❤റൂബിയ❤
Part: 16/20
✒ : Sami
@@@@@@@@@@@@@@@@
*
ഉമ്മമ്മ പറയുന്ന കാര്യങ്ങൾ കേട്ട് ആകെ വട്ടായി .....
"രാത്രി ഇവിടെ നിന്ന് പോവുന്നുണ്ടെങ്കിൽ നിങ്ങൾ തനിച്ച് ഇത്രയും ദൂരം പോവേണ്ട .... പാലക്കാട് ടൗണിൽ നിന്ന് മാറിയാണ് വീട് ....അത് കൊണ്ട് സഫി ഒന്നിച്ച് വരട്ടെ .... ഇവിടെത്തെ വണ്ടിയും എടുത്തൊ ......"
കുറേ റിക്വസ്റ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല ......
ഉപ്പച്ചിയും ആദ്യം ഇതേ വിഷയം പറഞ്ഞതാണ് ..,,,,മാത്രവുമല്ല ഉമ്മമ്മ സമ്മതിക്കാതെ പോവണ്ട എന്ന് ഉറപ്പ് പറഞ്ഞതാണ് ......
ഞാൻ ആകെ പെട്ട അവസ്ഥയിൽ അജുവിനെ നോക്കി പിന്നെ ഒന്നും നോക്കിയില്ല അവനെ വലിച്ച് പുറത്തേക്ക് നടന്നു ......
"ഡാ ..... ആ മസിലനേം കൊണ്ട് പോവുന്നതിലും നല്ലത് പ്ലാൻ കാൻസൽ ചെയ്യുന്നതാണ് ......."
"പക്ഷെ റൂബി അമ്മയെ വിളിച്ച് പറഞ്ഞിട്ട് ഇനി പോവാതിരുന്നാൽ ശരിയാവുമൊ ......."
"പിന്നെ .... എന്ത് ചെയ്യണം ...... "
എന്തായാലും വേറെ വഴിയില്ല സമ്മതിച്ചേക്ക് ......''
എന്നാൽ നീ ഇവിടെ നിൽക്ക് ഞാൻ പോയി പറയട്ടെ ......"
ഞാനകത്തേക്ക് കയറിയതും ഉമ്മമ്മയും മസിലും ഡൺ എന്ന് പറഞ്ഞ് ഭയങ്കര ഡാൻസ് ..... മസിലൻ കോന്തൻ ഉമ്മ മ്മയെ കിസ്സ് ചെയ്യുന്നു കവിള് പിടിച്ച് വലിക്കുന്നു ..... അപ്പോൾ ഇതാണല്ലെ മനസ്സിൽ ഇരുപ്പ് ..... കാണിച്ച് തരാം മസിലൻ തെണ്ടീ ........"
എന്നെ കണ്ടതും ആവര് ഷോക്കടിച്ച കാക്കയെ പോലെ നിന്ന് മസിലൻ വല്ലാത്ത ഇളി ഇളിച്ച് സ്കൂട്ടായി,,,,,,,
ഞാൻ ഉമ്മമ്മയോട് ഓകെപറഞ്ഞ് മുറിയിലേക്ക് വിട്ടു
പോകാനുള്ളതെല്ലാം റെഡിയാക്കി
ഫ്രഷായി താഴേക്ക് ഇറങ്ങി അപ്പോഴേക്ക് അജുവും എത്തി
"പെണ്ണായാൽ പെണ്ണിന് ചേരുന്ന വേഷം ധരിക്കണം .... അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് ......
ഇപ്പോഴെത്തെ പെൺകുട്ടികളുടെ വേഷം മാറിയാൽ തന്നെ ഇവിടെത്തെ പകുതി പ്രശ്നവും ഒഴുവാക്കാം "
എന്റെ ജീനും ടോപ്പും കണ്ട് ദേശ്യത്തോടെ താടകത്തള്ള എന്നെ നോക്കി ഉമ്മ മ്മയോട് പറയുന്നത് കേട്ട് അടിമുടി അരിച്ച് കേറി വന്ന് എന്തെങ്കിലും പറയാൻ കരുതുമ്പോഴേക്ക് അജു എന്റെ കയ്പിടിച്ച് വേണ്ടെന്ന് പറഞ്ഞു ....
എന്നാലും തളളയെ അങ്ങനെ വിടാൻ മനസ്സില്ലാത്തത് കൊണ്ട്
ഞാൻ ഉമ്മമ്മയോടായി പറഞ്ഞു
"വേഷം നന്നായിട്ടെന്തിനാ ഉമ്മമ്മ.... സംസ്കാരം പ്രവർത്തിയിലുണ്ടായാൽ മതി ......"
അത് കേട്ട് ഉത്തരം മുട്ടിയ തള്ളയെ നോക്കി പുച്ഛിച്ച് ചിരിച്ച് പുറത്തേക്ക് നടന്നു.......
അപ്പോഴുണ്ട് ആ കോന്തൻ മസിലൻ ഒടുക്കത്തെ ഗ്ലാമറിൽ വരുന്നുണ്ട് ....
ആര് കണ്ടാലും ഒന്ന് നോക്കും .... പക്ഷെ ഞാൻ നോക്കൂല എന്നിട്ട് വേണം വായിനോക്കി പട്ടം വാങ്ങാൻ .....😝
ഏതായാലും ഒന്നിച്ച് വരാൻ തോന്നിയതല്ലെ ഈ യാത്രയോടെ നിന്റെ ആഗ്രഹം തീർത്ത് തരാടാ പട്ടീന്ന് മനസ്സിൽ പ്രാക്രി അവന് ഇളിച്ച് കൊടുത്ത് അജുവിനേം പിടിച്ച് പിറകിൽ ഇരുന്നു ......
അത് മൂപ്പർക്ക് തീരെ ദഹിച്ചില്ലെന്ന് മുഖം കണ്ടാലറിയാം .....
യാത്ര തുടങ്ങിയതും അജുവും മസിലനും സംസാരിച്ച് കൂട്ടായി...
പക്ഷെ ഞാൻ അവരെ മെയിന്റാക്കാതെ ഇരുന്നു
എന്നാലും ഇടക്ക് ഗ്ലാസിലൂടെ നമ്മളെ നോക്കി മൊഞ്ചിൽ ചിരിക്കും
ഓന്റെ കണ്ണും ചിമ്മിയുള്ള ചിരി കാണുമ്പോൾ മനസ്സ് ഡിജെ കളിക്കുമെങ്കിലും ഞാൻ അതിനെ അകാശവാണിയിലെ നാടക ഭാവത്തിൽ കൊണ്ട് എത്തിക്കും .....ഹല്ല പിന്നെ...😏
കുറേ സമയം മിണ്ടാതിരുന്നിട്ട് നമ്മക്ക് വട്ടാവാൻ തുടങ്ങിയതും അജുവിനെ പിടിച്ച് അവന്റെ ഷോൾഡറിൽ തല വെച്ച് കിടന്നു എന്നിട്ട് നല്ല വോളിയത്തിൽ ഇയർഫോണിൽ പാട്ട് വെച്ച് ഒന്നവന്റെ ചെവിയിലും കുത്തി കേറ്റി ചുണ്ടിൽ വിരൽ വെച്ച് മിണ്ടാതിരിക്കാൻ ആങ്ങ്യം കാണിച്ചു.....
എന്റെ കാട്ടിക്കൂട്ടൽ കണ്ട് കാര്യം ഓടിയ അജു വാ പൊത്തിച്ചിക്കാൻ തുടങ്ങിയതും ഞാനവനെ നുള്ളിപ്പരുവമാക്കി ...
ഇവനിട്ട് എങ്ങനെ പണി കൊടുക്കുമെന്ന് തല പുകഞ്ഞ് ആലോചിക്കുമ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത് .....
ഞാനപ്പോൾ തന്നെ അജുവിനോട് അത് രഹസ്യമായി പറഞ്ഞു
ഡീ ..... അത്രയ്ക്ക് വേണോ .....
വേണം ...."
കാര്യം എന്താണെന്ന് വെച്ചാൽ അച്ചുവിന്റെ അച്ഛന് ഒരു ബാഡ് ഹാബിറ്റ് ഉണ്ട് ....
എന്താന്നല്ലെ ....
വൈൻ !!
അതും ജോസഫേട്ടന്റെ നല്ല അസ്സല് ഹോം മെയിഡ് മുന്തിരി വൈൻ ... ഇത് ഇടക്ക് അവന്റെ അച്ഛന് വേണ്ടി നമ്മള് വാങ്ങാറുണ്ട് .....
ഇന്ന് പോവുമ്പോൾ അച്ഛന് നമ്മളെ ഗിഫ്റ്റ് ഇതായിക്കോട്ടെ....
ഇതെങ്ങനയാണ് അവന് പണിയാവുന്നത് എന്നല്ലെ .....
അവന് എന്നോട് തോന്നിയ എല്ലാ ഫീലിംഗ്സും ഇതോടെ ഇല്ലാതായിക്കോളും ....😝
ഏകദേശം സ്ഥലം എത്താറായതും ഞാൻ മസിലനെ തോണ്ടി അവിടെ നിർത്താൻ പറഞ്ഞു .... '
അവൻ കൂളായി നിർത്തിയതും ഞാൻ അജുവിനെയും വലിച്ച് ഇറങ്ങിപ്പോവുന്ന കടയുടെ ബോഡ് നോക്കി ചെക്കന്റ കിളി പോയിട്ടുണ്ട് .... അവൻ തല കുടഞ്ഞ് വീണ്ടും നോക്കുന്നത് കണ്ട് എനിക്ക് ചിരി ഇങ്ങെത്തിയിട്ടുണ്ട് .....
അപ്പോൾ തന്നെ ഞാൻ മനസ്സിൽ കരുതിയ പോലെ അവൻ ഡോറും തുറന്ന് പിറകെ വന്നു ....
എന്നെ കണ്ടതും ജോസഫേട്ടന്റെ ചോദ്യം കേട്ട് ചെക്കൻ ഒന്ന് ഞെട്ടി ......
@@@@@@@@@@@@@@@@@@
ഹോയ് .... നമ്മളെ മറന്നൊ .... ഇങ്ങള് മറക്കും അത് കൊണ്ട് നമ്മള് ഇടക്ക് ഇങ്ങനെ വരണം എന്നാലെ ശെരിയാവൂ .....
നമ്മളെ പെണ്ണിനെ വളക്കാനുള്ള കുതന്ദ്ര പണി നടക്കുമ്പോഴാണ്
അവള് വന്ന് ഇങ്ങനൊരു കാര്യം പറയുന്നത്
അവൾ പോവുന്നതിന് മുമ്പ് അവളെ വളച്ചൊടിച്ച് I Love you പറയിപ്പിക്കും എന്ന് ആഗ്രഹമുണ്ട് പക്ഷെ അവള് പറയൂല എന്നാലും നമ്മളോട് ഒര് ഫീലിംഗ്സ് വരുത്തിക്കുമെന്ന് അവരോട് ബെറ്റഡിച്ച് വെച്ചത് കൊണ്ട് അവര് രണ്ടും ഹലാക്കിലെ കളിയാക്കൽ ....
അവസാനം നമ്മൾക്ക് അനുകൂലമായി ഉമ്മമ്മ വിധി പറഞ്ഞതും നമ്മള് സന്തോഷം കൊണ്ട് തുള്ളിച്ചാടി .....
വേറെ വഴിയില്ലാതെ അവള് സമ്മതം മൂളിയതും നമ്മള് ഉമ്മമ്മ യെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു .....
ബാക്കി നിങ്ങള്കണ്ടതല്ലെ അവള് അവനോട് ഒട്ടിനിൽക്കുമ്പോൾ ആകെ കലിപ്പ് തോന്നുമെങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ട് മിണ്ടാതിരിക്കും .....
മിററിൽ കൂടി അവളെ മൊഞ്ചുള്ള മുഖത്തേക്ക് നോക്കുമ്പോൾ എന്നിൽ ഇന്നേ വരെ തോന്നാത്ത ഫീലിംഗ്സാണ് .....
പെട്ടന്ന് അവള് തോണ്ടി വിളിച്ച് നിർത്താൻ പറഞ്ഞ് കൂളായി ഇറങ്ങിപ്പോവുന്ന കടയുടെ ബോഡ് കണ്ട് ആകെ കിളി പോയി പണ്ടാരം അടങ്ങി.....
"പടച്ചോനെ ഇവൾക്ക് വെള്ളമടിയും ഉണ്ടാെ ....🙄
അവളുടെ പിറകെപോയപ്പോഴുള്ള അയാളുടെ ചോദ്യം കേട്ട് കിളിയുടെ മേലെ മരവും പറന്ന് പോയത് ....
"ഇതാര്.... മക്കള് കുറച്ച് ദിവസമായല്ലൊ ഈ വഴിക്ക് വന്നിട്ട് ..."
അപ്പോൾഇവളിവിടെത്തെ സ്ഥിരം കസ്റ്റമറാണൊ.... "
@@@@@@@@@@@@@@
"അത് ഒന്നുമില്ല ജോസേട്ടാ കുറച്ച് തിരക്കായിപ്പോയി,,,, "
ഞങ്ങളെ സംസാരം കേട് മസിലൻ വാ പൊളിച്ച് നിൽക്കുന്നുണ്ട് .....
പടച്ചോനെ ഞാനിന്ന് അഭിനയിച്ച് മരിക്കും ....
ഇതൊക്കെ നോക്കി അജു ചിരി കൺട്രോൾ ചെയ്ത് നിൽകാണ് ....
"മക്കളെ സ്ഥിരമായി വാങ്ങുന്നത് പോരെ ....."
ഇതും കൂടി കേട്ടതും അവൻ തീർന്ന് മക്കളെ തീർന്ന് ,,,,,
" വേണ്ട ചേട്ടാ ... നല്ലത് തന്നെ എടുത്തേക്ക്..... "
അതും വാങ്ങി ചേട്ടനൊരു ഫ്ലെംയിൻ കിസ്സും കൊടുത്ത് വണ്ടിയിൽ കയറുമ്പോൾ ....
ഞാനവന്റെ മുഖത്ത് നോക്കി നന്നായി ഇളിച്ച് കൊടുത്തു ......
അവന്റെ വിളറിയ ചിരി കണ്ട് ഞാനിത്തിരി നിശ്കു ഭാവത്തിൽ ...
എന്താ ചെയ്യാ .... ഇത് ഇല്ലെങ്കിൽ കയ് വിറയാണെ ...
പക്ഷെ അലമ്പ് കാണിക്കില്ലാട്ടൊ ...."
അതിന് അവനൊന്ന് തലയാട്ടി ....
ok കുഴപ്പമില്ല .... ഇനി പോവാല്ലൊ ...."
അത് കണ്ട് അജു ....
ഡീ ...ഇവൻ എന്ത് തേങ്ങയറിഞ്ഞാണ് തലയാട്ടി ഓകെ പറഞ്ഞത് ....."
ഞാൻ മുകളിലോട്ട് നോക്കി കൊണ്ട് ...
ഹാ .... പടച്ചോനറിയാം ....."
പിന്നെ പ്രതീക്ഷിച്ച പോലെ അവൻ വലിയ ചിന്തയിൽ ആയിരുന്നു .......
ഇടക്ക് പുറത്തേക്ക് നോക്കും മിററിൽ എന്നെ നോക്കും പെട്ടന്ന് കണ്ണ് മറിക്കും
മൊത്തത്തിൽ ഫീസ് ഊരിയ മട്ടുണ്ട് ......
@@@@@@@@@@@@@@@@
എന്തായാലും വല്ലാത്ത കഥയായിപ്പോയി .....
ഇത്തിരി കുറുമ്പ് മാത്രമെ ഉള്ളൂ ആള് പാവാണ് ...... വേഷം നോക്കണ്ട അത് പോലല്ല സ്വഭാവം തങ്കമാണ് ....
ഹൊ !! എന്തായിരുന്നു അഭിപ്രായം ....
എന്നിട്ടൊ ഒരു കൂസലുമില്ലാതെ പറയുന്ന കേട്ടില്ലെ .....
അവളെ കണ്ടതും മിണ്ടിയതും എല്ലാം നല്ല പൊലിപ്പിൽ എല്ലാ ഫ്രൻ സിനോടും ഫാമിലി മെമ്പേസിനോടും പറഞ്ഞു .....
ഇനി അവരൊക്കെ നാട്ടിൽ എത്തി ഇവളെ തനി സ്വരൂപം അറിഞ്ഞാൽ എന്താ അവസ്ഥ ......
ഹൊ '' ചിന്തിക്കാൻ വയ്യ ....."
ആകെ കൂടി തലക്ക് പിടിച്ച അവസ്ഥ മിററിലൂടെ അവളെ നോക്കുമ്പോൾ എന്റെ മനസ്സിലേക്ക് വന്നത്
അടിച്ച് പൂസായി കാലും കയറ്റി വെച്ച് അച്ചാറ് വേണൊ സേട്ടാ.... എന്ന് ചോദിക്കുന്നതാണ് ....
അപ്പോൾ തന്നെ കണ്ണ് മറിച്ച് മുന്നോട്ട് നോക്കും ....
കുറച്ച് ദൂരം പിന്നിട്ടതും അവൾ വിണ്ടും തോണ്ടി വിളിച്ച് നിർത്താൻ പറഞ്ഞു ....
അടുത്തത് എന്ത് കുരുശിനാണാവൊ എന്നും മനസ്സിൽ പറഞ്ഞ് വണ്ടി സൈഡാക്കി .......
(തുടരും)
എല്ലാ ചങ്ങായിസിനോടും വായിക്കുന്നവർ ഒന്ന് ലൈക്കും കമൻറും തന്നിട്ട് പോയിക്കോളി .... അതല്ലെ നമ്മളെ സന്തോഷം😍😍😍 #📙 നോവൽ
❤റൂബിയ❤
Part: 17
✒: sami
@@@@@@@@@@@@@@@@@@
*
വണ്ടി സൈഡാക്കി നോക്കിയപ്പോൾ ഒരു വലിയ തട്ടുകട സ്റ്റെയിൽ റസ്റ്റോറന്റാണ് ....'
ഹോ ... ഒരു നിമിഷം ഒന്ന് പേടിച്ചു ....
അവള് നമ്മളെ കൂടെയുണ്ടെങ്കിലും അജുവിന്റെ കയ്യിൽ തൂങ്ങിയാണ് നടപ്പ് .....
@@@@@@@@.@@@@@@@@@@
മസിലന്റെ ശല്യം ഒഴിഞ്ഞ് കിട്ടിയെന്നാ തോന്നുന്നെ ....
ആള് നമ്മളെ മെയിന്റാക്കുന്നത് പോലുമില്ല ....
ഇവിടെത്തെ ഫുഡ് അതൊരു ലെവലാണെന്നാ കേട്ടത് അപ്പോൾ മുതലുള്ള ആഗ്രഹമാണ് ഇവിടെ നിന്ന് ഫുഡ് കഴിക്കാൻ ......
അജു ഓഡർ ചെയ്യാൻ പോയതും ഞാൻ വാഷ് റൂമിൽ കയറി കെട്ടിയ മുടി പരത്തിയിട്ട് ഒന്ന് മുഖമൊക്കെ കഴുകി മസിലനെ നോക്കിയപ്പോൾ അവൻ എന്നെ കണ്ണെടുക്കാതെ നോക്കാണ് .....
അവന്റെ കണ്ണിലേക്ക് നോക്കുമ്പോൾ എന്തൊ എന്നെ അവനിലേക്ക് വലിക്കുന്ന പോലെ .....
അവൻ എന്നെ തന്നെ നോക്കി എന്റെ അടുത്തേക്ക് വന്നു ...
ഒരടി നീങ്ങാനൊമാറാനൊ കഴിയാതെ അവിടെത്തെ സ്റ്റാന്റിൽ മുറുക്കെ പിടിച്ച് ഞാൻ നിന്നു ....
അവനെന്റെ തൊട്ടടുത്ത് നിന്ന് എന്റെ മുഖത്ത് വീണ മുടി ചെവിക്ക് പിറകിൽ ആക്കി' എന്റെ കതോരം അവന്റെ ചൂടു ശ്വാസം അടുത്തു ...
" റൂബീ ..... യൂ ആർ ഐയ്ൻജൽ .... ഐ ലവ് യൂ ...."
അതും പറഞ്ഞ് എന്നിലേക്ക് മുഖമടുപ്പിച്ച് വരാൻ തുടങ്ങിയതും ഞാൻ, എന്തൊ ബോധം വന്ന പോലെ സർവ്വ ശക്തിയും എടുത്ത് അവനെ തള്ളി മാറ്റി പുറത്തേക്ക് ഇറങ്ങി',,,,
ച്ഛെ!! അവൻ എന്ത് കരുതിക്കാണും .....
എന്നാലും ഇതെന്തൊരു ജന്മമാണ് ഞാൻ കരുതി ഇതോടെ ശല്യം തീർന്നെന്ന് .......
ഇതിലും വലുത് അവന് കൊടുത്തേ പറ്റൂ .......
ഞാൻ ഇരുന്നതിന് ഓപ്പോസിറ്റ് അവൻ ഇരുന്നെങ്കിലും എന്റെ മുഖത്ത് അവൻ നോക്കുന്നില്ല
കാര്യം അവൻ അപ്പോഴെത്തെ ഹാലിൽ ചെയ്തതാണെങ്കിലും
അവന്റെ കയ്യിലിരിപ്പ് അത്ര ശരിയല്ല ....
അജു എന്റെ ഫേവറൈറ്റ് തട്ടു ദോശയും കൊണ്ട് വന്നപ്പോൾ തന്നെ അതിലുള്ള ബട്ടറിന്റെ സ്മെൽ അടിച്ചതും പിന്നെ മുന്നും പിന്നും നോക്കാതെ വല്ലാത്ത പോളിംഗ് ആയിരുന്നു .....
എന്റെ തീറ്റ കണ്ട് അജു അവന്റെത് കൂടെ എന്റെ പ്ലേറ്റിലേക്ക് ഇട്ടതും .. ഞാൻ വായിൽ അവന് ഒന്ന് ഇളിച്ച് കൊടുത്തു ......
@@@@@@@@@@@@@@@@
അയ്യേ ..... ഞാനെന്താ ചെയ്തെ ....
അവളെ അടുത്ത് കിട്ടുമ്പോൾ എന്റെ കൺട്രോൾകയ് വിട്ട് പോവുന്നുണ്ട് .....
"ഡാ .... സഫീ നീ നിന്റെ വില കളയരുത് .... ഇനി എങ്കിലും ഇത്തിരി ഡീസന്റായി കൊള്ളണം ....."
എന്നൊക്കെ സ്വയം പറഞ്ഞ് അവളെ നോക്കാതെ ഫുഡ് കഴിക്കാൻ ഇരുന്നു .....
അവളുടെ ഒടുക്കത്തെ തീറ്റ കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി ....
ഇവളാര് ബാസന്തിയൊ ..."
തീറ്റികണ്ടാൽ പെറ്റ തള്ള സഹിക്കൂല ....
എന്നാലും ഒരു ക്യൂട്ട് നെസ്സ് ഉണ്ട് .....
മോനെ ഇവളെ പറ്റി നീ ഇനിയും പഠിക്കാനുണ്ട് എന്ന് ആത്മഗതം ചെയ്തു അവളെ തന്നെ നോക്കി....
അതും കൂടാതെ അജുവിന്റെയും തിന്നുന്നത് കണ്ടപ്പോൾ ഞാൻ എന്റെതും അവൾക്ക് നേരെ നീട്ടി ...
അതും താങ്ക്സ് പറഞ്ഞ് വാങ്ങാൻ നിന്നതും പിന്നെന്തൊ ഓർത്ത പോലെ വേണ്ടാന്ന് പറഞ്ഞ് വെള്ളം കുടിച്ച് വാഷ് റൂമിലേക്ക് പോയി .....
അപ്പോൾ തന്നെ അജു കഴിക്ക് എന്ന് പറഞ്ഞ് നമ്മൾ ഫുഡടി തുടങ്ങി
@@@@@@@@@@@@@@@@@@
വാഷ് റൂമിൽ നിന്ന് മുടിയൊക്കെ ശരിയാക്കി പിൻ ചെയ്ത് ഒന്ന് മൊത്തത്തിൽ നോക്കി ശരിയാക്കി പുറത്തേക്ക് ഇറങ്ങിയപ്പോൾ അവര് രണ്ടും തിന്ന് കഴിഞ്ഞിരുന്നു .....
വെറുതെ മൊത്തം കണ്ണോടിച്ചപ്പോഴുണ്ട് മുമ്പ് തിയേറ്ററിൽ വെച്ച് മൊത്തിയടിച്ച് പൊളിച്ചവനും കൂടെ വേറെ ഒരുത്തനും നിൽക്കുന്നു .....
അന്ന് അച്ചു ഇരുട്ടിൽ എന്നെ പിടിച്ച് ഓടിയത് കൊണ്ട് ഞങ്ങൾ ബാക്കിയായി അല്ലേൽ അന്ന് അവിടെ തീർന്നേനെ ....
നിങ്ങൾക്ക് ശരിക്കും മനസ്സിലായില്ലല്ലെ.. എന്നാൽ വ്യക്തമാക്കിത്തരാം .....
നമ്മുടെ മമ്മുക്കയുടെ മൂവി റിലീസിന്റെ അന്ന് തന്നെ എനിക്ക് കാണാനുള്ള ആഗ്രഹം കൊണ്ട് തല്ല് പിടിച്ച് അന്നത്തെ ലാസ്റ്റ് ഷോക്ക് നമ്മള് കേറിപ്പറ്റി .....
പടം തുടങ്ങി മമ്മൂക്കയുടെ തട്ട് പൊളിസീനിൽ ആവേശം കൊണ്ട് അടുത്ത് നിരക്കുന്നതാരാണെന്ന് നോക്കാതെ കയ്യും പിടിച്ച് തുള്ളിച്ചാടി,,,,
ഇത്രയും സുന്ദരിയായ ഞാൻ അവന്റെ അടുത്ത് നിന്ന് കാണിച്ച പരാക്രമം കൊണ്ട് അവൻ നമ്മളെ ഇടുപ്പിൽ പിടിച്ചു ....
അതേ വരെ ഒരു ബോധമില്ലാത്ത ഞാൻ ബോധം വന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഒര് ചപ്ലീങ്ങ മോന്തൻ എന്നെ നോക്കി ഇളിക്കുന്നു
അപ്പോൾ തന്നെ കൊടുത്തു അവന്റെ മോന്ത അടക്കി ഒന്ന് ....
കിട്ടിയ ഷോക്കിൽ അവൻ സീറ്റിൽ ഇരുന്ന് പോയി ....
അപ്പോൾ ന്ന് ഒരലറ ലാണ് ഡീ..... ന്ന്
പിന്നെ കണ്ടത് അവന്റെ കൂടെ ആറ് തടിമാടൻമാർ എഴുന്നേറ്റ് വരുന്നതാണ് ....
എന്റെ ഭാഗ്യത്തിന് ഇൻറർവെൽ ആയതും ആ തിരക്കിൽ ഓടി രക്ഷപ്പെട്ടു,,,,,
പിന്നെ അവനെ ഇന്നാണ് കാണുന്നത് .....'
പക്ഷെ ഇന്ന് കൂടെ കിങ്കരൻമാരില്ല .....
അപ്പോഴാണ് എന്റെ തലയിടെ മഞ്ഞ ബൾബ് കത്തിയത്,,, അപ്പോൾ തന്നെ ആ ചപ്ലിങ്ങാമോന്തൻതെണ്ടി കാണാൻ മാത്രം നടന്ന് അജുവിന്റെ അടുത്തേക്ക് നടന്ന് ആ തെണ്ടിയെ കാണിച്ച് കൊടുത്തു ....
അപ്പോൾ തന്നെ അവൻ ഞെട്ടി എന്നെ ദയനീയമായി നോക്കി .....
റൂബി മുങ്ങിയാലൊ .....?"
എന്തിന് ....?''
അവൻ നമ്മളെ കണ്ടു ......."
കണ്ടോട്ടെ ...... അതിനല്ലെ നമ്മളെ കൂടെ ഒരു മസിലൻ ഉള്ളത് ....."
റൂബി ...എന്നാലും... "
ഒരെന്നാലും ഇല്ല വരാൻ നോക്ക് ....."
ബില്ലും പേ ചെയ്ത് നമ്മൾ മുന്നോട്ട് പോയതും .....
പ്രതീക്ഷിച്ച പോലെ ഞങ്ങളുടെ മുന്നിൽ അവൻ നിന്നു .....
ഡാ ....ഇതാരാണെന്ന് നോക്കിയെ ..... അന്നെനിക്ക് മോളൊരു സമ്മാനം തന്നില്ലയൊ ... ചേട്ടന് അതൊത്തിരി ഇഷ്ടായി ..... എന്നാ പിന്നെ തിരിച്ച് ചേട്ടൻ എന്തെങ്കിലും തന്നില്ലെങ്കിൽ മോശമല്ലെ...... "
അതും പറഞ്ഞ് അവൻ അടുത്തേക്ക് വന്നതും അജുവിനെ തള്ളി മാറ്റി മസിലന്റെ കയ്യിൽ കയറിപ്പിടിച്ചു .....
അവനാണെങ്കിൽ ഇതൊക്കെ കണ്ട് വാ പൊളിച്ച് നിൽക്കാണ് ,,,,,,,
ഞാനവനെ നോക്കി കണ്ണിറുക്കി കാണിച്ച്
അവരോടായി പറഞ്ഞു ,,,,,
"ഡാ ....... നിന്റെ കയ്യിലിരിപ്പിന് അത്രയെ കിട്ടിയുള്ളു എന്ന് സമാധാനിക്ക് ....
ഇനി ഒരടി നീ മുന്നോട്ട് വന്നാൽ പിന്നെ നീ ഇവന്റെ കയ്കൊണ്ട് ചാവും ....... കാണണൊ ...... ഡാ ..... കാണണോന്ന് ..,,,,,,, "
അതും കൂടി ആയതും അവൻ ... ആര് എപ്പോ ഞാനൊ എന്ന രീതിയിൽ നോക്കാണ് .....,,,,
പക്ഷെ പിന്നീട് കണ്ട കാഴ്ച കണ്ട് എന്റെ മുഖം പേടി കൊണ്ട് വിറച്ച് ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി .....
(തുടരും )
Chunkoozzz Plzz like and comment❤❤❤❤❤ #📙 നോവൽ
https://b.sharechat.com/kuqmcYLNP0?referrer=whatsappShare
❤റൂബിയ❤
Part 18
✒Sami
@@@@@@@@@@@@@@@@@@@@
*
ഞാനത് പറഞ്ഞതും ആ എലുമ്പൻ വിസിലടിച്ചതും
കുറേ തടിമാടന്മാർ എവിടെ നിന്നോ ഓടി വന്നു .....
ഈ സിനിമയിൽ കാണുന്ന വില്ലൻമാരെ പോലിരിക്കുന്ന അവന്മാരെ കണ്ടതും എന്റെ നല്ല ജീവൻ അങ്ങ് പോയി
അവരിൽ ഒരുത്തന്റെ രോമത്തിൽ തൊടാൻ പോലും നമ്മളെ മസിലന് കഴിയില്ല .....
പേടി കാരണം എന്റെ ശരീരം വിറക്കാൻ തുടങ്ങി .....
ഞാൻ മസിലനെ അട്ടയെ പോലെ ഒട്ടിപ്പിടിച്ച് ദയനീയമായി നോക്കി ......
അപ്പോൾ അവൻ എന്നെ ഒട്ടു ഭയമില്ലാതെ നോക്കി ചിരിക്കുന്ന കണ്ടപ്പോൾ എന്റെ തലയിലൂടെ കിളി മിസെെലും കൊണ്ട് ഭൂമി വിട്ട് പോയി ......
ങ്ങേ..... ഇവന് പ്രാന്തായീന്നാ തോന്നുന്നെ .... "
അപ്പോൾ ഞാൻ അജുവിനെ നോക്കിയപ്പോൾ പേടിയും കലിപ്പും കൊണ്ട് എന്നെ നോക്കി മസിലന്റെ അടുത്തേക്ക് വന്നു ......
അപ്പോൾ മസിലൻ പറയുന്നത് കേട്ട് ഞാനും അ ജുവും പരസ്പരം നോക്കി .......
". ഡാ .... അജു നീ റൂബിയെ പിടിച്ച് കുറച്ച് മറി നിന്നൊ .... ഞാൻ ഇതൊന് തീർത്തിട്ട് വരാം
ഞാന അജുവിനെ പിടിച്ച് മാറിയതും അവനെന്നോട് ചൂടാവാൻ' തുടങ്ങി ,,,,,
"ഡീ ..... നിന്റെ അസുഖം ഇപ്പോൾ അവന്മാരെ കയ്യിൽ നിന്ന് കിട്ടുമ്പോൾ തീർന്നോളും .....
എന്ത് പ്രശ്നം വഴിയേ പോയാലും തോട്ടിവെച്ച് പിടിച്ച് ആരെയെങ്കിലും മണ്ടക്ക് ഇടുന്ന നിന്റെ സ്വഭാവത്തിന് ഒന്ന് തരേണ്ട സമയം കഴിഞ്ഞു ...,,,,,,, "
അ .... അത് അജു ഞാൻ ...."
എനിക്ക് ഒന്നും പറയാൻ കഴിയാതെ അവനെ നോക്കി കണ്ണും നിറച്ച് പേടിയോടെ മസിലനെ നോക്കിയപ്പോൾ
ആ ഗുണ്ടകൾ അവനെ വളഞ്ഞിരിക്കുന്നതാണ് കണ്ടത് ....,,,,
പ്രതീക്ഷിക്കാതെ മസിലൻ പൊട്ടിച്ചിരിച്ച് അവരെ നോക്കാൻ തുടങ്ങി .....
ഞാനും അ ജുവും മുഖത്തോട് മുഖം നോക്കി ....
ഗുണ്ടകളൊ നമ്മളെ സൈം എക്സ്പ്രഷനിൽ തന്നെയാണ് .....
" എഡാ ..... അ ജു ഇവന്റെ പിരി പോയെ ഡാ ..... നമുക്ക് മുങ്ങി യാലൊ ...."
അതിനവൻ ഒരു നോട്ടം നോക്കി ഞാൻ ദഹിച്ചില്ലെന്നെ ഉള്ളൂ ,,,,,,
പിന്നെ മസിലന്റെ ഡയലോഗ് കേട്ട് ഞാൻ
അവനെ തന്നെ നോക്കി .....
" എന്നൊരു തമാശയാണ് ഇനി നടക്കുന്നത് എന്ന് എനിക്ക് ഓർകുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല ......."
അത് കേട്ട് ഞാൻ മനസ്സിൽ ....
" ശരിയാണ് വല്ലാത്ത തമാശയായിരിക്കും നിന്റെ എല്ല് എല്ലാവരും കൂടി ഇടിച്ച് പിഴിഞ്ഞ് ശേഷം ഞങ്ങളെ വരുത്ത് ഉപ്പേരി വെക്കുന്നത് നല്ല തമാശ ആയിരിക്കും ...."
അതും പറഞ്ഞ് വീണ്ടും അവരെ നോക്കി .....
അപ്പോഴേക്ക് ആ എലുമ്പനും കൂട്ടുകാരും ചിരിക്കാൻ തുടങ്ങി ....
എനിക്കും ചിരി വന്നതാണ് അവന്റെ കോമഡി കേട്ട് പക്ഷെ കൺട്രോൾ ചെയ്ത താണ് ....
ചിരിച്ചോളൂ .... പക്ഷെ ഇവിടെ വെച്ച് എല്ലാവരും പ്രശ്നം ഇല്ലാതെ പിരിഞ്ഞ് പോയാൻ നല്ല നിലയിൽ പോവാം അല്ലെങ്കിൽ നിങ്ങളെ എടുത്ത് കൊണ്ട് പോവാൻ വേറെ ആളെ വിളിക്കേണ്ടവരും ....."
മസിലനാണ് ...
ഇവന്റെ കാര്യത്തിൽ ഏകദേശം അല്ല ശരിക്കും തീരുമാനം ആയി ഇവനിന്ന് ഇവിടെ നിന്ന് ജീവനോടെ പോവില്ല ......
ശരിക്കും ഇതിന് വട്ടായി അത് ഉറപ്പാണ്.,,,,,
പടച്ചോനെ എന്നെ മാത്രം കാക്കണെ ...... അല്ലേൽ വേണ്ട ഇവരെയും കാക്കണെ ......"
ഞാനിത്രയും മനസ്സിൽ പറഞ്ഞതും ഒരു ആനയെ പോലൊരുത്തൻ ബോധം പോയി നിലത്ത് കിടക്കുന്നു .....
പിന്നെ എന്താണെന്ന് എനിക്ക് അങ്ങ് ശെരിക്കും ക്ലിറായില്ല എന്തോ വെടിയും പുകയും മാത്രം ...
അവന്റെ ഓരോ അടിയിൽ തന്നെ
ആ എലുമ്പൻ ഒഴികെ ബാക്കി തടിമാടൻമാർ മൊത്തം ബോധം പോയി നിലത്ത് കിടക്കുന്നു .......
അപ്പോഴേക്ക് ആ എലുമ്പൻ ഓടി മസിലനെ ചവിട്ടി താഴെയിട്ടു .....
പ്രതീക്ഷിക്കാതെ കിട്ടിയത് കാരണം മസിലൻ വീണ് നെറ്റി പൊട്ടി ചോര വരാൻ തുടങ്ങി ....
പിന്നെ ഒന്നൊന്നര ഇടിയായിരുന്നു .... ഞാൻ ആദ്യമായാണ് ഒരടിസീൻ നേരിട്ട് കാണുന്നത് പരമാവധി വിസിലടിച്ച് തുള്ളിച്ചാടാൻ തുടങ്ങി .......
ഒടുക്കം തളർന്ന് അവശനായ അവനെ അവിടെ ഇരുത്തി
അവന്റെ മുന്നിൽ കസേര ഇട്ടിരുന്ന്
മസിലന്റെ ഡയലോഗും .....
" ഞാനാദ്യമേ പറഞ്ഞതാണ് ....വേണ്ടാ പോവാൻ നിങ്ങൾ കേട്ടില്ല .....
എന്നിട്ടും അവരെ പോലെ നിന്നെ ആക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല ....
പിന്നെ ഇവരെ ആര് ഹോസ്പിറ്റലിൽ എത്തിക്കും എന്ന കാര്യമോർത്ത് മാത്രമാണ് .....
ഇവന്മാരുടെ ബ്രെയിനിലേക്കുള്ള ഒരു രക്തക്കുഴൽ ബ്ലോക്കാണ് അര മണിക്കൂറിനുള്ളിൽ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കണം അല്ലെങ്കിൽ ഇവർക്ക് ഓർമ്മ നഷ്ടപ്പെടാനൊ കോമയിൽ ആവാനൊ സാദ്യത ഉണ്ട് .......
അപ്പോൾ പൊന്ന് മോൻ ഇവരെ പെട്ടന്ന് എത്തിക്ക് ... ,,,,,ഇനിയും പകയുമായി ഞങ്ങളുടെ അടുത്ത് വന്നാൽ പിന്നെ ജീവിതകാലം നീയൊന്നും ബെഡിൽ നിന്ന് എഴുന്നേൽക്കില്ല .... "
ഇതും പറഞ്ഞ് കലിപ്പിൽ എന്നേയും പിടിച്ച് നടന്നതും .....
ഞാൻ അവനെ തന്നെ നോക്കി
ശരിക്കും ഇവനൊരു സംഭവം തന്നെ ...
അപ്പോഴാണ് നെറ്റിയിലെ മുറിവിൽ നിന്ന് ചോര ഉറ്റുന്നത് കണ്ടത് ....,,,,,,
ഞാൻ അപ്പോൾ തന്നെ ഷാൾ എടുത്ത് ഒപ്പാൻ പോയതും
" താൻ എന്താ ഈ കാണിക്കുന്നെ ,,,, ഇൻഫെക്ഷൻ ആയാലൊ ......"
അതും പറഞ്ഞ് വണ്ടിയിൽ നിന്ന് വെള്ളം എടുത്ത് കഴുകി ടിഷ്യൂ എടുത്ത് ബ്ലെഡ് ഒപ്പി ....
ഫസ്റ്റ് എയിഡ് ബോക്സിൽ നിന്ന് മരുന്ന് എടുത്ത് മിററിൽ നോക്കി ഒട്ടിക്കാൻ പോയതും
അവന്റെ കഷ്ടപ്പാട് കണ്ട്
ഞാൻ അത് വാങ്ങി എന്റെ നേരെ പിടിച്ച് നിർത്തി ഒട്ടിക്കാൻ നിന്നു
.,,,",തന്റെ കയ് കഴുകിയിട്ട് മാത്രമെ മുറിവിൽ തൊടാൻ പാടുള്ളൂ .... "
അപ്പോൾ അവന്റെ ഒലക്കമ്മലെ വർത്താനം കേട്ട് കലിപ്പ് കേരി അജുവിന്റെ കയ്യിൽ വെച്ച് കൊടുത്ത് വണ്ടിയിൽ കയറിയിരുന്നു .....
തെണ്ടി ... പട്ടി ....
ഇയാളെന്താ ഡോക്ടറൊ ,,,,, നിന്നെ സഹായിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലൊ ......"
എന്റെ പിറുപിറുക്കൽ കേട്ട് ചിരിച്ചോണ്ട് അ ജുവും മസിലനും കയറി വണ്ടിയെടുത്തു ......
@@@@@@@@@@@@@@@@@@
നമ്മളെ പെണ്ണിനെ പോലെ നിങ്ങളും വണ്ടറിടിച്ച് പോയിക്കാണുമല്ലെ ...,,,,,,,
നമ്മളിതെത്ര കണ്ടതാണ് .....
ഇനിയിപ്പം ഇവളെ കൂടെ കൂടിയാൽ എന്തായിരിക്കും എന്റെ ഗതി എന്ന് ഏകദേശം മനസ്സിലാവുകയും ചെയ്തു ..,,,,,,, "
വെള്ളമടി തല്ല് പിടി അഹാ ... അഡിപൊളി ....
ഇനിയും എന്തൊക്കെ കാണണം ...:
മിററിൽ കൂടെ അവളെ നോക്കിയപ്പോൾ വല്ലാത്ത കലിപ്പിലാണ് .... ഹൗ ...
അത് കാണാനും വല്ലാത്ത മൊഞ്ചാണ്
കുറച്ച് കഴിഞ്ഞതും പെണ്ണ് അജുവിന്റെ തോളിൽ കിടന്ന് ഉറങ്ങി
ഞാനും അജുവും ലൊക്കേഷൻ നോക്കിയും മറ്റും ഡ്രൈവ് ചെയ്തു ,,,,,
പിന്നീട് ഞാൻ ബാക്കിലേക്ക് മാറ്റി അജു വണ്ടിയെടുത്തു ,,,,,,
ഏകദേശം നേരം വെളുക്കാറായതും ഞങ്ങളൊരു വലിയ തറവാട്ടിന്റെ മുന്നിലെത്തി
പുറത്ത് വണ്ടി നിർത്തി ഞാനവളെ തട്ടി വിളിച്ചതും പെണ്ണ് തിരിഞ്ഞ് എന്നെ ഇറുക്കി കെട്ടിപ്പിടിച്ച് നെഞ്ചിൽ കിടന്നു ,,,,,
ആ സമയം ആ ഫീലിൽ അങ്ങ് മയ്യത്തായാലും സ്വർഗത്തിലാണ് ....
അങ്ങനെ ചേർത്ത് പിടിച്ച് കിടക്കാൻ ആഗ്രഹം ഉണ്ടെങ്കിലും
അജു എന്നെ വല്ലാത്ത നോട്ടം നോക്കുന്ന കണ്ടതും ഞാനവളെ ഒന്നുകൂടി തട്ടി വിളിച്ചു ,,,,
"അജൂ.... പ്ലീസ് ഡാ:...കുറച്ച് കൂടെ കഴിയട്ടെ ,,,,,, "
എന്നും ചിണുങ്ങി വീണ്ടും പറ്റിച്ചേർന്ന് കിടന്നു ,,,,,
ഇവളെന്റെ കൺട്രോൾ കളയുമെന്നാ തോന്നുന്നെ .....
ഉറങ്ങുമ്പോഴുള്ള കുഞ്ഞുങ്ങളെ പോലുള്ള മുഖം കണ്ടാൽ തന്നെ തിന്നാൻ തോന്നുന്നുണ്ട് .....
ഞാൻ ഒരിക്കൽ കൂടി വിളിച്ചതും പെണ്ണ് കണ്ണ് തുറന്ന്
"മസിലാ ഗുഡ് നൈറ്റ് ...."
എന്നും പറഞ്ഞ് വീണ്ടും കിടന്നു ....
പിന്നെന്തോ ബോധം വന്ന പോലെ ഞെട്ടി എഴുന്നേറ്റ് .... എന്തൊക്കെയോ എക്സ്പ്രഷൻ ഇട്ട് ഇറങ്ങി ഒരോട്ടമായിരുന്നു ....
അവളെ ഓട്ടം കണ്ട് ഞാൻ ചിരിച്ചു മരിച്ചില്ലെന്നെ ഉള്ളൂ ...
(തുടരും)
ചങ്ങായീസ് #📙 നോവൽ ചെയ്യുന്നോരും സേവ് ചെയ്യുന്നോരും വായിച്ച് ഇഷ്ടപ്പെട്ടാലും ലൈക്കും കമന്റും ചെയ്യണെ അത് മാത്രമാണ് ഞങ്ങളെ പോലുള്ളവരുടെ സന്തോഷവും പ്രചോദനവും അംഗീകാരവും❤️❤️❤️
https://b.sharechat.com/hHV5Kws9S0?referrer=whatsappShare
❤റൂബിയ❤
part: 19
✒: Sami
@@@@@@@@@@@@@@@@@@
*
നാണവും മാനവും പോയി ചത്തില്ലെന്നെ ഉള്ളൂ അങ്ങനെ ഇറങ്ങി ഒരോട്ടമാണ് തറവാട്ടിലേക്ക് .....
ഗേറ്റ് തുറന്നതും മുന്നിൽ പ്രൗഡിയോടെ തല ഉയർത്തി നിൽകുന്ന തറവാട് കണ്ട് അകെ ഒരു ഉന്മേഷം ....
എന്താ ഒരു ഐശര്യം പറഞ്ഞിട്ടെന്താ അച്ചുവല്ലെ ഇങ്ങോട്ടേക്ക് വന്നത് ഇനി ഒരു പുല്ല് പോലും കിളിർക്കില്ല ...മുരടിച്ച് പോവത്തെ ഉള്ളൂ ,,, അത്രയും മുന്തിയ ഇനമാണ് ....😜
എന്റെ മഹത്തായ അലോചന കണ്ട് അജു അടുത്തേക്ക് വന്നു....,,,,,
ഇനി ആർക്കിട്ട് പണിയാനുള്ള അലോചനയാണ് മേഡം ....,,,,, "
അവന്റെ ആക്കിയുള്ള സംസാരം കേട്ട് എരിഞ്ഞ് വന്നതും അവന്റെ നേരെ ചീറി .....
നിന്റെ മമ്മ തേപ്പ് പെട്ടിക്ക് ... എന്താ തടയാൻ പറ്റുമെങ്കിൽ തടയ് ... അല്ല പിന്നെ,,, "
നീ പോടി .... തല്ല് കൊള്ളി ...."
ചെക്കൻ കൈവിട്ട് പോയിരിക്കുന്നു .... ഇന്നലെ ചെയ്തതിന്റെ എഫക്ട് കഴിഞ്ഞിട്ടില്ല അതികം ചൊറിയണ്ട ... പിന്നെ അവൻ കലിപ്പായി ഉപ്പച്ചിയെ വിളിക്കലായി കാര്യങ്ങൾ പറയലായി മൊത്തത്തിൽ സീൻ ഡാർക്കാക്കും .....😏
അവനൊന്ന് ഇളിച്ച് കൊടുത്ത് മുന്നോട്ട് നോക്കിയപ്പോൾ അശ്വനി അമ്മ ഓടി വരുന്നു കെട്ടിപ്പിടിക്കുന്നു കരയുന്നു ... ഒന്നും പറയണ്ട ആകെ സെന്റിസീൻ😌
അതിന്റെ പിറകെ വന്ന അഛനെ കണ്ടതും ഓടിപ്പോയി കെട്ടിപ്പിടിച്ചു .,,,,
അശ്വനി അമ്മ ഞങ്ങൾക്കുള്ള മുറി കാണിച്ചു പോയി ... പുറത്ത് ഔട്ട് ഹൗസ് പോലത്തെ ഒന്ന് .... കാണാൻ ഒക്കെ പൊളിയാണ് ,,,,
കുറച്ച് സംസാരിച്ച് മസിലനെയും പരിചയപ്പെടുത്തിയപ്പോഴാണ് അച്ഛന് വാങ്ങിയ സമ്മാനം ഓർത്തത് ....,,,,,
പുറത്തേക്ക് ഇറങ്ങി വണ്ടിയിലേക്ക് നടന്നപ്പോൾ രണ്ട് തെണ്ടികളും പിറകെ ....
ആഹാ എന്നാ പൊരുത്തം ... വണ്ടി തെണ്ടി .....
ഇതൊക്കെ മനസ്സിൽ പറഞ്ഞതാട്ടൊ ..... അല്ലേൽ എന്നെ ഇവർ ഇവിടെ ഇട്ട് ചവിട്ടിക്കൂട്ടും ....
ഇപ്പോൾ ഇവിടെ ഒരുത്തന്റെ ചമ്മിയ മുഖമോർത്ത് ഇപ്പോൾ തന്നെ ചിരി ഇങ്ങെത്തി .... അതൊക്കെ കൺട്രോളി
കാറിലേക്ക് പോയി മസിലന്റെ മുന്നിലൂടെ അതും കൊണ്ട് നടന്നു
@@@@@@@@@@@@@@@@@@
വന്നിറങ്ങിയപ്പോൾ തുടങ്ങിയ സ്നേഹപ്രകടനമാണ് ,,,, ഒടുവിൽ വണ്ടിയിൽ നിന്ന് നേരത്തെ വാങ്ങിയ വൈനും കൊണ്ട് ഉളുപ്പില്ലാതെ പോകുന്നത് കണ്ട് ഒര് നിമിഷം ഞാൻ ഞ്ഞെട്ടി......
ഇവളിത് എന്ത് ഭാവിച്ചാ പടച്ചോനെ ..,,,,,
എന്തായാലും തടയണം ......
റുബീ ....."
അവൾ തിരിഞ്ഞ് നോക്കി എന്താ എന്നും ചോദിച്ച് .,,,,
ഇതും കൊണ്ട് ഇപ്പോൾ എങ്ങോട്ടാ ... അത് ശരിയാവില്ലാട്ടൊ ,,,,, "
@@@@@@@@@@@@@@@@@@
മസിലന് കാര്യമായി ഏറ്റിട്ടുണ്ട് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ....വിടമാട്ടെ .... എന്നെ വിടമാട്ടെ .... വേണ്ട സമയമായിട്ടില്ല അപ്പോൾ ചോദിക്കാം ..... ഇപ്പോൾ സാവധാനം മറുപടി നൽകാം ..... അല്ലെ .......അല്ല പിന്നെ ...
" അയ്യോ ഇപ്പോഴെശരിയാവൂ ...."
അജുവിനെ നോക്കി അവന്റെ മുഖത്ത് ചെറിയ ചിരിയുണ്ട് ...,,' പച്ചക്കൊടി റൂബീ കലിപ്പല്ല കൺടി ന്യൂ ....
മനസ്സ് പറയാൻ തുടങ്ങി .... കൂടെ മസിലനും,,,,,
നോക്ക് റൂബി ഇതൊക്കെ മോശമാണ് അതും ഈ പ്രായത്തിലൊക്കെ ഒട്ടും ശരിയാവില്ല ....,,,,,,
ഇയ്യോ .... ഗോൾ എന്റെ കോട്ടിൽ തന്നെയാണല്ലൊ കടവുളേ .... ഞാനിന്ന് അഭിനയിച്ച് മരിക്കും ....,,,,,,
അയ്യോ നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ് ദിവസം ഒരു ഗ്ലാസ് അടിക്കാതെ ഉറക്കം വരാറില്ല .... ഇപ്പോൾ കുറച്ചായി ഇല്ലാതെ നിൽക്കാൻ പറ്റണ്ടെ അതാണ് ...,,,,, "
കൂട്ടുകാരെ രോധനം കേൾക്കണൊ രോധനം ഇവിടെ വരൂ സൂർത്തുക്കളെ ഇവിടെ വരൂ ..,,,, ഒരു കാമുകന്റെ സ്വപ്നം കരിഞ്ഞ് നാറിയ മണം അടിക്കുന്നില്ലെ അതാണ് ഇത് ..."
അവന്റെ മുഖത്തെ ഭാവങ്ങൾ കണ്ട് അജുവും ഞാനും ചിരി അടക്കാൻ പെടുന്ന പാട് .... ഹൊ ....
ആയില്ല മസിലാ ആയില്ല .... നിന്നിലുറങ്ങിക്കിടക്കുന്ന എല്ലാ ഭാവവും ഞാനിന്ന് പുറത്താക്കും നോക്കിക്കൊ .,,,,,
അജു ഒരാശ്വാസത്തിന് അച്ഛന്റെ അടുത്തേക്ക് പോയി
"എന്നാലും റൂബി നീയെന്ത് പറഞ്ഞാലും ഞാനിത് സമ്മതിക്കില്ല,,,,, "
മോളെ ചെക്കൻ സീരിയസ്സായി അമിട്ട് പൊട്ടിക്കാനുള്ള ടൈം ആയി ..,,,,,
" നിങ്ങളെന്താ മസിലാ ഈ പറയുന്നെ നിങ്ങളെ തലക്ക് ഓളമാണൊ ,,,, ഇത്രയും കഷ്ടപ്പെട്ട് അച്ഛന് ഒരു ഗിഫ്റ്റ് വാങ്ങിയപ്പോൾ അത് കൊടുക്കണ്ടാന്നൊ ..,,,, കേവലം ഒര് ഷാപ്പ് പോലുമില്ലാത്ത ഈ ഓഞ്ഞ നാട്ടിൽ കിടന്ന് കരയുന്ന എന്റെ അച്ഛന്റെ രോധനം കേൾകാതിരിക്കാൻ എനിക്ക് പറ്റിയില്ല ,,,, എന്നിട്ട് നിങ്ങൾ എന്നെ തടയുന്നൊ ..,,,, ഇനിയും എന്നെ വിട്ടില്ലെങ്കിൽ നേരം പര പരാന്ന് വെളുക്കും ഈ സമ്മാനം വെളിച്ചത്തും ആവും മാറി നിൽക്ക് അങ്ങോട്ട് ..,,,,,,, "
പോയി മക്കളെ പോയി സേട്ടന്റെ കിളികൾ മൊത്തം കിടക്കയും കൂടും മരവും വരെ എടുത്തോണ്ട് നാട് വിട്ടു ..,,,,,,
മുഖത്തേക്ക് നോക്കിയ ഞാൻ ആ മുഖത്തെ പ്ലിങ്ങസ്യാ ഭാവം കണ്ട് ചിരിച്ച് ചത്തു ,,,,,
എന്റെ ചിരി കണ്ട് ചെക്കൻ കയ്യിൽ പിടിച്ചു ...,,,,
എന്താ ....."
ഒരു സംശയം കൂടി ഇന്നലെ പറഞ്ഞ കയ് വിറയും ഇപ്പോൾ പറഞ്ഞ ഒരു ഗ്ലാസും ആരെ കാര്യമാ .....,,,,, "
അച്ഛന്റെ കാര്യം ... അല്ലാതെ നിങ്ങളെന്താ കരുതിയത് എന്റെ കാര്യമാണെന്നൊ ..,,,,,,, ശ്ശെ !! ഞാൻ അത്തരക്കാരി നഹീ .... സത്യം ,,,,,.
ഇതും കൂടി കേട്ടതും മസിലൻ അനാവശ്യ എക്സ്പ്രശൻ ഇട്ട് ചളമാക്കാൻ തുടങ്ങിയതും അങ്ങേര് എന്നെ വലിച്ച് നെഞ്ചത്തോട്ട് ഇട്ട് കവിളിൾ ഒന്ന് അമർത്തി ചുംബിച്ച് വിട്ടു ..,,,,,,
ഇപ്പോൾ കിളിരാജ്യം വിട്ടത് എന്റെ താണ് കൂടെ വേണ്ടാത്ത എക്സ്പ്രഷനും ....
ഇപ്രാവശ്യം ഇളിക്കാൻ അവനും !!
ഒന്നും വേണ്ടായിരുന്ന് നശിപ്പിച്ച്,,,,,, തിരുപ്പതിയായി ,,,,
ആരും കണ്ടില്ലെന്ന് ഉറപ്പിച്ച് അവനെ ഒന്നമർത്തി നോക്കി ... തെണ്ടി നിനക്ക് കിട്ടിയതൊന്നും ആയിട്ടില്ലല്ലെ .... കാണിച്ച് തരാം ....
ഗിഫ്റ്റും കൊടുത്ത് ബാഗും വലിച്ച് മൊത്തം ഒന്ന് നോക്കി .....
@@@@@@@@@@@@@@@@@@
ഞാനാകെ കിളി പോയി അവളെ മെരുക്കാൻ നോക്കുമ്പോഴാണ് അവളെ ഹലാക്കിലെ വർത്താനം .....
ഇവൾ എനിക്കിട്ട് പണിതതാണെന്ന് മനസ്സിലാക്കാൻ ഇത്തിരി വൈകിപ്പോയി ,,,
ചമ്മൽ പുറത്ത് കാണിക്കാതിരിക്കാനാണ് അവൾകിട്ട് കിസ്സിയത് ,,,,,
അത് മാത്രമല്ല അവളെ പറ്റിയുള്ള പേടി മാറിയ സന്തോഷവും .....
ഇതിനൊക്കെ വലുത് എനിക്ക് ഇട്ട് വരും എന്ന് ഉറപ്പിച്ച് ഞാൻ ബാഗും എടുത്ത് പിറകെ പോയി ,,,,,
@@@@@@@@@@@@@@@@@@
"ഡാ .....അജൂ .... വല്ലാത്ത പോസിറ്റീവ് എനർജി വന്നപോലെ പ്രകൃതിയുടെ വല്ലാത്ത ഗന്ധം നമുക്ക് ഇതും ആസ്വദിച്ച് ഇവിടെ നിൽക്കാം ...,,,,, "
" ഇത് പ്രകൃതിയുടെ ഗന്ധമല്ല .... പാലയുടെ ഗന്ധമാണ് എനിക്ക് ഒരു ചിന്ന ഡൗട്ട് പഴയ തമ്പുരാക്കൻമാർ തളച്ച് പോയ യക്ഷികൾ ഇവിടെ കറങ്ങി നടക്കുന്നുണ്ടെന്നാണ് ,,,,,''
പറഞ്ഞ ആളെ നോക്കുമ്പോൾ മസിലൻ ,,,,
അത് കേട്ടപ്പോൾ വല്ലാത്ത വിറയൽ ഇതാണൊ ഭയം ... അതെ ... പക്ഷെ പ്രകടിപ്പിച്ചാൽ മാനം കപ്പല് കയറും .....
ഓഹ് പിന്നെ .... അങ്ങനൊന്നും ഇല്ലെന്നെ ....അതൊക്കെ സിനിമയിലും കഥകളിലും മാത്രം ഉള്ളതാണ് ...."
അല്ല റൂബി ഇന്നലെ അച്ചു പറഞ്ഞായിരുന്നു ഇവിടെ കുട്ടിച്ചാത്തൻ ശല്യം ഉണ്ടെന്ന് ,,,,, "
അജുവാണ്.....
കു .... കു ... കുട്ടിച്ചാത്തനൊ ...."
ബാക്കിൽ ഇലക്കൊക്കെ വല്ലാത്ത ഇളക്കം പോലെ ,,,,
വെറുതെ തിരിഞ്ഞ് നോക്കിയപ്പോൾ കല്ല് മഴ ....
ഉപ്പച്ചീ ..... കുട്ടിച്ചാത്തൻ ...."
ഒന്നും നോക്കാതെ ഓടി മുറിയിൽ കയറിയപ്പോൾ രണ്ടും തലയും കുത്തിച്ചിരിക്കുന്നു .....
നാറികൾ എനിക്ക് ഇട്ട് പണിതതാണല്ലെ ... ശരിയാക്കിത്തരാം ....ബോൾ എന്റെ കോട്ടിലും വരുമല്ലൊ ,,,
അവരോട് പിണങ്ങി ബെഡിൽ നീണ്ട് നിവർന്ന് കിടന്നു ......
അപ്പോഴാ ഓർത്തെ ഇവിടെയാണൊ ഇവറ്റകൾ രണ്ടും ....
അല്ലെങ്കിൽ എന്താ നേരം വെളുക്കാറായില്ലെ രാവിലെ ശരിയാക്കാം ,,,,,
അജു വന്ന് തട്ടി വിളിക്കുന്നൊക്കെയുണ്ട് ഞാൻ മിണ്ടാൻ പോയില്ല .....
ഹിമാറ് ... പേടിപ്പിച്ച് ചത്തേനെ .... മിണ്ടില്ല ഞാൻ .....
ഞാൻ ഉറങ്ങിയെന്ന് കരുതി രണ്ടും കിടന്നു അജു അടുത്തും മസിലൻ സോഫയിലും .... രണ്ടും ഇത് വരെ ഉറങ്ങിക്കാണില്ല അത് കൊണ്ട് പെട്ടന്ന് ഉറങ്ങിയെന്ന് തോന്നുന്നു നമ്മള് പിന്നെ വണ്ടിയിൽ സുഗമായി ഉറങ്ങിയത് കാരണം ഉറക്കം വരുന്നുമില്ല ..... എന്നാലും എങ്ങനെ ഒക്കയൊ ഉറങ്ങിപ്പോയി ..,,,' "
@@@@@@@@@@@@@@@@@@
അവളെ പേടിപ്പിക്കാനാണ് അങ്ങനെ പറഞ്ഞത് പക്ഷെ അവളെ ജാഡ മാറ്റാനാണ് അജുവിനോട് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ച് കല്ല് വാരി എറിഞ്ഞ് പേടിപ്പിച്ചത് .... പാവം നന്നായി പേടിച്ചു ,,,,
അവൾ ഉറങ്ങിയെന്ന് ഉറപ്പായതും അവളെ തന്നെ നോക്കി ...,,,,,
ആദ്യമായാണ് ഉറങ്ങുന്ന അവളെ കാണുന്നത് ... വല്ലാത്ത ക്യൂട്ട് നസ്സാണ് കുരിപ്പ്,,,,,
അപ്പൊഴും അജുവിന്റെ അടുത്തുള്ള കിടത്തം കാണുമ്പോൾ ചവിട്ടി താഴെ ഇടാൻ തോന്നുന്നുണ്ട് ......
ശബ്ദമുണ്ടാക്കാതെ അവളെ അടുത്ത് ഇരുന്നു ..... മുഖത്ത് വീണ മുടികൾ മാറ്റി അജുവിനെ പിടിച്ച കയ്മാറ്റി അതിൽ ഒന്ന് ചുമ്പിച്ചു .... അപ്പോഴേക്ക് അവൾ ഉണരുന്ന കണ്ടതും സോഫയിലേക്ക് ഓടിപ്പോയി കിടന്നു ...,,,,
@@@@@@@@@@@@@@@@@@
മസിലൻ കിസ്സ് ചെയ്യുന്ന സ്വപ്നം കണ്ടാണ് ഞെട്ടിയത് ....."
അപ്പോൾ പഹയൻ വല്ലാത്ത ഉറക്കം .'..... തെണ്ടി വല്ലാത്ത ജന്മം തന്നെ ഉറക്കിൽ പോലും വെറുതെ വിടാണ്ടായി ,,,,
അജു വിനെ നോക്കിയപ്പോൾ ബോഡി ഷോയും കാണിച്ച്സുഖനിദ്രയാണ് ,,.,,,
ചിട്ടി താഴെയിട്ടാലൊ .... വേണ്ട പാവം ... എന്നെ സഹിക്കുന്ന പാവം ഒന്നും അവൻ വേറെ ചെയ്തിട്ടില്ല വിട്ടേക്കാം ,,,,,
പതിയെ ഇറങ്ങി മസിലന്റ അടുത്ത് പോയി.,,,,,
എന്നെ ഇട്ട് വല്ലാണ്ട് ആക്കുന്നുണ്ട് ഒരു ഒലക്ക എടുത്ത് തല അടിച്ച് പൊളിച്ചാലൊ .....
വേണ്ട ഈ കാണുന്ന മസിലേ ഉള്ളൂ തല മൊത്തം ചളിയാണ് അല്ലേൽ എന്റെ പിറകെ നടക്കില്ലല്ലൊ,,,,,
മോന്ത കാണുമ്പോൾ നന്നായി മേക്കപ്പ് ചെയ്യാനൊക്കൊ തോന്നുന്നുണ്ട് '.... പക്ഷെ മർമ്മങ്ങളെ പറ്റി നല്ല അറിവാണ് വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത് ..... സമയം ഇനിയും ഉണ്ട് ,,,
അപ്പോഴാണ് പുറത്ത് നിന്ന് പൊട്ടിച്ചിരികേൾക്കുന്നത് .....
( തുടരും)
അപ്പോൾ ലൈക്കും കമന്റും പോന്നോട്ടെ😜😜😜😜 #📙 നോവൽ
https://b.sharechat.com/Df71DYkJZ0?referrer=whatsappShare
❤️ റൂബിയ ❤️
Part : 20
✒ : Sami
@@@@@@@@@@@@@@@@@@@@
പുറത്ത് പൊട്ടിച്ചിരികേട്ട് പുറത്തേക്ക് ഇറങ്ങി ....
ഉപ്പച്ചീ പ്രേതം!! "
അതെ മുട്ടറ്റം മുടി ഒന്നല്ല രണ്ട് പ്രേതം
പേടിച്ചിട്ട് ഒച്ചയും വരുന്നില്ല അനങ്ങാനും പറ്റുന്നില്ല .....
അനുനയം അതാണ് നല്ലത് .... പ്രേതച്ചേച്ചീ പ്രേതച്ചേച്ചി ഞാൻ ചുമ്മാ പറഞ്ഞതാണ് നിങ്ങൾ ഉണ്ടെന്ന് എനിക്കറിയാം ..... അത് തെളിയിക്കാൻ നിങ്ങൾ കുടുംബസമേതം ഹാജരാവണമെന്നില്ല .......ങീ ....ങീ നിങ്ങൾ കരുതുന്ന പോലെ ഞാനൊരു തന്റേടി നഹീ .... അച്ചുവും അജുവും ഉള്ള ദൈര്യത്തിൽ കളിക്കുന്നതാന്ന് ..... ശത്യം .....ഉപ്പച്ചീ ....കയ്യും കാലും വിറച്ച് ശബ്ദം വരെ പുറത്തേക്ക് വരുന്നില്ല.....
ഇതെന്താ ഇത്ര വെളിച്ചം ചിലപ്പോൾ പ്രേതം വന്നത് കൊണ്ടാവാം...... എന്നാലും ....... പോകറ്റിൽ നിന്ന് ഫോൺ തപ്പി നോക്കി ....
ആറ് മണിയൊ ..... ആറ് മണിക്ക് പ്രേതമൊ .....
ഒന്ന് തിരിഞ്ഞ് നോക്കി നല്ല മുഖപരിചയം മറ്റേതും നോക്കി .... അതന്നെ
ഇവള് മാര് അഞ്ചു ,കുഞ്ചു ഓഹ് സോറി അഞ്ചു ,മഞ്ചു ഏതായാലും അതന്നെ വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിക്കോളും മുടിയും നീട്ടി വളർത്തിയിട്ട് ...,,,,,,
ഞാനവരെ നോക്കി നന്നായി ഇളിച്ചു അവര് ഏതോ അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നു .......
ഓഹോ .... വേഷം കണ്ടുള്ള നോട്ടമാണ് ഞാനോടിപ്പോയി അജുവിന്റെ ഷർട്ട് എടുത്തിട്ടു പുറത്തേക്ക് വന്നു ,,,,,
പണി കൊടുത്താലൊ കൊടുത്തേക്കാം .... ചുമ്മാ ഒരു രസം .. ഹാ ..... ഹാ
ഹായ് ....."
ആരാ ....."
രണ്ട് പേരും ഒന്നിച്ച് കോറസ് പാടിയ ഫീൽ.....
നിങ്ങൾക്ക് എന്നെ മനസ്സിലായില്ലെ ....."
ഇല്ലാ ......"
അച്ചു ഒന്നും പറഞ്ഞിട്ടില്ലെ ..... എന്നെ പറ്റി ....."
" എന്ത്?"
ആഹാ .... പൊളിച്ച് അങ്ങ് തകർത്തേക്ക് റൂബീ ..... മനസ്സിൽ പറഞ്ഞതാണ് .....
ഞാൻ അച്ചു സ്നേഹിക്കുന്ന പെണ്ണാണ് ..... "
അച്ചുവേട്ടനൊ !!! "
വീണ്ടും കോറസ്....
ഇതെന്താ രമേശും സുരേശുമൊ .... വല്ലാത്ത ഒത്തൊരുമ ....
അതെ ..... ഞങ്ങൾ മുടിഞ്ഞ പ്രണയമാണ്,,,,,, അച്ചുവിനെ കാണാതെ നിൽകാൻ പറ്റാതെ ഹൃദയം പൊട്ടി ചാവുമെന്ന അവസ്ഥയായപ്പോൾ .... ഞാൻ ഒളിച്ചോടി വന്നതാണ് ..... "
ഈശ്വരൻമാരേ .......ഒളിച്ചോടി വന്നതൊ ...."
അതെ .... നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ ഇത് നോക്ക് ...."
ഗാലറി തുറന്നു അച്ചുവിന്റെ കൂടെയുള്ള സെൽഫി കാണിച്ചു .... ഇത്തിരി കളറാക്കാൻ കെട്ടിപ്പിടിച്ചുള്ളത് തന്നെ കാണിച്ചു ....."
പിള്ളേര് വായും പൊളിച്ച് നിൽക്കുന്നു ..... കാര്യങ്ങൾ ഏകദേശം ok യാ യി .... കുമ്പളങ്ങ നൈറ്റിലെ ഡയലോഗ് പോലെ നെഞ്ചത്ത് കെയ് വെച്ച് ആത്മഗതം .....
അച്ചൂ..... റൂബി ഹീറോയിൻ ആണെടാ ഹീറോയിൻ ......"
വരുന്നു പിള്ളേരെ സംശയം ....
അച്ചുവാണൊ ഇവിടെ കയറ്റിയെ ....,, "
ഏയ് അല്ല അവന് ഞങ്ങൾ സർ പ്രെസ്സ് പ്ലാൻ ചെയ്തിട്ടുണ്ട് ... എന്നെ ഇവിടെ കയറ്റിയത് അച്ഛനും അമ്മയുമാണ് ..... "
ആരെ അച്ഛൻ ...."
അച്ചുവിന്റെ ... "
സംശയമുണ്ടൊ ..... ദേ ...വരുന്നു അമ്മ.... ഇപ്പം ശരിയാക്കാം ...... "
ഞാനവരെ നോക്കി അമ്മയെ വിളിച്ചു .....
അമ്മാ ....അച്ഛൻ എണീറ്റൊ ....."
ഇല്ല .... ഇന്നലെ മോളെ കാത്ത് ഉറങ്ങീട്ടില്ല .... "
ഓഹ് ....."
പിള്ളേര് പ്ലാറ്റ് ... ഞങ്ങൾക്ക് അമ്പലത്തിൽ പോണം എന്നും പറഞ്ഞ് ഓടി പോയി ...."
രാവിലെ തന്നെ വല്ലാത്ത മനസ്സുഖം ....
തിരിഞ്ഞ് കയറാൻ നോക്കുമ്പോൾ മസിലൻ വല്ലാത്ത നോട്ടം .....
ഇതൊക്കെ എങ്ങനെ സാധിക്കുന്നു..... എന്ന ഡയലോഗും
ബ്ലഡി ഫൂൾ ഇനി എന്തൊക്കെ കിടക്കുന്നു ....."
ഇനി അച്ചുവിനെ ഞെട്ടിക്കാം .....
അല്ലെങ്കിൽ അവനിപ്പോൾ ഞെട്ടും... അവളുമാര് അവന്റെ അടുത്ത് ഇപ്പോൾ ന്യൂസെത്തിക്കും അഞ്ച് മിനുട്ടിനുള്ളിൽ വാലിന് തീപിടിച്ച പോലെ അവൻ ഇങ്ങെത്തും ....
അതിനുള്ളിൽ അ ജുവിനോട് പ്ലാൻ ചെയ്ഞ്ച് ചെയ്തത് പറയണം .....
അകത്തേക്ക് ഓടി
അജുവിനെ തട്ടി വിളിച്ചു .... ഏൽക്കുന്നില്ല പിന്നൊന്നും നോക്കിയില്ല ,,, ഉരുട്ടി താഴെയിട്ടു ,....
ഉമ്മച്ചീ .... ഞാൻ കൊക്കേൽ വീണേ......,,, "
അവന്റെ കാറൽ കേട്ട് ഞാൻ വായ പൊത്തിപ്പിടിച്ച് തുറുക്കനെ നോക്കി,,,,
എന്നെ കണ്ടതും വായിൽ വെച്ച കയ്മാറ്റിച്ചു ..... '
ഡീ.... മാക്രി വഴിയെ പോന്ന ഇടി വാങ്ങിത്തരുന്നത് പോരാഞ്ഞിട്ടാണൊ തള്ളിയിട്ട് കൊല്ലുന്നത് ,,,,,, "
ചെക്കൻ സീരിയസ്സാണ് .... മയത്തിൽ പെരുമാറിയേക്കാം.,,,,,,,
അജൂ കലിപ്പ് മതിയാക്ക് ,,,, ഇപ്പോൾ വേറെ കാര്യം ഉണ്ട് ,,,, ഞങ്ങളെ പ്ലാൻ മാറ്റി അച്ചു ഇപ്പോൾ ഇങ്ങെത്തും ,,,,,, "
.
എനിക്കറിയായിരുന്നു നീ എന്തെങ്കിലും കുനിഷ്ട് ഒപ്പിക്കുമെന്ന് ..."
ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു അതിന് അവന്റെ വായിലിരിക്കുന്നത് മുഴുവൻ വയറ് നിറച്ച് കേട്ട് ബാക്കി പ്ലാൻ ചെയ്ത് അടി കൂടാൻ ടൈം ഇല്ലാത്തോണ്ട് തൽക്കാലം മുങ്ങി ....
അല്ലേൽ കാണായിരുന്നു😏
@@@@@@@@@@@@@@@@
ഈ സമയം അടുക്കളയിൽ ......
ഹായ് അമ്മേ ... ഇന്നെന്താ വല്ലാത്ത സ്മെൽ മഹതി സന്തോഷത്തിലും ആണല്ലൊ ....സ്പെഷൽ ഒക്കെ ഉണ്ടല്ലൊ....
അച്ചമ്മ തട്ടിപ്പോയൊ ....?"
അച്ചുവാണ് ....)
ഡാ ..... വന്ന് വന്ന് നിന്റെ നാക്കിന് ലെവലില്ലാണ്ടായൊ....
അമ്മേ .... ഞാനൊരാഗ്രഹം പറഞ്ഞതല്ലെ .... ക്ഷമിച്ച് കള ....."
പിന്നെ അവിടെ നിന്നാൽ ചട്ടുകം എടുത്ത് സീൽ വെക്കുമെന്ന് അറിയാവുന്നത് കൊണ്ട് പുറത്തേക്ക് ഓടി ...."
അപ്പോഴുണ്ട് നേത്രാവധി എക്സ്പ്രസ്സ് പോലെ പാഞ്ഞും വരുന്നു നമ്മളെ തരുണീമണികൾ .....
കുഞ്ഞേട്ടാ ...... കുഞ്ഞേട്ടനെ നോക്കി ഒരു പെണ്ണ് വന്നിരിക്കുന്നു .......
പ്രേമമാണ് പിരിയാൻ വയ്യാഞ്ഞിട്ട് ഒളിച്ചോടി വന്നതാണ് പോലും"
ഗുരുവായൂരപ്പാ ..... ഏതായിരിക്കും ആ പെണ്ണ് ..... "
മനസ്സിൽ ഒരേ സമയം ചിരിയും കരച്ചിലും വരാൻ തുടങ്ങി .... ബാക്കി കേൾക്കാൻ നിൽകാതെ ഞാൻ പുറത്തേക്ക് ഓടി ....
തെക്കേ പുറത്തെ മുറിയിൽ ആണെന്ന് പറഞ്ഞതും ഒന്നും നോക്കിയില്ല ഇടിച്ച് കയറി ......"
തലയിലേക്ക് വെളുത്ത പൊടി കവിഞ്ഞ് വീണതും കണ്ണ് തുറക്കാൻ പറ്റാതെ മുന്നോട്ട് നീങ്ങിയതും
ദേ പോകുന്നു എന്തോ ഒന്നിൽ ചവിട്ടി .... പടച്ചോനെ ഇങ്ങള് കാത്തോളിന്നും പറഞ്ഞ് .... ഇതെവിടെ ചെന്ന് ലാൻറ്റവും എന്നറിയാത്തോണ്ട് കണ്ണും കുത്തിത്തുറന്ന് ഒരു സ്വയരക്ഷക്ക് മണികണ്ഡനേയും സംരക്ഷിച്ച് എന്തി ലോ ചെന്നടിച്ചതും വലിയ ശബ്ദത്തിൽ എന്തോ ഒന്ന് മറിഞ്ഞ് വീണതും വലിയ ശബ്ദത്തിൽ പടക്കം പൊട്ടാൻ തുടങ്ങി .......
അമ്മേ ..... എന്നെ വെടിവെച്ച് കൊന്നേന്നും പറഞ്ഞ് ബോധം പോയി നിലത്തേക്ക് ......
@@@@@@@@@@@@@@@@@@
അത്രയും നേരം ഒളിഞ്ഞ് നിന്ന് വാ പൊത്തിച്ചിരിച്ച ഞങ്ങൾ ഓടി അവന്റെ അടുത്തെത്തി ,,,,,
ഡീ ..... ബോധം പോയതാണെന്ന് തോന്നുന്നു ....,,,, നീ വെള്ളമെടുക്ക് .....,"
" അതിന് ഇവന് എപ്പഴാ ബോധം ഉണ്ടായത് .... ഇതിന് വേറെ പണിയുണ്ട് ...."
ഞാനൊരു വലിയ മിറർ എടുത്ത് അവന്റെ മുന്നിൽ നിന്നുന്നു അജുവിനോട് ചെവിയിൽ ഇക്കിളിയാക്കാൻ പറഞ്ഞു ......
അപ്പോഴേക്ക് അവൻ ചാടി എഴുന്നേറ്റ് അവനെ തന്നെ നോക്കി കാറാൻ തുടങ്ങിയതും വാപൊത്തി അജു മുന്നിലേക്ക് നിന്നു ആർത്ത് വിളിച്ചു ',,,,,,
"Happy Birthday "
അവനെ കണ്ടതും അച്ചു കരഞ്ഞ് കൊണ്ട് കെട്ടിപ്പിടിച്ചു .... എന്നെ കണ്ടതും കരച്ചിലിന്റെ ആക്കം കൂടി .......
അത് കണ്ട് എന്തോ പാവം തോന്നിയ ഞങ്ങൾ അവനെ സമാധാനിപ്പിക്കാൻ തുടങ്ങി ....
പോട്ടെ അച്ചൂ ....ഞങ്ങൾ വന്നില്ലെ ... നീ കരയാതെ ..... നിനക്ക് ഇത്രയും സങ്കടമാണെങ്കിൽ ഞങ്ങൾ കുറച്ച് നാൾ കഴിഞ്ഞേ പോവൂ ....."
അത്രയും സമയം കരഞ്ഞിരുന്ന അവൻ ഞെട്ടി എഴുന്നേറ്റു ... "
വേണ്ടാ ..... എനിക്ക് സങ്കടമുണ്ട് പക്ഷെ അത് നിങ്ങളെന്നെ ഇവിടെയും സ്വസ്ഥമായി നിൽക്കാൻ വിടില്ലെ നാറികളെ... എന്ന് ഓർത്താണ് ..,,,,,, "
പിന്നൊരു യുദ്ധമായിരുന്നു അവസാനം തളർന്ന് ഇരുന്ന് അവന്റെ വായിൽ ചോക്ലേറ്റും കുത്തിക്കേറ്റി പുറത്തേക്ക് ഇറങ്ങി ...."
(തുടരും) #📙 നോവൽ
https://b.sharechat.com/4GjleKUC10?referrer=whatsappShare

0 Comments
Post a Comment