*പൗമ്മി*
*5....8*
ആളൊഴിഞ്ഞ വീട്ടിലെ ഗേറ്റിനു മുൻപിൽ ഇരിക്കുന്ന വെള്ള ബോക്‌സിലും അവളുടെ ഫോണിലും മാത്രം വെളിച്ചം തെളിഞ്ഞു നിന്നു....
പെട്ടെന്ന് അവൾക്ക് എന്തോ ഒരു ഉൾഭയം തോന്നി...
അവൾ ആ ഗിഫ്റ്റ് ബോക്‌സ് എടുക്കാനായ് പതിയെ അതിന് അരികിലേക്ക് നടന്നു....അവളുടെ കൈകൾ ആ ബോക്സിലേക്ക് നീണ്ടു...
ഒരു നിമിഷം അവളുടെ നെഞ്ചിടിപ്പ് വല്ലാതെ വർദ്ധിച്ചു...
പതിയെ അവൾ ആ ഗിഫ്റ്റ് കൈയ്യിൽ എടുത്തു.......
പെട്ടെന്ന് സ്ട്രീറ്റ് ലൈറ്റുകൾ എല്ലാം ഒന്നിച്ചു തെളിഞ്ഞു......
അത്ഭുതത്തോടെ ചുറ്റിലും ഒന്ന് നോക്കിയിട്ട് പൗമി വേഗം വിട്ടീലേക്ക് നടന്നു.....
ആരും കാണാതെ ആ ഗിഫ്റ്റ് മുകളിലെ അവളുടെ റൂമിൽ എത്തിച്ചു.....
അതിന്റെ മുകളിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു
"ടു മൈ ഡിയറസ്റ്റ് ഡിയർ പൗമീ....''
പതിയെ അവൾ അത് ഓപ്പൺ ചെയ്തു....
ഒരു നിമിഷം പൗമിയൊന്ന് ഞെട്ടി......
ചുവന്ന റോസാപൂക്കൾ കൊണ്ടൊരു റീത്ത്......പിന്നെയൊരു ലെറ്റർ...
അവൾ അത് കൈയ്യിലെടുത്തു ........
ആ റീത്തിനു നടുവിൽ ഒരു വെള്ള പേപ്പറിൽ ഇങ്ങനെ എഴുതി ഒട്ടിച്ചിരുന്നു...
"പൗർണമി ബെർത്ത് 1998 മാർച്ച് 18
ഡെത്ത് 2019 മെയ്യ് 18 "
അവൾ ഞെട്ടി തരിച്ച് കട്ടിലിലേക്ക് ഇരുന്നു.....
ആ ലെറ്റർ തുറന്നു......അഞ്ച് തെരുവ് നായ്ക്കൾക്ക് മുൻപിൽ മുഖം പൊത്തി പിടിച്ചു നിൽക്കുന്ന ഒരു പെൺകുട്ടി....
വായിച്ചെടുക്കാൻ പറ്റാത്ത ഭാഷയിൽ അതിന്റെ താഴെ എഴുതിയിരുന്നു....."ഡിയർ പൗമി യുവർ കൗൺഡൗൺ സ്റ്റാർട്ട്സ് നൗ...
ബൈ യുവർ കാലൻ''
പെട്ടന്നാണ് അവളുടെ ഫോൺ ശബ്ദിച്ചത്.....
"മിസ്സ് പൗമീ....''
"താങ്ക്സ് ഫോർ യുവർ ഗിഫ്റ്റ്....."
അപ്രതീക്ഷിതമായ അവളുടെ ആ മറുപടിയിൽ മറുപുറത്തെ ചിരി മാഞ്ഞു അയാൾ ശാന്തനായി....
"വാട്ട്....???"
"ഇങ്ങനെ ഒരു മറുപടി ആയിരിക്കില്ല അല്ലേ താൻ പ്രതീക്ഷിച്ചത്.....
താനെന്താ കരുതിയത് ഞാൻ ആ റീത്തും കെട്ടിപ്പിടിച്ചു ഇവിടിരുന്നു കരയുവാണെന്നോ......
എങ്കിൽ തനിക്ക് ആള് തെറ്റി....താൻ ഇത് വരെ കണ്ടതും അറിഞതുമായ ഒരു പെണ്ണല്ല ഞാൻ.....
ഐ ആമ് പൗമി....എന്റെ കാലന് വേണ്ടി ഞാൻ ഇവിടെ കട്ട വെയ്റ്റിങ് ...."
അത്രമാത്രം പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു ബെഡിലേക്ക് ഇട്ടു.......
''പൗമീ........."
അടച്ചിട്ടിരുന്ന അവളുടെ റൂമിന്റെ വാതിലിൽ തട്ടിക്കൊണ്ട് പ്രവിയായിരുന്നു അവളെ വിളിച്ചത്......
"എന്താ പ്രവീ......???"
"ഒന്ന് ഇറങ്ങി വാ......"
"മ്ം....ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം...."
പൗമി വേഗന്ന് തന്നെ ഡ്രസ്സും മാറ്റി ആ ഗിഫ്റ്റ് ബോക്‌സ് കട്ടിലിനടിയിൽ ഒളിപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാത്തത് പോലെ മുറിക്കു പുറത്തേക്ക് ഇറങ്ങി.....
പ്രവിക്കൊപ്പം പാച്ചുവും ഉണ്ടായിരുന്നു........
തൽക്കാലം ഗിഫ്റ്റിന്റെ കാര്യം അവരോട് പറയണ്ട എന്നവൾ മനസ്സിൽ ഉറപ്പിച്ചു....
"എന്താ കാര്യം....??"
"നീ ആദ്യം കണ്ണൊന്ന് അടയ്ക്ക്....."
"എന്തിനാ പ്രവീ.....ചുമ്മാ എന്നെ വട്ട് കളിപ്പിക്കല്ലേ...."
"ഹാ ഒന്ന് അടയ്ക്ക് പെണ്ണേ...."
അവൾ കണ്ണുകൾ ഇറുക്കി അടച്ചു....
"ഇനി കൈ നീട്ടിക്കേ...."
അവൾ കൈ നീട്ടി....
"ആ ഇനി കണ്ണ് തുറന്നോ....."
നോക്കുമ്പോൾ അവളുടെ കൈ വെള്ളയിൽ കടുക് മണിയോളം വലിപ്പം വരുന്ന ഒരു നീലക്കൽ മുക്കുത്തി....
"എന്താ പ്രവീ ഇത്.....???"
"എന്റെ ബെർത്ത് ഡേ ഗിഫ്റ്റ്...
നീ മൂക്ക് കുത്തിയിട്ട് ഇത് ഇട്ടേ പറ്റു....''
"ഓക്കേ ഓക്കേ ഞാൻ ഇടാം...."
"പാച്ചൂ എന്താ മാറി നിൽക്കുന്നത്.....???എന്നോട് പിണക്കം ആണോ ടാ....."
പിൻ തിരിഞ്ഞു നിന്ന പാച്ചുവിനെ പൗമി പിന്നിലൂടെ ചെന്ന് വട്ടം കെട്ടിപ്പിടിച്ചു...
"പിണങ്ങല്ലേടാ......."
അതും പറഞ്ഞു അവൾ അവനെ ഒന്നൂടെ അമർത്തി പിടിച്ചു.....
"യ്യോ....നീ എന്നെ ഇപ്പോ ഞെക്കി കൊല്ലൂലോ.....??
എനിക്ക് പിണക്കം ഒന്നൂല്ലടീ......"
അപ്പോഴാണ് അവൾ ആ പിടുത്തം വിട്ടത്.....
"അതേ നിങ്ങള് രണ്ടാളും കിടക്കാൻ വരുന്നില്ലേ..??"
പ്രവീൺ അത് ചോദിച്ചപ്പോൾ പൗമിയും പാച്ചുവും പ്രവീണിനു പിന്നാലെ പാച്ചുവിന്റെ റൂമിലേക്ക് പോയി.....
"എന്നാ പൗമി മോള് ചാച്ചിക്കോ....ചേട്ടൻമാര് ഓരോ ബിയർ അടിക്കട്ടേ......"
"ഏ....ബിയർ വാങ്ങിച്ചോ.....ഇതൊക്കെ എപ്പം നടന്നു....."
"അതൊക്കെ നടന്നു....മോള് കിടന്നോട്ടോ....ചേട്ടൻ മാര് ഇത് കുടിച്ചിട്ട് കിടന്നോളാട്ടോ....."
പാച്ചൂ ആയിരുന്നു അത് പറഞത്...
"ടാ പാച്ചൂ ഈ തവണ ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല...ഇച്ചിരി താടാ....."
"വേണ്ട മോളെ......നിനക്ക് ഇനി ബിയർ തരുന്ന പ്രശ്നമേ ഇല്ല....."
"പ്രവീ......."
അവൾ ഒരു പ്രത്യേക താളത്തിൽ പ്രവീണിനെ വിളിച്ചു.....
"ഇച്ചിരി കൊടുത്തേക്കടാ പാച്ചൂ....."
പ്രവീൺ പാച്ചൂനോടായ് പറഞ്ഞു......
പാച്ചു ഒരു കുപ്പി ബിയർ പൗമിക്ക് നീട്ടി....
"അതേയ് പറഞതൊക്കെ ഓർമ്മ ഉണ്ടല്ലോ അല്ലേ....??
ചിരിക്കാനും കരയാനും ഒന്നും പാടില്ല....കുടിച്ചിട്ട് മിണ്ടാതെ കേറി കിടന്നോണം....
പിന്നെ പ്രത്യേകം ഒരു കാര്യം ഓർമ്മിപ്പിക്കുവാ
പണ്ട് പൊട്ടിപ്പോയ നിന്റെ പത്താം ക്ലാസ്സിലെ പ്രണയം ദയവു ചെയ്ത് അത് ഇനിയെങ്കിലും പറയരുത് കേട്ട് മടുത്തു........"
"പത്താം ക്ലാസിലെ പഴയ പ്രേമം....."
പൗമി ഒന്ന് പുഞ്ചിരിച്ചു....
ശേഷം പാച്ചൂന്റെ കൈയ്യിൽ നിന്ന് ബിയർ വാങ്ങി....
"ടീ പെണ്ണേ ശ്വാസം വിട്ട് കുടിക്ക്...ഇല്ലേൽ ചത്ത് പോകും...."
പാച്ചു ആയിരുന്നു അത് പറഞത്......
പൗമി ഒന്നും മിണ്ടാതെ അൽപം നേരം ഇരുന്നു....
പിന്നെയും കുടിച്ചു... രണ്ടു മൂന്നു തവണയായി ഒരു ബിയർ മുഴുവനും കുടിച്ചു...
ശേഷം രണ്ടു കൈ കൊണ്ടും കണ്ണൊക്കെയൊന്ന് തിരുമി തലയൊക്കെ ഒന്ന് കുലുക്കി പ്രവീണിന്റെ മുഖത്തേക്കൊന്ന് സൂക്ഷിച്ച് നോക്കി...
എന്നിട്ട് പ്രവീന്നും വിളിച്ചു കൊണ്ട് കരയാൻ തുടങ്ങി....
"എന്താടീ......."
"ഞാൻ ഇന്ന് തൊട്ട് നന്നാവാൻ പോവാ...."
"ഇത് പുതിയ ഡയലോഗ് ആണെല്ലോ...."
പാച്ചൂ ആയിരുന്നു അത് പറഞ്ഞത്...
"ആ...നാളെ തൊട്ട് നന്നാവാം ഇപ്പോ കയറി കിടന്നോട്ടോ...."
പാച്ചു അവളെ പിടിച്ച് കട്ടിലിലേക്ക് കിടത്തി....
അവൻ കിടത്താൻ ശ്രമിക്കും തോറും അവൾ ചാടിയെഴുന്നേറ്റു കൊണ്ടേയിരുന്നു....
"ഞാൻ അപ്പോഴെ പറഞതാ ഈ പെണ്ണിന് ബിയർ കൊടുക്കണ്ടാന്ന്....."
അതും പറഞ്ഞു പാച്ചു കൈ മലർത്തി....
"എന്റെ പൊന്ന് പൗമി നീയൊന്ന് കിടക്ക്...."
"ഇല്ലാ....എനിക്ക് ഇപ്പോ അച്ഛനേം അമ്മേം കാണണം....മാപ്പ് ചോദിക്കണം....എന്നിട്ട് എനിക്ക് നന്നാവണം....
എന്നെ വിട്.....എന്നെ വിട് ടാ..."
"ഏട്ടന്റെ പൊന്ന് മോളല്ലേ...ഇപ്പം ഇവിടെ കിടക്ക് എന്നിട്ട് നാളെ നമുക്ക് പോയി മാപ്പ് ചോദിക്കാം....ഇപ്പം നിന്നെ ഈ കോലത്തിൽ കണ്ടാൽ നമ്മളെ മൂന്ന് പേരെയും തൂക്കിയെടുത്ത് പുറത്തോട്ട് എറിയും അച്ഛൻ..."
പ്രവീൺ ആയിരുന്നു അത് പറഞ്ഞത്...
"നാളെ....നാളെ മതിയോ...."
പൗമിയുടെ നാവ് കുഴഞ്ഞു പോകുന്നുണ്ടായിരുന്നു.....
ഇടയ്ക്കിടെ കിടക്കുവേം എഴുനേൽക്കുവേം ചെയ്തതു കൊണ്ട് അവളുടെ മുടിക്കെട്ട് അഴിഞ്ഞു പോയിരുന്നു....
പ്രവീൺ എല്ലാ മുടിയും ഒന്നിച്ചെടുത്ത് കെട്ടി വെച്ചിട്ട് അവളെ കട്ടിലിലേക്ക് കിടത്തി....
"ടാ പ്രവീ നിനക്ക് അറിയുവോ എന്നെ അവൻ കൊല്ലും...."
"ആര് ...??"
"കാലൻ...."
"എന്താ പൗമീ...ഒന്നൂടെ പറഞേ...."
"എന്റെ പ്രവീ...ആ പെണ്ണ് പിച്ചും പേയും വിളിച്ചു പറയുവാ...അത് കേട്ട് ടെൻഷൻ അടിക്കാൻ നീ....
ഞാൻ അപ്പോഴേ പറഞതാ ഇവൾക്ക് കൊടുക്കണ്ടാന്ന്...."
"ഇന്ന് ഇവൾക്ക് എന്നാ പറ്റി....സാധരണ കുടിച്ചു കഴിഞ്ഞാൽ കയറി കിടന്ന് ഉറങ്ങും ഇതിപ്പോ...."
പ്ലേറ്റിലിരുന്ന ക്യാഷുനട്ട് വാരി വായിലിട്ടു കൊണ്ട് അതിനു മറുപടി എന്നോണം പാച്ചു പറഞ്ഞു
"അതേയ് എന്നും ഒരു ഗ്ലാസ് കുടിക്കുന്നവളാ...ഇന്നേ ഒരു കുപ്പിയാ അകത്താക്കിയത്....
നാളെ ക്ലാസ്സിൽ പോകാൻ വേണ്ടി പൊങ്ങിയാൽ ഭാഗ്യം..."
"പ്രവീ......."
കിടത്തിയടുത്ത് നിന്നും വീണ്ടും പൗമി എണീറ്റു...
"പൗമി ഉറങ്ങിക്കോ......"
"പ്രവീ എനിക്ക് ഇച്ചിരീം കൂടി തരുവോ...??"
ഒരു കൊച്ചു കുഞ്ഞിനെ പോലെ കെഞ്ചുവാണ് പൗമി
"ഇനി നമുക്ക് നാളെ കുടിക്കാം....ഇപ്പോ കിടന്നോ....."
"എന്നാ നീയും വാ...എന്റെ കൂടെ വാ...."
കട്ടിലിൽ കിടക്കുന്ന പൗമിയുടെ അടുത്തേക്ക് പ്രവീൺ ചേർന്നിരുന്നു......
അവന്റെ വലം കൈയ്യേ അവളുടെ കൈക്കുള്ളിൽ ആക്കി കൊണ്ടവൾ കമഴ്ന്നു കിടന്നു....
ഇടയ്ക്ക് തല പൊക്കി പ്രവീണിനോടായ് പറഞ്ഞു...
"പ്രവീ....വാവോ വെക്ക്......."
ഇച്ചിരി ബിയറ് ഉള്ളിൽ ചെന്നാൽ പൗമിക്ക് കൊച്ചു പിള്ളേരുടെ സ്വഭാവമാണ്.....
ചിലപ്പോൾ കണ്ണു തിരുമി കരയും....ചിലപ്പോൾ കൈകൊട്ടി ചിരിക്കും....
പ്രവി പതിയെ പൗമിയുടെ പുറത്ത് തട്ടി വാവോ വെച്ചോണ്ടേ ഇരുന്നു...
"ഇനിയിപ്പോ കുപ്പിപാല് വേണോന്ന് പറയുവോ എന്തോ....."
പാച്ചൂ അതും പറഞ്ഞു വാ പൊത്തി ചിരിച്ചപ്പോൾ പ്രവി ചുണ്ടത്ത് വിലമർത്തി മിണ്ടെരുതെന്ന് ആഗ്യം കാണിച്ചു.........
കണ്ണും തിരുമി രാവിലെ എഴുനേൽക്കുമ്പോൾ പാച്ചുവും പ്രവിയും അവൾക്കരുകിൽ ഇല്ലായിരുന്നു........
തലയ്ക്കൊക്കെ വല്ലാത്ത കനം...
അവൾ ക്ലോക്കിലേക്കൊന്ന് സമയം നോക്കി....
എട്ട് മണി....
കട്ടിലിൽ നിന്ന് എഴുനേൽക്കാൻ നോക്കിയപ്പോഴായിരുന്നു
പാച്ചു ടവ്വലും ഒക്കെ ചുറ്റി കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നത്....
"അതേ മേഡം... ഇന്ന് വരുന്നില്ലേ...??"
"ഉണ്ട്....പ്രവീ അമ്മ അച്ഛൻ ഒക്കെ എന്തിയെ....??"
"എല്ലാരും പോയി....നീ വേഗം പോയി റെഡിയാവ്.."
"മ്ം..."
അവള് വേഗം റൂമിൽ പോയി കുളിച്ചു ഫ്രഷായി....
അലമാരയിൽ നിന്ന് ഒരു ബ്ലാക്ക് ജീൻസും വൈറ് ബനിയനും ബ്ലാക്ക് ഷർട്ടും എടുത്തു ഇട്ടു....
മുടി വെറുതെ പോണിടെയിൽ കെട്ടി ചുണ്ടത്ത് അൽപ്പം ലിപ്സ്റ്റിക്കും ഇട്ടു പെർഫ്യൂമും അടിച്ച് മേശമേൽ ഇരുന്ന ഫോണും ബാഗും എടുത്തു പാച്ചൂന്റെ റൂമിലേക്ക് ചെന്നു.....
അവൻ അവിടെ മുടിയുടെ മേൽ ഗോപുരം പണിയുന്ന തിരക്കിൽ ആയിരുന്നു....
"ഡാ....ഇന്നെങ്ങാനും കഴിയുവോ...സമയം പോയി..."
"കഴിഞെടീ...."
എന്നും പറഞ് അവൻ അവളുടെ കൈയ്യിലേക്ക് ഒരു ബുക്കും എടുത്തു കൊടുത്ത് മുറിക്ക് പുറത്തേക്കിറങ്ങി....
അവളാ ബുക്ക് അവളുടെ ബാഗിലേക്ക് വെച്ചു....
"ടീ ബ്രേക്ക് ഫാസ്റ്റ് വേണ്ടേ....??''
"നീ കഴിച്ചിട്ട് വേഗം വാ...ഇപ്പോ തന്നെ സമയം പോയി..."
അതും പറഞ്ഞു പൗമി അവളുടെ വണ്ടിയുടെ അരികിലേക്ക് നടന്നു....പാച്ചുവും വേഗന്ന് കഴിച്ചിട്ടെത്തി...
രണ്ടുപേരും അവരവരുടെ വണ്ടികളിൽ കോളേജിലേക്ക് പോയി......
പാർക്കിംഗിൽ വണ്ടി വെച്ചിട്ട് അവർ ഇരുവരും ഒന്നിച്ചു ക്ലാസ്സിലേക്ക് നടന്നു...
ക്ലാസ് ഭയങ്കര ബോർ...അതിന്റെ കൂടെ ഇന്നലെ കുടിച്ച ബിയറിന്റെ ക്ഷീണം...
പൗമി പതിയെ പാച്ചുവിന്റെ തോളിലേക്ക് തലചായ്ച്ചു കിടന്നു.....
സാറ് കാര്യമായിട്ട് ക്ലാസ്സെടുക്കുന്നുണ്ട്....പാച്ചൂ ക്ലാസ്സിൽ ശ്രദ്ധിച്ചു എന്തൊക്കെയോ ബുക്കിലേക്ക് കുത്തിക്കുറിച്ച് വയ്ക്കുന്നുണ്ട്....
സാറിന്റെ മാർക്കറിന്റെ ക്യാപ്പ് നെറ്റിമേൽ വന്നു വീണപ്പോഴായിരുന്നു പൗമി ഉറക്കത്തിൽ നിന്ന് ചാടി എണീറ്റത്...
"സോറി സാർ..."
"ഇരുന്നു ഉറങ്ങാനാണേൽ എന്തിനാണ് ഇങ്ങോട്ട് വരുന്നത്...വീട്ടിൽ ഇരുന്നാൽ പോരെ...."
"അത് പിന്നെ......"
"ഒരു പിന്നെയും ഇല്ലാ....ഈ അവർ കഴിഞ്ഞിട്ട് കയറിയാ മതി...ക്ലാസ്സിൽ നിന്ന് ഇറങ്ങിക്കോ....."
പൗമി പാച്ചൂനെ ഒന്ന് നോക്കി.... ശേഷം ക്ലാസിൽ നിന്നിറങ്ങി....
സ്റ്റെയർകേഴ്സ് ഇറങ്ങി ഫോണിൽ നോക്കി വരാന്തയിലൂടെ നടക്കുമ്പോഴായിരുന്നു തനിക്കെതിരെ വരുന്ന പോലീസുകാരനെ അവൾ ശ്രദ്ധിച്ചത്.....
ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് ആളെ മനസ്സിലായിരുന്നു.....
മനസ്സ് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു......പൗമി ശിലകണക്കെ അവിടെ തന്നെ നിന്നു....
അവൻ അടുത്തേക്ക് വരുന്ന ഓരോ നിമിഷവും അവളുടെ നെഞ്ചിടിപ്പ് കൂടി....മൂക്കിൻ തുമ്പിൽ വിയർപ്പ് കണങ്ങൾ പിറവിയെടുത്തു...കൈകളിൽ തണുപ്പ് വ്യാപിക്കുന്നതോടൊപ്പം അവളുടെ വലം കൈ അവളുടെ വലത്തേ കവിളിനെ ഒന്ന് തലോടി....
കാരണം അവസാനമായി അവർ കണ്ടുമടങ്ങുമ്പോൾ അവന്റെ അഞ്ച് വിരലുകളും അവളുടെ വലം കവിളിൽ പതിഞിരുന്നു
അവളുടെ ചുണ്ടുകൾ ആ പേര് വീണ്ടും ഉരുവിട്ടു....
"അശ്വിൻ...."
(തുടരും)
അടുത്ത ഭാഗം നാളെ
Part 4
https://m.facebook.com/groups/1725045934377816?view=permalink&id=2461126587436410അവസാനമായി അവർ കണ്ടുമടങ്ങുമ്പോൾ അവന്റെ അഞ്ച് വിരലുകളും അവളുടെ വലം കവിളിൽ പതിഞിരുന്നു
അവളുടെ ചുണ്ടുകൾ ആ പേര് വീണ്ടും ഉരുവിട്ടു....
"അശ്വിൻ...."
അവൻ അവൾക്ക് അരികിലേക്ക് നടന്നടുത്തു.....
അവളെ മറികടന്ന് പോകാനാഞ അവന്റെ മിഴികൾ ഒരു നിമിഷം അവളിൽ ഉടക്കി....
വിശ്വാസം വരാത്തത് പോലെ അവൻ അവളെ നോക്കി...
"പൗമീ...."
അവൻ അവളെ പേരെടുത്ത് വിളിച്ചു....
"അച്ചുവേട്ടന് ഓർമ്മയുണ്ടല്ലേ എന്നെ.......എന്റെ പേര് മറന്നിട്ടില്ല അല്ലേ....??"
നിറഞൊഴുകിയ ഇടം കണ്ണിനെ വലം കൈ തണ്ടായാൽ തുടച്ചു കൊണ്ടായിരുന്നു അവൾ അത് ചോദിച്ചത്...
മറുപടിയൊന്നും പറയാതെ അവൻ നിശബ്ദനായി നിന്നു....
അവൾ പെട്ടന്ന് മുൻപോട്ട് നടന്നു.......
ഒരു പിൻവിളി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല....
പൗമി നേരെ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു....ഇനി ക്ലാസിൽ ഇരുന്നാൽ ശരിയാവില്ല... അവൾ വണ്ടിയെടുത്തു നേരെ വീട്ടിലേക്ക് പോയി....
യാത്രയിൽ ഉടനീളം അവളുടെ മിഴികൾ നിറഞൊഴുകുന്നുണ്ടായിരുന്നു.....
ഹെൽമറ്റിനിടയിലൂടെ താഴേക്ക് ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികളെ കാറ്റങ്ങ് ദൂരേക്ക് പറത്തി കൊണ്ട് പോയി....
വീട്ടിൽ വന്നു കയറിയതും ബാഗ് മേശയിലേക്ക് എറിഞ്ഞു കൊണ്ടവൾ കട്ടിലിലേക്ക് വീണു.....
കണ്ണിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ എല്ലാം തലയിണയ്ക്കുള്ളിലെ പഞിക്കെട്ടുകൾക്ക് ഇടയിലേക്ക് ഊർന്നിറങ്ങാൻ ധൃതി വയ്ക്കുന്നുണ്ടായിരുന്നു.......
അപ്പോഴായിരുന്നു പാച്ചുവിന്റെ കോൾ അവൾക്ക് വന്നത്...
"ടീ നീ എവിടാ....നെക്സ്റ്റ് അവർ ആയി....ക്ലാസിലേക്ക് വാ..."
"പാച്ചൂ..ഞാൻ.. വീട്ടിൽ വന്നു...."
"എന്തിന്?'
"എനിക്ക് നല്ല തല വേദന..."
"മ്ംമ്ം.... എന്നാൽ കിടന്നോ...."
ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരുന്നു....
അവൾ വീണ്ടും പഴയ ആ എട്ടാം ക്ലാസ്സുകാരി പൗമിയായ് മാറി....
രണ്ട് സൈഡിലേക്കും മുടിയൊക്കെ കെട്ടി ഹാഫ് മിഡിയും ഇട്ട് സ്കൂൾ വരാന്തരിലൂടെ തുള്ളികളിച്ച് നടന്ന പൗമി...
ആഗ്രഹിച്ചതൊക്കെയും സ്വന്തമാക്കണമെന്ന വാശി അത് അവളുടെ കൂടെപിറപ്പ് ആയിരുന്നു....
അതേ സ്കൂളിൽ തന്നെ പ്ലസ്റ്റു പഠിക്കുന്ന അശ്വിനെ അവൾ കണ്ടതും ആ സ്കൂൾ വരാന്തയിൽ വെച്ച് തന്നെ ആയിരുന്നു....
ഒരുപാട് പകലുകളിൽ അവൾ ആ മുഖം കൺമുന്നിൽ കണ്ടു......എല്ലാ രാത്രികളിലും അവളാ മുഖം സ്വപ്നത്തിൽ കണ്ടു......
എട്ടാം ക്ലാസ്സുകാരിരുടെ കൗതുകം എന്ന് പാച്ചുവും പ്രവിയും കളിയാക്കിയപ്പോഴും അവൾ അന്ന് മറുപടിയൊന്നും പറഞ്ഞില്ല.....
അടുത്ത വർഷം അശ്വിൻ സ്കൂൾ മാറി പോയി...
അവനെ കാണാൻ വേണ്ടി അവളും സ്കൂൾ ബസിൽ പോക്ക് നിർത്തി പ്രൈവറ്റ് ബസിൽ സ്കൂളിൽ പോകാൻ തുടങ്ങി...
അവൻ അറിയാതെ ഒരുപാട് സമയങ്ങളിൽ അവൾ അവനെ നോക്കി......
ഒരു വർഷം വീണ്ടും കടന്നു പോയി..
അന്നത്തെ പത്താം ക്ലാസ് കാരിയുടെ ഭാവനയിൽ അവൾ അവനുമൊത്തൊരു കുടുംബ ജീവിതം വരെ സ്വപ്‌നം കണ്ടു തുടങ്ങി.....
ഒടുവിൽ അവൾ തന്റെ പ്രണയം അവനോടു പറയാൻ തന്നെ തീരുമാനിച്ചു......
"ടാ പാച്ചൂ പ്രവീ....ഞാൻ അയാളോട് പറയാൻ പോവാ നാളെ...."
"എന്ത്.....???"
"എനിക്ക് അയാളെ ഇഷ്ടാന്ന്....."
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് പാച്ചൂനെയും പ്രവിയെയും നോക്കി കൊണ്ടായിരുന്നു പൗമി അത് പറഞത്.....
"നിനക്ക് വട്ടാ.....അയാൾ നല്ല ദേഷ്യക്കാരനാ....നീ വെറുതെ പോയി നാണം കെടാൻ നിൽക്കണ്ടാ...."
പാച്ചു ആയിരുന്നു അത് പറഞത്....
പൗമിയുടെ മുഖമൊക്കെ വല്ലാണ്ടാകാൻ തുടങ്ങിയിരുന്നു.....
കണ്ണൊക്കെ നിറഞു വന്നു....
അവൾ പതിയെ മുഖം പൊത്തി പൊട്ടിക്കരഞു.....
"അയ്യേ പൗമി എന്തിനാ കരയുന്നത്....?പാച്ചു ഒരു തമാശ പറഞതല്ലേ...
പോട്ടെ കരയണ്ടാ....നീ ചെന്ന് ധൈര്യായിട്ട് പറയ്...."
പ്രവീൺ അവളെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു......
"മ്ം ...നീ എങ്ങനെയാ പറയാൻ പോകുന്നത്....??"
പാച്ചുവായിരുന്നു അത് ചോദിച്ചത്...
"അത് പിന്നെ...?"
"അയാള് സ്ഥിരം അമ്പലത്തിൽ പോകാറുണ്ട്......
നാളെ നമ്മള് അമ്പലത്തിൽ പോകുന്നു....ഞാനും പ്രവിയും പുറത്ത് കാറിൽ വെയിറ്റ് ചെയ്യുന്നു നീ പോയി അയാളോട് പറയുന്നു....
എന്താ ഓക്കേ അല്ലേ..."
"ഡബിൾ ഓക്കേ..."
ആ രാത്രി അവൾക്കുറങ്ങാൻ സാധിച്ചില്ല........തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു....
രാവിലെ എണീറ്റ് പ്രവിക്കും പാച്ചൂനും ഒപ്പം അമ്പലത്തിലേക്ക് തിരിച്ചു....
"നീ പോയി പറഞ്ഞിട്ട് വാ....ഞങ്ങൾ ഇവിടെ കാറിൽ വെയ്റ്റ് ചെയ്യാം....."
"യ്യോ...വേണ്ട പ്രവീ നമുക്ക് തിരിച്ചു പോകാം...എനിക്ക് പേടിയാ....
പിന്നെ പറയാം...."
"ഇന്നലെ ഇതൊന്നും അല്ലായിരുന്നല്ലോ.....പോയങ്ങ് പറഞാൽ മതി...."
"പാച്ചൂ പ്ലീസ്.....''
"പോടീ...."
തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി അവൾ അമ്പലത്തിലേക്ക് കയറുമ്പോൾ കാറിന്റെ ഗ്ലാസ്സ് താഴ്ത്തി പാച്ചുവും പ്രവിയും അവളെ ഡൺ സിംമ്പൽ കാണിക്കുന്നുണ്ടായിരുന്നു....
പേടിച്ച് പേടിച്ച് അവൾ അമ്പലത്തിലേക്ക് കയറി....
അശ്വിൻ അമ്പലത്തിൽ ഉണ്ടായിരുന്നു... പൂജ നടക്കുമ്പോഴൊക്കെയും അവൾ നോക്കിയത് അവനെ മാത്രമായിരുന്നു.......
എപ്പോഴോ അവന്റെ കണ്ണുകളും അവളിൽ ഉടക്കി...
അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു......
പ്രസാദം വാങ്ങി തിരിച്ചിറങ്ങി ഊരിയിട്ട ചെരുപ്പ് എടുക്കാനായി അശ്വിൻ ആലിൻചോട്ടിലേക്ക് നടക്കുമ്പോൾ പൗമി അവനു പിന്നാലെ ചെന്നു....
"ഹായ്.....ഐ ആമ് പൗർണമി സ്നേഹം ഉള്ളോര് പൗമീന്ന് വിളിക്കും"
അവൻ തിരിഞ്ഞു അവളെ നോക്കി....
"എന്നെ അറിയില്ലേ.....??"
"ഇല്ലാ....."
അവന്റെ ആ മറുപടിയിൽ അവളൊന്ന് ചമ്മിയെങ്കിലും ചമ്മല് മറച്ചു വെച്ചു കൊണ്ടവൾ വീണ്ടും തുടർന്നു....
"പക്ഷേ എനിക്ക് ചേട്ടനെ നന്നായിട്ട് അറിയാം....ഞാൻ എട്ടിൽ പഠിക്കുമ്പോൾ ചേട്ടനും ആ സ്കൂളിൽ തന്നെയായിരുന്നു...
പിന്നെ ബസ്സിൽ വെച്ചും നമ്മള് കണ്ടിട്ടുണ്ട്...."
"ആ....അതിനിപ്പോ എന്ത് വേണം....."
"എനിക്ക് ചേട്ടനോട്... .എനിക്ക് ചേട്ടനെ....എനിക്ക് ഇഷ്ടമാണ്...
ഐ മീൻ ലവ്...."
അത് പറഞിട്ട് അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു......
"സോറി....ഞാൻ കമ്മിറ്റഡ് ആണ്....
ശ്രീ നീയൊന്നിങ്ങ് വന്നേ...."
അമ്പലത്തിനുള്ളിൽ നിന്ന മറ്റൊരു പെൺകുട്ടിയേ കൈകാട്ടി അവൻ വിളിച്ചു....
"എന്താ അച്ചുവേട്ടാ.....??"
"പൗർണമി ഇത് ശ്രാവന്തി....ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി....."
പെട്ടന്ന് അത്കേ ട്ടപ്പോൾ ഒരു ഞെട്ടൽ ഉണ്ടായെങ്കിലും അവൾ ഒന്ന് ചിരിച്ചു...
അവൻ അവളെ പൗമിക്ക് പരിജയപ്പെടുത്തി
എന്നിട്ട് പൗമി അവനെ പ്രൊപ്പോസ് ചെയ്യാൻ വന്ന കാര്യം രഹസ്യമായി പതിയെ ശ്രാവന്തിയുടെ ചെവിയിൽ പറഞ്ഞു....
പണ്ട് പ്രവീണിന്റെ ഫോണിൽ ഞാൻ ഈ പെണ്ണിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്....അവൻ ഇടയ്ക്കിടെ ഇത് നോക്കാറുണ്ട് അപ്പോഴൊക്കെയും അവന്റെ കണ്ണുകൾ നിറയാറുണ്ട്....
ഏതോ ഒരു ചെക്കനെ കണ്ടപ്പോൾ അവനെ വേണ്ടന്നു വെച്ചിട്ട് പോയ അവന്റെ ശ്രീക്കുട്ടി
അത് ഇവൾ ആയിരുന്നുവോ....
"ഹായ് പൗർണമി...."
പൗർണമി ശ്രാവന്തിയുമായി അൽപം നീങ്ങി നിന്നു സംസാരിച്ചു
"ആഹ്....ഹായ്....ശ്രാവന്തിക്കൊരു പ്രവീണിനെ അറിയുവോ..."
അവളുടെ മുഖത്തൊരു ഞെട്ടൽ...
പെട്ടന്നായിരുന്നു പൗമി കൈനീട്ടി അവളുടെ കരണക്കുറ്റിക്ക് നോക്കി ഒന്ന് കൊടുത്തത്
"എന്റെ ഏട്ടനെ പറ്റിച്ചിട്ട് പോയപ്പോൾ നീ ഓർത്തില്ല അല്ലേ ആ ഏട്ടന് ഇങ്ങനൊരു പെങ്ങൾ ഉണ്ടെന്ന്...."
പൗമി ശ്രാവന്തിയെ അടിക്കുന്നത് മാത്രമെ അശ്വിൻ കണ്ടിരുന്നുള്ളു...
പെട്ടന്നവൻ അവർക്കടുത്തേക്ക് വന്നു....
ശ്രാവന്തിയുടെ അടി കൊണ്ട കവിളിൽ പതിയെ തലോടി കൊണ്ട് അശ്വിൻ അവളോട് കാര്യം തിരക്കി...
"എന്താ ശ്രീ....എന്തിനാ ഇവൾ നിന്നെ അടിച്ചത്..??"
"പറഞ്ഞു കൊടുക്കെടീ...."
അലറുകയായിരുന്നു പൗമിയപ്പോൾ....
ശ്രാവന്തി ഉത്തരമില്ലാതെ ഒരു നിമിഷം നിന്നു....
"പറഞ്ഞു കൊടുക്കെടീ നിന്റെ അച്ചുവേട്ടനോട്....ഞാനെന്തിനാ നിന്നെ തല്ലിയതെന്ന്..."
"അച്ചുവേട്ടനെ ഇവൾക്ക് കിട്ടാത്തതിന്റെ ദേഷ്യം തീർത്തതാ എന്നോട്....."
ശ്രാവന്തിയിയുടെ ആ മറുപടിയിൽ പൗമി തരിച്ചു നിന്നു.....അപ്പോഴേയ്ക്കും അശ്വിന്റെ കൈകൾ പൗമിയുടെ കവിളിൽ പതിഞ്ഞിരുന്നു....
പൗമി കരഞില്ല...അവളുടെ മിഴികൾ നിറഞ്ഞില്ല.....
"എന്നെങ്കിലും ഒരിക്കൽ സത്യം നിങ്ങൾക്ക് മനസ്സിലാകും അശ്വിൻ..."
അത്രമാത്രം പറഞ്ഞു പൗമി തിരിഞ്ഞു നടന്നു....
അടികൊണ്ട കവിൾതടം അവൾക്ക് പുകയുന്നുണ്ടിയിരുന്നു....
തിരികെ കാറിൽ കയറുമ്പോഴും അവൾ ആരോടും ഒന്നും പറഞില്ല....
"എന്താടീ...പോയിട്ട് എന്തായീ... ???"
"അയാൾക്ക് എന്നെ ഇഷ്ടല്ലാന്ന്....."
"സാരല്ല.....അവനെക്കാളും നല്ല ഒരുത്തനെ ഞങ്ങൾ ഞങ്ങളുടെ പെങ്ങൾക്ക് കണ്ടെത്തി തരും....
പോട്ടെ...."
കാറിന്റെ പിൻസീറ്റിലിരുന്ന് പാച്ചൂന്റെ തോളിൽ തലചായ്ച്ച് ഏങ്ങലടിച്ചു കരയുമ്പോഴും അടി കിട്ടിയ കവിൾതടം അവൾ കൈ കൊണ്ട് മറച്ചു പിടിച്ചിരുന്നു.......
ആ ഓർമ്മകൾക്കൊക്കെയും ഇന്ന് അഞ്ചുവയസ്സ്....
പൗമി മിഴികൾ ഇറുക്കിയടച്ചു....ഇരു കണ്ണിലൂടെയും രണ്ടു തുള്ളി കണ്ണീരടർന്നു വീണു....
പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.....
പാച്ചു തട്ടി വിളിക്കുമ്പോഴായിരുന്നു അവൾ ഉറക്കമുണർന്നത്...
ഒന്നും മിണ്ടാതെ അവൾ മൗനിയായ് ഇരുന്നു.....
"എന്താ തലവേദന പോയില്ലേ...??"
ഒന്നും മിണ്ടാതെ അവൾ ഇരുന്നു.....
"ടീ നിനക്ക് എന്താ പറ്റിയത്....??
വാ തുറന്ന് എന്തേലും ഒന്ന് പറയ്യ്...."
"ഞാൻ അയാളെ ഇന്ന് വീണ്ടും കണ്ടു..."
അപ്പോൾ ആയിരുന്നു പ്രവി അങ്ങോട്ട് വന്നത്
"ആരെയാ കണ്ടത്...??"
"അശ്വിനെ...."
"ഏത് നിന്റെ പത്താംക്ലാസിലെ പ്രണയമോ...."
ഒന്നിച്ച് അത് പറഞ്ഞു കൊണ്ട് പാച്ചുവും പ്രവിയും പൊട്ടിച്ചിരിച്ചു....
"ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും....''
"അവനെന്തേലും നിന്നോട് പറഞ്ഞോ....??
എവിടെ വെച്ചാ നീ അവനെ കണ്ടത്...??"
"ഞങ്ങളുടെ കോളേജിൽ വെച്ച്...''
"ഇനി നിന്നെ അന്വേഷിച്ചു എങ്ങാനും വന്നതായിരിക്കുവോ....."
വാ പൊത്തി ചിരിച്ചു കൊണ്ട് പ്രവിയായിരുന്നു അത് പറഞ്ഞത്
"പ്രവീ പ്ലീസ്..."
പൗമിയുടെ ശബ്ദത്തിന് പതിവിലും അധികം കനമുണ്ടായിരുന്നു....
പാച്ചു പിന്നെയും ഒന്നും രണ്ടും പറഞ്ഞു അവളെ കളിക്കാൻ തുടങ്ങി....
പൗമി വണ്ടിയുടെ താക്കോലും ഹെൽമറ്റും എടുത്തു താഴേക്ക് പോയി....
"ടീ നി എങ്ങോട്ട് പോവാ....??"
പാച്ചു ആയിരുന്നു അത് ചോദിച്ചത്...
"ചാവാൻ...."
"പൗമീ നല്ല മഴ വരുന്നുണ്ട് വെറുതെ ഞങ്ങളോട് ഉള്ള ദേഷ്യത്തിന് നീ എങ്ങോട്ടും പോകണ്ടാ......"
പ്രവിയും പാച്ചുവും പറയുന്നത് കേൾക്കാതെ അവൾ വണ്ടിയെടുത്ത് ഇറങ്ങി....
അവർ ഒന്നും പറയാതെ അവൾ പോകുന്നതും നോക്കി ബാൽക്കണിയിൽ നിന്നു...
"അവൾ എങ്ങോട്ടായിരിക്കും പോയത്...പിന്നാലെ പോകണോ.....??"
പാച്ചു പ്രവിയോടായ് അത് ചോദിച്ചു...
"അവൾക്ക് നല്ല വിഷമം കാണും...ഇച്ചിരി കഴിയുമ്പോൾ അവളിങ്ങ് വന്നോളും.... വെറുതെ പിന്നാലെ പോയാൽ അവളുടെ ദേഷ്യം കൂടത്തതേ ഉള്ളു...."
ബുള്ളറ്റ് ദൂരങ്ങൾ താണ്ടി കൊണ്ടേയിരുന്നു....
മാനം കാറ് കൊണ്ടു....ആകാശം മഴത്തുള്ളികൾക്ക് ജന്മം കൊടുത്തു.... പതിയെ പതിയെ ഓരോ മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു....
നിമിഷ നേരം കൊണ്ട് മഴത്തുള്ളികൾ പൗമിയെ പൊതിഞ്ഞു.......
ആർത്തലച്ചു പെയ്യുന്ന മഴ്ക്കൊപ്പം അവളും ആർത്തലച്ചൊന്ന് കരഞ്ഞു....
ബുള്ളറ്റ് വീണ്ടും ദൂരങ്ങൾ താണ്ടി....
സമയം ഏകദേശം ആറു മണിയോട് അടുത്തിരുന്നു...
വീട്ടിലേക്ക് തിരിച്ചു പോകാൻ തുടങ്ങുമ്പോഴായിരുന്നു
അവളുടെ മിഴികൾ ഫുട്പാത്തിലൂടെ നടന്നു പോകുന്ന കറുത്ത കമ്പിളി പുതച്ച മനുഷ്യനിലേക്ക് പാഞ്ഞത്....
"ഇത് ആയാളല്ലേ....."
അവൾ ആരോടെന്നില്ലാതെ മനസ്സിൽ പറഞ്ഞു....
അവൾ അയാൾക്കു പിന്നാലെ പോയി...
പെട്ടന്നാണ് ഒരു ഗ്രേ ഇന്നോവ കാർ അവളുടെ ബുള്ളറ്റിനു മുന്നിൽ വട്ടം കൊണ്ട് നിർത്തിയത്.....
അപ്രതീക്ഷിത വരവിൽ പൗമിയൊന്ന് ഞെട്ടി....
അതിൽ നിന്നൊരാൾ പുറത്തേക്ക് ഇറങ്ങി....
"എന്താടോ മുഖത്ത് കണ്ണില്ലേ....??
നാശം.....
വണ്ടിമാറ്റ് എനിക്ക് പോകണം......"
പെട്ടന്നായിരുന്നു ആ വണ്ടിയിൽ നിന്ന് രണ്ടുമൂന്ന് ആണുങ്ങൾ ഇറങ്ങിയത്...
അവർ പൗമിയെ ബുള്ളറ്റിൽ നിന്ന് വലിച്ചിറക്കി..
"ആരാ...ആരാ നിങ്ങൾ....
ഹെൽപ്പ് മീ....ഹെൽപ്പ് മീ....."
അവൾ ഉറക്കെ അലറുന്നുണ്ടായിരുന്നു.....
പക്ഷേ അതൊന്നും കേൾക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല........
പതിയെ പതിയെ അവളുടെ ശബ്ദം നിലച്ചു .....
(തുടരും)അവൾ ഉറക്കെ അലറുന്നുണ്ടായിരുന്നു.....
പക്ഷേ അതൊന്നും കേൾക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല........
പതിയെ പതിയെ അവളുടെ ശബ്ദം നിലച്ചു .....
നേരം നന്നായി ഇരുട്ടി തുടങ്ങിയിരുന്നു.......
വണ്ടി വീണ്ടും ദൂരങ്ങൾ താണ്ടി......
"ആരാ നിങ്ങളൊക്കെ...??എന്തിനാ എന്നെ പിടിച്ചു കൊണ്ട് പോകുന്നത്.....??"
"മിണ്ടാതെ ഇരിക്കെടി അവിടെ......"
പിന്നെ പൗമി ഒന്നും മിണ്ടിയില്ല..... വരുന്നത് വരട്ടെ എന്നൊരു ഭാവത്തിൽ അങ്ങ് ഇരുന്നു.....
അൽപം സമയം കഴിഞ്ഞപ്പോൾ ആ കാറ് ഏതോ ഒരു പഴയ കെട്ടിടത്തിനു മുൻപിൽ നിന്നു...
അവർ പൗമിയെ വലിച്ചിറക്കി....
"ദേ ഒരു കാര്യം പറഞേക്കുവാ....ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട....
ഇറങ്ങാൻ പറഞാൽ മതി....എനിക്ക് അറിയാം ഇറങ്ങാൻ...."
അതും പറഞ്ഞു പൗമി ആ കെട്ടിടത്തിന്റെ മുൻ വാതിൽ ലഷ്യമാക്കി നടന്നു....
പുല്ലു പിടിച്ചു കിടക്കുന്ന മുറ്റം....അധികം ആളനക്കം ഒന്നും ഇല്ലാത്ത സ്ഥലമാണെന്ന് തോന്നുന്നു.....
അവൾ മനസ്സിൽ ഓർത്തു......
ഒരു അൻപത് വർഷത്തെ പഴക്കം കാണും ആ കെട്ടിടത്തിന്....
പെട്ടന്നായിരുന്നു അവൾക്കൊപ്പം നിന്ന ഗുണ്ടകൾ അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കേറ്റിയത്...
"ഛെ...."
എന്നും പറഞവൾ അവരുടെ കൈ തട്ടിമാറ്റി തനിയെ നടന്ന് അകത്തേക്ക് കയറി......എന്നിട്ട് അവിടെ കണ്ട ചെയറിലേക്ക് ഒരു കാലിനു മുകളിൽ മറ്റേ കാൽ വെച്ച് അവൾ ഇരുന്നു.....
"വെൽക്കം പൗർണമി.........നിന്നെ ഇത്ര പെട്ടെന്ന് ഇങ്ങനെ എനിക്ക് കിട്ടുമെന്ന് കരുതിയില്ല.....''
അവൾക്ക് മുൻപിലേക്ക് സ്റ്റപ്പിറങ്ങി വന്ന ആൽവിനെ അവൾ ദേഷ്യത്താൽ നോക്കി
"പക്ഷേ ഞാനിത് പ്രതീക്ഷിച്ചിരുന്നു മിസ്റ്റർ ആൽവിൻ...."
ഒന്ന് ചിരിച്ചു കൊണ്ടായിരുന്നു അവളത് പറഞത്....
ഇത്തവണ അവളുടെ ചിരിയിൽ ഞെട്ടിപ്പോയത് അവനായിരുന്നു......
"എന്താടോ ആൽവിൻ താനിങ്ങനെ ഞെട്ടി തരിച്ചു നിൽക്കുന്നത്....
ഇങ്ങ് അടുത്ത് വാ....
പറഞ്ഞു തീർക്കാൻ ആണെങ്കിൽ അങ്ങനെ....അതല്ല തല്ലി തീർക്കാൻ ആണെങ്കിൽ അങ്ങനെ....
രണ്ടിൽ ഏതായാലും എനിക്ക് പ്ലോബ്ലം ഇല്ല......"
അവൻ വീണ്ടും പതറി കൊണ്ട് ഇരിക്കുവായിരുന്നു.....
പെട്ടന്നാണ് അവൻ പാന്റിനു പിന്നിൽ ഒളിപ്പിച്ചു വെച്ചിരന്ന തോക്കെടുത്ത് അവൾക്ക് നേരെ ഉയർത്തിയത്....
"ഛീ മതിയെടി നിന്റെ ഷോ..... ഞാൻ ഇപ്പോൾ എന്റെ വിരലൊന്ന് ഞൊടിച്ചാൽ തീർന്നു നീ......
എന്റെ ഒരു ബുള്ളറ്റ് മതി പൗർണമി അനന്തപത്മനാഭ അയ്യർ വെറും ഓർമ്മ മാത്രം ആകാൻ"
തോക്ക് അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ അവൾക്കടുത്തേക്ക് നടന്നു....
"അയ്യോ...ആൽവിൻ പ്ലീസ് എന്നെ ഒന്നും ചെയ്യരുതേ....ഞാൻ നിന്റെ കാല് പിടിക്കാം.....
ഹ ഹ ഹ ഹ......."
അവളൊന്ന് പൊട്ടി ചിരിച്ചു....
"ഈ തോക്ക് പൊട്ടുവോ...??"
അടുത്ത് കണ്ട ജനലിലേക്ക് അവനൊന്ന് വെടിയുതിർത്തു.....
നിമിഷ നേരത്തിനുള്ളിൽ ജനൽ ചില്ല് പൊട്ടി ചിതറി....
"ടാ മോനേ ആൽവിനേ....നീ എന്താ വിചാരിച്ചത്...,മൂന്നാലു പൊണ്ണത്തടിയൻമാരെയും കൂട്ടി ഏതോ പൊട്ടിപൊളിഞ ഒരു ബിൽഡിംഗിൽ കൊണ്ട് വന്ന് ഇട്ട് ഒരു പീറ തോക്കും കാണിച്ചാൽ പൗർണമി തനിക്കുള്ള സർവ്വതും നിന്റെ കാൽക്കീഴിൽ അടിയറവ് വെച്ച് നിന്റെ കാല് പിടിച്ചു കരയുമെന്നോ.....
എങ്കിൽ നിനക്ക് ആള് തെറ്റി........
നീയൊന്ന് സൂക്ഷിച്ചു നോക്കിയാൽ നെഞ്ചും തല്ലി നിന്റെ കാൽക്കീഴിൽ വീഴുന്ന ഒരുപാട് എണ്ണത്തിനെ നീ കണ്ടിട്ടുണ്ടാവും.....
പക്ഷേ അവരേ പോലെയല്ല ഞാൻ......"
"ഛീ നിർത്തെടി നിന്റെ വാചക കസർത്ത്........
കോളേജിൽ ആണുങ്ങൾക്ക് മുൻപിൽ പോലും തല താഴ്ത്താത്ത ഈ ആൽവിൻ ചാക്കോ ആദ്യമായി തോറ്റത് ഒരു പീറ പെണ്ണിനു മുന്നിൽ.....
ആ നിന്നെ ഇത്ര കാലം ജീവനോടെ വെച്ചത് എന്റെ തെറ്റ് ... ആ തെറ്റ് ഞാനങ്ങ് തിരുത്താൻ പോവാ....
പൗർണമി അനന്തപത്മനാഭ അയ്യർ നാളെ മുതൽ വെറും ഓർമ്മ മാത്രം....."
അതും പറഞ്ഞു അവനൊന്ന് പൊട്ടിച്ചിരിച്ചു....
"ആഗ്രഹം കൊള്ളാം... പക്ഷേ നടക്കാൻ പോണില്ല....."
"ഛീ അഹങ്കാരി...."
എന്നും പറഞ്ഞു ആൽവിന്റെ ആദ്യത്തെ അടി പൗമിയുടെ കവിളിൽ വീണു....
ആ അടിയിൽ അവളൊന്ന് നിലത്തേക്ക് വീണു....
×××××
പതിവിലും അൽപ്പം താമസിച്ചായിരുന്നു അന്ന് ലക്ഷ്മി കോളേജിൽ നിന്നും മടങ്ങിയെത്തിയത്......
ഉമ്മറപ്പടിയിൽ ആപ്പിളും തിന്ന് ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു പാച്ചു.....
തൊട്ടടുത്തായ് പ്രവിയും ഉണ്ടായിരുന്നു....
"ഇന്ന് ഒരാള് കുറവാണല്ലോ....??പൗമി എവിടെ...??"
"അവള് പുറത്ത് പോയതാ അമ്മേ....."
പ്രവിയായിരുന്നു ലക്ഷ്മിയുടെ ആ ചോദ്യത്തിന് ഉത്തരം കൊടുത്തത്....
"ഈ ഏഴു മണിയായിട്ടും അവള് വീട്ടിൽ കയറിയില്ലേ....??അഹങ്കാരി....എവിടേലും തെണ്ടി തിരിഞ് നടപ്പുണ്ടായിരിക്കും.....പെണ്ണാണെന്ന് ഒരു വിചാരം കൂടിയില്ല.....
ദേ രണ്ടെണ്ണത്തിനോടും കൂടെ പറഞേക്കുവാ....ഇപ്പോൾ സമയം ഏഴ്....ഏഴേകാലിനു മുൻപ് പൗമി ഈ വീട്ടിൽ ഉണ്ടായിരിക്കണം.........
അവളെ ഇന്ന് ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്..."
അതും പറഞ്ഞു കൊണ്ട് ലക്ഷ്മി അകത്തേക്ക് പോയി....
പാച്ചുവും പ്രവിയും പരസ്പരം മുഖത്തോട് മുഖം നോക്കി....
"ടാ പാച്ചൂ നീ ഒന്ന് പൗമിയെ വിളിക്ക്...."
×××××××
അടി കൊണ്ട വീഴ്ചയിൽ നിന്നും പൗമി പതിയെ എണീറ്റു....
"ഹോ എന്തൊക്കെയായിരുന്നു....... നിന്റെ ഡയലോഗ് കേട്ടപ്പോൾ ഞാൻ ഓർത്തില്ല നീ ഇങ്ങനെ ഒറ്റയടിക്ക് അങ്ങ് വീഴുമെന്ന്....."
അതും പറഞ്ഞു ആൽവിൻ ഒന്ന് ചിരിച്ചു......
പെട്ടന്നായിരുന്നു പൗമിയുടെ പാന്റിന്റെ പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്തത്്.....
അതിൽ പാച്ചു എന്ന പേര് തെളിഞ്ഞു വന്നു......
അവൾ കോൾ എടുക്കാൻ ആഞതും ആൽവിൻ അവളുടെ കൈതട്ടി.....
നിമിഷങ്ങൾക്കുള്ളിൽ നിലത്തുവീണ ഫോണിലേക്ക് അവൻ അമർത്തി ചവിട്ടി അത് ദൂരേക്ക് തെറിപ്പിച്ചു......
പൗമി പകയോടെ അവനെ നോക്കി.....
അവളുടെ കണ്ണുകളിൽ അവനോടുള്ള ദേഷ്യം കത്തി ജ്വലിക്കുന്നുണ്ടായിരുന്നു.....
അവൾക്ക് മുൻപിൽ നിന്ന ആൽവിന്റെ നെഞ്ചിലേക്ക് അവൾ ആഞു ചവിട്ടി... ഇടിയുടെ ആഘാതത്തിൽ അവൻ നിലത്തേക്ക് വീണു....
അതുവഴി കണ്ട സ്റ്റെയർ വഴി പൗമി മുകളിലേക്ക് കയറി...്
ആൽവിന്റെ ഗുണ്ടകളും അവൾക്ക് പിന്നാലെ ഓടി....പിന്നാലെ നിലത്തു നിന്ന് ചാടി പിടഞെണീറ്റ ആൽവിനും...
മറ്റൊരു മുറിയിലേക്ക് കയറാനുള്ള വാതിലിനു മറവിൽ പൗമി ഒച്ചയെടുക്കാതെ വാ പൊത്തി പിടിച്ചു പതുങ്ങി നിന്നു......
അവളുടെ കൃഷ്ണമണികൾ അവൾ അറിയാതെ തന്നെ പല കോണുകളിലേക്കുംചലിച്ചു.....
സൂചി നിലത്ത് വീണാൽ പോലും കേൾക്കാവുന്ന ആ നിശബ്ദതയിലും അവൾ ചെവി വട്ടം പിടിച്ചു.....
പെട്ടന്നാണ് ആരുടെയോ കാലടികൾ അവൾക്ക് നേരെ നടന്നടുക്കും പോലെ തോന്നിയത്.....
പേരറിയാത്ത ദൈവങ്ങളെ പോലും പ്രാർത്ഥിച്ചു കൊണ്ടവൾ വാതിലിനു മറവിൽ നിന്നു.....
×××××××
"എന്തായെടാ പാച്ചൂ വിളിച്ചിട്ട് കിട്ടിയോ....??"
"ഇല്ലെടാ പ്രവി....ആദ്യം ഒന്ന് ബെല്ലടിച്ചു....എന്നിട്ട് സ്വിച്ച് ഓഫ്......
അവളുടെ ദേഷ്യം ഇതുവരെ മാറിയില്ലെന്ന് തോന്നുന്നു....
അതാ ഫോൺ ഓഫ് ചെയ്തു കളഞത്....."
"നീ എന്താ ആലോചിക്കുന്നത്....??"
പാച്ചു പ്രവിയോടായ് ചോദിച്ചു.....
"എത്ര വാശിയാണെങ്കിലും അവൾ ഫോൺ ഓഫ് ചെയ്യാറില്ല.....
നീ ഒന്ന് വന്നേ നമുക്ക് ഒന്ന് അന്വേഷിക്കാം...."
അതും പറഞ്ഞു അവർ രണ്ടു പേരും പാച്ചൂന്റെ ബൈക്കുമെടുത്ത് പുറത്തേക്ക് ഇറങ്ങി....
സമയം ഒരുപാട് കടന്നു പോയിരുന്നു....
എറണാകുളം സിറ്റിയുടെ പല ഭാഗങ്ങളിലും പാച്ചുവും പ്രവിയും പൗമിയെ അന്വേഷിച്ചു പോയി.....
ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ ഒരു വഴിയിൽ നിന്ന് വള്ളിപ്പടർപ്പിനിടയിലേക്ക് ആരോ വലിച്ചു മാറ്റിയിട്ട പൗമിയുടെ ബൈക്ക് മാത്രമേ അവർക്ക് കണ്ടെത്താനായുള്ളു.....
"പാച്ചു പൗമിക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്....."
പ്രവീൺ വേഗം ഫോണെടുത്ത് അനന്തപത്മനാഭനെ വിളിച്ചു....
××××××
ആരോ അവൾക്കടുത്തേക്ക് നടന്നടുത്തു കൊണ്ടേയിരുന്നു.....
രാവിലെ മുതൽ ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം പൗമിയുടെ മുഖത്ത് പ്രകടമായിരുന്നു.....തലയ്ക്ക് ഒക്കെ വല്ലാത്ത ഭാരം അവൾക്ക് തോന്നി.....
വാതിലിനു മറവിൽ നിന്ന് അറിയാതെ അവളുടെ കൈ തട്ടി കതക് അനങ്ങി.....
ആൽവിന്റെ ഗുണ്ടകളിൽ ഒരാൾ അവൾക്ക് അടുത്തേക്ക് നടന്നു വന്നു....
വീടിന്റെ മൂലയ്ക്ക് കൂട്ടിയിട്ടിരുന്ന വേണ്ടാത്ത സാധനങ്ങൾക്കിടയിൽ നിന്ന് തെളിഞ്ഞു കണ്ട ഒരു ഇഷ്ടിക കല്ലെടുത്ത് അവന്റെ തലയിൽ ശക്തിയായി ആഞ്ഞടിച്ചു കൊണ്ട് അവൾ മുന്നോട്ടു ഓടി ചെന്നുകയറിയത് ആൽവിന്റെ കൈകളിലേക്കായിരുന്നു....
"ഛീ വിടെടാ..."
എന്നും പറഞ്ഞു കൊണ്ടവൾ ആൽവിന്റെ മുടിയിൽ പിടിച്ചു വലിച്ചു.....
തിരിഞോടാൻ ശ്രമിച്ച അവളെ
അവൻ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു...
അവന്റെ ചുണ്ടുകൾ അവളുടെ പിൻ കഴുത്തിലേക്ക് നീണ്ടു വന്നു....
കൈമുട്ട് മടക്കി അവൾ അവന്റെ നെഞ്ചിൽ ആഞ് ഇടിച്ചു....
വീണ്ടും മുന്നോട്ടു ഓടി....
അവൾക്ക് അടുത്തേക്ക് വന്ന ഒരോരുത്തരേയും കൈയ്യിൽ കിട്ടിയ കമ്പി വടിയാൽ അവൾ അടിച്ചു നിലത്തിട്ടു....
അവളുടെ കഴുത്തിലും കവിളിലുമൊക്കെ രക്ത തുള്ളികൾ പറ്റി പിടിച്ചു....
"പൗമീ ഇതൊക്കെ നീ ചോദിച്ചു വാങ്ങിയതാ.....
ഞാൻ എനിക്ക് ഇഷ്ടം ഉള്ള പെൺപിള്ളേരെ പിടിക്കും വേണ്ടി വന്നാൽ...."
അപ്പോഴേക്കും പൗമി ചെവി രണ്ടും പൊത്തി....
×××××××
"ഹലോ അച്ഛാ....."
"എന്താ പ്രവീ....."
നടന്നതൊക്കെയും ഒറ്റ ശ്വാസത്തിൽ അവൻ അയാളോട് പറഞ്ഞു......
അനന്തപത്മനാഭൻ ഒരു നിമിഷം നെഞ്ചിൽ കൈ വെച്ച് ഇരുന്നു പോയി....
"അച്ഛാ പൗമിക്ക്....."
"നിങ്ങള് പേടിക്കാതെ എത്രയും വേഗം അമ്മയുടെ അടുത്തേക്ക് ചെല്ല്.....
ലക്ഷ്മിയോട് ഒന്നും പറയണ്ടാ......."
പാച്ചുവും പ്രവിയും ഉമ്മറത്തേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടിരുന്നു അവരുടെ വരവും കാത്തിരുന്ന ലക്ഷ്മിയെ...
"ഏട്ടാ നമ്മൾ അമ്മയോട് എന്ത് പറയും...."
"എനിക്ക് ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല പാച്ചു....."
അപ്പോഴേക്കും ലക്ഷ്മി ഓടി പാച്ചുവിനും പ്രവിക്കും അടുത്ത് എത്തിയിരുന്നു....
"എവിടെ എന്റെ മോള്.....??
അവളെ കൂട്ടി കൊണ്ട് വരാനല്ലേ നിങ്ങള് പോയത് എന്നിട്ട് അവൾ എവിടെ.....??"
പാച്ചുവും പ്രവിയും ഉത്തരമില്ലാതെ തലകുനിച്ചു ലക്ഷ്മിക്കു മുൻപിൽ നിന്നു.....
"പറയെടാ...അവള് എവിടെ.... എന്റെ മോള് എവിടെ...."
"അമ്മേ അവളിപ്പോ ഇങ്ങ് വരും.... അമ്മ കരയരുത്.... "
"ഇല്ല അവള് എവിടെയാ പോയത്....
നിങ്ങള് അറിയാതെ അവള് എങ്ങും പോകില്ല.....
പറയെടാ അവള് എന്തിയേ.....
താമസിച്ചു പോയത് കൊണ്ട് പുറത്ത് നിൽക്കുവാണോ....
നീ ചെന്ന് പറ അമ്മ അവളെ വഴക്ക് ഒന്നും പറയില്ല....ഇങ്ങ് കേറി വരാൻ പറ......."
പാച്ചുവും പ്രവിയും ഒന്നും മിണ്ടാതെ നിന്നു.....
അപ്പോഴായിരുന്നു ഒരു പോലീസ്കാരൻ പൗമിയുടെ ബുള്ളറ്റുമായ് ഗേറ്റ് കടന്ന് വന്നത്....
"ഇത്....ഇതെൻ്റെ മോളുടെ വണ്ടിയല്ലേ.....പറയെടാ എന്റെ കുഞ്ഞിന് എന്തു പറ്റി്....."
പ്രവീണിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി അത് ചോദിച്ചു കൊണ്ട് അലറി കരയുകയായിരുന്നു ലക്ഷ്മി...
പാച്ചു അവരുടെ കൈ വിടുവിച്ചു അകത്തേക്ക് കൊണ്ടു പോകാൻ തുനിഞെങ്കിലും അവന്റെ കൈ തട്ടിമാറ്റി അലറി കരഞ്ഞു കൊണ്ടവർ വെറും തറയിലേക്ക് ഇരുന്നു....
അപ്പോഴായിരുന്നു അനന്തപത്മനാഭന്റെ കാർ ഗേറ്റു കടന്ന് വന്നത്....
ഒരു ഭ്രാന്തിയെ പോലെ അലറി കൊണ്ടവർ അയാൾക്കരുകിലേക്ക് നടന്നടുത്തു .....
"അനന്തേട്ടാ നമ്മടെ മോള്.....നമ്മടെ പൗമി....."
അവർ പറയാനാഗ്രഹിച്ചതൊന്നും പുറത്തേക്ക് വന്നില്ല....
"ഇല്ല...ലക്ഷ്മി...നമ്മുടെ മോൾക്ക് ഒന്നും സംഭവിക്കില്ല...ധൈര്യമായിട്ട് ഇരീക്കു....
പാച്ചു അമ്മയെ അകത്തേക്ക് കൊണ്ട് പോ...."
പാച്ചു കുറെയേറെ ബലം പ്രയോഗിച്ച് ലക്ഷ്മിയെ അകത്തേക്ക് കൊണ്ടു പോയി....
ശേഷം അയാൾ പ്രവീണിനെ അടുത്തേക്ക് വിളിച്ചു....
"പൗമീടെ ഫോണിന്റെ ലൊക്കേഷൻ ഇവിടുന്ന് ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെയാണ് കാണിക്കുന്നത്....
അങ്ങോട്ട് പോലീസ് ഫോഴ്‌സ് പുറപ്പെട്ടിട്ടുണ്ട്.....
നീയും പാച്ചുവും എപ്പോഴും അമ്മയ്ക്കരികിൽ ഉണ്ടാവണം....."
അവന്റെ മറുപടി പോലും കേൾക്കാൻ കാത്തു നിൽക്കാതെ അയാൾ വേഗത്തിൽ അങ്ങോട്ടേക്ക് തിരിച്ചു.....
ഉത്തരം കിട്ടാത്ത കുറയധികം ചോദ്യങ്ങളുമായി പ്രവി അവിടെ തന്നെ നിന്നു....
×××××××
അടിയേറ്റ് നിലത്ത് വീണു കിടക്കുന്ന ആൽവിനെ അവൾ നോക്കി.....
അവൻ അവിടെ നിന്നും പിടഞെണിറ്റു .......പിന്നിൽ ഒളിപ്പിച്ചു വെച്ച തോക്കെടുത്ത് അവൾക്ക് നേരെ നീട്ടി....
മറ്റു നിവർത്തിയൊന്നും ഇല്ലാതെ അവൾ കൈയ്യിലിരുന്ന കമ്പി വടി ആൽവിന്റെ കൈയ്യിലേക്ക് എറിഞ്ഞു....
അവന്റെ കൈയ്യിലെ തോക്ക് എങ്ങോട്ടോ തെറിച്ചു പോയി...
അവൻ ചുറ്റിലും നോക്കി...
അവൻ അത് തിരയുന്ന സമയം കൊണ്ട് അവൾ താഴെക്കുള്ള സ്റ്റെപ്പുകൾ വേച്ചു വേച്ചു ഇറങ്ങി.....
ഒരു നിമിഷം തനിക്ക് ചുറ്റും ഉള്ളതെല്ലാം കറങ്ങുന്നത് പോലെ അവൾക്ക് തോന്നി...
പെട്ടന്നായിരുന്നു പിന്നിൽ നിന്ന് എന്തോ ഒന്ന് ശക്തിയായി അവളുടെ തലയിലേക്ക് വന്ന് വീണത്.....
കൈവിരലുകൾ എല്ലാം തലയിലേക്ക് അമർത്തുമ്പോഴേക്കും രക്തം അവളുടെ കൈകളിലൂടെ പടർന്ന് നെറ്റിയിലൂടെ ഒഴുകി തുടങ്ങിയിരുന്നു.......
(തുടരും)പെട്ടന്നായിരുന്നു പിന്നിൽ നിന്ന് എന്തോ ഒന്ന് ശക്തിയായി അവളുടെ തലയിലേക്ക് വന്ന് വീണത്.....
കൈവിരലുകൾ എല്ലാം തലയിലേക്ക് അമർത്തുമ്പോഴേക്കും രക്തം അവളുടെ കൈകളിലൂടെ പടർന്ന് നെറ്റിയിലൂടെ ഒഴുകി തുടങ്ങിയിരുന്നു.......
ഭിത്തിയിൽ ചാരി പതിയെ അവൾ സ്റ്റെപ്പിലേക്കിരുന്നു......
പെട്ടന്നായിരുന്നു ആ പൊട്ടിപൊളിഞ ബിൽഡിംഗിങിനു മുൻപിലേക്ക് ഒരു പോലീസ് ജീപ്പ് വന്നു നിന്നത്....
അശ്വിൻ അതിൽ നിന്ന് വേഗത്തിൽ ചാടിയിറങ്ങി ആ ബിൽഡിംഗിനുള്ളിലേക്ക് കയറി.....
പെട്ടെന്ന് തന്നെ പോലീസ് ഫോഴ്‌സ് ആ ബിൽഡിംഗ് വളഞ്ഞു...... ഒരോ പോലീസുകാർ ഒരോ മൂലയിലേക്ക് പാഞ്ഞു.....
അശ്വിവിൻ സ്റ്റെയർകേഴ്സുകളോരോന്നും ധൃതിയിൽ ഓടി കയറി......
അപ്പോഴായിരുന്നു അവൻ കണ്ടത് സ്റ്റെയർകേഴ്സിൽ ബോധരഹിതയായ് കിടക്കുന്ന പൗമിയെ......
നെറ്റിത്തടത്തിനു മുകളിലൂടെ ഒഴുകിയിറങ്ങിയ രക്തതുള്ളികൾ ഇറുക്കി അടച്ചിരുന്ന അവളുടെ കൺപോളകൾക്കു മുകളിൽ സ്ഥാനം പിടിച്ചിരുന്നു..........
ബെർത്ത്ഡേ ഗിഫ്റ്റായിട്ട് പ്രവി കൊടുത്ത നീലക്കൽ മൂക്കുത്തി അവളുടെ മൂക്കിൻ തുമ്പിൽ അപ്പോഴും തിളങ്ങി നിൽപ്പുണ്ടായിരുന്നു........
അശ്വിൻ അവളുടെ തലയെടുത്ത് അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു ഒരു കൈ കൊണ്ട് അവളുടെ കവിളിൽ പതിയെ തട്ടി വിളിച്ചു..
"പൗമീ....പൗമീ...."
അവളുടെ ചുണ്ടുകൾ എന്തോ മന്ത്രിക്കാനെന്നോണം വിറയ്ക്കുന്നുണ്ടായിരുന്നു......
അവൻ അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് പുറത്തേക്ക് ഓടി...
അപ്പോഴായിരുന്നു അനന്തപത്മനാഭന്റെ കാർ അവിടേക്ക് വന്നത്...
അയാൾ വേഗന്ന് വണ്ടിയിൽ നിന്ന് ചാടിയിറങ്ങി...
"എന്താ അശ്വിൻ എന്റെ മോൾക്ക് പറ്റിയത്.... എങ്ങനെയാ അവൾ ഇവിടെ.... ആരാ എന്റെ മോളെ......''
ചോദിക്കാൻ തുടങ്ങിയ ചോദ്യങ്ങളൊക്കെയും മുഴുവിപ്പിക്കാനാകാതെ അയാൾ നിന്നു....
"സാർ നമുക്ക് മുന്നിൽ ഇനി സമയമില്ല.....ഇപ്പോൾ തന്നെ ബ്ലഡ് ഒരുപാട് പോയിട്ടുണ്ട്.....എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം...."
രക്തത്തിൽ കുളിച്ചു കിടക്കുന്ന പൗമിയെ മറ്റൊരു കയ്യിലേക്ക് മാറ്റുന്നതൽപ്പം പാടായത് കൊണ്ട് അശ്വിൻ അവളെയും കൊണ്ട് വണ്ടിയുടെ പിൻ സീറ്റിലേക്ക് ഇരുന്നു്.........
വിറയ്ക്കുന്ന കൈകളോടെ അനന്തപത്മനാഭൻ സ്റ്റിയറിങിലേക്ക് വിരലുകൾ അമർത്തി........
തലയ്ക്ക് പിന്നിലൂടെ ഒഴുകിയിറങ്ങുന്ന രക്തതുള്ളികൾ അശ്വിന്റെ ഷർട്ടിനെ നനയിച്ചു കൊണ്ടേയിരുന്നു......അശ്വിൻ അവന്റെ ടവ്വൽ എടുത്ത് അവളുടെ തലയിൽ പൊത്തി പിടിച്ചു....
അവളുടെ ചൂണ്ടുകൾ എന്തോ പറയുവാനായി വെമ്പുന്നുണ്ടായിരുന്നു...
കൈ വിരലുകൾ പതിയെ ചലിക്കുന്നുണ്ടായിരുന്നു.......
പക്ഷേ അവൾ കണ്ണ് മാത്രം തുറന്നില്ല....
ഡ്രൈവിംഗിനു ഇടയിലും അനന്തപത്മനാഭൻ ഇടയ്ക്കിടെ പിൻ സീറ്റിലേക്ക് നോക്കുന്നുണ്ടായിരുന്നു......
ദീർഘ ദൂരത്തെ യാത്രയ്ക്ക് ശേഷം അവർ ഹോസ്പിറ്റൽ മുറ്റത്ത് എത്തിച്ചേർന്നു....
മുൻപേ വിളിച്ചു പറഞത് കൊണ്ട് അവിടെ എല്ലാ സജീകരണങ്ങളും റെഡിയായിരുന്നു.....
കാറിൽ നിന്നു പൗമിയെ കൈകളിൽ താങ്ങി കൊണ്ട് പോയി സ്ട്രക്ച്ചറിൽ കിടത്തുമ്പോൾ അശ്വിന്റെ കണ്ണിലും നനവ് പടർന്നിരുന്നു........
ഐസിയു വിനു മുൻപിലെ ചെയറിൽ പ്രവീണിന്റെ തോളിലേക്ക് തലചായ്ച്ച് തളർന്നിരിക്കുകയാണ് ലക്ഷ്മി......പാച്ചു എന്തൊക്കെയോ പ്രതീക്ഷകളോടെ ഇടയ്ക്കിടെ ഐസിയു ന്റെ ചില്ലു വാതിലിലൂടെ എത്തി അകത്തേക്ക് നോക്കുന്നുണ്ട്.....കണ്ണു നിറഞ്ഞ് വരുമ്പോൾ ആരും കാണാതെ ഇടനാഴിയിലൂടെ നടന്ന് പോയി കണ്ണു തുടച്ചിട്ട് വീണ്ടും ഐസിയു വിനു മുൻപിൽ വന്നു നിൽക്കും.....
ദേഷ്യവും സങ്കടവും ഒക്കെ കൂടി കലർന്നൊരു ഭാവമാണ് അനന്തപത്മനാഭന്റെ മുഖത്ത്.......
പെട്ടെന്നായിരുന്നു ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നത്...
ഇരുന്നിടത്തു നിന്ന് ലക്ഷ്മി എഴുനേറ്റ് ഡോക്ടർക്ക് അടുത്തേക്ക് നടന്നു ഒപ്പം അനന്തപത്മനാഭനും
"ഡോക്ടർ പൗമീക്ക്...."
"24hours കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല........പേഷ്യന്റിന് ഇതുവരെയും ബോധം വീണിട്ടില്ല്....കൂടാതെ ബ്ലഡ്‌ഒരുപാട് പോയിട്ടുണ്ട്...."
"ഡോക്ടർ ഞങ്ങളുടെ മോള്......"
അതും പറഞ്ഞു ലക്ഷ്മി വിതുമ്പി കരഞ്ഞു.....
അനന്തപത്മനാഭൻ അവരെ തന്റെ മാറോടു ചേർത്ത് പിടിച്ചു....
"എന്താ ലക്ഷ്മി ഇത്.....അവൾക്ക് ഒന്നും സംഭവിക്കില്ല.....
താനിങ്ങനെ മനസ്സ് വിഷമിപ്പിക്കല്ലേ...
അവിടെ ചെന്ന് ഇരിക്ക്....."
അതും പറഞ്ഞു അയാൾ അവരെ ചെയറിൽ കൊണ്ടിരുത്തി....
ശേഷം ഡോക്ടർക്ക് അടുത്തേക്ക് ചെന്നു....
"ഡോക്ടർ ഞങ്ങൾക്ക് ഞങ്ങളുടെ മോളെ ഒന്ന് കാണാൻ പറ്റുവോ......."
"സാർ...നിങ്ങളൊന്ന് മനസ്സിലാക്കു്....ആ കുട്ടിക്ക് ഇതു വരെയും ബോധം പോലും വീണിട്ടില്ല.....
ഈയൊരു അവസ്ഥയിൽ സാർ കാണാത്തത് ആണ് നല്ലത്.....
പിന്നെ എല്ലാം ഈശ്വരന്റെ കൈയ്യിലല്ലേ......പ്രാർത്ഥിക്കു....അവൾക്ക് ഒന്നും സംഭവിക്കില്ല......ഞങ്ങൾ ഞങ്ങളുടെ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്...ബാക്കിയൊക്കെ ഈശ്വരന്റെ കൈയ്യിലാ...."
അതു പറഞ് ഡോക്ടർ നടന്നകലുമ്പോഴും അനന്തപത്മനാഭൻ ആ നിൽപ്പ് തുടർന്നു.....
സെക്കന്റുകളും മിനിറ്റ്കളും മണിക്കൂറുകളും കടന്നു പൊയ്ക്കൊണ്ടേയിരുന്നു.....
"എല്ലാവരും കൂടി ഇവിടെ ഇങ്ങനെ ഇരിക്കണ്ട....
പ്രവി പാച്ചൂ.. നിങ്ങള് അമ്മെയെയും കൊണ്ട് വീട്ടിലേക്ക് പൊക്കോ....ലക്ഷ്മിക്ക് മെഡിസിൻ കഴിക്കാനുള്ളതല്ലേ......."
ലക്ഷ്മിയും പാച്ചുവും പ്രവിയും ഇരിക്കുന്ന ചെയറിനടുത്ത് ചെന്നായിരുന്നു അയാൾ അത് പറഞത്...
'ഇല്ല...എന്റെ മോള് വരാതെ ഞാൻ എങ്ങോട്ടേക്കും ഇല്ലാ....അവളെയും കൊണ്ടേ ഞാൻ വീട്ടിലേക്ക് പോകു......"
"വാശി പിടിക്കല്ലേ ലക്ഷ്മി...... താൻ തന്റെ ആരോഗ്യം കൂടി ഒന്ന് നോക്ക്......"
അതും പറഞ്ഞു കൊണ്ട് അനന്തപത്മനാഭൻ അവരെ വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു കൊണ്ടേയിരുന്നു......
അവസാനം പാച്ചുവും പ്രവിയും അച്ഛന്റെ നിർബന്ധത്തിനൂ വഴങ്ങി ലക്ഷ്മിയെയും കൊണ്ട് യാത്ര തിരിച്ചു......
ദീർഘ ദൂരം താണ്ടി കാറ് ആ വീട്ടുമുറ്റത്ത് വന്നു നീൽക്കുമ്പോൾ ഒരു തരം മൂകതയായിരുന്നു എല്ലാവർക്കും......
പതിയെ ലക്ഷ്മിയേയും താങ്ങിപ്പിടിച്ച് പ്രവി ഡോറ് തുറന്ന് അകത്തേക്ക് കയറി.......
പിന്നാലെ പാച്ചുവും.....
വീടിനകത്തും ഒരു തരം നിശബ്ദത അടിഞ്ഞു കൂടി നിന്നു.........
ലക്ഷ്മിയും പാച്ചുവും പ്രവിയും സോഫായുടെ മൂന്നു കോണുകളിൽ പരസ്പരം ഒന്നും മിണ്ടാതെ ഇരുന്നു.......
പെട്ടന്നായിരുന്നു ആ മുറ്റത്തേക്ക് രണ്ടു കാറുകൾ വന്നു നിന്നത്....
അതിൽ നിന്ന് ശേഖരനും മാധവനും അവരുടെ കുടുംബങ്ങളും പിന്നെ മുത്തശ്ശനും മുത്തശ്ശിയും ഇറങ്ങി വന്നു.....
അവരെയൊക്കെ ഒന്നിച്ചു കണ്ടതും ലക്ഷ്മി ഓടി പോയി മാധവനെ കെട്ടിപ്പിടിച്ചു....
"ഏട്ടാ....എന്റെ കുട്ടി......"
അവൾ അയാളുടെ നെഞ്ചോരം ചേർന്ന് നിന്ന് പൊട്ടിക്കരഞു....
"എന്താ ലക്ഷ്മി ഇത്....അവൾക്ക് കുഴപ്പം ഒന്നും ഇല്ലാ....ഹോസ്പിറ്റലിൽ പോയി എല്ലാം അറിഞിട്ടല്ലെ ഞങ്ങൾ വരുന്നത്......"
അവരുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അയാൾ അത് പറഞ്ഞു....
"നീ അവിടെ ചെന്ന് ഇരിക്ക്...."
അയാൾ അവരെ നിർബന്ധിച്ച് ഇരുത്തി....
പരസ്പരം ആരും ഒന്നും മിണ്ടുന്നില്ല...സൂചി നിലത്ത് വീണാൽ കേൾക്കാവുന്ന നിശബ്ദതയിലും ലക്ഷ്മിയുടെ ഏങ്ങലടികൾ ഇടയ്ക്കിടെ ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു........
സമയം ഏകദേശം പതിനൊന്ന് മണിയോട് അടുത്തിരുന്നു.....
അമ്മയെ ഫുഡും മരുന്നും കഴിപ്പിക്കണമെന്ന് അമ്മായിയോട് പറഞിട്ട് പാച്ചു റൂമിലേക്ക് നടന്നു.....
റൂമിലെ നിശബ്ദതയ്ക്കുള്ളിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ അവനു ഭ്രാന്ത് പിടിക്കുന്നത് പോലെയാണ് തോന്നിയത്...
കട്ടിലിന്റെ ഒരു മൂലയ്ക്ക് മാറി തലകുമ്പിട്ട് അവൻ ഇരുന്നു....
അൽപ്പം നേരം കഴിഞ്ഞു പ്രവിയും അങ്ങോട്ട് വന്നു....
കൈയ്യിലിരുന്ന ഫോൺ കട്ടിലിലേക്ക് ഇട്ട് കട്ടിലിന്റെ ഒരു മൂലയ്ക്ക് മാറി അവനും ഇരുന്നു....
പ്രവി കൈ കൊണ്ട് മുഖം അമർത്തി പിടിച്ചു...... അവന്റെ കണ്ണുനീർ കൈ വിരലുകൾക്ക് ഇടയിലൂടെ ഊർന്ന് താഴേക്ക് ഇറങ്ങി.......
അവന്റെ ഓർമ്മകളിലേക്ക് വീണ്ടും പൗമി വന്നു......
"ദേ പൗമി ഇങ്ങനെ കിടന്ന് ചവിട്ടാൻ ആണെങ്കിൽ നിന്നെ എടുത്തു താഴെ കിടത്തും.......
അമ്മാതിരി ചവിട്ടല്ലെ ചവിട്ടുന്നത്....."
പ്രവി നടുവും തിരുമി കൊണ്ടായിരുന്നു അത് പറഞത്......
"ഓഹോ .....എന്നെ താഴെ കിടത്തുവോ നീയൊക്കെ...."
"ആ....കിടത്തും..."
പാച്ചൂ അത് പറഞ്ഞു നിർത്തിയതും തലയിണ കൊണ്ടുള്ള ആദ്യത്തെ അടി അവന്റെ മേലേക്ക് വീണു.....
പിന്നെ അതൊരു കൂട്ട അടിയായി.....
അങ്ങോട്ടും ഇങ്ങോട്ടുംപരസ്പരം തല്ലി ക്ഷീണിച്ചു ഇരുന്നപ്പോൾ പൗമി പറഞൊരു കാര്യമുണ്ട്...
"പ്രവി ഇങ്ങടുത്തോട്ട് വാ....പാച്ചൂ നീയും...."
ഇച്ചിരി പേടിച്ച് പേടിച്ച് അവർ അവൾക്കടുത്തേക്ക് ചെന്നപ്പോൾ,
രണ്ടു തോളിലൂടെയും കൈയ്യിട്ട് അവരുടെ തലകളെ അവളുടെ മുഖത്തോട് ചേർത്ത് പിടിച്ചു
"എനിക്ക് നിങ്ങളെ എപ്പോഴും വേണം..... ദാ ഇങ്ങനെ ചേർത്ത് പിടിക്കാൻ......"
പെട്ടെന്ന് അതോർത്തപ്പോൾ ഒഴുകി വന്ന കണ്ണുനീർ തുള്ളികളെ അവനു പിടിച്ചു നിർത്താനായില്ല......
പാച്ചു പെട്ടെന്ന് ബാൽക്കണിയിലേക്ക് നടന്നു.........
എന്താണ് കാര്യമെന്ന് അറിയാതെ പ്രവിയും അവനു പിന്നാലെ നടന്നു...
ബാൽക്കണിയിൽ ഇരുന്നു മുഖം പൊത്തി കരയുകയാണ് അവൻ...
"എന്താടാ പാച്ചൂ.....ടാ അവൾക്കൊന്നും സംഭവിക്കില്ലെടാ.....കരയാതെടാ....."
"എന്നാൽ പിന്നെ നീയെന്തിനാ കരയുന്നത്...??"
പാച്ചുവിന്റെ ആ ചോദ്യത്തിന് മുൻപിൽ പ്രവിയൊന്ന് പതറി...
"അവളില്ലാതെ പറ്റുന്നില്ലെടാ പ്രവി......ഈ വീട്ടിൽ ഒരുസ്ഥലത്തും ഇരിക്കാൻ പറ്റുന്നില്ല.... അവളുടെ ഓർമ്മകൾ....."
പറഞ്ഞു വന്നത് പൂർത്തിയാക്കാനാകതെ പാച്ചു പ്രവിയെ കെട്ടിപ്പിടിച്ചു കരഞ്ഞു......
"ടാ പ്രവി നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം അതാകുമ്പോൾ ഒന്നൂല്ലേലും അവള് നമ്മുടെ അടുത്ത് തന്നെ ഇല്ലേ..........."
പാച്ചുവിന്റെ ആ വാക്കുകൾ പ്രവിയുടെ കണ്ണിൽ വീണ്ടും നനവ് പടർത്തി......
"ടാ പ്രവി ശരിക്കും അവളെയാ അപകടത്തിലേക്ക് തള്ളി വിട്ടത് നമ്മളല്ലേ.....നമ്മൾ കളിയാക്കി ഇല്ലായിരുന്നെങ്കിൽ അവൾ ഇപ്പോഴും നമുക്കൊപ്പം ഉണ്ടായിരുന്നേനെ........"
അവന്റെ വാക്കുകൾക്കു മുൻപിൽ ഉത്തരമില്ലാതെ പ്രവി നിന്നു.....
×××××××
"ഛീ അങ്ങോട്ട് മാറി നിൽക്കെടാ......ഒരു പാവം പെണ്ണിനെ കൊല്ലാൻ ശ്രമിച്ചിട്ട് നിൽക്കുന്ന നിൽപ് കണ്ടില്ലേ......."
പൗമിയെ അന്വേഷിച്ചെത്തിയ പോലീസുകാർക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച ആൽവിനെയും അവന്റെ ഗുണ്ടകളെയും അവിടെ നിന്ന് കിട്ടി....
അവന്റെ ഗുണ്ടകളെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു പൗമിയുടെ അടിയിൽ അവർക്കെല്ലാം കാര്യമായി പരിക്കേറ്റിട്ടുണ്ടായിരുന്നു.....
അവൾക്കൊന്നും ചെയ്യാൻ കഴിയാതെ പോയത് ആൽവിനെ മാത്രം ആയിരുന്നു.......
×××××××
ഐസിയു വിനുള്ളിലെ തണുപ്പിൽ ഒന്നനങ്ങാൻ പോലുമാവാതെ തനിക്ക് ചുറ്റും നടക്കുന്നതെന്താണെന്ന് പോലും അറിയാതെ പൗമി കിടന്നു......
ഐസിയു വിനു പുറത്തെ ചെയറിൽ തലയ്ക്ക് കൈയ്യും കൊടുത്തു ഇരിക്കുകയായിരുന്നു അനന്തപത്മമനാഭൻ.......
അശ്വിൻ പതിയെ അയാൾക്കടുത്തേക്ക് ചെന്നു...
"സാർ...."
"അശ്വിൻ ഇതുവരെ വീട്ടിൽ പോയില്ലേ....??
അമ്മ ഒറ്റയ്ക്കല്ലേ വീട്ടിൽ....."
"അത് പിന്നെ സാർ....പൗമിക്ക്.. അല്ല പൗർണമിക്ക് എങ്ങനെയുണ്ടെന്ന് അറിയാൻ....."
"ഒരു മാറ്റവും ഇല്ലടോ....എന്റെ കുഞൊന്ന് കണ്ണു പോലും തുറന്നില്ലടോ.......
ഞാനെന്റെ ലക്ഷ്മിയോട് എന്തു പറയും....
അവള് പൗമിയെ ഒരുപാട് വഴക്ക് പറയും അതൊക്കെ അവളോടുള്ള സ്നേഹം കൊണ്ടായിരുന്നു....
എടോ...ഞങ്ങളുടെ മോളെ ഞങ്ങൾക്ക് കിട്ടോവോ....."
അനന്തപത്മനാഭൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ അശ്വിനു മുൻപിൽ വിതുമ്പി.....
"എങ്കിലും എന്തിനായിരിക്കും അവരെന്റെ മോളോട് ഇങ്ങനെ ചെയ്തത്.....???"
"സാർ കുറച്ചു മുൻപ് സ്റ്റേഷനിൽ നിന്നു വിളിച്ചിരുന്നു.....
പൗർണമിയുടെ സീനിയർ ആയിട്ടുള്ളൊരു പയ്യനാ ഇത് ചെയ്തത്....ആൽവിൻ...
അവൻ കുറ്റം സമ്മതിച്ചിട്ടുണ്ട്...."
"എന്തിനാ അവൻ എന്റെ മോളോട് ഇത് ചെയ്തത്...??"
"കുറച്ചു ദിവസങ്ങൾക്ക് മുൻപ് പൗമിയും ആൽവിനും തമ്മിൽ ചെറിയൊരു പ്രോബ്ലം അതിന്റെ ദേഷ്യത്തിന് ചെയ്തതാ....."
അനന്തപത്മനാഭൻ ഒന്ന് അമർത്തി മൂളുക മാത്രം ചെയ്തു......
"സാർ എത്ര നേരം കൊണ്ട് ഈ ഇരുപ്പ് ഇരിക്കുവാ....
ഞാൻ പോയി ഒരു കോഫി വാങ്ങിയിട്ടു വരട്ടേ......"
"എന്റെ മോള് ഈ കിടപ്പ് കിടക്കുമ്പോൾ ഞാനെങ്ങനെയാ അശ്വിനേ......"
ബാക്കി പറഞ്ഞു പൂർത്തിയാക്കാതെ തലകുമ്പിട്ട് അയാൾ ഇരുന്നു.....
"സാർ ഡോക്ടർ......"
എന്ന് അശ്വിൻ കൈ തട്ടി വിളിച്ചപ്പോഴായിരുന്നു അയാൾ ഡോക്ടറെ ശ്രദ്ധിച്ചത്
പെട്ടെന്ന് അയാൾ ഇരുന്നിടത്ത് നിന്ന് എണീറ്റു...
"ഡോക്ടർ എന്റെ മോൾക്ക്...."
"സാർ ഞങ്ങൾ പറഞല്ലോ....ഞങ്ങളെ കൊണ്ട് ആകുന്നതൊക്കെ ഞങ്ങൾ ചെയ്യുന്നുണ്ട്.....
ഇതൊരു റെയർ കേസാണ്...പേഷ്യന്റിനു ബോധം വന്നാലേ ഞങ്ങൾക്ക് എന്തേലും ചെയ്യാൻ സാധിക്കു..."
"ഇവിടെ കൊണ്ടു വന്നിട്ടിപ്പോൾ എത്ര മണിക്കൂർ ആയി....ഇതുവരെയും നിങ്ങൾക്കൊന്നും പറയാനില്ല....
എന്താ ഡോക്ടർ ഇത്...."
അനന്തപത്മനാഭൻ ഡോക്ടറോട് ദേഷ്യപ്പെട്ടു..
"സാർ ഐ ക്യാൻ അണ്ടർസ്റ്റാൻഡ് യുവർ ഫീലിംഗ്സ് ബട്ട്...."
ഇനിയെന്ത് പറയണമെന്നറിയാതെ ഒരു നിമിഷം ഡോക്ടർ നിന്നു....
"ദൈവത്തോട് നന്നായി പ്രാർത്ഥിക്കു...എല്ലാം ശരിയാകും...."
അത് പറഞ ശേഷം ഡോക്ടർ വേഗം ക്യാബിനിലേക്ക് നടന്നു.........
×××××××××
സമയം രാത്രി ഒന്നരയായിട്ടും ആ വീട്ടിലെ എല്ലാ ഭാഗത്തും ലൈറ്റുകൾ ഉണ്ടായിരുന്നു.....
ആരും ഉറങ്ങിയിരുന്നില്ല.....പൗമിയുടെ ഓർമ്മകളുമായി ഓരോരുത്തരും അങ്ങിങ്ങായി ഇരുന്നു....
പാച്ചുവും പ്രവിയും പാച്ചുവിന്റെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതേ ഇല്ല.......
പൗമിയെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കി കൊണ്ട് അവരെന്നും പുതച്ച് കിടക്കാറുള്ള ബെഡ്ഷീറ്റും കെട്ടിപ്പിടിച്ചു കൊണ്ട് കട്ടിലിന്റെ ഒരു മൂലയിൽ ചാരി ഇരിക്കുകയാണ് പാച്ചു........
ആ ഭിത്തിയുടെ ചുവരിൽ മുഴുവനും അവനും പ്രവിയും പൗമിയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നു....
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു....
ഇടയ്ക്കെപ്പോഴോ അവന്റെ കണ്ണൊന്നടഞു.....
×××××××
മൂന്നാലു ഡോക്ടർമാർ ഒന്നിച്ചു ഐസിയു വിലേക്ക് ഓടുന്നത് കണ്ടാണ് പരിഭ്രാന്തിയോടെ അനന്തപത്മനാഭൻ ഇരുന്നിടത്ത് നിന്ന് ചാടിയെഴുനേറ്റത്....
"എന്താ ഡോക്ടർ.....??"
വേവലാതിയോടെ അയാൾ ചോദിച്ചെങ്കിലും ആരും അയാളെ ഗൗനിക്കാതെ ഐസിയുവിലേക്ക് കയറി
വാതിൽക്കൽ നിന്ന നഴ്സിനോട് അയാൾ കാര്യം തിരക്കി
ഒന്നൂലന്ന് പറഞ്ഞു അവരും കൈയ്യൊഴിഞു......
അനന്തപത്മനാഭൻ ഭിത്തിയിൽ ചാരി മൂകനായി നിന്നു....
ഡോക്ടർ പതിയെ പുറത്തേക്ക് ഇറങ്ങി.....
ഇത്തവണ അനന്തപത്മമാഭൻ ഡോക്ടർക്ക് അടുത്തേക്ക് ചെന്നില്ല പക്ഷേ ഡോക്ടർ അയാളെ തേടിയെത്തി....
"ഞങ്ങളെ കൊണ്ട് പറ്റാവുന്നതൊക്കെ ചെയ്തു പക്ഷേ....അവളുടെ ജീവൻ രക്ഷിക്കാൻ മാത്രം ഞങ്ങൾക്ക് സാധിച്ചില്ല......"
ഡോക്ടറുടെ വാക്കുകളൊക്കെയും മുറിഞു പൊയ്ക്കൊണ്ടിരുന്നു...
അനന്തപത്മനാഭൻ നിസ്സഹായതയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി
"കയറി കണ്ടോളൂ....."
മരവിച്ച മനസ്സുമായി അനന്തപത്മനാഭൻ വേച്ചു വേച്ചു ഐസിയു വിനുള്ളിലെ തണുപ്പിലേക്ക് നടന്നു....
കട്ടിലിൽ കിടന്ന പൗമിയുടെ മുഖത്തേക്ക് അയാൾക്ക് നോക്കാൻ സാധിച്ചില്ല....
തണുത്ത് മരവിച്ച അവളുടെ കൈകളിലേക്ക് അയാളൊന്ന് തൊട്ടു....
"നീ ഈ ലോകത്തന്ന് എന്നന്നേക്കുമായി വിട പറഞ്ഞു പോയെന്ന് നിന്റെ അമ്മയോടും നമ്മുടെ പാച്ചൂനോടും പ്രവിയോടും അച്ഛനെങ്ങനെ പറയും മോളെ......."
അയാൾ അവളുടെ കവിളിൽ തൊട്ടു ശേഷം നെറ്റിയിൽ ഉമ്മ വെച്ചു..
×××××××
"പൗമീ........."
പാച്ചുവിന്റെ ആ അലർച്ചയിൽ അവനു തൊട്ടടുത് ഇരുന്ന പ്രവി പോലും ഞെട്ടിപ്പോയി....
"എന്താടാ....."
പ്രവീൺ അവനെ തട്ടി വിളിച്ചു...
"സ്വപ്നം.... ഞാൻ ഒരു.... ഞാനൊരു സ്വപ്നം കണ്ട്...''
വിക്കി വിക്കിയായിരുന്നു അവനത് പറഞത്....
"എന്താടാ പറ്റിയത്....??"
"പ്രവി എനിക്ക് ഇപ്പോൾ നമ്മുടെ പൗമിയെ കാണണം....ഞാനൊരു സ്വപ്നം കണ്ടു അവൾക്ക് എന്തോ അരുതാത്തത്...."
പെട്ടെന്ന് പ്രവി പാച്ചുവിന്റെ വാ പൊത്തി....
"വേണ്ടെടാ സ്വപ്നമാണേൽ പോലും അതെനിക്ക് കേൾക്കണ്ടാ...."
"വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം..."
പാച്ചു ധൃതിയിൽ താഴേക്ക് ഇറങ്ങി പിന്നാലെ പ്രവിയും...
അമ്മാവൻമാര് രണ്ടു പേരും താഴെയുണ്ടായിരുന്നു....
ബാക്കി എല്ലാവരും റൂമിൽ ആയിരുന്നു...
അവരോട് കാര്യം പറഞ്ഞു പാച്ചുവും പ്രവിയും വേഗം വണ്ടിയിൽ കയറി....
"തിരക്കൊഴിഞ റോഡ്...."
പാച്ചു പ്രവിയോടായ് പറഞ്ഞു......
പൗമിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു തിരക്കൊഴിഞ റോഡിനു സൈഡിലൂടെ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചത്തിൽ പാച്ചുവിന്റെയും പ്രവിയുടെയും കൈകോർത്ത് പിടിച്ചു നടക്കാൻ....
ഒരുപാട് രാത്രികളിൽ അവളുടെ ആ ആഗ്രഹം പ്രവിയും പാച്ചുവും സാധിച്ചു കൊടുത്തിട്ടും ഉണ്ട്...
പെട്ടന്നാണ് പ്രവിയുടെ ഫോണിലേക്ക് അനന്തപത്മനാഭന്റെ കോള് വന്നത്....
"അച്ഛനാ..."
അവൻ പാച്ചൂനോടായ് പറഞ്ഞു....
"എടുക്കണ്ട പ്രവി....നമ്മളിപ്പോ അങ്ങോട്ടേക്ക് പോകുവല്ലേ.....
എന്ത് കാര്യമാണേലും അവിടെ ചെന്നിട്ട് അറിഞാ മതി....."
അപ്പോഴേക്കും ആ കോള് കട്ടായി...
അനന്തപത്മനാഭൻ വീണ്ടും വിളിച്ചു..
എന്തോ അത്യാവശ്യം ആണെന്ന് മനസ്സിലാക്കിയ പ്രവീൺ പതിയെ കോളെടുത്ത് ചെവിയോരം ചേർത്തു പിടിച്ചു....
(തുടരും)
ഈ പാർട്ട് ഇത്രയും വൈകിപിച്ചതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു അടുത്ത ഭാഗം നാളെയോ മറ്റനാളോ പോസ്റ്റ് ചെയ്യാം.....
powmmi

0 Comments
Post a Comment