❤റൂബിയ❤

part: 21/25

✒ : Sami

@@@@@@@@@@@@@@@@@@



പുറത്തിറങ്ങിയതും അച്ചുവും അജുവും കന്നാന്നും കടലാസും പോവുന്ന പോലെ തോളിൽ കയ്യിട്ട് അച്ചൂന്റെ ചളിയും കേട്ട് ചിരിച്ചോണ്ട് നടക്കുന്നു ,,,,,

മസിലൻ നമ്മളെ നോക്കി ഇളിച്ചോണ്ട് പിറകെയും .....

ഞാൻ വേഗം രണ്ടിന്റെയും ഇടയിൽ നൂണ്ട് കയറി നടന്നു ,,,,,

നമ്മളെ വരവ് കണ്ട് വാ പൊളിച്ച് ചമ്മി നിൽക്കുന്ന അഞ്ചു കുഞ്ചു അമ്മയിൽ നിന്ന് എല്ലാം മനസ്സിലാക്കിയിട്ടുണ്ട് ...

നേരെ പോയി ഫ്രഷായി ഡയിനിംഗ് ടേബിളിൽ ഇരുന്നു മൂക്ക് മുട്ടെ തട്ടി ഇനി ഇത് നിങ്ങളോട് വിശദീകരിച്ചിട്ട് വേണം കൊതി വെക്കാൻ

എന്നെ അമ്മ തീറ്റിക്കുന്നത് കണ്ട് അച്ചു പിറു പിറുക്കുന്നുണ്ട്....

പാവം എന്റെ മോളാകെ ക്ഷീണിച്ചു ഒന്നും കഴിക്കാറില്ലാതോന്നുന്നു  _അമ്മ

എന്നെ തിന്നിട്ടില്ല ബാക്കിയുള്ളോർക്ക് തിന്നാനും കിട്ടുന്നില്ല അത്രയെ ഉള്ളൂ -

അജുവിന്റെ ഊള വർത്താനം കേട്ട് കാലിന് ഒന്ന് കൊടുത്തപ്പോൾ മസിലൻ തരിപ്പിൽ കയറി ചുമക്കുന്നു


കാല് മാറിയെന്ന് മനസ്സിലായതും ഞാനീ നാട്ടുകാരിയല്ല എന്ന രീതിയിൽ ഫുഡും തട്ടി എഴുന്നേറ്റു

ഫുഡ് കഴിച്ച് എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ  മസിലൻ ഒറ്റക്കാലിൽ നിൽക്കുന്നു...

ഞാൻ മെല്ലെ പഴശ്ശിരാജയിലെ പാട്ടും മൂളി അടുത്തേക്ക് പോയി

......മാമുനിമാർ തപം ചെയ്ത ....🎶🎶

" തപസ്സ് ചെയ്യുന്നതാണൊ.... ദാസാ ....."

ചോദിച്ചതും എന്നെ വല്ലാത്ത നോട്ടം നോക്കി പിന്നെ ഇളിച്ച് കൊണ്ട് പറഞ്ഞു

അതെ .......തന്നെ കിട്ടാനുള്ള തപസ്സാണ് ....പോരുന്നൊ ..... മൈ സ്വീറ്റി ..."

അവന്റെ ഒലിപ്പിക്കൽ കേട്ട്... ഞാൻ പുച്ഛിച്ച് ചിരിച്ച് പറഞ്ഞു .....

എന്നാൽ വല്ല ഹിമാലയത്തിലും പോയിക്കൂടെ അത്രയും സമാധാനം കിട്ടും ....."


" ഡീ ....അതികം തമാശിക്കല്ലെ ..... കാല് പോയെന്ന് തോന്നുന്നു .....""

സോറി ..... അറിയാതെയല്ലെ .... "


അപ്പോൾ അറിഞ്ഞോണ്ട് എങ്ങനെയാവും പടച്ചോനെ ......"


എന്നും പറഞ്ഞ് ചിരിച്ച് കൊണ്ട് നടന്നു .....

പിന്നെ കുറേ സമയം കത്തിവെപ്പും പാരവെപ്പുമായി കടന്ന് പോയി കുറച്ച് കഴിഞ്ഞപ്പോൾ മസിലൻ മൊത്തം ചുറ്റിക്കാണാൻ ഇറങ്ങി .....

ഉപ്പച്ചീന്റെ ഫോൺ വന്നിട്ട് ഞാനും.....

@@@@@@@@@@@@@@@@@@

ശരിക്കും അവളൊരു സംഭവമാണ് .... എല്ലാരേം എത്ര സ്നേഹത്തോടെയാണ് കാണുന്നത് അറിയുംതോറും സ്നേഹം കൂടി വരുന്നു

പക്ഷെ കയ്യിലിരുപ്പ് ഓർക്കുമ്പോൾ നെഞ്ചിൽ ആരോ ബാന്റ് മുട്ടുന്നു

പക്ഷെ സാറാന്റിയെ മാത്രമെയുള്ളൂ ഈ വെറുപ്പ് ......
അവരെ എങ്ങനേയും ഒന്നിപ്പിക്കണം

അവളെ സ്വഭാവം വെച്ച് എന്റെ അടിയന്തരത്തിന്റെ സദ്യക്ക് ഞാൻ ഓഡർ ചെയ്യുന്ന പോലാണ്.... എന്നാലും ശ്രമിക്കാം

എന്റെ ഫോണിൽ അത്യാവശ്യമായ കോൾ വനത് കൊണ്ടാണ് പുറത്ത് വന്നത് പിന്നെ മൊത്തം കറങ്ങി അകത്ത് കയറാൻ നോക്കുമ്പോഴാണ് കുളക്കടവിൽ നമ്മളെ പെണ്ണ് ഫോൺ ചെയ്ത് നിൽകുന്നത് കണ്ടത് .......

കുളവും പൂവും മൊഞ്ചും ഒക്കെ കൊള്ളാം ..:കോലം അൺ സഹിക്കബിൾ .... ഇവളെ പെണ്ണായിക്കാണാനുള്ള എന്റെ ആഗ്രഹം കുഴി വെട്ടി മൂടേണ്ടവരും ......

പതിയെ അവളുടെ അടുത്ത് പോയി ....

എന്നെ കണ്ടതും ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ട് കയറിപ്പോവാൻ നോക്കിയതും ഞാൻ കയ്യിൽ വലിച്ച് എന്നോട് ചേർത്തു ,,,,,

ഡോ ..... കയ്യീന്ന് വിടടൊ ....."


എനിക്കിങ്ങനെ എന്നും ചേർത്ത് പിടിക്കണം .... അതിനൊരു സമ്മതം തന്നൂടെ ......"


അതാണൊ വേണ്ടത് .... പറഞ്ഞാൽ പോരെ .... ഇപ്പം തരാവെ ...........,"


പറഞ്ഞ് കഴിയലും എന്നെ തള്ളികുളത്തിൽ ഇട്ട് കഴിഞ്ഞിരുന്നു .....

ആ പിശാശിനെ അങ്ങനെ വിടാൻ ഒരുക്കമല്ലാത്തോണ്ട് ... ഓൻ അടിയിലൂടെ മുങ്ങിത്തുഴഞ്ഞ് ..... അക്കരയിൽ പെണ്ണുങ്ങൾക്ക് മറപോലെ കെട്ടിയ ഭാഗത്ത് പോയി പൊങ്ങി .....
ഇവിടെ നിന്നാൽ അക്കരയിൽ കുളിക്കുന്നതും ഇറങ്ങുന്നതും കാണാൻ കഴിയില്ല ......"

@@@@@@@@@@@@@@@@@@

കുറച്ച് കഴിഞ്ഞ് മസിലന്റെ അനക്കം കേൾക്കാതിരുന്നപ്പോൾ വല്ലാത്ത പേടി തോന്നി ....

ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചു .....

മനസ്സിൽ മോശമായ പലതും വരാൻ തുടങ്ങിയതും ഞാൻ മസിലനെ വിളിച്ചു  .....

എന്റെ ശബ്ദം ചുറ്റും പ്രകംബനം കൊള്ളുന്നതല്ലാതെ മറുപടി കിട്ടാത്തതും എന്റെ ശരീരം വിറക്കാൻ തുടങ്ങിയിരുന്നു ,,,,,

ഡോ .... മസിലാ .... കളിക്കാതെ കയറി വാ ......"
പ്ലീസ് എന്നെ ടെൻഷൻ അടുപ്പിക്കല്ലെ ....സോറി ഫോർ എവരി തിംഗ്,,,,,

അതിനും റിപ്ലെയില്ലാത്തതും അജുവിനെയും അച്ചുവിനേം തിരക്കി ഓടാൻ നിന്നതും മുന്നിൽ ഇളിച്ച് കൊണ്ട് മസിലൻ നിൽക്കുന്നു ,,,,,,,

സന്തോഷമാണൊ സങ്കടമാണൊ എന്നറിയില്ല അവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു,,,,,,


അവൻ വയറ് തടവി എന്നെ നോക്കി ഇളിച്ചു .....

" അപ്പോൾ റൂബിയ ഇഷാഖിന് എന്നോട് സ്നേഹമൊക്കെയുണ്ട് ....."


No ...... എനിക്ക് ഒരു കുന്തവും ഇല്ല ......"


" എന്നിട്ടാണൊ ഇവിടെ നിന്ന് കാറിപ്പൊളിച്ചത്.,,,,,, "


അത് ....അത് പിന്നെ താൻ വീണ് വടിയായാൽ ..... എനിക്ക് കൊലപാതക കുറ്റം കിട്ടി ജയിലിൽ കിടന്ന് ഉണ്ട തിന്നാൻ വയ്യ .... അതോർത്താണ് ... "


ഓഹ് .... അങ്ങനെ .... എന്നാപ്പിന്നെ അതൊന്ന് തെളിയിക്കണമല്ലൊ ......"


അവനെന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും
പിറകോട്ട് നടക്കുന്ന ഒരു ചടങ്ങില്ലെ ..അതെന്നെ അത് ഞാനായി മുടക്കിയാൽ റൊമാൻസ് സീരിയൽ ദൈവങ്ങൾ കോപിക്കും എന്നറിയാവുന്നത് കൊണ്ട് ഞാനും നടന്നു പിന്നോട്ട്,,,,,

എന്തൊക്കെ പറഞ്ഞാലും ഈ കണ്ണിൽ നോക്കിയുള്ള നടത്തം എമ്മാ ഫീലാണ് ......

പക്ഷെ അത് പ്രകടിപ്പിക്കാൻ കഴിയുമൊ .... പക്ഷെ തീർന്നില്ലെ കാര്യം .....

നെഞ്ചിനിലെ ... നെഞ്ചിനിലെ ... ഊഞ്ചലെ... നാണങ്ങൾ ഉൻ കണ്ണിലെ .....🎶🎶

നമ്മളെ മനസ്സ് ബാഗ്രൗണ്ട് മ്യൂസിക്ക് ഇടാൻ തുടങ്ങി ......


ആരാടാ ..... ആവശ്യമില്ലാത്ത പാട്ടൊക്കെ വെച്ച് മനുഷ്യന്റെ കൺട്രോൾ കളയുന്നെ .....
മാറ്റിപ്പിടിക്കെടാ മക്കളെ അടുത്ത പാട്ട് ......

നിങ്ങള് ഇങ്ങനെ
കുന്തം മുണുങ്ങിയ മാതിരി നോക്കണ്ട നമ്മള് നമ്മളെ മനസ്സിനോട് പറഞ്ഞതാണ് ....'

ദാ .... വരുന്ന് അടുത്ത പാട്ട് ....

അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ... ഗുലുമാൽ ... ഗുലുമാൽ ..🎶🎶🎶

ആഹാ അഡിപൊളി ..... നല്ല പാട്ട് ....

നമ്മള് സ്വപ്നം കണ്ട് നടക്കുമ്പോൾ പ്രതീക്ഷിക്കാതെ അവൻവലിച്ച് അവനോട് ചേർത്തു .....


"എന്താ റൂബിയ കണ്ണിൽ പ്രണയം ഈ ആമ്പൽ പൂ പോലെ വിടർന്ന് നിൽകുന്നല്ലൊ ....."

അതും ചോദിച്ച് ഒരു കൂട്ടം പൂക്കൾ കയ്യിൽ വെച്ച് തന്നു .....,,,,,


സത്യം പറഞ്ഞാൽ ഞാൻ വല്ലാതെ ആഗ്രഹിച്ചതാണ് ആ പൂക്കൾ ഞാൻ പുഞ്ചിരിച്ച് അത് വാങ്ങിയതും അവൻ എന്റെ കവിളിൽ ചുംബിച്ചു ,,,

ഞാനപ്പോൾ തന്നെ അവനെ തള്ളി മാറ്റി ....


ഡോ ..... താൻ കെ.പി ഉമ്മറിന്റെ ആരായിവരും ....."


അവൻ ഒന്ന് ഞെട്ടിയിട്ട് എന്നെ നോക്കി തോള് പൊക്കി.....

അതെന്താ ..... അങ്ങനെ ചോദിച്ചെ ...."


" തരം കിട്ടിയാൽ പീഡിപ്പിച്ച് .... പേടിപ്പിക്കുന്നൊ തെണ്ടി താൻ ..... വായിനോക്കി .... വൃത്തികെട്ടവൻ ..... ഇതേ പോക്കാണെങ്കിൽ തന്റെ തല തല്ലിപ്പൊളിക്കുന്നത് ഞാനായിരിക്കും ..... നോക്കിക്കൊ ...."


അവൻ എന്തോ പറയാൻ വന്നതും അജുവും അച്ചുവും വന്നു .....

അവര് മസില നെ അടിമുടി നോക്കി എന്നെ ഇടം കണ്ണിട്ട് നോക്കി.,,,,

ഞാനൊന്നും ചെയ്തില്ല .... അവൻ പറഞ്ഞു ഇതിന് ആഴം കുറവാണെന്ന് ഞാൻ അല്ലാന്നും ....
അസാനം അവന് ആഗ്രഹം അതൊന്ന് കാണാൻ എന്നാൽ കണ്ടൊട്ടെന്ന് കരുതി ഞാൻ തള്ളിയിട്ടു ...
അത്രയെ ഉള്ളു .... "


ഇതൊക്കെ എപ്പോ എന്ന രീതിയിൽ നോക്കുന്ന മസിലനെ നോക്കി സൈറ്റഡിച്ചതും ചെക്കൻ ഞെട്ടി ...... പതറാൻ തുടങ്ങി

ഹോ ....ഇവൻ ഇത്രയ്ക് ബലഹീനനായിരുന്നൊ ...... അറിഞ്ഞില്ല ആരും പറഞ്ഞില്ല

പക്ഷെ അവര് രണ്ടും അർഥം വെച്ച് മുളി തലയാട്ടി ....

അപ്പോൾ തന്നെ അച്ചു മസിലന് കയ് കൊടുത്തു ....

സഹോ .... കൻ ഗ്രാറ്റ്സ്... എനിക്ക് പകരക്കാരനായി ഇവളെ പണികൾ ഏറ്റുവാങ്ങുന്നതിന് ..... നിനക്ക് ഈശ്വരൻ രക്ഷ തരട്ടെ ..... ഞാൻ പ്രാർഥിക്കാം ....."


അവന്റെ കോപ്പിലെ വർത്താനം കേട്ട് ഞാനവന്റെ പിറകെ ഓടിയതും .... അവൻ ജീവനും കൊണ്ടോടി.. ....,,,,,

അവന്റെ അച്ഛമ്മയെ കണ്ടു
വലിയ പ്രായം ഒന്നും ഇല്ല നടുവിന് എന്തോ പറ്റി പിന്നെ കിടന്ന് പോയി ഇപ്പോൾ എല്ലാരേം നോക്കും സംസാരിക്കാൻ കഴിയില്ല എഴുന്നേൽകാനും
അവരെ കണ്ട് മസിലൻ സുസുശ്മം നോക്കുന്നുണ്ട് .... എന്തരൊ എന്തൊ ..."

അങ്ങനെ തല്ലും ഇടിയുമായി ആ ദിവസം തീർന്നു .....

രാത്രി അമ്മേടെ കൂടെ കഥകൾ പറഞ്ഞ് ഉറങ്ങി

രാവിലെ എഴുന്നേറ്റ് അച്ചുവിന്റെ കൂടെ നമ്മൾ കോളേജിൽ വരുമെന്ന് കേട്ടപ്പോൾ മുതൽ ചെക്കൻ കിളി പോയി നടക്കുന്നതാണ് .....

എന്ത് ചോദിച്ചാലും ദയനീയ നോട്ടം മാത്രം ഒടുവിൽ കോളേജിൽ പോവാൻ ഇറങ്ങിയക്കും
അവൻ മൂളിപ്പാട്ട് പടുന്നു .... ശ്രദ്ധിച്ച് നോക്കിയതും .....

ഒടുവിലെ യാത്രക്കായിന്ന് ബഹുജനമെ ഞാൻപോകുന്നു മെഴുകുതിരിയേന്തും മലാഖമരണ രഥത്തിൽ വന്നെത്തി ....🎶🎶🎶

അൻ നമ്മളെ നോക്കി ദയനീയതിൽ പാടി കുരുശും വരച്ച് വണ്ടിയിൽ കയറി ....


(തുടരും) #📙 നോവൽ
https://b.sharechat.com/HM0EmkyX70?referrer=whatsappShare

❤റൂബിയ❤

Part : 22

✒ : Sami

@@@@@@@@@@@@@@@@

ഇറങ്ങാൻ നേരം മസിലൻ നമ്മളോട് പോവാൻ പറഞ്ഞു ..... അവൻ ഇവിടെ ഒക്കെ ചുറ്റിക്കാണണം പോലും .......

രക്ഷപ്പെട്ട് എന്നും പറഞ്ഞ് അവനെ നോക്കി ഇളിച്ചു .... അവൻ സൈറ്റഡിച്ച് കിസ്സ് ചെയ്യുന്ന പോലെ കാണിച്ച് അകത്തേക്ക് പോയി .....

പോകും വഴി മൊത്തം ശോകമായിരുന്നു .... അത് നമ്മക്ക് അത്ര പിടിക്കാത്തോണ്ട് പുറത്ത് നോക്കി വഴിയേ പോവുന്ന ചേട്ടൻമാരോട് സൈറ്റസിച്ചു ഫ്ലയിൻകിസ്സ് കൊടുത്തും റ്റാ റ്റ പറഞ്ഞും കോളേജ് എത്തി .....


റുബീ ... അജൂ..... ഞാൻ നല്ല പേരും നിലയും കൊണ്ട് നടക്കുന്നതാണ് ചളമാക്കരുത്.... അപേക്ഷയാണ് ......."


ഞങ്ങളൊ ..... ഏയ് ഇല്ല ... വാ ......."


കോളേജിലെ കിളികളെ കണ്ട് രണ്ടും മതിമറന്ന് നടക്കലാണ് ......ചുമ്മാതല്ല അവന് നമ്മളെക്കൂട്ടാൻ ഒരു മടി ...... ഇവിടെ സ്വർഗരാജ്യമല്ലെ ,,,,,,


രണ്ടാളും വായേം തുറന്ന് നടക്കുന്നത് കണ്ട് എന്റെ മനസ്സിൽ ചിന്ന കുരുട്ട് തോന്നി ,,,,,
ഞാനവരെ നോക്കി മുന്നിൽ നടന്നു എന്നിട്ട് കാല് നീട്ടി അജുവിന് വള്ളി വെച്ചു .... കഷ്ടകാലത്തിന് മൂക്കും കുത്തി അച്ചു .... പുരുഷു എന്നെ അനുഗ്രഹിക്കണമെന്നും പറഞ്ഞ് നിലത്തേക്ക് ....,,,,,


ഞാൻ ചിരി കൺട്രോൾ ചെയ്യാൻ കഴിയാതെ പൊട്ടിച്ചിരിച്ചതും രണ്ടു കൂടി എന്നെ നന്നായി സ്നേഹിച്ചു ,,,,,,

അവസാനം സുല്ല് വിളിച്ച് കോംപ്രമെയിസ് ആക്കി നമ്മൾ മുന്നോട്ട് നടന്നു ,,,,

പോവുന്നതിനിടയിൽ അച്ചു ഗേറ്റിന്റെ ഭാഗത്ത് നോക്കി കൊണ്ടേയിരിക്കുന്നുണ്ട് .....

അത് കണ്ട് ഞാൻ ചോദിച്ചു  ,,,'

"ഡാ.,,,, അച്ചു കോളേജ് ഒക്കെ സൂപ്പറാണ് .... ഇനി നീ പറഞ്ഞ പെണ്ണിനെ ഒന്ന് കാണണം ...... "


അത് ചോദിച്ചതും അവൻ ഞെട്ടി എന്നെ നോക്കി ദയനീയമായിപ്പറഞ്ഞു .........


നിങ്ങളെ ചാടിക്കയറിയുള്ള വരവ് കണ്ടപ്പോഴെ തോന്നി വല്ല കുനിശ്ട്ടും ഒപ്പിക്കാനാണെന്ന് ...... റൂബീ പ്ലീസ് .... നിന്നെ പോലെയല്ല അവളൊരു പാവമാണെഡാ....".


"ഡാ .... തെണ്ടി..... മത്തങ്ങാത്തലയാ ... ഞാൻ ആരാ രാക്ഷസിയാണെന്നാണൊ .....''


"അയ്യോ .... മുത്തെ അങ്ങനല്ല .... നിങ്ങള് പേടിപ്പിച്ചാൽ മുള്ളും അത്രേം പാവമാണ് ....അതാ ....."

അയ്യോ ഞങ്ങളങ്ങനെ ചെയ്യോ....

ഞാനും അജുവും ഒരേ ശബ്ദത്തിൽ പറഞ്ഞു .....

ചെയ്യും .... നിങ്ങളെ എനിക്കറിയില്ലെ ......"


ഇല്ലെ ഡാ .... മുത്തെ ... നിന്റെ പെണ്ണിനെ എന്റെ പെണ്ണായി കാണും ഞാൻ ..... .


അജു വിന്റെ സംസാരം കേട്ട് ഞെട്ടി സിവനേ..... ന്നും വിളിച്ച് ഞങ്ങൾ മുഖാമുഖം നോക്കി .... അപ്പോഴാണ് അ ജുവിന് എന്താണ് പറഞ്ഞത് എന്ന് മനസ്സിലായത് ......
അപ്പോൾ തന്നെ അവൻ തല ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു ......


ഞാനങ്ങനല്ല ഉദ്ധേശിച്ചെ.... ഒരു ഫ്ലോയിൽ പറഞ്ഞ് പോയതാണ് ...,,,,,, "


നീ ഇങ്ങനെ വല്ലാതെ... വേണ്ടാത്തത് ഉദ്ധേശിച്ച് കയ്ക്ക് പണിയാക്കരുത് ......" (ഞാൻ )

ഇതൊക്കെ തന്നെയാണ് നിങ്ങൾ എനിക്കിട്ട് പണിയും അത് കൊണ്ട് എല്ലാം സെറ്റായാൽ പറയാം നിങ്ങളോട് ...... (അച്ചു)


ആഹാ ..... അത്രക്കായൊ .... ഞാനിവിടെ എല്ലാരേം വിളിച്ച് കൂട്ടും നീയും ഞാനും പേമത്തിലാണ് ഞാൻ പ്രെഗ്നന്റണ് എന്ന് പറയും ... അത് എല്ലാരും വിശ്വസിക്കും പിന്നെ നിന്നെ അവളല്ല ഈ കോളേജിന്ന് പോയിട്ട് നാട്ടിൽ നിന്ന് ഒരാളും നോക്കില്ല ..... കാണണൊ....."


ഞാൻ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞതും അവൻ എന്നെ വല്ലാത്ത നോട്ടം നോക്കി ഒന്ന് തൊഴുത് കൊണ്ട് ഗെയിറ്റിന്റെ ഭാഗത്തേക്ക് ആനയിച്ച് കൂട്ടി നടന്നു .....

അവന്റെ കിളി പോയ കളി കണ്ട് നന്നായി ഒന്ന് കൊടുത്തു ....


കുറച്ച് കഴിഞ്ഞ് ഗേറ്റിന്റെ ഭാഗത്ത് നിന്ന് അവനൊരു പെണ്ണിനെ കാണിച്ചു ....


"അയ്യേ .. എന്റെമ്മച്ചീ.....!! ഇതെന്ത് ജന്തു ... കരിക്കലത്തിന് മേക്കപ്പ് ഇട്ടതൊ.....😳 "

ഞങ്ങളെ നോട്ടം കണ്ട് അവൾ ചിരിക്കുന്നു ...
പല്ല് ചിരവ പോലെ പുറത്തേക്ക് .....

അവൻ ഞെട്ടി അങ്ങോട്ട് നോക്കി .....

ഉയ്എന്റെഅമ്മേ ....😱
അതാരാ....
അതല്ല ....അവളെ പിറകിൽ ഉള്ളത് നോക്ക് ......

അവളെ കണ്ടതും
അറിയാതെ ഞാൻ wawu എന്ന് പറഞ്ഞു....😍

മെലിഞ്ഞ് വെളുത്ത് മുട്ടറ്റം മുടിയും നെറ്റിയിൽ ചന്തന ക്കുറിച്ചും മൂക്കിൽ കുഞ്ഞിമൂക്കുത്തി കയ്യിൽ കുപ്പിവള മൊത്തത്തിൽ അഡാറ് ലുക്ക് ......


"ഇവള് ശ്രീലക്ഷ്മിയല്ല ഡാ .... മഹാലക്ഷ്മിയാണ് എന്റെ അച്ചൂന് ഇവള് മതി ....."

പറഞ്ഞ് കുറച്ച് ഉറക്കെ ആയത് കൊണ്ട് അച്ചു വന്നെന്നെ കെട്ടിപ്പിടിച്ചു .....

അജുവും അവളെ നോക്കി സൂപ്പർ എന്ന് കാണിച്ചു .....

പിന്നെ അവനെ അവിടെ നിർത്തിക്കാതെ ക്ലാസിലേക്ക് തള്ളിവിട്ടു .....

ഡാ .... അച്ചു ഭയങ്കര വിശപ്പ് .... ഞാൻ കാൻറീനിൽ കാണും .... fist break ആരുമ്പോഴേക്ക് എന്തേലും ഉഡായിപ്പ് പറഞ്ഞ് നമുക്ക് മുങ്ങണം ... പറഞ്ഞേക്കാം ...."


റൂബി .... നീ വീട്ടീന്ന് കഴിച്ചത് ആവിയായിപ്പോയൊ ..... നിന്റെ വയറ്റിൽ കൊക്കപ്പുഴുവിത്ത് ഫാമിലി ഉണ്ട് ...വേഗം അതിനെ കൊന്ന് കളഞ്ഞൊ .....( അച്ചു)


പോ...ഡാ .."

 അവിടെ നിന്ന് കാന്റീനിലേക്ക് പോവാതെ ആ പെണ്ണിന്റെ പിറകെ വിട്ടു .....


ഓടിപ്പോയി മുന്നിൽ നിന്ന് അവൾക്ക് കയ് നീട്ടി ..... അവൾ എന്നെ അത്ഭുതത്തോടെ നോക്കി മടിച്ച് കയ്തന്നു ......


"ഹായ് .... ഞാൻ റുബിയ ഇഷാഖ് ..... ശ്രീലക്ഷ്മിയോട് കുറച്ച് കാര്യം ചോദിക്കാനുണ്ട് ഒന്ന് വരാവൊ ....."


" അത് .... നീങ്ങൾ ആരാ ...."


അതൊക്കെ പറയാം .... വാ ..."


അവൾ അവിടെ ഒരു മരത്തണലിൽ ഇരുന്നു .... അജുവിനെയും പരിചയപ്പെടുത്തി ..

" വളച്ച് ഒടിച്ച് ചോദിക്കാൻ വയ്യ .... കുട്ടിക്ക് പ്രണയം വല്ലതും ഉണ്ടൊ ....."


വാ.... ട്ട് "


പ്രണയം എന്ന് കേട്ടിട്ടില്ലെ ....."

അതല്ല .... എനിക്ക് നിങ്ങളെ അത്രയ്ക്ക് മനസ്സിലായില്ല ... "


ഇവളെന്റെ ക്ഷമയുടെ നെല്ലിപ്പടയിൽ നിന്നാണ് സിസ്കൊ കളിക്കുന്നത് .',,,,


ഞാന അജുവിനെ നോക്കി ദീർഘശ്വാസം ഇട്ടു .... അവൻ കണ്ണടച്ച് കാണിച്ചു ,,,,


അതിനൊക്കെ സമയം ഇല്ലെ കുട്ടി .... ആദ്യം ഞാൻ ചോദിച്ചതിന് മറുപടി താ ......"


ഞാൻ വളരെ മയത്തിൽ ചോദിച്ചത് കേട്ട് .... എനിക്ക് തന്നെ എന്നോട് ഭഹുമാനം തോന്നി ... എനിക്ക് ഇത്രയും വിനയമൊ ...!! "


"ഇ ....ഇല്ല. .. ... "

ഹോ ... രക്ഷപ്പെട്ട് .. ഇനി കാര്യം പറയാം ... "

ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അച്ചുവിന്റെ ഫോട്ടൊ അവളെ കാണിച്ചു .... അപ്പോൾ തന്നെ അവൾ ഞെട്ടി എന്നെ നോക്കി ......

"തനിക്ക് ഇവനെ അറിയാമൊ ...."


അവൾ മടിച്ച് തലയാട്ടി'.....

" കണ്ടിട്ടുണ്ട്.... "

കോഴി അച്ചൂ..... അപ്പോൾ ഇവളെ പിന്നാലെ മണപ്പിച്ച് നടക്കലാണൊ അവന്റെ പണി ..... എന്തായാലും ഇവൾ ശ്രദ്ധിച്ച സ്ഥിതിക്ക് .... ചാൻസ് ഉണ്ട് ......

" മ്..... ഇവന് നിന്നെ ഭയങ്കര ഇഷ്ടാണ് ..... ആദ്യമായാണ് അവനൊരു പെണ്ണിനെ ഇഷ്ടാണെന്ന് പറയുന്നത് ... അത് നീയാണ് ...... അത് കൊണ്ട് നീ അവനെ അങ്ങ് പ്രേമിച്ചേക്ക് ,,,,,, "


വാ.... ട്ട് ..."


ദേ .... പിന്നീം വാട്ട് ..... ദേ പെണ്ണെ മലയാളത്തിൽ നല്ല രീതിയിൽ ഞാൻ പറഞ്ഞു ... ഇനി എന്നേ കൊണ്ട് മറ്റ് വല്ലതും പറയിപ്പിക്കരുത് ......"


ചൂടായി ഞാനത് പറഞ്ഞതും പെണ്ണ് പേടിച്ച് കരയാൻ ആയിട്ടുണ്ട് .... അത് കണ്ട് എന്തോ പാവം തോന്നി ഞാനവളെ കെട്ടിപ്പിടിച്ചു ......

സോറി ..... അവന് നിന്നെ ഒരു പാടിഷ്ടാണ് ഒരിക്കലും കണ്ണ് നിറക്കില്ല ..... നന്നായി ആലോചിച്ച് ഫസ്റ്റ് ബ്രേക്കിൽ കാന്റീനിൽ വരണം ഇഷ്ടം പറയാൻ ......
പിന്നെ അച്ഛൻ അമ്മ വീട് വീട്ടുകാർ എന്ന ' സെന്റിമെൻസ് വേണ്ട ..... അവൻ നിന്നെ കൂട്ടി ഒളിച്ചോടില്ല.... വഴിയിൽ ചാടുകയും ഇല്ല ..,,,,,,, കേട്ടല്ലൊ ....."


അവൾ തലയാട്ടി ക്ലാസിലേക്ക് പോയി .....


ഇവളെയെങ്ങാനം വിരട്ടിയിരുന്നെങ്കിൽ കരഞ്ഞ് സീനാക്കി തല്ല് വാങ്ങിത്തന്നേനെ .....സെന്റിമെൻസെങ്കിലും വർക്ക് ഔട്ടായാൽ മതിയായിരുന്നു ........ "


എഡീ .... പാപി ..... ഡ്രാമയായിരുന്നൊ ....."


" അല്ല പിന്നെ.... അവന്റെ കാര്യത്തിൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട .... എന്നാലും .. ഭയങ്കര ഒർജിനാലിറ്റിയല്ലെ .... സിനിമാക്കാര് കാണാതെ പോയി പക്ഷെ ഞാൻ എവിടെയൊക്കെയോ എത്തിയേനെ ......"

" മ് .... തന്നെ തന്നെ .... "

" എന്നാൽ കാന്റീനിൽ പോവാം ...."


" അത് നീ മറന്നിട്ടില്ലെ ....."


" മറക്കമാട്ടേനെ .... നീ .... എന്നാ പണ്ണുവെ ......🎶


" പുട്ടും കുറ്റി എടുത്ത് അണ്ണാക്കിൽ താഴ്തും ...... "


" തെണ്ടി ......."


നമ്മള് ചായയും വടയും കഴിച്ച് സെൽഫിയും എടുത്ത് എങ്ങനൊക്കേയൊ ബ്രേക്ക് ആക്കി ..... അച്ചു വരുന്നതിന് മുമ്പ് അവളെ സെറ്റാക്കാൻ ഞാൻ അവളെ ക്ലാസിന്റെ മുന്നിൽ നിന്ന് നോക്കി....... അവൾ മടിച്ച് മടിച്ച് വന്നു .......


എന്തായി തീരുമാനം ...... "


"അവനെ എനിക്ക് ഇഷ്ടാണ് ..... അത് ഇന്ന് നിങ്ങൾ പറഞ്ഞപ്പോഴല്ല ആദ്യം കണ്ടപ്പോളും എന്നെ നോക്കിച്ചിരിച്ചപ്പോൾ തന്നെ പിന്നെ ദിവസം എന്നെ നോക്കുന്ന പോലെ അറിയാതെ ഞാനും നോക്കാറുണ്ട് ......"

അമ്പടി .... കള്ളീ ...."


" എന്നാൽ .... വാ ...."


ഞാനവളെ മാറ്റിനിർത്തി അച്ചു അപ്പോഴേക്ക് തലവേദന എന്നും പറഞ്ഞ് വന്നിരുന്നു .....

ഞാനവന്റെ കണ്ണ് കെട്ടി മുന്നോട്ട് നടന്നു ....

റൂബീ എന്തായിത് ..... കണ്ണ് അഴിച്ചെ ...."


നോ ..... നിനക്ക് ഞങ്ങളെ വക ചെറിയ സർപ്രെസ്...."


അതും പറഞ്ഞ് മുന്നോട്ട് നടത്തിച്ച് കെട്ട് അഴിച്ചതും മുന്നിൽ ചിരിച്ച് കൊണ്ട് ലക്ഷ്മിയെ കണ്ട അച്ചുവിന്റെ കണ്ണ് വിടർന്നു ....

" ഇനിയും കണ്ണും കണ്ണും നോക്കാതെ ഇഷ്ടം ഒന്ന് തുറന്ന് പറഞ്ഞേക്ക് ......"


ഞങ്ങൾ അത് പറഞ്ഞതും അവൻ ഞങ്ങളെ ഇറുക്കി കെട്ടിപ്പിടിച്ചു .....

"സോറീ ..... ചങ്കൂസ് ......."

"ഞങ്ങളെ വിട്ട് അവളോട് പറയാൻ നോക്ക് ......ശ്വാസം മുട്ടുന്നു തെണ്ടീ ....."


പിന്നെ നമ്മള് കണ്ടത് കണ്ണും കണ്ണും നോക്കി നിലത്ത് കളം വരക്കുന്ന അച്ചുവിനേം അവളേയുമാണ് ..... നല്ല പൊരുത്തം ഒരച്ചിൽ വാർത്ത പോലെ ......

ഡാ..... ഇങ്ങനെ കളം വരച്ച് കളിക്കാതെ ഒന്ന് പറഞ്ഞ് ഒഴിവാക്ക്..... "

ഞാൻ കലിപ്പിൽ പറഞ്ഞതും ... അവൻ നാണം കുണുങ്ങി കൊണ്ട് i Love You എന്ന് പറയലും പെണ്ണ് നഖം കടിച്ച് ഓടി ....അച്ചു അജുവിനെ കെട്ടിപ്പിടിച്ച് തോളിൽ തലവെച്ചു ......

'
അയ്യേ ..... ദാരിദ്ര്യം ...... "

അവനെ ഇടിച്ച് നാണം മാറ്റി വണ്ടിയിൽ ഇട്ട് വീട്ടിലേക്ക് വിട്ടു ......

അവിടെ എത്തിയപ്പോൾ അമ്മ പറയുന്ന കേട്ട് ഞാനും അജുവും മുഖത്തോട് മുഖം നോക്കി ......"

(തുടരും)
❤റൂബിയ❤

Part :23

✒: Sami

@@@@@@@@@@@@@@@@@@

*
റൂബീ ..... നിങ്ങളെ കൂടെ വന്നവൻ ഡോക്ടറാണല്ലെ ....."

കോളേജിൽ നിന്ന് വന്നപ്പോൾ അമ്മ ചോദിച്ചത് കേട്ട് ഞാനും അജുവും മുഖത്തോട് മുഖം നോക്കി .....

"ഏയ് ..... അല്ല ..... അവൻ ലക്ചറാണല്ലൊ ....."


" ആണെന്ന് എനിക്ക് തോന്നുന്നില്ല .... മുത്തശ്ശിയെ നോക്കിയിരുന്നു ....
എന്തൊക്കെയൊ ചോദിച്ചും പറഞ്ഞും ആരെയൊ വിളിക്കുകയൊക്കെ ചെയ്തു .... എന്നിട്ട് ഉടനെ ഹോസ്പിറ്റലിൽ മാറ്റാൻ പറഞ്ഞു ..... ഇത് വരെ മുത്തശ്ശി ആയുർവേദമെ ചികിൽസിച്ചിട്ടുള്ളൂ പക്ഷെ അച്ചനോട് എന്തൊക്കെയൊ പറഞ്ഞ് ഒടുവിൽ അങ്ങോട്ട് മാറ്റി ......"


" അത് MBBSപഠിക്കാൻ പോയിരുന്നു മതിയാക്കി എന്നൊക്കെ പറഞ്ഞിരുന്നു .....ആർക്കറിയാം ചോദിച്ച് നോക്കാം ....."


എനിക്കും മുമ്പേ സംശയം തോന്നിയിരുന്നു .... പക്ഷെ ലോക മന്തബുദ്ധിയായ അവൻ ഡോക്ടറൊ .... നടക്കില്ല ... ചോദിച്ച് കളയാം ....

ഇങ്ങനൊക്കെ മനസ്സിൽ കരുതി അവന്റെ മുറിയിലേക്ക് വിട്ടു ......

ബെഡിൽ ഇരുന്ന് ചുണ്ണാമ്പ് തേക്കലാണ് .... മനസ്സിലായില്ലെ അതന്നെ ഫോണിൽ തോണ്ടൽ .....,,,,,


ഞാൻ ചെന്ന് മുരട് അനക്കി ചുമച്ചു ..... അവനൊന്ന് തല ഉയർത്തി നോക്കി വിണ്ടും ചുണ്ണാമ്പ് തേക്കൽ തന്നെ ......

വളച്ച് കെട്ടേണ്ട ഡയറക്ട് ചോദിച്ച് കളയാം ......

"ഡോ .... മസിലാ ഇയാള് ഡോക്ടറാണൊ "

അവനൊന്ന് ഞെട്ടി എന്നെ നോക്കി എന്നിട്ട് ചിരിച്ച് തലയാട്ടിക്കൊണ്ട് പറഞ്ഞു ....

ആഹാ .... പുതിയ കണ്ട്പിടിത്തം നന്നായിട്ടുണ്ടല്ലൊ ...."


തമാശിക്കാതെ കാര്യം പറ .... അമ്മ പറഞ്ഞല്ലൊ മുത്തശ്ശിയെ താൻ പരിശോദിച്ചെന്ന് ...."


അയ്യേ ..... അത്രയെ ഉള്ളാെ .... അത് എന്റെ ഫ്രൻഡിന്റെ അമ്മ പെട്ടന്ന് ഇങ്ങനെ ആയി ... ഹോസ്പിറ്റലിൽ പോയി ചെറിയ ബ്രയിൻപ്ലോബ്ലം ... മൂന്ന് മാസം കൊണ്ട് എഴുന്നേറ്റ് നടന്നു ....ഇവരെ കണ്ടപ്പോൾ അങ്ങനെ പറ്റിയെന്ന് തോന്നി.... അവനെ വിളിച്ച് അന്യോഷിച്ചു  .....ഒന്ന് ചെക്ക് ചെയ്യാൻ അവരെ ഹോസ്പിറ്റലിൽ മാറ്റി.... അല്ലാതെ ഞാനെന്ത് ചെയ്തെന്നാ പറയുന്നെ ......"


ഹോ ....ഇത്രിയെ ഉള്ളൊ ഞാനും കരുതി ഉരുട്ടിവെച്ച മസിലല്ലാതെ തലയിൽ പുല്ല് കിളിർക്കാത്ത താൻ ഡോക്ടറെയെത് എങ്ങനെയെന്ന് .... "

അത് കേട്ടതും അവൻ എന്നെ ഡീന്നും വിളിച്ച് പിറകെ വന്നതും ഞാൻ ജീവനും കൊണ്ട് ഓടി ....

പക്ഷെ അതിനും മുന്നെ അവൻ എന്റെ കയ്യിൽ പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടു .....

" അയ്യൊ തലയിൽ പല്ലി ....."

അവൻ ഞെട്ടികയ് വിട്ടതും ഞാൻ അവനെ തള്ളി മാറ്റി പി.ടി ഉഷയെ പോലെ ജീവനും കൊണ്ടോടി .....

പിന്നീടുള്ള സമയം ഞാനും അജുവും അച്ചുവും ഞങ്ങളെ ലോകത്തായിരുന്നു ഇടിയും ചളിയും തല്ലു കൊള്ളിത്തരവുമായി ആഘോഷിച്ചു .....


രാത്രിയായതും കരഞ്ഞ് സീനാക്കി നാട്ടിലേക്ക് വിട്ടു ..,,,,,,,


ഉപ്പച്ചി വന്നത് കൊണ്ട് വീട്ടിലേക്കാണ് പോയത് ......

പിറ്റേന്ന് പതിവ് പോലെ അജൂന്റെ തോളേൽ തൂങ്ങി ക്ലാസിലേക്ക് വിട്ടു ......

കുറച്ച് ദിവസം ലീവായത് കൊണ്ട് മടി പിടിച്ച് തള്ളികൊണ്ടാണ് എത്തിയത് .....

രണ്ട് മൂന്ന് ദിവസത്തിന് ശേഷം മസിലൻ വരുന്നത് കൊണ്ട് സകല പെടകളും ഹലാക്കിലെ വായിനോട്ടം .....


അത് കാണുമ്പോൾ ഗ്യാസ് കയറി കുശുമ്പ് പുറത്തേക്ക് വന്ന് കലിപ്പ് ചർദ്ധിക്കാൻ തോന്നുന്നുണ്ട് (പുതിയ സാഹിത്യം -കണ്ട് പിടിച്ചത് ഞാൻ തന്നെ)

പക്ഷെ അവന്റെ വായിനോട്ടം തന്നെ സഹിക്കാൻ പറ്റുന്നില്ല .. ഇനി ഞാനൊരു നോട്ടം തിരിച്ച് നോക്കിയാൽ പച്ചക്കൊടിയായി കണ്ട് പിറകേന്ന് മാറൂല,.,,, മാത്രവുമല്ല റൊമാൻസ് വിതറി വഴി തെറ്റിക്കാൻ ശ്രമിക്കും ..... അത് ഇൻജൂറിയസ് ഹെൽത്താണ്.......

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു ...... ഞാനും അജുവും മസിലനും നല്ല കൂട്ടായി.....

ഇന്ന് ഉപ്പച്ചിന്റെ ഫ്രണ്ട്ന്റെ മോളെ നിക്കാഹ് ആണ് രാത്രിയിൽ ആണ് പാർട്ടി .... ഉപ്പച്ചി നിർബദ്ധമായും പോവാൻ പറഞ്ഞത് കൊണ്ട് ഞാനും അജുവും ഓകെ പറഞ്ഞു .....

രാത്രി ഉപ്പച്ചി ഒരു കവർ തന്ന് ഇടാൻ പറഞ്ഞപ്പോൾ ഞാൻ തുറന്നു നോക്കി ....

ഫുൾ ഹെവി വർക്ക് ലെഹങ്ക.....

ഈ ..... ഇതെന്താ .... എനിക്കിത് വേണ്ട .... കല്യാണം എന്റെതാണൊ ......"


"എന്റെ മോള് ഇത് ഇട് .... ഉപ്പച്ചി ഇഷ്ടപ്പെട്ട് വാങ്ങിയതല്ലെ .... അതും അല്ല വലിയ പാർട്ടിയാണ് എന്റെ മോള് കുറവായി തോന്നരുത് ആർക്കും..... "

എന്നാലും .... ഉപ്പച്ചീ ...."


പ്ലീസ് ......ഉപ്പച്ചിക്ക് വേണ്ടി ....."

"നിങ്ങള് സെന്റിമെൻസ് ഇറക്കി സമ്മതിപ്പിക്കുന്നതാണെന്ന്, എനിക്കറിയാം കള്ള ഡോക്ടറെ  ....
എന്നാലും .... അജൂനോട് ചോദിക്കട്ടെ ....."


അപ്പോൾ തന്നെ അജുവിനെ വിളിച്ച് കാണിച്ചു ....

അവൻ ഒക്കെ പറഞ്ഞതും അതും എടുത്ത് ഒരുങ്ങാൻ പോയി ......"


ഏതായാലും ഇത് ഇടണം എന്നാപ്പിന്നെ ഞെട്ടിച്ച് കളയാം ..... കല്യാണം അല്ലെ കോഴികൾക്ക് തീറ്റയും ആവും .... ഹാ .... അതും ഒരു  മനസ്സുഖം അല്ലെ ....."

മുടി പഫ് ചെയ്ത് മുടി പരത്തിയിട്ട് ....കണ്ണ് വരഞ്ഞ് സിംപിൾമാക്കെപ്പ് ചെയ്ത്..... ചെറിയ സിംപിൾ ഡയമണ്ട് ചെയിനും ഇയറിംഗും വളയും ഉണ്ട് അതും ഇട്ട് ..... ഒരുങ്ങി ഇറങ്ങിയതും അജുവും ഉപ്പച്ചിയും ... വാ പൊളിച്ച് നിൽക്കുന്നു .....

ഞാൻ ഓടിപ്പോയി ഉപ്പച്ചിയുടെ മുന്നിൽ നിന്നതും ഉപ്പച്ചി കരയാൻ തുടങ്ങി .....

" ഇനി എനിക്ക് മരിച്ചാൽ മതി .... നിന്നെ പെണ്ണായി കണ്ടല്ലൊ..... "

അത് കേട്ടതും കലിപ്പിൽ വയറ്റിന് ഒര് കുത്തും കൊടുത്ത് മുഖംകോട്ടി അജു വിന്റെ കൂടെ വിട്ടു ....."


ബുള്ളറ്റിൽ നിന്ന് ഇറങ്ങി നടക്കുമ്പോഴാണ് ശരിക്കും പണി കിട്ടിയത് .... ഇതിന്റെ വെയിറ്റ് കാരണം നടക്കാൻ പറ്റുന്നില്ല .... അതും പൊക്കിപ്പിടിച്ച് കല്ലാണ വീട്ടിൽ കയറുമ്പോൾ തന്നെ കോഴികളുടെ സമ്മേളനം ....

അതൊന്നും വല്യ കാര്യമാക്കാതെ മുന്നോട്ട് നടന്നതും മസിലൻ മുന്നിൽ കയ്യും കെട്ടി ഇമ ചിമ്മാതെ നോക്കുന്നു ....... എന്നിട്ട് സൂപ്പർ എന്ന് കാണിച്ച് നെഞ്ചും തടവി ഫ്ലയിം കിസ്സും തന്ന് ചിരിക്കാൻ തുടങ്ങി ....


ആദ്യമായി അവന്റെ ആ നോട്ടം എന്നിൽ വല്ലാത്ത സന്തോഷം തന്നു..... അറിയാതെ ഞാനും ചിരിച്ച് പോയി ..... പക്ഷെ അവന്റെ പിറകെയുള്ള ആളെ കണ്ട് എന്റെ ചിരി മാഞ്ഞു ......

(തുടരും). :-

സോറി ...ലെഗ്ത് കുറവാണെന്നറിയാം ....
കഥ സ്പീഡ് ആക്കുന്നുണ്ട് ..... എല്ലാരും കൂടെയുണ്ടാവണം😘😘😘😘

❤റൂബിയ❤

part : 24

✒ : Sami

@@@@@@@@@@@@@@@

*
സാറാബീഗം.... "


അവരെ മനുഷ്യനെ കാണാത്ത നോട്ടം കണ്ടതും എനിക്ക് ഓടി.... ഇത് നമ്മളെ വേഷം കണ്ടിട്ടുള്ള അത്ഭുതമാണെന്ന് .....


ഓഹ്.... തളളക്ക് ചിരിക്കാനല്ലാം അറിയാം ...... സമാധാനം .....!

ഈ രാക്ഷസികാരണമാണ് ഞാനിങ്ങനെ ആയത് ' ,,,,,,

തള്ളയുടെ ചിരി മാറ്റാനുള്ള മരുന്ന് ഇങ്ങ് എത്തട്ടെ അപ്പോൾ ശരിയാക്കാം .....

അവരെ നോക്കി പുച്ഛിച്ച് നടന്നു ,,,,,


ഗ്രാന്റ്മാരേജാണ് .... മൊത്തം പൊങ്ങച്ചത്തിന്റെയും അഹങ്കാരത്തിന്റെയും മത്സരം,,,,,,,

നമ്മള് പിന്നെ  ഫുഡെ നോക്കിയുള്ളൂ

ഈ തെണ്ടി അജുവിനെ വന്നപ്പോൾ മിസ്സായതാണ് ആവിയായിപ്പോയൊ ചുറ്റും നോക്കി ....

അവസാനം കോൾ ചെയ്തു ....

ഡാ.... അലവ'ലാതി ... ഏത് അടുപ്പിൽ പെറ്റ് കിടക്കാണടാ...."


നല്ല വർണാഭമായ കാഴ്ച ... പല നിറങ്ങൾ പല വേഷങ്ങൾ .... കിളികളുടെ ചാകരയാണ് മോളെ .... ഇവിടെ ... ഞാനവർക്ക് പ്രൊട്ടക്ഷന് നിൽകാണ് ....."


"വായിനോക്കാണ്.... എന്ന് പറ ...ഊളെ..... നീ ഇപ്പോൾ ഇങ്ങ് വന്നില്ലെങ്കിൽ ' .... പ്രണയം.. ഗർഭം വഞ്ചന ഇതൊക്കെ മിക്ക്സാക്കി അവിടെ ഒരു കഥ പറയും ..... വേണൊ ..... "

വേണ്ടായെ .... നീ കഥ പറഞ്ഞാൽ അടുത്തത് എന്റെ പതിനാറിന്റെ ചടങ്ങായിരിക്കും ..... വിട്ടേക്ക് ....."

അവനതും പറഞ്ഞ് കോൾ കട്ടാക്കി ജീവനും കൊണ്ടോടി....."

അപ്പോൾ ഉപ്പച്ചി വന്ന് ബോറഡിക്കുന്നുണ്ടൊ... വീട്ടിൽ പോണൊ എന്നൊക്കെ ചോദിക്കാൻ തുടങ്ങി .....


ഇതൊക്കെ മാറി നിന്ന് സീൻ പിടിക്കുന്ന തള്ളയെ കണ്ട് ഞാൻ മുഖം തിരിച്ചതും ഗേറ്റ് കടന്ന് സാജി മമ്മ വരുന്നു .....


തള്ളക്കുള്ള ഫസ്റ്റ് ഡോസ് ഇതായിക്കോട്ടെ എന്ന് മനസ്സിൽ പറഞ്ഞ് ഉപ്പച്ചിയെ വലിച്ച് മമ്മയുടെ അടുത്തേക്ക് വിട്ടു ......

ആഹാ ..... ഇവിടേം ഉപ്പച്ചിയുടെ കയ്യിൽ തൂങ്ങിയാണല്ലൊ മോളെ നടത്തം ...... "
_സാജിമമ്മ


ചില തേപ്പ് പെട്ടികൾ മേക്കപ്പും ഇട്ട് മൊഞ്ചത്തിയായി ഉപ്പച്ചിയെ വളച്ച് നാട് വിട്ടാലൊ എന്ന പേടിയാണ് ......"


ഡി.... ഡീ ....."


കണ്ടൊ സത്യം തന്നെയല്ലെ .... അതല്ലെ ഇങ്ങള് ചൂടാവണത് .... സത്യം പറ ഉപ്പച്ചി നിങ്ങൾക്ക് രണ്ട് പേർക്കും പഴയ ആ പാട്ട് പാടി ഇങ്ങനെ ഡാൻസ് ചെയ്യാൻ തോന്നുന്നില്ലെ .... "

മമ്മയുടെയും ഉപ്പച്ചിയുടേയും ഓരോ കയ്പിടിച്ച് പാട്ടും പാടി അറുപതിലെ റൊമാൻറിക്ക്ഡാൻസ് കളിച്ച് കണ്ണും പിടിപ്പിച്ച് ഉപ്പച്ചിയെ നോക്കി ....

അത് കണ്ട് അവര് രണ്ടും ഓരോ ചെവിയിൽ പിടുത്തമിട്ടതും ഞാൻ
നാക്ക് കടിച്ച് നിശ്കു ഭാവത്തിൽ സോറി പറഞ്ഞ് ഓടി രക്ഷപ്പെട്ടു ..,,,,,

എന്റെ കളി കണ്ട് അവര് രണ്ടും എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് .....
കത്തുന്ന കണ്ണോടെ നോക്കുന്ന സാറ രാക്ഷസിയെ കണ്ടപ്പോൾ മരുഭൂമിയിൽ മഞ്ഞ് വീണ അവസ്ഥ . ,,,,,,, ഹൂ ...ഹൂ .....
നമ്മളെ കൊണ്ട് അത്രയല്ലെ പറ്റൂ ......

മനസ്സിൽ ഊറിച്ചിരിച്ച് മോളിലേക്ക് കയറി  നടക്കുമ്പോഴാണ് എന്നെ ആരോ വലിച്ച് റൂമിലിട്ടത്.....

ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ നമ്മളെ മസിലൻ വാതിലും ചാരി  കയ് നെഞ്ചിൽ കെട്ടി വശീകരണ നോട്ടം വിത്ത് പുഞ്ചിരി .....

മതീലെ എന്റെ ഹാർട്ട് ഡി.ജെ കളിക്കാൻ ... മാത്രവുമല്ല ആ മുറിയിൽ ഒരു മനുഷ്യക്കുഞ്ഞും ഇല്ലതാനും,,,,,,,

കഴിയാവുന്ന അത്രയും ദൈര്യം സംഭരിച്ച് ഉമിനീരിറക്കി അവനോട് ചോദിച്ചു .....

ഡോ..... ത .... താനെന്തിനാ .... എന്നെ വലിച്ച് ഇതിലിട്ട് പൂട്ടിയത് ......"


"ചെറുതായി പീഠിപ്പിക്കാൻ .... എന്തെ "


മസിലൻ കുരിപ്പ് പീഠിപ്പിക്കുമെന്ന് പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കുന്നൊ,,,,, ബലാല് .....

നമ്മള് മനസ്സിൽ ഓനെ പ്രാകി കൊണ്ട്
ഓന്റെ നേരെ പുഛത്തോടെ ചിരിച്ചു ....


ആഹാ ..... നല്ല തമാശ ..... നീ വരുമ്പോഴേക്ക് ഞാൻ നിന്ന് തരുകയല്ലെ .... ഇന്നാ പീഠിപ്പിക്കെന്ന് പറഞ്ഞ് ..... ഞാനെ' കറാട്ട ബ്ലാക്ക് ബെൽട്ടാണ് ,,,,,,


ആ ബെൽട്ട് എന്താണെന്ന് തമ്പുരാനറിയാം ....
ഇനി ശെരിക്ക് പീഠിപ്പിച്ചാൽ ..... ഡോണ്ട് .... നെഗറ്റീവായി ചിന്തിക്കരുത് റുബീ .... ബീ പോസിറ്റീവ് .....

ഇത്രയൊക്കെ അവനെ കൂർപ്പിച്ച് നോക്കി മനസ്സിൽ പറഞ്ഞതും
അവൻ ചിരിച്ച് കയ്യും കേറ്റി മുന്നോട്ട് നടക്കാൻ തുടങ്ങി .....

പിന്നെ ഞാൻ പിറകിലേക്ക് നടക്കുന്നത് ഒരു ചടങ്ങായോണ്ട് ഞാൻ നടന്നു ....


പക്ഷെ വിറയാണെങ്കിലൊ നസ്റിയ പറഞ്ഞ മഞ്ഞ് വീണതല്ല മഞ്ഞ് മല വീണ് മൂടിയ അവസ്ഥയും ....
ഇത്രയും തണുപ്പുണ്ടായിട്ടെന്താ ഭയങ്കര ദാഹവും പരവേശവും .....

ഓന്റെ നോട്ടം നമ്മളെ ഖൽബിൽ കൊണ്ടത് കൊണ്ട് കണ്ണെടുക്കാതെ നോക്കി ചുമരിൽ 'സ്റ്റക്കായത് പോലും അറിഞ്ഞില്ല .....

അവന്റെ ചൂട് ശ്വാസം കാതിലും കഴുത്തിലും പതിഞ്ഞപ്പോഴാണ് എനിക്ക് സ്വബോധം വന്നത് .....

അവനെ തള്ളി മാറ്റാൻ ശ്രമിക്കുമ്പോഴേക്ക് രണ്ട് സൈസിലും കയ് വെച്ച് ഞാൻ അവന്റെ കരവലയത്തിൽ ഇറുങ്ങിയിരുന്നു ....


എ .... എ ... എന്താ .. തന്റെ ഉദ്ധേശം ....."

വിറച്ച് അത് പറഞ്ഞതും അവൻ മനോഹരമായി പുഞ്ചിരിച്ചു ....

" റൂബീ .... താൻ വളരെ സുന്ദരിയാണ് .... എത്രത്തോളമെന്നൊ കറുത്ത ആകാശത്തിൽ ഉദിച്ച പൂർണ്ണ ചന്ദ്രനെ പോലെ .....
നിന്നെ കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല .... എന്റെ നെഞ്ചിൽ നീ നിറഞ്ഞ് നിൽക്കാണ് ... നീ ഇല്ലാതായാൽ ഞാൻ ശരിക്കും ഭ്രാന്തനാവും ..... i Love you Rubee Love you S0 much .....😍😍

അവൻ പ്രണയാർദ്രമായി എന്റെ കണ്ണിൽ നോക്കി ഇളം പുഞ്ചിരിയാലെ അത്രയും പറഞ്ഞതും

എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ....

അറിയാതെ അധരങ്ങൾ അധരത്തെ കോർത്തു ഏതൊ മായാലോകത്തെന്ന പോലെ ഞാൻ നിന്നു .....

 അവന്റെ ഫോണിലേക്ക് വന്ന കോളാണ് ഞങ്ങളെ അധരങ്ങളെ വേർപെടുത്തിയും വിട്ട് മാറ്റിയതും ....

ഞാൻ തല താഴ്തി ലെഹങ്കയും പൊക്കിപ്പിടിച്ച് അവിടെ നിന്ന് പുറത്തേക്ക് ഓടുമ്പോഴാണ്
അവൻ കയ്യിൽ പിടിച്ചത് ......

ഞാൻ ഇനിയെന്താ എന്ന രീതിയിൽ അവനെ നോക്കിയതും ...

"പിന്നെ അതികം പുറത്ത് ചുറ്റിക്കറങ്ങി കോഴികളുടെ തീറ്റയാവണ്ട ......
എനിക്ക് മാത്രം കണ്ടാൽ മതി ഈ മൊഞ്ച് .....''


അതും പറഞ്ഞ് സൈറ്റടിച്ച് കയ് വിട്ട് പുറത്തേക്കിറങ്ങിയപ്പോൾ കണ്ട കാഴ്ച എന്നെ വേദനിപ്പിക്കുന്നതും എന്റെ രക്തം തിളപ്പിക്കുന്നതുമായിരുന്നു......


(തുടരും)

❤റൂബിയ❤

part:   25

✒:   sami

@@@@@@@@@@@@@@@@@@

സാറാ ബീഗം എന്ന രാക്ഷസിത്തള്ള വെള്ളപ്പാണ്ട് പിടിച്ച രണ്ട് മദാമകളേം കൂട്ടി മുന്നിൽ വന്ന് ഇളിക്കുന്നു...,,,,,


" ഓ... ഹ് ഇതാണൊ സാറയുടെ മകൾ .... ഇവൾ സാറയെ മുറിച്ച് വെച്ച പോലുണ്ട് ..... നല്ല മൊഞ്ചത്തി ....."

അതിൽ തടിച്ചി മലയാളി വെള്ളപ്പാണ്ട് മദാമ്മ എന്റെ കയ്പിടിച്ച് പറഞ്ഞതും ... ഞാൻ രൂക്ഷമായി, രാക്ഷസിയെ നോക്കി ......

അവരെ മുഖത്തെ ചിരി മറയുന്നത് കണ്ടതും ഞാൻ പുച്ഛത്തോടെ ചിരിച്ചു .....

ഈ ഡ്രസ്സ് മോൾക്ക് നന്നായി ചേരുന്നുണ്ട് ....നല്ല കോസ്ലിയാണ് .... ഇതും സാറയുടെ സെലക്ഷനായിരിക്കും അല്ലെ ....."

മറ്റെ  വെള്ളപ്പാണ്ട് തള്ളച്ചി അത് ചോദിച്ചതും എന്റെ രക്തം തിളക്കാൻ തുടങ്ങി .....

രാക്ഷസി അവരോട് എന്തോ പറയാൻ തുടങ്ങിയതും ...

"അത് ഇവൾ ......


ഞാൻ ഇവരുടെ മകളല്ല ....സോറി .... നിങ്ങൾക്ക് ആള് മാറിപ്പോയി ....."

എന്ന് എടുത്തടിച്ച പോലെ മടുപടി നൽകി തിരിഞ്ഞ് നോക്കാതെ താഴേക്ക് നടന്നു ......


ഫുഡിനോട് പോലും വെറുപ്പ് വന്നെങ്കിലും ആരാക്ഷസിയെ കാണിക്കാൻ ഞാൻ മമ്മയെ കൊണ്ട് വാരിപ്പിച്ച് കഴിച്ചു .....

അതിനിടക്ക് അജു വന്നതും അവന്റെ തോളിൽ ചാഞ്ഞും നുള്ളിയും തല്ലിയും വെറുപ്പിച്ച് കൊണ്ടിരുന്നു ...,,,,,,


പാർട്ടി ഏകദേശം കഴിയാനായതും നേരത്തെ കണ്ട മദാമമാരുടെ അടുത്ത് മമ്മയെ കൂട്ടിപ്പോയി....

അവര് രണ്ടും ഒന്ന് പരുങ്ങി വേണൊ വേണ്ടിയാ എന്ന രീതിയിൽ ചിരിച്ചു ....
രാക്ഷസിയുടെ ഭാവം ഏതാണെന്ന് നമ്മൾ നോക്കീല ......

" ഹായ്.......ഇതാണ് എന്റെ മമ്മ ..... നമ്മള് തമ്മിൽ നല്ല ചേർച്ചയല്ലെ .... പിന്നെ ഈ ഡ്രസ്സ് ഉപ്പച്ചി വാങ്ങിയതാണ് ..... ഇനി ഉപ്പച്ചിയെ കാണിക്കാം.... ദാ .... ആ കാണുന്നതാണ് .... ഇനി സംശയം ഇല്ലാലൊ ......"


അതും പറഞ്ഞ് തിരിഞ്ഞ് നോക്കാതെ നടന്നു .....

മമ്മ എന്നെ ദയനീയമായി നോക്കി ....

ഞാൻ കയ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തു .... അപ്പോൾ തന്നെ കരഞ്ഞ് കൊണ്ട് എന്നെ കെട്ടിപ്പിടിച്ച് നെറ്റിയിൽ  മുത്തം തന്നു,,,,,,,,,, "

ഒരു പാട് സ്റ്റോക്കുണ്ടെങ്കിൽ ഇങ്ങോട്ടും തന്നോളീ ....."   -അജു


 മമ്മ ഒന്ന് സ്നേഹിച്ചാൽ മതി അപ്പോൾ എത്തിക്കോളും കുരുട്ടും കൊണ്ട് ....മക്കാച്ചി ത്തവള ....ഹും "


നീ പോടീ ... പിശാശെ.... "

നീ പോടാ തവളക്കണ്ണാ ....."


രണ്ടും ഒന്ന് നിർത്തുന്നുണ്ടൊ ..... ഇപ്പഴും എള്ള കുട്ടിയാന്നാ വിചാരം,.... പോത്ത് പോലെ വളർന്നില്ലെ...."
-മമ്മ

പോത്തുപോലെ വളർന്നത് നിങ്ങളെ വളർത്തു പുത്രി..... പക്ഷെ പറഞ്ഞിട്ടെന്താ ബുദ്ധി വളർന്നില്ല ...... കഷ്ടം-.,, " -അജു


ഡാ .... നിനക് കുറച്ച് കൂടുന്നുണ്ട് .... ഒന്ന് കിട്ടിയാലുണ്ടല്ലൊ ,,,,,,." - മമ്മ


ദേ .... തേപ്പ് പെട്ടി എന്റെ അജൂനെ തൊട്ട് നോക്ക് .... കടപ്പുറം ഇളകും .... ഹാ ....."


ഇതാണ് ഇപ്പോൾ കാര്യായത് ..... ഞാൻ ശശീന്റെ ആശാൻ ...നിന്റെ ഭാഗത്ത് നിന്നിട്ട് ഞാൻ പുറത്തായി നിങ്ങൾ ഒന്നായി ,,,,,,,,, 😏"_ മമ്മ


അതാണ് ഞങ്ങൾ ....😝


മമ്മ പിണക്കം നടിച്ച് പോയതും നമ്മൾ സെൽഫി എടുത്ത് വെറുപ്പിച്ചു .......


അപ്പോഴാണ് ദൂരെ നിന്ന് ഞാനത് കണ്ടത് .....


രാക്ഷസി മമ്മയുടെ കയ്പിടിച്ച് ഉറഞ്ഞ് തുള്ളുന്നു .... മമ്മ തല താഴ്തി നിൽകുന്നു ,,,,,


ഞാൻ കയ് ചുരുട്ടി അവരുടെ അടുത്തേക്ക് കലിപ്പിൽ ഓടി .... പിറകെ അജുവും


മമ്മയെ അടിക്കാൻ നോക്കിയ കയ്പിടിച്ച് അവരെ പിറകിലേക്ക് തള്ളി ....


അവരൊന്ന് വേച്ച് ... അവിടെ നിന്നു ....

ദേ .... തള്ളെ .... നിങ്ങളെന്നോട് കാണിക്കുന്നതിന് നിങ്ങളെ ഞാൻ തല്ലാത്തത് എന്റെ ഉപ്പച്ചിയും ഈ നിൽകുന്ന എന്റെ; മമ്മയുമെന്നെ അങ്ങനെയല്ല വളർത്തിയത് അത് കൊണ്ടാണ്ട്..... പക്ഷെ എന്റെ മുന്നിൽ വെച്ച് ഇവരെ നേരെ നിങ്ങളെ  സ്വഭാവം പുറത്തെടുത്താൽ ഞാൻ ക്ഷമിച്ചൂന്ന് വരൂല ......

ഞാൻ കലിപ്പിൽ കയ് ചൂണ്ടി അത്രയും പറഞ്ഞതും
രാക്ഷസി കള്ളക്കണ്ണീരുമായി എന്നെ നോക്കി .....


റൂബീ ... മോളെ.... ഞാൻ ..... നീയൊന്ന് കേൾക്ക് ....."

മതി ..... മോളൊ .... നിങ്ങൾക്ക് അങ്ങനെ വിളിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത് ...,,,,, "


"ഞാൻ നിന്നെ പ്രസവിച്ചതാണ് .!!.. " "


ഹാ ..... ഹാ .... അജു നീ കേട്ടൊ ... ഈ തള്ളയുടെ വയറ്റിൽ ജനിച്ചതാണ് ഞാനെന്ന് .....

പരിഹാസപൂർവ്വം അവരെ നോക്കി ചിരിച്ച് അജുവിന്റെ കയ്പിടിച്ച് അത് പറഞ്ഞതും ,,,,,,

അവർ മുതല കണ്ണീർ ഒഴുക്കി താഴോട്ട് നോക്കി .....

അത് കണ്ടതും എന്നിൽ കലിപ്പ് കടലോളം എത്തി ,,,,,

'' അഭിനയിച്ച് തകർക്കാൻ ഇവിടെ മത്സരം വെച്ചിട്ടില്ല ......
പിന്നെ .... മുമ്പേ നിങ്ങൾക്ക് എന്നെ പ്രസവിച്ചതായി തോന്നിരുന്നെങ്കിൽ .... ഞാൻ ഇന്ന് നിങ്ങളെ മുന്നിൽ വന്ന് ഇത് പോലെ സംസാരിക്കേണ്ട വരില്ലായിരുന്നു ..,,,,,, "


അപ്പോൾ തള്ള എന്റെ കയ്യിൽ പിടിച്ച് ,,,,,

റൂബീ.... നീ കാര്യങ്ങൾ അറിയാതെ ഇങ്ങനെ സംസാരിക്കരുത് ....,,, സാജിയെ നിനക്കറിയില്ല ....."


ദേ.... നിങ്ങളെന്റ ക്ഷമയെ പരീക്ഷിക്കരുത് .... നിങ്ങളുടെ നാവ് അടക്കിക്കൊ ,,,,,, നിങ്ങൾ ഈ പറയുന്ന സ്ത്രീ ഇല്ലെങ്കിൽ റൂബി എന്താവുമായിരുന്നെന്ന് ചിന്തിച്ചിട്ടുണ്ടൊ .... ഞാൻ ....ഒരു പെൺകുട്ടിയാണെന്ന് ചിന്തിച്ചിട്ടുണ്ടൊ ...."
ഇല്ല .... ഉണ്ടാവില്ല .... "


അപ്പോഴേക്കും അജു വന്ന് എന്റെ കയ്യിൽ പിടിച്ച് വലിക്കാൻ തുടങ്ങി .....

റൂബി നിർത്ത് ആൾക്കാര് ശ്രദ്ധിക്കുന്നു .... " - അജു


ഞാൻ അവന്റെ കൂടെ പോവാൻ നിന്നതും തള്ള എന്റെ മുന്നിൽ വന്നുനിന്നു......

"മോളെ ... റൂബീ .... എനിക്ക് നിന്നെ വേണം .... പ്ലീസ് .... വാ...മോളെ "


ഇത്രയും നാളില്ലാത്ത സ്നേഹവും കൊണ്ടുള്ള വരവിന്റെ ഉദ്ധേശം പറഞ്ഞാൽ കൊള്ളാരുന്നു ,,,,

പിന്നൊന്നും പറയാതെ അവർ തിരിഞ്ഞ് നിന്നതും തല താഴ്തി നിൽക്കുന്ന മമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു ....


എന്നിട്ട് കണ്ണ് തുടച്ച് മുകളിൽ ടെറസിൽ പോയി നിന്നു .....


എന്നെ അറിയാവുന്നത് കൊണ്ട് അജു പിറകെ വന്നില്ല ...


ഉമ്മയില്ലാതെ വളർന്ന അവസ്ഥകളും .... മമ്മയും ഇന്നത്തെ കാര്യങ്ങളും തലയിൽ കിടന്ന് പെരുക്കാൻ തുടങ്ങിയപ്പോൾ .... കണ്ണും നിറഞ്ഞു ....."


പിറകിലൂടെ ഒരു കയ് എന്നെ ചുറ്റിയതും ... ആ ഷർട്ടിലെ സുഗന്ധം പോലെ  ആ സ്പർശനവും എനിക്ക് പരിചിതമായിരുന്നു ......


എന്തോ ആമയം ഞാനത് ആഗ്രഹിച്ചത് കൊണ്ട് തിരിച്ച് ആ നെഞ്ചിൽ വീണ് കരഞ്ഞു ....


ഒന്നും ചോദിക്കാതെ അവൻ എന്റെ തലയിൽ തലോടികൊണ്ടിരുന്നു ....

അവസാനം ആശ്വാസം തോന്നി അവനിൽ നിന്ന് വിട്ട മാറി ....സോറി പറഞ്ഞ് തിരിഞ്ഞതും അവനെന്നെ പിടിച്ച് നിർത്തി ,,,,,


അവൻ പറയാൻ പോവുന്നത് എന്താണെന്ന് എനിക്ക് അറിയാം ..... വേണ്ട ഒന്നും വേണ്ട... എന്റെ ജീവിതം ആവർത്തിക്കപേടേണ്ട ......

ഇത്രയൊക്കെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു .....


താങ്ക്സ് ....." -

എന്തിന് ...."

ഒരു നിമിഷം നീ എന്റെ അടുത്ത് ഇങ്ങനെ നിന്നില്ലെ എന്റെ പ്രണയം നീ സ്വീകരിച്ചില്ലെ ....."


ഒരിക്കലും ഇല്ല ..... ഒരു സദ്ധർഭത്തിൻ അങ്ങനെ ചെയ്തു ....അതിൽ പ്രണയം അല്ല ..... അങ്ങനെ തോന്നിയെങ്കിൽ ....സോറി .... പിന്നെ എനിക്ക് .... ഇങ്ങനെയുള്ള റിലേഷൻഷിപ്പിന് താൽപര്യമില്ല ... സോറി ...."


എന്തോ പോയി നിൽക്കുന്ന അവനെ മറികടന്ന് ഞാൻ താഴേക്ക് ഇറങ്ങി


ദിവസങ്ങൾ പലതും കൊഴിഞ്ഞു .... ആർകോ വേണ്ടി ഇടക്ക് കോളേജിൽ പോയും ബാക്കി വീട്ടിൽ ഇരുന്നും കഴിച്ചു ,,,,

പ്രണയം ഉണ്ടായിട്ടും
മസിലനെ അതികം ശ്രദ്ധിക്കാതായി .... ഞാൻ ആകെ മാറി ....


അപ്പോഴാണ് ഉപ്പച്ചീ ആകാര്യം പറഞ്ഞത് ......


(തുടരും ) '

ഈ പാർട്ട് പക്കാ ബോറായിരിക്കും .....

പിന്നെ നിങ്ങളെ ലൈക്ക് ദിവസം തോറും കുറഞ്ഞ് പോവുന്നത് ബല്ലാത്ത സങ്കടാണ് ....
ചങ്കൂസെ .... ഒന്ന് ലൈക്കിയേക്ക് ... ബ്ലീസ്....