*പൗമ്മി*

*25...28*

"പൗർണമി അശ്വിൻ...
പ്രഗ്നൻസി പോസിറ്റീവ്...."

അത് വായിച്ചു നിർത്തിയതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും അവന്റെ കൈകൾ അവളുടെ വയറിനെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു

അവന്റെ കണ്ണുകൾ പതിയെ നിറഞു വന്നു.....

"ഇതിലിപ്പോ കരയാനും മാത്രം എന്താ ഉള്ളത്...??"

"അത് പിന്നെ... ഞാൻ.. അച്ഛൻ..."

"ഓ അതാണോ ഇത്ര വല്യ കാര്യം...കേട്ടാൽ തോന്നും ജീവിതത്തിൽ ആദ്യമായി അച്ഛനാകുന്നത് നിങ്ങളാണെന്ന്...."

"നിനക്ക് എന്താ പൗമി ഒരു സന്തോഷം ഇല്ലാത്തത്....??"

"ആഹ്..ഒരു നേരം ഫോൺ വിളിച്ചാൽ എടുക്കില്ല....ഇതിനും മാത്രം എന്താ തിരക്ക്..."

"ഓ അതാണ് ഈ ദേഷ്യത്തിന്റെ പിന്നിലെ കാര്യം..."

"ആ...അത് തന്നെയാ....ഞാനോർത്തു നിങ്ങള് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച്..ഈ സിനിമേൽ ഒക്കെ കാണുന്നത് പോലെ എടുത്ത് പൊക്കി ഒരു ഡാൻസ് ഒക്കെ കളിക്കും എന്നാ....

ഇതിപ്പോ നശിപ്പിച്ചില്ലേ എല്ലാം...."

അവൾ പറഞ്ഞു നിർത്തിയതും അശ്വിൻ ചിരി തുടങ്ങി....

"എന്റെ പൗമി നിന്നെ കൊണ്ട് തോറ്റല്ലോ....."

പൗമി ഒരു ചമ്മിയ ഭാവത്തിൽ അവനെ നോക്കി.... എന്നിട്ട് മുഖം വെട്ടിത്തിരിച്ചു കൊണ്ട് അവൻ കട്ടിലിലേക്ക് എടുത്ത് ഇട്ട ഡ്രസ് അലമാരിയിലേക്ക് കുത്തിക്കേറ്റി വെച്ചു..

"ഇന്ന് കോളേജിലെ ലാസ്റ്റ് ഡേ അല്ലായിരുന്നോ...??"

"മ്ം..അതെ..."

"എക്സാം എങ്ങനെയുണ്ടായിരുന്നു...??"

"ആ...കുഴപ്പം ഇല്ലായിരുന്നു..."

അതും പറഞ്ഞു കൊണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു പൗമി

ഓർക്കാപ്പുറത്തായിരുന്നു അശ്വിൻ പിന്നിലൂടെ ചെന്ന് അവളെ പൊക്കിയെടുത്തത്...

"നിങ്ങൾക്ക് എന്താ ഭ്രാന്താണോ. ..എന്നെ താഴെ നിർത്തിക്കേ...."

"മനസ്സില്ല. ..!!"

"എന്താ നിങ്ങടെ ഉദ്ദേശ്യം...??"

അവൻ പതിയെ അടഞ്ഞ സ്വരത്തിൽ അവളുടെ കാതിൽ പറഞ്ഞു

"ദുരുദ്ദേശം.."

അതും പറഞ്ഞു കൊണ്ട് അവൻ അവളെയും കൊണ്ട് താഴേക്ക് നടന്നു....

"മതി...മതി...ഇവിടെ നിർത്തിയാൽ മതി..... ഞാൻ നടന്നോളാം..."

"ഇല്ലാ....."

"പ്ലീസ്‌അച്ചുവേട്ടാ താഴെ അമ്മയും അച്ഛനും ഒക്കെ വന്നിട്ടുണ്ടാകും...നാണക്കേടാ.....ഒന്നെന്നെ താഴെ നിർത്ത്...."

"അവരൊക്കെ കാണട്ടെ നിന്നെ ഞാൻ സിനിമേലെ പോലെ പൊക്കി എടുത്തോണ്ട് വരുന്നത്... . "

വെള്ളത്തിൽ നിന്ന് പിടിച്ചു കരയിലിട്ട മീനിനെ പോലെ അശ്വിന്റെ കൈകളിൽ കിടന്നു പിടയ്ക്കുകയായിരുന്നു പൗമി അപ്പോൾ......

താഴെ ലിവിംഗ് റൂമിൽ  എന്തോ തിരക്കിട്ട ചർച്ചയിൽ ആയിരുന്നു അനന്തപത്മനാഭനും ലക്ഷ്മിയും പ്രവിയും പാച്ചുവും..

പൗമിയെ പൊക്കിയെടുത്ത് കൊണ്ട് താഴേക്ക് നടന്നു വരുന്ന അശ്വിനെ  അവർക്ക് എല്ലാം കാണിച്ചു കൊടുത്തത് പാച്ചു ആയിരുന്നു..

എല്ലാവരും അവരെ നോക്കി ചിരിച്ചു...

"ആഹാ ഇതെന്താ അളിയാ ഇപ്പോ പുതിയൊരു സംഭവം..."

"അത് ഞാൻ പറഞ്ഞു തരാം അളിയാ..."

അതും പറഞ്ഞു അശ്വിൻ പൗമിയെ താഴേക്ക് നിർത്തി

"ഹോ മുടിഞ വെയിറ്റ്..."

നടുവിന് കൈ കൊടുത്തു നിന്നു കൊണ്ടായിരുന്നു അശ്വിൻ അത് പറഞ്ഞത്

പെട്ടെന്ന് പൗമി അവന്റെ കാലിനിട്ട് ഒരു ചവിട്ട് വെച്ചു കൊടുത്തു....

"ഇനി പറ അളിയാ എന്താ കാര്യം....??"

പാച്ചു ആയിരുന്നു വീണ്ടും വീണ്ടും അത് ചോദിച്ചു കൈണ്ടിരുന്നത്.....പൗമി ദയനീയ ഭാവത്തിൽ അശ്വിനെ നോക്കി....

"അത് അളിയാ ഈ സിനിമേൽ ഒക്കെ...."

അത്ര പറഞ്ഞപ്പോഴേക്കും പൗമി അശ്വിന്റെ വാ പൊത്തി. 
"പ്ലീസ് പ്ലസ് പറയല്ലേ...."

അവൾ അവനോടായ് പറഞ്ഞു....

"പൗമീ......മോളെ നീ ഇങ്ങനെ ദേഹം അനക്കാതെ....നല്ലോണം സൂക്ഷിക്കണ്ട സമയവാ ഇത്...."

അതും പറഞ്ഞു കൊണ്ട് ലക്ഷ്മി അവളെ പിടിച്ച് അവിടെ ഇരുത്തി......

"മ്ം..മ്ം..."

"മ്ം്‌..മുളിയാൽ പോരാ...അനുസരിക്കണം...."

"ഓ...ഞാൻ എല്ലാം കേട്ടോളാം..അമ്മ ഈ ഉപദേശം ഒന്ന് നിർത്ത്... "

"മോനെ അശ്വിനെ ഇവൾടെ ഭക്ഷണം ഒക്കെയൊന്ന് പ്രത്യേകം ശ്രദ്ധിച്ചോണെ...."

"എന്റെ അമ്മെ നിങ്ങടെയൊക്കെ സംസാരം കേട്ടാൽ തോന്നും ഈ ലോകത്ത് ആദ്യായിട്ട് പ്രഗ്നന്റ് ആകുന്നത് ഞാൻ ആണെന്ന്...."

അവൾ ഓരോന്നൊക്കെ വിളിച്ചു പറയുമ്പോഴും എല്ലാവരും അവളുടെ കുസൃതിത്തരങ്ങൾ കണ്ടു ആസ്വദിക്കുകയായിരുന്നു.....

"അതേ ഇത്രയും നേരം ആയില്ലേ....??ആർച്ചയെ കൂടി ഇങ്ങോട്ടേക്ക് വിളിച്ചാൽ പോരെ....ഇന്നിനി പോണോ...??"

പാച്ചു ആയിരുന്നു അത് ചോദിച്ചത്....

"അത് സാരല്ല്യാടാ...."

പാച്ചൂനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു കൊണ്ട് പൗമി ആയിരുന്നു അതിന് ഉത്തരം കൊടുത്തത്...

പാച്ചുവും പ്രവിയും കൂടി എന്തൊക്കെയോ കൊണ്ട് വന്ന് കാറിന്റെ പിൻസീറ്റിലേക്ക് വയ്ക്കുന്നത് കണ്ടോണ്ടായിരുന്നു ലക്ഷ്മിയോട് സംസാരിച്ചു കൊണ്ടിരുന്ന പൗമി മുറ്റത്തേക്ക് ഇറങ്ങിയത്...

"ഇതെന്താ പാച്ചു...."

"ഇതൊക്കെ നിനക്ക് ഉള്ളതാ....എല്ലാം കഴിച്ചോണം കേട്ടോ....ഞങ്ങടെ കുട്ടിപൗമിക്ക് വേണ്ടിയാ...."

"ഓ അപ്പോൾ എനിക്ക് അല്ലാ അല്ലേ....."

പെട്ടെന്ന് പ്രവി അവളെ ചേർത്ത് പിടിച്ചു....

"ഇനി ആരൊക്കെ വന്നെന്ന് പറഞ്ഞാലും നീയല്ലേ പൗമി ഞങ്ങടെ കുട്ടി....ഞങ്ങടെ പൗമിക്കുട്ടി....

അതോണ്ട് ഏട്ടന്റെ മോള് കളയാതെ ഇതൊക്കെ കഴിച്ചോണം കേട്ടോ...."

അവൻ പതിയെ അവളുടെ നെറ്റിയിൽ ചുംബിച്ചു...

അവന്റെയാ ചുംബനത്തിൽ ഒരു അച്ഛന്റെ സ്നേഹവും കൂടെപ്പിറപ്പിന്റെ കരുതലും എല്ലാം കൂടി കലർന്നിരുന്നു....

"എന്നാ ഇനി അധികം വൈകിക്കണ്ട....കേറിക്കോ...."

അശ്വിനുംപൗമിയും കാറിലേക്ക് കയറി.....

കാറ് ഗേറ്റ് കടന്നപ്പോഴേക്കുംഅവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീരടർന്നു കവിളിലേക്ക് വീണു.....

നേരെ നോക്കി വണ്ടിയോടിച്ചു കൊണ്ട് തന്നെ അശ്വിന്റെ വിരലുകൾ അവളുടെ കണ്ണീരൊപ്പി......

അവൾ പെട്ടന്നൊന്ന് പുഞ്ചിരിച്ചു....

"മൂന്നര വർഷം കൊണ്ടുള്ള പതിവ് അല്ലേ ഇത്....വീടിന്റെ ഗേറ്റ് കടക്കുമ്പോൾ ഉള്ള  ഈ സങ്കടം..... ഇത് വരെയും മാറിയില്ലേ....??"

"മൂന്നല്ല മുപ്പത് കൊല്ലം കഴിഞ്ഞാലും അത് മാറില്ല....."

പുറത്തേക്ക് നോക്കി കൊണ്ട് പൗമി അത് പറയുമ്പോൾ അശ്വിൻ മൗനമായൊന്ന് പുഞ്ചിരിച്ചു....

താഴ്ത്തി ഇട്ടിരുന്ന ഗ്ലാസ്സിനിടയിലൂടെ അരിച്ചിറങ്ങുന്ന കാറ്റിന് ഒരു പ്രത്യേക തണുപ്പായിരുന്നു.......

രാത്രിയായത് കൊണ്ടാവും നിരത്തിൽ വാഹനങ്ങളുടെ എണ്ണം നന്നേ കുറവാണ്.....

ഇന്നെന്തോ പതിവിലും പതിയെ ആണ് അശ്വിൻ വണ്ടിയോടിച്ചത്.....

ഇടയ്ക്കെപ്പോഴോ പൗമിയുടെ മിഴികൾ ആകാശത്തിലേക്ക് നീണ്ടു്‌......അവർക്ക് ഒപ്പം സഞ്ചരിക്കുന്ന അമ്പിളിമാമനെ കണ്ടതും അവളുടെ കൺ കോണിലെവിടെയോ ഒരു നാണം പൊട്ടി വിരിഞ്ഞു.....

അവൾ പതിയെ അശ്വിന്റെ ഇടം കൈയ്യെടുത്ത് അവളുടെ വയറിനോട് ചേർത്തു വെച്ചു കൊണ്ട് ഇടം കണ്ണാലെ പാളി അവനെയൊന്നു നോക്കി........

പിന്നെ ആ കൈയ്യെടുത്ത് മെല്ലെ അതിലൊന്ന് ചുംബിച്ചു....

"ഐ ലവ് യു....അശ്വിൻ....."

ഡ്രൈവിങിൽ നിന്ന് ശ്രദ്ധ ഒട്ടും മാറ്റാതെ അവളുടെ വലംകൈതണ്ടയിലേക്ക് ചുണ്ടുകൾ ചേർത്ത് കൊണ്ട് അവനും അവളോടായ് പറഞ്ഞു

"ലവ് യൂ റ്റൂ......."

അൽപം നേരത്തെ യാത്രയ്ക്കൊടുവിൽ അവർ വീട്ടിലെത്തി....

പുറത്ത് തന്നെ അവരെയും കാത്തു ആർച്ച ഉണ്ടായിരുന്നു....

പൗമി കാറിൽ നിന്നിറങ്ങിയതും അവൾ ഓടി ചെന്ന് പൗമിയെ കെട്ടിപ്പിടിച്ചു...

"കൺഗ്രാറ്റ്സ് ഏട്ടത്തി......ദേ ഏട്ടാ ചിലവ് ഉണ്ടേ....."

"ഓ തരാവേ...."

അതും പറഞ്ഞു കൊണ്ട് ആയിരുന്നു അവൻ കാറിനു പിന്നിൽ ഇരുന്ന സാധനങ്ങൾ ഓരോന്നായി എടുത്തതത്....

പൗമി അത് എടുക്കാൻ തുനിഞ്ഞപ്പോൾ ആർച്ച അവളെ സ്നേഹപൂർവ്വം വഴക്കു പറഞ്ഞു മാറ്റി....

"ഏട്ടത്തി എന്താ ഈ കാണിക്കുന്നത്...ഈ സമയത്ത് വെയിറ്റ് ഒന്നും എടുക്കാൻ പാടില്ല....

ആ...അത് പറഞ്ഞപ്പോഴാ ഓർത്തത്...അമ്മ കുറച്ചു മുൻപ് ഏട്ടത്തിയെ വിളിച്ചിരുന്നു പക്ഷേ കോൾ എടുത്തില്ല എന്ന് പറഞ്ഞു......"

"ഫോൺ എക്സാമിനു കയറിയപ്പോൾ സൈലന്റിൽ ഇട്ടതാ... ശ്ശൊ..."

"സാരല്ലാ...അമ്മ നാളെ വിളിക്കാന്ന് പറഞ്ഞിട്ടുണ്ട്...... ഏട്ടത്തീടെ ഡെലിവറി ടൈം അടുക്കാറാകുമ്പോൾ അമ്മ വരും എന്ന് പറഞ്ഞിട്ടുണ്ട്....."

"മ്ം....."

പൗമി നേരെ റൂമിലേക്ക് പോയി കുറച്ചു നേരം കിടന്നു.....

"എന്താ വയ്യേ..??..."

ഇട്ടിരുന്ന വേഷം മാറി കൊണ്ടായിരുന്നു അശ്വിൻ അവളോടായ് അത് ചോദിച്ചത്.........

അവളൊന്നും മിണ്ടാതെ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു....

"അല്ല....ഞാനിന്ന് മുഴുവനും തന്നെ ശ്രദ്ധിച്ചു ഇന്ന് മൊത്തത്തിൽ ഒരു ചിരിയാണല്ലോ......"

"ജീവിതത്തിലെ ചില സന്തോഷങ്ങൾ അങ്ങനെയാ....നമുക്ക് വാക്കുകളിലൂടെ സന്തോഷം എക്സ്പ്രസ് ചെയ്യിക്കാൻ പറ്റില്ല.....പുഞ്ചിരി ആണ് അതിന് ഏറ്റവും നല്ല മാർഗ്ഗം....."

"മതി..മതി..സാഹിത്യം പറഞ്ഞത് ഭക്ഷണം കഴിക്കാം വാ....."

താഴെ അവരെയും കാത്ത് ആർച്ച ഇരിപ്പുണ്ടായിരുന്നു....

പതിവിനു വിപരീതമായി ഇന്ന് അശ്വിനായിരുന്നു  പൗമിക്ക് ആഹാരം വിളമ്പിയത്....

അശ്വിൻ കഴിക്കുമ്പോഴും ഇടയ്ക്കിടെ പൗമി അവനെ തോണ്ടുന്നുണ്ടായിരുന്നു....

അവൾ അപ്പോഴേക്കും കണ്ണു കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു അവൾക്ക് ചോറ് വാരി കൊടുക്കാൻ...

അവൻ പെട്ടെന്ന് ഒരു ഉരുള അവളുടെ വായിലേക്ക് വെച്ച് കൊടുത്തു..

''ഞാനൊന്നും കണ്ടില്ലേയ്യ്......."

ആർച്ചയായിരുന്നു അത് പറഞ്ഞത്...

അശ്വിൻ ഒരു ഉരുള അവൾക്കും കൊടുത്തു.....

*****

അശ്വിൻ ജഗ്ഗിൽ വെള്ളവും ഒരു കൈയ്യിൽ പാലും ആയിട്ട് റൂമിലേക്ക് കയറി വരുമ്പോൾ പൗമി റൂമിലെ കണ്ണാടിക്കു മുൻപിൽ നിൽക്കുകയായിരുന്നു......

"എന്താണ് ഇന്നൊരു കണ്ണാടി നോട്ടം.....???"

"ഏയ് ഒന്നൂല്ല അച്ചുവേട്ടാ വെറുതെ..... അച്ചോവേട്ടാ....."

"എന്താടോ....??"

"അച്ചുവേട്ടാ...."

അവളൊന്ന് നീട്ടി വിളിച്ചു....

"എന്താ.... ഉറക്കം വരുന്നുണ്ടോ....??"

"ഇല്ലാ....."

"അത്്‌..പിന്നെ...ഇന്ന് നമ്മുക്ക് പുറത്ത് കിടന്നാലോ.....??"

അശ്വിൻ കണ്ണു തള്ളി കൊണ്ട് അവളെ നോക്കി..?

"ഐ മീൻ ബാൽക്കണിയിലെ സോഫായിൽ....."

"വേണ്ട്‌..വേണ്ട...ഒന്നാതെ നല്ല തണുപ്പാ...അവിടെ കിടന്നു വല്ല പനിയും പിടിച്ചാൽ മെഡിസിൻ പോലും കഴിക്കാൻ പറ്റില്ല...അറിയേലോ...."

"അച്ചുവേട്ടാ....."

"വേണ്ട....മര്യാദയ്ക്ക് ആ പാലെടുത്ത് കുടിച്ചിട്ട് കേറി  കിടന്ന് ഉറങ്ങാൻ നോക്ക്...."

"ഇന്നൊരു ദിവസത്തേക്ക്......"

"വേണ്ടാ......"

അവൾ ദേഷ്യത്താൽ ചാടി തുള്ളി കട്ടിലിലേക്ക് കേറി കിടന്നു...

"ആ പാലെടുത്ത് കുടിക്ക്....."

^"ആഹ്...എനിക്കെങ്ങും വേണ്ടാ....നിങ്ങള് തന്നെ ഇരുന്ന് കുടിച്ചൊ....''

അതും പറഞ്ഞു അവൾ പുതപ്പ് എടുത്തു തലവഴി മൂടി....
ഇടയ്ക്കിടെ അതിന്റെ ഇടയിൽ കൂടി അവനെ നോക്കി കൊണ്ട് കിടന്നു....

അവൻ ലാപ്പിൽ എന്തോ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു...

"പൗമി......ഉറങ്ങിയോ....??"

അവൾ ഉറക്കം നടിച്ച് കിടന്നു....

"മതി കള്ള ഉറക്കം.... വാ എഴുനേക്ക്...."

അവൾ അനങ്ങാനേ പോയില്ല....അവൻ അവളെ കൈകളിൽ കോരിയെടുത്ത് റൂമിലെ ലൈറ്റ് ഓഫ് ചെയ്തു  ബാൽക്കണിയിലേക്ക് നടന്നു.....പതിയെ കൊണ്ട് സോഫായിൽ കിടത്തി....

അവൾ പതിയെ ഒരു കണ്ണ് തുറന്നു നോക്കി.....

അത് കൃത്യമായി അവൻ കാണുകയും ചെയ്തു ..

"ഹോ എന്താ അഭിനയം... പിന്നേ ഇത് സ്ഥിരം ആക്കണ്ടാ കേട്ടോ...."

അവളൊന്ന് ചിരിച്ചു കൊണ്ട് എഴുനേറ്റ് കാല് നിലത്തേക്ക് ഇട്ടു കൊണ്ട് അവന്റെ തോളിൽ ചാരി ഇരുന്നു.....

വീശിയടിക്കുന്ന തണുത്ത ഇളം ഇളം  കാറ്റിൽ അവളുടെ ശരീരത്തിലെ ഓരോ രോമങ്ങളും എഴുനേറ്റു നിന്നു.....

ഇരുട്ടി കറുപ്പിനെ കീറിമുറിച്ചു കൊണ്ട് ആകാശത്തിൽ നിന്നൊഴുകിയറങ്ങുന്ന വെള്ളിവെളിച്ചത്തിന് ഇന്ന് പതിവിലും അധികം തെളിച്ചമുള്ളതായി അവൾക്ക് തോന്നി.....

"എന്താപ്പോ ഈ സ്ഥലത്തിന് ഇത്രയധികം പ്രത്യേകത....??"

എങ്ങു നിന്നോ ഒഴുകിയെത്തിയ പാരിജാതപൂക്കളുടെ സുഗന്ധത്തെ മൂക്കു വിടർത്തി ആസ്വദിച്ചു കൊണ്ട് അവൾ അവനോടായി പറഞ്ഞു...

"ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഈ സ്ഥലത്തിന്.....
ഇവിടെ ഇരിക്കാൻ ഒരു പ്രത്യക സുഖമാ....

എന്നിലെ പെണ്ണിനെ ആദ്യമായി നീ അറിഞ്ഞത് ഇവിടെ വെച്ചായിരുന്നു.....

അത് തന്നെയാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത....."

അവൻ ഇരു കൈകളാലും അവളെ കൂടുതൽ അവനിലേക്ക് ചേർത്ത് പിടിച്ചു.....

"അതേ...എനിക്ക് എന്തോ പേടി ആകുവാ...."

"എന്തിന്....."

"അറിയില്ല....."

"ആവശ്യം ഇല്ലാതെ എന്തേലും ഒക്കെ ചിന്തിച്ചു കൂട്ടുന്നത് കൊണ്ടാ.....
നീ ഇപ്പോൾ ഒരുപാട് സന്തോഷത്തോടെ വേണം ഇരിക്കാൻ.....

അറിയാല്ലോ...."

അത് എടുത്തു ചോദിച്ചു കൊണ്ടവൻ അവളുടെ വയറിനെ ഒന്ന് തലോടി.....

പിന്നെ പതിയെ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.......

കാല ചക്രത്തിന്റെ ചിറകിൽ നിന്നു തൂവലുകൾ പോലെ ദിവസങ്ങളും ഓരോന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു......

പൗമിക്ക് ഇത് മൂന്നാം മാസം.......

"പൗമി ഞാൻ ഇറങ്ങുവാ കേട്ടോ...."

"മ്ം... പോയിട്ടുവാ അച്ചുവേട്ടാ...."

പുറത്തേക്ക് ഇത്തിരി ഉന്തി നിൽക്കുന്ന അവളുടെ കുഞ്ഞുവയറിൽ ഒന്നുമ്മ വെച്ചു കൊണ്ട് അവൻ കാറിലേക്ക് കയറി....

"ആർച്ചേ...വേഗം ഇറങ്ങി ചെല്ല്....ദേ ഏട്ടൻ ഇറങ്ങി...."

ധൃതിയിൽ ബാഗും എടുത്തു കൊണ്ട് ആർച്ച അകത്തൂന്ന് ഇറങ്ങി വന്നു....

"നീ ചോറ് എടുത്തോ....???"

"ആ എടുത്തു ഏട്ടത്തി......"

അവളുടെ വയറിലേക്കും മുഖത്തേക്കും ഒന്ന് നോക്കി..

"അപ്പോൾ രണ്ടു പൗമിമാരും ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നോണം കേട്ടോ...."

"കേട്ടു..കേട്ടു....നീ വേഗം ചെല്ല് ...ഇല്ലേൽ കോളേജിൽ എത്താൻ താമസിക്കും...."

അശ്വിന്റെ കാറ് ആ ഗേറ്റ് കടന്ന് പോയതിനു ശേഷം ആയിരുന്നു പൗമി അകത്തേക്ക് കയറിയത്..്‌്‌.

"റാണി ചേച്ചി്‌......??"

"എന്താ കുഞ്ഞേ....??"

"ഞങ്ങടെ ബെഡ്റൂമിലെ ഷീറ്റും മെത്തയും ഒന്ന് മാറ്റിത്തരാവോ.....

ഇന്നലെ അതിൽ കിടന്നിട്ട് എന്നെ എന്തോ കുത്തി......രാവിലെ കൈയ്യൊക്കെ ചുവന്നു കിടക്കുവായിരുന്നു....."

"എന്നാൽ വാ നമുക്ക് ഇപ്പോൾ തന്നെ മാറ്റാം...."

അതും പറഞ്ഞു കൊണ്ട് അവർ രണ്ടുപേരും ഒന്നിച്ചു മുകളിലേക്ക് കയറി.....

ബെഡ് എടുത്തു മാറ്റുന്നതിനിടയിൽ ആയിരുന്നു അതിന്റെ അടിയിൽ വെച്ചിരുന്ന കുറച്ചു പേപ്പർ കഷ്ണങ്ങൾ താഴേക്ക് വീണത്....

അവൾ അതെടുക്കാൻ കുനിയവേ.....റാണി അതെല്ലാം എടുത്തു അവൾക്ക് നേരെ നീട്ടി.....

അവൾ അത് വാങ്ങി മേശപ്പുറത്തേക്ക് വയ്ക്കുമ്പോൾ ആയിരുന്നു അതിൽ പൗർണമി എന്ന് എഴുതിയ ഒരു പേപ്പർ കണ്ടത്.....

റാണി ബെഡ്ഷീറ്റ് മാറ്റി വിരിച്ച് പോയപ്പോൾ അവൾ അതും എടുത്തു കൊണ്ട് കട്ടിലിലേക്ക് ഇരുന്നു.......

ഓരോ പേപ്പറുകൾ മാറി മാറി വായിക്കും തോറും അവളുടെ കണ്ണിൽ ഇരുട്ട് പടർന്നു കൊണ്ടേയിരുന്നു.....

കണ്ണുകൾ നിറഞ്ഞൊഴുകി.....

വൈകിട്ട് ആർച്ച റൂമിലേക്ക് വന്നപ്പോഴും തലവേദനയാണെന്ന് പറഞ്ഞു അവൾ ഒഴിഞു മാറി....

പൗമിക്ക് വയ്യെന്ന് ആർച്ച വേഗം തന്നെ അശ്വിനെ വിളിച്ചു പറഞ്ഞു......

ഡ്യൂട്ടി സമയം തീരും മുൻപേ ഓടി കിതച്ചായിരുന്നു അശ്വിൻ റൂമിലേക്ക് വന്നു കയറിയത്......

"എന്താ പൗമീ.....മോളെ എന്താ പറ്റിയെ.....
വയ്യേ....ഹോസ്പിറ്റലിൽ പോകാം എഴുനേൽക്ക്....."

കട്ടിലിൽ പുറം തിരിഞ്ഞു കിടന്ന അവളെ അവൻ തിരിച്ചു കിടത്തി.....

കരഞ്ഞു കരഞ്ഞു കൺപൊളയൊക്കെ വീർത്തു മുഖമൊക്കെ ചുവന്നുള്ള അവളുടെ ആ കിടപ്പ് കണ്ടപ്പോഴേ അവനെന്തോ പന്തികേട് തോന്നി....

"എന്താ പറ്റിയത്.....??"

പതിയെ എഴുനേറ്റ് തലയിണയ്ക്കടിയിൽ നിന്ന ആ പേപ്പറുകൾ എടുത്ത് അവൾ അവന്റെ മുഖത്തേക്ക് എറിഞ്ഞു.....

"എന്താ ഇതൊക്കെ....."

നിലത്ത് ചിതറി കിടന്ന ഓരോ പേപ്പറുകളിലൂടെയും അവൻ കണ്ണോടിച്ചു.....
പെട്ടന്നായിരുന്നു അവന്റെ മുഖത്തൊരു ഞെട്ടൽ ഉണ്ടായത്.....

"പൗമി ഞാൻ....."

അവൻ പറഞ്ഞു തുടങ്ങിയതും അവളുടെ കൈകൾ അവന്റെ മുഖത്തേക്ക് പതിച്ചു.....

അവൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി

"പറയ്യ്....പറയ്യ്....എന്താ ഇതൊക്കെ....."

(തുടരും)"പൗമി ഞാൻ....."

അവൻ പറഞ്ഞു തുടങ്ങിയതും അവളുടെ കൈകൾ അവന്റെ മുഖത്തേക്ക് പതിച്ചു.....

അവൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി

"പറയ്യ്....പറയ്യ്....എന്താ ഇതൊക്കെ....."

പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലൂടെ ഊർന്ന്  മുട്ടുകുത്തിയവൾ നിലത്തേക്ക് ഇരുന്നു......

അശ്വിൻ അവളെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനവൾ വഴങ്ങിയില്ല.....

"പൗമി ഞാൻ പറയുന്നത് ഒരേ ഒരു തവണ നീ ഒന്ന് കേൾക്ക്....."

"കാണാൻ ഉള്ളതൊക്കെ ഞാൻ കണ്ടു....ഇതിൽ കൂടുതൽ ഇനി എന്താണ് ഞാൻ കേൾക്കാൻ ഉള്ളത്....."

അവളുടെ കണ്ണുകൾ നിലത്ത് വീണു കിടന്ന പേപ്പറുകളിലേക്ക് നീണ്ടു....

"പൗർണമി പുണർതം നക്ഷത്രം..
അശ്വിൻ ഉതൃട്ടാതി..."

അപ്പോഴേക്കും നിലത്ത് വീണു കിടന്ന പേപ്പറുകൾ എല്ലാം അശ്വിൻ കൈയ്യിൽ ചുരുട്ടി എടുത്തു...

"എല്ലാം ഞാൻ വായിച്ചതാ.... അഞ്ച് വർഷം..."

അത് പറഞ്ഞു കൊണ്ട് ബാക്കി പറയാനാകാതെ അവൾ വിങ്ങിപൊട്ടി.....

"ദേ നോക്ക് പൗമി... എനിക്ക് ഈ നാളിലും നക്ഷത്രത്തിലും ഒന്നും യാതൊരു വിശ്വാസവും ഇല്ല.....

നമ്മുടെ വിവാഹം കഴിഞ്ഞാൽ എനിക്ക് അഞ്ച് വർഷത്തെ ആയുസേ ഉള്ളുവെന്ന് ജോൽസ്യൻ വിധി എഴുതിയതാ.....അതിനും അപ്പുറത്ത് ഈശ്വരൻ എന്നൊരു ശക്തിയുണ്ട്....

പിന്നെ ആ ദോഷങ്ങളൊക്കെ മാറാനാ അന്ന് നമ്മൾ പൂജകൾ ഒക്കെ ചെയ്തത്.....

ഇനി ഒന്നും സംഭവിക്കില്ല പൗമീ..... നീ ഒന്ന് വിശ്വസിക്ക്....."

"അശ്വിൻ....നീ ഇല്ലാതൊരു ജീവിതം എനിക്ക് പറ്റില്ല.....നീ എന്റെ ഭ്രാന്തായിരുന്നു...ഒരു വിധിക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല....എനിക്ക് വേണംനിന്നെ എന്റെ മരണം വരെ ചേർത്ത് പിടിക്കാൻ...."

അത് പറയുമ്പോൾ അവൾ അലറി കരയുകയായിരുന്നു ഒരു ഭ്രാന്തിയെ പോലെ..

"എന്നാലും...... ഒഴിവാക്കാമായിരുന്നില്ലേ അശ്വിൻ എന്നെ...."

"താൻ എന്തൊക്കെയാ ഈ പറയുന്നത്.....

എല്ലാ കാര്യങ്ങളും അറിഞ്ഞു വെച്ചു കൊണ്ട് തന്നെയാ ഞാൻ തന്നെ വിവാഹം കഴിച്ചത്...അതൊരു ത്യാഗമായിട്ടൊന്നും കാണണ്ട.....
നിന്നെ മറ്റാർക്കും വിട്ടു കൊടുക്കാതെ എന്റെ അവസാന ശ്വാസവും നിലയ്ക്കുന്നത് വരെ ചേർത്ത് പിടിക്കാനുള്ള ആഗ്രഹംകൊണ്ടും എന്റെ സ്നേഹം കൊണ്ടും മാത്രമാ..........

ബികോസ് നീ എന്റെ ജീവനാ പൗമി .. നിന്നെ മറ്റൊരാൾക്ക് വിട്ടു കൊടുത്തിട്ട് ഭിക്ഷയായി നീട്ടി കിട്ടുന്ന ആയുസിൽ ചത്ത് ജീവിക്കുന്നതിലും നല്ലത് ഒരു ദിവസമെങ്കിൽ ഒരു ദിവസം നിനക്കൊപ്പം സന്തോഷത്തോടെ ജീവിതം ജീവിച്ചു തീവക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി...."

അപ്പോഴും അവളുടെ തല താഴേക്ക് താഴ്ന്നിരിക്കുകയായിരുന്നു......

അവൻ പതിയെ അവളുടെ താടി പിടിച്ചുയർത്തി......

കരഞ്ഞു ചുവന്ന് വീർത്തുപോയ കൺപോളകളിലേക്കും കണ്ണീരൊഴുകി പടർന്ന കവിൾതടങ്ങളിലേക്കും അവൻ മാറി മാറി ചുംബിച്ചു... .

"വാ എഴുനേക്ക്.. . "

അത് പറഞ്ഞു കൊണ്ട് അവൻ അവളെ പതിയെ പിടിച്ചെഴുനേൽപ്പിച്ചു....

"എന്തേലും കഴിച്ചായിരുന്നോ...??"

ഇല്ലാ എന്ന അർത്ഥത്തിൽ അവൾ കണ്ണുകൾ ഇറുക്കിയടച്ചു കാണിച്ചു....

"കഴിക്കണ്ടേ....ഞാൻ പോയി എടുത്തിട്ട് വരാം..."

അതും പറഞ്ഞു കൊണ്ട് അവൻ മുൻപോട്ടു നടന്നു....
പെട്ടന്നായിരുന്നു അവൾ അവന്റെ കൈയ്യിൽ പിടിച്ചത്...

"എന്താ പൗമീ......"

അവളുടെ നെറുകയിൽ വാൽസല്യപൂർവ്വം തലോടി കൊണ്ടായിരുന്നു അവൻ അത് ചോദിച്ചത്....

"ഒന്നൂല്ല....."

ഒറ്റ വാക്കിൽ അവൾ അത് അവസാനിപ്പിച്ചു.....

അവൻ താഴേക്ക് ഇറങ്ങി.... എന്നിട്ട് പ്രവിയെ ഫോൺ വിളിച്ചു......

നടന്ന കാര്യങ്ങളെല്ലാം ഒറ്റ ശ്വാസത്തിൽ അശ്വിൻ പ്രവിയോട് പറഞ്ഞു....

"ഒടുവിൽ നമ്മൾ ഭയന്നത് തന്നെ സംഭവിച്ചു.. അല്ലേ അളിയാ...."

പ്രവിയും ആ ചോദ്യത്തിന് അശ്വിൻ ഒന്നമർത്തി മൂളി.....

"അവളുടെ ഇരുപ്പ് കണ്ടിട്ട് എനിക്ക് ഇപ്പോൾ പേടിയാകുവാ പ്രവീ....ഒറ്റ ദിവസം കൊണ്ട് അവൾ ഒരുപാട് മാറി പോയത് പോലെ....."

"അളിയൻ ടെൻഷനാവാതെ.....എല്ലാം അറിയുമ്പോൾ പൗമിയിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചതാ....."

"എന്താ പ്രവി ചെയ്യുന്നത്... എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.....

അവൾ ഒരുപാട് സന്തോഷിക്കേണ്ട സമയവാ ഇത്....എന്നിട്ടും..."

"അളിയൻ ഒരു കാര്യം ചെയ്യ്....മൂന്നാലു ദിവസത്തേക്ക് പൗമിയെ ഇവിടെ കൊണ്ട് വന്ന് നിർത്ത്..."

"മ്ം... ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ...."

ഭഷണം കഴിച്ചു പൗമി കിടക്കാൻ തുടങിയപ്പോഴായിരുന്നു അശ്വിൻ അതേ പറ്റി അവളോട് ചോദിച്ചത്.....

"രണ്ട് മൂന്ന് ദിവസം പ്രവിയുടെയും പാച്ചൂന്റേയും കൂടെ പോയി നിൽക്കുന്നോ....??'

"അപ്പോൾ അച്ചുവേട്ടനോ...??"

"അത് സാരല്ല...രണ്ടു മൂന്ന് ദിവസം ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.....

നാളെ രാവിലെ ഞാൻ  പോകുന്നതിനു മുൻപ് വീട്ടിലേക്ക് വിട്ടേക്കാം...."

അവൾ ഒന്നമർത്തി മൂളി കൊണ്ട് ബെഡ്ഡിൽ ഇരുന്നു കൊണ്ട് തന്നെ കൈ തൊഴുതു കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു....

"ഇന്നെന്താ പതിവില്ലാത്തൊരു പ്രാർത്ഥന..??"

അവന്റെ ആ ചോദ്യത്തിന് അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു....

എന്നിട്ട് നടുവിന് കൈ കൊടുത്തു പതിയെ നീട്ടി ഇട്ടിരുന്ന കാലൊന്ന് തടവാൻ ശ്രമിച്ചു....

കുറച്ചു നേരം അവൻ അവളെ തന്നെ നോക്കി ഇരുന്നു....

"പൗമി കിടന്നോ....ഞാൻ തിരുമ്മിതരാം...."

"വേണ്ട...."

"കിടക്കടോ...."

അവന്റെ മടിയിലേക്ക് കാല് നിവർത്തി വെച്ച് കൊണ്ടവൾ കിടന്നു.....

അശ്വിൻ അവളുടെ കാലിലേക്ക് വിരൽ ചേർത്തു....

ഗോൾഡും വൈറ്റ് ഗോൾഡും ഇടകലർന്ന മുത്തുപിടിപ്പിച്ച നൂലിഴ കനമുള്ള പാദസ്വരം അവളുടെ കാലിൽ ഒട്ടിച്ചേർന്ന് കിടക്കുന്നതും നോക്കി അവനിരുന്നു...

പെട്ടന്നവൾ കാലനക്കി....

ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു കൊണ്ട് അവൻ കാല് തിരുമി....

പിന്നീടെപ്പോഴോ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു...

×××××

"ഞാൻ പോണോ അച്ചുവേട്ടാ...??"

രാവിലെ പൗമിയുടെ വീട്ടിലേക്ക് ഉള്ള യാത്രാ മധ്യേ ആയിരുന്നു അവൾ അശ്വിനോട് അത് ചോദിച്ചത്....

"എന്താ പൗമീ ഇത്.... കുറച്ചു ദിവസം അവർക്ക് ഒപ്പം നിൽക്ക്.....അവർക്കും അതൊരു സന്തോഷം ആകും...."

കാറ് ഗേറ്റ് കടന്നു വീട്ടു മുറ്റത്തേക്ക് ചെന്നു നിന്നപ്പോൾ ആദ്യം ഇറങ്ങി വന്നത് പ്രവി ആയിരുന്നു....

പൗമി കാറിന്റെ ഡോറ് തുറന്ന് പതിയെ ഇറങ്ങി അവനടുത്തേക്ക് ചെന്നു....

അവനോടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു....

പിന്നാലെ പാച്ചുവും വന്നു...

"പ്രവി ഇന്ന് പോയില്ലേ....??"

പൗമി ആയിരുന്നു അവനോടായ് അത് ചോദിച്ചത്....

"ഇല്ലാ...ഇന്ന് ലീവാക്കി..."

"അളിയാ വാ കേറി വാ....."

"ടൈം ഇല്ലാ പ്രവീ....ഇപ്പോൾ തന്നെ ലേറ്റ് ആയി....വൈകുന്നേരം ഞാൻ വരാം...."

"ഓക്കേ.. അളിയാ..."

പൗമി അശ്വിനെ നോക്കി ഒന്ന് തല അനക്കിയ ശേഷം അകത്തേക്ക് കയറി...

അവൾ നേരെ പോയി സോഫായിലേക്കിരുന്നു.....

പ്രവി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....

"എന്താ പ്രവീ....??"

"ഒന്നൂല്ല...വാവ സുഖായിട്ട് ഇരിക്കുന്നോ.....,??"

"ഹമ്....എല്ലാർക്കും ഇപ്പോൾ വാവേ മതി...എന്നെ വേണ്ട...."

പൗമി പരിഭവം പറഞ്ഞു....

"നീ അല്ലേടീ ഞങ്ങടെ ആദ്യത്തെ വാവ....."

അത് പറഞ്ഞു കൊണ്ട് പാച്ചു അവളോട് ചേർന്നിരുന്നു....

"വല്യ സോപ്പിംഗ് ഒന്നും വേണ്ട......ആർച്ചയും ആയിട്ട് എന്താ ചുറ്റിക്കളി അത് പറ....!!!"

"ഏ...ആർച്ചയ്ക്കും ഇവനും എന്താ...."

പ്രവി ആയിരുന്നു സംശയത്തോടെ പാച്ചൂനെ നോക്കി കൊണ്ട് പൗമിയോടായ് അത് ചോദിച്ചത്...

"ഏയ്.. അതൊന്നൂല പ്രവീ....."

പാച്ചു ധൃതിയിൽ പറഞ്ഞു...

"ഞാൻ നിന്നോട് അല്ല ചോദിച്ചത്...പൗമിയോടാ...നീ പറ..."

"ആ..പ്രവി...രണ്ട് പൂച്ചകള് കുറച്ചു നാളായി കണ്ണടച്ച് പാല് കുടിക്കുവാ....."

"എന്താടാ...??"

"അത് പിന്നെ പ്രവി....എനിക്ക് അവളെ ഇഷ്ടവാ...."

"അവൾക്കോ..??"

"അവൾക്കും ഇഷ്ടവാ..."

"നിങ്ങള് രണ്ടാളും കൂടി അശ്വിൻ അളിയനൊട് പറഞ്ഞു എങ്ങനേലും സമ്മതിപ്പിച്ച് തരണം...."

"ആ..നോക്കാം.....പ്രേമിക്കുന്നത് ഒക്കെ കൊള്ളാം പക്ഷേ അവൾടെ പഠിത്തം ഒഴപ്പിയേക്കരുത്...."

"പ്രവി ഞാനൊന്ന് കിടക്കട്ടെ...."

അതും പറഞ്ഞു കൊണ്ട് ആയിരുന്നു അവൾ മുകളിലേക്ക് പോയത്.....

ഉറങ്ങി എഴുനേറ്റപ്പോഴേക്കും വൈകുന്നേരം ആയിരുന്നു......

ഫോണിൽ അശ്വിന്റെ കുറയധികം മിസ്ഡ് കോൾസ് ഉണ്ടായിരുന്നു....

അവൾ തിരിച്ചു വിളിച്ചിട്ടാണേൽ അവൻ ഫോൺ എടുത്തതും ഇല്ല.....


രാത്രി അനന്തപത്മനാഭനും ലക്ഷ്മിക്കും നടുവേദന വർത്തമാനം പറഞ്ഞു ഇരിക്കുകയായിരുന്നു പൗമി.....എങ്കിലും അവളുടെ ശ്രദ്ധ  ഇടയ്ക്കിടെ ഫോണിന്റെ  സ്ക്രീനിലേക്ക് വഴുതി വീണു കൊണ്ടേയിരുന്നു....

അശ്വിനെ വല്ലാതെ മിസ് ചെയ്യുന്നത് പോലെ അവൾക്ക് തോന്നി....

പ്രവിക്കും അത് മനസ്സിലായിരുന്നു.....

എല്ലാവർക്കും ഒപ്പം ഇരുന്നു എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ എഴുനേറ്റു...

"എന്താ മോളേ വയ്യാഴിക വല്ലതും ഉണ്ടോ...??"

"ഏയ് ഇല്ലാ..അച്ഛാ....എന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ.....??"

"ഒന്നൂല്ലടാ.... മോൾടെ മുഖം കണ്ടപ്പോൾ അച്ഛൻ അങ്ങനെ തോന്നി....
മക്കൾടെ മുഖം ഒന്ന് വാടിയാൽ ഞങ്ങൾ അച്ഛനമ്മമാർക്ക് അത് വേഗം മനസ്സിലാകും....."

"ഇല്ല അച്ഛാ..ഞാൻ ഹാപ്പിയാ. .."

അതും പറഞ്ഞു കൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി.....

അൽപം വീർത്ത് ഉന്തിയ വയറിൽ പതിയെ ഒന്ന് തലോടി കൊണ്ടവൾ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു....

ഇടയ്ക്കിടെ അശ്വിനെ വിളിക്കുന്നുണ്ടെങ്കിലും കുറച്ചു നേരം ബെല്ലടിച്ചു ശേഷം ഫോൺ സ്വിച്ചോഫ്....

അവൾക്ക് ദേഷ്യവും വിഷമവും എല്ലാം ഒന്നിച്ചു വന്നു....

"അല്ലേലും അങ്ങേർക്ക് വലുത് ജോലി ആണെല്ലൊ...."

എന്തൊക്കെയോ പിറുപിറുത്തു കൊണ്ടവൾ പതിയെ അകത്തേക്ക് കയറി....

"ഉറക്കം കളയാതെ പോയി കിടക്ക് പൗമീ....."

പാച്ചു അത് പറഞ്ഞതും അവൾ നേരെ മുകളിലുള്ള പാച്ചുവിന്റെ റൂമിലേക്ക് നടന്നു....

കട്ടിലിൽ പ്രവി ഉണ്ടായിരുന്നു....

"വാ വന്ന് കിടക്ക്...."

"ഇത്ര നേരത്തെയോ...."

"മര്യാദയ്ക്ക് കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ......"

"പ്രവീ.......'

ചെറിയൊരു കൊഞ്ചലോടെ അവൾ അവനെ നീട്ടി വിളിച്ചു....

"എന്താ കാര്യം.... ആദ്യം അത് പറ......"

"പ്രവി നമുക്ക് ഒരു ഐസ്ക്രീം കഴിക്കാൻ പോകാം...."

"ഈ രാത്രിക്കോ...."

"അതേടാ ചേട്ടാ ഈ രാത്രിയിൽ തന്നെ വേണം....."

"നാളെ രാവിലെ ആവട്ടെ....ഇപ്പോൾ നീ കിടന്ന് ഉറങ്ങ് പൗമി...."

അപ്പോഴേക്കും പാച്ചുവും റൂമിലേക്ക് വന്നു....

"എന്താ പ്രവി ഇവള് ഉറങ്ങുന്നില്ലേ.....??"

"അവൾക്ക് ഇപ്പോ ഐസ്ക്രീം വേണംന്ന്...."

"ആ രാവിലെ എങ്ങാനും വാങ്ങിച്ചു തരാം....."

പാച്ചൂ വല്ല്യ താൽപര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു അവസാനിപ്പിച്ചു...

പൗമിക്ക് ഉള്ളിൽ എവിടെയോ ഒരു വിഷമം ഉണ്ടായെങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ ഒരു വശം ചരിഞ്ഞു കിടന്നു.....

കണ്ണുകൾ എപ്പോഴോ ഉറക്കത്തിനു വഴി മാറി കൊടുത്തു.....

"പൗമീ....പൗമീ... എണീക്ക്......."

"നേരം വെളുത്തോ...."

കണ്ണുകൾ കൂട്ടി തിരുമ്മി കൊണ്ട്  ഉറക്കത്തിന്റെ ആലസ്യത്തിൽ അവൾ അവനോടു ചോദിച്ചു.......

"ഇല്ല....വാ നമുക്ക് പുറത്ത് പോകാം...."

"ഇപ്പഴോ...???"

"ടീ മടിച്ചീ....എണീക്ക് എണീക്ക്...."

പ്രവി അവളെ പൊക്കി എഴുനേൽപിച്ചു....

അലസമായി കിടന്ന അവളുടെ മുടി അവൻ മുകളിലേക്ക് ഉയർത്തി കെട്ടിവച്ചു....

"നമുക്ക് പോകാം..."

"അപ്പോ പാച്ചുവോ...??"

"അവൻ ഗേറ്റിന് വെളിയിൽ നിൽപ്പുണ്ട്...."

പ്രവി പൗമിയുടെ കൈയ്യും പിടിച്ച് താഴേക്ക് ഇറങ്ങി വാതിൽ പുറത്ത് നിന്ന് പൂട്ടി പതിയെ ഗേറ്റിനു വെളിയിൽ ഇറങ്ങി...

"പ്രവി എങ്ങനെയാ പോകുന്നത് ...??"

"ബുള്ളറ്റിൽ...!!"

"എങ്ങോട്ടാ പോകുന്നത്...??"

"അതൊക്കെ പറയാം...."

പുറത്ത് ഗേറ്റിനു വെളിയിൽ പാച്ചൂ ഉണ്ടായിരുന്നു....

പൗമി പ്രവിയുടെ പിന്നിൽ കയറി..... പാച്ചു അവന്റെ വണ്ടിയിലും കയറി.....

തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ പൗമി പ്രവിയെ വട്ടം കെട്ടിപ്പിടിച്ചു.......

കുറേ ദൂരം മുന്നോട്ടു പോയി കഴിഞ്ഞപ്പോൾ പ്രവി വണ്ടി നിർത്തി....

"ഇറങ്ങ്....!!"

"ഇവിടെ എന്താ പ്രവി....??"

അത് ചോദിച്ചു കൊണ്ട് അവൾ പതിയെ ഇറങ്ങി.....

അപ്പോഴേക്കും പാച്ചുവും അവിടെ വന്നിരുന്നു....

"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയുവോ പൗമി....???"

"ഇന്നോ...??"

"അറിയില്ല.....എന്താ പ്രവി....??"

"ഓർത്തു നോക്കൂ...."

"ഏയ് പ്രവി സസ്പെൻസ് ഇടാതെ കാര്യം പറയ്യ്.....!!"

അവൻ അവളുടെ വലത്തേ കവിളിൽ ഒന്ന് തലോടി....

"ഇപ്പോൾ മനസ്സിലായോ ...??"

"ഇല്ലാ...."

"എന്നാൽ കണ്ണൊന്ന് അടച്ചേ....!!"

"എന്തിനാ...??"

പൗമി പതിയെ കണ്ണുകൾ അടച്ചു..... പ്രവി അവളുടെ മുഖം പൊത്തി പിടിച്ചു....

അൽപം സമയം കഴിഞ്ഞു പതിയെ പ്രവി കൈയ്യെടുത്തു.....

"ഇനി കണ്ണ് തുറന്നേ.....!!"

അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടി പോയിരുന്നു....

കൺമുന്നിൽ അശ്വിൻ...

"അച്ചുവേട്ടാ......"

അവൻ അവളുടെ വലത്തേ കവിളിൽ പതിയെ ചുണ്ട് ചേർത്തു....

"അളിയോ ഞങ്ങളൊക്കെ ഇവിടെ ഉണ്ടേയ്യ്....."

പാച്ചു ആയിരുന്നു അശ്വിനെ ഒന്നാക്കി കൊണ്ട് അത് പറഞ്ഞത്....

അപ്പോഴും പൗമി ഒന്നും മനസ്സിലാകാതെ അവനെ നോക്കി നിൽക്കുകയായിരുന്നു....

"അതേ...മോൾക്ക് എന്തേലും മനസ്സിലായോ...??"

പ്രവി ആയിരുന്നു പൗമിയോടായ് അത് ചോദിച്ചത്...

"ഇല്ല പ്രവി ഒന്ന് പറയ്യ്...."

"ഇന്നത്തെ ദിവസത്തിനൊരു വലിയ പ്രത്യേകത ഉണ്ട്....

പണ്ട് പത്താംക്ലാസിൽ പഠിക്കുമ്പോൾ ഒരു താടിക്കാരൻ ചെക്കനോട്  നീ ഇഷ്ടം പറയാൻ പോയി തല്ലും വാങി കരഞ്ഞോണ്ട് വന്നിട്ട് ഇന്നേക്ക് ആറു വർഷം....."

പൗമി പതിയെ വലത്തേ കവിളിൽ ഒന്ന് തൊട്ട്....

"അന്ന് കൈവിട്ടു പോയെന്ന് കരുതിയതാണ്....ഒരിക്കലും ഓർത്തിട്ടില്ല എന്നേലും ഇങ്ങനെ ഈ നെഞ്ചോരം ചേർന്ന് നിൽക്കാൻ കഴിയുമെന്ന്....

പലപ്പോഴും ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതും മാത്രം ആണല്ലോ ജീവിതത്തിൽ സംഭവിക്കുന്നത്..."

"അതേ...എന്താ ഈ ഓർക്കുന്നത്.....??"

"ഏയ്.. ഞാൻ വെറുതെ... ഒന്നൂല്ല അച്ചുവേട്ടാ...."

എന്റെ പ്രവി അതിനാണോ അച്ചുവേട്ടനെ നൈറ്റ് ഡൂട്ടിക്കിടയിൽ ഇങ്ങനെ ബുദ്ധിമുട്ടിച്ചത്...."

"എന്തോ...എങ്ങനെ.....

വൈകിട്ട് ആറ് മണി തൊട്ടു ഫോണിലോട്ടും ക്ലോക്കിലോട്ടും വഴിയിലോട്ടും അളിയനെയും നോക്കി ഇരുന്നത് ഞാനല്ല....

എന്നിട്ട് കൺ മുന്നിൽ കണ്ടപ്പോ എന്താ അഭിനയം.....

സത്യത്തിൽ നാളെ അളിയനോട് ആ അമ്പലത്തിൽ വരാൻ പറഞ്ഞ് നിന്നെയും അങ്ങോട്ട് കൊണ്ട് പോയി അവിടെ വെച്ച് പറയാൻ ഇരുന്നതാ....

അപ്പോഴല്ലേ മനസ്സിലായത് ഞങ്ങടെ പെങ്ങൾക്ക് ഇവിടെ അളിയനെ കാണാതെ പറ്റില്ല എന്ന്...

പിന്നൊന്നും നോക്കി ഇല്ല..ഡ്യൂട്ടിക്കിടയിൽ അളിയനെ അങ്ങ് പൊക്കി....

ഇപ്പോ സന്തോഷം ആയില്ലേ..പൗമിക്കുട്ടീ.. ."

"പ്രവി ഞാൻ....."

നിറഞു വന്ന അവളുടെ കണ്ണുകൾ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചത്തിൽ തിളങ്ങി നിന്നു.....

പെട്ടന്നായിരുന്നു അങ്ങോട്ടേക്ക് ഒരു കാർ വന്നത്...

അവരുടെ അടുത്തായിട്ട് വന്ന് ആ കാറ് നിന്നു....

അതിൽ നിന്ന് പ്രവിയുടെ പ്രായം ഉള്ളൊരു ചെക്കൻ ഇറങ്ങി വന്നു....

"ടാ ജെറി...."

പ്രവി ഓടി പോയി അവനെ ഹഗ് ചെയ്തു....

ശേഷം ജെറിൻ കാറിന്റെ പിൻസീറ്റിൽ നിന്ന് അത്യാവശ്യം വലിയൊരു ബോക്‌സ് പാച്ചുവിന്റെ കൈയ്യിലേക്ക് കൊടുത്തു...

അവൻ അത് നേരെ പൗമിയുടെ കൈയ്യിലേക്ക് കൊടുത്തു...

"എന്താടാ ഇത്...വല്ല ബോബും ആണോ...??"

"തുറന്നു നോക്ക് പെണ്ണേ..."

അവൾ എല്ലാവരുടെയും മുഖത്തേക്ക് നോക്കി....

അവളുടെ മുഖത്തെ ആകാംഷ പതിയെ ആശ്ചചര്യമായി മാറി.....

"പ്രവി...ഐസ്‌ക്രീം... മൈ ഫേവറിറ്റ് ഫ്ലേവർ...സ്ട്രോബെറി ഐസ്ക്രീം...."

ആദ്യമായിട്ട് ഐസ്ക്രീം കാണുന്ന കുട്ടിയുടെ കൗതുകം പോലെ ആ ബോക്സും കൈയ്യിൽ പിടിച്ചവൾ തുള്ളിച്ചാടി...

"അപ്പോൾ എങ്ങനെയാ നമ്മള് പോവല്ലേ...??"

പ്രവി ആയിരുന്നു അത് ചോദിച്ചത്...

"മ്ം..."

അശ്വിന്റെ മുഖത്തേക്ക് നോക്കി കൊണ്ടവൾ പതിയെ സങ്കടത്തോടെ ഒന്ന് മൂളി....

"സാരല്ല...പോയിട്ട് വാ..."

അശ്വിൻ അവളെ പ്രവിയുടെ ബൈക്കിനു പിന്നിലേക്ക് ഇരുത്തി.....

"അളിയാ...എന്നാ ഓക്കേ....."

ദീർഘ ദൂരത്തെ യാത്രയ്ക്കൊടുവിൽ വീട്ടിലേക്ക് എത്തുമ്പോഴും പൗമിയിൽ സന്തോഷവും സങ്കടവും ഇടകലർന്നൊരു ഭാവമായിരുന്നു....

"പാച്ചു ഈ ഐസ്ക്രീം കൊണ്ട് ഫ്രിഡ്ജിൽ വെയ്ക്ക്...."

"എന്താടി ഇപ്പോ കഴിക്ക്...."

"പിന്നെ മതി...."

പിന്നൊന്നും പറയാൻ നിൽക്കാതെ അവൾ നേരെ ബാൽക്കണിയിലേക്ക് നടന്നു....

പ്രവിയും പാച്ചുവും അവൾക്ക് പിന്നാലെ നടന്നു...

"എന്താടാ പറ്റിയത്....??"

"പ്രവീ..."

"അയ്യേ...ഏട്ടന്റെ ആൺകുട്ടി കരയ്യുവാ.. .മോശം മോശം..."

"പ്രവി ഞാൻ... എന്റെ ജീവിതത്തിലെ ഓരോ കുഞ്ഞു നിമിഷങ്ങളും നിങ്ങള്....

എന്റെ ചെറിയ ആഗ്രഹങ്ങളൊക്കെ നിങ്ങളുടെ ങ്ങള്..."

അവളുടെ വാക്കുകൾ മുറിഞ്ഞു കൊണ്ടേയിരുന്നു....

"എടി പെണ്ണേ....നീ അല്ലാതെ വേറെ ആരാ ഞങ്ങൾക്ക് ഉള്ളത്.....നിന്റെ ആഗ്രഹം അല്ലാതെ വേറെ ആർടെ ആഗ്രഹമാ ഞങ്ങള് സാധിച്ചില്ല കൊടുക്കുന്നത്.....

ഞങ്ങള് ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയിട്ട് അല്ലേ....
നീ അല്ലേ പൗമി ഞങ്ങടെ എല്ലാം..."

പാച്ചു ആയിരുന്നു അത് പറഞ്ഞത്..

"പാച്ചു ഞാൻ..."

അവൻ പെട്ടന്ന് അവളുടെ വാ പൊത്തി...

"തൽക്കാലം ഇങ്ങോട്ട് ഒന്നും പറയണ്ടാ....
എത്രയും വേഗം ഞങ്ങളെ മാമാന്ന് വിളിക്കാൻ ഞങ്ങടെ പിങ്കിക്കുട്ടിയെ ഇങ്ങ് തന്നാമതി കേട്ടല്ലോ...."

പെട്ടെന്ന് അവളൊന്ന് ചിരിച്ചു.....

ദിവസങ്ങളോരോന്നും ഓടി മറഞ്ഞു കൊണ്ടേയിരുന്നു....

ഒരു മാസത്തിനു ശേഷം...

×××××

"പൗമീ....നീ അത് അവിടെ വെയ്ക്ക്...ഞാൻ ചെയ്തോളാം..."

"എന്റെ അച്ചുവേട്ടാ എന്നെ എന്തേലും ഒന്ന് ചെയ്യാൻ സമ്മതിക്കു...
ഞാൻ ഒന്ന് അയൺ ചെയ്താൽ എന്താ...."

"നീ അവിടെ പോയിരുന്നേ ഞാൻ ചെയ്തോളാം അതൊക്കെ...."

അശ്വിൻ അവളെ നിർബന്ധിച്ചു കട്ടിലിലേക്ക് ഇരുത്തി ഡ്രസ്സ് അയൺ ചെയ്യാൻ പോകാൻ തുടങ്ങിയപ്പോഴായിരുന്നു അവന്റെ ഫോൺ റിംഗ് ചെയ്തത്...

അവൻ ഫോണെടുത്ത് പതിയെ ചെവിയോരം ചേർത്ത് പിടിച്ചു..

"ശ്രാവന്തിയാ...."

അവനിൽ ഒരു ഞെട്ടൽ ഉണ്ടായി...

"നിനക്ക് എന്താ വേണ്ടത്..."

"എനിക്ക് ഒന്ന് കാണണം....അഞ്ച് മിനുട്ട് സംസാരിക്കണം...."

"പറ്റില്ല..."

"പ്ലീസ്‌...ഞാനിന്ന് തിരിച്ചു അമേരിക്കയ്ക്ക് പോവാ....ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാവില്ല... ഒരു അഞ്ചു മിനിറ്റ്...
രാവിലെ ഓഫീസിൽ പോകുന്നതിനു മുൻപ് ഒന്ന് കാണാൻ പറ്റുവോ....??"

അവൻ കോൾ കട്ട് ചെയ്തു...

"ആരാ അച്ചുവേട്ടാ വിളിച്ചത്...??''

"ശ്രാവന്തി...."

"മ്ം....."

"അവൾക്ക് എന്നെ ഒന്ന് കാണണമെന്ന്.... ഇന്ന് നൈറ്റ്ന് അമേരിക്കക്ക് പോവാന്ന്..."

"അച്ചുവേട്ടൻ എന്ത് പറഞ്ഞു...??"

"ഒന്നും പറഞ്ഞില്ല...താൻ കൂടി വാ....അവൾടെ സൂക്കേട് ഇന്നത്തോട് കൂടി നമുക്ക് തീർത്തു കൊടുക്കാം...."

"മ്ം...ഞാൻ വരുന്നില്ല...പക്ഷെ അച്ചുവേട്ടൻ പോണം...അവൾക്ക് എന്താ പറയാൻ ഉള്ളതെന്ന് കേൾക്ക്....

ഒന്നൂല്ലേലും നിങ്ങള് കുറച്ചു നാൾ പരസ്പരം സ്നേഹിച്ചതല്ലേ...

"പൗമീ... "

"അച്ചുവേട്ടൻ എന്തിനാ ഒച്ച വെയ്ക്കുന്നത്..."

"ഏയ്..."

"ദേ നോക്കിക്കെ.....പോയി കാണ് അവളെ...."

അശ്വിന്റെ നെഞ്ചോരം ചേർന്ന് നിന്ന് താഴ്ന്ന് കിടന്ന അവന്റെ താടി പിടിച്ചുയർത്തി കൊണ്ടായിരുന്നു അവൾ അത് പറഞ്ഞത്...

"മ്ം.."

++++++

ബീച്ച് റോഡിനടുത്തെ വാഗമര ചുവട്ടിൽ ശ്രാവന്തി പതിവിലും നേരത്തെ എത്തിയിരുന്നു...

"എന്താ കാണണം എന്ന് പറഞ്ഞത്...??വേഗം പറയ്യ് എനിക്ക് പോകണം..."

അവൾക്ക് അടുത്തേക്ക് ചെന്ന് ഒറ്റ ശ്വാസത്തിൽ അവനത് പറഞ്ഞു...

"എല്ലാത്തിനും മാപ്പ്...."

"വാട്ട്...??"

"സ്നേഹിച്ചതിനും....സ്നേഹിച്ചു ഉപേക്ഷിച്ചതിനും..ഒടുവിൽ നല്ലൊരു ജീവിതവുമായി കഴിഞ്ഞപ്പോൾ എല്ലാം തകർത്തു കളയാൻ വന്നതിനും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത തെറ്റുകൾ ഒരുപാട് ചെയ്തിട്ടുണ്ട്...
എല്ലാത്തിനും മാപ്പ്...."

"മ്ം...അഭിനയം നന്നായിട്ടുണ്ട്....പക്ഷേ ഓന്തിന്റെ സ്വഭാവം ഉള്ള നിന്നെ വിശ്വസിക്കാൻ മാത്രം പൊട്ടനായിട്ടില്ല ഈ അശ്വിൻ...."

"ഈ നിൽക്കുന്ന ശ്രാവന്തിയെ നിങ്ങൾക്ക് നൂറ് ശദമാനം വിശ്വസിക്കാം....."

ആ ശബ്ദത്തിന്റെ ഉടമയെ അശ്വിനു മനസ്സിലായിരുന്നില്ല....

"എന്റെ ഭർത്താവ് ആണ്...സംഗീത്."

അവൾ അയാളെ അശ്വിനു പരിചയപ്പെടുത്തി കൊടുത്തു....

"ഹായ് അശ്വിൻ..."

അയാൾ അവന് കൈ കൊടുത്തു....

"അതേടോ. ...തനിക്ക് ഈ ശ്രാവന്തിയെ വിശ്വസിക്കാം....

ഞാൻ ആഗ്രഹിച്ചതുപോലെ ഒരു ഭാര്യ യാക്കി  ഇവളെ എനിക്ക് തന്നതിന്  നന്ദി പറയാനുള്ളത് പൗർണമിയോടാ....''..

"വാട്ട്....."

"ജോലിക്കും പണത്തിനും പിന്നാലെ പോയി ജീവിതത്തിൽ ഓരോന്ന് വെട്ടിപ്പിടിചപ്പോൾ മറ്റുള്ളവർക്ക് സ്നേഹം കൊടുക്കാൻ ഞാൻ മറന്നു പോയി...

അതെന്നെ ഓർമ്മിപ്പിച്ചത് നിങ്ങളുടെ ഭാര്യ ആയിരുന്നു....

പരസ്പരം ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം  ഞങ്ങളുടെ ഇഗോ അതൊന്നു കൊണ്ട് മാത്രം നീണ്ടു പോയപ്പോൾ തന്റെ ജീവിതമാണ് അവിടെ താറുമാറാകാൻ പോകുന്നതെന്ന് അറിഞ്ഞില്ല....

എല്ലാം പരസ്പരം ഒന്ന് മനസ്സിലാക്കി എടുക്കാൻ പൗർണമി വേണ്ടി വന്നു...."

അശ്വിന് അപ്പോഴായിരുന്നു എല്ലാം മനസ്സിലായത്...

"എനിവേ അശ്വിൻ...ഇന്ന് രാത്രി ഞങ്ങൾ വീണ്ടും അമേരിക്കയ്ക്ക് പോകും....
എന്റെ ഭാര്യ ചെയ്തു പോയ തെറ്റിന് ഞാനും മാപ്പ് ചോദിക്കുന്നു...."

അശ്വിൻ പെട്ടെന്ന് ശ്രാവന്തിയെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ആ കണ്ണീരിൽ എന്തോ സത്യം ഉള്ളത് പോലെ അവനു തോന്നി...

പെട്ടന്ന് അവന്റെ ഫോണിൽ പൗമിയുടെ ഒരു മെസ്സേജ് വന്നു...

"ക്ഷമികാനും പൊറുക്കാനുമൊക്കെ നമ്മൾ മനുഷ്യർക്കേ സാധിക്കു...

ശ്രാവന്തിയോട് ക്ഷമിച്ചൂടെ അച്ചുവേട്ടാ....

എന്നെ ഓർത്തു ക്ഷമിക്കണ്ടാ......

നമ്മുടെ മൂന്ന് മക്കളെ ഓർത്തു അവളോട് ക്ഷമിക്ക്..."

"എന്താ...??"

അവൻ അവൾക്ക് റിപ്ലേ ചെയ്തു...

"എടാ ചെക്കാ...സ്കാനിംഗ് റിപ്പോർട്ട് വന്നു...ഡോക്ടർ ഇന്ദു എന്നെ കുറച്ചു മുൻപ് വിളിച്ചിരുന്നു....

എന്റെ വയറ്റിൽ നിന്നെ അച്ഛാന്ന് വിളിക്കാൻ മൂന്ന് കുട്ടികൾ .....
ഒന്ന് പെട്ടന്ന് വരുവോ....എനിക്ക് നിന്നെ കാണാൻ തോന്നുന്നു.....I need a tight hug...ഞാൻ കാത്തിരിക്കുവാ നിനക്ക് വേണ്ടി....."

അശ്വിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....

"ഓക്കേ ശ്രാവന്തി ആൻഡ് സംഗീത്....

എനിക്ക് കുറച്ച് തിരക്കുണ്ട്...എനിവേ ഹാപ്പി ജേർണി..."

അതും പറഞ്ഞു കൊണ്ട് അവൻ വേഗം വീട്ടിലേക്ക് തിരിച്ചു....

×××××

പൗമി വേഗം മുറിയിലേക്ക് നടന്നു.....

അശ്വിന്റെ ഫേവറേറ്റ് പിങ്ക് കളർ കട്ട് വർക്ക് ചെയ്ത സാരി എടുത്ത് ഉടുത്തു...

കൈയ്യിൽ രണ്ടു മൂന്ന് സ്വർണ വളകൾ എടുത്തിട്ടു....

മുടി വിടർത്തിയിട്ട്  നെറുകയിൽ സിന്ദൂരം തൊട്ടു....

അവൾ അവനെയും കാത്തു ബാൽക്കണിയിൽ നിന്നു....

അവളുടെ കൈകൾ ഇടയ്ക്കിടെ വീർത്തുന്തിയ  വയറിനെ തലോടി കൊണ്ടേയിരുന്നു....

എന്തൊക്കെയോ ഓർത്തിട്ടെന്നത് പോലെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....

പെട്ടന്നായിരുന്നു ഒരു പല്ലി അവളുടെ സീമന്ത രേഖയിലെ സിന്ദൂര ചുവപ്പിലേക്ക് വീണത്...

ഞെട്ടി കൊണ്ടവൾ തല കുടഞ്ഞു....

കൈയ്യിലിരുന്ന ഫോൺ റിംഗ് ചെയ്തു... അതിൽ പ്രവി എന്ന പേര് തെളിഞ്ഞു വന്നു......

അവൾക്കുള്ളിൽ എന്തിനോ വേണ്ടിയൊരു ഭയം ഉടലെടുത്തു....അവളുടെ കൈകൾ വിറച്ചു...

(തുടരും)

ഇഷ്ടാകും എന്ന് വിശ്വസിക്കുന്നു സ്നേഹ പൂർവം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടിഅവൾ അവനെയും കാത്തു ബാൽക്കണിയിൽ നിന്നു....

അവളുടെ കൈകൾ ഇടയ്ക്കിടെ വീർത്തുന്തിയ  വയറിനെ തലോടി കൊണ്ടേയിരുന്നു....

എന്തൊക്കെയോ ഓർത്തിട്ടെന്നത് പോലെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....

പെട്ടന്നായിരുന്നു ഒരു പല്ലി അവളുടെ സീമന്ത രേഖയിലെ സിന്ദൂര ചുവപ്പിലേക്ക് വീണത്...

ഞെട്ടി കൊണ്ടവൾ തല കുടഞ്ഞു....

കൈയ്യിലിരുന്ന ഫോൺ റിംഗ് ചെയ്തു... അതിൽ പ്രവി എന്ന പേര് തെളിഞ്ഞു വന്നു......

അവൾക്കുള്ളിൽ എന്തിനോ വേണ്ടിയൊരു ഭയം ഉടലെടുത്തു....അവളുടെ കൈകൾ വിറച്ചു....

പതിയെ അവളുടെ വിരലുകൾ കഴുത്തിൽ കിടന്ന ആലിലത്താലിയിലേക്ക് നീണ്ടു......

ഫോൺ കുറച്ചു നേരം റിങ്ങ് ചെയ്തു കട്ടായി....

അവൾ ഒരു ആശ്വാസമെന്നോണം നെഞ്ചിൽ കൈ വച്ചു...

അപ്പോഴേക്കും ഫോൺ വീണ്ടും റിംഗ് ചെയ്തു ......പിന്നെയും പ്രവി എന്ന പേര് തെളിഞ്ഞു വന്നു.....

അവളുടെ കണ്ണുകൾ രണ്ടും വീണ്ടും നിറഞ്ഞൊഴുകി.....

"എനിക്ക് അറിയില്ല പ്രവി നീ എന്താണ് പറയാൻ പോകുന്നതെന്ന്....അതെന്ത് തന്നെയായാലും എനിക്ക് കേൾക്കണ്ടാ....എനിക്ക് ഒന്നും അറിയണ്ടാ..."

അവൾ അതും പിറുപിറുത്തു കൊണ്ട് വേഗംബാൽക്കണിയിലേക്കുള്ള വാതിൽ ചാരി അകത്തെ മുറിയിലേക്ക് നടന്നു...

അവളുടെ ഫോൺ അപ്പോഴും സോഫായിൽ കിടന്നു റിങ്ങ് ചെയ്യുന്നുണ്ടായിരുന്നു....

താലിയിൽ വിരലുകൾ അമർത്തി പിടിച്ചു കൊണ്ട് അവൾ കട്ടിലിന്റെ ഒരു മൂലയക്ക് മാറിയിരുന്നു.......
 ഉയർന്നു താഴ്ന്നു കൊണ്ടിരുന്ന അവളുടെ ഏങ്ങലടി ശബ്ദം മുറിയുടെ നാല് കോണുകൾക്കുള്ളിലും തട്ടി പ്രതിഫലിച്ചു.........

ഒരു നിമിഷം അവൾക്ക് തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി......കഴുത്തിൽ നീണ്ടു കിടന്ന അശ്വിന്റെ പേര് കൊത്തിച്ചേർത്ത താലിയിലേക്കവൾ വിരലുകൾ അമർത്തി പിടിച്ചു പതിയെ പതിയെ അവളുടെ കൈകൾ അയഞ്ഞു താലിയിലെ പിടുത്തം വിട്ട് അവ താഴേക്ക് വീണു... അവളുടെ കണ്ണുകൾ മെല്ലെയടഞ്ഞു... 

××××××××

പതിവിലും അധികം സന്തോഷത്തിൽ ആയിരുന്നു അശ്വിൻ വീട്ടിലേക്ക് തിരിച്ചത്....

അവനും അവളെ കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു..അത് കൊണ്ട് തന്നെ അൽപം സ്പീഡിൽ ആയിരുന്നു അവൻ വണ്ടിയോടിച്ചത്....

അവന്റെ കാർ ആ വീട്ടു മുറ്റത്തേക്ക് വരുമ്പോൾ തന്നെ അവൻ കണ്ടിരുന്നു ഉമ്മറത്തെ വാതിൽ തുറന്നു കിടക്കുന്നത്..

ധൃതിയിൽ അവൻ അകത്തേക്ക് കയറി...

"പൗമി... പൗമീ...."

അവൻ അടുക്കളയിലേക്കും ഹാളിലേക്കും നടന്നു.....

"ഈ വാതിലൊക്കെ തുറന്നിട്ടിട്ട് ഈ പെണ്ണ് ഇതെവിടെ പോയതാ...."

അതും പറഞ്ഞു കൊണ്ട് അശ്വിൻ നേരെ മുകളിലേക്ക് നടന്നു.....

റൂമിലേക്ക് കയറുമ്പോഴായിരുന്നു അവൻ കണ്ടത് ഭിത്തിയിലേക്ക് തലചായ്ച്ച് കിടക്കുന്ന പൗമിയെ....

അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു....തുറക്കാനാവാത്ത വിധം കൺപോളകൾ കണ്ണീരിൽ കുതിർന്നു ഒട്ടിയിരുന്നു...

"പൗമീ...."

അവൻ അവളെ തട്ടി വിളിച്ചു.... പക്ഷേ അവൾ ഉണർന്നില്ല....

അവൻ വേഗം ജഗ്ഗിൽ ഇരുന്ന വെള്ളം അൽപം എടുത്തു അവളുടെ മുഖത്തേക്ക് തളിച്ചു...

കൺപോള ചെറുതായി ഒന്നനങ്ങിയെങ്കിലും അവൾ കണ്ണുകൾ തുറന്നില്ല.....

"പൗമി .... മോളെ കണ്ണു തുറക്ക്.....അച്ചുവേട്ടനെ പേടിപ്പിക്കാൻ വേണ്ടി അഭിനയിക്കല്ലേ....ദേ കണ്ണു തുറന്നേ...."

അവൻ അവളുടെ കവിളിൽ മൃദുവായി തട്ടി....

അവൾ അനങ്ങിയതേ ഇല്ല.....

അവൻ അവളെ കൈകളിൽ കോരിയെടുത്ത് താഴെ സോഫായിൽ കൊണ്ട് കിടത്തി...
എന്നിട്ട് വേഗം പോയി കാറിന്റെ പിന്നിലെ ഡോറ് തുറന്നു

തിരികെ വീണ്ടും വീട്ടിൽ കയറി അവളെ എടുത്ത് കൊണ്ട് പോയി കാറിൽ കിടത്തി....

വീട് പൂട്ടി വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു....

പോകുന്ന വഴിക്ക് വെച്ച് തന്നെ പ്രവിയെയും അനന്തപത്മനാഭനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു....

കാറ് ധൃതിയിൽ ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ട് അവളെയും കൈകളിൽ കോരിയെടുത്ത് കൊണ്ട് ഒരു ഭ്രാന്തനെ പോലവൻ ക്യാഷുവാലിറ്റി ലക്ഷ്യമാക്കി നടന്നു....

"എന്ത് പറ്റിയതാ...??"

അവിടെ നിന്ന നഴ്സിനോടവൻ കാര്യങ്ങളൊക്കെ പറഞ്ഞു...

വേഗം തന്നെ പൗമിയെ ഡോക്ടർ ഇന്ദൂന്റെ ക്യാബിനിലേക്ക് മാറ്റി....

"സാർ കുറച്ചു നേരം പുറത്ത് വെയിറ്റ് ചെയ്യ്...ഞിനൊന്ന് നോക്കട്ടെ...."

ഡോക്ടർടെ റൂമിന്റെ പുറത്തെ ചെയറിൽ തലയ്ക്ക് കൈയ്യും കൊടുത്ത്  ഇരിക്കുകയായിരുന്നു അശ്വിൻ.....

പെട്ടന്നായിരുന്നു അവന്റെ തോളിൽ ഒരു കരസ്പർശം പതിഞ്ഞത്...

തലയുയർത്തി നോക്കുമ്പോൾ കൺമുന്നിൽ പ്രവി...

"എന്താ അളിയാ സംഭവിച്ചത്...??"

"എനിക്ക് അറിയില്ല പ്രവി...ഞാൻ വരുമ്പോൾ റൂമിൽ അനക്കം ഇല്ലാതെ കിടക്കുകയായിരുന്നു...."

അത് പറഞ്ഞു നിർത്തുമ്പോൾ അശ്വിന്റെ കൺകോണിൽ നനവ് പടരുന്നത് പ്രവിയും കണ്ടിരുന്നു...

"വിഷമിക്കാതെ അളിയാ...."

പ്രവി അശ്വിനെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു....

"പൗർണമിയുടെ ആരേലും......"

പ്രവിയും അശ്വിനും ഇരുന്നിടത്ത് നിന്ന് എഴുനേറ്റു...

"ഡോക്ടർ വിളിക്കുന്നു....."

അവർ വേഗം ഡോക്ടർ ടെ മുറിയിലേക്ക് കയറി....

"ഇരിക്കു..."

"ഡോക്ടർ പൗമിക്ക് ഇപ്പോൾ....??"

"ഒബ്സർവേഷനിൽ ആണ്....

ആ കുട്ടിക്ക് ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല.....

ബി പി വളരെ കൂടുതൽ ആയിരുന്നു... അതാ ബോധം പോയത്...."

ഡോക്ടർ പറയുന്നതിനൊക്കെ പ്രവിയും അശ്വിനും മൂളി കൊണ്ടിരുന്നു.....

"ബി പി ലെവൽ ഇങ്ങനെ ഇൻക്രീസ് ചെയ്യാൻ പൗർണമിക്ക് എന്തേലും ടെൻഷനോ അങ്ങനെ വല്ലതും.....??"

"ഇല്ല ഡോക്ടർ.... ഞാൻ ഓഫീസിൽ പോയി പകുതി വഴി എത്തിയപ്പോഴാണ് ഡോക്ടർ സ്കാനിംഗ് റിപ്പോർട്ടിന്റെ റിസൾട്ട് നെ പറ്റി പറഞ്ഞു എന്ന് പറഞ്ഞ് അവൾ ഫോൺ വിളിച്ചത്....
പതിവിലും സന്തോഷത്തോടെ ആയിരുന്നു ഫോൺ വെച്ചത്... പെട്ടെന്ന് ഒന്ന് കാണണം എന്നും പറഞ്ഞു...

ഞാൻ വീട്ടിൽ വരുമ്പോൾ ബെഡ്റൂമിൽ ബോധം ഇല്ലാതെ കിടക്കുകയായിരുന്നു....

അതിനിടയിൽ എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല...."

"മ്....എന്തായാലും ട്രിപ്പ് ഇട്ടിട്ടുണ്ട്....പൗർണമിയുടെ ബോഡി വളരെ വീക്കാണ്.."

"ഡോക്ടർ ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റുവോ....??"

"മ്ം.."

പ്രവിയും അശ്വിനും ഒന്നിച്ചു അവൾക്കടുത്തേക്ക് നടന്നു....

കട്ടിലിൽ ഒന്നും അറിയാത്തത് പോലെ കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു അവൾ...

അശ്വിൻ അവളുടെ നെറ്റിയിലൂടെയും മുടിയിഴകളിലൂടെയും മെല്ലെ തലോടി...

പ്രവിക്ക് അവളുടെ ആ കിടപ്പ് അധികം നേരം കണ്ടു നിൽക്കാനായില്ല....

അവൻ വേഗം പുറത്തേക്ക് ഇറങ്ങി..

"പൗമീ....."

അശ്വിൻ പതിയെ അവളെ വിളിച്ചു...

അവൾ കണ്ണുകൾ തുറന്നില്ല....

അൽപം നേരം അവളെ നോക്കി നിന്ന ശേഷം അവളുടെ കൈത്തണ്ടയിൽ ഒന്ന് മൃദുവായി ചുംബിച്ചു കൊണ്ട് അശ്വിനും പതിയെ പുറത്തേക്ക് നടന്നു ......

എത്ര നേരം ആ ഇരുപ്പ് ഇരുന്നുവെന്ന് അവർക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല...

വൈകിട്ട് ആയപ്പോൾ പാച്ചുവും അനന്തപത്മനാഭനും ലക്ഷ്മിയും ആർച്ചയും കൂടി ഹോസ്പിറ്റലിലേക്ക് വന്നു.....

പെട്ടന്നായിരുന്നു ഒരു സിസ്റ്റർ വന്ന് പറഞ്ഞത്.. പൗമിക്ക് ബോധം വന്നു..ഇപ്പോൾ റൂമിലേക്ക് മാറ്റും എന്ന്....

പൗമി കണ്ണുകൾ വലിച്ചു തുറന്നു......
ആദ്യം തന്നെ അവളുടെ കൈകൾ നീണ്ടത് വീർത്തുന്തിയ ആ വയറിലേക്കായിരുന്നു....
അവൾ മെല്ലെ വയറിൽ ഒന്ന് തലോടി...

പിന്നെ ഒരു കൈ കുത്തി പതിയെ എഴുനേൽക്കാൻ തുടങ്ങി....

അശ്വിനും ലക്ഷ്മിയും കൂടി അവളെ താങ്ങിപ്പിടിച്ച് ഇരുത്തി....

"എന്താ മോളെ പറ്റിയത്....??ഇപ്പോ എന്തേലും കുഴപ്പം ഉണ്ടോ...??''

ലക്ഷ്മി ആയിരുന്നു അത് ചോദിച്ചത്..

"ഇല്ല..."

അവരുടെ ചോദ്യങ്ങൾക്കെല്ലാം അവൾ ഒറ്റവാക്കിൽ മറുപടി ഒതുക്കി....

"എന്താ പൗമീ പറ്റിയത് ഒന്ന് തെളിച്ചു പറ..."

അശ്വിൻ അവൾക്കടുത്തേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു...

അവൾ അവനോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞതേയില്ല.....
ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കി ഇരുന്നു....

അശ്വിൻ ഒഴികെ  മുറിക്കുള്ളിൽ ഉണ്ടായിരുന്ന എല്ലാവരും പതിയെ പുറത്തേക്ക് ഇറങ്ങി....

"ഇനി പറയ്യ് പൗമി... എന്താ പറ്റിയത്...??"

"എനിക്ക് ഒന്നും പറ്റിയില്ല....വാ നമുക്ക് വീട്ടിൽ പോകാം..."

അവൾ പതിയെ കട്ടിലിൽ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചു...

"നീ എന്താ ഈ കാണിക്കുന്നത്....അവിടെ കിടക്ക്...ബിപി നല്ല വേരിയേഷൻ ഉണ്ട്...
ഡോക്ടർ പറയാതെ തന്നിഷ്ടപ്രകാരം അങ്ങനെ ഇറങ്ങി പോകാൻ ഒന്നും പറ്റില്ല.... "

"എനിക്ക് എന്റെ വീട്ടിൽ പോകണം..."

അശ്വിൻ അവളുടെ കൈക്ക് പിടിച്ചു അവളെ അവിടെ ഇരുത്തി..

''ഇവിടെ അടങ്ങി കിടക്ക്...അച്ചുവേട്ടനല്ലേ പറയുന്നത്.... പ്ലീസ് പൗമി നമ്മുടെ മക്കൾക്ക് വേണ്ടിയേലും...."

അവളുടെ കൺകോണിൽ എവിടെയോ അവളറിയാതൊരു നനവ് പടർന്നു...

"പ്ലീസ് അശ്വിൻ എന്റെ മുൻപിൽ നിന്നൊന്ന് പോ....എനിക്ക് ആരെയും കാണണ്ട. ..ലീവ് മീ എലോൺ..."

അവൾ അത് പറഞ്ഞപ്പോഴേക്കും അശ്വിൻ അവളുടെ കൈയ്യിൽ പിടിച്ച പിടുത്തം പതിയെ അയച്ചു.... അവൻ അവളുടെ മുഖത്തേക്ക് ദയനീയമായൊന്ന് നോക്കി... ആ നോട്ടം നേരിടാനാകാതെ പൗമി മുഖം വെട്ടിത്തിരിച്ചു....

അവൻ പതിയെ ബെഡ്ഡിൽ നിന്നെണീറ്റ് റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് പോയി...

അവളുടെ രണ്ടു കണ്ണുകളും ഒന്നിച്ചു നിറഞൊഴുകി....അശ്വിന്റെ വിരലുകൾ പതിഞ്ഞ അവളുടെ കൈത്തണ്ടയിൽ അവളൊന്ന് അമർത്തി ചുംബിച്ചു....

+++

"എന്താ അളായാ പറഞ്ഞത്...."

അവൻ പുറത്തേക്ക് ഇറങ്ങിയതും പ്രവി ഓടി വന്ന് അവനോടായ് അത് ചോദിച്ചു...

"നൗ ഷീ ഇസ് ഓക്കേ....ചെറായൊരു തല വേദന ഉണ്ടെന്ന്....ഞാൻ പറഞ്ഞു കിടന്നോളാൻ...."

"മ്ം...."

അപ്പോഴേക്കും അനന്തപത്മനാഭനും ലക്ഷ്മിയും ഡോക്ടറെ കണ്ട് ഇറങ്ങിയിരുന്നു...

"എന്താ അച്ഛാ ഡോക്ടർ പറഞ്ഞത്....''

പാച്ചു ആയിരുന്നു അത് ചോദിച്ചത്...

"ബി പി വേരിയേഷൻ ഉണ്ട്...അവൾക്ക്  ടെൻഷൻ ഉണ്ടാകുന്ന രീതിയിൽ ഒന്നും ചെയ്യരുത് എന്നാണ് അവർ പറഞ്ഞത്..."

"ഇന്ന് വീട്ടിൽ പോകാൻ പറ്റുവോ...??"

"കുറച്ചു സമയം കൂടി നോക്കിയിട്ട് കുഴപ്പമില്ലേൽ പോകാം....

തൽക്കാലം ആരും അവളെ ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കണ്ടാ...."

അയാളുടെ ആ സംസാരത്തിന് മറുപടി എന്നോണം എല്ലാവരും ഒന്നമർത്തി മൂളി...

×××

പ്രവിക്കും അനന്തപത്മനാഭനും പാച്ചൂനും ലക്ഷ്മിക്കും ഒപ്പം വീട്ടിലേക്ക് പോകുമ്പോഴും പൗമി ഒന്നും മിണ്ടിയതേ ഇല്ലാ....

മനസ്സില്ലാ മനസ്സോടെ ആയിരുന്നു അശ്വിൻ പൗമിയെ അവളുടെ വീട്ടുകാർക്കൊപ്പം അയച്ചത്...

അവരെലാവരും ഒരുപാട് നിർബന്ധിച്ചെങ്കിലും അശ്വിൻ ആർച്ചയെയും കൂട്ടി നാളെ വരാം എന്ന് പറഞ്ഞു മടങ്ങുകയായിരുന്നു....

പുറത്ത് നല്ല മഴ ഉണ്ടായിരുന്നു.......

പാച്ചു ആയിരുന്നു കാർ ഓടിച്ചത്...

"പൗമി.. എന്താ വയ്യേ...??"

പ്രവിയും തോളിലേക്ക് തലചായ്ച്ച് ഗ്ലാസ്സിലൂടെ ഒഴുകി ഇറങ്ങിയ മഴുത്തുള്ളികൾക്കിടയിലൂടെ പുറത്തെ അവ്യക്തമായ കാഴ്ചകളിലൂടെ കണ്ണോടിക്കുകയായിരുന്നു പൗമിയപ്പോൾ.....

അവനോട് അൽപം കൂടി ചേർന്നിരുന്നതല്ലാതെ അവളൊന്നും പറഞ്ഞതേയില്ല.....

"വാ പതിയെ ഇറങ്ങ്...."

മഴത്തുള്ളികൾ വീണു നനഞ്ഞു കിടന്ന മുറ്റത്തേക്ക് അവൾ കാല് കുത്തി....

"സൂക്ഷിച്ച്...."

അവൻ അവളെയും കൊണ്ട് പതിയെ റൂമിലേക്ക് നടന്നു....

"എന്താ പൗമി നീ ഒന്നും മിണ്ടാത്തെ.....എന്തേലും ഒന്ന് മിണ്ട്...."

"എന്തിനാ പ്രവി എല്ലാം അറിഞ്ഞു വെച്ചു കൊണ്ട് എന്നെ അച്ചുവേട്ടൻെ ജീവിതത്തിലേക്ക് തള്ളി വിട്ടത്....ആ പാവത്തിനെ കൂടി ഇല്ലാതെ ആക്കാനാണോ....??"

"എന്തൊക്കെയാ മോളെ നീ ഈ പറയുന്നത്....,"

രാവിലെ നടന്നതൊക്കെയും അവൾ അവനൊടായ് പറഞ്ഞു....

"പ്രവി..ഞാൻ കാരണം എന്റെ ഏട്ടന് എന്തേലും സംഭവിച്ചാൽ...എന്റെ മക്കളെ നീ നോക്കണം....
ഞാൻ പിന്നെ..."

അവളത്രയും പറഞ്ഞപ്പൊഴേക്കും പ്രവി അവളുടെ വാ പൊത്തി...

"എന്തൊക്കെയാ മോളെ നീ ഈ പറയുന്നത്..അശ്വിനൊന്നും സംഭവിക്കില്ല..."

"ഇല്ല പ്രവി...ഞങ്ങളൊന്ന് സന്തോഷത്തോടെ അടുത്ത് ഇടപഴകുമ്പോഴേക്കും ഇങ്ങനെ എന്തേലും ഒക്കെ സംഭവിക്കും...

ഇനി വയ്യ പ്രവി...എനിക്ക് ഇങ്ങനെ തീ തിന്ന് ജീവിക്കാൻ വയ്യ...."

"നീ കുറച്ചു നേരം റെസ്റ്റ് ചെയ്യ്...നമുക്ക് വഴിയുണ്ടാക്കാം....."

അത് പറഞ്ഞു കൊണ്ട് പ്രവി മുറിക്ക് പുറത്തേക്ക് ഇറങ്ങി....

ഒരു സമാധാനവും ഇല്ലാതെ അവൾ മുറിക്കുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു....

"പൗമീ...??"

"എന്താ പ്രവി പോയില്ലേ...??"

"ദേ അളിയൻ വിളിക്കുന്നു നിന്നോട് ഒന്ന് സംസാരിക്കണമെന്ന് ....."

അവൻ ഫോൺ അവൾക്ക് നേരെ നീട്ടി...

മനസ്സില്ലാ മനസ്സോടെ അവൾ ഫോൺ വാങ്ങി...

"പൗമീ....."

"മ്ം..പറയ്യ്..."

"എങ്ങനെയുണ്ട് ഇപ്പോൾ ..??"

"കുഴപ്പമില്ല..."

"കഴിച്ചോ എന്തേലും..??"

"വരുന്ന വഴിക്ക് കഴിച്ചു..."

"മ്ം....നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ....??"

"നാളെ വന്ന് എന്നെ വീട്ടിലേക്ക് കൊണ്ട് പോകാവോ....??"

"ഇപ്പോൾ വരട്ടെ..?."

മറു ഭാഗത്ത് നിന്ന് കേട്ട ചോദ്യത്തിന് മറുപടി ആയി അവളൊന്ന് പുഞ്ചിരിച്ചു....

"വാ...."

അത് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു....

"നീ ഇല്ലാതെ എനിക്ക് പറ്റില്ല അശ്വിൻ....നിന്നെ ഒഴിവാക്കാൻ നോക്കിയാലും എനിക്കത് പറ്റില്ല.....അറുത്ത് മാറ്റിയാലും നിന്റെ സ്നേഹം എന്നെ വിട്ടൊരിക്കലും പോവില്ല.....കാരണം നീയെന്ന വൃക്ഷം എന്റെയുള്ളിൽ വേരുറച്ചു പോയി....."

അവൾ ചുണ്ടുകളാൽ അത് മന്ത്രിച്ചു കൊണ്ട് പ്രവിയുടെ റൂമിലേക്ക് നടന്നു...

"പ്രവി ഞാൻ പോവാ....അച്ഛുവേട്ടൻ ഇല്ലാണ്ട് എനിക്ക് ഇപ്പോ പറ്റില്ല...."

പാച്ചുവും പ്രവിയും ഒന്നിച്ചവളെ നോക്കി ചിരിച്ചു...

"അൽപ മുൻപ് എന്തൊക്കെ ആയിരുന്നു...."

"ഇല്ല പ്രവി....ഇനി എന്തൊക്കെ സംഭവിച്ചാലും അശ്വിനെ വിട്ട് പൗമിക്കൊരു ജീവിതം ഇല്ല....എന്തിനാണേലും ഒന്നിച്ച്..ജീവിക്കാൻ ആണേലും...."

അവളൊന്ന് ദീർഘമായി ശ്വസിച്ചു...

"പക്ഷേ ഞങ്ങൾക്ക് എന്തേലും പറ്റിയാൽ പ്രവീ...കുഞ്ഞിലെ എന്നെ നോക്കിയത് പോലെ നീ എന്റെ മൂന്ന് മക്കളെയും നോക്കണം...."

അവരൊരു ഞെട്ടലിൽ ആയിരുന്നു അവളത് പറഞ്ഞു കേട്ടപ്പോൾ..

"നീ വെറുതെ ആവശ്യം ഇല്ലാത്തത് ഒന്നും പറയല്ലേ പൗമി...."

അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു കൊണ്ട് അവൾ താഴേക്ക് നടന്നു....

കുറച്ചു മുൻപുള്ള ക്ഷീണവും തളർച്ചയും ഒന്നും ഇപ്പോൾ അവളിൽ ഉണ്ടായിരുന്നില്ല....
ഇനി വരാൻ പോകുന്നതിനെ നേരിടാനുള്ള തികഞ്ഞ ആത്മവിശ്വാസം അവളുടെ മുഖത്ത് പ്രകടമായിരുന്നു.....

അവള് താഴെ സോഫായിൽ പോയി പുറത്തേക്ക് നോക്കിയിരുന്നു....

"എന്താ മോളെ തനിച്ച് ഇരിക്കുന്നത്...??"

"അച്ചുവേട്ടൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു.... ഞാൻ തിരിച്ചു പോവാ അച്ഛാ...."

"...അച്ചുമോൻ എന്നെയും വിളിച്ചിരുന്നു... ഇന്ന് പോകണ്ടാന്ന് ഞാൻ പറഞിട്ടുണ്ട്... പോണംന്ന് നിർബന്ധം ആണേൽ നാളെ പോകാം...."

"മ്ം..."

അവൾ അയാളെ നോക്കി തല കുലുക്കി കൊണ്ട് ഒന്ന് മൂളി....

അപ്പോഴേക്കും ലക്ഷ്മി ഒരു ഗ്ലാസ്സിൽ പാലും ആയിട്ട് വന്നു....

"ഇത് കുടിക്ക്...."

അവൾ പാലും ഗ്ലാസ്സും വാങ്ങി ലക്ഷ്മിയോട് ചേർന്നിരുന്നു....

"അമ്മേ....എനിക്ക് നാളെ ഒന്ന് ക്ഷേത്രത്തിൽ പോണം...."

അനന്തപത്മനാഭനും ലക്ഷ്മിയും ഒന്നിച്ചു അവളെ നോക്കി....

"എന്താ...ക്ഷേത്രത്തിലോ...അന്ധവിശ്വാസിക്ക് ദൈവഭയം ഒക്കെ ഉണ്ടോ...."

പണ്ട് അച്ചുവേട്ടന് എന്നോട് ഇഷ്ടം തോന്നാൻ ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചു...അന്ന് അമ്പല നടയിൽ നിന്ന് ഇറങ്ങി അവസാനമായി അച്ചുവേട്ടനോട് ഇഷ്ടം പറഞ്ഞപ്പോൾ കിട്ടിയത് കരണം പുകച്ചൊരു അടിയായിരുന്നു....

അന്ന് പിണങ്ങിയതാണ് ദൈവങ്ങളോട്....

പിന്നീടൊരിക്കലും സ്വന്തം ഇഷ്ടപ്രകാരം ഒരു അമ്പലത്തിന്റെയും നടകയറിയിട്ടില്ല...

"പൗമി ...എന്തോർത്ത് ഇരിക്കുവാ...ആ പാല് തണുത്ത് പോകും കുടിക്ക് അത്...."

"അമ്മേ അമ്പലത്തിൽ പോകുന്ന കാര്യം...!!??"

"അല്ലാ കാര്യായിട്ട് എന്തോ പ്രാർത്ഥിക്കാൻ ഉണ്ടല്ലൊ..."

അവൾ വെറുതെ ഒന്ന്
ചിരിച്ചു....

പതിയെ പുറത്തേക്കിറങ്ങി.....

പെയ്തു തോർന്ന മഴ ആർക്കോ വേണ്ടിയെന്നോണം വീണ്ടും ആർത്തലച്ച് പെയ്തു കൊണ്ടേയിരുന്നു.....

അവൾ  ഒഴുകി താഴേക്ക് വീഴുന്ന വെള്ളത്തെ പതിയെ കൈകുമ്പിളിലേക്ക്  ചേർത്തു......

വയറ്റിനുള്ളിലെ കുട്ടി പൗമിയും കുഞ്ഞ് അശ്വിനും ഒന്നിച്ചനങ്ങി....
നനഞ്ഞ കൈകളെ മെല്ലെയവൾ വയറിനോട് ചേർത്ത് പിടിച്ചു.....

മുറ്റത്തേക്ക് വന്ന റെഡ് കാറിന്റെ മഞ്ഞ വെളിച്ചം അവളുടെ മുഖത്തേക്കടിച്ചു....ആ അരണ്ട മഞ്ഞ വെളിച്ചത്തിൽ അവളുടെ ഇളം നീല മുക്കുത്തി കല്ല് തിളങ്ങി നിന്നു....

മുറ്റത്ത് നിർത്തിയ കാറിന്റെ ഡോറ് തുറന്ന് അശ്വിൻ ഇറങ്ങും മുൻപേ കാലം തെറ്റി പെയ്ത മഴയിലേക്ക് പൗമി ഇറങ്ങി.....
അവൾ അവനടുത്തേക്ക് പതിയെ നടന്നു....

(തുടരും)

അടുത്ത ഭാഗം നാളെവയറ്റിനുള്ളിലെ കുട്ടി പൗമിയും കുഞ്ഞ് അശ്വിനും ഒന്നിച്ചനങ്ങി....
നനഞ്ഞ കൈകളെ മെല്ലെയവൾ വയറിനോട് ചേർത്ത് പിടിച്ചു.....

മുറ്റത്തേക്ക് വന്ന റെഡ് കാറിന്റെ  മങ്ങിയ മഞ്ഞ വെളിച്ചം അവളുടെ മുഖത്തേക്കടിച്ചു....ആ അരണ്ട മഞ്ഞ വെളിച്ചത്തിൽ അവളുടെ ഇളം നീല മുക്കുത്തി കല്ല് തിളങ്ങി നിന്നു....

മുറ്റത്ത് നിർത്തിയ കാറിന്റെ ഡോറ് തുറന്ന് അശ്വിൻ ഇറങ്ങും മുൻപേ കാലം തെറ്റി പെയ്ത മഴയിലേക്ക് പൗമി കാലെടുത്തു വച്ചു.....
അവൾ അവനടുത്തേക്ക് പതിയെ നടന്നു....

അശ്വിൻ ഡോറ് തുറന്നു പുറത്തേക്ക് ഇറങ്ങി....

"എന്താ പൗമി ഇത്...??"

"ഹഗ് മീ...."

കൈകൾ വിടർത്തി അവന് എതിർവശത്തായി നിന്നു കൊണ്ടായിരുന്നു അവൾ അത് പറഞ്ഞത്....

അശ്വിൻ അവളിൽ നിന്ന് കണ്ണെടുക്കാതെ അവളെ തന്നെ നോക്കി കൊണ്ട് നിന്നു...

"ഹഗ് മീ അശ്വിൻ...."

അലച്ചു തല്ലി പെയ്യുന്ന മഴയിൽ അവളുടെ ശബ്ദം വീണ്ടും ഉയർന്നു...

ഈ സമയം കൊണ്ട് മഴ നനയാതെ ആർച്ച ഓടി സിറ്റ്ഔട്ടിലേക്ക് കയറിയിരുന്നു....

അശ്വിൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു..... അവൾ കണ്ണുകൾ ഇറുക്കിയടച്ചു.....മഴത്തുള്ളികൾ ഓരോന്നും അവർക്ക് മീതെ പൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു.....
നെറുകയിൽ തൊട്ട സിന്ദൂരം മഴത്തുള്ളികൾക്കൊപ്പം ചെറിയൊരു രക്തത്തുള്ളി കണക്കെ അവളുടെ മൂക്കിൻ തുമ്പിലേക്കൊഴുകി എത്തി..

"പൗമി വാ അകത്തേക്ക് പോകാം......"

അശ്വിൻ അവളുടെ കൈക്ക് പിടിച്ചു കൊണ്ട് അകത്തേക്ക് കയറാൻ നോക്കി...

"വേണ്ടാ അശ്വിൻ...എനിക്ക് ഈ മഴ മുഴുവനും നിന്നോടൊപ്പം നനയണം.....
പ്ലീസ് അശ്വിൻ....."

അവൻ ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് കൊണ്ട് പോകുന്നത് പോലെ അവളെ തൂക്കിയെടുത്ത് അകത്തേക്ക് കയറി...

"അല്ലാ...അളിയൻ വന്ന കാലിൽ മഴ നനഞ്ഞോ....??"

പാച്ചു ആയിരുന്നു അത് ചോദിച്ചത്...

അശ്വിൻ ആകെ ചമ്മി നിൽക്കുമ്പോഴും പൗമി അവനെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു ആദ്യമായി കാണുന്നത് പോലെ....

അശ്വിൻ അവളുടെ കൈ പിടിച്ചു മുകളിലെ റൂമിലേക്ക് നടന്നു.....

ചെയറിൽ ഇരുന്ന ടവ്വൽ എടുത്ത് അവളുടെ തല തുവർത്തി....

"പൗമീ......."

"മ്ം പറ....."

"എനിക്ക് നിന്നെ മനസ്സിലാകുന്നതേ ഇല്ല......ഹോസ്പിറ്റലിൽ വെച്ച് എന്തിനാ ദേഷ്യപ്പെട്ടത്...??ഇത്തിരി മുൻപ് എന്തിനാ ഒരുപാട് സ്നേഹിച്ചത്...??

എന്താ ഇന്ന് ശരിക്കും സംഭവിച്ചത്...??"

"അശ്വിൻ.........

പത്താം ക്ലാസിൽ ആദ്യമായി നിങ്ങളെന്റെ പ്രണയം നിരസിച്ച ശേഷം വിവാഹത്തെ പറ്റിയോ മറ്റൊരു പ്രണയത്തെ പറ്റിയോ ഞാൻ ചിന്തിച്ചിട്ടില്ല...ഒരു പക്ഷേ എന്റെ മനസ്സിന്റെ ഏതോ ഒരു കോണിൽ നിങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാവും അത്....

ഒരുപാട് യാത്രകൾ ചെയ്യണം...പ്രവിക്കും പാച്ചുവിനും ഒപ്പം ജീവിതം അടിച്ചു പൊളിക്കണം അതൊക്കെ ആയിരുന്നു എന്റെ ആഗ്രഹങ്ങൾ നിങ്ങളെ വീണ്ടും കണ്ടതിനു ശേഷമാ അതൊക്കെ ഞാൻ മറന്ന് തുടങ്ങിയത്........

അശ്വിൻ നീയും നിന്റെ സ്നേഹവും എനിക്ക് ഒരു തരം ലഹരിയായി മാറിയിരിക്കുകയാണ്......ഒരു നിമിഷം നീ എന്റെ അരികിൽ ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കുവാ.....

അശ്വിന് അറിയുവോ ഇന്നെന്താ സംഭവിച്ചത് എന്ന്...."

ഇന്ന്  രാവിലെ മുതൽ നടന്ന കാര്യങ്ങളോരോന്നും അവൾ അവനോടായ് പറഞ്ഞു....

"എന്റെ വട്ടേ...ഇതിനാണോ നീ വെറുതെ ബിപി കൂട്ടിയത്....????

എന്റെ പിള്ളേർക്ക് വല്ലതും പറ്റിയിരുന്നേൽ ശരിയാക്കിയേനെ ഞാൻ......"

"അച്ചുവേട്ടാ ഞാൻ....."

"പൗമീ..... ആത്മാർത്ഥ പ്രണയം ഒരിക്കലും തോറ്റു പോവില്ലടോ.....

അല്ലേൽ തന്നെ ഒന്ന് ഓർത്തേ  പണ്ടെങ്ങോ റിജക്ട് ചെയ്ത തന്റെ പ്രണയത്തെ തേടി വർഷങ്ങൾക്കിപ്പുറം ഞാൻ വന്നില്ലേ...

നമ്മള് പരസ്പരം സ്നേഹിച്ചില്ലേ.....എനിക്ക് ഉറപ്പ് ഉണ്ട് ഈശ്വരനൊരിക്കലും നമ്മളെ പിരിക്കാനാവില്ല.....കാരണം ആ ഈശ്വരൻ തന്നെയാ നമ്മളെ ഈ ജീവിതത്തിൽ ഒന്നിപ്പിച്ചത്... പൗമി ഇല്ലെങ്കിൽ അശ്വിനും..അശ്വിൻ ഇല്ലെങ്കിൽ പൗമിയും ഇല്ല......

അതോണ്ട് ആവശ്യം ഇല്ലാത്തത് ഓർത്തു വെറുതെ ബിപി കൂട്ടി ദേ എന്റെ മക്കളെ ടെൻഷൻ അടിപ്പിച്ചേക്കരുത് കേട്ടോ......"

പൗമിയൊന്ന് ചിരിച്ചു.. ഒപ്പം അശ്വിനും...

ദിവസങ്ങളോരോന്നും ഒരുപാട് വേഗത്തിൽ ആയിരുന്നു ഓടി മറഞ്ഞത്...
പൗമിക്ക് ഇത് ഒൻപതാം മാസം.....

 പൗമിയിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു....ഒരുപാട് വീർത്ത വയറും അൽപ്പം വണ്ണം വെച്ച ശരീരവും...
എല്ലാ അർത്ഥത്തിലും പൂർണമായും അവളൊരു അമ്മയായി മാറിയിരുന്നു....
ഇടയ്ക്കിടെ നടക്കാനുള്ള ബുദ്ധിമുട്ടും കാല് വേദനയും ഒപ്പമുണ്ടെങ്കിലും   പാച്ചുവും പ്രവിയും നിഴലു പോലവളുടെ പിന്നാലെ നടന്നു....

ഇതിനിടയിൽ പ്രവിയുടെ വിവാഹവും ഉറപ്പിച്ചു.......ഒപ്പം വർക്ക് ചെയ്യുന്ന നിവേദ്യ എന്ന നിവി യോട് എപ്പോഴോ തോന്നിയൊരു പ്രണയം ഒടുവിൽ വിവാഹത്തിന്റെ വക്ക് വരെ എത്തി നിൽക്കുന്നു.......

പാച്ചുവും ആർച്ചയും ഇപ്പോഴും അവരുടേത് മാത്രമായ ലോകത്ത് തന്നെയാണ്......

××××

"പൗമീ.... എണീക്ക് എണീക്ക്....
മതി ഉറങ്ങിയത്....."

"പ്ലീസ് പ്രവീ.....ഒരു അഞ്ചു മിനിട്ട് കൂടി..."

"ടീ മര്യാദയ്ക്ക് എണീറ്റോ....ഇല്ലേൽ വെള്ളം കോരി ഒഴിക്കും പറഞ്ഞില്ലെന്ന് വേണ്ട....."

പതിയെ ഒന്ന് ഞരങ്ങി മൂളി കൊണ്ടവൾ എണീറ്റു....

"എന്ത് കഷ്ടവാ പ്രവി ഇത്.... ഒന്നൂല്ലേലും ഞാനൊരു ഗർഭിണി അല്ലേ...."

"ഓഹോ....എന്നാലേ ഗർഭിണി പോയി ഫ്രഷായി വാ...നടക്കാൻ പോകാം....."

അവളെ കളിയാക്കി കൊണ്ടായിരുന്നു പ്രവി അത് പറഞ്ഞത്..

അവളോടി പോയി ഒരു മഗ്ഗിൽ കുറച്ചു വെള്ളം എടുത്തോണ്ട് വന്ന് ഉറങ്ങി കിടക്കുന്ന പാച്ചൂ ന്റെ മുഖത്തൊഴിച്ചു...

"ടീ പൗമി നിന്നെ ഞാൻ....''

"ടാ മോനെ മര്യാദയ്ക്ക് എഴുനേറ്റോ....അങ്ങനെ നീ ഒറ്റയ്ക്ക് ഉറങ്ങണ്ട...വാ നടക്കാൻ പോകാം...."

അനന്തപത്മനാഭനൊപ്പം ആയിരുന്നു അവർ മൂന്നു പേരും നടക്കാൻ ഇറങ്ങിയത്.....
പൗമിയെ ഏഴാം മാസം വിളിച്ചോണ്ട് വന്നപ്പോൾ മുതൽ പതിവുള്ളതാണ് ഈ നടത്തം....

"മതി പ്രവീ......"

"എന്റെ പൗമി നീ ഇങ്ങനെ മടിച്ചിയാവാതെ മര്യാദയ്ക്ക് നടന്നേ....."

അവൻ അവളുടെ തോളിൽ തള്ളിക്കൊണ്ട് പിന്നാലെ നടന്നു...

"ദേ പൗമി ഡോക്ടർ പറഞ്ഞത് ഓർമ്മയുണ്ടല്ലോ....?? "

"ഒണ്ട്...."

"എന്നാൽ നടക്ക്....."

അവള് പതിയെ പാച്ചുവിനൊപ്പം നടക്കുമ്പോഴേക്കും പ്രവി അനന്തപത്മനാഭനൊപ്പം നടന്ന് മുൻപേ പോയിരുന്നു.....

അവള് പതിയെ അടുത്ത് കണ്ട സിമന്റ് ബഞ്ചിലേക്ക് ഇരുന്നു.....

"ഹേയ് രോഹിത്...."

അവളെ മറി കടന്നു പോകുന്നതിനിടയിൽ ആയിരുന്നു അവൾ അവനെ വിളിച്ചത്..

"പൗമീ... വാട്ടെ സർപ്രൈസ്...അനന്തൻ അങ്കിൾ കഴിഞ്ഞഡേ വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു തന്റെ ഡെലിവറി ഡേറ്റ് അടുത്തു..താൻ വീട്ടിൽ ഉണ്ട് എന്നൊക്കെ...എങ്ങനുണ്ട് ഇപ്പോൾ. .."

"ആ...കുഴപ്പമില്ല.... താൻ റൂട്ട് മാറ്റിയോ..??രോഹൻ എവിടെ...??"

"ആ ബെസ്റ്റ് തന്നെ കാളും വല്ല്യ മടിയനാ അവൻ....അവന് നടക്കാനൊന്നും ഇന്ററസ്റ്റ് ഇല്ല....."

"മ്ം....  എന്നേലും കാണുമ്പോൾ ചോദിക്കണം എന്നോർത്തതാ... 
അന്ന് താൻ ഒരു ദിവസം കോളേജിൽ വന്ന് ആ ആൽവിനോട് വഴക്ക് ഉണ്ടാക്കിയില്ലേ....ഏതോ ഒരു പെണ്ണിനു വേണ്ടി....
ആരായിരുന്നു ആ പെണ്ണ്.....???"

"എന്റെ പൗമി... താൻ അതൊന്നും ഇതുവരെ മറന്നില്ലേ.....??"

"വിഷയം മാറ്റാതെ കാര്യം പറ മോനേ....ഇത് പറയാതെ നിന്നെ ഞാൻ വിടില്ല......"

"പറഞ്ഞാൽ താൻ അറിയും....'

"എന്നാൽ പറ..."

"അതിഥി...."

"ഏത്...എന്റെ അതിഥിയോ...."

"അതെ തന്റെ ബെസ്റ്റ് ഫ്രണ്ട് അതിഥി...."

"അവളെ കുറിച്ച് എല്ലാം മനസ്സിലാക്കിയിട്ടല്ലേ......തമാശ അല്ലല്ലോ അല്ലേ....??"

"സീരിയസ് ആടോ....."

"വിഷമിപ്പിക്കരുത്...അവൾ വെറും ഒരു പാവം ആ...."

"അറിയാടോ....വീട്ടിൽ ആറിയിക്കാൻ സമയം ആകുമ്പോൾ ഒന്ന് കട്ടയ്ക്ക് കൂടെ നിന്നേക്കണം....."

"പിന്നല്ലാണ്ട്......"

"എന്നാ ഞാൻ വിട്ടേക്കുവാ....ഓഫിസിൽ പോകാൻ ടൈം ആയി..."

"ഓക്കേ....."

"ആൽവിൻ എപ്പോഴാ അതിഥിയോട് മോശായിട്ട് പെരുമാറിയത്....??"

അവൾ അതും ഓർത്തു കൊണ്ട് ഇരിക്കുമ്പോഴായിരുന്നു
അനന്തപത്മനാഭനും പ്രവിയും പാച്ചുവും തിരിച്ചു നടന്നു വരുന്നത് കണ്ടത്... അവൾ ഇരുന്നിടത്ത് നിന്ന് എണീറ്റു അവർക്ക് ഒപ്പം നടന്നു......

"എന്ത് പറ്റി പൗമി... എന്തോ കാര്യമായ ചിന്തയിൽ ആണല്ലോ...??"

"ഏയ്..ഒന്നൂല്ല പ്രവീ...."

"നിങ്ങൾക്ക് രണ്ടാൾക്കും ഇന്ന് കോർട്ടിൽ പോണംന്ന് നിർബന്ധം ഉണ്ടോ....??''

"അതെന്താടീ....അങ്ങനെ ചോദിച്ചത്... ??"

"ഓ...ഇവിടെ ഒറ്റയ്ക്ക് ഇരുന്നു ഞാൻ മടുത്തു.....ഒന്ന് മിണ്ടാനും പറയാനും പോലും ആരും ഇല്ല..."

ഇച്ചിരി ദേഷ്യത്തിൽ ആയിരുന്നു പൗമി അത് പറഞ്ഞത്...

"ഇനിപ്പോ കൂടി പോയാൽ ഒരാഴ്ച.... അത് കഴിയുമ്പോഴേക്കും നമ്മുടെ കുട്ടിപ്പട്ടാളം ഇങ്ങ് വരില്ലേ...പിന്നെ ഒന്ന് തനിച്ചിരിക്കാൻ നീ കൊതിക്കും...."

"പോ പാച്ചു...എനിക്ക് ദേഷ്യം വരുന്നുണ്ടേ...."

"ദേഷ്യം വരുമ്പോൾ എന്റെ പൗമിയെ കാണാൻ എന്ത് സുന്ദരിയാണോ...."

അവൻ അവളെ തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു...

"പോടാ പട്ടീ...."

"എന്റെ പിങ്കി ഇങ്ങ് വന്നോട്ടെടീ....ഞങ്ങള് നിന്നെ ശരിയാക്കും നോക്കിക്കോ....."

ഓരോന്നൊക്കെ പറഞ്ഞു കളിച്ചും ചിരിച്ചും കളിയാക്കിയും അവർ വീട്ടിലേക്ക് നടന്നു.....

"അമ്മേ കഴിക്കാൻ താ....."

അതും പറഞ്ഞായിരുന്നു പൗമി വീടിനുള്ളിലേക്ക് കയറിയത്...

ഇന്ദു വരാത്തത് കൊണ്ട് ലക്ഷ്മി ഒറ്റയ്ക്ക് ആയിരുന്നു അടുക്കളയിൽ....

"പോയി കുളിച്ചിട്ട് വാ..എന്നിട്ട് ഭക്ഷണം കഴിക്കാം...
വിയർപ്പ് തലേൽ താന്ന് വല്ല അസുഖവും പിടിക്കും...."

"ഓ അതൊന്നും സാരല്ല...അമ്മ കഴിക്കാൻ എടുക്ക്...വിശന്നിട്ട് മനുഷ്യന് കണ്ണു കാണുന്നില്ല....."

"എടുത്തു കൊടുക്ക് അമ്മേ....കഴിച്ചിട്ട് അവൾ കുളിച്ചോളും...."

"അങ്ങനെ പറഞ്ഞു കൊടുക്ക് പ്രവീ..."

ലക്ഷ്മി അടുക്കളയിലേക്ക് പോയപ്പോഴായിരുന്നു പ്രവി അവന്റെ ഫോൺ അവൾക്ക് നേരെ നീട്ടിയത്...

"ആരാ പ്രവീ....??"

"നിന്റെ കെട്യോൻ...."

"അച്ചുവേട്ടാ....ഓഫിസിലേക്ക് ഇറങ്ങിയോ...??"

"ഇല്ല...തന്റെ ഫോൺ എന്തേ....??"

"ഓഹ്...അത് റൂമിലാ...ഞാനിപ്പോ നടക്കാൻ പോയിട്ട് വന്നതേ ഉള്ളു...."

"ആഹാ...."

"ദേ...ഇന്നെനിക്കു രണ്ടിൽ ഒന്ന് അറിയണം.... നാളെ സൺഡേയാ...ഇന്ന് എന്നെ കാണാൻ വരുവോ ഇല്ലയോ....??"

"ഉറപ്പ് പറയുന്നില്ല...നോക്കാം...ഇന്ന് കുറച്ചു തിരക്ക് ഉണ്ട്..."

" നിങ്ങൾക്ക് എന്നാണ് തിരക്ക് ഇല്ലാത്തത്....എന്നും ഓരോരോ കായണങ്ങൾ...  എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്...."

അതും പറഞ്ഞു ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു സോഫായിലേക്ക് ഇട്ട് കൊണ്ടവൾ മുകളിലേക്ക് നടന്നു.. .

"ടീ നീ പോവണോ...?കഴിക്കാൻ വേണ്ടേ...??"

"ആ എനിക്കെങ്ങും വേണ്ട....."

പ്രവി കഴിക്കാൻ ഉള്ളതും കൊണ്ട് അവളുടെ പിന്നാലെ ചെന്നു...

"എന്താ അളിയനും ആയിട്ട് ഉടക്കിയോ...??"

"മ്ം..."

"അതിനെന്തിനാ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത്....ഇത് എടുത്തു കഴിക്ക്..."

"എനിക്ക് വേണ്ട..."

"കഴിക്ക് പൗമീ....നല്ല കുട്ടിയല്ലേ...."

അവൾ അവന്റെ കൈയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി...

×××××

"പ്രവി......ടാ പാച്ചൂ....നേരത്തേ വരാൻ നോക്കണേ....ഇല്ലേൽ ഞാൻ ബോറടിച്ചു മരിക്കും.....ഒന്ന് മിണ്ടാനും പറയാനും പോലും ആരും ഇല്ല...."

"അമ്മ ഇവിടെ ഉണ്ടല്ലോ....??"

പ്രവി ആയിരുന്നു അത് പറഞ്ഞത്...

"ദേ പ്രവി എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ....അമ്മ എന്നെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കില്ല... "

"അച്ചോടാ.. സാരല്ലാട്ടോ...ഞങ്ങൾ വൈകിട്ട് നേരത്തെ വരാം.. എന്നിട്ട് നമുക്ക് ഒന്നിച്ചു പുറത്ത് പോകാം...."

"മ്ം...."

പ്രവിയുടെയും പാച്ചുവിന്റെയും കാറ് കണ്ണിൽ നിന്ന് മായുന്നത് വരെ അവൾ ഉമ്മറത്ത് നിന്നു....

അവർക്ക് പിന്നാലെ അനന്തപത്മനാഭനും ഇറങ്ങി...

ഉച്ചവരെ ടിവി കണ്ടും ബുക്ക് വായിച്ചും അവളിരുന്നു....

ഉച്ചക്ക് ഭക്ഷണവും കഴിച്ച് പതിവ് ഉച്ചമയക്കത്തിനായി കയറി കിടന്നു്‌......
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ പതിയെ ബാൽക്കണിയിലേക്ക് ഇറങ്ങി.....

"പൗമീ......"

"എന്താമ്മേ...."

ഇരുന്നിടത്ത് നിന്ന് പതിയെ ഒന്നെണീറ്റു കൊണ്ടായിരുന്നു അവളത് ചോദിച്ചത്...

"ബിസിയാണോ...??"

"അല്ല അമ്മാ..."

"എന്നാ നമുക്ക് ഒന്ന് പുറത്തേക്ക് പോകാം...."

അവൾ വിശ്വാസം വരാതെ ലക്ഷ്മിയേ നോക്കി....

കാരണം ആദ്യമായിട്ടായിരുന്നു അവർ പൗമിയെ പുറത്തേക്ക് പോകാൻ വിളിക്കുന്നത്....

"എന്തേ വരുന്നില്ലേ...??"

ലക്ഷ്മി പൗമിയെ നോക്കി കൊണ്ട് ആയിരുന്നു അത് ചോദിച്ചത്...

"വരുന്നുണ്ട്...."

"എന്നാൽ പോയി വേഗം ഡ്രസ്സ് മാറി വാ...."

അവൾ വേഗം ഡ്രസ്സ് മാറി ഫോൺ മാത്രം കൈയ്യിൽ എടുത്തു താഴേക്ക് ചെന്നു....

"പോകാം....."

"എവിടേക്ക് ആ നമ്മള് പോകുന്നത്...??"

"നീ ആദ്യം വണ്ടിയിൽ കയറ്....."

ലക്ഷ്മി ആയിരുന്നു കാറ് ഡ്രൈവ് ചെയ്തത്....

വഴിയോരങ്ങൾ ഓരോന്നും താണ്ടി കാറ് മുൻപോട്ടു കുതിച്ചു....

താഴ്ത്തിയിട്ട ഗ്ലാസ്സിനിടയിലൂടെ ഉച്ചവെയിൽ പൗമിയുടെ മുഖത്തേക്ക് അടിച്ചു.... അവൾ കണ്ണുകൾ ഇറുക്കിയടച്ചു..

"വിശക്കുന്നുണ്ടോ....??"

ലക്ഷ്മിയുടെ ആ ചോദ്യത്തിനു മുൻപിൽ ഇല്ലായെന്ന അർത്ഥത്തിൽ അവളൊന്ന് കണ്ണുചിമ്മി

"വാ ഇറങ്ങ്..."

ടൗണിലെ ഒരു ബേക്കറിയുടെ പാർക്കിംഗ് ഏരിയായിൽ കൊണ്ട് കാറ് നിർത്തി കൊണ്ടായിരുന്നു ലക്ഷ്മിയത് പറഞ്ഞത്...

"ഈശ്വരാ...അമ്മയ്ക്ക് വട്ടായോ...??"

അവൾ ആരോടെന്നില്ലാതെ മനസ്സിൽ പറഞ്ഞു...

"എന്താ എനിക്ക് വട്ടായോന്നാണോ ആലോചിക്കുന്നത്....??"

അവൾ അവരെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു....

"എന്താണ് മേഡം വേണ്ടത്....??"

"രണ്ട് അവക്കാഡോ ഷെയ്ക്ക്....."

പൗമിയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു...

തനിക്ക് ഈ ഷെയ്ക്ക് അത്രമേൽ പ്രിയപ്പെട്ടത് ആണെന്ന് അശ്വിനും പാച്ചൂനും പ്രവിക്കും അല്ലാതെ വേറെ ആർക്കും അറിയില്ല..... വേറെ ആരോടും ഞാനെന്റെ ഇഷ്ടങ്ങൾ പറഞ്ഞിട്ടില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി....

"എന്താ ഇങ്ങനെ കണ്ണ് തള്ളിയിരിക്കുന്നത്....??

മക്കളുടെ ചില ഇഷ്ടങ്ങൾ അമ്മമാർക്കും മനസ്സിലാകും....,"

ലക്ഷ്മി അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ എന്തിനോ വേണ്ടിയൊരു നനവ് പടർന്നു...

അവൾ പിന്നോട്ടൊന്ന് ചിന്തിച്ചു....

ആ വീട്ടിൽ പ്രവിയും പാച്ചുവും അച്ഛനും മാത്രം ആയിരുന്നു എന്റെ ലോകം.... അമ്മയെ ഞാൻ മനപ്പൂർവ്വം മറന്നു കളഞ്ഞു എന്ന് പറയുന്നതാവും ശരി...എന്തെന്നാൽ അമ്മ എന്റെ എല്ലാ ഇഷ്ട്ടങ്ങൾക്കും എതിരായിരുന്നു...

പൗമിയുടെ ഒരു കൈ അവളറിയാതെ അവളുടെ വയറിനോട് ചേർന്നു...

"പൗമി എന്തോർത്ത് ഇരിക്കുവാ കഴിക്ക് അത്...."

കഴിച്ചിട്ട് തൊണ്ടയ്ക്ക് താഴേക്ക് ഇറങ്ങാത്തത് പോലെ അവൾക്ക് തോന്നി....അത് കൊണ്ട് തന്നെ പതിവിനു വിപരീതമായി ഷെയ്ക്ക് ഗ്ലാസ്സിൽ പാതി വെച്ച് അവളെണീറ്റു...

"പൗമീ നമുക്ക് ബീച്ചിൽ പോകാം.....??"

അവളൊന്നും മിണ്ടാതെ മൗനമായി പുറത്തേക്ക് നോക്കി ഇരുന്നു..

ബീച്ച് റൊഡിനടുത്തെ വലിയ വാകമരചുവട്ടിൽ കാറ് നിർത്തിയിട്ട് ലക്ഷ്മയുടെ കൈ പിടിച്ചവൾ മുൻപോട്ട് നടന്നു.....

തിരയെ പുൽകാനായി ഓടിയടുക്കുന്ന തിരമാലകളിൽ കാല് നനച്ചു മുൻപോട്ടു നടക്കവെയാണ് ലക്ഷ്മി പറഞ്ഞു തുടങ്ങിയത്....

"നീ കുഞ്ഞായിരുന്നപ്പോഴും ഇങ്ങനെ ആയിരുന്നു കടലിൽ ഇറങ്ങിയാൽ ആരുടെയേലും കൈ പിടിക്കും അച്ഛന്റെയോ പാച്ചൂ ന്റെയോ പ്രവിയുടേയോ...ആരുടെയെങ്കിലും......"

പൗമി പതിയെ ഇടം കണ്ണിട്ടൊന്ന് ലക്ഷ്മിയെ നോക്കി....

"പ്രസവം കഴിഞ്ഞു  നിന്നെയും പാച്ചുവിനെയും എന്റെ കൈയ്യിലേക്ക് തരുമ്പോൾ ഞാൻ ആദ്യം വാങ്ങിയത് നിന്നെ ആയിരുന്നു....... കാരണം ഒരു മോളെ ഞങ്ങൾ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു....

മകൾ എന്നതിനേക്കാൾ ഉപരി നിന്നെയൊരു സുഹൃത്തായി കാണാനായിരുന്നു എനിക്ക് ഇഷ്ടം....അങ്ങനെ വളർത്താനും ആയിരുന്നു ഞാൻ ആഗ്രഹിച്ചത്...."

"അമ്മേ ഞാൻ......"

"എന്തിനാ എന്റെ കുട്ടി കരയുനത്...??അമ്മ വിഷമിപ്പിക്കാൻ പറഞ്ഞതല്ലാ...."

"പക്ഷേ ഞാനറിയുന്ന ലോകത്തിൽ നീ സുരക്ഷിതയല്ലെന്ന് മനസ്സിലാക്കിയ നാള് തൊട്ട് എന്നിലെ സുഹൃത്ത് എവിടെയോ പോയ് മറഞ്ഞു..... പകരം നിന്റെ സുരക്ഷയ്ക്ക് വേണ്ടി കർക്കശക്കാരിയായ അമ്മയുടെ പുറം ചട്ടയണിഞ്ഞു.....

മോൾക്ക് അമ്മയോട് ദേഷ്യം തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും....??"

"നമ്മുക്ക് വീട്ടിലേക്ക് പോകാം.... "

തെല്ലൊരു ഇടർച്ചയോടെ പൗമി അത് പറയുമ്പോഴേക്കും അവർ അവളുടെ നെറ്റിമേൽ കൈവച്ചിരിന്നു...

"വല്ലായ്ക വല്ലതും ഉണ്ടോ...??"

"ഇല്ലമ്മേ...നമുക്ക് വീട്ടിലേക്ക് പോകാം..."

വീടെത്തും വരെ പൗമിയുടെ മനസ്സ് ശൂന്യമായിരുന്നു....വെറുതെ പുറത്തേക്ക് നോക്കി ഇരുന്നെങ്കിലും കാഴ്ചകൾ ഒന്നും അവളുടെ കണ്ണിൽ പതിഞ്ഞതേയില്ല.....

××××××

"എന്താ എന്റെ കുട്ടിക്ക് പറ്റിയത്.. ??"

വൈകിട്ടത്തെ ഭക്ഷണവും കഴിച്ചു പതിവ് പോലെ പ്രവിയുടെ മടിയിൽ തലയും പാച്ചൂന്റെ മടിയിൽ കാലും വെച്ച് എന്തോ ഓർത്തു കിടക്കുകയായിരുന്നു പൗമി...

"ഒന്നൂല്ല പ്രവീ...."

അപ്പോഴായിരുന്നു ലക്ഷ്മി ഒരു ഗ്ലാസ്സിൽ പാലുമായി അവിടേക്ക് വന്നത്...

"ഹായ് പാൽ.."

അത് പറഞ്ഞു പാച്ചു പാല് ഗ്ളാസിനു നേരെ കൈ നീട്ടിയപ്പോൾ ലക്ഷ്മി അവന്റെ കൈ കെണ്ടയ്ക്ക് ചെറുതായി ഒന്ന് അടിച്ചു...

"ഇത് പൗമിക്കാ....''

പെട്ടന്നായിരുന്നു പുറത്ത് ഒരു കാർ വന്ന് നിന്നത്...

"ടീ പൗമീ... ദേ നിന്റെ അച്ചുവേട്ടൻ..."

പോയി വാതില് തുറന്നു   കൊണ്ടായിരുന്നു പാച്ചു അത് പറഞ്ഞത്...

അപ്പോഴേക്കും അശ്വിൻ അകത്തേക്ക് കയറിയിരുന്നു....

പൗമി അവനെ മൈൻഡ് ചെയ്യാതെ മുഖം ഒരു സേഡിലേക്ക് ചരിച്ചു വെച്ച് കിടപ്പ് തുടർന്നു...

"ടീ പൗമി അശ്വിനോട് മിണ്ട്...."

"എനിക്ക് ആരോടും ഒന്നും മിണ്ടാനില്ലേ....

ഞാൻ വെള്ളം കുടിക്കാൻ പോവാ.."

അതും പറഞ്ഞവൾ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു.. .

ഇത്രയും ദിവസം അവളെ കാണാൻ വരാത്തതിലുള്ള പരിഭവം  അവളുടെ ആ സംസാരത്തിൽ തെളിഞ്ഞു നിന്നിരുന്നു......

"വെറുതെ പറയുന്നതാ...കുറച്ചു മുൻപ് കൂടെ പുറത്ത് പോയി നോക്കി.. അളിയൻ വരുന്നുണ്ടോ  എന്ന്...ഈയ്യെടെ ആയിട്ട് ഇച്ചിരി ദേഷ്യം കൂടിയിട്ടുണ്ട്......"

പ്രവിയൊരു തമാശ പോലത് അശ്വിനോട് പറയുമ്പോൾ ചെറു പുഞ്ചിരിയോടത് കേട്ടിരിക്കുകയായിരുന്നു അശ്വിൻ... .

അടുക്കളയിലേക്കുള്ള നടപ്പിനടിൽ പതിയെ അവളൊന്ന് നിന്നു....വയറിന്റെ കോണിലെ കൊളുത്തി പിടിക്കും പോലൊരു വേദന...
അത് വകവെയ്ക്കാതെ അവൾ ഫ്രിഡ്ജിനടുത്തേക്ക് നടന്നു...

ഒരു ഗ്ലാസ്സെടുത്ത് കുറച്ചു തണുത്ത വെള്ളം അതിലേക്കൊഴിച്ചു കുടിച്ചു......

ഇതിനിടയിൽ വയറിലെ വേദനയുടെ കാഠിന്യം കൂടി കൂടി വന്നു.....ഒരു നിമിഷം അവൾക്ക് ചുറ്റും ഉള്ളതെല്ലാം കറങ്ങുന്നത് പോലെ അവൾക്ക് തോന്നി.... ഇട്ടിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള മെറ്റേണിറ്റി ടോപ്പിലേക്ക് കുഞ്ഞു വൃത്തത്തിൽ പടരുന്ന ചുവപ്പ് നിറം അവളുടെ ഉള്ളിൽ ഭീതിയുടെ വിത്തുകൾ വാരിയെറിഞ്ഞു...

മുന്നോട്ടു ആഞ്ഞു വീഴാതിരിക്കാനായവൾ പതിയെ ഫ്രിഡ്ജിലേക്ക് വിരലുകൾ ചേർത്തു....

കൈവഴുതിയാ ചില്ലു ഗ്ലാസ് അവളുടെ കൈയ്യിൽ നിന്ന് നിലത്തേക്ക് വീഴുന്നതോടൊപ്പം
അമ്മേന്ന് വിളിച്ചുള്ള
 അവളുടെ  തേങ്ങി കരച്ചിലും  അടുക്കള ചുവരുകൾക്കുള്ളിൽ തട്ടി പുറത്തേക്ക് പ്രതിഫലിച്ചു....

(തുടരും)

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ  അമ്മുക്കുട്ടി