'' നേഹ ''. ആഴ്ചയിൽ ഒരിക്കൽ എറണാകുളത്ത് നിന്ന് നാട്ടിൽ വരുന്ന ഞാൻ ഈ ട്രെയിനിലാണ് സ്ഥിരം തിരിച്ച് പോകാറ്.
അങ്ങനെയുള്ള ഒരു യാത്രക്കിടയിൽ ആണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.
കാണാൻ രസമുള്ളതിനാലും കമ്പാർട്ട്മെന്റിൽ വേറെ പെൺകുട്ടികൾ ഇല്ലാത്തതിനാലും സ്ഥലത്തെ ആസ്ഥാന “കോഴി” ആയ ഞാൻ അവളെ നോക്കികൊണ്ടിരുന്നു.
എന്നാൽ ഒരിക്കൽ പോലും അവൾ എന്നെ ശ്രദ്ധിച്ചതേ ഇല്ല. അലസമായി കിടക്കുന്ന അവളുടെ മുടിയിഴകൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.
എന്റെ ഉള്ളിൽ ഒരു കാമുകൻ ഉണർന്നു (ഇതിൻ മുൻപ് എണ്ണാൻ പറ്റാത്ത അത്ത്ര കാമുകൻമാർ ഉണർന്നിട്ടുണ്ട്).
അവളുടെ അടുത്തിരിക്കുന്ന ആൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഞാൻ അവളുടെ തൊട്ടടുത്തായി.
"ആ ബാഗ് ഒന്നു എടുത്തു തര്വോ..?"
എന്തെങ്കിലും സംസാരിക്കാൻ കാത്തിരുന്ന എന്നോടായി അവൾ ചോദിച്ചു.
ബാഗെടുത്ത് അവളുടെ കയ്യിൽ കൊടുക്കാൻ നേരം ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു
"താങ്സ് ചേട്ടാ.."
('ട്രെയിനിൽ നിന്ന് നിന്നെ കണ്ടതു മുതൽ ഈ നിമിഷം വരെ നിന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഈ എന്നോടോ മോളെ' എന്ന് മനസ് എന്നോടായി പറഞ്ഞു).
"കുട്ടി എങ്ങോട്ടാ പോകുന്നെ..?"
ഞാൻ വിനീതനായി ചോതിച്ചു.
"ഞാൻ എറണാകുളം ആണ്. കോഴിക്കോട് വരണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു.."
അവൾ പറഞ്ഞു.
എറണാകുളം വരെ ഉള്ള ആ യാത്രയിൽ അവൾ നല്ല ഒരു കേൾവിക്കാരിയും ഞാൻ നല്ല ഒരു തള്ളലുകാരനും സോറി, സംസാരക്കാരനും ആയി.
പോകാൻ നേരം ഒരു ബൈ പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
അവളുടെ മുഖം എന്റെ ഓർമയിൽ ഒരിക്കലും വരാതിരിക്കാൻ ഞാൻ ശ്രമിച്ചു.
അവൾ എന്റെ കണ്മുന്നിൽ നിന്ന് മറഞ്ഞപ്പോൾ ഞാൻ അവളുടെ നമ്പർ ഡിലീറ്റ് ആക്കി.
ഒരു ആധുനിക കാമുകിക്ക് വേണ്ട ഒന്നും ഞാൻ അവളിൽ കണ്ടില്ല.
ഒരു നല്ല ഫോണില്ല.. ബ്രാൻഡഡ് ഡ്രസ് ഇല്ല.. ഒരു സോഷ്യൽ ആപ്പുകളിലും ഇല്ല.. മേക്കപ്പ് ഇല്ല..
പിന്നെ എങ്ങനെ ആധുനിക കാമുകൻ ആയ ഞാൻ അവളെ എന്റെ കാമുകി ആക്കും..!
ആഴ്ചകൾ മുന്നോട്ട് പോയി. ഒരിക്കൽ ഫ്രണ്ട്സുമൊത്ത് തിയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കേ അറിയാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നു. സംസാരിക്കുന്നത് സ്ത്രീ ശബ്ദം ആയിരുന്നതിനാൽ ഞാൻ സീറ്റിൽ നിന്ന് ചാടി പുറത്തിറങ്ങി.
"ഹലോ ആരാ.?"
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
"ചേട്ടാ.. ഞാൻ നേഹ.. അന്ന് ട്രെയിനിൽ നിന്ന് പരിജയപ്പെട്ട ..."
"കുട്ടീ.. ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാം. ഇപ്പോ കുറച്ച് ബിസിയാണ്.."
ഇത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി.
എന്തോ ഒരു അത്യാവശ്യം ആണെന്ന് അറിഞ്ഞിട്ടും ഞാൻ മനപ്പൂർവം അത് കണ്ടില്ല എന്ന് നടിച്ചു.
സിനിമ കഴിഞ്ഞ് ഫുഡ് കഴിച്ച് ഉറങ്ങാൻ നേരം ആണ് നേഹയെ ഓർമ വരുന്നത്. തെല്ലും താൽപര്യം ഇല്ലാതെ ഞാൻ കാൾ ബട്ടൺ അമർത്തി. ഫസ്റ്റ് ബെല്ലിൽ തന്നെ അവൾ ഫോൺ എടുത്തു.
"ഹലോ ചേട്ടാ.. ഞാൻ നേഹയാണ്.."
"ആ.. മനസിലായി. എന്തിനാരുന്നു വിളിച്ചത്..? ഞാൻ കുറച്ച് ബിസിയാരുന്നു.. അതാ കോളെടുക്കാതിരുന്നെ."
"ചേട്ടന്‍ എനിക്കൊരു ഹെൽപ്പ് ചെയ്യുവോ..?"
ഞാൻ എന്താണോ കരുതിയത്, അത് തന്നെയാണ് അവൾ ചോദിച്ചത്.
'പടച്ചോനേ.. ഇതൊരു തലവേദനയാകുവോ' എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.
"എന്ത് ഹെൽപ്പ്.."
"ചേട്ടന്‍ ഞാൻ പറയുന്ന സ്ഥലത്തേക്കൊന്ന് വരുവോ..?"
ഞാൻ വാച്ചിലേക്ക് നോക്കി. സമയം പതിനൊന്നു മണിയാകുന്നു. ('അനുഭവിക്ക്.. ട്രെയിനിലെ പ്രണയിനിയല്ലേ..' മനസ് എന്നോടു മന്ത്രിച്ചു.)
"ഇപ്പഴോ.?!! Ok.. ഞാൻ വരാം.. നീയിപ്പോ എവിടെയാണ്.?"
അവൾ location പറഞ്ഞ് തന്നു. കലൂർ സ്റ്റേഡിയം ലിങ്ക് റോഡ്.
മനസില്ലാമനസോടെ ഞാൻ ഫ്ലാറ്റിൽ നിന്നിറങ്ങി. ഡിസംബറിന്റെ തണുപ്പ് എന്റെ ശരീരത്തിൽ തുളച്ച് കയറി.
ആ യാത്ര എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.
പറഞ്ഞ സ്ഥലത്ത് എത്തിയിട്ടും ഞാൻ അവളെ കണ്ടില്ല. ഫോണിൽ വിളിച്ചപ്പോള്‍ സ്വിച്ചോഫ്..!
എന്റെ സമനില തെറ്റി.
ഇനി അവളെന്നെ ഫൂളാക്കിയതെങ്ങാൻ ആണോ.?
ഓരോന്നോർത്ത് കൊണ്ടിരിക്കെ ബാക്കിൽ നിന്ന് ഒരു വിളി വന്നു.
"ചേട്ടാ.."
ഞെട്ടിത്തിരിഞ്ഞ ഞാൻ അവളെ കണ്ടു..!

0 Comments
Post a Comment