രചന : Arsha thasnim
*Romantic short love story...*
*📝Arsha_Thasnim*
*PART-1 & 2
Part 3 & 4
🎶 മന മന മന മെന്റൽ മനതിൽ
ലക ലക ലക പോല്ലാ വയലിൽ
ടക ടക ടക കൊട്ടും വിസയിൽ
ഓക്കേ എൻകണ്മണി മടിയിൽ..... 🎶
" റിയാ.... ആ പാട്ട് ഒന്ന് നിർത്തോ.... ooohh.... എന്റെ ചെവി പൊട്ടുന്നു 🙉.... ഈ പെണ്ണിന് ചെവിയും കേൾക്കില്ലേ പടച്ചോനെ.... റിയാ.... എടി ആ പാട്ട് ഓഫ് ചെയ്തിട്ടു ഒന്ന് വന്നേ...... "(ഉമ്മച്ചി)
താഴെ നിന്നുള്ള ഉമ്മാന്റെ വിളി കേട്ടപ്പോൾ തന്നെ ഞാൻ ഡാൻസ് നിർത്തി സോങ് ഓഫ് ചെയ്തു വച്ചു.
"എന്താടി നി ഈ കാണിച്ചേ.... ഡാൻസ് ചെയ്യാൻ ഒരു മൂഡ് വന്നതായിരുന്നു.... അപ്പോഴേക്കും എല്ലാം കളഞ്ഞു കുളിച്ചു.... "(സന)
"ഉമ്മ വിളിക്കുന്നുണ്ടെടി ഞാൻ താഴേക്ക് പോയിട്ട് വരാം..... എന്തായാലും ഇന്ന് രാത്രി പാർട്ടി ഉണ്ടല്ലേ. അപ്പൊ ഇനി രാത്രി കളിക്കാം...... "(നമ്മൾ)
"ഇത്രയും നേരം കളിക്കാൻ പറയുമ്പോൾ പെണ്ണിന് ഡിമാൻഡ്.... ഇപ്പൊ ഓഫ് ചെയ്യുമ്പോൾ ആണത്രേ അവൾക്കു മൂഡ് വരുന്നേ..... "(ശാലു)
"നിനക്ക് അറിയാലോ ഞാൻ എങ്ങനെയാണെന്ന്.... ആകെ മൂഡ് ഓഫിലാ ഉള്ളത്.... "(സന)
"അവൻ തേച്ചു എന്ന് കരുതി നീ ഇങ്ങനെ വിഷമിക്കണ എന്തിനാ..... വെറുതെ ഒരു ടൈം പാസ്ന് വേണ്ടി അല്ലെ നമ്മളൊക്കെ ഓരോരോ ലൈൻ സെറ്റ് ആക്കി വച്ചേ.😉.... അതൊക്കെ ഒരു രസം. "(നമ്മൾ)
"ഇവൾ സീരിയസ് ആണെന്ന എനിക്ക് തോന്നണേ...... "(ശാലു)
"അയ്യേ..... സീരിയസ് ആവാൻ പറ്റിയ നേരം തന്നെ..... അടുത്ത ആഴ്ച എന്റെയും ഇവളെയും കല്യാണമാ... അത് കഴിഞ്ഞു നിനക്ക് കല്യാണം കഴിക്കാൻ മനസ് ആയാൽ നിന്നെയും കെട്ടിക്കാൻ ആണ് പ്ലാൻ..... അപ്പൊ പിന്നെ അവൻ തേച്ചത് എന്തായാലും നന്നായി എന്ന് തന്നെ പറയാം..... വേഗം ഉപ്പാനോട് ഓക്കേ പറഞ്ഞു മാരേജ് കഴിക്കാൻ നോക്ക്. "(നമ്മൾ)
"എനിക്ക് എപ്പോഴാ അവനോട് ശരിക്കും ഇഷ്ടായി തുടങ്ങിയെ എന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ.... നിങ്ങളെ പോലെയൊന്നും അല്ല. അവനെ മറക്കാൻ തന്നെ പാടാ.... കാണാൻ ഭയങ്കര മൊഞ്ചു ഒന്നും ഇല്ല എങ്കിലും എന്തോ ഒരു പ്രതേക അവനുണ്ട്. നിങ്ങൾക് അവനെ കണ്ടിട്ടില്ലല്ലോ...... കാണുമ്പോൾ മനസിലാവും... മറ്റുള്ളവരെ വശീകരിക്കാൻ പറ്റുന്ന എന്തോ ഒന്ന് അവനുള്ളിൽ ഉണ്ട്. ഒരു അടാർ ഫ്രീക്കൻ ആണ് അവൻ..... beard style. ഇതുവരെ അവൻ എന്നോട് മോശമായി മിണ്ടിയിട്ടില്ല.
നിങ്ങൾ രണ്ട് പേരും ഭൂലോക കോഴികൾ ആണെന്ന് അവൻ അറിഞ്ഞപ്പോൾ അവന്റെ ഫ്രണ്ട്സ്നെ നിങ്ങൾ രണ്ടും കൂടി തേച്ചപ്പോ മുതൽ അവൻ എന്നെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു.... പിന്നെ instagram ലും വാട്സ്ആപ്പ്ലും എനിക്ക് ഫേക്ക് മെസ്സേജ് ചെയ്തു നോക്കിയപ്പോൾ ഞാനും നിങ്ങളെ പോലെ ആണെന്ന് അവൻ ഉറപ്പായി. അതോണ്ട് അവനെ ഞാൻ തേക്കുന്നതിന് മുമ്പ് തന്നെ അവൻ തേച്ചിട്ട് പോയി.... എനിക്ക് ആണെങ്കിലോ തേക്കാനും പറ്റിയില്ല 😒 "(സന)
"നിന്നോട് അതിന് ഞങ്ങൾ പറഞ്ഞോ റിപ്ലൈ കൊടുത്തു കൊഞ്ചി കുഴയാൻ.... "(ശാലു)
"അല്ലാതെ പിന്നെ..... നിങ്ങൾ തന്നെയല്ലേ ഈ കോഴി ബുദ്ധി എനിക്ക് പകർന്നു തന്നത്..... "(സന)
"നിന്നോട് ആരാ അതൊക്കെ പഠിക്കാൻ പറഞ്ഞത്..... "(ശാലു)
"പഠിച്ചത് അല്ല.... നി പഠിപ്പിച്ചതാ...... "(സന)
പിന്നെ രണ്ടും കൂടി അവിടെ ഇരുന്നു വഴക്ക് കൂടിയപ്പോൾ ഞാൻ ചെവിയും പൊത്തി പിടിച്ചു കൊണ്ട് താഴേക്ക് ഇറങ്ങി. അപ്പോഴേക്കും ഉമ്മ stair കേറാൻ നിക്കായിരുന്നു.... പിന്നെ എന്നെ കണ്ടപ്പോൾ തന്നെ വേഗം വാ എന്ന് പറഞ്ഞു തിരിച്ചു സോഫയിൽ പോയി ഇരുന്നു. അങ്ങനെ ഞാൻ ഓടി താഴേക്ക് ചെന്നു അവിടെ ഇരുന്നപ്പോൾ തന്നെ എനിക്ക് അവിടെ നിരത്തി വച്ച ഓരോരോ സാരികൾ കാണിച്ചു കൊണ്ട് ഏതാവും എന്നൊക്കെ ചോദിച്ചു. പിന്നെ ഞാൻ സാരി സെലക്ട് ചെയ്യാൻ തുടങ്ങി. അപ്പൊ തന്നെ മുകളിൽ നിന്ന് രണ്ട് അവള്മാരും തല്ല് കൂടി ഇങ്ങോട്ട് ഓടി വന്നു. പിന്നെ ചുറ്റും തല്ല് കൂടി വഴക്ക് ആയി ഓടി കളിച്ചപ്പോൾ ഉമ്മയും ഇളയമ്മയും കൂടി അവരെ വഴക്ക് പറഞ്ഞു.
പിന്നെ അവർ രണ്ടും രൂക്ഷമായി മുഖത്തോട് മുഖം നോക്കി മുഖം തിരിച്ചു മിണ്ടാതെ അടുത്ത് വന്നു ഇരുന്നു. എന്നിട്ട് ശാലുക്കും കൂടി അവർ സാരി സെലക്ട് ചെയ്യുമ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്.... ഇവിടേക്ക് ഇതൊക്കെ കൊണ്ട് വന്നതു ഞങ്ങടെ ഷോപ്പിലെ തന്നെ ഒരു സെയിൽസ്മാൻ ആയിരുന്നു. അവൻ ആണെങ്കിൽ മൊഞ്ചു മുഖത്തു നിന്ന് തിളങ്ങി നില്ക്കാ.... ഇവന് ചേരുന്ന പണി ഇതൊന്നും അല്ല എന്ന് മനസ്സിൽ പറഞ്ഞു ഊറി ചിരിച്ചു കൊണ്ട് അടിമുടി നോക്കി വെള്ളമിറക്കി...... അങ്ങനെ ഉള്ളിൽ ഉള്ള കോഴി പുറത്ത് ചാടി അവനെ തന്നെ നോക്കുന്ന ടൈമിൽ അവന്റെ നോട്ടം എന്നിൽ ആയപ്പോൾ തന്നെ ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് സൈറ്റ് അടിച്ചു കാണിച്ചു. അപ്പൊ തന്നെ അവൻ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചതും ഞാൻ ഒന്ന് ചമ്മി കൊണ്ട് ആരും കണ്ടിട്ടില്ല എന്ന് ഉറപ്പിച്ച ശേഷം സാരി എടുത്തു നോക്കാൻ തുടങ്ങി.
അടുത്ത ആഴ്ച ആണ് കല്യാണം.... ഇനി കല്യാണത്തിനു വന്ന servant നെ വരെ വായി നോക്കേണ്ട അവസ്ഥ വരോ എന്നാ ഞാൻ ചിന്തിക്കണേ... പടച്ചോനെ..... എന്നെ ഒന്ന് നന്നാക്കണേ.... ആമീൻ..... അതല്ല..... ഞാൻ ഇപ്പോഴാ ഒരു കാര്യം ഓർത്തത്..... നിങ്ങൾക് എന്നെ പരിജയപ്പെടുത്തിയില്ലല്ലോ..... സോറിട്ടൊ.... കുറച്ചു വായി നോട്ടത്തിൽ ആയത് കൊണ്ട് തന്നെ അത് മറന്നു.... ഞാൻ നസ്രിയ..... സിനിമ നടി നസ്രിയ അല്ല.പക്ഷെ ഒറ്റനോട്ടത്തിൽ അങ്ങനെ തോന്നും. കുറച്ചു നസ്രിയയെ പോലെയാണെന്ന എല്ലാരും പറയുന്നേ. എന്റെ പേര് നസ്രിയ ഖാലിദ് അൽത്താഫ്.... വലിയ കോടികളുടെ ബിസിനസ് ഉടമയായ ഖാലിദ് അൽത്താഫിന്റെ ആറ്റുനോറ്റുണ്ടായ ഒരേയൊരു പുത്രി...... വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയും നോക്കിയത് കൊണ്ട് തന്നെ അതിന്റ എല്ലാ ഗുണങ്ങളും എന്നിൽ ഉണ്ട്...
അത് അല്ലേലും അങ്ങനെ ആണല്ലോ..... എല്ലാരും എന്നെ വിളിക്കുന്നത് റിയ എന്നാണ്.... പിന്നെ കുറച്ചു മുമ്പ് രണ്ട് പേരും തല്ല് കൂടിയില്ലേ.... അത് എന്റെ കസിൻസ് ആണ്. ചെറുപ്പം തൊട്ടേ എനിക്ക് കൂട്ട് അവർ രണ്ട് പേരാണ്. ഞാനും ശാലുവും (ഷഹല)ജനിച്ചത് ഒരുമിച്ച് ആണ്. ഒരേ വർഷം ഒരേ മാസം ഒരേ ദിവസം ഒരേ സമയം 😜. പക്ഷെ സന (സഫ്ന)ആണെങ്കിൽ ഞങ്ങൾ ജനിച്ചു ഒരു മാസം കഴിഞ്ഞാണ് ഭൂമിയിൽ വന്നത് തന്നെ. എന്റെ ഉമ്മാന്റെ അനിയത്തിയുടെ മോൾ ആണ് സന. പിന്നേ ഉപ്പാന്റെ അനിയന്റെ മോൾ ആണ് ഷഹല. ഒരു കുടുംബം ആയാണ് ഞങ്ങൾ ഇവിടെ കഴിയുന്നത്.
ഒരിക്കൽ പോലും വഴക്ക് ഉണ്ടായിട്ടില്ല ഈ ഫാമിലിയിൽ. അതോണ്ട് തന്നെ നാട്ടിലുള്ളവർക്ക് എല്ലാം അസൂയ ആണ് ഞങ്ങളോട്. +2 കഴിഞ്ഞു ഞങ്ങളെ പഠിക്കാൻ വിട്ടില്ല ഉമ്മ. ഞങ്ങൾക്ക് ആണെങ്കിൽ പഠിക്കാൻ താല്പര്യവും ഇല്ലായിരുന്നു. ഞങ്ങൾ മൂന്ന് പേരുടെയും മെയിൻ ഹോബി dancing ആണ്. അതോണ്ട് തന്നെ വെറുതെ ടൈം പാസ്സ്ന് വേണ്ടി ഡാൻസ് ക്ലാസ്സിൽ ചേർന്നു. രാവിലെ തന്നെ jogging പോയി നേരെ ഡാൻസ് ക്ലാസിൽ പോവും. പിന്നേ വരുന്നത് ഉച്ചക്ക് ആണ്. ഉച്ച വരെയുള്ളൂ ക്ലാസ്സ്. രാവിലെ 10 മണിക്ക് ആണ് ക്ലാസ്സ് എങ്കിലും 8 മണിക്ക് തന്നെ ഇറങ്ങും ഞങ്ങൾ. 2 hours വായി നോട്ടം. ഈ നാട്ടിലെ സകല ചെക്കന്മാരെയും ഞാൻ വളച്ചു കഴിഞ്ഞു.
ഇപ്പൊ മാരേജ് ആയത് കൊണ്ട് എല്ലാത്തിനെയും ഒരുമിച്ച് തേച്ചു 😛😌.... പിന്നേ instagram ഫേസ് ബുക്ക് വാട്സ്ആപ്പ് എല്ലാം തന്നെ uninstall ചെയ്തു വച്ചു. ഇനി എനിക്ക് ഞാൻ കെട്ടാൻ പോവുന്ന ചെക്കന്റെ വായി നോക്കിയാൽ മാത്രം മതിയല്ലോ.... അവൻ എങ്ങനെയാണോ എന്തോ..... ദുൽഖർനെ പോലെയുള്ള ഒരു ചെക്കനെ ആണ് എനിക്കിഷ്ടം..... എന്റെ ഡ്രീം ബോയ് ആണ് DQ..... 😘😘😘..... അവനെ പോലെയുള്ള ഒരു ചെക്കനെ കിട്ടാൻ വേണ്ടി കാത്തു നിൽക്കാ ഞാൻ... ഇന്ന് നൈറ്റ് ആണ് ഞാൻ അവനെ കാണാൻ പോവുന്നെ... എൻഗേജ്മെന്റ് ആണ്. ഉപ്പാക്ക് എന്റെ ഈ DQ ഇഷ്ടം അറിയുന്നത് കൊണ്ട് അങ്ങനെയുള്ള ഒരുത്തനെ എനിക്ക് കണ്ടെത്തുള്ളൂ എന്ന് ഒരു പ്രധീക്ഷ ഉണ്ട്.
അവനെ പോലോത്ത ചെക്കൻ അല്ലെങ്കിൽ പിന്നേ എനിക്ക് വേണ്ട എന്ന് തന്നെ പറയും.... ശാലുന്റെയും ഇന്ന് തന്നെയാ...... മിനിഞ്ഞാന്ന് അവരെ ഫാമിലി മെംബേർസ് വന്നിരുന്നു എങ്കിലും അവൻ മാത്രം ഇല്ലായിരുന്നു.... എല്ലാം ഉറപ്പിച്ചു വച്ചിട്ട് ആണ് പോയത്. പക്ഷെ ചെക്കന് എൻഗേജ്മെന്റ് കുറച്ചു ആർഭാടമായി നടത്താൻ ആഗ്രഹം ഉള്ളത് കൊണ്ട് മാരേജ്ന് മുമ്പ് ഒന്ന് പാർട്ടി വയ്ക്കാൻ തീരുമാനിച്ചു. ഇന്നാണ് പാർട്ടി. ഞങ്ങൾക്ക് രണ്ട് പേർക്കും ഞങ്ങടെ ചെക്കന്മാരെ കാണാൻ വേണ്ടി കൊതി ആയിട്ട് വയ്യ...... അങ്ങനെ മാരേജ്നുള്ള സാരി എല്ലാം സെലക്ട് ചെയ്തു. എൻഗേജ്മെന്റ്ന് ലെഹങ്ക ആണ് അത് മുമ്പ് തന്നെ റെഡി ആക്കി വച്ചിരുന്നു......
അങ്ങനെ എല്ലാം കഴിഞ്ഞു ചെക്കന്റെ കൂട്ടർ അവിടെന്നു പുറപ്പെട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ ഞങ്ങളോട് വേഗം ഒരുങ്ങി നിൽക്കാൻ പറഞ്ഞു...... പിന്നെ നല്ല മൊഞ്ചത്തി കുട്ടിയായി ഞങ്ങൾ ഒരുങ്ങി നിന്നു.... അപ്പോഴാണ് സന ഞങ്ങടെ അടുത്തേക് വന്നത്. എന്നിട്ട് പറഞ്ഞു.
"നിങ്ങളെ കാണുമ്പോൾ കൊതിയാവാ..... ഇനി എനിക്ക് എപ്പോഴാണോ ആവോ കല്യാണം..... ഹാ...... ഒരുനാൾ എന്റെ മാവും പൂക്കും...😌... " (സന)
"മ്മ് മ്മ്..... കാത്തിരുന്നോ....... പൂക്കും പൂക്കും..... ആദ്യം വേണ്ട എന്നല്ലേ പറഞ്ഞേ.. അതോണ്ട് ഈ ജന്മത്തിൽ നിനക്ക് ചെക്കനെ കിട്ടില്ലടി..... "(ശാലു)
"എന്റെ ശാലു..... നീ എന്തിനാ വെറുതെ അവളെ ഇട്ട് ഇങ്ങനെ പിരി കേറ്റി വിടുന്നെ........ "
"ശാലു...... ഞാൻ ആണയിട്ട് പറയാ.....നിന്റെ ഇന്നത്തെ എൻഗേജ്മെന്റ് കുളമായി പോവും........ അവൻ നിന്നെ വേണ്ട എന്ന് പറഞ്ഞു കൊണ്ട് ഇവിടെന്നു ഓടി പോവും.... നോക്കിക്കോ...... 😏..... സനയാ പറയുന്നേ..... എന്നോട് നീ കളിക്കാൻ വരുന്നോ..... കുളമായില്ലെങ്കിൽ ഞാൻ കുളത്തിൽ ഇറങ്ങി കലക്കി മറിക്കും 🤬. "(സന)
"ഡീീ..... നിനക്ക് പ്രൊപ്പോസ് വരാത്തത് പോലെ ആക്കി മാറ്റുമെടി ഞാൻ...... നിന്റെ മുഖത്തെ ആസിഡ് ഒഴിച്ചു സ്വയം കണ്ണാടി പോലും നോക്കാൻ പോലും പറ്റാത്ത മാതിരി ആക്കി കളയൂo...... "(ശാലു)
"ഓഓഓഓ...... 🙉🙉🙉🙉......മതി നിർത്ത്....... ഇനി ഇവിടെ ഒരു കൊല നടക്കാൻ തന്നെ ചാൻസ് ഉണ്ട്..... ഇനി കുറച്ച് നേരത്തേക്ക് നിങ്ങൾ രണ്ടു പേരും രണ്ട് വഴിക്ക് പോയെ..... പരസ്പരം കണ്ടാൽ പോലും മുഖം നോക്കാതെ പോ........ എനിക്ക് വയ്യ നിങ്ങടെ അടിപിടി കാണാൻ...... "
ഞാൻ അത് പറഞ്ഞതും അവർ രണ്ടുo മുഖം തിരിച്ചു കൊണ്ട് രണ്ടു വഴിക്ക് ഇറങ്ങി പോയി. പിന്നെ ഞാൻ സ്വയം ഓരോന്ന് പിറുപിറുത്ത് കൊണ്ട് താഴേക്ക് ഇറങ്ങി. മുന്നിലൂടെ ഒരുപാട് പേര് എന്നെ നോക്കി സംസാരിച്ചു പോയെങ്കിലും ഞാൻ ജസ്റ്റ് നോക്കി ചിരിച്ചു കാണിച്ചു അവരെ മൈൻഡ് ചെയ്യാതെ സനയെയും ശാലുനെയും പ്രാകി കൊണ്ടേ ഇരുന്നു...... അപ്പോഴാണ് എന്റെ ഹാർട്ട് ഒന്ന് ഇടിച്ചതു. അപ്പൊ തന്നെ എന്റെ നിർത്തo ഒന്ന് സ്റ്റോപ്പ് ആയി..... സ്റ്റോപ്പ് ആയത് അല്ല എന്നെ അവിടെ പിടിച്ചു നിർത്തിയത് ആണ് ആ മുഖം..... ഞാൻ അപ്പൊ തന്നെ കുറച്ച് പിന്നിലേക്ക് ആയി നടന്നിട്ട് സൈഡിൽ തല ചെരിച്ചു നോക്കിയതും...... ഇതുവരെ എവിടെയും കാണാത്ത വേറെ തന്നെ മൊഞ്ചുള്ള ഒരുത്തനെ കണ്ടു. ഇത്രയും പേര് ഉണ്ടായിട്ടും ഇവരെ മൈൻഡ് ചെയ്യാതെ പോയിട്ടും ഇവനെ മാത്രം ചെറിയ മിന്നായം പോലെ കണ്ടിട്ടും എന്റെ നിർത്തo സ്റ്റോപ്പ് ആയെങ്കിൽ പിന്നെ അവൻ എത്ര മാത്രം സ്പെഷ്യൽ ഉണ്ടാവും എന്ന് പറയണോ....
നിങ്ങൾക് ഊഹിക്കാവുന്നതെയുള്ളൂ......... മൊഞ്ച് അത്രക്ക് ഒന്നും ഇല്ല എങ്കിലും എന്തോ അവനിൽ attractive ആയിട്ട് ഉണ്ട്. കണ്ണേടുക്കാൻ തോന്നുന്നില്ല എനിക്ക്. അങ്ങനെ അവനെ തന്നെ മതി മറന്നു നോക്കികൊണ്ട് പരിസര ബോധം ഇല്ലാതെ അറിയാതെ തന്നെ ഞാൻ അവന്റെ അടുത്തേക് കാന്തം പോലെ അടുക്കുന്ന പോലെ തോന്നി. എന്റെ മനസും ശരീരവും അങ്ങോട്ട് ചലിച്ചു കൊണ്ടേ ഇരുന്നു...... പിന്നെ മെല്ലെ മെല്ലെ ഞാൻ അറിയാതെ തന്നെ അവന്റെ അടുത്തേക് താനെ നടന്നോണ്ട് പോയി.... ഇത് എപ്പോഴത്തെ പോലുള്ള വായി നോട്ടം അല്ല എന്ന് എനിക്ക് അറിയാം... എന്റെ വായി നോട്ടം ഇങ്ങനെയല്ല ഇത് വേറെ എന്തൊ ആണ്..... ആ സമയത്തു തന്നെ ചെറിയ പ്രോഗ്രാം നടത്താൻ വേണ്ടി ഇവിടേക്ക് വന്ന മ്യൂസിക് ബാൻഡ് ടീം ഉണ്ടായിരുന്നു. അവർ വെറും വയലിൻ മാത്രം വായിച്ചു കൊണ്ടിരുന്നു zara zara എന്ന സോങ്ന്റെ വയലിൻ മ്യൂസിക് മാത്രം......
ഇപ്പൊ എനിക്ക് couple dance ചെയ്യാൻ വേണ്ടി തോന്നി...... അങ്ങനെ ചുറ്റും ആര് ഉണ്ട് എന്നൊന്നും നോക്കാതെ അവന്റെ അടുത്തേക് ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു നടന്നോണ്ട് പോയി. നിങ്ങളോട് ഒന്നും പറഞ്ഞാൽ മനസിലാവില്ല എന്റെ ഇപ്പോഴത്തെ ഒരു ഫീൽ...... ഇതുവരെ ആരോടും തോന്നാത്ത ആരിലും കാണാത്ത ഒരു പ്രതേകത അത് ഇവനിൽ ഉണ്ട്. അവന്റെ ആ ആറ്റിട്യൂട് എല്ലാം കാണുമ്പോഴും എന്റെ മനസിന്റെ ആഴത്തിൽ ഇവൻ വീണ്ടും വീണ്ടും പതിഞ്ഞു കൊണ്ടേ ഇരുന്നു...... ആര് വിചാരിച്ചാൽ പോലും ഇനി അത് മായിച്ചു കളയാൻ പറ്റാത്ത അത്രയും ആഴത്തിൽ...... ഈ ഒരു ഫീൽ ഇവനെ കാണുമ്പോൾ തോന്നണമെങ്കിൽ ഇവൻ എനിക്ക് എത്ര സ്പെഷ്യൽ ആയിരിക്കും....... ലവ് അറ്റ് ഫസ്റ്റ് sight ആയിരിക്കോ ഇത്. ...
അങ്ങനെ അവന്റെ അടുത്ത് എത്തി എത്തിയില്ല എന്നായപ്പോൾ തന്നെ ആരോ എന്റെ മുന്നിൽ തടസ്സം ആയി നിന്നപ്പോൾ എനിക്ക് എവിടുന്നോ ദേഷ്യം എരിഞ്ഞു കേറി വന്നു..... ഞാൻ ഉറക്കെ ഒച്ച വയ്ക്കാൻ നേരം ആരോ എന്റെ തോളിൽ കൈ വച്ചപ്പോൾ ഞാൻ ഞെട്ടി കൊണ്ട് ഒന്ന് ചുറ്റും നോക്കി. എനിക്ക് എന്താ പറ്റിയെ എന്ന് ചിന്തിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഞാൻ ഇപ്പൊ എന്തൊക്കെയാ ചിന്തിച്ചത് പടച്ചോനെ എന്ന് മനസിൽ പറഞ്ഞു കൊണ്ട് നിന്നപ്പോൾ തന്നെ വീണ്ടും ആരോ എന്നെ തട്ടി വിളിച്ചു. ഞാൻ പെട്ടന്ന് തന്നെ തിരിഞ്ഞു നോക്കുമ്പോൾ ശാലു ആയിരുന്നു...... അവൾ എന്നെ നോക്കി പുഞ്ചിരിച്ചു എന്താന്ന് ചോദിച്ചു കൊണ്ട് അടിമുടി നോക്കി. എന്നിട്ട് ആ പുഞ്ചിരി അവളെ മുഖത്ത് നിന്ന് മാഞ്ഞു ഒരു സംശയ ഭാവം വന്നതും എന്നോട് ചോദിച്ചു.
"നീ.... നീ എന്താടി ആകെ വിയർത്തു കുളിച്ചു ഇരിക്കുന്നെ... എന്താ സംഭവിച്ചേ...... എന്തോ കണ്ടു പേടിച്ച പോലെയൊക്കെ ഉണ്ടല്ലോ...... എന്തേലും പ്രശ്നം ഉണ്ടോ...... "(ശാലു)
"ഹേ..... ഹേയ്.... അ....അങ്ങനെയൊന്നും ഇല്ല....... നീ... നിനക്ക് തോന്നുന്നതു ആ..... ആയിരിക്കും.... "
എന്ന് വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു കൊണ്ട് മുഖം തുടച്ചു എന്നിട്ട് അവളെ നോക്കി കൃത്രിമ ചിരി ചിരിച്ചു കൊണ്ട് വാ അങ്ങോട്ട് പോവാം എന്ന് പറഞ്ഞു....
"ആഹ്.... ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാൻ വേണ്ടി വന്നത.......വാ എല്ലാരും അന്യോഷിക്കുന്നുണ്ട്...... നമ്മടെ ചെക്കന്മാർ 5 മിനിറ്റിനുള്ളിൽ ലാൻഡ് ആവും..... 😉....പെട്ടെന്ന് വന്നേ..... "(ശാലു)
അങ്ങനെ പറഞ്ഞു അവൾ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അങ്ങോട്ട് പോയതും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി..... അപ്പൊ അവിടെയൊന്നും അവനെ കണ്ടില്ല....... പിന്നെ ഞാൻ തല താഴ്ത്തി വച്ച് കൊണ്ട് നടന്നു. ചെറിയ തോതിൽ ഉള്ളം കീറി മുറിക്കുന്ന പോലെ ഒരു നീറ്റൽ അനുഭവപ്പെട്ടു..... പിന്നെ അതൊന്നും കാര്യം ആക്കാതെ ബാക്കി ഫാമിലി മെംബേർസ്നോട് എല്ലാം കളിച്ചു ചിരിച്ചു സംസാരിച്ചു കൊണ്ട് ഇരുന്നു...... എന്നാലും അവന്റെ മുഖം മനസിൽ നിന്ന് മാഞ്ഞു പോയില്ല...... ഇപ്പോഴും അവനെ കാണുമ്പോൾ ഉണ്ടായ ഫീൽ തന്നെ ആയിരുന്നു എനിക്ക്...... ❤️ ഉള്ളിൽ ഒരു തരം തണുപ്പ്.
അങ്ങനെ ഇരിക്കുമ്പോൾ ആണ് ചെക്കന്റെ കൂട്ടർ വന്നു എന്ന് ആരോ പറഞ്ഞത്..... അത് കേട്ടപ്പോൾ ശാലു നിന്ന് തുള്ളാൻ തുടങ്ങി. പക്ഷെ എനിക്ക് അതൊക്കെ കണ്ടപ്പോൾ ഒരു ഭാവ വ്യത്യാസം പോലും ഇല്ലായിരുന്നു..... അങ്ങനെ ഞാൻ മറ്റവനെയും മനസിൽ വിചാരിച്ചു കൊണ്ട് തല താഴ്ത്തി വച്ചു അവിടെ തന്നെ കുത്തിയിരുന്നു..... പിന്നെ ആരൊക്കെയോ അടുത്ത് വന്നിട്ടു എന്നെ നോക്കിയിട്ട് കയ്യിൽ ഒക്കെ പിടിച്ചു ഓരോന്ന് പറഞ്ഞു. അവസാനം ചെക്കനും വന്നു. ഇപ്പൊ ചെക്കനെ നോക്കാൻ തന്നെ എനിക്ക് കണ്ണ് ചലിച്ചില്ല...... പിന്നെ അവരെ നിർബന്ധം പ്രകാരം ഞാൻ ഒന്ന് മിന്നായം പോലെ അവന്റെ മുഖത്തെക്ക് കണ്ണ് പായിച്ചു..... പക്ഷെ ഒരു നിമിഷം ഞാൻ സ്റ്റോപ്പ് ആയിട്ട് വീണ്ടും അവനെ നോക്കിയപ്പോൾ സ്ഥമ്പിച്ചു പോയി ഞാൻ...... 😳😳😳.............
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
(തുടരും)
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം..... എന്തായാലും എല്ലാരും അഭിപ്രായം പറയാട്ടോ.... പിന്നെ നിങ്ങടെ സപ്പോർട്ട് എന്തായാലും വേണം. എന്നാലേ ചട്ടംബിസ് സ്റ്റോറിയുടെ രണ്ടാം ഭാഗം എഴുതാൻ സാധിക്കുള്ളൂ.... അപ്പൊ എല്ലാരും കമന്റ് ഇടാ.... 4 പാർട്സ് മാത്രേ ഉള്ളു. നാലു ദിവസം കൊണ്ട് ഈ സ്റ്റോറി അങ്ങ് തീരും. ഇതിനുള്ള സപ്പോർട്ട് എത്രയുണ്ട് എന്നു നോക്കിയിട്ട് അത് കഴിഞ്ഞു വേണം നെക്സ്റ്റ് സ്റ്റോറി എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ 😁😁😁. അടുത്ത പാർട്ട് നാളെ നൈറ്റ് 8:pm.
*FALL IN LOVE 💜*
*Romantic short love story...*
*📝Arsha_Thasnim*
*PART-2*
പക്ഷെ ഒരു നിമിഷം ഞാൻ സ്റ്റോപ്പ് ആയിട്ട് വീണ്ടും അവനെ നോക്കിയപ്പോൾ സ്ഥമ്പിച്ചു പോയി ഞാൻ...... 😳😳😳............. ഇത് ആരാ DQ തന്നെ ആണോ.... അല്ലെങ്കിൽ അവനെ പോലോത്ത ചെക്കൻ ആണോ...... കണ്ടാൽ പറയില്ല DQ ന്റെ അതേ മുഖചായം...... ഞാൻ കണ്ണേടുക്കാതെ അവനെ തന്നെ നോക്കി. ചിലർക്ക് ചുമയുടെ അസുഗം വന്നപ്പോൾ ഞാൻ നോട്ടം നിർത്തി എന്റെ ഉപ്പാന്റെ മുഖം എവിടേലും കാണുന്നോ എന്ന് സെർച്ച് ചെയ്തു. അപ്പൊ തന്നെ എന്നെ നോക്കി ക്ലോസ് അപ്പ് പരസ്യം കാണിക്കുന്ന ഉപ്പാനെ കണ്ടതും ഞാൻ ഒന്ന് നോക്കി പുഞ്ചിരിച്ചു....
അപ്പൊ ഉപ്പ എന്റെ അടുത്തേക് വന്നിട്ടു എന്നോട് മെല്ലെ ചെവിയിൽ പറഞ്ഞു....
"നിന്റെ ഇഷ്ടം പോലെ തന്നെ നിനക്ക് മാച്ച് ആയ നിന്റെ ഡ്രീം ബോയ് ആയ DQ ന്റെ അതേ മുഖചായം ഉള്ള ചെക്കനെ ഞാൻ കണ്ടെത്തി തന്നു.... എന്റെ പ്രിൻസസ് ക്ക് ഇഷ്ടപ്പെട്ടോ....... ആളെ..... "(ഉപ്പ)
എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം ഞാൻ statue ആയെങ്കിലും പിന്നെ ഉപ്പാക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മ്മ് എന്ന് മൂളി. അപ്പൊ ഉപ്പ എന്റെ തലയിൽ തലോടി നെറുകയിൽ ഉമ്മ വച്ചിട്ട് കുറച്ചു ദൂരെ നിന്ന്. പിന്നെ ആരോ എന്നെ തോണ്ടി വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ടടുത്തു വന്നിട്ടു അവൻ DQ നിന്നിട്ടുണ്ട്. എന്നിട്ട് എന്നോട് ചോദിച്ചു.
"നിനക്ക് എന്നെ ഇതുവരെ കണ്ടിട്ടില്ല എന്ന് അറിയാം..... പക്ഷെ എനിക്ക് നിന്നെ കണ്ടിട്ടുണ്ട് പലപ്രവിശ്യം...... അതോണ്ട് ഇപ്പൊ ആദ്യം ആയി എന്നെ നിനക്ക് കാണുമ്പോൾ എന്താ തോന്നിയെ എന്ന് ഒന്ന് പറയാമോ...... ഇഷ്ടപ്പെട്ടോ അല്ലങ്കിൽ എന്തേലും ഇഷ്ടകുറവ്.... അങ്ങനെ something.... "
അപ്പൊ ഞാൻ എന്താ പറയാ എന്ന് ആലോചിച്ചു കൊണ്ട് നിന്നപ്പോൾ ഞാൻ അവനെ നോക്കി എന്നിട്ട് തല തിരിച്ചു വച്ചിട്ട് പരുങ്ങി കളിച്ചപ്പോൾ അവൻ പറഞ്ഞു....
"എന്റെ പേര് NIYAZ....... YAAZ എന്ന് വിളിച്ചാൽ മതി...... "(YAAZ)
അപ്പൊ ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു....
"പ്രേത്യേകിച്ചു ഒരു ഫീലിംഗ്സും തോന്നിയില്ല.... പക്ഷെ ഒന്ന് ഞെട്ടിയിട്ടുണ്ട്..... "
Yaaz ഇത് കേട്ടു ചിരിച്ചതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് തല താഴ്ത്തി വച്ചു. പിന്നെ ശാലുനെ നോക്കിയപ്പോൾ എല്ലാരേക്കൾ കൂടുതൽ ഹാപ്പി അവളെ മുഖത്തയിരുന്നു...... അവന്റെ ചെക്കൻ ആണെങ്കിൽ കാണാൻ മൊഞ്ച് എല്ലാം ഉണ്ട് എങ്കിലും yaaz ന്റെ അത്രയൊന്നും വരില്ല..... പിന്നെ മോതിര മാറ്റം ചടങ്ങ് എല്ലാം കഴിഞ്ഞപ്പോൾ എല്ലാരും വന്നിട്ടു മിണ്ടാനും പിന്നെ തമാശ പറഞ്ഞു കളിയാക്കി ചിരിക്കാനും തുടങ്ങി. അങ്ങനെ സമയം അതിന്റ വഴിക്ക് അങ്ങനെ പോയപ്പോൾ ആണ് ഉപ്പ എനിക്ക് ഒരാളെ പരിചയപ്പെടുത്തി തന്നത്..... ഉപ്പാന്റെ ഉറ്റ സുഹൃത്ത് ആയ ആഷിഖ് സൽമാൻ...... കുറച്ചു ദിവസം ഇവർ ഇവിടെ തന്നെ കാണും. അതായത് എന്റെ മാരേജ് കഴിയും വരെ.
അവരെ കണ്ടപ്പോൾ തന്നെ മനസിലാവും ഒരു പാവം ആണെന്ന്. ലോ ക്ലാസ്സ് ടൈപ് ആണെന്ന്. അയാളുമായി എനിക്ക് എന്തോ ബന്ധം ഉള്ളത് പോലെ തോന്നിയതും ഉപ്പ പറഞ്ഞു.
"നിനക്ക് അറിയോ മോളെ..... ഇവൻ എന്റെ കുട്ടിക്കാലം തൊട്ടേ ഉള്ള കൂട്ടുകാരൻ ആണ്.... അന്ന് ഇവൻ ആണ് എന്നെ എല്ലാ അപകടത്തിൽ നിന്നും രക്ഷിച്ചതു..... ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ മോളെ എന്റെ പണ്ടത്തെ എല്ലാ കാര്യവും..... അന്നൊക്കെ ഈ കാണുന്ന വീട് ഒന്നും ഇല്ലായിരുന്നു..... ഇവൻ ഒറ്റ ഒരുത്തൻ കാരണം ആണ് എനിക്ക് ഇപ്പൊ ഇക്കാണ്ന്ന സ്വത്ത് എല്ലാം ഉണ്ടായത്..... ഇതൊക്കെ ശരിക്കും ഇവന് കിട്ടേണ്ടത് ആയിരുന്നു...... ഇവന് അവകാശപ്പെടുന്നതാണ്... പക്ഷെ ഇവൻ എനിക്ക് വേണ്ടി....... "(ഉപ്പ)
"മതിയെടാ....... അതൊക്കെ മറന്നേക്ക്..... വീണ്ടും വീണ്ടും അതേ കാര്യം പറഞ്ഞു സെന്റി അടിക്കല്ലേ...... "(അങ്കിൾ)
എന്ന് പറഞ്ഞു അങ്കിൾ ഉപ്പാന്റെ പുറത്തേക് ഒന്ന് തട്ടി..... അപ്പൊ തന്നെ ഉപ്പ കൺകോണിൽ പടർന്ന കണ്ണീർ ഒപ്പിഎടുത്തു കൊണ്ട് അങ്കിൾനെ നോക്കി ചിരിച്ചു സൈറ്റ് അടിച്ചു. പിന്നെ അവർ അവരെ പാട് നോക്കി പോയപ്പോൾ ഞാൻ ടയേട് ആയത് കൊണ്ട് ഒന്ന് മുകളിൽ പോയി ഫ്രഷ് ആയി വരാം എന്ന് വിചാരിച്ചു. അങ്ങനെ ഈ ലേഹങ്കയും പൊക്കി പോവാൻ നേരം Yaaz കൈ പിടിച്ചു കൊണ്ട് എവിടെക്കാ പോവുന്നെ എന്ന് ചോദിച്ചു. എനിക്ക് ആ പിടുത്തം എനിക്ക് അത്ര ദഹിക്കാത്തതു കൊണ്ട് ഞാൻ കൈ മെല്ലെ വിടുവിച്ചു കൊണ്ട് അവനോട് മുകളിൽ പോയി ഒന്ന് ഫ്രഷ് വരാന്നു പറഞ്ഞു.
"ഓഹ്.... ഓക്കേ..... കമ്പനിക്ക് ഞാനും കൂടെ വരണോ 😁😉......"(yaaz)
അവന്റെ ആ ഇളിച്ചുള്ള ചോദ്യം കേട്ടതും മുഖത്തു ആഞ്ഞു കുത്താൻ തോന്നി പോയി. പിന്നെ ഞാൻ അതേ പോലെ ഇളിച്ചു കൊണ്ട് നോ താങ്ക്സ് എന്ന് പറഞ്ഞു അവിടെന്നു തിരിഞ്ഞു നടന്നു..... അങ്ങനെ stair കയറാൻ നേരം ആണ് ആരോ എന്നെ പിടിച്ചു പിന്നിലേക്ക് വലിച്ചതു. ഞാൻ വീഴാൻ പോയി എങ്കിലും അയാൾ പിടിച്ചത് കൊണ്ട് വീണില്ല. എന്നിട്ട് നേരെ നിന്നിട്ട് പിറകിലെക്ക് നോക്കി. സന അണ്ണാച്ചി ആയിരുന്നു തെണ്ടി കുരിപ്പ്...... ഞാൻ അവളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് കുരക്കാൻ പോയതും പിന്നെ അവളെ മുഖം കണ്ടിട്ട് എന്തോ പന്തികേട് തോന്നി. അങ്ങനെ ഞാൻ അവളെ നേരെ നിർത്തി ചോദിച്ചു.
"എന്താടി..... എന്താ ഒരു പേടിച്ച ഭാവം പോലുണ്ടല്ലോ..... എന്ത സംഭവം...... ഏതേലും ചെക്കനെ കണ്ടു അവനെ പ്രൊപ്പോസ് ചെയ്യാൻ വേണ്ടി എന്നോട് ഹെൽപ് ചോദിക്കാൻ വന്നതാണോ....."
"അതൊന്നും അല്ലെടി..... "(സന)
"അതല്ലെങ്കിൽ പിന്നെ എന്താ..... നീ കാര്യം പറ..... എന്നാലല്ലേ അറിയൂ...... "
"അത് പിന്നെ...... അവൻ..... അവൻ വന്നിട്ടുണ്ട്...... "(സന)
"ഏതു അവൻ......... നീ തേച്ച ആരേലും ആണോ...... "
"അല്ല.... ഞാൻ പറഞ്ഞില്ലേ എന്നെ ഒരുത്തൻ തേച്ചു എന്ന്.... ആ അവൻ വന്നിട്ടുണ്ട്...... എന്നെ കണ്ടപ്പോൾ തന്നെ അവൻ നോക്കാൻ തുടങ്ങിയതാ.... അവന്റെ നോട്ടം കാണുമ്പോൾ തന്നെ അറിയാം എന്നെ തീയിൽ ഇട്ട് കത്തിച്ചു കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്നു..... എനിക്ക് പേടിയാവുന്നു...... എന്നെ തുറിച്ചു നോക്കുമ്പോൾ അവന്റെ കണ്ണ് ചുവന്നു വരുന്നുണ്ട്... പിന്നെ പല്ല് കടിച്ചു പിടിച്ചു കൊണ്ട് എന്നെ നോക്കിയപ്പോൾ അവൻ അവിടെ നിന്ന് ആകെ വിറക്കാ.... റിയ.... എനിക്ക് പേടിയാവാ...... എന്നെ എങ്ങനേലും ഒന്ന് രക്ഷിക്കൂ...... ഇപ്പൊ അവന്റെ മുഖം കാണുമ്പോൾ ഒരു വില്ലൻ ലൂക്ക് ഉണ്ട്.....
എന്നെ കണ്ടാൽ ഒരു സൈക്കോ പോലെയാ അവൻ നോക്കുന്നെ..... എന്നെ അവൻ കൊല്ലും...... എത്ര നേരായി നിന്നെ അല്ലെങ്കിൽ ശാലുനെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി കാത്തു നിൽക്കുന്നു ഞാൻ...... പ്ലീസ്..... ആരോടെലും പറഞ്ഞു അവനെ ഇവിടെന്നു ഓടിക്കോ...... ഉപ്പാട് പറഞ്ഞു ഉപ്പാന്റെ ബോഡി guards വന്നു അവനെ വെളിയിൽ ഇടോ.... നിന്റെ ഉപ്പാനോട് പറയോ.... പ്ലീസ് ഡീീ.... എന്റെ ഉപ്പ അറിഞ്ഞാൽ എന്നെ കൊല്ലും.... അതോണ്ട് നീ നിന്റെ ഉപ്പാനോട് പറഞ്ഞു എങ്ങനെലും അവനെ പുറത്ത് ആകോ...... എനിക്ക് പേടിയാവാ..... "(സന)
ഇവൾ കരഞ്ഞു കൊണ്ടൊക്കെ ഇതൊക്കെ പറയുമ്പോൾ എനിക്ക് തന്നെ കാലും കയ്യും നിന്ന് വിറക്കാൻ തുടങ്ങി.... എത്രയും പെട്ടെന്ന് ഇവിടെന്നു മാരേജ് കഴിഞ്ഞു പോയാൽ മതി എന്ന ചിന്ത വന്നു..... പടച്ചോനെ എന്നെയും ഇവരെയും നീ കാത്തോളണേ...... അവന്റെ ഫ്രണ്ട്സ് കൂടെ ഉണ്ടാവാൻ ചാൻസ് ഉണ്ട് അതുറപ്പാ....... എന്റെ റബ്ബേ സിനു.... 🥺...... എങ്ങനേലും അവരെയൊക്കെ ഇവിടെന്നു പുറത്ത് ഇടണേ........ ഒരു പ്രശ്നവും വരുത്തരുതേ...... എന്ന് മനസിൽ പ്രാർത്ഥിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു.
"നീ പേടിക്കണ്ട..... ഒന്നും സംഭവിക്കില്ല..... അവൻ എന്തിനാ നിന്നെ പേടിപ്പിക്കണേ... നീ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.... പേടിക്കാതെ ഇരിക്ക്..... ഞാൻ ഒന്ന് റൂമിൽ പോയി ഫ്രഷ് ആയിട്ട് വരാം.... അത് വരെ നീ വെയിറ്റ് ചെയ്യ്
..... പിന്നെ... വന്നിട്ടു ഞാൻ ഉപ്പാനോട് എല്ലാ കാര്യങ്ങളും പറയാം..... ആ പിന്നെ.... അല്ലെങ്കിൽ വേണ്ട ഒറ്റയ്ക്ക് നീ ഇവിടെ നിക്കണ്ട.... അതോണ്ട് ആൾക്കാരുടെ ഇടയിൽ പോയി നില്ക്ക്..... ഓക്കേ..... "
എന്ന് പറഞ്ഞു ഞാൻ അവളെ പറഞ്ഞയച്ചു. സത്യം പറഞ്ഞാൽ അവളെക്കാൾ കൂടുതൽ എനിക്കാ ഇപ്പൊ പേടി.... അങ്ങനെ ഇനി എന്താവും എന്നൊക്കെ ആലോചിച്ചു തല ചൊറിഞ്ഞു കൊണ്ട് മുകളിൽ കയറിയതും എനിക്ക് ഹാർട്ട് ബീറ്റ് കൂടാൻ തുടങ്ങി. എന്തിനാ ഇപ്പൊ ഹാർട്ട് ഇങ്ങനെ കിടന്നു തുള്ളണേ എന്ന് വിചാരിച്ചു കൊണ്ട് മുന്നോട്ട് നോക്കിയതും ഒരു ഇളം തെന്നൽ എന്നെ തഴുകി പോയി. ആദ്യം ആ ചെക്കനെ കണ്ടപ്പോൾ ഉണ്ടായ ഫീൽ. ആ സമയം തന്നെ ഗസ്റ്റ് റൂമിനുള്ളിലേക്ക് പോവുന്ന ആളെ കണ്ടതും ഒരു നിമിഷം അടി വയറ്റിൽ ഒരു കുളിര് വന്നു. നേരത്തെ ഞാൻ കണ്ട മൊഞ്ചൻ. പക്ഷെ അവൻ കയറി വാതിൽ അടച്ചതും ഞാൻ ഒന്ന് ഞെട്ടി കൊണ്ട് ചുറ്റും നോക്കി. പിന്നെ തലയിൽ ഒരു അടി കൊടുത്തു കൊണ്ട് അങ്ങോട്ട് പുഞ്ചിരിച്ചു കൊണ്ട് ഓടി.
എന്നിട്ട് ആ റൂമിന്റെ പുറത്ത് നിന്നിട്ട് ആ ഡോറിൽ മുട്ടാൻ തുടങ്ങി. എനിക്ക് അവനെ ഒന്ന് പരിജയപ്പെടണം.... പേര് അറിയണം. ഇല്ലെങ്കിൽ മനസമാധാനം കിട്ടില്ല..... അവന്റെ ശബ്ദം കേൾക്കണം. അവനെ അടുത്ത് നിന്ന് തന്നെ കാണണം..... അവനെ കാണുമ്പോൾ എനിക്ക് നീ കണ്ട്രോൾ തരണേ പടച്ചോനെ എന്ന് മനസിൽ നന്നായി പ്രാർത്ഥിച്ചു കൊണ്ട് കണ്ണ് അടച്ചു. അപ്പോഴേക്കും ആരോ ഡോർ തുറന്നതും ഞാൻ മെല്ലെ കണ്ണ് തുറക്കാൻ തുടങ്ങി. അപ്പോഴേക്കും ഹാർട്ട് എന്തെന്നില്ലാതെ പിടക്കാൻ തുടങ്ങി. കണ്മുന്നിൽ നിൽക്കുന്ന അവനെ കണ്ടതും കയ്യും കാലുo കുഴഞ്ഞു പോവുന്ന പോലെ തോന്നി. അവൻ ആരാ എന്ന് ചോദിച്ചു എന്താ എന്നൊക്കെ ചോദിച്ചു കൊണ്ടേ ഇരിക്കുമ്പോഴും എന്റെ നാവ് ചലിക്കാതെ അവനെ തന്നെ ഇമ ചിമ്മാതെ നോക്കി നിന്നു.
പിന്നെ അവൻ എന്തോ ഇംഗ്ലീഷ് തെറി പറഞ്ഞു വാതിൽ അടക്കാൻ നേരം ഞാൻ കൈ വച്ചു തടഞ്ഞു കൊണ്ട് അവന്റെ ജാക്കറ്റ് പിടിച്ചു വലിച്ചു എന്റെ അടുത്തേക് നിർത്തി അവന്റെ കണ്ണിലേക്കു തന്നെ നോക്കാൻ തുടങ്ങി. അപ്പൊ അവൻ ഒരു ഷോക്ക് അടിച്ച പോലെ എന്നെ തന്നെ എന്റെ രണ്ടു കണ്ണിലെക്കും മാറി മാറി നോക്കി. പിന്നെ എന്റെ കൈ പിടിച്ചു മാറ്റാൻ നോക്കുമ്പോൾ അവനിൽ ഉള്ള എന്റെ പിടി ഞാൻ മുറുക്കി കൊണ്ടേ ഇരുന്നു. അവന്റെ കണ്ണിൽ എന്തോ ദേഷ്യം ആളി കത്തുന്നത് പോലെ തോന്നിയതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവന്റെ മുഖത്തോട് എന്റെ മുഖം അടുപ്പിച്ചു കൊണ്ട് പോയി. അപ്പൊ അവന്റെ കണ്ണ് ദേഷ്യത്തിൽ നിന്ന് വേറെ എന്തൊക്കെയോ ആവാൻ തുടങ്ങിയതും എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല......
അപ്പോഴേക്കും ഞാൻ അറിയാതെ തന്നെ അവന്റെ അധരങ്ങൾ കീഴടക്കിയിരുന്നു. പിന്നെ മെല്ലെ കണ്ണ് അടച്ചു കൊണ്ട് അവനിൽ കൂടുതൽ ചേർന്ന് നിന്നിട്ട് കണ്ണ് തുറന്നപ്പോൾ അവനും കണ്ണ് അടച്ചു വച്ചിട്ട് ഉണ്ടായിരുന്നു. പിന്നെ എന്റെ കയ്യിൽ ഉള്ള പിടി അവൻ വിട്ടിട്ട് അവനും എന്നിൽ കൂടുതൽ ചേർന്ന് കൊണ്ടേ ഇരുന്നു. പക്ഷെ പെട്ടന്ന് ആണ് അവന്റെ കൈ എന്റെ അരയിൽ വന്നു ഇറുക്കി പിടിച്ചത്. പിന്നെ എന്നെ അവൻ കെട്ടിപിടിച്ചിരുന്നു. ആ സമയത്തു എന്റെ കണ്ണ് തള്ളിയതും എവിടെന്നോ വെളിവ് വന്ന പോലെ അവനെ പിടിച്ചു ഒരു തള്ള് ആയിരുന്നു ഞാൻ....
പിന്നെ നെഞ്ചിൽ കൈ വച്ചു കൊണ്ട് നിർത്താതെ ശ്വാസം വലിച്ചു വിട്ട് കൊണ്ടേ ഇരുന്നു.
അവൻ ആണെങ്കിൽ അവന്റെ ചുണ്ട് തുടച്ചു കൊണ്ട് എന്നെ നോകിയതും ഞാൻ അവിടെന്നു തിരിഞ്ഞു എന്റെ റൂമിലേക്ക് ഓടി.......
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
ഇവിടെന്നു അ പിടകോഴി ഓടിയപ്പോൾ തന്നെ ഞാൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് തലയിൽ കൈ വച്ചു. സത്യത്തിൽ എനിക്ക് എന്താ ഇപ്പൊ സംഭവിച്ചേ എന്ന് ഒരെത്തും പിടി കിട്ടുന്നില്ല.... ഒരു പെണ്ണ് വിചാരിച്ചാൽ ആണുങ്ങളുടെ കണ്ട്രോൾ കളയാനും പറ്റും എന്ന് ഇപ്പോഴാ എനിക്ക് മനസിലായെ........ പ്രേതെകിച്ചു ഇവൾ...... ഇവൾക്ക് ഇതൊക്കെ നിസ്സാരം ആയിരിക്കും....... നല്ല പരിജയം ഉണ്ടാവും..... ഇന്ന് എൻഗേജ്മെന്റ് ആണ്. അടുത്ത ആഴ്ച കല്യാണവും. എന്നിട്ട് പോലും പിടകോഴി അടങ്ങി നിൽക്കില്ല...... അവൾ എന്ത് ധൈര്യത്തിൽ ആണ് എന്നെ കിസ്സ് ചെയ്തെ..... അവളെ കുറ്റം പറയാനും പറ്റില്ല അവളെ കണ്ടപ്പോൾ ഞാൻ തന്നെ എന്നെ മറന്നു പോയി.
എനിക്ക് അല്ലേലും എന്താ സംഭവിച്ചേ എന്ന ഞാൻ ആലോചിക്കണേ. ഇത് ഇന്നും ഇന്നലെയും ഒന്നും അല്ല പലവട്ടം അവളെ കാണുമ്പോൾ എന്റെ ഹാർട്ട് എന്തെന്നില്ലാതെ ഇടിക്കാൻ തുടങ്ങും....... പലവട്ടം എന്ന് പറയുമ്പോൾ നിങ്ങൾക് എല്ലാർക്കും ഒരുപാട് സംശയങ്ങൾ ഒക്കെ ഉണ്ടാവും അല്ലെ..... അതൊക്കെ ഞാൻ ഇപ്പൊ തന്നെ തീർക്കാം..... ആദ്യം ഞാൻ എന്റെ പേര് പറയാം...... എന്റെ പേര് സൽമാൻ യാസിർ..... യാസി എന്ന എല്ലാരും വിളിക്കുന്നത്...... പി....
"ടാ യാസി....... മതി അവിടെ നിന്ന് പ്രസംഗിച്ചത്...... വേഗം പോയി ഫ്രഷ് ആവാൻ നോക്ക്....... എന്നിട്ട് വേണം അവളുമാരുടെ മുന്നിൽ പോയി ഞെളിഞ്ഞു നിൽക്കാൻ....... പോ..... "(സിനു)
ഇത് എന്റെ ഫ്രണ്ട് സിനാൻ... സിനു എന്ന് വിളിക്കും....... ഇവൻ പറഞ്ഞ പോലെ തന്നെ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.... എന്നിട്ട് വേണം അവരുടെ മുന്നിൽ പോയി കണിയായി നിൽക്കാൻ...... വേണേൽ ഞാൻ ഫ്രഷ് ആവുന്ന സമയത്ത് തന്നെ എല്ലാം പറഞ്ഞു തരാം.......... ***..... ഹാ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയെ...... ആഹ്.... സിനു..... അവൻ ആരാണെന്നു നിങ്ങൾക് ശരിക്കും മനസിലായി കാണില്ല അല്ലെ..... അത് ഇപ്പൊ എന്നെ കിസ്സ് ചെയ്തിട്ടു പോയ പിടകോഴിയുടെ കാമുകൻ ആണ്. അവൾ തേച്ചിട്ട് പോയതാ അവനെ. അതിന്റ ഒരു വിഷമം ഉണ്ട് ചെക്കന്....
ഇവനെ കൂടാതെ തന്നെ ഇനിയും രണ്ടു പേര് ഉണ്ട്. പക്ഷെ നമുക്ക് ഇപ്പൊ ആവശ്യം അതിൽ ഒരുത്തനെ ആണ്. കാരണം ആ പിടകോഴിയുടെ ഒരു കസിൻ ഇല്ലേ ശാലു ഷഹല...... അവൾ തേച്ചിട്ട് പോയ ആള് ആണ് മറ്റവൻ അജ്മൽ അജു.....പക്ഷെ അതിന്റെ ഒരു തരി വിഷമം പോലും ലെവന് ഇല്ല... ഇങ്ങോട്ട് ഞങ്ങൾ വരുമ്പോൾ അവൻ മാത്രം വരുന്നില്ല എന്നൊക്കെ പറഞ്ഞു എങ്കിലും ഞങ്ങൾ എങ്ങനെയൊക്കെയോ പിടിച്ചു കൊണ്ട് വന്നതാ അവനെ...... പിന്നെ ഈ ഞാൻ..... പെണ്ണിനെ ഒന്നും നോക്കാത്ത ആള് ആണ്. പക്ഷെ ഒരുത്തിയുടെ കരച്ചിലും പിഴിച്ചിലും മൂക്ക് ചീറ്റലും കണ്ടിട്ട് വേറെ നിവർത്തി ഇല്ലാതെ ഓക്കേ പറഞ്ഞു പോയി...ആ സനയെ...
എന്ന് വച്ചു അവളെ ഞാൻ ഒരിക്കലും എന്റെ മനസിൽ വച്ച് ഇരുത്തിയിട്ടില്ല...... എന്ന് വച്ചാൽ എന്റെ മനസിൽ അവൾക്കു ഇരിക്കാൻ പോയിട്ട് നിൽക്കാൻ പോലും ഇടം കൊടുത്തിട്ടില്ല എന്ന് തന്നെ പറയാം....... എനിക്ക് ഒരാളെ ഒരൊറ്റ ആളെ കാണുമ്പോൾ മാത്രമേ ഒരു ചെറിയ ഫീൽ ഒക്കെ വന്നത്.... അത് ആ പിടകോഴിയെ കാണുമ്പോൾ മാത്രം ആണ്. അവൾ വരുമ്പോൾ ഒക്കെ അവളെ തന്നെ നോക്കി നിൽക്കൽ ആണ് എന്റെ പണി. ഹാർട്ട് ആണെങ്കിൽ തുള്ളി ചാടി കളിക്കാ...... എത്ര തന്നെ നെഞ്ചിൽ കൈ വച്ചു അടങ്ങി നിൽക്കാൻ പറയുന്നുണ്ട് എങ്കിലും അടങ്ങില്ല. പിടകോഴിക്ക് എന്നെ ഇതുവരെ കണ്ടിട്ടില്ല...... കാണാൻ ആയിട്ട് ഞാൻ ശ്രമിച്ചിട്ട് പോലും ഇല്ല.
കാരണം എവിടേലും അവളെ മുന്നിൽ പോയി ഞാൻ നിന്നാൽ എനിക്ക് ഹാർട്ട് അറ്റാക്ക് വന്നു ചത്തു പോയാലോ എന്ന് കരുതി. പിന്നെ എന്നെ കണ്ടാൽ ഇനി എന്നോട് വന്നു ഇഷ്ടാണെന്ന് പറയില്ല എന്നെന്ത് ഉറപ്പാ പറയാൻ പറ്റാ.... ഇതുവരെ ചങ്കിന്റെ പെണ്ണ് എന്ന സ്ഥാനം മത്രേ ഞാൻ അവൾക്കു കൊടുത്തിട്ടുള്ളൂ..... അവനെ ഇവൾ തേച്ചപ്പോൾ ഇവൾക്ക് ഉള്ള പണി ആയി തിരിച്ചു അവളെ കസിൻ സഫ്ന സനയെ ഞാൻ തേച്ചു ഒട്ടിച്ചു. അതും ഒരുപാട് തവണ കളിപ്പിച്ചതിന് ശേഷം..... ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുo ഫേക്ക് മെസ്സേജ് ചെയ്തു അവളെ ഒരുപാട് തവണ കളിപ്പിച്ചു... ഇന്ന് കണ്ടപ്പോഴും വെറുതെ അവളെ നോക്കി പേടിപ്പിച്ചു വിട്ടു. ആ പിന്നെ ഞങ്ങൾ ഇപ്പൊ ഇങ്ങോട്ട് വന്നത് അവരോട് പ്രതികാരം ചെയ്യാൻ ഒന്നും അല്ലാട്ടോ.....
എന്റെ ഉപ്പ ആഷിഖ് സൽമാൻ....... ഉപ്പാന്റെ ഉറ്റ സുഹൃത്ത് ആണ് ഈ ഖാലിദ് അൽത്താഫ്..... അതോണ്ട് ഞങ്ങൾ ഫാമിലി അടക്കം ഈ എൻഗേജ്മെന്റ് പാർട്ടിക്ക് വരണം എന്ന് പറഞ്ഞു. പിന്നെ കല്യാണം എല്ലാം കൂടിയതിന് ശേഷം മടങ്ങിയാൽ മതി എന്നും പറഞ്ഞിരുന്നു. അതോണ്ടാ ഇങ്ങോട്ട് വന്നേ.... എനിക്ക് മുന്നേ അറിയാമായിരുന്നു പിടക്കോഴിയുടെ ഉപ്പ എൻറെ ഉപ്പാന്റെ ഫ്രണ്ട് ആണെന്ന്.... പിന്നെ ഒറ്റയ്ക്ക് വരാൻ മൂഡ് ഇല്ലാത്തത് കൊണ്ട് ഇവന്മാരെയും കൂടെ കൂട്ടി..... സ്വന്തം കാമുകിയുടെ കല്യാണം കൂടാൻ വേണ്ടി സിനുക്കും അജുക്കും ഭാഗ്യം കിട്ടി..... ഇനി എന്റെ ജീവിതത്തിൽ സനയെ ഒരിക്കലും സ്വീകരിക്കില്ല....... ഇനി അവളതിന് വേണ്ടി എന്നോട് അടുക്കാൻ വേണ്ടി ശ്രമിച്ചാൽ പിന്നെ അവളെ കുടുക്കാൻ ഉള്ള വഴി എനിക്ക് അറിയാം......
ആ പിന്നെ എനിക്ക് ഫ്രഷ് ആയി കഴിഞ്ഞുട്ടോ..... എന്ന ഞങ്ങൾ താഴേക്ക് പോവാ.... പിന്നെ കാണാം..........
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
എന്റെ റബ്ബേ..... ഞാൻ എന്താ ഈ കാണിച്ചേ...... എന്റള്ളോ........ 🙉🙆🙆.... എനിക്ക് എന്താ പറ്റിയെ... ഞാൻ എന്താ ഇപ്പൊ കാണിച്ചു കൂട്ടിയെ...... ഞാൻ എന്തിനാ അവനേ..... ഒന്നും മനസിലാവുന്നില്ലല്ലോ..... ഞാൻ പടച്ചോനോട് പറഞ്ഞതല്ലേ എനിക്ക് കണ്ട്രോൾ തരണം എന്ന്. പക്ഷെ... എന്നെ ചതിച്ചല്ലോ നീ... ആദ്യം ആയിട്ടാ ഇങ്ങനെയൊക്കെ...... എന്ത് കുരുത്തക്കേട് ഒപ്പിച്ചലും ഇങ്ങനെയുള്ളതോന്നും ഞാൻ ചെയ്യാറില്ല. പക്ഷെ..... ഇപ്പൊ എന്താ ഞാൻ ഇങ്ങനെ ആയെ..... YAAZ നെ കണ്ടപ്പോൾ പോലും ഇങ്ങനെ തോന്നിയിട്ടില്ല......
പിന്നെ ഞാൻ ഓരോന്ന് മനസിൽ പറഞ്ഞു കൊണ്ട് മുഖം കഴുകി ജസ്റ്റ് മുഖത്തെക്ക് ടച്ച് അപ്പ് ചെയ്തിട്ടു താഴേക്ക് ഇറങ്ങി.... പിന്നെ അവരെ കൂടെ ഇരുന്നു കൊണ്ട് സംസാരിച്ചു ഇരുന്നു.... ആകെ അസ്വസ്ഥത പിടി പെടാൻ തുടങ്ങി. എന്നാലും എന്റെ മനസ് ഇവിടെ ഒന്നും അല്ലായിരുന്നു..... കുറച്ചു കഴിഞ്ഞു സന അടുത്ത് വന്നു നിന്നതും എന്നെ നോക്കിയിട്ട് മെല്ലെ ചെവിയിൽ പറഞ്ഞു.
"അവൻ താഴേക്ക് വരുന്നത് കണ്ടു...... കൂടെ നിന്റെയും ഷാലുന്റെയും അവന്മാരും ഉണ്ട്. അതോണ്ട് സൂക്ഷിക്കണം..... "(സന)
ആകെ കുടുങ്ങിയ മട്ടിൽ ആണ് ഞാൻ..... ഈ മൂന്നു പേരുടെ ഇടയിൽ നിന്നിട്ട് ഞാൻ എന്ത് ചെയ്യാനാ..... പടച്ചോനെ സിനു വന്നിട്ട് ഇവിടെ സീൻ ആക്കല്ലേ.... അവന് എന്താ ഈ ഫാമിലിയുമായി ബന്ധം..... എന്തിനാ ഇങ്ങോട്ട് വന്നേ..... എന്നൊക്കെ ഒരു നുറ് കൂട്ടം ചോദ്യവുമായി നിൽക്കുമ്പോൾ ആണ് ആരോ എന്റെ കൈ പിടിച്ചു വലിച്ചത്. Yaaz ആയിരുന്നു അത്. ഞാൻ കൈ വിടുവിക്കാൻ നോക്കുമ്പോൾ എല്ലാരും ചുറ്റും കൂടി നിൽക്കുന്നത് കണ്ടു. സംഭവം എന്താണെന്ന് അറിയാതെ ഞാൻ നോക്കുമ്പോൾ ആണ് ഞങ്ങളെ പോലെ തന്നെ ഷാലുവും അവളെ ചെക്കനും അവിടെ ഡാൻസ് ചെയ്യാൻ വേണ്ടി നിൽക്കുന്നത് കണ്ടത്.
അപ്പൊ ഡാൻസ് ചെയ്യാൻ വേണ്ടി വലിച്ചതാണല്ലേ..... അങ്ങനെ പറഞ്ഞു നിൽകുമ്പോൾ തന്നെ അവിടെ മുഴുവൻ ഒരു സോങ് മുഴങ്ങിയിരുന്നു.....
"🎶kabhi jo badhal..... barse me dhekho thuje aanke...... 🎶"
അതിനൊത്ത് ഞങ്ങൾ ഡാൻസ് ചെയ്യാൻ തുടങ്ങി.... അപ്പോഴാണ് ചെറിയ ഒരു കുളിർ കാറ്റ് വീശിയത്..... അപ്പൊ തന്നെ എനിക്ക് മനസിലായി.... അവൻ ഇങ്ങോട്ട് വന്നു എന്ന്. ഞാൻ കളിക്കുന്നതിനിടയിൽ അങ്ങോട്ട് തല ചെരിച്ചു നോക്കിയതും ആരെയോ രൂക്ഷമായി നോക്കുന്ന അവന്റെ മുഖം ആണ് കണ്ടത്.... ഞാൻ ആ സൈഡിൽ നോക്കാൻ നേരം yaaz എന്നെ പിടിച്ചു അവന്റെ അടുത്ത് നിർത്തിച്ചു. പിന്നെ ഞാൻ മെല്ലെ തിരിഞ്ഞു അ ചെക്കനെ നോക്കിയപ്പോൾ അവൻ എന്നെ നോക്കുന്നത് കണ്ടു. എനിക്ക് ആണെങ്കിൽ yaaz ന്റെ അടുത്ത് നിന്നിട്ട് അവനെ നോക്കുമ്പോൾ ആകെ ചടപ്പ് ഒക്കെ തോന്നി.... പിന്നെ സോങ് തീർന്നതും ഡാൻസ് നിർത്തി ഞാൻ അവൻ ഉള്ള ഭാഗത്ത് ഓടി പോയി..... ഒരു സോറി പറയാം എന്ന് കരുതി.
എന്നിട്ട് അവനെ മുഴുവൻ തിരഞ്ഞപ്പോൾ എവിടെയും കണ്ടില്ല.... ഇത്ര പെട്ടെന്ന് ലെവൻ എവിടെ പോയി എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ലെഹങ്കയും പൊക്കി പിടിച്ചു കൊണ്ട് മുഴുവൻ തിരഞ്ഞു നടന്നു. അപ്പൊ ശാലു എന്റെ അടുത്ത് വന്നിട്ട് ആരെയാ തിരയുന്നത് എന്ന് ചോദിച്ചപ്പോൾ എന്താ പറയാ എന്നറിയാതെ ഞാൻ ഒരു നിമിഷം ആലോചിച്ചു കൊണ്ട് സനയെ ആണെന്ന് പറഞ്ഞു. പിന്നെ എനിക്ക് സിനുന്റെ ഓർമ വന്നതും അവർ വന്ന കാര്യം ഷാലുനോട് പറഞ്ഞു.... അവളെ മുഖം ഇപ്പൊ കാറ്റ് പോകാറായ മട്ടിൽ ഉണ്ട്.... പക്ഷെ അതൊക്കെ നോക്കി നിൽക്കാൻ ഉള്ള ടൈം അല്ല എന്റെ.... എനിക്ക് ഇപ്പൊ മറ്റവനെ കാണണം...... അവനോട് സംസാരിക്കണം..... എന്താ എനിക്ക് ഇങ്ങനെയൊക്കെ തോന്നണേ എന്ന് ഒരു എത്തും പിടി കിട്ടണില്ല....
ഒരു നിമിഷം കണ്ടപ്പോൾ തന്നെ എന്റെ മനസിനെ പിടിച്ചു കുലുക്കാൻ മാത്രം അവനെന്താ ഉള്ളത്..... അപ്പോഴേക്കും സനയെ തേടി കൊണ്ട് ഞങ്ങൾ അവിടെന്നു നേരെ പുറത്ത് ഇറങ്ങി വരാന്തയിലൂടെ നടന്നു.... കാരണം അവിടെ ഒരു റൂം ഉണ്ട്.... സങ്കടം വന്നാൽ എല്ലാം ഞങ്ങൾ അവിടെ ഇരുന്നു ആണ് കരഞ്ഞു തീർക്കാ. അതോണ്ട് ഒരുപക്ഷെ അവൾ അവിടെ ഉണ്ടാവോ എന്ന് വിചാരിച്ചു കൊണ്ട് ഞങ്ങൾ അങ്ങോട്ട് പോയി. അപ്പോഴാണ് ഷാലു നടത്തം നിർത്തി കൊണ്ട് എന്റെ കൈ മുറുക്കി പിടിച്ചത്. ഞാൻ എന്റെ കൈ നോക്കിയിട്ട് അവളെ നോക്കിയപ്പോൾ ഒരു പേടിയോടെ അവൾ മുന്നോട്ട് നോക്കുന്നത് കണ്ടു എന്താണെന്നു അറിയാൻ വേണ്ടി ഞാൻ അങ്ങോട്ട് നോക്കി......
ആ കാഴ്ച കണ്ടു കണ്ണിൽ ഇരുട്ട് കയറിയതും ഞാൻ ഉറക്കെ അലറി വിളിച്ചു......
"""Nooooooooo................🙉........."""
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
(തുടരും)
😁 നന്നായിട്ടുണ്ടങ്കിൽ അഭിപ്രായം പറയാട്ടോ..... ഇനി രണ്ട് പാർട്ട് മാത്രമേയുള്ളൂ.... എന്തായാലും സപ്പോർട്ട് ചെയ്യണേ... നെക്സ്റ്റ് പാർട്ട് നാളെ നൈറ്റ് 8:pm.

0 Comments
Post a Comment