Part: 12/15
✒ : sami
@@@@@@@@@@@@@@@@@@
*
അവളെ 'കയ്യിൽ പിടിക്കാൻ മാത്രം നിനക്കത്രക്ക് ദൈര്യമൊ ....?,,,,, "
അവന്റെ ഗർജ്ജനത്തിൽ എന്റെ ഉള്ളൊന്ന് പതറി .....
അതിന് ആക്കം കൂട്ടുന്ന പോലായിരുന്നു അവളുടെ പ്രവർത്തിയും ......
അവനെ കണ്ടതും അവൾ അവന്റെ പിറകിൽ ഒളിച്ചു ,,,,
അജു.... സോറി ഞാൻ ...."
മതി .... നിർത്ത് നീയൊരു അദ്ധ്യപകനല്ലെ .... സ്വന്തം സ്റ്റുഡൻറിനോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലെങ്കിൽ പിന്നെ ഈ 'ജോലിക്ക് വരരുത് അത് നല്ല അദ്ധ്യാപകർക്ക് കൂടി മാനക്കേടാണ് ......"
അജു മതി നിർത്ത്... വാ .... പോവാം ...."
അവളെന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവനെ വലിച്ച് പുറത്തേക്ക് നടന്നു,,,,,
എന്തോ നേടിയെന്ന അഹങ്കരിച്ചവൻ ഭൂമിയിലേക്ക് തകർന്ന് വീണ പോലെ തോന്നുന്ന അവസ്ഥ.,,,,,,
കണ്ണ് നിറഞ്ഞ് കാഴ്ചകൾ മങ്ങിത്തുടങ്ങി .....
സാറാൻറിയുടെ മുറിയിൽ കയറി കെട്ടിപ്പിടിച്ച്
സംഭവങ്ങൾ പറഞ്ഞു
കരയാതിരിക്കാൻ നന്നെ പാട് പെട്ടെങ്കിലും കണ്ണീര് ഒഴുകി കൊണ്ടിരുന്നു,,,,,,
ആന്റി തലയിൽ തലോടി എല്ലാം ശരിയാവും എന്നും പറഞ്ഞ് അയച്ചു...
രണ്ട് ദിവസം ലീവ് പറഞ്ഞ്
വീട്ടിലെത്തിയതും ആരേയും നോക്കാതെ റൂമിൽ കയറി ബെഡിലേക്ക് വീണു
മനസ്സ് മുഴുവൻ റൂബിയയുടെ പുഞ്ചിരിക്കുന്ന മുഖമാണ് .......
@@@@@@@@@@@@@@@@
അജുവിനെയും വലിച്ച് നടന്നെങ്കിലും മനസ്സിൽ വല്ലാത്ത സങ്കടമായിരുന്നു ,,,,,
അവനെ തല്ലിയപ്പോൾ എന്റെ ഹൃദയം വല്ലാതെ പിടച്ചിരുന്നു ....
ദയനീയമായ നോട്ടം അത് ഓർത്തപ്പോൾ കണ്ണ് നിറഞ്ഞൊഴുകി ,,,,
ബൈക്കിൽ കയറിയതും ഞാൻ അജുവിന്റെ പുറത്ത് തല വെച്ച് കിടന്ന് കരഞ്ഞു '..........
.
"ഡീ .... നിന്റെ വല്ലോരും ചത്തൊ ....."
വണ്ടി സൈഡാക്കി അവൻ കലിപ്പിൽ ചോദിച്ചതും ഞാൻ കണ്ണ് തുടച്ചു .....
എ ടീ ....ഇറങ്ങ്..."
ഞാൻ മിണ്ടാതെ ഇറങ്ങി ...സീറ്റിൽ ചാരിയിരുന്നു ....
ശരിക്കും നിന്റെ പ്രോബ്ലം എന്താ ......
തോളിൽ പിടിച്ച് അവൻ ചോദിച്ചതും
ഞാൻ ഒന്നും ഇല്ലെന്ന് തലയാട്ടി .....
ഡീ .... പുല്ലെ .... വാ തുറന്ന് പറ ... അല്ലാതെ ഇങ്ങനെ കരഞ്ഞ് ഇരിക്കാനാണെങ്കിൽ കൊല്ലും ഞാൻ ....
ഒന്നും ഇല്ല വെറുതെ സങ്കടം വന്നപ്പോൾ ....."
വെറുതെ സങ്കടം വരുമൊ .... അതൊ ഈ സങ്കടം അവനോടുള്ള സഹതാപമൊ....?
അവന്റെ പരിഹാസത്തോടെയുള്ള ചോദ്യം കേട്ടതും ... എന്തൊ എനിക്ക് കലിപ്പ് തോന്നി .....
ഈ ക്വസ്റ്റ്യൻ ചെയ്യൽ..... ഒന്ന് നിർത്തുമൊ അജു.... പ്ലീസ് ...."
ഓഹ് .... അങ്ങനെ .... നിർത്തി .... പിൻതള്ളപ്പെടേണ്ടവനാണന്നറിയാം ....പക്ഷെ ......"
വാക്ക് പൂർത്തിയാക്കാതെ അവൻ വണ്ടിയിൽ കയറി .....
ഒന്നും മിണ്ടാതെ ഞാനും കയറി...
കണ്ണുകൾ പുഴ പോലെ ഒഴുകാൻ തുടങ്ങി .....
വീട്ടിലെത്തിയപ്പോൾ ഉപ്പച്ചി വന്നില്ല ..... അപ്പോഴാ മമ്മ വിളിച്ച്
പറഞ്ഞത്
ഉപ്പച്ചി അത്യാവശ്യമായി ദുബായിക്ക് പോയി ... വിളിച്ചിട്ട് കിട്ടിയില്ലെന്ന്.... അത് കൊണ്ട് അങ്ങോട്ട് പോവാൻ ,,,,,,
മനസ്സിൽ അ ജുവും മസിലനും തമ്മിൽ യുദ്ധം നടക്കുന്നത് കൊണ്ട് അവിടെ പോവാൻ മടി തോന്നിയതും ,,,
മനസ്സിൽ ഉമ്മാമയുടെ മുഖം തെളിഞ്ഞു
ഫോണെടുത്ത് ഉമ്മമ്മ യെ വിളിച്ചു ....
എത്ര റിംഗ് ചെയ്തിട്ടും കിട്ടാത്തത് കാരണം ...
അങ്ങോട്ട് പോയേക്കാമെന്ന് തോന്നി...
ഉപ്പച്ചിയെ വിളിച്ച് സമ്മതം വാങ്ങി
മടിച്ചാണെങ്കിലും അജുവിനെ വിളിച്ചു ...
എന്താ റൂബി ...."
ഞ .... ഞാൻ ഉമ്മാമ്മയുടെ അടുത്ത് പോവാണ് ..... "
അതെന്താ .... ഇപ്പാെ.... പെട്ടന്ന് പോവാൻ ... "
ഉമ്മമ്മ വിളിച്ചിരുന്നു ഉപ്പച്ചിയും ഇല്ല അതാണ് ..... "
തനിച്ച് പോവേണ്ട ഞാൻ കൊണ്ട് വിടാം ....റെഡിയായി വാ ....."
മ് ....."
അവിടെ ഇറക്കിയപ്പോൾ ഞാനവനെ നോക്കി .... ഒന്ന് ചിരിച്ച് തന്ന് തിരിച്ച് പോയി .....
'
ഗേറ്റ് കടന്നപ്പോൾ കണ്ടത് ...
അമ്മൂട്ടിക്കയെ മുട്ടൻ വഴക്ക് പറയുന്ന ഉമ്മാമ്മയെ ആണ് .....
അമ്മൂട്ടിക്ക അവിടെത്തെ കാര്യസ്ഥനാണ് .....
മൂപ്പർക്ക് ഈ വഴക്ക് ശീലമാണ് ....
ദൂരെ നിന്ന് എന്നെ കണ്ട് എന്തോ പറയാൻ നിന്നതും ഞാൻ കയ്കൊണ്ട് മിണ്ടരുത് എന്ന് ആങ്ങ്യം കാണിച്ചു .....
മൂപ്പര് തലയാട്ടി ചിരിച്ച് ഉമ്മൂമ്മയുടെ മുന്നിൽ തല താഴ്തി നിന്നു .....
ഞാൻ പിന്നിലൂടെ കണ്ണ് പൊത്തിയതും മൂപ്പരൊന്ന് ഞെട്ടി
കാന്താരി .....അല്ലാഹ് .... ഇന്ന് വല്ല അത്ഭുതവും നടന്നൊ ......"
അപ്പോൾ തന്നെയുള്ള ഉമ്മമ്മയുടെ മറുപടി കേട്ട് ഞെട്ടിയത് ഞാനാണ് ...
അപ്പോൾ തന്നെ കയ് വിട്ട് മുന്നിൽ നിന്ന് ഞാൻ ചിണുങ്ങി ....
ഓഫ് ....കള്ളി നബീസു ..... ഇതെങ്ങനെ സംഭവിച്ചു ....."
എന്റെ കുറുമ്പിയെ മനസ്സിലാക്കാൻ എനിക്ക് ട്യൂഷൻ വേണമൊ ....
എന്നെ ഇങ്ങനെ ഇത്ര ദൈര്യത്തിൽ കണ്ണ് പൊത്തണംമെങ്കിൽ നീ മാത്രമായിരുക്കും ....."
മ് ....അതാണ് കള്ളി ...."
പിന്നെല്ലാതെ ...."
അമ്മൂട്ടിക്കയുടെ ചിരിച്ച് കൊണ്ടുള്ള സംസാരം കേട്ടതും ഉമ്മമ്മ ചിരി നിർത്തി കലിപ്പിൽ മൂപ്പരെ നോക്കി .....
അത് കണ്ടതും അങ്ങേരെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു .... ,,,
"താനെന്ത് നോക്കി നിൽകാണ് ബലാലെ.... ആ ബാഗൊന്ന് വാങ്ങ് ..... ന്റെ കുട്ടിന്റെ കയ് കടഞ്ഞിട്ടുണ്ടാവും .....
എന്ത് പറഞ്ഞാലും ഇളിച്ചോണ്ട് നിന്നോളും ....." '
അയ്യോ .... മോളെ മറന്നു ഇങ്ങ് താ ...."
സാരില്ല ഉമ്മാമ്മ ... വേണ്ട ...അമ്മൂട്ടിക്ക ഞാൻ എടുത്തോളം ....."
പറ്റില്ല ഇങ്ങ് തരൂ ...."
ഉമ്മമ്മയോട് ചിരിച്ച് കളിച്ച് അകത്തേക്ക് കയറിയപ്പോൾ താടക തള്ള കണ്ണും മിഴിച്ച് നോക്കുന്നു .....
അപ്പോൾ തന്നെ ഞാനൊന്ന് പുച്ചിച്ച് ചിരിച്ച് ....ഉമ്മാമ്മയുടെ തോളിൽ തൂങ്ങി നടന്നു ....
ഉമ്മാമ്മ ഓടിച്ചാടി ജോലിക്കാരോട് എല്ലാരോടും ഓരോന്ന് ഉണ്ടാക്കാനൊക്കെ പറയുന്നുണ്ട്
ഇവിടെ ഉമ്മാമ്മയും ആ താടകയും മാത്രമെ ഉള്ളൂ എന്നാണ് അറിവ് ബാക്കി മൊത്തം ദുബായിക്ക് പോയിരിക്കലാണ് .....
അത്രയും സമയം & സാഫയിൽ ഉമ്മമ്മയുടെ മടിയിൽ തല വെച്ച് വിശേഷം ചോദിക്കാനും പറയാനും തുടങ്ങി ,,,,,,
കുറച്ച് സമയം കഴിഞ്ഞപ്പോൾ നല്ല കുക്കർബിരിയാണിയും പൊരിച്ചതും ഒക്കെ ഡയിനിംഗ് ടേബിളിൽ നിന്ന് എന്നെ മാടി വിളിക്കാൻ തുടങ്ങി ....
ആളെ തിന്നാനുള്ള വിശപ്പ് കാരണം ഞാനോടി ഫുഡടി തുടങ്ങി ....
ഒരു യുദ്ധം കഴിഞ്ഞ് ഫ്രഷാവാൻ മുറിയിലേക്ക് പോവുമ്പോൾ രാക്ഷസി മുന്നിൽ വന്ന് നിന്നു ....
മോളെ .....എനിക്ക്... നിന്നോട് ...: "
വേണ്ട..... മതി നിങ്ങളെന്നോട് സംസാരിക്കാൻ വരണ്ട ..... ഞാനിവിടെ വന്നത് ഉമ്മമ്മ യെ കാണാനാണ് ...... നിങ്ങൾ ഇനിയും ഇങ്ങനെ വന്ന് നിൽക്കരുത് .... നിന്നാൽ ഞാൻ വന്ന വഴി തിരിച്ച് പോവും
.... പറഞ്ഞില്ലെന്ന് വേണ്ട ....."
അത്രയും പറഞ്ഞ് മുറിയിൽ കയറിയ ഞാൻ അകെ അന്ധം വിട്ട് പോയി ......
പടച്ചോനെ ...ഇതൊക്കെ എന്താ.....
ഇവിടെ ആരാ ഇതൊക്കെ വെച്ചത് ,,,,,
ഇതാരെ മുറിയാണ് .... എനിക്ക് സ്ഥലം മാറിപ്പോയൊ .....!!! "
(തുടരും)
തെറ്റുകൾ ഒരുപാടുണ്ടാവും എല്ലാരും ക്ഷമിക്കണം ....
ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യണം .... നിങ്ങളെ ലൈക്കും കമന്റുമാണ് നമ്മളെ എനർജി .... പിന്നെ എല്ലാ Msg നും റിപ്ലെ തരണമെന്നുണ്ട് പക്ഷെ കഴിയാറില്ല എല്ലാം വായിക്കാറുണ്ട് ... അത് കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് ലവ്യൂ ഓൾ ....😘😘😘😘😘
ഒരു പാടിഷ്ടത്തോടെ സ്വന്തം sami #📙 നോവൽ
❤റൂബിയ❤
part: 13
✒: Sami
@@@@@@@@@@@@@@@@@@
എന്റെ മുറിയുടെ അവസ്ഥ കണ്ട് തലയിൽ കയ് വെച്ചു .....
എത്ര അലമ്പിൽ വെച്ച മുറിയാണ് ഞാൻ ഇതാ നല്ല അടുക്കും ചിട്ടയും വന്നിരിക്കുന്നു .....
മൊത്തത്തിൽ ബ്ലാക്& വൈറ്റ് കോമ്പിനേഷൻ .... ഇതൊന്നും ഉമ്മാമ്മന്റെ തലയിൽ കയറില്ല ......
ഇതിലാരാ താമസിക്കുന്നെ ....,,,,,.
വാതിൽക്കൽ നിന്ന് നഖം കടിച്ച് ആലോചിച്ച് കൊണ്ടിരുന്നു ..,,,
പെട്ടന്ന് വെളിവ് വന്ന പോലെ ഞാൻ സ്വയം പറഞ്ഞു ......
ആഹാ ..... അത്രക്കായൊ .... എന്റെ മുറി എന്നോട് ചോദിക്കാതെ ഇങ്ങനെ ചെയ്യാൻ ആർക്കാണ് ദൈര്യം ....."
അതും പറഞ്ഞ് അകത്തേക്ക് കയറിയതും എന്റെ ഹൃദയം പിടിച്ചെടുത്ത പ്രിയ സുഗന്ധം എന്റെ മൂക്കിലേക്ക് അടിച്ച് കയറി ......
അതോടൊപ്പം ശരീരത്തിൽ ഒരു വിറയലും .......
മസിലൻ ...."
അറിയാതെ എന്റെ നാവിൽ നിന്ന് ആ പേര് ഉഛരിച്ച് തിരിഞ്ഞ് നടന്നതും കയറി വന്ന ആരോ ആയി ഇടിച്ച് തെറിച്ച് വീണതും ഒരുമിച്ചായിരുന്നു ......
നിങ്ങൾ കരുതുന്ന പോലെ ഹീറോയും ഹീറോയിനും… ഇടിക്കുന്നു മുകളിൽ വീഴുന്നു കണ്ണും കണ്ണും നോക്കി കിടക്കുന്നു ...... ഇതൊന്നും അല്ല ഇവിടെ .....
നമ്മളെ ഹീറോ മസിലൻ തെണ്ടി ഓന്റെ പണ്ടാര ബോഡി വെച്ച് ഇടിച്ചതും ഒരു കിലോമീറ്റർ ഇപ്പുറത്ത് നമ്മൾ ഊരകുത്തി വീണിട്ടും ബലാല് പന പോലെ നിന്നിട്ട് നമ്മളെ തൊള്ളേം തുറന്ന് നോക്കാണ് ......
നമ്മളാണെങ്കിലൊ .... അവനെ കണ്ട ഷോക്ക് വീണപ്പോൾ നടുവിന് കിട്ടിയ ഷോക്ക്.... ഒക്കെ കൂടെ ഓനെ തുറിച്ച് നോക്കി നിൽക്കാണ് ....
എന്ത് കാര്യം തെണ്ടി സ്വപ്ന ലോകത്തെ ബാലബാസ്കരനെ പോലെ നിൽകാണ് .....
എണീക്കാൻ പറ്റിയെങ്കിൽ അവന്റെ തല അടിച്ച് പൊളിക്കായിരുന്നു മസിലൻ പിശാശ് ..... ചിമ്പാൻസി .....
അപ്പോഴാണ് സോഫയിൽ പില്ലോ കണ്ടത് എത്തി വലിഞ്ഞ് അതെടുത്ത് ഓന്റെ മോന്തക്ക് ഒരേറ് കൊടുത്തു ....
അപ്പോൾ തന്നെ ഓൻ തല കുടഞ്ഞ് എന്നെ നോക്കി .... -
ഡോ ..... എന്ത് കിനാവ് കണ്ട് നിൽകാണ് മസിലാ .... നിനക്ക് ഒരു മയത്തിൽ കയറിവന്നൂടെ .... എക്സ്പ്രസ് പോലെ വന്ന് മനുഷ്യനെ തട്ടിയിട്ട് കൊല്ലാൻ നോക്കാണൊ ..."
ഹലോ .... എക്സിയൂസ് മീ..... ഇതെന്റെ റൂമാണ് ഇവിടെ എങ്ങനെ വരണമെന്ന് എനിക്കറിയാം ...... "
അത്ര വരെ സ്വീറ്റ് ആയി നോക്കിയ അവൻ കലിപ്പായി പറഞ്ഞതും ഞാനൊന്ന് ഞെട്ടി ....
തന്റെ മുറിയൊ ..... അതങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി ...... ഇതെന്റെ മുറിയാണ് ........"
ആഹാ ...... എപ്പോൾ മുതൽ ....."
പണ്ട് മുതൽ ഞാനുപയോഗിച്ച മുറിയാണിത് ..... എനിക്ക് ഉമ്മമ്മ തന്ന എന്റെ സ്വന്തം മുറി ....: "
അങ്ങനെ വരട്ടെ ..... അപ്പോൾ നീയാണൊ ഇത് ഉപയോഗിച്ചത് .... തന്നെ കാണാൻ ഇരിക്കലാണ് ഞാൻ ......
ഒരു മുറി....ഹും കോർപ്പറേഷൻ വേസ്റ്റ് റൂം ഇതിലും ഭംഗിയായിരിക്കും .....നാണം വേണം .... നീയൊരു പെണ്ണല്ലെ..... ",,,,,
അവന്റെ സംസാരം കേട്ട് അടിമുടി തരിച്ച് കയറിയതും
ഇവിടെ കിടന്ന് സംസാരിച്ചാൽ ശരിയാവില്ലെന്ന് തോന്നിയതും ......
ഹലോ ..... ജസ്റ്റ് മിനുട്ട് ഒന്ന് എണീക്കാൻ ഹെൽപ് ചെയ്യുമൊ ...."
അവന്റെ കയ് എന്റെ നേർക്ക് നീട്ടിയതും
ഞാൻ അതിലേക്ക് പിടിക്കാൻ പോയതും
അവൻ കയ് വലിച്ച്
തല ചൊറിഞ്ഞ് എന്നെ നോക്കി .....
ഞാൻ എന്തോ പോയ ആരെയോ പോലെ അവനെ നോക്കി ,,,,,
അവൻ എന്റെ മുന്നിൽ മുട്ട് കുത്തിയിരുന്നു ,,,,,,
അതേ ...റൂബീ.... എനിക്ക് നിന്റെ ഈ കയ് ഒരിക്കലും മിടാതെപിടിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ..... എനിക്ക് അതിന് ഒരു അവകാശവും ഇല്ലാത്ത സ്ഥിതിക്ക് മോള് തനിയെ എണീറ്റ് വാ ....."
ഓഹ് .... പകരം വീട്ടു വാണല്ലെ ...... കാണിച്ച് തരാം ....."
അതിനവൻ മുഖം കോട്ടി പുച്ഛിച്ച് ചിരിച്ചു
ഉമ്മാമാാാാാാ..........."
ഓടീ വാാ......
ഈ കാലമാടൻ എന്നെ തള്ളിയിട്ട് കൊല്ലാൻ നോക്കിയെ ........"
എന്റെ വീട് പറപ്പിക്കുന്ന ഒച്ച കേട്ട് അവൻ വാ പൊളിച്ച് നിൽക്കുന്നുണ്ട് .....
അപ്പോഴുണ്ട് രാക്ഷസി വെപ്രാളത്തോടെ കയറി വന്ന്....
എന്താന്ന് ചോദിച്ച് അടുത്തേക്ക് വരുന്നു ....
ഞാനപ്പോൾ തന്നെ മുഖം തിരിച്ച് ഉമ്മമ്മയെ വിളിച്ചു....
അപ്പോൾ തന്നെ ഉമ്മമ്മ വന്നു .....
എന്താ മോളെ ....."
ഇയാളാരാ എന്റെ മുറി കൊടുക്കാൻ ..... അതും പോര എന്നെ തള്ളി താഴെയിട്ടു ..... എന്റെ നടു ഉളുക്കിയെന്നാ തോന്നുന്നെ ......."
"മോളെ .... അവൻ നമ്മുടെ നൂറയുടെ മകനാണ്..... സഫി....
അവന് ഈ മുറി ഇഷ്ടായെന്ന് പറഞ്ഞപ്പോൾ ഞാൻ കൊടുത്തതാണ് ....."
ഞാനൊന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ പറഞ്ഞു .....
ആ ...അതെന്തെങ്കിലും ആവട്ടെ എന്നെ എഴുന്നേൽപിക്ക്..... "
മോളെ എന്നെ കൊണ്ട് വയ്യ .... സാറാ ....കുട്ടീനെ ...."
അത്രയും പറഞ്ഞതും എന്റെ നോട്ടം കണ്ട് ഉമ്മാമ്മ ഒന്ന് തലക്കടിച്ച്
മസില നോടായി പറഞ്ഞു .......
"മോനെ സഫി ഇവളെ ഒന്ന് എടുത്ത് ആ ബെഡിൽ കിടത്ത് നടു എന്തായി എന്തൊ ....."
അവൻ അപ്പോൾ തന്നെ പുഷ്പം പോലെ എന്നെ എടുത്ത് ബെഡിൽ ഇട്ടു .....
എന്നിട്ട് ചെവിട്ടിൽ പറഞ്ഞു ....
ഈർക്കിലിന്റെ ഭാരം പോലുമില്ല
നീർക്കോലിക്ക് എന്നിട്ടും അഹങ്കാരമൊ ......ഹും "
മോള് ഇവിടെ കിടന്നൊ ..... മോനെ സഫി ഞാൻ നിന്നോട് പറഞ്ഞ റും ഓണർ ആണിത് ..... അത് കൊണ്ട് തൽക്കാലം നീ അപ്പുറത്തേക്ക് മാറ് ......"
ഉമ്മമ്മയുടെ സംസാരം കേട്ട് ഞാൻ വിജയിയെ പോലെ ചിരിച്ച് .... അവനെ നോക്കി ......"
അവൻ എന്തൊക്കെയൊ വാരി എടുത്ത് ചവിട്ടി തുള്ളി പുറത്തേക്ക് പോയി .......
പിന്നെ തുടങ്ങി ഉഴിച്ചലും തടവലും .... അങ്ങനെ ഉമ്മമ്മ ഒന്നിച്ച് തന്നെ കൂടി ......
ഉമ്മമ്മയുടെ മടിയിൽ കിടന്നതും ഉമ്മമ്മ പലതും പറയുന്നുണ്ട് പക്ഷെ മനസ്സ് മുഴുവൻ മസിലനാണ്
അവനെ ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയതാണ് പരിചയം ..... പക്ഷെ സഫിയാണ് വാഹിദ് മുസാഫിർ എന്ന് ഞാനറിഞ്ഞൊ ......
ഈ മൊതലിനെ പലവട്ടം ഫോട്ടൊ കണ്ടതാണ് .... അതുമല്ല ഇടക്ക് ഉമ്മമ്മയെ വീഡിയോ കോളൊക്കെ ചെയ്യാറുണ്ട് .... ഞാനത് അത്ര ശ്രദ്ധിക്കാറില്ല ......
പിന്നെ അവനെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു പിന്നെ അറിയാതെ ഉറക്കിലേക്ക് വീണു,,,,,,,
ഉപ്പച്ചി ഫോൺ ചെയ്തപ്പോഴാണ് ഉറക്ക് ഞെട്ടിയത് ......
ഞാൻ ഫോണെടുത്ത് ഇപ്പം വിളിക്കാമെന്ന് പറഞ്ഞ് എഴുന്നേറ്റ് ഫ്രഷായി ഇറങ്ങി ......
മുറിയിൽ എല്ലായിടവും മസിലന്റെ പ്രസൻസ് ഉള്ള പോലെ ,,,,,
ഫോണെടുത്ത് ബാൽ കണിയിൽ ഇരുന്ന് ഉപ്പച്ചിക്ക് വീഡിയോ കോൾ ചെയ്ത് ..... ചിരിച്ചു കളിച്ചും സംസാരിച്ചിരുന്നു ,,,,
ഇതൊക്കെ നോക്കാതെ നോക്കുന്ന പൂതനെയെ ഞാൻ കണ്ടില്ലെന്ന് നടിച്ചു .......
ടൈം ഒരു പാടായി ഉമ്മ മ്മ ഫുഡ് കഴിക്കാൻ വിളിച്ചതും താഴെ ഇറങ്ങി
മസിലൻ എന്നെ കണ്ടതും സൈറ്റഡിച്ച് ചിരിച്ച് ഫോണിൽ തോണ്ടാൻ തുടങ്ങി .....
ഇവന് പിന്നേം പിരി ഇളകിയൊ ....
അരോടൊ ഭയങ്കര ചാറ്റിംഗ് ആണ് അറുപത്തിനാല് പല്ലും കാണിച്ച് ഇളിക്കുന്നും ഉണ്ട് ....... അല്ലെങ്കിൽ ഇവൻ എന്ത് ചെയ്താൽ എനിക്കെന്താ ....... ഹും
ഫുഡ് അടിയും കഴിഞ്ഞ് കുറച്ച് ഉമ്മമ്മയോട് കത്തിയടിച്ച് മുറിയിലേക്ക് കയറുമ്പോൾ അവൻ ഏതൊ പെണ്ണുമായി ഭയങ്കര വീഡിയോ കോളാണ് ... ഞാനത് ശ്രദ്ധിക്കാതെ മുറിയിൽ കയറി അച്ചുവിനും അ ജുവിനും ചാറ്റ് ചെയ്ത് ഉറങ്ങിപ്പോയി
റൂബി എഴുന്നേൽക്ക് ....,,,,, ":
അജു പ്ലീസ് കുറച്ച് സമയം കൂടി പ്ലീസ് ....."
ഡീ ....എഴുന്നേൽകാൻ.... "
എഴുന്നേറ്റപ്പോൾ മസിലൻ തെണ്ടി മുന്നിൽ നിന്ന് ക്ലോസപ്പിന്റെ പരസ്യം കാണിക്കുന്നു ......
ഡോ ..... രാവിലെ തന്നെ തന്നോഡാരാടൊ എന്റെ മുറിയിൽ കയറാൻ പറഞ്ഞെ ......"
രാവിലെയൊ .....ടെം ഉച്ചയായി ....."
അയ്യോ എന്റെ കോളേജ് ക്ലാസ് ...."
ഇനി ക്ലാസൊ .....എവിടത്തെ ക്ലാസ് ....."
അപ്പോൾ തന്നെ ഫോണെടുത്ത് നോക്കി
സൈലന്റാണ് .... അജു കുറേ വിളിച്ചിട്ടുണ്ട്,,,,,
ഞാനിത്തിരി സങ്കടത്തോടെ ഫോൺ ടേബിളിൽ ഇട്ട് ഫ്രഷാവാൻ കബോഡ് തുറക്കാൻ പോയതും അവൻ മുന്നിൽ വന്ന് നിന്നു ,,,,,,
ദേ ..... രണ്ട് ദിവസത്തേക്ക് വന്നതല്ലെ ..... അത് കൊണ്ട് ഇതിലെ കുറച്ച് എന്റെ തിങ്ങ്സ് ഉള്ളത് എടുത്ത് മാറ്റിയിട്ടില്ല',,,,,, അത് കൊണ്ട് ഒരു കാരണവശാലും അത് തുറക്കരുത്',,,,, കേട്ടല്ലൊ ,,,,,
ഞാൻ ഫ്രഷായി ഇറങ്ങി ചായയും കുടിച്ച് മുകളിൽ പോവുമ്പോൾ മസിലൻ താഴേക്ക് പോവുന്നു ,,,,,അപ്പോൾ തന്നെ മുറിയിൽ കയറി അവന്റെ തിങ്ങ്സ് വെച്ച കബോഡ് തുറന്നതും അതിലുള്ള ഒരു ആൽബം കണ്ട് കണ്ണ് തള്ളിപ്പോയി ......
(തുടരും) #📙 നോവൽ
❤റൂബിയ ❤
Part: 14
✒ : Sami
'
@@@@@@@@@@@@@@@@@@@@
അതിലുള്ള ആൽബം തുറന്ന് നോക്കിയതും കണ്ണ് തള്ളിപ്പോയി .....
മസിലന്റെ കുറേ ഫോട്ടോസ് അത്ര പഴയതല്ല .... സ്റ്റഡീടൈം ഉള്ളതാണ് എന്ന് മനസ്സിലായി ....
അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത് .....
അവൻ പഠിച്ചത് മെഡിസിനാണ് ... ആ ഫോട്ടൊ മുഴുവൻ അങ്ങനെയുള്ളതാണ് .....
ഒരു ഡോക്ടർ ആവാൻ പഠിച്ച ഇവനെങ്ങനെ ടീച്ചറായി .....
ആകെ മൊത്തം കൺഫ്യൂഷനായല്ലൊ .......
ഇതാരോടാ ഒന്ന് ചോദിക്ക റമ്പേ......
പെട്ടന്നാണ് എന്റെ കയ്യിൽ നിന്ന് ആരോ ആൽബം തട്ടിയെടുത്തത്
നോക്കുമ്പോൾ മസിലൻ ....
ഒരാളുടെ സാധനം അയാളുടെ സമ്മതമില്ലാതെ എടുക്കൽ അത്ര നല്ല തല്ല ....."
ഞ.... ഞാൻ വെ ..വെറുതെ ...."
മ് ..... ഉരുളണ്ട .... മോഷണവും ഉണ്ടെന്ന് അറിഞ്ഞെങ്കിൽ ഇതൊന്നും ഇവിടെ വെച്ച് പോവില്ലായിരുന്നു ......"
എന്തൊക്കെയൊ തപ്പുന്ന പോലെ എന്നെ ഇടം കണ്ണിട്ട് നോക്കി അത് പറഞ്ഞതും എനിക്ക് കലിയിളകി ....
ഡോ ..... താനെന്താ പറഞ്ഞെ മോഷ്ടിച്ചെന്നൊ.......
അതൊക്കെ നിന്റെ ജോലിയായിരിക്കും ... മൊത്തത്തിൽ നീയൊരു ഉഡായിപ്പാണ് ..... "
എന്ത് ഉഡായിപ്പ് ....."
മെഡിസിന് പഠിച്ച നീയെന്തിനാ ടീച്ചറായി വന്നത് .... സധാരണ ഡോക്ടർ അല്ലെ ആവേണ്ടത് ......."
എന്റെ ചോദ്യം കേട്ടതും ആദ്യം അവനൊന്ന് ഞെട്ടി പിന്നീട് ഒന്ന് പൊട്ടിച്ചിരിച്ചു .....
അ ..... അത്.... എനിക്ക് ഇഷ്ടമല്ല എല്ലാരും നിർബദ്ധിച്ചണ് പഠിപ്പിച്ചത് .... എനിക്ക് വേണ്ടാന്ന് കരുതി ഒഴുവാക്കി ഇതിനിറങ്ങി ....... നമുക്ക് നമ്മുടെ ഇഷടമല്ലെ വലുത് ....."
അവൻ അത് പറഞ്ഞപ്പോൾ എന്തോ ശെരിയാണെന്ന് തോന്നിയെങ്കിലും ചെറിയ കള്ള ലക്ഷണം തോന്നി ......
പിന്നെന്തൊ പതിയെ പതിയെ നല്ല നമ്മൾ കൂട്ടായി
വൈകുന്നേരം പുറത്ത് ഗാർഡനിൽ ഇരിക്കുമ്പോൾ അവനും കൂടെ വന്നു ......
റൂബി ഞാനൊരു കാര്യം ചോദിക്കട്ടെ ....."
എന്താ ...."
എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാണ് ....
നിന്നെ എന്റെ പാതിയാക്കട്ടെ
അത് ... ഞാ .... ഞാൻ .... എനിക്ക് ....
ഞാൻ എന്ത് പറയണമെന്നറിയാതെ ബബ്ബബ്ബ അടിക്കുന്നത് കണ്ട് കയ്ക്കൊണ്ട് തടഞ്ഞു..,,,,,,'
ഇപ്പോൾ വേണ്ട .....
നന്നായി ആലോചിച്ച് എനിക്ക് മറുപടി തരണം ഇന്ന് തന്നെ..... "
അവനതും പറഞ്ഞ് പോയതും ഞാനവിടെ തന്നെ ഇരുന്നു ......
അവനെ ഇഷ്ടമാണൊ എന്ന് ചോദിച്ചാൽ അതെ അല്ലെങ്കിൽ അല്ല ... ഞാനോരാടാ ചോദിക്കേണ്ടത് .....
ഉപ്പച്ചിയെ ഓർമ്മ വന്നതും ഞാൻ ഫോണെടുത്തപ്പോൾ അജുവിന്റെ നമ്പർ കണ്ടതും എന്തോ പേടി തോന്നി ... അവനെന്ത് പറയും എങ്ങനെ പ്രതികരിക്കും ..... ചിലപ്പോൾ അവൻ വേണ്ടെന്ന് പറഞ്ഞാൽ എനിക്ക് അവനെ വിട്ട് പോവാൻ കഴിയുമൊ ......
ആകെ ചിന്തിച്ച് വട്ടായതും ഉപ്പച്ചിയെ വിളിച്ച് കാര്യം പറഞ്ഞു ......
" നീ .... നിന്റെ മനസ്സിനോട് ചോദിക്ക് എന്നിട്ട് എന്ത് തോന്നുന്നൊ അത് പോലെ പറഞ്ഞോളൂ .... എന്ത് ആയാലും ഉപ്പച്ചി കൂടെയുണ്ട് ....."
ഉപ്പച്ചിയുടെ മറുപടി കേട്ട് ആകെ തല പെരുക്കുന്നത് പോലെ തോന്നി .... അവസാനം അവനിക്കുള്ള മറുപടിയുമായി അകത്തേക്ക് നടന്നു നേരെ അവന്റെ മുറിയിൽ കയറി ......"
ആരോടൊ ഫോണിൽ സംസാരിക്കുന്ന അവൻ പെട്ടന്ന് എന്നെ കണ്ടതും ഞെട്ടിത്തിരിഞ്ഞ് നോക്കി ... എന്നിട്ട് ഒന്ന് ചിരിച്ച് ഫോൺ കട്ട് ചെയ്തു ... "
ഹാ ..... വന്നോളൂ ... എന്തായി മറുപടി റെഡിയായൊ ,,,,, "
അത് പിന്നെ .... ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ..... ഒറ്റയഡിക്ക് ഇഷ്ടാണൊആണൊ അല്ലെയൊ എന്നൊക്കെ ചോദിച്ചാൽ ഞാനെന്താ പറയ ..... നമുക്ക് നല്ല ഫ്രൻഡാവാം എന്നിട്ട് പരസ്പരം മനസ്സിലാക്കിയ ശേഷം ഒന്നൂടി ആലോചിക്കാം .... അതല്ലെ നല്ലത് ....."
അപ്പോൾ തന്നെ അവൻ തോള് പൊക്കി ചിരിച്ചു
യാ ....ഓക്കെ .... അപ്പോൾ ഫ്രൻസ് ....."
അവൻ കയ് നീട്ടിയപ്പോൾ മടിച്ചാണെങ്കിലും ഞാൻ കയ് കൊടുത്തു .....
അവന്റെ സ്പർശനം പോലും എന്റെ ഹൃദയത്തിൽ സ്പാർക് പോലാണ് ...
അവനോട് ബയ് പറഞ്ഞ് റൂമിൽ വന്ന് കതകടച്ചു ......
എന്തൊ എന്റെ തീരുമാനം തെറ്റിയൊ ..... അവനോട് നോ പറഞ്ഞാൽ മതിയായിരുന്നു .... എന്നൊക്കെ മനസ്സിൽ നിന്ന് ആരോ പറയുന്ന പോലെ .....
ഞാൻ വേഗം അവിടെ ഇരുന്ന് കണ്ണടച്ചു ... മനസ്സിൽ മുഴുവൻ അ ജുവിന്റെ മുഖമായിരുന്നു ....,,,,,,
@@@@@@@@@@@@@@@@@@@@
അങ്ങനെ ഒക്കെ സംഭവിച്ചതിൽ ആകെ വട്ട് പിടിച്ച് നിൽകുമ്പോഴാണ് പ്രതീക്ഷിക്കാതെ അവളെ ഇവിടെ കണ്ടത് പെട്ടന്ന് സ്വപനം ആണെന്ന് വരെ തോന്നി ......
അവളെ അവൾ പോലുമറിയാതെ ഞാൻ ശ്രദ്ധിച്ച് കൊണ്ടിരുന്നു ....
ഒരു കൊച്ച് കുഞ്ഞിന്റെ ഭാവമാണവൾക്ക് എന്ന് തോന്നിപ്പോവും അത്രക്ക് ക്യൂട്ടാണ്,,,,'
അവളെ ദേശ്യം കാണാൻ അതിലും മൊഞ്ചാണ് അത് കാണാനാണ് അവളെ ചൊടിപ്പിച്ച് കൊണ്ടിരിക്കുന്നത്......
പതിയെ പതിയെ ഞാനവളോട് കൂട്ടായി ....
അവൾ നല്ല മൂഡിലാണെന്ന് തോന്നിയതും ഞാൻ എന്റെ മനസ്സ് തുറന്നു അതിനവളുടെ മറുപടി നല്ല പ്രതീക്ഷയുണ്ട് ......"
എനിക്ക് ഒരു ലക്ഷ്യമുണ്ട് അത് നേടാൻ കഴിയുമെന്ന പ്രതീക്ഷ .....
@@@@@@@@@@@@@@@@@@
നിർത്താതെയുള്ള വാഡ്സാപ്പ് നോട്ട് ഫിക്കേഷൻ കേട്ടാണ് ചിന്തയിൽ നിന്ന് ഞെട്ടിയത് .....
അപ്പോൾ അജുവും അച്ചുവും ഞാനും മാത്രമുള്ള ഗ്രൂപ്പിൽ കയറി എന്നെ തെറി വിളിക്കാണ് ...,,,,,,
നമ്മളെ കാണാഞ്ഞിട്ടുള്ള പുകിലാണ് ,,,,,
ആദ്യം അജുവിന്റെ പരാതിയും കലിപ്പും രാവിലെത്തെ സൈലൻറും പിന്നെ ഒരു വിവരവും ഇല്ലാത്തതിന്റെ സങ്കടവും എന്നെ കാണാത്തതിലുള്ള പ്രാന്തും ഒക്കെയാണ് ,,,,,
അതിന് അവനെ നന്നായി പതപ്പിച്ചപ്പോൾ അച്ചുവിന് കുശുമ്പും ആയി .....
അവനെ നമ്മള് രണ്ടാളും സെന്റിയ ഡിച്ച് കരയിച്ചപ്പോഴാണ് അവൻ ഒരു കാര്യം പറഞ്ഞത്
അവന് കോളേജിലെ ഇന്നലെ ലൈബ്രറിയിൽ വെച്ച് കണ്ട ഒരു പെൺകുട്ടിയോട് എന്തോ ഫീലിംഗ് തോന്നുന്നു ന്ന് ,,,,
അതിന് നമ്മുടെ അഭിപ്രായം അറിയാനാണ് ചോതിച്ചത്,,,,,
അത് കേട്ടതും എന്റെ കണ്ണ് നിറയാൻ തുടങ്ങി ഹൃദയത്തിൽ ഒരു ഭാരം കേറ്റിയ ഫീൽ
അവൻ അത് പോലും ആദ്യം ഞങ്ങളുമായി ഷേർ ചെയ്തു എന്നിട്ടും ഞാനൊ ..... എന്റെ അജു വിനോട് പോലും ഒന്നും പറയാതെ ......
പരമാവധി സങ്കടം അടക്കി അവനോട് പെണ്ണിനെ പറ്റി ചേദിച്ചറിഞ്ഞു വെങ്കിലും ഒന്നും മനസ്സിലായില്ല .....
അവസാനം ഉമ്മമ്മ വരുന്നുണ്ടെന്ന് പറഞ്ഞ് തടിയൂരി മുഖം പൊത്തിക്കരഞ്ഞു ......
പിന്നെ ഒന്നും നോക്കാതെ അജുവിനെ വിളിച്ചു,,,,,,
മനസ്സ് തുറന്ന് ഒന്ന് സംസാരിക്കാൻ വേണ്ടി ...
(തുടരും)
ലെഗ്ത് കുറവാണ് എന്നറിയാം .... മോൾക്ക് പനിയാണ് നിങ്ങളെ ഓർത്ത് എഴുതിയതാണ് ... നെക്സ്റ്റ് പെട്ടന്ന് എഴുതാം .'.. #📙 നോവൽ
❤റൂബിയ❤
Part: 15
✒ : Sami
@@@@@@@@@@@@@@@@
ആദ്യറിങ്ങിന് തന്നെ അവൻ ഫോണെടുത്തു ,,,,,
നേരിട്ട് കണ്ട് സംസാരിക്കാം, അതാണ് നല്ലതെന്ന് തോന്നിയതും അവനോട് ഇങ്ങോട്ട് വരാൻ പറഞ്ഞ് കോൾ കട്ടാക്കി ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിന്നു ....
അവനോട് എന്ത് പറയും എങ്ങനെ പറയുമെന്ന് ഓർത്ത് ആകെ തല പുകച്ച് പ്രാന്തായപ്പോൾ ശ്വാസം നീട്ടി ഒന്ന് റിലാക്സായി താഴേക്ക് നോക്കിയപ്പോൾ എന്നെ നോക്കി ഇളിക്കുന്ന മസിലനെ കണ്ടതും വേണൊ വേണ്ടയൊ എന്ന രീതിയിൽ ഒന്ന് ചിരിച്ച് കൊടുത്തു ......
ദൂരെ നിന്ന് അജുവിന്റെ... ബുള്ളറ്റ് വരുന്നത് കണ്ടപ്പോൾ തുള്ളിച്ചാടി താഴേക്ക് പോയി .....
എന്റെ ഓട്ടം കണ്ട് നെറ്റി ചുളിച്ച് നോക്കുന്ന സാറാ രാക്ഷസിയെ പുഛിച്ച് തള്ളി പുറത്തേക്ക് ഓടി .....
ഗേറ്റ് കടന്ന് വന്ന അജു വിനെ ഇറുക്കി കെട്ടിപ്പിടിച്ചു .....
റൂബീ ...... സത്യം പറയാലൊ നിന്റെ കോൾ വരാതിരുന്നപ്പോൾ എനിക്ക് വല്ലാതായി എപ്പോഴും ഈ ദിവസം നീ വിളിച്ച് എന്നെ ഓർമിപ്പിക്കുന്നതല്ലെ ,,,,,,,
ഞാൻ ഒരു നിമിഷം ഞെട്ടി അവനെ നോക്കി ........
അപ്പോഴാണ് നാളെ അച്ചുവിന്റെ ബേർത്തി ഡേ ആണെന്ന കാര്യം ഓർമ വന്നത് ,,,,,,,
എനിക്കെന്താണ് ഈ സംഭവിക്കുന്നത്
എല്ലാ സ്പെഷൽ ഡേകളും ഓർത്ത് വെച്ച് സർപ്രെസ് തയ്യാറാക്കാറ് ഞാനാണ് ..... എന്നിട്ടും ആദ്യമായാണ് ഇങ്ങനെ മറക്കുന്നത് .....
റൂബീ നീയെന്താ ഈ ആലോചിക്കുന്നത് ....."
അത് പിന്നെ ....... അജു .. ഞാ...ൻ "
നോക്ക് .... റൂബീ ....നിനക്ക് വേറെന്തെങ്കിലും പറയാനുണ്ടാെ ....."
അവനത് ചോദിച്ചപ്പോൾ തലയാട്ടി ഉണ്ടെന്ന് പറഞ്ഞതും .... മസിലൻ എന്റെ മുന്നിൽ വന്ന് അവന് നേരെ കയ് നീട്ടിയതും ഒന്നിച്ചായിരുന്നു......
@@@@@@@@@@@@@@@@@@
നമ്മളെ പെണ്ണ് ബാൽകണിയിൽ നിന്ന് നക്ഷത്രം എണ്ണുന്നതും വായിനോ നോക്കി നിൽക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ അവളെന്നെ കണ്ടത് .....
അവളെ നോക്കി ചിരിച്ചപ്പോൾ പെണ്ണ് ജാഡ കേറ്റിയ ഇളി തന്നു .....
അവളിൽ നിന്ന് അത്രയെങ്കിലും കിട്ടിയ സ്ഥിതിക്ക് വായിനോട്ടം കണ്ടിന്യൂ ചെയ്യുമ്പോഴാണ് പെണ്ണ് വാണം വിട്ട പോലെ ഓടുന്നത് ......
ഗെയിറ്റിന്റെ അടുത്ത് അജുവിന്റെ വണ്ടി കണ്ടപ്പോൾ അവളെ സന്തോഷം കണ്ടപ്പോൾ സത്യം പറഞ്ഞാൽ അസൂയ പിടിച്ച് അവനെ തല്ലിക്കൊല്ലാൻ വരെ തോന്നി .....
മൊത്തത്തിൽ ഹീറ്റായി നിൽക്കുമ്പോഴാണ് അവളുടെ വല്ലാത്ത കെട്ടിപ്പിടീം സംസാരവും .......
ഇവനെന്നെ മിക്കവറും ഒരു കൊലപാതകി ആക്കും ..... നമ്മള് എങ്ങനേലും കരക്ക് അടുപ്പിക്കാൻ നോക്കുമ്പോൾ അവൻ ഇടക്ക് വന്നോളും .....ഹും ...."
ഞാൻ അവരെ ഇടയിൽ കയറി ഹായ് പറഞ്ഞതും .... അവന്റെ മുഖത്ത് വന്ന ഞെട്ടൽ കണ്ട് ' എനിക്ക് വല്ലാത്ത സന്തോഷം തോന്നി ... അവൾ എന്നെ ഇവിടെ കണ്ടത് പറഞ്ഞിട്ടില്ല .....,,,
എന്താ അജു ഇങ്ങനെ നോക്കുന്നെ.... ,?
ഏയ് ..... ഒന്നൂല്ല ... സാ .... സാറെന്നാ ഇവിടെ ....."
എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലെ....
ദേ .... ഇവളും എന്നെ കണ്ടപ്പോൾ സൈം എക്സ്പ്രഷൻ ആയിരുന്നു ,,,,, ഞാനിവിടെത്തെ ഒരു റിലേറ്റീവായി വരും .... സാറാന്റിയുടെ ബ്രദറിന്റെ മകനാണ് ....."
അത് കേട്ടതും അവൻ അവളെ നോക്കി
തലയാട്ടി ..... അവളാണെങ്കിൽ കാര്യമായി അവന്റെ ഫോണിൽ എന്തോ തിരയാണ് .....
ഞാനവനെ അകത്തേക്ക് വിളിച്ചതും അവൾ അപ്പോൾ തന്നെ ഫോൺ അവനെ ഏൽപ്പിച്ച് പറയുന്നത് കേട്ട് അവളെ പിടിച്ച് കൊല്ലാ,,,,,ൻ .......അത്രക്ക് വേണ്ടല്ലെ കൊല്ലണ്ട അവളോട് കലിപ്പ് തോന്നി ....
"ഏയ് ..... വേണ്ട ,,,, ഞങ്ങൾ ഒന്ന് പുറത്ത് പോവാണ് ,,,, അതിന് വേണ്ടി ഞാൻ വിളിച്ചിട്ട് വന്നതാണിവൻ ',,, ഒന്ന് ഉമ്മാമ്മയോട് പറയണം കേട്ടൊ.,,,,, "
അതും പറഞ്ഞ് അവന്റെ പിറകിൽ ചാടിക്കയറി പോവുന്ന അവളെ നോക്കി .... ഡാഷ് പോയ പോലെ നിൽക്കുമ്പോഴുണ്ട് .... സാറാന്റി വരുന്നു ......
" യോഗല്യ അമ്മിണിയേ ആ പായ മാടക്കി വച്ചോളൂ..........."
വന്നതും എന്നെ ആക്കിച്ചിരിച്ച് പറയുന്ന കേട്ട് ..... കലിപ്പിൽ അവരെ നോക്കി ......
"എല്ലാം കണ്ട് മാതാശ്രി ഇവിടെ ഉണ്ടായിരുന്നല്ലെ .....
എന്നിട്ടും ഭാവി മരുമകൻ ഇങ്ങനെ പെരുവഴിൽ നിൽകേണ്ട വന്നില്ലെ ......"
"അതിന് എന്നോട് ചൂടായിട്ട് എന്തിനാ ....."
ഞാനിത്തിരി സാഡ് എക്സ്പ്രഷൻ മുഖത്ത് വാരി വിതറി ....
പിന്നാരോട് ചൂടാവണം ..... പക്വതയില്ലാത്ത മനസ്സിൽ ഒരു പാട് മോഹങ്ങൾ കുത്തിക്കയറ്റി ഒടുവിൽ ഒരു പ്ലേറ്റ് ബിരിയാണി തിന്ന് പോവാൻ പറഞ്ഞാൽ ..... പോവാണാെ ഞാൻ .... പറ ..... പോവണൊ ... ഞാൻ ,,,,, "
നീ എവിടേം പോണ്ട ഇവിടെ തന്നെ നിൽക് ..... നേരാവണ്ണം അവളെ പ്രേമിച്ച് ചാക്കിലാക്കിയെങ്കിൽ ...... ഇപ്പം അത് പോലെ നിന്റെ പിറകിൽ ഇരുന്ന് പോയെനെ അവൾ......,,,,,, "
ആഹാ ..... പറയാൻ എന്തെളുപ്പം ...... അത് നിങ്ങളെ സന്തതിയാണ് മിക്കവാറും അവളെന്നെ ബാലൻ കെ നായർ ആക്കും ...... "
ഡാ ..... ഡാ....."
എന്താ ചെയ്യാ ...... വിധി ....."
അതും പറഞ്ഞ് ഞാൻ മുറിയിലേക്ക് വിട്ടു ......
@@@@@@@@@@@@@@@@@@@@
ശരിക്കും മസിലൻ ഇടക്ക് വന്നതും എനിക്ക് പ്രാന്തായി .....
അവനെ ഇവിടെ കണ്ടാൽ അജുവിന്റെ പ്രതികരണം എന്നാവും എന്ന പേടി കാരണം .... ഞാൻ അജൂ ന്റെ ഫോണെടുത്ത് വെറുതെ തോണ്ടി കൊണ്ട് നിന്നു .....
അപ്പോഴാണ് അവന്റെ വക സൽക്കാരത്തിന്റെ ക്ഷണം .... എങ്ങനേലും അവന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാനാണ് അജൂനെ കൂട്ടി സ്കൂട്ടായത് .........
പക്ഷെ വണ്ടിയിൽ കയറിയത് മുതൽ അവൻ ഒന്നും മിണ്ടുന്നില്ല .....
അജൂ ......."
മ്......
നീയെന്താ .... മിണ്ടാത്തെ ......"
ഏയ് ..... ഒന്നൂല്ല .... "
"മ് ' ....ഞാൻ..... അവന്റെ കാര്യം കൂടി പറയാനാണ് നിന്നെ വിളിച്ചത് ..... ശരിക്കും അവനെ ഫേസ് ചെയ്യാനുള്ള മടി കാരണമാണ് രണ്ട് ദിവസം ഉമ്മമ്മന്റെ അടുത്തേക്ക് വന്നത് .... അപ്പഴാണ് ഇവിടേം അവൻ ..... ആദ്യം ഒക്കെ ഉടക്കായിരുന്നു പക്ഷെ നേത്തെ സോറി പറഞ്ഞു ഫ്രൻസായി..... "
ഞാൻ പറയുന്നത് ഒക്കെ അവൻ മൂളി കേട്ടു എന്നല്ലാതെ വേറെ പ്രതികരണം ഒന്നും കാണാത്തപ്പോൾ തൽകാലം ആ വിഷയം വിട്ട് അടുത്ത് കണ്ട കൂൾബാറിലേക്ക് കയറാൻ പറഞ്ഞു ,,,,,,
അവന്റെ മുഖത്ത് നല്ലതെളിച്ചം കാണാതായപ്പോൾ വല്ലാത്ത സങ്കടം തോന്നി ....
ഞാൻ മസിലന്റെ കാര്യം മറച്ച് വെച്ചത് കൊണ്ടാണല്ലൊ എന്നോർത്തതും.... ഞാൻ വേഗം അച്ചുവിന്റെ കാര്യം എടുത്തിട്ടു
" അജൂ.....നമുക്ക് അച്ചുവിന് ഒരു ബഡാ സർപ്രെസ് തന്നെ കൊടുക്കണം ,,,,, "
" എന്ത് സർപ്രെസ്..... "
ഞാനവനോട് എനിക്ക് തോന്നിയ ഐഡിയ പറഞ്ഞു... അവനതിന്റെ ഒകെ പറഞ്ഞു തംസപ്പ് അടിച്ചു .....
പക്ഷെ റൂബീ നമ്മള് ഇന്ന് തന്നെ അങ്ങോട്ട് എത്തില്ലല്ലെ പ്ലാനിംഗ് പോലെ നടക്കൂ ....."
അതൊക്കെ നടക്കും .... എന്നാലും ബാക്കി
അതെ പോവണം..... ആദ്യം ഉപ്പച്ചിയോടും നിന്റെ മമ്മയോടും ഒക്കെ പോവാനുള്ള സമ്മതം വാങ്ങ് ..... "
അത് വാങ്ങാം പിന്നെ .......
പിന്നെ എല്ലാത്തിനും നമ്മുടെ അച്ചുവിന്റെ അശ്വിനി അമ്മ ഉണ്ടാവുമ്പോൾ നമ്മൾ എത്ക്ക് കവലപ്പെടണം തമ്പീ ......"
എന്നും പറഞ്ഞ് ഇളിച്ചതും അവൻ ഓഹ് എന്നും പറഞ്ഞ് തലയാട്ടി .....
പതിയെ പതിയെ അവന്റെ മൂഡ്മാറി പഴയ പോലെ എയർ പിടുത്തംവിട്ട് ഫ്രീയായി സംസാരിക്കാൻ തുടങ്ങി.....
അവിടന്ന് ഇറങ്ങി കുറച്ച് അപ്പുറത്ത് പാർക്കിൽ ഇരുന്ന്
ഉപ്പച്ചിയെ വിളിച്ച് കാര്യങ്ങൾ സെറ്റാക്കി.... പിന്നെ അജൂ ന്റെ വീട്ടിലും കൂടെ അശ്വനി അമ്മയേം വിളിച്ച് മൊത്തം പ്ലാൻ ചെയ്ത് ഒരു നെടുവീർപ്പിട്ട് .... അടുത്തുള്ള കടയിൽ നിന്ന് ഒരു പോപ് കോണും വാങ്ങിതിന്ന് തിരിച്ചു വന്നു ......
ഡാ....അജു.... ഇനിയാണ് ശരിക്കും പ്രശ്നം ..... ഉമ്മ മ്മയെ പറഞ്ഞ് സമ്മതിപ്പിക്കേണ്ടെ ....."
അതൊന്നും ടെൻഷനാവേണ്ട..... നമ്മള് പോവുന്നു.... കാലിൽ വീഴുന്നു .....,,,, സമ്മതം വാങ്ങുന്നു രാത്രി തന്നെ ഇവിടെന്ന് വിടുന്നു ......"
എങ്ങനായാലും നോക്കാം....."
വീട്ടിലെത്തിയതും മുന്നിൽ നമ്മളെ രാക്ഷസി നിൽക്കുന്നു അത് കാര്യമാക്കാതെ അജൂ ന്റെ കയ്യും പിടിച്ച് ഉമ്മമ്മയുടെ അടുത്തേക്ക് വിട്ടു .....
അപ്പോഴുണ്ട് മസിലൻ ഉമ്മമ്മയുടെ മടിയിൽ കിടന്ന് ഭൂലോക കത്തി .....
ഞങ്ങളെ കണ്ടതും ഇളിച്ച് കൊണ്ട് എഴുന്നേറ്റു ......
ഞാൻ ഉമ്മമ്മയോട് പോവേണ്ട കാര്യം പറഞ്ഞപ്പോൾ ഉമ്മ മ്മയും രാക്ഷസിയും മസില നെ നോക്കി വല്ലാത്ത ചിരിയും ചുമയും ..... മസില ന്റെ മുഖത്ത് വല്ലാത്ത ഒരു എക്സ്പ്രഷനും
ഇവിടെ എന്തോ കാര്യമായി ചീഞ്ഞ് നാറുന്നുണ്ട് ....
ഞാൻ അജുവിനെ നോക്കിയപ്പോർ എന്റെ അതേ അവസ്ഥയിൽ ഇതൊക്കെ കണ്ട് വായും പൊളിച്ച് നിൽക്കുന്നുണ്ട് ....
ഞാനവന്റെ കാലിനിട്ട് ഒന്ന് കൊടുത്ത് പറയ് എന്ന് പറഞ്ഞതും അവനും ചോദിക്കാൻ തുടങ്ങി ......
ഒടുക്കം ഉമ്മാമ്മ പറഞ്ഞ മറുപടി കേട്ട് ഞാൻ അപ്പോൾ തന്നെ
Noo.... .. "
പറഞ്ഞു .....
(തുടരും) #📙 നോവൽ
https://b.sharechat.com/KfAiZwsiI0?referrer=whatsappShare

0 Comments
Post a Comment