*പൗമ്മി*

*29.....32*

ഇട്ടിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള മെറ്റേണിറ്റി ടോപ്പിലേക്ക് കുഞ്ഞു വൃത്തത്തിൽ പടരുന്ന ചുവപ്പ് നിറം അവളുടെ ഉള്ളിൽ ഭീതിയുടെ വിത്തുകൾ വാരിയെറിഞ്ഞു...

മുന്നോട്ടു ആഞ്ഞു വീഴാതിരിക്കാനായവൾ പതിയെ ഫ്രിഡ്ജിലേക്ക് വിരലുകൾ ചേർത്തു....

കൈവഴുതിയാ ചില്ലു ഗ്ലാസ് അവളുടെ കൈയ്യിൽ നിന്ന് നിലത്തേക്ക് വീഴുന്നതോടൊപ്പം
അമ്മേന്ന് വിളിച്ചുള്ള
 അവളുടെ  തേങ്ങി കരച്ചിലും  അടുക്കള ചുവരുകൾക്കുള്ളിൽ തട്ടി പുറത്തേക്ക് പ്രതിഫലിച്ചു....

"പൗമീ..   "

പ്രവിയും അശ്വിനും പാച്ചുവും ഒന്നിച്ചാ പേര് വിളിച്ചു കൊണ്ട് അടുക്കളയിലേക്കോടി......

അവർക്ക് ഒപ്പം ലക്ഷ്മിയും..

നിലത്തൂടെ ഒഴുകി പടരുന്ന രക്തത്തിൽ അവളുടെ കാലുകൾ കുതിർന്നിരുന്നു.....

അവളുടെ ആ നിൽപ്പ് കാണാനാകാതെ അശ്വിൻ തലയ്ക്ക് കൈ കൊടുത്തു....

"പാച്ചൂ  നീ പോയി വണ്ടിയെടുക്ക്...."

പ്രവി ആയിരുന്നു അത് പറഞ്ഞത്...

നിലത്ത് വീണു കിടക്കുന്ന കുപ്പിച്ചില്ലിൽ ചവിട്ടാതെ അശ്വിനും പ്രവിയും അവളെ പൊക്കിയെടുത്ത് കൊണ്ട് പുറത്തേക്ക് നടന്നു....ലക്ഷ്മി അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ സെക്കന്റിലും അവളുടെ കരച്ചിലിന്റെ ശബ്ദം കൂടി കൊണ്ടേയിരുന്നു.....

വേദനയുടെ ഉയർച്ച താഴ്ചകൾക്കനുസിച്ച് അവളുടെ കണ്ണുകൾ അടഞ്ഞു തുറന്നു വന്നു.... അവളുടെ നീളൻ നഖങ്ങൾ അശ്വിൻെ കൈത്തണ്ടയിലേക്കമർന്നു കൊണ്ടേയിരുന്നു....

"പ്രവി....എൻെറ കുഞ്ഞ്.....''

"കരയല്ലേ മോളേ.....കുഞ്ഞുങ്ങൾക്ക് ഒന്നും സംഭവിക്കില്ല....."

അത് പറയുമ്പോൾ അറിയാതെ അവൾക്ക് ഒപ്പം അവനും കരഞ്ഞു പോയിരുന്നു...

"അമ്മേ...."

അവളുടെ അലർച്ച വീണ്ടും ഉയർന്നു...

അശ്വിൻ അവളുടെ വയറ് തടവി കൊടുത്തു കൊണ്ടേയിരുന്നു....

ഹോസ്പിറ്റലിന്റെ മുൻപിൽ കാറ് നിർത്തി പൗമിയെ കൈയ്യിൽ വാരിയെടുത്ത് കൊണ്ടോടുമ്പോൾ അശ്വിന് മുൻപോട്ടുള്ള കാഴ്ചകൾ മറഞ്ഞിരുന്നു.....കണ്ണുനീർ തുള്ളികൾ അവൻെറ കാഴ്ചയെ മറച്ചു, എന്ന് പറയുന്നതാവും കൂടുതൽ ശരി...

സ്ട്രച്ചറിൽ ലേബർ റൂമിലേക്ക് കൊണ്ടു പോകുമ്പോഴും അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു....അശ്വിൻ അപ്പോഴും രക്തത്തുള്ളികൾ പറ്റിപ്പിടിച്ച അവളുടെ കൈവെള്ളയിൽ അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു...

അവൻ അവളുടെ നെറ്റിമേൽ അമർത്തി ചുംബിച്ചു.....കണ്ണീരാൽ ഒട്ടിപ്പോയ കൺപീലികൾ പതിയെ വിടർന്നു വന്നു....അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു...

നിമിഷങ്ങൾക്കുള്ളിൽ അവന്റെ കൈ വിട്ടവൾ ലേബർറൂമിനുള്ളിലേക്ക് അകന്ന് പോയി....

സമാധാനമില്ലാതെ പ്രവിയും പാച്ചുവും അശ്വിനും ലേബർ റൂമിനു മുൻപിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...

കുറച്ചു കഴിഞ്ഞപ്പോൾ ഒരു നഴ്സ് പുറത്തേക്ക് വന്നു..

"പൗർണമിയുടെ ആരെങ്കിലും...."

അവർ മൂന്നു പേരും ഒന്നിച്ചു നഴ്സിനടുത്തേക്ക് ഓടി ചെന്നു..

"ഇത് പൗർണമിയുടെ ഓർണമെന്റ്സ് ആണ്...എല്ലാം ഉണ്ടോന്ന് നോക്കിയെ...''

വെള്ളത്തുണിയിൽ പൊതിഞ്ഞ് നഴ്സ് കൊടുത്ത ആഭരണങ്ങളിലേക്ക് അശ്വിൻ കണ്ണോടിച്ചു..

അവളുടെ താലി മാലയും...കാലിലെ നൂലിഴ കനമുള്ള കൊലുസും ഒരു ജോഡി സ്റ്റഡും  കൈയ്യിലെ വിവാഹ മോതിരവും രണ്ട് വളയും പിന്നെ പ്രവി ബർത്ത്ഡേ ഗിഫ്റ്റ് ആയി കൊടുത്ത ഇളം നീലക്കൽ മുക്കുത്തിയും അതിൽ ഉണ്ടായിരുന്നു...

എല്ലാം ഉണ്ട് എന്ന അർത്ഥത്തിൽ അവൻ അവരെ നോക്കി തലകുലുക്കി കൊണ്ട് ചോദിച്ചു..

"സിസ്റ്റർ പൗമിക്ക് ഇപ്പോൾ...."

"ഒന്നും പറയാറായിട്ടില്ല....."

അതും പറഞ്ഞു കൊണ്ട് അവർ ലേബർ റൂമിന്റെ വാതിൽ അടച്ചു

മഞ്ഞിന്റെ കുളിരുള്ള ഡിസംബർ മാസത്തിലെ തണുത്ത കാറ്റ് അവനെ വലയം ചെയ്യുമ്പോഴും അവന്റെ നെറ്റിത്തടത്തിൽ വിയർപ്പ് തുള്ളികൾ ജന്മമെടുത്തു കൊണ്ടേയിരുന്നു.....

സെക്കന്റുകളും മിനിറ്റുകളും മണിക്കൂറുകളുടെ ദൈർഘ്യത്തിൽ ഇഴഞ്ഞു നീങ്ങി കൊണ്ടേയിരുന്നു....

ലക്ഷ്മിയപ്പോഴും പുറത്തെ ചെയറിൽ ഇരുന്നു പ്രാർത്ഥിക്കുകയായിരുന്നു....

ധൃതിയിൽ അനന്തപത്മനാഭൻ ഓടി കിതച്ച് അങ്ങോട്ടേക്കെത്തി...

"എന്താ ടോ ഇത്ര പെട്ടന്ന്....നാളെയല്ലേ അഡ്മിറ്റ് ആകാനുള്ള ഡേറ്റ് പറഞ്ഞത്...."

ലക്ഷ്മിയോടായിട്ട് ആയിരുന്നു അയാൾ അത് ചോദിച്ചത്....

"അറിയില്ല അനന്തേട്ടാ...."

ക്ഷമയോടെ ലേബർ റൂമിനു പുറത്തെ കാത്തിരിപ്പ് തുടർന്നു...

പെട്ടെന്നായിരുന്നു ഒരു നഴ്സ് പുറത്തേക്ക് വന്നത്...

"കൺഗ്രാറ്റ്സ് പൗമി പ്രസവിച്ചു.... ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും....."

മൂന്ന് കുട്ടികളെയും കൊണ്ട് മൂന്ന് നഴ്സുമാർ ലേബർ റൂമിന്റെ ചില്ലുവാതിൽ തള്ളി തുറന്നു പുറത്തേക്ക് വന്നു...

പരിഭ്രാന്തി നിറഞ്ഞു നിന്ന മുഖങ്ങളിലൊക്കെയും സന്തോഷം അലതല്ലി.....

അനന്തപത്മനാഭനും ലക്ഷ്മിയും അശ്വിനും കുഞ്ഞുളെ വാങ്ങി....

"സിസ്റ്റർ പൗമിക്ക്....."

അശ്വിനും പ്രവിയും ഒന്നിച്ചായിരുന്നു അത് ചോദിച്ചത്...

സിസ്റ്റർ അവരെ രണ്ട്പേരെയും മാറി മാറി നോക്കിയൊന്ന് പുഞ്ചിരിച്ചു...

"പൗർണമി സുഖമായിട്ട് ഇരിക്കുന്നു....അരമണിക്കൂർ കഴിഞ്ഞു റൂമിലേക്ക് മാറ്റും...."

ഒരുമിച്ച് കണ്ണടച്ചുറങ്ങുന്ന ആ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കിയതും സന്തോഷം കൊണ്ട് അശ്വിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.....

അവരെല്ലാം കാണാൻ കൊതിച്ചിരുന്ന മൂന്ന് മുഖങ്ങളെ പെട്ടന്ന് കണ്ടതിലുള്ള ആനന്ദത്തിൽ അവരുടെയെല്ലാം സന്തോഷത്തിന്റെ ഭാഷ മൗനമായി മാറി....

കുട്ടികളെയും തിരികെ വാങ്ങി കൊണ്ട് നഴ്സുമ്മാർ അകത്തേക്ക് പോയി....

അശ്വിൻ ധൃതിയിൽ അവന്റെ അച്ഛനെയും അമ്മയെയും വിളിച്ച് പറഞ്ഞു... പാച്ചു ആർച്ചയ്ക്ക് മെസ്സേജ് അയച്ചു പറഞ്ഞു.....
അനന്തപത്മനാഭനും ലക്ഷ്മിയും ബന്ധുക്കളെ ഓരോരുത്തരെയായി വിളിച്ചു സന്തോഷം പങ്കുവെച്ചു....

അരമണിക്കൂർനു ശേഷം പൗമിയെ റൂമിലേക്ക് കൊണ്ട് വന്നു...

കണ്ണുകൾ അടച്ചു ഉറങ്ങുകയായിരുന്നു അവൾ...അവൾക്ക് അടുത്തായി അവരുടെ മൂന്നു കുഞ്ഞുങ്ങളും.....ബെഡിനടുത്ത് ഇരുന്ന് അശ്വിൻ അവളെ കണ്ണെടുക്കാതെ നോക്കി... അഴിഞ്ഞുലഞ്ഞ മുടിയും കണ്ണീർ തുള്ളികളാൽ ഒട്ടിപ്പിടിച്ച് നിൽക്കുന്ന കൺപീലിയും പാതി മാഞ്ഞ നെറ്റിത്തടത്തിലെ സിന്ദൂരവും.....

അവളുടെ കൺപോളകൾ മെല്ലെ ഒന്നനങ്ങി....
പതിയെ അവൾ കണ്ണ് തുറന്ന് അവനെ നോക്കി പുഞ്ചിരിച്ചു.....

"വേദനയുണ്ടോ..പൗമി..?"

 മുഖം ചരിച്ച് അരികിൽ കിടക്കുന്ന മൂന്നു മുഖങ്ങളിലേക്ക് കണ്ണോടിച്ചു കൊണ്ട് ഇല്ലാ എന്ന അർത്ഥത്തിൽ അവൾ മിഴികൾ ഇറുക്കിയടയ്ക്കുമ്പോഴേക്കും രണ്ട് തുള്ളി കണ്ണുനീർ കൺ കോണിലൂടെ ഒഴുകിയിറങ്ങിയിരുന്നു.....

ചുറ്റും നിൽക്കുന്ന ഓരോ മുഖങ്ങളിലേക്കും അവൾ കണ്ണോടിച്ചു....

എല്ലാ മുഖങ്ങളിലും സന്തോഷം നിറഞ്ഞു തുളുമ്പി നിൽക്കുന്നു.....

ഒരാഴ്ചയ്ക്കു ശേഷം കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകുമ്പോഴും അവൾക്ക് ഒരു പ്രത്യേക സന്തോഷം ആയിരുന്നു...

"പ്രവി പാച്ചൂ...രണ്ടാൾക്കും ഇന്ന് കോർട്ടിൽ പോവണ്ടേ...."

"സമയം ആകുന്നതല്ലേ ഉള്ളു....അല്ലേ പിങ്കി കുട്ടീ...."

പൗമിയുടെ മോളെ എടുത്തു കൈയ്യിൽ വച്ച് കൊഞ്ചിച്ച് കൊണ്ടായിരുന്നു അവനത് ലക്ഷ്മിയോടായ് പറഞ്ഞത്.....

കുട്ടികള് വന്നതിൽ പിന്നെ പ്രവിയും പാച്ചുവും എപ്പോഴും അവരോടൊപ്പം ആണ്....

"ടാ പ്രവി....നിവിടെ വീട്ടിൽ നിന്ന് അടുത്ത ദിവസം അവളുടെ വീട്ടുകാർ വരും.... അവർക്ക് വിവാഹം എത്രയും വേഗം നടത്തണം....
നിന്റെ അഭിപ്രായം എന്താ..??"

ലക്ഷ്മി ആയിരുന്നു അവനോടായ് അത് ചോദിച്ചത്..

"അമ്മേ എനിക്ക് എതിർപ്പ് ഒന്നും ഇല്ല...സന്തോഷമേ ഉള്ളു...പക്ഷേ കുറച്ചു കൂടി സമയം...."

"ഇപ്പോൾ തന്നെ വയസ് ഇരുപത്തിയെട്ട് ആയി....ഇനിയും വെച്ച് താമസിപ്പിക്കണോ....നീ ഒന്ന് നല്ലത് പോലെ ആലോചിക്ക്...."

അത് പറഞ്ഞു ലക്ഷ്മി അടുക്കളയിലേക്ക് നടന്നു....

പൗമി പ്രവിയെ ഒന്ന് നോക്കി...ശേഷം അവളും റൂമിലേക്ക് നടന്നു....

5 വർഷങ്ങൾക്കിപ്പുറം ഉള്ളൊരു പ്രഭാതം...

ഈ അഞ്ചുവർഷങ്ങൾ കൊണ്ട് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു പൗമിയുടേയും അശ്വിന്റേയും പാച്ചുവിന്റേയും പ്രവിയുടേയും ജീവിതത്തിൽ......

നാല് വർഷങ്ങൾക്ക് മുൻപ് പ്രവി മാറ്റി മാറ്റി വെച്ച അവന്റെയും നിവിയുടേയും കല്ല്യാണം നടന്നു....
രണ്ട് വർഷം കഴിഞ്ഞപ്പോൾ അവരുടെ സ്നേഹത്തിന് പുതിയൊരു അവകാശി കൂടി അവർക്കിടയിലേക്കെത്തി...ധ്യാൻ....

ഒരു വർഷത്തിന് മുൻപ് ഇരുവീട്ടുകാരുടെയും പൂർണസമ്മതത്തോട് കൂടി  പാച്ചുവും ആർച്ചയും വിവാഹിതരായി.....

ഇതിനിടയിൽ അനന്തപത്മനാഭനും ലക്ഷ്മിയും ഇരുവരുടേയും ജോലിയിൽ നിന്ന് റിട്ടയറായി..

നാട്ടിലെ മൂന്ന് നക്ഷത്ര കുഞ്ഞുങ്ങളെ കണ്ടപ്പോൾ അശ്വിന്റെ അമ്മയ്ക്ക് തിരികെ ലണ്ടനിലേക്ക് പോകാനൊരു മടി അച്ഛന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.....

അത് കൊണ്ട് രണ്ടാളും അവിടുത്തെ ബിസിനസ് ഒക്കെ അവസാനിപ്പിച്ച് കൊച്ചുമക്കളെയും നോക്കി നാട്ടിൽ തന്നെയുണ്ട്....

ഇതിനിടയിൽ പ്രാക്ടീസ് ഒക്കെ പൂർത്തിയാക്കി പൗമി കോർട്ടിൽ പോകാനും തുടങ്ങി......

"പൗമീ......"

"ആ വരുന്നു.....എന്താ അച്ചുവേട്ടാ....?"

അവന്റെ വിളി കേട്ട് താഴെ അടുക്കളയിൽ നിന്നും ആയിരുന്നു അവൾ മുകളിലെ അവരുടെ റൂമിലേക്ക് ചെന്നത്....

അവൾ പുരികം ഉയർത്തി കൊണ്ട് ചോദ്യ ഭാവത്തിൽ അവനെ നോക്കി..

"ഈ മേശമേൽ വെച്ചിരുന്ന എന്റെ ബെൽറ്റ് എവിടെ ടോ....."

"എന്റെ അച്ചുവേട്ടാ ഒന്നാതെ എനിക്ക് സമയമില്ല... അത് അവിടെ എവിടേലും കാണും......"

അത് പറഞ്ഞു നിർത്തും മുൻപ് ഡ്രോയിംഗ് റൂമിൽ നിന്നൊരു കരച്ചിൽ കേട്ടു കൊണ്ടായിരുന്നു പൗമിയും അശ്വിനും ഒന്നിച്ചു അവിടേക്ക് ഓടിയത്..

"ഈശ്വരാ അപ്പൂസിന്റെ കരച്ചിലല്ലേ അത്...."

ഓടുന്ന വഴിയിൽ ആരോടെന്നില്ലാതെ അവൾ പറഞ്ഞു...

കുട്ടികൾക്ക് വേണ്ടി മാത്രമുള്ളൊരു റൂം....നാല് മൂലയ്ക്കും അവരുടെ കളിപ്പാട്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു....

നിലത്തും ഭിത്തിയിലും ആയി ചായക്കൂട്ടുകൾ കൊണ്ട് എന്തൊക്കെയോ എഴുതിയിരിക്കുന്നു.....

പൗമിയും അശ്വിനും അവിടേക്ക് ചെല്ലുമ്പോൾ മുഖം പൊത്തി നിന്ന് കരയുകയാണ് അഞ്ചു വയസ്സുകാരൻ ആരവ് എന്ന അപ്പൂസ്....
അശ്വിന്റെ ബെൽറ്റും കൈയ്യിൽ പിടിച്ചോണ്ട് ആര്യൻ എന്ന കിച്ചൂസിനെ അടിക്കാൻ ഇട്ടോടിക്കുവാണ് പല്ലവി എന്ന പിങ്കി.....

"എന്താ മോനെ പറ്റിയത്....??"

 അപ്പൂസിനെ എടുത്തു എളിയിലേക്ക് വച്ചു  കൊണ്ടായിരുന്നു പൗമി അത് ചോദിച്ചത്..

"പിങ്കി എന്നെ തല്ലി...."

അപ്പോഴേക്കുംബെൽറ്റും കൊണ്ട് കിച്ചൂസിനെ തല്ലാനോടിക്കുന്ന പൗമിയെ അശ്വിൻ പോയി എടുത്തോണ്ട് വന്നു....

കൂട്ടത്തിലെ തല്ല് കൊള്ളി  അപ്പൂസാണ്
വില്ലത്തി പിങ്കിയും....കിച്ചൂസാണ് ഇവരുടെ ഇടയിലെ മീഡിയേറ്റർ....

"പിങ്കി...നീ എന്ത് പണിയാ കാണിച്ചത്...അപ്പൂന് വേദനിച്ച് കാണില്ലേ....?"

"അവനെന്നെ ഇങ്ങനെ കാണിച്ചിട്ടാ...."

അത് പറഞ്ഞു കൊണ്ട് അവൾ പൗമിയെ നാക്ക് വെളിയിലേക്ക് ഇട്ട് കാണിച്ചു...

"അപ്പൂ....അമ്മ പറഞ്ഞിട്ടില്ലേ അങ്ങനൊന്നും കാണിക്കരുത്..ചീത്ത കുട്യോളാ അങ്ങനൊക്കെ കാണിക്കുന്നതെന്ന്....."

എളിയിൽ ഇരിക്കുന്ന അപ്പൂനെ നോക്കി ആയിരുന്നു പൗമി അത് പറഞ്ഞത്....

"യ്യോ ....സമയം എട്ടായോ....??"

തലയ്ക്ക് കൈ കൊടുത്തു കൊണ്ട് അവളത് പറയുമ്പോഴേക്കും അശ്വിൻ കൈയ്യിലിരുന്ന പിങ്കിയെ താഴെ നിർത്തി...

അശ്വിന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്താൽ നിൽക്കുകയായിരുന്നു പൗമി...

"പിള്ളേര് വഴക്ക് ഉണ്ടാക്കിയതിന് നീ എന്തിനാടീ എന്നോട് ദേഷ്യപ്പെടുന്നത്....??"

"ദേ മനുഷ്യ എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കരുത്...

എട്ടര ആകുമ്പോൾ പിള്ളേരുടെ സ്കൂൾ ബസ് വരും.... ഇത്ങ്ങളെ ഇത് വരെ കുളിപ്പിച്ചിട്ട് പോലും ഇല്ല....

ഇന്നാണേൽ റാണി ചേച്ചിയും വരില്ല ..അമ്മ ഒറ്റയ്ക്കാ അടുക്കളേൽ....
എനിക്ക് ഭ്രാന്ത് പിടിക്കുവാ.....

ഈ പിള്ളേരെ കൊണ്ട് ഞാൻ തോറ്റ്....മനുഷ്യന് സ്വസ്ഥത തരില്ല...എപ്പോഴും അടീം പിടീം ബഹളവും..."

"താൻ അടുക്കളയിലേക്ക് പൊയ്ക്കോ...പിള്ളേരെ ഞാൻ കുളിപ്പിച്ചോളാം....."

"പിങ്കി..അപ്പൂ..കിച്ചൂ...മൂന്നാളും അച്ഛന്റെ കൂടെ പോയി മര്യാദയ്ക്ക് കുളിക്ക്...

ഇല്ലേൽ ഓർമ്മയുണ്ടല്ലോ ഇന്നലെ കിട്ടിയത് ..."

അതും പറഞ്ഞു കൊണ്ട് അവൾ ധൃതിയിൽ തഴേക്ക് നടന്നു....

"അച്ചുവേട്ടാ കുളിപ്പിച്ച് കഴിഞ്ഞോ....??"

അവൾ അത് ചോദിച്ചു മുകളിലെ നിലയിലേക്ക് നോക്കി നിൽക്കുമ്പോഴായിരുന്നു അശ്വിൻ മൂന്നു പേരെയും യൂണിഫോമിട്ട് ഒരുക്കി താഴേക്ക് കൊണ്ടു വന്നത്...

"ആഹാ...അപ്പോ കുറച്ചൊക്കെ അറിയാം...."

അവരെ നോക്കി മനസ്സിൽ ആയിരുന്നു അവളത് പറഞ്ഞത്....

"എന്നാടീ ഭാര്യേ നോക്കുന്നത്.....??"

"ഒന്നൂലെന്റെ ഭർത്താവേ...."

അത് പറഞ്ഞവൾ പിള്ളേരെയും കൊണ്ട് ഡൈനിങ് റൂമിലേക്ക് നടന്നു....

വേഗം ഭക്ഷണം കഴിപ്പിച്ചു അവരുടെ ബാഗുമായി അവരെയും കൊണ്ട് ഗേറ്റിനടുത്തേക്ക് നടന്നു...

"അപ്പൂസും കിച്ചൂസും ലഞ്ച് ഫുള്ളും കഴിക്കണം കേട്ടോ...

പിങ്കി ദേ ക്ലാസ്സിലെ പിള്ളേരും ആയിട്ട് വഴക്ക് ഉണ്ടാക്കിയേക്കരുത്...എനിക്ക് വയ്യാ എന്നും നിന്റെ മിസ്സിനെ വിളിച്ച് സോറി പറയാൻ...."

അവളത് പറഞ്ഞു നിർത്തുമ്പോഴേക്കും സ്കൂൾ ബസ്സ് വന്നിരുന്നു....

പിള്ളേരെയും കയറ്റി വിട്ടിട്ട് അവൾ വേഗം വീട്ടിലേക്ക് നടന്നു....

"അച്ചുവേട്ടന് പോകാൻ സമയം ആയോ...??"

യൂണിഫോമും ഇട്ടു പുറത്തേക്ക് ഇറങ്ങി വരുന്ന അശ്വിനെ നോക്കി കൊണ്ടായിരുന്നു അവളത് ചോദിച്ചത്..

"ഇന്നിത്തിരി നേരത്തെ പോകണം.. സിറ്റിയിൽ ഒരു ആക്സിഡന്റ്.. "

"ഓ....ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ..."

"ഇല്ലടോ ....ഇനി ഇപ്പോൾ ടൈം ഇല്ല...."

"എന്നാ ശരി വേഗം വിട്ടോ...."

അവൻ കാറിൽ കയറി ഇരുന്നു ഗ്ലാസ് താഴ്ത്തി ഇട്ട് വീണ്ടും അവളെ വിളിച്ചു...

"പൗമീ....."

"എന്താ അച്ചുവേട്ടാ..."

 അവൻ കൈവെള്ളയിൽ ഒരു ഉമ്മ കൊടുത്ത് അത് അവൾക്ക് നേരെ ഊതി വിട്ടു...

അവളൊന്ന് പൊട്ടിച്ചിരിച്ചു....

"ഈ മനുഷ്യന് ഒരു മാറ്റവും ഇല്ലല്ലോ ദൈവമേ.....കള്ളപോലീസ്...."

അവൾ മെല്ലെ അവൻ കേൾക്കാൻ പാകത്തിൽ അത് പറഞ്ഞു....

അവന്റെ കാറ് ആ ഗേറ്റ് കടന്നു പോകുന്നതും നോക്കിയവൾ ഉമ്മറത്ത് തന്നെ നിന്നു....

അപ്പോഴായിരുന്നു അശ്വിന്റെ അച്ഛൻ രാവിലത്തെ ജോഗിങ്ങും കഴിഞ്ഞു വന്നത്....

"മോള് അമ്മയോട് ചായ എടുക്കാൻ പറയ്..."

അവൾ അടുക്കളയിൽ പോയി അതും പറഞ്ഞു കൊണ്ട് വേഗം റൂമിലേക്ക് നടന്നു...

റൂമൊക്കെ വൃത്തിയാക്കി വേഗം കുളിച്ചിറങ്ങി....

കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോഴായിരുന്നു ഫോൺ റിങ്ങ് ചെയ്തത്....

അതിൽ പാച്ചു കോളിങ്ങ് എന്ന് കണ്ടതും പൗമിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു....

"എന്താടാ രാവിലെ തന്നെ വിളിച്ചത്...??"

"ആഹ് ബെസ്റ്റ്....ഫ്രീ ആകുമ്പോൾ വിളിക്കണം എന്ന് നീയല്ലേ മെസ്സേജ് അയച്ചത്...."

"ഓ...ഞാനതങ്ങ് മറന്നു...അതെങ്ങനാ...നൂറ് കൂട്ടം കാര്യങ്ങളല്ലേ അതിന്റെ ഇടയിൽ ഇതോർക്കാൻ എവിടുന്നാ സമയം.....??"

മറുപുറത്ത് അപ്പോൾ പൊട്ടിച്ചിരി ആയിരുന്നു...

"പിള്ളേര് സ്കൂളിൽ പോയോ... .??"

"ഓ...രാവിലെ ഒരു വല്ല്യ യുദ്ധം കഴിഞ്ഞിട്ടാ മൂന്നും കൂടെ പോയത്...."

"എന്റെ പിങ്കി കുട്ടി എന്ത് പറയുന്നു......??"

"വില്ലത്തിയാ അവള്....ഇന്നലെ ഞാൻ ഒരടി കൊടുത്തപ്പോ പറയ്യുവാ പാച്ചൂ നോട് പറഞ്ഞു എനിക്ക് തല്ല് വാങ്ങി തരുമെന്ന്...  "

"ആ...അമ്മേടെ മോളല്ലേ അവള്...  "

"ടാ ടാ....നീയൊക്കെ കൂടിയാ പെണ്ണിനെ വഷളാക്കിയത്. .. "

മറുപുറത്ത് വീണ്ടും പൊട്ടിച്ചിരി ഉയർന്നു...

"ടാ...ഞാൻ വിളിക്കാൻ പറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ ആ പെൻഡ്രൈവ് എനിക്ക് വേണം...."

"എന്തിനാടീ ഇപ്പോൾ അത്... ??"

"ആവശ്യം ഉണ്ട്..ടാ പ്ലീസ്..."

"മ്ം വൈകിട്ട് കോഫീ ഷോപ്പിന്റെ ഫ്രണ്ടിൽ വാ...നാല് മണിക്ക്.. ഞാൻ അവിടെ ഉണ്ടാവും..."

"ഓക്കേടാ...."

അത് പറഞ്ഞു ഫോൺ വെച്ച് വേഗം ഡ്രസ്സ്മാറി കറുത്ത കോട്ടും കുറച്ചു ഫയലുകളും കാറിന്റെ കീയും കൈയ്യിലെടുത്ത് അവൾ താഴേക്ക് നടന്നു....

"അമ്മേ...അച്ചാ...ഞാൻ ഇറങ്ങുവാണേ....."

"ഒന്നും കഴിച്ചില്ലല്ലോ....."

"സാരല്ല്യാ അമ്മാ സമയം പോയി...ഇനി ഇപ്പോൾ വേണ്ടാ....."

അതും പറഞ്ഞവൾ ധൃതിയിൽ കാറ് സ്റ്റാർട്ട് ചെയ്തു....

സമയം താമസിച്ചത് കൊണ്ട് അൽപം വേഗത്തിൽ ആയിരുന്നു അവൾ പോയത്...

ധൃതി യിൽ ഫയലുകൾ എല്ലാം മേശപ്പുറത്തേക്ക് വെച്ച് അത്യവശ്യം വേണ്ട കുറച്ചു ഫയലുകളും കൈയ്യിലെടുത്ത് ഉടുത്തിരുന്ന വെള്ള സാരിക്ക് മീതെ കറുത്ത കോട്ടും ഇട്ടു കൊണ്ട് കോടതി മുറിക്കുള്ളിലേക്ക് നടന്നു.......

×××

"പൗർണമി....തന്നെ അനേഷിച്ച് ഒരു സ്ത്രീ കുറച്ചു നേരമായി പുറത്ത് വെയിറ്റ് ചെയ്യുന്നു..."

ഒപ്പം വർക്ക് ചെയ്യുന്ന ലീന ആയിരുന്നു ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു വരുന്ന പൗമിയോടേയ് അത് പറഞ്ഞത്...

"മ്ം..."

കൈ തുടച്ചു കൊണ്ട് പൗമി വേഗം പുറത്തേക്ക് നടന്നു....

പക്ഷേ അവൾ അവിടെയൊക്കെ നോക്കിയിട്ടും പുറത്ത് ആരെയും കണ്ടില്ല.....

ഒരുപാട് നേരം അവരെ വെയിറ്റ് ചെയ്തെങ്കിലും ആരും വന്നില്ല...

പാച്ചൂനെ നാല് മണിക്ക് കാണാൻ വേണ്ടി അൽപം നേരത്തെ അവളിറങ്ങി....

"ടാ നീ എവിടെയാ....ഞാൻ കോഫീ ഷോപ്പിന്റെ ഫ്രണ്ടിൽ ഉണ്ട്. .."

"നീ അകത്ത് കയറി രണ്ട് കോഫി ഓഡർ ചെയ്യ് ....ഒരു ഫൈവ് മിനുട്ട് ഞാനങ്ങ് വരുവാ....
ഇവിടെ ഫുൾ ബ്ലോക്കാ..അതാ ലേറ്റ് ആകുന്നത്...."

"മ്ം..ഓക്കേ..."

അവൾ കോഫിയും കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു പിന്നിൽ നിന്ന് അവൻ വിളിച്ചത്...

"ടീ പൗമീ...."

"ആഹാ....വന്നോ പാച്ചൂ സാർ...."

"ഇരിക്ക്..ഇരിക്ക്..."

"അല്ലാ എന്താ മേഡത്തിന്റെ ഉദ്ദേശ്യം....??"

"ജസ്റ്റ് വെയിറ്റ് ആൻഡ് സീ...."

"ദേ...പൗമി... അവശ്യം ഇല്ലാതെ പ്രശ്നത്തിലൊന്നും ചെന്ന് ചാടരുത് ....."

"ഇല്ലെടാ പാച്ചൂ...നീ ആ കോഫി കുടിക്ക്.... തണുത്ത് പോകും...."

"നിന്റെ മുഖത്ത് എന്ത് പറ്റിയതാ...??"

"ദേ ഇതാണോ...??"

കവിളിന്റെ ഒരു സൈഡിൽ തൊട്ടു കൊണ്ടായിരുന്നു അവളത് ചോദിച്ചത്...

"ഓ...ആ പെണ്ണ് നുള്ളിയതാ....ഹോ എന്നാ വാശിയാണോ പെണ്ണിന്..."

"പിള്ളേർടെ കൈയ്യിന്ന് കണക്കിന് കിട്ടുന്നുണ്ടല്ലേ....??"

അതിന് മറുപടിയായി അവളൊന്ന് ചിരിച്ചു...

"ടാ ഞാൻ ഇറങ്ങുവാ...പിള്ളേര് വരാൻ സമയം ആയി....അവര് വരുമ്പോൾ ഞാൻ അവിടെ ഇല്ലേൽ അത്ങ്ങള് ആ വീട് തിരിച്ചു വയ്ക്കും....."

"അമ്മ ഇല്ലേ അവിടെ...."

"ആ...ബെസ്റ്റ്...അവർടെ പിറകേ ഓടി അമ്മയ്ക്കിപ്പോ കാല് വേദനയാ....."

"എന്നാ നീ വിട്ടോ...ബില്ല് ഞാൻ പേ ചെയ്തോളാം..."

"ഓക്കെ ടാ...."

അവൾ വേഗം കോഫീ ഷോപ്പിൽ നിന്നിറങ്ങി...

പാച്ചു കൊടുത്ത പെൻഡ്രൈവ് ഭദ്രമായി കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു

മനസ്സിൽ മറ്റെന്തൊക്കെയോ ചിന്തകളുമായിട്ടായിരുന്നു കാറോടിച്ചത്......

പെട്ടന്നായിരുന്നു  മുൻപിൽ നിന്നും ഒരു ബ്ലാക്ക് കാർ അവളുടെ കാറിനെ ലഷ്യം വെച്ച് അവൾക്ക് നേരെ പാഞ്ഞടുത്തത്...

(തുടരും)

അടുത്ത രണ്ട് ഭാഗത്തിനുള്ളിൽ പൗമി അവസാനിക്കുന്നതായിരിക്കും...ഈ പാർട്ട് എല്ലാവർക്കും ഇഷ്ടം ആയെന്ന് വിശ്വസിക്കുന്നു....

നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി❤❤😘😘പാച്ചു കൊടുത്ത പെൻഡ്രൈവ് ഭദ്രമായി കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു

മനസ്സിൽ മറ്റെന്തൊക്കെയോ ചിന്തകളുമായിട്ടായിരുന്നു കാറോടിച്ചത്......

പെട്ടന്നായിരുന്നു  മുൻപിൽ നിന്നും ഒരു ബ്ലാക്ക് കാർ അവളുടെ കാറിനെ ലഷ്യം വെച്ച് അവൾക്ക് നേരെ പാഞ്ഞടുത്തത്...

പെട്ടന്നവൾ ബ്രേക്ക് പിടിച്ചു.... ആ കാർ അവളെ തൊട്ടു തൊട്ടില്ലാ എന്ന രീതിയിൽ കടന്ന് പോയി....

അവൾ വേഗം കാറിന്റെ ഗ്ലാസ്സ് താഴ്ത്തി അത് പോയ വഴിയിലേക്ക് തിരിഞ്ഞു നോക്കി......

അതിവേഗത്തിൽ പാഞ്ഞു പോയ ആ കാർ നിമിഷങ്ങൾക്കുള്ളിൽ തന്നെ അവളുടെ കാഴ്ച വലയത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്നു......

"ആരായിരിക്കും അത്.....??"

താളം തെറ്റി മിടിച്ചു കൊണ്ടിരുന്ന ഹൃദയത്തിലേക്ക് കൈ ചേർത്ത് വെച്ചു കൊണ്ടവൾ ആരോടെന്നില്ലാതെ ആ ചോദ്യം ചോദിച്ചു....

 വണ്ടിയെടുത്ത് മുൻപോട്ടു പോയെങ്കിലും പതിയെ പതിയെ അവളുടെ ഭ്രാന്തൻ ചിന്തകൾ കാടുകയറി തുടങ്ങിയിരുന്നു....

"ആരായിരിക്കും തന്റെ നേരെ വന്നത്.... ഇപ്പോൾ പഴയത് പോലെ തനിക്ക് ശത്രുക്കൾ ആരും തന്നെ ഇല്ലാ...പിന്നെ ആരായിരിക്കും അത്...??"

ഓരോന്നൊക്കെ ആലോചിച്ചവൾ വീട്ടിലെത്തി....

പെൻഡ്രൈവും കാറിന്റെ പിൻസീറ്റിലിരുന്ന നിയമ പുസ്തകങ്ങളും കറുത്ത കോട്ടും എല്ലാം കൈയ്യിൽ എടുത്തു കൊണ്ട് അവൾ അകത്തേക്ക് കയറി......

പിള്ളേര് മൂന്ന് പേരും ടിവിയിലെ ഏതോ കാർട്ടൂണിൽ മുഴുകി ഇരിക്കുകയാണ്....അവൾ നേരെ മുകളിലേക്ക് നടന്നു.....കൈയ്യിലിരുന്നതെല്ലാംകട്ടിലിലേക്ക് വെച്ച് പെൻഡ്രൈവ് ഭദ്രമായി അലമാരിയിലേക്ക് വെച്ച് അവൾ കുളിക്കാൻ കയറി.....

തലയിലേക്ക് വീണ വെള്ളത്തിനൊപ്പം മിഴികൾ ഇറുക്കിയടയ്ക്കുമ്പോഴും ഉത്തരമില്ലാത്ത ആ ചോദ്യം ആരോടെന്നില്ലാതെ അവൾ വീണ്ടും ആവർത്തിച്ചു.....

കുളിച്ചിറങ്ങുമ്പോൾ താഴെ പിള്ളേരുടെ കരച്ചിൽ കേട്ടാണ് അവൾ അങ്ങോട്ടേക്ക് ഓടിയത്.....

"എന്താ അമ്മേ.....എന്താ പറ്റിയത്....."

മുറിയുടെ മൂലയ്ക്ക് മാറി നിൽക്കുവാണ് പിങ്കി....അപ്പൂസും കിച്ചൂസും വല്ല്യവായിൽ കരയുന്നുണ്ട്....ചിപ്സും പാത്രവും നിലത്ത് അവിടെവിടെയായി ചിതറി കിടക്കുന്നു...

പൗമി ഓടി ചെന്ന് മുട്ടു കുത്തി അപ്പൂസിന്റെയും കിച്ചൂസിന്റെയും മുൻപിൽ ഇരുന്നു....

"എന്താ പറ്റിയത്....അമ്മയോട് പറ...."

കൈ കൊണ്ട് കണ്ണ് ഞെരടി കരയുവാണ് രണ്ടാളും...

"പിങ്കി ഞങ്ങളെ അടിച്ച്......"

തേങ്ങി കരഞ്ഞു കൊണ്ട് കിച്ചൂസ് ആയിരുന്നു അതിന് മറുപടി പറഞ്ഞത്.....

പൗമിയുടെ നോട്ടം നേരെ പിങ്കിയിലേക്ക് ആയി...

"പറഞ്ഞാൽ തീരെ അനുസരണയില്ല....നിന്നോട് പല വട്ടം ഞാൻ പറഞ്ഞിട്ടില്ലേ ഇവരെ ഉപദ്രവിക്കരുതെന്ന്...."

പൗമി അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ഷെൽഫിന്റെ അടുത്ത് കൊണ്ട് പോയി അതിലിരുന്ന വള്ളിച്ചൂരല് കൊണ്ട് പിങ്കിക്ക് വേദനിക്കാത്ത വിധം മെല്ലെ ഒന്ന് അടിച്ചു....

അതോടെ അപ്പൂസിന്റെയും കിച്ചൂസിന്റെയും കരച്ചിലിന്റെ ശബ്ദം കൂടി ...

"അമ്മ പിങ്കിയെ തല്ലിയേ..."

അതും പറഞ്ഞു കൊണ്ട് ആയിരുന്നു പിന്നെ അവരുടെ കരച്ചിൽ കൂട്ടത്തിൽ പിങ്കിയും....

"മൂന്നെണ്ണം ഒണ്ട്...വേറെ എവിടെയും കാണില്ല ഇതു പോലെ മൂന്നെണ്ണം.... മനുഷ്യന് സ്ഥസ്തതയും സമാധാനവും തരാത്ത മൂന്നു പിള്ളേര്...."

അതും പറഞ്ഞു തലയ്ക്ക് കൈയ്യും കൊടുത്തു കൊണ്ടവൾ സോഫായിലേക്കിരുന്നു...

അശ്വിന്റെ അമ്മ പിള്ളേരെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്....

വൈകിട്ടത്തെ നടപ്പും കഴിഞ്ഞു ചെവി രണ്ടും പൊത്തി കൊണ്ടായിരുന്നു അശ്വിന്റെ അച്ഛൻ അകത്തേക്ക് കയറിയത്..

"എന്താ പൗമി ഇവിടെ ഒരു ബഹളം..."

"ഈ പിള്ളേര് ഒരു സമാധാനം തരില്ല...."

അത് പറഞ്ഞു തുടങ്ങി കൊണ്ട് അവൾ നടന്ന കാര്യം എല്ലാം പറഞ്ഞു...

"ആഹാ..അത്രേ ഉള്ളോ....

മോളെ നീ അപ്പുറത്തേക്ക് പൊയ്ക്കോ..."

പൗമിയോടായ് അയാളത് പറഞ്ഞു...

"മ്ം പോകാം..."

"മുത്തശ്ശന്റെ മക്കളിങ്ങ് വന്നേ...."

അത് പറഞ്ഞു കൊണ്ട് അയാൾ മൂന്നു പേരെയും അടുത്തേക്ക് വിളിച്ചു....
പിങ്കി അപ്പോഴും പൗമിയെ നോക്കുവായിരുന്നു...

"എന്താടീ...."

പുരികമുയർത്തി കൊണ്ട് തികട്ടി വന്ന ദേഷ്യത്തിന്റെ പുറത്ത് ഒച്ചയുയർത്തി കൊണ്ടവൾ അത് ചോദിക്കുമ്പോഴേക്കും കുറഞ്ഞു വന്ന കരച്ചിലിന്റെ ശബ്ദം പിങ്കി കൂട്ടിയിരുന്നു...

"പൗമി..."

അശ്വിന്റെ അച്ഛന്റെ ശബ്ദം വീണ്ടും ഉയർന്നു..

"ഞാൻ ദേ പോയി..."

ഒന്ന് ചിരിച്ചു കൊണ്ട് അവൾ അതും പറഞ്ഞു മുകളിലേക്ക് നടന്നു....

പതിയെ പതിയെ കുട്ടികളുടെ കരച്ചിലിന്റെ ശബ്ദം കുറഞ്ഞു... മെല്ലയത് ഒരു പൊട്ടിച്ചിരിക്ക് വഴി മാറി കൊടുത്തു..

മുകളിൽ ചെന്ന് നിന്നു കൊണ്ടവൾ പതിയെ താഴേക്ക് നോക്കി... കുട്ടികൾക്കൊപ്പം ആന കളിച്ചു അവരെ സന്തോഷിപ്പിക്കുകയാണ് അശ്വിന്റെ അച്ഛനും അമ്മയും...

മെല്ലെ അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നു....

കുറച്ചു നേരം അവൾ മൗനമായി റൂമിലിരുന്നു...

അപ്പോഴേക്കും കുട്ടിപ്പട്ടാളങ്ങൾ മൂന്നും അച്ഛമ്മയുടെയും അപ്പൂപ്പന്റെയും കൂടെയുള്ള കളിയൊക്കെ കഴിഞ്ഞു പതിയെ റൂമിലേക്ക് വന്നു....

"വാ നമുക്ക് പഠിക്കാം..."

പൗമി അത് പറഞ്ഞപ്പോഴേക്കും മൂന്നാളും നേരെ ഡ്രോയിംഗ് റൂമിലേക്ക് നടന്നു....അത് തന്നെയാണ് അവരുടെ സ്റ്റഡി റൂം....

പിങ്കി ഇടയ്ക്കിടെ പൗമിയെ നോക്കി ചുണ്ട് കോട്ടി കാണിക്കുന്നുണ്ട്...

പൗമി അവളെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചപ്പോഴേക്കും ദേഷ്യത്തോടെ അവൾ തിരിഞ്ഞു നടന്നു...

"പിങ്കിക്കുട്ടീ....ഇങ്ങ് വന്നേ...അമ്മ പറയട്ടെ....."

"വേണ്ട...എനിച്ചൊന്നും കേക്കണ്ട.. "

അപ്പൂസും കിച്ചൂസും വെറും പാവങ്ങളാണ്...കൂട്ടത്തിലെ വില്ലത്തി കാന്താരി പിങ്കിയാണ്...

ഒത്തിരി സ്നേഹവും ഇത്തിരി വാശിയും കുറച്ചു ദേഷ്യവും ആവശ്യത്തിലധികം കുറുമ്പും കുറച്ചു കൂടുതൽ തല്ലുകൊള്ളിത്തരവും...ഇതൊക്കെ കൂടി ചേർന്നതാണ് പിങ്കി....

"അമ്മേടെ മുത്തിങ്ങ് വന്നേ....ദേ അമ്മ സോറി പറഞ്ഞില്ലേ....ഇങ്ങ് വാ....
ദേ പിങ്കി ഇനീം പിണങ്ങിയാൽ അമ്മ കരയുവേ. . "

അത് പറഞ്ഞു പൗമി കണ്ണിലേക്ക് വിരൽ ചേർത്തു...

അപ്പോഴേക്കും പിങ്കി ഓടി അവൾക്ക് അടുത്തേക്ക് ചെന്നു...

മെല്ലെ അവളെ എടുത്തു ഉയർത്തി നെറ്റിയിലൊരു ഉമ്മയും കൊടുത്ത് എളിയിലിരുത്തി കൊണ്ട് ഡ്രോയിംഗ് റൂമിലേക്ക് ചെല്ലുമ്പോൾ അപ്പൂസും കിച്ചൂസും ബുക്ക് നിവർത്തി പഠിക്കാൻ തുടങ്ങിയിരുന്നു...

പൗമി മെല്ലെ പിങ്കിയെ ടേബിളിലേക്ക് ഇരുത്തി മേശമേൽ ഇരുന്ന അവളുടെ ബാഗിൽ നിന്ന് ബുക്കും പെൻസിലും എടുത്തു കൈയ്യിലേക്ക് കൊടുത്തു....

കാലും നീട്ടിയിട്ടിരുന്ന് മടിയിൽ ബുക്കും വെച്ചിരുന്നു ഹോം വർക്ക് എഴുതുന്ന പിങ്കിയെ തന്നെ പൗമി ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നു.....
ഇടയ്ക്കിടെ അവൾ സ്കൂളിൽ ഇന്ന് നടന്ന സംഭവങ്ങളും പറയുന്നുണ്ട്....

പൗമി അതെല്ലാം മൂളി കേട്ട് കൊണ്ട് അപ്പൂസിന്റയും കിച്ചൂസിന്റെയും ബുക്കിലേക്ക് ഒന്നെത്തി നോക്കി.....

പെട്ടന്നാണ് രണ്ട് കൈകൾ വന്നവളെ കണ്ണു പൊത്തി കൊണ്ട് പിന്നിലേക്ക് വലിച്ചത്...
അവൾ മെല്ലെ കണ്ണിലേക്ക് ചേർന്ന കൈകളിൽ തലോടി...

"പ്രവീ......"

അവളുറക്കെ വിളിച്ചു....

"പ്രവി മാത്രം അല്ല...ഞാനും ഉണ്ടേ...."

"ടാ പാച്ചൂ...... രണ്ടാളും മാത്രേ ഉള്ളോ...??ആർച്ചേം നിവിയേടത്തിയും വന്നില്ലേ..."

"ഇല്ല..ഞങ്ങളൊരു ഫ്രണ്ടിന്റെ കാണാൻ പോയിട്ട് വരുന്ന വഴിയാ...."

"ടാ പ്രവീ...ഈ അമ്മ ഇന്നെന്നെ തല്ലി...."

മേശപ്പുറത്ത് ഇരുന്നു ഹോം വർക്ക് ചെയ്തു കൊണ്ട് ഇരുന്ന പിങ്കി ആയിരുന്നു അത് പറഞ്ഞത്...

"എന്തുവാ പിങ്കി ഈ വിളിക്കുന്നത്..."

ഒരു നിമിഷം പൗമിയുടെ ശബ്ദം ഉയർന്നു...

"സോറി മാമൻ...."

പാച്ചു അപ്പോഴേക്കും അവളെ എടുത്ത്....

"പണ്ടെന്റെ വയറിൽ കൈ വച്ച് പൗമിയെ പോലൊരു മോള് മതിയെന്ന് പറഞ്ഞപ്പോ നീ ഇത്രയും പ്രതീക്ഷിച്ചു കാണില്ല അല്ലെ പ്രവി....."

പ്രവിയുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ടായിരുന്നു പൗമി അത് പറഞ്ഞത്...

"അതെങ്ങനാ അവള് അമ്മ ക്കുട്ടിയല്ലേ.....ഇങ്ങനെ വരു....."

"വാ ചായ കുടിക്കാം...."

"ഞങ്ങള് താഴേന്ന് ചായ കുടിച്ചിട്ടാ ഇങ്ങോട്ട് കേറി വന്നത്....

അതൊക്കെ പോട്ടെ നീ എന്തിനാ പിങ്കിയെ തല്ലിയത്...??
പിള്ളേരെ തല്ലെരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ...??"

"എന്റെ പ്രവി ഈ പിള്ളേരെനിക്ക് സമാധാനം തരില്ല...സഹികെട്ടപ്പോ ഒന്നങ്ങ് കൊടുത്തു...."

അത് പറഞ്ഞു കൊണ്ട് പ്രവിക്കൊപ്പം പൗമി താഴേക്ക് നടന്നു...

"അച്ഛനും അമ്മയും ഒക്കെ എന്ത്യേ പ്രവി...??"

"സുഖായിട്ട് ഇരിക്കുന്നു രണ്ടാളും..."

അപ്പോഴേക്കും പാച്ചുവും കുട്ടികളും താഴെ ചെന്നിരുന്നു.....

"അളിയൻ വരാറായില്ലേ....??"

"സമയം ആകുന്നു...."

അവളത് പറഞ്ഞു നിർത്തിയതും പോർച്ചിലേക്ക് ഒരു കാറ് വന്നു നിന്നതും ഒന്നിച്ചായിരുന്നു....

"ആഹാ...ദേ വന്നു...അച്ചുവേട്ടൻ..."

അവര് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും പൗമി അശ്വിന് ചായയെടുക്കാൻ അടുക്കളയിലേക്ക് നടന്നു.....

ഒരുപാട് നേരം സംസാരിച്ചിട്ട് എല്ലാവർക്കും ഒപ്പമിരുന്ന് ഭക്ഷണവും കഴിച്ചിട്ട് ആയിരുന്നു പാച്ചുവും പ്രവിയും പോകാൻ ഇറങ്ങിയത്...

"അളിയാ സമയം കിട്ടുമ്പോൾ ഇവരെയും കൊണ്ട് അങ്ങോട്ടേക്ക് ഒന്നിറങ്ങണം കേട്ടോ...."

അതും പറഞ്ഞു കൊണ്ട് കൈയ്യിലിരുന്ന പിങ്കിയെ പൗമിയുടെ കൈയ്യിലേക്ക് കൊടുത്തു കൊണ്ട് പൗമിയുടെ കവിളിൽ ചെറുതായി ഒന്ന് തട്ടി കൊണ്ട്  പ്രവി കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി...
പിന്നാലെ തന്നെ യാത്ര പറഞ്ഞു പാച്ചുവും കയറി...

"അയ്യേ...അമ്മ കരയുവാ.....അയ്യേ..അച്ഛാ അമ്മ കരയുന്നു...."

പൗമിയുടെ എളിയിലിരുന്ന് പിങ്കി അത് പറയുമ്പോഴായിരുന്നു അശ്വിൻ പൗമിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചത്...

അവളുടെ കണ്ണുകളപ്പോഴും  നീങ്ങി തുടങ്ങിയ പ്രവിയുടെ കാറിനു പിന്നാലെയായിരുന്നു....

നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുനീർ അശ്വിൻ ചൂണ്ടുവിരൽ തുമ്പിനാൽ ഒപ്പിയെടുത്തു....

"വർഷങ്ങളിത്ര മുന്നോട്ടു പോയിട്ടും ഈ കരച്ചിലിനു മാത്രം ഒരു മാറ്റവും ഇല്ല...അല്ലേടോ....??"

നിറഞ്ഞ മിഴിയാൽ അവൾ അവനെ നോക്കി ചിരിച്ചു....

"ആ തന്നെ കുറ്റം പറയാനും പറ്റില്ല...വാശിക്കാരി പൗമി തോറ്റു പോകുന്നത് ആ രണ്ട് കൂടെപിറപ്പുകൾക്ക് മുൻപിൽ അല്ലേ...അത്രയ്ക്ക് അല്ലേ അവര് തനിക്ക് നൽകിയ സ്നേഹം..."

അവൾ അവനെ നോക്കി ഒന്നൂടി പുഞ്ചിരിച്ചു കൊണ്ട് പിള്ളേരെയും കൊണ്ട് അകത്തേക്ക് കയറി...

കുറച്ച് മൗനമായി ബാൽക്കണിയിലിരുന്നു ... പിള്ളേര് അപ്പോഴേക്കും ഡ്രോയിംഗ് റൂമിലേക്ക് പോയിരുന്നു...

അൽപം സമയത്തിനകം അശ്വിനും അവളുടെ അടുത്തേക്ക് ചെന്നിരുന്നു...

"എന്താടോ ഇന്നൊരു മൗനം.....പറയാൻ വിശേഷങ്ങൾ ഒന്നും ഇല്ലേ....??"

കല്ല്യാണം കഴിഞ്ഞ നാള് തൊട്ട് ഇന്ന് വരെയുള്ളൊരു പതിവാണ് അത്.....ഒരുപാട് തിരക്കുകൾക്കിടയിൽ അന്നന്നത്തെ കാര്യങ്ങൾ പറയാൻ അവരുടേത് മാത്രമായ കുറച്ചു സമയം.... മക്കളുടെ കാര്യവും ജോലിയുടെ ടെൻഷനും  ഒക്കെ പരസ്പരം ഷെയർ ചെയ്യാനുള്ള കുറച്ചു നിമിഷങ്ങൾ....

അവൾ പതിയെ അശ്വിന്റെ തോളിലേക്ക് തല ചായ്ച്ചു വെച്ച് കിടന്നു...

ഇന്ന് നടന്ന ഓരോ കാര്യങ്ങളും പറഞ്ഞു തുടങ്ങി...

"താൻ ആ കാറിന്റെ നമ്പർ ശ്രദ്ധിച്ചോ..??"

"ഇല്ല...."

"ഇനി ഇങ്ങനെ എന്തേലും ഉണ്ടേൽ നമ്പർ നോട്ട് ചെയ്തിട്ട് അപ്പോൾ തന്നെ എന്നെ വിളിക്കണം കേട്ടോ...."

"മ്ം..."

അവൾ പതിയെ ബാൽക്കണിയിലൂടെ തലങ്ങും വിലങ്ങും നടന്നു....

ആകാശത്ത് അമ്പിളി മാമന് ഇന്ന് പതിവിലും അധികം തിളക്കം ഉണ്ടായിരുന്നു... മുറ്റത്തിനു നടുവിലെ കുഞ്ഞ് ആമ്പൽ കുളത്തിലെ പാതി തെളിഞ്ഞ വെള്ളത്തിനു നടുവിൽ അമ്പിളിമാമന്റെ മുഖം അവൾ വ്യക്തമായി കണ്ടു....
കുളത്തിലെ പാതി കൂമ്പിയ ആമ്പൽ മൊട്ട് ഒന്നൂടി തലയുയർത്തി നിൽക്കുന്നത് പോലവൾക്ക് തോന്നി....

പെട്ടന്നവൾക്ക് പണ്ടാരോ പറഞ്ഞത് ഓർമ്മ വന്നു...

"അച്ചുവേട്ടാ.... ആമ്പൽപൂവിന്റെ കാമുകൻ ആരാണെന്ന് അറിയാവോ....??"

"ആമ്പൽപൂവിന് കാമുകനോ...??തനിക്ക് എന്താ പറ്റിയത്....??"

"പറ..പറ..ആരാണെന്ന് പറ...??"

"എനിക്ക് അറിയില്ല..താൻ തന്നെ പറയ്...."

"ആമ്പൽപൂവിന്റെ കാമുകൻ ആണ് അമ്പിളി മാമൻ...."

അത് പറഞ്ഞു കൊണ്ട് മാനത്ത് തെളിഞ്ഞു നിൽക്കുന്ന അമ്പിളി മാമനെ നോക്കി കൊണ്ട് അവൾ ഒന്ന് പൊട്ടിച്ചിരിച്ചു....

"അമ്പിളി മാമന്റെ കാമുകി ആമ്പൽപൂവ്...അശ്വിന്റെ കാമുകി പൗർണമി...."

അവളുടെ പിൻകഴുത്തിൽ ചുംബിച്ചു കൊണ്ട് അടഞ്ഞ സ്വരത്തിൽ അശ്വിനത് പറഞ്ഞപ്പോഴേക്കും അവളുടെ ചുണ്ടിലും ഒരു നേർത്ത പുഞ്ചിരി വിടർന്നു.....

കുറച്ചു നേരം പരസ്പരം ഒന്നും മിണ്ടാതെ അവരാ നിൽപ്പ് തുടർന്നു...

"അതേ പൗമി... നിനക്ക് ഉറക്കം ഒന്നും വരുന്നില്ലേ....??"

"എനിക്ക് കുറച്ചു ജോലിയുണ്ട്...പിള്ളേരേം കൊണ്ട് അച്ചുവേട്ടൻ കിടന്നോ...ഞാൻ കുറച്ച് കഴിഞ്ഞു ഉറങ്ങിക്കോളാം... "

"മ്ം..എന്നാ ശരി..."

അത് പറഞ്ഞു കൊണ്ട് അശ്വിൻ റൂമിലേക്ക് നടന്നു....പൗമി  മൗനമായി നിന്നു....

മണസ്സൊന്ന് ശാന്തമായപ്പോൾ പാച്ചൂ ഏൽപ്പിച്ച പെൻഡ്രൈവ് എടുക്കാനായവൾ റൂമിലേക്ക് നടന്നു ...

കട്ടിലിന്റെ ഓരം ചേർന്ന് കിടക്കുകയായിരുന്നു അശ്വിൻ....അതിനപ്പുറത്തായി അവരുടെ മൂന്നു കുഞ്ഞുങ്ങളും...

പിങ്കിയാണ് നടുക്ക് കിടക്കുന്നത്...കിച്ചൂസും അപ്പൂസും അവൾക്ക് ഇരുവശത്തായും കിടക്കുന്നുണ്ട്...

മാറി കിടന്ന പുതപ്പെടുത്തവൾ അവരെ നാലു പേരെയും പുതപ്പിച്ചു...

ശേഷം മേശമേൽ ഇരുന്ന ലാപ്ടോപ്പും പെൻഡ്രൈവും എടുത്തു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു....

ലാപ്പ് ഓൺ ചെയ്തു പെൻഡ്രൈവ് അതിലേക്ക് കുത്തുന്നതോടൊപ്പം അവളുടെ ചിന്തകളും വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ചു....

കൃത്യമായി പറഞ്ഞാൽ മൂന്നാം വർഷം എൽ എൽ ബി പഠിക്കുന്ന പൗമിയിലേക്ക്....

"പാച്ചൂ ..ഞാൻ പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ...??"

"ഉണ്ട് നീ ധൈര്യമായിട്ട് മുൻപോട്ടു നടന്നോ...."

ഇടനാഴിൽ നിൽക്കുന്ന ആൽവിനെ കുറച്ചു നേരം തൊട്ടേ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...

അവൾ നേരെ അവനടുത്തേക്ക് നടന്നു....

അവനെ അടിമുടിയൊന്ന് നോക്കി....

''എന്താടീ...."

"എന്നാലും നിന്റെ തൊലിക്കട്ടി ഞാൻ സമ്മതിച്ചിരിക്കുന്നു....."

"വാട്ട്....??"

"ഒരു പാവം പെണ്ണിനെ പിച്ചി ചീന്തിയിട്ട് എങ്ങനെ നിനക്ക് ഇങ്ങനെ നടക്കാൻ തോന്നുന്നു....??"

പെട്ടന്നുള്ള അവളുടെ ആ ചോദ്യം അവനിലൊരു ഞെട്ടൽ സൃഷ്ടിച്ചു...

"ഏത് പെണ്ണ്...നീ എന്താ പുതിയ വഴക്കിനുള്ള പുറപ്പാടാണോ...നിന്റെ അഹങ്കാരം ഈ ആൽവിന്റെ അടുത്ത് വേണ്ട...."

"എന്തിനായിരുന്നു ആ പാവം പെൺകുട്ടിയോട് അന്നങ്ങനെ ചെയ്തത്....??"

"ഏത് പെൺകുട്ടി...??"

അവൾ കൈയ്യിലൊളിപ്പിച്ചു പിടിച്ച പത്രക്കടലാസ് അവനു നേരെ നീട്ടീ....

"ഓർമ്മയുണ്ടോ നീ ഇല്ലാതാക്കിയ ഇന്ദൂനെ....

അന്ന് നിന്റെ അച്ഛൻ പണം വാരിയെറിഞ്ഞത് കൊണ്ട് ഒരുപാട് പത്രങ്ങളിലൊന്നും ഈ വാർത്ത വന്നില്ല...."

അവന്റെ മുഖത്തെ ഞെട്ടൽ പതിയെ ഒരു പൊട്ടിച്ചിരിക്ക് വഴി മാറി....

"അതേടീ....ഞാൻ തന്നെയാ അവളെ തീർത്തത്....എങ്ങനെയാന്ന് നിനക്ക് അറിയണോ.....??"

പിന്നെ അവൻ പറഞ്ഞതൊന്നും അവൾക്ക് കേൾക്കാൻ പറ്റിയില്ല....രണ്ടു ചെവിയിലും വണ്ട് മൂളുന്നത് പോലൊരു ശബ്ദം...തലചുറ്റുന്നത് പോലെ തോന്നിയപ്പോൾ അവൾ ഭിത്തിയിലേക്ക് ചാരി നിന്നു.....

"നിന്റെ തന്തയ്ക്ക് ആയിരുന്നു സത്യം തെയിക്കണമെന്ന് വാശി....ഒടുവിൽ നിന്നെ വെച്ചൊന്ന് ഭീഷണി പെടുത്തിയപ്പോൾ അയാളും പത്തി താഴ്ത്തി....

കോടയിലെ ജഡ്ജി തൊട്ട് താഴോട്ട് ഉള്ളവർക്ക് എല്ലാം എന്റെ അച്ഛൻ കാശ് വാരി എറിഞ്ഞാ ഞാൻ ഈ പീറ കേസിൽ നിന്നൂരി പോന്നത്....

എടി മോളെ പണത്തിനു മീതെ ഒരു നിയമവും ഇല്ല.....

നീ ഈ ലോകത്തോട് പോയി വിളിച്ചു പറ...ഇന്ദൂനെ കൊന്നത് ഞാനാണെന്ന്....

എനിക്ക് ഒരു ചുക്കും ഇല്ല.....

ഇനി അതല്ല..ആരോടേലും പറഞ്ഞു ഇതൊരു വലിയ വാർത്തയാക്കാനാണ് ഭാവമെങ്കിൽ ഇന്ദൂന്റെ സ്ഥാനത്തൊരു പൗർണമി എനിക്ക് അത്രയേ ഉള്ളു...."

നനഞ്ഞു കുതിർന്ന മിഴികളാൽ അവൾ അവനെ നോക്കി....

ആദ്യമായിട്ടായിരുന്നു അവൻ അവളെ കരഞ്ഞ മുഖത്തിൽ കാണുന്നത്...

അവളുടെ കണ്ണുനീർ അവന്റെ ചുണ്ടിലൊരു പരിഹാസ ചിരി വിടർത്തി....

പതിയെ അവളുടെ അടുത്തേക്ക് ചെന്നവൻ അവളുടെ കഴുത്തിലേക്ക് വിരൽ ചേർത്തു...

"ആരോടേലും എന്തേലും പറയാനാണ് ഭാവമെങ്കിൽ ഒരുങ്ങി ഇരുന്നോ എന്റെ അടുത്ത ഇരയാകാൻ...."

ഓരോ വാക്കുകൾ ഉച്ചരിക്കുമ്പോഴും അവന്റെ കൈവിരലുകൾ അവളുടെ തൊണ്ടക്കുഴിയിലേക്ക് അമർന്നു കൊണ്ടേയിരുന്നു....അതിനനുസരിച്ച് അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു കൊണ്ടേയിരുന്നു...

മെല്ലെയവന്റെ കൈകളയഞ്ഞ് താഴേക്ക് ഇഴഞ്ഞു നീങ്ങാൻ തുടങ്ങിയപ്പോഴേക്കും അവളാ കൈകളേ തട്ടി മാറ്റി കൊണ്ട് മുന്നോട്ടു ഓടി....

തിരിഞ്ഞു പോലും നോക്കാതെ ഇടനാഴിയിലൂടെ അവൾ മുന്നോട്ടു നടന്നു...

അവൻ പോയെന്ന് ഉറപ്പായപ്പോൾ പിന്നിലെ ക്ലാസ്സിൽ ഫോണും കൊണ്ട് ഒളിച്ചിരുന്ന പാച്ചു അവൾക്ക് അരികിലേക്ക് ഓടിയെത്തി......

കണ്ണീര് തുടച്ചു കൊണ്ടവൾ അവനോട് ചേർന്നു......

ലാപ്പിൽ പ്ലേ ചെയ്തു കൊണ്ട് ഇരുന്ന വീഡിയോ പതിയെ ഓഫായി....

നിറഞ്ഞൊഴുകിയ കണ്ണുകൾ പൗമി പതിയെ തുടച്ചു...

"ഇന്ദു...നീതി ലഭിക്കാതെ പോയ ഒരുപാട് പെൺകുട്ടികളിൽ ഒരാളായി പോവില്ല നീയൊരിക്കലും.....
അച്ഛൻ പിൻമാറിയിടത്തു നിന്ന് ഞാൻ തുടങ്ങും... നിനക്ക് നീതി ലഭിക്കും...."

പൗമി മെല്ലയത് മന്ത്രിച്ചു.....

പതിയെ പതിയെ കാർമേഘങ്ങൾ പൂർണ ചന്ദ്രനെ മൂടി...ആമ്പൽ കുളത്തിലെ അമ്പിളിമാമൻ പതിയെ അപ്രത്യക്ഷനായി....വെള്ളയാമ്പലുകൾ കൂമ്പിയടഞ്ഞു തലതാഴ്ത്തി നിന്നു.....

സമയം പന്ത്രണ്ടര കഴിഞ്ഞു... ലാപ്പും പെൻഡ്രൈവും എടുത്തു ബാൽക്കണിയിലേക്കുള്ള വാതിലും ചാരി പൗമി മുറിയിലേക്ക് നടന്നു...
എല്ലാം ഭദ്രാമായി വെച്ച് ശബ്ദമുണ്ടാക്കി മക്കളെ ഉണർത്താതെ അവൾ അശ്വിനരുകിലേക്ക് കിടന്നു.....ഇനിയെന്ത്...എന്ന ചിന്ത അവളിൽ വലിയൊരു ആശങ്കയുളവാക്കി....കഴുത്തിൽ കിടന്ന താലിയിൽ വിരൽ ചുഴറ്റി കൊണ്ട്  കിടന്ന അവളുടെ തുറന്നു പിടിച്ച മിഴികളെപ്പോഴോ മയക്കത്തിനു വഴിമാറി കൊടുത്തു....

രാവിലെ ജോലികളെല്ലാം തീർത്ത് അശ്വിനേ കാളും മുൻപേ അവളിറങ്ങി....

ബൈപാസ് റോഡിനടുത്തെ ബീച്ചിനു സൈഡിലെ വലിയ വാകമരചുവട്ടിൽ അവളെയും കാത്ത് അയാൾ ഉണ്ടായിരുന്നു.....

കാറ് കുറച്ചു പിന്നിലായി നിർത്തിയിട്ടു കൊണ്ട് വാകമരചുവട്ടിൽ കിടക്കുന്ന കറുത്ത കാറിനെ ലഷ്യമാക്കി കൊണ്ടവൾ മണൽപ്പരപ്പിലൂടെ നടന്നു നീങ്ങി.....

(തുടരും)

ഒഴിച്ച് കൂടാനാകാത്ത ചില തിരക്കുകൾ കൊണ്ടാണ് കഥ അൽപം താമസിച്ചത്....
എല്ലാവർക്കും ഈ ഭാഗവും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു...
എല്ലാ സൗഹൃദങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..❤❤
സ്നേഹം പൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി.. 😘😘😘
സമയം പന്ത്രണ്ടര കഴിഞ്ഞു... ലാപ്പും പെൻഡ്രൈവും എടുത്തു ബാൽക്കണിയിലേക്കുള്ള വാതിലും ചാരി പൗമി മുറിയിലേക്ക് നടന്നു...
എല്ലാം ഭദ്രാമായി വെച്ച് ശബ്ദമുണ്ടാക്കി മക്കളെ ഉണർത്താതെ അവൾ അശ്വിനരുകിലേക്ക് കിടന്നു.....ഇനിയെന്ത്...എന്ന ചിന്ത അവളിൽ വലിയൊരു ആശങ്കയുളവാക്കി....കഴുത്തിൽ കിടന്ന താലിയിൽ വിരൽ ചുഴറ്റി കൊണ്ട്  കിടന്ന അവളുടെ തുറന്നു പിടിച്ച മിഴികളെപ്പോഴോ മയക്കത്തിനു വഴിമാറി കൊടുത്തു....

രാവിലെ ജോലികളെല്ലാം തീർത്ത് അശ്വിനേ കാളും മുൻപേ അവളിറങ്ങി....

ബൈപാസ് റോഡിനടുത്തെ ബീച്ചിനു സൈഡിലെ വലിയ വാകമരചുവട്ടിൽ അവളെയും കാത്ത് അയാൾ ഉണ്ടായിരുന്നു.....

കാറ് കുറച്ചു പിന്നിലായി നിർത്തിയിട്ടു കൊണ്ട് വാകമരചുവട്ടിൽ കിടക്കുന്ന കറുത്ത കാറിനെ ലഷ്യമാക്കി കൊണ്ടവൾ മണൽപ്പരപ്പിലൂടെ നടന്നു നീങ്ങി.....

ഒഴുകിയെത്തുന്ന കടൽകാറ്റ് അവളുടെ ചെമ്പൻ മുടിയിഴകളേയും അലസമായി അഴിഞ്ഞു കിടന്ന സാരി തുമ്പിനേയും പിന്നിലേക്ക് ആക്കി കൊണ്ടേയിരുന്നു.......

ആ കറുത്ത കാറിനടുത്തേക്കുള്ള ദൂരം കുറയും തോറും പൗമിയുടെ മുഖം കൂടുതൽ തെളിഞ്ഞു വന്നു.....

"പ്രവീ....."

അവൾ മെല്ലെ വിളിച്ചു.....

"ആഹാ വന്നോ...??"

ഇടയ്ക്കിടെ പൊങ്ങി താഴുന്ന തിരമാലകളിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അവൻ അത് അവളോടായ് ചോദിച്ചു....

"മ്ം...."

"എന്താ പൗമീ..ഇത്ര അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്.....??!"

"അത് പിന്നെ.... പ്രവീ....."

"വേഗം പറയ്യ് പൗമീ......"

"അത്ര വേഗത്തിൽ പറഞ്ഞു തീർക്കാനുള്ള കാര്യങ്ങളല്ല ഇത്......നമുക്ക് ഒന്ന് നടന്നാലോ......"

അത് പറഞ്ഞു കൊണ്ട് കാറ്റിൽ പാറി കളിക്കുന്ന സാരി തുമ്പിനെ ഉള്ളം കൈയ്യിലേക്ക് ഒതുക്കാൻ ശ്രമിച്ചു കൊണ്ട്  അവൾ മെല്ലെ മുൻപോട്ടു നടന്നു.... പ്രവിയും  അവൾക്ക് ഒപ്പം നടന്നു.....

"ഇനിയേലും പറയ്യ് പൗമി....."

അവളുടെ ചിന്തകൾ വർഷങ്ങൾ പിന്നിലേക്ക് പോയി....
പണ്ടേതോ ഒരു പത്ര വാർത്തയിലൂടെ മാത്രം പ്രവി അറിഞ്ഞ ഇന്ദുവിന്റെ ജീവിത്തെ കുറിച്ചും അവളുടെ സ്വപ്നങ്ങളെ കുറിച്ചും  ഒടുവിൽ അവൾക്ക് എന്താണ് സംഭവിച്ചതെന്നും അതിനെതിരെ ഉള്ള തെളിവുകളെ പറ്റിയും ആയിരുന്നു  പൗമിക്ക് പ്രവിയോട് പറയുവാൻ ഉണ്ടായിരുന്നത്......

"ആ കേസ് ഒക്കെ പണ്ടേ ക്ലോസ് ചെയ്തത് അല്ലേ...??"

"ക്ലോസ് ചെയ്തത് അല്ലല്ലോ പ്രവി...ജഡ്ജിമാർ മുതൽ താഴേക്ക് ഉള്ള ഓരോ ആളുകൾക്കും പണം വാരി എറിഞ്ഞു മനപ്പൂർവ്വം ഒതുക്കി തീർത്തതല്ലേ....."

അത് പറഞ്ഞു കൊണ്ട് അവളൊന്ന് നെടുവീർപ്പിട്ടു.....

"ഞാൻ എന്താണ് ചെയ്യേണ്ടത് അത് പറ......??"

"പ്രവി എനിക്ക് വേണ്ടി രണ്ട് കാര്യങ്ങൾ ചെയ്യണം.... ഒന്ന് ഈ കേസ് പ്രവി വാദിക്കണം...ഇന്ദുവിന് നീതി വാങ്ങി കൊടുക്കണം.....
രണ്ട്, ഈ കാര്യം ഇന്ന് എല്ലാവരും മറന്നിരിക്കുകയാണ്... ഇന്ദുവിന് പകരം പുതിയ ഇരകൾ പത്രത്താളുകളിൽ സ്ഥാനം പിടിച്ചപ്പോൾ സമൂഹം അവളെ സമർത്ഥമായി മറന്നിരിക്കുകയാണ്.... ഇന്ദുവിനെ വീണ്ടും മറ്റുള്ളവർ അറിയണം... ഇന്ദു വധക്കേസ് ഇനിയും പത്രതാളുകളിൽ ഇടം പിടിക്കണം..... അതൊരു ചർച്ചാ വിഷയം ആകണം..... കേസ് റീ ഓപ്പൺ ചെയ്യണം.... അതിനു പ്രവി എന്നെ സഹായിക്കണം...."

"ഇപ്പോൾ ഈ പറഞ്ഞ കാര്യങ്ങളുടെയൊക്കെ സീരിയസ്നെസ്സ് നിനക്ക് അറിയുവോ പൗമീ....ഇതിന്റെ വരും വരായ്കകൾ ഒക്കെ അറിഞ്ഞിട്ടാണോ നീ ഈ സംസാരിക്കുന്നത്.....നീ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഇതിന്റെ പിന്നിലുള്ളവർ അത്ര നിസാരക്കാരല്ല....."

"പ്രവീ ഒന്ന് നിർത്ത്....ഐ നോ എവരിതിങ്...പ്രവി അഞ്ച് വർഷം പഠിച്ച നിയമം തന്നെയാ ഞാനും പഠിച്ചത്... സോ എന്നെ ഇതിൽ നിന്ന് പിൻമാറ്റാൻ ശ്രമിക്കണ്ട.....ഒരടി പോലും പിന്നോട്ട് പോവില്ല പൗർണമി....."

"ഓക്കേ....പൗമി കൂൾ.....അശ്വിനോട് ഒന്ന് ആലോചിച്ചു നീ ഒരു തീരുമാനം എടുക്ക്......എന്നിട്ട് ആകാം ബാക്കി...."

"ഇല്ല പ്രവി ...ഇതിൽ ഇനി ആലോചിക്കാൻ ഒന്നും ഇല്ല....അച്ചുവേട്ടൻ നീതിക്ക് ഒപ്പമേ നിൽക്കു....ഒരിക്കലും എതിര് പറയില്ല.....ആ വിശ്വാസം എനിക്ക് ഉണ്ട്...."

"മ്ം....പിന്നേ, ഈ കേസ് നീ തന്നെ ഹാൻഡിൽ ചെയ്യണം.... നിന്നെ കൊണ്ട് പറ്റും പൗമി... ഐ ആമ് ഷുവർ...."

"ഇല്ല...പ്രവി വേണം ഇത് വാദിക്കാൻ..."

"ഇങ്ങോട്ട് ഒന്നും പറയണ്ടാ...ഇന്ദുവിന് നീതി വാങ്ങി കൊടുക്കാൻ നിന്നെ കൊണ്ടേ കഴിയു പൗമീ......."

"മ്ം....."

അവളൊന്ന് അമർത്തി മൂളി...

"പിന്നെ ഈ കാര്യം ജനങ്ങളിലേക്ക് എത്തിക്കാൻ.... എന്റെ ഒരു ഫ്രണ്ട് ഉണ്ട് ജസ്റ്റിൻ... അവൻ ഒരു ചാനലിൽ വർക്ക് ചെയ്യുവാ...ഞാൻ ഇതേ പറ്റി അവനോടു സംസാരിക്കാം..ഐ ആമ് ഷുവർ പൗമി..ഈ ന്യൂസ് എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തും...പറ്റിയാൽ ഇന്ന് ഈവനിംഗ് തന്നെ നിനക്ക് ലൈവായി ജനങ്ങളോട് ഈ കേസിനെ പറ്റി പറയാനുള്ള സാഹചര്യം ഉണ്ടാവും........"

"എനിക്ക് ഇത് പൂർണമായും വിശ്വസിക്കാമോ...."

"പ്രവീണിന് വാക്ക് ഒന്നേയുള്ളൂ....."

"ഓക്കേ പ്രവി....അപ്പോൾ നമുക്ക് ഈവനിംഗ് കാണാം.... കോർട്ടിൽ എത്താൻ ടൈം ആയി..."

"മ്ം ശരി...സൂക്ഷിച്ച് പോ...ബൈ.."

"ഓക്കേ ബൈ..."

അവൾ വേഗം നടന്ന് കാറിനടുത്ത് എത്തി...എന്നിട്ട് കോർട്ടിലേക്ക് യാത്ര തിരിച്ചു..

മനസ്സിലെന്തോ ഭയം അവളെ വേട്ടയാടുന്നത് പോലെ അവൾക്ക് തോന്നി....

"തളരില്ല ഞാൻ....പിന്നോട്ട് ഒരടി മാറില്ല....്‌"

അവളുടെ അധരങ്ങൾ മെല്ലെയത് മന്ത്രിച്ചു...

പാർക്കിംഗ് ഏരിയായിൽ കാറ് നിർത്തി അവൾ ഇറങ്ങി....

കാറിന്റെ പിൻസീറ്റിൽ ഇരുന്ന നിയമ പുസ്തകങ്ങളും പേപ്പറുകളും ഒക്കെയെടുത്ത് എതിരെ വരുന്നവർക്ക് എല്ലാം ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ കോർട്ടിനുള്ളിലേക്ക് നടന്നു....

ഉച്ചയായപ്പോഴേക്കും അവൾ ആഗ്രഹിച്ചത് പോലെ ഒരു വാർത്ത അവളെ തേടി എത്തി...

"പൗമീ വൈകിട്ട് കൃത്യം 7.30 നു അവരുടെ ഓഫീസിൽ ചെല്ലണം....തനിച്ച് പോകണ്ട...ഞാനും പാച്ചുവും വരാം ഒപ്പം....
പിന്നെ അളിയനോട് ഞാൻ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു....ഒക്കെ അറിഞ്ഞപ്പോൾ അളിയനും സപ്പോർട്ട് ആണ്.."

"മ്ം....പ്രവി ഞാനിപ്പോൾ കുറച്ചു ബിസിയാ....വൈകുന്നേരം ഇറങ്ങും മുൻപ് വിളിക്കാം...."

"ഓക്കേ..."

പ്രവിക്കും പാച്ചുവിനും ഒപ്പം മുൻപോട്ട് നടക്കുമ്പോൾ പൗമിക്ക് തെല്ലൊരു ഭയം പോലും ഇല്ലായിരുന്നു...

"പൗമി ഇതാണ് ജസ്റ്റിൻ..."

"ഹായ്..."

"ഹായ്.....മേഡം ക്യാമറയൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്.. ദാ ഇവിടെ നോക്കി പറയാനുള്ളത് കൃത്യമായി അങ്ങ് പറഞ്ഞാൽ മതി ..."

"മ്ം ഓക്കേ...."

അവൾ മെല്ലെ പ്രവിയുടെയും പാച്ചുവിന്റെയും മുഖത്തേക്ക് നോക്കി....

അവർ രണ്ടാളും അവളെ നോക്കി മെല്ലെ പുഞ്ചിരിച്ചു... ധൈര്യമായി പറഞ്ഞോ എന്ന അർത്ഥത്തിൽ അവർ രണ്ടാളും അവളെ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു...

പതിയെ അവൾ പറഞ്ഞു തുടങ്ങി ഇന്ദുവിനെ കുറിച്ച്...അവൾക്ക് സംഭവിച്ച അപകടത്തെ പറ്റി...അത് തെളിയിക്കാനായി പൗമിയുടെ കൈയ്യിലെ തെളിവുകളെ പറ്റി...
എല്ലാത്തിനും ഒടുവിൽ ഇനിയൊരു ഇന്ദു നമുക്കിടയിൽ നിന്ന് ഉണ്ടാവാതിരിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് അവൾ സംസാരം അവസാനിപ്പിച്ചപ്പോൾ അവളറിയാതെ തന്നെ അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞിരുന്നു.....

പൗമിയുടെ വാക്കുകളെ നിമിഷ നേരം കൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളും ജനപ്രതിനിധി കളും ഏറ്റെടുത്തത്...

ഓഫീസിൽ ഇരുന്ന് അശ്വിനും കാണുന്നുണ്ടായിരുന്നു ന്യൂസ്.... എപ്പോഴൊക്കെയോ അവനും അവളോട്‌ഒരു പ്രത്യേക ബഹുമാനം തോന്നി.......

ജസ്റ്റിസ് നന്ദിയും പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോഴും പൗമിക്ക് ഭയം ഉണ്ടായിരുന്നില്ല....

"പൗമി നീ ഇനി കുറിച്ച് സൂക്ഷിക്കണം....."

പ്രവി ആയിരുന്നു അത് പറഞ്ഞത്

"ഞാനും അത് അങ്ങോട്ട് പറയാൻ തുടങ്ങുവായിരുന്നു...."

പാച്ചുവും കൂട്ടിച്ചേർത്തു...

"പൗമീ.. നീ ഇനി ഒറ്റയ്ക്ക് പോകണ്ടാ....പ്രവി പൗമിയെ കൊണ്ട് വിട്ടിട്ട് വാ..."

"എന്താ പാച്ചൂ ഇത് ഞാനെന്താ കൊച്ചു കുട്ടിയോ.....ഞാൻ തനിച്ച് പൊയ്ക്കോളാം....."

പെട്ടെന്ന് എന്തോ പറയാനായി വന്ന പ്രവിയുടെ വാ പൊത്തി കൊണ്ടവൾ മെല്ലെ പറഞ്ഞു..

"രണ്ടാളും വേഗം വീട്ടിൽ പൊയ്ക്കേ...ഞാൻ തനിച്ച് പൊയ്ക്കോളാം.... ഇനി അഥവാ എന്തേലും പ്രശ്നം ഉണ്ടേൽ ഞാൻ വിളിച്ചോളാം...തൽക്കാലം രണ്ടു പേരും സ്ഥലം വിട്...."

അതും പറഞ്ഞു കൊണ്ട് അവൾ വണ്ടിയെടുത്ത്.....
സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തെ കീറി മുറിച്ചു കൊണ്ട് റോഡിലേക്ക് ഒഴുകി പരന്ന ഇരുട്ടിനെ അവൾക്ക് പേടി ഉണ്ടായിരുന്നില്ല....അവളുടെ ഒർമ്മകളിലൊക്കെയും നിറം മങ്ങിയ ഇന്ദുവിന്റെ മുഖമായിരുന്നു... ആ മുഖം ഒരു പ്രത്യേക ഊർജം ആയിരുന്നു അവൾക്ക് നൽകിയത്...

പോർച്ചിൽ കാറും പാർക്ക് ചെയത് വീടിനുള്ളിലേക് കയറുമ്പോൾ തന്നെ കേൾക്കാമായിരുന്നു പിങ്കിയുടെ കരച്ചിൽ....
മുത്തശ്ശിയുടെ എളിയിലിരുന്ന് കണ്ണ് തിരുമി കരയുകയാണ് പിങ്കി...

കൈയ്യിലിരുന്ന പുസ്തകവും കോട്ടും ഒക്കെ ടേബിളിൽ വെച്ച് അവൾ വേഗം പിങ്കിയെ എടുത്തു...

"എന്തിനാ അമ്മേ മോള് കരയുന്നത്...??"

"വൈകിട്ട് ആയപ്പോൾ മോളെ ടി വി യിൽ കണ്ടപ്പോൾ തൊട്ടു അമ്മയെ കാണാണം എന്ന് പറഞ്ഞു തുടങ്ങിയ കരച്ചിലാ....."

"മ്ം...."

"ഞങ്ങള് രണ്ടാളും കണ്ടിരുന്നു ടി വിയിൽ.... അറിഞ്ഞപ്പോൾ തൊട്ട് മൂന്നാലു പ്രാവശ്യം അനന്തനും ലക്ഷ്മിയും മാറി മാറി വിളിച്ചു.... മോളെ വിളിച്ചു കിട്ടിയില്ലന്ന്.....വന്നാൽ ഉടനെ വിളിക്കണം എന്നാ പറഞ്ഞത്....."

അത് പറഞ്ഞു കൊണ്ട് ആയിരുന്നു അശ്വിന്റെ അച്ഛൻ അവിടേക്ക് വന്നത്...

"എന്റെ ഫോൺ   സൈലന്റ് ആയിരുന്നു....ഞാനിപ്പോൾ തന്നെ വീട്ടിലേക്ക് വിളിച്ചോളാം അച്ഛാ..."

"മ്ം.....ടി വി യിൽ പറഞ്ഞതൊക്കെ കേട്ടു.... മോള് ഇനി പ്രത്യേകം ഒന്ന് സൂക്ഷിക്കണം കേട്ടോ......ഒന്നിനും മടിക്കാത്തവരാ ചുറ്റിലും ഉള്ളത്...അതോർമ്മ വേണം എപ്പോഴും....."

"ശ്രദ്ധിച്ചോളാം അച്ഛാ ഞാൻ..."

അത് പറഞ്ഞു കൊണ്ട് അവൾ മോളെ അമ്മയ്ക്ക് നേരെ നീട്ടി...
പക്ഷേ പിങ്കി പൗമിയുടെ കൈയ്യിൽ നിന്നും പോകാൻ കൂട്ടാക്കിയതേ ഇല്ല.....

അവൾ കൈയ്യിൽ ഫോണും എടുത്തു പിങ്കിയേം കൊണ്ട് നേരെ മുകളിലേക്ക് നടന്നു...എന്നിട്ട് അനന്തപത്മനാഭനെ വിളിച്ചു...

"അച്ഛാ..."

"എന്തൊക്കെയാ മോളെ ഞങ്ങളിന്ന് കണ്ടത്......എന്തിനാ ഇതൊക്കെ.. ഇതിന്റെ സീരിയസ്നെസ്സ് ഒക്കെ ഞാൻ അന്നേ നിനക്ക് പറഞ്ഞു മനസ്സിലാക്കി തന്നത് അല്ലേ....എന്നിട്ടും എന്തിനാ.....!!"

"അച്ഛന് എങ്ങനെ ഇതൊക്കെ ഇത്ര പെട്ടെന്ന് മറക്കാൻ സാധിച്ചു...മകള് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതറിഞ്ഞ് നെഞ്ച് പൊട്ടി മരിച്ചു പോയ ആ അച്ഛനെയും അമ്മയേയും മറക്കാൻ കഴിയുമോ എന്റെ അച്ഛന്.....ഇന്ദുവിന് നീതി ലഭിക്കാതെ പോയതിൽ അച്ഛനും ഇല്ലേ ചെറിയൊരു പങ്ക്....??"

"മതി പൗമീ......മുപ്പത്തിരണ്ട് വർഷത്തെ സർവ്വീസിനിടയിൽ നിന്റെ അച്ഛൻ ചെയ്തു പോയ ഒരേ ഒരു തെറ്റ്.....ഇന്ദുവിന് ഉള്ള നീതിയും നിന്റെ ജീവനും ഒന്നിച്ചു വെച്ച് നീട്ടിയപ്പോൾ സ്വാർത്ഥനായ ഈ അച്ഛൻ തിരഞ്ഞെടുത്തത് നിന്നെ ആയിരുന്നു..... ഒരുപക്ഷേ ഇന്ദുവിന് നീതി ലഭിച്ചിരുന്നുവെങ്കിൽ ഇന്നെന്റെ മോള് അച്ഛന്റെ മുൻപിൽ ഇങ്ങനെ ഉണ്ടാവുമായിരുന്നില്ല......"

"കുറ്റപ്പെടുത്തിയതല്ല അച്ഛാ...അറിഞ്ഞോ അറിയാതെയോ അച്ഛനു പറ്റിയ ചെറിരൊരു പിഴവ്.....അച്ഛന് ഇന്ദുവിന് നൽകാൻ കഴിയാതെ പോയ നീതി എന്നിലൂടെ ലഭിക്കണം....
നമ്മുടെ പിങ്കിയെ പോലെ എന്നെ പോലെ ആർച്ചയെ പോലെ നിവി ഏടത്തിയെ പോലെ തന്നെയാ ഇന്ദുവും...
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം ഇന്ദുവിന് നീതി ലഭിക്കണം.. ആ ചിന്തയേ എനിക്ക് ഇപ്പോൾ ഉള്ളു...."

"മ്ം.....മോള് സൂക്ഷിക്കണം... അച്ഛന് അത്രയേ പറയാനുള്ളു...അമ്മ ഇതൊക്കെ അറിഞ്ഞപ്പോൾ മുതൽ ഇവിടെ കിടന്നു ദേഷ്യപ്പെടുവാ....സാരമില്ല..അച്ഛനെല്ലാം അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കോളാം..."

"മ്ം ശരി അച്ഛാ...."

ഫോൺ വെച്ച് അവളൊന്ന് ഫ്രഷായി വന്നപ്പോഴേക്കും അശ്വിൻ എത്തിയിരുന്നു...

"ചായ കുടിച്ചോ...."

മറുപടി ഒന്നും പറയാതെ അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു...

"അച്ചുവേട്ടാ...ഞാൻ ചോദിച്ചത് കേട്ടില്ലേ...ചായ കുടിച്ചോ....???

ഇതെന്നാന്നേ ആദ്യമായിട്ട് കാണുന്നത് പോലെ നോക്കുന്നത്....??"

"നീയും നിന്റെ പ്രണയവും എനിക്ക് എന്നും പുതുമയുള്ളതല്ലേ പൗമീ....."

"ആഹാ..കള്ളപോലീസിന് സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ.....ഇന്നെന്തോ കാര്യമായിട്ട് സംഭവിച്ചല്ലോ...."

അവൻ മെല്ലെ ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈയ്യും പിടിച്ചു ബാൽക്കണിയിലേക്ക് നടന്നു.....

ഇടുപ്പിലൂടെ കൈ ചുറ്റി അവളുടെ തോളിൽ മുഖം വെച്ചു കൊണ്ട് അവൻ മെല്ലെ ചോദിച്ചു...

"തനിക്ക് പേടിയുണ്ടോ....??"

അൽപം പോലും ഒന്ന് ചിന്തിക്കാതെ തന്നെ അവളുടെ മറുപടിയും വന്നു....

"എന്റെ മുന്നിലും പിന്നിലും ഇടതും വലതും നിഴൽ പോലെ നിങ്ങളൊക്കെ ഉള്ളപ്പോൾ ഞാനെന്തിന് പേടിക്കണം...."

ആ മറുപടി കേട്ടു കഴിഞ്ഞപ്പോഴേക്കും അവളെ ചുറ്റി വരിഞ്ഞ അവന്റെ കൈകൾ ഒന്നൂടെ മുറുകിയിരുന്നു......

രണ്ടുപേരുടേയും ചുണ്ടിൽ അവര് അറിയാതെ ഒരു പുഞ്ചിരി വിടർന്നു...

"അതേ ഇങ്ങനെ നിന്നാ മതിയോ....പോയി കുളിച്ചേ കുളിച്ച് ഫ്രഷായിക്കേ...."

അശ്വിന്റെ പുറത്ത് തള്ളി കൊണ്ട് ബാൽക്കണിയിൽ നിന്ന് അവരൊന്നിച്ച് അകത്തേക്ക് കയറുമ്പോഴും അവളറിഞ്ഞിരുന്നില്ല പുറത്തെ കുറ്റാകൂരിരുട്ടിൽ അവൾക്കായി കെണിയൊരുക്കി കാത്തിരുന്ന അവളുടെ ശത്രുവിനെ........

(തുടരും)
അടുത്ത ഭാഗം അവസാനത്തേത്....നാളെ കഴിഞ്ഞു ഉണ്ടാവും...

ആദ്യമായാണ് എന്റെ കഥയുടെ ഒരു പാർട്ട് ഇത്രമാത്രം താമസിക്കുന്നത്....ഒരിക്കലും വായനക്കാരെ വിഢികൾ ആക്കിയതല്ല....അതിന് കുറച്ചു റീസൺസ് ഒക്കെ ഉണ്ടായിരുന്നു...ഒഴിച്ചുകൂടാൻ പറ്റാത്ത കുറയധികം തിരക്കുകൾ ഉണ്ടായിരുന്നു... ഒരുപാട് പേര് ഇൻബോക്സിലും കമന്റ് ബോക്‌സിലുമായി മെസ്സേജ് അയച്ചിരുന്നു... കുറേ പേർക്ക് മറുപടി തന്നിരുന്നു... സമയക്കുറവ് കൊണ്ടാണ് എല്ലാവരുടേയും മെസ്സേജിന് റിപ്ലേ തരാൻ കഴിയാഞ്ഞത്....
ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😍😍😘😘

പാർട്ട്30 https://www.facebook.com/groups/1725045934377816/permalink/2545599122322489/?app=fbl(അവസാന ഭാഗം)
തനിക്ക് പേടിയുണ്ടോ....??"

അൽപം പോലും ഒന്ന് ചിന്തിക്കാതെ തന്നെ അവളുടെ മറുപടിയും വന്നു....

"എന്റെ മുന്നിലും പിന്നിലും ഇടതും വലതും നിഴൽ പോലെ നിങ്ങളൊക്കെ ഉള്ളപ്പോൾ ഞാനെന്തിന് പേടിക്കണം...."

ആ മറുപടി കേട്ടു കഴിഞ്ഞപ്പോഴേക്കും അവളെ ചുറ്റി വരിഞ്ഞ അവന്റെ കൈകൾ ഒന്നൂടെ മുറുകിയിരുന്നു......

രണ്ടുപേരുടേയും ചുണ്ടിൽ അവര് അറിയാതെ ഒരു പുഞ്ചിരി വിടർന്നു...

"അതേ ഇങ്ങനെ നിന്നാ മതിയോ....പോയി കുളിച്ചേ കുളിച്ച് ഫ്രഷായിക്കേ...."

അശ്വിന്റെ പുറത്ത് തള്ളി കൊണ്ട് ബാൽക്കണിയിൽ നിന്ന് അവരൊന്നിച്ച് അകത്തേക്ക് കയറുമ്പോഴും അവളറിഞ്ഞിരുന്നില്ല പുറത്തെ കുറ്റാകൂരിരുട്ടിൽ അവൾക്കായി കെണിയൊരുക്കി കാത്തിരുന്ന അവളുടെ ശത്രുവിനെ........

ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു....ആരൊക്കെയോ അവളെ പിൻ തുടരുന്നു എന്നൊരു തോന്നൽ അവളിൽ ഉടലെടുത്തു..

 "താൻ ഇത് വരെ ഉറങ്ങിയില്ലേ....??"

ചുവരിലേക്കും നോക്കി ഉറങ്ങാതെ കിടക്കുന്ന പൗമിയുടെ
തൊട്ടടുത്ത് കിടന്നു കൊണ്ട് അശ്വിൻ ആയിരുന്നു അത് ചോദിച്ചത്...

"ഇല്ല അച്ചുവേട്ടാ...എന്തോ ഉറക്കം വരുന്നില്ല...."

"എന്റെ എടോ....താനിങ്ങനെ ടെൻഷൻ ആവാതെ...കേസ് ഒക്കെ നമ്മള് ജയിക്കും.... പേടിക്കണ്ടടോ....ഞങ്ങളൊക്കെ ഇല്ലേ കൂടെ...."

അവളുടെ വലം കൈയ്യിൽ വിരൽ ചേർത്ത് കൊണ്ടായിരുന്നു  അവനത് പറഞ്ഞത്....

"പേടിയൊന്നും ഇല്ല അച്ചുവേട്ടാ...."

അവനടുത്തേക്ക് തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ടായിരുന്നു അവളത് പറഞ്ഞത്....

മെല്ല എപ്പോഴോ അവരുടെ മിഴികൾ ഉറക്കത്തിന് വഴി മാറി കൊടുത്തു....

"അച്ചു....പൗമി....കതക് ഒന്ന് തുറന്നേ....."

വാതിലിന്റെ മറുപുറം അശ്വിന്റെ അച്ഛൻ ആയിരുന്നു....

അശ്വിൻ ഉണർന്നു ഫോണെടുത്ത് സമയം നോക്കി....

"1.45"

അവന്റെ അധങ്ങൾ അത് മന്ത്രിച്ചു...

"പൗമി... എഴുനേറ്റെ അച്ഛൻ വിളിക്കുന്നു..."

അവൻ അവളെ കുലുക്കി വിളിച്ചു...

"എന്താ അച്ഛാ....."

വാതില് തുറന്നു കൊണ്ട് തിടുക്കത്തിൽ അവരത് ചോദിച്ചു...

"മോനെ...നമ്മുടെ രാമൻ ഇപ്പോൾ ഫോണിൽ വിളിച്ചു... നിന്നെ കൂട്ടി കൊണ്ട് പുറത്തേക്ക് ചെല്ലാൻ...."

"നമ്മുടെ സെക്യൂരിറ്റി രാമേട്ടൻ ആണോ.....??"

"മ്ം അതേ..."

രണ്ടാമത് ഒന്ന് ചിന്തിക്കാതെ അശ്വിനും പൗമിയും അശ്വിന്റെ അച്ഛനൊപ്പം പുറത്തേക്ക് ഇറങ്ങി.....

"എന്തിനായിരിക്കും ഈ അസമയത്ത് രാമേട്ടൻ വിളിച്ചത്.....??"

ഉത്തരം അറിയാത്ത ആ ചോദ്യം പൗമി സ്വയം അവളോട് തന്നെ ചോദിച്ചു....

അയാൾക്ക് അടുത്തേക്ക് നടക്കുന്ന ഓരോ നിമിഷവും അവളുടെ ഭയം ഇരട്ടിച്ചു കൊണ്ടേയിരുന്നു...

"എന്താ രാമേട്ടാ...എന്താ പറ്റിയത്..??"

നെറ്റിമേൽ കൈ അമർത്തി പിടിച്ചു കൊണ്ട് നിൽക്കുകയായിരുന്നു അയാൾ....
ചേർത്ത് പിടിച്ച വിരലുകൾക്ക് ഇടയിലൂടെ ഒഴുകി ഇറങ്ങുന്ന ചുവന്ന ദ്രാവകം രക്തമാണെന്ന് മനസ്സിലാക്കാൻ അവർക്ക് അധികം സമയം വേണ്ടി വന്നില്ല.....

"എന്താ പറ്റിയത്... തെളിച്ചു പറ..."

"കുഞ്ഞേ...ഒരു ബൈക്കിൽ രണ്ടു പേര് ഇത് വഴി വന്നു....മതില് ചാടി അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും ഞാൻ കണ്ടു....ടോർച്ച് അടിച്ചു നോക്കിയപ്പോഴേക്കും അതിൽ ഒരുത്തൻ എന്തോ ഒന്ന് കൊണ്ട് എന്റെ തലയ്ക്ക് അടിച്ചു....  അതാ സംഭവിച്ചത്..."

"പൗമി.... നീ വേഗം മക്കളുടെ അടുത്തേക്ക് ചെല്ല്......പറയുന്നത് കേക്ക്.....വേഗം പോ....

അച്ചൻ രാമേട്ടനെയും കൊണ്ട് വേഗം ഹോസ്പിറ്റലിൽ പോ.....നമ്മൾ അറിയാതെ ആരോ ഈ കോംപൗണ്ടിൽ കയറിയിട്ടുണ്ട്..."

പൗമി ധൃതിയിൽ മുറിയിലേക്ക് കയറി.... മക്കൾ മൂന്നു പേരും സുഖമായി കിടന്നുറങ്ങുന്നു....
ആശ്വാസപൂർവ്വം അവൾ നെഞ്ചിലേക്ക് ഒന്ന് കൈ വച്ചു....

പെട്ടന്നായിരുന്നു ആ വീട്ടിലെ എല്ലാ ലൈറ്റുകളും ഒന്നിച്ചണഞ്ഞതും പൗമിയുടെ അലർച വീട് ആകമാനം വ്യാപിച്ചതും ....

പുറത്ത് നിന്ന അശ്വിനും അപ്പുറത്തെ മുറിയിൽ ഉറങ്ങി കൊണ്ടിരുന്ന അവന്റെ അമ്മയും ധൃതിയിൽ അവളുടെ അടുത്തേക്ക് വന്നു....

"എന്താ മോളെ...എന്താ പറ്റായത് .....എന്തിനാ കരഞ്ഞത്....??"

അശ്വിന്റെ അമ്മയായിരുന്നു അത് ചോദിച്ചത്

"എന്താടോ എന്താ പറ്റിയത് .....??"

"ആരോ.....ആരോ എന്റെ കൈയ്യിൽ പിടിച്ചത് പോലെ... ഇരുട്ടായത് കൊണ്ട് മുഖം കണ്ടില്ല.....ഞാൻ കരഞ്ഞപ്പോൾ കൈ വിട്ട് ഓടി...."

"താൻ ബാൽക്കണിയിൽ നിന്നുള്ള വാതില് അടച്ചിരുന്നോ...??"

"ഊവ്വ്..  അടച്ചിരുന്നു....."

അശ്വിൻ വേഗം അങ്ങോട്ട് പോയി നോക്കി.....

"ആഹ് ബെസ്റ്റ്...താൻ ഡോറ് അടയ്ക്കാൻ മറന്നു...."

അവൻ അവിടെ വരെ പോയി നോക്കിയിട്ട് വന്ന് അവളോടായ് പറഞ്ഞു.. 

"എന്താ മോളെ ഇത്.... വാതിലൊക്കെ നല്ലോണം അടയ്ക്കണ്ടേ...."

അശ്വിന്റെ അമ്മ അവളെ സ്നേഹപൂർവ്വം ശ്വാസിച്ചു.....
പതിയെ അവർ മുറി വിട്ട് പുറത്തേക്കിറങ്ങി.....

പൗമി എന്തൊക്കെയോ ചിന്തിച്ചു തലയ്ക്ക് കൈ കൊടുത്തു ബെഡിലേക്ക് ഇരുന്നു......

അശ്വിന്റെ കരസ്പർശം അവളുടെ തോളിൽ പതിഞ്ഞപ്പോഴായിരുന്നു അവൾ മുഖം ഉയർത്തിയത്...

"വാതിൽ അടയ്ക്കാൻ മറന്നതല്ല....ആരോ അതിക്രമിച്ച് ഇവിടെ കയറിയിട്ടുണ്ട്....."

നിലത്ത് നിന്ന് കിട്ടിയ ബാൽക്കണിയുടെ കൊളുത്ത് അവൻ അവൾക്ക് നേരെ നീട്ടി...

"അമ്മയെ വെറുതെ പേടിപ്പിക്കണ്ടല്ലോ എന്നോർത്ത് ഞാൻ അപ്പോൾ പറയാതെ ഇരുന്നതാ....."

"ആരാ അച്ചുവേട്ടാ.....??"

"അറിയില്ല...ആരോ ഒരാൾ......
താൻ റൂമിൽ തന്നെ ഇരുന്നോ...ഇനിയങ്ങോട്ട് എപ്പഴും മക്കളുടെ മേൽ പ്രത്യേകം ശ്രദ്ധ വേണം.... "

അതിനു മറുപടിയായി അവളൊന്നു അമർത്തി മൂളി...

അവസാനിക്കാത്ത ചിന്തകളുടെ ആദിയും പേറി കൊണ്ട് പൗമി ഉണർന്നിരുന്ന് നേരം വെളുപ്പിച്ചു...... അപ്പോഴും ആ വീടിന് കാവലായി അശ്വിൻ പുറത്ത് ഉണ്ടായിരുന്നു.....

രാവിലെ മക്കളെ ഒരുക്കി സ്കൂൾ ബസിനടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് അശ്വിന്റെ വിളി വന്നത്...

"പൗമീ......"

"എന്താ അച്ചുവേട്ടാ.....??"

"ഇന്ന് തൊട്ടു മക്കളെ സ്കൂൾ ബസിൽ വിടണ്ട....ഇനിയങ്ങോട്ട് ഞാനോ താനോ മാത്രം ഇവരെ കൊണ്ട് വിടുകയും കൊണ്ട് വരികയും ചെയ്താൽ മതി..... പറഞ്ഞതൊക്കെ മനസ്സിലാവുന്നണ്ടല്ലോ അല്ലേ....??"

"മ്ം...."
അവളൊന്നു അമർത്തി മൂളി....

നിമിഷ നേരങ്ങൾക്കുള്ളിൽ അശ്വിന്റെ കാറ് മക്കളേയും കൊണ്ട് ഗേറ്റ് കടന്ന് പോകുന്നതും നോക്കി മൗനമായി അവൾ നിന്നു....

എന്നിട്ട് വേഗം തന്നെ റെഡിയായി താഴേക്ക് ഇറങ്ങി വന്നു....അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു കോടതിയിലേക്ക് അവളിറങ്ങി....

ഇന്നാണ് തെളിവുകൾ കോടതിയിൽ ഹാജരാക്കേണ്ടത്...അതിന്റെ തെല്ലൊരു ഭയം അവൾക്ക് ഉണ്ടായിരുന്നു....... ഡ്രൈവിങ് സീറ്റിൽ ഇരിക്കുമ്പോഴും ഇടയ്ക്കിടെ അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി ലാപ്പും പെൻഡ്രൈവും മറക്കാതെ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തി.....

വണ്ടി വളവു തിരിഞ്ഞപ്പോഴായിരുന്നു രണ്ട് ബൈക്കിലായി നാലു പോലീസുകാർ അവളെ പിൻതുടരുന്നത് മിററിലൂടെ അവൾ കണ്ടത്....

പതിയെ അവൾ വഴിയോരം ചേർത്ത് വണ്ടി നിർത്തി....

അപ്പോഴേക്കും ആ ബൈക്കുകൾ അവളുടെ കാറിനടുത്തായ് കൊണ്ട് നിർത്തി...

ഒരു പോലീസ്കാരൻ ഗ്ലാസ്സിൽ തട്ടി....അവൾ പതിയെ ഗ്ലാസ് താഴ്ത്തി..

അയാൾ അപ്പോഴേക്കും അവളെ അയാളുടെ ഐഡി കാണിച്ചു..

"മേഡം എനി പ്രോബ്ലം...??"

"നത്തിംഗ്.."

അവൾ ഗ്ലാസ് ഉയർത്തി അശ്വിനെ വിളിച്ചു...

"എന്താ ഇതൊക്കെ..??"

"തന്റെ പ്രൊട്ടക്ഷനു വേണ്ടി..."

"അച്ചുവേട്ടാ പ്ലീസ് ഐ നീഡ് സം പ്രൈവസി... എങ്ങോട്ട് തിരിഞ്ഞാലും പോലീസും തോക്കും.... മടുത്തു ഞാൻ...."

"ഞാൻ പറഞ്ഞല്ലോ....തന്റെ പ്രൊട്ടക്ഷൻ വേണ്ടിയാ...മുകളിൽ നിന്നുള്ള ഉത്തരവാ...അനുസരിച്ചേ പറ്റു ..ഞാനും.. താനും..."

അത് പറഞ്ഞു കൊണ്ട് മറുപുറത്ത് കോൾ കട്ടായി...

നെറ്റി ചുളിച്ചു കൊണ്ട് പൗമി വണ്ടിയെടുത്തു.....

കാറ് പാർക്ക് ചെയ്തു നിയമ പുസ്തകവും അത്യാവശ്യം വേണ്ട സാധനങ്ങളും കൈയ്യിലെടുത്ത് കൊണ്ട് അവൾ വേഗം കോടതി ലക്ഷ്യമാക്കി നടന്നു.....

നിമിഷ നേരങ്ങൾക്കുള്ളിൽ മാധ്യമങ്ങൾ അവളെ വളഞ്ഞു...

"മാം ഈ കേസ് ജയിക്കും എന്ന് പ്രതീക്ഷയുണ്ടോ...??"

"പ്രതികളെന്ന് സംശയിക്കുന്ന ആളുകളെ പറ്റി എന്തേലും സൂചന തരാൻ കഴിയോമോ...."

"ഇത്രയും ശക്തമായ തെളിവുകൾ കൈയ്യിൽ ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് പ്രതികരിക്കാൻ ഇത്രമാത്രം വൈകിയത്...??"

ഓരോരുത്തരും അവൾക്കു നേരെ ചോദ്യങ്ങൾ എറിഞ്ഞു കൊണ്ടേയിരുന്നു.....
ഒന്നിനും ചെവി കൊടുക്കാതെ അവൾ
കോടതി മുറി ലക്ഷ്യമാക്കി നടന്നു....

അവൾ അകത്തേക്ക് കയറിയപ്പോഴേക്കും അകത്തുണ്ടായിരുന്നവരൊക്കെ പുറത്തേക്ക് ഇറങ്ങി..... അവളും ജഡ്ജിമാരും മാത്രമായി അതിനുള്ളിൽ...

ഏകദേശം ഒന്നര മണിക്കുറത്തെ സംസാരത്തിനു ശേഷം അവൾ പുറത്തേക്ക് ഇറങ്ങി....

അപ്പോഴും മാധ്യമങ്ങൾ അവളെ വളഞ്ഞിരുന്നു...

"മേഡം കേസിനെ പറ്റി എന്തേലും....."

"ഇപ്പോൾ അതിനെ പറ്റി ഒന്നും പറയാറായിട്ടില്ല...സോ പ്ലീസ്..."

അത് പറഞ്ഞു കൊണ്ട് പൗമി വേഗം പുറത്തേക്ക് നടന്നു...

"പൗർണമി അനന്തപത്മനാഭ അയ്യർ....ഒന്ന് നിന്നേ....."

പിന്നിലേക്ക് തിരിഞ്ഞതും അവളൊരു നിമിഷം ഞെട്ടി...

"അലൻ..."
കുറച്ച് ഉറക്കെ അവളത് പറഞ്ഞു...

"അലൻ സേവ്യർ....
ഇനിയൊരു തോൽവി കൂടി നിനക്ക് താങ്ങാനാവുമോ പൗർണമി....അതും ഈ അലന്റെ മുൻപിൽ..."

"ഛീ നിർത്തെടാ...അന്ന് നിനക്ക് മുൻപിൽ ഞാൻ തോറ്റ് പോയത് നിന്റെ കഴിവ് കൊണ്ടോ എന്റെ കഴിവ്കേട് കൊണ്ടോ അല്ല...മറിച്ച് നിന്റെ പൂത്ത കാശിനു മുൻപിൽ കണ്ണടഞ്ഞുപോയ നട്ടല്ലില്ലാത്ത ചില ഉദ്യോഗസ്ഥർ കാരണമാ.....പക്ഷേ ഇവിടെ അതുണ്ടാവില്ല....
നീതി ദേവത ന്യയത്തിനു മുന്നിൽ കണ്ണടച്ചാൽ പൗമിയുടെ കോടതി അവർക്കൊരു ശിക്ഷ വിധിക്കും....
തനിക്ക് അറിയാലോ പൗർണമിയെ......."

അത് പറഞ്ഞു കൊണ്ട് അവൾ മുൻപോട്ടു നടന്നു.....

വൈകിട്ട് സ്കൂളിൽ പോയി മക്കളേയും കൂട്ടി കൊണ്ട് ആയിരുന്നു അവൾ വീട്ടിലേക്ക് ചെന്നത്.....

"പോകുന്ന വഴിക്ക് എന്തേലും....??"

അശ്വിന്റെ അച്ഛനായിരുന്നു അത്....

"ഏയ് ഇല്ല അച്ഛാ......അച്ഛാ രാമേട്ടന്..."

"കുഴപ്പം ഒന്നും ഇല്ല മോളെ.....ഞാൻ പറഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ഇനി വന്നാൽ മതിയെന്ന്...."

"അത് ഏതായാലും നന്നായി...."

അത് പറഞ്ഞു കൊണ്ട് അവൾ മുകളിലെ റൂമിലേക്ക് നടന്നു...

പിങ്കിയും കിച്ചൂസും ഡ്രോയിംഗ് റൂമിൽ ഭിത്തിയിൽ പടം വരയ്ക്കുകയായിരുന്നു...

"അപ്പൂസ് എവിടെ..... പിങ്കി...അപ്പു എന്തേ...??"

പിങ്കി കുഞ്ഞി വിരലുകൾ റൂമിലേക്ക് ചൂണ്ടീ....

പൗമി വേഗം മുറിയിലേക്ക് നടന്നു....

"അപ്പുകുട്ടാ എന്താ പറ്റിയെ.....??"

അപ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു...അവൾ വെറുതെ അവന്റെ നെറ്റിമേൽ ഒന്ന് കൈ വച്ചു.... അവനു ചെറിയ പനിയുണ്ടായിരുന്നു.....ഒരു തുണി നനച്ചു അവന്റെ നെറ്റിമേൽ ഇട്ടു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് കിടന്നു.... എപ്പോഴോ പതിയെ അവളും മയങ്ങി പോയി....

"പൗമീ......"

അശ്വിൻ തട്ടി വിളിക്കുമ്പോഴായിരുന്നു അവൾ ഉണർന്നത്....
അപ്പൂസ് അപ്പോഴും നല്ല ഉറക്കം ആയിരുന്നു....

"പിങ്കിയും കിച്ചുവും...."

ഉറക്കത്തിന്റെ ആലസ്യത്തിൽ വേച്ചു വേച്ചു നടന്നു കൊണ്ട് അവൾ ഡ്രോയിംഗ് റൂമിലേക്ക് നടന്നു....
അവർ അവിടെ ഉണ്ടായിരുന്നില്ല....

"അച്ചുവേട്ടാ അവര്....."

"താൻ എന്തൊക്കെയാ ഈ പറയുന്നത്... അവരല്ലേ താഴെ അച്ഛന്റേം അമ്മയുടേയും കൂടെ ഇരുന്നു കാർട്ടൂൺ കാണുന്നത്...."

ഭിത്തിയിൽ ചാരി നിന്നു കൊണ്ടവൾ ആശ്വാസപൂർവ്വം നെഞ്ചിലേക്ക് കൈ വച്ചു....
അശ്വിൻ അവളെ ചുമലിൽ പിടിച്ചു കൊണ്ട് നേരെ നിർത്തി....

"എന്താടോ പറ്റിയത് ......??"

"ഒന്നൂല്ല അച്ചുവേട്ടാ...."

പതിയെ അവൾ ബാൽക്കണിയിലേക്ക് നടന്നു...പിന്നാലെ അശ്വിനും...

"പാച്ചുവും പ്രവിയും ഒക്കെ വിളിച്ചിട്ട് താനെന്താ ഫോൺ എടുക്കാഞ്ഞെ..."

"അത് സൈലന്റ് മോഡിൽ ആവും......അവരെന്തിനാ...."

"ഇന്നത്തെ കാര്യങ്ങൾ ഒക്കെ അറിയാൻ ആയിരുന്നു.... പിന്നെ ഞാൻ പറഞ്ഞു എല്ലാം...."

"മ്ംം...."

"എന്തേലും ടെൻഷൻ ഉണ്ടോ....തനിക്ക്..."

കോടതി മുറ്റത്ത് വെച്ച് അലനെ കണ്ടത് അടക്കം ഉള്ള കാര്യങ്ങൾ അവൾ അവനോടു പറഞ്ഞു......

"ഹോ...ഇതായിരുന്നോ കാര്യം..."

"അച്ചുവേട്ടൻ എത്ര നിസ്സാരമായിട്ടാണ് അത് പറഞ്ഞത്....ഈ പൗമിയുടെ ആദ്യ തോൽവി അവനു മുൻപിൽ ആയിരുന്നു.... മറക്കാൻ പറ്റില്ല എനിക്ക് ഒന്നും....."

ടെൻഷൻ കൊണ്ട് പൗമി വിരലുകൾ കൂട്ടി പിടിച്ചിരുന്നു....

അശ്വിൻ പതിയെ അവളുടെ കൈയ്യിലേക്ക് വിരൽ ചേർത്തു...

"ആദ്യത്തെ തോൽവിയല്ല പൗമി....ആദ്യത്തേയും അവസാനത്തേതും......നീതിയുടെ ഭാഗത്ത് നിൽക്കുന്നവർക്ക് തോൽവിയില്ല പൗമി......"

അവൻ വാക്കുകളാൽ അവളെ ആശ്വസിപ്പിച്ചു കൊണ്ടേ ഇരുന്നു......

വർഷങ്ങളോരോന്നും കാല ചക്രത്തിൽ നിന്ന് കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു...

മൂന്നുവർഷം മുപ്പത്തിയേഴു ദിവസത്തെ പൗമിയുടെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ നാളെയാണ് ഇന്ദു വധക്കേസിനു കോടതി വിധി പറയുന്നത്.......

ആ രാത്രി അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.....രാത്രിയുടെ ഏഴാം യാമത്തിലും ബാൽക്കണിയെ പൊതിഞ്ഞു പിടിച്ച അരണ്ട നീല വെളിച്ചത്തിലൂടവൾ ഇരിപ്പുറയ്ക്കാതെ നടന്നു....

ഭൂമിയിലെ പൗർണമിയെ നോക്കി ആകാശത്തിലെ പൗർണമി പുഞ്ചിരിക്കുന്നുണ്ടായിരുന്നു......പക്ഷേ പൗമി ഇതൊന്നും കാണുന്നുണ്ടായിരുന്നില്ല.....അവൾ മറ്റേതോ ലോകത്ത് ആയിരുന്നു.....

രാവിലെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു പാച്ചുവിനും പ്രവിക്കും അശ്വിനും ഒപ്പം പുറത്തേക്ക് ഇറങ്ങുമ്പോൾ പിങ്കികുട്ടി പിന്നിൽ നിന്ന് അവളെ നോക്കി വിളിച്ചു പറയുന്നുണ്ടായിരുന്നു..

"ആൾ ദ ബെസ്റ്റ് അമ്മ...ഇന്ദു വിൽ ഡെഫനിറ്റിലി ഗെറ്റ് ജെസ്റ്റിസ്.... അമ്മ പേടിക്കണ്ടാട്ടോ...."

ഉമ്മറത്ത് നിന്ന പിങ്കിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൾ കാറിൽ കയറി......

പോകും വഴി ആരും പരസ്പരം ഒന്നും മിണ്ടിയില്ല...

കോടതി മുറ്റത്ത് ചെന്നിറങ്ങിയതും പത്രക്കാർ അവളുടെ കാറിനെ വളഞ്ഞു...
ഒരു വിധം പണിപ്പെട്ട് അവളിറങ്ങി.....

"മേഡം. ..ഇന്ദുവിന് നീതി കിട്ടുമെന്ന് പ്രതിക്ഷിക്കുന്നുണ്ടോ....."

ഓരോരുത്തരും ചോദ്യങ്ങൾ അവൾക്ക് നേരെ എറിഞ്ഞു കൊണ്ടേയിരുന്നു....

ഒന്നും വകവെക്കാതെ പൗമി മുന്നോട്ടു നടന്നു.....

പതൈനൊന്നരയ്ക്കായിരുന്നു വിധി പറയുന്നത്.... പൗമിയുടെ കണ്ണുകൾ വാച്ചിലെ സൂചിക്കൊപ്പം സഞ്ചരിച്ചു കൊണ്ടേയിരുന്നു...

അവൾക്ക് എതിർ വശത്തായി വിജയം ഉറപ്പിച്ചു കൊണ്ട് അലൻ ഉണ്ടായിരുന്നു...... അവളുടെ മുഖത്തെ പരിഭ്രാന്തി അവനുള്ളിൽ ഒരു പുഞ്ചിരി വിരിയിച്ചു...

അൽപം സമയത്തിനു ശേഷം ജഡ്ജി കോടതി മുറിക്കുള്ളിലേക്ക് പ്രവേശിച്ചു....എല്ലാവരും ബഹുമാനപൂർവ്വം എണീറ്റു നിന്ന്.. ശേഷം ഇരുന്നു...

സമയം വീണ്ടും കടന്നുപോയി.....ഒടുവിൽ പതിനൊന്നരയിലേക്ക് എത്തി....പൗമി മുഖം കുനിച്ചിരുന്നു....

ഓരോ സെക്കന്റുകളും മണിക്കൂറുകളുടെ  ദൈർഘ്യത്തിൽ കടന്ന് പോയി....പൗമിക്ക് ചെവി കൊട്ടിയടയ്ക്കും പോലെ തോന്നി...

"ആയതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ പ്രതികൾക്ക് വിധിച്ചതായി ഈ കോടതി അറിയിക്കുന്നു....."

വണ്ട് മൂളുന്നത് പോലെ അവൾ അത് കേട്ടു....
വിശ്വാസം വരാത്തത് പോലെ അവൾ അലന്റെ മുഖത്തേക്ക് നോക്കി....
അവന്റെ നെറ്റി ചുളിഞ്ഞിരുന്നു....മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി...
പൗമിയുടെ പരിഭ്രാന്തി നിറഞ്ഞ കണ്ണുകളിൽ പുഞ്ചിരി വിടർന്നു....

അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു

"ഫൈനലി ഇന്ദു ഗോട്ട് ജസ്റ്റിസ്.."

കോടതി നടപടികൾ പൂർത്തിയായ ശേഷം പൗമി പുറത്തേക്ക് ഇറങ്ങി...

"പൗമി കൺഗ്രാറ്റ്സ്...."

പ്രവിയും പാച്ചുവും ആയിരുന്നു അത്....വിധി അറിയാനായി കാത്തു നിന്ന ഓരോരുത്തരും അവൾക്ക് ആശംസ അറിയിച്ചു....

അവൾ നേരെ പത്രക്കാർക്ക് അടുത്തേക്ക് നടന്നു....
അവർ ചോദിക്കും മുൻപേ അങ്ങോട്ടായ് പറഞ്ഞു....."ഇന്ദു ഗോട്ട് ജസ്റ്റിസ്....."

ഏകദേശം അരമണിക്കൂർ അവൾ അവരോട് സംസാരിച്ചു....

ബാക്കിയുള്ളവരെല്ലാം ടിവിയിൽ കൂടി അത് കാണുന്നുണ്ടായിരുന്നു...

"ഞാൻ പറഞ്ഞൈല്ലേ ഈ കേസ് എന്റെ അമ്മ ജയിക്കും എന്ന്...."

ടിവിയിൽ നിന്ന് കണ്ണെടുക്കാതെ പിങ്കിയത് പറഞ്ഞു...

"മുത്തശ്ശാ എനിക്കും  എന്റെ അമ്മയെ പോലെ വക്കീൽ ആവണം....."

പിങ്കിയുടെ പെട്ടന്നുള്ള ആ സംസാരത്തിൽ അശ്വിന്റെ അച്ഛനും അമ്മയും പുഞ്ചിരിച്ചു...

പതിമൂന്ന് വർഷങ്ങൾക്ക് ശേഷമുള്ളൊരു വൈകുന്നേരം....

അശ്വിൻ പൗമിയെ തന്റെ ജീവിത സഖിയാക്കിയിട്ട് ഇന്നേക്ക് ഇരുപത്തി മൂന്നു വർഷം..

കുടുംബക്കാര് മാത്രം ഉള്ളൊരു ചെറിയ ഫംഗ്ഷൻ....

"അതെങ്ങനെയാ അനുസരണ തീരെ ഇല്ല.....നീയൊരു പെണ്ണാണെന്ന് ഉള്ള വിചാരം എങ്കിലും ഉണ്ടോ പിങ്കി നിനക്ക്.... അതെങ്ങനെയാ കൊഞ്ചിച്ച് വഷളാക്കാൻ കുറച്ചു പേര് ഉണ്ടല്ലോ.....എന്താന്ന് വെച്ചാൽ ചെയ്യ്....."

അമ്മയെ പോലെ വക്കിലാവാൻ വേണ്ടി പിങ്കിയും കിച്ചുവും ലോ കോളേജിൽ ചേർന്നു... ഇപ്പോൾ രണ്ടാം വർഷം..
അപ്പൂസ് അവന്റെ അച്ഛനെ പോലെയും ആകാൻ തീരുമാനിച്ചു...

പതിവ് പോലെ ലോക്കോളേജിൽ അടിയും ഉണ്ടാക്കി നെറ്റിയും മുറിച്ചു നിൽക്കുകയായിരുന്നു  പിങ്കിയും കിച്ചുവും...

"പോട്ടെ പൗമി.... നല്ലൊരു ദിവസം ആയിട്ട് വെറുതെ കുട്ടികളെ വഴക്ക് പറയണ്ടാ...."

ലക്ഷ്മി ആയിരുന്നു പൗമിയോടായ് അത് പറഞ്ഞത്.....പാച്ചുവും പ്രവിയും അശ്വിന്റെ അമ്മയും അച്ഛനും ആർച്ചയും നിവിയും എല്ലാവരും അതിനെ പിൻ താങ്ങി.....

അശ്വിൻ ആണേൽ ചെറു ചിരിയോടെ പൗമിയെ നോക്കി നിൽക്കുകയായിരുന്നു....

ദേഷ്യത്താൽ കൈയ്യിലിരുന്ന ചൂരൽ വടി നിലത്തേക്ക് എറിഞ്ഞു പൗമി മുകളിലേക്ക് നടന്നു...

അവളെ സോപ്പിടാൻ പിങ്കിയും പിന്നാലെ നടന്നു...

"വക്കീലേ...സോറി ട്ടോ...."

പിങ്കി പിന്നാലെ നടന്ന് പൗമിയോടായ് പറഞ്ഞു....

"മോൾക്ക് വിഷമം ആയോ....ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞില്ലാരുന്നേൽ അവിടെ കണ്ട എല്ലാരും കൂടി നിന്നെ ശരിയാക്കിയേനെ....."

"എന്റെ അമ്മ മുത്തല്ലേ....."

പൗമിയുടെ കവിളിൽ കൊഞ്ചിച്ച് കൊണ്ട് പിങ്കി പറഞ്ഞു

"വേദനയുണ്ടോ....??"

പിങ്കിയുടെ നെറ്റിയിലെ മുറിവിലേക്ക് വിരൽ ചേർത്ത് പൗമി ചോദിച്ചു..

ഇല്ലാ എന്ന അർത്ഥത്തിൽ പിങ്കി കണ്ണുകൾ ഇറുക്കി അടച്ചു കാണിച്ചു....
പൗമിയുടെ നീളൻ കൈ വിരലുകൾ പിങ്കിയുടെ കവിളിനെ തലോടി....

പെട്ടന്നായിരുന്നു പിന്നിൽ നിൽക്കുന്ന അശ്വിനെ പൗമി കണ്ടത്....

അവൾ പതിയെ പിങ്കിയുടെ കവിളിൽ ഒരു കിഴുക്ക് കൊടുത്തു അവളെ ശ്വാസിക്കാൻ തുടങ്ങി...

അശ്വിന് അത് കണ്ട് ചിരി വന്നെങ്കിലും അവനൊന്നും മിണ്ടാതെ നിന്നു....

"അസത്തേ...നിന്നെ ഇനി എന്റെ മുൻപിൽ കണ്ട്  പോവരുത്..."

എന്നു പറഞ്ഞു പൗമി പിങ്കിയെ അശ്വിനടുത്തേക്ക് തിരിച്ചു നിർത്തി....

അമ്മയിലെ പെട്ടന്നുണ്ടായ ഭാവമാറ്റം അച്ഛനെ കണ്ടത് കൊണ്ട് ആണെന്ന് പിങ്കിക്കും മനസ്സിലായി.... അവൾ പതിയെ മുറി വിട്ടു പുറത്തേക്ക് ഇറങ്ങി...

"നന്നായിട്ടുണ്ട്...."

അശ്വിൻ പൗമിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...

"എ..എന്ത്..."

"അല്ല..ഈ അഭിനയം..."

അവൾ അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു...

"അത്.. പിന്നെ...അച്ചുവേട്ടാ..."

"കൂടുതൽ ഉരുളണ്ടാ...താഴെ വെച്ച് തന്നെ എനിക്ക് ഇത് മനസ്സിലായതാ...പിന്നെ എവിടെ വരെ പോകും എന്നൊന്ന് നോക്കിയതാ.."

പൗമി ഒന്ന് ചിരിച്ചു...

"അച്ചുവേട്ടാ... അവൾക്ക് അറിയാം ശരിയും തെറ്റും നല്ലതും ചീത്തയും എല്ലാം...ഈ ആകാശം അവളുടേത് കൂടിയാണ്... പാറി പറന്നു നടക്കട്ടെ അവൾ....."

വൈകിട്ട് ആയപ്പോഴേക്കും കേക്ക് കട്ട് ചെയ്യനായി പൗമിയും അശ്വിനും ഒന്നിച്ചു താഴേക്ക് ഇറങ്ങി ചെന്നു....

ആ ഇളം നീല നിറത്തിലുള്ള സാരിയിൽ പൗമി പതിവിലും സുന്ദരിയായി അശ്വിന് തോന്നി...

രണ്ട് പേരും ഒന്നിച്ചു കേക്ക് കട്ട് ചെയ്തു.. പരസ്പരം വായിൽ വച്ചു കൊടുത്തു...

മുറ്റത്തൊക്കെയും ഇരുട്ട് പടർന്നിരുന്നു.....
ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞ് എല്ലാവരും പതിയെ മുറ്റത്തേക്ക് ഇറങ്ങി....

പ്രവിയോടും പാച്ചൂവിനോടും സംസാരിച്ചു നിൽക്കുകയായിരുന്നു പൗമി....

"എത്ര പെട്ടന്നാ വർഷങ്ങൾ കഴിഞ്ഞു പോയത്... അല്ലേ പ്രവി....."

"പക്ഷേ നിനക്ക് ഇപ്പോഴും ഒരു  മാറ്റവും ഇല്ലല്ലോ പൗമീ....നീ എന്നും ഞങ്ങളുടെ പൗമി കുട്ടിയല്ലേ....''

പാച്ചു ആയിരുന്നു അവളുടെ തോളിലൂടെ കൈയ്യിട്ടു കൊണ്ട് അത് പറഞ്ഞത്...
പ്രവിയും അവളെ ചേർത്ത് പിടിച്ചു.....

ദൂരെ മാറി  ബാൽക്കണിയിൽ നിന്ന് അശ്വിൻ അവളെ കൈ കാട്ടി വിളിച്ചു  അവൾ പതിയെ അവനടുത്തേക്ക് നടന്നു....

"എന്താ അച്ചുവേട്ടാ ഇവിടെ നിന്ന് കളഞ്ഞത്..താഴേക്ക് വാ......"

അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....

നിമിഷ നേരങ്ങൾക്കുള്ളിൽ പാരിജാതപൂക്കളുടെ മണം അവിടെ ആകമാനം വ്യാപിക്കുന്നത് അവളറിഞ്ഞു......
വീശിയടിച്ച നേർത്തൊരു ഇളം കാറ്റിൽ ബാൽക്കണിയുടെ കോണിൽ നിന്ന കുറ്റിമുല്ല പൂക്കൾ പൊഴിച്ചു.....അശ്വിൻ പൗമിയെ അവനോടു ചേർത്ത് നിർത്തി...ഇടയ്ക്ക് എപ്പോഴോ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിത്തടത്തിലേക്ക് അമർന്നു.....അനുസരണയുള്ള കുട്ടിയേ പോൽ അവൾ അവനോടു പറ്റി ചേർന്ന് നിന്നു.....
മുറ്റത്തിനു നടുവിലെ ആമ്പൽ കുളത്തിലെ പാതി കലങ്ങിയ വെള്ളത്തിൽ അമ്പിളിമാമന്റെ മുഖം അവ്യക്തമായിരുന്നു...

കൂമ്പിയടഞ്ഞു നിൽക്കുന്ന ആമ്പൽ പൂവിലേക്കൂം ആകാശത്തിലേക്കും മാറി മാറി നോക്കി അവൾ അശ്വിനൊടായ് പണ്ടെപ്പോഴോ ചോദിച്ചൊരു ചോദ്യം പിന്നെയും ആവർത്തിച്ചു....

"അച്ചുവേട്ട അമ്പിളിമാമന്റെ കാമുകി ആരാണെന്ന് അറിയാമോ....??"

"ഇല്ല്യാ....."

"ആമ്പൽപൂവ്......!!"

"അപ്പോൾ അശ്വിന്റെയൊ.....??"

അവൻ അവളോടായ് ചോദിച്ചു....

"പൗർണമി....."

തെല്ലൊരു നാണത്തോടെ അവളത് പറഞ്ഞു നിർത്തി.......

താഴെന്ന് അപ്പോഴും പിങ്കിയുടെ പൊട്ടിച്ചിരി കേൾക്കാമായിരുന്നു......അശ്വിന്റെയും പൗമിയുടേയും ശ്രദ്ധ അവളിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ പൂർണചന്ദ്ര നു തൊട്ടടുത്ത് നിന്ന ആ ഒറ്റ നക്ഷത്രത്തിന്റെ ശ്രദ്ധ മുഴുവനും പൗമിയിലും അശ്വിനിലും ആയിരുന്നു...... ആ നക്ഷത്രത്തിനപ്പോൾ ഇന്ദു വിന്റെ മുഖം ആയിരുന്നു..... അധികം ആരും കാണാതെ പോയൊരു മുഖം...അവൾ അവരെ നോക്കി പുഞ്ചിരിച്ചു... പിന്നെ മെല്ലെ മേഘങ്ങൾക്കിടയിലേക്ക് ആഴ്ന്നിറങ്ങി....... പതിയെ പതിയെ അപ്രത്യക്ഷമായി....

(അവസാനിച്ചു)
എന്റെ എട്ടാമത്തെ തുടർകഥ ആയിരുന്നു പൗമി...ഇതുവരെ
സ്നേഹവും സപ്പോർട്ടും നൽകി  കൂടെ നിന്ന എല്ലാ സൗഹൃദങ്ങൾക്കും ഒരുപാട് നന്ദി...എല്ലാവരും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു.....

ഇന്നു മുതൽ നമ്മുടെ ദാവണിപെണ്ണിനും,ഇല്ലത്തെക്കുട്ടിക്കും,കൃഷ്ണവേണിക്കും,അമ്മുക്കുട്ടിക്കും, ലക്ഷ്മിക്കും,ഇമയ്ക്കും,ഗംഗയ്ക്കും ഒപ്പം ഞാൻ പൗമിയെ കൂടി ചേർത്ത് വയ്ക്കുന്നു....
ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി❤️❤️😍😍😘😘