❤റൂബിയ❤
Part : 56/57
✒.: Sami
@@@@@@@@@@@@@@@@@@
എന്നെ ഒന്ന് ശെരിക്കും നോക്കിയിട്ട് പോയി ഡ്രസ്സ് മാറാൻ പറഞ്ഞു ,,,,,
"ഇതിനെന്താ കുഴപ്പം .. കല്യാണത്തിന് പോവുന്നതല്ലല്ലൊ ...? "
"ഒരു പെണ്ണിന്റെ കോലമാണൊ ഇത് .... പോയിട്ട് മാറി വാ ...വേഗം ...."
ഞാൻ ഒരു സൽവാർ എടുത്തിട്ട് ഇറങ്ങി ബൈക്കിൽ കയറുമ്പോൾ ' ഞാൻ അവന്റെ മുഖത്തേക്ക് നോക്കി .....
അവൻ ചിരിച്ച് കൊണ്ട് വണ്ടിയെടുത്തു ...
എവിടെയാണ് പോകുന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു ... പക്ഷെ വേണ്ടാന്ന് വെച്ചു ,,,,
ബൈക്ക് നേരെ പോയത് ഹോസ്പിറ്റലിലേക്കാണ് ....
എന്നേയും കൂട്ടി ഓപ്പറേഷൻ തിയേറ്ററിന്റെ അടുത്ത മുറിയില്ലേക്ക് നടന്നു ,,,,
എന്റെ മനസ്സിൽ നൂറായിരം ചോദ്യം വട്ടം കറങ്ങാൻ തുടങ്ങി ,,,,
" റൂബി .... നമ്മൾ ഇപ്പോൾ ഇവിടെ വന്നത് ഒരാളെ കാണാനാണ് .... കണ്ട് കഴിഞ്ഞാൽ നിനക്ക് ചോദിക്കാനുള്ളത് ഞാൻ തന്നെ പായും... "
കതക് നോക് ചെയ്തപ്പോൾ തുറന്നത് ഒരു പ്രായമുള്ള സത്രീയാണ്. ,,,,, സങ്കടക്കടലിൽ ഒരായുസ്സ് വെന്ത് കഴിഞ്ഞതാണെന്ന് മുഖത്ത് നിന്നും വായിക്കാം ,,,,,
മസിലനെ കണ്ടപ്പോൾ പാവം വിങ്ങിപ്പൊട്ടി നെഞ്ചിലേക്ക് വീണു ,,,,
" എന്റെ സപ്പിച്ച നെ ഇങ്ങനെ സെന്റിയടിപ്പിച്ച് കൊല്ലാതെ ഉമ്മച്ചീ ,,,, ഞാനൊന്ന് കാണട്ടെ ,,,, "
ശബ്ദം കേട്ട ബാഗത്തേക്ക് നോക്കിയപ്പോൾ ഒരു സുമുഖനായ ചെറുപ്പക്കാരൻ ഒരു കയ്യിൽ സാഹിബയേയും ചേർത്ത് പിടിച്ച് എഴുന്നേൽക്കാൻ ശ്രമിക്കുന്നു....
അത് കണ്ട് സാഹിബ ശെരിക്ക് ഇരുത്തി മാറി നിന്ന് പുഞ്ചിരിച്ചു ,,,,
മസിലൻ സൈഫ് എന്നും വിളിച്ച് ഓടിപ്പോയി കെട്ടിപ്പിടിച്ചു ....
പിന്നെ ഒരു സ്നേഹപ്രകടനമായിരുന്നു ... അവസാനം മസിലനും അയാളും കരഞ്ഞ് പോയി...
ഇതൊക്കെ കണ്ട് കിളി പോയി നിൽക്കുന്ന എന്നെ കണ്ട് മസിലൻ ചേർത്ത് പിടിച്ച് അവന്റെ അടുത്തേക്ക് നടന്നു ....
"എന്റെ സെപ്പിച്ചാ ... നിന്നെ സമ്മതിച്ചു ഇത്രേം വേഗം നിന്റെ രാജകുമാരിയെ സ്വന്തമാക്കിയല്ലൊ.... ഫോട്ടൊ പോലെയല്ല ആള് അതിലും മൊഞ്ചത്തിയാട്ടൊ ...."
അവൻ എന്നെ നോക്കി മസില നോട് പറഞ്ഞു ....
ഇവരിത് എന്താ പറയുന്നെ പടച്ചോനെ !!! "
റുബീ .... നിനക്ക് എന്നെ അറിയാവൊ ...? "
മൊത്തത്തിൽ കിളി പോയത് കൊണ്ട് ഞാൻ മസിലന്റെ മുകത്തേക്ക് നോക്കി ,,,,
" ഇല്ലെടാ ... ഞ ...ഞാൻ ... എന്താ ..
ഏയ് .... സപ്പിച്ചാ നീയെന്തിനാ ഇത്ര ഫീലാവുന്നെ ഞാൻ ചുമ്മാ ചോദിച്ചതാണ് ...."
മ് ... അതൊക്കെ പോട്ടെ .... നിനക്ക് വേറെ ബുദ്ധിമുട്ടുണ്ടൊ ...? "
കയ്യും കാലും ഒരു പെരുപ്പ് പോലെ കാല് പൊങ്ങാത്ത പോലെ ...
ആകെ കിതപ്പും ക്ഷീണവും .... എന്നാലും എനിക്ക് ഇത്രയെങ്കിലും ആവുന്നുണ്ടല്ലൊ. ....അത് മതി ...."
പിന്നെയും അവർ പലതും സംസാരിച്ചു
കുറച്ച് കഴിഞ്ഞ് ഇറങ്ങി ...
തിരിച്ച് വരുമ്പോൾ ഞാൻ ചോദിച്ചു ...
അത് സാഹിബയുടെ ആരാണ് ... വുഡ്ബിയാണൊ ... "
ഭർത്താവ് ..!!. എന്റെ സൈഫ്."'
oh!!' അവളെ കണ്ടാൽ വിവാഹം കഴിഞ്ഞതാണെന്ന് പറയില്ല .... "
എന്തൊക്കെയോ ചോദിക്കണമെന്നുണ്ട് ..
പിന്നൊന്നും പറയാത്തത് കൊണ്ട് ഞാൻ ചോദിച്ചില്ല
അവൻ പോകുന്ന വഴികണ്ട് ഞാൻ ചോദിച്ചു ..
"ഇതെങ്ങോട്ടാ പോവുന്നത് ..."
" എത്തുമ്പോൾ പറയാം ... "
ഞാൻ പിന്നൊന്നും മിണ്ടാതെ അവന്റെ ചുമലിൽ ചാരി കണ്ണടച്ച്ക്കിടന്നു ...
വണ്ടി നിർത്തിയത് കണ്ട് നോക്കിയപ്പോൾ മനോഹരമായ ഒരു ഗ്രീൻ ഹൗസാണ് .... ചുറ്റും മലയും കാടും ... കുറച്ച് ദൂരെ ഇത് പോലെ വീടുകൾ ഉണ്ട് ...
എന്റെ നോട്ടം കണ്ട് അവൻ പറഞ്ഞു.,,,,
പേടിക്കേണ്ട ... നമ്മുടെ സ്വന്തമാണ് .... ഒരാഴ്ചയേ ആയുള്ളൂ വാങ്ങീട്ട് ...."
ഞാൻ ചിരിച്ച് കൊണ്ട് അതൊക്കെ നോക്കിക്കണ്ടു ...
നല്ല തണുപ്പും കാറ്റും നിലാവും ഒക്കെ കൂടി വല്ലാത്ത ഫീൽ ....
എന്നെ നോക്കി പുറകെ വന്ന് കെട്ടിപ്പിടിച്ച് കഴുത്തിൽ ചുംബിച്ചു ...
ഞാൻ പിടഞ്ഞ് കൊണ്ട് അവനെ നോക്കി ...
അവൻ സൈറ്റഡിച്ച്... ഹൗസിലേക്ക് കയറി ലൈറ്റ് ഇട്ടു ....
ഞാൻ ബാൽകണിയിൽ പോയി നിന്നു ....
കുറച്ച് കഴിഞ്ഞപ്പോൾ മസിലൻ അവിടെ ഒരു ചെയർ വലിച്ചിട്ട് ഇരുന്ന് എന്നെ വലിച്ച് മടിയിലേക്ക് ഇട്ടു ,,,,
ഞാൻ കുതറി എഴുന്നേൽക്കാൻ ശ്രമിച്ചതും കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ചുംബിച്ച് എന്റെ കണ്ണിലേക്ക് നോക്കി ,,,
നിനക്ക് നിന്റെ ചോദ്യങ്ങൾക്ക് ഉത്തരം വേണ്ടെ പെണ്ണെ,,,,, ?"
ഞാൻ ചിരിച്ച് കൊണ്ട് തലയാട്ടി ....
@@@@@@@@@@@@@@@@@@@
അവളെ ഞാനെന്റെ നെഞ്ചോട് ചേർത്തു ,,,,
റൂബീ .... നിനക്ക് എന്നെ പറ്റി എന്തെങ്കിലുമറിയാമൊ...?
അവൾ തല ഉയർത്തി എന്നെ നോക്കി .... ഇല്ലെന്ന് തലയാട്ടി ....
ഞാൻ പുഞ്ചിരിച്ച് അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു ...
" എനിക്ക് നിന്നെ പറ്റി അറിയേണ്ട കാരണം ഞാൻ എല്ലാം മനസ്സിലാക്കിയതാണ് പക്ഷെ എന്നെ പറ്റി നീയറിയണം ... കാരണം എനിക്ക് എന്റെ മരണം വരെ നിന്നെ ചേർത്ത് പിടിക്കണം ..,,,, അത് കൊണ്ട് എല്ലാം നീയറിയണം ...
ഞാൻ പഠിച്ചതും വളർന്നതും ദുബായിലെ ഇന്റർനാഷണൽ സ്കൂളിലാണ് ... +2 വരെ പഠിപ്പിൽ കഴിഞ്ഞ് വേറൊന്നും എന്റെ ചിന്തയിൽ ഇല്ലായിരുന്നു ,,,,, അത് കൊണ്ട് ഫ്രൻസും കുറവായിരുന്നു',, '
അങ്ങനെ ഒരിക്കൽ നാട്ടിൽ പോയപ്പോഴാണ് സാഹിബ യെ കിട്ടിയത്
ഒരു ദിവസം അവളുടെ കൂടെ മാർകറ്റിൽ പോയപ്പോൾ ഒരുത്തനെ ഇട്ട് പെരുമാറിയ അവളെ എനിക്ക് അത്ഭുതമായിരുന്നു ,,,, ആ സൗഹൃദം പിന്നീട് വളർന്ന് പന്തലിച്ചു .... അവളും ദുബായിലേക്ക് വന്നതോടെ എന്നിൽ വലിയ മാറ്റം സംഭവിച്ചു അങ്ങനെ കിട്ടിയ സൗഹൃദമാണ് സൈഫ് ,,, ജിഷാദ് ,, നൂറ എന്നിവർ .... സൈഫ് മെഡിക്കലിന് പഠിക്കുന്ന ഹോസ്പിറ്റലിൽ എകൗണ്ടന്റായിരുന്നു ,,,, വലിയ കഷ്ടപ്പാടിൽ നേടിയതാണ് ആ ജോലി .... നമ്മുടെ സൗഹൃദത്തോടൊപ്പം സൈഫും സാഹിബയുമായുള്ള പ്രണയവും വളർന്നു.... ജിഷാദ് നൂറ യും കട്ട പ്രണയം .... പക്ഷെ അവരുടേത് ഫാമിലിയിൽ പ്രശ്നം ആയില്ല കാരണം രണ്ട് പേരും സാമ്പത്തികമായി ഉയരത്തിലാണ് ... പക്ഷെ സൈഫിന്റെ ഫാമിലിയും കഷ്ടപ്പാടും അവരുടെ പ്രണയത്തിൽ വില്ലനായി അവസാനം യുദ്ധത്തിൽ നമ്മൾ വിജയിച്ചു....
പഠിപ്പ് കഴിഞ്ഞ് ഇറങ്ങിയതും
അവരുടെ നിക്കാഹ് വന്നെത്തി ...
ദുബായിൽ വെച്ച് തന്നെ നടത്തണമെന്ന സാഹിയുടെ ഉപ്പയുടെ വാശിയിൽ സൈഫിന്റെ അടുത്ത ബന്ധുക്കൾ മാത്രം എത്തി...
നിക്കാഹ് തകർത്ത് പൊളിച്ച് നമ്മൾ വൈകിട്ട് സൈഫിനെ നിർബന്ധിച്ച് ഞാനും ജിഷാദും ബീച്ചിലേക്ക് കൂട്ടി ....
ഫ്രീഡംപാർട്ടി എന്നും പറഞ്ഞ് അടിച്ച് പൊളിച്ചു ....
സമയം ലേറ്റാവുന്നത് കൊണ്ട് കണ്ട് കാറ് ഞാനെടുത്തു .... പരമാവധി സ്പീഡിൽ വിട്ടു പതുക്കെ പോവാൻ അവൻ പറഞ്ഞെങ്കിലും ഞാൻ വിട്ടില്ല .... പെട്ടന്ന് വലിയ ശബ്ദ'ത്തോടെ കാർ എന്തിലോ അടിച്ച് ബോധം മറഞ്ഞു
കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിലാണ് ... തലക്കും കയ്യിനും ചെറിയ കെട്ട് തൊട്ടടുത്ത് ജിഷാദും ഉണ്ട്,,, പക്ഷെ സൈഫിനെ കണ്ടില്ല
ആ വിവാഹ വീട് മരണവീട്ടിന് സമമാക്കി അവൻicu വിൽ കോമയിൽ കിടന്നത് ഒരു മാസം പതിയെ റികവർ ആയെങ്കിലും ശരീരം പൂർണമായി തളർന്ന അവസ്ഥ എല്ലാം കേൾക്കാം അറിയാം പക്ഷെ ഒന്നും പ്രതികരിക്കുന്നില്ല ,,,,,
ബ്രെയിനിൽ ഒരു ഞെട്ടൽ സംഭവിച്ചാൽ മതി എല്ലാം ശെരിയാവാൻ ...
എല്ലാ ട്രീറ്റ്മെന്റും 6 മാസം കൊണ്ട് മതിയാക്കി പിന്നിട് ഞാൻ തന്നെ നോക്കാൻ തുടങ്ങി
ചികിൽസഒരു പാട് നടത്തി ഒരു മാറ്റവുമില്ല ഇതിനിടയിൽ ഞാനാകെ മാറി .... കുറ്റബോധം കാരണം ഹോസ്പിറ്റൽ വിട്ടാൽ മുറിയിൽ ചടഞ്ഞിരിക്കും ....
അങ്ങനെയാണ് സാറാന്റി ഇങ്ങോട്ട് വിളിക്കുന്നത് .... എല്ലാരും എന്നെ ഇങ്ങോട്ട് വരാൻ നിർബദ്ധിച്ചു കൊണ്ടിരുന്നു .... പക്ഷെ എന്റെ സൈഫിനെ വിട്ട് വരാൻ മാത്രമായിരുന്നു എന്റെ തടസ്സം .... ഇത്രയും വേദന സഹിച്ചിട്ടും ഒരിക്കൽ പോലും സാഹിഎന്നെ കുറ്റപ്പെടുത്തിയിട്ടില്ല ...,,,,
പക്ഷെ ഇവിടെ വന്നത് മുതൽ ഞാൻ മാറാൻ തുടങ്ങി ....
പക്ഷെ എത്ര തിരക്കിലും ഓടിപ്പോയി ഞാനവന്റെ കാര്യങ്ങൾ നടത്തും
#############
ഞാൻ ഇത്രയും പറയുമ്പോഴെല്ലാം അവളെന്റെ നെഞ്ചോട് ഒട്ടിയാണ് കിടന്നത് ....
പെട്ടന്ന് തല ഉയർത്തി അവൾ ചോദിച്ചു.....
" ഇതിന്റെ ഇടയിൽ ഞാൻ പെട്ടത് എപ്പോഴാണ് ... "
സാറാന്റി രോഗം മാറി വന്നത് ഞങ്ങളുടെ അടുത്താണ് .....
എന്റെ ഏറ്റവും നല്ല കൂട്ട് ആന്റിയാണ് ....
നീയിൽ നിന്ന് അകന്നാലും ആന്റി മുഴുവൻ നിന്നിലൂടെയാണ് ജീവിച്ചത് ...
ഉമ്മമ്മയും സാജി ആന്റിയും നിന്റെ ഫോട്ടൊ അയച്ച് തരുമായിരുന്നു ,,,,
ഓരോന്നും നെഞ്ചോട് വെച്ച് പൊട്ടിക്കരയും ....
അന്നൊക്കെ ഞാൻ ആ ഫോട്ടൊ നോക്കും ആ ചിരിയും കുറുമ്പും കണ്ണും എനിക്ക് കൗതുകമായിരുന്നു ...
പതിയെ നീയെന്റെ മനസ്സിൽ പതിഞ്ഞു ,,,,,
നീ ഋതുമതിയായതിന്റെ ഒരു ചടങ്ങ് നടത്തിയിരുന്നില്ലെ ,,,
നിറയെ മുല്ലപ്പൂവ് വെച്ച് അണിഞ്ഞ് ഒരുക്കിയ മൊഞ്ചുള്ള ഫോട്ടൊയാണ് എന്റെ മനസ്സിൽ നിന്നോട് വേറെന്തോ ആണെന്ന് പറഞ്ഞ് പഠിപ്പിച്ചത് ....
പിന്നിട് ഞാൻ സ്വപ്നം കാണാൻ തുടങ്ങി ...
ആദ്യം എന്റെ പ്രണയം തുറന്ന് പറഞ്ഞത് സാറാൻറിയോടാണ് ... അന്ന് പത്തൊമ്പത് വയസ്സ് കാരന്റെ വികാരം എന്ന് പറഞ്ഞ് തള്ളി ....
പിന്നെ പിന്നെ എന്റെ മാറ്റവും നിന്റെ ഫോട്ടൊ മോഷണവും ആന്റിയെ സോപ്പിടലും ഒക്കെയായി അവസാനം ആന്റി കൂടെ ഉണ്ടാവും എന്ന് വാക്ക് തന്നു ....,,,
ഇതൊക്കെ നമ്മളെ ചങ്ക്കൾക്കും ഫാമിലിയിലെ വാവാച്ചിക്ക് വരെ അറിയാം
അങ്ങനെ ആന്റി നാട്ടിലേക്ക് മടങ്ങി ... എനിക്ക് അത് വല്ലാത്ത സങ്കടം ഉണ്ടാക്കി ,,,,
ഇതിന്റെ ഇടയിലാണ് ആക്സിഡൻറും
പിന്നീടാണ് ആൻറി മനസ്സിലാക്കുന്നത് ഫോട്ടോയിൽ കണ്ട റൂബിയല്ല തികഞ്ഞ കാന്താരിയാണ് താനെന്ന് അതുമല്ല എനിക്ക് വില്ലനായി അജുവും ഉണ്ടെന്ന് ,,,,
ഇതെല്ലാം ആന്റി പറഞ്ഞാണ് നാട്ടിൽ എന്നെ വരുത്തുന്നത് ,,,
ആദ്യമായി നിന്നെ നേരിട്ട് കണ്ടതിൽ മതിമറന്ന് പോയാണ് ആ കോഫി നിന്റെ ദേഹത്ത് വീണത് ....
പതിയെ പതിയെ ഞാനും മനസ്സിലാക്കി എന്റെ സ്വപ്നത്തിലേയും സങ്കൽപത്തിലേയും റൂബിയാഥാർത്യങ്ങളിൽ നിന്ന് അകലെയാണെന്ന് .....
എന്റെ മാത്രമാണെന്ന് ഞാൻ വർഷങ്ങളായി വിശ്വസിച്ച നിനക്ക് ഞാൻ ആരുമല്ലെന്ന് ,''
ആദ്യം പൊസസീവാണെങ്കിൽ പിന്നീട് വാശിയായി ആ വാശിയിലാണ് ഈ വിവാഹം പോലും പക്ഷെ അന്നും ഇന്നും എന്റെ മനസ്സിൽ റൂബി മാത്രമെ ഉള്ളൂ....
ആഗ്രഹിച്ച് കിട്ടിയ നീ എന്നെ വിട്ട് പോവുമെന്ന്
ഞാനിത്രയും പറഞ്ഞ് അവളുടെ അധരങ്ങളെ അമർത്തി ചുംബിച്ചു ....
അവളും എന്നെ വലിഞ്ഞ് പിടിച്ചു ... ഒരു ദീർഘ ചുംബനത്തിന് ശേഷം അവളെന്റെ നെഞ്ചോട് ഒട്ടിക്കിടന്നു ....
" ഇപ്പോൾ സൈഫിന് എങ്ങനെ മാറ്റം സംഭവിച്ചു ...."
ഡിസോസിന്റെ ഇടയിൽ എനിക്ക് അങ്ങോട്ട് പോയി അവനെ ശ്രദ്ധിക്കാൻ കഴിയാത്തത് കൊണ്ടാണ് സാഹിതന്നെ ഒരാഴ്ച സൈഫിനെ ഇങ്ങോട്ട് മാറ്റാമെന്ന് പറഞ്ഞത് ....
അവിടെത്തെ ചുറ്റുപാടിൽ നിന്ന് ഒരു മാറ്റം നല്ലതാണെന്ന് എനിക്കും തോന്നി ,,,
നാട്ടിൽ നമ്മുടെ ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നപ്പോൾ തന്നെ അവന്റെഉമ്മയും ഫാമിലിയും എത്തിയിരുന്നു അത് കൊണ്ടാണ് സാഹി നമ്മുടെ വീട്ടിലേക്ക് വന്നത്....
അന്ന് തന്നെ ഡോക്ടർ അയ്യരെ ഞാൻ അവനെ കാണിച്ചിരുന്നു,,,,,
അയ്യരാണ് എനിക്ക് വീണ്ടും പ്രതീക്ഷ തന്നത് ....ഡോക്ടർ തന്നെയാണ് സാമുവൽ ഡോക്ടറെ പരിചയപ്പെടുത്തിത്തന്നത് .... ഒരു സർജറി അതിൽ ഫിഫ്റ്റി ഫിഫ്റ്റിയാണ് റിസൽട്ട് പകുതി പേര് വിജയിച്ചിട്ടുണ്ട് പകുതി പരാചയപ്പെട്ടിട്ടും ഉണ്ട് .... സർജറി ചിലവ് ഒരു സാധാരണക്കാരന് താങ്ങാത്തതും .... പക്ഷെ എല്ലാം എന്റെ സ്വന്തം റിസ്കിൽ ഏറ്റെടുത്ത് ഞാൻ മുന്നിട്ട് ഇറങ്ങി ,,,,,
നാല് ദിവസം മുമ്പ് സർജറി കഴിഞ്ഞു.,,,, പക്ഷെ ബോധം തെളിഞ്ഞില്ലായിരുന്നു ,,,, ഇന്ന് രാവിലെ അയ്യര് സാർ വിളിച്ച് സക്സസ് ആവാനുള്ള സാദ്യത പറഞ്ഞപ്പോൾ മുതൽ ഞാൻ പ്രാർഥനയിൽ ആയിരുന്നു ... ഒടുവിൽ അവൻ എഴുന്നേറ്റിരിക്കുന്നു ... ഞാൻ ഈ സമയം ആരെക്കാളും ഹാപ്പിയാണ് റൂബീ .....,,,
ഇനി എനിക്ക് ജീവിക്കണം നിന്റെ കൂടെ പൂർണ്ണമനസ്സോടെ ഒരുമിച്ച് ഹാപ്പിയായി ,,,,
ഞാനത്രയും അവളോട് പറഞ്ഞ് അവളേയും പൊക്കിയെടുത്ത് എഴുന്നേറ്റു .....
" ഒരുമിച്ച് ജീവിക്കാൻ നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയൊ .."
വല്ലാത്ത ഭാവത്തോടെ അവൾ പറയുന്ന കേട്ട് ഞാൻ അവളെ ഉറ്റ് നോക്കി ...
(തുടരും)
ഈ പാർട്ട് പക്കാ ബോറാണ് എന്നറിയാം... കഥ ഓടിച്ച് വിട്ടതാണ് ഈ പാർട്ടിൽ ഫ്ലാഷ്ബാക്ക് തീർക്കാൻ വേണ്ടിയാണ്.... അടുത്ത പാർട്ട് ലാസ്റ്റ് പാർട്ട് ആയിരിക്കും... അത് കൊണ്ട് ആ ലൈക്ക് ബട്ടൺ തല്ലിപ്പൊട്ടിച്ചേക്ക് ... ഞാൻ പാവമല്ലെ😀😜😜
❤റൂബിയ❤
Part : 57
✒ : Sami
@@@@@@@@@@@@@@@@
ഇനി എനിക്ക് ജീവിക്കണം നിന്റെ കൂടെ പൂർണ്ണമനസ്സോടെ ഒരുമിച്ച് ഹാപ്പിയായി ,,,,
ഞാനത്രയും അവളോട് പറഞ്ഞ് അവളേയും പൊക്കിയെടുത്ത് എഴുന്നേറ്റു .....
" ഒരുമിച്ച് ജീവിക്കാൻ നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയൊ .."
വല്ലാത്ത ഭാവത്തോടെ അവൾ പറയുന്ന കേട്ട് ഞാൻ അവളെ ഉറ്റ് നോക്കി ...
"അതിന് ഞാനല്ലല്ലൊ തീരുമാനിക്കുന്നത് നമ്മളല്ലെ ....നോട്ടി ഗേൾ ഒന്നും അറിയില്ല .... ഒരടി കിട്ടും ഹാ ...."
ഞാൻ തമാശയിൽ അവളുടെ താടി പിടിച്ച് പറഞ്ഞതും അവൾ കയ് തട്ടിമാറ്റി .....
" ഞാൻ സീരിയസ്സായി പറഞ്ഞതാണ് .... എനിക്ക് ആലോചിക്കണം ...."
"ആലോചിച്ചോ ... പക്ഷെ അവസാനം വേണ്ട എന്നാവരുത്....''
" ശ്രമിക്കാം ... ഇപ്പോൾ എന്തായാലും വീട്ടിലേക്ക് പോവാം ...."
" വേണ്ടാന്നെ .... നമുക്ക് രണ്ട് ദിവസം ഇവിടെ കൂടാം ...."
അവളെ ചേർത്ത് പിടിച്ച് കൊഞ്ചിക്കോണ്ട് ചോദിച്ചു ...
"പൊന്നുമോന്റെ മനസ്സിലിരിപ്പ് എനിക്ക് നന്നായി അറിയാം .... ഞാനിനിയും ഇവിടെ നിന്നാൽ ആലോചിക്കാൻ സമയം പോയിട്ട് അവസരം പോലും കിട്ടില്ല എന്നനിക്ക് ഉറപ്പാണ്.... "
പിന്നെ കുറച്ച് അവളോടൊപ്പം നിന്ന് വീട്ടിലേക്ക് തിരിച്ചു ....
വരുമ്പോൾ അവൾ വലിയ ആലോചനയിലായിരുന്നു .... അവളുടെ മുഖത്തെ ഗൗരവം കണ്ടിട്ട് ഞാൻ ഒന്നും പറയാൻ പോയില്ല ,,,,,
രാത്രി ലേറ്റായത് കൊണ്ടും എന്തോ ക്ഷീണം തോന്നി ഉറങ്ങിയത് തന്നെ അറിഞ്ഞില്ല,,,,,
രാവിലെ എഴുന്നേറ്റപ്പോൾ കാണുന്നത് എവിടേക്കൊ പോവാൻ തയ്യാറാവുന്നവളെയാണ് ...
" റൂബീ.... താൻ രാവിലെ തന്നെ എവിടേക്കാണ് ...."
" ഉപ്പച്ചിയെ കാണണം എന്ന് തോന്നി ...."
" എന്നാൽ കുറച്ച് വെയിറ്റ് ചെയ്യ് ഞാൻ കൂടെ വരാം ...."
"വേണ്ട അജു വരുന്നുണ്ട് ...."
അവളുടെ ഭാവഭേതമില്ലാത്ത സംസാരം കേട്ട് ഞാൻ ഒന്നും മിണ്ടാതെ ബാത്റൂമിൽ കയറി ....
കുറച്ച് കഴിഞ്ഞ് അവൾ വിളിച്ച് പറയുന്ന കേട്ടു ഇറങ്ങിയെന്ന് ....
@@@@@@@
റൂബീ നീ ടെൻഷനാവാതെ ഉപ്പച്ചിയോട് നമുക്ക് സംസാരിക്കാം ....
അജു എന്റെ മുഖം കണ്ട് ആശ്വസിപ്പിച്ച് കൊണ്ടേയിരുന്നു ,,,,,
" ഉപ്പച്ചി എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല അതാണ് ...."
'പുലരുമ്പോൾ തന്നെ വീട്ടിലേക്ക് അജുവിന്റെ പിറകെ കയറുന്നത് കണ്ട് ഉമ്മച്ചി കണ്ണും തള്ളി നോക്കുന്നുണ്ട്...
ഞാൻ മെല്ലെ അകത്തോട്ട് കയറുമ്പോഴാണ് ഉമ്മച്ചി മുന്നിൽ നിന്നത് ,,,,,
" അവനോട് എന്ത് പ്രശ്നം ആക്കിയിട്ടുള്ള വരവാണ് ഇത് ...."
അജുവിനെ തറപ്പിച്ച് നോക്കിയുള്ള ഉമ്മച്ചിയുടെ സംസാരം കേട്ട് ഞാൻ അലസമായി മറുപടി പറഞ്ഞു ,,,,,
"എനിക്ക് ഉപ്പച്ചിയോട് സംസാരിക്കണം ,,,, "
അല്ലെങ്കിലും നിന്റെ എല്ലാ കുരുത്തക്കേടും കയ്യടിച്ച് പാസാക്കാൻ ഉപ്പച്ചിയും ഇവനും ഉണ്ടെന്നുള്ള അഹങ്കാരം ആണ് നിനക്ക് ,,,,
ഞാൻ അത് കേൾക്കാത്ത പോലെ ഉപ്പച്ചിയുടെ മുറിയിൽ കയറി ...,,,,
എന്നെ കണ്ടതും ലാപ്പും അടച്ച് വെച്ച് വന്ന് കെട്ടിപ്പിടിച്ചു ,,,,,
അപ്പോഴേക്ക് ഉമ്മച്ചി അകത്തേക്ക് വന്നു
"എനിക്ക് ഉപ്പച്ചിയോടാണ് സംസാരിക്കേണ്ടത് ...,,,, "
എന്നെ തറപ്പിച്ച് നോക്കി കണ്ണും നിറച്ച് ഉമ്മച്ചി പോയി ,,,,
"എന്താ നിങ്ങൾക്ക് ഇത്ര സീരിയസ്സായി എന്നോട് പറയേണ്ടത് ..."
ഉപ്പച്ചിയോട് മാത്രമല്ല മമ്മയോടും പപ്പയോടും ഒക്കെയാണ് ഞങ്ങൾക്ക് പറയേണ്ടത് ,,,, "
അജുവിന്റെ വീട്ടിലെ ഓഫീസ് മുറിയിൽ ഞങ്ങളെ കുറ്റ് നോക്കിയിരിക്കുന്നവരോട് എങ്ങനെ പറഞ്ഞ് തുടങ്ങും എന്ന ചിന്തയിൽ ഞാനും അജുവും മുഖത്തോട് മുഖം നോക്കി നിന്നു ,,,,,
നിങ്ങൾ ഇങ്ങനെ മുഖവും നോക്കി നിൽക്കാനാണെങ്കിൽ ഞങ്ങൾ പോയേക്കാം ... " - (ഉപ്പച്ചി )
അ..ത്.. പിന്നെ ഉപ്പച്ചി എനിക്ക് ഡിവോസ് വേണ്ട ... പരസ്പരം എല്ലാ തെറ്റിദ്ധാരണയും തീർത്ത് ജീവിക്കാൻ സഫിയും ഞാനും തയ്യാറാണ് .... ''
ഞാൻ താഴോട്ട് നോക്കി പറഞ്ഞു ....
"അങ്ങനെ എല്ലെങ്കിൽ തന്നെ ഇവളെ എന്റെ പെങ്ങളായും എന്റെ ചങ്കായും ചേർത്ത് പിടിക്കാനാണ് എനിക്ക് ഇഷ്ടം... അല്ലാതെ വേറൊ തരത്തിൽ എനിക്ക് ഇവളെ കാണാൻ കഴിയില്ല .... പിന്നെ അന്ന് ഞാൻ വിവാഹത്തിന് സമ്മദിച്ചത് ഇവൾക്ക് സഫിയെ എത്രത്തോളം ഇഷ്ടമാണ് എന്ന് എനിക്കറിയാം എനിക്ക് ഉറപ്പായിരുന്നു അവസാനം ഇങ്ങനെ ആവുമെന്ന് ..... അങ്ങനെ ആവണെ എന്ന ഒരു പ്രാർഥനയിലാണ് ഞാൻ ഇത്രയും ദിവസം അല്ലെങ്കിൽ ഈ കുരിശ് എന്റെ ചുമലിലാവും നട്ട് കാര് എന്നെ അതിൽ തറക്കുകയും ചെയ്യും ....."
തല താഴ്തി തന്നെ അവൻ പറയുന്ന കേട്ട് ഞാൻ അവനെ കൂർപ്പിച്ച് നോക്കി
അല്ലെങ്കിൽ എന്റെ പട്ടി നിന്നെ കെട്ടും ...."
" നിന്റെ പട്ടിക്ക് പോലും നിന്റെ സ്വഭാവം ആയിരിക്കും .... അതിനേ പോലും എനിക്ക് വേണ്ട ടി കഴുതെ .... "
കഴുത നിന്റെ മറ്റവൾ .... ഹോ .... നിന്നെ കെട്ടുന്നവൾക്ക് ഞാൻ ഓസ്കാറ് കൊടുക്കും ദുരന്തമെ ..."
" നിന്റെ മറ്റവനില്ലെ മസിലും ഇരുട്ടിക്കേറ്റി ചിമ്പാൻസിയെ പോലെ നടക്കുന്നവൻ .... അവനാണ് കൊടുക്കേണ്ടത് അവാർഡ് ..."
" ചിമ്പാൻസി നീയാണെടാ ... പട്ടി ... "
പിന്നെ ഒരു മാലപ്പടക്കത്തിന് തിരികൊളുത്തിയ മട്ടാണ് അവസാനം ക്ഷീണിച്ച് നിലത്തിരുന്ന് അവന്റെ മടിയിൽ തലവെച്ച് കിടന്നു ....
അപ്പോഴാണ് കണ്ണും പൂട്ടി കാതിതും പൊത്തി നിൽകുന്നവരെക്കണ്ടത്....
നമ്മൾ ചമ്മിയ ചിരി ചിരിച്ചതും അവർ മൂന്ന് പേരും പൊട്ടിച്ചിരിച്ചു .....
" എന്നാലും എന്റെ മക്കളെ നിങ്ങളെ ഒരു കാര്യം ഇതാണൊ ഇത്ര കാര്യമായി സംസാരിക്കാൻ വിളിച്ച് വരുത്തിയത് ..... ഇത് ഇങ്ങനെയെ ആവൂ എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ... പിന്നെ നിങ്ങൾ ഇത് പോലെ ജീവിത അവസാനം വരെ ഒന്നിച്ച് ഉണ്ടാവണം എന്ന് ഞങ്ങളുടെ സ്വാർഥതയാണ് ....പക്ഷെ സ്വന്തം സഹോദരങ്ങൾ പോലും വഴിവിട്ട് ജീവിക്കുന്ന കാലത്ത് നിങ്ങളെ ഞങ്ങൾ സമ്മതിച്ചിരിക്കുന്നു ...,,,,
ഉപ്പച്ചി അതും പറഞ്ഞ് ഞങ്ങളെ ചേർത്ത് പിടിച്ചു,, ''''
പിന്നെയും ഒത്തിരി സംസാരിച്ച് ഞങ്ങൾ പിരിയുമ്പോൾ എന്റെ മനസ്സ് വല്ലാതെ ശാന്തമായിരുന്നു ,,,' "
ഉമ്മച്ചിയെ പിറകിലൂടെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തി കാര്യങ്ങൾ പറഞ്ഞപ്പോൾ എന്നെ സന്തോഷത്തോടെ തിരിച്ച് കെട്ടിപ്പിടിച്ച് അവന്റെ സ്നേഹത്തെയും പണ്ട് ഉമ്മച്ചീടെ പിറകിൽ കുത്തിയിരുന്ന് എന്നെ തരാൻ പറഞ്ഞതും ഫോട്ടൊ മോഷ്ടിക്കുന്നതും ഒക്കെ പറഞ്ഞു ,',
ഉച്ചയ്ക്ക് മമ്മയുടെ അഡിപൊളി ഫുഡും തട്ടി മസിലനോട് ഒന്നും പറയേണ്ട എന്നും പറഞ്ഞ് ' അജുവിനേയും കൂട്ടി എന്റെ സ്കൂട്ടിയിൽ മാളിലേക്ക് വിട്ടു ,,,' ''
അത്യാവശ്യം നല്ല ഷോപിംഗിന്റെ ഇടയിലാണ് മസിലന്റെ മിസ്സ്ഡ് കോൾ കണ്ടത് ,,,,''
തിരിച്ച് വിളിച്ച് അജുവിന്റെ കൂടെ, ഷോപ്പിംഗിലാണെന്ന് പറഞ്ഞപ്പോൾ അധികം സംസാരിക്കാതെ ഫേlൺവെച്ചു ,-,,,,,
ഒക്കെ കഴിഞ്ഞ് അജുവിനെ പറഞ്ഞ് വിട്ട് ഞാൻ നമ്മുടെ ഗ്രീൻ ഹൗസിലേക്ക് വിട്ടു ,'
ഗ്രീൻ ഹൗസിന്റെ മുന്നിൽ നിന്ന് അതിനെ നോക്കി കൊണ്ട് ചിരിച്ച് കൊണ്ട് പറഞ്ഞു ,,,,
എന്റെ സ്വപ്നങ്ങളുടെ പുതിയ തുടക്കം ഇവിടെ നിന്നാവട്ടെ ...
ഈ ആകാശവും ഭൂമിയും സാക്ഷിയാക്കി ഞാൻ എന്റെ മസിലന് സ്വന്തമാവാൻ പോവുന്നു ,,,
ചിരിച്ച് കൊണ്ട് സപ്രെയിറ്റ് കീയെടുത്ത് വാതിൽ തുറന്ന് ആകെ മൊത്തം നോക്കി ,,,,
ശേഷം എന്റെ ആഗ്രഹങ്ങൾ പോലെ ഓരോന്നും അലങ്കരിക്കാൻ തുടങ്ങി ,,,
എല്ലാം ഓകെയായി ഞാൻ മസിലനെ ഇവിടെ എത്തിക്കാനുള്ള പ്ലാൻ ഏകദേശം ഒകെയാക്കി വിളിച്ചു ..,,,,,
"ഹലോ റൂബീ നീ വീട്ടിൽ എത്തിയൊ ..."
" ആഹ് എത്തി ...."
" ഞാൻ കൂട്ടാൻ വരണൊ ..."
" ഇന്ന് നമുക്ക് നമ്മുടെ വീട്ടിൽ കഴിയാം .... അതിന് മുമ്പ് ഞാൻ ഗ്രീൻ ഹൗസിൽ എന്റെ വാലറ്റ് വെച്ച് മറന്നു അതിൽ ATM ഉം കാഷും ഒക്കെയുണ്ട് വരുന്ന വഴി അത് ഒന്ന് എടുക്കണം അത്യാവശ്യമാണ് ,,,,,
" ആഹ് ... ശരി "
പിന്നെ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഞാൻ ഫോൺ കട്ട് ചെയ്ത് ലാസ്റ്റ് ടെച്ചപ്പിനായിപ്പോയി ,,,,,
മസിലന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും ഞാൻ ബെഡ്‌റൂമിൽ കയറി ...
@@@@@@@@@@@@@@@
കീയെടുത്ത് വാതിൽ തുറന്നതും നല്ല പൂക്കളുടെ മണം എന്റെ നാസികയെ പുൽകി ,,,,
ഞാൻ മുന്നോട്ട് നോക്കിയതുംആകെ കിളി പോയി നിന്നു
ബലൂണും ലൈറ്റും അലങ്കരിച്ചിരിക്കുന്നു ഞാൻ പുഞ്ചിരിച്ച് അകത്തേക്ക കയറിയതും ബെഡ് റൂമിൽ ഡിം ലൈറ്റ് കണ്ട് അങ്ങോട്ട് നടന്നു ,,,,
അവിടെ പുഞ്ചിച്ച് കൊണ്ട് നിൽക്കുന്ന റൂബിയെ കണ്ട് ഞാൻ കണ്ണും മിഴിച്ച് നോക്കി ,,,,
ബ്ലാക്ക് സാരിയിൽ മുടി പിന്നിയിട്ട് മുല്ലയൊക്കെ വെച്ച് വിത്ത് അഡാറ് പുഞ്ചിരിയായി നല്ല മലയാളി മങ്കയായി എന്റെ പെണ്ണ് ....
ഞാൻ ഓടിപ്പോയി അവളെ ഇറുക്കി കെട്ടിപ്പിടിച്ചു....
"ഡാ മസിലാ എന്നെ നീ ഞെക്കി പൊട്ടിച്ച് കൊല്ലുവൊ ..."
" ഞാൻ നിന്നെ സ്നേഹിച്ച് കൊല്ലാൻ പോവാ ..."
"അതൊക്കെ അവിടെ നിൽക്കട്ടെ വെശക്കുന്നു .... എന്തേലും കഴിക്കാം ... "
" എനിക്കും വിശപ്പ്തന്നെയാണ്... നിന്നെ തിന്നാൻ..."
"ഛീ ... ഒന്ന് പോയെ ... "
അവളെന്നെ വലിച്ച് ബാൽക്കണിയിൽ പോയി അവിടെ നല്ല കാന്റിൽ ലൈറ്റ് ഡിന്നർ സെറ്റ് ചെയ്തിരുന്നു ,, അത് കഴിക്കുമ്പോഴെല്ലാം എന്റെ കണ്ണുകൾ അവളുടെ മുഖത്താണ് ... നാണം കൊണ്ട് പൂത്തുലഞ്ഞ് നിൽകുന്ന അവളുടെ മുഖം എന്റെ സിരകളിലേക്ക് പടരുന്നുണ്ടായിരുന്നു ,,,,
ഫുഡ് കഴിച്ചതും അവളെ എന്റെ കയ്കളിൽ കോരി എടുത്ത് മുറിയിലേക്ക് നടന്നു ...
ലൈറ്റ് മ്യൂസിക്കും ഡിം ലൈറ്റും റോസാപ്പൂക്കളും നമ്മളെ സ്വാഗതം ചെയ്ത് പുഞ്ചിരിക്കുന്നതായി തോന്നി
അവിടെ മിററിന്റെ മുന്നിൽ നിർത്തി അവളെ പിന്നിലൂടെ ചേർത്തു പിടിച്ച് തോളിൽ തലവെച്ച് ഞാൻ ചോദിച്ചു ....
"വാഹിദ് മുസാഫിറിന്റെ മാത്രം റൂബിയായി എന്റെ പാതിയായി ഒരു മനസ്സും ശരീരവുമായി ജീവിക്കാൻ നിനക്ക് സമ്മതമാണൊ ..."
അതിനുത്തരം അവൾ തന്നത് തിരിഞ്ഞ് നിന്ന് അധരത്തിൽ ഗാഢമായി ചുംബിച്ച് കൊണ്ടാണ് ....
സന്തോഷം കൊണ്ട് അവളെ ശരീരം ചുംബനം കൊണ്ട് മൂടി ...
"ഡാ ... ദുഷ്ട ... അരമണിക്കൂർ എടുത്ത് യൂറ്റുബിൽ നോക്കി ഉടുത്ത സാരി അര സെക്കന്റിൽ നീ നാശമാക്കിയില്ലെ .... "
" ആ സാരി മാത്രം അല്ല ബാക്കി കൂടി ഞാനിങ്ങ് എടുക്കുവാ ..."
അത് പറഞ്ഞതും അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി....
മതി ....മതി ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല ...... അവരായി അവരെ പാടായി....😜
ഈ പാർട്ടിൽ തീർക്കാൻ കരുതിയതാണ് പക്ഷെ കഴിഞ്ഞില്ല അടുത്ത ഒരു പാർട്ടിൽ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു😍😍😍😍
(തുടരും)
❤റൂബിയ❤
Last part
✒ : Sami
'
@@@@@@@@@@@@@@@@@@
ഉമ്മച്ചീ .... ഉമ്മച്ചീ .... ഒന്ന് വരുന്നുണ്ടൊ ... എത്ര സമയമായി വിളിച്ച് കൂവുന്നു... ഇപ്പോൾ തന്നെ ലേറ്റായി ......"
ഈ പെണ്ണിന്റെ ഒരു കാര്യം ... എനിക്കും തിരക്കുണ്ട് ... അങ്ങോട്ട് വന്ന് കോളേജിൽ എത്തുമ്പോൾ ഇന്നും ലേറ്റാവും ...."
" അതിന് മലമറിക്കണ്ട ജോലിയാണൊ ഞാൻ പറഞ്ഞെ ഈ സാരി ഒന്ന് ഉടുത്ത് തരാനല്ലെ .... "
സാരിയും ചുറ്റി ഉമ്മച്ചി ഇറങ്ങിയതും ബാക്കിടെച്ചപ്പിന് ' കണ്ണാടിക്ക് മുന്നിലിരുന്നു ... "
അപ്പോഴേക്ക് അജു വന്ന് കതക് തല്ലിപ്പൊട്ടിക്കാൻ തുടങ്ങി ....
ഡാ .... കുരിപ്പെ അഞ്ച് മിനുട്ട് നിൽക്ക് ഞാൻ ഇപ്പോൾ ഇറങ്ങും ... "
" റുബീ.... ഞാൻ അഞ്ച് മിനുട്ട് നിൽക്കും എന്നിട്ടും ഇറങ്ങിയില്ലെങ്കിൽ ഞാനെന്റെ പാട്ടിന് പോവും ...."
പിന്നെ ഒന്നും നോക്കിയില്ല മിനുക്ക് പണിയും നടത്തി താഴേക്ക് ഇറങ്ങി ..'.
ചെക്കൻ എന്നെ കണ്ട് കിളി പോയി നോക്കുന്നുണ്ട് അത്രയും ലുക്കിലാണ് നമ്മളെ വരവ് ,,,,
ഞാൻ അവന് സൈറ്റഡിച്ച് കൊടുത്ത് കാറിൽ ഫ്രൻഡിൽ കയറി ഇരുന്നു .....
അല്ല ചങ്ങായിമാരെ നിങ്ങൾ വാ പൊളിച്ച് നോക്കുവാണൊ പാർട്ട് മാറിയിട്ടൊന്നും ഇല്ല 58 തന്നെയാണ്
ഞാൻ ഇപ്പോൾ മൂന്നര വർഷങ്ങൾക്ക് ശേഷം നിങ്ങളെ മുന്നിലേക്ക് വന്നതാണ് ഇപ്പോൾ പോവുന്നത് നമ്മുടെ പുതിയ ചാരിറ്റി ഹോം ഉത്ഘാടനത്തിനാണ് ...
സമൂഹത്തിൽ ഒറ്റപ്പെട്ട പാവപ്പെട്ട മക്കളുടെ സംരക്ഷണത്തിനും വിദ്യഭ്യാസത്തിനും വേണ്ടി ചെറിയ ചാരിറ്റി പ്രവർത്തനം ...
അപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് മസിലനെയും നമ്മളെ പിള്ളേരെയും ആയിരിക്കും
അതൊക്കെ വലിയ കഥയാണ് ചുരുക്കി പറയാം ....
നമ്മുടെ ജീവിതം ഗ്രീൻ ഹൗസിൽ വെച്ച് തുടങ്ങിയിരുന്നു .... പിന്നിട് ഒരോ ദിവസവും പുതുമയോടെ സന്തോഷത്തോടെ കഴിച്ച് കൂട്ടി ഒരാഴ്ച കഴിഞ്ഞപ്പോൾ കോളേജിൽ പോയിത്തുടങ്ങി ,,, ആറ് മാസം കഴിഞ്ഞപ്പോൾ 'മസിലൻ USA യിൽ ഒരു ഹോസ്പിറ്റലിൽ മൂന്ന് വർഷത്തേക്ക് ന്യൂറോ സർജറി ഡിപ്പാർട്ട് മെന്റിൽ ജോബ് ഓഫർ വന്ന് അങ്ങോട്ട് പോയി ...
ഒത്തിരി വിഷമത്തോടെയാണ് പോയത് പക്ഷെ ലൈഫിൽ ഇത് പോലെ അവസരം ഇനി കിട്ടിയെന്ന് വരില്ല .... അത്രയും എക്സ്പീരിയൻസും കിട്ടും .....
പോയി കഴിഞ്ഞ് രണ്ട് മാസം ഭയങ്കര മിസ്സിംഗ് ആയിരുനു ആസ്നേഹം തിരിച്ചറിഞ്ഞത് അപ്പോഴാണ് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ....
പക്ഷെ അജു എന്റെ കൂടെ നിന്ന് എന്നെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു
പതിയെ പതിയെ ഞാൻ പഴയ ഉഴപ്പി റൂബിയായി .... അതിന്റെ ഇടയിൽ അച്ചു ഇവിടേക്ക് തിരിച്ച് വന്നു ... പിന്നെ ഒന്നും പറയണ്ട ലോക അലമ്പ് തന്നെ ,,,,
കെട്ടിയോന്റെ കലിപ്പും ഉമ്മച്ചിയുടെ ചീത്തയും മുറക്ക് നടക്കുന്നുണ്ട് ...
ഇതിന്റെ ഇടയിൽ ഹോസ്പിറ്റൽ മാനേജിങ്ങ് എന്ന ദൗത്യം ഉപ്പച്ചി തലയിൽ വെച്ച് തന്നു ....
അതിന് വേണ്ടി പേരറിയുന്നതും അറിയാത്തതുമായ പാർടൈം കോഴ്സ് പഠിക്കാൻ തുടങ്ങി ...
കോളേജ് വിട്ട് ഇറങ്ങിയിട്ടും എന്റെ കേlഴ്സ് കഴിഞ്ഞില്ല .... അജുവും അച്ചുവും MBA എന്നതിന് പിറകെ പോയി പക്ഷെ നമ്മളിൽ മാറ്റം വന്നില്ല ...
മൂന്ന് വർഷം കഴിഞ്ഞു പോയി
ഇതിന്റെ ഇടയിൽ മസിലൻ രണ്ട് വട്ടം വന്നു അതും വെറും മൂന്ന് ദിവസത്തേക്ക് മാത്രം
അതും എക്സാം ടൈമിൽ
ഇപ്പോൾ തന്നെ മൂന്ന് വർഷത്തെ എഗ്രിമെന്റ് കഴിഞ്ഞ് കഴിഞ്ഞ ആഴ്ച എത്തേണ്ടതാണ് പക്ഷെ ആയില്ല ഇനിയും കുറേ കഴിയണം എന്നും പറഞ്ഞ് വന്നില്ല ,,,,
ഇനി അവിടെ വല്ല മദാമയും സെറ്റായിക്കാണും എന്ന് പറഞ്ഞ് ഞാൻ കലിപ്പിൽ ഫോൺ വെച്ചതാണ് .'.'
നാല് ദിവസമായി വിളിച്ചിട്ടില്ല എനിക്കും വാശിയാണ് ഞാൻ അങ്ങോട്ടും ഇല്ല ,,,,
അച്ചുവിന്റെ പെണ്ണുമായി എൻകേജ്മെൻറ് കഴിഞ്ഞു അജുവും അച്ചുവും പപ്പയുടെ ബിസ്നസ്സിൽ ആണ് ഇനി പുതുതായി ദുബായിൽ ബിസ്നസ് തുടങ്ങാനുള്ള എല്ലാ കടമ്പയും കഴിഞ്ഞു... ഞാൻ ഹോസ്പിറ്റലിന്റെ ചെറിയ ചെറിയ കാര്യങ്ങൾ നടന്ന് നോക്കുന്നു ,,,,
അതിന്റെ ഇടയിൽ എന്റെ വലിയ സ്വപ്നമാണ് ഈ ചാരിറ്റി ...
"കൈത്താങ്ങ് " എന്ന പേരിൽ തുടങ്ങിയ ഈ വീട്ടിലേക്ക് പാവപ്പെട്ടതും തെരുവിൽ ഉപേക്ഷിക്കപ്പെട്ടതുമായ നാൽപതോളം കുഞ്ഞുങ്ങൾ ഉണ്ട് ,,,,
പറഞ്ഞ് പറഞ്ഞ് സ്ഥലം എത്തിയത് അറിഞ്ഞില്ല
ഞാൻ ഇറങ്ങിയതും പുത്തൻ ഉടുപ്പ് ഇട്ട മാലാഖ കുഞ്ഞുങ്ങൾ എന്റെ നേരെ ഓടി വന്നു ....
ഞാൻ അവരെ കൂട്ടി ഹാളിൽ ഇരുത്തി ...,,,,
അവരെ നോക്കാനും പഠിപ്പിക്കാനും നിയമിച്ച എല്ലാവരേയും നോക്കി ,ചിരിച്ചു,,,
അതിനിടയിൽ പിടക്കുന്ന ആ കണ്ണുകൾ കണ്ട് ഞാൻ അജുവിനെ ഇടങ്കണ്ണ് ഇട്ട് നോക്കി അവൻ അങ്ങോട് നോക്കി ശേഷം എന്നെ നോക്കി സൈറ്റഡിച്ചു,,,,,
ഹാ.... അതെന്നെ നമ്മളെ അജൂന്റെ പെണ്ണ്....
'
''ആളൊരു അനാധയാണ് .... പേര് അഷ്മി .... ഒരു കുട്ടി ടീച്ചർ .... ഒരു ക്യൂട്ടായിട്ടുള്ള മുഖം നിറയെ കൺപീലികൾ ഉള്ള ' വെളുത്ത് മെലിഞ്ഞ സുന്തരി..... അതിന്റെ ആ പാവം പിടിച്ച നോട്ടവും ചിരിയും ആരെയും ഇഷ്ടപ്പെടുത്തും .....
ഇവിടെ ഇന്റർവ്യൂവിന് കണ്ടപ്പോൾ തന്നെ ചെക്കന്റെ പിരി പോയി ,,,,പിന്നൊന്നും നോക്കിയില്ല പിറ്റേന്ന് തന്നെ അതിന്റെ വീട്ടിൽ അവളെ നോക്കുന്ന മാമയുടെ അടുത്ത് പോയി ചോദിച്ച് എൻകേജ്മെൻറ് നടത്തി .... ഇനി അവർക്ക് കുറച്ച് പ്രണയിക്കണമത്രെ ,,,, ഇനി എന്തല്ലാം കാണണം ആവൊ ,,,,
ഉത്ഘാടനത്തിന് ഒത്തിരി പേര് ഉണ്ടായിരുന്നു പക്ഷെ എന്നെ ഞാനാക്കിയ എന്റെ ഉയർച്ചയിൽ കൂടെ നിന്ന ഉപ്പച്ചിയാണ് നാടമുറിച്ചത് ....
പിന്നെ മധുരം കൊടുക്കലും ആശംസ പറയലുമായി സമയം ഓടിപ്പാഞ്ഞ് പോയി ,,,,
അവസാനം എല്ലാവർക്കും ഉള്ള നന്ദി പറയാൻ ഞാൻ സ്റ്റേജിൽ കയറിയപ്പോഴാണ് പിറകിൽ ആൾകൂട്ടങ്ങൾക്കിടയിൽ ' ആ മുഖം ഞാൻ കണ്ടത് എന്റെ "മസിലൻ "..
ഓടിപ്പോയി ആ നെഞ്ചിൽ വീഴണം എന്നാഗ്രഹിച്ചെങ്കിലും ഇത്രയും ദിവസം മിണ്ടാത്തതിന് ഞാൻ അവനെ അവഗണിച്ചു ,,,,
കുറേ മിണ്ടാൻ ശ്രമിച്ചെങ്കിലും 'ഞാൻ ഒഴിഞ്ഞ് മാറി ,,,, എല്ലാം കഴിഞ്ഞപ്പോഴേക്ക് ക്ഷീണിച്ച് അവനെ കൂട്ടാതെ അജു വിന്റെ കൂടെ വീട്ടിലേക്ക് വന്നു ,,,,
മുറിയിൽ കയറുമ്പോൾ കണ്ടു അവന്റെ ബേഗും കെട്ടും മുട്ടും ... ' അപ്പോൾ നേരത്തെ എത്തിയിരുന്നു ... ഇവിടെ വന്നതിന് ശേഷമാണ് അങ്ങ് വന്നത് ...
ഞാൻ ആടിപ്പാടി കുളിച്ച് ഇറങ്ങിയതും ബെഡിൽ താടിക്ക് കയ് കുത്തി എന്നെ നോക്കി പുഞ്ചിരിച്ച് കിടക്കുന്ന മസിലനെ കണ്ട് ഞാൻ മുഖം വെട്ടിച്ച് തലതുവർതാൻ തുടങ്ങി ,,,,
കണ്ണാടിയിൽ കൂടി അവൻ അടുത്തേക്ക് വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു ,,,, പഴയതിലും മൊഞ്ച് കൂടിയിട്ടുണ്ട് ... ആ കണ്ണിൽ പഴയ കുസൃതി തന്നെ .... അടുത്തേക്ക് വരുമ്പോൾ ആദ്യമായി കാണുന്ന പോലെ എന്റെ ഹൃദയം മിടിക്കാൻ തുടങ്ങി ,,,,
വയറിലൂടെ കയ്ച്ചുറ്റി കഴുത്തിലെ നനഞ്ഞ മുടി വകഞ്ഞ് മാറ്റി അമർത്തി ചുംബിച്ച് കാതോരം സോറി എന്ന് പറയുമ്പോൾ എല്ലാം ക്ഷമിക്കാൻ മനസ്സ് പാകപ്പെട്ടിരുന്നു ,,,,,
തിരിഞ്ഞു നിന്ന് അവനെ ഇറുക്കി കെട്ടിപ്പിടിക്കുമ്പോൾ ചുംബിക്കാൻ നമ്മൾ മത്സരിക്കുകയായിരുന്നു ,,,,'
തടസ്സങ്ങൾ മറ്റപ്പെട്ട
നിശ്വാസങ്ങളുടെ വേലിയേറ്റങ്ങൾക്കുമൊടുവിൽ വിയർപ്പുതുള്ളികകൊപ്പം ആനെഞ്ചിൽ ഞാൻ പറ്റിച്ചേരുമ്പോൾ മനം നിറഞ്ഞ പുഞ്ചിരി നമ്മുടെ മുഖത്ത് വിരിഞ്ഞിരുന്നു,,,,
ഒരായിരം ജന്മം ഇത് പോലെ നെഞ്ചിൻ ചൂടേറ്റ് ഉദയവും അസ്തമയവും പുൽകാൻ പ്രാർഥന മാത്രമായിരുന്നു
(അവസാനിച്ചു)
ഈ കഥ തുടക്കം മുതൽ എന്റെ മനസ്സിൽ ഉള്ള എൻറിംഗ് ഇങ്ങനെ തന്നെയാണ് ....
ഇത് എത്ര നന്നായി എന്നറിയില്ല പക്ഷെ ഇത്രയും പാർട്ട് ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ,,,,,
ഇതിന് എന്നെ സപ്പോട്ട് ചെയ്ത് കൂടെ നിന്ന എല്ലാ മുത്ത് മണിക്കും ഒത്തിരി താങ്ക്സ്
എല്ലാരേം എനിക്കറിയാം എല്ലാർക്കും ഒരു പാട് ഒരുപാട് ഇഷ്ടം ..'
ഇൻഷാ അല്ലാഹ് കുറച്ച് കഴിഞ്ഞ് മറ്റൊരു സ്റ്റോറിയുമായി ഞാൻ വരും ... കാത്തിരിക്കുമല്ലൊ ...
ലവ് യൂ ഓൾ😘😘😘😘😘😘😘😘😘

0 Comments
Post a Comment