*എന്റെ സ്വന്തം കൂടപ്പിറപ്പ്*

(Part 7)

പടച്ചോന്റെ ഒരു പ്രത്യേക കളികളാണ് ജീവിതങ്ങൾ.. പലതും പലർക്കും വാരിക്കോരി കൊടുത്തിട്ടും, ഒട്ടും കൊടുക്കാതെയും, കൊടുത്തവർക്ക് അത്‌ ഉപയോഗിക്കാൻ പറ്റാതേം,  ഒക്കെ ജീവിതങ്ങൾ തന്നേ..

 പത്താം ക്ലാസിനു ശേഷം ഇനിയെന്ത് ന്ന ചോദ്യം നമ്മൾ സ്വയം ഒന്ന് ചോദിച്ചിട്ടുണ്ടാവും.. ഓൻക്കും ണ്ടായിന്ന് അജ്ജാതി സംശയം.. ഇത്രേം നജ്മുത്താനെ വെറുപ്പിച്ചതല്ലേ എന്ന് കരുതിയോണ്ട് നജ്മുത്ത കേറുന്നോട്ത്ക്ക് ഓൻ കേറൂല ന്ന് ഉറപ്പിച്ചു. വേറെ ഒരു സ്കൂളിലേക്ക് പോയി.. ഇത്ത ഇത്രേം പഠിച്ച സ്കൂളിനോട് ള്ള ബന്ധം കൊണ്ട് അവിടെ തന്നെ കേറി. ഇതിനിടെ മറ്റൊരു സംഗതി കൂടെ ണ്ടായി ട്ടൊ. എന്താന്ന് വെച്ചാൽ ഞാൻ പഠിച്ചോണ്ടിരുന്ന സ്കൂളിൽ നടന്ന കൊറച്ചു പ്രശ്നങ്ങൾ മൂലം മ്മടെ ഉപ്പച്ചി ഇന്നേ സ്കൂൾ മാറ്റി. കൊണ്ടാക്കിയത് അവർ പഠിച്ചിരുന്ന ആ  കലാലയത്തിലേക്കും ... ഇത്‌ ഞാൻ പ്ലാൻ ചെയ്തതല്ല ട്ടൊ... സംഭവിച്ചു പോയതാ..

ഏതായാലും കേറി.. അപ്പൊ ഇത്താനേറ്റ് കമ്പനി ആവണം ന്ന് ണ്ടായിന്ന്. അപ്പൊ ഇന്നേ കൊണ്ട് എന്തേലും നടക്കോ നോക്കാലോ.. ഇക്കാടെ കൂടെ പഠിച്ച കൊറേ പേര് അവിടെ ണ്ടായിരുന്നു അപ്പൊ ഒരൊക്കെ ന്നോട് കമ്പനി ആയി. വൈകാതെ നജ്മുത്തയും ന്നേറ്റു കൂട്ടായി. സ്കൂളിൽ വെച്ച് കാണാറില്ല എങ്കിലും ഞങ്ങൾ ഒരുമിച്ചാ ബസ് കയറാൻ പോവാറ്. ബസ്റ്റോപ്പിൽ വെച്ച് സംസാരിക്കും. തല്ലുകൂടും തർക്കിക്കും, ഇടക്ക് ന്നെ ഉപദേശിക്കും.. പക്ഷെ ഞാൻ ഇക്കയെ പറ്റി മനഃപൂർവം മിണ്ടാറില്ല,
ഓല്ടെ കുടുംബത്തിൽ അധികം ആള്ക്കാരും വല്ല്യ വല്ല്യ ഉദ്യോഗസ്ഥർ ആണ്, ഡോക്ടർമാരും വക്കീലന്മാരും അങ്ങനെ.. ഇത്താക്കും മെഡിക്കൽ ഫീൽഡാ ലക്ഷ്യം..

    പലതും സംസാരിക്കുമെങ്കിലും പഴേ സ്കൂളിൽ നിന്ന് ഞാൻ വന്നത് എന്തിനാന്നോ, ഇക്കാടെ വിവരം എന്താ ന്നൊ ഇത്ത ചോദിച്ചില്ല..
     പക്ഷെ അന്നൊരിക്കെ ഇത്ത വല്ലാതെ ലേറ്റ് ആയി വന്ന്.. അന്ന് ഇത്ത കൊറച്ചു സങ്കടത്തിലായിരുന്നു.. മൂഡ് ശെരിയല്ല എന്ന് തോന്നിയതോണ്ട് ഞാൻ ഒന്നും ചോയ്ക്കാൻ പോയില്ല. പക്ഷെ ഇത്ത ഇന്നോട് തന്നേ സംസാരിക്കാൻ തൊടങ്ങി.. കൂട്ടത്തിൽ ഇക്കാനെ പറ്റി ചോദിച്ചു..
രണ്ടുമൂന്നു കൊല്ലം കൂടെ പഠിച്ച ഒരാളെ പറ്റി ചോദിക്കുന്ന മനോഭാവം മാത്രേ ചോദ്യത്തിലുള്ളൂ.. പക്ഷെ ഇക്ക് നഷ്ടപ്പെട്ട ഒരു പ്രതീക്ഷ ആ ചോദ്യം സമ്മാനിച്ചു.. ഞാൻ ഇക്ക ഉഷാറായി പോകുന്നു, കൊഴപ്പോന്നും ഇല്ല എന്നൊക്കെ പറഞ്ഞു.. എന്നിട്ട് ഞാൻ ചിരിച്ചു..

 ന്റെ ചിരി ആളെ ഒന്ന് ചൊടിപ്പിച്ചു.. എന്നോട് എന്തിനാ ചിരിക്കൂന്നേ എന്ന് ചോദിച്ചപ്പോ ന്റെ ചിരി പുഞ്ചിരി ആയി.
 ഞാൻ പറഞ്ഞു :സബീലിന്റെ അനിയൻ ആണെന്ന് അറിയുമ്പോഴേ എല്ലാരും എന്നോട് ഇക്കാടെ വിശേഷങ്ങൾ ചോദിക്കാറുണ്ട്.. ഇങ്ങള് ഇന്നേ കാണാൻ തുടങ്ങീട്ട് 4, 5മാസായി.. ഇപ്പോഴാ ചോദിച്ചേ എന്നോർത്താ ചിരിച്ചേ.. ഇത്ത അധികം രസിച്ചില്ല.. അതോണ്ട് ഇക്ക എവിടെയാ പഠിക്കുന്നെ എന്നും കൂടെ പറഞ്ഞു അന്നത്തെ സംസാരത്തിന് വിരാമമിട്ടു...

പിറ്റേന്ന് വൈകുന്നേരം ഞാൻ ഇക്കാനെ വ്യക്തമാക്കി ഇത്താക്ക് മുന്നിൽ വരച്ചു കൊടുത്തു.. ഏകദേശം ഇങ്ങനെ...


'ഇക്ക ആകെ മാറിപ്പോയി,പണ്ടത്തെ പോലെ ഒരു പൂച്ചക്കുട്ടി ഒന്നും അല്ല, പുലിക്കുട്ടി തന്നെ ആയിക്ക്ണ്, ഫുൾ ടൈം ഫോണിലാ, പിന്നേ ഒറക്കത്തിന്റെ പ്രശ്നം ഒക്കെ പോയി.. സയൻസാണെങ്കിലും പഴേ പോലെ പഠിപ്പില്ല., ആള് ഒന്നൂടെ ഉഷാറായി.. പക്ഷെ എപ്പോഴും ആള് ശോകഗാനങ്ങളും വിരഹ കഥകളും ഒക്കെ ആയിട്ടാ നടപ്പ്..

ഞാനിത്രയൊക്കെ പറഞ്ഞിട്ടും പ്രത്യേകിച്ചൊരു ഭാവ മാറ്റവും ആ പെമ്പറന്നോള്ക്ക് ഇണ്ടായില്ല, പക്ഷെ അതിന് ശേഷം ഇത്ത ന്നോട് ചോയ്ച്ചു

      :അന്റെ ഇക്കാ ഒറിഗാമിയിലും ഹാൻഡ് ക്രാഫ്റ്റിലും ഒക്കെ ഉഷാറേര്ന്നല്ലോ ഇപ്പൊ അതിലൊന്നും craze ഇല്ലേ?

അത്‌ കേട്ടപ്പോ ഇക്ക് ഒരാശയം തോന്നി. ഇത്താക്ക് ഇക്കാന്റെ ആ കഴിവിൽ ഒക്കെ ഒരു മതിപ്പ് ണ്ട്. അപ്പൊ അതിലൂടെ ഒന്ന് നോക്കാലോ ന്ന് കരുതി. അന്ന് ഇക്കാടെ കൂടെ +1ൽ കൂടെ ണ്ടായിരുന്ന ഒരു ഷഹദ എന്ന ഒരു പെണ്ണ് ഇക്കാനേറ്റ് നല്ല കമ്പനി ആയ്ന്ന്. ഞാൻ അത്‌ ഒരു കഥയാക്കി. സംഗതി മോശാണ് പക്ഷെ..

 ഞാൻ ഇത്താനോട് പറഞ്ഞു :

ഇക്കാ അതൊന്നും വിട്ടിട്ടില്ല, അതിൽ ഇക്കാക്ക് സെയിം ടേസ്റ്റ് ള്ള ഒരു കൂട്ടുകാരിയെ കിട്ടി. ഷഹദ, ഇപ്പൊ ഇക്കാനേറ്റ് വിളിയും ചാറ്റിങ്ങും ഒക്കെ ണ്ട്. അവര് തമ്മിൽ ഇഷ്ടാണെന്ന് തോന്നുന്നു. പിന്നേ അവരൊന്നിച്ചാ ഇക്കൊല്ലം ശാസ്ത്രമേളക്ക് ഒക്കെ പോയത്.

ഞാൻ നിർത്താതെ പറഞ്ഞോണ്ടിരുന്നു പക്ഷെ ഇത്‌ ഇക്ക കേട്ടാൽ അവിടെ തീർന്നു ഇന്റെ കാര്യം.. അത്‌ ഇക്ക് ഉറപ്പാ... അന്ന് രാത്രിയിൽ...

(തുടരും )


( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )

(8086802686.. )


*എന്റെ സ്വന്തം കൂടപ്പിറപ്പ്*

 (Part 8)

ഞാൻ നിർത്താതെ പറഞ്ഞോണ്ടിരുന്നു പക്ഷെ ഇത്‌ ഇക്ക കേട്ടാൽ അവിടെ തീർന്നു ഇന്റെ കാര്യം.. അത്‌ ഇക്ക് ഉറപ്പാ... അന്ന് രാത്രിയിൽ...

ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു രാത്രി..... ഇക്കനോട് ഞാൻ അതിനെ പറ്റി പറഞ്ഞില്ല. വരണ പോലെ ആവട്ടെ ന്ന് വെച്ച്. ഇത്ത ഇക്കാക്ക് fb യില് റിക്വസ്റ്റ് അയച്ചു. ഓൻ വല്ല്യ പൊലിവില് അത്‌ അക്‌സെപ്റ് ചെയ്തു. ഒട്ടും വൈകാതെ ഇക്കാക്ക് messenger ഇൽ hi വന്ന്.
ഇക്ക ശെരിക്കും അമ്പരന്ന്.   ഒരു  പൂർണ്ണ ചന്ദ്രൻ തന്നെ ണ്ടായ്ന്ന് ഓന്റെ മോത്ത്. 

    ഇക്ക പലതും ചോയ്ച്ചു പറഞ്ഞു. അതിനൊക്കെ ള്ള മറുപടിയും കൂടെ ണ്ടായ്ന്നു. ഒടുവിൽ ഇത്ത ചോയിച്ചു.
    :അനക്ക് പുത്യേ ലൈനും പ്രേമവും ഒക്കെ ആയീ ന്നു അജു പറഞ്ഞല്ലോ.. ആരാ കക്ഷി? ഓൾടെ ഫോട്ടോ അയക്കോ?

   ഇക്ക ആകെ ഒരുമാതിരി ആയി.. വല്ലാത്തൊരു ദേഷ്യത്തോടെ ന്നെ വിളിച്ചു. അപ്പൊറത്തെ റൂമിൽ ഇതും പ്രതീക്ഷിച്ചു നഖം കടിച്ചോണ്ടിരുന്ന ഞാൻ ഒരു നിഷ്കളങ്കന്റെ മൊഖം മൂടി ഇട്ടോണ്ട് ഓന്റെ മുന്നിലേക്കും പോയി. ന്റെ മോന്ത കണ്ടതും ചെവിക്കല്ലടിച്ചൊരു പൊളി. ആവ് ന്റല്ല ! സ്വർഗം കണ്ട് ഞാന്. എന്നിട്ട് ഓൻ ചോയിച്ചു.

   :ഇജ്ജാരാ.. എന്തൊക്കെ ഇയ്യ്‌ ഓളോട് പറഞ്ഞെ.. മേലാൽ ഇന്റെ കാര്യത്തിൽ ഇടപെട്ടാൽ അനക്കത് നന്നാവൂല്ലാ..

 ഓനാകെ വെറക്കെർന്നു. ഇക്കാകെ സങ്കടായി. ഇക്കാക്ക് ദേഷ്യം വന്നാ പരിസര ബോധം ണ്ടാവില്ല . പിന്നേം ഇന്റെ മേത്ത് കുതിരകയറാൻ വന്നപ്പോ ഞാനും കലിപ്പായി.
 ഞാനും പ്രതികരിച്ചു. ഞാൻ ഇക്കാനെ തല്ലൂല. പക്ഷെ കൊറേ പറഞ്ഞു

:ഇക്ക് ഇഷ്ടള്ളത് ഞാൻ പറയും. ഇജ്ജെന്താ കാട്ടാ. ഇത്രേം നാള് ഞാൻ ഇതിന്റെ പിന്നാലെ നടന്നിട്ട് ഇപ്പൊ ഇത്‌ ഞാൻ കൊണ്ടോയി കൊളാക്കോ?. ഞാൻ പറഞ്ഞത് കേട്ടാ ആ പെണ്ണിന് അന്റെട്ത്ത് എന്തേലും ണ്ടങ്കി അന്നോട് ചോയ്ക്കും എന്ന് ഒറപ്പെര്ന്ന്.. ഇപ്പൊ അത്‌ പോലെ തന്നെ ആയീലെ.?
പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഇക്ക് കരച്ചിൽ വന്ന്. അടികൊണ്ടോട്ത്ത് നല്ല പുകച്ചില്. ഞാൻ അവിടെന്ന് പോയി. ടെറസ്സിന്റെ മോളില് പോയി ഇരുന്ന്. സങ്കടം ണ്ടങ്കി അതാണ്‌ ഇന്റെ സ്ഥലം... കൊറച്ചു കഴിഞ്ഞപ്പോ ഇക്ക വന്ന്. ന്റെട്ത്ത് ഇരുന്ന്.
  കൊറേ നേരത്തെ വീർപ്പു മുട്ടൽ അങ്ങ് പോയി. ആ രാത്രി നല്ല തണുപ്പായ് തോന്നി കാരണം ഇന്റെ കണ്ണ് നീര് പെട്ടന്ന് വറ്റിയ പോലെ..
  ഇക്ക എന്താ പറയാ ന്നറിയാതെ ഇന്നേ നോക്കി. കൊറച്ചു കഴിഞ്ഞു ഓൻ പറഞ്ഞു.

: അജൂ.. സോറി ടാ, പെട്ടന്ന് ഓള് അങ്ങനെ ഒക്കെ ചോയ്ച്ചപ്പോ, ആകെ ദേഷ്യം വന്ന്. പോട്ടെ ടാ. ഞാൻ ഇനി പ്പോ എന്താ ഞാൻ മറുപടി കൊടുക്കാ..?

ഓന്റെ അന്നത്തെ ചിന്താഗതിയിൽ ഓൻ വേറൊരു പെണ്ണിനെ ചിന്തിക്ക പോയിട്ട് നോക്കല് പോലുല്ല. അപ്പൊ ഇക്ക് തല്ല് കിട്ടേണ്ടത് തന്നെ ആണ്. പക്ഷെ ഓൻ ദേഷ്യത്തിൽ ഇന്നേ പറ്റി ചിന്തിച്ചില്ല.


അതിന് ള്ള മറുപടി ഞാൻ ടൈപ് ചെയ്താലോ എന്ന് ആലോചിച്ചു പക്ഷെ വേണ്ട,
ഞാൻ പറഞ്ഞു
: ഓള് ഇപ്പൊ ഓൺലൈനിൽ ണ്ടോ?

: ണ്ട്, പക്ഷെ ഞാൻ തൊറന്നിട്ടില്ല

: എന്നാൽ ഓൾടെ അടുത്ത് പറ, ഈ ലോകത്ത് ഇന്നേവരെ ആകെ ഒരാൾക്കേ തന്റെ ഖൽബ് കൊടുത്തിട്ടൊള്ളൂ ന്ന്., വേറാർക്കും കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന്.

സത്യം പറഞ്ഞാ ആ ഒറ്റ ഡയലോഗിൽ എല്ലാം ശെരിയാവും എന്ന് ഇക്ക് തോന്നി.. പക്ഷെ ഞാൻ വിചാരിച്ച പോലെ അല്ലല്ലോ പെണ്ണിന്റെ മനസ്സ്.

ഇക്ക് അക്കാര്യത്തിൽ എക്സ്പീരിയൻസ് ഇള്ളതോണ്ടല്ല, പക്ഷെ ഞാൻ എന്തോ ഒരു ഇതില് ങ്ങനെ പോവാ..
ഇക്കും ജീവിതത്തെ പറ്റി യാതൊരു വിധ ഐഡിയയും ഇല്ല..

വളരെ ചുരുങ്ങിയ ജീവിതത്തിൽ ഞാൻ കണ്ട പെമ്പറന്നോൾമാരും എന്റെ കണ്ണിൽ നല്ലവർ ആയിരുന്നു. ഇത്തയും അങ്ങനെ തന്നെ. പക്ഷെ ജീവിതത്തിൽ ഏറിയ ദുഃഖങ്ങൾ അറിഞ്ഞിട്ടില്ലാത്ത ഇക്കാക്ക് അന്ന് ഒരു തീരാ വേദന കൊടുത്തു ആ രാത്രി..

ഇക്ക ഞാൻ പറഞ്ഞ പോലെ ടൈപ്പ് ചെയ്തു..പക്ഷെ മുഴുവൻ പറഞ്ഞു തീരും മുമ്പേ റിപ്ലൈ വന്ന്...


(തുടരും )


( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )

(8086802686.. )


*എന്റെ സ്വന്തം കൂടപ്പിറപ്പ്*

(Part-9)

ഇക്ക ഞാൻ പറഞ്ഞ പോലെ ടൈപ്പ് ചെയ്തു..പക്ഷെ മുഴുവൻ പറഞ്ഞു തീരും മുമ്പേ റിപ്ലൈ വന്ന്...

:സെബീലെ പ്ലീസ്.. അത്‌ വേണ്ട ഇയ്യ്‌ എന്താ പറയാൻ വരുന്നത് എന്ന് ഇക്ക് അറിയാം, അത്‌ ഇനി പറയണ്ട..

പിന്നേ ഇത്ത ഓൺലൈനിൽ നിന്ന് പോയി.. അല്ലാഹ് അന്ന് ഇന്റെ ഇക്കാടെ മുഖം....

പാവം വല്ലാതെ തളർന്നു. കവിളിനേ തഴുകി ഓന്റെ കണ്ണ് ന്ന് ഒലിച്ചിറങ്ങിയ കണ്ണ് നീരിന് നിലം തൊടും വരെ വല്ലാത്ത ചൂടെര്ന്നു..

(ഇത്രേം കേട്ടപ്പോ തന്നെ നബ്ഹാൻ ആകെ അസ്വസ്ഥനായി അജൂന്റെ അടുത്ത് ചോയ്ച്ചു)

: അജൂ.., എന്താടാ ആ പെണ്ണ് ഇങ്ങനെ, ഇത്രേം കണ്ണീചോര ല്ല്യാത്ത ജാതിയോ?
: ഇല്ല നബു, അങ്ങനല്ല, നീ വാക്കി കൂടെ കേൾക്ക്..

..ഇക്ക കരഞ്ഞു, നന്നായി കൊണ്ട് ആ സംസാരം, ആ കണ്ണീരിനെ ഒപ്പിയെടുക്കാൻ ഓന്റെ തലയണക്ക് മാത്രേ കഴിഞ്ഞൊള്ളൂ..
      പിറ്റേന്ന് ഇക്ക് സ്കൂളിലേക്ക് ള്ള യാത്രക്ക് ദൂരം ഇല്ലാത്ത പോലെ. ഇക്ക് നജ്മുത്തനേ കാണണം ന്ന് ണ്ട്. പക്ഷെ face ചെയ്യാൻ ള്ള ധൈര്യല്ല. എന്താ പറയാ, ഇത്ത എങ്ങനെ പ്രതികരിക്കും ന്നൊക്കെ ള്ള ഓരോ മുസീബത്തുകൾ. ഇരിക്കുന്ന ബെഞ്ചിൽ ചൂടെടുക്കുന്നോ ആവോ,  ഞാൻ വെറുതെ ഇരുന്ന് വിയർക്കാ.
     ഇതിനിടയിൽ ഞാൻ ക്ലാസിൽ സംസാര വിഷയം ആയിരുന്നു.. അവർ എന്നെപ്പറ്റി പലതും പറഞ്ഞു. ഇക്ക് അറീല. പക്ഷെ ആ സമയത്ത് ആര് എന്നെ നോക്കി എന്തേലും പറഞ്ഞാ ഇന്റെ മനസ്സ് അതും നജ്മുത്താ ന്റെ അടുത്ത് കൊണ്ടോയി കൂട്ടിച്ചേർക്കും. പക്ഷെ രാവിലെ ഞാൻ എത്തുന്നതിനു മുമ്പേ ഏതോ ഒരു ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന ഒരു താത്ത എന്നെ ക്ലാസ്സിൽ വന്ന് അന്വേഷിച്ചൂന്ന് അറിഞ്ഞു.. സ്വാഭാവികമായും ഞാൻ എന്തോ മഹാ അപരാധം ചെയ്ത പോലായി.

അന്ന് വൈകുന്നേരം ഞാൻ ബസ് കാത്തു നിൽക്കുമ്പോ ഇത്ത വരുന്നതിന് മുമ്പേ ബസ് വന്നിരുന്നെങ്കിൽ ന്ന് ഞാൻ ആഗ്രഹിച്ചുപോയി. പക്ഷെ ഇത്ത എന്നെ പ്രതീക്ഷിച്ചിട്ടെന്ന പോലെ അവിടേക്ക് എത്തി. ഇത്ത സലാം പറഞ്ഞു, ഞാൻ മടക്കി. ഞാൻ നിന്ന് വിയർക്കാ. പക്ഷെ ഇത്ത ആദ്യമായി ചോയ്ച്ച ചോദ്യം ഇന്നേ പിന്നേം വെട്ടിലാക്കി.

 : അജൂ, ഇന്നലെ ഞാൻ അങ്ങനൊക്കെ പറഞ്ഞു പോയപ്പോ ഇക്കാക്ക് സങ്കടയോ?

ഞാൻ പറഞ്ഞ കഥകൾ..അത്‌ കേട്ട അമർഷം തീർക്കും എന്നൊക്കെ വിചാരിച്ച എനിക്ക് തെറ്റി.

ഇത്ത അന്ന് കൊറേ പറഞ്ഞു, എന്റെ  കണ്ണ് നിറയും വരെ പറഞ്ഞു...

: അജൂ ഈ സ്കൂളിൽ വെച്ച് നിന്നെ ആദ്യം കണ്ടപ്പോഴും സബീലിന്റെ അനിയൻ ആണെന്ന് അറിഞ്ഞപ്പോഴും നീ എന്തിനാ ഇങ്ങോട്ട് വന്നേന്ന് ഇക്ക് ഒറപ്പായതാ . എനിക്ക് നിന്നോട് സംസാരിക്കും തോറും മനസ്സിലായതും ആണ്. പക്ഷെ ഞാൻ ചോദിക്കും വരെ നീ ഒന്നും പറഞ്ഞില്ല. നീയും നിന്റെ ഇക്കയും ഒക്കെ പാവാ. ഇന്നേവരെ അന്റെ ഇക്കാനെ വിഷമിപ്പിക്കാൻ വേണ്ടി അല്ല ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെ.. ഇക്ക് ഓനോട്‌ ഒരു ഇഷ്ടക്കുറവും ഇല്ല. ഒരു ദേഷ്യവും ഇല്ല. പലപ്പോഴും നിന്റിക്കാടെ അട്ത്ത് പറയണം എന്ന് കരുതീതാ, ഇക്കതിന് ള്ള കെല്പില്ലായിട്ടാ, ഓനെ പറ്റി ഓർക്കുമ്പോ ഇപ്പോഴും ഇക്ക് വിങ്ങലാ..

    : ഇത്താ ഇങ്ങള് എന്തൊക്കെ ആണ് പറയുന്നേ, ഇക്ക് ഒന്നും ക്ലിയർ ആവുന്നില്ല..

അപ്പൊ ഞാനും വല്ലാത്ത ഒരു ഹാലിലാ

ഇത്ത തുടർന്നു

: അജൂ, അനക്കൊരു കാര്യം അറിയോ. സെബി ന്നേക്കാൾ ഇളയതാ, തിരിച്ച്‌ ഞാൻ ഇഷ്ടാ ന്ന് പറഞ്ഞാലും, ആ ബന്ധം ഒരു പരിധി വരെ മാത്രേ ണ്ടാവൊള്ളൂ, ഇന്റെ കല്യാണം ഉറപ്പിക്കാൻ വേണ്ടി നിക്കാ കുടുംബക്കാര്, അതിനിടെ കല്ല്യാണം കഴിഞ്ഞാ പിന്നേ ഞാനും ഒരു തേപ്പ് കാരിയാവും, ഓനും പറയും.ഞാൻ.. ഇക്ക് ഓനെ ചതിക്കാൻ വയ്യ. ഒരിക്കൽ ണ്ടാവാൻ പോണ ഒരു ദുരന്തം അത്‌ ഇല്ലാതാക്കാൻ വേണ്ടി ആണ് ഞാൻ.  എല്ലാരും വിചാരിച്ച പോലാകൂല പലതും., പക്ഷെ ഇക്ക്..
ഇക്ക്  സെബീലിനെ ഭയങ്കര ഇഷ്ടാ, ഓൻ വെറും പാവാ..
 ഓന്ക്ക് എന്നെ മനസ്സിലാവണേ എന്ന് ഞാൻ എന്നും ദുആ ചെയ്യാറുണ്ട്.
 എന്നും ഞാൻ ഓനെ ഓർക്കാറുണ്ട്. ആ സ്ഥാനത്തു ഞാൻ ആരേം കാണൂല..

ഇത്രേം പറഞ്ഞപ്പോഴേക്കും നിറഞ്ഞുനിന്ന കണ്ണാകെ കവിഞ്ഞു.
 ഇത്ത കരഞ്ഞു, ഒരു കൊച്ചുകുട്ടിയെ പോലെ പരിസരം നോക്കാതെ. ആ കണ്ണുനീർ തുള്ളികൾ മാത്രം മതിയായിരുന്നു ആ മനസ്സിന്റെ ആത്മാർത്ഥത അറിയാൻ..

ഞാൻ കണ്ണ് തുടക്കാൻ പറഞ്ഞു, എന്റെ കൂടെ കുറച്ചു നടക്കാമോ എന്ന് ചോദിച്ചു, അടുത്ത ബസ് സ്റ്റോപ്പ്‌ കുറച്ച് അപ്പുറത്തായിരുന്നു. ഞങ്ങൾ നടന്നു.. കരച്ചിലിൽ നിന്ന് ഒരു നിശ്ശബ്ദതയിലേക്ക് വഴിമാറിയിരുന്നു.. ഒരുനാൾ ഒറ്റക്ക് കിട്ടുമ്പോ പറയാമെന്നു കരുതിയ കാര്യങ്ങൾ ഞാൻ പറഞ്ഞു, ഒന്നൊഴിയാതെ എല്ലാം..

: ഇത്താ.., 3കൊല്ലം ഇക്ക ങ്ങടെ കൂടെ ണ്ടായ്ന്നില്ലേ..?  ഒരു തവണ എങ്കിലും മനസ്സ് തൊറന്ന് ഓനോട്‌ മുണ്ടീന്നെങ്കി ഇന്ന് ഇങ്ങള് കരഞ്ഞത് ഞാൻ കാണൂലായ്ന്നു. ഇങ്ങള് ഇക്കാനെ മനസ്സിലാക്കാൻ ശ്രമിച്ചില്ല. പോണേ പോട്ടേ ന്ന് കരുതി ഓൻ വിട്ട് കളഞ്ഞില്ലല്ലോ ഇങ്ങളെ..
എന്നേലും ഒരിക്കൽ ഇങ്ങള് ഓനാഗ്രഹിക്കുന്ന മറുപടി കിട്ടും ന്ന് കരുതി നടന്നില്ലേ..
    ഒരിക്കലും ഓനോ ഞാനോ ഇങ്ങളെ കുറ്റപ്പെടുത്തൂല, കാരണം ഈ മനസ്സിലും നന്മ ണ്ട് ന്ന് ഇക്കറിയാ.. എന്റെ ഇക്ക, ഓൻ ഒന്ന് ചിരിച്ചിട്ട് നാളേറെയായി. ആ മുഖം വാടിയാൽ സഹിക്കൂല. ആ വാശിപ്പുറത്താ ഞാൻ ഇതിലേക്ക് എടുത്ത് ചാടിയത്.. ഇപ്പൊ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു. വെറുതെ ഇങ്ങളെ വെറുപ്പിച്ചു...

: ഇല്ല അജൂ, ഇയ്യ്‌ അന്റെ ഇക്കനോട് ള്ള ഇഷ്ടം കൊണ്ട് മാത്രാ ഇങ്ങനൊക്കെ ചെയ്തേ എന്ന് ഇക്കറിയാ, പണ്ട് മുതലേ ഇക്ക് ഇന്റെ ദേഷ്യമോ സങ്കടമോ പിടിച്ചു വെക്കാൻ അറീല.. ഞാനും ഓനെ എത്രയോ വേദനിപ്പിച്ചു. ഇനി സെബി ന്നെ കുറ്റപ്പെടുത്തിയാലും അനക്ക് അറിയാലോ എല്ലാം.. അത്‌ മതി..

ഇക്കനോട് എന്താ പറയാ ന്നൊരു പിടുത്തം ല്ല.. വീട്ടിലേക്കെത്തും വഴിയിൽ ഒക്കെ ഇത്ത മനസ്സിൽ കോറിയിട്ട വാക്കുകൾ.. വീട്ടിൽ എത്തിയപ്പോ ഇക്ക അവിടെ ല്ല്യ. ഞാൻ ഡ്രസ്സ്‌ എടുക്കാൻ പൊറത്തു പോയപ്പോൾ ഓന്റെ ഫോൺ റിംഗ് ചെയ്യുന്നു.. ചെന്നപ്പോഴേക്കും കട്ടായി. ഓൻ എവിടേക്കോ പോയിരുന്നു. ഫോണിന് പാസ്സ്‌വേർഡ്‌ ള്ളതോണ്ട് ഇക്ക് വിളിക്കാനും പറ്റീല. അന്ന് കളിക്കാൻ പോവാൻ മൂഡിലായിട്ട് വേഗം കുളിച്ചു, വീടിന്റെ അപ്പുറത് ള്ള ഒരു കുന്നിന്റെ മോളില്ക്ക് പോയി.. മഗ്‌രിബ് ആയപ്പോഴാ വന്നേ. വന്നപ്പോ ഇക്ക ഉമ്മറപ്പടിയിൽ ഇരിപ്പുണ്ട്. എന്നേം പ്രതീക്ഷിച്ചു ഇരിക്കാ, ഞാൻ ഒന്നും മിണ്ടാനാവാതെ ഉള്ളിലേക്ക് കേറിപ്പോയി.. പക്ഷെ ഇക്ക പിറകിൽ നിന്ന് ന്റെ തോളിൽ പിടിച്ച്. ഞാൻ തിരിഞ്ഞു നോക്കിയപ്പോ ഇക്ക് മനസ്സിലായി എന്നും പുഞ്ചിരിയോടെ ഞാൻ പറയുന്ന സലാം പറയാൻ ഞാൻ മറന്നു പോയി. ഇക്ക ഒരു മന്ദഹാസത്തോടെ എന്നെ നോക്കി സലാം പറഞ്ഞു. രാത്രി എന്തൊക്കെയോ പറയാൻ ണ്ട് ന്നും പറഞ്ഞ് മുന്നിൽ നിന്ന് പോയി.. ഞാൻ എന്തൊക്കെയോ മനസ്സിൽ കരുതി റൂമിലേക്കും...




(തുടരും )


( അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )

(8086802686.. )