❤റൂബിയ❤
Part : 51/55
✒ : Sami
@@@@@@@@@@@@@@
ഉപ്പച്ചി നേരെ വീട്ടിലേക് പോയി ഞാൻ അജുവിന്റെ കൂടെ പോയി എന്റെ തിങ്ങ്സ് ഒക്കെ എടുത്ത് ഇറങ്ങുമ്പോഴാണ് മമ്മയും പപ്പയും മുന്നിൽ വന്നത് ....
" നിങ്ങൾ ഇപ്പോൾ എടുത്ത തീരുമാനം മുമ്പേ എടുത്തെങ്കിൽ എത്ര വലിയ പ്രശ്നം ഇല്ലാതാക്കാമായിരുന്നു .... അല്ലെങ്കിലും കുഞ്ഞുന്നാളിലേ നമ്മൾ ഇത് ഉറപ്പിച്ചതാണ് .... "
അവരുടെ സംസാരം കേട്ട് ഞങ്ങൾ രണ്ടും ഒരേ ശബ്ദത്തിൽ ചോദിച്ചു ....
"ഏത് ഉറപ്പിച്ചൂന്ന് ...."
"നീ ഇവളേം കൊണ്ട് നാട് വിടുമെന്ന്... ''
"അപ്പോൾ അതാണല്ലെ മനസ്സിലിരിപ്പ് .... ഞാൻ ഈ ലോഡ് അപ്പുറം ഇറക്കിയിട്ട് വന്നിട്ട് ബാക്കിപ്പറയാം _ "
അജു അതും പറഞ്ഞ് പുറത്തിറങ്ങി ....
ഗേറ്റ് തുറക്കുമ്പോൾ തന്നെ ഉമ്മച്ചിയുടെ ശബ്ദം ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു .....
" ഞാനിതിന് ഒരിക്കലും സമ്മതിക്കില്ല എന്റെ കുട്ടീടെ ജീവിതം പന്ത് കളിച്ചല്ല ഒരു പരിഹാരം കാണേണ്ടത് ...."
ഉമ്മച്ചിയുടെ സംസാരത്തിൽ സന്തോഷം തോന്നിയെങ്കിലും അടുത്ത നിമിഷം അത് ഇല്ലാതായി ,,,,,
" ഇതിന് മാത്രം എന്താ അവൻ ചെയ്തത് അഹങ്കാരം തലക്ക് പിടിച്ച് നടക്കുന്ന അവളെ ജീവനോളം സ്നേഹിച്ചതൊ ...?
അല്ലെങ്കിലും എത്ര കാലം എന്ന് വെച്ചാണ് ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാൻ കഴിയുക ...
'നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല ....
നിങ്ങൾ പറഞ്ഞിട്ടാണ് അവന്റെ വീട്ടിൽ അവളെ ഇഷ്ടത്തിന് ഞാൻ നിൽക്കാൻ വിട്ടതും.... ഞാൻ ഒന്നും ചോദിക്കാതേയും പറയാതിരുന്നതും"
അത്രയും അവർ പറഞ്ഞതും ഞാൻ അജുവിനോട് അകത്ത്, കയറാൻ പറഞ്ഞു
എന്നിട്ട് അവരുടെ മുന്നിൽ നിന്ന് അജു വിനെ താങ്ങിപ്പിടിച്ചു ,,,,
ഞങ്ങളെ ഒരുമിച്ച് കണ്ടത് കൊണ്ട് അവരുടെ കുരുവും കൂനും പൊട്ടിയ മട്ടുണ്ട് ...
ഞാനതൊന്നും കാര്യമാക്കാതെ അവർക്കുള്ള മറുപടി കൊടുത്തു ...
"ഹും ... അവൻ ജീവനായി സ്നേഹിച്ചത്രെ .... അപ്പോൾ ഞാൻ സ്നേഹിച്ചിട്ടില്ലെന്നാണൊ ...
അതങ്ങനെയാണ് സ്നേഹം അല്ല വേണ്ടത് പരസ്പര വിശ്വാസമാണ് .... അതില്ലാതായാൽ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം ....
പിന്നെ നിങ്ങൾ പറഞ്ഞല്ലൊ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചൂന്ന് ... അത് നടിച്ചതാണ് അവന്റെ പ്രോബ്ലം കാണണം ആയിരുന്നു കണ്ണ് തുറന്ന് ചോദിക്കണമായിരുന്നു പറയണമായിരുന്നു ഇതൊന്നും ചെയ്യാതെ സംശയരോഗം കൊണ്ട് നടക്കുമ്പോൾ എനിക്കാണ് നഷ്ടപ്പെട്ടത് മുഴുവൻ .... അതെന്താ നിങ്ങൾ മനസ്സിലാക്കാത്തത് ...."
"അത്രക്ക് സ്നേഹവും സങ്കടവും ഉണ്ടായിട്ടാണൊ അവനെ വിട്ട് ഇവനെ തിരഞ്ഞെടുത്തത് ...." - (ഉമ്മച്ചി
" പിന്നവൾ എന്ത് ചെയ്യണം കാലാകാലം അവന്റെ കയ്യിലെ പാവയായി കഴിയണൊ ...." - (ഉപ്പച്ചി
" നിങ്ങളാണ് അവളെ വളർത്തി ഈ വിധത്തിൽ അഹങ്കാരിയാക്കി വളർത്തിയത് ...." - ( ഉമ്മച്ചി
"എന്റെ ഉപ്പച്ചിയെ വല്ലതും പറഞ്ഞാൽ എന്റെ വിധം മാറും ...
ഞാൻ സ്നേഹിച്ചിരുന്നു പക്ഷെ ഇപ്പോൾ ഇല്ല ... വെറുപ്പാണ് അങ്ങേ അറ്റം വെറുപ്പ് ....അത് കൊണ്ട് എന്റെ അവസാന തീരുമാനമാണ് ഇത് ഇതിൽ ഒരു മാറ്റമില്ല ...."
അതും പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി ...
പിറ്റേ ദിവസം തന്നെ പേപ്പർ ശെരിയാക്കി
ഹൃദയം നുറുങ്ങുന്ന വേദനയിലും മനസ്സ് കല്ലാക്കി ഞാൻ സൈൻ ചെയ്തു
@@@@@@@@@@@@@@@@
"ഡാ ....സഫി വാതിൽ തുറക്ക് ..... എന്ത് ഇരുത്തമാണിത് .... നിനക്ക് ഭക്ഷണവും വേണ്ടെ ....?"
റൂബിയുടെ ഫോട്ടൊയും ചേർത്ത് പിടിച്ച് കിടക്കുമ്പോഴാണ് ഉമ്മ വന്ന് വിളിച്ചത് ....
കണ്ണ് തുടച്ച് ബെഡിൽ ചിതറിക്കിടക്കുന്ന അവളുടെ ഫോട്ടൊ വാരി കബോഡിൽ ഇട്ട് ഞാൻ കതക് തുറന്നു ,,,,,
ഡാ ...എന്താ നിന്റെ ഉദ്ധേശം .,,, ഇത്ര ദിവസം ആയിട്ടും ഹോസ്പിറ്റലിൽ ലീവ് പറഞ്ഞ് ഇങ്ങനെ അടച്ചിരിക്കാതെ കുറച്ച് ദിവസം ദുബായിക്ക് പോവാൻ നോക്ക് ....
അവിടെ ഫ്രൻസ് ഒക്കെ കൂടി മെയിന്റ് ശെരിയായാൽ തിരിച്ച് വന്ന് അവളോട് സംസാരിക്കാം ...."
ഉമ്മ പറയുന്നത് തലയാട്ടി കേട്ട് താഴേക്ക് വിട്ടു ടേബിളിൽ ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴാണ് എനിക്ക് ഒരു രെജിസ്ട്രേഡ് ഉണ്ടെന്ന് പറഞ്ഞത് ..,,,,,
ഒപ്പിട്ട് വാങ്ങി തുറന്ന് നോക്കിയതും എന്റെ ഹൃദയത്തിലൂടെ ഒരാളൽ പോയി ....
"ഡിവോസ് പേപ്പർ "
എന്റെ നിർത്തം കണ്ട് പിറകെ വന്ന ഉമ്മച്ചി അത് കണ്ട് ആകെ തരിച്ച് നിന്നു ...,,,,,
ഞാൻ അതുമായി മുറിയിലേക്ക് കയറി കതക് അടച്ചു ....
എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ നിറഞ്ഞ് കൊണ്ടിരുന്നു ,,,,,
ദേശ്യത്തിൽ എല്ലാം വലിച്ച് വാരിയിട്ടു .... ' കയ്യിൽ കിട്ടിയത് മുഴുവൻ എറിഞ്ഞുടച്ചു
അവസാനം നിലത്ത് ഇരുന്ന്
അവളുടെ ഷാളും ഫോട്ടോയും നെഞ്ചോട് ചേർത്ത് പൊട്ടികരഞ്ഞു.. ,,,,
"എന്തിനാ റൂബീ ..... ഇങ്ങനെ,,,,,, നീയെന്താ എന്നെ മനസ്സിലാക്കാത്തത് ....
നീയില്ലാതെ എനിക്ക് പറ്റില്ലെഡീ..... ' I Love you റൂബീ നിന്നോടുള്ള പ്രണയത്തിനാലാണ് ഞാൻ ഒരു ഭ്രാന്തനായത് ...."
അപ്പോൾ താഴെ വലിയ ചർച്ച നടന്നുകൊണ്ടിരിക്കയാണ്....
സാറാന്റിയെ വിളിച്ച് സംസാരിചെങ്കിലും അവർ ഉറച്ച തീരുമാനത്തിലായത് കൊണ്ട് സാറാന്റി'' കയ് ഒഴിഞ്ഞു.....
അതോടെ ചർച്ചകൾ വഴക്കിലേക്ക് വഴിമാറി പ്രശ്നം ഗുരുതരമായി അവസാനം ഈ ബന്ധം പിരിയേണ്ടതാണെന്ന് രണ്ട് വീട്ടുകാരും വിധിയെഴുതി .....'
അതിന്റെ ഇടയിൽ അജുവുമായി റൂബിയുടെ വിവാഹം തീരുമാനിച്ചു എന്ന വാർത്ത എന്നെ ആകെ തളർത്തി ,,,,,
അതും കൂടിയായപ്പോൾ അവൾ സന്തോഷത്തോടെ കഴിയട്ടെ എന്ന ചിന്തയിൽ ഞാനും ഒപ്പിട്ട് കൊടുത്തു ,,,,
റൂബി മറ്റൊരാൾക്ക് സ്വന്തമാവുക എന്നത് ചിന്തിക്കാൻ കഴിയുന്നില്ല
അവളുമായിക്കഴിഞ്ഞ നല്ല നിമിഷം ഓർത്ത് കിടന്നു ,,,,
" അല്ലെങ്കിലും തെറ്റ് എന്റെ ഭാഗത്താണ് അവളുടെ കണ്ണുകളിൽ എന്നെ നോക്കുമ്പോൾ മാത്രമെ ഞാൻ പ്രണയം കണ്ടിട്ടുള്ളൂ .... ഞാൻ അടുത്ത് വരുമ്പോൾ മാത്രം അവൾ കാമുകിയാവാറുള്ളൂ ...
അ ജുവിന്റെ മുന്നിൽ അവൾ ഒരു കാന്താരി മാത്രമാണ് ....
നഷ്ടപ്പെട്ടാൽ മാത്രമാണ് അതിന്റെ വില അറിയൂ എന്നത് എത്ര സത്യമാണ് ...
ദിവസങ്ങൾ കഴിഞ്ഞു
എന്റെ വീട്ടുകാർ ദുബായിക്ക് തിരിച്ച് പോയി നാളെ കോടതി നമ്മുടെ കേസ് എടുക്കും അതിവേഗ ഫാമിലി കോർട്ടായതിനാൽ നമ്മളെ മാത്രം വിളിച്ച് സംസാരിച്ച് നാളെ തന്നെ വിധി പറയും ...,,,,
അത് കഴിഞ്ഞ് അവളോട് യാത്ര പറഞ്ഞ് ഞാൻ പോവും ദുബായിക്ക് .... പിന്നൊരു മടക്കം കേരളത്തിലേക്ക് ഇല്ല ,,,, "
രാവിലെ 9 ന് തന്നെ കോടതിയിൽ എത്തി അവിടെ ചെയറിയിൽ ഇരിക്കുമ്പോൾ കണ്ടു
അങ്കിളിന്റെ കാറിന്റെ പിൻസീറ്റിൽ നിന്ന് അങ്കിളിനെ ചേർത്ത് പിടിച്ച് അവൾ വരുന്നു ,,,,,
പീച്ച് കളർ സൽവാറും ഇട്ട് നടന്ന് വരുന്ന അവളെ ഞാൻ കണ്ണിമവെട്ടാതെ നോക്കി
സ്റ്റെപ്പ് കയറാൻ അൽപം ബുദ്ധിമുട്ട് കാരണം അവൾ വീഴാൻ പോയതും ഞാൻ ചെയറിൽ നിന്ന് എഴുന്നേറ്റ് ഓടാൻ പോയി അപ്പോഴേക്ക് അങ്കിൾ അവളെ പിടിച്ചിരുന്നു ...
അല്ലെങ്കിലും അവളെ പിടിക്കാൻ ഞാനാരാണ് എല്ലാം ഇവിടെ അവസാനിക്കും ...,,
പെട്ടന്ന് അവളെന്നെ കണ്ടതും എന്നെ തന്നെ നോക്കി പിന്നെ മുഖം വെട്ടിച്ചു ....
അവളിൽ ഈ ദിവസം കൊണ്ട് വല്ലാത്ത മാറ്റം വന്നിരിക്കുന്നു .....
ഞങ്ങളുടെ സമയം ആയി ഞങ്ങളെ മാത്രം അകത്തേക്ക് വിളിച്ചു ,,,,
വാതിൽ പടി കടന്ന് നടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട്
അവളെ നോക്കാതെ കയ്പിടിച്ച് സീറ്റിൽ ഇരുത്തി .....
ഞങ്ങളെ തന്നെ വീക്ഷിച്ച് കോടതി മുറിയിലെ ഓരോരുത്തരും അടക്കം പറയുന്നുണ്ടായിരിരുന്നു ,,,,,
ആദ്യം അവളെയാണ് വിസ്താരിച്ചത് '
തമ്മിൽ മനസ്സിലാക്കാനൊ ഒന്നിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവാനൊ ഒരിക്കലും കഴിയില്ല അത് കൊണ്ട് ഡിവോസ് വേണമെന്ന വാദത്തിൽ അവൾ ഉറച്ച് നിന്നു ,,,,,
നിറഞ്ഞ കണ്ണാലെ അവളെ നോക്കി പുഞ്ചിരിച്ച് അതേ കാരണത്താൽ ഞാനും ഡിവോസ് വേണമെന്ന് പറഞ്ഞു ,,,,,
വിസ്താരം കഴിഞ്ഞ് നമ്മളെ പുറത്ത് ഇരുത്തി അവൾ ഉപ്പച്ചിയുടെ നെഞ്ചിലേക്ക് ചാഞ്ഞു ,,,,
കാത്തിരിപ്പിന് ശേഷം ഞങ്ങളെ വിധി വന്നു
(തുടരും)
❤റൂബിയ❤
Part : 52
✒ : Sami
@@@@@@@@@@@@@@@@
ജഡ്ജി നമ്മളെ നോക്കി ഫയൽ' എടുത്ത് വെക്കുമ്പോൾ ഞാൻ അറിയാതെ ആഗ്രഹിച്ചു .... അവൾ പിരിയാതിരുന്നെങ്കിൽ എന്ന്....
അവളെ നോക്കുമ്പോൾ അവൾ കണ്ണ് നിറച്ച് എന്നെ നോക്കുന്നുണ്ടായിരുന്നു ,,,
ഞങ്ങളെ നോക്കി ചിരിച്ച് കൊണ്ട് ജഡ്ജി പറഞ്ഞത് കേട്ട് അവിടെന്ന് ഒരു ഡപ്പാൻ കൂത്ത് കളിക്കാൻ വരെ തോന്നിപ്പോയി ,,,,
" ഈ കോടതി ഭിന്നിപ്പിക്കുന്നതിനേക്കാൾ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത് .... ഇവിടെ ഹർജിക്കാരുടെ പ്രായവും വിവാഹം കഴിഞ്ഞ് 6 മാസം തികയാത്തത് കൊണ്ടും ഡിവോസ് തരാൻ കഴിയില്ല ഇതിന്റെ തുടർ നടപടി എന്നോണം 6 മാസം രണ്ടു പേരും ഭാര്യാ ഭർത്താക്കൻമാരായിത്തന്നെ ഒന്നിച്ച് ഒരു വീട്ടിൽ താമസികേണ്ടതാണ് ...
ഈ കാലയളവിൽ ഭാര്യയുടെ മുഴുവൻ ഉത്തരവാധിത്തവും ഭർത്താവിലാണ്....
ഈ വിധിയിൽ തിരുത്തലൊ പുനർഹർജിയൊ സാധിക്കില്ല .... ഇത് കോടതിയുടെ അന്തിമ വിധിയാണ് ..... "
അത്രയും പറഞ്ഞ് കോടതി പിരിഞ്ഞപ്പോൾ ഞാനവളെ നോക്കി അവൾ ഉപ്പച്ചിയുടെ കയ്പിടിച്ച് നടന്ന് നീക്കിയിരുന്നു ...,,,,
അങ്കിൾ എന്നെ നോക്കി പ്രസന്നമായി ചിരിച്ചു ...,,,,,
വീട്ടിൽ ' എത്തിയതും അലങ്കോലമായിക്കിടന്ന എന്റെ മുറി വൃത്തിയാക്കിയിട്ടു ,,,,,
അപ്പോഴാണ് ഉമ്മ വിളിച്ചത് അവർ പറയുന്നതും കൂടി ആയപ്പോൾ സന്തോഷം കൊണ്ട് നിൽക്കാൻ വയ്യാതായി.....
എന്റെ അടുത്ത ആറ് മാസത്തിനുള്ള വ്യക്തമായ പ്ലാൻ ഞാൻ ഉണ്ടാക്കി ,,,,,
അവൾ ഇറങ്ങിയെന്ന് അറിഞ്ഞത് കൊണ്ട് ഞാൻ കാറ് കഴുകാനെന്ന പോലെ മുറ്റത്ത് നിന്നു ....,,,,,
കുറച്ച് കഴിഞ്ഞ് അജുവിന്റെ പിറകിൽ അവൾ വന്നിറങ്ങുന്നത് കണ്ടതും മനസ്സിൽ ഒരനിഷ്ടം തോന്നിയെങ്കിലും ഞാൻ അതിൽ ശ്രദ്ധിക്കാതെ നിന്നു ,,,,
ഇറങ്ങി അവനോട് യാത്രയും പറഞ്ഞ് പോവുമ്പോൾ
" റൂബീ ..... ശ്രദ്ധിക്കണം ... എന്താവശ്യം ഉണ്ടെങ്കിലും വിളിച്ചോളൂ .... ആറ് മാസം അല്ലെ .... അതൊക്കെ പെട്ടന്ന് കഴിയും ... ബാക്കി എല്ലാം പറഞ്ഞപോലെ ...."
അവൻ പറയുന്നതിന് തലയാട്ടിക്കേട്ട് അവൾ അകത്ത് കയറിയതും ഞാനവന്റെ അടുത്തേക്ക് പോയി ....
"മോൻ കോടതി വിധി കേട്ടില്ലെ .... 6 മാസം അവൾ എന്റെ ഭാര്യയായിരിക്കും അപ്പോൾ എന്റെ ഭാര്യയുടെ കാര്യം എനിക്ക് നോക്കാൻ അറിയാം .... മോൻ കഷ്ടപ്പെടേണ്ട ......"
" എന്നാപ്പിന്നെ അങ്ങനെയാവട്ടെ .... 6 മാസം കഴിഞ്ഞിട്ട് നോക്കാം .... 6 വർഷം അല്ലല്ലൊ ...."
ഞാനവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു ,,,,
" ആറ് മാസം കഴിഞ്ഞ് ഇവളെ നീ കെട്ടുന്നത് ഒന്ന് കാണണം ....."
അതും മനസ്സിൽ പറഞ്ഞ് തിരിഞ്ഞ് നടന്നു ,,,,,
തിരിച്ച് വരുന്ന അജുവിന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു ,,,,,
@@@@@@@@@@@@@@@
ഇത് വല്ലാത്ത കുരിശായല്ലോ ....
ഞാനൊരിത്തി ഇങ്ങോട്ട് വന്നിട്ട് ഒന്ന് സംസാരിച്ചൊ ....ജസ്റ്റ് ചിരിച്ചൊ ....ഹും
കാല് വയ്യാത്തോണ്ട് ഈ പതിനെട്ടാം പടി കയറി മുകളിൽ എത്തും മുമ്പ് വീഴും താഴെ മുറിയിൽ ചോദിക്കാതെ കഴിയാനും പറ്റില്ല ....
സ്റ്റെപ്പും നോക്കി മനസ്സിൽ പറയുമ്പോഴാണ് ഞാൻ വായുവിലേക്ക് ഉയരുന്നത് പോലെ തോന്നിയത്,,, ഞെട്ടിപ്പിടഞ്ഞ് നോക്കിയപ്പോൾ മസിലൻ എടുത്ത് പൊക്കി സ്റ്റെപ്പ് കയറുന്നു ....
കുതറി മാറിയിട്ട് അവൻ ഇവിടെയിട്ടാൽ പിന്നെ പണി പാളും അത് കൊണ്ട് വായടക്കി അവന്റെ മുഖത്തേക്ക് നോക്കി.... മുഖത്ത് ഗൗരവം തന്നെ ... വീഴാൻ പോയതും കയ് കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു ..അത് കണ്ട് അവൻ എന്റെ മുഖത്തേക്ക് നോക്കി പിന്നെ മുഖം തിരിച്ചു ....
അവന്റെ മുഖമൊക്കെ കണ്ടാൽ അറിയാം നന്നായി ടെൻഷൻ അടിച്ചിട്ടുണ്ടെന്ന് ,,,,
മുറി തുറന്ന് ബെഡിൽ ഇരുത്തി അവൻ കയ് ഉഴിഞ്ഞ് എന്നെ നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.....
" എന്ത് മുടിഞ്ഞ വെയിറ്റാണ് ഇതിന് ..."
അത് കേട്ടതും കലിപ്പിൽ ഞാൻ പറഞ്ഞു ...
"തന്നോട് ആരെങ്കിലും എന്നെ എടുക്കാൻ പറഞ്ഞൊ..."
"പിന്നെ മോള് ആ തൂണും ചാരി റോക്കറ്റ് കാത്ത് നിൽക്കുകയായിരുന്നൊ ....ഒന്നിനും വച്ചെങ്കിലും ജാഡ കുറക്കരുത് ..."
അത് ...പിന്നെ ... ഞാൻ പതുക്കെ കയറാൻ നിന്നതാണ് .... അത്രക്ക് ജാഡയാണെങ്കിൽ എന്തിനാ എടുത്തത് ...,,,, "
കോടതി പറഞ്ഞത് കേട്ടില്ലെ ആറ് മാസം എന്റെ റെസ്പോൺസിബിലിറ്റിയാണ് നീ .... അതിന്റെ ഇടയിൽ അതിന്റെ മുകളിൽ നിന്നെങ്ങാനം വീണിട്ട് വേണം ഞാൻ തള്ളിയിട്ടെന്ന് പറയാൻ....."
അതും പറഞ്ഞ് അവൻ പുറത്തേക്ക് പോയി ...,,,,,
@@@@@@@@@@@@@@@@@
അഹങ്കാരി അവളെയൊക്കെ എന്താ ചെയ്യേണ്ടത് എന്നറിയഞ്ഞിട്ടല്ല... പിന്നെ സ്നേഹിച്ച് പോയില്ലെ മറക്കാനും കഴിയില്ല പുല്ല് അതാണ് ... "
താഴെയിറങ്ങി അവൾക്ക് ' ജൂസ് എടുത്ത് മുറിയിൽ കയറിയപ്പോൾ അവൾ ഫ്രഷായി ഇറങ്ങിയിരുന്നു .... ഷോട്ട്സും ബെനിയനും ആണ് വേഷം ...
അല്ലെങ്കിൽ തന്നെ മനുഷ്യന് തലക്ക് പിടിച്ചിട്ടാണ് ഉള്ളത് അതിന്റെ ഇടയിൽ ഇവൾ ഇങ്ങനത്തെ കോലം കെട്ടി നടന്നാൽ .... ഹോ കടവുളെ.... കൺട്രോൾ തരണെ"!!
ഞാൻ ഒന്ന് ചുമച്ചതും അവൾ തിരിഞ്ഞ് നോക്കി ജൂസ് വാങ്ങി ,,,,
അപ്പോഴാണ് ഞാൻ കാല് ശ്രദ്ധിച്ചത് ...
ആകെ നീരുണ്ട് ഇത്രയും ദിവസമായിട്ടും മാറാതിരിക്കാൻ വഴിയില്ല ഇത് വേറെന്തോ സംഭവിച്ചതാണ്.,,,
ഇവളോട് തന്നെ ചോദിച്ചാലൊ ... വേണ്ട പണി ഇരന്ന് വാങ്ങുന്ന പോലാവും ....
തൽകാലം സാറാന്റിയെ വിളിക്കാം
അന്നത്തെ പ്രശ്നത്തിന് ശേഷം എന്നെ വിളിച്ചിട്ടില്ല എല്ലാം ഉമ്മയോടു മാത്രമാണ് ആന്റി പറയാറ് ....
ആദ്യ റിംഗിൽ തന്നെ ഫോണെടുത്തു
അവളുടെ കാലിന് അന്നത്തെ മുറിവ് അല്ലാതെ മറ്റെന്തെങ്കിലും സംഭവിച്ചിരുന്നൊ എന്ന എന്റെ സംശയം തീർത്തത് അന്ന് എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞായിരുന്നു ....
അവളോട് സംഭവിച്ചത് എന്താണെന്ന് ചോദിക്കുക പോലും ചെയ്യാതെ ഹേർട്ട് ചെയ്തതിന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി .....
എത്ര നീചമായ വാക്കുകളാണ് ഞാൻ ഉപയോഗിച്ചത് .... ഏത് പെണ്ണിനാണ് അത് സഹിക്കാൻ കഴിയുക...
അവളെ ഭാഗത്ത് തന്നെയാണ് ഞ്യായം ....
മനസ്സ് വല്ലാതെ അസ്വസ്ഥമായതും വണ്ടിയെടുത്ത് പുറത്തേക്ക് ഇറങ്ങി ,,,,
മൊത്തത്തിൽ റിലാക്സാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തട്ട് കടയിലെ കപ്പബിരിയാണിയുടെ സ്മെൽമൂക്കിലേക്ക് അടിച്ചത് ..,,,,,
ഒരു പൊതി അവൾക്കും വാങ്ങി വീട്ടിലേക്ക് കയറുമ്പോൾ അവൾ ഫോണും കയ്യിൽ പിടിച്ച് പരിഭവത്തോടെ താഴെ ഇരിക്കുന്നുണ്ടായിരുന്നു.....
" മനുഷ്യരായാൽ അൽപം ഉത്തരവാദിത്തം വേണം ... ഒരിടത്ത് പോവുമ്പോൾ അത് പറഞ്ഞിട്ട് പോവാനുള്ള മനസ്സ് കാണിച്ചാൽ നന്നായിരുന്നു .... അല്ലെങ്കിൽ ഫോണെങ്കിലും എടുക്കണം ... "
സങ്കടവും ദേശ്യത്തോടെയും അവൾ പറയുന്ന കേട്ടപ്പോൾ വിഷമം തോന്നി ...
സമയം ഒരു പാടായി ഫോൺ സയലന്റായോണ്ട് കേട്ടതും ഇല്ല ....
ഞാൻ ഒന്നും മിണ്ടാതെ അവൾക്കുള്ള പൊതി' കയ്യിൽ കൊടുത്ത് കിച്ചണിൽ കയറി ....,,,,
അവൾ പിറകെ വന്ന് ബ്രഡും ഒരു ഇന്ത്യൻ മേപ്പ് പോലുള്ള ഓംലെറ്റും പ്ലെയിറ്റിലിട്ട് തന്നു ..,,,,,
ഞാൻ അത്ഭുതതോടെ അവളെ നോക്കിയപ്പോൾ
"എനിക്ക് ഉണ്ടാക്കാൻ ഇതേ അറിയൂ,,,,, "
എന്ന് നിശ്കു ഭാവത്തിൽ പറയുന്ന കേട്ട് ഞാൻ ചിരിയടക്കി അതും പിടിച്ച് പുറത്തേക്ക് നടന്നു ...,,,,
എന്റെ ഓപ്പോസിറ്റ് വന്നിരുന്ന് കുഞ്ഞുകുട്ടിയെ പോലെ പൊതിയഴിച്ച് പ്ലേറ്റിലേക്ക് മാറ്റുക പോലും ചെയ്യാതെ കഴിക്കുന്നത് ഞാൻ കണ്ണടുക്കാതെ നോക്കി നിന്നു ....
പെട്ടെന്ന് എന്റെ നോട്ടം കണ്ടതും അത് അൽപം നീക്കി എടുത്തോളാൻ പറഞ്ഞു ....
ഞാൻ വേണ്ടെന്ന് പറഞ്ഞതും തലയാട്ടി വീണ്ടും കഴിക്കാൻ തുടങ്ങി ,,,,,
അടുത്ത ജന്മം വല്ല ഫുഡുമായി ജനിച്ചാൽ മതിയായിരുന്നു ...,,,,
അവൾ ഒരിക്കലും ഒഴിവാക്കില്ലെന്ന് ഉറപ്പാണ്....
അതും മനസ്സിൽ പറഞ്ഞ് ഞാനവളുടെ ഓം ലേറ്റും കഴിച്ച് എഴുന്നേറ്റു,,,'
മുകളിലേക്ക് എന്നെ കാത്ത് നിൽകാതെ പിടിച്ച് കയറുന്ന അവളെ നോക്കി കൊണ്ട് കയ്കെട്ടി താഴെ നിന്നു ,,,,
പകുതി എത്തിയപ്പോഴേക്ക് കാലിന് വേദന വരാൻ തുടങ്ങിയെന്ന് മുഖം കണ്ടാൽ അറിയാം ,,,,,
ഞാൻ ഓരോ പടി ചാടിച്ചാടി അവളുടെ അടുത്ത് എത്തിയതും എടുക്കാൻ എന്ന പോലെ അവളെ മുന്നിൽ നിന്നു അവൾ സമ്മതമെന്ന പോലെ എന്റെ നേർക്ക് തിരിഞ്ഞതും കയ് കുടഞ്ഞ് താഴെ വീണ താക്കോൽ എടുത്ത് അവളെ നോക്കി ഇളിച്ച് രണ്ട് സ്റ്റെപ്പ് വെച്ച് ചാടിച്ചാടി കയറി ....
അവൾ കണ്ണ് നിറച്ച് എന്നെ നോക്കുന്നത് കണ്ടപ്പോൾ എന്തോ വേദന തോന്നി അപ്പോൾ തന്നെ താഴേക്ക് ഇറങ്ങി അവളെയും ' എടുത്ത് മുകളിലേക്ക് നടന്നു അവൾകയ്യിൽ നിന്നു കുതറുകയും തല്ലുകയും ചെയ്യുന്നുണ്ടായിരുന്നു ,,,,
അത് കാര്യമാക്കാതെ അവളെ ബെഡിൽ ഇരുത്തി ഫ്രഷാവാൻ' കയറി ഇറങ്ങുമ്പോഴേക്ക് അവളെ അവിടെ എങ്ങും കണ്ടില്ല ,,,,,,
പുറത്തിറങ്ങിയപ്പോൾ തൊട്ടടുത്ത മുറിയിൽ വെളിച്ചം കണ്ട് അതിൽ കയറിയപ്പോൾ കണ്ടത്
ബെഡ് തട്ടി കുടഞ്ഞ് ഉറങ്ങാൻ തയ്യാറെടുക്കുന്ന അവളെയാണ് ....
" റുബീ ..... താനെന്താ ഇവിടെ കിടക്കുന്നെ അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടൊ ..."
" ഉണ്ട് ..... വേറെ ഒന്നും അല്ല ... ആറ് മാസം കഴിഞ്ഞാൽ നമ്മൾ രണ്ട് വഴിക്ക് പിരിയും അതിന്റെ ഇടയിൽ .... മറ്റൊരു റിലേഷൻ ഞാൻ ആഗ്രഹിക്കുന്നില്ല ... ബുദ്ധിമുട്ടില്ലെങ്കിൽ അത് വരെ നല്ല സുഹൃത്തുക്കളായി തുടരാം ...."
അവൾ പറഞ്ഞ കാര്യം കേട്ട് ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പുറത്ത് ഇറങ്ങി ....
(തുടരും)
❤റൂബിയ❤
Part : 53
✒ : Sami
@@@@@@@@@@@@@@@@
രാവിലെ ജോഗിങ്ങും കഴിഞ്ഞ് വന്നപ്പോൾ അവൾ താഴെ ഇറങ്ങി വരുന്നത് കണ്ടു ,,,,
വേഗം രണ്ട് കോഫി ഉണ്ടാക്കി അവൾക്കും കൊടുത്ത് മുകളിലേക്ക് നടന്നപ്പോൾ ഫോൺ കിടന്ന് കറുന്നു ...
നോക്കിയപ്പോൾ സാഹിബയാണ് ഞാൻ അപ്പോഴാണ് ഈ മാസത്തെ വിസിറ്റിംഗ് മറന്നെന്ന് ഓർത്തത് ,,,,
ഇന്ന് എനിക്ക് കണക്കിന് കിട്ടും ഇന്ന് പോവാം എന്ന് വെച്ചാൽ ഇവളോട് എന്ത് പറഞ്ഞ് പോവും
ഒരാഴ്ച എങ്കിലും നിൽകാതെ ശെരിയാവില്ല ....
ഞാൻ എന്ത് പറയും എന്ന് കരുതി ഫോണെടുത്ത് ചെവിയിൽ വെച്ചപ്പോൾ അവൾ ഇങ്ങോട്ട് പറയുന്ന കാര്യം കേട്ട് എനിക്ക് വല്ലാത്ത ആശ്വാസം തോന്നി ,,,,
അല്ലെങ്കിലും എന്നെ മനസ്സിലാക്കാൻ അവർക്ക് കഴിയാതിരിക്കുമൊ....
ബ്രേക്ഫാസ്റ്റ് ഹോം ഡെലിവറി സർവീസിന് വിളിച്ച് പറഞ്ഞത് കൊണ്ട് അവർ എത്തിച്ചിരുന്നു ,,,,
അതും കഴിച്ച് അവളോട് പോയി ഫ്രഷാവാൻ പറഞ്ഞു
" എങ്ങോട്ടാണ് ..... ഞാൻ എവിടേക്കും ഇല്ല .... "
" ഹോസ്പിറ്റൽ വരെയാണ് ആ കാല് ഒന്ന് നന്നായി നോക്കണം ...."
" ഇപ്പോൾ കുറവുണ്ട് പോവണം എന്നില്ല...,,,, "
" പറഞ്ഞത് അനുസരിച്ചാൽ മതി ഇങ്ങോട്ട് ഒന്നും പറയണ്ട ...."
ഞാൻ കലിപ്പിൽ അത്രയും പറഞ്ഞ് മുകളിലേക്ക് പോയി ,,,'
ഹോസ്പിറ്റലിൽ ചെന്ന് എക്സറേ എടുത്ത് നോക്കിയപ്പോൾ ചെറിയ പ്രശ്നം ഉണ്ട് ....അത് കൊണ്ട് ഒരാഴ്ച ഫിസിയോ തെറാപ്പി ചെയ്യണം...
പക്ഷെ രണ്ടാഴ്ച മരുന്ന് കഴിച്ച് നീരും വേദനയും കുറഞ്ഞിട്ടെ ചെയ്യാൻ കഴിയൂ...
പിന്നെ അതികം നിൽകാതെ അവളെ വീട്ടിലാക്കി ഹോസ്പിറ്റലിൽ തിരിച്ച് പോയി ,,,
'
@@@@@@@@@@@@@@@@@
ഉച്ചയ്ക്ഫുഡും തട്ടി ബാൽക്കണിയിൽ ഫോണും തോണ്ടി ഇരിക്കുമ്പോഴാണ് ഗേറ്റിന്റെ അടുത്ത് ഒരു ടാക്സി വന്നത് ,,,,,
കുറച്ച് സമയം കഴിഞ്ഞപ്പോൾ നല്ല മോഡേണായ പെൺകുട്ടി തോളിൽ ബാഗും തൂക്കി ഗേറ്റ് തുറന്ന് വരുന്നു ,,,,
ഇവൾ ഹിമാലയം കയറി വരുന്നതാണൊ ',,,
കണ്ടിട്ട് നല്ല മുഖ പരിചയം ,,,'
നഖവും കടിച്ച് ആലോചിച്ച് താഴേക്ക് ഇറങ്ങി കതക്ക് തുറന്നു ,,,,,
"ഹായ് റൂബീ .... സഫി എത്തിയില്ലെ ...."
എന്നും ചോതിച്ച് ഇടിച്ച് കയറി അകത്ത് കയറി അപ്പോഴാണ് അന്ന് അവന്റെ കൂടെ പോയ മുതലാണ് ഈ മൊതൽ എന്ന് മനസ്സിലായത് ....
ലുക്കിൽ ചേഞ്ച് വന്നപ്പോൾ മനസ്സിലാക്കാത്തതാണ്
ഞാൻ ചിരിച്ച് കൊടുത്ത് കതകടച്ചു ,,,
" എന്നെ മനസ്സിലാകാൻ വഴിയില്ല ... ഞാൻ സാഹിബ ... സഫിയുടെ കസിൻസിസ്റ്ററാണ് ...."
ഞാനൊന്ന് തലയാട്ടി കൊടുത്ത് അവിടെ ഇരുന്നു ....
" ഞാനൊന്ന് ഫ്രഷാവട്ടെ ... "
അതു പറഞ്ഞ് മുകളിലേക്ക് കയറിപ്പോയി .,, '
ഞാൻ അവൾക്ക് ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ജൂസും എടുത്ത് മുകളിലേക്ക് പതുക്കെ കയറി,,,,
അപ്പോഴാണ് അവൾ തലയും തുവർത്തി മസിലന്റെ മുറിയിൽ നിന്ന് ഇറങ്ങി വന്നത് ,,,,
ഇവൾ എന്തിനാ ഇടിച്ച് കയറി ഈ മുറിയിൽ തന്നെ വന്നത് ....
പിന്നേം എത്ര മുറി ഇവിടെ ഉണ്ട് ..... വല്ല്യ ആലിയാ ബട്ടാണെന്നാണ് വിചാരം ...."
ഞാൻ ഇളിച്ച് കൊണ്ട് ജൂസും കൊടുത്ത് മുറിയിലേക്ക് പാളി നോക്കിയപ്പോൾ അവൾ കൊണ്ട് വന്ന മാറാപ്പ് സോഫയിലും ബെഡിലുമായി നിരത്തിയിരിക്കുന്നു ,,,,
അതിനേക്കാൾ കഷ്ടം അവൾ മസിലന്റെ ടീഷേർട്ടാണ് ഇട്ടത്. ,,,,
എന്റെ നോട്ടം കണ്ട് അവൾ പറഞ്ഞു ,,,,
" ഞാൻ ഇവിടെ വന്നാൽ സഫിയുടെ ടീഷേർട്ടാണ് യൂസ് ചെയ്യാറ് ... അത് കൊണ്ട് ഞാൻ എടുക്കാൻ മറന്നു .... "
ഞാൻ കണ്ണടച്ച് ചിരിച്ച് താഴേക്ക് വന്നു ....
" റുബീ.... ഇവൾ നിനക്ക് ഒരു പാരയല്ലെ .... ആകെ മൊത്തം ഒരു വശപ്പിശക് പോലെ ,,,,,
അല്ലെങ്കിലും അവൾ എന്തായാൽ നിനക്ക് എന്താ ... ആറ് മാസം കഴിഞ്ഞാൽ നിങ്ങൾ പിരിയില്ലെ .... എന്നാലും ... "
ഇങ്ങനൊക്കെ മനസ്സിൽ പറഞ്ഞ് താഴെയെത്തിയപ്പോൾ മസിലൻ ഇളിച്ച് കൊണ്ട് വരുന്നു.',,,,,
അപ്പോഴേക്ക് മുകളിൽ നിന്ന് ഒരുത്തി തുള്ളിച്ചാടി വന്ന് അവനെ കെട്ടിപ്പിടിച്ചു ,, ',,
ഞാൻ അപ്പോൾ തന്നെ മുഖം തിരിച്ച്
ചെവിയിൽ ഹെഡ്സെറ്റും തിരികി 'സോഫയിൽ ഇരുന്ന് അച്ചുവും അജുവും ഞാനും മാത്രം ഉള്ള ഗ്രൂപ്പിൽ കയറി ചിള്ളാൻ തുടങ്ങി...
എങ്കിലും ഇടക്ക് അവരെ ഭാഗത്ത് കണ്ണുകൾ പോവും അപ്പോൾ അവരുടെ ചിരിയും കളിയും കാണുമ്പോൾ നോട്ടം മാറ്റും ...
കുറച്ച് കഴിഞ്ഞപ്പോൾ മസിലൻ മുകളിലേക്ക് കയറി ,,,,
അവൾ കോളു വന്നത് കൊണ്ട് പുറത്തേക്ക് ഇറങ്ങി ,,,
ആരോ അടുത്ത് ഇരിക്കുന്ന പോലെ തോന്നിയപ്പോൾ ചാറ്റ് മതിയാക്കി ഫോൺ ഓഫ് ചെയ്ത് തിരിഞ്ഞപ്പോൾ മസിലൻ എന്നെ നോക്കി ചിരിച്ച്
കാലെടുത്ത് നോക്കി ...
അപ്പോഴേക്ക് അവൾ കയറി വന്നു ,,,,
" സഫി എന്താ കഴിക്കാൻ ... "
" ഫുഡ് പുറത്ത് നിന്ന് വരുത്തിക്കാറാണ് ഞാൻ വിളിച്ച് പറയാം ... "
"നിനക്ക് പുറത്തെ ഫുഡ് ഇഷ്ടമല്ലല്ലൊ ... അതു മാത്രമല്ല ഇത്രയും നന്നായി കുക്ക് ചെയ്യുന്ന നീ എന്തിനാ പുറത്ത് നിന്ന് വാങ്ങുന്നെ .... "
ഞാൻ കണ്ണും മിഴിച്ച് അവനെ നോക്കുന്നത് കണ്ട് അവൻ പറഞ്ഞു ,,,
" ഇവൾക്ക് ഇഷ്ടമായില്ലെങ്കിലൊ എന്ന് കരുതിയാണ് ... "
" നിന്റെ ഫുഡ് ഇഷ്ടപ്പെടാത്തവരൊ ... വാ ... നമുക്ക് ഇന്ന് നീ ഉണ്ടാക്കി തന്നാൽ മതി ... നിന്റെ സ്പെഷൽ ആലൂ പൊറാത്ത തന്നെയാവട്ടെ .... അല്ലെ റൂബീ ....."
ഞാൻ തലയാട്ടി ചിരിച്ചു ...
" എന്നാൽ എല്ലാവർക്കും അടുക്കള അങ്കത്തട്ട് ആക്കാം ...."
അതും പറഞ്ഞ് മസിലൻ എന്റെ കയ്യും പിടിച്ച് നടന്നു ,,
നമ്മൾ കട്ട് ചെയ്യാൻ സഹായിച്ചു ... അത് ഉപ്പച്ചിക്കും ചെയ്യാറുണ്ട് ,,,
അവൾ പരത്താനും കുറച്ച് കഴിഞ്ഞ് നല്ല മണം വരാൻ തുടങ്ങി ആദ്യത്തെ പൊറാത്ത പ്ലേറ്റിലേക്ക് ഇട്ട് ഒരു കഷ്ണം എടുത്ത് എന്റെ നേർക്ക്നിട്ടിയതും ഞാൻ വാ തുറന്നതും ആ യക്ഷി വന്ന് തിന്നു മാത്രമല്ല പ്ലേറ്റും തട്ടിയെടുത്ത് പുറത്തേക്ക് പോയി ,,,
ഞാൻ കലിപ്പിൽ മുഖം തിരിച്ചതും മസിലൻ അടുത്തത് എടുത്ത് എന്റെ മുന്നിൽ വന്നു നിന്നു ഞാൻ കെയ് കെട്ടി മുഖം തിരിച്ചതും
എന്നെ എടുത്ത് പൊക്കി സ്ലേവിൽ ഇരുത്തി കവിളിൽ അമർത്തി ചുംബിച്ചു ....
ഞാൻ കണ്ണും തള്ളി നോക്കിയതും അവൻ സൈറ്റഡിച്ച് ഒരു പീസ് എടുത്ത് വായിൽ വെച്ച് തന്നു ..,,,,,
പറയാതിരിക്കാൻ വയ്യ അപാരടേസ്റ്റാണ് ...
ഞാൻ ചിരിച്ച് കൊണ്ട്
അഡിപൊളി എന്ന് കയ്കൊണ്ട് കാണിച്ച് പ്ലേറ്റ് വാങ്ങി മുഴുവൻ തിന്നു ....
പിന്നെ അവളും മസിലനും ഒക്കെ അവിടെ തന്നെ ഇരുന്നും നിന്നും ഫുഡ് കഴിച്ചു ... മൂന്ന് പേരും മൊത്തം ക്ലീൻ ചെയ്ത് അവൾ മുകളിലേക്ക് പോയതും ഞാൻ വെള്ളം എടുത്ത് തിരിഞ്ഞതും എന്നെ പൊക്കിയെടുത്തു ,,.
"സ്റ്റെപ്പ് അതികം കയറി ഇറങ്ങുന്നത് നല്ലതല്ല...."
എന്നും പറഞ്ഞ് എന്നെയും കൊണ്ട് മുകളിലേക്ക് നടന്നു ,,,,
അവന്റെ നെഞ്ചിടിപ്പ് കേട്ട് നടക്കുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഞാൻ നോക്കുന്നത് കണ്ട് അവൻ എന്നെ നോക്കി സൈറ്റഡിച്ച് കിസ്സ് തരുന്ന പോലെ കാണിച്ചു .....
ഞാൻ വേഗം നോട്ടം മാറ്റി. ..
മുകളിൽ എത്തി അവരിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ഫോണെടുത്ത് ഉപ്പച്ചിക്ക് വിളിച്ചു ,,,,
കുറച്ച് കഴിഞ്ഞപ്പോൾ അ ജുവും അച്ചുവും ഞാനും കോൺഫറൻസ് കോൾ ചെയ്ത് കുറേ സംസാരിച്ചു ,,,,
ഫോൺ വെച്ച് കിടക്കാൻ എന്റെ മുറിയിൽ കയറുമ്പോൾ കേട്ടു മസിലന്റെ മുറിയിൽ നിന്ന് അവരുടെ സംസാരം ,,,,
ഇത് ഇത്ര നേരമായും ഉറങ്ങിയില്ലെ ,,,,
അവരെ അങ്ങനെ കാണുമ്പോൾ വല്ലാത്ത അസ്വസ്ഥത ... കിടന്നും എഴുന്നേറ്റും ... നഖം കടിച്ച് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ,,,,
അവസാനം രണ്ടും കൽപ്പിച്ചു മസിലന്റെ 'മുറിയിലേക്ക് കയറി,, '
മസിലൻ കിളി പോയി നോക്കി .... പിന്നെ തലയാട്ടി ചിരിച്ചു ,,,,,
റൂബീ .... നീ എവിടെയായിരുന്നു ,,,,,,, "
ഞാൻ ഉപ്പച്ചി വിളിച്ചിട്ട്,,,, "
ഞാൻ അതും പറഞ്ഞ് അവരെ നോക്കാതെ ബെഡിലേക്ക് കിടന്നു ,,,
" ഹോ ...സഫി ... റൂബീ സോറി ഞാൻ ടൈം ഇത്രയായത് അറിഞ്ഞില്ല... നിന്നെ കുറച്ചായില്ലെ കണ്ടിട്ട് ... സംസാരിച്ച് ഇരുന്നു പോയി ... ഞാൻ പോട്ടെ ഗുഡ് നൈറ്റ് ...."
അതിന് അവൻ എന്തൊക്കെയൊ പറഞ്ഞ്.... അവൾ പോയതും ... കതകടച്ച് കിടന്നു ....
ഞാൻ ഉറക്കം നടിച്ച് കിടന്നു ..
അപ്പോൾ മസിലൻ എന്റെ മുടിയൊക്കെ ഒതുക്കി കവിളിൽ ചുംബിച്ചു ....
ഞാൻ കണ്ണടച്ച് തന്നെ കിടന്നതും
എന്റെ കാതോരം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ....
" റൂബീ ... നിന്നെ ഏറ്റവും ഭംഗി കുശുമ്പ് പിടിച്ച് നിൽകുമ്പോഴാണ് ... i Love you.. "
അത്രയും പറഞ്ഞ് കാതിൽ ചുംബിച്ചതും ശരീരത്തിലൂടെ ഒരു വിറയൽ പോയി ,,,
@@@@@@@@@@@@@@@@@@@
സാഹി വന്നത് മുതൽ പെണ്ണിന്റെ കിളി പോയി നിൽക്കാണ് ,,,,
സാഹിയാണെങ്കിൽ റൂബിയെ കണ്ടപ്പോ ചാടിത്തുള്ളി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് ചെവിയിൽ പറഞ്ഞു....,,'
"ഡാ .... പാക്കരാ ... എന്നാ മൊഞ്ചാണ് അവളെ ... അവൾ നിനക്ക് ഒട്ടും ചേരില്ല നിങ്ങളെ പിരിക്കുന്ന കാര്യം ഞാൻ ഏറ്റു .... "
അതിന് മറുപടിയാണി കാലിന് ഒരു തട്ടും കൊടുത്ത് എല്ലൊടിയാൻ മാത്രം സ്നേഹിച്ചു ,,,,
അവൾ വേദന കൊണ്ട് ഞെരിപിരി കൊണ്ട് 'എന്നെ തള്ളി മാറ്റി ചിരിച്ചു ,,,,
പിന്നെ കിട്ടിയ സമയത്ത് അവൾ റൂബിയെ എരികേറ്റാൻ തുടങ്ങി ... അത് കാണുമ്പോൾ അവളുടെ മുഖം കണ്ട് ചിരിയടക്കാൻ ഞാൻ പെടുന്ന പാട് ... ഹൊ ...
ഇപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു കുറേ സമയം കഴിഞ്ഞാൽ അവൾ കേറി വരുമെന്ന് പക്ഷെ ഇവിടെ വന്ന് കിടക്കുമെന്ന് പ്രതീക്ഷിച്ചില്ല ....
"എന്തായാലും നീ അതികം ഇനി വിളച്ചിലെടുക്കൂല മോളെ ... എന്റെ മുന്നിൽ നീ മുട്ട് മടക്കാൻ ഇരിക്കുന്നതെ ഉള്ളൂ ,,,,, "
അവളെ നോക്കി അത്രയും മനസ്സിൽ പറഞ്ഞ് കിടന്നു ,,,,,
(തുടരും) #📙 നോവൽ
കമന്റുകള്‍
❤റൂബിയ❤
Part : 54
✒ :Sami
@@@@@@@@@@@@@@
രാവിലെ നീണ്ട് നിവർന്ന് എഴുന്നേറ്റ് ഇരുന്നു ചുറ്റും നോക്കി വല്ലാത്ത നിശബ്ദത മസിലനെ നോക്കീട്ട് കാണുന്നില്ല ,,,,
ഹോ .... ജോഗിങ്ങിന് പോയതായിരിക്കും ... "
സമയം ഏഴ് മണി ...
ഹോ ...ഇത്രേം സമയം ആയൊ ...
അല്ലെങ്കിലും ഇടക്ക് ഉറങ്ങിയാൽ ഞാൻ ചത്ത് ഉറങ്ങും .....
ഞാൻ വേഗം എണീറ്റ് ഫ്രഷായി താഴേക്ക് ഇറങ്ങി
"ഇവിടെത്തെ പുതിയ അവതാരം എണീറ്റില്ലെ .... എണീറ്റാലും നമ്മളെ അവക്ക് കണ്ണിൽ പിടിക്കൂലാലൊ ....സഫി അതങ്ങനെയല്ലെ നീ പണ്ട് ഇങ്ങനെ ആണല്ലൊ... ഇപ്പം ഇങ്ങനാണൊ ... എന്നും പറഞ്ഞ് പിറ കേന്ന് മാറിയിട്ട് വേണ്ട ... അവളെ സംസാരം കേട്ടാൽ തോന്നും അവനെ പെറ്റിട്ടത് അവളെ മടിയിലാണെന്നാണ് ... ഹും."
ഞാൻ പിറുപിറുത്ത് കിച്ചണിൽ കയറി ,,,,
നല്ല നെസ്കോഫി ഇട്ട് കുടിക്കാം ....
പാലൊഴിച്ചു ഇത്തിരി വെള്ളം ഒഴിച്ചു പഞ്ചസാര ഇട്ടു നല്ല കുളുകുളുവായി തിളച്ച് വരുമ്പോൾ കോഫി പൗഡർ ഇട്ട് സ്പെഷൽ ആക്കാൻ ഒരേലക്ക കൂടെ ഇട്ട് ഓഫ് ചെയ്ത് കപ്പിലേക്ക് ഒഴിച്ചു ബാക്കി ഫ്ലാസ്കിൽ ഒഴിച്ചു .
ഞാൻ കോഫി ഊതി ഒരു സിപ്പ് കുടിച്ചു ...
"ആഹാ അന്തസ് !! "
ഈ മസിലനെ സമ്മതിക്കണം ... അവൻ പടിപ്പിച്ചതാണ് ... എന്തായാലും റൂബീ പൊളിച്ച് ....
ഞാൻ സ്വയം പൊക്കിക്കോണ്ട് ആസ്വദിച്ച് കുടിക്കുമ്പോഴാണ് മസിലൻ വന്നത് പിറകെ പിശാശും ഉണ്ട്...
എന്നെ കണ്ടതും അവർ നിന്ന് പരുങ്ങാൻ തുടങ്ങി ....
"നിങ്ങൾ രാവിലെ എവിടെ പോയതാണ് ,,,, "
" അത് ... റൂബീ ... ഞാൻ ടൗണിൽ ജിമ്മിന് പോയതാണ് അപ്പോഴാണ് ഇവളും വരുന്നെന്ന് പറഞ്ഞത് .... ഇവൾ അങ്ങ് സ്ഥിരമായി പോവാറുണ്ട് .... അല്ലെ സാഹി ....."
അതും ചോദിച്ച് അവനെ അവളെ തോളു കൊണ്ട് തട്ടി ....
അവൾ ഞെട്ടി ... ആഹ്... അതെ ....
എന്ന് ഒരു ഒഴുക്കിൽ പറഞ്ഞ് മുകളിലേക്ക് പോയി...,,,
ഇവരെ മുഖത്ത് എന്തോ കള്ള ലക്ഷണം പോലെ ...അവളെ മുഖം കരഞ്ഞ് കലങ്ങിയിട്ടുണ്ടൊ ...എല്ലെങ്കിൽ എനിക്ക് തോന്നിയതാവും...,,,
അതും ചിന്തിച്ച് കോഫി കപ്പും എടുത്ത് കിച്ചണിലേക്ക് നടക്കുമ്പോഴാണ് മസിലൻ പിന്നിൽ വന്ന് വട്ടം പിടിച്ചത് ...
ഞാൻ കുതിറിമാറി അവനെ നോക്കി ....
" എന്റെ വൈഫി കോഫി ഉണ്ടാക്കിയൊ .... എന്നിട്ട് ഇക്കാക്ക് ഇല്ലെ ... "
ഇക്കയല്ല കൊക്ക ... ഹും "
ഞാൻ മനസ്സിൽ പറഞ്ഞ് കപ്പിൽ കോഫി ഒഴിച്ച് അവന് കൊടുത്തു ... '
അരെവ്വാ... എന്നാ കോഫി ... നീ ഇത്ര നന്നായി കോഫി ഉണ്ടാക്കാൻ പഠിച്ചൊ .... ഇനി എന്റെ മോള് തന്നെ ഇക്കാക്ക് കോഫി ഉണ്ടാക്കിത്തരണം ... കേട്ടല്ലൊ ...."
അതും പറഞ്ഞ് കവിളിൽ ഒന്ന് പിച്ചി സൈറ്റഡിച്ച് പുറത്തേക്ക് നടന്നു ,,,'
കുറച്ച് കഴിഞ്ഞ് മറ്റെവളും കൂടിവന്ന് ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി ,,,
ദിവസം ഒന്ന് രണ്ട് മൂന്ന് എന്നും പറഞ്ഞ് കടന്ന് പോയി ....
ഞാൻ അത്യാവശ്യം പാചകം പഠിച്ചു
ഇന്നലെ ചപ്പാത്തിയും പനീർ ചില്ലിയും എന്റെ വകയാണ്
സാഹിബയുമായി നല്ല കൂട്ടായി എന്നാലും അവരുടെ ഇടയിൽ എന്തോ രഹസ്യം ഉള്ളതായി എനിക്ക് തോന്നാൻ തുടങ്ങി ....
അത് അവരുടെ ഇടക്ക് ഉള്ള സംസാരത്തിലും രാവിലെയുള്ള അവളുടെ സ്വഭാവത്തിലെയും മുഖത്തേയും മാറ്റത്തിലുമാണ് ...
മസിലനുമായി മനസ്സ് കൊണ്ട് പഴയതിനേക്കാളും നന്നായി അടുത്തു ,,,'
അവന്റെ സനേഹവും കരുതലും പഴയ വെറുപ്പ് എന്നിൽ നിന്ന് എടുത്ത് കളഞ്ഞു ...,,,,
ഇതൊക്കെ അജുവുമായി ഞാൻ ഷേർ ചെയ്യും അവൻ ഒന്ന് മുളുക മാത്രം ചെയ്യും ...,,,
മസിലൻ സാഹിബയോട് അടുത്ത് ഇടപഴകുമ്പോഴുള്ള എന്റെ അസ്വസ്ഥതയായിരിക്കും അജുവും ഞാനും തമ്മിൽ ഇടപഴകുമ്പോൾ അവനിൽ ഉണ്ടാവുന്നത് എന്ന് എനിക്ക് സ്വയം ബോദ്യപ്പെട്ട് തുടങ്ങി ,,,
കഴിഞ്ഞ ദിവസംരാത്രി അവൻ ഞാൻ ഉറങ്ങിക്കഴിഞ്ഞാന്ന് കരുതി എന്റെ അടുത്തേക്ക് നീങ്ങിക്കിടന്നു ,,,
ഞാൻ അൽപം വിറയോടെ ശ്വാസം അടക്കി നിന്നു
അവൻ തലയിൽ തലോടി നെറ്റിയിൽ ചുംബിച്ച് എന്റെ മുഖത്ത് കയ് വെച്ചു ,,,,,
"റൂബീ ...എന്നാണ് പെണ്ണെ നീ എന്നെ മനസ്സിലാക്കുക ... എനിക്ക് അറിയില്ല എങ്ങനെ നിനക്ക് എന്റെ ഹൃദയം തുറന്ന് കാട്ടണം എന്ന് ....പക്ഷെ എനിക്ക് വിശ്വാസം ഉണ്ട് നീ എന്നെ മനസ്സിലാക്കും എന്ന്.... അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഞാൻ ചങ്ക് പൊട്ടി മരിച്ച് പോവും പെണ്ണെ .... എന്റെ പ്രാണൻ തന്നെ നിന്നിലാണ് ,,,,,, "
കയ്യിൽ ചൂട് വെള്ളം തട്ടിയപ്പോഴാണ് 'അവൻ കരയുകയാണെന്ന് മനസ്സിലായത് ,,,
എന്തൊ ആ കണ്ണീർ എന്റെ ഹൃദയത്തെ പൊള്ളിച്ചതും ഞാൻ കയ് വലിച്ചു ...
ഞാൻ ഉറക്കം തെളിയുമെന്ന് കരുതി അവൻ എന്നെ വിട്ട് മാറി തിരിഞ്ഞ് കിടന്നു ,,,,
ഇന്ന് രാവിലെ മുതൽ എന്റെ മനസ്സിൽ അവൻ പറഞ്ഞ വാക്കുകളാണ് സന്തോഷവും സങ്കടവും തരുന്ന വാക്കുകൾ ,,,,
ഉച്ചയ്ക് ഉമ്മച്ചിയും ഉമ്മമ്മയും വന്നിരുന്നു ,,
ഫുഡൊക്കെ കഴിച്ചാണ് പോയത്.,,,
രാത്രി മസിലന് എമർജൻസിയായി കോള് വന്നത് കൊണ്ട് അവൻ പോയി സാഹിബയാണെങ്കിൽ ഉമ്മമ്മ വന്നപ്പോൾ കൂടെ പോയിരുന്നു ,,,,
ഒറ്റക്ക് ഇരുന്ന് വട്ട് പിടിച്ചപ്പോൾ ബാൽക്കണി തുറന്ന് പുറത്തേക്ക് ഇറങ്ങി നല്ല മഴക്കോള് കണ്ടപ്പോൾ വല്ലാത്ത ആഗ്രഹം മഴ നനയാൻ ,,,,
വേഗം ടെറസിലേക്ക് ഓടിക്കയറി കയ് വീശി നിന്നു ....
ഓരോ മഴത്തുള്ളിയായ് എന്റെ മുഖത്തും കയ്യിലും ചിന്നി ചിതറി കൊണ്ടിരുന്നു ,,,,
എത്ര സമയം എന്നറിയാതെ മസില നെയും സ്വപ്നം കണ്ട് ഞാനാമഴയിൽ ലയിച്ച് നിന്നു ,,,,
പിറകിൽ കാൽ പെരുമാറ്റം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ മസിലൻ എന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്നു
@@@@@@@@@@@@@@@@@
അവൾ ഒറ്റക്കായത് കൊണ്ട് വേഗം തന്നെ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചിരുന്നു ,,,,
കൂടാതെ നല്ല മഴയും,,,,
എന്റെ കയ്യിലെ സ്പെയർ കീ ഉപയോഗിച്ച് കതക് തുറന്ന് അവളെ നോക്കിയപ്പോൾ കാണുന്നില്ല ആകെ ടെൻഷനടിച്ച് മൊത്തം തിരയുമ്പോഴാണ് ടെറസിലേക്കുള്ള കതക് തുറന്ന് കിടക്കുന്നത് കണ്ടത് അവിടെ ലൈറ്റും ഉണ്ട് ഞാൻ ഓടിപ്പോയി നോക്കുമ്പോൾ പെണ്ണ് മഴ നിന്ന് ആസ്വദിക്കുകയാണ് ആദ്യം കലിപ്പ് വന്നെങ്കിലും അവളെ നിശ്കളങ്കമായ നിർത്തം കണ്ടപ്പോൾ വല്ലാത്ത പ്രണയം തോന്നി ...,,,,
അവൾ വല്ലാതെ മാറിപ്പോയിരിക്കുന്നു ,,,'
അവളുടെ കണ്ണുകൾ പലപ്പോഴും എന്നോട് പ്രണയം പറഞ്ഞിട്ടുണ്ട് ,,,
ഞാൻ അവളെ തന്നെ നോക്കി മഴ നനഞ്ഞ് ഇട്ട ഡ്രസ്സ് അവളുടെ ശരീരത്തോട് ഒട്ടിക്കിടക്കുന്നു ....
ആ ആകാര വടിവ് എന്നിൽ വേലിയേറ്റങ്ങൾ നടത്തുന്നു ....
'
ഇതൊന്നും അറിയാതെ അവൾ മഴ ആസ്വദിക്കുകയാണ് ,,
പെട്ടന്നാണ് അവൾ എന്നെ കണ്ടത് ,,,
അവളുടെ മുഖം പരിഭ്രമത്താലും നാണത്താലും തുടുത്ത് വന്നത് ഞാൻ കൗതുകത്തോടെ നോക്കി അവളുടെ അടുത്തേക്ക് നടന്നു ...
മഴ തകർത്തു പെയ്യുകയാണ് അവളുടെ ചുമലിൽ കയ് വെച്ചതും വലിയ ഇടിമുഴക്കത്തോടെ പ്രകൃതി അവളെ എന്റെ നെഞ്ചോട് ചേർത്തു ,,,,
പേടിച്ച് കൊണ്ട് ഇറുക്കെ കെട്ടിപ്പിടിച്ച് അവൾ നിന്നപ്പോൾ ഞാനവളെ എന്റെ കരവലയത്തിൽ ചേർത്തു,,,,
എന്നിൽ പ്രണയം അണപൊട്ടി ഒഴുകി ,,,
അവളുടെ വിറക്കുന്ന അധരങ്ങളിൽ ഞാൻ അലിഞ്ഞ് ചേർന്നു ,,,,
ശരിരങ്ങൾ കൊടും തണുപ്പിലും വേനലുകളായി ... അതിർവരമ്പുകൾ കടന്ന് പ്രണയകടലിൽ ലയിക്കാൻ തമ്മിൽ മത്സരിച്ചു ,,,
ചുണ്ടുകൾ മുഖത്തും കഴുത്തിലും ഓടി നടന്നു
എല്ലാം പകർന്ന് അവൾ എന്നിൽ കീഴ്പെട്ടുവെന്നത് എന്റെ സിരകളെ ലഹരിയിലാഴ്തി ,,,,
അവളെ കോരിയെടുത്ത് ഞാൻ മുറിയിലേക്ക് നടന്നു ,,,,
@@@@@@@@@@@@@@@
അവന്റെ തലോടലുകളും പ്രണയും ഞാനും ആഗ്രഹിക്കുകയായിരുന്നു ..,,,,
എതിർപ്പുകളും തടസ്സങ്ങളും എന്നിൽ നിന്ന് അഴിഞ്ഞ് വീഴുന്നത് ഞാനറിഞ്ഞു എങ്കിലും ബലിഷ്ടമായ ആ കരങ്ങൾക്കുള്ളിൽ ഞാൻ അവന്റെ താവാൻ വെമ്പുകയായിരുന്നു ,,,,
എന്നിലെ അവസാന തടസ്സത്തിലേക്ക് കയ് വെച്ചതും
പെട്ടന്ന് അവൻ എന്തൊ ഓർത്ത പോലെ തലക്ക് തട്ടി അസ്വസ്ഥമായി എഴുന്നേറ്റിരുന്നു ..,,,,
എന്നിട്ട് എന്നെ നോക്കാതെ എഴുന്നേറ്റ് ആകെ ടെൻഷനിൽ എന്റെ അടുത്ത് വന്നു ,,,,,
അപ്പോഴും എന്നെ നോക്കാതെ എന്നോട് എന്തൊക്കെയൊ പറയാൻ ശ്രമിച്ചു ...
" സോ ....സോറി ... റൂബീ ..ഞാ.... ഞാൻ.. എനിക്ക് പറ്റില്ലെ ഡാ..... അത് .. അതെന്താന്ന്... വെച്ചാൽ .... എനിക്ക് പറയാൻ പറ്റുന്ന തൊ നിനക്ക് കേൾക്കാൻ പറ്റുന്നതൊ ആയ മാനസിക അവസ്ഥയല്ല ഇപ്പോൾ ... വെറുക്കരുത് ... പ്ലീസ് .."
'അത്രയും ഇടർച്ചയോടെ പറഞ്ഞ് ബാത് ടവ്വൽ എടുത്ത് പുറത്തേക്ക് ഇറങ്ങി ...
ഞാൻ നിർവ്വികാരത്തോടെ ബെഡിൽ നിന്ന് ഡ്രസ്സുകൾ വാരി എടുത്ത് ബാത്ത് റൂമിൽ കയറി ,,,,'
ഷവറിന്റെ അടിയിൽ ഇരിക്കുമ്പോൾ മനസ്സ് ആകെ പല വഴിക്കായിരുന്നു
ഇവന്റെ മനസ്സിൽ എന്താണ്....
എന്നിലേക്ക് എത്താനുള്ള ഇവന്റെ തടസ്സം എന്താണ് ,,,,
ഇവന്റെ മനസ്സിൽ എന്നോട് പ്രണയം ഉണ്ട് അല്ലെങ്കിൽ എന്നെ ഉൾകൊള്ളാൻ കഴിയാത്തത് ആയിരിക്കുമൊ .,,,,,
കണ്ണുകൾ നിറഞ്ഞ് ഒഴുകി ,,,,,
കുറേ സമയം കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ഫ്രഷായി ഉറങ്ങാൻ കിടന്നു ...
അന്നവൻ മുറിയിൽ കയറിയില്ല ,,,,,
പിറ്റേന്ന് എഴുന്നേൽകാൻ കഴിയാത്ത വിധം തല വെട്ടിപ്പൊളിക്കുന്നു ,,,
എഴുന്നേൽകാൻ കഴിയുന്നില്ല ,,,,
അവിടെ തന്നെ കിടന്നു
കുറച്ച് കഴിഞ്ഞ് മസിലൻ ഒരു കപ്പ് കോഫി വെച്ച് എന്നെ നോക്കാതെ ബാത്റൂമിൽ കയറി ,,,,
എന്നെ ഒന്ന് എഴുന്നേൽപിക്കാൻ പറയണം എന്നുണ്ട് പക്ഷെ എന്തോ വേണ്ടാന്ന് വെച്ചു ,,,,
അവൻ ഫ്രഷായി ഇറങ്ങി ഡ്രസ്സ് മാറ്റുമ്പോഴൊക്കെ എന്നെ ഇടങ്കണ്ണ് ഇട്ട് നോക്കുന്നുണ്ടായിരുന്നു ...,,,
" എന്താ കോഫി വേണ്ടെ ... "
ഞാൻ മറുപടി പറയാത്തത് കണ്ട് എന്റെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചതും ഞെട്ടികയ്മാറ്റി ,,,,
" റൂബി മോളെ എന്താ ഇത് ... നല്ല പനിയുണ്ടല്ലൊ ...."
അവൻ വെപ്രാളതോടെ എന്റെ പുതപ്പ് മാറ്റി എണിറ്റ് ഇരുത്തി ,,,
പിന്നെ അവൻ ടെൻഷനോടെ ടെപ്റേച്ചർ നോക്കുന്നു ... ഓടിപ്പോയി തുണി നനച്ച് തുടക്കുന്നു ഒക്കെ കഴിഞ്ഞ് ഇൻജെക്ഷനുമായി വരുന്ന അവനെ കണ്ട് ഞാൻ ദയനീയമായി നോക്കി ,,,,
അവൻ സാരില്ല എന്നും പറഞ്ഞ് എന്നെ ചേർത്ത് പിടിച്ചപ്പോൾ ഞാനവന്റെ മുഖത്തേക്ക് നോക്കി
എന്താണ് മസിലാ എനിക്ക് നിന്നെ മനസ്സിലാക്കാൻ പറ്റാത്തത് ....
ഞാൻ കണ്ണീരോടെ ഓർത്തു അപ്പോഴേക്ക് അവൻ ഇൻജെക്ഷൻ എടുത്തിരിന്നു ,,,
എന്റെ കണ്ണ് നിറഞ്ഞത് കണ്ട് അവൻ വേദനിച്ചൊ എന്ന് ചോദിച്ച് എന്നെ ചുണ്ടിൽ ചുംബിച്ച് ചിരിച്ചു ,,,,
മനസ്സിനാണ് വേദന എന്ന് അവന് അറിയില്ലല്ലൊ ,, '
അന്ന് അവൻ ലീവാക്കി എന്നെ ശ്രുസൂഷിക്കലായിരുന്നു ,,,,
അന്ന് തന്നെ സാഹിബ വന്നു
അവൾ വന്നപാടെയുള്ള ഉശാർ ഒക്കെ പോയി ....
മനസ്സ് പിടി വിട്ട് സഞ്ചരിക്കുമ്പോൾ മസിലന്റെ ഈ സ്വഭാവത്തിൽ അവൾക്ക് എന്തൊപങ്കുള്ള പോലെ വരെ തോന്നിപ്പോയി എനിക്ക്
അവളുടെ മുറിയിൽ നിന്ന് ഇറങ്ങിയാൽ അവൻ ആകെ മൂഡോഫ് ആയിരിക്കും ,,,,
അങ്ങനെ ദിവസം പിന്നെയും കഴിഞ്ഞു ,,,'
ഇന്നാണ് ഹോസ്പിറ്റലിൽ പോവേണ്ടത് മസിലൻ അർജെന്റായി വേറെ പോവണം എന്ന് പറഞ്ഞത് കൊണ്ട് ഉപ്പച്ചിയുടെ കൂടെയാണ് പോയത് ,,,,
ഹോസ്പിറ്റലിൽ എത്തി വൈ യിറ്റിംഗ് ഏരിയയിൽ ഇരിക്കുമ്പോൾ ഒരു ചുന്തരി എന്നെ നോക്കി ചിരിക്കുന്നു ,,, പെട്ടന്ന് അത് മാമി അങ്ങ് പോവാം എന്നും പറഞ്ഞ് എന്റെ കയ്യിൽ ചാടി വീണ് പുറത്തേക്ക് കാണിച്ചു തന്നു ,,,,
അവളേം എടുത്ത് വിന്റോ സൈഡിൽ നിൽക്കുമ്പോഴാണ് ഞാനാ ഹൃദയം നിലക്കുന്ന കാഴ്ച കണ്ടത് !!
(തുടരും)
അപ്പോൾ മക്കളെ പൊങ്കാല ഇടണ്ട എല്ലാം ശെരിയാവും ,,,,
പിന്നെ നമ്മുടെ കഥ അവസാന ഗട്ടത്തിലേക്ക് കടക്കുകയാണ് ,,,,
ഇനി കുറച്ച് ഭാഗം കൂടി മാത്രം ഉണ്ടാവുകയുള്ളൂ ,,,,
അത് കൊണ്ട് അറിഞ്ഞ് തന്നെ ലൈക്കിക്കോളീ ... കമന്റിക്കോളീ ....നമ്മളെ മുത്തോണികളെ ഒക്കെ ഒന്ന് കാണട്ടെ ...❤😍😍
❤റൂബിയ❤
Part : 55
✒ : Sami
@@@@@@@@@@@@@@@@
അവിടെ നിന്ന് നോക്കിയാൽ കാന്റീൻ കാണാം ....
അവിടെ തൂക്കിയിട്ട ബോളുകൾ കാണിച്ച് കൊടുക്കുമ്പോഴാണ് മസിലനേയും സാഹിബയേയും കാണുന്നത് ,,,,'
അവന്റെ കാറിനോട് ചേർന്ന് നിന്ന് നെഞ്ചിൽ പറ്റിച്ചേർന്ന് പലതും പറയുന്നുണ്ട് മസിലൻ അവളെ ചേർത്ത് പിടിച്ചിട്ടുണ്ട് ...,,,,
ഇടക്ക് കണ്ണ് തുടക്കുന്നുണ്ട് അവൾ കരയുകയാണ് ,,,,
അവസാനം മസിലൻ അവളെ അടർത്തിമാറ്റി കണ്ണ് തുടച്ച് ചിരിപ്പിച്ച് കാറിൽ ഇരുത്തി അവനും കയറി പോയി ,,,,,
'ശരീരം തളരുന്ന പോലെ .... എന്താണ് സംഭവിക്കുന്നത് ,,,, ഇത് കാരണമായിരിക്കും അവൻ എന്നെ ഭാര്യയായി സ്വീകരിക്കാത്തത് ,,,,,
ആകെ മരവിച്ച അവസ്ഥ ..,,,
എന്റെ കയ്യിൽ നിന്ന് മോളെ വാങ്ങിയതും ഡോക്ടറുടെ മുറിയിൽ ചെന്നതും എല്ലാം ഏതോ ഒരു ലോകത്താണ് ...,,,,
ഫിസിയോ തെറാപ്പിക്ക് അഡ്മിറ്റ് വേണമെന്ന് പറഞ്ഞതും ഉപ്പച്ചി അവിടെ ഒരു മുറിയിൽ ആക്കി ..,,,,
മനസ്സിൽ ഒരു കടൽ ഇളകി മറിയുന്നു ,,,,,
എനിക്കെന്താണ് സംഭവിക്കുന്നത് ,,,,,
ഉപ്പച്ചി ഇടക്ക് എന്താന്നൊക്കെ ചോദിക്കുന്നുണ്ട് ഞാൻ ഒന്നും ഇല്ലെന്ന് പറഞ്ഞ് ചിരിച്ച് കാണിച്ചു
ഉപ്പച്ചിക്ക് ഹോസ്പിറ്റലിൽ പോവേണ്ടത് കൊണ്ട് ഉമ്മച്ചിയെയും മസിലനേയും വിളിക്കാൻ പുറത്ത് ഇറങ്ങി ,,,,
ഞാൻ കണ്ണുകൾ മുറുക്കി അടച്ച് അവിടെ ഇരുന്നു ,,,,
ശേഷം ശ്വാസം വലിച്ച് വിട്ട് മനസ്സ് റിലാക്സാക്കി
കഴിഞ്ഞതൊക്കെ മനസ്സിലേക്ക് കൊണ്ടുവന്നു ,,,,
സ്വയം അതിനെ കൂട്ടിയും കഴിച്ചും കൊണ്ടിരുന്നു ,,,,
എന്തിനാണ് ഞാനവനെ സംശയിക്കുന്നത് ,,,,
ഒരു പക്ഷെ അവന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ ഞാൻ സംശയിച്ചത് അവന് എത്ര വേദനയാവും ,,,, തെറ്റ് ചെയ്യാതെ വേദനിക്കപ്പെടുന്നത് ഞാനും അനുഭവിച്ചതല്ലെ ,,,,, ഇല്ല ഞാനവനെ സംശയിക്കില്ല ,,, കാരണം ഒത്തിരിയാണ് ,,, അവൻ ജോലി ചെയ്യുന്ന ഹോസ്പ്പിറ്റലാണ് ഇത് രാവിലെ ഇങ്ങോട്ട് തന്നെയാണ് ഇറങ്ങിയത് ....
ഒരിക്കൽ പോലും അവന്റെ കണ്ണിലെ പ്രണയത്തോടുള്ള നോട്ടം പോലും അവളിൽ പതിഞ്ഞിട്ടില്ല ,, '
ഞാൻ ജനിച്ചത് മുതൽ എന്റെ ചുറ്റിലും ഉള്ള ഉപ്പച്ചി അജു പപ്പ പിന്നെ അച്ചു ഇവരെ ഒക്കെ ഇടയിൽ വളർന്ന ഞാൻ ഒരാണിന്റെയും പെണ്ണിന്റെയും ഇടയിൽ വഴിവിട്ട ബന്ധം മാത്രം എന്ന് ചിന്തിച്ചത് പോലും തെറ്റാണ് ,,,,
ഇല്ല എന്റെ മസിലന്റെ പ്രണയം കളവല്ല .... ഏതൊരു പെണ്ണിനും തോന്നുന്ന ഭർത്താവിനോടുള്ള പൊസസീവിനസ് ആണ് എന്നെ അങ്ങനെ ചിന്തിച്ചത് ,,
ഞാൻ സ്വയം ഉത്തരം കണ്ടെത്തി സമാദാനിച്ചു ,,,,,
കുറച്ച് കഴിഞ്ഞപ്പോഴുണ്ട് മസിലൻ വരുന്നു ഡ്യൂട്ടി ഡ്രസ്സിലാണ് സ്റ്റെത് കഴുത്തിലിട്ട് കോട്ടും ഇട്ട് ആദ്യമായാണ് കാണുന്നത് എന്റെ കണ്ണെടുക്കാതെയുള്ള നോട്ടം കണ്ട് സൈറ്റഡിച്ച് അടുത്ത് വന്നിരുന്നു ,,,,
സോറി ഖൽബെ ,,,, സാഹിബയെ ഉമ്മ മ്മാന്റെ അടുത്ത് ആക്കിയാണ് വന്നത് അതാണ് ലേറ്റായത് ,,,
ഞാൻ പിന്നീട് ഒന്നും ചോദിക്കാനൊ പറയാനൊ നിന്നില്ല ,,,,
പിന്നേയും കുറച്ച് സംസാരിച്ച് പോയി ,,,,
കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഉമ്മച്ചി വന്നു
വിവരം അറിഞ്ഞ് അജു വന്നിരുന്നു എന്റെ കിടപ്പ് കണ്ട് വല്ലാത്ത സങ്കടമായി .... എന്തോ തിരക്ക് കാരണം പെട്ടന്ന് പോയിരുന്നു ,,,
അതേതായാലും നന്നായി ഉമ്മച്ചി അവനെ കണ്ടത് മുതൽ വല്ലാത്ത നോട്ടമാണ് ,
കാലിന്റെ മേലെ ചെറിയ മെഷീൻ ഇട്ട് ബെഡിന്റെ സൈഡിലേക്ക് ഫിറ്റ് ചെയ്ത് കരണ്ടിലാണ് ചെയ്യുന്നത് .... അത് കഴിഞ്ഞ് ഒരു ഭാരം കെട്ടിവെക്കും ,,,, ഇതിന് ഒരു നേഴ്സ് മുറിയിൽ തന്നെ ഉണ്ടാവും ,,,,
അവളുടെ പേര് ഇഷയെന്നാണ് അവളുടെ സംസാരവും സ്വഭാവവും എന്നെ പോലെ തന്നെയാണ് ഒറ്റനോട്ടത്തിൽ ഉമ്മച്ചി അത് പറയുകയും ചെയ്തു ....
നമ്മൾ സംസാരിച്ച് നല്ല കൂട്ടായി .,,,
ഉപ്പച്ചിയെ അറിയുന്നത് കൊണ്ട് ബഹുമാനത്തോടെയാണ് നിൽപ്പ് ,,,,
ഇടക്ക് ഉമ്മച്ചി വിവാഹക്കാര്യം ചോദിച്ചപ്പോൾ പറഞ്ഞു ,,,,,
" ഇങ്ങനെ അടിച്ച് പൊളിച്ച് പോവാം പിന്നെ എന്നെ പോലെ അര ലൂസിനെ കിട്ടിയാൽ
കെട്ടും ,,,അല്ലാതെ നമ്മക്ക് അമൂൽ ബേബികളൊന്നും സെറ്റാവില്ല .... ആഴ്ച ഒന്ന് കഴിയും മുമ്പ് ഡിവോസ് ആവും ... "
അവളത് പറഞ്ഞപ്പോൾ ഉമ്മച്ചി എന്നെ ഒരു നോട്ടം ....
എന്നിട്ട് പറഞ്ഞു
"പറ്റിയ കൂട്ട്... രണ്ടിനെയും ഒരു വണ്ടിക്ക് കേറ്റണം ... "
ഞാൻ പഠിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് അത്തരം ചോദ്യം തിരിച്ച് ഉണ്ടായില്ല ....
ഉച്ചക്ക് ലെഞ്ച് ടൈം അവൾ പോയി ആ സമയം മസിലൻ വന്ന് കഴിച്ചു ... നമ്മൾക്കും വാങ്ങിത്തന്നു ,,,,
അഞ്ച് മണിക്ക് അവൾ പോയി ....
അത്ര സമയമെ ചെയ്യാനുള്ളൂ ,,,
മസിലൻ ഫ്രഷായി വന്നപ്പോൾ ഉമ്മച്ചി രാവിലെ എത്താം എന്നും പറഞ്ഞ് ' പോയി ....
രണ്ട് ദിവസം ഇങ്ങനെ പോയി ....
ഇന്ന് മസിലൻ ലീവായത് കൊണ്ട് ഉമ്മച്ചിയോട് വരണ്ടാന്ന് പറഞ്ഞിരുന്നു ,,,,
ചായ കുടിച്ച് കഴിഞ്ഞ്
മസിലൻ എന്റെ കാൽ പിടിച്ച് നോക്കുമ്പോഴാണ് ഡോക്ടർ ശ്യാമയും ഇഷയും കയറി വന്നത്. ,,,,
ഡോക്ടറിനെ പറ്റി പറഞ്ഞില്ലല്ലോ ..... ഒര് പാവം
നോർത്ത് ഇന്ത്യൻ സുന്തരി
മലയാളം പറയുമെങ്കിലും എന്തോ ഒരു ശൈലിയാണ് കേൾക്കാൻ നല്ല രസമാണ് .... കാണാൻ വല്ലാത്ത ഭംഗിയാണ്... സ്ലിം ആണെങ്കിലും സാരി മാത്രമാണ് വേഷം നല്ല നാടൻ ലുക്ക് .... മൂക്കിൻ തുമ്പിലെ ചുവന്ന മൂക്കുത്തി ഞാൻ പലപ്പോലും നോക്കി നിന്ന് പോവാറുണ്ട്,,,,,
അവര് കയറിയപ്പോൾ മനിലനെ കണ്ട ഡോക്ടർ ചിരിച്ച് കൊണ്ട് പറഞ്ഞു ,,,
" ന്യൂറോ ഡോക്ടറെ ഇനി ഫിസിയോ കൂടി നോക്കി എന്റെ കഞ്ഞിൽ പാറ്റയിടരുത് ...."
" ഡോക്ടർ പേടിക്കേണ്ട ഈ പാറ്റ പണ്ടേ എന്റെ കഞ്ഞീൽ വീണതാണ് ... "
അതിന് മറുപടി ചിരിച്ച് കൊണ്ട് മസിലൻ പറഞ്ഞപ്പോഴാണ് ....
ഇഷക്ക് കത്തിയത് ....
അവൾ കണ്ണ് കൊണ്ട് ആണൊ എന്ന് ചോദിച്ചു .... ഞാൻ ചിരിച്ച് കൊണ്ട് സൈറ്റഡിച്ചു... അവൾ കയ്കൊണ്ട് സൂപ്പർ ജോഡി എന്നു പറഞ്ഞ് ചിരിച്ചു ',,,,,
ഇന്ന് വേണ്ടത് മസിലൻ ശ്രദ്ധിച്ചോളാം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞത് രണ്ട് പേരെയും വിട്ടു ,,,,,
ഡോക്ടർ പോവുന്നതും നോക്കി നിൽക്കുമ്പോഴാണ് ... ഒരുത്തന്റെ ഗത്ഗദം കേട്ടത് ...,,,,,
എനിക്കും ഒരു പെണ്ണുണ്ട് എപ്പഴാ അതിനെ ഒരു പെണ്ണായി ഇത് പോലെ കാണാൻ കഴിയുക ,,,, "
" സാരി ചുറ്റിയാൽ മാത്രമെ പെണ്ണാവുകയുള്ളൊ ..."
ഞാൻ കുശുമ്പോടെ ചോദിച്ചു ...
അതിന് മറുപടിയായി ഒരു വഷളൻ ചിരി ചിരിച്ച് പറഞ്ഞു ....
" പെണ്ണ് തന്നയാണ് നല്ല അസ്സല് പെണ്ണ് ... ഉഫ് അത് ഓർക്കാൻ വയ്യ.,,... "
"ശ്ശീ .... നാണം ഇല്ലാത്ത ജന്തു... പോയെ'..,,,
ഞാനത് പറഞ്ഞതും അവൻ ഒന്ന് കൂടെ അടുത്തേക്ക് ഇരുന്ന് എന്റെ മുടി എടുത്ത് മുന്നിലിട്ടു ...
"ഞാനൊരു സങ്കൽപം പറയട്ടെ ... നീ നല്ല ലെയിറ്റ് കളർ സാരിയുടുക്കണം എന്നിട്ട്' ... ഈ ആലിലവയറിൽ ഒരു കുഞ്ഞി മറുകുണ്ട് അത് എനിക്ക് മാത്രം കാണാൻ കുറച്ച് താഴ്തിയുടുത്താൽ മതി... പിന്നെ മുടി അലസമായി കാറ്റിൽ പറക്കണം ... എന്നിട്ട് ചുറ്റും നല്ല പൂക്കളുടെ മണവും കൊണ്ട് നീ വരണം ... എന്നിട്ട് ...."
മതി '....മതി .. പറഞ്ഞ് പറഞ്ഞ് ഇതെങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട് ... നിർത്തിക്കൊ ...."
"ച്ഛെ ....ഫ്ലോ കളഞ്ഞ് ഞാൻ നിർത്തി.... പോ അവിടെന്ന് .... അൺ റൊമാന്റിക്ക് മൂരാച്ചി ......"
അതും പറഞ്ഞ് പുറത്തേക്ക് പോയി ,,,,
ഞാൻ ഈ മനുഷ്യനെയാണല്ലൊ തെറ്റ്ദ്ധരിച്ചത് ....
ദിവസങ്ങൾ കഴിഞ്ഞു ഇന്ന് ടിസ്ചാർജ് ആവും ...
കാല് ഇപ്പോൾ ശെരിക്കും ഒകെയായി ....
ഹോസ്പിറ്റലിൽ നിന്ന് ശെരിക്കും മടുത്തിരുന്നു .....
മസിലന് ഒപിയിൽ തിരക്ക് കാരണം ഉപ്പച്ചിയും അജുവുമാണ് വന്നത് ,,,,
ഞാൻ വരാന്തയിലൂടെ അവന്റെ തോളേൽ തൂങ്ങി നടക്കുമ്പോഴാണ് ഇഷ വരുന്നത് കണ്ടത് പിന്നെ കുറച്ച് സമയം സംസാരിച്ച് അവളെ തലയെടുത്ത്... അജുവിനെ ഒഴിവാക്കി നേരെ മസിലന്റെ ഒപിയിലേക്ക് വിട്ടു ,,,,
അടുത്ത ആളോട് ഇത്തിരി വെയിറ്റ് ചെയ്യാൻ പറഞ്ഞ് അകത്ത് കയറി ....
ഫയലിൽ നോക്കി ഇരിക്കാൻ പറഞ്ഞു ...
ഞാൻ പോയി മെല്ലെ അടുത്ത് ഇരുന്നു ....
"സരോജ ഇപ്പോൾ വേദന കുറവില്ലെ...."
"സരോജക്ക് കുറവുണ്ടാവും എനിക്ക് അൽപം കൂടുതലാണ് ഡോക്ടർ ... "
എന്റെ ശബ്ദം കേട്ടതും ഞെട്ടി ഫയലിൽ നിന്ന് കണ്ണെടുത്ത് എന്നെ നോക്കി മാറിൽ കയ്പിണച്ച് കെട്ടി'' ചിരിച്ചു ...
" നിനക്ക് എല്ലാം കൂടുതലാണ് .... അതിങ്ങനെ പറഞ്ഞ് അറിയിക്കണ്ട ...."
" എന്നാൽ എല്ലാം കുറഞ്ഞ വല്ലവളേയും കിട്ടില്ലെ എന്നെ വേണമായിരുന്നൊ ..."
"എനിക്ക് എല്ലാം കൂടുതലാണ് ഇഷ്ടം അത് ഞാൻ വന്നിട്ട് വിശദമായി പറഞ്ഞ് തരാം.... പക്ഷെ പൊന്ന് മോള് ഇപ്പോൾ പോയാട്ടെ... പുറത്ത് ഒരു പാട് പേര് വെയിറ്റ് ചെയ്യുന്നുണ്ട് ...."
ഞാൻ പിണക്കം നടിച്ച് അവിടെയുള്ള നേഴ്സിനെ നോക്കി ചിരിച്ച് പുറത്തേക്ക് ഇറങ്ങി ...
ഞാനെത്രയാണ് മാറിപ്പോയത്
മസിലൻ എന്റെ മനസ്സിനെ വല്ലാതെ സ്വാദീനിച്ചിരിക്കുന്നു
അത് പോലെ അവനും പഴയതിലും ഡീപ്പായി സ്നേഹിക്കുന്നതായി ഫീൽ ചെയ്യുന്നുണ്ട്.....
കുറച്ച് ഷോപ്പിംഗും നടത്തി വീട്ടിലെത്തിയപ്പോൾ രാത്രിയായിരുന്നു ....
മസിലന് സർജറി ഉള്ളത് കൊണ്ട് ലേറ്റാവും എന്ന് പറഞ്ഞിരുന്നു ....
വിശാലമായി കുളിച്ച് ചപ്പാത്തിയും കുറുമയും ഉണ്ടാക്കി ,,,
നിങ്ങള് ഞെട്ടണ്ട ഞാൻ ഒറ്റക്കല്ല സാഹിബയും ഉണ്ട്,,,,,
അവൾ പഴയ പോലെയല്ല എന്തോ സങ്കടത്തിലാണ് ....അതികം പുറത്ത് ഇറങ്ങാറ് പോലുമില്ല ,,,'
മസിലൻ ഇന്ന് അൽപം സന്തോഷത്തിലാണ് ....
വന്നപാടെ എന്നെ ഇറുക്കി കെട്ടിപ്പിടിച്ച് സാഹിബയുടെ മുറിയിലേക്ക് ഓടി ,,,,
കുറച്ച് കഴിഞ്ഞ് അവൾ ചിരിച്ച് കൊണ്ട് ഇറങ്ങി വന്ന് പുറത്തേക്ക് ഓടി... ഞാൻ എന്താ സംഭവിക്കുന്നത് എന്നറിയാതെ പകച്ച് മസിലനെ നോക്കി....
അവൻ കാര്യം മനസ്സിലായപോലെ എന്നെ ചേർത്ത് പിടിച്ച് അവളുടെ പിന്നാലെ ഇറങ്ങി ...
(തുടരും)
ഈ പാർട്ട് പക്കാ ബോറായിരിക്കും ... കാരണം കഥ ഓടിച്ച് വിട്ടതാണ് ..
ഇനി രണ്ടൊ മൂന്നൊ പാർട്ടിൽ റൂബിയ അവസാനിക്കും ....
സപ്പോർട്ട് ചെയ്ത എല്ലാർക്കും നന്ദി🥰

0 Comments
Post a Comment