✍🏻 *Shebin Ashique*
✍🏻 *Amna Mariyam*
🎭 *സൈക്കോ ജോക്കർ*🎭





Amna Mariyam
✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻



*അംന മറിയം*💞


         എന്റെ ഓരോ രചനയിലും നിങ്ങൾ ഓരോരുത്തരും കാണുന്ന ഒരു പേരായിരിക്കും ഇത്. രചിതാവ് എന്ന നാമത്തിലോ അല്ലെങ്കിൽ കഥാപാത്രമായോ ഈ പേര് കണ്ടിട്ടുണ്ടായേക്കാം. കണ്ടിട്ടുണ്ടെന്ന് പറയാനാണ് എനിക്ക് ഇഷ്ടം . അത് കൊണ്ടാണെല്ലോ പലരും പലപ്പോഴുമായി ചോദിക്കുന്ന ചോദ്യം ഇന്നലെയും ഉന്നയിച്ചത്.
ആരാണ് *അംന മറിയം* ?
പലർക്കും ഞാൻ തന്ന മറുപടിയാകും

*Thats my favourite name*


 
      പേര് പോലെ തന്നെ അവളും കാണാൻ മൊഞ്ചാണ്. നന്മയുളള മനസ്സിന്റെ ഉടമയായവൾ. എന്നേക്കാളും പക്വത എന്തെന്ന് മധുര പതിനേഴിൽ അറിയീച്ച് തന്നവൾ. വാപ്പിയുടേയും, ഉമ്മിയുടേയും ആദ്യ പുത്രി. സൗഹൃദത്തിന് മുൻഗണനയും, പ്രാധാന്യവും നൽകുന്നവൾ. വായന, ചെറുതോതിലുള്ള എഴുത്ത്, ചിത്രം വരയ്ക്കൽ, പെയ്ന്റിംങ്, തുന്നി ചേർക്കൽ, etc ഇതെല്ലാം ആണ് ആ പതിനേഴുക്കാരിയുടെ ഹോബി. കൂടാതെ ആളൊരു അടിപൊളി ബേക്കർ കൂടിയാണ്. വ്യത്യസ്ഥമായ കേക്കുകൾ പരീക്ഷിക്കൽ ഒരുതരം ക്രൈസ് ആണവൾക്ക്. മ്യൂസിക്ക് എന്നാൽ സിരകളിൽ ഒഴുകുന്ന രക്തം പോലെയാണ്.
*SHE IS A MUSIC LOVER*


        തൂലിക വിരലുകൾക്കിടയിൽ ചേർത്ത് പിടിച്ച് നാൾ മുതൽ ഒരുപാട് സൗഹൃദങ്ങൾ എന്നിൽ വന്ന് ചേർന്നിട്ടുണ്ട്. വാപ്പിയുടെയും, ഉമ്മിയുടെയും, സഹോദരന്റേയും, സഹോദരിയുടേയും സ്ഥാനത്തുമായി ഒത്തിരി കുടുംബം തന്നെ ഈ ചെറിയ കാലം കൊണ്ട് എഴുത്തിലൂടെ ഞാൻ നേടിയെടുത്തിട്ടുണ്ട്. ലഭിച്ചിട്ടുണ്ടെന്ന് പറയുന്നതായിരിക്കും ഉത്തമം. എനിക്ക് മാത്രമാവത്തില്ലാ, എഴുതുന്ന ഓരോ വ്യക്തികൾക്കും ലഭിച്ചിട്ടുണ്ടായിരിക്കും.



   23/11/2018 -ൽ *അംന മറിയം* എന്ന *ആമി* അപ്രതീക്ഷിതമായി എന്നിൽ ചേർന്ന സൗഹൃദമായിരുന്നു. സംസാരത്തിലൂടെ എനിക്ക് പ്രിയമുള്ളവളായവൾ. പ്രായം കൊണ്ട് എന്റെ താഴെ ആണേലും പക്വതയിൽ എന്റെ മുകളിൽ ആണെന്ന് പറയാനാണ് എനിക്കിഷ്ടം. രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് എന്നെ സംരക്ഷിച്ചവൾ. പലപ്പോഴും എന്റെ അധ്യാപികയാകേണ്ടി വന്നവൾ. അറിവ് നുകർന്ന് തന്നവൾ. എന്നിലെ മാറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ . ഒടുവിൽ *Better Half* ആകുവാൻ കൂട്ട് നിന്നവൾ.  അതെ അവളെന്റെ പാതിയാണെന്ന് സ്വപ്നം കാണാൻ പഠിപ്പിച്ചവൾ.


         
     ഒരു നോക്ക് പോലും പരസ്പ്പരം കാണാതെ ഭാവി ജീവിതം തീരുമാനിക്കുമ്പോൾ പിറകിൽ എന്തെന്ന് ഒരിക്കൽ പോലും ചിന്തിക്കാൻ കഴിഞ്ഞില്ല അതായിരുന്നു ഞങ്ങൾക്കിടയിലെ പരാജയം. എൻ വലം കരത്തോട്   അവളുടെ ഇടം കരം ചേർത്ത് പിടിക്കാൻ പകലന്തിയോളം ഓൺലൈനിലൂടെ മനസ്സും , മനസ്സും പരസ്പ്പരം  കൈമാറിയുന്നു.

   ഒരിക്കൽ പിന്നിട്ട വഴികൾ ഓർമ്മ വന്നത് കൊണ്ടായിരിക്കാം സ്വപ്നങ്ങൾ നെയ്ത് കൂട്ടുന്നതിനിടയിൽ പതിനേഴ് വർഷം പൊന്ന് പോലെ നോക്കി വളർത്തിയ മാതാപിതാക്കളെ അവളെ മനസ്സിൽ ഓടിയെത്തിയത്. പതിവ് പോലെ ഓൺലൈൻ മെസ്സേജിലൂടെ പരസ്പ്പരം  സല്ലപിക്കുമ്പോഴാണ് അവളിൽ നിന്നും ആദ്യമായി ഞാൻ കേട്ടത്.


'' ഇക്കാ.... എനിക്ക് എന്റെ വാപ്പിയും, ഉമ്മിയും ആണ് വലുത്. അവർക്ക് ഇഷ്ടമില്ലാത്തതിന് ഞാൻ കൂട്ട് നിൽക്കത്തില്ലാ. നമുക്ക് ഈ ബന്ധം വേണ്ട ''


ഇത് പറഞ്ഞ് നിറുത്തുമ്പോൾ എന്റെ മനസ്സ് വേദനിച്ചെങ്കിലും അതിലുപരി എന്നിൽ സന്തോഷമായിരുന്നു. ഇന്നലെ കണ്ട എന്നിലേക്ക് പതിനേഴ് വർഷം നോക്കി വളർത്തിയ മാതാപിതാക്കളെ കബളിപ്പിച്ചില്ലല്ലോ എന്നോർത്ത്. ഒരുപക്ഷേ തുടക്കത്തിലെ ആ ഒരു ഇഷ്ടം എന്റെ വാക്കുകളോടുള്ള അട്ട്രാക്ഷൻ ആയിരിക്കാം.




അന്നവൾ മാതാപിതാക്കളോടുള്ള ഇഷ്ടം എന്നോട് പങ്ക് വെച്ച് പിന്തിരിയുമ്പോൾ ഒന്നേ പറഞ്ഞതൊളളു...

'' ആമി .... നിന്റെ തീരുമാനം നല്ലത്. ഈ ഒരു അവസരത്തിൽ ഞാൻ നിന്റെ കൂടെയാണ്. ഇൻ ഷാ അള്ളാഹ് നമുക്കിടയിൽ നീണ്ട രണ്ട് വർഷം കിടപ്പുണ്ട്. പടച്ചോന്റെ കിത്താബിൽ എഴുതപ്പെട്ട ഏടുകളിൽ എന്നെയും , നിന്നെയും ഒരുമിച്ചിരിക്കും എന്ന വരികൾ ഉണ്ടെങ്കിൽ ഈ *സൈക്കോ* നിന്റെ വീട്ടിൽ വന്ന് ചോദിച്ചിരിക്കും ''


പിന്നീടുള്ള ദിനങ്ങൾ ആദ്യത്തെ പോലെ പുതുമുഖങ്ങളിൽ പരിചിതമായ അപരിചിതരെ പോലെ ആയി തീർന്നു. ആ അപിരിചിതത്വം വീണ്ടും പരിചിതത്വത്തിലേക്ക് വരാൻ അതികം വാരങ്ങൾ എടുക്കേണ്ടി വന്നതേയില്ലാ. എന്റെ സ്നേഹത്തിന്റെ ആഴവും, സംരക്ഷണവും കണ്ടിട്ടായിരിക്കാം വീണ്ടും എന്നരികിലേക്ക് വഴി തെറ്റി തെന്നലായ് എന്നിലേക്ക് അടുത്തത്. ഞാൻ ഒന്നും പറഞ്ഞതേയില്ലാ... പതിയെ പതിയെ എന്നിലേക്ക് അലിയീച്ച് ചേർത്തെങ്കിലും അവൾ മാതാപിതാക്കളെ മുൻനിറുത്തി കൊണ്ട് പറഞ്ഞു.
ഇക്കാ....  വാപ്പിക്ക് ഇഷ്ടല്ലാ ഈ ബന്ധമെന്ന് പറഞ്ഞാൽ എനിക്ക് ഇക്കാനെ മറക്കേണ്ടി വരും. കാരണം എനിക്ക് അവരെ സങ്കടപ്പെടുത്തീട്ട് ഇക്കാന്റെ കൂടെ വരാൻ കഴിയത്തില്ലാ.


അപ്പോഴും ഞാൻ ഒന്നേ പറഞ്ഞൊള്ളു , അങ്ങനെ ഒരു സന്ദർഭം വരുകയാണേൽ രണ്ട് വർഷത്തിനുള്ളിൽ ഈ സൈക്കോ എന്റെ ആമിയെ വന്ന് ചോദിക്കും.


ആശ്വാസമുള്ള വാക്കുകൾ എന്നിൽ നിന്നും കേട്ടത് കൊണ്ടായിരിക്കാം ആ അധരങ്ങൾ എനിക്കായി പുഞ്ചിരിച്ചത്.

ഞങ്ങളുടെ പ്രണയം പിണക്കങ്ങളും, ഇണക്കളും കൂടി മുന്നോട്ട് കുതിച്ചു. വാശി എന്റെ ആമിയുടെ കൂടെപിറപ്പാണെന്ന് തന്നെ പറയാം. അവളുടെ വാശിക്ക് മുന്നിൽ ഞാൻ കീഴടങ്ങി കൊടുക്കലാണ് പതിവ്. കാരണം നഷ്ടപ്പെടുത്താൻ കഴിയാത്ത ഇഷ്ടമായിരുന്നു ആമിയോടെനിക്ക്. വാശി കാണിക്കുമ്പോൾ പലപ്പോഴും ഞാൻ തമാശയ്ക്ക്  പറയാറുണ്ടായിരുന്നു  നിന്റെ കഴുത്തിൽ എൻ കരങ്ങളാൽ മഹറണിയുന്ന നാൾ വരുമല്ലോ അന്ന് നിന്റെ വാശി ഞാൻ ഇല്ലാതാക്കി തരാമെന്ന്. ചെറു പുഞ്ചിരിയാലെ മനുഷ്യരുടെ അപരൻ എന്നറിയപ്പെടുന്ന ഇമോജിയുടെ മറുപടി തരുമായിരുന്നു.


July 18 എന്റെ future better half ന്റെ B'day ആണ്. എന്നാ പിന്നെ ഞാനും ഒന്ന് വിഷ് ചെയ്തേക്കാം അല്ലെ...?





" നോക്കിലല്ല
ഞാൻ നിന്നെ
സ്നേഹിച്ചത്..

വാക്കിലല്ല
ഞാൻ നിന്നെ
ഇഷ്ടപെട്ടത്..

സ്പർശനത്തിലല്ല
ഞാൻ നിന്നിലേക്ക്‌
അടുത്തത്..

പ്രണയ ലേഖനങ്ങളിലല്ല
ഞാൻ നിന്നെ
പ്രണയിച്ചത്..

ചുംബനങ്ങളിലല്ല
ഞാൻ നിന്നെ
അടുത്തറിഞ്ഞത്..

പച്ചയായ ഹൃദയം,
ഹൃദയത്തെ തൊട്ടറിഞ്ഞപ്പോൾ
പൂവിട്ടതാണ്
നീയെന്ന പ്രണയം....


നീ ഇല്ലെങ്കിൽ നിശ്ഫലം എൻ ലോകം... സ്വപ്നങ്ങളില്ലാത്ത നിദ്ര പോലെ.....
❤❤❤❤❤❤


എന്റെ എല്ലാമെല്ലാമായ ആമിക്ക് ഒരായിരം ജന്മദിനാശംസകൾ...... ❤😍😘


ഹാപ്പി ജനിച്ചീസം മൈ ബെറ്റർ ഹാഫ്...

Welcom to 18


അപ്രതീക്ഷിതമായ ഒരു ആശംസയാണെന്ന് കരുതുമെന്ന് വിചാരിച്ച എനിക്ക് തെറ്റിയിരിക്കുന്നു.

'' താങ്ക്സ് ഇക്കാ....''


എന്ന മറുപടിയിൽ വാക്കുകൾ ചുരുക്കിയിരിക്കുന്നവൾ....  ഞാൻ മെസ്സേജ് അയക്കാതെ ഒരു അക്ഷരം പോലും എഴുതാൻ മടിക്കുന്നവൾ. അവളുടെ വരികളുടെ വലുപ്പം കുറഞ്ഞ് വന്നിരിക്കുന്നു.

അതെ, ആ സത്യത്തെ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.

    ഇന്ന് ഞങ്ങളുടെ പ്രണയം അവളിൽ നിന്നും കൊഴിഞ്ഞ് പോയിരിക്കുന്നു. എന്തെന്നുള്ള കാരണത്തിന് ഞാൻ ഇന്നും അലഞ്ഞ് നടക്കുകയാണ്. ഞങ്ങൾക്കിടയിലെ ആ സുന്ദരമായ നിമിഷങ്ങൾ നോവ് പടർന്ന് കൊണ്ടിരിക്കുന്നു. എന്റെ വീട്ടിൽ സമ്മതം തന്ന സന്തോഷ വാർത്ത അറിയീക്കാൻ പോലും ഇന്നവൾ എനിക്ക് മുന്നിൽ വെറും പ്രതിമ പോലെ ആയിരിക്കുന്നു.




ഉമ്മി എന്നേക്കാൾ സന്തോഷത്തിലാണ്.  ആമിയുടെ വീട്ടിൽ പ്രൊപ്പോസലുമായി പോവാൻ എന്റെ ഒരു വാക്കിന് കാത്തിരിപ്പാണ്. പക്ഷേ എല്ലാം വെറുതായായിരിക്കുന്നുവെന്നുള്ള സത്യം പറയാൻ എനിക്ക് കഴിയുന്നില്ലാ. എന്റെ വേദന ഉമ്മിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. 

ഇല്ലാ..... എന്നെ കൊണ്ട് പറയാൻ കഴിയത്തില്ലാ....





അവസാനമായി അവളിൽ നിന്നും ലഭിച്ച മെസ്സേജ് എന്നെ മുഴുഭ്രാന്തനാക്കുകയാണ്.


*ഇനി ഇതിലേക്ക് മെസ്സേജ് അയക്കരുത്.*


കാരണമെന്തെന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ സ്വയം പുച്ഛവും, ദയയും തോന്നിയ നിമിഷം


*എനിക്ക് ഇക്കാനെ ഇഷ്ടല്ല* 
*കാരണം ചോദിക്കണമെന്നില്ല*



 ഈ വരി സൂക്ഷിച്ച് നോക്കി ഒത്തിരി നേരം. അക്ഷരപിഴവോ അതോ എനിക്ക് പിഴച്ചതോ....!


ഇല്ലാ..... അവളുടെ അക്ഷരങ്ങൾക്ക് പിഴവ് പറ്റിയീട്ടില്ലാ....
എന്തെന്നറിയത്തില്ലാ മറുപടി തിരികെ നൽകാൻ വിരലുകൾക്ക് കഴിയാതെയാകുന്നു. അക്ഷരങ്ങൾ ടൈപ്പ് ചെയ്ത് കൂട്ടുമ്പോൾ വാക്കുകൾ മാറി പോകുന്നു.

അതെ  ഞാനും അറിഞ്ഞു എന്നിൽ വിരഹം വന്നെത്തിയെന്നുള്ള സത്യം. ഞാനും താളം തെറ്റി സഞ്ചരിക്കുന്നുവെന്നുള്ള സത്യം.


എനിക്ക് മറുപടി തിരികെ പറഞ്ഞേ തീരൂ.....  കലങ്ങിയ കണ്ണുകൾ തുടച്ച് കരങ്ങളിൽ ഫോൺ മുറുകെ പിടിച്ച് ഞാൻ എഴുതി തുടങ്ങി.


*ആമി..... നീ ഇത് നേരത്തെ പറഞ്ഞത് നന്നായ്.. വൈകിയായിരുന്നേൽ എന്റെ വീട്ടുക്കാർ നിന്റെ വീട്ടുക്കാർക്ക് മുന്നിൽ വഷളാവുമായിരുന്നു. പക്ഷേ എനിക്കെന്റെ ഉമ്മിയെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയത്തില്ലാ. ഒരുപക്ഷേ അവർ ആമിയുടെ വീട്ടിലേക്ക് വന്നേക്കാം. ആ നിമിഷം മുതൽ നീ എന്നെ ഒത്തിരിയേറെ വെറുത്ത് തുടങ്ങിയേക്കണം.*
മനസ്സില്ലാ മനസ്സോടെയാണ് എഴുതി തീർത്തതെങ്കിലും കണ്ണീർ തുള്ളിൽ എന്നെ നോക്കി കൊഞ്ഞനം കുത്തുകയാണ്. പലപ്പോഴും അവർ അങ്ങനെയാണ് പറഞ്ഞാൽ അനുസരണയില്ലാത്തവർ. അവരെ പഴ്ചാരീട്ട് എന്ത് കാര്യം ? മാറേണ്ടത് ഞമ്മളെല്ലേ...!!!!


*ഇങ്ങോട്ട് ആരും തന്നെ വരണമെന്നില്ലാ... ഇനി കരയാൻ എന്നെ കൊണ്ട് കഴിയത്തില്ല. പ്ലീസ് ഇനി മെസ്സേജ് അയക്കരുത്.*


ഇതിലും കൂടുതൽ ആമിയെ കൊണ്ട് പറയീപ്പിക്കാൻ ഞാൻ അവസരം കൊടുത്തില്ലാ. ഇനി മെസ്സേജ് അയക്കുന്നത് ശരിയല്ലാത്തതിനാൽ ഞാനും , എന്റെ പ്രണയവും മാത്രം ബാക്കിയായി. ഡ്യൂട്ടിയിൽ ഇരുന്ന് കൊണ്ടാണ് ഞാൻ എഴുതി പൂർത്തീകരിക്കുന്നത്. ആത്മാർത്ഥമായി പ്രണയിച്ചവനിൽ നിന്ന് അകന്ന് പോവാൻ നിന്നിൽ ഉണ്ടായ കാരണത്തിന് ഞാൻ നിന്നെ പിന്തുടരുകയില്ലാ.... അത് നിനക്ക് ഇഷ്ടമില്ലെന്നറിയാം.
കാരണമെന്തെന്ന് പറയാതെ നീ അവസാനിപ്പിക്കുമ്പോൾ മറുതലയ്ക്കൽ കാരണം അറിയാൻ വെമ്പർ കൊള്ളുന്ന ഒരു ഹൃദയമുണ്ടെന്നുള്ള നീ മറന്ന് പോയി ആമി....
നീ എന്ന പ്രണയം എന്നിൽ പൂവിട്ടത് മുതൽ എന്നിലെ തേൻ മറ്റൊരു പൂവിലേക്ക് ചേക്കേറാതിരിക്കാൻ നീ എന്നിലേക്ക് തിരികെ വരാമോ???




ഇനിയുളള പാതയിൽ പടച്ചോൻ ഞമ്മളെ ഒരുമിക്കുകയാണേൽ ഇരു കൈകൾ നീട്ടി സ്വീകരിക്കാൻ ഞാൻ ഉണ്ടായിരിക്കും....


*എന്നിലെ പ്രണയം ഇന്നും എന്നിലുണ്ട്, നിന്റെ പ്രണയമേ നമുക്കിടയിൽ നഷ്ടമായിട്ടൊള്ളൂ*



അവസാനമായി കുറിച്ചോട്ടെ നിന്റെ പേര് എന്റെ പേരിന് കൂടെ........



✍🏻 *Shebin Ashique*
✍🏻 *Amna Mariyam*
🎭 *സൈക്കോ ജോക്കർ*🎭