Part : 31/35
✒ Sami
@@@@@@@@@@@@@@@@@
ആരോ ചെക്കൻ എത്തിയെന്ന് വിളിച്ച് പറഞ്ഞതും എല്ലാവരും പുറത്തേക്ക് ഓടി ....
നമ്മളെ നെഞ്ചത്ത് നിന്ന് ആരൊക്കെയൊ കിടന്ന് തുള്ളിക്കളിക്കാൻ തുടങ്ങി....
എന്നെ റൂമിൽ ഇട്ട് എല്ലാ സ്ത്രീജനങ്ങളും ആ കോന്തനെ കാണാൻ ഓടിയപ്പോൾ അജുവിനെ മിസ്സ് കോൾ ചെയ്തു ,,,,,
അപ്പോൾ തന്നെ അവൻ റൂമിലെത്തിയതും ഞാനവനെ ഇറുക്കി കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.....
"പറ്റില്ല അജൂ എന്നെക്കൊണ്ട് പറ്റില്ല ......"
പ്ലീസ് നമുക്ക് നിക്കാഹ് മൊടക്കാം അജൂ .... എനിക്ക് വയ്യടാ ...".
റൂബീ ഡാ'' 'ഇങ്ങനെ കരയല്ലെ .... എല്ലാം ശരിയാക്കാം നമുക്ക്... ഞാനുണ്ട് ...."
അവനെന്നെ അടർത്തിമാറ്റി കണ്ണ് തുടച്ചു .....
അവന്റെ കണ്ണും നിറഞ്ഞത് കണ്ട് ഞാനവനെ വീണ്ടും ഇറുക്കി പിടിച്ചു .....
"അജൂI Love you
അജൂ... എനിക്ക് നിന്നെ ഇഷ്ടാടാ .... നീയില്ലാതെ എനിക്ക് പറ്റില്ലെടാ ..... എന്നെ അവന് കൊടുക്കല്ലെടാ .... അത് മുടക്കെടാ .... പ്ലീസ് ...."
അവനിൽ ഒരു ഞെട്ടൽ വന്നത് ഞാനറിഞ്ഞു'... പെട്ടന്ന് പരിഭ്രാന്തിയോടെ അവനെന്നെ അകത്തി മാറ്റി ......
റൂ... റൂബീ... തമാശകളിക്കേണ്ട സമയമല്ല ഇത് നിന്റെ നിക്കാഹാണ് താഴെ നടക്കുന്നത് ..... ഉപ്പച്ചിയെ ഓർത്ത് നീയൊന്ന് അടങ്ങ് ... പ്ലീസ് ...."
കയ് കൂപ്പി അവനത് പറയുമ്പോഴും അവന്റെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു ......
പരസ്പരം അകലുകയാണെന്ന ഫീൽ ഞങ്ങളിൽ വന്ന് പോയത് കൊണ്ട് കയ് കൂട്ടിപ്പിടിച്ച് അവന്റെ നെഞ്ചിൽ കിടന്ന് കരയുകയായിന്നു ....
വാതിൽക്കൽ മുരടനക്കം കേട്ട് ഞങ്ങൾ ഞെട്ടി.., തിരിഞ്ഞപ്പോൾ കണ്ടത് ഉപ്പച്ചിയേയും മസിലനെയുമാണ് .....!!;..
മസിലന്റെ കണ്ണിൽ ഇത് വരെ കാണാത്ത കോപം എനിക്ക് കാണാൻ കഴിഞ്ഞു ഉപ്പച്ചി അകത്ത് കയറ്റി അവിടെ നിന്ന് പോയതിന്റെ പിറകെ അജു ഇറങ്ങാൻ നിന്നതും മസിലൻ കയ്പിടിച്ച് അവിടെ നിർത്തി ....,,,,,
എന്നിട്ട് ഒരു പരിഹാസ ചിരിയോടെ ഡോർ അടച്ച് എന്റെ മുന്നിൽ നിന്ന് അജു വിനെ നോക്കി സംസാരിക്കാൻ തുടങ്ങി .....
" അജൂ.... നിക്കാഹിന്റെ സദസ്സിൽ നിന്റെ കുറവ് കണ്ടപ്പോൾ ഞാനൂഹിച്ചു'.. ഇവിടെ ഉണ്ടാവുമെന്ന് .... അതേതായാലും തെറ്റിയില്ല .....
നിന്നെ ഇപ്പോൾ ഞാനിവിടെ നിർത്തിയത് വേറൊന്നിനുമല്ല .... നിക്കാഹ് കാണാത്ത സ്ഥിതിക്ക് മഹർ എന്റെ പേര് കൊത്തിയ മഹർ എന്റെ ഭാര്യ എന്റെ സ്വന്തം ഭാര്യ റൂബിയ വാഹിദ് മുസാഫിറിന്റെ കഴുത്തിൽ ഇടുന്നത് നീ കാണണം .... അത് എന്തിനാണെന്ന് വെച്ചാൽ നിനക്ക്. ഇവളെ കാണുമ്പോൾ ഇത് ഓർമ്മ വരണം ...." "
അത്രയും പരിഹാസച്ചിരിയോടെ അജുവിനെ നോക്കി പറഞ്ഞതും ഞാൻ കലിപ്പിൽ നോക്കി .....
അവൻ മഹർ എന്റെ നേരെ ഉയർത്തിയതും ഞാൻ തടഞ്ഞ് അതിന് വേണ്ടി കയ് നീട്ടി...,,,,,,
അവൻ എന്താന്നുള്ള രീതിയിൽ എന്നെ നോക്കി നെറ്റി ചുളുക്കി
"
"ഒന്നിന്റെ അധികാരത്തിലും എന്റെ കഴുത്തിൽ ഇത് വീഴരുത് .... നിങ്ങളെ പരിഹാസത്തോടുള്ള സംസാരത്തിൽ പറഞ്ഞ മഹർ അത് നിങ്ങൾ കെട്ടരുത് ....."
അങ്ങനെ പറഞ്ഞാൽ എങ്ങനാ ഭാര്യേ .... ഇതൊരു ചടങ്ങല്ലെ .....
അത് ഞാൻ നടത്തിയില്ലെങ്കിൽ മോശമാണ് ...."
അത്രയും പറഞ്ഞ് കഴിയും മുന്നെ എന്നെ ബലമായി പിടിച്ച് എന്റെ കഴുത്തിൽ കെട്ടി എന്നെ കട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു .... "
ഞാനവനെ സർവ്വ ശക്തിയും എടുത്ത് തള്ളിമാറ്റി ....."
അജു പെട്ടന്ന് തന്നെ ഡോറ് തുറന്ന് പുറത്തേക്ക് പോയി ....
ഞാൻ കണ്ണ് നിറച്ച് അവനെ രൂക്ഷമായി നോക്കി ....
" റുബീ .... തന്റെ ദേശ്യം കാണാനും വല്ലാത്ത മൊഞ്ചാണ് കേട്ടൊ ...."
എന്നാ പിന്നെ ടൈം കളയേണ്ട നമുക്ക് പുറത്തേക്ക് ഇറങ്ങാം ...."
അവൻ എന്നെ നോക്കി ചിരിച്ച് കയ് പിടിച്ചതും ഞാൻ തട്ടി മാറ്റി ....
അപ്പോൾ തന്നെ അവൻ കലിപ്പിൽ ചുമരോട് ചേർത്ത് നിർത്തി .....
ഡി ..... മോളെ നിന്റെ ദേശ്യം മറ്റവനോട് മതി .... എന്നോട് തീർക്കണ്ട .... എന്നെ നിനക്ക് അറിയില്ല ... നല്ലതാണെങ്കിൽ ഞാൻ നല്ലതാണ് തെറ്റിയാൽ ചെറ്റയും വെറുതെ എന്റെ സ്വഭാവം ബെടക്കാക്കണ്ട ..... പിന്നെ ഈ കരച്ചിലും ദേശ്യവും ഇവിടെ കളഞ്ഞ് പുറത്ത് ഇറങ്ങിയാൽ മതി ..... കേട്ടല്ലൊ ....."
അവന്റെ കലിപ്പിലുള്ള മുഖം കണ്ട് എന്റെ ശരീരം വിറക്കാൻ തുടങ്ങി .... ഞാൻ യാന്ത്രികമായി തലയാട്ടി കൊടുത്തു ....
ചിരിക്കെ ടി ...."
ഞാൻ ഞെട്ടി അവനെ നോക്കി ....
കണ്ണ് തുടച്ച് ചിരിക്കാൻ പറഞ്ഞത് കേട്ടില്ലെ .... "
ഞാൻ കണ്ണ് തുടച്ച് ചിരിച്ചു ....
അവൻ അപ്പോൾ തന്നെ കവിളിൽ തട്ടി ഗുഡ് ഗേൾ എന്നും പറഞ്ഞ് ഒന്ന് പിച്ചി .....
വാതിലിൽ തട്ടാനും മുട്ടാനും തുടങ്ങിയപ്പോൾ ..
കയ്പിടിച്ച് പുറത്തേക്ക് ഇറങ്ങി
"ഞങ്ങൾ കരുതി ഇവൻ ആക്രാന്തം കൊണ്ട്ആഘോഷം തുടങ്ങിയെന്ന് ....."
പുറത്ത് ഇറങ്ങിയതും ഇന്നലെ സെൽഫിയിൽ കണ്ട പെണ്ണ് ഞങ്ങൾക്ക് കേൾക്കാൻ മാത്രം പറഞ്ഞതും അവൻ എന്നെ നോക്കി വശ്യമായി ചിരിച്ച് സൈറ്റഡിച്ചു......
അവന്റെ സ്വഭാവം എത്ര പെട്ടന്നാണ് മാറുന്നത് ഒന്നിനെ വരെ തോൽപിക്കും .....
എന്റെ കണ്ണ് അജുവിനെ തേടിയെങ്കിലും കണ്ടില്ല .....
കുറേ ഫോട്ടോയും തിരക്കും കഴിഞ്ഞ്
ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു ....
ഒര് വറ്റ് പോലും കഴിക്കാൻ കഴിയാതെ ഞാൻ എളം വരക്കുന്നത് കണ്ട് മസിലൻ എന്റെ മുഖത്തേക്ക് കലിപ്പിൽ നോക്കിയതും ഞാൻ എന്തൊക്കെയൊ തിന്ന് എഴുന്നേറ്റു ....
വാഷ് റൂമിൽ കയറാൻ നേരം ആരോ കയ്യിൽ പിടിച്ചതും എന്നെ നോക്കി ചിരിച്ച് അജു ....
കയ്യിൽ ഒരു പ്ലേറ്റ് ഫുഡും ....
ഞാൻ മസിലനെ തിരിഞ്ഞ് നോക്കിയപ്പോൾ അച്ചു പിടിച്ച് വെച്ച് കത്തി വെക്കുന്നു .....
ഇത് ഇവരെ പക്കാ പ്ലാനായോണ്ട് ഞാനൊന്നും ചിന്തിക്കാതെ അവൻ വാരി തരുന്നത് കഴിക്കാൻ തുടങ്ങി .....
എന്തിനോ നമ്മളെ കണ്ണ് അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
ഒരു വിധം കയ്യിനൊരു കടിയും കൊടുത്ത് തീറ്റ അവസാനിപ്പിച്ച് വാഷ് റൂമിൽ കയറി ഒന്ന് മൊത്തത്തിൽ നോക്കി ശെരിയാക്കുമ്പോൾ
പിറകിൽ മസിലൻ കയ്കെട്ടി ചിരിക്കുന്നു .....
ഞാൻ അവനെ മറികടന്ന് ഇറങ്ങാൻ നിന്നതും അവൻ എന്നെ പിടിച്ച് എന്റെ കണ്ണിലേക്ക് നോക്കി .....
സോറീ .... റൂബീ .... ഞാനപ്പോഴെത്തെ ദേശ്യത്തിന് പറഞ്ഞ് പോയതാണ് ..... sorry baby ... love You so much ....."
അതും പറഞ്ഞ് അവൻ മുഖത്തോട്മുഖം അടുപ്പിച്ചതും ഞാൻ വെട്ടിച്ച് പുറത്തിറങ്ങി .....
ആകെ കൂടി പിരാന്തായ അവസ്ഥ അവൻ എന്താ അന്യനൊ..... തെണ്ടി... പട്ടി ...ചെറ്റ ... "
ഇതൊക്കെ മനസ്സിൽ പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നതും കുറച്ച് പെണ്ണുങ്ങൾ ഡ്രസ്സ് മാറ്റാൻ എന്നും പറഞ്ഞ് അടുത്ത് വന്നു ....
പെണ്ണുങ്ങളും ആണുങ്ങളും നിക്കാഹിന്റെ സമയത്ത് തന്നെ ഇവിടെ എത്തിയിട്ടുണ്ടായിരുന്നു .... ഇവിടെയാണ് അവർക്കുള്ള ഫുഡും തയ്യാറാക്കിയത് ....
ഞാനവരുടെ കൂടെ പോയി അഴിച്ച് വെച്ച സ്വർണാഭരണത്തിനിടയിൽ അവന്റെ പേര് അതും നെഞ്ചത്ത് വീണ്ടും ഒരു ഭാരം കടന്ന് കൂടി ....
മണിക്കുറുകൾക്ക് ശേഷം എന്നെ എനിക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ അവർ മാറ്റിയെടുത്തു .....
എനിക്ക് ഇത്രേം ഗ്ലാമർ ഉണ്ടായിരുന്നൊ ... എല്ലാം മാക്കപ്പ് ചേച്ചിമാരുടെ കഴിവ് അല്ലാതെന്താ😝😝
മുറിയിൽ നിന്ന് പുറത്തിറങ്ങി എല്ലാരേം നോക്കി ചിരിച്ചു.,,
നീണ്ട ഫോട്ടോ ഷൂട്ടും കഴിഞ്ഞ് എല്ലാരോടും യാത്ര പറയാൻ നേരം കണ്ണ് നിറന്നൊഴുകാൻ തുടങ്ങി',,
ഒരു വെള്ളപ്പൊക്കം കൂടി സഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് എല്ലാരും ഉന്തിത്തള്ളി കാറിൽ കയറ്റി .....
അജു മാറി നിന്ന് കയ് വീശിക്കാണിച്ചു ...,,,,
അവന് എന്റെ അടുത്ത് വരാൻ കഴിയില്ല എന്ന് എനിക്കറിയാം .......
നേരത്തെ മുതൽ 'മസിലൻ എന്നെ ചേർത്ത് പിടിച്ചിട്ടാണ് ഉണ്ടായിരുന്നത്
*******************************
(അജു)
പെണ്ണിനെയും കൂട്ടി കാറ് ഗേറ്റ് കടന്നു പോയി .....
കൂടി നിന്നവർ പലരും കണ്ണിർ പിടിച്ച് വെക്കാൻ കഷ്ടപ്പെടുകയായിരുന്നു ....
അവളുടെ കാർ പോവുന്നതും നോക്കി നിന്ന എന്റെ ചുമലിൽ അച്ചു കയ് വെച്ചു ,,,,,
ഞാൻ പൊട്ടിക്കരഞ്ഞ് അവനെ കെട്ടിപ്പിടിച്ചു ......
അജൂ ഡാ.... കരയില്ലെ ....."
പുറത്ത് തട്ടി ആശ്വസിപ്പിക്കുന്ന അവനെ നോക്കി ഞാൻ ചിരിച്ചു .....
" അവൾ .... അവൾ' പോയത് കണ്ടൊ ... കരഞ്ഞാണെടാ പോയെ .... ഞാൻ ഇല്ലാതെ അവൾക്ക് പറ്റില്ലെത്രെ ..... അവളുടെ കുറുമ്പും കലിപ്പും ഒക്കെ പോയില്ലെടാ',,,,, അവൾ ഹാപ്പിയായിരിക്കുമൊടാ ...... എനിക്ക് അവളെല്ലാതെ ആരാടാ ഉള്ളെ ....."
അജൂ നീയെന്താടാ പറയുന്നെ ..... നീ തന്നെയല്ലെ അവളെ ഇതിൽ തള്ളിയത് ,,,, എന്നിട്ടും കരയാണൊ ',,,,,,
അതവൾക്ക് നല്ലതിന് വേണ്ടിയാ ടാ ..... അവൾ പറഞ്ഞ പോലെല്ലടാ .... അവന് അവളെ ഇഷ്ടാണ് ......"
അപ്പോൾ നിനക്കൊ ....??"
എന്റെ ജീവനാണെടാ ..... ജനിച്ച് വീണത് മുതൽ എന്നിൽ പറ്റിച്ചേർന്നാ അവൾ വളർന്നെ.... അവളെ കാണാത്ത ഒരു വർഷം ഞാൻ എത്ര വട്ടം മരിക്കാൻ കരുതിയെന്നൊ പക്ഷെ അത് പ്രണയമായിരുന്നെന്ന് അറിയില്ല .... അതിലും വലിയ എന്തോ ആണെടാ ..... ഞാനൊരിക്കലും അവളെ ശരീരത്തെ പ്രണയിച്ചിട്ടില്ലെ... ഡാ.....അവളെ ആർക്കും കൊടുക്കില്ലായിരുന്നു... പേടിയാണ് എനിക്ക് .... പക്ഷെ അവൾക്ക് അവനേ ചേരൂ .... അങ്കിളിന്റെ സ്വപ്നം ഒര് ഡോക്ടറാണ് .... അവൾക്കൊ എനിക്കൊ അത് ഇഷ്ടമല്ല പിന്നെ ഒരു ഡോക്ടർ അത് വന്നാലെ അത് 'സഫലമാകൂ ....
പിന്നെ .... അവൾക്ക് അവനോട് പ്രണയമാണെടാ .... അത് ഞാൻ ആ കണ്ണിൽ പലവട്ടം കണ്ടതാണ് ,,,,"
മതി ... കരച്ചിൽ നിർത്ത് .... നമുക്ക് പോവാം ....."
അച്ചൂ .... ഞാനൊന്ന് 'ഡ്രിങ്ക് ചെയ്യട്ടെ ....."
റൂബി അറിഞ്ഞാൽ എടുത്ത് അലക്കും, .... ഞാനില്ല ..,,,, "
പ്ലീസ് ഡാ ....."
അപ്പോൾ അജുവിന്റെ ഫോണിൽ വന്ന മെസ്സേജ് നോട്ടിഫിക്കേഷൻ തുറന്നതും മെസ്സേജ് കണ്ട് ....
അവൻ ചിരിച്ച് കൊണ്ട് പോക്കറ്റിലേക്ക് ഇട്ടു ...
(തുടരും)
❤റൂബിയ❤
Part: 32
✒ : Sami
@@@@@@@@@@@@@@@@@@
മസിലന്റെ കയ്യിൽ നിന്ന് എന്റെ കയ് ബലമായി വലിച്ചൂരാൻ ശ്രമിച്ചെങ്കിലും അവൻ മുറുക്കി പിടിമുറുക്കി കൊണ്ടിരുന്നു ',,,,,
ഉമ്മമ്മയുടെ വീട്ടിന്റെ കുറച്ച് അകലെ ഇവരുടെ വീടുണ്ട് .....
എല്ലാരും ഫാമിലിയായി ഒരു മാസമൊക്കെ വന്നാൽ മാത്രമെ അവിടെ താമസിക്കൂ ..,,,,,
ഇപ്പോൾ അവിടേക്കാണ് പോവുന്നത് ,,,,,,,
ഇറങ്ങാൻ നേരം'ചിരിക്കാൻ ചെവിയിൽ പറഞ്ഞ് അവൻ ഇറങ്ങി....
പിന്നെ ഒരു ഭഹളമായിരുന്നു അതിന്റെ ഇടയിൽ മസിലനെ രണ്ട് വട്ടം കണ്ടതെ ഉള്ളൂ .....
അത് എനിക്ക് വല്ലാത്ത ഒരാശ്വാസം ആയിരുന്നു ......
അവരുടെ ക്യൂട്ട് ക്വീൻ ലിയമോൾ മാമി വിളിച്ച് നമ്മളെ വിടാതെ പിടിച്ചിട്ടുണ്ട് ....
ആദ്യമായി കാണുന്ന എന്നോട് ഇവൾക്ക് എന്താണാവൊ ഇത്ര പരിചയം ......
കുറേ കഴിഞ്ഞ്
ഷഹലത്ത (മൂത്ത ഏട്ടന്റെ ഭാര്യ) ജൽവ എന്ന ജലൂത്ത (രണ്ടാമത്തെ ഇത്ത) യും കൂടി ഡ്രസ്റ്റ് മാറാൻ കൂട്ടി മുകളിൽ എത്തി ഒരു റൂം തുറന്ന് അവിടെ ആക്കി ......
ശരിക്ക് നോക്കിയപ്പോൾ മനസ്സിലായി ഇത് മസിലൻ തെണ്ടീടെ റൂമാണെന്ന് ...
ബെഡിൽ ഒരു ഡ്രസ്സ് വെച്ച് അവർ ഫ്രഷാവാൻ പറഞ്ഞ് ഇറങ്ങിയപ്പോൾ റൂം ലോക്ക് ചെയ്ത് നിലത്തിരുന്ന് എല്ലാരേം ഓർത്ത് പൊട്ടിക്കരഞ്ഞു ....
എന്തോ അജുവിനെ വിളിക്കാൻ തോന്നിയപ്പോൾ കണ്ണ് തുടച്ച് അവന്റെ നമ്പർ ഡയൽ ചെയ്തു
ഹലോ അജൂ..... "
ഡീ.... എന്താ ... നീ വീണ്ടും കരഞ്ഞൊ..."
ഇല്ലെടാ .... എല്ലാരേം ഓർത്തപ്പോൾ .......സങ്കടം കൊണ്ട് .... വെറുതെ ....."
"ദേ .... പിശാശും കുട്ടീ ..... നീ പോയത് കൊണ്ട് ഞങ്ങൾ ഇവിടെ പാർട്ടി നടത്തി ഡിസ്കോ കളിക്കാണ് ..... അപ്പോഴാണ് അവളുടെ കരച്ചിൽ ..... ഇനി നീയെങ്ങാനും ഇങ്ങോട്ട് വന്നാൽ മുട്ട് കാല് തല്ലി ഒടിക്കും..... " "
നീ പോടാ പട്ടി ... തെണ്ടി ... കാലമാടാ .... മത്തങ്ങത്തലയാ .... മാങ്ങാണ്ടിമോറാ .....$%@&£#%?
" "ഡീ ...... ഒരക്ഷരം മിണ്ടിയാൽ .... ഒന്നും ചെയ്യില്ല കാല് പിടിക്കും .... അത് വേണ്ട ഞാനും ഹരിമുരളീരവം പാടും ...."😎🤩
"നോ .......!! "നിർത്തി"😳
"എന്നാ .... എന്റെ കുട്ടി രാക്ഷസി.... കരച്ചിലൊക്കെ നിർത്തി .... പ്രതികാര രൂപിയായ യക്ഷിയാവ് അത് നീ ആർട്ടിഫിഷലായിച്ചയ്യെണമെന്നില്ല... ജസ്റ്റ് നിന്റെ ശരിക്ക് സ്വഭാവം ഒന്ന് പുറത്തെടുത്താൽ മാത്രം മതി ...."
പിന്നെ ഞാനെന്തെങ്കി പറയും മുന്നെ അവൻ ഫോൺ കട്ടാക്കി പോയിരുന്നു .....
***********************************
അവൾ തിരിച്ച് എന്തെങ്കിലും പറയും മുമ്പ് ഫോൺ കട്ട് ചെയ്ത് നെടുവീർപ്പ് ഇട്ട് രൂക്ഷമായി നോക്കുന്ന അച്ചുവിനെ നോക്കി ......
ഡാ .... അജു നീ എന്ത് ഭാവിച്ചാണ് ......ആദ്യം മുതൽ ... നീ 'അവൾക്ക് ഓരോ ബുദ്ധി ഉപദേശിച്ച് അവളെ ജീവിതം പാവകളിക്കുകയാണൊ..... എല്ലാം അറിഞ്ഞാലുള്ള അങ്കിളിന്റെ അവസ്ഥ നീയൊന്ന് ആലോചിട്ടുണ്ടൊ .... അവളെ ഭാവി ഓർത്തിട്ടുണ്ടൊ ....." "
ഉണ്ട്.... നന്നായി ഓർത്തിട്ട് തന്നെയാണ് ഇതിലേക്ക് അവളെ വലിച്ചിട്ടത്.... ഒരിക്കലും അവൾ' ഈ ജീവിതം കൊണ്ട് വിഷമിക്കില്ല ...... ഇപ്പോഴുള്ള വാശി അവൾ തോറ്റു എന്ന് തോന്നിയത് കൊണ്ട് വന്നതാണ് .... അല്ലാതെ അവളെ മനസ്സിൽ ആദ്യമായി തോന്നിയ പ്രണയം കരിഞ്ഞ് പോവത്തില്ല ..... അവളെ ആ സമയത്തെ ഫിലിംഗ്സിൽ ഞാനും ഇതൊക്കെ പറഞ്ഞാൽ അവൾ കൂടുതൽ വേദനിക്കുകയെ ഉള്ളൂ .... അവൾക്ക് ആരേക്കാളും വിശ്വാസവും ദൈര്യവും ഞാനെല്ലെടാ .... ഞാൻ പറഞ്ഞ തീരുമാനം ഒരു ചെറിയ ശതമാനം അവളും ആഗ്രഹിക്കുന്നതാണ് .... എല്ലാം പതുക്കെ ശരിയാവും ...ഉറപ്പാണ്..... " ""
അതൊക്കെ നല്ലതാണ് പക്ഷെ അവന് ആ സ്നേഹം ഇല്ലെങ്കിലൊ .... അവരുടെ ലക്ഷ്യത്തിന് ഇവൻ നിന്ന് കൊടുത്തതാണെങ്കിലൊ ....." ?"
"അവനിൽ അവളോട് പ്രണയം ഉണ്ട് പക്ഷെ എത്രത്തോളം എന്നറിയില്ല എങ്കിലും അവന്റെ ബിഹേവിയറിൽ ഞാനത് മനസ്സിലാക്കിയതാണ് .... നീ പറഞ്ഞ പോലെ ഇല്ലെങ്കിൽ തന്നെ ഇന്ന് മഹറിലൂടെ അവന് ഒരു ബന്ധം മനസ്സിൽ രൂപപ്പെട്ട് കഴിഞ്ഞു.... എത്ര മൂടി വെച്ചാലും പുറത്തേക്ക് വരുക തന്നെ ചെയ്യും ..... അത് വന്നില്ലെങ്കിൽ വരുത്തിക്കാനല്ലെ നമ്മൾ ...." "
അജൂ ..... നീ യാണെടാ .... ചങ്ക് .... പെങ്ങളെ പോലും വെറുതെ വിടാത്ത കാലം നിനക്ക് മാത്രമെ ഇങ്ങനെ ആവാൻ കഴിയൂ ....." "
നിറഞ്ഞ കണ്ണുകൾ അച്ചു കാണാതെ തുടച്ച് ഞാൻ മുഖത്ത് പുഞ്ചിരി വരുത്തി
@@@@@@@@@@@@@@@@@@
അജു പറഞ്ഞ പോലെ നല്ല ബോൾഡായി ചിരിച്ച് കൊണ്ട് ഫ്രഷായി
വെള്ള ഗൗണാണ് ആഭരങ്ങൾ ഒഴിവാക്കി ഇറങ്ങാൻ നേരം ജലൂത്ത മഹർ ഇടാൻ പറഞ്ഞു
മടിച്ചാണെങ്കിലും അതും ഇട്ട് സിംപിൾമാക്കപ്പും ചെയ്ത് ഇറങ്ങി
താഴെ പെണ്ണുങ്ങളുടെ കമന്റിനിടയിൽ ആകെ ചടച്ച് ഇരിക്കുമ്പോഴാണ് മസിലൻ മുകളിലേക്ക് പോവുന്നത് കണ്ടത് .....
ഞാൻ നോക്കുന്നത് കണ്ടപ്പോൾ ഒന്ന് ചിരിച്ച് സെെറ്റഡിച്ചതും
എല്ലാരും മുരടനക്കാനും ചുമക്കാനും തുടങ്ങി ....
അപ്പോഴാണ് ഇത്രയും നേരം ഞാനവനെ നോക്കി നിൽകാണെന്ന ബോധം വന്നത് .....
എല്ലാം കൊണ്ടും നാറിയ സ്ഥിതിക്ക് മിണ്ടാതെ തലയും താഴ്തി നിന്നു ......
കുറച്ച് കഴിഞ്ഞ് ജലൂത്തയും ഷാലൂത്തയും കൂടി ഒരു ഗ്ലാസ് പാലും തന്ന് എന്റെ ഇടവും വലവും നിന്ന് മുറിയിലേക്ക് കൂട്ടികൊണ്ട് പോയി ......"
പേടിയും വെപ്രാളവും കാരണം പാല് തുളുമ്പി പകുതിയും പുറത്തേക്ക് മറിഞ്ഞിട്ടുണ്ട്
അവര് രണ്ടും റൂമിൽ കയറ്റി വിഷും ചെയ്ത് പുറത്തിറങ്ങി .....
എവിടെയൊ ഒരു അന്ത്യമണി മുഴങ്ങുന്നതായി എനിക്ക്ക്ക് തോന്നാതില്ല .... അത് എന്റെതായിരിക്കല്ലെ എന്ന പ്രാർഥനയും ......
അല്ലെങ്കിലും ഞാനെന്തിന് പേടിക്കണം .... റൂബീ നീ പുലിക്കുട്ടിയല്ലെ ..... അവന്റെ മസില് കണ്ട് നീയെന്തിന് പേടിക്കണം .....
ആരോ പറഞ്ഞിട്ടില്ലെ ഇര ബലഹീനയാവുമ്പോഴാണ് ശത്രു ബലവാനാകുന്നതെന്ന് ...... നീയൊന്ന് കൊണ്ടും പേടിക്കരുത് ഇന്ന് പേടിച്ചാൽ പീഡനം ഉറപ്പ് അത് ഏത് വിതേനയും ആവാം .....പിന്നെ ബലപ്പെട്ടിട്ട് കാര്യമില്ല ....."
ഇതൊക്കെ ചിന്തിച്ച് നിക്കുമ്പോഴാണ് ബാത്റൂമിന്റെ കതക് തുറക്കുന്ന ശബ്ദം കേട്ടത് ....
തിരിഞ്ഞ് നോക്കിയതും
അയ്യേ.. "!!
ഞാൻ ഓൺന്ത സ്പോട്ട് കണ്ണടച്ച് തിരിഞ്ഞ് നിന്നു ....
അവൻ ഒരുളുപ്പും ഇല്ലാതെ ബാത്ത് ടവ്വലും ചുറ്റി ബോഡി ഷോ കാണിച്ച് ഇറങ്ങിപ്പോയി ...,,,,,,
ഇതിനോടാണൊ ഞാൻ പ്രതികാരവും കൊണ്ട് പോവേണ്ടത് ....
വെറുതെ വഴിതെറ്റിക്കാൻ നോക്കാണ് തെണ്ടി .....
ഇല്ല സമ്മതിക്കില്ല .....നിനക്ക് വെച്ചിട്ടുണ്ടെടാ ... പട്ടീ .. " "
( തുടരും)
❤റൂബിയ❤
part : 33
✒: sami
@@@@@@@@@@@@@@@@@@
"ഡോ ... മറ്റുള്ള പെൺകുട്ടിയുടെ മുന്നിൽ ഇങ്ങനെ അര മുണ്ടും ചുറ്റി നടക്കാൻ തനിക്ക് നാണമില്ലെ .... "
അവന്റെ ഉളുപ്പ് ഇല്ലാത്ത നിർത്തം കണ്ട് കലിപ്പിൽ ചോദിച്ചതും അവൻ മൊത്തം പരതാൻ തുടങ്ങി,,,,,,,
"എവിടെ "!!!"
ആ....ആ ര് ...."
പെൺകുട്ടി ...."
ഇവൻ ആക്കുകയായിരുന്നൊ ..... തെണ്ടി
ഞാനെന്താ പെണ്ണല്ലെ ....."
ഓഹ് .... നിന്നെയാണൊ പറഞ്ഞെ ഞാൻ കരുതി വേറെ ആരോ ഉണ്ടെന്ന് .'....."
"ഉയ്യോ .... ദാരിദ്രം ....
അല്ല എനിക്ക് തന്നെ പോലെ ഉളുപ്പും നാണവും ഇല്ലെന്ന് കരുതിയൊ ........"
"ഉണ്ടൊ ....!" അറിയില്ലായിരുന്നു .....
അങ്ങനെയാണെങ്കിൽ തന്നെ എനിക്ക് ഒരു പ്രശ്നവും ഇല്ല .... "
അവൻ വശ്യമായി ചിരിച്ച് താടി തടവി .. മീശ പിരിച്ച് അടുത്തേക്ക് നടക്കാൻ തുടങ്ങി ...,,,,
നമ്മളെ ഹൃദയം ബാന്റ് മുട്ടനും പാല് അവിടുള്ള ടീ പോയിൽ വെച്ച് ഞാൻ പിറകോട്ട് നീങ്ങി നിന്നു ....
അവൻ അപ്പോൾ തന്നെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു ,,,,,,,
എ.... എന്താ......ഇ....ഈ.... കാണിക്കുന്നെ,,,,, "
"കിടന്ന് വിറക്കാതെ പെണ്ണെ..,,,,, ഞാൻ പറയട്ടെ ....."
അവൻ ചേർത്ത് പിടിച്ചതും ആകെ കൂടി ദേശ്യം ഒക്കെ മാറി വേറെ എന്തോ ഫീൽ നമ്മളിൽ കടന്ന് കൂടാൻ തുടങ്ങി.,,,,,,,
അവന്റെ ചൂണ്ട് വിരൽ മുഖത്തൂടെ തഴുകി മഹറിൽ പിടിച്ച് ഉയർത്തി ,,,,,,
ഞാൻ വിറച്ച് നാവൊക്കെ വരണ്ട് അവനെ നോക്കി നിന്നു -'......
റൂബിക്ക് ഇത് എന്താണെന്നറിയാമൊ ....... മഹർ .. പരസ്പരം സ്നേഹത്തിലും വിശ്വാസത്തിലും വസ്ത്രവും ശരീരവും പോലെ ജീവിക്കാൻ നമ്മൾ കരാറ് ചെയ്യപ്പെടുകയാണ് ഇതിലൂടെ ,,,,,,മാത്രവുമല്ല ഇന്ന് നമ്മുടെ ......."
അവനത്പൂരിപ്പിക്കാതെ എന്റെ മുഖത്തോട് മുഖം കൊണ്ട് വരാൻ തുടങ്ങി .....
റൂബീ ... പ്രതികാര രൂപിയാവ് ഇപ്പോൾ തോറ്റാൽ പിന്നെ പ്രതികാരിയായിട്ട് കാര്യവുമില്ല ''......
എന്നൊക്കെ മനസ്സ് നന്നായി ഉപദേശിക്കാൻ തുടങ്ങി .....
ഞാൻ അപ്പോൾ തന്നെ അവനെ ശക്തമായി തള്ളി .....
വെറുതെ തിന്ന് കൊഴുത്ത്
മസിലും ഉരുട്ടികേറ്റി നടക്കുന്നതല്ലെ
നീങ്ങുന്നു കൂടിയില്ല ഇതിനെ വല്ല പാടത്തും കൊണ്ടിടണം കിളക്കാൻ കൊഴുപ്പ് അടിയട്ടെ പണ്ടാരങ്ങാലന്റെ,,,,,,,
ഇതൊക്കെ മനസ്സിൽ പറഞ്ഞ് ഞാനവനെ നോക്കി നന്നായി ഇളിച്ചു ...,,,,,
അവൻ ഇത് എന്താന്നുള്ള രീതിയിൽ നോക്കാണ് ,,,,,,
ഞാൻ വേഗം ഗ്ലാസിലെ പാലെടുത്തു .....
:" "അയ്യോ ചേട്ടാ.... അതിനൊക്കെ ചടങ്ങില്ലെ വെറുതെ അങ്ങ് തുടങ്ങാൻ പറ്റുവൊ ....."
അവൻ കിളി പോയ നോട്ടം നോക്കി വേണൊ വേണ്ടയോ എന്ന രീതിയിൽ ഇളിച്ചു തന്നു ......
പിന്നെ ഒട്ടും ടൈം വേസ്റ്റ് ചെയ്യാതെ പാലെടുത്ത് കുണുങ്ങി കുണുങ്ങി അടുത്തേക്ക് പോയി നഖം കടിച്ച് കാല് കൊണ്ട് കളം വരക്കാൻ തുടങ്ങി ഇടക്ക് അവനെ നോക്കിയപ്പോൾ
ചെക്കൻ നിന്ന് വിയർക്കുന്നു .....
അവനെ ഒന്ന് കൂളാക്കിയേക്കാം എന്ന് കരുതി ആ പാല് തല വഴി ഒഴിച്ച് കൊടുത്തു ......
അവന്റെ റിയാക്ഷൻകണ്ടപ്പോൾ നോക്കേണ്ടയിരുന്നില്ല എന്ന് തോന്നി .....
മുഖമൊക്കെ ചുമന്ന് തുടുത്ത് കലി കയറി നോക്കാണ് .....
വൗ ബൂത്തിഫുൾ ... ഇനി ഡയലോഗിക്കോളൂ റൂബീ .....
"എന്താ വാഹിദ് മുസാഫിറിന് ദേശ്യം തോന്നുന്നുണ്ടൊ .....?"
ഡീ .... നീ എന്താ ചെയ്തെ ....?"
ഇതും ഒരു ചടങ്ങല്ലെ ... പാലഭിഷേകം .... എങ്ങനുണ്ട് പൊളിയല്ലെ...."
നീ പരിഹസിക്കുകയാണൊ ...."
പരിഹസിക്കാനൊ .... നിങ്ങളെ പോലുള്ള മഹാത്മാക്കളെയൊ ........ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പ്രശസ്തന്യൂറോ സർജൻ സസ്വന്തം ഉമ്മമ്മയ്ക്കും ആന്റിക്കും വേണ്ടി ജോലിവിട്ട് കോളേജിൽ വരുന്നു എന്നെ കഷ്ടപ്പെട്ട് പ്രണയിച്ച് അല്ല പ്രണയം നടിച്ച് ഒടുവിൽ കല്ലാണവും കഴിച്ചു .... കഴിഞ്ഞില്ല ത്യാഗം ഇനി എന്നെ കൊണ്ട് എന്നെ പ്രസവിച്ചെന്ന് അവകാശപ്പെടുന്ന ആതള്ളക്ക് മകളാക്കി കൊടുക്കണം .... പഅതിനും സ്ക്രിപ്റ്റ് തയ്യാറായിക്കാണുമല്ലെ .... ഇത്രയും ചെയ്ത അങ്ങയെ ഞാനൊന്ന് ആദരിച്ചതാണ് ......"
ഞാനിത്രയും പരിഹാസത്തോടെ അവന്റെ മുന്നിൽ കയ്യും കെട്ടി പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ഒരു ഞെട്ടൽ വന്നു .....
അതൊരു പരിഹാസത്തിലേക്ക് വഴിമാറി
അവനെന്റെ ചുറ്റും കയ്യടിച്ച് നടക്കാൻ തുടങ്ങി ..,,,,,,
waaw .... സൂപ്പർ ... താൻ ഞാൻ കരുതുന്നതിലും മിടുക്കിയാണ് ..... എല്ലാ സത്യവും മനസ്സിലാക്കിയിട്ടും എന്റെ അടുത്തേക്ക് വന്ന നിന്റെ തൊലിക്കട്ടി അപാരം തന്നെ .... "
അതെ നീ ജയിച്ചതാണെന്ന് തോന്നണ്ട .... ഞാൻ ഒന്ന് ജയിപ്പിച്ചതാണ് .... നിങ്ങളെ പ്ലാൻ ഒന്നും ഇനി നടക്കില്ല ..,,,,,, "
ആര് പറഞ്ഞു നടക്കില്ലെന്ന് .... നീ വിട്ട് പോയ അല്ലെങ്കിൽ അറിയാത്ത ഒരു കാര്യം ഉണ്ട് ....ജയത്തിന്റെ ആദ്യപടി കാണിച്ച് തരാം .... വാ ....
അവനത്രയും പറഞ്ഞ് കപോർഡിൽ നിന്ന് ഒര് ഫയൽ എടുത്ത് നീട്ടി ....
ദാ .... നോക്ക് ..... തന്റെ ഉപ്പച്ചി ഇഷാഖ് ഡോക്ടറുടെ ഈ ആയുസ്സിന്റെ അദ്വാനം ഷിഫ' ഹോസ്പിറ്റൽ അതിന്റെ മൊത്തം കൺട്രോളും ന്യൂറോ ചാർജും എനിക്ക് വിട്ട് തന്ന് കൊണ്ടുള്ള രേഖകളാണ് ഇത് ....."
അവൻ പറഞ്ഞത് കേട്ട് ഒരു നിമിഷം ഒന്ന് പകച്ചുവെങ്കിലും ശരിക്കും നോക്കിയപ്പോഴാണ് അത് ഞാൻ ശ്രദ്ധിച്ചത് ...,,,,,
ഹ ....ഹ...ഹ തനിക്ക് ഈ ഉരുട്ടി കയറ്റിയ മസിലേ ഉള്ളൊ .... ബുദ്ധിയില്ലെ .... ഇതിൽ നീ എന്ത് ചെയ്താലും അതിന്റെ ഉടമ ഈ റൂബിയ ഇശാഖാണ് .. ഈ ഞാൻ ......"
നിന്നെ സ്വന്തമാക്കിയ എനിക്കാണൊ അതിന് പാട് ....."
അത് ഈ ജന്മം നടക്കില്ല പിന്നെ ഈ മഹറിന്റെ ബലത്തിൽ ഭാര്യയാണെന്ന് പറഞ്ഞ് വന്നാൽ കാണാം റൂബി ആരാണെന്ന് ....."
1ഓഹ് പിന്നെ ഐശര്യ റായ് ആണെന്ന വിചാരം .. ശീമ കമ്പിന് തുണിയും ചുറ്റി രണ്ട് ഉണ്ടക്കണ്ണും വെച്ച് യക്ഷി പല്ലും ബ്ലാ..... സ്വഭാവം കൂതറ അഞ്ച് പയ്സക്ക് കൊള്ളൂല ... നിന്നെ കെട്ടിയ എനിക്ക് അവാർഡ് തരണം.... "
അയ്യോ ടാ .... ഒരു ചുന്തരൻ വന്നിരിക്കുന്നു ...ഊതിവീർപ്പിച്ച മസിലും പശു നക്കിയ മുടിയും രാക്ഷസന്റെ മുഖവും .... സ്വഭാവം കൂതറ കാട്ട്കോഴി .... പിന്നെയും ഉണ്ട് പറഞ്ഞാൽ എന്റെ വായ നാറും ....."
പിന്നേ .... അല്ലേൽ അതിൽ അത്തറല്ലെ ... കുളിക്കേയില്ല നനക്കേയില്ല .... മാക്കപ്പും ചെയ്ത് നടന്നോളും പൂതന ...."
പൂതന നിന്റെ മറ്റവൾ ...."
പിന്നെ ഒര് ഒന്നൊന്നര തെറിയായിരുന്നു അവസാനം അവിടെയുള്ള സകല സാദനങ്ങളും എടുത്ത് എറിഞ്ഞ് യുദ്ധം തുടങ്ങി ... "
വാതിൽ തുരുതുരെയുള്ള മുട്ട് കേട്ടപ്പോഴാണ് ഞങ്ങൾക്ക് സ്വബോദം വന്നത് .....
അപ്പോൾ തന്നെ ചുറ്റും നോക്കിയപ്പോൾ ആ റൂമിന്റെ അവസ്ഥ കണ്ട് നമ്മൾ തലക്ക് കയ് കൊടുത്തു ...."
അപ്പോൾ നമ്മളെ മനസ്സിൽ മഞ്ഞ ബൾബ് കത്തിയതും ഓടിപ്പോയി ടീ.വി ഓൺ ചെയ്ത് ടോം ജെറി വെച്ചു .....
മുട്ട് തീവ്രമായപ്പോൾ പതിയെ ഡോർ തുറന്ന് പുറത്തിറങ്ങി
ഒരു ജാഥക്കുള്ള ആളുണ്ട് ....
ഒന്നും തിരിയാണ്ട് കിളി പോയി നിൽകുന്ന മസിലനേം വലിച്ച് പുറത്തിട്ടു ...
" എന്താ ഇവിടെ ഒരു ബഹളം എന്തൊ പൊട്ടുന്ന പോലെ കേട്ടല്ലൊ ....."
എല്ലാരും ഒരേ ശബ്ദത്തിൽ ചോദിച്ചു .....
ആഹാ .... എന്തൊരു ഒത്തൊരുമ .....
"അത് ....ഇ ... ഇക്ക ടോം ജെറി വെച്ചതാണ് കേട്ടില്ലെ .... "
മസിലൻ വാ തുറക്കും മുമ്പ് ഞാൻ ചാടിക്കേറി പറഞ്ഞു .....
അവന്റെ ബാക്കിയുള്ള കിളിയും പാറിപ്പോയ നോട്ടം ... കണ്ട് ചിരി പിടിച്ച് നിന്നു .....
ഡാ .... ഈ ചെക്കൻ നാണം കെടുത്തി കൊല്ലും .... നിനക്ക് ഇനിയും ഒര് അന്തം വന്നില്ലെ .... ആ പെണ്ണിനെ കഷ്ടപ്പെടുത്താനാണല്ലൊ അതിനെ കൂടെ കെട്ടിയത്...."
ഉമ്മച്ചി തലയിൽ കയ് വെച്ച് പറയുന്ന കേട്ട് ഇക്കാക്ക ഗോളടിച്ചു ....
"ഇന്ന് രാവിലെ വരെ ഡോറയുടെ മാപ്പും പിടിച്ച് വഴി പറഞ്ഞ് കൊടുക്കുന്നത് കണ്ടപ്പഴേ ഞാനൂഹിച്ചതാണ് ഇത് ഇങ്ങനേ വരൂന്ന് ...."
"അത് നിങ്ങളെ വാവാച്ചിയല്ലെ ഞാനാണൊ ..."
ഞാൻ നിന്റെ സൗണ്ടാ കേട്ടത് ..."
മതി .... മതി .. രണ്ടും അടികൂടിയത് എല്ലാരും പോയെ
എല്ലാരും പോയിട്ടും ഇക്കാക്ക അവിടെ നിന്നു ...
ലഡാ .... അനിയാ ഒന്ന് മാറിയെ .... ഏതാടാ സീൻ ടോം ജെറിയെ എന്താ ചെയ്തെ നോക്കട്ടെ ...."
ആ ...ഹാ... ബെസ്റ്റ് ഇനി അതിന്റെ ഉള്ള് കൂടി കണ്ടാൽ തീർന്ന് ...
ഞാൻ എന്തേലും പറയും മുമ്പ് അവരെന്തോ സ്വകാര്യം പറഞ്ഞു.... ഇക്കാക്ക എന്നെ നോക്കി തലയാട്ടി ചിരിച്ച് കൊണ്ട് പോയി .....
മസിലൻ നെടുവീർപ്പ് ഇട്ട് അകത്ത് കയറി
ഞാൻ വേഗം ബെഡി ലേക്ക് വീണു .....
" കെട്ടിലമ്മ പള്ളിയുറക്കത്തിന് പോവാണൊ ....ഇത് വൃത്തിയാക്കാൻ ഇശാഖ് ഡോക്ടർ വരുമൊ ..."
"ദേ.... എന്റെ ഉപ്പച്ചീനെ പറഞ്ഞാലുണ്ടല്ലൊ ... മൂക്ക് ഇടിച്ച് പരത്തും ..... പിന്നെ" ഇത് നിങ്ങളെ റൂം നിങ്ങളെ സാദനങ്ങൾ നിങ്ങൾക്ക് വേണമെങ്കിൽ എടുത്ത് വെക്ക്....
അതൊക്കെ കഴിഞ്ഞ് ഇങ്ങോട്ട് വന്ന് എന്റെ ശരീരത്തിൽ തൊട്ടാൽ ... ആ കയ്യല്ല തല വെട്ടും ഓർത്തോ ......' "
അയ്യട പറ്റിയ ചളുക്ക് .......നീ അതികം ബാഹുബലി കളിച്ച് പേടിപ്പിക്കേണ്ട.... എന്റെ റൂം എനിക്കറിയാം അത് വൃത്തിയാക്കാൻ ... അതിന് ഒരു തെണ്ടീടെ ആവശ്യവുമില്ല .... "
എന്തെങ്കിലും പറഞ്ഞൊ ..."
ഒന്ന് കിടന്ന് ഉറങ്ങ് പിശാശെ .... നിനക്ക് ഞാൻ പിന്നെ തരാം ...."
അവനിട്ട് നന്നായി പണിഞ്ഞ സമാധാനത്തിൽ ഉറങ്ങി തുടങ്ങുമ്പോഴാണ് ...
അത് സംഭവിച്ചത് ....,,,,
(തുടരും)
❤റൂബിയ❤
Part: 34
✒ : Sami
@@@@@@@@@@@@@@@@@@
*
കണ്ണിൽ ഉറക്ക് പിടിച്ച് വരുമ്പോഴേക്ക് ഞാൻ ചുഴിലേക്ക് വീഴുന്ന പോലെ തോന്നി... കണ്ണ് തുറന്ന് നിലവിളിക്കാൻ നോക്കുമ്പോഴേക്ക് എന്റെ വായ മുറുക്കിപ്പിടിച്ചിരുന്നു ,,,,
ചുറ്റും നോക്കിയപ്പോൾ നിലത്താണ് ഉള്ളത് മസിലൻ പിറകിൽ വായ മുറുക്കി പിടിച്ച് പിരികം പൊക്കി കളിക്കുന്നു ......
"വായ പൊത്തി ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള പരിപാടിയാണൊ പടച്ചോനെ ..!!"
ഇനി വേറെ വല്ല ഉദ്ധേശവും .... No ...: എന്തായാലും വെറുതെ വിടരുത് ....
ഒന്ന് കണ്ണടച്ച് തുറന്ന് അവനെ നോക്കി കണ്ണോണ്ട് ' എനിക്ക് പോലും മനസ്സിലാവാത്ത ഭാഷയിലും ഭാവത്തിലും പലതും പറഞ്ഞു ....
അവൻ കയ് അയച്ച് പിടിച്ച് എന്താന്നുള്ള രീതിയിൽ നോക്കിയതും
കൊടുത്തു അവന്റെ കയ്യിൽ അടാറ് കടി അവൻ വാ തുറക്കും മുമ്പ് എന്റെ ഷാള് എടുത്ത് വായിൽ കുത്തിക്കയറ്റി....
ഇനി എന്റെ കുഴിവെട്ടലാണെന്ന ബോധം വന്നതും എഴുന്നേറ്റ് കണ്ടംതിരഞ്ഞ് ഓടാൻ നോക്കിയെങ്കിലും
നടു പണി തന്നെന്നാണ് തോന്നുന്നത് ....അനങ്ങാൻ പോലും പറ്റുന്നില്ല ....
റൂബീ നീ പെട്ട് ... നിന്നെ മസിലൻ സ്റ്റിക്കറാക്കും
ജാതകം ഒന്ന് നോക്കായിരുന്നു മാനഹാനി അംഗഭംഗം ഇത് രണ്ടും ഉറപ്പാണ്.. ..,,,
ഞാൻ തല ചെരിച്ച് ദയനീയമായി മസിലനെ നോക്കി....
അവൻ പല്ല് തറച്ച ഭാഗം തടവി എന്നെ രൂക്ഷമായി നോക്കി
കലിപ്പിൽ വായയിലെ ഷാൾ എടുത്ത് മാറ്റി ....
റൂബീ .... പൂരപ്പാട്ട് തുടങ്ങാൻ പോവാണ്... ഏതായാലും നീ പെട്ട് ആ ചെവി അടിച്ച് പോവേണ്ടെങ്കിൽ പൊത്തിക്കൊ ....
നമ്മളെ മനസ്സ് പറയാൻ തുടങ്ങിയതും ....
ചെവി പൊത്താൻ കയ് പൊക്കിയതും അവൻ കയ് രണ്ടും പിടിച്ച് പുറകിലേക്ക് തിരിച്ചു .....
നീ ....യെന്താടി ... പട്ടീടെ ജന്മമൊ ...."
ഞാ .... ഞാൻ .... വെറുതെയാണൊ... എന്നെ കൊല്ലാൻ നോക്കീട്ടല്ലെ ....."
ഹാ....കൊല്ലുമെ ഡീ .... നിന്നെ.... എനിക്കിട്ട് പണിഞ്ഞ് എന്റെ മുറിയിൽ സുഖമായി ഉറങ്ങാമെന്ന് കരുതിയാെ ...."
അതിനാണൊ കാലമാടാ എന്നെ വലിച്ച് താഴെയിട്ടത്...."
അതേ ടീ ..... എന്റെ ബെഡിൽ കയറിയാൽ ഞാൻ ഇനീം ചെയ്യും.....
എന്നെ ഇതിൽ കിടത്തിയില്ലെങ്കിൽ ബെഡ് അടക്കം തന്നെ കത്തിക്കും നോക്കിക്കൊ ....."
എന്റെ സംസാരം കേട്ട് അവനൊന്ന് ഞെട്ടി ....
പി.... പി... പിന്നെ നീ ഞൊട്ടും ...... "
അതും പറഞ്ഞ് അവൻ എഴുന്നേറ്റ് ബെഡിൽ കിടന്നു ......
പക്ഷെ എനിക്ക് എഴുന്നേൽകാൻ കഴിയുന്നത് പോയിട്ട് നീങ്ങാൻ കഴിയുന്നില്ല ..... അല്ലേൽ കാണായിരുന്നു .....
ഈ സിറ്റുവേഷനിൽ അതികം ഒടക്കാൻ പോണ്ട ..... അതാണ് നല്ലത്
വേദന കാരണം കണ്ണാക്കെ നിറയാൻ തുടങ്ങി എന്നാ പിന്നെ പൊലിപ്പിച്ചേക്കാം എന്നും മനസ്സിൽ പറഞ്ഞ്
എന്റെ ഉള്ള സൗണ്ട് മൊത്തം എടുത്ത് കാറാൻ തുടങ്ങി .....
ബെഡിൽ കിടന്നവൻ ചാടി വീണ് വായ പൊത്തി ......
.ഡീ ...... പ്രാന്തീ .... നിന്നെ ഞാൻ നാളെ തന്നെ ഊളം പാറക്ക് കേറ്റി അയക്കാം ഇപ്പോൾ പടച്ചോനെ ഓർത്ത് നാറ്റിക്കരുത് .... പ്ലീസ്...."
"വെരി ഗുഡ് വർക്കാവുന്നുണ്ട് ... ഇവൻ ഇത്രയേ ഉള്ളൂ ..... നമ്മളോടാ ഓന്റെ കളി ...."
അവൻ നമ്മളെ ദയനീയമായി നോക്കി കയ് എടുത്ത് മാറ്റി'......
ഡാ... തെണ്ടി .... കാലാ .....
എന്റെ നടു ഉളുക്കിയെന്നാ തോന്നുന്നെ .... വേഗം എന്നെ എഴുന്നേൽക്കാൻ സഹായിക്ക് ... അല്ലെങ്കിൽ ഇനിയും ഞാൻ ഒച്ചയിടും ....."
അവൻ തലയാട്ടി
ഞാൻ കയ് നീട്ടിയതും ഒട്ടും പ്രതീക്ഷിക്കാതെ കോരിയെടുത്തു .... മുഖത്ത് വീണ മുടി അവന്റെ മുഖത്ത് കാറ്റിൽ അടിച്ച് വിശുന്നത് കണ്ട് ഞാൻ കയ്കൊണ്ട് ഒതുക്കി ..
അവന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്ക് കേൾക്കാം
ഏതോ ഒരു ഹാലിൽ ഞാനവന്റെ മുഖത്തേക്ക് തന്നെ നോക്കി അതിനിടയിൽ അവന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്ന പോലെ തോന്നിയതും
അവന്റെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയാണെന്മനസ്സിലായി
ഞാൻ തല വെട്ടിച്ചു അപ്പോഴാണ് തട്ടം ഇല്ലാത്തത് ഓർത്തതും
താഴെ ഇറക്കാൻ കുതിറി കൊണ്ടിരുന്നു ...
അവൻ പുഞ്ചിരിച്ച് കൊണ്ട് എന്നെ ബെഡിലേക്ക് കിടത്തി .....
"റൂബീ ..... നീയെന്ത് മൊഞ്ചാന്നൊ ..... ആ കണ്ണുകൾ എന്തൊക്കെയൊ പറയാതെ പറയുന്നുണ്ട് ..... എന്നെ വിടാതെ നിന്നിലേക്ക് അവ പിടിച്ച് വലിക്കുന്ന ഫീൽ .... ഉഫ് .....
ഞാൻ നിന്നെയൊന്ന് ചുംബിക്കട്ടെ ....."
റൂബീ ഇത് മറ്റേതാണ് ഞരമ്പോ ഫോബിയ .... ഇപ്പോൾ പറഞ്ഞതും കുറച്ച് മുമ്പ് പറഞ്ഞതും ഇവൻ തന്നല്ലെ .... ഇത് പീഡനത്തിന്റെ ആദ്യപടിയാണ് പ്രേരണ .... ഇങ്ങനെ പലതും ഇവനിൽ നിന്ന് പ്രതീക്ഷിക്കാം ....തടയൂ തടയൂ.... "
ഇതൊക്കെ നമ്മള് മനസ്സിൽ പറഞ്ഞ് അവനെ പിടിച്ച് തള്ളി ....
പ്രതീക്ഷിച്ചതിലും പവറ് തള്ളിനുള്ളോണ്ട് കൃത്യം താഴെയെത്തീടുണ്ട് .....
ഇനി ഒരു യുദ്ധത്തിന് നിന്നാൽ ശരിയാവില്ല എന്നത്, കൊണ്ട് കാറും എന്ന ഭീഷണി മുഴക്കി കിടന്ന് ഉറങ്ങി ......
@@@@@@@@@@@@@@@@@@@@
ഈ ശൂർപണകയെ കെട്ടി ശിഷ്ടകാലം നരകിച്ച് തീരാനായിരിക്കും എന്റെ വിധി ......
ഉറക്കം കണ്ടില്ലെ ഒര് ചവിട്ട് കൂടെ കൊടുത്താലൊ .... അല്ലേൽ വേണ്ട ഇത് ഞാൻ ഉദ്ധേശിച്ചതിലും തറയാണ് ......
മാനം കപ്പല് കേറ്റും ....
അല്ലെങ്കിൽ തന്നെ എനിക്ക് എന്തിന്റെ കേടായിരുന്നു .....
സാറാന്റിയുടെ വർത്താനം വിശ്വസിച്ച് ഇവളെ എടുത്ത് തലേൽ കേറ്റണമായിരുന്നൊ ....
അവള് തന്ന അനുഭവങ്ങൾ കൊണ്ട് പിന്തിരിയണമായിരുന്നു ,,,, എനിക്ക് ഇങ്ങനെ തന്നെ വേണം അനുഭവിക്ക് .....
നമ്മൾ നമ്മളോട് തന്നെ പറഞ്ഞ് നെടുവീർപ്പ് ഇട്ട് സോഫയിൽ കിടന്നു ....
അവളെ നോക്കുമ്പോൾ വീണ്ടും പ്രണയം ചിറകടിച്ച് ഉയരാൻ തുടങ്ങി ....
അവൾ ചിറകും വെട്ടി തലയും വെട്ടി കറി വെച്ച് കൂട്ടുമെന്ന് അറിയാവുന്നത് കൊണ്ട് കണ്ണും പൂട്ടി കിടന്ന് ഉറങ്ങി',,,,,,
രാവിലെ എന്നും അഞ്ച് മണിക്ക് എഴുന്നേൽകുന്നത് കൊണ്ട് ആ സമയം ഉറക്ക് തെളിഞ്ഞു ....
നമ്മളെ ബെറ്റർ ഹാഫ് രാക്ഷസി പില്ലോയും കെട്ടിപ്പിടിച്ച് ക്യൂട്ടായി ഉറങ്ങുന്നു .... നോക്കി നിന്നാൽ കൺട്രോൾ പോയി വെറുതെ രാവിലെ അവളെ കയ്ക്ക് പണിയാക്കണ്ട,,,,, "
എന്നാലും ആദ്യ ദിവസം കിടന്ന് 'ഉറങ്ങി വില കളയണ്ട അത് കൊണ്ട് അവളെ മുഖത്ത് നോക്കി ഒര് ഫ്ലയിൻകിസ്സും കൊടുത്ത് ' അവളെ തട്ടി വിളിച്ചു ....
റൂബീ ... ഡീ ... എണീക്ക് ...."
"അജൂ അഞ്ച് മിനുട്ട് കൂടി പ്ലീസ്..."
ഇതാണ് നമ്മക്ക് പിടിക്കാത്തത് .... കജൂ തെണ്ടി അവനെ ഞാൻ മിക്കവാറും കൊല്ലും .....
കലിപ്പിൽ വീണ്ടും വിളിച്ചു ....
അവള് കണ്ണ് തുറന്ന് ചുണ്ട് കോട്ടി പ്ലീസ് ഡാ അജൂ എന്നൊക്കെ പറഞ്ഞ് ചുണുങ്ങി വീണ്ടും കണ്ണടച്ചു ....
പെട്ടന്ന് ഞെട്ടി എഴുന്നേറ്റ് അവളെ ഡ്രസ്സ് ഒന്ന് നോക്കി പിന്നെ നെടുവീർപ്പിട്ട്
എന്നെ നോക്കി .,,,,
താനെന്താ ഡോ,,,, മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലെ .... "
"നല്ല വീട്ടിൽ പിറന്ന പെണ്ണുങ്ങൾ രാവിലെ എഴുന്നേൽക്കും ....."
ഞാൻ അത്ര നല്ല വീട്ടിലല്ല ജനിച്ചത്..,,,,
പറയണ്ട സ്വഭാവം കണ്ടാൽ അറിയാം ....."
ദേ .... അച്ചിങ്ങ മോറാ.... രാവിലെ എന്നെ കേറി ചൊറിയുന്നത് നിനക്ക് നല്ലതല്ല ....."
പോടി .... രാക്ഷസി "
പിന്നെ എന്തെങ്കിലും പറയാൻ നോക്കുമ്പോഴേക്ക് അവളുടെ ഫോൺ റിംഗ് ചെയ്തു .....
@@@@@@@@@@@@@@@@
മസില നോട് യുദ്ധം ചെയ്യുമ്പോഴാണ് അജു വിളിച്ചത് ...,,,,
അവന്റെ പേര് കാണുമ്പോൾ മസിലന്റെ മുഖം മാറിയിരുന്നു ....
അത് ശ്രദ്ധിക്കാത്ത പോലെ ഞാനവനോട് നല്ല സ്വീറ്റായി സംസാരിക്കാൻ തുടങ്ങി .....
മസിലൻ ചവിട്ടി തുള്ളി പുറത്ത് ഇറങ്ങിയതും ബാത്ത് റൂമിൽ കയറി നീരാടും പാസാക്കി ഫ്രഷായി ഇറങ്ങിയപ്പോൾ
മസിലൻ ലാപ്പിൽ എന്തോ കാര്യമായി നോക്കുന്നു......
ഞാൻ തലയും തുവർത്തി കണ്ണാടിയിൽ നോക്കുമ്പോഴാണ് ഞാനാ ദയനീയമായ കാഴ്ച കണ്ടത് ...
എന്റെ ഫോൺ ചിതറിക്കിടക്കുന്നു....
ഞാൻ ഞെട്ടി തിരിഞ്ഞ് . മസിലനെ നോക്കിയപ്പോൾ തെണ്ടിയുടെ മുഖത്ത് പരിഹാസം .....
ഞാൻ അവനെ തന്നെ നോക്കിയതും എന്നെ മെയിന്റക്കാതെ ചൂളം വിളിച്ച് ബാത്റൂമിൽ കയറി ......
ഇതിനുള്ള പണി നിനക്ക് ഞാൻ തരുന്നുണ്ടെടാ പട്ടീ എന്നും മനസ്സിൽ പറഞ്ഞ് താഴേക്ക് ഇറങ്ങുമ്പോഴാണ് ഒരു ബുദ്ധി തോന്നിയത്
ബാത്റൂമിന്റെ ലോക്ക് പുറത്ത് നിന്ന് ഇട്ട് താഴേക്ക് ഇറങ്ങി
(തുടരും)
story ബോർ ആവുന്നുണ്ടൊ .. വലിച്ച് നീട്ടി സെഞ്ച്വറി അടിക്കാൻ ഒട്ടും താൽപര്യം ഇല്ല ... പിന്നെ മനസ്സിലെ കഥ വരാൻ ഇങ്ങനെ പോയെ പറ്റൂ .... എല്ലാരും അഭിപ്രായം പറയണം ..❤❤
'സപ്പോർട്ട് ചെയ്യുന്ന എല്ലാർക്കും പെര്ത്ത് സ്നേഹം❤❤❤❤❤❤
❤റൂബിയ❤
Part: 35
✒ : Sami
@@@@@@@@@@@@@@@@@@
*
മൊത്തത്തിൽ ഒന്ന് നോക്കി ഓകെയായെന്ന് ഉറപ്പ് വരുത്തി ഞാൻ താഴേക്ക് വിട്ടു ....
പണ്ടാരക്കാലൻ വലിച്ച് താഴെയിട്ടപ്പോൾ നടുവിന്റെ നെട്ടും ബോൾട്ടും ഇളകിയ മട്ടുണ്ട് ....
നടുവിന് കയ് വെച്ച് അവനെ പ്രാകുമ്പോൾ പിന്നിൽ നിന്ന് ജലൂത്ത ഒരു മാതിരി ഇളി .....
അതിന് ചിലവില്ലാത്തോണ്ട് നമ്മളും തിരിച്ച് കൊടുത്തു ....
"എന്താ റൂബീ നടുവും പിടിച്ച് സഫി നന്നായി സ്നേഹിച്ച മട്ടുണ്ടല്ലൊ ....."
"പിന്നേ .... ഭയങ്കര സ്നേഹമായിരുന്നു ....."
അതിന് വായ പൊത്തിആക്കിയുള്ള ചിരി തന്ന് താഴേക്ക് പോയപ്പോഴാണ് .... പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്.,,,,,
"നശിപ്പിച്ച് .... ഇനിയെങ്ങനെ അവരെ മുഖത്ത് നോക്കും ...."
നെറ്റിക്ക് തച്ച് കൊണ്ട് അതും പറഞ്ഞ് താഴേക്ക് വിട്ടു -......
അടുക്കളയിൽ ഒരുത്സവമായിരുന്നു ....
എല്ലാരും ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല ..,,,,,
അതിന്റെ ഇടയിൽ എന്തൊ ദേഹത്തേക്ക് എറിഞ്ഞ പോലെ തോന്നി ഞാൻ അങ്ങോട്ട് നോക്കി .....
മസിലൻ തെണ്ടി ആക്കിയ ചിരി ചിരിക്കുന്നു
പടച്ചോനെ ഇതിനെ ആരാ തുറന്ന് വിട്ടെ!! "
ഇതിന്റെ ചിരി തന്നെ
എനിക്കുള്ള കൗൺഡൗൺ ആണ് ,,,,,,
തൽകാലം മാറി നിൽക്കാം .....
എന്തായാലും
നാളെത്തെ പേപ്പറിൽ എന്റെ പേര് വരും
വിവാഹത്തിന്റെ പിറ്റേന്ന് ഭർത്താവ് ഭാര്യയെ അടിച്ച് കൊന്നു ....
ഫോട്ടോയും ഉണ്ടാവും നല്ലത് നോക്കി കൊടുത്താൽ മതിയായിരുന്നു ......
കഴിഞ്ഞാഴ്ച ഇൻസ്റ്റയിൽ ഇട്ടത് ഒര് കെ ലൈക്ക് കിട്ടിയതാണ് അതിടാൻ പറയാം .....😌
"ഡാ ....സഫി നിനക്ക് വഴിതെറ്റിയതാണൊ ....."
ഉമ്മച്ചി വെടിക്കെട്ട് തുടങ്ങി ....
ഞ..'' ഞാൻ വെറുതെ ചുമ്മ....."
"അതികം ഉരുളണ്ട അനിയാ ....
അതല്ല ഒരു സംശയം ഇവിടെയാണ് അടുക്കള എന്ന് അറിയാൻ നീ ഡോറയുടെ മേപ്പിന്റെ സഹായം തേടിയതാണൊ ,,,, ... ".
സജീർക്ക മൂത്ത ഇക്കയുടെ വകയാണ് ......
"നീ ആദ്യമായി ഈ ഏരിയയിൽ കയറി വന്നതിന്റെ ക്ഷീണം എനിക്ക് ഇനിയും മാറീട്ടില്ല ......"
ഉമ്മയുടെ മറുപടി കേട്ട് ഇക്കാക്ക ഓടിയ വഴിക്ക് പുല്ലില്ല ... ബാക്കിയുള്ളോര് മൊത്തം കിടന്നും ഇരുന്നും ചിരിക്കുന്നു .... ഷഹനാത്ത പ്ലിങ്ങിയ ചിരിയും പാസാക്കി രംഗം വിട്ടു ......
അപ്പോൾ കാര്യമായി എന്തോ ഉണ്ട് .... ഇനി അതറിയാതെ സമാധാനം കിട്ടില്ല .....
അപ്പൊഴാണ് ഇവൻ എങ്ങനെ പുറത്ത് എത്തി എന്ന കാര്യം ഒർത്ത് സമാധാനം പോയത് .....
അവനെ നോക്കിയപ്പോൾ ആള് സ്ഥലം കാലിയാക്കിയിട്ടുണ്ട് ....
അതിന്റെ ഇടയിൽ ഉമ്മ അവനുള്ള കോഫി തന്ന് കൊണ്ട് കൊടുക്കാൻ പറഞ്ഞത് ...:
വാട്ട് എ അമ്മായി അമ്മാസ് .... നേത്രാവദിക്ക് തല വെക്കാൻ ഉന്തിത്തള്ളിവിടുന്നൊ .....
ഒരലർച്ച പിന്നെ നിശബ്ദത തീർന്നു ഞാൻ തീർന്നു ....
ഇതൊക്കെ മനസ്സിൽ പറഞ്ഞ് പതിനെട്ടാംപടിയും കയറി റൂമിലേക്ക് ഐശര്യമായി കാലെടുത്ത് വെച്ചതും "ദേ പോന്നു ....സിവനേ..........ദുംപ്ദും...."
അതെന്നെ ഞാൻ തന്നെ നല്ല അന്തസ്സായി മൂക്കും കുത്തി വീണു ..... ചൂട് കോഫി കൃത്യം തല വഴി വന്നിട്ടുണ്ട് .... ഹൗ ബൂത്തിഫുൾ ......
അപ്പോൾ ഒരുത്തൻ ഇരുന്നും കിടന്നും തലകുത്തി നിന്നും ചിരിക്കുന്നു .....
ബ്ലഡി തെണ്ടി നിന്റെ പണിയാണിതല്ലെ.....
എന്നാലും ഒര് മനസ്സാക്ഷിയില്ലാത്ത കുരിപ്പ് ......
നിനക്കുള്ള പണി ഞാൻ തന്നിരിക്കും നോക്കിക്കൊ .... ശവം
''നീയെന്താടീ വിചാരിച്ചെ..... എന്നെ അങ്ങ് ഇല്ലാതാകാമെന്നൊ ....ഇത് വാഹിദ് മുസാഫിറാണ് ....അതികം നെഗളിച്ചാലെ ഇനി ഇതിലും വലുത് ഞാൻ തരും ..... ഇന്നലെത്തെ പോലെ കാറിക്കൂവാൻ നിക്കണ്ട..... ഞാൻ തന്നെ വിളിച്ചോളാം ....."
നിന്റെ ഈ പ്ലിങ്ങിയ മോന്തയും കോലവും എല്ലാരും കാണട്ടെ ....."
ഉമ്മച്ചീ .... ഉമ്മച്ചീ ....."
പടച്ചോനെ തെണ്ടി രണ്ടും കൽപ്പിച്ചാണല്ലൊ ....
കാര്യമായി വേദന ഇല്ല എന്നാലും നന്നായി അഭിനയിക്കാം .....
ഞാൻ കണ്ണിലൊക്കെ വിരലിട്ട് കലക്കി ഇത്തിരി തുപ്പലും തേച്ച് കരയാൻ തുടങ്ങി .....
അപ്പോഴേക്ക് ഒരു പട റൂമിലേക്ക് ഇടിച്ച് കയറി എന്റെ കിടത്തം കണ്ട് കാക്കക്കൂട്ടിൽ കല്ലിട്ട പോലെ എല്ലാരും കലപില കൂട്ടാൻ തുടങ്ങി .....
അതിന്റെ ഇടയിൽ എന്റെ സ്നേഹനിധിയായ ഭർത്താവ് എന്നെ എടുത്ത് പൊക്കുന്നു ... തടവിത്തരുന്നു .... വല്ലാത്ത പ്രഹസനം തന്നെ ....."
ഇതോടെ ഒരു കാര്യം മനസ്സിലായി ബലം കൊണ്ട് ഇവനിക്ക് ഇട്ട് പണിയാൻ നിക്കണ്ട ബുദ്ധി കൊണ്ട് നീങ്ങണം ......
അതൊക്കെ ആലോചിച്ച് എല്ലാരേം നോക്കുന്നതിനിടക്ക് നമ്മളെ രാക്ഷസിത്തള്ള സങ്കടം മരിച്ച് അഭിനയിക്കാണ് ....ഹും"
ഒരു വിധം എല്ലാം സ്ഥലം കാലിയാക്കിയപ്പോൾ വല്ലാത്ത ശാന്തത തോന്നി .... ഏതായാലും നാറി ഇവനെ ക്ഷ... ഞ്ഞ .... ത്സ ....വരപ്പിച്ച് തന്നെ കാര്യം ....,,,,
അവൻ പോയി കതകടച്ചതും ഞാൻ നടക്കാൻ പറ്റാത്തപോലേയും എഴുന്നേൽകാൻ പറ്റാത്തപോലേയും കുറച്ച് കരച്ചിലും പിഴിച്ചിലും ഒക്കെയാക്കി
അവസാനം അവനെ സെന്റിയടിപ്പിച്ചു ....,,,,
പിന്നെ സോറി പറയുന്നു തടവിത്തരുന്നു... എടുത്ത് നടക്കുന്നു എന്റെ ആവശ്യങ്ങൾ നോക്കി അടുത്ത് തന്നെയിരിക്കുന്നു .....
ഇങ്ങനെയൊക്കെ സ്വപ്നം കണ്ട എന്നെ ശശീടെ വല്ല്യപ്പ മൂത്താപ്പയാക്കി അവൻ പുച്ഛിച്ച് ചിരിച്ച് താഴേക്ക് പോയി .....
ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളെ ....
എന്നും പറഞ്ഞ് അവൻ പൊട്ടിച്ച ഫോൺ നുള്ളിപ്പെറുക്കി ഓണാക്കി ഉപ്പച്ചിക്ക് വിളിച്ച് മാരക കരച്ചിൽ ....
പത്ത് മിനുട്ടിനുള്ളിൽ ഉപ്പച്ചിയും അജുവും ഹാജർ .." !!
അവര് റൂമിലേക്ക് വന്നപ്പോൾ ഒന്നൂടി അഭിനയിച്ച് പിടിച്ച് നിന്നു ....
അജു ആകെ വെപ്രാളത്തോടെ കയ്യും കാലും പിടിച്ച് നോക്കുന്നതൊക്കെ കണ്ട് മസിലൻ ഹീറ്റായി ഹീറ്റായി ഇപ്പോൾ പൊട്ടുമെന്ന അവസ്ഥയും .....
അജുവിന്റെ മുഖം കണ്ട് പാവം തോന്നിയപ്പോൾ നമ്മളവനെ നോക്കി സൈറ്റടിച്ച് ഇളിച്ച് കൊടുത്തു .....
അവൻ പിരികം ചുളുക്കി സംശയത്തിൽ എന്നെ നോക്കിയതും ഞാൻ കണ്ണ് ചിമ്മി ഷോൾഡർ പൊക്കി കാണിച്ചു ..,,,,,
അപ്പോൾ തന്നെ 'അവൻ കലിപ്പിൽ തലക്കൊരു മേട്ട് തന്നു ....
നമ്മക്ക് വേദനിച്ചാൽ തിരിച്ച് കൊടുക്കാതെ സമാദാനം ആവാത്തത് കൊണ്ട്
അവനെ അവിടെ വലിച്ചിട്ട് വയറ്റിന് രണ്ട് കുത്ത് കൊടുത്തു .... അപ്പോളവൻ എന്റെ ഷാളിൽ മുടിയടക്കം പിടിച്ച് വലിച്ചതും അവന്റെ കയ്യിൽ കയറി കടിച്ചു പിടിച്ചു .....
ഒടുവിൽ ഉപ്പച്ചി രണ്ടാളുടെയും ചെവി പിടിച്ച് പൊന്നാക്കിയപ്പോൾ പ്രശ്നം മതിയാക്കി ഞങ്ങൾ തിരിഞ്ഞ് നിന്നു ....
മസിലൻ കലിപ്പിൽ എന്നെ നോക്കി നിൽകുന്നത് കണ്ടപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത് ..,,,,,
ഉപ്പച്ചി അപ്പോൾ തന്നെ അജൂനെ വലിച്ച് അവിടെന്ന് പോയതും അവൻ ഓടി വന്ന് കയ്പിടിച്ച് സോറി പറഞ്ഞ് കവിളിൽ തട്ടി ഓടിപ്പോയി ..,,,,
മസിലൻ ഡോർ കൊട്ടിയടച്ച് ഇറങ്ങിപ്പോയി.,,,,,
ഉമ്മച്ചി കുറേ ഓയിൻമെന്റ് വാരിതേച്ച് എന്റെ അഭിനയത്തിന് കർട്ടൻ ഇട്ടു ...,,,,,
കല്യാണത്തിന് വന്നവർ ഓരോരുത്തരായി സ്ഥലം വിട്ടു നമ്മളെ രാക്ഷസി അടക്കം .....
മസിലൻ പോയിട്ട് വരാത്തതും ഒക്കെ കൂടി പിന്നെയുള്ള ടൈം അടിച്ച് പൊളിച്ചു ,,,,,,
രാത്രി ഫുഡഡി കഴിഞ്ഞ് ഓരോരുത്തർ മുറിയിൽ കയറി മസിലൻ വരാത്തത് കൊണ്ട് നമ്മൾ അടികൂടാൻ പറ്റാതെ ബോറടിച്ച് പണ്ടാരം അടങ്ങി കിടന്ന് ഉറങ്ങി ..,,,,,
രാവിലെ കാത് പൊട്ടുന്ന അലാറം കേട്ടാണ് കണ്ണ് തുറന്നത് ബാത്റൂമിൽ ശബ്ദം കേട്ടപ്പോൾ മനസ്സിലായി മസിലനാണെന്ന് ...,,,,,
ഡ്രെസ്സുമെടുത്ത് തിരിഞ്ഞപ്പോൾ മസിലൻ ഇറങ്ങി വരുന്നു ....,,,,
പക്ഷെ ഞാൻ എന്നൊരാൾ ഉണ്ടെന്ന ഭാവം കാണിക്കാതെ ഇറങ്ങിപ്പോയി
ഇങ്ങേരെ പിരി പോയൊ പടച്ചോനെ .....
എന്തായാൽ എനിക്കെന്താ .....
ഫ്രഷായി ഇറങ്ങി കോഫി കുടിച്ച് അവനുള്ള കോഫിയും കൊണ്ട് മുറിയിൽ കയറുമ്പോൾ അവൻ പറയുന്നത് കേട്ട് എന്റെ കാലുകൾ നിശ്ചലമായി .....
(തുടരും)

0 Comments
Post a Comment