❤റൂബിയ❤
part :36/40
✒sami
@@@@@@@@@@@@@@@@
ആതാടകയെ അടിച്ച് കൊന്ന് ഉപ്പിലിട്ട് പട്ടിക്ക് കൊടുക്കണം .... ശവം "
കോഫിയും കൊണ്ട് കതക് തുറക്കാൻ നോക്കുമ്പോഴാണ് അവന്റെ ഫോണിലുള്ള സംസാരം കേട്ടത് ..,,,,,
ഡാ മരക്കഴുതെ നീ തീർന്നെടാ .....
റുബീ ..ആത്മസം ലയനം ഛെ..!!" ആത്മസംനയനം... എന്തെങ്കിലുമാവട്ടെ അത് കാണിക്കേണ്ട സമയമാണ്..., '
അവൻ എത്ര വരെ പോവുമെന്ന് നോക്കാലൊ .....
പാവമൊ .... അവളൊ .... ദേ .... അവളെയൊക്കെ മൊട്ടയടിച്ച് നാക്കിൽ ശൂലം കുത്തി നാട് കടത്തണം .... ബാക്കിയുള്ളോർക്ക് സമാധാനത്തിൻ ജീവിക്കാലൊ....."
അത്രയും ആയതും ഞാൻ ഇടിച്ച് കയറി കയ്യിലുള്ള കോഫി അവന്റെ തല വഴി ഒഴിച്ചു ....
"ഡാ .... നാറി .... ഞാൻ വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ നീ 'ഇരന്ന് ഇരന്ന് വാങ്ങുന്നൊ ......"
"അയ്യോ... റൂബീ ....നീയെന്താ പറയുന്നെ ..... നിന്നെ ഞാനെന്താ ചെയ്തെ ...."
അയ്യോ ഇള്ളക്കുട്ടി .... നീ എന്താ എന്നെ പറഞ്ഞെ ...... താടകയൊ പട്ടിക്ക് കൊടുക്കാനൊ ....."
ഡീ എന്റെ പൊന്നെ നിന്നെയല്ല ഡാ ...."
അല്ലെന്നൊ പിന്നെ തന്റെ മറ്റവളെയാണൊ ഡാ ... മരക്കഴുതെ ...."
ഡീ .... നിർത്തിക്കോണം .... എന്തെങ്കിലും കിട്ടിയാൽ തുടങ്ങും തലയിൽ കയറി ഡിസ്കോ കളിക്കാൻ ... ആണെഡി ചൂലെ ... നിന്നെ തന്നെയാ പറഞ്ഞെനീ പോയി നിന്റെ കള്ള ഡോക്ടറോഡ് പോയി പറഞ്ഞ് കൊടുക്ക് ,,,,,
താനെല്ലെ പട്ടി കള്ള ഡോക്ടർ കള്ളം പറഞ്ഞ് എന്റെ ഉപ്പച്ചിയെ പറ്റിച്ച് എന്നെ കെട്ടിയതാനല്ലെ... കള്ളൻ ....."
പിന്നെ വാക്ക് കൊണ്ട് മാലപടക്കം പൊട്ടിച്ച് നമ്മൾ കയ്യാങ്കളിയിലേക്ക് വിട്ടു .....
അവസാനം അവനെ ഞാൻ തള്ളി ബെഡിലേക്ക് ഇട്ട് ദേഹത്ത് ചാടിക്കയറി ഇടിക്കാൻ തുടങ്ങി ...
അവനെന്റെ കയ്പിടിച്ച് തിരിച്ച് എന്റെ മേലെ കയറിക്കിടന്ന് തോളത്ത് പിടിച്ച് കടിച്ചു ....
"അയ്യേ ഞാനൊന്നും കണ്ടില്ലേ ....."
ഇതും കണ്ട് കയറി വന്ന ജലൂത്തയുടെ കമന്റ് കേട്ടാണ് നമ്മൾ പരസ്പരം ശ്രദ്ധിച്ചത്....
"അപ്പോൾ തന്നെ അവനെ തള്ളി മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചതും അവനെ കള്ളച്ചിരി ചിരിച്ച് അവിടെ പിടിച്ച് കിടത്തി .....
"ജലൂത്ത നമ്മൾ അൽപം ബിസിയാണ് ആ ഡോറടച്ച് പോയിക്കോളൂ താഴെ വന്നോളാം ...,,,, "
"കഴുത അതും വിളിച്ച് പറഞ്ഞ് എന്റെ മുഖത്തേക്ക് തന്നെ നോക്കാൻ തുടങ്ങി ...,,,, "
നമ്മൾ പണ്ടെ ഒരു ബലഹീനയായോണ്ട് എല്ലാം മറന്ന് അതിൽ ലയിച്ച് കിടന്നു ...,,,,,
അവന്റെ അധരം എന്റെ അധരത്തോട് ചേർന്നപ്പോഴാണ് ഞാൻ സ്വപ്ന ലോകം വിട്ട് താഴോട്ട് വന്നത് ..,,,,,,,
ചോരയുടെ രുചി വായിൽ പടർന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി അവനൊരു വിജയിയെ പോലെ അകന്ന് മാറി .....
"ഇതെന്തിനാണെന്നറിയൊ നിനക്ക് നാക്കിന്നീളം കുറച്ച് കൂടുതലാണ് അത് കുറക്കാൻ വേണ്ടി ..... മനസ്സിലായൊ."
അവന്റെ പ്രവർത്തിയേക്കാൾ വേദന തന്നത് സംസാരത്തിലായിരുന്നു ഒരു പക്ഷെ എന്നോടുള്ള ഇഷ്ടം കൊണ്ട് ഇങ്ങനെ ചെയ്തെങ്കിൽ ഞാൻ സഹിച്ചേനെ ,,,,,
അവനെ തള്ളി മാറ്റി താഴേക്ക് ഇറങ്ങി ,,,,,
മനപ്പൂർവ്വം ഞാൻ അവനിൽ ഒരകലം പാലിച്ചു ,,,,,
'രണ്ട് ദിവസം കഴിഞ്ഞു .... അത്യാവശ്യം പാരയും ഇടിയും ഒഴിച്ച് ബാക്കി എല്ലാം ഒരു പോലെ തന്നെ ' കഴിഞ്ഞു .....
ആ വീടും വീട്കാരും മനസ്സിൽ പൊരുത്തപ്പെട്ടു
മസിലൻ ഒഴികെ ബാക്കിയുള്ളവർ അടുത്ത ആഴ്ച ദുബായിക്ക് തിരിച്ച് പോവും .....
പിന്നെ ഇവിടെ നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഉമ്മമ്മയുടെ വീട്ടിൽ നിൽക്കാൻ പറഞ്ഞു ഈ വർഷത്തെ പഠിപ്പ് കഴിഞ്ഞ് ദുബായിക്ക് പോവാൻ തീരുമാനിച്ചു .....
പക്ഷെ അതിൽ നിന്നൊക്കെ ഊരാനുള്ള വഴി അലോചിച്ച് കൊണ്ടിരുന്നു ,,,,,,
രാവിലെ ഫുഡ് കഴിക്കുമ്പോഴാണ് ഉമ്മച്ചി പറഞ്ഞത് ...,,,,,
"സഫി.... ഇന്ന് ജോലിക്ക് കയറണ്ട ഇവൾക്ക് വീട്ടിൽ പോവാൻ ആഗ്രഹം കാണും നിങ്ങൾ രണ്ടാളും പോയി വാ ....."
അത് കേട്ട് എനിക്ക് ഓണം ബമ്പർ അടിച്ച ഫീലാണെങ്കിലും.... മസിലന്റെ മറുപടി കേട്ട് ഞാനവനെ തുറുക്കനെ നോക്കി....,,,,
എനിക്ക് ഇന്ന് ഹോസ്പിറ്റലിൽ അർജെന്റ് കേസുണ്ട് പോവണം ...."
"ഓ പിന്നെ ....ലേബർ റൂമിൽ കയറ്റി ഇരിക്കുകയായിരിക്കും .... പണ്ടാരക്കാലൻ .... എന്നെ തോൽപ്പിക്കാൻ സ്വയം ഓരോന്ന് ഉണ്ടാക്കിക്കോളും ....."
എന്നെ നോക്കി നന്നായി പുച്ഛിച്ച് എഴുന്നേറ്റ്
ഹോസ്പിറ്റലിലേക്ക് പോയി ...... '
അപ്പോഴാണ് ഉപ്പച്ചി വിളിക്കുന്നത്
(തുടരും)
❤റൂബിയ❤
Part: 37
✒ : sami
@@@@@@@@@@@@@@@@
*
''അടുത്ത ആഴ്ച ഉപ്പച്ചി ദുബായിക്ക് പോയാൽ പിന്നെ കുറേ കഴിഞ്ഞാലെ വരൂ അത്ര വരെ ഉപ്പച്ചീടെ കൂടെ പോയി നിൽക്കാനാണ് വിളിച്ചത് ..,,,,,,
മസിലൻ തെണ്ടിയെ വിളിച്ചപ്പോൾ അവൻ ഇന്ന് ബാഗ്ലൂർക്ക് പോവാണെന്ന് പറഞ്ഞുത്രെ ....,,,,
താഴെ ഉമ്മച്ചിയോട് പോയി പറഞ്ഞപ്പോൾ മൂപ്പത്തി എന്നാ, വീട്ടിൽ പോയി നിന്നൊ അവൻ വന്നാൽ അങ്ങോട്ട് വിടാമെന്ന് പറഞ്ഞു ,,,,,,
ഏതായാലും കിട്ടിയ അവസരം പാഴാക്കാതെ ഞാൻ പെട്ടിയും കിടക്കയും കൊണ്ട് അജുവിനെ വിളിച്ച് വീട്ടിലേക്ക് ഇറങ്ങി .....
വഴിയിൽ വെച്ച് മസിലനെ വിളിച്ചപ്പോൾ അവൻ ഹോസ്പിറ്റലിൽ ഒരു മീറ്റിംഗിലാണ് അത് കഴിഞ്ഞ് ബാഗ്ലൂർ ഒരു ഹോസ്പിറ്റൽ കേസുമായി പോവാണെന്ന് പറഞ്ഞ് എനിക്ക് പറയാനുള്ളത് കേൾക്കക്കൂടി ചെയ്യാതെ ഫോൺ കട്ടാക്കി സ്വിച്ച് ഓഫാക്കിയിട്ടു ..,,,, "
എത്ര ദേശ്യമാണെങ്കിലും ചില സമയത്തെ അവന്റെ അവോയിഡ് വല്ലാത്ത സങ്കടമാണ് ..,,,,'
എന്റെ മുഖം കണ്ട് അജുവിന് ഏകദേശം കാര്യം പിടികിട്ടിയത് കൊണ്ട് എന്റെ മൂഡ് മാറ്റാനെന്നോണം ചളിയിടിച്ച് മരിക്കുന്നുണ്ട് .....
അതിലൊന്നും വല്യ കാര്യമില്ലാന്ന് കണ്ടത് കൊണ്ട് എന്നെയും കൂട്ടി സിറ്റിയിലെ ഏറ്റവും നല്ല ഹോട്ടലായ റോയൽ താജിൽ കയറി നല്ല കുഴിമന്തിയും ഡ്രെഫ്രെചിക്കനും ഓഡർ ചെയ്തു .....
ഫുഡ് നമ്മളെ ബലഹീനതയായോണ്ട് പിന്നെ ഫുഡു ഒരു വല്ലാത്ത യുദ്ധമായിരുന്നു ....
ഒക്കെ കഴിഞ്ഞ്
അജുവിനെ ബില്ലടക്കാൻ ഏൽപിച്ച് ആടിപ്പാടി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ആ കാഴ്ച കണ്ടത്
മസിലൻ ഏതോ പെണ്ണിനേയും ചേർത്ത് പിടിച്ച് പൊട്ടിച്ചിരിച്ച് ഇറങ്ങി വരുന്നു....
ഞാൻ അവൻ കാണാതിരിക്കാൻ തൂണിന്റെ മറവിലേക്ക് മാറിനിന്നു ...
എന്തോ മനസ്സൊക്കെ ആകെ അസ്വസ്ഥമാവാൻ തുടങ്ങി ..... കണ്ണൊക്കെ നിറഞ്ഞ് തുളുമ്പി ഒരു തുള്ളി ഒളിച്ച് വെച്ച അവന്റെ പേരെഴുതിയ മഹറിലേക്ക് വീണു ,,,,,
പെട്ടന്ന് അജു എന്റെ കയ്പിടിച്ച് വലിച്ചതും ഞാൻ ഞെട്ടിത്തിരിഞ്ഞ് അവനെ നോക്കി
പിന്നെ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു ..,,,,
കാര്യം മനസ്സിലാവാതെ പകപ്പോടെ നോക്കിയ അവന് ഞാൻ പാർകിങ്ങിലേക്ക് മസിലൻ അവളേയും ചേർത്ത് പിടിച്ച് നടക്കുന്നത് കാണിച്ച് കൊടുത്തു,,,,,,
അത് കണ്ടപ്പോൾ ദേശ്യം കൊണ്ട് അജുവിന്റെ കയ് മുറുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു ...,,,,,,
എന്നിട്ടും എന്നെ പലതും പറഞ്ഞ് സമാധാനിപ്പിച്ച് പുറത്ത് നിർത്തി അവൻ റിസപ്ക്ഷനിലേക്ക് 'കയറിപ്പോയി ..
പെട്ടന്ന് ഇറങ്ങി വന്ന് എന്നേയും കൊണ്ട് വീട്ടിലേക്ക് വിട്ടു .....
നമ്മൾ പരസ്പരം ഒന്നും സംസാരിച്ചില്ല ....
അവന്റെ കലിപ്പ് മൊത്തം സ്പീഡിലുള്ള ഡ്രെവിംഗിൽ കാണായിരുന്നു ,,,,,
എന്നെ ഇറക്കി ഒന്നും പറയാതെ അവൻ പോയി ....
ഉപ്പച്ചി ചോദിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞ് കിടന്നു ...,,,,,,,
എന്റെ മുഖത്തെ സങ്കടം അവനെ പിരിഞ്ഞ് നിൽകുന്നതാണെന്ന് കരുതി പാവം .....
എന്തിനാണ് കരയുന്നതെന്നാെ എന്തിനാണ് ഇത്ര സങ്കടമെന്നൊ അറിയില്ല
അവനോട് എനിക്ക് ദേശ്യം മാത്രമല്ലെയുള്ളൂ ....,,,,
ഉപ്പച്ചി നിർബന്ധിച്ചപ്പോൾ ഇറങ്ങി കുറച്ച് ഫുഡും കഴിച്ച് പോയി കിടന്നു ...
രാത്രി ഫോൺ റിംങ്ങ് ചെയ്യുന്നത് കേട്ട് സമയം നോക്കിയപ്പോൾ രണ്ട് മണി ..,,,
അജുവാണ് വിളിച്ചത്
അവൻ പറയുന്ന കാര്യം കേട്ട് ഹൃദയം നിലക്കുന്നത് പോലെ തോന്നി
"ഡീ .... ആ പന്ന@&#££&@ നമ്മളെ ചതിക്കുകയാണെങ്കിൽ അവൻ ഇനി അനുഭവിക്കും..... അവൻ പോയത് അവളുടെ കൂടെയാണ് ..,,,,തൽ കാലം നമ്മൾ കണ്ടതും അറിഞ്ഞതും ' ആരും അറിയരുത്, "
സങ്കടം കൊണ്ട് വാക്കുകൾ ഉരുണ്ട് തൊണ്ടയിൽ കുരുങ്ങി നിന്നു '..,,,,,
"അ .... അജു.... നീ .... നീ .....വെറുതെ പറയല്ലെ .... "
"ഞാനെന്തിന് നിന്നെ പറ്റിക്കണം .... തൽകാലം നമ്മൾ ഇതറിഞ്ഞത് അവനറിയണ്ട ,,,
അവനുള്ളത് നമുക്ക് കൊടുക്കാം ....,,
അവനെ ഓർത്ത് ഒരു തുള്ളി കണ്ണീര് 'നിന്റെ കണ്ണിൽ നിന്ന് ഇനി വീഴരുത്"......
അവനൊന്ന് മൂളിക്കൊടുത്ത് ഫോൺ കട്ടാക്കി
ആദ്യം അവനെ കണ്ടത് മുതലുള്ളത് മനസ്സിൽ വന്നു .....
മനസ്സിൽ ആകെ വെറുപ്പ് പടരാൻ തുടങ്ങി
പിറ്റേന്ന് രാവിലെ അജു വന്ന് ഇടിച്ച് പിഴിഞ്ഞ് എഴുന്നേൽപിച്ചു .....
കുറച്ച് സമയം മമ്മയുടെ അടുത്തേക്ക് പോയി കത്തി വെച്ചപ്പോൾ മനസ്സൊക്കെ പഴയ പോലെയായി ,,,,,
ഉപ്പച്ചി ഉച്ചയ്ക് ഹോസ്പിറ്റലിൽ പോയപ്പോൾ ആകെ ബോറഡിക്കാൻ തുടങ്ങിയപ്പോൾ ഉപ്പച്ചീന്റെ മുറിയിൽ കയറി
ഉപ്പച്ചി നന്നായി വായിക്കും
ഒത്തിരി പുസ്തകവും ഉണ്ട്
തീരെ ഉറക്ക് കിട്ടാത്തപ്പോൾ അതൊക്കെ എടുത്ത് ഒരു പേജ് വായിക്കണം ഉറക്ക് ഗുളികയേക്കാൾ ഫലം നൽകും .....
അപ്പോഴാണ് ഉപ്പച്ചീന്റെ ബെഡിൽ ഒരു വലിയ പുസ്തകം കണ്ടത്
മാധവികുട്ടിടെ പഴയ ഒരു പുസ്തകമാണ്
പലപ്പോഴും ഉപ്പച്ചി ഉറങ്ങാൻ നേരം അത് എടുത്ത് വായിക്കുന്നത് ഞാൻ കാണാറുണ്ട് ,,,,,
എന്തോ അതൊന്ന് വായിക്കാൻ തോന്നി എടുത്ത് തുറന്നപ്പോൾ
ആദ്യ പേജിൽ കണ്ടത്
"ഒരു പാട്സ്നേഹത്തോടെ സറാഇഷാഖ് "
എന്ന വരിയാണ് അപ്പോൾ ഇത് അവർ ഉപ്പച്ചിക്ക് നൽകിയതായിരിക്കും ....
വെറുപ്പ് മാത്രമുള്ള അവരുടെ സമ്മാനം സൂക്ഷിച്ച് വെക്കുന്നത് എന്തിനാണ്
മറ്റൊരു പേജിൽ ഫോട്ടോ പോലെ എന്തോ കണ്ടതും
എന്തോ അത് തുറക്കുമ്പോൾ മനസ്സ് വല്ലാതെ പിടക്കാൻ തുടങ്ങി
കണ്ണും ചിമ്മി അതെടുത്ത് ......തുറന്നതും
അദ്യ ഫോട്ടൊ ഞാനും ഉപ്പച്ചിയും ചേർന്നതായിരുന്നു
അൽപം ആശ്വാസത്തോടെ അടുത്ത ഫോട്ടൊയൊക്കെ ഞാൻ മാത്രവും ഉള്ളതാണ്
ഞാൻ ചിരിച്ച് കൊണ്ട് അതൊക്കെ അതിൽ തന്നെ വെച്ച് തിരിഞ്ഞപ്പോഴാണ്
താഴെ വീണ ആ ചെറിയ ഫോട്ടൊ ഞാൻ കണ്ടത്
അത് നോക്കിയതും അതിന്റെ പുറത്ത് എഴുതിയതും കണ്ട് എന്റെ മനസ്സ് ആകെ അസ്വസ്ഥമായി ....
കണ്ണുകൾ മനോഹരമായി എഴുതിയ സാറ ബീഗത്തിന്റെ നല്ല മൊഞ്ചത്തിയായുള്ള പഴയ ഒരു ഫോട്ടൊ.....
ഇത്രയും ഭംഗി അവരുടെ കണ്ണിനുണ്ടൊ ....
കാണാൻ എന്നെ മുറിച്ച് വെച്ച പോലുള്ള ഫോട്ടൊ
ആ തടിച്ച ഫ്രെം കണ്ണടക്കുള്ളിൽ ഒരിക്കൽ പോലും ആ കണ്ണ് ഞാൻ ശ്രദ്ധിച്ചിട്ടില്ല ....ഇത്രേം ഒരുക്കത്തിൽ അവരെ കണ്ടിട്ടുമില്ല ...
അതിന്റെ പിറകിൽ ഉപ്പച്ചിയുടെ കൈപ്പടയിൽ എഴുതിയത് കണ്ട് എന്റെ കണ്ണ് അറിയാതെ നിറഞ്ഞു
"എന്റെ മാത്രം സുറുമീ .... നീയില്ലാത്ത ലോകത്ത് വർണങ്ങൾ അസ്തമിച്ചിരിക്കുന്നു ....മഴ മറന്നിരിക്കുന്നു .... ''
ഞാൻ കണ്ണ് തുടച്ച് ആ പുസ്തകം അവിടെ തന്നെ വെച്ച് പുറത്തിറങ്ങി ...',,,,,,
ആതള്ളയോട് വെറുപ്പിലും മേലെ പക തോന്നുന്നു ഇത്രയും സ്നേഹമുള്ള ഉപ്പച്ചിയെ വിട്ട് പോയവൾ...... സ്വാർഥ....
എല്ലാരും സ്വാർഥരാണ് .....
പ്രണയിക്കുന്നവർ എന്നും തോൽക്കാൻ വിധിച്ചവരായിരിക്കും .........
എന്റെ ഉപ്പച്ചിയെ പോലെ സങ്കടപ്പെട്ട് ജീവിതം തീർകേണ്ടവരരുത് അത് കൊണ്ട് അവനെ മറക്കണം
പലതും ചിന്തിച്ച് ഉറക്കത്തിലേക്ക് വീണു .....
അടുത്ത് ആരോ ഇറുക്കിപിടിച്ച് കിടക്കുന്നത് പോലെ തോന്നി ഞെട്ടി എഴുന്നേറ്റതും
എന്നെ ചുറ്റി വരഞ്ഞ് കിടന്ന് ഉറങ്ങുന്ന മസിലനെ കണ്ട് എന്റെ ഉള്ളിലൂടെ ഒരാളൽ പോയി .....
(തുടരും)
❤റൂബിയ❤
part: 38
✒ Sami
@@@@@@@@@@@@@@@@
*പടച്ചോനെ ഈ തെണ്ടി എപ്പോൾ വന്നു ....!!
പതുക്കെ അവനെ ഉണർത്താതെ എഴുന്നേറ്റ് പോവാൻ ശ്രമിച്ചിട്ടും കിടന്നെടുക്കൽ നിന്ന് ഒന്നനങ്ങാൻ പോലും വയ്യാതെ പാണ്ടി ലോറിക്ക് അടിയിൽപെട്ട തവളയുടെ അവസ്ഥയായി നമ്മളെത് ......
ഈ തെണ്ടിചോറിന് പകരം സിമന്റും പൂഴിയുമാണൊ ഉരുട്ടിക്കേറ്റുന്നത്...."
അല്ലെങ്കിൽ തന്നെ ഇവനോട് എന്തിനാ ഇത്ര അനുകമ്പ....
ചവിട്ടി താഴെയിട്ട് എഴുന്നേറ്റ് പോയേക്കാം ....."
അല്ലെങ്കിൽ വേണ്ട പണി ഇരന്ന് വാങ്ങുന്ന പോലെയാവും ...
നമ്മളെ തലയിലെ ബൾബ് ഫ്യൂസ് പോയതോണ്ട് ഇപ്പം കത്തുന്നും ഇല്ല ....
പിന്നെ ഒരു വഴിയും ഇല്ലാതെ കുറച്ച് മുടി എടുത്ത് അവന്റെ ചെവിയിൽ തലോടി .....
അപ്പോൾ അവൻ
"ഹേയ് ....ബേബി ....കമോൺ ... ഉമ്മ ... "
എന്നും പറഞ്ഞ് കുറച്ച്കൂടെ ഇറുക്കിപ്പിടിച്ചു ... "
പിന്നെ ഒന്നും നോക്കിയില്ല തലക്കിട്ട് ഒന്ന് കൊടുത്ത് ഉറങ്ങിയപോലെ കിടന്നു .....
പെട്ടന്ന് ഉറക്ക് ഞെട്ടി അവൻ മേലോട്ടും എന്നെയും ചുറ്റും ഒക്കെ നോക്കി എണീറ്റിരുന്നു .....
വീണ്ടും കിടന്നു .... ഉറങ്ങിയെന്ന് ഉറപ്പാക്കും ഞാൻ പതുക്കെ എഴുന്നേറ്റ് താഴേക്ക് പോയി ,,,,,,
അടുക്കളയിൽ മമ്മ തിരക്കിട്ട പണിയിലാണ് ഉപ്പച്ചിയും ഉണ്ട് ...,,,,,
മരുമോനെ സൽക്കരിക്കാനുള്ള തിരക്കാണ്....
" പഴയ പ്രണയം പൊടി തട്ടിയെടുത്ത് കിളവൻ കിളവിയേയും കൊണ്ട് നാടുവിട്ടു ....,,,,, "
അവര് കേൾക്കാൻ മാത്രം ഉറക്കെ പറഞ്ഞ് അടുക്കളയിലേക്ക് കയറി ....
ഈ ട്രോളൽ പതിവായുള്ളത് കൊണ്ട് ഉപ്പച്ചി ഒന്ന് കോട്ടുവാ ഇട്ട് ജോലി തുടർന്നു
മമ്മ തിരിഞ്ഞ് പോലും നോക്കിയില്ല ,,,,,,
" ഉപ്പച്ചീ ..... ഇപ്പോഴെത്തെ കിളവൻമാരൊക്കെ ഒരു ഉത്തരവാദിത്തം ഇല്ലാതായാൽ ഭാവി തലമുറ എങ്ങനെ നന്നാവും ...... പറ ..,,,,,, "
" അത് തന്നെ...... കെട്ടിച്ച് വിട്ട പെൺപിള്ളേര് കതക് പോലും പൂട്ടാതെ കിടന്നുറങ്ങും .... എന്നിട്ടൊവല്ല്യ ഉത്തരവാദിത്തം പ്രസംഘിച്ച് വലിയ ആളാവും ...... എന്താ ചെയ്യാമോളെ .... കാലം പോയ പോക്കല്ലെ,,,, .... "?
അത് നമ്മക്ക് ഇട്ട് തന്നതായോണ്ട് ... ചമ്മിയത് പുറത്ത് കാണിക്കാതെ ഫുഡ് തുറന്ന് നോക്കി ,,,,,,
"മോളെ അവൻ ഫ്രഷായില്ലെ .... ഫുഡ് കഴിക്കാൻ വരാൻ പറ ...,,, "
" ബോധം കെട്ടുറങ്ങുന്നുണ്ട് .... ഉപ്പച്ചി തന്നെ പോയി വിളിച്ചേക്ക് ...."
ഞാൻ പൊരിച്ച് വെച്ച ചിക്കൻ പീസ് കടിച്ച് പറിച്ച് കൊണ്ട് പറഞ്ഞു
" അതിന് അവൻ ഇപ്പോൾ കയറിപ്പോയതല്ലെ ഉള്ളൂ അപ്പോഴേക്ക് ഉറങ്ങിയൊ ....."
ഉപ്പച്ചിയുടെ മറുപടി കേട്ട് കഴിച്ചോണ്ട് നിൽക്കുന്നത് തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി ....,,,,,
"ഡീ ...: ആക്രാന്തം പിടിച്ച് തിന്നണ്ട ആരും എടുത്ത് കൊണ്ട് പോവില്ല നിനക്ക് തന്നെ തിന്നാം ....,, "
ഉപ്പച്ചി വെള്ളം കയ്യിൽ തന്ന് തലക്ക് കൊട്ടിക്കൊണ്ട് പറഞ്ഞു ,,,,'
ഓഹ് ഗോഡ് അവൻ എനിക്കിട്ട് വെച്ചതാണല്ലെ... അപ്പോൾ തലക്ക് കൊട്ടിയതും മനസ്സിലായിക്കാണും .... എന്റെ കാര്യം ഗോപി ...."
അതും മനസ്സിൽ പറഞ്ഞ് നേരെ നോക്കിയപ്പോൾ അവൻ ഫ്രഷായി ഇറങ്ങി വരുന്നു ,,,,,
എന്നെ നോക്കി പിരികം പൊന്തിച്ച് ചിരിക്കുന്നുണ്ട്......
അവനെ കണ്ടപ്പോൾ ഇന്നലെ കണ്ടത് മനസ്സിലേക്ക് വന്നതും ഞാൻ മുഖം തിരിച്ചു ......
അവനെ നോക്കാതെ ഫുഡ് ടേബിളിൽ കൊണ്ട് വെച്ചു ,,,,,
ഉപ്പച്ചി നിർബന്ധിച്ചപ്പോൾ അവന്റെ അടുത്ത് തന്നെ ഞാനിരുന്നു ,,,,
ഫുഡ് പ്ലേറ്റിലിട്ട് കഴിക്കാൻ നേരം
അവൻ അർജന്റ് കോൾ എന്നും പറഞ്ഞ് ഫോണും പൊക്കിപ്പിടിച്ച് മേലോട്ട് തന്നെ പോയി
അവനെ കാത്ത് അവിടെ തന്നെ ഇരിക്കുമ്പോഴാണ് അജു ഓടിപ്പിടിച്ച് വന്നത് ...
"നീയെന്താടി.... ഇത്രേം ദിവസം പട്ടിണിയാണൊ ... ഇത്രേം ഫുഡ് ഉണ്ടാക്കി തിന്നാൻ എന്റെ മമ്മയേം വിളിച്ച് വന്നത് ....."
എന്നും പറഞ്ഞ് എന്റെ അടുത്ത് ഇരുന്ന് എന്റെ പ്ലേറ്റിൽ കയ്യിട്ട് തിന്നാൻ തുടങ്ങി ,,,,
മമ്മഓടി വന്ന് വേറെ കൊടുത്ത് എന്തോക്കെയൊ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും അവൻ കേൾക്കാൻ കൂട്ടാക്കാതെ എന്തൊക്കെയൊ സംസാരിക്കാണ് ,,,,,
അവന്റെ കളി കണ്ട് നമ്മൾ വാ പൊളിച്ച് നോക്കുന്നത് കണ്ട് കുറച്ച് വാരി എന്റെ വായേലും വെച്ചു തന്നു .....
അതും കണ്ടാണ് മസിലൻ താഴേക്ക് വന്നത്
അവന്റെ കലിപ്പ് മുഖം കണ്ട് എനിക്ക് വല്ലാത്ത പേടി തോന്നി
ഞാൻ മേലോട്ട് തന്നെ നോക്കുന്നത് കണ്ടിട്ടാവണം
അജു തിരിഞ്ഞപ്പോഴാണ് താഴേക്ക് ഇറങ്ങി വരുന്ന മസിലനെ കണ്ടത്
അവനൊന്ന് ഞെട്ടി എന്നെ ദയനീയമായി നോക്കി .....
ഞാൻ ചിരി കടിച്ച് പിടിച്ച് ഫുഡ് അവന്റെ മുന്നിലേക്ക് വെച്ച് വേറെ പ്ലെയിറ്റ് എടുത്ത് മസില നെ നോക്കാതെ കഴിച്ച് എഴുന്നേറ്റു
പിന്നെ രണ്ട് ഡോക്ടർമാരും ഹോസ്പിറ്റൽ കാര്യങ്ങളും മറ്റും സംസാരിക്കാൻ തുടങ്ങിയപ്പോൾ അതിന്റെ ഇടയിൽ തല കൊണ്ട് വെച്ച് ഉള്ള വെളിവും കൂടി ഇല്ലാതാക്കെണ്ട എന്ന് കരുതി നമ്മൾ പുറത്ത് ഗാർഡനിൽ ഇരുന്നു
അവിടേക്ക് അജു വന്ന് അച്ചുവിനെ വീഡിയോ കോൾ ചെയ്ത് സംസാരിച്ച് 'സമയം കളഞ്ഞു
രാത്രി മുറിയിൽ ചെന്നപ്പോൾ
മസിലൻ കുട്ടി ട്രൗസറും ഇട്ട് ലാപ്പിൽ കാര്യമായി എന്തോ ചെയ്യുന്നു
വേഗം കബോർഡ് തുറന്ന് ട്രസ്സ് നോക്കിയപ്പോൾ ആദ്യം കണ്ടത് ഷോട്ട്സും അജുവിന്റെ ടീഷേർട്ടും ' അതും എടുത്ത് ഫ്രഷായി ഇറങ്ങിയപ്പോൾ മസിലൻ വല്ലാത്ത നോട്ടം നോക്കുന്നു
അതൊന്നും വല്യ കാര്യമാക്കാതെ ഇറങ്ങി അവനെ ശ്രദ്ധിക്കാതെ ' പോയിക്കിടന്നുറങ്ങി ,,,'
കുറച്ച് കഴിഞ്ഞ് ശരീരത്തിൽ എന്തോ ഇഴയുന്ന പോലെ തോന്നി ഞെട്ടി എഴുന്നേറ്റതും
മസിലൻ എന്റെ ചുണ്ടുകളെ ലക്ഷ്യം വെച്ച് വരുന്നു
കയ്കൾ നഗ്നമായ വയറിൽ പരതി നടക്കുന്നു .....
എന്റെ ശരീരം വിറയലോട് കൂടെ ഒരാളൽ പോയി
സർവ്വ ശക്തിയിൽ അവനെ തള്ളി മാറ്റി എഴുന്നേറ്റ് മാറിയിരുന്നു ...
കോപം കൊണ്ട് ഞാനവന്റെ നേരെ വിരൽ ചൂണ്ടി ....
"താ....ൻ ഇത്രയ്ക്ക് വൃത്തികെട്ടവനാണൊ .,,?...ശ്ശെ .... നാണം ഇല്ലല്ലൊ ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളെ ശരീരത്തിൽ തൊടാൻ .....!!"
@@@@@@@@@@@@@@@
കോപത്തോടെ അവളുടെ സംസാരം കേട്ട്' ഞാനവളെ നോക്കി ചിരിച്ചു ...,,,,
"അത്രക്ക് നാണിക്കാനും സമ്മതം ചോദിക്കാനും എന്തിരിക്കുന്നു ... ഞാൻ തൊട്ടത് എന്റെ ഭാര്യയെയല്ലെ ....."
"ഓഹ് .... അപ്പോൾ മുതലെടുപ്പാണല്ലെ ....? ഭാര്യയാണെങ്കിലും അവളുടെ ശരീരം സ്വന്തമാക്കുന്നതിന് മുമ്പ് സമ്മതം വാങ്ങുന്നത് ഒരു ആണത്തം ഉള്ളവർക്ക് പറഞ്ഞതാണ് ......!!
അല്ലെങ്കിൽ തന്നെ പോലുള്ളവർക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവണം എന്നില്ല ......"
അവളുടെ പരിഹാസത്തോടെയുള്ള സംസാരം കേട്ട് കലിപ്പിൽ എന്റെ കയ് അവളുടെ മുഖത്ത് പതിച്ചു ...,,,,,,
അടി കിട്ടിയതും മുഖത്ത് കയ് വെച്ച് കണ്ണ് നിറച്ച് എന്നെ തന്നെ നോക്കുന്ന അവളെ നോക്കി ഞാൻ പറഞ്ഞു ...'',,
നീയെന്റെ ആണത്തം ചോദ്യം ചെയ്ത സ്ഥിതിക്ക് ഇത് തന്നത് ഞാൻ ആണാണെന്നുള്ള തെളിവിനാണ് ... കാരണം ഞാൻ പറയാം അതും കേട്ടൊ ....."
വേണ്ട എനിക്ക് കേൾക്കണ്ട ......"
അതും പറഞ്ഞ് എഴുന്നേറ്റ് പോവാൻ നിന്ന അവളെ കയ്യിൽ പിടിച്ച് അവിടെ നിർത്തി .....
ഒരിക്കലും തുറന്ന് പറയാത്ത എന്റെ പ്രണയം പറയാൻ .....
(തുടരും)
❤റൂബിയ❤
Part : 39
✒ Sami
@@@@@@@@@@@@@@@@@@@@
*
കേൾക്കണം ....!!
കേൾക്കാതെ ഒരടി അനങ്ങിപ്പോയാൽ പിന്നെ .....
ബാക്കി പറയാതെ കത്തിവന്ന ദേശ്യം കയ് ചുരുട്ടി ശ്വാസം വലിച്ച് വിട്ട് നിയന്ത്രിച്ച് അവളെ പിടിച്ച് നിർത്തി .....
എന്റെ കലിപ്പ് കണ്ട് പകപ്പോടെ നോക്കുന്ന അവളെ നോക്കി ചിരിച്ചു
പതിയെ തല്ലിയ കവിളിൽ കയ് വെച്ചു.....
സോറീ ... ഖൽബേ... എന്നെ നീയിങ്ങനെ ദേശ്യം പിടിപ്പിക്കല്ലെ .... പ്ലീസ് .... നിന്നെ ഞാൻ ഒന്ന് നുള്ളി നോവിക്കാൻ ആഗ്രഹിക്കുന്നില്ല .... കാരണം ....റൂബീ ഞാൻ പ്രണയിച്ചത് നിന്നെയാണ് നിന്നെ മാത്രം....
ഓർമ വെച്ച നാൾ മുതൽ എന്റെ മനസ്സിൽ കടന്ന് വന്നത് നീയാണ് ....പരസ്പരം കാണാതെ മിണ്ടാതെ ഇത്രയും ആഴത്തിൽ പ്രണയം വേരിറങ്ങുമെന്ന് മനസ്സിലാക്കിയതും നിന്നെ കണ്ടാണ് ...,,,,,, ആ നീ എന്നെ മനസ്സിലാക്കാതെ അകലുമ്പോൾ എന്തോ ഉൾകൊള്ളാൻ കഴിയുന്നില്ല..... എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല ..... "
ഇത്രയും അവളുടെ കണ്ണിൽ നോക്കി പറഞ്ഞതും
അവൾ പൊട്ടിച്ചിരിച്ചു കയ് മുട്ടാൻ തുടങ്ങി ....,,,.
"wa.... w!! " സമ്മതിച്ചിരിക്കുന്നു മിസ്റ്റർ "വാഹിദ് മുസാഫിർ.."
എന്താ ഒരു ഒറജിനാലിറ്റി .... ഒരു സംശയം ഈ സ്ക്രിപ്റ്റ് നിങ്ങൾ സ്വയം ഉണ്ടാക്കിയതൊ.... അല്ലെങ്കിൽ .... മറ്റാരെങ്കിലുമാണൊ .....,,,,,"
അവളുടെ ആ ചോദ്യത്തിൽ തന്നെയറിയാം ഞാൻ അവളുടെ മനസ്സിൽ എത്രമാത്രം അകലത്തിലാണ് എന്ന് .....
എന്തോ കണ്ണ് നിറയാൻ തുടങ്ങിയപ്പോൾ അതിനെ കൺട്രോൾ ചെയ്ത് അവളെ നേരെ നിന്നു ....,,,,,
" റൂബി ..... എനിക്കറിയില്ല നിന്നെ എങ്ങനെ വിശ്വസിപ്പിക്കണമെന്ന് .... ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണ് എന്നാണൊ നിനക്കത് സ്വയം ബോദ്യപ്പെടുന്നത് അന്ന് നിനക്ക് എന്റെ അടുത്തേക്ക് വരാം ...... പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ ചേർത്ത് പിടിക്കാൻ ഞാൻ ഉണ്ടാവും ...."
അത്രയും പറഞ്ഞ് ഞാൻ ബാൽക്കണിയുടെ ഡോർ തുറന്ന് പുറത്തേക്ക് നടന്നു ., ',,,,,
തുടരെ തുടരെ ശ്വാസം വലിച്ച് വിട്ട് ഒന്ന് റിലാക്സായി അവിടെയുള്ള ചെയറിൽ ഇരുന്ന് ഉറങ്ങിപ്പോയി .....,,,,,
രാവിലെ കണ്ണിലേക്ക് വെളിച്ചം കുത്തിക്കയറിയപ്പോഴാണ് ഉറക്കം തെളിഞ്ഞത്
ഒന്ന് കയ്യൊക്കെ കുടഞ്ഞ് എഴുന്നേറ്റപ്പോൾ കണ്ടത് റൂബിയും ഉപ്പച്ചിയും കൂടെ അജുവും മോണിംഗ് വാക്കിന് പോവുന്നതാണ് ....,,,,,
എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അവനിൽ ഇത്രയും ഇമ്പോർട്ടെന്റ് കൊടുക്കുന്നത് കാണുമ്പോഴാണ് എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാതിരിക്കുന്നത് ,,,,,
പിന്നെ അതികം ചിന്തിക്കാതെ ഫ്രഷായി വന്ന് ആ മുറി മൊത്തം വീക്ഷിച്ചു ...,,''
അപ്പോഴാണ് ഡോറിൽ മുട്ട് കേൾക്കുന്നത് പോയപ്പോൾ അജുവിന്റെ മമ്മയാണ് ചായയും കൊണ്ട് വന്നതാണ് ....,,,,,
ഞാനൊന്ന് പുഞ്ചിരിച്ച് വാങ്ങിയതും
അവരെന്നെ തന്നെ നോക്കി പറഞ്ഞു ...,,,,,
" മോനെ അവളും മോനും നല്ല രസത്തിലല്ല എന്ന് എനിക്കറിയാം .... അതിന് ഒരു കാരണം എന്റെ മോനായിരിക്കുമെന്നും അറിയാം .....
അവരങ്ങനെയാണ് അവർക്ക് തമ്മിൽ പിരിയാനൊ വഴക്കിടാനൊ പറ്റില്ല ..,,,, അവരുടെ സ്നേഹത്തിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് പോലും ഞങ്ങൾക്ക് അറിയില്ല ..,, പക്ഷെ ഒന്ന് ഉറപ്പാണ് മോനെ നിന്നെ അവൾക്ക് ഒരു പാടിഷ്ടാണ് ..... "
അതും പറഞ്ഞ് അവർ പോയതും ഞാൻ അവളുടെ മുറി മൊത്തം ഒന്ന് വീക്ഷിച്ചു .....
ഒരോ മുക്കിലും മൂലയിലും അജുവിന്റെ പ്രസന്സ് ഉണ്ട് ..... അവിടെ ഒക്കെ ഒരിക്കലും എനിക്ക് എത്താൻ കഴിയില്ല ....
അങ്ങനെ കരുതി അവളെ ഉപേക്ഷിക്കാനും വയ്യ .....
ഇനി ഒക്കെ ശരിയാക്കാൻ അവൾക്കെ കഴിയൂ സാഹിബ എന്റെ സാഹിക്ക് .... അവൾ എന്റെ നല്ല ഫ്രന്റാണ് കസിൻസിസ്റ്ററാണ് .... എന്റെ എല്ലാമെല്ലാമായ സൈഫിന്റെ പെണ്ണാണ് ......
ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു സംശയം വരും ഇവളാണൊ ഇന്നലെ കണ്ടവളെന്ന് .... അതെ അവളെ സേഫിൽ എത്തികേണ്ടതും ശ്രദ്ധിക്കേണ്ടതും എന്റെ കടമയാണ് ....
അത് വഴിയേ നിങ്ങൾക്ക് മനസ്സിലാവും
അവളോട് ഞാനിത്രയും കടപ്പെട്ടത് എന്തിനാണെന്ന് .... അവൾ വിളിച്ചാൽ എന്ത് തിരക്കിലും ഓടിപ്പോവുന്നത് എന്തിനാണെന്ന് ഒക്കെയും ....
അവളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ
പതിവ് മറുപടി തന്നെ നിന്റെ കലിപ്പ് അടക്കിവെച്ച് അവളോട് സോഫ്റ്റായി പെരുമാറണമത്രെ .....
അല്ലെങ്കിലും എനിക്കിത് വേണം അവളെ കെട്ടുമ്പോൾ ആലോചിക്കണമായിരുന്നു
ആരോട് പറയാൻ .... ആര് കേൾക്കാൻ ......
@@@@@@@@@@@@@@@@@@
" റുബീ എനിക്ക് വയ്യ .... അവൻ വലിയ കാര്യമായി വന്ന പ്രണയം എട്ടായി മടക്കി പോക്കറ്റിൽ വെച്ചപ്പോൾ സമാദാനം ആയല്ലൊ നിനക്ക് ....."
മോണിംഗ് വാക്ക് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഇന്നലെ നടന്നത് അജുവിനോട് പറഞ്ഞപ്പോൾ അവന്റെ മറുപടിയാണ് ഇത് .....
"അതിന് എന്താ അതും അവന്റെ അടുത്ത അടവായിരിക്കും ...."
"എനിക്ക് തോന്നുന്നില്ല..... അതിൽ വല്ല സത്യവും ഉണ്ടൊ എന്ന് നോക്കാതെ.... അങ്ങനെ പറയണ്ടായിരുന്നു ....."
"ലോകത്ത് ആദ്യമായി ആയിരിക്കും മുഖം അടിച്ച് പൊളിച്ച് പ്രൊപ്പോസ് ചെയ്യുന്നത് ....."
അത് നിന്റെ കയ്യിലിരിപ്പിന്റെ താണ് ......"
ഡാ .... നീ എന്റെ സൈഡൊ അവന്റെ സൈഡൊ ....."
"ന്യായത്തിന്റെ .... ഭാഗത്ത് ... ഇനി ഇതും പറഞ്ഞ് ഹീറ്റാവണ്ട നിന്റെ കെട്ടിയോൻ നിന്നെ കാത്ത് നിൽകുന്നുണ്ടാവും ..... പോയി സോറി പറ ..''"
എന്റെ പട്ടി പറയും ..... അവനാണ് ആദ്യം എനിക്കിട്ട് ചൊറിയാൻ വന്നത് ...."
എന്റെ പൊന്നേ ..... നമിച്ചു നീ പോയാൽ മതി ... "
എന്നെ തള്ളിവിട്ട് അവൻ പോയതും മുറിയിലേക്ക് വിട്ട് ഫ്രഷാവാൻ കയറാൻ ഡ്രസ്സ് എടുക്കാൻ കമ്പോഡ് തുറന്നതും ഞാൻ ഞെട്ടിപ്പോയി ....
(തുടരും) #📙 നോവൽ #📙 നോവൽ
കമന്റുകള്‍
❤റൂബിയ❤
Part : 40
✒ Sami
@@@@@@@@@@@@@@@@@
*
ഡ്രസ്സ് എടുക്കാൻ കമ്പോഡ് തുറന്നപ്പോഴുള്ള അവസ്ഥ കണ്ട് ഞാൻ മസിലനെ നോക്കി
തെണ്ടി ലാപ്പിൽ തലയും താഴ്തി ഇരിക്കാണ് .....
ഡോ.... എന്റെ ഡ്രസ്സ് എവിടെ ....?"
അവിടെയൊക്കെ തന്നെ കാണും.... "
അവൻ അതിൽ തന്നെ നോക്കി ഉത്തരം തന്നു
അതല്ല .... ഞാൻ ഇടാറുള്ള എന്റെ ഡ്രസ്സ് ....."
അതിൽ നന്നായി നോക്ക് തന്റെ മുഴുവനും അതിലുണ്ട് .... മാത്രവുമല്ല .... എന്റെതും കുറച്ച് ഉണ്ട് ...."
ഇതൊന്നും അല്ല ....." "
പിന്നാരുടെ ഡ്രസ്സ്...."!!
എ... എന്റെ അല്ല .... അജൂൻെറ "
അവന്റെ ഡ്രസ്സ് അവന്റെ വീട്ടിൽ കാണും .... നിനക്ക് പെണ്ണിന്റെ വേഷം പറ്റില്ലെങ്കിൽ എന്റെത് ഇട്ടോളൂ ...."
നിന്റെത് എന്റെ പട്ടിക്ക് വേണം ....."
ഓഹ് .... അപ്പോൾ തന്റെ പട്ടിയാണൊ എന്റെ അടിച്ച് മാറ്റിയ ആ പഴയ ബ്ലാക്ക് ഷേർട്ട് സൂക്ഷിച്ച് വെച്ചത് ......"
(പടച്ചോനെ .....!! ഈ ഭൂമി ഒന്ന് പിളർന്നെങ്കിൽ ഈ പണ്ടാരക്കാലൻ അതിൽ താഴ്ന്ന് പോയേനെ .....
ആകെ നാറാൻ പോവാണല്ലൊ .... ഇനി എന്ത് മറുപടി പറയും ....)
അ.. അത് ... ഞ..''ഞാൻ ....
ഏത് ' ഷർട്ട് ..... എനിക്കറിയില്ല '... അതവിടെയെങ്ങാനും അന്ന് കളഞ്ഞതാണ്.. 'എനിക്കറിയില്ല ......"
അതും പറഞ്ഞ് ഞാൻ മുഖം വെട്ടിച്ചതും അവൻ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു .....
അതിന് നീയിത്ര കിടന്ന് വിയർക്കെണ്ട .... ഭാര്യേ ..... എനിക്കത് വല്ലാണ്ട് ഇഷ്ടായി..... "
അവൻ എന്റെ കണ്ണിൽ നോക്കി പറഞ്ഞതും ഞാൻ അവന്റെ നെഞ്ചിൽ കയ് വെച്ച് തള്ളി മാറ്റാൻ ശ്രമിച്ചതും അവൻ കയ്പിടിച്ച് വെച്ചു ......
സോറീ ....."
അവൻ പുഞ്ചിരിച്ച് എന്നോട് പറഞ്ഞതും ഞാൻ മുഖം തിരിച്ചു .....
I love you ... "
അതും പറഞ്ഞ് എന്നിൽ നിന്ന് അകന്ന് മാറി ...."
ഞാൻ അവിടെയുള്ള എന്റെ ഡ്രസ്സ് എടുത്ത് ഫ്രഷാവാൻ കയറി .....
വൈകുന്നേരം ഫോണും തോണ്ടിയിരിക്കുമ്പോഴാണ് മസിലൻ അടുത്ത് വന്നിരുന്നത് .....
ഞാൻ വല്യ കാര്യമാക്കാതെ ജോലി തുടർന്നുകൊണ്ടിരുന്നു ..,,,,
റൂബീ ...... ഡാ.. ഞാൻ ഒരു കാര്യം പറയട്ടെ ,,,.."
എവിടെ നമ്മൾ മെയിൻറാകാൻ പോയില്ല ,,,,,
റൂബീ ..... ഇങ്ങ് നോക്ക് ....."
ഞാൻ ഫോണെടുത്ത് വല്യ കാര്യായി സെൽഫി എടുക്കാൻ കാമറ ഓണാക്കിയതും
ഫോൺ വായുവിൽ പറന്ന് മുറ്റത്ത് ചിതറിയിരിക്കുന്നു!! ,,,,,
@@@@@@@@@@@@@@@@
ഈ കുരിപ്പിനേം കൂട്ടി പുറത്ത് പോവാന്ന് കരുതി ചോദിക്കാൻ വിളിച്ചപ്പോൾ അവളെ ഹലാക്കിലെ ജാഢ .....
ഞാൻ വിളിച്ചത് ഒന്ന് നോക്കുക കൂടി ചെയ്യാതെ സെൽഫി എടുക്കുന്നു ....
മക്കാച്ചി മോറത്തി ....
കലിപ്പ് കേരി അവളുടെ
ഫോൺ തട്ടി താഴെയിട്ട് പൊളിച്ചു .....
ഉണ്ടക്കണ്ണും വെച്ച് ദഹിപ്പിക്കുന്ന അവളുടെ മുന്നിൽ താണ് പോയാൽ പല്ലും നഖവും മാത്രമെ രാക്ഷസി ബാക്കി വെക്കൂ ....
അത് കൊണ്ട് നല്ല കലിപ്പിൽ അവളെ നോക്കി .....
" അഞ്ച് മിനുട്ടിൽ റെഡിയായി .... എനിക്കൊപ്പം നീ പുറത്തേക്ക് വന്നോളണം.... കേട്ടല്ലൊ .... അല്ലെങ്കിൽ ഈ ഫോണിന് പകരം തല ഞാൻ പൊളിക്കും ...."
പെണ്ണ് പേടിച്ചിട്ടുണ്ട് പതിയെ എന്നെ തന്നെ നോക്കി ഫ്രഷാവാൻ കയറി .....
അവൾക്ക് ഇടാൻ ഫുൾ ബ്ലാക്ക് സിംപിൾ സൽവാർ എടുത്ത് വെച്ചു ഞാൻ ഫ്രഷായി താഴെയിറങ്ങി .....,,,,
കുറച്ച് കഴിഞ്ഞപ്പോൾ സ്റ്റെപ്പ് ഇറങ്ങി വരുന്നവളെ നോക്കി ഞാൻ ഇമ ചിമ്മാതെ നോക്കി ...,,,,,,
അത്രയും മനോഹരിയായിരുന്നു ..... മാലാഖ പോലുണ്ട് കാണാൻ ... "
ഞാനവളെ തന്നെ നോക്കി യാന്ത്രികമായി കാറിൽ കയറി ബാക്കിൽ ഇരിക്കാൻ നിന്ന അവൾക്ക് ഫ്രൻഡ് ഡോർ തുറന്ന് കൊടുത്ത് കയറാൻ പറഞ്ഞു ,,,,,,
മടിച്ചാണെങ്കിലും അടുത്തിരുന്ന അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ....
ആകയ്കൾ എന്റെ കയ്ക്കുള്ളിലാക്കി അവളെ കണ്ണിലേക്ക് നോക്കി പറഞ്ഞു
...,,,,,
I Love you ...."
ആ സമയം അവളുടെ കണ്ണുകൾ പറയാതെ എന്നോടുള്ള ഇഷ്ടം പറയുന്നുണ്ടായിരുന്നു ....
പിന്നെന്തോ ഓർത്ത പോലെ അവൾ കയ് വലിച്ച് സീറ്റ് ബെൽറ്റ് ഇട്ട് പതിവ് ജാഡയിട്ട് ഇരുന്നു ,,,,,,
ഞാൻ നല്ല റൊമാൻറിക്ക് സോങ്ങും വെച്ച്
അടുത്തുള്ള കൂൾ കഫേലേക്ക് വിട്ടു ,,,,,
@@@@@@@@@@@@@@@@@@
മസിലനെ ഇട്ട് കലിപ്പ് കേറ്റണ്ട എന്ന് കരുതിയാണ് നമ്മള്
ഇറങ്ങിയത്
കയറിയപ്പോൾ മുതലുള്ള അവന്റെ നോട്ടവും പെരുമാറ്റവും കാരണം ആകെ ചടച്ച് പണ്ടാരം അടങ്ങി ...,,,,
ആദ്യം തന്നെ പോയത് ഫിസ്സിലോട്ടാണ് ... ഇവിടെത്തെ ഏറ്റവും വലിയ കൂൾബാറാണ് ...
ഇവിടെ കപ്പിൾസ് സ്പെഷൽ എന്നൊരു ഐറ്റം ഉണ്ട് നമ്മുടെ പേര് എഴുതി ഡെക്കറേറ്റ് ചെയ്ത് ഉള്ള ഒരു പാർട്ടി ഡിഷാണ്..... ഐസ് ക്രീം ഒക്കെയാണ് ബേസ് ....
അത് കഴിക്കാനായി മാത്രം കപ്പിൾസും ലൗവേഴ്സും ക്യൂ വാണ്...
ഇവിടെ വന്നാൽ വല്ലാത്ത റൊമാൻറിക്ക് ഫീലാണ്.....
ഇവിടെയുള്ളതിൽ കുറച്ച് മാത്രമെ ഫ്രൻസ് ഒക്കെയുണ്ടാവൂ ....
ഞാനും അജുവും അച്ചുവും ഒരിക്കെ വന്ന് അവരോടെ കപ്പിൾസ് സ്പെഷൽ ചോദിച്ചു പേര് മൂന്ന് പേരുടേയും പറഞ്ഞ് കൊടുത്തു .... അവര് എന്നെ വല്ലാത്ത നോട്ടം ഞാനൊന്ന് സൈറ്റഡിച്ചതും അവൾ കിളിപോയി ഒര് നോട്ടം നോക്കി രക്ഷപ്പെട്ടു ..., '',,,
അതിന് ശേഷം ഇന്നാണ് ഈ വഴി വന്നത് ....
അതും മസിലന്റെ കൂടെ .....
അവൻ എന്റെ മുഖത്തിന് നേരെ വരൽ ഞൊടിച്ചപ്പോഴാണ് ഇത്രേം സമയം അവനെ നോക്കിയാണ് സ്വപ്നം കണ്ടത് എന്ന് മനസ്സിലായത് .,,,,,
"ഹലോ .... മേഡം ... ഇനിയെന്തെങ്കിലും വേണൊ ...."
മസിലന്റെ ചോദ്യം കേട്ട് ഞാൻ വേണ്ടെന്ന് തലയാട്ടി ....
അവൻ വല്ലാത്ത സൈറ്റഡിച്ച് ചിരി ചിരിച്ച് തലയാട്ടി ...."
ശ്ശെ !! നാണം കെട്ടു ...ഇവൻ എന്താണ് ഓഡർ ചെയ്തിട്ടുണ്ടാവുക ....
എന്നായാൽ എനിക്കെന്താ .... കോപ്പ് ...ഹും .... "
@@@@@@@@@@@@@@@@@@
അവിടെ മൊത്തം ഒരു റൊമാൻറിക്ക് ഫീൽ....
ഡിം ലൈറ്റ് ... നേരിയ റൊമാൻറിക്ക് മ്യൂസിക്ക് .. സ്വന്തം മൊഞ്ചത്തിപ്പെണ്ണ് ....ഏസി യുടെ തണുപ്പിൽ മൊത്തത്തിൽ ഒരു കുളിര്.....
പടച്ചോനെ ഹൃദയം ഒക്കെ കൈവിട്ട് പോവുമെന്നാ തോന്നുന്നെ .... കൺട്രോൾ തന്നേക്കണെ .... അല്ലേൽ ഇവളെ കയ്കൊണ്ട് ചാവേണ്ട വരും ...."
അവളുടെ പിടക്കുന്ന സുറുമക്കണ്ണുകൾ ഒരു നിമിഷം കണ്ണുമായി ഉടക്കി ......
പരസ്പരം കണ്ണുൾ കോർത്തു ....
അവ പലതിനും വേണ്ടി ദാഹിച്ചു ....കയ്കൾ പരസ്പരം ചേർന്നു ....
അധരങ്ങൾ ചേരാൻ തുടങ്ങുമ്പോഴാണ് .....
" സർ "എന്ന വിളി കേട്ടത് ....
ഓഡറുമായി വെയിറ്റർ തെണ്ടി വന്നതാണ് വല്ലാത്ത ടൈം മിങ്ങ് അനിയാ എന്നും മനസ്സിൽ പറഞ്ഞ് പുഞ്ചിരിച്ച് അത് വാങ്ങി .....
അവളെ നോക്കിയപ്പോൾ ഇത്രയും തണുപ്പിലും വിയർത്ത് ഒലിക്കുന്നു ....
ഞാൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി .....
അത്രവരെ കണ്ട ചമ്മിയഭാവം മാറി അവൾ എന്നെ കൂർപ്പിച്ച് നോക്കി ......
" റൂബീ .... ഐ ലവ് യൂ .... എത്ര വട്ടം എത്ര ഉച്ചത്തിൽ ഈ ലോകം മുഴുവൻ കേൾക്കാൻ .... വേണമെങ്കിൽ ഞാൻ പറയാം ..... നീയെനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്നറിയാമൊ.... ഇല്ല എനിക്ക് പോലും അറിയില്ല .... "
അത്രയും പുഞ്ചിരിച്ച് അവളെ കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞ് .... ഓഡർ ചെയ്ത കപ്പിൾസ് സ്പെഷൽ അവൾക്ക് നേരെ നീട്ടി ....."
പതിയെ എന്നെ നോക്കി ചിരിച്ച് അവൾ അത് വാങ്ങി കഴിക്കാൻ തുടങ്ങി ....
ചെറുതായി ആ കണ്ണ് നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു .....
കഴിക്കുന്നതിനിടയിൽ എന്നെ നോക്കി എന്തോ പറയാൻ തുടങ്ങുമ്പോഴാണ്
പിറകിൽ നിന്ന് ആരോ വിളിച്ചത് ....
"വാഹിദ് സർ ... "
(തുടരും)

0 Comments
Post a Comment