✍🏻 *Shebin Ashique*
🎭 *സൈക്കോ ജോക്കർ*🎭
+918129828700 #💓 ജീവിത പാഠങ്ങള്‍
*പ്രവാസിയാണെന്ന് അറിഞ്ഞത് ഇന്നലെയാണ്*
അന്ന് പഠിക്കുന്ന കാലത്ത് *അഡിഡാസ്* ന്റെ ഷൂസ് വാങ്ങിക്കാൻ ഞാൻ ഉമ്മിയോട് ക്യാശ് ചോദിച്ചപ്പോൾ, ഇല്ലെന്ന് പറഞ്ഞതിന് ഞാൻ നിരാഹാരം വരെ ചെയ്തിട്ടുണ്ട് ഉമ്മിക്ക് മുന്നിൽ. ഉമ്മായോടും, വാപ്പിയോടും ദേഷ്യം വരെ തോന്നീട്ടുണ്ട്. ഭക്ഷണം കഴിക്കാൻ ഒരുപാട് നിർബന്ധിച്ചപ്പോൾ ഒത്തിരി എതിർത്തിട്ടുണ്ട്.
''മോനെ , വാപ്പി ക്യാശ് അയച്ചിട്ട് വാങ്ങിക്കാം . ഇപ്പോൾ ഉമ്മിയുടെ കയ്യിൽ ക്യാശ് ഒന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ പൊന്നുമ്മിക്കെതിരെ എടുത്ത് ചാടി സംസാരിച്ചിട്ടുണ്ട്. ഷൂസ് വാങ്ങിക്കാൻ ക്യാശ് ഇല്ലാഞ്ഞിട്ടാണോ അതോ എന്റെ ദേഷ്യം കണ്ടിട്ടാണോ എന്നറിയത്തില്ലാ എന്നെ നൊന്ത് പ്രസവിച്ച എന്റെ പൊന്നുമ്മി കണ്ണീരൊഴുക്കി. പക്ഷേ എന്റെ മനസ്സിനുള്ളിൽ അൽപ്പം ദയ പോലും ഉണ്ടായിരുന്നില്ലാ. ഞാൻ വീണ്ടും മടിക്കാതെ ഉമ്മിയെ വേദനിപ്പിക്കുന്ന ചോദ്യം ഉന്നയിച്ചു.
'' *പിന്നെന്തിനാ വാപ്പി ഗൾഫിൽ ജോലിക്ക് പോവുന്നത്* '' ?
എന്റെ ദേഷ്യത്തോടെയുള്ള ചോദ്യത്തിന് ഉമ്മി കണ്ണീരോടെ ഒന്നേ പറഞ്ഞതൊളളൂ....
'' *മോനെ...., നീ ഒരു പ്രവാസി ആകാതെ സൂക്ഷിക്കുക*''
-===-===-===-===-===-
എന്റെ പൊന്നുമ്മച്ചീ....
2 വർഷമായി ഞാൻ പ്രവാസ ജീവിതത്തിൽ. അന്ന് ഉമ്മിയോട് ചോദിച്ച ചോദ്യത്തിന് മറുപടി പലരും തന്നിരുന്നെങ്കിലും ഇന്നലെ എന്റെ മിഴികളെ സാക്ഷിയാക്കി ഞാൻ കണ്ടു എന്റെ പൊന്നു വാപ്പിനെ. നാട്ടിൽ മഴ കാരണത്താൽ പുറത്തിറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് മടിപിടിച്ചിരുന്നിരുന്ന ഞാൻ ഇന്നലെ വാപ്പിനെ നട്ടുച്ചക്ക് സൂര്യന്റെ കോപത്താൽ പരന്ന് കിടക്കുന്ന മരുഭൂമിയിലെ ആ മണൺതരികളിൽ ക്ഷീണിതനായി ഇരിക്കുന്നത് കണ്ടു.
എന്നെ കണ്ടയുടനെ വാപ്പി മൊഞ്ചേറും പുഞ്ചിരി ആ അധരങ്ങൾ കൊണ്ട് എനിക്ക് നീട്ടിയെങ്കിലും മറിച്ച് പുഞ്ചിരിക്കാൻ എനിക്ക് കഴിഞ്ഞില്ല ഉമ്മീ.... വാപ്പിന്റെ കാലിൽ വീണ് കരയാനെ എനിക്ക് സാധിച്ചൊള്ളൂ.. ഞാനും അറിഞ്ഞു ഉമ്മി ആ മണൽ തരികളുടെ ചൂട്. വാപ്പിന്റെ മുന്നിൽ ഞാൻ കരഞ്ഞു പോയി. വാപ്പി എന്നെ കെട്ടിപിടിച്ച് എന്താ മോനെ എന്ന് ചോദിക്കുമ്പോൾ വാപ്പിയുടെ മുഖത്ത് വേവലാതി പൂണ്ടിരുന്നു. എനിക്ക് മൗനിയാകാനെ കഴിഞ്ഞതൊള്ളൂ. എങ്കിലും എന്നെ ഏറെ സങ്കടപ്പെടുത്തിയത് , ഞാൻ ചുട്ട് പൊള്ളുന്ന മണൽ തരികളിൽ നിൽക്കുമ്പോൾ വാപ്പി പറയുവാണ് ഉമ്മീ....
'' മോനെ... കാറിൽ കയറി ഇരുന്നേക്ക്, ശരീരം പൊള്ളുന്ന ചൂടാണ്. നീ കാറിൽ കയറിയിരിക്ക് AC ഓൺ ചെയ്ത് തരാം.
മോൻ ഫാനിന് താഴെയും, AC ലും ഇരുന്ന് പഠിച്ചതും, ജോലി ചെയ്തത് കൊണ്ട് മോന് ഈ ചൂട് താങ്ങാനാവത്തില്ലെന്ന് പറഞ്ഞപ്പോൾ എന്റെ ഉമ്മീ ഞാൻ കരഞ്ഞ് പോയി.
മാപ്പ് ഉമ്മീ.....
ഈ മോൻ വിവരല്ലാതെ പലതും അന്ന് പറഞ്ഞതിനും , ചെയ്തതിനും. വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞ ഈ അധരങ്ങളൾ കൊണ്ട് ഉമ്മിയേയും, വാപ്പിയേയും മുത്തം നൽകാൻ ഈ മോൻ കൊതിക്കുന്നു.
മാതാപിതാക്കൾ നഷ്ടപ്പെടും വരെ അവരെ സങ്കടപ്പെടുത്താതെ സൂക്ഷിക്കുക.,സ്നേഹത്തോടെ പൊതിയുക., ഒരു വേദനിപ്പിക്കുന്ന വാക്ക് പോലും പറയാതിരിക്കുക.
കാരണം, നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാത്ത നിധികളാണവർ....

0 Comments
Post a Comment