്  ഇത്ത ഇതെല്ലാം പറഞ്ഞു കൊറേ കരഞ്ഞു...

അന്നെനിക്ക് മനസ്സിലായി ഇത്‌ ഇവിടം കൊണ്ട് തീരൂലാ ന്ന് കാരണം എന്റെ ഇക്ക ആത്മാർത്ഥമായി ആഗ്രഹിച്ചത്, പ്രാർഥിച്ചത് അത്‌ അവിടെ തന്നെ ണ്ട്..

ഞാൻ പറഞ്ഞ പോലെ ഇത്ത ഇക്കാക്ക് മെസ്സേജ് അയച്ചുനോക്കി.. കാര്യല്ല ഇക്ക റിപ്ലൈ ചെയ്തീല.. ഒരുനാൾ ഇത്ത ചെയ്തത് ഇക്ക തിരിച്ചും..


ഇക്ക് ള്ള മനപ്രയാസം അത്‌ പിന്നേം കൂടി.. ഒക്കെ നിർത്താൻ പറഞ്ഞ ഞാൻ തന്നേ വീണ്ടും തുടങ്ങാൻ പറയണം..
അത്‌ ശെരിയാവൂല. എന്റെ ആശയക്കുഴപ്പം മൂലം ഞാൻ നമ്മടെ കസിൻസിനെ വിളിച്ചു.. ഉടനെ വരാൻ പറഞ്ഞു.. ഇക്കാനെ കൂട്ടാതെ ഒരു കൂടിക്കാഴ്ച്ച. അവർക്കും എന്തോ പന്തികേട് തോന്നീന്നു.

കാര്യം കേട്ടപ്പോ മുബാറക്കും, സിറാജും ഒക്കെ പറഞ്ഞത്.. അവൾ സബീലിനെ  കൊറേ നോവിച്ചതല്ലേ അപ്പൊ ഓൾക്ക് ഇതൊന്നും ബോധണ്ടായന്നില്ലേ സെബി ചെയ്യുന്ന പോലെ തന്നെ ചെയ്യട്ടെ., അതിന്റെ സങ്കടം ഓൾക്കും മനസ്സിലാവട്ടെ ന്നാ .

ഇക്ക് മറുപടി കൊടുക്കാൻ ണ്ടായ്‌ന്നില്ല.. പക്ഷെ പ്രശ്നം ഒന്നൂടെ വ്യക്തമാക്കി പറഞ്ഞു. എന്തെന്നാൽ നല്ലത് പോലെ കേട്ട് തീരുമാനം എടുക്കേണ്ട വിഷയം പോലെ... അല്പം കൂടെ ഗൗരവം എനിക്ക് കൈവന്നിട്ടുണ്ട്...

ഞാൻ പറഞ്ഞു :
അങ്ങനല്ല, ഒരുനാൾ ഇത്‌ ഒക്കെ കയ്യ് ന്ന് പോയിട്ട് കരയാൻ ഇടവരല്ലേ എന്ന് കരുതീട്ടാ ഇത്ത അങ്ങനെ ഒക്കെ ചെയ്തേ.. ഇക്കാനെ കൂടെ ഓർത്തിട്ടാ.. പക്ഷെ ഇപ്പൊ ഓർക്കപ്പൊറത്ത് ഒരടി കിട്ട്യപ്പോ.. ഇത്താക്ക് ഇഷ്ടാ.. നല്ല ഇഷ്ടാ.. അതോണ്ടാ കരഞ്ഞേ.. ഇക്ക് അതല്ല എടങ്ങേറ്.. ഇത്താക്ക് ഇഷ്ടള്ള കാര്യം പറയണോ ന്നാ കാരണം അവർ ഒരുമിച്ച് ജീവിക്കാൻ ള്ള സാഹചര്യം ണ്ടാവും ന്ന് തോന്ന്ണില്ല.. പിന്നേ ഒരിക്കലും മാറാത്ത തലവേദന പോലെ അത്‌ അങ്ങനെ കെടക്കും..

എനിക്ക് ഉത്തരം കിട്ടാത്തിടങ്ങളിൽ എല്ലാട്ത്തും ഇക്ക് ഉത്തരം നൽകിയ ഒരാളാ മിർഷാദ്.. മൂത്താപ്പടെ മോൻ. അവൻ ഇല്ലാതെ ഞങ്ങൾ പൂർണമാവില്ല. ഓൻ ഇടപെട്ടില്ലെങ്കിൽ ഇതൊക്കെ കൂടെ മനസ്സിൽ നിറച്ചു ഞാൻ പൊട്ടിത്തെറിച്ചു പോവുമായിരുന്നു.

അവിടെയും സമർത്ഥമായി ഓൻ എടപെട്ടു.. ഓൻ പറഞ്ഞു

: ഇത്‌ വെറുതെ തലേല് കേറ്റി വെച്ച്
നടക്കേണ്ട. ഭാവി നോക്കി നടന്നാ ഇപ്പൊ ജീവിക്കാൻ മൻഷ്യന്മാരെക്കൊണ്ട് പറ്റീന്ന് വര്ല്ലാ.. അതോണ്ട് ഓള് പറഞ്ഞതൊക്കെ ഓനോട്‌ പറ. വാക്കി ഞമ്മക്ക് വരുന്നൊട്ത്ത് വെച്ച് കാണാല്ലോ..

ശെരിക്കും അത്‌ ഇക്ക് ആശ്വാസായി..

ഞാൻ ഇത്തായെ വിളിച്ച്.. സമ്മതം ചോയ്ക്കാൻ

വേണ്ടാന്ന് പറഞ്ഞു.. പക്ഷെ ആ വാക്കിലും ഒരു മൗനാനുവാദം ഇക്ക് വ്യക്തായിരുന്നു... അങ്ങനെ ഞാൻ വീണ്ടും ഇന്റിക്കാന്റെ മുന്ന് ക്ക്‌ പോയി.. പിന്നീം വലിച്ച് ഒട്ടിക്കാൻ...


(തുടരും)




( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )

(8086802686.. )



*എന്റെ സ്വന്തം കൂടപ്പിറപ്പ്*

(Part -12)

(ഈ കഥ പരമാവധി സത്യവത്താക്കാൻ ഞാൻ ശ്രമിച്ചിരുന്നു. കഥയിലെ ഏതൊരു ഭാഗവുമായും പൊരുത്തപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു )


പക്ഷെ ആ വാക്കിലും ഒരു മൗനാനുവാദം ഇക്ക് വ്യക്തായിരുന്നു... അങ്ങനെ ഞാൻ വീണ്ടും ഇന്റിക്കാന്റെ മുന്ന് ക്ക്‌ പോയി.. പിന്നീം വലിച്ച് ഒട്ടിക്കാൻ...

വേണോ വേണോ ന്ന് പിന്നീം പിന്നീം തോന്നാ.. ഒരു സുഖം കിട്ട ല്ല. ഞാൻ ആകെ വലഞ്ഞു.

രണ്ട് ദിവസം ഞാൻ പറയാൻ പറ്റിയ സാഹചര്യം കിട്ടായിട്ട് പറഞ്ഞീല.

 ഒരീസം ഓൻ മ്മാന്റെ ഫോൺ നേരാക്കിക്കൊണ്ടിരിക്കൂമ്പോ ഞാൻ ഇന്റെ കൂടെ പോരോ ന്ന് ചോയിച്ചു.

എന്താ എന്തിനാ ന്ന് ള്ള ചോദ്യം ഒന്നും ണ്ടായില്ല. ഇന്റെ മോന്തമ്മേ തന്നെ ണ്ടായ്ന്ന് എന്തൊക്കെയോ ഞാൻ പറയാൻ വാക്കി വെച്ച്ക്ക്‌ണ് ന്ന്..

ഞാനും ഇക്കേം അടുത്ത് ള്ള കുളക്കടവിൽ ചെന്നിരുന്നു. നല്ല വല്പം ള്ള കൊളാ.. അധികം ആരും അപ്പൊ ആ പ്രദേശത്ത് ല്ല്യ.. ഞാൻ ചുമ്മാ കല്ല് പെറുക്കി വെള്ളത്തിലെറിഞ്ഞു കൊണ്ടേ ഇരുന്നു.. ഇക്ക ഒന്ന് ചോയ്ച്ചാ പറഞ്ഞു തൊടങ്ങാലോ ന്ന് കരുതി..

ഇക്ക ആദ്യം തന്നെ എനിക്ക് ചെവിയോർത്ത് ഇരിക്കാ. ഒടുവിൽ ചോയ്ച്ചു..

: അജൂ.. അനക്ക് ഇന്റെ അടുത്ത് ഫോര്മാലിറ്റിടെ ആവശ്യല്ല.. പക്ഷെ ഇയ്യ്‌ എന്തോ ഉള്ളിൽ പേറി ഇരിക്കാ.. പറയെടാ ചെക്കാ..

ഇക്കും ഒരാശ്വാസം.. ഞാൻ ചോയ്ച്ചു തുടങ്ങി.

: ഇക്കാ ഇയ്യ്‌ അന്ന് കല്യാണത്തിന് പോയപ്പോ നജ്മുത്താനെ കണ്ടീന്നോ?

:ഉം.. കണ്ടു. പക്ഷെ മൈൻഡ് ചെയ്യാൻ പോയില്ല.ഇക്ക് ഓളെ നോക്കാൻ പോലും തോന്നീല്ല..

:അതെന്തേ, ഇക്കാ..ഇയ്യ്‌ ഓളെ കാണാൻ അല്ലെ പോയെ.. പിന്നെന്താ..?

: അല്ല, ഞാൻ ഓളെ കാണാൻ പോയതല്ല, ഇക്ക് അങ്ങനൊരു താല്പര്യവും ഇല്ല, ഞാൻ ഇന്റെ ചെങ്ങായ്മാരെ കാണാൻ പോയതാ

ഇക്ക.. അവൻ വളരെ പരുഷമായ പോലെ തോന്നി. പക്ഷെ ഞാൻ വീണ്ടും ചോയ്ച്ചു..

: ഇക്ക..അപ്പൊ നജ്മുത്താനോട് ള്ള സ്നേഹം ഒക്കെ.. അതൊക്കെ പോയോ? അനക്ക് അതിന് കഴിയോ..

: അർഹമല്ലാത്തത് പിടിച്ച്‌  വാങ്ങാൻ  ഇക്ക് വയ്യ.. പിന്നെ അന്ന് രാത്രി തന്നെ ഞാൻ തീരുമാനിച്ചതാ.. ഇനി ഒരു പെണ്ണിനേം ഞാൻ മനസ്സീ കൊണ്ട് നടക്കൂല. അത്രക്ക് വെറുത്തു പോയി.. കണ്ണീച്ചോരല്ല്യാത്ത ജാത്യോളാ ഒക്കെ..

ഇക്കാടെ മൂഡ് ദേഷ്യായി മാറി അപ്പോഴേക്കും..
ഞാൻ അപ്പോഴും കൂൾ ആക്കാൻ നോക്കാ..

: അതൊക്കെ നേരാ, ന്നാലും ഇക്ക് കൊറച്ചു പറയാൻ ണ്ട്..

: അജൂ, ഇയ്യ്‌ ന്നോട് അനുവാദം ചോയ്ച് വർത്താനം പറയാറില്ലല്ലോ.. ഇയ്യ്‌ പറ..

: ഇക്കാ അന്ന് രാത്രിക്കത്തെ സംഭവം കയിഞ്ഞ് ഞാൻ പിറ്റേന്ന് ഇത്താനെ കണ്ടീന്ന്, ഇത്ത ന്റെ അടുത്ത് പലതും പറഞ്ഞീന്നു. സംഭവം ഒക്കെ ശെരിയാണെന്ന് ള്ളോണ്ടാ ഞാൻ അതൊന്നും പറയാഞ്ഞേ.. പക്ഷെ ഇനി പറയാതിരിക്കാൻ വയ്യ.. നജ്മുത്താക്ക് ഇക്കാനെ ഇഷ്ടാ.. നല്ല ഇഷ്ടാ.. പക്ഷെ ഒരിക്കലും ഒരുമിക്കൂല ന്ന് ള്ള പേടി കൊണ്ടാ ഇക്കാടെ അടുത്ത് പറയാത്തെ.പലതും നമ്മള് കരുതിയ പോലല്ല ഇക്കാ.. ആ ചങ്കിൽ റൂഹ് പോണ കാലം വരെ ഇത്ത അന്നേ തന്നെ ഓർക്കും.. ഒരായിരം വട്ടം ഇഷ്ടം തൊറന്ന് പറയാൻ തോന്നിയതാ.. പക്ഷെ ഒരുനാൾ ഇത്താടെ കല്യാണം ഉറച്ചാൽ ഇയ്യ്‌ ഏതവസ്ഥേക്ക്‌ എത്തും ന്ന് പേടിച്ചിട്ടാ പാവം.. അന്ന് കല്യാണത്തിന് ഇയ്യ്‌ ഒന്ന് നോക്ക പോലും ചെയ്യാതെ മുഖം തിരിച്ചപ്പോ തകർന്ന് പോയി പാവം. ഇയ്യ്‌ മെസേജിന് മറുപടി കൊടുക്കാതിരിക്കുമ്പോൾ നല്ലോണം വെഷമാവ്ണ്ട് അയ്ന്.. ഇപ്പൊ കൊറച്ചൂസായിട്ട് ആ മൊഖം തെളിഞ്ഞു കണ്ടിട്ടില്ല.. അനക്ക് എന്തും തീരുമാനിക്കാം.. പക്ഷെ ആ പഴയ ഇഷ്ടം ഒന്നൂടെ കേട്ടാ മാത്രം മതി.. അതാ അവസ്ഥ..

ഹ്ഹോ.. !
ഇതൊന്ന് പറഞ്ഞു തീർത്തപ്പോ ള്ള ഒരാശ്വാസം.. ന്റല്ലാഹ്.. മനസ്സിന് ഒരാനന്ദം..

ഇക്ക.. ഓന്ക്ക് അപ്പൊ ഭാവവ്യത്യാസം ഒന്നും ണ്ടായ്ന്നീലാ.. പക്ഷെ എന്റെ ഇക്ക എത്രത്തോളം താഴ്ന്നു പോയീ ന്ന് പിന്നീട് ള്ള വാക്കുകളിൽ ഞാൻ തിരിച്ചറിഞ്ഞു..

: അജൂ, ഒരു കാര്യം ഇയ്യ്‌ ഓർക്കണം
ഈ മൂന്നാല് കൊല്ലം ഇന്റെ കണ്ണ് നിറഞ്ഞ അത്രേം ഓൾടെ നിറഞ്ഞിട്ടില്ലല്ലോ.. ഇഷ്ടല്ലാ ന്ന് പലതവണ പറഞ്ഞിട്ടും, ഒരുളുപ്പും ഇല്ലാതെ ഞാൻ നടന്നീലെ, ഒരിത്തിരി ഇഷ്ടം ണ്ടെങ്കിൽ ഓൾക്ക് ഇന്നോട് പറഞ്ഞൂടെ, ഓള് പറഞ്ഞീല്ലല്ലോ, ഇക്ക് വേണ്ടി എത്ര പേര് ഓൾടെ മുന്നിലേക്ക്‌ പോയതാ.. അപ്പൊ ഓള് എന്താ കാട്ട്യേ.. 
          പരസ്പര വിശ്വാസം ണ്ടെങ്കി ഏത് വാപ്പ വന്ന് കല്ല്യാണം ഒറപ്പിച്ചാലും അതൊരു പ്രശ്നവൂല. ഞാൻ ഒന്നും ചിന്തിക്കായിട്ടല്ല ഓളോട് ള്ള ഇഷ്ടം കൊണ്ട് മാത്രാ..
          പക്ഷെ ഓള് കൊറേ ചിന്തിച്ചു കൂട്ടാ, ഇക്ക് ഉറപ്പാ ഓൾക്ക് ഇന്നേ പറ്റായിട്ടാ.. എങ്ങനെ പറ്റും.. ഞാൻ കറുത്തിട്ടല്ലേ..

ഇക്ക് സഹിച്ചില്ല ട്ടൊ..

:  ഓ.. ന്ന് ട്ട്.. ഇഷ്ടല്ലാത്തോണ്ടാണോ ഇയ്യൊന്ന് മിണ്ടാതിരുന്നപ്പോഴേക്കും ആ പെണ്ണ് കരഞ്ഞത്.? വേറെ ആരോ ആയിട്ട് ഇഷ്ടത്തിലായെന്ന് ഞാൻ പറഞ്ഞപ്പോ അന്നന്നെ അന്നോട് ചോയ്ച്ചത്..?  ഇപ്പൊ അന്റെ മനസ്സിൽ മൊത്തം ഇരുട്ടാ.. ഇയ്യ്‌ തന്നെ ണ്ടാക്ക്യ ഇരുട്ട്. ഒന്ന് മനസ്സ് തൊറന്ന് സംസാരിച്ചു നോക്ക്. പ്ലീസ്..

പക്ഷെ ഞാൻ തോറ്റു പോയി.. സത്യം പറഞ്ഞാ കയ്പ്പ് നിറഞ്ഞ നാവില് മധുരവും കയ്പ്പ് ആയിട്ടാ തോന്നാ അതാണ്‌ ഇക്കാടെ പ്രശ്നം.. ഒരലാഖിന്റെ അവലും കഞ്ഞി..

എല്ലാത്തിന്റേം അപ്പുറം പിന്നീട് ള്ള ദിവസങ്ങൾ കരയാൻ മാത്രായി നജ്മുത്താക്ക്‌..




(തുടരും)




( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )

(8086802686.. )