❤റൂബിയ❤
Part: 26/30
✒ : Sami
@@@@@@@@@@@@@@@@
*
രാവിലെ എണീറ്റ് ഫുഡും കഴിച്ച് ഫോണിൽ കുത്തിയിരിക്കുമ്പോൾ ഉപ്പച്ചി വന്ന് അടുത്തിരുന്നു.,,,,,,,,
മോള് ഗൈം കളിക്കുവാണൊ ...."
ഞാൻ ഫോണിൽ നിന്ന് തല ഉയർത്താതെ പറഞ്ഞു ,,,,,,
അല്ല ഡാൻസ് കളിക്കുവാ ....."
ഒരു തമാശക്കാരി .... അടി ...."
ഉപ്പച്ചി .... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ...... ഈ ഇളിയും ...... കാര്യമില്ലാതെയുള്ള പതപ്പിക്കലും ഒക്കെ കണ്ടാൽ അറിയാം എന്തോ പറയാനുള്ള വരവാണെന്ന് ..... പിന്നെയത് പറഞ്ഞാൽ പോരെ .....വെറുതെ കിടന്ന് വിയർക്കണൊ,,,,,,, "
അത് പിന്നെ മോളെ ..... ഉപ്പച്ചിക് മോളോട് ഇത്തിരി സീരിയസ്സായി സംസാരിക്കണം ..... കേട്ട് കഴിഞ്ഞാൽ മോള് നന്നായി അലോചിക്കണം .... എന്നിട്ട് മോൾക്ക് തോന്നുന്ന നല്ല തീരുമാനം എന്നോട് പറയണം..... അത് എന്തായാലും സ്വീകരിക്കാൻ ഉപ്പച്ചി തയ്യാറാണ് ......"
ഓഹ് ..... റൂബീ ഇത് ഡെയിഞ്ചറാണ് .... നിന്നെ കുരുക്കാനുള്ള എട്ടിന്റെ പണി വല്ലതും ആണ് .... അല്ലാതെ ഉപ്പച്ചി ഇങ്ങനെ കിടന്ന് വിയർക്കൂല്ല .....
ഇതൊക്കെ മനസ്സിൽ പറഞ്ഞ് 'നോക്കി തലയാട്ടി കൊടുത്തു ......
ഇന്നലെ രാത്രി ഉമ്മമ്മ വിളിച്ചിരുന്നു .....
മോൾക്കറിയാലൊ അവരൊരു ഹാർട്ട് പേഷ്യന്റാണെന്ന് .... നെഞ്ചിൽ വീണ്ടും ചെറിയ അസ്വസ്ഥത പോലെ എന്നാ പറയുന്നെ..... "
ഞാൻ മുഴുവൻ കേൾക്കാതെ പേടിയോടെ ഉപ്പച്ചീന്റെ കയ്യിൽ പിടിച്ച് ചോദിച്ചു ......
" എന്നിട്ട് .... എന്ത് പറ്റി .. "...
"ഇല്ല മോളെ കുഴപ്പം ഇല്ല .... പക്ഷെ ഉമ്മമ്മയ്ക്ക് ഒരാഗ്രഹം പറയുന്നു ..... അത് ..... അത് മോളുടെയും സഫിടെയും വിവാഹം നടത്തിയാലൊ .... എന്നാണ് ........."
വാ....ട്ട് "
മോൾ ഇതെങ്ങനെ എസപ്റ്റ് ചെയ്യുമെന്ന് എനിക്കറിയില്ല ...... മോൾക്ക് അവനെ ഇഷ്ടക്കുറവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു ,,,,,, "
അത് ..... ഉപ്പച്ചീ .... എനിക്ക് ....."
മോള് .... നന്നായി ആലോചിക്ക് .... എന്നിട്ട് പറ .... ഇപ്പോൾ ഉപ്പച്ചി പോവാണ് ..... "
ഉപ്പച്ചി പോയതും ഞാൻ കതകടച്ച് ബെഡിലേക്ക് വീണു .......
അവനെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു ,,,,
"മസിലനെ എനിക്ക് ഇഷ്ടാണ് .... ഓരോ ദിവസവും അത് കൂടിയിട്ടെ ഉള്ളൂ ,,,, ഉമ്മമ്മയെ വേദനിപ്പിക്കാനും വയ്യ .... പക്ഷെ ഇപ്പോൾ ഒരു വിവാഹം അങ്ങനൊരു കാര്യം ചിന്തിച്ചിട്ട് കൂടിയില്ല ......
അജു വിനോടും അച്ചുവിനോടും സംസാരിച്ചാലൊ ......
അല്ലെങ്കിൽ വേണ്ട ... അവര് പൊളിച്ചടക്കി കയ്യിൽ തരും ....... ഉമ്മമ്മയോട് സംസാരിച്ച് തൽകാലം കാൻസൽ ചെയ്യാം ....
അല്ലെങ്കിലും ഇവർകൊക്കെ എന്തിന്റെ കേടാണ് ...... ഞാൻ മൂത്ത് നെരച്ച് മൂക്കിൽ പല്ല് മുളച്ച് പുരയും നിറഞ്ഞ് നിൽക്കുന്നുണ്ടൊ ....... അല്ല പിന്നെ ....."
അത്രയൊക്കെ സ്വയം പറഞ്ഞ് ഏതായാലും ഒന്നും നടക്കാൻ പോവുന്നില്ല ..... എന്നുറപ്പിച്ച് ഞാൻ താഴേക്ക് ഇറങ്ങി .....
അപ്പോഴേക്ക് ഉപ്പച്ചി പോയിരുന്നു .....
പിന്നെ അജു വിനോട് ഉമ്മമ്മയുടെ അടുത്ത് പോവുന്നതും പറഞ്ഞ് അങ്ങോട്ട് വിട്ടു ......
ജോലിക്കാരിയാണ് കതക് തുറന്നത് ,,,,,
ഉമ്മമ്മയുടെ മുറിയിൽ പോയപ്പോൾ അവിടെ ആരും ഇല്ല.,,,,,
അപ്പോഴാണ് മുകളിൽ നിന്ന് സംസാരം കേട്ടത് .....
മടിച്ച് മടിച്ച് മുകളിലേക്ക് കയറിയതും അവര് സംസാരിക്കുന്നത് കേട്ട് ശരിരം തളരുന്ന പോലെ തോന്നി ,,,,,,
****************************************
"" അവൾ സമ്മതിക്കുമൊ ഉമ്മമ്മ....? "" "-
മസിലന്റെ ചോദ്യത്തിന്റെ ഉത്തരം അറിയാനാണ് ഞാനവിടെ നിന്നത്,,,,,,,
അതാണ് എനിക്കും പേടി ..... ഇവനോട് അടുപ്പം കാണിക്കുന്നത് പ്രണയം ആവണമെന്നില്ല'......." -
സാറന്റി ചുമ്മ.... മനുഷ്യനെ നിരുത്സാഹപ്പെടുത്തല്ലെ ......."
സഫീ .... ഈ ഉമ്മമ്മ ഉള്ളടത്തോളം മക്കള് പേടീക്കേണ്ട ...... ഇത് വരെയുള്ള എല്ലാ പ്ലാനും അത് പോലെ ജയിച്ചു .... ഇതും ജയിക്കും ....." - ഉമ്മമ്മ
"അല്ലേലും നിങ്ങള് പൊളിയല്ലെ ..... പണ്ട് ഇത് പോലെ കൈവിട്ട് പോവുമെന്ന് തോന്നിയപ്പോഴല്ലെ ഇല്ലാത്ത അറ്റാക്കും പറഞ്ഞ് അവളെ കാണാനെങ്കിലും കിട്ടിയത് '...... ഇപ്പോൾ അതിൽ പിടിച്ച് കയറി അവളെ സ്വന്തമാക്കാൻ നോക്കുന്നു ...,,,,,, " - മസിലൻ
ഇവരുടെ ഈ ഹൃദയം മുറിക്കുന്ന സംസാരം ശ്വാസം അടക്കി കേൾകുമ്പോഴാണ് ....
മറുപടിയെന്നോണം ആ വലിയ സത്യം ഉമ്മമ്മ പറഞ്ഞത് ,,,,,,
" അല്ലേൽ ....കാണായിരുന്നു .... ആ അസുരവിത്ത് അജു അവളെ കെട്ടുന്നത് .... അവന് അവളോട് പ്രണയമാണ് ..... അതെങ്ങാനം അവൻതുറന്ന് പറഞ്ഞാൽ ആ നിമിഷം അവൾ അവന്റെ കൂടെ പോവും ... പിന്നെ സാറ.... ഈ ജന്മം അവളെ കാണില്ല .... "
അതിനല്ലെ ഡോക്ടറായ ഇവനെ കോളേജ് ലക്ചറായി കൊണ്ട് വന്ന് അവളെ മനസ്സിൽ കയറി പറ്റിച്ചത് ......
ഇവൻ എങ്ങനെ എങ്കിലും അവളെ വഴിക്ക് കൊണ്ട് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു .... അവളെ നീ കെട്ടിയിട്ട് വേണം എന്റെ വിജയം എന്റെ മോളെ എനിക്ക് നേടാൻ ......."
ഓവർ ....കോൺഫിഡൻസ് വേണ്ട .... കെട്ടിയാലെല്ലെ നടക്കൂ ...... ഒരു സമാദാനം അവളെ ഉപ്പച്ചിയെ പോക്കറ്റിൽ ആക്കിയതാണ് ...... ഡോക്ടറാണെന്നത് അങ്ങേർക്ക് പണ്ടെ അറിയാം ....."
എങ്ങനേയും നടത്തിക്കും എന്ത് തടസ്സവും തുടച്ച് നീക്കാൻ എനിക്ക് കഴിയും .... ആരെ കൊന്നിട്ടായാലും ശരി ......."
പിന്നീടുള്ളത് കേൾക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു .....
ഞാൻ കണ്ണ് തുടച്ച് താഴേക്ക് ഇറങ്ങി ....
അവരെ പൊട്ടിച്ചിരി അപ്പോഴും കേൾക്കായിരുന്നു .....
എന്റെ കണ്ണുകൾ വീണ്ടും ഒഴുകാൻ തുടങ്ങി .....
കതക് തുറന്ന് തന്ന സർവന്റിന് കുറച്ച് കാശ് കയ്യിൽ കൊടുത്ത് ഞാനിവിടെ വന്നത് പുറത്ത് പറയരുതെന്ന് പറഞ്ഞ് പലതും കണക്ക് കൂട്ടി പുറത്തേക്ക് നടന്നു .....
നേരെ ബീച്ചിൽ പോയി കടലും നോക്കിയിരുന്നു ......
ഫോണെടുത്ത് അജുവിനോട് വരാൻ പറഞ്ഞു ....
ഞാൻ ഇത്രയും നാൾ വഞ്ചിക്കപ്പെടുകയായിരുന്നൊ ......
സത്യമാണെന്ന് വിശ്വസിച്ച ഉമ്മമ്മ ആദ്യം പ്രണയം തോന്നിയ മസിലൻ ഒക്കെ എന്നെ പറ്റിക്കുകയായിരുന്നൊ ......
എന്തിന് എല്ലാം അറിഞ്ഞ ഉപ്പച്ചി.... അജു ..... ഇവർക്ക് ഒക്കെ മുന്നിൽ ഞാനൊരു കോമാളിയായി ......
എല്ലാരോടും വെറുപ്പ് തോന്നുന്നു .....
ചിന്തകൾ ദിക്കും ദേശവും ഇല്ലാതെ അലഞ്ഞ് കൊണ്ടിരുന്നു .....
ദൂരെ അജുവിനെ കണ്ടതും കണ്ണും തുടച്ച് എഴുന്നേറ്റു ....
അപ്പോഴേക്ക് അവൻ അടുത്ത് വന്ന് എന്റെ കരഞ്ഞ മുഖത്തേക്ക്. നോക്കിയതും
അവൻ വെപ്രാളത്തോടെ എന്റെ ഷോൾഡറിൽ മുറുക്കി പിടിച്ച് ചോദിച്ചു .....
"റൂബീ ..... ഡാ .....എന്താ ..... എന്തിനാ നീ കരഞ്ഞെ..... "
മറുപടിയായി അവന്റെ കവിളിൽ എന്റെ കയ് പതിഞ്ഞതും..... അവൻ മിഴിച്ച് എന്നെ നോക്കി ......
(തുടരും)
❤റൂബിയ❤
part: 27
✒ : Sami
@@@@@@@@@@@@@@@@@@
*അടി കിട്ടിയ ഷോക്കിൽ കവിളിൽ കയ് വെച്ച് കണ്ണും മിഴിച്ച് കിളി പോയി നിൽക്കുന്നവനെ ഞാൻ കരഞ്ഞ് കൊണ്ട് ഇറുക്കെ കെട്ടിപ്പിടിച്ചു ......
സോറീ .... അജൂ..... "
അവൻ അപ്പോഴേക്ക് എന്നെ തിരിച്ച് കെട്ടിപ്പിടിച്ചിരുന്നു .....
"എന്താ...ഡാ .... റൂബീ എന്താ നിന്റെ പ്രോബ്ലം ...."
അവനത് ചോദിക്കലും ഞാൻ അടിച്ച ഭാഗത്ത് അമർത്തി ചുംബിച്ചു ...."
സോറി .... ഡാ .... അപ്പോഴെത്തെ അവസ്ഥയിൽ..... നീ പോലും എന്നെ പറ്റിക്കുകയാണെന്ന് തോന്നിയപ്പോൾ .... ഞാൻ ചെയ്തു പോയതാണ് ......"
നിന്റെ ഇടി കിട്ടാത്തതൊന്നും അല്ലല്ലൊ .... സാരില്ല വിട്ടേക്ക് .....😃
ഇപ്പോൾ തൽകാലം കണ്ണൊക്കെ തുടച്ച് നല്ല കുട്ടിയായി ദാ ... ഇവിടെ ഇരിക്ക് ....."
അവൻ ചിരിച്ച് കൊണ്ട് എന്റെ കയ്പിടിച്ച് അവിടെയുള്ള പാറക്കെട്ടിന്റെ മുകളിൽ ഇരുത്തി .....
എന്റെ മനസ്സിലുള്ള ചോദ്യം ഞാൻ അവനോടായി ചോദിച്ചു .....
അജൂ .... നീ എന്നോട് ഒരു കാര്യം ചോദിച്ചാൽ സത്യസദ്ധമായി മറുപടി പറയുമൊ ......"
മ് .... പറയാം ...."
ഞാനവന്റെ കയ്യെടുത്ത് എന്റെ തലക്ക് മുകളിൽ വെച്ച് അവനെ നോക്കി .....
അവൻ അതേ ചിരി തന്നെ ......
"നീയെന്നെ പ്രണയിക്കുന്നുണ്ടൊ ....?"
എന്റെ ചോദ്യം കേട്ട് അവനൊന്ന് ഞെട്ടി എന്നെ നോക്കി എന്നിട്ട് പഴയ പുഞ്ചിരിയാലെ എന്റെ തലയിൽ അമർത്തി പിടിച്ച് പറഞ്ഞു ....
"ഉണ്ട് ..... എനിക്ക് നിന്നോട് പ്രണയമാണ് ......"
ഒരു വിറയൽ എന്റെ ഉള്ളിൽ കടന്ന് പോയതും അവന്റെ തലയിൽ വെച്ച കയ് ഞാൻ വലിച്ചെടുത്തു ,,,,,,,,
അവന്റെ മുഖത്ത് യാതൊരു ഭാവ വെത്യാസവും ഇല്ല ..,,,,,
"എന്താ റൂബി.... നീയിങ്ങനെ വെപ്രാളപ്പെടുന്നെ .... മുഴുവൻ പറയട്ടെ ഞാൻ ....."
ഞാൻ നെറ്റി ചുളിച്ച് അവനെ നോക്കി ,,,, അവൻ ശോൾഡറിൽ കയ് വെച്ച് ഇറുക്കി എന്നെ നോക്കി ചിരിച്ചു ......
റൂബി ആ പ്രണയം ഒരിക്കലും കാമമല്ല ,,,, നീയെന്റെ പ്രണയിനിയാണ് ഭാര്യയാണ് ഉമ്മയാണ് എന്റെ പെങ്ങളാണ് ,,,,,
എല്ലാത്തിലും ഉപരി എന്റെ മാത്രം ചങ്കത്തിയാണ് ...,,,,,
നിനക്കറിയൊ....റൂബീ,,,,,.. ഞാൻ കരുതിയിരുന്നു നിന്നെ ഒരിക്കലും ഒരാൾക്കും വിട്ട് കൊടുക്കാതിരിക്കാൻ ..... പക്ഷെ റൂബിയെ എന്റെ ജീവിത സഖിയാക്കാൻ എനിക്ക് കഴിയില്ല.. ഒരിക്കലും.... നിനക്കൊ എനിക്കൊ അത് എസപ്റ്റ് ചെയ്യാൻ കഴിയില്ല ..... പിന്നെ നീ എന്റെ മമ്മയുടെ മകളാണ് എന്റെ പെങ്ങൾ .... അങ്ങനെ അല്ലാന്ന് പറഞ്ഞാൽ അന്ന് തൊട്ട് ഇന്ന് വരെ ഒന്നിച്ച് ഇരുന്നതും കിടന്നതും തിന്നതും മറ്റൊരു അർഥത്തിലാവും ...
ഒരിക്കൽ പോലും റൂബി ഈ അജുവിന്റെ ശരീരത്തിൽ വികാരം ഉണ്ടാക്കിയിട്ടില്ല ..... ഇനിയും അങ്ങനെ ആയിരിക്കും ......
നമ്മൾ വേറെ ലെവലല്ലെ .... അജുവും റൂബിയും ഒരിക്കലും ആർക്കും കിട്ടാത്ത ഉത്തരം ആയിരിക്കണം ...... " "
ഇത്രയും പറഞ്ഞ് അവൻ എന്റെ മുഖത്ത് നിറകണ്ണാലെ നോക്കി....
അജൂ ഞാൻ ഈ നെഞ്ചിൽ കിടന്നോട്ടെ ......"
വാ ......"
അജൂ നിനക്കറിയൊ എല്ലാരും എന്നെ ചതിക്കയായിരുന്നു ..... ഉമ്മമ്മ , മസിലൻ, പിന്നെ ഉപ്പച്ചിപോലും.....
"
അവൻ എന്റെ മുഖത്തേക്ക് സംശയത്തോടെ .... നോക്കി ....,,,,,
മസിനോട് തോന്നിയ ഇഷ്ടവും അവനുമായുള്ള നിമിഷങ്ങളും ഉപ്പച്ചി പറഞ്ഞതും .... ഉമ്മമ്മയുടെ വീട്ടിൽ പോയപ്പോൾ കേട്ട സംസാരവും ഒക്കെ അവനോട് കരഞ്ഞ് കൊണ്ട് പറഞ്ഞു.....
അവൻ എല്ലാം കേട്ട് എന്റെ പുറത്ത് ഉഴിയുന്നുണ്ടായിരുന്നു ,,,,,,,,
പറഞ്ഞ് കഴിഞ്ഞതും അവനെന്നെ നെഞ്ചിൽ നിന്ന് മാറ്റി കണ്ണ് തുടച്ച് നെറ്റിയിൽ മുത്തം തന്നു ..,,,,,,
റൂബീ ..... ഒരു കാര്യം അറിയാെ ..... നിനക്ക് അവനോടുള്ള ഇഷ്ടം ഞാനന്നെ മനസ്സിലാക്കിയതാണ് ,,,,,,,, അവനാണ് എന്ത് കൊണ്ടും റൂബിക്ക് ചേരുന്നതും ....."
സോറി അജു ,,,,, നിങ്ങളിൽ നിന്ന് ഒന്നും മറച്ച് വെക്കാൻ കരുതിയതല്ല പക്ഷെ ,,,, എന്തൊ എനിക്ക് കഴിഞ്ഞില്ല ..... പക്ഷെ ..... ഇപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു,.... അവനെയാണല്ലൊ സ്നേഹിച്ചത് എന്നോർത്തപ്പോൾ .......,,,,,,
അതൊക്കെ വിട് എന്നിട്ട് നല്ല ബോൾഡാവ് .....അവരൊക്കെ ഇത്ര നന്നായി അഭിനയിച്ച് തകർക്കുമ്പോൾ ....നിനക്ക് അതിനേക്കാൾ നന്നായി അഭിനയിക്കാൻ അറിയാം എന്നല്ലെ തെളിയിക്കേണ്ടത് ........" "
നീയെന്താ ..... ഈ പറയുന്നെ ,,,,,,, "
ആദ്യം അച്ചുവിനെ വിളിച്ച് നമുക്ക് സംസാരിക്കാം എന്നിട്ട് അവരേക്കാൾ നല്ല പ്ലാനുമായി അവർകിട്ട് പണിയാം,,,,,,,,,
പിന്നെ എല്ലാം പെട്ടന്നായിരുന്നു ......
അവസാനം എന്നെ ചതിച്ച മസിലനും രാക്ഷസിക്ക് കൂട്ട് നിന്ന ഉമ്മമ്മക്കും ഒക്കെ പണിയുടെ മാലപ്പടക്കം കോർത്ത് പുതിയ അങ്കത്തട്ടിലേക്ക് .....
" റൂബീ ..... അപ്പോൾ ഫോണെടുത്ത് ഐശര്യമായി അവന്റെ നെഞ്ചത്തോട്ടുള്ള ആദ്യ വെടി പൊട്ടിക്ക് ....."
ഞാൻ തലയാട്ടി ചിരിച്ചു ......
"ഹലോ ..... ഉപ്പച്ചീ .... ഞാൻ നന്നായി ആലോചിച്ചു ..... എനിക്ക് വിവാഹത്തിന് സമ്മതമാണ് ......"
"ഓകെ .... മോളെ ... ഞാൻ വിളിച്ച് പറഞ്ഞോളാം ....."
പിന്നെ കുറച്ച് സമയം ബീച്ചിൽ കറങ്ങി അവന്റെ പിറകെ കയറി വീട്ടിലേക്ക് വിട്ടു .....
മിററിൽ കൂടി അവന്റെ മുഖത്ത് തന്നെ നോക്കുന്നത് കണ്ട് അവൻഎന്നാണെന്ന് ചോദിച്ചു .....
"ലവ് യൂ ചങ്കേ ...' ഈ ലോകത്ത് കളങ്കമില്ലാതെ ഇങ്ങനെ നിനക്ക് മാത്രമെ സ്നേഹിക്കാൻ കഴിയൂ ..... അസൂയ തോന്നുന്നു ...,,,,,, "
" അതാണ് ചങ്ക് .... അല്ലാതെ ഒന്നിച്ച് ഇങ്ങനെ ഒട്ടി നടക്കുമ്പോഴേക്ക് പ്രേമം മുളച്ച് വരുന്നതിന്റെ പേര് സൗഹൃദം എന്നല്ല .... നമ്മൾ എന്തും പരസ്പരം പങ്കു വെക്കണം എങ്കിൽ നമ്മുടെ ഇടയിൽ അതിരുകൾ ഇല്ലാത്ത ബന്ധമായിരിക്കണം.....
അതിന് ഒന്ന് ചിരിച്ച് കൊടുത്ത് അവന്റെ ചുമലിൽ തവെച്ച് കിടന്നു .......
വീട്ടിലെത്തി ഫ്രഷായി ഇറങ്ങി .....
ഉപ്പച്ചി സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചു ....
ഈ സന്തോഷം ഒന്നും നല്ലതല്ല ഉപ്പച്ചീ ..... ഈ മോള് ഉപ്പച്ചിയെ വിഷമിപ്പിക്കും .....
ഒരിക്കലും സന്തോഷത്തോടെ കഴിയുന്നത് ഉപ്പച്ചി കാണില്ല.....
ഇതൊക്കെ മനസ്സിൽ പറഞ്ഞ് മുഖത്തേക്ക് നോക്കി കണ്ണ് നിറച്ചു ....
***************************************
ഇന്നാണ് എൻകേജ്മെൻറ് .....
അജുവിന്റെ ഇഷ്ടത്തിനുള്ള ഗൗണും ഇട്ട് സാജി മമ്മയുടെ കൂടെ ഞാൻ നിന്നു .....
എൻകേജ്മെന്റ് ലളിതമായി നടത്താനാണ് ഉപ്പച്ചിയുടെ തീരുമാനം ... അതെനിക്കും ആശ്വാസം തോന്നി ..... അത്രയും അഭിനയിച്ചാൽ മതിയല്ലോ....
ഉമ്മമ്മയും ,രാക്ഷസിയും ,മസിലനും മാത്രമാണ് വന്നത് ....
മസിലന്റെ ഫാമിലി മാരേജിനെ എത്തുകയുള്ളൂ.... അതേതായാലും നന്നായി ,,,
അവര് വന്നതും രാക്ഷസിക്കൊഴികെ ബാക്കി എല്ലാരേം നോക്കി ചിരിച്ചു .....
ഉമ്മമ്മ വളയിട്ട് തരുമ്പോഴും മസിലൻ അടുത്ത് നിൽകുമ്പോഴും അഭിനയിക്കാൻ ഞാൻ കഷ്ടപ്പെടുകയായിരുന്നു .....
കണ്ണെടുക്കാതെ അവന്റെ നോട്ടം എന്നിൽ വെറുപ്പ് ഉളവാക്കി കൊണ്ടിരുന്നു ......
പരമാവധി ചിരിച്ച് കൊണ്ട് പിടിച്ച് നിന്നു .....
അപ്പോഴാണ് ഉമ്മമ്മ അവര് എന്തങ്കിലും സംസാരിക്കട്ടെ എന്ന് പറഞ്ഞ് ഞങ്ങളെ മുകളിലേക്ക് അയച്ചത് ......
ഓ പിന്നെ .... അന്ത്യകൂദാശയായിരിക്കും,,,,
ഞാൻ മസിലനെയും കൂട്ടി റൂമിൽ കയറി .....
അജുവിന്റെയും എന്റെയും ഫ്രൈം ചെയ്ത ഫോട്ടോ കണ്ട് അവൻ അത്ര രസിച്ചില്ലാത്ത നോട്ടം നോക്കുന്നുണ്ട് ,,,,,
പതിവ് പോലെയല്ല അവൻ അത്ര സംസാരിച്ചില്ല .... ഓരോന്നും നോക്കിയും കണ്ടും ഇടക്ക് വല്ലതും സംസാരിച്ചും താഴേക്ക് പോയി.....
ഞാൻ ആശ്വാസത്തോടെ നെഞ്ചത്ത് കയ് വെച്ചു,,,,,
വിവാഹത്തിന് പെട്ടന്നുള്ള ദിവസം തീരുമാനിക്കണമെന്നും പറഞ്ഞ് അവർ പോയി .....
ഞാനും അജുവും പരസ്പരം മുഖം നോക്കി ചിരിച്ചു .....
പക്ഷെ അജുവിന്റെ മനസ്സിൽ മറ്റ് പലതും അയിരുന്നു .....
അത് നിങ്ങൾക്ക് വഴിയേ മനസ്സിലാവും കേട്ടല്ലൊ ......
ഇനി കല്യാണത്തിരക്കുകളുമായി കണ്ട് മുട്ടാം .....
കൂടെ നിന്ന് ലൈക്കിക്കോളീ .... ഞാൻ പാവമല്ലെ😝😝😝😝😝
(തുടരും)
❤റൂബിയ❤
Part: 28
✒ : Sami
@@@@@@@@@@@@@@@@@@
*📖 പുസ്തകവേദി 📖*
വീട്ടിൽ കല്യാണത്തിരക്കാണ് ,,,,
ഉപ്പച്ചീടെ ഫാമിലിയൊക്കെ വന്നു തുടങ്ങി
വീട് മനോഹരമായി ഒരുക്കുന്നുണ്ട് ,,,,
മമ്മയും അജുവും അച്ചുവും ഒക്കെ ഓരോ കാര്യത്തിന് ഓടുകയാണ് ഞാൻ മാത്രം കുറച്ച് ദിവസം കഴിഞ്ഞാൽ പിരിയേണ്ട വിവാഹത്തിന്റെ മാസ്റ്റർ പ്ലാനും .....
ഈയിടെ അജുവിന്റെ ഓരോ കാര്യങ്ങളിലുള്ള അത്മാർഥത കാണുമ്പോൾ കുറച്ച് സംശയം തോന്നുന്നുണ്ട് .....ഇവൻ ശെരിക്കും ആ മസിലന്റെ തലയിൽ ഇട്ട് തടിയൂരാനുള്ള പുറപ്പാടാണൊ എന്ന് .....
അപ്പോഴാണ് ഉപ്പച്ചി ഡ്രസ്സും ആഭരണവും നാളെ എടുക്കാൻ പോവാമെന്ന് പറഞ്ഞത് ..,,,,,,,
അത് കേട്ടപ്പോൾ അജു വന്ന് ഗൂഗിളിൽ ഓരോ വെഡ്ഡിംഗ് മോഡൽ സെർച്ച് ചെയ്യാൻ തുടങ്ങി ,,,,,
ഞാനവന്റെ അടുത്തേക്ക് പോയി
എന്താ നിന്റെ ഉദ്ധേശം ....."
കണ്ടില്ലെ ന്യൂ മോഡലാണ് ..... കൊള്ളാവൊ ..... ഇതിൽ ഒന്ന് നീ സെലക്ട് ചെയ്യ് എന്നിട്ട് വേണം അതേ കളർ ഷേർട്ടും വാങ്ങണം .... എന്നിട്ട് റൈബാനും വെച്ച് ... നമ്മക്ക് പൊളിക്കണം .... എപ്പടി .....🕺😜
ഞാനവന്റെ കൊല്ലിക്ക് പിടിച്ച് അമർത്തി .....
"ഡാ .,,,, പട്ടീ ..... അവന് എട്ടിന്റെ പണി കൊടുക്കാം ..... കല്യാണത്തിന് സമ്മതിച്ചേക്ക് ..... ഇത് അവരുടെ തോൽവിയാണ് എന്നൊക്കെ പറഞ്ഞ് അവസാനം എന്നെ കുഴിയിൽ ചാടിച്ച് .... ഓസിക്ക് ബിരിയാണി തിന്നാനുള്ള പുതിയാണെങ്കിൽ പൊന്ന് മോനെ ..... നിന്റെ പേരിൽ ലെറ്റർ എഴുതി വെച്ച് ഞാനൊറ്റക്ക് നാട് വിടും..... നോക്കിക്കൊ ......😡
അതു പറഞ്ഞ് ഞാൻ കയ് എടുത്തതും
ഉമ്മച്ചിയെ...!!"😳
ഒരു തമാശക്കാരി ...... നല്ല ഇടിതരും ....
അവൻ ഇളിച്ച് കൊണ്ട് അടിക്കാൻ നോക്കിയതും ......
പട്ടീ .......ദേഹത്ത് തൊട്ടാൽ മൂക്കിടിച്ച് പരത്തും ....."
അവൻ അടുത്ത് വന്ന് എന്നെ ചേർത്ത് പിടിച്ചു .... ഞാൻ കലിപ്പിൽ കയ് തട്ടിമാറ്റി .....
വീണ്ടും പിടിച്ചതും ഞാനവനെ രൂക്ഷമായി നോക്കി .....
"എന്തായിത് റൂബീ .....
നീയൊന്ന് പ്രാക്ടിക്കലായി ചിന്തിക്ക് ..... കല്യാണം കഴിഞ്ഞാൽ നമ്മളെ പ്ലാൻ തുടങ്ങാം ....പക്ഷെ നിന്റെ കല്യാണം നമുക്ക് അടിച്ച് പൊളിച്ചേക്കാം ..... ഇനി നിന്നെ കെട്ടാൻ ആരും വന്നില്ലെങ്കിലൊ ..... അല്ലെങ്കിൽ അവൻ നിന്നെ തല്ലിക്കൊന്നാലൊ .... ഇങ്ങനെ ആഘോഷിക്കാൻ പറ്റില്ല .... അതവാ ഏതേലും കണ്ണ് പൊട്ടൻ കിളവൻ രണ്ട് കെട്ടി കുട്ടികളുള്ളവൻ കെട്ടിയെന്ന് ഇരിക്കട്ടെ.... ഇത്ര സന്തോഷം ഉണ്ടാവുമൊ ... ഇല്ല ..... അത് കൊണ്ട് ബാക്കി പിന്നെ ചിന്തിക്കാം ഇപ്പോൾ എൻജോയ് ചെയ്യാം......."
പറഞ്ഞ് കഴിയലും അവന്റെ നടുപ്പുറം പള്ളിപ്പുറവും കടപ്പുറവും ആക്കി അവന്റെ കണ്ണുകൾ വെള്ളച്ചാട്ടങ്ങളായപ്പോൾ ഞാൻ തളർന്ന് ഇരുന്നു ......
അപ്പോഴും ഒരു ഉളുപ്പും ഇല്ലാതെ നടുവും പിടിച്ച് അടുത്ത് വന്നവനെ കണ്ട് ഞാൻ അറിയാതെ ചിരിച്ച് പോയി ...,,,'
ഡാ..... കഴുതെ .... നീയെന്താ.... ഇങ്ങനെ ...."
അത് നിന്റെ കൂടെ കൂടീട്ട് ...'"
ഞാനവനെ തല്ലാൻ കയ് പൊക്കിയതും അത് പിടിച്ച് മുത്തം തന്ന് ഇളിച്ച് തന്നു .....
റൂബീ ..... നീ ആലോചിക്ക് ..... എന്നിട്ട് ഈ കല്യാണം ..... നമുക്ക് "തുടക്കം മാഗല്യം തന്തു നാനെന ....."
പാടി പൊളിക്കാന്നെ ..... പ്ലീസ് ,,,,,, "
അവൻ പുറത്ത് പോയതും ഞാൻ ഒര്ക്യ താടിക്ക് വെച്ച് മറ്റേ കയ് വായു വെച്ച് കറക്കി വല്ലാത്ത പ്ലാനിംഗ് തുടങ്ങി ......
ഒര് കണക്കിന് അജു പറഞ്ഞതിലും കാര്യമുണ്ട് ..... എന്റെ കല്യാണം മസിലന്റ അടിയന്തരം .... അപ്പോൾ ഞാൻ ഡാൻസ് കളിച്ച് ആഘോഷിക്കുന്നതിന് പകരം ഇങ്ങനെ ഇരിക്കാൻ പാടുണ്ടോ ..... ഇല്ല .....
റൂബീ.... തുടങ്ങിക്കൊ ....."
ആദ്യം മസില്ന് ഇത്തിരി കാടിയും പിണ്ണാക്കും കൊടുക്കാം അവൻ ഇത്തിരി കൊഴുക്കട്ട .... അപ്പഴേ അടി നന്നായി താങ്ങൂ.....
ഫോണെടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു .....
ഇന്നലെ അവൻ വിളിച്ചപ്പോൾ ഒഴിവാക്കാൻ തിരക്കാണെന്ന് പറഞ്ഞ് ഞാൻ കൂർക്കം വലിച്ച് ഉറങ്ങിയതാണ്.....
രണ്ട് പ്രാവശ്യം റിംഗ് ചെയ്തപ്പോൾ തന്നെ കോളെടുത്തു ,,,,,,,
"ഹലോ സ്വീറ്റീ എന്തൊക്കെയുണ്ട് .... തന്റെ തിരക്ക് കഴിഞ്ഞൊ..... "
"തിരക്ക് തുടങ്ങുന്നതല്ലെ ഉള്ളൂ.....,,,,, ഇപ്പോൾ ഒന്ന് ഫ്രീയായെ ഉള്ളൂ ..... "
അതികം ഓടിച്ചാടല്ലെ എന്റെ പെണ്ണ് ക്ഷീണിച്ച് പോവും.....,,,,, "
ഡാ ....ആസ്ഥാന കോഴി ...... ഞാൻ എനർജി കൂട്ടികൊണ്ടിരിക്കാണെടാ .... പട്ടീ ..' അത് നീ കാണാനിരിക്കുന്നതെ ഉള്ളൂ .....
എന്നൊക്കെ മനസ്സിൽ പറഞ്ഞ്
അവനൊന്ന് ചിരിച്ച് കൊടുത്തു .....
റൂബീ .... സത്യം പറയാലൊ അന്ന് എൻകേജ്മെന്റിന് ഞാനാകെ ടെൻഷനിലായിരുന്നു ........ആദ്യമായത് കൊണ്ടായിരിക്കും വല്ലാത്ത ചമ്മലും മറ്റും തന്നെ ഒന്ന് ശെരിക്കും കാണാൻ പറ്റിയില്ല ......"
സിവനേ.... ഈ കാലൻ എന്റെ ചോര കുടിച്ച് വറ്റിച്ചില്ലന്നെ ഉള്ളൂ കണ്ടില്ലത്രെ..... ഹും ...."
ഇതും മനസ്സിൽ പറഞ്ഞതാട്ടൊ ....
" എനിക്കും അങ്ങനെ തന്നെയായിരുന്നു ..... ഒന്ന് സംസാരിക്കാൻ വരെ പറ്റിയില്ല ,,,,,"
" റൂബീ ....സത്യമാണൊ ..... സാരില്ല നാളെ ഷോപ്പിoഗിന് ഞങ്ങളും വരുന്നുണ്ടല്ലൊ .... അപ്പോൾ സംസാരിക്കാം .... ഞാൻ വണ്ടിയെടുത്ത് വരാം നീ എന്റെ ഒന്നിച്ച് പോര്...."
ഓ.... ഹ് ഗോഡ് ഇതിനാണൊ തന്റെ കുഴി നമ്മൾ തോണ്ടുക എന്ന് പറയുക ......
റൂബീ .... ഇത് അപകടമാണ് ... അവൻ റോമാന്റിക്ക്ഫിനോപ്പതി എന്ന മാരക രോഗത്തിന്റെ അടിമയാണ് ... നീയൊ ബലഹീനിയോലിമ എന്ന രോഗിയും .... ആ കാറ് അവൻ മണിയറ ആക്കിയാൽ തന്റെ പ്ലാൻ പത്ത് മാസത്തിന് ശേഷം പുറത്താവും .... റിസ്ക് എടുകണ്ട .....
എസ്കേപ്പാവുക.....
തൽകാലം കമ്പിളിപ്പുതപ്പ് വെച്ച് അഡ്ജസ്റ്റ് ചെയ്യാം .....'
ഇതൊക്കെ മനസ്സിൽ പറഞ്ഞ് ....
ഹലോ .... ഹലോ ... എന്താ ... ഹലോ ..... കേൾക്കുന്നില്ലെ .... ഹല്ലോ ...."
റൂബീ ... കേൾക്കുന്നുണ്ട് ... ഞാൻ പറഞ്ഞത് കേട്ടില്ലെ ....."
കേൾക്കുന്നത് എനിക്ക് അറിയാം ... തെണ്ടി ..... എന്റെ ചെവി അടിച്ചിട്ടില്ല ....
"ഹലോ .... ഹലോ ...."
അത്രയും പറഞ്ഞ് ഫോൺ കട്ടാക്കി ഏറൊപ്ലെൻ മോഡാക്കി നെഞ്ചത്ത് കെയ് വെച്ച് ആശ്വസിച്ച് താഴേക്ക് വിട്ടു ....,,;
പിന്നീട് നല്ല ഹാപ്പിയായി അടിച്ച് പൊളിച്ച് നടന്നു ,,,,,
നാളെയാൻ ഡ്രസ്സ് എടുക്കലും മറ്റും മസിലനെ വീണ്ടും കാണേണ്ടത് ഓർത്തപ്പോൾ എന്റെ ഉള്ളിൽ അവനോടുള്ള ദേശ്യം ഇരച്ച് കയറി
ഇപ്പോൾ തട്ടിക്കൂട്ടിയതാണ് .. തെറ്റുകൾ ഉണ്ടാവും ... തിരുത്തി വായിക്കുക ...
പിന്നെ എന്റെ ഖൽബൂസ്
ലൈക്കി കമന്റി കൂടെ വന്നോളുക .... അതല്ലെ എന്റെ സന്തോഷം❤❤❤❤
(തുടരും)
❤റൂബിയ❤
Part: 29
✒ Sami
@@@@@@@@@@@@@@@@@@
*
രാവിലെ അജുവിന്റെ തെറിയഭിഷേകം കേട്ടാണ് എഴുന്നേറ്റത്......
അത് പിന്നെ അജുവിന്റെ അലാറം റിംഗ്ടോൺ ആണെന്നറിയാവുന്നോണ്ട് നന്നായി പുച്ഛിച്ച് എഴുന്നേറ്റ് ഫ്രഷായി .....
ഉപ്പച്ചിയും ബാക്കിയുള്ളോരും ഷോപ്പിംഗ് എവിടെന്ന് എന്തെല്ലാം എന്നൊക്കെ വലിയ ചർച്ചയാണ്,,,,,,
ഒരു വിധം എല്ലാം അവസാനിപ്പിച്ച് ഷോപ്പിoഗിന് ഇറങ്ങി
ഒരു ജീനും ടോപ്പും ഇട്ട് താഴെ ഇറങ്ങിയതും അജു അപ്പോ തന്നെ തിരിച്ച് ഓടിച്ച് ഇത്തിരി ഇറക്കമുള്ള ടോപ്പും വലിച്ച് കേറ്റി സ്കാഫും ചെയ്യിപ്പിച്ച് ഇറക്കി .....
അവന്റെ ബുള്ളറ്റിൽ ഓടിക്കയറാൻ പോയതും അച്ചു പിറകിൽ ഇരുന്ന് ഇളിക്കുന്നു .....
മുഖം ചുളുക്കി അവനെ കലിപ്പിൽ എടുത്ത് താഴെയിടാൻ പോയതും മുന്നിൽ മസിലൻ കാറുമായി നിൽക്കുന്നു .....
പണ്ടാരക്കാലൻ വരുന്നതിന് മുമ്പെ തടി തപ്പാൻ നിന്ന ഞാൻ ശശിടെ വല്ലാപ്പയായി ......
അപ്പോൾ തന്നെ അജുവിനെ വലിച്ച് മുന്നോട്ട് നിർത്തി ....
"ഡാ പട്ടി.. ഇവന്റെ മുന്നിൽ എന്നെ ഇട്ടിട്ട് മുങ്ങാനാണ് ഭാവമെങ്ങിൽ
ഒളിച്ചോട്ടം നിന്റെ പേര് കത്ത് ....ഒക്കെ ഓർമയുണ്ടല്ലൊ ....."
ഡീ.... രാക്ഷസി ... ഭീഷണിയാണൊ ......"
അതെ .... നാളെ അല്ലെങ്കിൽ വേണ്ട കല്യാണത്തിന് മുമ്പ് പറ്റിയ മുഹൂർത്തത്തിൽ ഞാനത് ചെയ്തോളാം ...... "
എന്നോടെന്തിനാ ടീ.... പിശാശെ..... ഇതൊക്കെ .....😧 "
അതെന്നെയാണ് എനിക്കും ചോദിക്കാനുള്ളത്... മരിയാതക്ക് വണ്ടി പഞ്ചറെന്ന് പറഞ്ഞ് കൂടെ കയറിക്കോണം രണ്ടും ....."
ഇതൊക്കെ കണ്ട് ഇളിക്കുന്ന അച്ചുവിനെ നോക്കി .....
നിന്റെ പെണ്ണിന്റെ നമ്പറിലോട്ട് ഞാനൊരു നമ്പർ ഇറക്കിയാൽ നിന്റെ നമ്പറ് അവള് കളയും .... എന്നെ കൊണ്ട് അത് ചെയ്യിക്കരുത് ....."
നമിച്ചു മോളെ .... വിട്ടേക്ക് നടക്ക് ഞാൻ വരാം ....."
അ ജുവിന്റെ മുഖത്തോണ്ടുള്ള ആക്ഷൻ കണ്ടപ്പോൾ ചിരിച്ച് കൊണ്ട് അവന്റെ പാട്ടക്കാറിൽ കയറി ......
നമ്മളെ മൂന്ന് പേരെയും കണ്ട് അവന്റെ മുഖത്ത് വല്ലാത്ത നിരാശയായിരുന്നു
എങ്കിലുംകയറിയത് മുതൽ അജുവിനോടും അച്ചു വിനോടും ഭയങ്കര കത്തിയാണ്
അതിന്റെ ഇടയിൽ അവന്റെ ഒടുക്കത്തെ നോട്ടം കണ്ട് എനിക്ക് വല്ലാത്ത ചടപ്പ് തോന്നി ....
അവൻ സംസാരിക്കുന്നതിന് ഒന്ന് മൂളിക്കൊടുത്ത് ഷോപ്പിലെത്തി .....
ഞാൻ ഇറങ്ങിയതും അവൻ അടുത്ത് വന്ന് കയ്പ്പിടിച്ച് ഉള്ളിലേക്ക് നടന്നു ,,,,,,
അവിടെ നമ്മളെ നോക്കി നിൽക്കുന്ന വലിയ പടയിൽ രാക്ഷസിയും ഉമ്മാമ്മയും മാത്രമെ നമ്മക്കറിയൂ .....
അവരെല്ലാം എന്നെ വളഞ്ഞ് പരിചയപ്പെടുത്താൻ തുടങ്ങി ഒന്നവന്റെ ബാപ്പ ഉമ്മി പിന്നെ രണ്ട്
രണ്ട് മൊഞ്ചത്തികൾ ഇക്കമാരെ വൈഫികൾ ഒന്നിന്റെ കയ്യിൽ ഒരു ക്യൂട്ട് ചുന്തരി വാവ അവരൊക്കെഅടുത്ത് വന്ന് വല്ലാത്ത പരിചയപ്പെടൽ ......
നല്ല ഉമ്മച്ചി അമ്മായി അമ്മപ്പോര് ഉറപ്പിക്കാം ...മൂത്ത മരുമകൾ രണ്ട് പേര് കുശുമ്പ് പാരവെപ്പ് സമാസമം .,,,,,മണ കുണാഞ്ചൻ വാപ്പച്ചി അല്ല ഇത്തിരി സ്റ്റാന്റേർട് ഉണ്ട്... സമാധാനം .... നാത്തൂനില്ല' ... നാത്തൂൻ പോര് ഒഴിഞ്ഞ് കിട്ടി ,,,,, അല്ലേൽ മലയാളം കണ്ണീർ സീരിയൽ ആയേനെ ...',,,,.
ഇതൊക്കെ മനസ്സിൽ പറഞ്ഞ് എല്ലാരേം നോക്കി ഇളിച്ചു ....
അപ്പോഴും മസിലൻ തെണ്ടി നമ്മളെ ഇറുക്കി പിടിച്ച് ഇളിക്കുന്നുണ്ട് .. ',,,,,
പിന്നെ ഡ്രസ്റ്റ് സെലക്ട് ചെയ്യുന്നു ആഭരണം എടുക്കുന്നു ... പതിയെ പതിയെ ആൺ പടയിൽ അജുവൊഴികെ ബാക്കി എല്ലാം സ്ഥലം കാലിയാക്കി ,,,,,
അവസാനം ദാഹിച്ച് അജുവിനെ വലിച്ച് കൊണ്ട് പോയി ഒരു സെവനപ്പും വാങ്ങി അവന്റെ തോളേൽ തൂങ്ങി കുടിച്ച് വരുമ്പോൾ മസിലൻ ഞങ്ങളെ വല്ലാത്ത നോട്ടം നോക്കുന്നത് കണ്ട് അജു ഒന്ന് വിട്ടു നടന്നതും .... അവനെ തറപ്പിച്ച് നോക്കി അടുത്ത് നിർത്തി .......
അപ്പോളവന്റെ മുഖത്തെ ഭാവം കണ്ട് ഞാൻ ഉള്ളിൽ പുച്ഛിച്ച് ചിരിച്ചു ,,,,,,,
അപ്പോഴാണ് അവിടെത്തെ ഡിസൈനർ നമ്മൾ എടുത്ത ലെഹങ്ക തൂക്കിപ്പിടിച്ച് വന്നത്കൂടെ 'കുറച്ച് വർക്ക് വെത്യാസം ഉള്ള വേറൊരു കളർ ലെഹങ്കയും ....
രണ്ടും അഡാറ്ലുക്ക്....
അവരത് ഇട്ടിട്ട് നോക്കാൻ പറഞ്ഞ് കൂട്ടിപ്പോയി ....
വേറൊരു മുറിയിലാണ് അതിന്റെ ഉള്ളിൽ ഒരു പാട് ഡ്രസ്സിംഗ് റൂമുണ്ട്
അതിൽ ഒന്നിൽ കയറി രണ്ടും ഇട്ട് ഫോട്ടൊ എടുത്ത് കാണിച്ചും മറ്റും നല്ലഒന്ന് സെലക്ട് ചെയ്ത് കൊടുത്തു
അവരതും വാങ്ങി ഇറങ്ങിയതും
മസിലൻ അതിൽ ഇടിച്ച് കയറി വന്നു,,,,,
പെട്ടന്നുള്ള ആക്രമണമായോണ്ട്
നമ്മള് പെട്ട അവസ്ഥയും .....
" എന്താ പെണ്ണെ ഇങ്ങനെ നോക്കുന്നെ ......"
അ ... അത് പിന്നെ ഒ ... ഒന്നൂല്ല'......,,,,,,
എത്ര വെറുപ്പായാലും അവന്റെ മുന്നിൽ പെട്ടാൽ പതറിപ്പോകുന്നു ....
ഇപ്പോൾ നല്ല രീതിയിൽ നിൽകേണ്ടത് നമ്മളെ ആവശ്യമാണ് ... അത് കൊണ്ട് ഒന്ന് ചിരിച്ച് കൊടുത്തു ....
പക്ഷെ അപ്പോഴേക്ക് അവൻ നമ്മളെ വലിച്ച് നെഞ്ചത്തോട്ട് ഇട്ടിരുന്നു ,,,,,,
എ .... എന്താ ഇത് .... ഞാൻ പോട്ടെ .... എല്ലാരും അന്വോഷിക്കുന്നുണ്ടാവും ....."
അത് സാരില്ല ..... എനിക്ക് നിന്നെ ഫ്രീയായി കിട്ടാൻ ഇതേ വഴിയുള്ളൂ ....."
അവനതും പറഞ്ഞ് എന്നെ വശ്യമായി നോക്കി ചിരിച്ച് സൈറ്റഡിച്ചു ......
അത് കാണുമ്പോൾ എന്റെ വെറുപ്പ് ഇല്ലാതാവുന്ന പോലെ തോന്നും ... ആ കണ്ണിൽ തന്നെ നോക്കാൻ തോന്നും .... പക്ഷെ അവന്റെ നോട്ടം എന്നിൽ പല മാറ്റവും കൊണ്ട് വരുന്നത് കൊണ്ട് ഞാൻ അവന്റെ നെഞ്ചിൽ കയ് വെച്ച് താഴേക്ക് നോക്കി .....
പക്ഷെ അവൻ എന്റെ മുഖം അവന്റെ നേരെ ഉയർത്തി പിടിച്ചു ....
ഒരു നിമിഷം ലോകം നമ്മളിലേക്ക് ചുരുങ്ങിയ പോലെ തോന്നി ....
യാന്ത്രികമായി അധരങ്ങൾ പരസ്പരം ചേരാൻ തുടങ്ങിയതും എന്റെ ഫോൺ റിംഗ് ചെയ്തു.....
സ്ക്രീനിൽ അജുവിന്റെയും എന്റെയും പിക്കോടെ അവന്റെ പേര് കണ്ടതും ഞങ്ങൾ പരസ്പരം അകന്നു ,,,,,
അവൻ എന്നെ വല്ലാത്ത നോട്ടം നോക്കി തിരിഞ്ഞ് നിന്നു
അവന്റെ കോളെടുത്ത് വരുന്നെന്ന് പറഞ്ഞ് പുറത്തിറങ്ങാൻ തുടങ്ങിയതും
അവൻ മുന്നിൽ നിന്നു
എന്നെ നോക്കി ചിരിച്ച് കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ചുംബിച്ച്
i love you പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയതും
ഞാൻ കിളി പോയി കവിളിൽ കയ് വെച്ച് അവിടെ നിന്ന് ഇറങ്ങിയതും
മുന്നിൽ നിൽക്കുന്ന പടയെയും അവരുടെ നമ്മളെ നോക്കിയുള്ള കമന്റും കേട്ട് ആകെ ചമ്മി നാറി തുണിയുരിഞ്ഞ് പോയി .....
അവിടെ നിന്ന് അജുവിനെ വലിച്ച് ഉപ്പച്ചീടെ കാറിൽ ഇരുന്നപ്പോൾ മുതൽ കണ്ണ് വല്ലാതെ നിറയാൻ തുടങ്ങി ....
അവൻ എന്നെ പറ്റിക്കുന്നതാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇതൊക്കെ സത്യമാണെങ്കിലെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്....
ഇതിനൊക്കെ താൻ അനുഭവിക്കാൻ ഇരിക്കുന്നതെയുള്ളൂ .....
പിന്നെ ദിവസങ്ങൾ റോക്കറ്റും പിടിച്ച് പോയി
നാളെയാണ് ' ആദിവസം എന്റെ കല്യാണദിവസം
(തുടരും)
കുറച്ച് പ്രോബ്ലം വന്ന് പോയി അതാണ് story എഴുതാതിരുന്നത് ....
അത് കൊണ്ട് ഒട്ടും ശരിയായി കാണില്ല എല്ലാരും ക്ഷമിച്ചാളീ ....... #📙 നോവൽ #📙 നോവൽ
കമന്റുകള്‍
❤റൂബിയ❤
Part: 30
✒: sami
@@@@@@@@@@@@@@@@
*
വീട് പ്രകാശത്തിൽ മുങ്ങിയിരിക്കയാണ്....
ആഡംബരം എന്റെ ഡിഷ്ണറിയിൽ ഉള്ള തെല്ലെങ്കിലും എന്റെ വിവാഹം ഉപ്പച്ചിയുടെ ഏറ്റവും വലിയ സ്വപ്നമാണ്
ആരുമില്ലാത്ത എന്നെ ഒരു വലിയ കുടുംബത്തിലേക്ക് വിവാഹം ചെയ്ത് അയക്കണമെന്ന് ഉപ്പച്ചീടെ ആഗ്രഹമാണ്
നൂറാന്റിയെയും അങ്കിളിനേയും ഉപ്പച്ചിക്ക് അറിയുന്നത് കൊണ്ട് മൂപ്പര് ഹാപ്പിയാണ് പക്ഷെ....
എന്റെ ലൈഫ് തകർന്നെന്ന് അറിയുമ്പോൾ ആ പാവം സഹിക്കുമൊ ...
ആൾക്കാരെ കൊണ്ട് വീട് നിറയാൻ തുടങ്ങി ,,,,
മെഹന്തിയുടെ ഒരുക്കങ്ങൾ ചുറ്റും കാണാനുണ്ട് ....
അജു കുരിപ്പിനെ കാണാൻ കൂടിയില്ല അങ്ങോട്ടും ഇങ്ങോട്ടും ഓടികൊണ്ടിരിക്കാണ്
അച്ചുവും അതെ
രണ്ടും ബ്ലാക്ക് ഷേർട്ടും മുണ്ടുമാണ് ...
അശ്വനി അമ്മയും മമ്മയും ഓരോ തിരക്കിൽ ഓടിനടക്കാണ് ....
അതൊക്കെ ഞാൻ ശെരിക്കും ആഘോഷിക്കുന്നുണ്ട്
മെഹന്തിക്ക് നമ്മുടെ മെഹറുബയാണ് അവളെ വെല്ലാൻ ഒരു ഡിസൈനറും മതിയാവില്ല
വൈകുന്നേരം തന്നെ നമ്മള് അവളെ പിടിച്ചിരുത്തി മെഹന്തി. വരക്കാൻ തുടങ്ങി ,,,
അപ്പോഴേക്ക് ഇടവും വലവും രണ്ട് കുരിപ്പാളും വന്ന് എടങ്ങേറാക്കാൻ തുടങ്ങി .....
രണ്ടും ഇപ്പോൾ ഇതെവിടെന്ന് പൊങ്ങി വന്നതാണാവൊ ....
പിന്നെ വല്ലാത്ത എടങ്ങേറാക്കലായിരുന്നു രണ്ടും കൂടി ....
അവസാനം കലിപ്പിൽ എന്റെ കയ്യിൽ' നിന്ന് രണ്ടിനും വയറ് നിറച്ച് പിച്ചും മാന്തും കടിയും കിട്ടിയപ്പോൾ നല്ല കുട്ടിയായി നിശ്കു ഭാവത്തിൽ ഇരിക്കാൻ തുടങ്ങി ....
രണ്ട് കയ്യും കാലും ഒക്കെ മെഹന്തിവരച്ച് അവള് കുഴഞ്ഞു പോയി ....
അതിന്റെ ഇടയിൽ അജുവും ചെറിയ പരീക്ഷണം നടത്തി കുളമാക്കിയിട്ടുണ്ട് ,,,,
നമ്മളെ കളി കണ്ട് ഉപ്പച്ചിന്റെ ഫാമിലി ചിരിച്ച് കളിയാക്കി കൊല്ലുന്നുണ്ട് ....
രാത്രി പാർട്ടിയാവുമ്പോഴേക്ക് ഇത് കളറാവണം
ഇതിന്റെ ചുമപ്പ് പോലെയാണ് ചെക്കന്റെ സ്നേഹം എന്നും പറഞ്ഞ് കിളവികൾ ചിരിച്ചതും
എന്നാ ഇതിൽ വല്ല കെമിക്കലും ചേർക്കേണ്ട വരും എന്നും മനസ്സിൽ പറഞ്ഞ് അവർക്ക് ഇളിച്ച് കൊടുത്തു .....
അപ്പോഴാണ് ഉമ്മമ്മവും മറ്റ് കുറച്ച് പേരും ഗിഫ്റ്റുമായി വന്നത്
വല്ലാത്ത ദേശ്യം അവരോട് തോന്നിയെങ്കിലും
അതിൽ രാക്ഷസിയില്ലാത്തത് എനിക്ക് ഇത്തിരി ആശ്വാസമായി ....
ആദ്യമെ ഞാൻ പറഞ്ഞതാണ് എന്റെ വിവാഹത്തിന് ആ സ്ത്രീയുടെ നിഴൽ പോലും കാണരുതെന്ന് .....
ഉമ്മമ്മ കുറേ ജ്വല്ലറിയും തൂക്കിപ്പിടിച്ച് എന്റെ കയ്യിൽ തന്നപ്പോൾ തട്ടിക്കളയാൻ മനസ്സ് പറഞ്ഞെങ്കിലും അജു കയ്യിൽ മുറുക്കി പിടിക്ടിച്ച് വാങ്ങാൻ പറഞ്ഞു ....
ഞാൻ കയ് ഉയർത്താത്തത് കണ്ട്
അജു ' മെഹന്തിയുടെ പേരും പറഞ്ഞ് അത് വാങ്ങി ....
പിന്നെ അവരെ കൊണ്ട് ഊട്ടിച്ചും മറ്റും എടങ്ങേറാക്കായും സെൽഫി എടുത്തും വെറുപ്പിച്ചു
മെഹറുബയെ വിടാതെ നമ്മൾ പിടിച്ച് വെച്ചിട്ടുണ്ട് ,,,,
രാത്രി മൈലാഞ്ചി കഴുകി ഫ്രഷായി ഇതും ഇട്ട് വാ എന്നും പറഞ്ഞ് ഒര്കിന്റൽ തൂക്കമുള്ള ഗൗൺ തന്ന് വിട്ടതും നമ്മള് മുഖം ചുളുക്കി ബാത്ത് റൂമിൽ കയറി
മൊത്തം ഫ്രഷായി ഇറങ്ങിയതും എല്ലാരും ആദ്യം നോക്കിയത് കയ്യാണ്....
അതിന്റെ ചുമപ്പ് കണ്ട് എന്റെ കണ്ണ് വരെ തള്ളിപ്പോയി ....
അതിൽ അവന്റെ പേര് എഴുതാത്തത് കണ്ട് എല്ലാരും ചോദിച്ചപ്പോൾ അജു കുത്തിവരച്ചത് കാണിച്ച് രക്ഷപ്പെട്ടു ,,,,,
മൊത്തം കെമിക്കലല്ലെ ചുമന്നില്ലെങ്കിലെ അത്ഭുതമുള്ളൂ ....
പിന്നെ ഒരു ഭഹളമായിരുന്നു ....
ഒരുക്കലും മാക്കപ്പും മറ്റുമായി അവസാനം ഒരു ജ്വല്ലറിക്കട എന്റെ ശരീരത്തിൽ തീർത്ത് രംഗം അവസാനിപ്പിച്ചു .....
അതൊക്കെ ഇട്ടിട്ട് മൊത്തം ചൊറിച്ചലും പിടിച്ചലുംമായി പ്രാകി തറാവ് നടക്കുന്ന പോലെ നടന്ന് പുറത്ത് ഇറങ്ങിയതും ഉപ്പച്ചി കെട്ടിപ്പിടിച്ചു ....
അജുവും അച്ചുവും അത്ഭുതത്തോടെ നോക്കി പിന്നെ ഹലാക്കിലെ കളിയാക്കലായിരുന്നു തെണ്ടികൾ .....
നമ്മക്ക് അത് പുത്തരിയല്ലാത്തോണ്ട് നമ്മള് അവരെ ഒഴിവാക്കി സെൽഫി എടുക്കാൻ തുടങ്ങി .... അപ്പോഴേക്ക് മൂന്നും നുഴഞ്ഞ് വന്ന് അതിന്റെ ഇടയിൽ നിന്നു ....
വെറുതെ വാട്ട്സപ്പ് നോക്കിയപ്പോൾ നമ്മളെ ചെക്കന്റെ സ്റ്റാറ്റസ് കണ്ട് കണ്ണ് തള്ളിപ്പോയി ട്രെൻ പോലെ ഇട്ടിട്ടുണ്ട് പഹയൻ ....
അതും ഒടുക്കത്തെ ഗ്ലാമറും പല ഫോട്ടോലും ഒരുത്തിയുണ്ട് ഒട്ടി നിൽക്കുന്നു ....
അത് പിന്നെ നമ്മളെ ബാധിക്കാത്ത വിഷയമായോണ്ട് സ്കിപ്പ് ചെയ്ത് നമ്മളെ ഫോട്ടോസ് ട്രെയിനുമ്മൽ ട്രെയിനായി വെച്ചു ....
അത് ആദ്യം നോക്കിയത് നമ്മളെ മണവാളനും അതിന് റിപ്ലെയായി കുറേ കിസ്സ് ഇമോജിയും......
അങ്ങനെ പൊങ്ങച്ചങ്ങൾക്കും അഹങ്കാരത്തിനും മറ്റൊരുവേദി സമാപനം നടത്തി
നമ്മളെ പാർട്ടിക്ക് കർട്ടൻ ഇട്ടു .....
ഒരു വിധം ക്ഷീണിച്ച് പണ്ടാരമടങ്ങി ബെഡിലേക്ക് മറിഞ്ഞപ്പോൾ നമ്മളെ സങ്കടം ഫുഡ് ആസ്വദിച്ച് വാരിവലിച്ച് കഴിക്കാൻ പറ്റിയില്ലല്ലൊ എന്നാണ്
പിറ്റേന്ന് ആരുടേയും തെറി കേൾക്കാതെ എണിക്കാൻ അലാറം സെറ്റ് ചെയ്തെങ്കിലും നമ്മളെ ഉറകിൽ അത് അടിക്കുന്നത് പോലും നമ്മള് കേട്ടില്ല ....
അവസാനം നമ്മളെ അലാറം അജു വലിച്ച് താഴെയിട്ടപ്പോൾ ബോധം വന്ന് ഫ്രഷാവാൻ കയറി ....
********************************
ഇന്നാണ് കല്യാണം ഇന്നലെത്തെക്കാളും ഭംഗിയിൽ പൂവൊക്കെ വെച്ച് ഇന്ന് ഒരുങ്ങി .....
നിക്കാഹിന് സമയമായി ചെക്കൻ എത്തിയെന്ന് ആരോ പറഞ്ഞതും എന്റെ ശരീരം വിറക്കാൻ തുടങ്ങി
(തുടരും)

0 Comments
Post a Comment