*പൗമ്മി*

*9....12*


എന്തോ അത്യാവശ്യം ആണെന്ന് മനസ്സിലാക്കിയ പ്രവീൺ പതിയെ കോളെടുത്ത് ചെവിയോരം ചേർത്തു പിടിച്ചു....

"മോനെ പൗമീ...."

"പൗമിക്ക്...."

പ്രവിയത് പറഞതും പാച്ചു വേഗം കാറ് നിർത്തി അവരുടെ സംഭാഷണത്തിന് കാതോർത്തു.....

"മോനെ പൗമി... അവള് കണ്ണ് തുറന്നു......"

"സത്യാണോ അച്ഛാ...."

"അതേടാ...."

എന്താണെന്ന് അറിയുവാനുള്ള ആകാംഷയിൽ പാച്ചു പ്രവിയുടെ കൈയ്യിൽ തട്ടി...

"പൗമി കണ്ണ് തുറന്നു എന്ന്...."

പാച്ചുവിന് ഡോറ് തുറന്ന് പുറത്തിറങ്ങി ഒന്ന് വിളിച്ചു കൂവി കൊണ്ട് അവന്റെ സന്തോഷം പ്രകടിപ്പിക്കണമെന്ന് പോലും തോന്നി....

"അച്ഛാ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് വന്നു കൊണ്ട് ഇരിക്കുവാ....പാതി വഴി എത്തി...കൂടി പോയാൽ ഒരു പത്ത് മിനിറ്റ് ഞങ്ങൾ അങ്ങെത്തും....''

"ശരി മോനെ...ഞാൻ ലക്ഷ്മിയെ കൂടി ഒന്ന് വിളിക്കട്ടെ...."

"ശരി അച്ഛാ...."

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.....
പാച്ചുവിന്റെ കണ്ണുകൾ രണ്ടും നിറഞു വന്നു....

"ഞാൻ പറഞ്ഞില്ലേടാ നമ്മുടെ പൗമിക്ക് ഒന്നും സംഭവിക്കില്ലെന്ന്......
നീ വേഗം വണ്ടിയെടുക്ക്...."

 പ്രവി പാച്ചൂനോടായ് പറഞു....

നിമിഷ നേരത്തിനുള്ളിൽ അവർ ഹോസ്പിറ്റലിൽ എത്തി....

ഐ സി യു വിനു വാതിൽക്കൽ നിന്ന അനന്തപത്മനാഭന്റെ അടുത്തേക്ക് അവർ ചെന്നു....

"അച്ഛാ...അച്ഛൻ കണ്ടോ പൗമിയെ....
അവളോട് എന്തേലും സംസാരിച്ചോ.....??"

പാച്ചുവിന്റെ ചോദ്യങ്ങൾക്ക് ആകാംഷയേറുകയായിരുന്നു......

"ഇല്ല മോനെ.....ഡോക്ടർ ചെക്ക് ചെയ്തു കൊണ്ടിരിക്കുവാ....."

പ്രവീണും പാച്ചുവും പ്രാർത്ഥനയോടെ ഐസിയു വിനു മുൻപിൽ നിന്നു.....

അപ്പോഴായിരുന്നു അനന്തപത്മനാഭൻ അശ്വിനെ അടുത്തേക്ക് വിളിച്ചത്...

"എന്താ സാർ....."

"താൻ വീട്ടിലേക്ക് പൊയ്ക്കോ.....അമ്മ ഒറ്റയ്ക്ക് അല്ലേ ഉള്ളു.......

ഇത്ര നേരം ഒരു മോനെ പോലെ എനിക്കൊപ്പം നിന്നതിന്
എങ്ങനെയാടോ തന്നോട് ഞാൻ നന്ദി പറയുക...."

"എന്താ സാർ ഇതൊക്കെ...."

അശ്വിൻ അയാളെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു....

പ്രവിയും പാച്ചുവും ഒരു നിമിഷം അവരെ തന്നെ നോക്കി......

അനന്തപത്മനാഭൻ അവരെ അടുത്തേക്ക് വിളിച്ചു...

"ദാ ഈ നിക്കുന്ന അശ്വിനാ നമ്മുടെ പൗമിയുടെ ജീവൻ രക്ഷിച്ചത്....

അശ്വിൻ എത്താൻ അൽപം വൈകിയിരുന്നെങ്കിൽ എന്റെ കുട്ടി..... എനിക്കത് ഓർക്കാൻ കൂടി പറ്റുന്നില്ല....."

അത് പറഞ്ഞു അനന്തപത്മനാഭനൊന്ന് നെടുവീർപ്പിട്ടു....

പ്രവിയും പാച്ചുവും അയാൾക്കു നേരെ കൈകൾ കൂപ്പി നന്ദി പറഞ്ഞു....

"ഏയ് എന്താ ഇത്......നന്ദിയൊക്കെ പറയേണ്ടത് ഈശ്വരനോടാ.......ഇത്രയും സ്നേഹിക്കുന്ന ഏട്ടൻമാരെയും അച്ഛനെയും അമ്മയെയും ഒക്കെ വിട്ട് അവൾക്ക് ഒരിക്കലും മറ്റെങ്ങും പോകാൻ കഴിയില്ലടോ...."

അശ്വിൻ അത് പറഞപ്പോൾ പ്രവിയും പാച്ചുവും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി...ശേഷം അശ്വിനെ നോക്കി പുഞ്ചിരിച്ചു......

"എന്നാൽ സാർ ഞാൻ അങ്ങോട്ട്..."

അതും പറഞ്ഞു പുറത്തേക്ക് നടക്കുന്നതിനിടയിൽ അശ്വിൻ ഐസിയു വിലെ ചില്ലുവാതിലിലൂടെ അകത്തേക്ക് ഒന്ന് നോക്കി.....
ഡോക്ടർ അവളെ മറഞ്ഞു നിന്നത് കൊണ്ട് അശ്വിന് പൗമിയുടെ മുഖം കാണാൻ സാധിച്ചില്ല...
തെല്ലൊരു നിരാശയോടെ അവൻ വീട്ടിലേക്ക് തിരിച്ചു.....

അൽപം സമയം കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു....

"ഡോക്ടർ എങ്ങനെയുണ്ട് പൗമിക്ക്...."

ഡോക്ടർക്ക് മുൻപിൽ അനന്തപത്മനാഭനും പാച്ചുവും നിരന്നു നിന്നു....

"സാർ ഇതൊരു മിറക്കിൾ ആണ്........പൗമിക്ക് ഇത്ര പെട്ടന്നൊരു റിക്കവറി ഞാൻ പോലും പ്രതീക്ഷിച്ചതല്ല....
ആ കുട്ടിക്ക് ഇപ്പോൾ ഓക്സിജൻ മാസ്ക്ക് ഇല്ലാതെ ശ്വസിക്കാൻ സാധിക്കുന്നുണ്ട്....
  നൗ ഷീ ഇസ് ഓക്കെ.....ബട്ട്..."

"എന്താ ഡോക്ടർ....ആ കുട്ടി റെസ്പോണ്ട് ചെയ്യുന്നില്ല...."

"ഈശ്വരാ എന്റെ മോള്..."

അനന്തപത്മനാഭൻ നെഞ്ചിൽ കൈവെചു...

"സാർ ഞങ്ങൾ വിഷമിപ്പിക്കാൻ വേണ്ടി പറഞതല്ല.......

സാർ ഒരു മാർഗം ഉണ്ട്...

അവൾ ഒരുപാട് ഇഷ്ടപ്പെടുന്ന, അല്ലെങ്കിൽ അവളെയൊരുപാട് സ്നേഹിക്കുന്ന...അങ്ങനെയാരെയെങ്കിലും കൊണ്ട് നമുക്ക് സംസാരിപ്പിക്കണം...

ഐ തിങ്ക് അതിന് ഏറ്റവും ബെറ്റർ ലക്ഷ്മി മേഡം ആണ്...."

"വേണ്ട ഡോക്ടർ.... അതിനു ഏറ്റവും ബെറ്റർ പാച്ചുവും പ്രവിയും ആണ്....ഇവര് കഴിഞ്ഞിട്ടേ അവൾക്ക് എന്തും ഉള്ളു....ഇവൻമാര് വിളിച്ചാൽ അവള് ഉണരും...ഇവര് വിളിച്ചാലേ അവൾ ഉണരു...."

"ഓക്കേ..."

ഡോക്ടർ അകത്തേക്ക് കയറി...പിന്നാലെ പാച്ചുവും പ്രവിയും....

അവർ ഡോക്ടറുടെ മുഖത്തേക്ക് നോക്കി....

"മ്ം... വിളിച്ചോ...."

കണ്ണുകളടച്ച് ഉറങ്ങുകയായിരുന്നു  പൗമി....
പ്രവി പതിയെ അവളുടെ കൈവിരലുകളിൽ തലോടി...

"മോളെ പൗമി...."

അവൻ അവളുടെ കൈയ്യിൽ തട്ടി വിളിച്ചു.....

പതിയെ അവളുടെ കൺപോള ഒന്നനങ്ങി.....
പിന്നെ മെല്ലെ അവൾ കണ്ണുകൾ തുറന്നു.....
അലസമായി പാച്ചു വിനെയും പ്രവിയെയും നോക്കി....

"മോളെ...."

പാച്ചു വിളിച്ചു....

അവൾ ഒരു പ്രതികരണവും ഇല്ലാതെ കിടന്നു...

"മോളെ ഞങ്ങളെ നോക്ക്....ഏട്ടൻ...നിന്റെ പാച്ചുവാ ഞാൻ....."

"ഏത് പാച്ചു.....??"

അവളുടെ ആ ചോദ്യത്തിൽ അവർ രണ്ടുപേരും നടുങ്ങി പോയിരുന്നു.....

"പ്രവിന്ന് "
വിളിച്ചു പാച്ചു അവന്റെ തോളിലേക്ക് വീണു.....പ്രവി കൈ കൊണ്ട് കണ്ണുകൾ തുടച്ചു....

ചുണ്ടിന്റെ കോണിലേക്ക് ഒഴുകിയെത്തിയ പുഞ്ചിരി മറച്ചു പിടിക്കാൻ തത്രപ്പെടുകയായിരുന്നു പൗമി അപ്പോൾ....

പാച്ചു പ്രവിയുടെ തോളിൽ ചാരി കിടന്നു തകർത്തു കരയുവാണ്....

"ടാ പാച്ചൂ...ഓവറാക്കി ചളമാക്കാതെ...."

തലയുടെ വേദന കാരണം കണ്ണുകൾ അൽപം അടച്ച് പിടിച്ച് ശബ്ദം താഴ്ത്തിയായിരുന്നു പൗമി അത് പറഞത്.....

പാച്ചുവും പ്രവിയും ഞെട്ടി കൊണ്ട് അവളെ നോക്കി.....

"എന്താടാ ഇങ്ങനെ നോക്കുന്നേ.....??"

"പൗമീ നീ...."

"ആ പൗമി തന്നെ "

"അപ്പോ നീ..."

"നീ എന്താ ഓർത്തെ....ഏതോ ഒരു പീറ ചെക്കൻ ഒരു അടി തന്നപ്പോൾ ഞാനങ്ങ് നിങ്ങളെയെല്ലാം വിട്ടിട്ട് പോയെന്നോ....."

അതും പറഞ്ഞു പൗമി പുഞ്ചിരിച്ചു....

  "അപ്പോൾ ഇന്നലെ....??"

"ഇന്നലത്തെ കാര്യം ഒന്നും ഞാൻ ഓർക്കുന്നില്ല..."

പാച്ചു ട്രിപ്പ് കുത്തിയിട്ടിരുന്ന അവളുടെ കൈത്തണ്ടയിൽ പിടിച്ചു പതിയെ ചുംബിച്ചു......

"വേദനയുണ്ടോ....???"

ഉണ്ടെന്നുള്ള അർത്ഥത്തിൽ അവൾ താടി താഴ്ത്തി...

പ്രവീൺ ഓടി പോയി ഡോക്ടറെ വിളിച്ചു....

 "ഹായ് പൗർണമി... ഇപ്പോൾ എങ്ങനെയുണ്ട്....."

"ഐ ആം ഓക്കേ ഡോക്ടർ.... ബട്ട് തലയ്ക്ക് നല്ല പെയിൻ ഉണ്ട്......"

"ഓൾമോസ്റ്റ് 12 അവേഴ്സ് പൗമിക്ക് ബോധം ഇല്ലായിരുന്നു...."

അവൾ ഒരു അത്ഭുതത്തോടെ അത് കേട്ടിരുന്നു....

"ഒരുപാട് ബ്ലഡ് പോയിരുന്നു.... ഇവിടെ കൊണ്ടു വരുമ്പോൾ...."

"മ്ം..."

"ഇത്ര പെട്ടെന്നൊരു റിക്കവറി ഞങ്ങൾ ആരും പ്രതീക്ഷിച്ചതേ അല്ലാ....."

അവൾ എല്ലാം മൂളി കേട്ടു കൊണ്ടേയിരുന്നു....

"എന്നാലും നീ ഞങ്ങളെ പേടിപ്പിച്ചു കളഞല്ലോ പൗമി...."

പ്രവീൺ അവളോടായ് പറഞ്ഞു.....

അവൾ അപ്പോഴും കഴിഞ്ഞതൊക്കെ ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തുകയായിരുന്നു.....

"ഡോക്ടർ ഞങ്ങൾക്ക് പൗമിയെ വീട്ടിൽ കൊണ്ടുപോകാൻ സാധിക്കും...."

"പുറമേ നോക്കുമ്പോൾ ഷീ ഇസ് ഓക്കേ...ബട്ട് തലയ്ക്ക് സൈഡിലെ ഈ മുറിവ് അത്ര നിസാരമായി കാണരുത്.....
ഇൻഫെക്ഷൻ ഉണ്ടാവാനുള്ള സാധ്യത ഒരുപാട് കൂടുതൽ ആണ്.....

"അപ്പോൾ ഡോക്ടർ പറഞ്ഞു വരുന്നത്...."

"ഒരു ടു വീക്ക്സ് എങ്കിലും ഇവിടെ അഡ്മിറ്റ് ചെയ്യണം"

"ഒരു ഡോക്ടർ പ്ലീസ് ഒരു വൺ വീക്ക് ആക്കാൻ പറ്റുമോ....
എന്നും ഞങ്ങൾ ഇവിടെ വന്ന് മുറിവ് ക്ലീൻ ചെയ്തു മരുന്ന് വെപ്പിച്ചോളാം...."

"മ്ം ഞാൻ അനന്തൻസാർനോട് ആലോചിച്ചിട്ട് പറയാം..... "

"എനിക്കു ഉറക്കം വരുന്നു...."

പൗമി ആയിരുന്നു അത് പറഞ്ഞത്.....

നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു അപ്പോൾ....

"മ്ം സുഖായിട്ട് ഉറങ്ങിക്കോ ക്ഷീണം ഉണ്ടാവും...."

അത് പറഞ്ഞു ഡോക്ടറും പാച്ചുവും പ്രവിയും പുറത്തേക്ക് ഇറങ്ങി.....

ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും അവളുടെ കണ്ണിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു തന്നെ ഈ അവസ്ഥയിൽ എത്തിച്ചവനോടുള്ള പകയുടെ കനൽ.....

ഞാൻ വീണ്ടും വരും ആൽവിൻ നിന്റെ തട്ടകത്തിലേക്ക്.....നിന്നെ ശരിക്കൊന്ന് കാണാൻ...

ഇമകൾ ഇറുക്കി അടയ്ക്കുമ്പോഴും അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.....

×××××

പൗമി ക്ക് വയ്യാതായ നേരം തൊട്ടു ഉറങ്ങാതെ പ്രാർത്ഥനയുമായി ലക്ഷ്മി പൂജാ മുറിയിൽ തന്നെയായിരുന്നു...

പെട്ടന്നായിരുന്നു മാധവന്റെ ഭാര്യ വന്ന് അവരോട് ആ സന്തോഷ വാർത്ത പറഞ്ഞത്...

"ലക്ഷ്മിയേടത്തി പൗമിക്ക് ബോധം തെളിഞ്ഞു....അവൾക്ക് എല്ലാരെയും മനസ്സിലാകുന്നുണ്ട് .....നമ്മുടെ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലാ്‌......പ്രവി മോൻ ഇപ്പോ ആസ്പത്രിയിൽ നിന്നും വിളിച്ചിരുന്നു....''

ലക്ഷ്മി കണ്ണുകൾ ഇറുക്കിയടച്ച് കൈ തൊഴുതു ഈശ്വരൻമാർക്ക് നന്ദി പറഞ്ഞു......

മാധവന്റെ ഭാര്യ  പൂജാമുറിയുടെ വെറും തറയിൽ നിന്ന് ലക്ഷ്മിയെ പതിയെ പിടിച്ചു എഴുനേൽപിച്ചു....

××××××

ഒരാഴ്ചയ്ക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ വീടിന് എന്തൊക്കെയോ പുതുമകൾ ഉള്ളതു പോലെ അവൾക്ക് തോന്നി അവൾ ആ വീടിനെ ആകമാനം ഒന്ന് വീക്ഷിച്ചു...

"ഹലോ മേഡം എന്താ നോക്കി നിൽക്കുന്നത്....വാ കയറ്..."

പാച്ചു അവളുടെ വലം കൈയ്യിൽ പിടിച്ചു...
പ്രവി അവളെ തോളിലൂടേ കൈ ചേർത്ത് പിടിച്ചു...

അവർ മൂന്നു പേരും ഒന്നിച്ചു ആ വീട്ടിലേക്ക് കയറി....

"ദേ പൗമി ഒരു കാര്യം പറഞേക്കുവാ.... തുള്ളാനും ചാടാനും ഒന്നും നിന്നേക്കരുത്....
തല അനക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞിട്ടുണ്ട്...."

"മ്ം..."

"കും വെക്കാനല്ല ഇത് പറഞത്.... മര്യായദയ്ക്ക് അനുസരിച്ചോണം....''

"കേട്ട് പ്രവി....."

"മ്ം എന്നാൽ അവിടെ അടങ്ങി കിടന്നോണം...."

"നീ ഇന്ന് കോർട്ടിൽ പോയില്ലേ....??"

"ഇല്ല...  "

അപ്പോഴായിരുന്നു പാച്ചു ഒരു ഗ്ലാസ്സിൽ ജ്യൂസുമായി വന്നത്....

"ഇതെന്താ പാച്ചൂ.....??"

"ഇത് മിക്സഡ് ഫ്രൂട്ട്സ് ജ്യൂസ്..... ബ്ലഡ്‌ഉണ്ടാകാൻ നല്ലതാ കുടിക്ക്....."

"ആ...അവിടെ വെച്ചേക്ക്...ഞാൻ കുടിച്ചോളാം...."

"മര്യാദയ്ക്ക് ഇപ്പോൾ അങ്ങ് കുടിച്ചാൽ മതി..."

മനസ്സില്ലാ മനസ്സോടെ അവൾ അത് വാങ്ങി ഒരു കവിൾ കുടിച്ചു...

"അയ്യേ ....ഇതിനെന്താ ഒരു ഇരുമ്പ് ചുവ.....എനിക്ക് എങ്ങും വേണ്ട...."

"പൗമി ചുമ്മാ കളിക്കല്ലേ....മര്യാദയ്ക്ക് അങ്ങ് കുടിക്ക്...."

"അല്ല നിങ്ങൾക്ക് രണ്ടാൾക്കും ഇതെന്ത് പറ്റി....രണ്ടാളും ഭയങ്കര സീരിയസ് ആയിട്ട് ഇരിക്കുന്നു..."

പൗമി അതും പറഞ്ഞു ചോദ്യ ഭാവത്തിൽ അവരെ നോക്കി....

"പ്രവി അവൾടെ കൈയ്യിൽ പിടിക്ക്..."

പ്രവി അവളുടെ കൈയ്യിൽ പിടിച്ചതും പാച്ചു അവളുടെ മൂക്ക് പൊത്തി പിടിച്ച് ആ ജ്യൂസ് മുഴുവനും അവളുടെ വായിലേക്ക് ഒഴിച്ചു...

അവൾ കണ്ണുകൾ ഇറുക്കിയടച്ച് അത് ഇറക്കി....

പതിയെ പാച്ചു അവളുടെ മൂക്കിലെ പിടുത്തം അയച്ചൂ....പ്രവി അവളുടെ കൈയ്യിൽ നിന്നും പിടി വിട്ടു....

അവൾ ദേഷ്യത്തോടെ രണ്ടു പേരുടേയും മുഖത്തേക്ക് നോക്കി.....

"ദേ ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത് കേട്ടോ......
നിനക്ക് ഒക്കെ ഭ്രാന്ത് ആയോ....??"

"ഞങ്ങളെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത് കേട്ടോ....
നീ അന്ന് ഭക്ഷണം എന്തേലും കഴിച്ചായിരുന്നോ....??"

"എന്ന്....??"

"നീ ലാസ്റ്റ് കോളേജിൽ പോയ അന്ന്....??

രാവിലെ നീ ഒന്നും കഴിച്ചില്ല.....ഉച്ചയ്ക്ക് നിന്റെ മറ്റവനെ കണ്ട വിഷമത്തിൽ അപ്പോഴും ഒന്നും കഴിച്ചില്ല....

വല്ലവന്റെയും കൈയ്യീന്ന് ഒറ്റയടി കിട്ടിയപ്പോ പോയില്ലേ നിന്റെ ബോധം.....

തല്ല് കൊടുത്തില്ലേലും മിനിമം കിട്ടുന്ന തല്ല് കൊള്ളാനുള്ള ശേഷി എങ്കിലും വേണം...."

പൗമി നെറ്റി ചുളിച്ച് പാച്ചൂനെ നോക്കി....

"അതേ സാറ് പറഞ്ഞു പറഞ്ഞു എങ്ങോട്ടാ....

ഇതിപ്പോ ഒരാഴ്ച കൊണ്ട് ഇവിടെ എന്താ സംഭവിച്ചത്...??
നിങ്ങൾക്ക് രണ്ടാൾക്കും ഭ്രാന്തായോ അതോ എനിക്ക് മുഴുവട്ട് ആയോ....???"

അവൾ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു......

"അതേടീ എന്നും പോയി എന്തേലും ഒപ്പിച്ചു വയ്ക്ക് ഓടി നടക്കാനും ടെൻഷൻ അടിക്കാനും ബാക്കിയുള്ളോര് ഉണ്ടല്ലോ...."

"ടാ പാച്ചൂ...."

അവൻ അവളുടെ കൈ തട്ടി മാറ്റി....

"അവിടെ പോയി ഇരിക്കെടി...."

അവൻ കട്ടിലിലേക്ക് വിരൽ ചൂണ്ടി...
അവൾ അനുസരണയുള്ള കുട്ടിയേ പോൽ അവിടെ പോയിരുന്നു....
എന്നിട്ട് ദയനീയമായി പ്രവിയുടെ മുഖത്തേക്ക് നോക്കി

"സാരല്ലാ....അവന്റെ വിഷമം കൊണ്ട് പറയുന്നതാ ഇതൊക്കെ....നിനക്ക് ബോധമില്ലാതെ ഐസിയു വിൽ കിടന്ന ഓരോ നിമിഷവും ഉരുകി ജീവിക്കുവായിരുന്നു അവൻ...."

പ്രവി അത് പറഞ്ഞു നിർത്തി..

"ഓ...പറയുന്ന കേട്ടാൽ തോന്നും ഈ പറയുന്ന ആള്ക്ക് ഒരു വിഷമവും ഇല്ലായിരുന്നു എന്ന്....
ലൈറ്റിടാതെ മുറിയിൽ പോയിരുന്നു മുഖം പൊത്തി കരഞത് ഞാനല്ലേ കേട്ടോ......"

പാച്ചു പ്രവിയെ നോക്കി കളിയായ് അത് പറഞ്ഞു നിർത്തിയതും പൗമി പ്രവിയുടെ മുഖത്തേക്ക് നോക്കി.... അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു...
അവളുടെ കണ്ണുകളും നിറഞിരുന്നു....

പൗമി എഴുനേറ്റു ചെന്ന് അവരെ രണ്ടു പേരെയും ചേർത്ത് പിടിച്ചു......

"എന്തിനാടാ നിങ്ങള് രണ്ടുപേരും എന്നെയിങ്ങനെ സ്നേഹിക്കുന്നേ.....???"

അത് ചോദിക്കുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു.......

"ഞങ്ങൾക്ക് ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടത് ഞങ്ങളുടെ ഈ കാന്താരി കുട്ടിയല്ലേ....."

പ്രവി അത് പറഞ്ഞു നിർത്തി.... പാച്ചു അവളുടെ കവിളിൽ ചുംബിച്ചു...
അവൾ പ്രവിയെ നോക്കി അവളുടെ ഇടം കവിളിൽ ചൂണ്ടു വിരൽ  തൊട്ടു കാണിച്ചു...
അവൻ അവളുടെ ഇടം കവിളിൽ ചുണ്ട് അമർത്തി ഒരുമ്മ  കൊടുത്തു.....

"നിങ്ങളെ എനിക്ക് എന്നും ചേർത്ത് പിടിക്കണം ദാ ഇങ്ങനെ...."

അതും പറഞ്ഞു അവൾ അവരെ ചേർത്ത് പിടിച്ചു....

പൗമിക്ക് വയ്യാത്തത് കൊണ്ട് ഭക്ഷണം പ്രവി അവൾക്ക് വാരി കൊടുത്തു.......

അവർ അവളെ സ്നേഹിക്കുന്ന ഓരോ നിമിഷവും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു കൊണ്ടേയിരുന്നു....

ഒരാഴ്ചയ്ക്ക്  ശേഷം പ്രവിക്കും പാച്ചുവിനും ഇടയ്ക്ക് കിടന്നു അവൾ സുഖമായിട്ട് ഉറങ്ങി...
അവർ രണ്ടുപേരും അവളെ കൈ കൊണ്ട് വട്ടം കെട്ടിപ്പിടിച്ചു.....

××××××

"പൗമീ വീടിനു പുറത്തേക്ക് ഇറങ്ങുവേ ചെയ്യരുത് കേട്ടോ...."

അച്ഛനും അമ്മയും ആവർത്തിച്ച കാര്യങ്ങൾ പ്രവിയും പാച്ചുവും അവളോട് പറഞ്ഞു...

"ഏട്ടൻ വൈകിട്ട് വരുമ്പോൾ എന്തേലും വാങ്ങണോ...??"

"ഒന്നും വേണ്ട രണ്ടാളും എങ്ങും കറങ്ങാൻ നിൽക്കാതെ വേഗന്ന് ഇങ്ങ് വന്നാ മാത്രം മതി...."

"മ്ം ശരി..."

അത് പറഞ്ഞു അവർ രണ്ടു പേരും ഇറങ്ങി....

ഇനിയാ വീട്ടിൽ പൗമിയും സഹായത്തിന് നിൽക്കുന്ന ഒരു ജോലിക്കാരിയും മാത്രമേ ഉണ്ടായിരുന്നുള്ളു....

ഉച്ച സമയം ടീവി കണ്ടോണ്ട് ഇരുന്നപ്പോഴായിരുന്നു പുറത്ത് ആരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്...

പൗമി ഇരുന്നിടത്ത് നിന്നും എഴുനേറ്റു പോയി വാതിൽ തുറന്നു.....

ഒരു നിമിഷം സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിരാശയുടെയും നഷ്ടപ്പെടലിന്റെയും ഭാവങ്ങൾ അവളുടെ മുഖത്ത് മിന്നി മറഞ്ഞു.....

അവളുടെ നാവ് ഒരിക്കൽ കൂടി ആ പേര് ഉരുവിട്ടു..

"അശ്വിൻ..."

(തുടരും)

എല്ലാവർക്കും എന്റെ പൗമിയെയും പാച്ചൂനെയും പ്രവിയെയും ഒക്കെ ഇഷ്ടാകുന്നുണ്ടോ....നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കാത്തിരുന്നു....
നിങ്ങളുടെ സ്വന്തം ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

അവളുടെ നാവ് ഒരിക്കൽ കൂടി ആ പേര് ഉരുവിട്ടു..

"അശ്വിൻ..."

"അച്ഛനും അമ്മയും ഇവിടെ ഇല്ല...."

പൗമി അലക്ഷ്യമായി നിലത്തേക്ക് നോക്കി കൊണ്ടായിരുന്നു അത് പറഞ്ഞത്.....

"ഞാൻ വന്നത് തന്നെ കാണാനാ......."

എന്നെയോ എന്ന അർത്ഥത്തിൽ..... നെറ്റി ചുളിച്ച് കൊണ്ടവൾ അവനെ നോക്കി.....
അവൾക്ക് അവളുടെ വലത്തേ കവിൾതടം പുകയുന്നത് പോലെ തോന്നി.....അന്നെത്തെയാ അടിയുടെ ഓർമ്മകൾ അവളെ വീണ്ടും വേട്ടയാടി കൊണ്ടേയിരുന്നു.......

"ആഹ് എന്തിനാ വീണ്ടും തല്ലാനോ.. ...??"

അവളുടെ ആ ചോദ്യത്തിൽ അവനൊന്ന് പതറി പോയിരുന്നു.....

"താനിപ്പോഴും അതൊക്കെ ഓർത്തോണ്ട് ഇരിക്കുവാണോ.. ...."

"പിന്നെ മറക്കാൻ പറ്റുവോ അതൊക്കെ......ഇന്ന് വരെ എന്റെ അച്ഛനും അമ്മയും പോലും എന്നെ ഒന്ന് നുള്ളി നോവിച്ചിട്ടില്ല അപ്പോഴാണ് ഏതോ ഒരുത്തൻ വന്ന് തല്ലിയത്......"

അവൾ പറഞ്ഞു നിർത്തിയതും അവൻ ധൃതിയിൽ പറഞ്ഞു...

"നിനക്ക് ഒരു തല്ലിന്റെ കുറവ് ഉണ്ടായിരുന്നു...."

ദേഷ്യത്താൽ അവളുടെ മുഖം ചുവന്നു....

"നിന്ന് മൂക്ക് വിറപ്പിക്കണ്ട......"

"ഈ വരവിന്റെ ഉദ്ദേശ്യം എന്താ....??"

"എന്തായാലും ദുരുദ്ദേശം അല്ലാ......."

"മ്ം..."

അപ്പോൾ ആണ് അവൾ ഓർത്തത് ഇത്രയും നേരം ആയിട്ടും താൻ അവനെ അകത്തേക്ക് ക്ഷണിച്ചില്ല എന്ന്.....

മുഖത്ത് തെളിഞ്ഞു വന്ന വിവിധ ഭാവങ്ങൾ മറച്ചു വെച്ചു കൊണ്ടവൾ അവനോടായ് പറഞ്ഞു...

"അശ്വിൻ അകത്തേക്ക് വരു......"

അവൻ അവൾക്കൊപ്പം അകത്തേക്ക് കയറി...

"ഇന്ദുവേച്ചി രണ്ട് കോഫി...."

അടുക്കളയിലേക്ക് നോക്കി അത് പറഞ്ഞു കൊണ്ട് അവൾ അശ്വിന് എതിർ വശത്തായുള്ള സോഫായിൽ ഇരുന്നു.....

അവൻ അവിടെ കിടന്ന ഏതോ ഒരു മാസിക നോക്കുകയായിരുന്നു....

അവൻ അറിയാതെ അവളുടെ മിഴികൾ അവനെ ആപാദചൂടം ഒന്ന് ഉഴിഞ്ഞു.....
അവൻ ഇപ്പോഴും വലിയ മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.....
ഇടയ്ക്കിടെ നെറ്റിയിലേക്ക് ഒഴുകി വീഴുന്ന ചെമ്പ് നിറം കലർന്ന മുടിയിഴകളും കട്ടി മീശ്ശയും ചിരിക്കുമ്പോൾ വിടർന്നു വരുന്ന കണ്ണുകളും...

എപ്പോഴോ മറക്കാൻ ശ്രമിച്ചൊരു പ്രണയം അവൾക്കുള്ളിൽ വീണ്ടും മുള പൊട്ടി തുടങ്ങിയിരുന്നു.....

പെട്ടന്നായിരുന്നു കോഫിയുമായി ഇന്ദു വന്നത്...

"അശ്വിൻ കോഫി...."

അവൻ അതെടുത്തു....

"ഇനി പറ...എന്തിനാ വന്നത്...??"

"ഞാൻ പറഞല്ലോ തന്നെയൊന്ന് കാണണം തനിക്ക് ഒരു സാധനം തരണം...."

"അന്ന് തന്ന അടിയുടെ ബാക്കിയാണോ...??"

ഗൗരവം ഒട്ടും കൈവിടാതെയവൾ ചോദിച്ചു.......

"എടോ താനിപ്പോഴും അതൊന്നും മറന്നിട്ടില്ലേ.....??

ആക്ച്ചൊലി ഞാനന്ന് തന്നെ തല്ലിയത് എന്തിനാണെന്ന് തനിക്കും മനസ്സിലായത് അല്ലേ...

താൻ ശ്രാവന്തിയെ തല്ലി അതിനു പകരം ഞാൻ തന്നെ തല്ലി...."

"എന്നാൽ ഞാൻ ശ്രാവന്തിയെ എന്തിന് തല്ലി എന്ന് നിങ്ങൾക്ക് ചോദിച്ചോ....??"

"ഞാൻ ചോദിക്കും മുൻപേ അവൾ പറഞല്ലോ...ഞങ്ങൾ തമ്മിലുള്ള പ്രണയം അറിഞ ദേഷ്യത്തിന് താൻ തല്ലിയത് ആണെന്ന്...."

"അശ്വിൻ താനൊരു പൊട്ടൻ ആണോ.....

ഏതൊരു കാര്യത്തിലും വാദി ഭാഗം മാത്രമല്ലല്ലോ പ്രതിഭാഗം കൂടി കേൾക്കില്ലേ.....?

താൻ അന്ന് എന്നേ കേൾക്കാൻ ഒന്ന് തയ്യാറായിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ കട്ട തേപ്പൊക്കെ കിട്ടി എന്റെ മുൻപിൽ വന്ന് നിൽക്കേണ്ടി വരില്ലായിരുന്നല്ലോ.....???"

അത് പറഞ്ഞു കൊണ്ട് പൗമി അവനെ നോക്കി വാ പൊത്തി ചിരിച്ചു.....

"ആഹാ താനിതൊക്കെ എപ്പോൾ അറിഞ്ഞു.....??"

"ആ...അതൊക്കെ അറിഞ്ഞു...."

അവൾക്ക് അപ്പോഴും ചിരിയടക്കാൻ സാധിച്ചിരുന്നില്ല....

"ആആആ....അതൊക്കെ പോട്ടെ......
അന്ന് അമേരിക്ക കാരനെ കണ്ടപ്പോൾ അവൾ എന്നെ നൈസായിട്ടങ്ങ് ഒഴിവാക്കി....അതിനു ശേഷമാണ് ഞാൻ അറിഞത് തന്റെ ബ്രദർ പ്രവീണും അവളെ  സ്നേഹിച്ചിരുന്നെന്ന്...."

"...അതെങ്ങനെ അറിഞ്ഞു....?????"

അവളുടെ ചോദ്യങ്ങൾക്ക് ആകാംഷയേറി കൊണ്ടേയിരുന്നു...

"തന്റെ ചേട്ടൻ വന്നിട്ടുണ്ടായിരുന്നു അവളുടെ വിവാഹത്തിന്..."

"പ്രവിയോ....."

അവളുടെ വാക്കുകളിൽ അത്ഭുതം നിറഞ്ഞു തുളുമ്പി....

"എടാ കള്ളാ....ഇന്നിങ്ങ് വാ ശരിയാക്കി തരാം...."

അവൾ മനസ്സിൽ പറഞ്ഞു....

പെട്ടെന്ന് അശ്വിൻ പോക്കറ്റിൽ നിന്ന് എന്തോ ഒന്നെടുത്ത് അവളുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു...

"ഇത് എന്താ...??"

"തുറന്നു നോക്കൂ..."

അവൾ ധൃതിയിൽ അത് തുറന്നു....

"എന്റെ മാല...."

അവളുടെ കഴുത്തിൽ നേരത്തെ കിടന്നിരുന്ന വൈറ്റ് ഗോൾഡ് മുത്തുകൾ പതിപിച്ച മാലയായിരുന്നു അതിൽ...

"ഇത് അശ്വിന് എങ്ങനെ കിട്ടി...???ഇത് എനിക്ക് നഷ്ടപ്പെട്ടു പോയി എന്നോർത്ത് ഇരിക്കുകയായിരുന്നു ഞാൻ.....

ഇത് എങ്ങനെ അശ്വിന്റെ കൈയ്യിൽ എത്തി...??"

"അന്ന് തനിക്ക് അപകടം പറ്റിയ സമയത്ത് തന്നെ എടുത്തോണ്ട് ഓടിയപ്പോൾ എന്റെ ഷർട്ടിൽ കുരുങ്ങിയതാ...
കൊണ്ടുവന്ന് തരാൻ ഇപ്പോഴാ സമയം കിട്ടിയത്...."

"മ്ം...."

"പിന്നെ തന്നോട് ഒരു ബിഗ് സോറി..."

"എന്തിന്..??"

"ആദ്യമായിട്ടാ ഒരു പെണ്ണിനെ കൈ വയ്ക്കേണ്ടി വന്നത്....
അന്ന് വല്ല്യ വിഷമം ഒന്നും തോന്നിയില്ല...യഥാർത്ഥ സത്യങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്തോ..എവിടെയോ...."

എങ്ങനെ പറഞ്ഞു അവസാനിപ്പിക്കണമെന്ന് അറിയാതെ അവൻ നിന്നപ്പോൾ ഒന്നമർത്തി മൂളി കൊണ്ടവൾ ആ സംസാരം അവസാനിപ്പിച്ചു....

"അപ്പോൾ ശരി...ഇറങ്ങിയേക്കുവാ...."

അവൻ കോഫി കുടിച്ചു കൊണ്ടിരുന്ന കപ്പ് ടേബിളിനു മുകളിലേക്ക് വച്ചു....

ഇറങാൻ നേരം വാതിലിനടുത്തേക്ക് അവനൊപ്പം അവളും ചെന്നു....

"ആ പിന്നൊരു കാര്യം...എന്തിനായിരുന്നു അശ്വിൻ അന്ന് ഞങ്ങളുടെ കോളേജിൽ വന്നത്...??"

"ഓ അതോ.. .എന്റെ സിസ്റ്റർ ആർച്ച അവിടെയാ പഠിക്കുന്നത് അവളെ ഒന്ന് കാണാൻ വന്നതാ..."

അവൻ പോകാനായി അവൻ വന്ന ബുള്ളറ്റിലേക്ക് കയറി...ഹെൽമറ്റ് എടുത്തു കൈയ്യിൽ വച്ചു കൊണ്ട് അവളോടായ് പറഞ്ഞു

"അതേയ്.... എന്റെ ജോലിയെ താൻ ബഹുമാനിക്കണ്ടാ...പക്ഷേ എന്റെ പ്രായത്തെ എങ്കിലും ഒന്ന് ബഹുമാനിച്ചു കൂടേ...."

ചമ്മിയ ഭാവത്തിൽ അവൾ നാക്ക് കടിച്ചു...

"അത്...അത് പിന്നെ സോറി അശ്വിൻ ചേട്ടാ..."

അത് പറഞ്ഞു അവൾ അവനെ നോക്കി പുഞ്ചിരിച്ചു

"പക്ഷേ എനിക്ക് ഇപ്പോഴും അച്ചുവേട്ടാന്ന് വിളിക്കാനാട്ടോ കൂടുതൽ ഇഷ്ടം...."

അതും പറഞ്ഞു അവനെ നോക്കി ഒറ്റകണ്ണ് ഇറുക്കി കാണിച്ചിട്ട് അവൾ ഓടി അകത്തേക്ക് കയറി...
വാതിലിനു മറവിൽ നിന്നു അവനെ നോക്കി....
ഒരു ചെറു പുഞ്ചിരിയോടെ അവനപ്പോഴേക്കും വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു.....

അവൾ വേഗന്ന് ഓടി ബാൽക്കണിയിൽ ചെന്നു അവനെ നോക്കി...

അപ്പോഴേകും അവന്റെ ബുള്ളറ്റ് ദൂരങ്ങൾ താണ്ടിയിരുന്നു....

പതിയെ ബാൽക്കണിയിലെ ചൂരൽ ഊഞാലിലേക്ക് ചാഞ് ഇരുന്നു....

അവളുടെ മനസ്സ് അശ്വിനെ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി....അവൻ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ വിലപ്പെട്ടതെന്തോ ഒന്ന് നഷ്ടമായൊരു പ്രതീതി....

അവനും തന്നെ വിട്ട് പോകാൻ ചെറിയൊരു മടിയുണ്ടായിരുന്നീല്ലേ...??

അവൾ മനസ്സു കൊണ്ടോർത്തു....

അവൻ വന്നപ്പോൾ തൊട്ടു പോയപ്പോൾ വരെയുള്ള കാര്യങ്ങൾ ഓരോന്ന് ഓർത്തു ഓർത്തു അവൾ ആ ഊഞാലിൽ ഇരുന്നു.... എപ്പോഴോ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി.....

വൈകിട്ട് പ്രവി വന്നു വിളിക്കുമ്പോഴായിരുന്നു അവൾ ഉറക്കം ഉണർന്നത്....

"എന്ത് ഉറക്കവാ മേഡം ഇത്....എത്ര നേരമായി ഞാൻ വിളിക്കുന്നു എന്നറിയുമോ....."

"ഞാൻ അറിയാണ്ട് ഉറങ്ങി പോയി പ്രവീ....പാച്ചു എവിടെ....??"

"റൂമിൽ കാണും...."

അവൾ പതിയെ എണീറ്റ് പാച്ചുവിനടുത്തേക്ക് നടന്നു.....

ഒരു പ്ലേറ്റിൽ ആപ്പീളും ഓറഞ്ചും മുന്തിരിയും ഒക്കെയെടുത്ത് മടിയിൽ വെച്ച് കഴിച്ചോണ്ട് ഫോണിൽ പണിയുവായിരുന്നു അവൻ....

"എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ്...."

"ആ കുഴപ്പമില്ലായിരുന്നു...."

" ഈ ഫോണിൽ ഇതിനും മാത്രം നോക്കാൻ എന്താ ഉള്ളത്.....??"

അതും പറഞ്ഞു അവൾ അവന്റെ ഫോൺ വാങ്ങി....
ചുമ്മാ സ്ക്രോൾ ചെയ്തു നോക്കികൊണ്ട് അവന്റെ തോളിൽ ചാരി ബെഡിന്റെ മറ്റേ അറ്റത്തേക്ക് ഇരുന്നു.......

അപ്പോഴാണ് പ്രവി അങ്ങോട്ട് വന്നത്....

"പ്രവി അ.."

പാച്ചു അത് പറഞപ്പോൾ പ്രവി വാ തുറന്നു...മുന്തിരി ഒരെണ്ണം പാച്ചു പ്രവിയുടെ വായിലേക്ക് എറിഞ്ഞു കൊടുത്തു...

"പ്രവി ഒന്ന് അവിടെ ഇരുന്നേ...."

പൗമി ആയിരുന്നു അത് പറഞത്....

"വല്ല്യ വളച്ചു കെട്ടില്ലാതെ കാര്യം പറയാം.....ചോദിക്കുന്നതിന് മണി മണി പോലെ ഉത്തരം തന്നേക്കണം...."

"എന്നാടി കാര്യം....??"

"കൃത്യമായി പറയുവാണെങ്കിൽ മൂന്നു മാസം മുൻപുള്ള ഒരു ഞായറാഴ്ച എവിടെയായിരുന്നു നീ...??"

"മൂന്നു മാസം മുൻപ് ഒരു പാട് ഞായറാഴ്ചകൾ ഉണ്ടായിരുന്നല്ലോ....
അതിൽ ഏത് ഞായറാഴ്ചയാണ് കവി ഉദ്ദേശിക്കുന്നത്...??"

"ഒക്ടോബർ12ഞായറാഴ്ച...."

പ്രവീൺ ഇടിവെട്ടേറ്റതു പോലെ ഇരിക്കുവാണ്...
പൗമിക്ക് നല്ല ചിരി വരുന്നുണ്ടെങ്കിലും അവൾ അത് കൺട്രോൾ ചെയ്തു....

"വേണേൽ ഒരു ക്ലൂ തരാം.... ശ്രാവന്തി..."

"ശ്രാവന്തിയോ....അതെന്താ സംഭവം..??"

പാച്ചു പ്രവിയെയും പൗമിയെയും മാറി മാറി നോക്കി ചോദിച്ചു...

"അത് ഉണ്ടല്ലോ പാച്ചൂ..."

പൗമി അത് പറയാൻ തുടങ്ങിയതും പ്രവി അവളുടെ വാ പൊത്തി

"അത് പിന്നെ....."

പൗമിയുടെ വായിൽ നിന്നുള്ള പിടുത്തം വിട്ട് പ്രവി പതിയെ പറഞ്ഞു തുടങ്ങി...

പറഞ്ഞു തീർന്നതും പാച്ചുവും പൗമിയും കൂടെ വാ പൊത്തി ചിരിച്ചു....

"എന്നാലും എന്റെ  പ്രവി ഇത്രെയൊക്കെ ആയിട്ടും നീ ഞങ്ങളോട് പറഞില്ലല്ലോ...."

"അത് പിന്നെ...."

"ആ...പോട്ടെ...."

"പൗമീ നീ ഇതൊക്കെ എങ്ങനെയാ അറിഞത്....??"

"അതോ....ഞാനോ....ഞാൻ.. ഞാൻ എന്റെ ഫ്രണ്ട് പറഞിട്ട്....."

"ഏത് ഫ്രണ്ട്....??"

"നിങ്ങൾക്ക് അറിഞൂടാ....ഈ ഫ്രണ്ടിനെ എനിക്ക് മാത്രേ അറിയു...."

"അതേതാ....ഞങ്ങൾ  അറിയാത്ത നിന്റെ ഫ്രണ്ട്....???"

പൗമി നിന്ന് വിയർക്കുകയായിരുന്നു....

"പ്രവി അയാൾ ഇന്ന് ഇവിടെ വന്നിരുന്നു.....!...."

പൗമി നടന്ന കാര്യങ്ങളൊക്കെയും വള്ളി പുള്ളി തെറ്റാതെ അവരോട് പറഞ്ഞു....

അപ്പോഴായിരുന്നു അവരും അറിഞത് അവർക്ക് അറിയാവുന്ന അശ്വിനും പൗമി സ്നേഹിച്ച അശ്വിനും ഒന്നായിരുന്നു എന്ന്....

എല്ലാം പറഞ്ഞു തീർന്നതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...

"എന്നിട്ട്..."

പാച്ചു വീണ്ടും അവളെ കിള്ളി കിള്ളി ഒരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു....

"എന്നിട്ട് നീ എന്തു പറഞ്ഞു....??"

"അറിയില്ല പ്രവി....എനിക്ക് അയാളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്....പക്ഷേ ഇനി ഒരിക്കൽ കൂടി അയാൾക്ക് മുൻപിൽ ചെന്ന് നിന്ന് പ്രണയം പറയുവാനുള്ള ധൈര്യം എനിക്ക് ഇല്ല.....
വീണ്ടും ഒരു നോ കൂടി കേട്ടാൽ......"

പൗമിയിലെ ഭാവ വ്യത്യാസങ്ങൾ പ്രവി കണ്ണു കൊണ്ട് പാച്ചൂന് കാണിച്ചു കൊടുത്തു...

ആദ്യമായിട്ടാണ് അവർ അവളെ അങ്ങനെ കാണുന്നത്......കുട്ടിത്തം വിട്ടു മാറാത്ത അവളുടെ മുഖത്ത് അവർ ഇന്നുവരെ കാണാത്ത ഓരോ പുതിയ ഭാവങ്ങളും പൊട്ടി വിരിഞ്ഞു കൊണ്ടേയിരുന്നു...

"അയാളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ......"

"അറിയില്ല പ്രവി എനിക്ക് അയാളെ വേണം...."

അതും പറഞ്ഞു അവൾ മുഖം കുനിച്ചു നിന്നു....

പ്രവി അവളുടെ മുഖം ചൂണ്ടുവിരലാൽ ഉയർത്തി...

"ദേ നോക്ക്....നിന്റെ ഏതേലും ഇഷ്ടത്തിന് ഞങ്ങൾ എതിര് നിന്നിട്ടുണ്ടോ.....
സെറ്റാക്കി തരാം....

ഇപ്പോൾ ഒന്ന് ചിരിച്ചേ....."

അപ്പോഴേക്കും അവളൊന്ന് ചിരിച്ചു.....

××××××××

അങ്ങനെ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നാളെ മുതൽ പൗമി വീണ്ടും കോളേജിൽ പോയി തുടങ്ങുകയാണ്.....

പാർക്കിംഗ് ഏരിയായിൽ കൊണ്ട് വണ്ടിയും വെച്ചിട്ട് പാച്ചുവിനോട് വാ തോരാതെ സംസാരിച്ചു കൊണ്ട് ഇടനാഴിയിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴായിരുന്നു  എതിരെ നടന്നു വരുന്ന ആൽവിനെയും ഗ്യാങ്ങിനെയും പാച്ചു അവൾക്ക്  കാണിച്ചു കൊടുത്തത്...

മുന്നോട്ടു വെച്ച കാൽ മുൻപോട്ടു തന്നെ അത് പറഞ്ഞു പാച്ചുവും പൗമിയും മുന്നോട്ടു നടന്നു...

(തുടരും)

അടുത്ത ഭാഗം നാളെ ഓർ മറ്റനാൾപാർക്കിംഗ് ഏരിയായിൽ കൊണ്ട് വണ്ടിയും വെച്ചിട്ട് പാച്ചുവിനോട് വാ തോരാതെ സംസാരിച്ചു കൊണ്ട് ഇടനാഴിയിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴായിരുന്നു  എതിരെ നടന്നു വരുന്ന ആൽവിനെയും ഗ്യാങ്ങിനെയും പാച്ചുവാണ് അവൾക്ക്  കാണിച്ചു കൊടുത്തത്...

മുന്നോട്ടു വെച്ച കാൽ മുൻപോട്ടു തന്നെ അത് പറഞ്ഞു പാച്ചുവും പൗമിയും മുന്നോട്ടു നടന്നു.....

ആൽവിനും ഗ്യാങ്ങും നടന്നു അവർക്ക് അടുത്ത് എത്തി....

കോളേജിലുള്ള സകലരും ഒരു അടി പ്രതീക്ഷിച്ചെന്നത് പോലെ വരാന്തയിൽ ഇറങ്ങി നിന്നു....

പൗമിയുടെയും ആൽവിന്റെയും കണ്ണുകളിൽ പ്രതികാരത്തിന്റെ കനലെരിഞു....

"ആഹാ...ഇതെപ്പോ ഇറങ്ങി ഹോസ്പിറ്റലിൽ നിന്ന്....??
ഞാനോർത്തു...."

അവൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ വിരൽ ഞൊടിച്ചു കൊണ്ടവൾ അവനു നേരെ വിരൽ ചൂണ്ടി....

"ഇരുട്ടിന്റെ മറവിൽ മൂന്നാലു ഗുണ്ടകളുടെ ബലത്തിൽ തട്ടി കൊണ്ട് പോയി ആളാകാതെ, ധൈര്യമുണ്ടേൽ ഒറ്റയ്ക്ക് വാടാ......

ഒരു പെണ്ണിനെ നാലഞ്ച് അവൻമാര് ചേർന്ന് തട്ടി കൊണ്ട് വന്ന് മുൻപിൽ നിർത്തുമ്പോൾ തലയ്ക്കടിച്ചു വീഴ്ത്തുന്നതിൽ എന്ത് ആണത്തമാണ് ഉള്ളത്....
ഇതൊരുമാതിരി...."

അവൾ പറഞ്ഞു തീരും മുൻപേ അവൻ ടീ എന്നും പറഞ്ഞു കൊണ്ട് അവൾക്കടുത്തേക്ക് വിരൽ ചൂണ്ടി വന്നു....

"കൂൾ ആൽവിൻ കൂൾ......

ആണാണെങ്കിൽ വാടാ എന്റെ മുൻപിലേക്ക് ഒറ്റയ്ക്ക്...

ദാ നിൽക്കുന്ന എല്ലാവരുടെയും മുൻപിൽ വെച്ച് ഞാൻ നിന്നെ വെല്ലുവിളിക്കുന്നു....

ധൈര്യമുണ്ടെങ്കിൽ വാ...ഒറ്റയ്ക്ക്...

ഇനിയങ്ങോട്ട് ഒറ്റയ്ക്ക് മതി...."

അതും പറഞ്ഞു പൗമി തിരിഞ്ഞു നടന്നു...അവനും...

അവൾ അവനടുത്തേക്ക് തിരിഞ്ഞു വീണ്ടും വിരൽ ഞൊടിച്ചു...

അവൻ തിരിഞ്ഞു നോക്കി...

"ഐ ആമ് വെയിറ്റിങ് ഫോർ യു.."

അതും പറഞ്ഞു പൗമി സ്ളോ മോഷനിൽ ക്ലാസ്സിലേക്ക് നടന്നു.....

അവിടെ കൂടി നിന്ന പിള്ളേരുടെ മുഴുവനും നോട്ടം പൗമിയിലേക്കായിരുന്നു....

"ടീ എന്താ നിന്റെ ഉദ്ദേശ്ശം...??"

പാച്ചു ആയിരുന്നു അത് ചോദിച്ചത്...

"എന്താ....??"

"ഒരു നൂറു വട്ടം നിന്നെ നിർബന്ധിച്ചതല്ലേ അവനെതിരെ ഒരു കേസ് കൊടുക്കാൻ അന്ന് ഒരു കേസ് കൊടുത്തിരുന്നെങ്കിൽ ഇന്നവൻ ഇങ്ങനെ നിന്റെ മുൻപിൽ വന്ന് ഞെളിഞ്ഞു നിന്ന് സംസാരിക്കില്ലായിരുന്നു...."

"പിന്നെ ഇവനെ പോലൊരു പീറ എന്നെ തല്ലിയെന്നും പറഞ്ഞു കേസ് കൊടുത്താൽ അതിന്റെ നാണക്കേട് എനിക്കാ....."

"എന്റെ പൗമി നിന്നെ കൊണ്ട് തോറ്റു.....നീ ഇങ്ങനെ എന്നെ കൂടെ കൊണ്ട് നടന്ന് വല്ലവരുടേയും കൈയ്യിൽ നിന്ന് തല്ല് വാങ്ങി തരുവോ....??"

പാച്ചു ചോദ്യ ഭാവത്തിൽ പൗമിയെ നോക്കി...

"ആഹ് നിനക്ക് അത്രയ്ക്ക് പേടിയാണെങ്കിൽ എന്റെ കൂടെ നടക്കണം എന്നില്ല....."

അതും പറഞ്ഞു അവൾ ദേഷ്യത്തിൽ ക്ലാസ്സിലേക്ക് കയറി...

"ടീ.."
എന്നും പറഞ്ഞു പാച്ചു പിന്നാലെ ചെന്നെങ്കിലും അവൾ തിരിഞു പോലും നോക്കിയില്ല......

അന്നത്തെ ദിവസം അവൾ അവനോടു മിണ്ടാനെ പോയില്ല....

വൈകിട്ട് ക്ലാസ്സ് കഴിയുന്നേന് ഒരു മണിക്കൂർ മുൻപ് അവൾ വീട്ടിലേക്ക് തിരിച്ചു......

പാച്ചൂനോട് പിണങ്ങിയത് കൊണ്ട് ക്ലാസിൽ ഇരിക്കാൻ അവൾക്ക് തോന്നിയില്ല അതു തന്നെയായിരുന്നു നേരത്തെ പോകാനുള്ള കാരണവും....

പാതി വഴി എത്തിയപ്പോൾ പോലീസ് ജീപ്പ്...
അവൾ വണ്ടി പതിയെ സ്ളോ ചെയ്തു......
അവിടെ എവിടെയെങ്കിലും അശ്വിൻ ഉണ്ടോയെന്ന് ഒന്ന് നോക്കി....
കാണാതയപ്പോൾ വണ്ടി പതിയെ മുൻപോട്ടു എടുത്തു....

പെട്ടന്നായിരുന്നു പിന്നിൽ നിന്നൊരു വിളി വന്നത്..

"പൗമി..."

തിരിഞ്ഞു നോക്കാതെ തന്നെ ശബ്ദത്തിലൂടെ അവൾക്ക് ആളെ മനസ്സിലായി.....
അവൾ പതിയെ ഹെൽമറ്റ് ഊരി തലയൊക്കെ ഒന്ന് കുടഞ്ഞു തിരിഞു നോക്കി....... അവളറിയാതെ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു..... ആ ചിരിയിൽ അവളുടെ നീളൻ കണ്ണുകൾ കൂമ്പിയടഞു....

"എന്താ വന്ന് എത്തി നോക്കിയിട്ട് പോകുന്നത്....??''

"അല്ലാ...ഞാൻ...അച്ഛൻ..ആണോന്ന്..."

"ഓഹോ ഡി ജി പി അദ്ദേഹം ഇപ്പോൾ ജീപ്പിലാണോ യാത്ര ചെയ്യുന്നത്....??"

"അതല്ലാ......അത്.. പിന്നെ..."

"മ്ം..മ്ം...വണ്ടി വിട്ടോ....."

കണ്ണുകൾ കൂട്ടി ഇറുക്കി അടച്ച് നാവൊന്ന് കടിച്ച് ചമ്മല് മറയ്ക്കാൻ വേണ്ടി അവൾ വേഗം ഹെൽമറ്റ് എടുത്തു തലയിൽ വെച്ചു....

വണ്ടി മുൻപോട്ടു എടുക്കുമ്പോഴും അവൾ മിററിലൂടെ കാണുന്നുണ്ടായിരുന്നു അവളെ നോക്കി നിൽക്കുന്ന അശ്വിനെ......

അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു വോ.....കൺകോണിൽ എവിടെയോ ഒരു പ്രണയം ഒളിഞിരിപ്പുണ്ടോ.....

മിററിൽ തെളിഞ അവന്റെ മുഖത്തേക്ക് അവൾ ഒന്നു കൂടി നോക്കി..... ശേഷം ഉത്തരം കിട്ടാത്ത ആ ചോദ്യവുമായി വീട്ടിലേക്ക് വണ്ടി തിരിച്ചു....

പാന്റിന്റെ പോക്കറ്റിൽ കിടന്നു ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. 

റിംഗ് ടോൺ കേട്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി അത് പാച്ചു ആണെന്ന്....കാരണം പാച്ചൂനും പ്രവിക്കും മാത്രമേ അവൾ പ്രത്യേകം റിംഗ് ടോൺ സെറ്റ് ചെയ്തിട്ടുള്ളു....

"എന്നോട് വഴക്ക് ഉണ്ടാക്കി പോയതല്ലേ....കോളെടുക്കാൻ എനിക്ക് മനസ്സില്ല...."

അവൾ മനസ്സിൽ പറഞ്ഞു....

മുൻപോട്ടു നടന്നപ്പോഴായിരുന്നു ഫുഡ്പാത്തിലൂടെ കറുത്ത കമ്പിളി പുതച്ച് നടന്നു പോകുന്ന ആ മനുഷ്യനെ അവൾ കണ്ടത്...

ഇന്ന് എന്തായാലും അയാൾ എവിടേക്ക് ആ പോകുന്നതെന്ന് അറിഞേ പറ്റു....

കഴിഞ്ഞ തവണ ഇയാളെ അന്വേഷിച്ചു പോകാൻ തുടങ്ങിയപ്പോഴായിരുന്നു അവൾക്ക് അപകടം പറ്റിയത്....
അവൾ മനസ്സു കൊണ്ട് അതൊക്കെ ഒന്നോർത്തു.....

അപ്പോഴേക്കും അയാൾ നടന്നു നടന്നു അവിടെ അടുത്ത് ഉള്ള ഒരു ചേരിക്കടുത്ത് എത്തിയിരുന്നു....

പോകണോ വേണ്ടയോ......മനസ്സിൽ ഒരു മൂന്നാലു തവണ തിരിച്ചും മറിച്ചും അത് ആലോചിച്ചു നോക്കി....

ഇനി ചിലപ്പോൾ ഇങ്ങനെയൊരു അവസരം കിട്ടിയെന്ന് വരില്ല....

രണ്ടും കൽപിച്ചു അവൾ പോകാൻ തന്നെ തീരുമാനിച്ചു...

ഇടുങ്ങിയ വഴിയാണ് ഇനിയങ്ങോട്ട് ബൈക്ക് പോകില്ല....

അവൾ ബൈക്ക് ഒരു സൈഡിലേക്ക് ഒതുക്കി വെച്ചിട്ട് അയാൾക്ക് പിന്നാലെ നടന്നു ....

പിന്നിൽ നിന്ന് അയാളെ ശു ശു ന്ന് വിളിക്കുന്നുണ്ടെങ്കിലും അയാൾ തിരിഞ്ഞു നോക്കിയതേ ഇല്ല...പകരം നടത്തത്തിന്റെ വേഗത കൂട്ടി...

ഒന്നും ചിന്തിക്കാതെ അയാൾക്കു പിന്നാലെ അവളും വെച്ചു പിടിച്ചു....

കളിമണ്ണു കൊണ്ടും ഓല കൊണ്ടും ഉണ്ടാക്കിയ വീടുകൾ...
അവൾക്ക് അതൊരു അത്ഭുതമായിരുന്നു

"ഇപ്പോഴും ഇങ്ങനെയൊക്കെയുള്ള വീടുകൾ ഉണ്ടോ...."
അവൾ മനസ്സു  കൊണ്ടോർത്തു....

ഇച്ചിരിയില്ലാത്ത സ്ഥലത്ത് കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ബോളുകൾ എറിഞ്ഞു കളിക്കുന്നു. ....
പൊതു പൈപ്പിനു ചുവട്ടിൽ പ്ലാസ്റ്റിക്ക് കുടങ്ങളുമായി വെള്ളത്തിനു നിൽക്കുന്ന സ്ത്രീകൾ.....

പൗമിയെ സംബന്ധിച്ചടുത്തോളം അതൊരു പുതുമയുള്ള കാഴ്ചയായിരുന്നു....
പലരും അവളെ അത്ഭുതത്തോടെ നോക്കി ....അവരുടെ ആ നോട്ടങ്ങളിൽ അവൾക്കൊരു തരം ഭയം അനുഭവപ്പെട്ടു....

വീണ്ടും മുൻപോട്ടു നടന്നു.... അൽപം കഴിഞപ്പോൾ അയാളൊരു ആളൊഴിഞ്ഞ വീടിനുള്ളിലേക്ക് കയറി പോയി....
വീടെന്ന് തീർത്തു പറയാൻ സാധിക്കില്ല ഓലമേഞ്ഞ ഒരു കുടിൽ....
അതിന്റെ ഇറയത്തായ് മൺകുടങ്ങളും കലങ്ങളും ചട്ടികളും കമഴ്ത്തി വെച്ചിരിക്കുന്നു....

പതിവില്ലാതെ ഇത്രയും നടന്നതിന്റെ ക്ഷീണം... അവൾ ഇടം കൈ നടുവിനും വലം കൈ നെഞ്ചിലും വെച്ചു കൊണ്ട് ദീർഘമായൊന്ന് ശ്വസിച്ചു.....

''ഇവിടെ ആരും ഇല്ലേ...."

അകത്തേക്ക് നോക്കി അവൾ ഉറക്കെ വിളിച്ചു ചോദിച്ചു....

"കയറി വന്നോളു...."

അകത്ത് നിന്നും ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളു...
അവൾക്ക് ഒരുൾ ഭയം തോന്നിയത് കൊണ്ട് കയറാനായൊന്ന് മടിച്ചു....

"പേടിച്ചു പിന്നോട്ട് നിൽക്കണ്ട...കയറി വന്നോളു നീ ഇവിടെ സുരക്ഷിതയാണ്...."

അവൾ പതിയെ അകത്തേക്ക് കയറി.....
ചാണകം മെഴുകിയ തറ.....ദൈവങ്ങളുടെ ഫോട്ടോയ്ക്ക് മുൻപിൽ തിരികൾ തെളിച്ചിട്ടുണ്ട്...പക്ഷേ ആരെയും അവിടെ കണ്ടില്ല.....

തന്നെ ഇവിടേക്ക് കയറ്റിയ ശബ്ദത്തിനുടമയെ തിരയുകയായിരുന്നു പൗമിയുടെ കണ്ണുകൾ....

നിലവിളക്കിന്റെ തെളിച്ചം മാത്രമുള്ള ആ ഒറ്റ മുറിയിൽ അവൾ ചുറ്റും കണ്ണോടിച്ചു....

പെട്ടന്നാണ് അയാൾ കർട്ടനു മറവിൽ നിന്ന് അവൾക്ക് മുൻപിലേക്ക് വന്ന് നിന്നത്....

അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു പൗമിയപ്പോൾ.....

"ആരാ നിങ്ങള്...."

"ഞാൻ പ്രതീക്ഷിച്ചിരുന്നു ഇങ്ങോട്ടേക്കുള്ള ഈ വരവ്....
എനിക്ക് പിന്നാലെ ഉണ്ടായിരുന്നു അല്ലേ...."

"അതെ....ആരാണ് നിങ്ങൾ...??എപ്പോഴും എനിക്ക് പിന്നാലെ വന്ന് ഓരോ ഉപദേശങ്ങള് തന്ന് നിങ്ങളെപ്പോഴും ഇരുട്ടിലേക്ക് പോയി മറയാറില്ലേ....

എനിക്ക് അറിയണം എന്തിനാണ് എന്റെ പിന്നാലെ വന്ന് അപകടങ്ങളിൽ നിന്നൊക്കെ എന്നെ രക്ഷിക്കുന്നതെന്ന്...."

"രക്ഷിക്കാനും ശിക്ഷിക്കാനുംഒന്നും ഞാനാരും അല്ല കുട്ടീ.....അതൊക്കെ ഈശ്വരനാണ്..."

"എന്ത്...??"

അവളുടെ ചോദ്യങ്ങൾക്ക് ഒന്നും അയാൾ വ്യക്തമായി ഉത്തരങ്ങൾ പറയുന്നതേ ഉണ്ടായിരുന്നില്ല....
ചോദ്യങ്ങളൊക്കെയും ചോദ്യമായ് തന്നെ അവശേഷിച്ചു.....

"സൂക്ഷിക്കണം.....നിനക്കു മുൻപിൽ ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്നുണ്ട്...... എപ്പോഴും രക്ഷിക്കാൻ എനിക്ക് ആയെന്നു വരില്ല....എനിക്ക് പോകുവാനുള്ള സമയം അടുത്തു വരുന്നു...."

"എന്തൊക്കെയാ നിങ്ങളീ പറഞ്ഞു വരുന്നത്...."

അവിടെ കത്തിച്ചു വച്ചിരുന്ന നിലവിളിക്കിനു മുൻപിൽ നിന്ന് അയാൾ ഒരു പൊതി എടുത്തു കൊണ്ട് അവൾക്ക് കൊടുത്തു....

"ഇത് ധരിക്കണം.... കറുത്ത ചരട് ഉണ്ട് ഇതിൽ... അത് കഴുത്തിലോ കാലിലോ കൈയ്യിലോ അണിയുക.....ഈ ചന്ദനം എപ്പോഴും നിനക്കൊപ്പം കൊണ്ടു നടക്കുക.....

ഒരു പരിധി വരെയൊക്കെ നിന്നെ അപകടങ്ങളിൽ നിന്നു രക്ഷിക്കാൻ ഇതിനെ കൊണ്ടാകും...."

"ഇതൊക്കെ എങ്ങനെ നിങ്ങള്....."

"പൗർണമി പുണർതം നക്ഷത്രം....ഡിജിപി അനന്തപത്മനാഭൻന്റെ  മകൾ....
എതിരെ വരുന്ന ശത്രുവിനു മുൻപിൽ പതറാതെ നിൽക്കുന്നവൾ....അച്ഛൻ കുടുബത്തിലെ ഒരേ ഒരു പെൺതരി....

ശരിയല്ലേ....."

അതേ എന്ന അർത്ഥത്തിൽ അവൾ തല കുലുക്കി....

"സൂര്യാസ്തമയം ആയി വരുന്നു.....വേഗം പൊയ്ക്കൊള്ളു....ഈ പ്രസാദവും ആയി..ഇനിയൊരു വീട്ടിലും കയറരുത്....
വഴിയിൽ നിന്നേ കാത്തു ഒരുപാട് അപകടങ്ങൾ ഉണ്ട്.....
ഒരിടത്തും കാല് കുത്തരുത്...ഒന്നിലേക്കും ശ്രദ്ധ തിരിക്കരുത്.....പിൻ വിളികൾ ഒരു പാട് ഉണ്ടാകും തിരിഞ്ഞു നോക്കരുത്.....

ഈശ്വരനുണ്ടാകും എപ്പോഴും കൂട്ടിന്...."

അത്ര മാത്രം പറഞ്ഞു അയാൾ അകത്തേക്ക് നടന്നു....
ഇമകൾ പോലും ഒന്ന് ചലിപ്പിക്കാനാകാതെ അവൾ മുൻപോട്ടു നടന്നു.......
മുന്നോട്ടു നടക്കുമ്പോഴും അവളുടെ ചിന്തകൾ ആ ചാണകം മെഴുകിയ ഒറ്റ മുറി വീടിനെ കുറിച്ചായിരുന്നു.....

ഏത് ശക്തിയാണ് തന്നെ അവിടെ എത്തിച്ചത്........എന്നെ പതിയിരിക്കുന്ന അപകടങ്ങൾ എന്താണ്.....

ഉത്തരം കിട്ടാത്ത ഓരോ ചോദ്യങ്ങളും അവളുടെ മനസ്സിന്റെ ഇടനാഴിയിലൂടെ ഇഴഞ്ഞു നീങ്ങിക്കൊണ്ടേയിരുന്നു......

തിരിച്ചു ബൈക്കിലേക്ക് കയറുമ്പോൾ കൈകൾക്കൊപ്പം അവളുടെ കാലുകളും വിറച്ചിരുന്നു....

ഉള്ളം കൈയ്യിലിരുന്ന ചന്ദനത്തിന്റെ പൊതിയിലേക്ക് അവൾ ശക്തമായൊന്ന് വിരലുകൾ അമർത്തി....

നീട്ടി വളർത്തിയ നഖങ്ങൾ കൈണ്ട് പാതി പഴുത്ത ആ വാഴയിലക്കീറിൽ ഒരു വിടവുണ്ടായി .....അതിൽ നിന്നൊരു നുള്ള് ഭസ്മം അവളുടെ നഖത്തിനിടയിലേക്ക് അടർന്നു വീണു....

അത് ബാഗിലേക്ക് വെച്ച് വേഗംഅവൾ
 വണ്ടിയെടുത്തു....

സൂര്യൻ അസ്തമാക്കാറായിരിക്കുന്നു.....ഇന്ന് അമ്മയുടെ വായിൽ നിന്ന് വഴക്ക് ഉറപ്പാ....
അവൾ മനസ്സു കൊണ്ടോർത്തു.....

വണ്ടി മുൻപോട്ടു നീങ്ങി തുടങ്ങി......
വൈകുന്നേര സമയം ആയതിനാൽ പതിവിലും അധികം തിരക്കുണ്ടായിരുന്നു നിരത്തിൽ....

പെട്ടന്നായിരുന്നു നഗര മധ്യത്തിൽ ഒരാൾക്കൂട്ടം അവൾ കണ്ടത്....
ആരൊക്കെയോ അങ്ങോട്ട് ഓടിയടുക്കുന്നു...

"എന്താ ചേട്ടാ അവിടെ.....??"

ധൃതിയിൽ ഓടുന്ന ഒരാളോടായി വണ്ടി സ്ളോ ചെയ്തു കൊണ്ടവൾ ചോദിച്ചു....

"അവിടെ ബൈക്ക് ആക്സിഡന്റ്..... രണ്ട് പേരും തീർന്നെന്നാ കേട്ടത്...."

അങ്ങോട്ടേക്ക് പോകണമെന്ന് തോന്നിയെങ്കിലും ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ പോകരുത് എന്ന് പറയുന്നത് പോലെ....

അവൾ വേഗം വണ്ടിയെടുത്തു.....

വീടിന്റെ മുൻപിൽ എത്തി ഗേറ്റ് കടക്കുന്നതിനു മുൻപ് അവൾക്കൊരു കോള് വന്നു...

വണ്ടി സ്ളോ ചെയ്തു സെക്യൂരിറ്റിയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ടവൾ ഫോണെടുത്തു...

"ഹലോ പൗമീ....."

"ആരാ..??"

"നിന്റെ കാലൻ...."

"വാട്ട്...?"

"നീയെന്നെ മറന്നോ.....ഇനി പത്ത് ദിവസം കൂടിയേ നിനക്ക് മുൻപിൽ ഉള്ളു.....
ആസ്പത്രി വിട്ടതൊക്കെ ഞാൻ അറിഞ്ഞിരുന്നു...."

"നിങ്ങൾക്ക് എന്താ വേണ്ടത് പണമാണോ....എത്രയാ വേണ്ടത് ചോദിക്ക്....എന്തിനാ എന്നെ ഇങ്ങനെ ശല്ല്യം ചെയ്യുന്നത്...??"

അവളുടെ വാക്കുകളിൽ പഴയ ആ ഗാംഭീര്യം ഇല്ലായിരുന്നു.... എന്തൊക്കെയൊ പേടിയാൽ അവളുടെ ശബ്ദമൊന്ന് വിറങ്ങലിച്ചിരുന്നു....

"എന്താ പണം തന്ന് ഒഴിവാക്കാനാണോ....എവിടെ പോയി നിന്റെ തന്റേടം ....??"

"ഛീ നിർത്തെടാ...."

"ഹേയ് ഓവർ സ്മാർട്ട് ആകാതെ.....സെക്യൂരിറ്റിയുടെ കൈയ്യിൽ നിനക്കുള്ള ഇന്നത്തെ ഗിഫ്റ്റ് ഉണ്ട് വാങ്ങിച്ചോ....."

ചെവിയോരം ചേർത്ത് പിടിച്ച ഫോൺ ഊർന്ന് താഴേക്ക് ഇറങ്ങാതിരിക്കാനായി അവൾ അതിൽ ശക്തിയായി പിടിച്ചു...

"ഇതാ ഒരാൾ മോൾക്ക് തന്നതാ..."

എന്നു പറഞ്ഞു സെക്യൂരിറ്റി അവൾക്ക് നേരെ ആ ബോക്‌സ് നീട്ടി....

ഇടം കൈയ്യിൽ പിടിച്ച ഫോണിലേക്ക് ഒന്നൂടി വിരൽ അമർത്തി കൊണ്ടവൾ സെക്യൂരിറ്റിക്കു നേരെ വലം കൈ നീട്ടി...

അവളുടെ കൈക്കുള്ളിൽ ഇരുന്നു കൊണ്ട് അത് വിറച്ചു..

"എന്താണ് പൗമി കൈ വിറയ്ക്കുന്നുണ്ടോ....??"

പെട്ടന്നവൾ ചുറ്റിലും നോക്കി...

"താൻ ആരെയാ ഈ നോക്കുന്നത്...."

മറുഭാഗത്ത് നിന്നുള്ള  ആ ചോദ്യം ഒരു വെള്ളിടി വെട്ടും പോലെയാണ് അവളുടെ കാതിൽ വന്നു പതിച്ചത്...

അതിനർത്ഥം അയാൾ ഇവിടെ എവിടെയോ ഉണ്ട്....തന്നെ വ്യക്തമായി കാണുന്നുണ്ട് എന്നല്ലേ....
അവൾ മനസ്സാലെ പറഞ്ഞു...

മറുപുറത്ത് കോൾ കട്ടായത് പോലും അവൾ അറിഞില്ല.....

വണ്ടി കൊണ്ട് പോർച്ചിലേക്ക് വച്ച് ഗിഫ്റ്റ് ബോക്‌സ് ആരും കാണാതെ ബാഗിനുള്ളിൽ വെച്ച് അകത്തേക്ക് കയറുമ്പോഴേക്കും പാച്ചു ഹാളിലെ സോഫായിൽ ഇരുന്നു ടി വി കാണുന്നുണ്ടായിരുന്നു....

അവൾ അവന്റെ മുഖത്തേക്കൊന്ന് നോക്കി....

"ടാ പൗമി വന്നോ...."

മുകളിൽ നിന്ന് കേട്ട ശബ്ദം പ്രവിയുടേതായിരുന്നു....

"എവിടെ പോയതാ പൗമി.... ഇപ്പോ സമയം എത്രായീന്ന് അറിയുവോ നിനക്ക്....??"

അതും പറഞ്ഞു കൊണ്ടായിരുന്നു ലക്ഷ്മി അവിടേക്ക് വന്നത്....

അവൾ മൗനമായി അവരുടെ മുഖത്തേക്ക് നോക്കി...

"എന്താ പൗമി ഇത്ര താമസിച്ചത്...??"

ലക്ഷ്മി ചോദിച്ച ചോദ്യം പാച്ചു വീണ്ടും ആവർത്തിച്ചു.... മറുപടിയായി അവളൊന്നും മിണ്ടിയില്ല....

വെറുതെ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കുക മാത്രം ചെയ്തു കൊണ്ട് അവൾ മുകളിലുള്ള പടി കയറി....
കാലിടറി പോകാതിരിക്കാനായി അവൾ കൈവരിയിലേക്ക് വിരലുകൾ ചേർത്തു....
പതിയെ പിച വെച്ച് നടക്കും പോലെ മുകളിലേക്ക് നടന്നു....

മുകളിൽ പ്രവി നിൽപ്പുണ്ടായിരുന്നു..

"എന്താടാ ഇത്ര താമസിച്ചത്...??"

ഒന്നുമില്ലാ എന്ന അർത്ഥം ത്തിൽ കണ്ണുകൾ ഇറുക്കി അടച്ചു കാണിച്ചു കൊണ്ട് അവൾ അവളുടെ മുറിയിലേക്ക് നടന്നു....

മുറിയിൽ കയറി കതക് അടച്ച് ബാഗ് കട്ടിലിലേക്ക് എറിഞ്ഞു ആ കതകിൽ ചാരി നിലത്തേക്ക് ഇരുന്നു....
കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു...
എന്നിട്ട് ധൃതിയിൽ എന്തോ ഓർത്തിട്ടെന്നത് പോലെ എഴുനേറ്റു ചെന്ന് ആ ബാഗ് തുറന്നു.....

വലം കൈയ്യിൽ ആ മനുഷ്യൻ കൊടുത്ത പ്രസാദം....
ഇടം കൈയ്യിൽ സെക്യൂരിറ്റിയുടെ കൈയ്യിൽ ആരോ ഏൽപ്പിച്ച ഗിഫ്റ്റ്..

ഏത് ആദ്യം തുറക്കണം....

കുറേ നേരത്തെ ചിന്തകൾക്ക് ശേഷം പ്രസാദം തുറന്നു.....
അതിലെ കറുത്ത ചരട് എടുത്ത് ഒന്ന് പ്രാർത്ഥിച്ച ശേഷം കാലിൽ കെട്ടി.....

കൈകൾ വല്ലാതെ തണുത്തു....

അവൾ പതിയെ സെക്യൂരിറ്റി കൊടുത്ത ഗിഫ്റ്റ് കൈയ്യിൽ എടുത്തു....

"റ്റു മൈ ഡിയറസ്റ്റ് ഡിയർ പൗമി....."

അതിന്റെ മുകളിൽ ഇങ്ങനെ എഴുതിയിരുന്നു

അവൾ അത് വായിച്ചു.... ശേഷം പതിയെ അത് ഓപ്പൺ ചെയ്തു.....

വിറച്ചു കൈണ്ടിരുന്ന അവളുടെ കൈ വഴി ആ ബോക്‌സ് നിലത്തേക്കു വീണതും ആ വീട്ടിൽ അവളുടെ നിലവിളി ഉയർന്നതും ഒന്നിച്ചായിരുന്നു....

അവളുടെ നിലവിളി ശബ്ദം മുറിയുടെ നാല് കോണിലും തട്ടി വാതിലിനെ മറി കടന്നു കൊണ്ട് പുറത്തേക്കൊഴുകി....

നിമിഷ നേരത്തിനുള്ളിൽ പ്രവിയുടെയും പാച്ചുവിന്റെയും ലക്ഷ്മിയുടെയും ശബ്ദം കതകിനു മറുപുറത്ത് നിന്നുയർന്നു...

ചെവി രണ്ടു കൂട്ടി പൊത്തി ഉറക്കെ നിലവിളിച്ചു കൊണ്ടവൾ ഭിത്തിയിൽ ചാരി നിലത്തേക്ക് ഇരുന്നു...

(തുടരും)

ക്ലാസ്സ് കഴിഞു വന്നിട്ട് ഇരുന്ന് എഴുതിയതാണ് ...എങ്ങനെയുണ്ടെന്ന് വായിച്ചു അഭിപ്രായം പറയണേ.....
അധികം വലിച്ചു നീട്ടാൻ ഉദ്ദേശ്ശിച്ചിട്ടില്ല.....കൂടി പോയാൽ അഞ്ച് പാർട്ടിനുള്ളിൽ കഥ അവസാനിക്കും....
ഇതു വരെ സപ്പോർട്ടും സ്നേഹവും നൽകി കൂടെ നിന്ന എന്റെ എല്ലാ സൗഹൃദങ്ങൾക്കും ഒരുപാട് ഒരുപാട് നന്ദി....സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

പാർട്ട് 10
https://m.facebook.com/groups/1725045934377816?view=permalink&id=2471541943061541വിറച്ചു കൊണ്ടിരുന്ന അവളുടെ കൈ വഴി ആ ബോക്‌സ് നിലത്തേക്കു വീണതും ആ വീട്ടിൽ അവളുടെ നിലവിളി ഉയർന്നതും ഒന്നിച്ചായിരുന്നു....

അവളുടെ നിലവിളി ശബ്ദം മുറിയുടെ നാല് കോണിലും തട്ടി വാതിലിനെ മറി കടന്നു കൊണ്ട് പുറത്തേക്കൊഴുകി....

നിമിഷ നേരത്തിനുള്ളിൽ പ്രവിയുടെയും പാച്ചുവിന്റെയും ലക്ഷ്മിയുടെയും ശബ്ദം കതകിനു മറുപുറത്ത് നിന്നുയർന്നു...

ചെവി രണ്ടു കൂട്ടി പൊത്തി ഉറക്കെ നിലവിളിച്ചു കൊണ്ടവൾ ഭിത്തിയിൽ ചാരി നിലത്തേക്ക് ഇരുന്നു...

അവളുടെ നോട്ടം അപ്പോഴും നിലത്ത് വീണു രക്തം ഒഴുകി കൊണ്ടിരുന്ന ആ സ്റ്റോളിലേക്ക് ആയിരുന്നു.......

അന്ന് ആൽവിനും ഗ്യാങ്ങും അവളെ തട്ടി കൊണ്ട് പോകാൻ നേരം അവളുടെ കഴുത്തിൽ കിടന്ന സ്റ്റോളായിരുന്നു അത്.....

അന്ന് പിടിച്ചു വലിച്ചു കാറിലേക്ക് കയറ്റുന്നതിനിടയിൽ  അത്  അവളുടെ കഴുത്തിൽ നിന്ന് അവിടെ ഊർന്നു വീണതായിരുന്നു......

അതെങ്ങനെയാ ഇയാൾക്ക് കിട്ടിയത്....
ഇനി ആൽവിൻ തന്നെ ആയിരിക്കുവോ ഇത്....

അവളുടെ ഭ്രാന്തൻ ചിന്തകൾ കാടുകയറി തുടങ്ങിയിരുന്നു....
അവളുടെ ഏങ്ങലടി ശബ്ദം വീണ്ടും ഉയർന്നു...

"പൗമീ......മോളേ എന്താ പറ്റിയത്.... വാതില് തുറക്ക്...."

കതകിൽ ശക്തിയായി തട്ടി കൊണ്ടായിരുന്നു ലക്ഷ്മിയത് പറഞത്....

അവൾ പെട്ടന്ന് രണ്ടും കൈയ്യും കൊണ്ട് മുഖം അമർത്തി  തുടച്ചു....

കട്ടിലിനു താഴെ നിലത്ത് വീണു കിടന്ന ഗിഫ്റ്റിനരുകിലേക്ക് അവൾ തറയിൽ കൈയ്യൂന്നി മുട്ടിലിഴഞു ചെന്നു.....

ഒഴുകുകി കൊണ്ടിരിക്കുന്ന രക്തതുള്ളികൾക്കിടയിൽ നാലായി മടക്കി വെച്ചൊരു പേപ്പർ....
അവൾ അത് പതിയെ കൈയ്യിലെടുത്തു...

അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.....

"ഞാൻ നിനക്ക് തൊട്ടടുത്തുണ്ട്...."

അവൾ ഞെട്ടി തിരിഞ്ഞു ചുറ്റിലും നോക്കി....

"ഞാൻ നിന്നെ അറിയുന്നുണ്ട്....എനിക്ക് നിന്നെ വേണം... അവസാനമായി..."

അത് വായിച്ചു തീർന്നതും അവൾ നിലത്തൂടെ ഒഴുകി പരന്ന രക്തത്തിലേക്കും കൈയ്യിലിരുന്ന ലെറ്ററിലേക്കും മാറി മാറി നോക്കി...

"പൗമീ ഒന്ന് തുറക്കുന്നുണ്ടോ....."

വാതിലിനപ്പുറം ക്ഷമ നശിച്ച സ്വരത്തിൽ പ്രവിയായിരുന്നു അത് പറഞത്.....

"ദാ വരുന്നു പ്രവി....ഞാൻ ഡ്രസ്സ് മാറി കൊണ്ടിരിക്കുവാ...."

അതും പറഞ്ഞു കൊണ്ട് അവൾ ഒന്ന് ശ്വാസമെടുത്തു....

ശേഷം വലം കൈയ്യിലേക്കൊന്ന് നോക്കി.....
രക്തതുള്ളികളാൽ ചുവന്നിരുന്നു ആ കൈ...

ബാത്റൂമിൽ പോയി വേഗം കൈ കഴുകി.....അലമാരി തുറന്ന് അതിൽ ഉപയോഗിക്കാത്തൊരു പഴയ തുണിയെടുത്ത് തറയിലെ രക്തം തുടച്ചു.....

സ്റ്റോളും ലെറ്ററും ആ ബോക്സിനുള്ളിൽ തന്നെ  ഇട്ട് അത് പൊതിഞ്ഞ് റൂമിലെ വേസ്റ്റ് ബോക്‌സിൽ ഇട്ടു....

ധൃതിയിൽ അലമാരിയിൽ നിന്നൊരു ഷോട്ട്സും ബനിയനും എടുത്ത് ഇട്ടു കൊണ്ട് ഒന്നും അറിയാത്തത് പോലെ വാതിൽ തുറന്നു....

"എന്താ പ്രവീ....??"

നിഷ്കളങ്കമായ ഭാവത്തോട് കൂടി പ്രവിയുടെ മുൻപിൽ ചെന്ന് നിൽക്കുമ്പോഴും അവളുടെ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു....

"നീ എന്തിനാ കരഞത്...??"

"അത് പിന്നെ....പാറ്റ...പാറ്റയെ കണ്ട് പേടിച്ച് ......"

"ആ....ആരെങ്കിലും ഒക്കെ ഒന്ന് പേടിക്കുന്നത് നല്ലതാ...."

ആപ്പിളും കടിച്ചു ചവച്ചു കൊണ്ട് ഒന്നുമറിയാത്തത് പോലെ പാച്ചു അത് പറഞ്ഞു നിർത്തുമ്പോൾ ലക്ഷ്മിയുടെയും പൗമിയുടെയും നോട്ടം അവനിലേക്കായിരുന്നു.....

അപ്പോഴേക്കും വാതിൽക്കൽ നിന്ന പ്രവി യും ലക്ഷ്മി യുംഉള്ളിലേക്ക് കയറി....

അവൻ റൂമിന്റെ നാല് മൂലയും ഒന്ന് വീക്ഷിച്ചു....

"എന്താ പ്രവി നോക്കുന്നത് അവിടെയെങ്ങും ഒന്നും ഇല്ല....."

അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു ഒന്ന് നോക്കി....

പൗമി ഒന്നും അറിയാത്ത ഭാവത്തിൽ മുഖം കുനിച്ചു നിന്നു....അപ്പോഴും അവൾ ഉള്ളാലെ പറയുന്നുണ്ടായിരുന്നു..

"സോറി പ്രവി....എല്ലാം നിങ്ങളോട് വന്നു പറയുന്ന ഞാൻ ഇത് മാത്രം മറച്ചു വെച്ചു.....

നിങ്ങളെ കൂടി ഇതിലേക്ക് വലിച്ചിട്ടാൽ നമ്മൾ മൂന്നുപേരും.....
നമ്മളെ മൂന്നു പേരെയും ഒന്നിച്ചു നഷ്ടപ്പെട്ടാൽ അച്ഛനും അമ്മയ്ക്കും സഹിക്കില്ല....

നിങ്ങള് വേണം ഇവിടെ..... എന്നെ തേടി എത്തിയ ശത്രുവാ....അത് ഞാന് ഒറ്റയ്ക്ക് തീർത്തോളാം....."

പെട്ടന്നായിരുന്നു പ്രവി അവളുടെ രണ്ടു തോളിലും കൈ വെച്ചത്

ഞെട്ടി കൊണ്ടവൾ അവനു നേരെ മുഖമുയർത്തി നോക്കി....

"എ...എന്താ പ്രവീ....."

"ഒന്നൂല്ല..."

അത് പറഞ്ഞു അവൻ റൂമിനു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും കട്ടിലിൽ കിടന്ന പൗമിയുടെ ഫോൺ റിംഗ് ചെയ്തു.....

അവൻ ഫോണിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി...

"ആ കോൾ എടുക്കുന്നില്ലേ...??"

"ഉ..ഉണ്ട്...."

വിക്കി വിക്കിയുള്ള അവളുടെയാ സംസാരം അവനിൽ വീണ്ടും സംശയത്തിന്റെ വിത്തുകൾ പാകി...

ഫോണിൽ തെളിഞ്ഞു നിന്ന നമ്പർ കണ്ടപ്പോഴെ അവളുടെ ഉള്ളിലൊരു വെള്ളിടി വെട്ടി .....ഞെട്ടൽ മറച്ച് വെച്ച് കൊണ്ട്
അവൾ ആ ഫോണെടുത്ത് ചെവിയോരം ചേർത്ത് പിടിച്ചു....

"ആ....അതിഥി പറയെടീ...."

അവൾ അത്രയും പറഞ്ഞപ്പോഴേക്കും പ്രവി മുറി വിട്ട് പുറത്തേക്ക് പോയി...
ഒപ്പം ലക്ഷ്മിയും....

അവൾ പതിയെ വാതിൽ അടച്ചു കുറ്റിയിട്ടു...

"എന്താ നിനക്ക് വേണ്ടത്..... നീ ആരാ....എന്തിനാ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്...
മര്യാദയ്ക്ക് പറഞൊ....
ഇല്ലേൽ അച്ഛനോടും ഏട്ടനോടും പറഞ്ഞു നിന്നെ ഞാൻ......"

അവൾ പറഞ്ഞു നിർത്തും മുൻപേ മറു പുറത്തു നിന്ന് അയാൾ സംസാരിച്ചു തുടങ്ങി....

"ഏയ്...ഏയ്....ഇതെങ്ങോട്ടാ ഈ പറഞ്ഞു പറഞ്ഞു പോകുന്നത്.....

പൗമി നല്ല അനുസരണയുള്ള കുട്ടിയാ.....ആരോടും ഒന്നും പറയില്ല......"

"ഛീ ബാസ്റ്റഡ്......നീ എന്താ കരുതിയത്....
നിന്റെ ഭീഷണി ക്ക് മുൻപിൽ ഞാനങ്ങ് വഴങ്ങുമെന്നോ...?

പിന്നെ അച്ഛനോടും ഏട്ടനോടും പറയാത്തത്...ഇത് എന്നെ കൊണ്ട് മാനേജ് ചെയ്യാവുന്ന ഒരു ചീള് പ്രോബ്ലം...
വെറുതെ എന്റെ അച്ഛനെയും ഏട്ടനെയും ഇതിലേക്ക് വലിച്ചിടാൻ അവരൊന്നും നിന്നെ പോലെ ഒരു പണിയും ഇല്ലാത്തവരല്ല....

ഇനി അധികം ദിവസമില്ലല്ലോ നമ്മൾ തമ്മിൽ കാണാൻ....
വെറുതെ ഫോൺ വിളിച്ച് ഡയലോഗ് അടിക്കാതെ പോയി നിന്റെ പണി നോക്ക്...."

അതും പറഞവൾ ധൃതിയിൽ ഫോൺ കട്ട് ചെയ്തു......

ഇതിപ്പോ ആരായിരിക്കും....എന്നെ അറിയാവുന്ന ആരോ ഒരാൾ എനിക്ക് അറിയില്ല പക്ഷേ......

തലപുകഞ് ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടാതെ അവൾ ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു....

തേർഡ് ഇയർ എക്സാം വരുവാണ് അടിയും പിടിയുമായി നടന്നതല്ലാതെ പഠിക്കാൻ ആയിട്ട് ക്ലാസ്സിൽ കേറിയിട്ടേ ഇല്ല....
എവിടെ നിന്ന് തുടങ്ങും.....
ഒരെത്തും പിടിയും കിട്ടുന്നില്ല....

അവൾ മനസ്സിൽ ഓരോന്ന് പിറു പിറുത്തു കൊണ്ടേയിരുന്നു.. ..

"എന്താണ് മേഡം തനിച്ചൊരു സംസാരം....."

അതും ചോദിച്ചു കൊണ്ടായിരുന്നു പാച്ചു അവൾക്കടുത്തേക്ക് വന്നത്.....

"നീ ഇങ്ങനെ ആപ്പിളും തിന്നോണ്ട് നടന്നോ.....
എക്സാം വരുവാ....എന്തേലും അറിയാവോ എഴുതി വെക്കാൻ....

ബാക്കി ഉള്ളവർക്ക് ആണേൽ നോട്ട് പോലും ഇല്ലാ ......"

അതും പറഞ്ഞു തലയ്ക്ക് കൈയ്യും കൊടുത്തു അവൾ സോപാനത്തിലേക്ക് ഇരുന്നു....

"അതോർത്ത് നീ ടെൻഷൻ അടിക്കണ്ടാ.....
ഞാൻ അഖിലിന്റെ ബുക്ക് വാങ്ങീട്ടൊണ്ട് നമുക്ക് പഠിക്കാൻ വേണ്ടിട്ട്....."

"ശരിക്കും...."

"ആടി വാങ്ങിയിട്ടുണ്ട്...."

പൗമിയും പാച്ചുവും കൂടി പാച്ചുവിന്റെ മുറിയിൽ ഇരുന്നു പഠിക്കുമ്പോഴായിരുന്നു പ്രവി അങ്ങോട്ട് വന്നത്....

"ഞാനെന്താണ് ഈ കാണുന്നത് പഠിക്കാൻ തീരുമാനിച്ചോ രണ്ടാളും.....''

"ദേ പ്രവി പഠിക്കുന്ന പിള്ളേരെ ശല്ല്യം ചെയ്യാതെ...."

പൗമി അതും പറഞിട്ട് ഇരുന്നു കുലുങ്ങി ചിരിച്ചു......

"മ്ം....പഠിക്ക്...."

അതും പറഞ്ഞിട്ട് പ്രവി വാതില് ചാരി പുറത്തേക്ക് ഇറങ്ങി....

കുറേ നേരം ബുക്കിൽ നോക്കിയിരുന്നു ഉറക്കം വരാൻ തുടങ്ങിയപ്പോൾ പൗമിയും പാച്ചുവും വീണ്ടും ബാൽക്കണിയിലേക്ക് നടന്നു...

പ്രവി അവിടെ ഇരുന്നു ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു.....

പാച്ചുവും പൗമിയും അവനെ ശല്ല്യം ചെയ്യാതെ ഒരു മൂലയ്ക്ക് മാറിയിരുന്നു......

പൗമി ഇരുന്നിട്ട് കാലെടുത്തു പാച്ചൂന്റെ മടിയിലേക്ക് വെച്ചു...

അവൻ അവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.....

അവൾ വയറിൽ ഒന്ന് തലോടി അവനോടായ് പറഞ്ഞു....

"കാലൊന്ന് തിരുമി താ....കഴയ്ക്കുന്നു....."

"വയ്യേ....?"

അതെ എന്ന അർത്ഥത്തിൽ അവളൊന്ന് തല കുലുക്കി കാണിച്ചു.....

അവൻ പതിയെ അവളുടെ കാല് രണ്ടും മടിയിലേക്ക് എടുത്തു വെച്ച്  തടവി കൊണ്ടിരുന്നു.....

അപ്പോഴേക്കും ഫോൺ കട്ട് ചെയ്തു പ്രവിയും അവർക്ക് അടുത്തേക്ക് വന്നു...

"എന്ത് പറ്റി.....??വയ്യേ..."

അവൾ അതിനു മറുപടി ഒന്നും പറയാതെ അവൾക്ക് പിന്നിലായ് വന്നിരുന്ന പ്രവിയുടെ നെഞ്ചിലേക്ക് തല ചാരി പാച്ചുവിന്റെ മടിയിലേക്ക് ഒന്നു കൂടി കാല് കയറ്റി വച്ച് ആകാശത്തേക്ക് നോക്കി കിടന്നു..........

മേഘങ്ങൾക്കിടയിലേക്ക് ആഴ്ന്നിറങ്ങുന്ന ചന്ദ്രനെ അവൾ കണ്ണെടുക്കാതെ നോക്കി കൊണ്ടേയിരുന്നു.....

പെട്ടന്നായിരുന്നു ഗേറ്റ് കടന്ന് ഒരു കാറ് ആ മുറ്റത്തേക്ക് വന്നത്....

ഡോറ് തുറന്ന് അനന്തപത്മനാഭൻ ഇറങ്ങി...

"ഇത് ഏതാ ഈ കാറ്...ദേ അച്ഛൻ ഇറങ്ങുന്നു... അച്ഛനെ കൂടാതെ വേറെ ഒരാൾ...."

പ്രവിയത് പറഞ്ഞു നിർത്തിയതും പൗമിയും പാച്ചുവും പ്രവിക്കൊപ്പം താഴേക്ക് ഒന്ന് എത്തി നോക്കി....

"ടാ പാച്ചു ഇത് ആ പോലീസ് അല്ലേ.....അശ്വിൻ..."

പൗമിക്കും അപ്പോഴായിരുന്നു ആളെ മനസ്സിലായത്....

"ങേ....അച്ചുവേട്ടനോ....."

"എന്റെ കാല് ഇവിടെ താടാ"

 എന്നും പറഞ്ഞു പാച്ചുവിന്റെ മടിയിൽ നിന്ന് കാലും വലിച്ചെടുത്തു വേഗത്തിൽ താഴേക്ക് ഓടി....

"കണ്ടോ പ്രവി അവൾക്ക് ഇപ്പോ ഒരു വേദനയും ഇല്ലാ....
സൂപ്പർഫാസ്റ്റ് പോകുന്നത് പോലെ അല്ലേ പോയത്...."

ധൃതിയിൽ കോണി ഇറങ്ങി പകുതി എത്തിയപ്പോഴായിരുന്നു  അവൾ ഇട്ടിരുന്ന ഡ്രസ്സിനെ പറ്റി ഒന്നോർത്തത്...

ശേഷം നേരെ മുകളിലേക്ക് ഓടി....

 പോയതിലും വേഗത്തിൽ പൗമി തിരികെ ഓടിവന്ന പൗമിയെയും നോക്കി കണ്ണും തള്ളി നിൽക്കുകയായിരുന്നു പാച്ചു.......

"എന്താടി.....എന്താ..."

"ഡ്രസ്സ്.....ഡ്രസ്സ്...."

അവളെ നന്നായിട്ട് അണയ്ക്കുന്നുണ്ടായിരുന്നു.... .

അവൾ നെഞ്ചിൽ ഒന്ന് കൈ തടവി....

എന്നിട്ട് പതിയെ പറഞ്ഞു....

"ഞാൻ ഡ്രസ്സ് മാറാൻ വന്നതാ.. 
ഈ കോലത്തിൽ പോയിട്ട് അച്ചുവേട്ടന് ഇഷ്ടായില്ലങ്കിലോ..... ??"

"അച്ചുവേട്ടനോ....??"

പ്രവിയും പാച്ചുവും ഒന്നിച്ചായിരുന്നു അത് ചോദിച്ചത്...

അവൾ നാണത്താൽ പ്രവിയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി....
അവനെ വട്ടം കെട്ടിപ്പിടിച്ചു.....

"എനിക്ക് വേണം പ്രവി.....അശ്വിനെ എനിക്ക് വേണം....എന്നും എന്റേത് മാത്രം ആയിട്ട്......."

ഒരു കളിപ്പാട്ടത്തിന് എന്ന പോലെ അവൾ അവനു വേണ്ടി വാശിപിടിച്ചു....

പ്രവി പതിയെ അവളുടെ തലയിൽ തലോടി...

"അതെ ആങ്ങളേം പെങ്ങളും ഇവിടെ ഇങ്ങനെ സ്നേഹിച്ചോണ്ട് നിന്നാൽ അവൻ അവന്റെ പാട്ടിന് പോകും...."

പൗമി തെല്ലൊരു സംശയത്തോടെ പ്രവിയുടെ നെഞ്ചിൽ നിന്നു മുഖമടർത്തി പാച്ചൂനെ നോക്കി....

"നീ ഇങ്ങോട്ട് വന്നേ...."

അവൻ അവളുടെ കൈയ്യും പിടിച്ചു അവളുടെ മുറിയിലേക്ക് നടന്നു....
അവർക്ക് പിന്നാലെ പ്രവിയും....

പാച്ചു അവളുടെ മുറിയിലെ അലമാരി തുറന്നു....

അതിന്റെ താഴത്തെ തട്ടിൽ അടുക്കി വെച്ചിരിക്കുന്ന ചുരിദാറിലേക്ക് വിരൽ ചൂണ്ടി....

"ഏ....ചുരിദാറോ...."

"നിനക്ക് അശ്വിനെ വേണോ....??'"

വേണം എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.....

"എന്നാ അത് എടുക്ക്....."

അവളുടെ വിരലുകൾ ബ്ലാക്ക് ചുരുദാറിലേക്ക് നീണ്ടു....

"ടീ....ഒരു നല്ല കാര്യത്തിനാ...നീ ആ മഞയും മെറൂണും എടുക്ക്...."

"മ്ം....നീ പോയി ഇത് മാറ്...ഞാൻ പോയി താഴത്തെ കാര്യങ്ങൾ ഒന്ന് അറിഞിട്ട് വരാം......"

അത് പറഞ്ഞു പാച്ചുവും പ്രവിയും താഴേക്ക് നടന്നു.....

അവൾ ഡ്രസ്സ് മാറി കണ്ണാടിക്കു മുൻപിൽ പല ആയ്ങ്കിളിൽ നിന്ന് നോക്കി....

അപ്പോഴേക്കും പ്രവിയും പാച്ചുവും ഓടി കിതച്ചു മുകളിലേക്ക് വന്നു....

"ടീ അശ്വിൻ ഇപ്പോഴേ പോവില്ല....ഡിന്നർ കഴിഞ്ഞേ പോകു....."

"ആണോ ശരിക്കും...."

അവളുടെ നീളൻ കണ്ണുകൾ വീണ്ടും വിടർന്നു വന്നു.....

"എന്നാ വാ നമുക്ക് വേഗം താഴെക്ക് പോകാം..."

അവരുടെ കൈയ്യും പിടിച്ചു പൗമി നേരെ മുന്നോട്ടു നടന്നു.....

"ടീ...മണുക്കൂസേ.... ഇങ്ങനെയാണോ പോകുന്നത്.....നിന്നെ കാണുമ്പോ തന്നെ അവൻ വീഴണ്ടേ......

നീയാദ്യം ഉച്ചിയിൽ കെട്ടി വച്ചിരിക്കുന്ന മുടിയൊന്ന് അഴിച്ചു താഴേക്ക് ഇട്ടേ....

അന്നിട്ട് ദാ ഈ കമ്മൽ ഇട്....."

പ്രവിയും പാച്ചുവും അവളുടെ മേക്കപ്പ് ബോക്സിൽ അവളെ കൂടുതൽ സുന്ദരിയാക്കാനായ് ഓരോ സാധനങ്ങൾ തിരഞു കൊണ്ടിരിക്കുകയായിരുന്നു......

പാച്ചൂ മേശ വലിപ്പിൽ നിന്ന് അവളുടെ സ്വർണ മാല എടുത്തു അവളുടെ കൈയ്യിൽ കൊടുത്തു ഇടാൻ പറഞ്ഞു..

വലം കൈ കൊണ്ട് കഴുത്തും ചൊറിഞ് നെറ്റി ചുളിച്ച് ചുണ്ട് കോട്ടി കൊണ്ടവൾ ഇടം കൈയ്യാൽ മാല വാങ്ങി....

പ്രവി അവളുടെ നെറ്റിയിലേക്ക് ഒരു കുഞു വട്ടപ്പൊട്ട് എടുത്തു ഒട്ടിച്ചു കൊടുത്തു.....

പാച്ചുവും പ്രവിയും അവളെ അടിമുടിയൊന്ന് നോക്കി...

"നിനക്ക് ഈ വേഷം സ്ഥിരം ആക്കിക്കൂടെ എന്ത് ഭംഗിയാ..."

"മോനെ പാച്ചൂ... വല്ലാണ്ടങ്ങ് പതപ്പിക്കല്ലേ....
എന്നെ ഈക്കണ്ട കോലം കെട്ടിച്ചിട്ട് എന്റെ ചെക്കനെ എങ്ങാനും എനിക്ക് കിട്ടിയല്ലെങ്കിൽ നിങ്ങളെ രണ്ടിനെയും തട്ടി ഞാൻ കൂട്ടിൽ കിടക്കുന്ന പട്ടിക്ക് ഇട്ടു കൊടുക്കും പറഞില്ലെന്ന് വേണ്ടാ...."

"ഓ.. അങ്ങനൊന്നും ഉണ്ടാവില്ല.....
ഇന്ന് നീ നിന്റെ പ്രണയം വീണ്ടും അശ്വിനോട് പറയുന്നു....

എന്താ ഓക്കേ അല്ലേ....?"

"യ്യോ...പ്രവി എനിക്ക് പേടിയാ...."
.
"പേടിയോ...നിനക്കോ...."

അതും പറഞ്ഞു പാച്ചു വാ പൊത്തി ചിരിച്ചു...

"അതേ ഞാൻ ഈ കോലത്തിൽ താഴേക്ക് ഇറങ്ങി വന്നാൽ അച്ഛനും അമ്മയും ചോദിക്കില്ലേ....
ഇപ്പോൾ എന്തിനാ ഇങ്ങനെ ഒരുങ്ങിയേന്ന്.....??"

"അതിനൊക്കെ വഴിയുണ്ടാക്കാം....

ഇപ്പോൾ നീ ഇവിടെ നിക്ക്.....
ഞങ്ങള് വിളിക്കുമ്പോൾ നൈസായിട്ടങ്ങ് താഴോട്ട് ഇറങ്ങി വന്നാൽ മതി...."

അതും പറഞ്ഞു കൊണ്ട് പാച്ചുവും പ്രവിയും മുൻപോട്ടു നടന്നു....

"ടാ പെട്ടന്ന് വിളിക്കണേ....."

"വിളിക്കാടീ....നീയാദ്യം അവിടെ അടങ്ങി നിൽക്ക്...."

പാച്ചുവിന്റെയും പ്രവിയുടെയും വിളിയും പ്രതീക്ഷിച്ച് അവൾ മുകളിൽ നിന്നു...

ഓരോ നിമിഷവും അവളുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടേയിരുന്നു....

"പൗമീ....."

താഴെ നിന്നും പ്രവിയുടെ ശബ്ദം ഉയർന്നു....

"ദാ വരുന്നു...."

അവൾ പതിയെ താഴേക്ക് ഇറങ്ങി ചെന്നു.....

അടുക്കളയിൽ നിന്നു ടൈനിംഗ് ടേബിളിലേക്ക് ഫുഡ് എടുത്ത് വയ്ക്കുകയായിരുന്നു ലക്ഷ്മി.....

അശ്വിനോട് സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു അനന്തപത്മനാഭൻ...

ഒരു നിമിഷം ഇരുവരുടെയും നോട്ടം അവളിലേക്ക് ആയി...

"അല്ല...മോള് ഈ രാത്രിയിൽ ഒരുങ്ങി എങ്ങോട്ടാ...??..."

അനന്തപത്മനാഭൻ ആയിരുന്നു അവളോട് അത് ചോദിച്ചത്....

പൗമി കണ്ണു കൊണ്ട് പാച്ചൂനോട് ആക്ഷൻ കാണിച്ചു അച്ഛനുള്ള മറുപടി കൊടുക്കിനായിട്ട്...

"അത് അച്ഛാ അവള് ടിക് ടോക് ചെയ്യാൻ വേണ്ടിട്ട് ഒരുങ്ങിയതാ...."

പൗമി അവിടെ കണ്ണും തള്ളി നിന്നു...
"ഇതാരുന്നോടാ നിന്റെ ഐഡിയ..."

അവൾ മനസ്സാലെ പറഞ്ഞു...

അപ്പോഴും അശ്വിൻ അവളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ലായിരുന്നു....

അവളുടെ ഉള്ളിൽ അത് ചെറിയൊരു നീരസം ഉണ്ടാക്കിയെങ്കിലും പുറമേ അവളത് കാണിച്ചില്ല....

"ആ...അശ്വിൻ ഇതാണ് എന്റെ മോള്....
അന്ന് ഹോസ്പിറ്റലിൽ കിടന്ന കക്ഷി...."

അശ്വിൻ അവളെ ഒന്ന് നോക്കി...

അവളൊന്ന് പുഞ്ചിരിച്ചു.... അവനും...

"അതേയ്...സംസാരിച്ചു കഴിഞെങ്കിൽ എല്ലാവരും വരു...ഭക്ഷണം കഴിക്കാം..."

എല്ലാവരും ഭഷണം കഴിക്കാൻ ഇരുന്നു....

"എന്താടീ മുഖത്തൊരു സങ്കടം...."

പാച്ചു ആയിരുന്നു ചോദിച്ചത്..

"ഏയ് ഒന്നൂല്ലടാ....എനിക്ക് വിശപ്പ് ഇല്ല...ഞാൻ മുകളിലേക്ക് പോവാ....."

"ടീ അവിടെ ഇരിക്ക്...അവൻ നോക്കാത്തത് അല്ലേ പ്രോബ്ലം... സെറ്റാക്കി തരാം...."

"ഇല്ല...ഞാൻ പോവാ...."

"ടീ ആ കണ്ണ് തുടച്ചിട്ട് അവിടെ പോയി ഇരിക്ക്....ഞാൻ പറഞ്ഞു....."

നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുനീര് അവൻ ചൂണ്ടു വിരലാൽ തുടച്ച് എടുത്തു....

ഭക്ഷണം കഴിക്കുമ്പോഴും അവൾ അവനെ നോക്കിയതേ ഇല്ലാ....
വെറുതെ ഭക്ഷണം കഴിക്കുന്നത് പോലെ കാണിച്ച് വെറുതെ കുത്തിയിളക്കി കൊണ്ടിരുന്നു....

പാച്ചു കഴിക്കാൻ പറഞ്ഞു ഇടയ്ക്കിടെ അവളുടെ കൈയ്യിൽ തട്ടിയെങ്കിലും അവൾ അത് ശ്രദ്ധിച്ചതേ ഇല്ല.....

"അച്ഛാ നമ്മുടെ കാറ് എന്തേ...??'

പ്രവിയായിരുന്നു അത് ചോദിച്ചത്...

"അതിന്റെ ബ്രേക്ക്ന് ഒരു പ്രോബ്ലം വർക്ക്‌ഷോപ്പിലാ....

അതാ ഇന്ന് അശ്വിന്റെ കാറിൽ വന്നത്..."

"മ്ം...."

പൗമി ആരുടെയും സംസാരം ശ്രദ്ധിക്കാനേ പോയില്ല...
പെട്ടെന്ന് തന്നെ അവൾ കഴിച്ചു എണീറ്റു...

"അല്ല...ഇന്ന് എന്ത് പറ്റി...
സാധാരണ ഇവിടെ എല്ലാവരും കഴിച്ചു എണീറ്റാലും പൗമി ഇവിടെ ഉണ്ടാവും....
ഇന്ന് അധികം സംസാരിച്ചതും ഇല്ലല്ലോ...അശ്വിൻ ഇരുന്നത് കൊണ്ടാണോ...."

അനന്തപത്മനാഭനായിരുന്നു അത് ചോദിച്ചത്

"അല്ലാ അച്ഛാ....തലവേദനിക്കുന്നു...കിടക്കാൻ പോവാ...."

അത്രമാത്രം പറഞ്ഞു അവൾ പ്ലേറ്റും എടുത്തു അടുക്കളയിലേക്ക് നടന്നു....

എന്നിട്ട് വേഗം റൂമിലേക്ക് പോയി

അവൾ ദേഷ്യത്താൽ കഴുത്തിൽ കിടന്ന ഷോൾ ഊരീ കട്ടിലേക്ക് എറിഞ് കട്ടിലിലേക്ക് കമഴ്ന്നു കിടന്നു....
അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ തലയിണയിലെ പഞിക്കെട്ടുകളിലേക്ക് ആഴ്ന്നിറങ്ങി....

***********

"അശ്വിൻ സാർ ഒരു മിനിറ്റ്..."

"ഹേയ്... എന്താ പ്രവീൺ ഇത്...
നമ്മളൊക്കെ ഒരേ പ്രായം അല്ലേ....അതിനിടയിൽ ഈ സാറേ വിളിയൊക്കെ വേണോ...."

പ്രവിയൊന്ന് ചിരിച്ചു...

"അശ്വിൻ ഒന്ന് പുറത്തേക്ക് വരാമോ...."

അശ്വിൻ അവർക്ക് ഒപ്പം മുറ്റത്തേക്കിറങ്ങി....

"എന്താ പ്രവീൺ...??"

"അശ്വിൻ ഞങ്ങൾ എങ്ങനെയാ പറയുന്നത്...."

പ്രവി അത് പറഞ്ഞു കൊണ്ട്   പാച്ചൂന്റെ മുഖത്തേക്ക് നോക്കി...

"പറയ്യ്..."
അവൻ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു...

"അശ്വിന് അറിയാലോ ഞങ്ങളുടെ പൗമിയെ....
അവള് ശരിക്കും പറഞ്ഞാൽ എട്ടാം ക്ലാസ് തൊട്ട് ഞങ്ങളോട് പറയുന്നതാ സ്കൂളിലെ സീനിയർ ആയിട്ട് പഠിക്കുന്ന അശ്വിനെ പറ്റി....
അന്നൊക്കെ അവളുടെ പ്രായത്തിന്റെ  പക്വതയില്ലായ്മയായി ഞങ്ങൾ അതിനെ കണ്ടു...പത്തിൽ എത്തിയപ്പോഴും അവൾക്ക് അശ്വിനോടുള്ള പ്രണയത്തിൽ യാതൊരു കുറവും ഉണ്ടായില്ല....അങ്ങനെയാണ് അന്ന് അവൾ നിങ്ങളോട് വന്ന് ഇഷ്ടം പറയുന്നത്...

അവൾ ആദ്യമായിട്ട് കരയുന്നത് കണ്ടത് നിങ്ങൾ അവളെ റിജക്ട് ചെയ്തപ്പോൾ ആയിരുന്നു.....

എന്റെ നെഞ്ചില് കിടന്ന് ഉറങ്ങുന്ന കുട്ടിയാ അവള്....പറഞ്ഞു പറ്റിക്കാൻ വേണ്ടി ഒരിക്കലും പ്രണയിക്കില്ല....

ഇതുവരെയുള്ള ജീവിതത്തിൽ അവള് എന്നോട് വേണമെന്ന് ആവശ്യപ്പെട്ടത് അശ്വിനെ മാത്രമാ....
എന്ന് വെച്ച് എന്റെ പെങ്ങൾക്ക് വേണ്ടി അശ്വിനെ ഞാന് വിലയ്ക്ക് എടുക്കുവാണെന്നല്ല പറഞ്ഞു വരുന്നത്.......

ഒരുപക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ പൗമിക്ക്  കൊടുക്കാൻ പറ്റിയ ഏറ്റവും വിലപ്പെട്ട സമ്മാനം അശ്വിനായിരിക്കും കാരണം അവൾ നിങ്ങളെ അത്രമാത്രം പ്രണയിക്കുന്നു...."

അത് പറഞ്ഞു നിർത്തി കൊണ്ട് പ്രവിയൊന്ന് നെടുവീർപ്പിട്ടു...

"പ്രവീൺ ഞാൻ...."

"അശ്വിൻ പറയാനുള്ളത് എന്താണെങ്കിലും പൗമിയോട് പറഞോളു.....
റിപ്ലേ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയോലും താൽക്കാലം ഇവിടെ ആരും അറിയരുത്...

പാച്ചൂ...പോയി പൗമിയെ വിളിച്ചിട്ടുവാ...."

പാച്ചു പൗമിയെ വിളിക്കാനായി മുകളിലേക്ക് കയറി....
അവൾ അവിടെ കമഴ്ന്നു കിടന്നു
കരയുവായിരുന്നു.....

"അയ്യേ...എന്താ ഇത് പൗമിക്കുട്ടി കരയുവാ....
ടീ പോത്തേ എണീക്ക്..."

"എന്നെ തൊട്ടു പോകരുത്.... അയാൾടെ മുൻപിൽ എന്നെ കോലം കെട്ടിച്ചു കാഴ്ച വസ്തുവിനെ  നിർത്തിയപ്പോ സമാധാനം ആയോ...."

"നീ ഒന്ന് താഴേക്ക് ഇറങ്ങി ചെല്ല്....അശ്വിന് നിന്നോട് സംസാരിക്കണം...."

"ഞാൻ പോവില്ല....''.

"പൗമി വാശി കാണിക്കാതെ എഴുനേൽക്ക്....അല്ലേൽ അവനെ വേറെ വല്ല പെൺപിള്ളേരും കൊത്തി കൊണ്ട് പോകും...."

അവൾ കിടന്നിടത്തുന്ന് പതിയെ എണീറ്റു...
ഷോൾ എടുത്തു കഴുത്തിൽ ഇട്ടോണ്ട് താഴേക്ക് നടന്നു.....
പാച്ചുവും അവൾക്കൊപ്പം ചെന്നു....

കരഞ്ഞു കരഞ്ഞു അവളുടെ മൂക് ഒക്കെ ചുവന്നിരുന്നു....

അവൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ പ്രവിയും പാച്ചുവും അകത്തേക്ക് കയറി...

പൗമി പതിയെ അവനടുത്തേക്ക് ചെന്നു...

"പൗമീ....എന്താ പറയാൻ ഉള്ളത്....??"

"അത്.... അത് പിന്നെ...."

"പറയ്യ്...."

"ഈ ഇഷ്ടം ഒക്കെ ഒരിക്കലും ഒരാളോട് പിടിച്ചു വാങ്ങാൻ കഴിയില്ലെന്ന് അറിയാം....എന്നാലും...എന്നാലും ഞാന് ചോദിക്കുവാ...

എന്നെ സ്നേഹിച്ചൂടെ.....

എനിക്ക് നിങ്ങളെ ഒരുപാട്....."

ബാക്കി പറഞ്ഞു പൂർത്തിയാക്കാനാകാതെ അവൾ മുഖം പൊത്തി കരഞ്ഞു.......

"അയ്യേ....പൗമി കരയുവാണോ.....
പറയുന്നത് ഒന്ന് കേൾക്ക്....

ദേ ഇങ്ങോട്ട് ഒന്ന് നോക്കിയേ പറയട്ടേ....."

അവൾ മുഖം ഉയർത്തി അവനെ നോക്കി...

"പൗമി ഇത്രേ ഉള്ളോ....?
ഞാൻ അന്വേഷിച്ചപ്പോൾ അറിഞത് പൗമി കുറച്ചൂടി ബോൾഡ് ആണെന്നാണല്ലോ...."

അവൾ പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി....

"അശ്വിന് അന്വേഷിച്ചെന്നോ....??എന്നെ പറ്റിയോ...??ആരോട്..."

"അതേ...ഈ അശ്വിൻ വിളി ഒന്ന് മാറ്റാവോ....
എനിക്ക് ഇഷ്ടം പൗമി എന്നെ അച്ചുവേട്ടാന്ന് വിളിക്കുന്നത് കേൾക്കാനാണ്...."

ഒരു നിമിഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...
അവൾ വിശ്വാസം വരാത്തത് പോലെ അവന്റെ മുഖത്തേക്ക് നോക്കി...

"എനിക്ക് ഇഷ്ടാടോ...ഈ പൗമിക്കുട്ടിയെ...."

താനെന്താ ഇങ്ങനെ കണ്ണ് മിഴിച്ച് നിൽക്കുന്നത്...സത്യാടോ പറഞത്....ഇനിയെങ്കിലും ഒന്ന് ചിരിക്ക്....."

അവനത് പറഞ്ഞു തീർന്നതും അവളവനെ വട്ടം കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു....

(തുടരും)