Part: 6/11
✒: Sami
@@@@@@@@@@@@@@@@
*
ഓഫീസിലേക്ക് കയറുമ്പോൾ തന്നെ കണ്ടത് സാറാന്റി മൂക്കത്ത് കണ്ണടയും വെച്ച് ലാപ്പിൽ എന്തോ കൊത്തിപ്പെറുക്കലാണ് ..... എന്നെ കണ്ടതും കണ്ണട ശരിയാക്കി പുഞ്ചിരിച്ചു....
ഞാൻ ചെയർ വലിച്ചു ഇരുന്നുകൊണ്ട് പറഞ്ഞു ..
"വെറുതെയല്ല പിള്ളേർ കിളവിന്ന് വിളിക്കുന്നെ.. വയസ്സ് മുപ്പത്തിഅഞ്ചു കഴിഞ്ഞതെ ഉള്ളൂ കാണാൻ ഒരു പഴഞ്ചൻ സാറ ബീഗം ......."
ഡാ... ഡാ ...''എന്നെ ' എല്ലാരും അങ്ങനെ വിളിക്കാറില്ല ....."
അത് മനസ്സിലായതും ഞാനൊന്ന് തലയാട്ടിച്ചിരിച്ചു ....
ഈ സാറ വലിയ സംഭവാട്ടൊ .... പഠിക്കാൻ സമ്മതിക്കാതെ വീട്ടുകാർ കെട്ടിക്കുന്നു യുദ്ധം ചെയ്ത് വീണ്ടും സ്വപനം നേടിപിടിക്കുന്നു.... ഇതാ ഈ കാമ്പസിന്റെ ഭരണ സ്ഥാനത്ത് ഇങ്ങനെ ഇരിക്കുന്നു ....."
'
"ഡാ ..... നീ കളിയാക്കുകയാണൊ ......."
അയ്യോ .... അല്ല ചില സത്യം പറഞ്ഞതാണ് ...."
പക്ഷെ ആ യുദ്ധത്തിൽ സാറ വിജയിച്ചപ്പോൾ സാറ തോറ്റിരുന്നു വല്ലാത്ത തോൽവി..... "
ഒഴുകിയ കണ്ണീർ കണ്ണട ഊരി തുടച്ച് കൊണ്ട് അത്രയും പറഞ്ഞതും ...
അയ്യേ ..... അതൊക്കെ ശരിയാക്കാനല്ലെ ഞാൻ വന്നത് ഇനി കണ്ടൊ സാറാ ബീഗത്തിന്റെ തോൽവി അല്ലെങ്കിൽ നഷ്ടം റൂബിയ ഇഷാഖ് എന്ന മകൾ ഉമ്മ എന്നും വിളിച്ച് കെട്ടിപ്പിടിക്കുന്ന ഒരു ദിവസം അടുത്തിരിക്കുന്നു ....."
@@@@@@@@@@@@@@@@@@@@
ആഹാ .... എന്ത് നല്ല നടക്കാത്ത മോഹം .... ആ താടകയെ എന്റെ ഉമ്മയുടെ സ്ഥാനത്ത് കാണുന്നതിലും അന്തസ് വല്ല പ്രോസിറ്റ്യൂട്ടിന്റെ മകളാണെന്ന് പറയുന്നതാണ് ..... "
റൂബി കൂൾ ...കൂൾ അച്ചു വിവരവും ബുദ്ധിയും ഇല്ലാതെ ഒരു പൊട്ടത്തരം പറഞ്ഞതിന് നീയെന്തിനാ ഇങ്ങനെ ചാടിക്കടിക്കുന്നെ ..." '
ഒന്നടങ്ങ്....''
മ് ....
ഓഹ് നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലല്ലെ ....
ഉച്ചയ്ക്ക് പുറത്ത് ഇറങ്ങിയപ്പോൾ അച്ചു പറഞ്ഞു അവന്റെ അമ്മ എനിക്ക് spcl കൊണ്ട് തന്നിട്ടുണ്ടെന്ന് ......
നോക്കുമ്പോൾ നല്ല ടേസ്റ്റിലഡു അത് കഴിക്കുമ്പോൾ ഞാൻ പറഞ്ഞു നിന്റെ അമ്മയുടെ കൂടെ കൂടിയാൽ ഇത് പോലെ എന്നും തട്ട് പൊളി ഫുഡ് തട്ടാമെന്ന് ..... അതിന് തെണ്ടി പറയാ ആതാടകയെ ഉമ്മയായി സ്വീകരിച്ച് കൂടെ പോവാൻ....."
"ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് .... അന്ന് സാജിയാന്റി പറയുന്ന കേട്ടതല്ലെ.... സാറ ഇവളെ പോലെ നല്ല ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടുകയും അത് ഉണ്ടാക്കുകയും ആരെങ്കിലും നല്ല ഫുഡ് കൊടുത്താൽ അവരെ പിന്നെ വിടാറും ഇല്ലെന്ന് ....."
തെറ്റുണ്ട് ഇവൾ വെട്ടി വിഴുങ്ങുന്നതല്ലാതെ ഒരു കട്ടൻ ചായ സ്വന്തമായി വെച്ച് കുടിക്കുല...."
അജുവാണ് ,,,,,,
അങ്ങനെ പറയരുത് ഞാൻ ബുൾസെ ഉണ്ടാക്കാറില്ലെ ....."
ബുൾസെ ... ഹൊ .... അത് വലിയ കാര്യമല്ലെ .. "
ഞാനവരോട് പിണക്കം നടിച്ച് സ്പീഡിൽ നടന്നതും അവര് രണ്ടും പിന്നാലെ എത്തി .....
"ഡീ ..... അമ്മ നിനക്ക് വേറൊരു spcl കൊണ്ട് വന്നിട്ടുണ്ട് വേണേൽ പിടി ...."
നോക്കുമ്പോൾ നല്ല ബിരിയാണി ഫുഡ് നമ്മളെ ബലഹീനതയായോണ്ട് ....... അവർകൊന്ന് ഇളിച്ച് കാണിച്ച് അതും വാങ്ങി സ്ഥിരം സ്ഥലമായ ഗ്രൗണ്ടിലേക്ക് വിട്ടു ......
"ഡാ അജു എനിക്ക് ചിന്ന ഡൗട്ട്'......" അച്ചുവാണ് ,,,,,,
എന്താ ...."
ഈ രാക്ഷസിയും സാജിയാൻറിയും നല്ല കൂട്ടായിരുന്നല്ലെ ......"
അന്നെന്നാ തോന്നുന്നെ ....."
പിന്നെന്താ ഇപ്പോൾ കോൺടാക്ട് ഇല്ലാത്തെ ..... സാജിയാൻറിയുടെ സംസാരത്തി ൽ എന്തെങ്കിലും ശത്രുത ഉള്ളതായി തോന്നുന്നുമില്ല ..... ഇത് വരെ കേട്ടറിവും ഇല്ല " '
ആർക്കറിയാം ..... നിനക്ക് വേറെ പണിയില്ലെ നടക്ക് ...."
@@@@@@@@@@@@@@@@@@
ഇല്ല അവളെന്നെ ഉമ്മാന്ന് വിളിക്കാൻ പോയിട്ട് അങ്ങനെ കരുതുക പോലും ഇല്ല '..... അവൾക്ക് സാജി മമ്മയുണ്ട് അതാണ് അവളെ ഉമ്മ ......."
ഇതിനേയാണ് സാറാന്റി കുശുമ്പ് എന്ന് പറയുക ..... ഭർത്താവിന്റെ ഓൾഡ് കാമുകി മകളെ സ്നേഹിച്ചതിന്റെ നമ്പർ വൺ കുശുമ്പ് ....."
"ഡാ ..... സഫീ നിനക്ക് തമാശ കുറച്ച് കൂടുന്നുണ്ട് ......"
'
ഈ സഫി നമ്മള് തന്നെയാട്ടൊ ..... വാഹിദ് മുസാഫിർ ചുരുക്കി ഇവർ വിളിക്കുന്നതാണ് ....
പിന്നെ എന്റെ ലൈഫ് തന്നെ തമാശയാക്കാനാണല്ലൊ ആന്റി ഇങ്ങോട്ട് കെട്ടിച്ചത് .... എനിക്ക് തങ്കം പോലൊരു മോളുണ്ട് അവളെ ഒന്ന് പ്രേമിച്ച് കെട്ടി നീ എനിക്ക് തിരിച്ച് താ എന്ന് പറഞ്ഞപ്പോൾ ഓടിച്ചാടി വന്നതാണ് ..... പക്ഷെ ഇത് പോലൊരു ആറ്റംബോംബ് ആണെന്ന് ഞാനറിഞ്ഞൊ ......"
എന്റെ സംസാരം കേട്ട് ആന്റി പൊട്ടിച്ചിരിച്ചു ......
ചിരി വരുന്നുണ്ടല്ലെ ...... ഫസ്റ്റ് ഡേ ഷർട്ടിടാതെ നടത്തി .... ഇന്ന് ക്ലാസിലൊന്ന് വരണം മൊത്തം അലമ്പ് .... എടുത്ത് പുറത്തിട്ടപ്പോൾ അവിടെ വിഷ്ണുലോകം എന്ന അവസ്ഥ ......"
ഞാൻ കണ്ടിരുന്നു .... "
എല്ലാം കാണണം ..... അവളെന്നെ തല്ലി കൊന്നിൽ അപ്പോഴും കാണണം .... അല്ല പിന്നെ ....... നിങ്ങൾ അവളോട് ചൂടാവുന്നത് കൊണ്ടാണ് അവൾ അങ്ങനെ ബീഹേവ് ചെയ്യുന്നെ അവളെ ഒന്ന് സ്നേഹിക്ക് ....."
അതൊന്നും വില പോവില്ല എല്ലാം അഭിനയമാണെന്നെ പറയൂ ....' "
അതൊക്കെ വിട് ഭക്ഷണം കഴിച്ചൊ ...."
ഇല്ല ....."
എന്നാ വാ .... ഒന്നിച്ച് പോവാം ...."
നമ്മള് പുറത്ത് ഇറങ്ങി ഗ്രൗണ്ട് വഴി കാന്റീനിലേക്ക് പോവുമ്പോഴുണ്ട് അവളും ടീമും മരച്ചുവട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു .... അടിയും ഇടിയും ഒക്കെയായി അവരുടെ കൂടെ അവൾ എത്ര ഹാപ്പിയാണ് ..... അതൊക്കെ കണ്ണിരോടെ നോക്കി കാണുന്ന സാറാന്റിയെ കണ്ടപ്പോൾ എന്തോ പെടച്ചിലാണ് .......
@@@@@@@@@@@@@@@@@@
എന്തോ ഇന്ന് കറങ്ങാനുള്ള മൂഡ് ഇല്ലാത്തോണ്ട് അജൂനെ ചുറ്റിപ്പിടിച്ച് വീട്ടിലേക്ക് വിട്ടു ..... നമ്മളെ തൊട്ടുപിറകെ നമ്മളെ മസിലൻ വരുന്നുണ്ടായിരുന്നു .....
വീട്ടിലെത്തിയതും ഉപ്പച്ചിയെ വിളിച്ച് കത്തിയടിച്ച് ഫുഡും തട്ടി ബെഡിലേക്ക് വീണു ......
അപ്പോഴുണ്ട് ഉമ്മമ വിളിക്കുന്നു ... സ്ഥിരം പരാതി തന്നെ വീട്ടിലേക്ക് പോവാഞ്ഞിട്ട് ..... രണ്ട് വർഷമായി ഞാൻ പോവാത്തത് ..... കാണാൻ തോന്നുമ്പോൾ ഇങ്ങോട്ട് വരും .....കാരണം രാക്ഷസി തന്നെ അതിന്റെ ഉമ്മയാണ് ഈ ഉമ്മമ്മ .... ഈ രാക്ഷസി നമ്മളെ എല്ലാം വിട്ട് പോയിട്ടും ഉമ്മമ്മ വന്നിരുന്നു പക്ഷെ എന്നെ ഉപ്പച്ചി കൊടുത്തില്ല ..... കുറേ കേസൊക്കെയായി നടന്നു പക്ഷെ ഉപ്പച്ചി തന്നെ ജയിച്ചു ..... ഒരു വർഷം തീരെ നിവർത്തിയില്ലാതെ ഊട്ടിയിലെ ബോഡിംഗിൽ ആക്കി ..... ശരിക്കും ജയിൽ വാസം .... അവിടന്ന് വന്ന എന്റെ കോലം കണ്ട് പിന്നീട് ഒരു മദ്യസ്ഥ ചർച്ചയിൽ മാസത്തിൽ കുറച്ച് ദിവസം കുട്ടിക്ക് ഇഷ്ടമുണ്ടെങ്കിൽ ഉമ്മമ്മയുടെ കൂടെ നിൽകാം അങ്ങനെയായി .... പതിയെ പതിയെ ഞങ്ങൾ കൂട്ടായി ...
ഈ ഉമ്മ എന്ന് പറയുന്ന സ്ത്രീ രണ്ട് വർഷമായി മകൾ ഉണ്ടെന്ന ബോധം വന്നിട്ട് നാട്ടിൽ എത്തീട്ട്.,,,, അതിൽ പിന്നെ ഞാനങ്ങോട്ട് പോയിട്ടില്ല ........
ഫോണെടുത്ത് പരാതിയെല്ലാം കേട്ട് അതിന് എപ്പോഴും കൊടുക്കുന്ന മറുപടി കൊടുത്ത് ഫോൺ വെച്ചു സുഖമായി ഉറങ്ങി .......
രാവിലെ തന്നെ നമ്മളെ മസിലനെ സ്വപ്നം കണ്ടാണ് എഴുന്നേറ്റത് ..... അതും നല്ല പ്രൊപ്പോസ് സീൻ ..... സ്വപ്നംകാണാൻ നല്ല ചേലാണ് പക്ഷെ എന്റെ കയ്യിലിരുപ്പിന് അവൻ കണ്ടം വഴി ഒടത്തെ ഉള്ളൂ...ഹി.. - ഹി..ഹി ... "
അജു വാതിൽ തള്ളിപ്പൊളിക്കുന്നത് കേട്ടതും ഞാൻ ബാത്റൂമിലേക്ക് ഓടി ....:
പിന്നെ ചടപടാ കാര്യങ്ങൾ കഴിച്ച് ബാഗും എടുത്ത് താഴേക്ക് ഓടിയപ്പോഴുണ്ട് സോഫയിൽ കാലിൻമേൽ കാൽവെച്ച് സാജി മമ്മയുടെ spcl കോഫിയും പിടിച്ച് മമ്മയെ കത്തിവെച്ച് കൊല്ലുന്നു നമ്മളെ പിതാശ്രി ...
" ശുഗർ അൽപം കൂടുതലാണല്ലെ ....."
ഞാൻ സ്റ്റപ്പ് ഇറങ്ങി കൊണ്ട് ചോദിച്ചതും ഉപ്പച്ചി ഏതോ ഹാലിൽ
"അതൊക്കെ പഴയ പോലെ തന്നെ മോളെ ...."
എന്നും പറഞ്ഞ്
പിന്നെ എന്തോ വെളിവ് വന്ന പോലെ എന്നെ നോക്കി അവിഞ്ഞ ഇളി പാസാക്കി.....
"അതെനിക്ക് മനസ്സിലായി .... എല്ലെങ്കിൽ എന്നെ വിളിക്കാനെന്നും പറഞ്ഞ് പഴയ ലൈൻ പുതുക്കാനാണ് ഈ വരവെന്ന് ......"
അപ്പോൾ തന്നെ എന്റെ ചെവി പിടിച്ച് പൊന്നാക്കിയില്ലെന്നെ ഉള്ളൂ ......
അവിടെന്ന് ഫുഡും അടിച്ച് ഉപ്പച്ചിയോട് വൈകിട്ട് നേരത്തെ കാണാന്നും പറഞ്ഞ് കോളേജിലേക്ക് വിട്ടു ,,,,,,,
ട്രാഫിക്കിൽ കുടുങ്ങി സകല വണ്ടിക്കാരേയും അവരെ അപ്പനപ്പൂപ്പൻമാരെയും മനസ്സിൽ ഓർത്ത് അജുവിന്റെ പുറത്ത് താളം പിടിച്ച് പിറകിൽ വരുന്ന അച്ചൂന് ഫ്ലയിൻകിസ്സും കൊടുത്ത് അവനേം വെറുപ്പിച്ച് കോളേജിൽ എത്തി ......
പാർക്കിംഗിൽ വണ്ടി സൈഡാക്കിയപ്പോൾ തൊട്ടുപിറകെ വന്ന മസിലൻ പറയുന്ന കേട്ട് ഞാൻ തൊള്ളേം തൊറന്ന് നോക്കി ......
(തുടരും)
ഈ പാർട്ട് എങ്ങനെ എന്ന് അറിയില്ല എല്ലാരും അഭിപ്രായം പറയണം .... നിങ്ങൾ തരുന്ന ലൈക്കും സപ്പോർട്ടുമാണ് നമ്മളെ എനർജി😉😉
https://b.sharechat.com/cXXHrizc9Y?referrer=whatsappShare
❤ റൂബിയ ❤
part : 7
✒: Sami
@@@@@@@@@@@@@@@@
അജു വണ്ടിപാർക്ക് ചെയ്ത് വരുന്നതും കാത്ത് നിൽകുമ്പോഴുണ്ട് നമ്മളെ മസിലൻ ചെത്ത് സറ്റയിലിൽ വരുന്നു......
നമ്മളവനെ മെയിന്റ് ചെയ്യാതെ അവിടത്തെ പ്രകൃതി ഭംഗി ആസ്വദിച്ച് നിൽക്കുമ്പോഴുണ്ട്
അവൻ അടുത്തേക്ക് വരുന്നു ,,,,,,
ഹലോ ഉണ്ണിയാർച്ച ....."
ഞാനവനെ പുച്ചിച്ച് ചിരിച്ച് മുഖം തിരിച്ചു ,,,,,
പിന്നീട് അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ കിളി ഏത് വഴിയാ പോയതെന്ന് അറിയില്ല .....
"താൻ ശരിക്കും എന്ത് മൊഞ്ചാന്നൊ ,,,, ഏറ്റവും ഇഷ്ടം തന്റെ സൈകോ സ്വഭാവം ആണ് .... എനിക്ക് നിന്നെ വല്ലാണ്ട് ഇഷ്ടായി ,,,, എന്റെ പെണ്ണായി എന്റെ ജീവിതത്തിലേക്ക് നിന്നെ വേണം ,,,,, എനിക്ക് ഈ മരം ചുറ്റി പ്രേമം ഒന്നും ഇഷ്ടല്ല .... ഉള്ളത് പെട്ടന്ന് തുറന്ന് പറയണം അല്ലേൽ ഒരു വല്ലായ്മയാണ് ,,,,പിന്നെ നീ ഇപ്പോൾ ഇഷ്ടല്ല എന്നെ പറയൂ അത് കൊണ്ട് ഒരു പ്രയോചനവും ഇല്ല ,,, ഞാൻ ഉറപ്പിച്ചു നിന്നേം കൊണ്ടെ ഞാൻ പോവൂ, ......."
ഇത്രയും എന്നെ ഒന്ന് സംസാരിക്കാൻ അവസരം തരാതെ പറഞ്ഞ് ചെത്തിൽ അവൻ പോയതും ഞാൻ എന്തോ പോയ ആരെയൊ പോലെ നിന്നു ,,,,,
പെട്ടന്ന് അജു വന്ന് തട്ടിയപ്പോഴാണ് ഞാൻ ഒന്ന് ഓകെയായത് ,,,,,
അവൻ എന്റെ മുഖം കണ്ട് കാര്യം ചോദിച്ചെങ്കിലും ഞാൻ പിന്നെ പറയാന്ന് പറഞ്ഞ് ഒഴിവാക്കി
എന്റെ സ്വപ്നം അത് ഇത്ര വേഗം ഫലിച്ചൊ ,,,,,
അവൻ പറഞ്ഞതൊക്കെ ഒന്ന് റി ബേക്ക് അടിച്ചപ്പോഴാണ് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ,,,,,'
അവൻ ഞാൻ സൈക്കോ ആണെന്നല്ലെ പറഞ്ഞത് ,,,,
തെണ്ടി പട്ടി ചെറ്റ ....
ബാക്കി എല്ലാം മനസ്സിലാണെങ്കിലും തെറി മാത്രം പുറത്തായത് കൊണ്ട് അ ജുവും അച്ചുവും എന്നെ പിടിച്ച് നിർത്തി ക്വസ്റ്റൻ ചെയ്യാൻ തുടങ്ങി ,,,,,
എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചാലും നടക്കില്ല അത് കൊണ്ട് ഞാൻ അവൻ പറഞ്ഞത് മുഴുവൻ പറഞ്ഞു ,,,,,'
പിന്നെ തുടങ്ങീലെ രണ്ടും ഹലാക്കിലെ ചിരി,,,,,
ഞാൻ രണ്ടിനെയും രൂക്ഷമായി നോക്കി വയറ്റിന് ഓരോ കുത്ത് കൊടുത്തു ,,,,,
എന്നാലും റൂബി നിന്നെ സൈകോ ആണെന്ന് അറിഞ്ഞ് കൊണ്ട് പ്രൊപ്പോസ് ചെയ്ത അവൻ വല്ലാത്ത ഹതഭാഗ്യൻ തന്നെ ,,,,,,സാരില്ല ദിവസങ്ങൾ ഇനിയും കിടക്കയല്ലെ അവൻ ഏത് കണ്ടം വഴി ഓടുമെന്ന് കണ്ടറിയാം ,,,,,,,,
അജുവിന്റ സംസാരം കേട്ട് ഞാൻ പിണക്കം നടിച്ച് ക്ലാസിൽ കയറി ,,,,,,
അവർ പലതും പറഞ്ഞ് പിണക്കം മാറ്റാൻ നോക്കിയങ്കിലും ഞാൻ നമ്മളെ മൊഞ്ചത്തി മെഹറുബയുമായി സംസാരിച്ച് ഇരുന്നു ......,,,,,
എല്ലാ സാറുമ്മാരും അവരെ ജോലി കൃത്യമായി ചെയ്തു പോയി കൊണ്ടിരുന്നു ,,,,,
അവമ്മാരെ ഒഴുവാക്കാൻ വേണ്ടി എല്ലാ ക്ലാസും ശ്രദ്ധിച്ച് തന്നെ ഇരുന്നു ....
നമ്മളെ മസിലൻ ക്ലാസിലേക്ക് കയറിയപ്പോൾ തുടങ്ങിയതാണ് രണ്ടും മുക്കലും മൂളലും ,,,,,
ഞാൻ പുസ്തകം മറിച്ച് നോക്കിയും ചെരിച്ച് നോക്കിയും സമയം കളഞ്ഞു ഇടക്ക് മസിലൻ മേശക്ക് തട്ടുമ്പോൾ തല ഉയർത്തും അവന്റെ മുഖത്തെ ആ വല്ലാത്ത ചിരി കാണുമ്പോൾ എന്റെ ഹൃദയം പിടക്കും നമ്മളെ നസ്രിയ പറഞ്ഞ പോലെ അടിവയറ്റിൽ മഞ്ഞ് വീഴുന്ന പോലെ ഒക്കെ തോന്നും ,,,, അപ്പോൾ ഞാൻ നമ്മളെ തെണ്ടികളെ നോക്കും അവർ തലയാട്ടി ഇളിക്കും ബ്ലഡി പട്ടികൾ ,,,,
മസിലന്റെ പിരീഡ് കഴിഞ്ഞതും ലെഞ്ച് ടൈം ആണ് .. ഇന്നും അച്ചുവിന്റെ ഫുഡ് കയ്യിട്ട് വാരേണ്ടത് കൊണ്ട് അതികം ജാഡ കാണിക്കാതെ അവരോട് മിണ്ടി ,,,,'
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയതും ഇശാഖ് ഡോക്ടർ പുറത്ത് തന്നെ ഇരിക്കുന്നുണ്ട് ,,,,
ഞാൻ ഓടിപ്പോയി കെട്ടിപ്പിടിച്ച് ഒരു കിസ്സും കൊടുത്ത് ഇന്നത്തെ കഥ പറയാൻ തുടങ്ങി ,,,,,
നമ്മള് തമ്മിൽ രഹസ്യങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട്
മസിലന്റെ പ്രൊപ്പോസൽ നല്ല വെടിപ്പായി പറഞ്ഞു കൊടുത്തു ,,,,,
ഈ മസിലൻ നമ്മളെ സംസാരത്തിൽ മുമ്പും കടന്ന് വന്നത് കൊണ്ട് അതികം പറഞ്ഞ് ബുദ്ധിമുട്ടേണ്ട വന്നില്ല ,,,,,
മുഴുവൻ കേട്ടതും ഉപ്പച്ചി വല്ലാത്ത ചിരി ,,,,
"എന്താ ഡോക്ടറെ ഒരു പുഛം,,,, "
"അയ്യോ പുഛ മൊ ,,,, എന്റെ ചുന്തരിയെ ഇത്രയും തന്റേടത്തോടെ വന്ന് പ്രെപ്പോസ് ചെയ്ത ആ മൊഞ്ചനെ എനിക്ക് ഒന്ന് കാണണം ,,,,,,,, ഒത്താൽ നമുക്ക് ഒരു കെയ് നോക്കാന്നെ,,,,,,
"ബെസ്റ്റ് ഉപ്പച്ചി വേറെ വല്ലോരും ആണെങ്കിൽ അവന്റെ കയ്യും കാലും തല്ലി ഒടിക്കാൻ പറഞ്ഞേനെ ഇതിപ്പോ,,,,,,, "
"നിനക്ക് ഓകെയാണെങ്കിൽ മതി ,,,, "
" എന്റുപ്പച്ചി കാള പെറ്റൂന്ന് കേൾക്കുമ്പോൾ കയറെടുക്കല്ലെ,,,,,, അവൻ എന്റെ മൊഞ്ചിൽ ഫ്ലാറ്റായതാണ് ഇനി കൂടി വന്നാൽ ഒരാഴ്ച അവൻ ജോലി പോലും വിട്ട് ഓടും ,,, അത്രയും തങ്കപ്പെട്ട സ്വഭാവമാണല്ലൊ എന്റെത് ,,,,,,,
അതിന് ഒന്ന് ചിരിച്ച് കൊണ്ട് ഉപ്പച്ചി എഴുന്നേറ്റ് പോയി ,,,,,,,,
പിന്നെ നമ്മള് കിച്ചണും ഫുഡ് വെപ്പും ഈറ്റിംഗും ബഡായിയും ഇടിയും ഒക്കെയായി അന്ന് ഫുൾ ഹാപ്പിയായി,,,,,
പിറ്റേന്ന് അച്ചുവിനെ കൂട്ടാൻ വീട്ടിലേക്ക് പോയപ്പോൾ അവന്റെ അമ്മ പറയുന്നത് കേട്ട് ആകെ സങ്കടമായി ,,,
വർഷങ്ങളായുള്ള നമ്മളുടെ കൂട്ട് കെട്ട് അവസാനിക്കാൻ പോവുന്നു ,,,,,, അവന്റെ അച്ഛമ്മയ്ക്ക് തീരെ വയ്യ തറവാട്ടിൽ ഉള്ള ചെറിയഛന്റെ ഭാര്യ അവരെ കൊണ്ട് ഒറ്റക്ക് നോക്കാൻ വയ്യ എന്നൊക്കെ പറഞ്ഞ് പ്രശ്നം ആക്കുന്നത് കൊണ്ട് അവര് തറവാട്ടിലേക്ക് പോവാണ് ,,,,,, ഇവനെ കൂട്ടാതെ പോയാൽ അച്ഛമ്മ സങ്കടപ്പെടും ങ്ങത് കൊണ്ട് നാളെ തന്നെ പോവും അവന് അടുത്ത് ഒരു കോളേജിൽ ആക്കുമത്രെ ,,,,,,
നമ്മളെ ഒരു കൂട്ടക്കരച്ചിലും സെന്റിയടിയും കഴിഞ്ഞ് കോളേജിലേക്ക് പുറപ്പെട്ടെങ്കിലും നമ്മള് ആരും മിണ്ടിയില്ല ,,,,,,
ക്ലാസിലേക്ക് പോവും വഴിയും നമ്മളെ അവസ്ഥ അത് തന്നെയാണ് ,,,,,
മുന്നിൽ രാക്ഷസി സാറാ ബീഗം വന്നെങ്കിലും ഞാൻ ഭാവ വെത്യാസം ഒന്നും ഇല്ലാതെ അ ജുവിന്റെ കയ്യും പിടിച്ച് നടന്നു ,,,,
എന്റെ മുഖം കണ്ടിട്ട് നെറ്റി ചുളിച്ച് നോക്കുന്നുണ്ടെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല ,,,,,,
ഇന്ന് മസിലന്റെ ക്ലാസ് ഉച്ചയ്ക്ക് ശേഷമാണ് ,,,,
ലെൻജ് ടെം നമ്മളെ മൂഡ് മാറ്റാനായി അച്ചു നമ്മളോട് പുറത്ത് പോയി കറങ്ങാന്ന് പറഞ്ഞു ,,,,,,
എന്തോ ആ സമയം അതാണ് നല്ലതെന്ന് കരുതി ഞാനും അത് സമ്മതിച്ചു ,,,
ബീച്ചിലും പാർക്കിലുമായി കറങ്ങി പരമാവധി മൂഡ് മാറ്റാൻ ശ്രമിച്ചെങ്കിലും നമ്മളെ കൊണ്ട് പറ്റിയില്ല
തിരിച്ച് വീട്ടിൽ എത്തി ഉപ്പച്ചിയുടെ മടിയിൽ കിടന്ന് കുറേ കരഞ്ഞു ,,,,,
അച്ചു പോയതും അവനില്ലാതെ കോളേജിലേക്ക് പോവാൻ തോന്നാത്തത് കൊണ്ട് രണ്ട് ദിവസം പോയില്ല
നമ്മളെ മെയിന്റ് മാറ്റാൻ മമ്മയും ഉപ്പച്ചിയും ഒക്കെ പലതും പറഞ്ഞും തമാശ പറഞ്ഞും പിന്നാലെ കൂടി ,,,,
പിന്നെയും പോവില്ലന്ന് കരുതി അവരൊക്കെചൂരൽ എടുത്തതും നമ്മൾ കോളേജിലേക്ക് വിട്ടു ,,,,,,
കോളേജിൽ കയറിയതും ആദ്യം കണ്ടത് മസിലനെയാണ്,,,,,,
എന്നെ കണ്ടതും സെറ്റഡിച്ച് ചിരിച്ച് അവൻ പോയതും ഞാൻ അജുവിനെ നോക്കി
@@@@@@@@@@@@@@@@@
ഹലോ നിങ്ങൾ പാവം ഈ മസിലനെ മറന്നൊ ,,,,,
അവളെ പ്രേമിച്ച് വളച്ച് കുപ്പിലാക്കി ശേഷം അവളെ കൊണ്ട് ഐലവ്യൂ പറയിപ്പിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു ,,,,
പക്ഷെ റൂബിയ ഇശാഖ് എന്ന ഉണ്ണിയാർച്ച ഈ ജന്മം അത് പറയില്ല ,, ' നമ്മള് നോക്കി നിന്ന് മൂക്കിൽ പല്ല് വന്ന് കുഴിലോട്ട് എടുക്കുന്നത് വരെ ഇങ്ങനെ നിക്കത്തെ ഉള്ളൂ,,,,,,,
അതാണ് നമ്മള് ആദ്യം തന്നെ അങ്ങ് പ്രൊപ്പോസ് ചെയ്തത് ,,,,,,,
അവൾ എടുത്തിട്ട് അലക്കും എന്നാണ് കരുതിയതെങ്കിലും വിചാരിച്ച അത്ര ഭൂകമ്പം ഉണ്ടായില്ല ,,,, എന്റെ ഭാഗ്യം ,,,,,,
മൂന്ന് ദിവസം അവളെ കാണാതെ വട്ട് പിടിച്ച് നടക്കുകയായിരുന്നു ,,,,, ഇന്ന് കറക്ട് മുന്നിൽ തന്നെ വന്ന് നിന്നതും
അവളെ നോക്കി സൈറ്റഡിച്ച് ചിരിച്ച് ഓഫീസിലേക്ക് വിട്ടു ,,,,,
എന്റെ മുഖത്തെ ചിരി കണ്ട് സാറാന്റി ചോദ്യഭാവത്തിൽ നോക്കിയതും
ഞാൻ സൈറ്റിച്ച് കൊണ്ട് പറഞ്ഞു ,,,'
അങ്ങയുടെ പുത്രി ലാന്റായിട്ടുണ്ട് ,,,,
അതായിരുന്നൊ ,,,ഞാൻ കരുതി നിന്റെ കോഴിത്തരം പുറത്തെടുത്തൂന്ന് ,,,,,,, "
"ഒരിക്കലും ഇല്ല ഇനി ഞാൻ റൂബിയ ഇശാഖെന്ന സുന്തരിയുടെ പിറകെ മാത്രമായിരിക്കും ,,,, "
അതും പറഞ്ഞ് സെൻ ചെയ്ത് ഞാൻ ക്ലാസിലേക്ക് വിട്ടു
(@@@@@@@@@@@@@@@@@@
ക്ലാസിൽ കയറിയത് മുതൽ എല്ലാ ഗേൾസിന്റെയും വായിൽ മസിലനാണ് ,,,,,
അവന്റെ മൊഞ്ചിൽ എല്ലാ ശവികളും ഫ്ലാറ്റായിട്ടുണ്ട് ,,,,,,,
അച്ചു മാറിയതൊക്കെ എല്ലാരും അറിഞ്ഞ് കാര്യം ചോദിക്കലാണ് ''
'
അവർകൊക്കെ മറുപടി കൊടുത്ത് സീറ്റിൽ ഇരിക്കുമ്പോഴാണ് മെഹറുബ ഓണാഘോഷത്തിന്റെ കാര്യം പറഞ്ഞത് ,,,,,
(തുടരും)
ഒന്നും ശരിയാവുന്നില്ല ഈ പാർട്ട് പക്കാ ബോറായിരിക്കുമെന്നറിയാം..... ഞാൻ story ഒന്ന് ഓടിച്ച് വിട്ടതാണ് ,,,,, അടുത്ത പാർട്ട് ശെരിയാക്കാം
ഈ പാർട്ടിന്റെ ലൈക്കും കമന്റും പോലെ ഇരിക്കും അടുത്ത പാർട്ട് next ഇന്ന് തന്നെ പോസ്റ്റാൻ നിങ്ങൾ ആ ലൈക്ക് ഒന്ന് നന്നായി അമർത്തിക്കോളീ 😉😉😉😉😉 #📙 നോവൽ
❤റൂബിയ❤
Part: 8
✒ : Sami
@@@@@@@@@@@@@@@@@@
രണ്ട് ദിവസം കഴിഞ്ഞാൽ ഓണാഘോഷം നടക്കാണ് ,,,,
അടുത്ത മാസം ഫസ്റ്റ് വെക്കേഷൻ കഴിഞ്ഞ് നടത്താൻ ഇരുന്നത് കോളേജ് ഇലക്ഷൻ ആയത് കൊണ്ട് നേരത്തെ ആക്കിയതാണ് ,,,,,
ഇപ്രാവശ്യം കുക്കിംഗ് കോമ്പറ്റീഷൻ മെഹന്തി ,
അത് പറഞ്ഞതും ഞാൻ അവളെ നോക്കി മെഹന്തി ഡിസൈനിൽ അവളെ തോൽപിക്കാൻ വേറെ ആരുമില്ല ......
പിന്നെ കളർ സാരി മ്യൂസിക്ക് നൈറ്റ് തുടങ്ങിയ പൊളിപ്പൻ പ്രോഗ്രാം ഉണ്ടത്രെ ,,,,,
നമ്മക്ക് പിന്നെ ഇതിലൊന്നും വല്ലതാരു പര്യം ഇല്ല ഒൺലി അലമ്പ് ,,,
അജു നല്ല സിംഗറാണ് അവൻ പാടുമ്പോൾ ആ ഫീലിൽ അങ്ങ് വേറെ ലോകത്ത് എത്തും ,,,,
എനിക്ക് തോന്നുമ്പോൾ ഗിറ്റാറും എടുത്ത് അവന്റെ അടുത്തേക്ക് ഓടി പാട്ട് കേൾക്കും
ആഫീൽ വേറെ ലെവലാണ് ,,,,,,,,,,
ഇപ്രാവശ്യവും അവന്റെ പ്രോഗ്രാം വേണം .....
അപ്പോഴാണ് മെഹറു എന്നോട് മെഹന്തി ഇടാൻ എന്റെ കയ് ചോദിച്ചത് ,,,,,
ആദ്യം എതിർത്തെങ്കിലും അതൊക്കെ എനിക്ക് ചെറിയ ഇഷ്ടമുള്ളോണ്ട് ഞാൻ നിൽക്കാന്ന് പറഞ്ഞു ,,,,,,
അതും പറഞ്ഞ് എല്ലാത്തിൽ നിന്നും എസ്കേപ്പാവാലൊ ,,,,,
അച്ചു ഇല്ലാത്തത് ഒഴിച്ച് ഇന്ന് എന്തോ ഹാപ്പിയാണ്
ഓരോ പിരീഡും അത്യാവശ്യം അലമ്പും കാണിച്ച് ഇരുന്നു ,,,,
മസിലൻ ക്ലാസിലേക്ക് വന്നപ്പോൾ മുതൽ സകല പെടകളും വായും പൊളിച്ച് നിൽകാണ് ,, പക്ഷെ അവന്റെ കണ്ണ് ഫുൾ ടൈം നമ്മളെ മുഖത്തേക്കും .....
ആകെ ചടപ്പ് തോന്നി അജുവിനെ നോക്കി വെറുപ്പിച്ചും റോക്കറ്റ് വിട്ടും
ശ്രദ്ധ മാറ്റാൻ നോക്കിയെങ്കിലും നമ്മളെ കണ്ണ് എന്തോ മസിലന്റെ നേരെ പോവും അപ്പോൾ അവൻ വല്ലാത്ത ചിരി ചിരിക്കും ,,,,, ഇനി അവനെ നോക്കില്ലന്ന് ഉറപ്പിച്ച് പുറത്തേക്ക് നോക്കി ഇരുന്നപ്പോൾ ഡാകിനി രാക്ഷസി എന്നെ നോക്കുന്നു അപ്പോൾ തന്നെ ഒരു ലോഡ് പുഛം കൊടുത്ത് നോട്ടം മാറ്റി ,,,,,അല്ല പിന്നെ
ദിവസങ്ങൾ ചടപടേന്ന് തുള്ളിച്ചാടിപ്പോയി ,,,,, എന്താന്ന് അറിയില്ല മസിലന്റെ നോട്ടവും ചിരിയും ഇടക്ക് ഉള്ള സൈറ്റഡിയും എന്റെ മനസ്സ് സ്വീകരിക്കുന്ന പോലെ അവനെ കാണുമ്പോഴുള്ള വെപ്രാളവും ഇടക്ക് ഞാൻ പോലും അറിയാതെ അവനെ നോക്കുന്നതും ഒക്കെ വല്ലാത്ത ഫീൽ തരുന്ന പോലെ ,,,,,
അജുവിനോടൊപ്പം ഫുൾടെം സ്പെന്റ് ചെയ്താലും അവന്റെ ഒരു നോട്ടം വല്ലാതെ എൻജോയ് ചെയ്യുന്ന പോലെ ,,,,,,,,
രാത്രി ബെഡിൽ ഇരുന്ന് ഇതൊക്കെ ആലോചിക്കുമ്പോഴാണ് നമ്മളെ ഉപ്പച്ചി വരുന്നത് ,,,,,
"എന്താ മോളെ പതിവില്ലാത്ത ആലോചന ,,,, മസിലൻ വല്ലാണ്ട് അങ്ങ് മനസ്സിൽ കയറിയൊ ,,,,,, "
ഞാൻ ഞെട്ടി തിരിഞ്ഞ് ഉപ്പച്ചീനെ നോക്കി ,,,,,,,
മ ..... മസില നൊ ,,, അ ,,,അല്ല ആരാ പറഞ്ഞെ ,,,,,, ഞാൻ വെറുതെ ,,, ഇങ്ങനെ ....,,"
മ് ..... നീ എന്നോട് കള്ളം പറയണ്ട .... ഒന്നും ഇല്ലേലും നിന്റെ ഉപ്പച്ചിയല്ലെ ,,,,,, "
ഞാൻ ചമ്മിയ ചിരി ചിരിച്ച് ഉപ്പച്ചിയെ കെട്ടിപ്പിടിച്ചു.....
ആ ,,,, അതൊക്കെ പോട്ടെ നാളെ ഓണം സെലിബ്രേഷനല്ലെ.,,,,
ഞാൻ വരണൊ.,,,,, "
അയ്യട മോന്റെ പുതി മനസ്സിൽ വെച്ചാൽ മതി ,,,, സാജി മമ്മ വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴുളള എളക്കം ആയിരിക്കും അങ്ങനെ ഇപ്പം വയസ്സ് കാലം പഞ്ചാരയടിക്കാൻ വരണ്ട ,,,,, ഹും" '
ഞാൻ വെറുതെ പറഞ്ഞതാണ് ഉപ്പച്ചി വരില്ല എനിക്ക് വിഷമം ആവേണ്ടന്ന് കരുതി ചോദിച്ചതാണ് ,,,, ആ മൂഡ് മാറ്റാൻ അങ്ങനെ പറഞ്ഞതാണ്. .......
പോടി,,,,കാന്താരി ,,,, നീ സാരി ഉടുക്കുന്നുണ്ടൊ ...."
എല്ലാരും ഉടുക്കും ,,,, ഞാനില്ല ..... ആ താടകയുടെ മുന്നിൽ ഇങ്ങനെ മതി ,,,,,"
അത് പറഞ്ഞതും ഉപ്പച്ചി ചിരിച്ച് കൊണ്ട് കിടന്നോളാൻ പറഞ്ഞ് എഴുന്നേറ്റ് പോയി ......
ഞാൻ ബെഡിൽ കിടന്ന ലാപ്പ് എടുത്ത് കബോഡിൽ വെക്കാൻ നോക്കുമ്പോഴുണ്ട് മസിലന്റെ ഷേർട്ട് ,,,, എന്തോ അത് കയ്യിൽ എടുത്ത് സ്മൽ ചെയ്തപ്പോഴാണ് 'ഈ പെർഫ്യൂമിന്റെ കാര്യം ഓർത്തത് അപ്പോൾ തന്നെ ഓടി ഉപ്പച്ചിയെ വിളിച്ച് അത് സ്മെൽ ചെയ്യിച്ചു ,,,,,,
"ഉപ്പച്ചി ഇതേതാ പെർഫ്യൂം... "
നീ ഈ ഷേർട്ട് ഇനിയും കൊടുത്തില്ലെ ,,, ' ''
മറന്ന് പോയി.,,,, "
ഞാൻ തല ചൊറിഞ്ഞ് അതും പറഞ്ഞ് ഉപ്പച്ചിയെ നോക്കി ,,, 'പറയാൻ ചിണുങ്ങി ,,,,'
"ഇത് യൂറോപ്യൻ സ്മെല്ലാണ് ,,,,, ഫോറിനേഴ്സ് ഉപയോഗിക്കുന്നത് ,,,,പിന്നെ എനിക്ക് ഇതിലൊന്നും ഇൻട്രെസ്റ്റ് ഇല്ലാന്ന് നിനക്ക് അറിയില്ലെ അത് കൊണ്ട് ഞാനിത് അന്യോഷിക്കാറില്ല ,,,,"
" ഹും ,,,, ഉപ്പച്ചിയും അ ജുവും രണ്ടും കണക്കാണ് കിഴവൻമാര് ,,,,, "
ഞാൻ ഷർട്ടും വാങ്ങി മുറിയിൽ കയറി ,,,,,
ഇവനാരാ സായിപ്പൊ ,,,,
ഇതൊക്കെ ഉപയോഗിക്കാൻ ,,,, അവൻ അടുത്തേക്ക് വരുമ്പോൾ ആ സ്മെല്ലിൽ തന്നെ മുഴുവൻ പെൺപിള്ളേരും വീഴും ,,,, അതിനായിരിക്കും ഇതും പൂശി നടക്കുന്നത് ,,,,,
കണ്ണാടിയിൽ അത് തിരിച്ചും മറിച്ചും നോക്കി സ്വയം പറഞ്ഞോണ്ട് നിന്നപ്പോൾ .....
എന്തോ ആ ഷേർട്ട് ഇടാൻ ഒരു ആഗ്രഹം ,,,,,
അതും ഇട്ട് ബെഡിൽ വീണ് എപ്പോഴൊ ഉറങ്ങിപ്പോയി ,,,,,
രാവിലെ അജു കതക് തല്ലി പൊളിക്കുന്നത് കേട്ട് ഉറക്കപ്പിച്ചിൽ അവനേം പ്രാകി പോയി കതക് തുറന്നതും
അവൻ തെറി വിളിക്കാൻ നോക്കിയത് നിർത്തി എന്നെ അടിമുടി നോക്കുന്നത് കണ്ട് ഞാൻ സ്വയം നോക്കിയപ്പോഴാണ് അബന്ധം മനസ്സിലായത് ,,,,,
"അജു ,,, ഞ ...ഞാൻ ഇന്നലെ വെറുതെ ബ്ലാക്ക് ഷേർട്ട് ,,,,
എന്നൊക്കെ തപ്പി തടഞ്ഞ് പറയുന്നത് കേട്ട് അവൻ മതി എന്നും പറഞ്ഞ് എന്നെ ഉന്തി തള്ളി ഫ്രഷാവാൻ വിട്ട് സോഫയിൽ ഇരുന്നു ,,,, ഞാൻ മസിലന്റെ ഷർട്ട് അഴിച്ച് ബെഡിൽ വെച്ച് ബാത്റൂമിൽ കയറി ,,,,
ച ട പ ട ഒരു കാക്ക കുളിയും പല്ല് തേപ്പും കഴിച്ച് പുറത്തിറങ്ങിയപ്പോൾ അജുവില്ല അല്ലെങ്കിൽ എന്നെ കാറിക്കൂവി വെറുപ്പിച്ച് ഇവിടെ തന്നെ ഇരിക്കും ,,,
എന്റെ ഡ്രെസ്സ് സെലക്ടിങ്ങും അവന്റെ വകയായിരിക്കും ഇന്ന്
ഉപ്പച്ചി ബേർത്ത് ഡേക്ക് വാങ്ങി തന്ന ജീനും ടോപ്പുംപ്പും 'ഇട്ട് താഴേക്ക് ഇറങ്ങാൻ നോക്കുമ്പോഴാണ് ഡോറിന്റെ താഴെ മസിലന്റെ ഷേർട്ട് കണ്ടത് ,,,,
"ഇതെങ്ങനെ ഇവിടെ എത്തി ,,,,, ആ ,, ഞാനല്ലെ ആള് ചിലപ്പോൾ ഉറക്കപിച്ചിൽ ഇവിടെ ഇട്ട് പോയതാവും ,,,,"
അതെടുത്ത് ഹാങ്ങറിൽ ഇട്ട് താഴെ ഇറങ്ങി
ഉപ്പച്ചി ഹോസ്പിറ്റലിൽ പോയിരുന്നു ,,,
അജു പുറത്ത് ബുള്ളറ്റും ചാരി സ്വപ്നം കാണലാണ് എന്നെ കണ്ടതും പുഞ്ചിരിച്ച് കയറി ഇരുന്നു ,, ഞാൻ പിറകെയും ,,,,,
കാമ്പസ് നല്ല പൊളിയായി അലങ്കരിച്ചിട്ടുണ്ട് ഗേൾസ് അതികവും സെറ്റ് സാരിയാണ് ബോയ്സ് മുണ്ടും ഷേർട്ടും ,,, അതൊന്നും നമ്മക്ക് രണ്ടിനും ബാധകം അല്ലാത്തോണ്ട് നമ്മള് മെയിന്റിയില്ല,,,,,
എല്ലാ ടീച്ചേഴ്നും കേരളാ സ്റ്റയിലായോണ്ട് നമുക്ക് മസിലനെ കാണാൻ വല്ലാത്ത ആകാംശ
അത് കൊണ്ട് നമ്മള് ചുറ്റും കണ്ണ് കൊണ്ട് പരതി കൊണ്ട് നടന്നു ,,,
അപ്പോഴുണ്ട് എന്റെ ഓപ്പോസിറ്റ് രാക്ഷസി വരുന്നു സെറ്റ് സാരിയൊക്കെ ഉടുത്ത് മീര മിസ്സുമായി ചിരിച്ച് കൊണ്ട് ലുക്കിലാണ് വരവ് ,,,, പക്ഷെ എനിക്ക് വല്ലാതെ ദേശ്യം വന്നു,,,,,
ഞാൻ മുഖം വെട്ടിച്ച് അജുവിന്റെ തോളേൽ തൂങ്ങി നടന്നു ,,,,,
അപ്പോഴുണ്ട് എന്നോട് നിൽക്കാൻ പറഞ്ഞ് മീര മിസ്സി നോട് പോവാൻ പറയുന്നു ,,,,, വിഷയം ഉപദേശം ആയിരിക്കും എന്നത് കൊണ്ട് ഞാൻ താൽപര്യം ഇല്ലാതെ നിന്നു ,,,,
എന്തായിത് റൂബിയ ഇന്നത്തെ ദിവസമെങ്കിലും ഒരു നല്ല വേഷത്തിൽ വന്നൂടെ ,,,, "
ഈ വേഷത്തിൽ എനിക്ക് കുഴപ്പം തോന്നുന്നില്ല ,,,,'
ഇടുന്നവർക്ക് കുഴപ്പം കാണില്ല ,,,, ഇന്ന് പാരൻസും മറ്റും വരും എന്നറിയില്ലെ ,,
എന്ത് വേഷം കെട്ടി എന്ന് നോക്കിട്ട് കാര്യം ഇല്ല ,,,,, മനസ്സും പ്രവർത്തിയും നന്നായാൽ മതി അത് ആരുടെ മുന്നിലായാലും ,,,,,, "
ഇത്രയും പറഞ്ഞ് ഞാൻ അജുവിനെ വലിച്ച് നടന്നു,,,,, അത് കൃത്യമായി കൊണ്ടിട്ടുണ്ടാവും എന്നറിയാവുന്നത് കൊണ്ട് തിരിഞ്ഞ് നോക്കിയിട്ടില്ല ,,, ',,,,,
അപ്പോഴാണ് നമ്മളെ മസിലന്റെ പെർഫ്യൂം സ്മെൽ നമ്മളെ മൂക്കിലേക്ക് ഒഴുക്കിയത് അതോടൊപ്പം നമ്മളെ ഹാർട്ടും അടിക്കാൻ തുടങ്ങിയതും ഞാൻ അവിടെ നിന്ന് അജുവിന്റെ കയ് വിട്ട് ചുറ്റും നോക്കി അവിടെ അടുത്തൊന്നും കാണാതെ നഖം കടിച്ച് വീണ്ടും തിരിഞ്ഞ് നോക്കിയപ്പോഴുണ്ട് ഓഫീസിന്റെ ഡോറും ചാരി നിന്ന് സൈറ്റഡിച്ച് തലയാട്ടി ചിരിക്കുന്നു ......
'
ആകെ ചമ്മിനാറിയെങ്കിലും വെള്ളമുണ്ടും ബേബി പിങ്ക് പോലുള്ള ഷേർട്ടും ആ വെളുത്ത് തുടുത്ത മുഖത്തെ താടി ഒരു അഡാറ്സ്റ്റയിലിൽ ഒക്കെ ഡ്രിംചെയ്ത് മരണ മാസ്സ് ലുക്ക് ,,,,,,
ശരിക്കും മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല പക്ഷെ നോക്കിയാൽ നമ്മളെ മാനം കപ്പല് കേറും എന്നുള്ളത് കൊണ്ട് നോട്ടം മാറ്റി വീണ്ടും ആരെയൊ പരതും പോലെ അവിടന്ന് മുങ്ങി ,,,,,,
ഗേർസും ബോയ്സും കൂടി അടിപൊളി പൂക്കളം വരച്ച് പരസ്പരം പാരവെച്ചും അടി കൂടിയും പൂവിടാൻ തുടങ്ങി ,,,, ഞാനും അജുവും അതിൽ പരമാവധി എൻജോയ് ചെയ്തെങ്കിലും അച്ചുവിനെ വല്ലാതെ മിസ്സ് ചെയ്തു
അപ്പോൾ തന്നെ അവനെ അതിന്റെ ഒക്കെ ഫോട്ടൊ അയച്ച് കൊതിപ്പിച്ച് വെറുപ്പിക്കാൻ കരുതിയെങ്കിലും
അവൻ അയച്ച ഫോട്ടൊയും കമന്റും കണ്ട് നമ്മൾക്ക് ബോധം പോവുന്ന പോലെ തോന്നി ,'
(തുടരും)
ചങ്ങായി സെ നമ്മള് വാക്ക് പാലിച്ചൂട്ടൊ സന്തോഷം ആയില്ലെ ,,,,,, ഇനി എനിക്ക് സന്തോഷം ആവണമെങ്കിൽ നിങ്ങള് ലൈക്ക് ചെയ്ത് അഭിപ്രായം പറയണം ,,,,,, നിങ്ങൾ എത്ര പേര് ഈസ്റ്റോറി ഇഷ്ടപ്പെടുന്നു എന്നറിയാനാണ് ലൈകാൻ പറയുന്നത് ... അത് കാണുമ്പോൾ വല്ലാത്ത ഊർജമാണ് എഴുതാൻ ,,,,,next പെട്ടന്നാക്കാൻ ലൈക്ക് പെട്ടന്നാക്കിക്കോളീ😉😉😉😉😉 #📙 നോവൽ
❤റൂബിയ❤
Part: 9
✒ : Sami
@@@@@@@@@@@@@@@@@@
ഒരുപാട് പോസിലുള്ള സെൽഫിയെടുത്ത് അച്ചുവിന് അയച്ച് അവനെ സെന്റിയടിപ്പിക്കാനുള്ള എല്ലാ പ്ലാനും എട്ട് നിലയിൽ പൊട്ടിച്ചു കൊണ്ടായിരുന്നു അവൻ അയച്ച ലോഡ് പുച്ഛവും സെൽഫിയും
മൂന്ന് സെൽഫിയും കണ്ട് ഞാൻ കണ്ണും തള്ളി അജു നെ നോക്കിയപ്പോൾ ചെക്കൻ എന്തോ പോയ പോലെ നോക്കുന്നു
സെൽഫി ഒന്ന് രണ്ട് സന്തൂർ ഗേൾസിന്റെ ഇടയിൽ രങ്കിത കിങ്കിത പുളകിതനായി നമ്മളെ അച്ചു താഴെ കാപ്ഷൻ
"അഞ്ജു ,, മഞ്ജു,,,,, ഈ രണ്ട് മുറകളുടെ ഇടയിൽ സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ പാവം പാൽ കാര പയ്യൻ ....😉😉😌😌 ....."
അടുത്തത് ഒരു ദാവണിപ്പെണ്ണ്,,,, കൂടെ കുറി തൊട്ട് മുണ്ടുടുത്ത് അച്ചു ഏതൊ അമ്പലത്തിന്റെ മുന്നിൽ നിന്ന് എടുത്ത സെൽഫി,,,,
താഴെ
"ഇത് ശാലു അമ്പലത്തിൽ നിന്ന് കിട്ടിയ എന്റെ കൂട്ട് കാരി 😍,,,,, "
ഞാൻ കണ്ണ് തള്ളി അജുവിനെ നോക്കി ഇവൻ അമ്പലത്തിൽ പോയി തുടങ്ങിയൊ.,,,,,
എങ്ങനെ പോവാതിരിക്കും ,,,, ദർശനം പുണ്യം മനസ്സുകം ആഹ ,,,,, എല്ലാം യോഗം അല്ലാതെന്താ ,,,"
അവൻ മുകളിൽ നോക്കി നെഞ്ചത്ത് കെയ് വെച്ച് പറയുന്ന കേട്ട് എനിക്ക് ചിരി പൊട്ടി ,,,,
അടുത്തത് ഒരു പാട് കളറ് കളറായിട്ടുള്ള മോഡേൺ പെൺകുട്ടികളെ ഇടയിൽയിൽ സിനിമ സ്റ്റെയിലിൽ നിശ്കുവായിരുന്ന അച്ചുവിന്റെ പുതിയ വേർഷൻ റോക്ക് അച്ചു.....
താഴെ ,,,,
" എന്തൊ എന്നെ ഇഷ്ടമാണ് എല്ലാർക്കും ,,, എന്ന ലാലേട്ടൻ ഡയലോഗും ,,,,,,
ഇതൊക്കെ കണ്ട് അജുവിന്റെ വായ തുറന്ന് കണ്ണ് ബുൾസെ പോലെ പുറത്തേക്ക് ചാടാൻ ഇരിക്കുന്നത് കണ്ട് ഞാൻ വായ അടപ്പിച്ച് ഒര് തട്ട് കൊടുത്തു ,,,,,
ഡി ,,,, റൂബി ഇത് അച്ചുവല്ല നമ്മളെ അച്ചു ഇങ്ങനല്ല ,,, ഞാൻ ഇത് വിശ്വസിക്കില്ല ,,, "
ദേ ....അതികം സിനിമ ഡയലോഗ് അടിക്കാതെ ഒന്ന് ഡീസന്റാവ് ,,,,,അല്ലേൽ എന്റെ നാഗവല്ലി ഇളകും ,,,,
അപ്പോഴുണ്ട് അച്ചുവിന്റെ അടുത്ത ഡയലോഗ് ....
നിങ്ങൾ ഇതൊക്കെ പോയി കിളി പോയി നിൽകായിരിക്കും എന്നറിയാം .... ഞാനിവിടെ ഭയങ്കര ഹാപ്പിയാണ് .... എന്തെ എന്റെ അച്ഛന് മുമ്പേ ഈ ബുദ്ധി തോന്നാഞ്ഞത് ,,,,
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലൊ അല്ലെ ' ..... ഇനി ഏതായാലും വെക്കേഷന് കാണാം ,,,,, "
ഇത് വായിച്ച് നമ്മുടെ രണ്ട് പേരുടെ മുഖത്തും പുഞ്ചിരി വന്നു ,,,,
കാരണം അവൻ എവിടെ പോയാലും എന്തൊക്കെ ഉണ്ടായാലും നമ്മളില്ലാതെ അവന് സന്തോഷിക്കാൻ കഴിയില്ല .... പക്ഷെ അതവൻ പ്രകടിപ്പിച്ചാൽ നമ്മൾ വിഷമിക്കും അതിനാണ് ഇങ്ങനെ ഒക്കെ ,,,,
അജു വിന്റെ തോളിൽ കിടന്ന് പിന്നേയും ഒരു പാട് ചളിയടിച്ചിരുന്നു ,,,,,,
പൂക്കളം ജഡ്ജ് ചെയ്യാൻ വന്ന സാറുമ്മാരുടെ ഇടയിൽ നമ്മളെ ശത്രുവിനെ കണ്ടതും ഞാൻ അജുവിനെ ഒന്നൂടെ ചേർന്ന് ചുറ്റിപ്പിടിച്ച് നിന്നു പക്ഷെ പിറകിലെ മസിലന്റെ വല്ലാത്ത നോട്ടം കണ്ട് അവനെ ചുറ്റിപ്പിടിച്ച കയ് അറിയാതെ അയഞ്ഞു .....
അത് കണ്ട് മസിലൻ വല്ലാത്ത ചിരി ചിരിച്ച് സെറ്റഡിച്ചു ....
അത് കണ്ട് ഞാൻ അജുവിനെ നോക്കിയപ്പോൾ അവൻ എന്നെ പിരികം ചുളിച്ച് കണ്ണെടുക്കാതെ നോക്കുകയായിരുന്നു.,,,,,,,
പ്രോഗ്രാം തുടങ്ങിയതും സ്റ്റേഡിയത്തിൽ ഇരുന്നു ആദ്യം
പാചക മത്സരമാണ് അതും പായസം നല്ല വെറെറ്റി പായസം ഒക്കെ വെക്കുന്നതും നോക്കി നിൽക്കുമ്പോൾ പിറകിൽ മസിലന്റെ സാമിപ്യം ഞാനറിഞ്ഞു .... ഞാൻ തിരിഞ്ഞ് നോക്കാതെ പരിപാടി നോക്കി നിന്നു .....
ഹൃദയം കിടന്ന് Djകളിക്കുന്നത് പുറത്ത് കേൾക്കാം ... ആകെ വിയർക്കാൻ തുടങ്ങിയതും അജു ഫ്രന്റിലെ സീറ്റിൽ പിടിച്ച് ഇരുത്തി
അതെനിക്ക് ഒത്തിരി ആശ്വാസം തോന്നി
ജഡ്ജ് മെന്റിന് ശേഷം അതൊക്കെ ടേസ്റ്റ് ചെയ്യുമ്പോഴുണ്ട്
ഇതൊക്കെ വെറുതെ കഴിച്ചിരിക്കാതെ കണ്ട് പഠിക്കുന്നത് നല്ലതാണ് ,,,, ഭാവിയിൽ എന്റെ വായിക്ക് രുചിയുള്ളത് വല്ലതും ഉണ്ടാക്കേണ്ടതാണ് ...."
പറഞ്ഞത് ആരാണെന്ന് പറയേണ്ടല്ലൊ അതന്നെ ,,,,, മസിലൻ തെണ്ടി
ഓഹോ അപ്പോൾ സാറ് ഉറപ്പിച്ചല്ലെ ,,,, "
ഉറപ്പില്ലാത്തത് ഈ വാഹിദ് മുസാഫിർ പറയാറില്ല ,,,, "
കാണാം ,,,, "
അതും പറഞ്ഞ് ഞാൻ മാറി നിന്നു
പിന്നീട് കളർ സാരിയാണ്
,,,, അത് ബോയിസിന്റെത് ആയിരുന്നു
സാരിക്കൊത്ത ബ്ലൗസ് തിരഞ്ഞെടുക്കലാണ്,,,
ഒരു കൂന സാരിയിൽ നിന്ന് ഒരു കൂട്ടം ബോയ്സ് അതൊക്കെ തിരഞ്ഞെടുക്കുന്ന കണ്ട്
ചിരിച്ച് മണ്ണ് കപ്പി.. കണ്ണിൽ നിന്ന് വെള്ളം വരെ വന്നു ,,,'
ഇതൊക്കെ ഇമവെട്ടാതെ മസിലൻ നോക്കി നിൽക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നില്ല ,,,,,,,,
@@@@@@@@@@@@@@@@@@@
ഇന്നെങ്കിലും നമ്മളെ മൊഞ്ചത്തീനെ പെണ്ണായി കാണാം എന്ന അഗ്രഹത്തിൽ അവൾ വരുന്നതും കാത്ത് നിന്ന് വട്ടായി ,, പക്ഷെ അവളെ കണ്ടതും തീർന്ന് കിട്ടി ,,,, പെണ്ണ് സ്ഥിരം വേഷത്തിൽ തന്നെ,,,,,,
അവള് കോളേജ് മൊത്തം പരതി കൊണ്ട് വരുന്നത് കണ്ട് ഞാൻ മാറി നിന്നു ,,,,,,
'
ഞാൻ മനപ്പൂർവ്വം മാറി അവളെ മുന്നിൽ നിന്നതും അവളെ കണ്ണ് തിളങ്ങുന്നത് കണ്ടപ്പോൾ ശരിക്കും സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി ,,,
പക്ഷെ പെണ്ണിന്റെ ജാഢ കണ്ടപ്പോഴാണ് എടുത്ത് കടലിൽ ചാടാൻ തോന്നുന്നത്
അവളുടെ പൊട്ടിച്ചിരി കാണുമ്പോൾ പിടിച്ച് കടിച്ച് നിന്നിൽ തോന്നും അത്രയും ക്യൂട്ടാണ് അവൾ
അവളെ പിന്നാലെ ഒരു നിഴലായി നടക്കാൻ വല്ലാത്ത കൊതിയാണ് ഇത് ഇന്ന് തുടങ്ങിയതല്ല വർഷങ്ങളായി മനസ്സിൽ കയറിയ പെണ്ണാണ് അവൾ
സാറാൻറിക്ക് ഉമ്മാമ്മ സ്ഥിരമായി അവളെ ഫോട്ടോ അയക്കും ഇതൊക്കെ ഫ്രെം ചെയ്ത് വെച്ച ഒരു റൂം ഉണ്ട് ഇവിടെ കിടന്ന് ഏന്റി കരയുന്നത് കാണാത്ത ദിവസമില്ല ...
അവളെ ചിരിയും കുറുമ്പും ഒക്കെ കണ്ട് നമ്മക്കും തുടങ്ങി അവളോട് മുഹബ്ബത്ത് ....
പക്ഷെ ഇവിടെ വന്നത് മുതൽ എന്റെ ഉറക്കം കെടുത്തുന്നത് അവളെല്ല അവളെ കൂടെയുള്ള അവനാണ് .... അജു,,,,
അതിന് നിങ്ങൾ അസൂയ എന്നൊക്കെ പറയുമായിരിക്കും എന്നാലും പ്രശ്നം ഇല്ല .... 😏
ഇനി ഞാൻ എങ്ങനേലും വളച്ച് കൊണ്ട് വരുമ്പോൾ അവൻ അടിച്ച് കൊണ്ട് പോവോ ,, ഏയ് ,,,' വഴിയില്ല ,,,, അല്ലെങ്കിൽ ഉണ്ടാ ,,,,,
എന്താ സഫി ഇത്ര ആലോചന ,,,,, സാറാന്റിയാണ്
ദാ ,,,,മുന്നിൽ ഇരുക്കുന്ന രണ്ടണ്ണത്തിനെ കണ്ടാ ,,,, നിങ്ങളെ സൽപുത്രിയും അവളെ നിഴലും ...."
മ്.... കുശുമ്പ് വന്ന് തുടങ്ങിയല്ലെ നടക്കട്ടെ ,,,, "
അതും പറഞ്ഞ് ആന്റി പോയതും ഞാൻ പഴയ പണി തന്നെ കൺഡിന്യൂ ചെയ്തു നല്ല അന്തസായി വായിനോട്ടം.....
@@@@@@@@@@@@@@
അടുത്തത് മെഹന്തി ഡിസൈനിംഗ് ആയത് കൊണ്ട് ഞാനും മെഹറുബയും സ്റ്റേഡിയത്തിൽ ഇരുന്നു ഏറ്റവും ഫാസ്റ്റായി ഭംഗിയിൽ മെഹന്തി ഇടുന്നവരാണ് വിൻ ചെയ്യുക......
മെഹറുബ മെഹന്തി വരക്കുന്നത് ഒരു കൗതുകത്തോടെ ഞാൻ നോക്കി,,,, ചുറ്റും ഒന്ന് നോക്കാൻ പോലും തോന്നാതെ ഞാനതിൽ മാത്രം ലയിച്ചിരുന്നു .....
രണ്ട് കയ്യിലും മെഹന്തിയിട്ട് എഴുന്നേറ്റതും ആരുടേയും ഫിനിഷ് ആയിട്ടില്ലായിരുന്നു അങ്ങനെ ഫസ്റ്റ് നമ്മൾ തന്നെ വാങ്ങി പുറത്ത് ഇറങ്ങിയപ്പോൾ സാജി മമ്മവന്നിട്ടുണ്ടായിരുന്നു ....
എന്റെ കയ്യിലെ മെഹന്തി കണ്ട് അവർ നന്നായി കളർ ആവട്ടെ എന്നിട്ട് കഴുകാമെന്ന് പറഞ്ഞു .....
പിന്നെ ഫുൾ ടെം അതും കയ്യിൽ വെച്ചായിരുന്നു ഇരുത്തം
വിശന്ന് വയർ കരയാൻ തുടങ്ങിയതും ഞാൻ ദയനീയമായി അജുവിനേയും മമ്മയേയും നോക്കി അപ്പോൾ തന്നെ അജു ഫുഡ് കൊണ്ട് വന്ന് വാരി തരാൻ തുടങ്ങി ഇടക്ക് വിരൽ കടിച്ചും അപ്പോൾ അവൻ തലക്ക് കെട്ടിയും ഇരുന്നു..... മമ്മ ഇതൊക്കെ കണ്ട് ചിരിക്കാനും
പക്ഷെ ഇത് കണ്ട് നമ്മളെ മസിലൻ നോക്കുന്നത് കണ്ട് ഞാൻ ഉള്ളിൽ ഊറിച്ചിരിച്ചു ,,,, അവന് അതൊട്ടും ഇഷ്ടാവുന്നില്ലെന്ന് ആ നോട്ടത്തിൽ നിന്ന് മനസ്സിലായിരുന്നു ,,,,, അത് കണ്ടപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി,,,, ഞാൻ കടിയൊക്കെ നിർത്തി കിസ്സും സൈറ്റഡിയും ഒക്കെ തുടങ്ങി ,,, കുറച്ച് കഴിഞ്ഞ് മസിലൻ നിന്ന ഭാഗത്ത് നോക്കിയപ്പോൾ മസിലന്റെ പൊടിയില്ല ,,,,
ഞാൻ അവന് പണി കൊടുത്ത സന്തോഷത്തോടെ അജു വിന്റെ കയ്യിൽ നന്നായി ഒരു കടി കൊടുത്തതും അതിലുള്ള പച്ചമുളക് എന്റെ വായിൽ തിരുകി വെച്ച് അവൻ ജീവനും കൊണ്ട് ഓടി ,,,,,,
അവന്റെ പിറകെ ഓടാൻ നിന്ന എന്നെ മമ്മ പിടിച്ചിരുത്തി ബാക്കി വാരി തന്നു
അപ്പോഴാണ് അടുത്ത ഡോസിന്റെ ആള് വന്നത് രാക്ഷസിസാറ
അവര് എന്നെ ദയനീയതയോടെ നോക്കുന്നത് കണ്ട്
ഞാനിന്ന് പൊളിക്കും എന്ന് മനസ്സിൽ പറഞ്ഞ് മമ്മയോട് ചേർന്ന് ഇരുന്ന് ചിരിച്ചും കൊഞ്ചിയും മുത്തം കൊടുത്തും ഫുഡ് കഴിക്കാൻ തുടങ്ങി ,,,,
ഇതൊന്നും അറിയാതെ മമ്മ തലോടിയും മുത്തം തന്നും ഊട്ടുന്നും ഉണ്ട് ,,,, ഈ മനോഹര കാഴ്ച കണ്ട് നിർവൃതി അടയട്ടെ തള്ള ,,,, താടക ഇട്ട് പോയെന്ന് കരുതി ഞാൻ ആരും ഇല്ലാത്ത വളല്ല എന്നറിയട്ടെ ,,,,,,
രണ്ട് പേർക്ക് നെയസായി പണികൊടുത്ത സന്തോഷത്തിൽ ഒര് ഏമ്പക്കം വിട്ട് മുഖവും മെഹന്തിയും ഒക്കെ കഴുകികളാൻ വാഷ് റൂമിൽ കയറി മിററിലൂടെ പിന്നിലേക്ക് നോക്കിയപ്പോൾ പിറകെ കയ്കെട്ടി ചിരിക്കുന്ന ആളെ കണ്ട് എനിക്ക് ശരീരം വിറക്കാൻ തുടങ്ങി
(തുടരും) #📙 നോവൽ
❤റൂബിയ❤
part: 10
✒ : Sami
@@@@@@@@@@@@@@@@@@
മസിലൻ തെണ്ടി പടച്ചോനെ പണി പാളിയൊ,,,, ഇവന്റെ മുഖത്ത് നല്ല കലിപ്പാണല്ലൊ ,,,, കാണുമ്പോൾ പേടി തോന്നുന്നു ......
അവൻ അടുത്തേക്ക് വരുംതോറും പേടിച്ച് ' വിറക്കാൻ തുടങ്ങി
അവൻ അടുത്തെത്തിയതും എന്റെ കയ്യിൽ ബലമായി പിടിച്ചു .... വേദന കാരണം കണ്ണ് നിറച്ച് അവനെ നോക്കിയതും പെട്ടന്ന് ചിരിച്ച് കൊണ്ട് കയ് വലിച്ച് അവനോട് ചേർത്തു ....
എന്റെ ശരീരത്തിലൂടെ ഒരു സ്പാർക് പോയ പോലെ തൊണ്ടയൊക്കെ വ രണ്ട് ഞാനവനെ തന്നെ നോക്കി ....
ആഹാ ,,,, എന്റെ ഉണ്ണിയാർച്ചയ്ക്ക് ഇങ്ങനെ പെണ്ണിനെ പോലെ ബിഹേവ് ചെയ്യാനൊക്കെ അറിയാമൊ ,,,, ദേ കയ്യിൽ മെഹന്തിയൊക്കെ ഇട്ടപ്പോൾ എന്ത് ബ്യൂട്ടിഫുളാണെന്നൊ... സൊ നീ എത്രക്യൂട്ടാണെന്നൊ നല്ല അസ്സല് ഉമ്മച്ചി കുട്ടികളെ പോലെ സൽവാറൊക്കെ ഇട്ട് വന്നാലുണ്ടല്ലൊ നിന്നെ കാണാനെ മാലാഖയെ പോലിരിക്കും ...... എപ്പോഴും അങ്ങനെ വേണം എനിക്കെന്റെ പെണ്ണിനെ കാണാൻ .... എന്ത് പറയുന്നു .....
ഞാനെന്തെങ്കിലും പറയും മുമ്പ് ആരോ വരുന്ന പോലെ തോന്നിയതും ഞാനവനെ തള്ളി മാറ്റി കഴുകി പുറത്തേക്ക് നടന്നു,,,,,
വേഗം സ്റ്റേഡിയത്തിൽ മമ്മയുടെ അടുത്തിരുന്ന് പരിപാടി കണ്ടു
മമ്മ അജു പുറത്ത് പോയിട്ടുണ്ടെന്ന് പറഞ്ഞു
മനസ്സ് മുഴുവൻ മസിലന്റെ അടുത്തായിരുന്നു അവന്റെ സാമിപ്യം എന്നിൽ ഉണ്ടാക്കുന്ന മാറ്റം എന്താണ് ,,,,,
ചിന്തകൾക്ക് ഒടുവിൽ വെറുതെ തിരിഞ്ഞപ്പോൾ അജു എന്ന തന്നെ നോക്കുന്നു.,,,,,
അവൻ അടുത്ത് ഇരുന്നത് പോലും ഞാൻ ഇപ്പഴാ കണ്ടത് ,,,,,
ഞാനവനെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തതും അവൻ അത് പോലൊന്ന് തിരിച്ച് തന്നു ,,,,,
അടുത്തത് അജുവിന്റെ മ്യൂസിക് മിക്സ് ആണ് ...
ഗിറ്റാറും പിടിച്ച് അവൻ കയറി പോവുമ്പോൾ തന്നെ നമ്മള് എഴുന്നേറ്റ് തുള്ളാൻ തുടങ്ങി
അവൻ നല്ല ഹിന്ദി റൊമാന്റിക്ക് മിക്സ് പാടാൻ തുടങ്ങിയതും കണ്ണുകൾ എന്റെ മുഖത്താണ് ഞാൻ അതിന് മാത്രം ഫ്ലെയിൻകിസ് കൊടുത്തു കൊണ്ടിരുന്നു ,,,,,
മസിലൻ എന്നെ നോക്കുന്ന പോലെ തോന്നിയതും ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവിടെ നിന്ന് കണ്ണെടുക്കാതെ എന്നെ നോക്കുന്ന മസിലനെക്കണ്ടപ്പോൾ ആകെ ചടച്ചു ....
പിന്നെ മെയിന്റ് പാട്ടിൽ നിന്ന് മാറി മസിലനിൽ മാത്രമായി ,,,,
ചുറ്റും ഉള്ള ആർപ്പ് വിളിയാണ് അവന്റെ കഴിഞ്ഞത് അറിഞ്ഞത് ....
സ്റ്റേജിൽ നിന്ന് ഇറങ്ങിയത് മുതൽ അ ജുവിന്റെ സ്വഭാവത്തിൽ വലിയ മാറ്റം ... അവോയിഡ് ഫീൽ
ഇവനിത് എന്ത് പറ്റി ...
പരിപാടി തകർത്തു കൊണ്ടിരുന്നു അവൻ എന്നെ അതികം ശ്രദ്ധിക്കുന്നില്ല
ടൈം രാത്രി 9.30 ആയി പക്ഷെ പലരും പരിസരം മറന്ന് ഇരിക്കലാണ് .....
അപ്പോഴാണ് ഉമ്മമ്മ വിളിച്ചത്
എല്ലെങ്കിൽ തന്നെ മുപ്പത്തിക്ക് അത്രയെ കേൾക്കൂ അതിന്റെ കൂടെ ഈ കോലാഹലവും അത് കൊണ്ട് മമ്മയോടും അജുവിനോടും പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു ,,,,
സംസാരത്തിൽ പതിവ് പരാതിയും സങ്കടവും തന്നെ..
അതിന് എപ്പോഴും പറയുന്ന മറുപടിയും കിസ്സും കൊടുത്ത് ഫോൺ വെച്ച് തിരിഞ്ഞപ്പോഴാണ് ഞാൻ നടന്ന് നടന്ന് ദൂരെ എത്തിയത് ശ്രദ്ധിച്ചത് ,,,,
ഇരുട്ടിൽ ഏതാണ് ഏരിയ എന്ന് വരെ മനസ്സിലാവുന്നില്ല ഫോണിന്റെ ഫ്ലാഷ് ഓൺ ചെയ്ത് തിരിഞ്ഞ് നടക്കുമ്പോഴുണ്ട് ആരുടെയൊ പൊട്ടിച്ചിരികേൾക്കുന്നു ...
ഫ്ലാഷ് ഓഫ് ചെയ്ത് ഒരു തൂണിന്റെ പിറകിലേക്ക് മാറി നിന്ന് ചുറ്റും ശ്രദ്ധിച്ചു ,,,,,,
പേടിച്ചിട്ട് കയ്യും കാലും വിറക്കാൻ തുടങ്ങി ,,,, എന്റെ ശക്തിയും ദൈര്യവും എല്ലാം അജു അച്ചു എന്ന രണ്ട് സംരക്ഷണ വലയമാണ് .... മിനിറ്റുകൾ അതില്ലാതായപ്പോൾ ഞാനെന്ന റൂബിയ ഇശാഖ് വെറും പെണ്ണായിരിക്കുന്നു ,,,,,
ഞാൻ ശ്വാസം അടക്കി നോക്കിയപ്പോൾ എന്നെ ആദ്യ ദിവസം റാഗ് ചെയ്തപ്പോൾ ഞാൻ അടിച്ചവനും പെടും അന്ന് മുതൽ അവന് എന്നെ കാണുമ്പോൾ കലിയാണ് ,,,,
ഒറ്റനോട്ടത്തിൽ അറിയാം എല്ലാം കുടിച്ചിട്ടുണ്ടെന്ന് ....
അവര് അടുത്തെത്താനായതും എന്നെ ആരോ അരയിലൂടെ കയ്യിട്ട് പിന്നിലേക്ക് വലിച്ചു
എന്റെ ഹൃദയം പിടിച്ചടക്കിയ സുഗന്ധം മതിയായിരുന്നു അതാരാണെന്നറിയാൻ
പെട്ടന്ന് തോന്നിയ സുരക്ഷിതത്തമൊ അങ്ങനെ ഒരു സംരക്ഷണം അഗ്രഹിക്കുന്നത് കൊണ്ടാണൊ എന്നറിയില്ല ആ സമയം കയ് വിടുവിക്കാൻ തോന്നിയില്ല
അവന്റെ നിശ്വാസം കാതോരം അടുത്ത് വന്നതും എന്റെ ഹൃദയം മിടിക്കാൻ തുടങ്ങിയിരുന്നു
" ഉണ്ണിയാർച്ച എന്നൊക്കെ പേരെ ഉള്ളൂ ... ശരിക്കും എന്റെ പെണ്ണ് ഒരു പാവമാണല്ലെ ,,,,,,
ലൈഫ് മുഴുവൻ നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കാൻ സമ്മതം തരുമൊ,,,നീ.. "
എന്ന് അവൻ കാതോരം പറഞ്ഞതും
ഞാൻ എന്തോ ബോധം വന്ന പോലെ അവനെ തട്ടിമാറ്റി സ്റ്റേഡിയത്തിലേക്ക് നടന്നു
മുന്നിൽ അജുവിനെ കണ്ടതും ഞാനൊരു വിളറിയ ചിരി കൊടുത്തു ,,,,,
അ ,,,അജു ...ഞ ... ഞാൻ ഉമ്മമ്മ ... വിളിച്ചപ്പോൾ ഓർക്കാതെ നടന്ന്.... പോയപ്പോൾ .... ഇരുട്ട് ...."
എന്നൊക്കെ തപ്പിത്തടഞ്ഞ് പറഞ്ഞതും അവൻ തലയാട്ടി,,,,
"നമുക്ക് പോവാം.... മമ്മ വിളിക്കുന്നു ടൈം ഒരു പാടായില്ലെ ...." അജു ,,,
മ് ... വാ ,,,, പോവാം
ഞാൻ അവന്റെ കൂടെ നടക്കുമ്പോൾ പിന്തിരിഞ്ഞ് നോക്കി ,,,,
എന്നെ നോക്കി കയ്കെട്ടി സൈറ്റഡിച്ച് ചിരിക്കുന്ന കണ്ടതും ഞാൻ മുഖം മാറ്റി നടന്നു
എന്റെ ചുണ്ടിൽ ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു .....
മമ്മ പപ്പയുടെ കൂടെ കാറിൽ ആയിരുന്നു ,,, ഞാൻ അ ജുവിന്റെ കൂടെയും
മിററിലൂടെ അവനെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു
പെട്ടന്ന് അവൻ വണ്ടി സൈഡാക്കി ചോദിക്കുന്നത് കേട്ട് ഞാൻ എന്ത് പറയും എന്ന് കരുതി നിന്നു ...
(തുടരും) #📙 നോവൽ
❤റൂബിയ❤
part: 11
✒ : Sami
@@@@@@@@@@@@@@
*
റൂബിനീയെന്തെങ്കിലും എന്നിൽ നിന്നും മറയ്ക്കുന്നുണ്ടൊ ....?
ഞ... ഞാനൊ ഇല്ല ... എന്തെ ....."
എന്താണെന്നറിയില്ല ... ഞാനറിയുന്ന റൂബിയയിൽ നിന്ന് മുന്നിൽ നിൽകുന്ന റൂബിയക്ക് ഒരു പാട് മാറ്റം വന്ന പോലെ .... ചിലപ്പോൾ എന്റെ തോന്നലാവാം .....
ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് പോവാം ......"
അവൻ അത്രയും പറഞ്ഞ് വണ്ടിയിൽ കയറി സ്റ്റാർട്ടാക്കി ,,,,,
മനസ്സ് മൊത്തം കലങ്ങി മറഞ്ഞ പോലെ .... പഴയ കാലവും ഇടിയും മഴക്കും മനസ്സിലേക്ക് കയറി വരാൻ തുടങ്ങി .... അതൊക്കെ ദിവസവും എന്റെ ഓർമകളെ തൊടാതെ നിന്ദ്ര കടന്ന് പോയിട്ടില്ല ....
മസിലനെ കണ്ട ചെറിയ ദിവസങ്ങൾ അജുവിൽ നിന്ന് വിദൂരത്തായ പോലെ ,,,,,
ചിന്തകളുടെ വേലിയേറ്റം കാരണം വീടെത്തിയതൊന്നും അറിഞ്ഞില്ല .... അജു തട്ടിയപ്പോഴാണ് ഇറങ്ങിയത്
അവനോട് ഒന്ന് ചിരിച്ച് യാന്ത്രികമായി അകത്തേക്ക് നടന്നു....
വെറുതെ തിരിഞ്ഞ് നോക്കിയപ്പോൾ അജു അവിടെ ഇരുന്നു എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു ..... നിറഞ്ഞ പ്രകാശത്തിൽ അവന്റെ കണ്ണിൽ തിളങ്ങുന്ന കണ്ണീര് കണ്ടതും ....
ഞാൻ തിരിഞ്ഞോടി അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു ,,,,
സോറി .... അജു ... സോറി ...."
ഏയ് റൂബി ... എന്താടാ ,,,, "
നത്തിംഗ് .... വെ .... വെറുതെ .. ഓ '.....ഓക്കെ,,,, ഗുഡ് നൈറ്റ് .... ഉറക്കം വരുന്നു .... പോട്ടെ ,,,, "
പിറകിൽ നിന്ന് അവൻ നിൽക്കാൻ പറയുന്നുണ്ടെങ്കിലും ഞാൻ മുറിയിലേക്ക് ഓടി ......
അജു വിൽ നിന്ന്.... അവന്റെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതാണ്,,,, ഞാൻ എങ്ങനെ പറയും ... എന്ത് പറയും .... എന്റെ മനസ്സിൽ എന്താണ് ശരിക്കും എന്ന് എനിക്ക് തന്നെ അറിയില്ല ....."
എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല ....
കതക് തുറന്ന് താഴേക്ക് പോയി .... ഉപ്പച്ചി ഉറങ്ങിയിട്ടില്ല ,',,,,,
എന്നെ കണ്ടതും ലാപ് ദൃതിയിൽ അടച്ച് വിളറിയ ചിരിതന്നു,,,,,
ഞാൻ അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ഉപ്പച്ചിയുടെ അടുത്ത് മടിയിൽ തല വെച്ച് കിടന്നു ,,,,,
" എന്താ എന്റെ മോൾക്ക് പറ്റിയെ ഉറക്ക് വരുന്നില്ലെ,,,,,, "
ഉപ്പച്ചി .... എനിക്കറിയില്ല ,,,,,,അജു വിൽ നിന്ന് ഉപ്പച്ചിയിൽ നിന്ന് അച്ചുവിൽ നിന്ന് ഒക്കെ ഞാൻ അകന്ന പോലെ ..... മിണ്ടാതെ ഇരിക്കാനും ഒറ്റക്ക് നടക്കാനും ഇഷ്ടപ്പെടുന്ന പോലെ ...... വേറൊരു ലോകത്ത് ഞാൻ പറിച്ച്നട്ട പോലെ ....,, എന്താ ഉപ്പച്ചി എന്താ എനിക്ക് പറ്റിയെ.,,,,,."
ഉപ്പച്ചിയോട് ഒരു സത്യം പറയാമൊ ....."
ഞാൻ ഇന്നേ വരെ വല്ല കളവും പറഞ്ഞിട്ടുണ്ടൊ ....."
ചിണുങ്ങി കൊണ്ട് ചോദിച്ചതും .... താടിയിൽ പിടിച്ചു ചോദിച്ചു ...."
ആ ലോകത്ത് വേറെ ആരുടെ എങ്കിലും സാനിദ്യം മോൾ അറിയുന്നുണ്ടൊ ....."
മ് ..... അ .... അത് മ ....മസിലൻ .... എന്തോ അറിയില്ല ആദ്യം കണ്ടപ്പോൾ തന്നെ മുമ്പ് കണ്ട് പരിചയം ഉള്ള പോലെ ..... എനിക്കറിയില്ല എന്താണെന്ന് പക്ഷെ ഒന്നും ഇല്ലെന്ന് പറയാൻ വയ്യ .... ചിലപ്പോഴൊക്കെ ലോകം നമ്മളിലേക്ക് ചുരുങ്ങുന്ന പോലെ ..... അ ജുവിനെ പോലെയല്ല അ ജുവിനെകാൾ ഇല്ല അതിൽ കുറവല്ല ,,,,.i don't Know"
മ്....ഓക്കെ ....ഒറ്റ ചോദ്യം മോൾ മോളെ മനസ്സിനോട് ചോദിക്ക്
അവനോട് മോൾക്ക് ശരിക്കും എന്താണെന്ന് ..... വെറും അട്രാക്ഷനാണൊ അതൊ പ്രണയമൊ ... അതും അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊ ...
പിന്നെ അജു അവന്റെ കാര്യം ..,,,, നിനക്ക് പുതിയ ലോകം ഉണ്ടാവും പക്ഷെ അവന് നീയാണ് ലോകം ...... "
ഉപ്പച്ചി എന്താ അങ്ങനെ പറഞ്ഞെ ,,,,,
ഒന്നും ഇല്ല ...മോൾ പോയി ഉറങ്ങിക്കൊ ....."
റൂമിലേക്ക് വന്നതും ഉപ്പ പറഞ്ഞതാണ് മനസ്സിൽ .... അ ജു അവന്റെ ലൈഫിൽ എന്നോട് പറയാത്ത രഹസ്യം ഇല്ല ... പക്ഷെ ഞാനൊ .... ആദ്യമായല്ലെ ഒരു കാര്യം അവനിൽ നിന്ന് മറക്കുന്നത് .....
വേണ്ട ഒന്നും വേണ്ട.... എനിക്ക് പഴയ പോലെ മതി ....
പല തീരുമാനങ്ങളോടെയും രാവുണർന്നു
രാവിലെ പഴയ പോലെ ഓടിച്ചാടി അവന്റെ കബോഡ് തുന്ന് പുതിയ ഷർട്ട് എടുത്ത് ഇട്ട് കണ്ണാടിയിൽ നോക്കുമ്പോഴാണ് ബാത്റൂമിൽ നിന്ന് അവൻ ഇറങ്ങി വന്നത് ......
അയ്യേ .... നാണമില്ലാത്തവൻ ....."
പോടി ...പട്ടി തെണ്ടി.... നിന്നോടാരാഡി .... ഇതിൽ കയറി അടയിരിക്കാൻ പറഞ്ഞെ ....."
ഇമ്മാതിരി കോലത്തിൽ ആണോ ഡാ ഇറങ്ങി വരുന്നെ .... "
അതികം ചിലക്കാതെ ഇറങ്ങിപ്പോടി ....."
ആഹാ .... അത്രക്കായൊ ....
ഇല്ല പോവില്ല.... "
ഞാൻ ഉറങ്ങി വരും ...."
പോടാ പട്ടി ... ഇത്തിരിപോന്ന തുവാല ചുറ്റി ഫാഷൻ ഷോ കളിക്കാണ് പട്ടി .... നാണം ഇല്ലാത്തവൻ
അവിടെ കിടന്ന റിമോട്ട് എടുത്ത് അവനെ എറിഞ്ഞ് ജീവനും കൊണ്ട് താഴേക്ക് ഓടി .....
മമ്മയുടെ കയ്യിൽ നിന്ന് നല്ല ഇഡലി മേടിച്ച് പോളിംഗിന്റെ തിരക്കിൽ അ ജു ഇറങ്ങി വന്നത് ഒന്നും നോക്കിയില്ല ....
ഡീ ... നീ പരോളിൽ ഇറങ്ങിയതാണൊ.... അമ്മാതിരി തീറ്റിയാണല്ലൊ ......"
പിന്നെ പറയാം കോൺ സൺട്രേഷൻ തെറ്റും ....."
തീറ്റയിൽ മാത്രം എന്താ ശുശ്കാന്തി ....."
മമ്മ ഇവന് വെച്ച ആ ഇഡലി കൂടി പോരട്ടെ ....."
നല്ല കുട്ടി .....ലുമ്മം ...."
അയ്യട .... അത് കയ്യിൽ വെച്ചാൽ മതി .... ഇത് കൂടി എനിക്കാണ് ...."
ഡീ ..... നിന്റെ കുടലിൽ ആന പെറ്റ് കിടപ്പുണ്ടൊ ....."
പോടാ .... "
നീ പോടി ... "
അങ്ങനെ അടിയും ഇടിയും ആയി കോളേജിലേക്ക് വിട്ടു ....."
നമ്മുടെ രണ്ട് പേരുടെ മുഖവും കാറൊഴിഞ്ഞ മേഘം പോലെ തെളിഞ്ഞിരുന്നു ... '
പതിവ് പോലെ ബോൾഡായി തന്നെ ഞാൻ പെരുമാറി
ഓരോ ക്ലാസിലും അലമ്പും തല്ലുമായിരുന്നു
മസിലനെ കണ്ടിട്ടും ഞാൻ കാണാത്ത പോലെ നടന്നു .....
അവന്റെ ക്ലാസിൽ അ ജുവിനോടും മെഹറുബയോടും കച്ചറയാക്കി പരമാവധി അവനെ അവോയിഡ് ചെയ്തു
അപ്പോഴെല്ലാം എന്തിനെന്നല്ലാതെ എന്റെ നെഞ്ചൊന്ന് പിടക്കും
ഉച്ചയ്ക്ക് അവനെന്തോ പറയാൻ വന്നെങ്കിലും ഞാൻ മനപ്പൂർവ്വം പിന്മാറി
@@@@@@@@@@@@@@@@@
ഇന്നേക്ക് മൂന്ന് ദിവസമായി എന്റെ പെണ്ണ് എന്നെ അവോയിഡ് ചെയ്യുന്നു
'അന്ന് അവളെ സമ്മതമില്ലാതെ അവളെ തൊടാൻ പാടില്ലായിരുന്നു ,,,,
അവളോട് സോറി പറയണം
അല്ലാതെ എനിക്ക് സമാധാനം ആവില്ല ,,,,,
വൈകുന്നേരം ക്ലാസ് കഴിഞ്ഞ് അവൾ ഒറ്റക്ക് താഴേക്ക് വരുന്നത് കണ്ടതും ഞാനവളെ വിളിച്ചു
പതിവ് പോലെ വഴി മാറി നടന്നതും ,,,, എനിക്ക് കലിപ്പ് വന്ന വഴിയില്ല .....
ഞാൻ ബലമായി കയ്യിൽ പിടിച്ചു ,,,,,
" ഞാൻ മൂന്ന് ദിവസമായി സംസാരിക്കാൻ പിറകെ നടക്കാണ് ,,,, ഇന്ന് നീ കേൾക്കാതെ പോവില്ല ,,,, "
"എനിക്ക് കേൾകെണ്ട .... വിടെന്നെ .... "
അവൾ കുതി റിമാറുമെന്ന് കണ്ടതും ഞാനവളെ അടുത്തുള്ള ക്ലാസിലേക്ക് വലിച്ചു .....
എന്റെ കയ്യിന്ന് വിട് .... "
അവളതും പറഞ്ഞ് എന്നിൽ നിന്ന് ഒഴിഞ്ഞ് മാറിയതും
ആരുടേയൊ കയ് എന്റെ മുഖത്ത് പതിഞ്ഞു
തിരിഞ്ഞ് നോക്കിയതും..... എന്നെ കലിപ്പിൽ നോക്കുന്ന അജു !! ... "
(തുടരും)
സോറി... സോറി പതിനായിരം സോറി ....
ശരിക്കും പറഞ്ഞാൽ അത്രക്ക് തിരക്കും കച്ചറയും ആണ് അതാണ് സ്റ്റോറി എഴുതാത്തത് ......
പിന്നെ ലെഗ്തും കുറവാണ് ... നാളെ ഉറപ്പായും next പോസ്റ്റാം ....
അത് കരുതി ലൈക്കാതിരിക്കരുത് പിന്നെ ഈ സേവ് ചെയ്യുന്നോരും ഷേർ ചെയ്യുന്നോരും ലൈക്കുകയും ചെയ്താൽ അത് നമുക്കൊരു സന്തോഷം അല്ലെ ....നോട്ട്ഫിക്കേഷൻ നോക്കി സഹതപിക്കേണ്ടല്ലൊ .....
പിന്നെ എപ്പോഴും ലൈക്കും കമന്റും ചെയ്യുന്ന ഒത്തിരി മൂത്ത് മണിസ് ഖൽബ്കൾ ഉണ്ട് എല്ലാർക്കും പെരുത്ത് സ്നേഹവും ഇഷ്ടവും 😘😘😘❤❤❤❤❤ #📙 നോവൽ

0 Comments
Post a Comment