❤റൂബിയ❤

Part : 45/50

✒ : sami

@@@@@@@@@@@@@@@@@@


രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ മസിലൻ പില്ലോയും കെട്ടിപ്പിടിച്ച് ഭയങ്കരം ഉറക്ക്....

അതികം വായിനോക്കി വില കളയാൻ നിക്കാതെ പോയി ഫ്രഷായി വന്നു


ഇന്നത്തെ കാര്യങ്ങൾക്ക് ഏകദേശം പ്ലാനിങ്ങ് ഒക്കെ നടത്തി റൂമിൽ തിരിച്ചെത്തിയിട്ടും മസിലന്റ പളളിയുറക്കം തീർന്നിട്ടില്ല

 പിന്നെ അധികം ശ്രദ്ധിക്കാതെ ബാൽക്കണിയിൽ പോയി നിന്നപ്പോഴാണ് അജൂന്റെ ബുള്ളറ്റ്  വരുന്നത് കണ്ടത്

 അപ്പൊ ഇന്നലെ രാത്രി ഇവിടെ ഉണ്ടായിട്ടില്ലെ ...

 ഉപ്പച്ചി യോട് പറഞ്ഞു അജൂൻറ വീട്ടിലേക്ക് ഓടി

 ഗേറ്റ് തുറക്കുന്ന എന്നെ കണ്ടതും അവൻ ഫോണിൽ ഉള്ള സംസാരം മതിയാക്കി എന്നെ നോക്കുക പോലും ചെയ്യാതെ മുകളിലേക്ക് ഓടി

 ഞാൻ അജു എന്ന് വിളിച്ച്  ഓടിയെങ്കിലും അവൻ ഒന്ന് ശ്രദ്ധിക്കാതെ മുറിയിലേക്ക് കയറി വാതിലടച്ചു....

 ഡാ തെണ്ടീ പാക്കര വാതിൽ തുറക്ക്....
 അജു പ്ലീസ് തുറക്ക്
 എനിക്ക് ഒത്തിരി സംസാരിക്കാനുണ്ട് തുറക്കുന്നുണ്ടൊ ...."

 നീ ഇപ്പോൾ വാതിൽ തുറന്നില്ലെങ്കിൽ ഞാൻ ഒരു പച്ചവെള്ളം കുടിക്കാതെ  ഇവിടെ ഇരിന്ന് സമരം ചെയ്യും

 അപ്പോഴാണ് മമ്മ  നല്ല ചൂട് ചായയും കടിയും ആയിട്ട് റൂമിലേക്ക് വന്നത്

 അതിൻറെ സ്മെൽ മൂക്കിലേക്ക് അടിച്ചതും അപ്പത്തന്നെ കൈകൊണ്ട് ആംഗ്യം കാണിച്ച് അത് വാങ്ങി...."

 അവിടെ ഇരുന്ന് ചായകുടിച്ച് കടിയെടുത്ത് വായിൽ വെക്കുമ്പോഴാണ് പുറകിൽ നിന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.....
 തിരിഞ്ഞുനോക്കുമ്പോൾ അജു കയ്യുംകെട്ടി നോക്കി  നിൽക്കുന്നു ...,,,

ഞാൻ പച്ച വെള്ളം കുടിക്കുന്നില്ല എന്ന പറഞ്ഞത് ഇത് ചായയാണ്...."

 അയ്യേ ....കഷ്ടം... ഓൾഡ്‌ .ചളി.... പുതിയത് വല്ലതും കൊണ്ടുവാ....
തീറ്റപ്പണ്ടാരം..."

 തിന്നും ...തിന്നു മിനിയും തിന്നും വേണമെങ്കിൽ നിൻറെതുംകൂടി തിന്നും

 എനിക്കറിയാം ..നീ എന്റെ ഭക്ഷണം മാത്രമല്ല എന്നെ കൂടെ തിന്നും എന്ന് എനിക്ക് നന്നായറിയാം.... "

കണക്കായിപ്പോയി ..... ജാഢപ്പട്ടി ...മരത്തവള ....."

അത് നിന്റെ കെട്ടിയോൻ മസിലൻ ...."

.ഹ ... അതെനിക്ക് ഇഷ്ടായി പക്ഷെ...അധികം ജാഡ ഇട്ടാല്  മമ്മയോട് ചില നഗ്ന സത്യങ്ങൾ പറയേണ്ടവരും ..... വേണോ..."

ഞാൻ പിരികം പൊക്കി ചോദിച്ചതും അവൻ നിന്ന് പരുങ്ങാൻ തുടങ്ങി .....

പിന്നവൻ കള്ള ദേശ്യം കാണിച്ച് എസ്കേപ്പാവാൻ നിന്നതും ഞാൻ ഭീഷണിപ്പെടുത്തി അവിടെ പിടിച്ച് നിർത്തി ...

എന്നിട്ട് അവനെ വലിച്ച് ടെറസിലേക്ക് പോയി ആദ്യം അവനൊന്ന് മടിച്ചെങ്കിലും ... ഞാൻ സൈറ്റഡിച്ച് ചിരിച്ചതും എന്റെ തലക്ക് ഒര് കിഴ്ക്ക് തന്ന് എന്റെ കയ്പ്പിടിച്ച് അവിടെ ഇരുത്തി ....

എനിക്കറിയാം ആ മസിലൻ കോന്തൻ അങ്ങനെ പറഞ്ഞ് നിനക്ക് വിഷമം ആയെന്ന് ....പക്ഷെ അവന്റെ അപ്പോഴെത്തെ അവസ്ഥ അതായിരുന്നു .... "

ഞാനങ്ങനെ പറഞ്ഞതും അവൻ എന്നെ തന്നെ നോക്കി നിന്നു  ....

ഞാൻ ഇന്നലെ സംഭവിച്ചതും ശേഷം അവൻ പറഞ്ഞ ഉമ്മച്ചീടെ കാര്യങ്ങളും എല്ലാം അവനോട് പറഞ്ഞു .... എല്ലാം കേട്ടിട്ടും അവന്റെ മുഖത്ത് വലിയ ഞെട്ടൽ കണ്ടില്ല .... ഒരു പുഞ്ചിരിയോടെ എന്നെ നോക്കുന്നത് കണ്ട് ഞാൻ കലിപ്പിൽ അവനെ നോക്കി

"ഡാ ... മാക്കാച്ചി... ഇതൊക്കെ നിക്കക്ക് ആദ്യമെ അറിയാമെന്ന് നിന്റെ മുഖം കണ്ടാൽ തോന്നുന്നല്ലൊ.... "

അവൻ അതേ ചിരിയിൽ തലയാട്ടി കൊണ്ട് പറഞ്ഞു

" ഇത്ര വെക്തമായി ഇല്ലെങ്കിലും ..ഏറെക്കുറേ അറിയാം..."


" പിന്നെന്താ ഇത് വരെ ഒന്നും പറയാതിരുന്നെ .... "



" അയ്യട.... അല്ലെങ്കിൽ തന്നെ എന്റെ ജീവിതം ചെണ്ടയായി തീരാനാണ് വിധി .... ഇത് കൂടെ പറയാൻ വന്നിട്ട് വേണം എന്നെ നിനക്ക് കൊല്ലാൻ ....
നിന്റെ സ്വഭാവം അറിയാം ആരെങ്കിലും നിന്റെ ശത്രുവായാൽ അവനെ ആരെങ്കിലും ന്യായികരിച്ചാൽ അവനായിരിക്കും അടുത്ത ശത്രു .....
നിന്റെ കെട്ടിയോൻ മസിൽ വെച്ച് പിടിച്ച് നിൽക്കും ഞാനങ്ങനാണൊ.... അത് കൊണ്ടാണ് മമ്മയും ഒന്നും പറയാത്തത് ... ആ ദേശ്യമാണ് അവർക്ക് മമ്മയോട് .."

അവൻ പറയുന്ന കേട്ട് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി .....
ഞാൻ അവന് തലയാട്ടി കൊടുത്ത് എണിറ്റ് പോവാൻ നോക്കുമ്പോൾ അജു പിടിച്ച് വെച്ചു ....

" ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി എന്താ പരിപാടി ...."

" ഇന്ന് പോവുന്നു .... ഉമ്മച്ചിയെ കൂട്ടി വരുന്നു ..... ഡിഗ്രി കംപ്ലീറ്റ് ചെയ്യുന്നു .... അത് കഴിഞ്ഞ് MBA ചെയ്യുന്നു .... പിന്നെ ഹോസ്പിറ്റലൊക്കെ നോക്കി നടത്തി ഉപ്പച്ചിക്ക് റസ്റ്റ് കൊടുത്ത് ... ഹാപ്പിയായി കഴിയുന്നു ....."


" കേൾക്കാനൊക്കെ സുഗം ഉണ്ട് നടന്നാൽ മതിയായിരുന്നു .... അല്ല ഇതിന്റെ ഇടയിൽ നിന്റെ മസിലനൊ...?"


" അതിന്റെ കേസ് പരിഗണിക്കാനായിട്ടില്ല തൽക്കാലം ചെറിയ വേക്കൻസി കൊടുക്കാം എന്നിട്ട് തീരുമാനിക്കാം കെട്ടിയോനാക്കണൊ ... കെട്ടിത്തൂക്കണൊന്ന് ...."😜😝

''മ് .... അവന്റെ വിധി ... തൽകാലം മോള് പോവാൻ നോക്ക് .... അവൻ കുശുമ്പോ ഫോബിയ എന്ന മാരക രോഗത്തിന്റെ അടിമയാണ് ...."😀

"അൽപം കുശുമ്പ് നല്ലതാണ് .... എന്നാ ... റ്റാ റ്റ ...."

അതും പറഞ്ഞ് വീട്ടിലേക്ക് ഓടി ....

മുറിയിൽ കയറിയപ്പോൾ മസിലനില്ല .... ബാത്ത്റൂമിലും ബാൽക്കണിയിലും ഇല്ല ... റൂമൊക്കെ ക്ലീനാക്കി വെച്ചിട്ടുണ്ട് ... അപ്പോൾ എണിറ്റിട്ട് കുറച്ച് നേരമായി ....

 എന്നാലും ഇതെവിടെ പോയി ...

ഞാൻ നഖവും കടിച്ച് തിരിഞ്ഞതും മസിലന്റെ നെഞ്ചത്ത് മുട്ടി നിന്നു...

അവന്റെ സ്പെഷൽ പെർഫ്യൂമിന്റെ സ്മെൻ എന്റെ ശരിരത്തിൽ ലഹരി പോലെ പടരുന്നത് ഞാനറിയുന്നുണ്ടായിരുന്നു ...

അവന്റെ കയ്കൾ എന്നെ ചുറ്റിവരിഞ്ഞതും ഞാനൊരു പൂച്ചക്കുഞ്ഞ് പോലെ ആ നെഞ്ചിൽ പതുങ്ങി ....

അവന്റെ ശ്വാസം എന്റെ ചെവിക്കരികിൽ എത്തി പതിയെ കഴുത്തിൽ ചുണ്ടുകൾ അമർന്നതും ശരീരം ശോക്കടിച്ച പോലെ ഞാനവനിൽ നിന്ന് കുതിറിമാറി ...."

ഞാൻ താഴോട്ട് സൽവാറിൽ മുറുക്കി പിടിച്ച് പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും എന്റെ ഷാളിൽ പിടിച്ച് വലിച്ചു ... പെട്ടന്ന് ആയത് കൊണ്ട് അവന്റെ നെഞ്ചിലേക്ക് തന്നെ വീണു ....

"എന്തായിത് കഥ ... ഉണ്ണിയാർച്ച തന്നാണൊ ഇങ്ങനെ നാണക്കാരിയായി പതുങ്ങി നിൽകുന്നെ .... കാണാൻ ഭംഗിയുണ്ടെങ്കിലും എനിക്കിഷ്ടം ആ പൊട്ടിത്തെറിച്ച ഉണ്ണിയാർച്ചയെ തന്നെയാണ് .. "


എന്റെ കാതോരം വന്ന് അത്രയും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചതും എനിക്ക് എന്തോ പോലായി ....
ഞാൻ ചുണ്ട് ചുളുക്കി പുറത്തേക്ക് നടന്നതും ..... അവൻ പിറകെ വന്നു ...

" റൂബീ .... പിണങ്ങിയൊ .. ഞാൻ ചുമ്മാ പറഞ്ഞതാണ് ... പിന്നെന്തായി കാര്യങ്ങൾ ... ഇന്ന് പോവാം നമുക്ക്..... "


" ആലോചിക്കാം ... "


" ഇനിയും ആലോചിച്ചില്ലെ ... നമുക്ക് ഇപ്പോൾ തന്നെ വിട്ടാലൊ ...."


" ഇത്ര രാവിലെയോ...?"

" ടൈം എത്രയായെന്നാ വിചാരം ... ഇന്ന് ആന്റി ലീവും ആണ് പോയേക്കാം ...."


" ഉപ്പച്ചിക്ക് എവിടെയോ പോവാനുണ്ട് ഇറങ്ങിയിട്ട് പോവാം..."

മ് ...."


ഫുഡും കഴിച്ച് നമ്മൾ ഉമ്മ മ്മയുടെ വീട്ടിലേക്ക് വിട്ടു ....

ഗേറ്റ് കടന്നതും എന്തോ ഒരു ടെൻഷൻ പോലെ ..

എന്നെ കാറിൽ നിന്ന് ഇറക്കി കയ്യും പിടിച്ച് ഉള്ളിലേക്ക് കയറിയപ്പോൾ ഉമ്മ മ്മ പണിക്കാരെ പൊരിക്കുന്ന തിരക്കാണ് ....

മസിലൻ പതിയെ പോയി പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു ... അവരുടെ സ്നേഹപ്രകടനത്തിനിടയിലും എന്റെ കണ്ണുകൾ ചുറ്റും പരതി .....

മസിലൻ എന്റെ കയ്പിടിച്ച് മുകളിലേക്ക് നടന്നു ..

ഉമ്മച്ചിയുടെ കതകിൽ തട്ടിയതും തുറന്നപ്പോൾ എന്നെ കണ്ടതും ആ മുഖത്ത് ചിരി വരുന്നതും കണ്ണ് നിറയുന്നതും ഞാൻ കണ്ടു ...
പെട്ടെന്ന് എന്തോ ഒർത്ത പോലെ ഗൗരവത്തോടെ മുഖം തിരിച്ച് നിന്നു ..


ഞാൻ പൊട്ടിക്കരഞ്ഞ് കാൽക്കൽ വീണതും അവർ ഞെട്ടിപിടഞ്ഞ് അകന്ന് മാറി എന്നിട്ട് കരഞ്ഞ് കൊണ്ട് എന്നെ എഴുന്നേൽപിച്ച് കെട്ടിപ്പിടിച്ചു ...

എന്റെ കരച്ചിൽ കണ്ട് എന്റെ മുഖം കയ്യിലെടുത്ത് കണ്ണ് തുടച്ച് മുത്തം കൊണ്ട് മൂടി .

"മോളെ .. കരയല്ലെ ... എനിക്ക് സഹിക്കാൻ പറ്റില്ല ... "

" എനിന്നോട് ക്ഷമിക്ക് ... ഞാൻ ഒന്നും അറിയാതെ... എന്തൊക്കെയോ..."

" വേണ്ട ... തെറ്റ് എന്റെതാണ് .... മോളെ തല്ല ... നിന്നെ ചേർത്ത് പിടിക്കുന്നതിന് പകരം ഞാൻ വേദനിപ്പിച്ചിട്ടെയുള്ളൂ ... "

ഇതൊക്കെ കണ്ട് കെയ്യും കെട്ടി മസിലൻ ചിരിച്ച് നിൽക്കലാണ് ..

നമ്മളെ കരച്ചിലും പിഴിച്ചിലും കണ്ട് മസിലൻ ഇടയിൽ കയറി ...

''മതി .. മതി ...അതികം സീൻ ഡാർക്കാക്കാതെ... പരിഞ്ഞ് പോയെ ..... നോക്കി നിന്നവർ കൂടി കരഞ്ഞ് പോയി ... "


അതിന് ഞങ്ങൾ രണ്ട് പേരും ചിരിച്ചിട്ട് മുഖത്തോട് മുഖം നോക്കി ....

എന്ത് ഭംഗിയാണ് ആ ചിരി കാണാൻ ..... ആദ്യമായാണ് കണ്ണടയില്ലാതെ ഞാനവരെ കാണുന്നത് ആ കണ്ണിന് വല്ലാത്ത ഭംഗിയാണ് ..,,, പക്ഷെ എന്തോ തിളക്കക്കുറവ് ഇനി
ഉപ്പച്ചിയുടെ സ്നേഹം കൊണ്ട് ആ കണ്ണ് തിളങ്ങണം ...

എന്തോ ഓർത്ത പോലെ എന്റെ കയ്പിടിച്ച് അവർ പറഞ്ഞു .....

" എന്റെ മോൾ വന്നെ .... വിശക്കുന്നുണ്ടാവും ... ഭക്ഷണം കഴിക്കാം ... "


" വിശപ്പ് ഇവൾക്ക്... വരുന്ന വഴിക്ക് പൊറോട്ടയും ബീഫും തിന്നാണ് വന്നത് .. "

മസിലൻ ഇടക്ക് കയറിപ്പറഞ്ഞതും ....

അത് സാരില്ല ഇവക്ക് അടപ്രഥമൻ ഇഷ്ടാണെന്ന് അറിയാം ... ഞാൻ പെട്ടന്ന് ഉണ്ടാക്കിത്തരാം ...."

അതും പറഞ്ഞ് എന്നെ കിച്ചണിലേക്ക് കൂട്ടി ,,,

ഞാൻ സ്ലേവിൽ കയറി ഇരുന്ന് ഓരോന്നും നോക്കാൻ തുടങ്ങി ,,,,

ഉമ്മച്ചി എന്തൊരു പാവാണ് .... മമ്മയെ പോലെ തന്നെ ,,,

ഇത്രയ്ക്ക് സ്നേഹം എവിടെയാണ് ഒളിപ്പിച്ചത് ,,,,,

നല്ല ടേസ്റ്റി പായസം ഉണ്ടാക്കി കഴിച്ച് ഞങ്ങൾ എല്ലാരുംകുറച്ച് സമയം സംസാരിച്ചു,,,,

ഇതൊക്കെ കണ്ട് ഉമ്മമ്മ വളരെ ഹാപ്പിയാണ്

മടങ്ങാൻ നേരം ഞാൻ വിളിച്ചു ...

ഉമ്മച്ചീ.... "

എന്തോ അത്ഭുതം കേട്ട പോലെ അവരെന്നെ നോക്കി

(തുടരും)


❤റൂബിയ❤

Part : 46

✒ :Sami

@@@@@@@@@@@@@@@@
*
ഉമ്മച്ചീ ...."

എന്ന് ഞാൻ വിളിച്ചതും എന്തോ അത്ഭുതം കേട്ടപോലെ തിരിഞ്ഞു നോക്കി
 ശേഷം എൻറെ അടുത്തേക്ക് വന്നു കവിളിൽ കൈവെച്ച് കണ്ണുനിറച്ച് എന്നെനോക്കി....

 ആ കണ്ണുകൾ കണ്ടാൽ തന്നെ അറിയാം ....എത്രയോ അവർ ഈ വിളി കേൾക്കാൻ ആഗ്രഹിച്ചിരുന്നു എന്ന്

" ഇനിയുള്ള കാലം എൻറെ ഉമ്മച്ചി ആയിട്ട് എൻറെ കൂടെ വരാമോ "

 അവരുടെ കണ്ണിൽ നോക്കി ഞാൻ അത്രയും പറഞ്ഞതും പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു

 ശേഷം കണ്ണു തുടച്ചു ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു

 "വേണ്ട മോളെ ഒരുപാട് ആഗ്രഹിച്ചിരുന്നു
പക്ഷേ ഇത്രയും വർഷങ്ങൾക്കു ശേഷം....., അത് വേണ്ട അതൊന്നും ശരിയാവില്ല..."

 "ഉമ്മച്ചി അങ്ങനെ പറയരുത്.... എനിക്ക് വേണം .....
പ്ലീസ് എന്റെ കൂടെ വരണം .... എന്നോട് സ്നേഹം ഉണ്ടെങ്കിൽ ഉമ്മച്ചിവരണം ...."

ഒരു പാട് നിർബന്ധിച്ച ശേഷം അവർ വരാന്ന് സമ്മതിച്ചതും ... ഞാൻ ഓടിപ്പോയി കെട്ടിപ്പിടിച്ചു ....


ഇതൊക്കെ കണ്ട് മസിലൻ വല്ലാത്ത ചിരിയും ....

ഉപ്പച്ചിയെ വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു ....

കാറ് ഗേറ്റ് കടന്നതും ഉമ്മച്ചി വിയർക്കുന്നതും.... വല്ലാത്ത പരവേശം കാണിക്കുന്നതും കണ്ട് ഞാൻ കളിയാക്കി ചിരിച്ചു ,,,,,

നിർത്താതെ ഹോണടിച്ച് വെറുപ്പിച്ചപ്പോൾ ഉപ്പച്ചി പുറത്തേക്ക് ഇറങ്ങി വന്നു ....

മസിലന്നും ഞാനും നിരന്ന് നിന്ന് ഇളിച്ചതും ഇപ്പച്ചി സംശയത്തോടെ നമ്മളെ നോക്കി അപ്പോൾ തന്നെ നമ്മൾ രണ്ട് ഭാഗത്തേക്ക് മാറിയതും പിറകിൽ നിൽക്കുന്ന ഉമ്മച്ചിയെ കണ്ടതും ഉപ്പച്ചി ഞെട്ടി പണ്ടാരം അടങ്ങി ....

ഞാൻ ഓടിപ്പോയി ഉപ്പച്ചിയോട് ഉമ്മച്ചിയെ വിളിക്കാൻ പറഞ്ഞതും എന്റെ മുഖത്തേക്ക് നോക്കി നിന്നു ...,,,,

പ്ലീസ് എന്ന് കാണിച്ചതും ഉപ്പച്ചി താൽപര്യം ഇല്ലാത്തപോലെ അകത്തേക്ക് കയറാൻ നിന്നതും
ഞാൻ കയ്യിൽ പിടിച്ച് ചെവിയിൽ പറഞ്ഞു ...,..

ദേ .... ജാഢയിട്ടാൽ ഉമ്മച്ചിയെ ഞാൻ വീട്ടിലേക്ക് തിരിച്ചയക്കും ... ഉമ്മമ്മ ഒരു നല്ല ആലോചന നോക്കുന്നുണ്ട് വയസ്സ് മുപ്പത്തി അഞ്ചല്ലെ ആയുള്ളൂ ... അതൊക്കെ ഒരു വയസ്സാണൊ .... മുപ്പത്തി ഒമ്പത് വയസ്സായ രൻജിനി വിവാഹം കഴിച്ച് കൂടിയില്ല... ഓർത്തൊ ,,,, "

അത് കേട്ടതും മൂപ്പര് നടത്തം സ്റ്റോപ്പാക്കി എന്നെ നോക്കി ....

" നിനക്ക് ഉമ്മയെ വേണമെന്നാണെങ്കിൽ .... ഓകെ ഞാൻ വിളിക്കാം ...."


"അയ്യട ... അങ്ങനെ ഇപ്പം പിണിക്കണ്ട .... എവിടെ പോയാലും അവരെന്റെ ഉമ്മയല്ലാതാവില്ലാല്ലൊ ..."

അത്രയും പറഞ്ഞ് കഴിയും മുമ്പ് ഉപ്പച്ചി ചാടിയിറങ്ങി ഉമ്മച്ചിയേയും പിടിച്ച് അകത്തേക്ക് കയറി ...."

പിന്നെ മൊത്തം സീൻ ഡാർക്കായിരുന്നു അതൊക്കെ കണ്ട് ശോകിച്ച് പണ്ടാരം അടങ്ങി നിൽക്കുമ്പോഴാണ് മസിലൻ എന്നേം വലിച്ച് മുകളിലേക്ക് പോയത് ....

 "ഡോ ...ഡോ താൻ എന്ത് ചെയ്യുന്നെ എൻറെ കയ്യിൽന്ന് വിട്ടെ ...."


 ടീ മണ്ടി അവർക്ക് പ്രെവസി കൊടുക്ക്.... സ്നേഹിച്ച് .... പരിഭവിച്ച് ...ഒന്ന് ശരിയാക്കി എടുക്കട്ടെ ...."

ഓഹ്.... അങ്ങനെ അത്ര ഞാൻ ഓർത്തില്ല .... എന്നാലും എന്തായിരിക്കും അവിടെ നടക്കുന്നെ ......"


" ഞാൻ പറയാം .... ആദ്യം രണ്ട് പേരും കരയും ... പിന്നെ കെട്ടിപ്പിടിക്കും ... അതിന്റെ ഇടയിൽ ഒത്തിരി പരിഭവം പറയും അവസാനം ആകണ്ണീരിൽ കൂടി ഉപ്പച്ചി മുത്തം കൊണ്ട് മൂടും ...."


" ഏയ് .... ലാസ്റ്റ് പറഞ്ഞത് നടക്കില്ല .... "


എന്ത് കൊണ്ട് ....സംശയം ഉണ്ടെങ്കിൽ താഴെ നോക്ക് ....."


ഞാൻ ഓടിപ്പോയി നോക്കിയപ്പോൾ സംഭവം അത് തന്നെ .... അപ്പോൾ തന്നെ കണ്ണ് പൊത്തി തിരിഞ്ഞതും .... മസിലൻ വാ പൊത്തി ഹലാക്കിലെ ചിരി ....


അപ്പോൾ തന്നെ ഓടിപ്പോയി അവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തതും അവൻ അപ്പോൾ തന്നെ എന്നെ വലിച്ച് നെഞ്ചത്ത് ഇട്ട് അധരം സ്വന്തമാക്കി ..'

ചോരയുടെ രുചി വായിൽ പടർന്നതും എന്നിൽ നിന്ന് അകന്ന് എന്നെ നോക്കി സൈറ്റഡിച്ചു ....

" റൂബീ'.... നീ വളരെ നല്ലതാണ് .... സ്വീറ്റാണ്... എനിക്ക് നിന്നെ ഒത്തിരി ഒത്തിരി ഇഷ്ടാണ് ...."


ഓഹൊ .... നന്നായി ... "

അവൻ പിന്നെന്തെങ്കിലും പറയും മുമ്പ് ഞാൻ പുറത്തേക്ക് ഓടി ....

ചുണ്ടിലെ ചോര തുടക്കുമ്പോഴും എന്റെ മുഖത്ത് വല്ലാത്ത പുഞ്ചിരിയുണ്ടായിരുന്നു' ....


എല്ലാ പരിഭവങ്ങൾക്കുമൊടുവിൽ ഒരു ഉത്സവം തന്നെയായിരുന്നു ...
രാത്രി കിച്ചൺ നമ്മൾ തല കീഴായി മറിച്ചിട്ടു പാചക കസർത്തായിരുന്നു ....

ഉമ്മച്ചീടെ ഫുഡ് ഉഫ് ഒരു രക്ഷയും ഇല്ല ...
മൂക്ക് മുട്ടെ വെട്ടി വിഴുങ്ങി ഹാളിലേക്ക് വിട്ടു

ഉമ്മച്ചീടെ മടിയിൽ തല വെച്ച് കിടന്ന്
ഒത്തിരി സംസാരിച്ചും ഇടികൂടിയും സമയം ഒത്തിരിയായതും ഞങ്ങൾ രണ്ട് വഴി പിരിഞ്ഞു ...,,,'

റൂമിൽ കയറി ഫ്രഷായി ഇറങ്ങിയതും മസിലൻ ബെഡിൽ ഇരുന്ന് ഭയങ്കര ആലോചന ....

" ഇങ്ങേരെ കപ്പല് മുങ്ങിയൊ ....

എന്നെ കണ്ടതും വല്ലാത്ത ഇളി ഇളിച്ച് അടുത്തേക്ക് വന്നു ....

എന്റെ നനഞ്ഞ മുടി ചെവിക്കിടയിൽ ഒതുക്കി കവിളിൽ കയ് വെച്ചു....

ഇവ നിത് എന്തിനുള്ള പുറപ്പാടാണ് പടച്ചോനെ ....

" റൂബീ.... ഇപ്പോ ഉമ്മച്ചിയുടെ കാര്യങ്ങളെല്ലാം ശരിയായി... അവർ ഹാപ്പിയായി .... ഇനി നമ്മുടെ ലൈഫ് തീരുമാനിക്കണ്ടെ..... "


" ഹ ... അതൊക്കെ എപ്പഴേ തീരുമാനമായി ...."


എന്റെ മറുപടി കേട്ട് അവൻ എന്നെ തന്നെ നോക്കി ....

നാളെ മുതൽ ക്ലാസിന് പോണം ....ഡിഗ്രി കംപ്ലീറ്റ് ചെയ്യണം ...അതു കഴിഞ്ഞ് എം ബി എ ചെയ്യണം..... ഉപ്പച്ചീടെ ഹോസ്പിറ്റൽ നോക്കി നടത്തണം.. അങ്ങനെ ഹാപ്പി ജീവിക്കണം....


" അതൊക്കെ ശെരി അതിൽ നമ്മുടെ ലൈഫ്.... ഐ മീൻ....."

" അതിനൊക്കെ ടൈം എത്ര കിടക്കുന്നു .....
ആദ്യം നമുക്ക് നല്ല ഫ്രെൻഡാവാം ....പരസ്പരം മനസ്സിലാക്കിയ ശേഷം നമുക്ക് ഒരു ഹസ്ബെന്റ് വൈഫ് റിലേഷനോട് മനസ്സ് കംഫേട്ടായി തോന്നിയാൽ അപ്പോർ ബാക്കി തീരുമാനിക്കാം ...."


"അങ്ങനെ ഒന്ന് തോന്നിയില്ലെങ്കിൽ ..... "

"തന്റെ വിധി ...."

ഞാനതും പറഞ്ഞ് ഓടി ബെഡിൽ കയറി ....

അവൻ പിറകെ വന്നെങ്കിലും ഞാൻ പില്ലോ സോഫയിലേക്ക് എറിഞ്ഞു ....


അത് കാര്യമാക്കാതെ അവൻ ബെഡിൽ കിടന്നു

" ഡോ ... താനെന്താ ഇവിടെ .... സോഫയിലേക്ക് വിട്ടൊ .. "


"എനിക്ക് പറ്റില്ല അവിടെ കിടക്കാൻ ... പിന്നെ എനിക്ക് നല്ല കൺട്രോളാണ് നിനക്ക് അതില്ലാത്തത് കൊണ്ടാണെങ്കിൽ ഞാൻ അവിടെ കിടക്കാം....."


പട്ടി...തെണ്ടി .... ബലാല് ... അവൻ നൈസായി എനിക്കിട്ട് പണിഞ്ഞു ....
ഇനി എന്തെങ്കിലും മിണ്ടിയാൽ പണിയാവും ..

ഞാൻ തിരിഞ്ഞ് നടന്ന് തലയിലൂടെ ബ്ലാങ്കെറ്റ് ഇട്ട് കിടന്നുറങ്ങി ....

ക്ലാസിന് പോവേണ്ടത് കാരണം രാവിലെ എഴുന്നേറ്റ് ഫ്രഷായി മസിലനെ നോക്കിയപ്പോൾ മൂപ്പര് ജോഗിങ്ങിന് പോയിരുന്നു താഴേപോയപ്പോൾ ഉമ്മച്ചിയും മമ്മയും ലോക കത്തി.....

അവിടെ ചുറ്റിക്കറങ്ങി ബാഗൊക്കെ പൊടി തട്ടിയെടുത്ത് ജീനും ടോപ്പും ഇട്ട് ഇറങ്ങാൻ നേരം ഉമ്മച്ചി സാറാ ബീഗം അടിമുടി നോക്കി ലോക കലിപ്പ് ....

അവസാനം കുറച്ച് ഇറക്കം ഉള്ള ടോപ്പ് എടുത്ത് ഇട്ട് മസിലന്റെ കൂടെ കോളേജിൽ വിട്ടു ...

മൂപ്പര് അവിടെത്തെ ജോലിയൊക്കെ വിട്ട് ഹോസ്പിറ്റലിൽ തന്നെയായി ....
ഉമ്മച്ചി ഒരാഴ്ച ലീവാണ് ...

ഗേറ്റിന്റെ അടുത്ത് നിൽകുന്ന അജുവിനേയും വലിച്ച്
ക്ലാസിലേക്ക് കയറി എല്ലാത്തിനോടും ഒന്നിളിച്ച് കാണിച്ചു ....

പകുതി പേർക്കെ എന്റെ കെട്ട് കഴിഞ്ഞതറയൂ...

Hus ne പറ്റി ചോദിച്ചപ്പോൾ ഡിവോസായി എന്നും പറഞ്ഞ് ചോദിച്ചവന്റെ കിളി പറത്തിനൈസായി മുങ്ങി ....

അങ്ങനെ രണ്ട്  ദിവസം കഴിഞ്ഞ് പോയി
പഠിക്കാൻ ബുക്ക് തുറന്നാൽ മസിലന്റെ മുഖം വരും പിന്നെ പഠിപ്പ് ഗോപി ...
ഉച്ചക്ക് ഫുഡടിച്ച് നിൽക്കുമ്പോഴാണ് മസിലൻ വിളിക്കുന്നത്..

(തുടരും)

❤റൂബിയ❤

Part : 47

✒ : Sami

@@@@@@@@@@@@@@@@


ഹലോ ...

റൂബീ ... ഞാൻ ഹോസ്പിറ്റൽ കേസുമായി ഒന്ന് ചെന്നൈ വരെ പോവാണ് ... എപ്പഴാണ് വരുക എന്നുറപ്പില്ല എമർജൻസിയാണ് .... നീ ഉപ്പച്ചിയെ വിളിച്ച് വീട്ടിലേക്വിട്ടൊ ...''

അതിനെന്തിനാ ഉപ്പച്ചി ... ഞാൻ അജുന്റെ കൂടെ പോയിക്കോളാം ....."


അ.... അജു വൊ ....?"

എന്താ പറ്റില്ലെ..."

"കൊഴപ്പം ... ഇല്ല എന്നാൽ ശരി എനിക്ക് വിളിക്കാൻ കഴിഞ്ഞെന്ന് വരില്ല ... മിസ്സ്... യൂ ..."

ഓക്കെ...

അയ്യോ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ ....
മസിലാ .... നീ വിളിക്കണമെന്ന് ഒരു നിർബന്ധവുമില്ല ....
മിസ്സ് യൂ പോലും കൊണ്ട് പോയി പുഴുങ്ങിത്തിന്ന് ...."

അതും പറഞ്ഞ് രണ്ട് ചാട്ടം ചാടി പകുതി ക്ലാസ് കട്ട് ചെയ്ത് അജുവിനെ വലിച്ച് തെണ്ടാനിറങ്ങി ....

കടപ്പുറത്ത് വിശാലമായി ഇരുന്ന്
ഞാനവനെ തന്നെ നോക്കി ....

" അജൂ..... അന്ന് മെഹറുബ പറഞ്ഞത് സത്യമാണൊ ....."


" ഞാൻ പറഞ്ഞതാണ് സത്യം ....."


" ഞാൻ വിശ്വസിക്കില്ല ... കാരണം നമുക്ക് രണ്ട് പേർക്കും അറിയാം ... ആരെന്ത് പറഞ്ഞാലും .... നിനക്ക് എന്നെ പ്രണയിക്കാൻ കഴിയില്ലെന്ന് ....."

അല്ല ചെങ്ങായിമാരെ നിങ്ങളെ കിളി കൂടും കൊണ്ട് പറന്നൊ .....?

കാര്യം ഇത്തിരി വിശദീകരിക്കാം

കഴിഞ്ഞ ദിവസം ഇവനെ ഫോളോ ചെയ്ത് വന്നപ്പോൾ രണ്ടിനേയും കണ്ടതും ഞാൻ പിണങ്ങി വന്നതും ഓർക്കുന്നില്ലെ .....
'
എന്റെ പിറകെ അജു ഓടി വന്നു എങ്കിലും ദേശ്യത്തിൽ അവനെ തിരിഞ്ഞ് നോക്കാതെ നടന്നതും
മെഹറുബഎന്റെ മുന്നിൽ നിന്നു .....

അവൾ പറഞ്ഞ കാര്യം കേട്ട് ഞാൻ വാ പൊളിച്ച് നിന്നു .....

"സോറീ റൂബീ .... എനിക്ക് ഇവനെ ഒത്തിരി ഇഷ്ടാണ് .... എത്രത്തോളമെന്ന് എനിക്കറിയില്ല .... എപ്പോൾ മുതൽ എന്നും അറിയില്ല ....
ഒരു നൂറ് വട്ടം ഞാൻ ഇത് പറയാൻ ശ്രമിച്ചപ്പോഴൊക്കെ ഇവൻ മാറി നടന്നു .... ഇന്ന് കാല് പിടിച്ചിട്ടാണ് സംസാരിക്കാൻ വന്നത് ......."

അത് കേട്ടതും അജു വിന്റെ മറുപടി കേട്ട് കിളി പോയി ഞാനവന്റെ മുഖത്തേക്ക് നോക്കി ....

" കഴിഞ്ഞൊനിന്റെ സംസാരം ..... എന്നാൽ അതിന്റെ മറുപടിയും പിടിച്ചൊ .... ഞാൻ പ്രണയിച്ചത് ഇവളെയാണ് .... ഇവളെ കല്യാണം കഴിഞ്ഞെന്ന് കരുതി ആ സ്ഥാനത്ത് മറ്റൊരാളും വരില്ല .... ഉറപ്പ്!! "

അത്രയും പറഞ്ഞ് അവളെ നോക്കാതെ എന്റെ കയ്പ്പിടിച്ച് നടന്നു ....

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ നിലത്ത് ഇരുന്ന് കരയുന്ന അവളെ കണ്ടതും എന്റെ ഖൽബ് നുറുങ്ങുന്ന പോലെ തോന്നി ....

അപ്പോൾ തന്നെ അവളെ വാട്സ പ്പിൽ എല്ലാം ശെരിയാക്കും എന്ന മെസ്സേജ് അയച്ച് അവനെ നോക്കുമ്പോൾ ആ കണ്ണും നിറഞ്ഞിരുന്നു .....

തിരിച്ച് കൂൾ കഫെയിൽ എത്തിയതും ഞാനവന്റെ കയ്യിൽ പിടിച്ച് ഒന്നാക്കി ചിരിച്ചു..

അത് കണ്ടതും എന്നെ തുറിച്ച് നോക്കി തിരിഞ്ഞ് നിന്നു ....

"ഡാ.... പൊന്ന് മോനെ അജൂ എത്ര കളവ് പറഞ്ഞാലും സത്യം തെളിയും .. അല്ലെങ്കിൽ നിന്നെ കൊണ്ട് തന്നെ തെളിയിക്കും. i am waiting.... " എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ മസില നെ തപ്പിയിറങ്ങി ....

( പിന്നെ നടന്നത് നിങ്ങൾക്ക് അറിയാലൊ ... )

***********************
"എന്താ അജു ശെരിയല്ലെ...."

അതിനവൻ ചിരിച്ച് കൊണ്ട് എന്റെ തോളിൽ കയ്യിട്ടു .....

" ശെരിയാണ് .... നമ്മുടെ ഇടയിൽ പ്രണയം എന്ന വികാരം ഉടലെടുക്കില്ല .... കാരണം നീയെന്റെ മമ്മയുടെ മോളാണ് .... എന്റെ പെങ്ങൾ ...."


" പിന്നെന്തിനാണ് അങ്ങനെ ഒരു കളവ് പറഞ്ഞത് ...."

" നിനക്കറിയില്ല റൂബി അവളുടെ ജീവിതവും സാഹചര്യവും എന്നെക്കാളും എത്രയോ വ്യത്യസ്തമാണ്..... ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിക്കുന്നവളാണ് അവൾ .... ഞാനോ  ഒരു പ്രതീക്ഷയും ഇല്ലാതെ എന്തിനുവേണ്ടി ജീവിക്കുന്ന...പാഴ്ജന്മം.... അവൾ പോലെതന്നെ എപ്പോഴോ അവളുടെ  മുഖം എൻറെ ഹൃദയത്തിലും വന്നിട്ടുണ്ട്,....."


എന്നിട്ടാണൊ അന്ന് വലിയ ഷോ കാണിച്ചത് ....."

അത് ഷോയല്ല .... അവൾക്ക് എന്നെ ഒഴിവാക്കാൻ കാരണം കൊടുത്തതാണ് ..... "

" എന്നിട്ടും ഒഴിവായില്ലെങ്കിൽ ....."


" ഞാൻ തന്നെ കെട്ടും .... നോ പ്രോബ്ലം ...."


" അമ്പട ....കള്ളാ ... നമിച്ചു ,,,,,,
ഇനി അവൾ പോയാലൊ .?.."


പോവില്ല ..... എനിക്കറിയാം ... "


നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ...ആമേൻ..."

കുറച്ച് പൂഴി വാരി അവന്റെ തലയിൽ ഇട്ട് അവിടെന്ന് ഓടി രക്ഷപ്പെട്ടു ...,,,

പിന്നെ ഒരു സിപ്അപ്പും
കഴിച്ച് കുറച്ച് വായിനോക്കി വീട്ടിലേക്ക് വണ്ടിയിട്ടു....,,,,

അപ്പോഴൊന്നും നമ്മൾ അറിയുന്നില്ലായിരുന്നു നമ്മളെ പിന്തുടരുന്ന കണ്ണുകൾ ....

കുറച്ച് ഷോപ്പിംഗും നടത്തി  വീട്ടിലെത്തിയപ്പോൾ സമയം വൈകി ....
സാറാ ബീഗം .... നീലിയെ പോലെ നോക്കുന്നത് കണ്ട് കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുത്തതും ആള് ഫ്ലാറ്റ് ..'

 എത്ര മിസ്സിംഗ് ഇല്ലെന്നു പറഞ്ഞാലും മുറിയിൽ കയറിയതും മസിലിനെ ഓർമ വന്നു... അവന്റെ ചിരിയും നോട്ടവും ഒക്കെ കൂടി പ്രാന്തായതും ഫ്രഷാവാതെ താഴെ ഇറങ്ങി ഭക്ഷണം കഴിക്കാനിരുന്നു ...

ഒരു വറ്റ് പോലും ഇറങ്ങാത്ത അവസ്ഥ പോലെ ....
എന്തൊക്കെയൊ കഴിച്ചെന്ന് വരുത്തി മുറിയിലേക്ക് പോയി ....

ഫ്രഷായി വന്ന് ഹാങ്ങറിൽ തൂക്കിയിട്ട അവന്റെ ഷേർട്ടും എടുത്തിട്ട് ബെഡിലേക്ക് വീണു.....

അവന്റെ ഓർമകൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചതും ... അവനെ പറ്റിക്കിടക്കുന്ന ഫീലിൽ ഉറങ്ങിപ്പോയി ....

രാത്രി എന്തോ ശബ്ദം കേട്ട് ഉറക്ക് തെളിഞ്ഞ് നോക്കിയതും ....

ബാൽകണിയിലെ ഗ്ലാസ് ഡോർ തുറന്നത് കൊണ്ട് പുറത്തെ വെളിച്ചത്തിൽ  ഒരു നിഴൽ ബാത്ത് റൂമിൽ കയറുന്ന കണ്ടതും എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി .....

എങ്കിലും സർവ്വ ദൈര്യവും സംഭരിച്ച് കയ്യിൽ കിട്ടിയ ഫ്ലവർ ബേസും എടുത്ത് പിറകെ ചെന്നതും ബ്ലാങ്കെറ്റ്  തടഞ്ഞ് മൂക്കും കുത്തി താഴേക്ക് വീണു .....

കയ്യിലെ ഫ്ലവർ വേസ് തെറിച്ച് ടീപ്പോയിൽ വീണ് രണ്ടും പൊളിഞ്ഞ് എന്റെ കാലിലേക്കും ....

ആകെ കൂടെ ഭഹളം കേട്ട് ലൈറ്റിട്ട് ഓടി വരുന്ന ആളെ കണ്ട് കിളി പാറി.....

മസിലൻ !!

@@@@@@@@@@@@@@@@@@

ഹോസ് പിറ്റലിൽ നിന്ന് ഒരു സീരിയസ്സ് കേസിൽ ഒന്നിച്ച് പോവാനുള്ളത് സീനിയർ ഡോക്ടർ ഏറ്റെടുത്തിരുന്നു ....

അത് കൊണ്ട് അതുകൊണ്ട് അദ്ദേഹത്തിന്റെ ഓപ്പി ചാർജ് എനിക്കായിരുന്നു .... നല്ല തിരക്ക് കാരണം എല്ലാംനോക്കി ടൈം വൈകിയിരുന്നു ....

അവളെ കിട്ടാതായപ്പോൾ
അത് സാറാന്റിയെ വിളിച്ച് പറഞ്ഞപ്പോൾ അവൾ ഉറങ്ങിയെന്ന് പറഞ്ഞു ...

വീട്ടിലെത്തി കതക് തുറന്ന പാടെ വേഗം ഫുഡും തന്നാണ് മുകളിൽ വിട്ടത് ....

മുറി തുറന്നപ്പോൾ കണ്ടത് എന്റെ ഷർട്ടും ഇട്ട് പില്ലോയും കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങുന്ന എന്റെ വായാടിയെ ആണ് ....

നിനക്ക് കെട്ടിപ്പിടിക്കാൻ പില്ലോയ്ക് പകരം സേട്ടനില്ലെ മോളെ ഇങ്ങനെ തടി വടി പോലെ നിൽക്കുന്നത് എന്നിട്ടും ഈ സോഫയിൽ തീരാനായിരിക്കും എന്റെ യോഗം .....

അവളെ അടുത്ത് പോയി അവളെ തന്നെ നോക്കിയിരുന്ന്
ആത്മഗതിച്ചു

കുറേ സമയം നോക്കിയപ്പോൾ
 അറിയാതെ എന്റെ അധരം അവളുടെ കവിളിൽ പതിഞ്ഞു ....
എന്റെ ശരീരം ചൂടുപിടിക്കുന്നത് മനസ്സിലാക്കിയതും ...... അവിടെ നിന്ന് എഴുന്നേറ്റ് ബാത്റൂമിലേക്ക് നടക്കുമ്പോഴാണ് പിറകിൽ ഒരു ശബ്ദം കേട്ടത് .....

ലൈറ്റിട്ട് തിരിഞ്ഞ് നോക്കിയപ്പോൾ
ഒരു ബോംബ് സ്പോടനം നടന്ന അവസ്ഥ .....

അവളാണെങ്കിൽ കഞ്ചാവടിച്ച പോലെ നോക്കി നിൽക്കുന്നു നോ റെസ്പോൻസ്...


അപ്പോഴാണ് അവളുടെ കാലിൽ നിന്ന് ഒഴുകുന്ന ബ്ലെഡ് കണ്ടത് ...

ഞാൻ റൂബീ ....കാല് .. ബ്ലെഡ്..ന്ന് പറഞ്ഞ് ഓടിയപ്പോഴാണ് പെണ്ണ് കാലിലേക്ക് നോക്കിയത് ...

അപ്പോൾ തന്നെ ഉള്ള ബോധവും പോയി നിലത്തേക്ക് ആ സമയത്ത് അവിടെ എത്തിയത് കൊണ്ട് സേഫായി കയ്യിൽ കിട്ടി ....

ശബ്ദം കേട്ട് മുറി തല്ലിപ്പൊളിച്ച് കയറി വന്ന സാറാന്റിയും ഉപ്പച്ചിയും എന്താ പറ്റിയേന്ന് ചോദിക്കുന്നുണ്ടെങ്കിലും ഞാൻ അതൊന്നും കേൾക്കാതെ അവളെ എടുത്ത് താഴേക്ക് ഓടി .....

ഹോസ്പിറ്റലിൽ എമർജൻസി റൂമിൽ എത്തിച്ച് ഞാൻ തന്നെ അവളുടെ കാര്യം നോക്കി ....

കാലിൽ വലിയ ഗ്ലാസ് തറിച്ചതാണ് .... ആഴത്തിലുള്ള മുറിവുണ്ട് .. ഒക്കെ ക്ലീൻ ചെയ്ത് ഡ്രസ്സ് ചെയ്തപ്പോഴേക്കും ഒരു പാട് ബ്ലെഡ് പോയിരുന്നു ...

അവക്ക് ഡ്രിപ്പ് ഇട്ട് കുറച്ച് കഴിഞ്ഞപ്പോഴാണ് ബോധം വന്നത് .....


അപ്പോഴെല്ലാം എന്റെ മനസ്സിൽ ഇതെങ്ങനെ സംഭവിച്ചു എന്ന ചിന്തയായിരുന്നു ...

അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി സാറാന്റി വന്നപ്പോൾ തുടങ്ങിയ കരച്ചിലാണ് .....

പിന്നെ ആശ്വസിപ്പിക്കലും മുത്തം കൊടുക്കലും ഒക്കെയായിരുന്നു

ഇതിനിടയിലെല്ലാം അവളെന്നെ നോക്കി വല്ലാത്ത ചിരി ചിരിക്കുന്നത് കണ്ട് എനിക്ക് പലതും ചീഞ്ഞ് നാറുന്നുണ്ട് ....

(തുടരും)

❤റൂബിയ❤

part: 48

✒ : Sami

@@@@@@@@@@@@@@@@@@@@

അവള് കാലിനും കെട്ടി സുഖായി  ജൂസും കുടിച്ച് അവരോട് കത്തി വെച്ചിരിക്കുമ്പോഴാണ്
എന്റെ മനസ്സിൽ കുറേ നേരമായി കിടക്കുന്ന സംശയം സാറാൻറി ചോദിച്ചത് .....


" റൂബീ .... ശെരിക്കും എങ്ങനാണ്.... ആ ടീ പോയി പൊട്ടിയതും ... ഇതൊക്കെ സംഭവിച്ചതും..... "


" അ ..... അത് ...ഉ.... ഉമ്മച്ചീ .... പിന്നെ ... എന്തോ എനിക്കറിയില്ല .....
അയ്യോ ....ഇത്രേം ടൈം ആയോ.... ഉറക്കം വരുന്നു രാവിലെ ഉപ്പച്ചിക്ക് ദുബായ്ക്ക് പോവേണ്ടതല്ലെ... ഉമ്മച്ചിക്ക് കോളേജിലും ... നിങ്ങള് പോയ്ക്കോ ... എനിക്ക് ഒന്നും കുഴപ്പം ഇല്ല...."


" ഞാൻ നാളെ കോളേജിൽ പോവുന്നില്ല രാവിലെ വിളിച്ച് പറയാം .... നിന്നെ ഇങ്ങനെ വിട്ടിട്ട് എങ്ങനാണ് ... "


ആന്റി പറയുന്നത് കേട്ടതും ..... ഇടക്ക് കയറി ഞാൻ പറഞ്ഞു

" എന്തിനാ പോവാതിരിക്കുന്നത് ... ഞാൻ ലീവ് പറഞ്ഞിട്ടുണ്ട് ആന്റി കുറേ ലീവായില്ലെ ... ഞങ്ങൾ നാളെ വീട്ടിൽ വരുകയും ചെയ്യും ...... "

എന്റെ സംസാരം കേട്ട് എന്നെ നോക്കി വല്ലാത്ത ചിരി ചിരിച്ച് ആന്റി യാത്ര പറഞ്ഞ് ഇങ്ങാൻ നേരം അവൾ കയ്യിൽ പിടിച്ചു

 പോവുന്നതൊക്കെ കൊള്ളാം ....നല്ല ഫുഡ് ഉണ്ടാക്കി വെച്ചിട്ട് പോയാൽ മതി എനിക്ക് വിശപ്പിന്റെ അസുഖം ഉള്ളതാണ്.... "

" ഇതിന് വിശപ്പിന്റെ അസുഖം എന്നല്ല പറയ .... ആർത്തിയുടെ അസുഖം എന്നാണ് ...." (ഞാൻ അവളെ ആക്കി പറഞ്ഞതും )

അങ്ങനാണെങ്കിൽ തനിക്കെന്താ .... തന്റെത് ഞാൻ തിന്നുന്നുണ്ടൊ ...."


നാണം വേണം ഇങ്ങനെ തിന്നാൽ പോര ...ഒരു കട്ടൻ ചായ എങ്കിലും ഉണ്ടാക്കണം ...."


ഏ....യ് അത് പറ്റില്ല .... അടുക്കളയിൽ കയറിയാലെ എനിക്ക് വിയർക്കും ..... വിയർത്താലെ തല കറങ്ങും ...."


അതിനാണ് മടി എന്ന് പറയുക ...!!"


നമ്മൾ രണ്ടും പരസ്പരം വാക്ക് കൊണ്ട് പോരാടികൊണ്ടിരിക്കുമ്പോൾ ഉപ്പച്ചിയും ഉമ്മച്ചിയും ചിരിച്ച് ഇടക്ക് കയറി നിന്ന് ഒത്ത് തീർപ്പാക്കി വീട്ടിലേക്ക് പോയി ....

അവര് പോവാൻ നിന്ന പോലെ അവൾ മുടിപ്പൊതച്ച് ഉറങ്ങി,,,,,


ആകെക്കൂടി ഒരു വശപ്പിശക് .....

എങ്ങനാ സത്യം അറിയുക

ഇവൾ ഇത്ര പെട്ടന്ന് ഉറങ്ങിയൊ ......
ഒന്ന് പരീക്ഷിച്ചേക്കാം

ഞാനവളുടെ അടുത്ത് കയറിക്കിടന്നതും അവൾ ഒന്ന് പിടഞ്ഞു ....

അപ്പോൾ അഭിനയമാണല്ലെ കാണിച്ച് തരാം .....

മെല്ലെ അവളോട് ഒട്ടിക്കിടന്ന് അവളുടെ ഇടുപ്പിൽ കയ് വെച്ച് മുഖത്തേക്ക് നോക്കി മുഖം മാറുന്നുണ്ടെങ്കിലും ഉറക്കം നടിച്ച് കഷ്ടപ്പെടുകയാണ് ....

ഞാൻ ചിരി കടിച്ച് പിടിച്ച് ഷർട്ട് അൽപം പൊക്കിയതും അവളുടെ ആദ്യം കണ്ണിൽ ഉടക്കിയത് അവളുടെ ഇടുപ്പിലെ പൊട്ട് പോലെ ഒരു കാക്കപ്പുളിയിലാണ് ....

അത് കണ്ടതും മനസ്സ് കടൽ പോലെ ഇളകി മറിഞ്ഞതും
മനസ്സിൽ ഒന്നും വേണ്ടായിരുന്നെന്നും പറഞ്ഞ് ....ഷർട്ട് താഴ്തി തിരിഞ്ഞതും എന്നെ കലിപ്പിൽ നോക്കുന്നവളെ കണ്ടതും .. ആകെ കാറ്റ് പോയ ബലൂൺ കണക്കെ അവളെ നോക്കി ഇളിച്ചു .....


" ഡോ .... വൃത്തികെട്ടവനെ ... താനെന്താ ചെയ്യുന്നെ ... "


പിന്നെ നമ്മള് പണ്ടെ വീണാലും നാല് കാലിൽ ആയോണ്ട് ..
നമ്മള് പ്ലേറ്റ് മറിച്ച് പിടിച്ചു .....


" ഹലോ .... ഹലോ... നീയെന്താ പറഞ്ഞ് വരുന്നെ .... ഞാനെ നിന്നെ എണീപ്പിക്കാൻ ഞാനൊന്ന് ടെസ്റ്റ് ചെയ്തതാണ് ..... അല്ലാതെ ഏത് ദാരിദ്യം പിടിച്ചവനാണ് നിന്നെ നോക്കുക ....."


ഞാനത് പറഞ്ഞതും പെണ്ണ് വാ പൊളിച്ച് എന്നെ നോക്കി ..... പിന്നെ പുച്ഛിച്ച് ചിരിച്ചു തിരിഞ്ഞ് ഇരുന്നു .....


ഞാൻ ചിരിച്ച് കൊണ്ട് അവളുടെ മുന്നിൽ ഇരുന്നു ....


റൂബീ ... പിണങ്ങിയൊ ...... ഞാനൊരു സമ്മാനം തരട്ടെ ....."


എ.. എന്ത് സമ്മാനം ...."

അവൾ നീങ്ങിയിരുന്ന് ചോദിച്ചു ....

അതൊക്കെയുണ്ട് ..... അതിന് മുമ്പ് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം ....
ഈ കാല് ഇങ്ങനെയാവാൻ ശെരിക്കും എന്താ സംഭവിച്ചത് ...."


ഞാൻ അത് ചോദിച്ചതും അവൾ നിന്ന് പരുങ്ങാൻ തുടങ്ങി .....'

എനിക്കറിയില്ല ....."

ഡീ .... എനിക്ക് വല്ലാത്ത സംശയം ഉണ്ട് ഉറങ്ങിക്കിടക്കുന്ന നീ എങ്ങനെ അവിടെ എത്തി ആ ഫ്ലവർ വേസ്എവിടെ നിന്ന് പറന്നു വന്നു ..... ഇതിനൊക്കെ ശെരിക്കും മറുപടി തന്നില്ലെങ്കിൽ  നാളെ ഇൻജക്ഷൻ വെക്കുമ്പോൾ നാലെണ്ണം കൂടുതൽ വെച്ച് നിന്നെ ബോധം കെടുത്തി കൊക്കേൽ കൊണ്ട് കളയും ...."


വേ ....വേണ്ട... ഞാൻ പ...പറയാം... "


" താൻ എന്നോട് പറഞ്ഞതല്ലെ എവിടെയോ പോവാണ് കുറച്ച് ഡേ കഴിഞ്ഞാലെ വരൂളളൂന്ന് ..... ഞാൻ ഉറക്കിൽ എന്തോ ശബ്ദം കേട്ട് നോക്കുമ്പോൾ ആരോ ബാത്റൂമിൽ കയറുന്നു ..... ഞാൻ കരുതി കള്ളനാണെന്ന് .... അപ്പോൾ അവിടെ കിടന്ന ഫ്ലവർ വേസ് എടുത്ത് പിന്നാലെ വന്ന് തലയടിച്ച് പൊളിക്കാമെന്ന് കരുതി നടന്നപ്പോൾ ബ്ലാങ്കറ്റ് തടഞ്ഞ് വീഴാൻ പോയപ്പോൾ വേസ് തെറിച്ച് ടീപ്പോയിൽ വീണ് പൊളിഞ്ഞതാണ് ..... "


അവൾ തത്ത പറയുന്ന പോലെ പറയുന്ന കേട്ട് എന്റെ തലയിൽ കൂടി റോക്കറ്റ് പറന്നു ....

അവൾ വീണില്ലായിരുന്നെങ്കിൽ അവളുടെ കാലിന് വെച്ച പഞ്ഞി ഇപ്പോഴെന്റെ മൂക്കിൽ കിടന്നേനെ ......


" എ ടീ .... ഭദ്രകാളീ ....കള്ളൻ ബാത്ത് റൂമിൽ എന്ത് എടുക്കാൻ കയറുന്നതാണെടീ .... നിന്റെ ഉമ്മമ്മാന്റെ .... വെറ്റിലചെല്ലം എടുക്കാനൊ ... ശവം .... എനിക് ചിന്തിക്കാൻ പറ്റുന്നില്ല ... ഈ ...."


ഞാൻ കലിപ്പിൽ അത്രയും പറഞ്ഞതും അവൾ ഒട്ടും പ്രതീക്ഷിക്കാതെ എന്നെ ഉടുമ്പടങ്ങം കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ചുംബിച്ചു ....

സോറി ... "

അവൾ കുഞ്ഞി കുട്ടികളുടെ ഭാവത്തിൽ എന്നെ നോക്കി പറയുന്ന കേട്ട് ഞാൻ തല കുടഞ്ഞ് അവളെ നോക്കിച്ചിരിച്ചു .....

രാവിലെ എഴുന്നേറ്റ് അവൾക്ക് ചായകൊടുക്കുമ്പോഴാണ് ഒരു പട കയറി വന്നത് ... എന്റെ ഉമ്മ വിത്ത് പട സാറാന്റി അറിയിച്ച് കാണും
അവര് ഓരോന്ന് പറഞ്ഞും ചിരിച്ചും കുറേ സമയം ഇരുന്നു .


ഡിസ്ചാർജായി വീട്ടിൽ വന്നത് മുതൽ ഞാൻ അവളെ കാര്യം നോക്കി പിന്നാലെയുണ്ട് അജു വരുമെങ്കിലും ഞാൻ ഉള്ളത് കൊണ്ട് അതികം 'നിൽക്കില്ല ...
ആ ദിവസങ്ങളിൽ അവളുമായി ഞാൻ നന്നായി അടുത്തു ....
ഒരു ഭർത്താവെന്നതിനേക്കാൾ അവൾ എന്നെ നല്ല സുഹൃത്തായാണ് കണ്ടത് .....

ഒരാഴ്ചകൊണ്ട് ഏകദേശം മുറിവ് ഉണങ്ങി.....

രണ്ട് ദിവസമായി അവൾ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നാണ് ഉറങ്ങാറ് ..... പലപ്പോഴും അവളുടെ കണ്ണിൽ ഞാൻ ആഗ്രഹിക്കുന്ന റൂബിയെ കാണാറുണ്ട് ..... സ്നേഹം കൂടുമ്പോൾ ഞാൻ കൊടുക്കുന്ന ചെറു ചുംബനങ്ങൾ അവൾ പുഞ്ചിരിച്ച് സ്വീകരിക്കാറുണ്ട് .....

ഹോസ്പിറ്റലിൽ ഒരു അത്യാവശ്യം ഉള്ളത് കാരണം മനസ്സില്ലാ മനസ്സോടെയാണ് പോയത് ....

ജോലി കഴിഞ്ഞ് കാബിനിൽ ഇരിക്കുമ്പോഴാണ് എനിക്ക് ഒരു മെസ്സേജ് വന്നത് അത് തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിക്കുന്നതായിരുന്നു കൂടെ ഒരു വോയിസും ....


ആകെ പ്രാന്ത് എടുത്ത് വീട്ടിലേക്ക് പോയതും കണ്ടത് അവളെ എടുത്ത് ഇറങ്ങി വരുന്ന അജുവിനേയാണ് രണ്ട് പേരും നനഞ്ഞിട്ടുണ്ട് ബാത്ത് ടവ്വലിന്റെ മുകളിലൂടെ അവന്റെ ഷർട്ട് ഇട്ടിട്ടുണ്ട് ....

എന്നിൽ പൊങ്ങി വന്ന ദേശ്യവും അറപ്പും കാരണം അവനെ തല്ലാൻ പോലും എന്റെ കയ് പൊങ്ങിയില്ല ....


''നീയൊക്കെ ഒരു പെണ്ണാണൊ.... നിന്നെ വിളിക്കേണ്ട പേര് വേറെയാണ് പക്ഷെ അത് വിളിക്കാനുള്ള അർഹത പോലും നിനക്കില്ല .... ത്ഫു.... എങ്ങനെ സാദിക്കുന്നു നിനക്ക് ഇത് ....ലജ്ജയില്ലാത്തവർഗം ...."

@@@@@@@@@@@@@@@@@@@

മസിലൻ കാര്യം ഒന്നും മനസ്സിലാക്കാതെ പറയുന്ന കേട്ട്  അജു എന്നെ ദയനീയമായി നോക്കി അവിടെ സോഫയിൽ ഇരുത്തി .....


ഏയ് ... സഫീ .... താനെന്താ പറയുന്നത് ...." ( അജു)


" നീ .... മിണ്ടരുത് .... നിന്നോട് പലവട്ടം ഞാൻ പറഞ്ഞതാണ് .... എന്നിട്ടും ഉളുപ്പില്ലാതെ പിന്നേം വന്നോളും ...."

(മസിലൻ പറയുന്ന കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി .....

ഒന്ന് നിർത്തുന്നുണ്ടൊ താൻ ... എന്തറിഞ്ഞിട്ടാണ് ഇങ്ങനെ അട്ടഹസിക്കുന്നത് .... നിനക്ക് സംശയ രോഗമാണ് ..... ഇവനും ഞാനും തമ്മിൽ എന്താണെന്നാണ് നീ പറഞ്ഞ് വരുന്നത് ...."


എല്ലാം അറിഞ്ഞിട്ടാണ് ഞാൻ സംസാരിക്കുന്നത് .....
ഓരോ തവണ നിങ്ങളുടെ അടുപ്പം കാണുമ്പോഴും ഞാൻ സംശയത്തോടെയല്ല എനിക്ക് സ്വന്തമായ നീ അവനെ കൂടുതൽ സ്നേഹിക്കരുത് എന്ന കുശുമ്പാണ് എനിക്ക് അതും നിന്നോടുള്ള എന്റെ പ്രണയം കൊണ്ട് മാത്രം .... പക്ഷെ .... ഇത് ഇവൻ തന്നെ പറഞ്ഞതല്ലെ .... "


അതും പറഞ്ഞ് അവൻ അന്ന് അജു മെഹറുബയോട് പറഞ്ഞവോയിസ് കേൾപ്പിച്ചപ്പോൾ നമ്മൾ എന്ത് പറയണമെന്നറിയാതെ ഉഴറി .... കൂടെ അന്ന് ബീച്ചിൽ വെച്ച് ആർക്കും സംശയം തോന്നുന്ന രീതിയിൽ എടുത്ത ഫോട്ടൊകളും ...

ഇപ്പോൾ എന്ത് പറഞ്ഞാലും തെറ്റിനെ ഞ്യായീകരിക്കുന്നതായെ തോന്നൂ....


" ഇനി എന്താണ് രണ്ട് പേർക്കും ഒന്നും പറയാനില്ലെ ..... എന്തിനായിരുന്നു .... എനിക്ക് വെറും പൊട്ടന്റെ വേഷം തന്നത് ..." ( മസിലൻ)

അവൻ എന്നെ നോക്കി പറഞ്ഞതും ....

" ഇതിലെല്ലാം ഉള്ളത് സത്യമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ ഇനിയെന്ത് പറയണം ...."


അപ്പോൾ തന്നെ അവൻ എന്റെ മുടി പിടിച്ച് സോഫിയൽ ചേർത്ത് നിർത്തി കലിപ്പിൽ ഒച്ച വെച്ചു ....

പിന്നെന്താടി & #%(@)(*## മോളെ ഞാൻ ചെയ്യേണ്ടത് ... ഈ കാണുന്നതും വിശ്വസിക്കണ്ടാന്നാണൊ ... ഞാൻ പോയ അന്ന് ഇവന്റെ കൂടെ ബീച്ചിൽ കറങ്ങി ഇപ്പോൾ ഞാൻ പോയതും അവനുമായി .. ച്ഛെ!! അറപ്പ് തോന്നുന്നു ....."

അവൻ ശക്തിയായി എന്നെ തള്ളി എഴുന്നേറ്റു 

അവൻ പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ നെഞ്ചിൽ ശെരിക്കും കൊണ്ടു .....

ഞാൻ അവനോട് ഇപ്പോൾ സംഭവിച്ചത് പറയാൻ ശ്രമിച്ചതും ...
അജു മുന്നിൽ കയറി നിന്നു ....

"അതെ .... താൻ പറഞ്ഞത് ശെരിയാണ് .... ഇവളെ എനിക്ക് ഇഷ്ടമാണ് എന്നല്ല .... എന്റെ ജീവനാണ് ... ഇന്നേവരെ ഒന്ന് നുള്ളി നോവിക്കാതെയാണ് ഞാൻ ഒന്നിച്ച് കൂട്ടിയത് ..... നീ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒന്നൂടെ പറയാം ..... ഇനി നീ ഇവളെ തൊട്ടാൽ ആ കയ് ഇനി പൊക്കില്ല ... സത്യം!! "


അജുവിന്റെ സംസാരം കേട്ട് മസിലൻ അവന്റെ നേരെ ചീറി കഴുത്തിന് പിടിച്ചു ....

 ഞാൻ കഷ്ടപ്പെട്ട് അവിടെ എഴുന്നേൽകാൻ നിന്നതും വീഴാൻ പോയി അപ്പോൾ തന്നെ അജു  എന്റെ കയ് പിടിച്ചു .....


"ഡോ ... വിടടൊ ....
ഇവനെ തല്ലാൻ തനിക്ക് എന്ത് അവകാശമാണ് ....
ഇവൻ പറഞ്ഞത് ശെരിയാണ് ഇന്നത്തെ റൂബി ഇങ്ങനെയുണ്ടെങ്കിൽ അത് എപ്പോഴും ഒന്ന് വീഴാൻ നോക്കുമ്പോൾ ഏതവസ്ഥയിലും ഇത് പോലെ പിടിച്ച് നിർത്തുന്നത് കൊണ്ടാണ് .....
ഇത്രയും നീചമായി ചിന്തിച്ച താനുമായി ഒരു റിലേഷൻ ഞാൻ ആഗ്രഹിക്കുന്നില്ല ......"

എന്റെ സംസാരം കേട്ട് അജുവും മസിലനും ഞെട്ടി എന്നെ നോക്കി ....!! "

ഇവരെ കൂടാതെ ഇതെല്ലാം കേട്ട് ഒരാൾ കൂടെ ഉണ്ടായിരുന്നു ഉമ്മച്ചി ...

ഞാനൊരു സഹായം എന്നോണം അവരെ ദയനീയമായി നോക്കിയതും അവർ തന്നത് മുഖമടിച്ചുള്ള അടിയായിരുന്നു ...


(തുടരും)

❤റൂബിയ❤

Part : 49

✒ : Sami

@@@@@@@@@@@@@@@@


വേദനയും സങ്കടവും കാരണം കണ്ണ് നിറഞ്ഞ് ഒരു തളർച്ചയോടെ സോഫയിൽ ഇരുന്നു ....,,,,,

എങ്കിലും കലിപ്പിൽ ഓടിവന്ന് ഉമ്മച്ചി മുന്നിൽ നിന്നു ....


നീയെന്താടീ .... പറഞ്ഞെ ? ....വന്ന് വന്ന് എന്തും പറയാം എന്ന അവസ്ഥയായൊ ....,,, നീയാരോടാണ് എന്താണ് പറഞ്ഞത് എന്ന് ബോദ്യം നിനക്ക് ഉണ്ടോ.... "


എന്നെ അൽപം പോലും മനസ്സിലാക്കാതെ അവര് അത്രയും വിളിച്ച് പറഞ്ഞതും ... എന്നിൽ ദേഷ്യം നുരഞ്ഞ് പൊങ്ങി.... ഞാൻ കണ്ണ് അമർത്തിത്തുടച്ച് .... അജുവിന്റെ കയ്പിടിച്ച് എഴുന്നേറ്റു ....,,,,


ഉണ്ട് നല്ല ബോധ്യത്തോടെയാണ് സംസാരിച്ചത് ....
എന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കേണ്ട ജസ്റ്റ് എന്നെ മനസ്സിലാക്കാൻ പോലും ശ്രമിക്കാത്ത ഒരാളിന്റെ കൂടെ എനിക്ക് ഒരു ലൈഫ് വേണ്ട .....!! "
ഇതെന്റെ തീരുമാനമാണ് ...."

അത് കേട്ടപ്പോൾ അജു എന്നെ തടഞ്ഞ് പലതും പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞാൻ അവനോട് വേണ്ടെന്ന് തലയാട്ടി ..,,,


 ഉമ്മച്ചി എന്നെയും അജുവിനേയും കടുപ്പിച്ച് നോക്കിയതും അവൻ പുറത്തേക്ക് പോവാൻ നിന്നതും ഞാൻ അവനെ പിടിച്ച് വെച്ചു

 ഇതെക്കെ കണ്ടും കേട്ടും കുരു പൊട്ടിയ മസിലൻ കലിപ്പിൽ കബോഡ് വലിച്ച് അവന്റെ തിങ്ങ്സ് പാക്ക് ചെയ്യാൻ തുടങ്ങി .....
ഉമ്മച്ചി മോനെ തേനെന്നും വിളിച്ച് അവന്റെ പിറകെ പോവുന്നത് കണ്ട് ഞാൻ പുച്ഛത്തോടെ തല തിരിച്ചു ..,,,,,

അവന്റെ പിറകെ ഓടുന്നതിന് പകരം ഒരിക്കലെങ്കിലും എന്നോട് എന്താ സംഭവിച്ചെതെന്ന് ചോദിച്ചെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ച് പോവുന്നു ..,,,,,

അവൻ കലിപ്പിൽ ഡോർ തുറന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ ഉമ്മച്ചിയും പോയതും ഞാൻ അജുവിനെ ഇറുക്കെ കെട്ടിപ്പിടിച്ച് കരഞ്ഞു ....

" എന്നെ എന്താടാ ആരും മനസ്സിലാക്കാതെ ..... "


റൂബീ .... കരയല്ലെ ... പ്ലീസ് ... എഴുന്നേറ്റെ.... കാല് നന്നായി നീരു വെച്ചു ബ്ലെഡും വരുന്നുണ്ട്.... ഹോസ്പിറ്റലിൽ പോവാം ...."

വേണ്ട .... എന്റെ മനസ്സ് വെന്തുരുകുമ്പോൾ അതിലൊന്നും എനിക്ക് വേദന തോന്നുന്നില്ലെടാ ,,,"....


ഞാൻ പറയുന്നത് കേൾകാതെ കമ്പോഡിൽ നിന്ന് ഒരു സ്കേർട്ടും ടോപ്പും ബാക്കിയുള്ളതൊക്കെ എടുത്ത് തന്ന് ട്രസ്സ്ചേഞ്ച് ചെയ്യാൻ പറഞ്ഞ് ഡോർ അടച്ച് അവൻ പുറത്തിറങ്ങി ...,,,,


സ്കേർടായിട്ട് കൂടി കാലിൽ വയ്യാത്തോണ്ട് ഒറ്റക്ക് ഇടാൻ പ്രയാസം തോന്നി .....

എന്റെ ഓരോ കാര്യങ്ങളും ഇത്ര ശ്രദ്ധയോടെ നോക്കാൻ നിനക്ക് കഴിയുന്നുണ്ടല്ലൊ അജൂ ...,,,,,

എല്ലാം കഴിഞ്ഞ് അവനെ വിളിച്ചപ്പോൾ കൂടെ മമ്മയും അകത്തേക്ക് വന്നു ,,,,

അജു കാര്യങ്ങൾ പറഞ്ഞു എന്ന് മുഖം കണ്ടാൽ തന്നെ അറിയാം ...,,,

എന്നെ ഓടി വന്ന് ചേർത്ത് പിടിച്ചു ,,,,,


"സാരില്ല മോളെ ....ഒക്കെ ക ശെരിയാവും .....''

ഉമ്മച്ചി മരുമോന്റെ പിറകെ പോയത് കൊണ്ട് മമ്മയേയുംഹോസ്പിറ്റലിൽ പോയി....

വീഴ്ചയിൽ കാല് ഇടിച്ച്  ചതവുണ്ട്'.... അത് പ്ലാസ്റ്റർ ഇട്ട് മടങ്ങുമ്പോൾ ഞാൻ അജുവിനോട് അവന്റെ വീട്ടിൽ പോയാൽ മതിയെന്ന് പറഞ്ഞു.... ആദ്യം എതിർത്തെങ്കിലും എന്റെ വാശിക്ക് മുമ്പിൽ അവർ കീഴടങ്ങി ...,,,,

കാറ് അജുവിന്റെ വീടിന്റെ ഗേറ്റ് കടന്നതും അവൻ ഇറങ്ങി എന്നെ എടുത്ത് അകത്തേക്ക് കയറുമ്പോഴാണ് പിറകിൽ നിന്ന് ഉമ്മച്ചി വിളിച്ചത്

" ഒന്ന് നിന്നെ ...!!"

മമ്മ ഓടി അവരോട് കാര്യങ്ങൾ പറയാൻ പോയതും അവർ എന്റെ നേരെ ചീറി ...,,'

എന്താ നിന്റെ ഉദ്ധേശം... ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ഈ അഹങ്കാരം എന്റെ അടുത്ത് നടക്കില്ല .... "

അതും പറഞ്ഞ് മുന്നിൽ വന്നതും 'എന്റെ കാല് കണ്ട് അവരുടെ മുഖത്ത് ആദ്യം ഞെട്ടൽ കണ്ടതും പിന്നെ അതൊരു പരിഹാസമായി ...,,,,,

"ഞാൻ പോയപ്പോൾ നിന്റെ വാശിക്ക് എവിടെന്നാ എടുത്ത് ചാടിയത്..... അതല്ല ഇനി ഇതും നിങ്ങൾ രണ്ടാളും പ്ലാൻ ചെയ്ത അടുത്ത നാടകമാണൊ ....,,, "


ഈ അവസ്ഥയിലും അവരുടെ സംസാരം കേട്ട് അജു കലിപ്പിൽ സ്റ്റെപ്പ് കയറി സോഫയിൽ ഇരുത്തി,,,'

അത് കണ്ടതും അവർ പുറകെ വന്ന് മുന്നിൽ നിന്നു ..,,,,,

ഡീ .... എഴുന്നേറ്റെ വന്ന് വേണ്ടത് എടുത്ത് സഫിയുടെ വീട്ടിലേക്ക് പോ ..."


" ഇല്ല ... ഞാൻ വരില്ല .... എവിടേക്കും വരില്ല ... ഞാനിവിടെയാണ് ഇനി നിൽക്കുന്നെ .... "


" ഇത്രക്ക് വാശിയാണൊ നിനക്ക്...... വരാനാ പറഞ്ഞത് ..."


അതും പറഞ്ഞ് എന്റെ കയ്പിടിച്ച് വലിച്ചതും അജു മുന്നിൽ നിന്നു ....

" ഹലോ .... ആൻറി ഞാൻ ഇത് വരെ മിണ്ടാതെ നിന്നത് നിങ്ങളെ പേടിച്ചിട്ടല്ല നിങ്ങളോടുള്ള ബഹുമാനം കൊണ്ടാണ്...,,,, ഇനിയും ഇവിടെ നിന്ന് ഷോകളിച്ചാൽ .ആ ബഹുമാനം ഞാൻ വേണ്ടന്ന് വെക്കും ,,,, അത് കൊണ്ട് അവൾക്ക് ഇഷ്ടമല്ലെങ്കിൽ അവളെ ഇവിടെ നിന്ന് കൊണ്ട് പോവാൻ പറ്റില്ല ...,,,,,, "


അവന്റെ സംസാരം കേട്ട് അവര് എന്നെ തുറിച്ച് നോക്കിയതും ഞാൻ മുഖം തിരിച്ചു അപ്പോൾ തന്നെ അവര് ഇറങ്ങിപ്പോയി.

മനസ്സ് ആകെ അസ്വസ്ഥമായത് കൊണ്ട് കിടന്നിട്ട് ഉറക്കം വരുകയൊ ... ഒരു സമാധാനം കിട്ടുകയും ഇല്ലെങ്കിലും,,, ഉറങ്ങണം എന്നും പറഞ്ഞ് ഞാൻ മുറിയടച്ച് ഇരുന്നു ..,,,,

ഫോൺ വൈബ്രേറ്റ് ചെയ്യുന്ന സൗണ്ട് കേട്ട് എഴുന്നേറ്റ് നോക്കിയപ്പോൾ ഉപ്പച്ചിയാണ് കുറേ തവണ വിളിച്ചിട്ടും ഉണ്ട് ',,,,


ഹലോ ഉപ്പച്ചീ ..,,,,,' "


എന്താ മോളെ ...കരയാണൊ എന്റെ കുട്ടി "!!

" ഞാൻ തോറ്റ് പോയി ഉപ്പച്ചി ... എല്ലാരും എന്നെ തോൽപ്പിച്ചു ... എന്നെ ആരും മനസ്സിലാക്കുന്നില്ല ഉപ്പച്ചീ......,,,,,'' '


"ആരും മനസ്സിലാക്കിയില്ലെങ്കിലും... ഉപ്പച്ചിക്കറിയാം എന്റെ മോളെ ...."

" ഉപ്പച്ചീ ..... ഞാൻ പറയുന്ന കേൾക്കാമൊ .... ശെരിക്കും എന്താ സംഭവിച്ചതെന്ന് -അറിയേണ്ടെ ...."


" വേണ്ട .... എനിക്ക് ഉറപ്പുണ്ട് എന്റെ മോളെ ഭാഗത്ത് തെറ്റുണ്ടാവില്ലെന്ന് .... രണ്ട് ദിവസത്തിനകം ഞാൻ എത്തും അന്ന് ഞാൻ വിശദമായി ചോദിച്ചോളാം ..... അത് വരെ മോളവിടെ തന്നെ നിൽക്ക് .... പിന്നെ കാല് ശ്രദ്ധിക്കണം കേട്ടല്ലൊ ..."


അല്ലെങ്കിലും ഉപ്പച്ചിക്ക് എന്നെ അറിയുന്ന പോലെ ആർക്കും അറിയില്ല.....


***************************

രണ്ട് ദിവസം മുറിയിൽ ഇരുന്നും തിന്നും ഉറങ്ങിയും തീർത്തു

മസിലന്റെ ഓർമകൾ മനസ്സിനെ വിടാതെ പിന്തുടരുമ്പോഴും അവനോട് വെറുപ്പാണെന്ന് പറഞ്ഞ് കൊണ്ടിരുന്നു

പരസ്പരം വിളിക്കാൻ രണ്ട് പേരും തയ്യാറായില്ല

ഉമ്മച്ചി ഇടക്ക് വന്ന് നോക്കാറുണ്ടെങ്കിലും ഞാൻ മെയിന്റാക്കാറില്ല,,

ഏറ്റവും അത്ഭുതം ഇത്രയായിട്ടും എന്താണ് സംഭവിച്ചെതെന്ന് അറിയാനുള്ള മനസ്സ് അവര് കാണിച്ചില്ല എന്നാണ് ...::


 പതിവ് പോലെ ബെഡിൽ ചാരിയിരുന്ന് മമ്മ കൊണ്ട് വച്ച പാസ്തയിൽ സ്പൂൺ ഉപയോഗിച്ച് കുത്തിക്കൊണ്ട് സ്വപ്നം കാണുമ്പോഴാണ് ഉപ്പച്ചി കയറി വന്ന് എന്നെ കെട്ടിപ്പിടിച്ചത്....

"എന്തായിത് റൂബീ .... ഉണ്ണിയാർച്ച മാറി വെറും ഉണ്ണിയായല്ലൊ ..."


"സാഹചര്യം അല്ലെ ഉപ്പച്ചീ .... മനുഷ്യനെ മാറ്റുന്നത് ,,,,, ",


"അങ്ങനെയാവരുത് നമ്മൾ ....ഏത് സാഹചര്യത്തിലും നമ്മൾ നമ്മളായി നിൽക്കണം ..... അതല്ലെ ഉപ്പച്ചി മോളെ പഠിപ്പിച്ചത് ...."


" വയ്യ ഉപ്പച്ചീ.... എന്റെ ലൈഫ് സ്വപ്നം ഒക്കെ പോയി .... ആരും എന്നെ മനസ്സിലാക്കിയില്ല .... "


"മോളെ .... ഞാൻ സാറയോട് സംസാരിച്ചിരുന്നു..... അവൾക്ക് നിങ്ങളെ രണ്ട് പേരെ പറ്റി എന്തറിയാം ... ഒന്നും അറിയില്ല പക്ഷെ നിന്നെ പോലെ എന്റെ മടിയിൽ നിന്ന് വളർന്നതാണ് അജു എനിക്കറിയാം അവനെ .... ഞാൻ സഫിയോട് സംസാരിച്ചോളാം ...."

വേണ്ട ഉപ്പച്ചീ '..... എനിക്ക് വേണ്ടി അവന്റെ കാല് പിടിക്കേണ്ട ... എന്നെ മനസ്സിലാക്കാതെ ... എന്താ സംഭവിച്ചത് എന്ന് ചോദിക്കാതെ അവൻ ഫയർ ചെയ്തപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി അവന് എന്നെ സംശയമാണ് അത് ആ സീനിൽ അവൻ ഉറപ്പിച്ചു ,,,, അങ്ങനെ അല്ലായിരുന്നെങ്കിൽ ഒരു വട്ടം എന്നെ കേൾക്കുമായിരുന്നു ... "

ഞാൻ പൊട്ടിക്കരഞ്ഞ് അത്രയും പറഞ്ഞതും ഉപ്പച്ചി എന്നെ തലോടികൊണ്ട് ആശ്വസിപ്പിച്ചു .....,,,,


" വേണ്ട .... പോട്ടെ സാരില്ല ... മോളെ ഇഷ്ടം എന്താണൊ അത് പോലെ നടക്കട്ടെ ... അതിന് മുമ്പ് ഉപ്പച്ചിയോട് എന്താ സംഭവിച്ചത് എന്ന് പറയണം ...."


(തുടരും)

❤റൂബിയ❤

Part:  50

✒ : Sami

@@@@@@@@@@@@@@@@
ഞാൻ ഉപ്പച്ചിയുടെ കയ്യിൽ പിടിച്ചു ഒന്ന് നീങ്ങിയിരുന്ന് കർട്ടൻവലിച്ച് തുറന്നു

അത് കണ്ടിട്ടാവണം ഉപ്പച്ചി എഴുന്നേറ്റ് നിന്ന് പറഞ്ഞു ....


" മോള് രണ്ട് മൂന്ന് ദിവസമായില്ലെ ഇതിന്റെ അകത്ത് തന്നെ ഇരിക്കുന്നത് ....
ആകെ ചടപ്പായിരിക്കും നമുക്ക് പുറത്തൊക്കെ കറങ്ങിയാലൊ .... എന്നിട്ട് സ്വസ്ഥമായി എവിടെങ്കിലും ഇരുന്ന് സംസാരിക്കാം ...,, "


ഉപ്പച്ചിയുടെ സംസാരം കേട്ട് ഞാൻ ദയനീയമായി എന്റെ കാലിലും ഉപ്പച്ചീന്റെ മുഖത്തേക്കും നോക്കി ..,,,,,

" ഹലോ മൈ ഡിയർ ഇശാഖ് ഡോക്ടർ.... താങ്കൾ കോപ്പിയടിച്ച് ജയിച്ചതാണെന്ന് എനിക്ക് നന്നായി അറിയാം അതിങ്ങനെ ഇടക്ക് ഓർമിപ്പിക്കാൻ ഓരോ പൊട്ടത്തരം പറയണ്ട ...."


" അതിനും മാത്രം ഇപ്പോൾ എന്താ ഉണ്ടായെ ...."


"ഈ കാൽ ഒന്ന് അനക്കാൻ ഒരാൾ വേണം അപ്പഴാണ് ട്രിപ്പ് ....."

അതും പറഞ്ഞ് ഞാൻ പിണക്കം നടിച്ച് മുഖം തിരിച്ചു

"പിന്നെന്തിനാ മുത്തെ ചേട്ടൻ ജീവിച്ചിരിക്കുന്നെ .... "

അതിന്റെ ഇടയിൽ അജുവിന്റെ ഊള ഡയലോഗും നെഞ്ചത്ത് കയ് വെച്ച് നിശ്കു ഭാവത്തിലുള്ള നിൽപും കണ്ടപ്പോൾ അറിയാതെ ഞാൻ പൊട്ടിച്ചിരിച്ചു .....

പിന്നെ എല്ലാം പെട്ടന്നായിരുന്നു എന്നെ പൊക്കിയെടുത്ത് വണ്ടിയിൽ ഇട്ട് നേരെ പോയത് ഒരു തട്ട് കടയിലാണ്
വയറ് നിറയെ ഫുഡും തട്ടി പിന്നേയും കറക്കം .....

അപ്പോഴെല്ലാം മനസ്സിൽ മസിലൻ കടന്ന് വന്നെങ്കിലും ഉപ്പച്ചിയും അജുവും ഓരോന്ന് പറഞ്ഞ് ചിരിപ്പിച്ചും കളിയാക്കിയും ആ യാത്ര കാറ്റാടി മരങ്ങൾ നിറഞ്ഞ കടൽ കരയിൽ ചെന്നെത്തി ,,,,,


അതികം ആളും തിരക്കും ഇല്ല കടലിന്റെ ഇരമ്പലും കാറ്റും പാറക്കൂട്ടങ്ങളും വല്ലാത്ത പോസിറ്റീവ് എനർജി തരുന്നതായിരുന്നു ...

എന്നെയും എടുത്ത് പാറകൾ കൊണ്ട് നിർമിച്ച ഇരിപ്പടത്തിൽ ഇരുന്ന് രണ്ട് ഭാഗത്ത് അവര് രണ്ട് പേരും ഇരുന്നു ..,,,,

അജു എന്റെ കയ് മുറുക്കി പിടിച്ച് കണ്ണടച്ച് കാണിച്ചു ,,,,

ഞാൻ അവനൊന്ന് ചിരിച്ച് കൊടുത്ത് ഉപ്പച്ചിയുടെ തോളിൽ വീണു ....,,,


" ഉപ്പച്ചീ ... ഞാൻ ഈ നിമിഷത്തിലാണ് ഏറ്റവും സുരക്ഷിതയായിരിക്കുന്നതും സന്തോഷിക്കുന്നതും കാരണം എന്റെ രണ്ട് സൈഡിൽ ഇരുന്ന നിങ്ങളെ പോലെ എന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും ആർക്കും കഴിഞ്ഞിട്ടില്ല ,,, എനിക്ക് ആരും.. വേണ്ട ആരും... എന്നും എന്റെ ഒപ്പം നിങ്ങൾ ഉണ്ടായാൽ മതി ,,,,,, "


എന്റെ സംസാരം കേട്ട് നെറ്റി ചുളിച്ച് നോക്കുന്ന ഉപ്പച്ചിയെ കണ്ട് ഞാൻ ഒഴുകിയ കണ്ണീർ തുടച്ച് കൊണ്ട് സംസാരിച്ച് തുടങ്ങി

"ഞാൻ ഇനി പറയുന്നത് എന്റെ ഉറച്ച തീരുമാനമാണ് കൂട്ടിയും കിഴിച്ചും ഉറപ്പിച്ച ശരിയായ ഉത്തരം ... ഇനി ഇതിൽ ഒരു മാറ്റം ഉണ്ടാവില്ല .... "

അജുവിന്റെ മുഖത്ത് എന്താ എന്നുള്ള ചോദ്യഭാവമായിരുന്നു

ഞാൻ ഒട്ടും പതറാതെ പറഞ്ഞു

ഞാൻ വാഹിദ് മുസാഫിറുമായി എല്ലാ ബന്ധവും അവസാനിപ്പിച്ച് ഡിവോസ് ചെയ്യാൻ തീരുമാനിച്ചു.,,,,, "

അജു എഴുന്നേറ്റ് മുന്നിൽ നിന്ന് കലിപ്പിൽ എന്നെ നോക്കി ....
ഉപ്പച്ചി ഒരു ഭാവവും ഇല്ലാതെ ചിരിച്ച് കൊണ്ട് എന്നെ നോക്കി എന്നിട്ട് അജുവിന്റെ നേരെ കയ് ഉയർത്തി ....

"അജൂ .... ഇവിടെ ഞാനൊ നീയൊ സംസാരിക്കേണ്ട ആവശ്യം ഇല്ല ഇത് അവളുടെ തീരുമാനമാണ് ... എന്നെക്കാൾ അവളെ അറിയുന്ന നീ എതിർക്കാൻ കാരണങ്ങൾ ഒരു പാട് ഉണ്ടാവും പക്ഷെ അവൾ മുഴുവൻ സംസാരിക്കട്ടെ അവൾ മാത്രമല്ല നീയും പറയണം അന്ന് എന്താണ് സംഭവിച്ചതെന്ന് ..."

സന്തോഷം കൊണ്ട് ഞാൻ ഉപ്പച്ചിയെ ഇറുക്കി പിടിച്ചു തോളിൽ തല വെച്ച് കിടന്നു ...,,,,


ഉപ്പച്ചീ .... ഈ മകൾ എന്നും തോറ്റിട്ടെയുള്ളൂ ....മനസ്സ് തുറന്ന് പ്രണയിച്ചതാണവനെ പക്ഷെ ഒരിക്കലും അവനെന്നെ മനസ്സിലാക്കിയിട്ടില്ല .... സംശയത്തോടെ മാത്രമെ എന്നെ നോക്കിയിട്ടുള്ളൂ ഇവൻ തൊട്ടാൽ പ്രശ്നം ചിരിച്ചാൽ പ്രശ്നം .... പലവട്ടം ഞാൻ പറഞ്ഞതാണ് എന്നിട്ടും ഒരിക്കൽ പോലും അവൻ അത് മനസ്സിലാക്കിയിട്ടില്ല ....
ഓരോ തവണ രണ്ട് ദിവസം മൂന്ന് ദിവസം എന്നും പറഞ്ഞ് പോയാൽ അന്ന് തന്നെ എത്തും അതൊക്കെ എന്നോടുള്ള സ്നേഹമല്ല സംശയമാണ് ..... ഇവനെയും എന്നേയും ചേർത്ത് അനാവശ്യ സംശയം
അന്നും സംഭവിച്ചത് അതാണ്...
കാല് വയ്യാതായത് മുതൽ എന്നെ അവൻ നന്നായി കേർ ചെയ്യുമായിരുന്നു ...
 അന്ന് ഹോസ്പിറ്റലിൽ അത്യാവശ്യം ഉണ്ടെന്നും ലേറ്റാവുമെന്നും പറഞ്ഞിരുന്നു ,,,,
വിവാഹം കഴിഞ്ഞ് ഒരു ഹസ്ബന്റ് വൈഫ് ബന്ധം ഞങ്ങളിൽ ഉണ്ടായിട്ടില്ല .... മനസ്സ് എന്ന് പൂർണ്ണമായ് അവനെ അംഗീകരിക്കുന്നൊ അന്ന് നമുക്ക് ജീവിച്ച് തുടങ്ങാം എന്നായിരുന്നു നമ്മുടെ ഇടയിലെ കോൺട്രാക്ട് ...
അന്ന് 'അവൻ പോയതും fb യിൽ അവന്റെid യിൽ കയറിയപ്പോഴാണ് ബേർത്ത് ഡെ ഡേറ്റ് കാണുന്നത് അത് നാളെയാണ്..... എന്നാൽ അവന് ഒരു സർ പ്രെസ് കൊടുക്കാം എന്ന രീതിയിൽ അജു വിനെ വിളിച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞു ...

അവന്റെ ഫോട്ടൊ fb യിൽ നിന്ന് തപ്പി ഒരു ഫണ്ണി ടിക് ടോക്ക് ആയിരുന്നു ആദ്യ പ്ലാൻ

അതിന് അജു വിനെ ലാപ്പും കൊടുത്ത്  മുറിയിൽ ഇരുത്തി അത് ചെയ്ത് കഴിയുമ്പോഴേക്ക് ബാത്ത് റൂമിൽ കയറി കുളിച്ച് ഇറങ്ങാൻ പോയതാണ് നടക്കാൻ അൽപം പ്രയാസം കാരണം ഇവനാണ് അവിടെ ആക്കിയതും
കുറേ സമയം നിന്ന് കുളിച്ചത് കൊണ്ട് കാല് വല്ലാതെ കടഞ്ഞ് ഒരൽപം നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു അതിന്റെ കൂടെ  എന്തോ തടഞ്ഞ് താഴേക്ക് വീണു.... ശബ്ദം കേട്ട് അജു വാതിൽ തട്ടി വിളിച്ചെങ്കിലും ബാത് ടവ്വൽ മാത്രം ആയത് കൊണ്ട് തുറക്കാതെ ഞാൻ നിന്നു വേദന സഹിക്കാൻ പറ്റാതായപ്പോൾ നിരങ്ങിച്ചെന്ന് ഡോർ അൽപം തുറന്നതും അജു കാര്യം മനസ്സിലാക്കി അവന്റെ ഷേർട്ട് അഴിച്ച് തന്നു അതും ഇട്ട് കതക് തുറന്നതും അവനോട് കാര്യം പറഞ്ഞു പിന്നെ ഒന്നും നോക്കാതെ അവിടെ നിന്ന് കോരിയെടുത്ത് പുറത്ത് ഇറങ്ങുമ്പോഴാണ് മസി ... സോറി സഫി വന്നത് ...
എന്താണ് സംഭവിച്ചത് എന്ന് ചോദിക്ക പോലും ചെയ്യാതെ എന്നെ നോക്കി അനാവശ്യം പറഞ്ഞു .... ഇതാണ് അന്ന് സംഭവിച്ചത് ..."

അപ്പോഴും ഉപ്പച്ചി അതേ ചിരിയിൽ എന്നെ നോക്കി നിൽക്കാണ് .....

"മോളെ ,,,ഇതൊക്കെ ഉപ്പച്ചി ചോദിച്ചത് മോളോടുള്ള വിശ്വാസ കുറവിൽ അല്ല .... എനിക്ക് അറിയാം മോളെ ഭാഗത്ത് തെറ്റ് വരില്ലാന്ന് ,,, അത് കൊണ്ട് മോളെടുത്ത തീരുമാനവും ഉപ്പച്ചി അഗീകരക്കുന്നു .... നാളെ തന്നെ പേപ്പർ നമുക്ക് ശെരിയാക്കാം... പക്ഷെ ഉപ്പച്ചി പറയുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കണം .....

ഞാനും അജുവും മുഖത്തോട് മുഖം നോക്കി ശേഷം ഉപ്പച്ചിയെ നോക്കി ..


" അജു റൂബിയെ സ്വീകരിക്കണം ....

ഞങ്ങൾ ഒരേ ശബ്ദത്തിൽ നോ ..." എന്ന് അലറി ഉപ്പച്ചിയോട് സംസാരിക്കാൻ പോയതും കയ് വെച്ച് തടഞ്ഞ് ഉപ്പച്ചി സംസാരിച്ച് തുടങ്ങി ...

" മോള് പറഞ്ഞ പോലെ ഉപ്പച്ചി നന്നായി ആലോചിച്ച് എടുത്ത തീരുമാനമാണ് ... അല്ലെങ്കിൽ നിങ്ങൾ തന്നെ ചിന്തിക്ക് നിങ്ങൾക്ക് ഒരിക്കലും ഒരു നേരം പിരിഞ്ഞ് നിൽക്കാൻ വയ്യ ... ഇന്ന് സഫി പോയാൽ നാളെ നിന്റെ ജീവിതത്തിൽ ഉറപ്പായും മറ്റൊരാൾ വരും അവരും നിന്നെ മനസ്സിലാക്കില്ല പ്രശ്നം ആവർത്തിക്കും അതിലും നല്ലത് നിങ്ങൾ തന്നെ ഒന്നിച്ച് കഴിയുക ...."

ഉപ്പച്ചി പറഞ്ഞത് നമുക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്തതായിരുന്നു...
ഞാൻ അപേക്ഷ ഭാവത്തിൽ ഉപ്പച്ചിയെ നോക്കിയപ്പോൾ ഉപ്പച്ചി സമയം എടുത്ത് ചിന്തിക്ക് എന്നും പറഞ്ഞ് എഴുന്നേറ്റ് പോയി

കുറച്ച് സമയം ഞങ്ങൾ രണ്ട് ദിക്കിലേക്ക് നോക്കി നിന്നു ...
ഒട്ടും പ്രതീക്ഷിക്കാതെ അജുവിന്റെ തീരുമാനം കേട്ട് ഞാൻ ഞെട്ടി അവനെ നോക്കി ...

" നിന്നെ വിവാഹം ചെയ്യാൻ എനിക്ക് സമ്മതമാണ് ..... "

"അജൂ ....നീയെന്ത് ഭ്രാന്താണ് പറയുന്നത് വെറുതെ പോലും അങ്ങനെ സംസാരിക്കാൻ നിനക്ക് കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാം ... അത് മാത്രമല്ല നിന്നെ സ്നേഹിക്കുന്ന വിശ്വസിക്കുന്നവളെ മറക്കാൻ കഴിയുമാെ ...? "


"ഹും ..... മെഹറുബ ... ത്ഫു ...അവൾക്ക് കൊടുക്കുന്ന അടിയാണ് എന്റെ ഈ തീരുമാനം...' കാരണം ഈ സംഭവിച്ചതിന്റെ വലിയ ഒരു ഭാഗം ഉത്തരവാദി അവളാണ് ..... "


" നീയെന്തൊക്കെയാണ് പറയുന്നത് ....!!."


"അതെ റൂബി അന്ന് സഫിക്ക്  ഫോട്ടൊയും വോയിസും അയച്ചത് അവളാണ് എന്തിനാണെന്നൊ ... നമ്മെ തമ്മിൽ പിരിക്കാൻ എന്നിട്ട് നിന്റെ ഒഴിവിൽ അവൾക്ക് കയറാൻ അല്ലാതെ നീയുള്ള കാലത്തോളം ഞാൻ അവളെ പ്രണയിക്കില്ലാത്രെ .... ഇതൊന്നും ഞാൻ ചുമ്മാ പറഞ്ഞതല്ല അവൾ ' പറഞ്ഞതാണ്...."


പിന്നെ എനിക്ക് ഒന്നും പറയാനില്ലായിരുന്നു ...

ഞാൻ താഴോട്ട് നോക്കിയിരുന്നു ....
അവൻ അടുത്ത് വന്നിരുന്നു ഞങ്ങൾ ഒരു പാട് സംസാരിച്ചു അവസാനം ഉപ്പച്ചിയുടെ അടുത്തേക്ക് എന്നെ പൊക്കിയെടുത്ത് പോയി ....

" ദേ ... അങ്കിളെ ... നിങ്ങളെ ഈ മൊതലിനെ ഇങ്ങനെ കുരിശ് പോലെ താങ്ങിപ്പിടിച്ച് ജീവിക്കാൻ എനിക്ക് സമ്മതമാണ് എന്നെ പോലെ നല്ല കുട്ടിയെ വേറെ കിട്ടാത്തത് കൊണ്ട് ഇവളും സമ്മതിച്ചിരിക്കുന്നു ... "

ഞാനവന്റെ നെഞ്ചത്ത് നോക്കി ഒരിടി കൊടുത്ത് കൊണ്ട് പറഞ്ഞു

"അയ്യട.... കണ്ടാലും മതി .. നേരെ തിരിച്ച് പറ ... പിത്തതവളെ ... "

"എല്ലാം തീരുമാനം ആയ സ്ഥിതിക്ക് ' ഇനി വീട്ടിലേക്ക് പോയേക്കാം ... "

എന്നാ വിട്ടൊ ..."


(തുടരും)


ആരും പൊങ്കാല ഇടണ്ട .. സംഭവിച്ചതെല്ലാം നല്ലതിന് ഇനി സംഭവിക്കുന്നതും നല്ലതിന് ....
അത്രമാത്രം ചിന്തിക്കുക എല്ലാം നല്ല രീതിയിൽ അവസാനിക്കും എന്ന് മാത്രം ഉറപ്പ് തരുന്നു'👍😊😜😜😜
എന്നാപ്പിന്നെ കുറേയായില്ലെ കണ്ടിട്ട് ലൈക്ക് ബട്ടൺ ഒന്ന് ഞെക്കിയേക്ക് 😇😀