*നിൻ ഓർമകൾ ആ മുഖത്തിലും*
✍🏻 *_Shebin Ashique_*
🎭 *സൈക്കോ ജോക്കർ*🎭
മനസ്സിനെ മുറിവേൽപ്പിക്കുന്ന സങ്കടങ്ങളെ നീക്കം ചെയ്യാൻ ഞാൻ പലപ്പോഴും കടൽ തീരങ്ങളെയാണ് ആശ്രയിക്കാറ്. ഇന്നലേയും എനിക്ക് കടലിനേയും, കടൽതീരത്തേയും ആശ്രയിക്കേണ്ടി വന്നു. ദിവസങ്ങൾക്ക് മുമ്പ് ഹൃദയത്തെ മുറിച്ച് കീറി വേദന നൽകിയവളെ ഓർക്കാൻ വീണ്ടും ഇടയായപ്പോൾ അവിടം വരെ പോകേണ്ടി വന്നു.
വെള്ളിയാഴ്ച്ച രാവായതിനാൽ ഒട്ടുമിക്കപ്പേരും കടലിന്റെ ഭംഗി ആസ്വദിക്കാനും, കടൽ കാറ്റ് അനുഭവിക്കാനും വന്നിരിക്കുന്നുണ്ട്. പലരാജ്യങ്ങളിലെ മനുഷ്യമ്മാരാണേലും ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണ്. ഇന്ത്യ, പാക്കിസ്ഥാൻ , ബംഗ്ലാദേശ്, ശ്രീലങ്ക എന്ന വേർത്തിരിവില്ലാത്ത സൗഹൃദം. അതെ....! ഞാൻ പ്രവാസ ലോകത്താണ്.
പലരേയും സാക്ഷിയാക്കി കരയെ ചുംബിക്കുന്ന കടലിനെ നോക്കി ഞാനൊന്ന് മന്ദഹസിച്ചു. എന്റെ മന്ദഹാസത്തെ രൂക്ഷമായി നോക്കികൊണ്ടവൻ എന്നെയും സാക്ഷിയാക്കി കരയെ മുത്തമിട്ടു. കടൽ തീരത്തെ മണലോരങ്ങളിൽ കുഞ്ഞി പാദങ്ങളാൽ കുരുന്നുകൾ ഒത്തിരി ഓടി കളിക്കുന്നുണ്ട്. പരന്ന് കിടക്കുന്ന മണലോരങ്ങളിൽ ഒട്ടനവധി കുടുംബങ്ങളെ കാണാം. ഒത്തിരി പേർ കടലിനോട് സല്ലപിക്കുന്നുമുണ്ട്.
ഞാൻ ചുറ്റും നോക്കി കൊണ്ട് എന്റെ സങ്കടങ്ങളുമായി പതിയെ കടലിന് നേരെ നടന്നു. ശക്തിയില്ലാത്ത തിരമാലകൾ എന്റെ പാദങ്ങൾ തഴുകി ഓടി മറഞ്ഞു.
ആ തിരമാലയെ തിരഞ്ഞ് ഞാൻ പതിയെ കടലിലേക്ക് ഇറങ്ങി ചെന്നു. മുമ്പ് ആരോ പറഞ്ഞിട്ടുണ്ട്.
'' *മഴ പെയ്യുമ്പോൾ കരയാനാണ് എനിക്കിഷ്ടം , അതാവുമ്പോൾ ഞാൻ കരയുന്നത് ആരും തന്നെ കാണില്ലല്ലോ...* ''
തളം കെട്ടി നിൽക്കുന്ന എന്റെ സങ്കടങ്ങളെ കടലിൽ കണ്ണീരിനാൽ ഒഴുക്കണമെന്നുണ്ട്. പതിയെ മനസ്സിനെ തളർത്തിയ ഓരോ നിമിഷങ്ങളും കണ്ണടച്ച് ഓർത്തെടുത്തു. ഞാൻ പോലും അറിയാതെ കണ്ണുനീർ തുളുമ്പി തുടങ്ങി.
'' എന്തിനാ ആമി എന്നെ തനിച്ചാക്കിയത് ? "
" ഞാൻ ചെയ്ത തെറ്റ് എന്തായിരുന്നു ആമി ? "
ആദ്യ തുള്ളി കടലിനോട് അലിഞ്ഞു ചേർന്നു. രണ്ടാമത്തെ തുള്ളി കടലിനോട് ചേർത്തി പിടിച്ചു. പിന്നീടുള്ള തുള്ളികൾക്ക് കണക്കില്ലായിരുന്നു. കൺതുറക്കാതെ എന്റെ സങ്കടങ്ങളെ കണ്ണീരിനാൽ ഒഴുക്കി കളയുകയാണ്.
'' ഹേയ്, ഷെബിൻ ബ്രോയ്, ഹൗ ആർ യൂ ? "
പിറകിൽ നിന്നും സുഖവിവരം അന്വേഷിച്ചവനെ നോക്കാൻ ഒരു നിമിഷം കലങ്ങിയ മിഴികൾ തുറന്നു. ഒടുവിൽ ഉറ്റി വീണ കണ്ണീർ തുള്ളിയെ പോലും കടൽ എന്നിൽ നിന്ന് അകറ്റി. പതിയെ ഇരു കരങ്ങളിൽ എന്റെ കണ്ണുനീർ ലയിച്ച് ചേർന്ന കടലിലെ വെള്ളം എടുത്ത് മുഖം കഴുകി.
യെസ്, ഞാൻ പാതി സന്തോഷവാനായിരിക്കുന്നു. ശബ്ദം കേട്ടയിടത്തേക്ക് തിരിഞ്ഞു.
സെബാസ്റ്റീൻ.........
ആം ഫൈൻ.... വാട്ട് അബൗട്ട് യൂ മേൻ...?
അധരങ്ങളിൽ പുഞ്ചിരി വിടർത്തി കൊണ്ട് ആരാഞ്ഞു.
സെബാസ്റ്റീൻ & മെർലിൻ എന്റെ ഫെയ്സ് ബുക്ക് സൗഹൃദങ്ങളിൽ ഇടംപിടിച്ചവർ. വർഷങ്ങളോളം പ്രണയിച്ച് ഇരുവരും വിവാഹം ചെയ്ത് രണ്ട് വയസ്സുള്ള കുട്ടിയും ഉണ്ട്.
*Andriya*
A cute little angel like Merlin
കടലിനോട് വിട പറഞ്ഞ് കരയിലേക്ക് കയറി. അപ്രതീക്ഷിതമായി 2-)ം തവണയാണ് ഇങ്ങനെയൊരു കണ്ട്മുട്ടൽ. സംസാരത്തിനിടയ്ക്ക് ആമിയെ കുറിച്ച് ചോദിച്ചപ്പോൾ എന്നിൽ വീണ്ടും നോവുണർന്നു. ചെറുപുഞ്ചിരിയാലെ Andriya യെ എന്റെ കരങ്ങളിൽ എടുത്ത് മാറോട് ചേർത്തി കിടത്തി പതിയെ നടന്നു. കുറച്ച് നടന്നപ്പോഴേക്കും താഴെ ഇറങ്ങാൻ വേണ്ടി കയ്യും, കാലിട്ടടിച്ചപ്പോൾ അവളെ പതിയെ കടലിന്റെ പ്രണയിനിയായ കരയുടെ മുകളിലൂടെ എന്നോടൊപ്പം കൈപിടിച്ച് അവളെയും നടത്തി. തിരികെ നടക്കുന്നതിനിടയിൽ ആ കുഞ്ഞു പാദങ്ങൾ മടങ്ങി മണലിൽ മുട്ട് കുത്തി ഇരുന്നു കൂടെ ഞാനും.
'' സങ്കടം വരുമ്പോൾ കുഞ്ഞു കുട്ടികളോട് സംസാരിച്ചാൽ മാറാവുന്നതേയൊള്ളു ഇക്കാ....''
നീ പറഞ്ഞത് പോലെ ഞാൻ സംസാരിച്ചു ആമി....... പക്ഷേ , ആ നിമിഷം മാത്രമേ നീ നോവിച്ച ഹൃദയത്തിന്റെ വേദന മാറിയതൊള്ളു. സംസാരിക്കാതിരിക്കുമ്പോൾ പിന്നെയും നിന്നെയോർത്താണെല്ലോ മനസ്സ് വിങ്ങുന്നത് ആമീ.....
അത് എന്താ ആമി അങ്ങനെ ? ''
സെബാസ്റ്റിനും, മെർളിനും ഞങ്ങളുടെ അരികിലേക്ക് വന്നു.
ഷെബിൻ, വീ ആർ ലെഫ്റ്റ് ഫ്രം ഹിയർ ''
Andriya യെ കൈകളിൽ എടുത്ത് നെറ്റിൽ ഒരു മുത്തം നൽകി അവർക്ക് നേരെ നീട്ടി. സെബാസ്റ്റിന്റെ കയ്യിലെത്തി അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. യാത്ര പറഞ്ഞ് അവർ പതിയെ മടങ്ങി.
മെർലിൻ & സെബാസ്റ്റിൻ
*സീ യൂ എഗെയ്ൻ, എെ വിൽ കം വൺ ഡേ ദേർ.....*
സമയം 1: 00 കഴിഞ്ഞു , പാതിരാ നിലാവെളിച്ചത്തിൽ കടലിന്റെ ഭംഗി കൂടി വരുന്നുണ്ട്. ഭംഗി ആസ്വദിക്കാൻ വന്നവരെല്ലാം മടങ്ങി തുടങ്ങി. ഭൂമിയെ ചവിട്ടി ചതച്ച് പലരും പോയിതുടങ്ങിയിരിക്കുന്നു.
'' ഇല്ല ആമീ... ഇക്ക പോയിട്ടില്ലാ....
'' ഇക്ക ആമിയോട് പറഞ്ഞിട്ടേ പോകൂ....''
ഫോൺ കയ്യിലെടുത്ത് ആമിയുടെ അവസാന മെസ്സേജുകൾ ഒന്ന് കണ്ണോടിച്ചു.
'' *ഇക്കാനെ എനിക്ക് ഇഷ്ടല്ലാ....*
*കാരണം ചോദിക്കരുത് പ്ലീസ്....* ''
ഇല്ല ആമി , ഇക്ക ഇനി കാരണം ചോദിക്കാൻ ഒരിക്കൽ പോലും വരത്തില്ലാ....
സ്വയം മനസ്സിനെ പിടിച്ച് നിർത്തി ഭക്ഷണപാനീയങ്ങൾക്കരികിലേക്ക് നീങ്ങി.
കുരുന്നുകളുടെ ശബ്ദം നിലച്ചിരിക്കുന്നു. ചുറ്റിലും ആളുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ഓരോ കുടുംബങ്ങളും പോയി തുടങ്ങി. വിരലിലെണ്ണാവുന്ന ചുരുക്കം പേർ മാത്രം അവശേഷിക്കുന്നു.
രാത്രിയുടെ യാമങ്ങളിൽ അന്തരീക്ഷത്തിന് ഹുമിഡിറ്റി കൂടുതലായിരുന്നു. വിയർത്തൊലിക്കുന്ന ശരീരത്തെ തണുപ്പിക്കാൻ തണുത്ത പാനീയങ്ങൾ കുടിച്ച് കടലിലേക്കും നോക്കി തനിച്ചിരുന്നു. സൂക്ഷിച്ച് നോക്കിയാൽ കടലിന് നടുവിലായി പല നിറങ്ങളാൽ വർണ്ണാഭമായ പ്രകാശിക്കുന്ന ലൈറ്റുകൾ കാണാൻ കഴിയുന്നുണ്ട്. കടലിന്റെ മുകളിലൂടെ സഞ്ചരിക്കുന്ന കാറ്റിന്റെ സ്വരം എൻ കാതോരങ്ങളിൽ അലയടിക്കുമ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്. ഫോൺ കയ്യിലെടുത്ത് ഗെയിം കളിച്ച് തനിച്ച് ഇരുന്നു. കുറച്ച് സമയത്തിന് ശേഷം കയ്യിലുള്ള ഭക്ഷണപാനീയങ്ങളുടെ വേസ്റ്റുമായി ഗവൺമെന്റ് പ്രത്യേകം നിർമ്മിച്ച വേസ്റ്റ് ബോക്സിനടുത്തേക്ക് നീങ്ങി. ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും മനസ്സിൽ ഓരോന്നായി ചിന്തയുണർന്നു.
ഇന്ത്യ ആയിരുന്നുവേൽ എവിടെയെങ്കിലും വലിച്ചെറിഞ്ഞാൽ മതിയാർന്നു. ഇത് അറബ് രാഷ്ട്രമായി പോയില്ലേ.... കുറ്റം ചെയ്യുന്നവർക്കും, മലിനപ്പെടുത്തുന്നവർക്കും പ്രോത്സാഹനം നൽകാൻ ഇത് ഇന്ത്യ അല്ലല്ലോ....!
വേസ്റ്റ് ബോക്സിനരികിലേക്ക് നടന്നെത്തി. പതിയെ കയ്യിലിരിക്കുന്ന വേസ്റ്റ് കവർ ഒരുമിച്ച് കൂട്ടി കെട്ടി കുപ്പതൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു.
'' *ഇക്കാ.... പോവേണോ...*?
*ഇക്ക എന്താ തനിച്ച് നടക്കുന്നത്* ? ''
ഇല്ല ആമീ...... ഇക്ക പോവാനായിട്ടില്ലാ. കൂടെ ആരും ഇല്ല ആമീ... ഇക്ക പറയാറില്ലെ തനിച്ച് നടക്കുന്നതിന്റെ ഫീൽ വേറെ തന്നെയാണെന്ന്. നീ പോയപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ച നിഴലിനെ കൂടെ കിട്ടി ആമി... അന്ന് നിനക്ക് വേണ്ടി ഉപേക്ഷിച്ചതാണേലും, നീ പോയപ്പോൾ എന്നരികിലേക്ക് ഓടി വന്നു . പരാതിയും, പരിഭവവും ഒന്നും തന്നേയില്ലാ....
വീണ്ടും കടൽ തീരത്തേക്ക് തിരികെ നടന്നു. കടലിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ആരും തന്നെയില്ലാ. ഞാൻ മാത്രം കടലിൽ, എന്റെ ആഗ്രഹം പോലെ അവിടെയും തനിച്ച്. മാനത്ത് പ്രകാശിച്ച് നിൽക്കുന്ന നിലാവിനെ നോക്കി പതിയെ വെള്ളത്തിലേക്ക് താഴ്ന്നു.
'' *ഇങ്ങനെ ആയിരുന്നേൽ എന്നെ ഒരിക്കലും ഇഷ്ടം എന്ന് പറഞ്ഞ് കളിപ്പിക്കേണ്ടതില്ലായിരുന്നു ഇക്കാ....*
*ഇല്ല ഇക്കാ..... ഇനിയില്ലാ,..... ആമി ഇവിടെ തീർന്നു.... ഇനി ആമി എന്നോ , വാവേ എന്നോ വിളിക്കണ്ടാ.... *Amna Mariyam* ഇതാണ് എന്റെ പേര്, ഇത് വിളിച്ചാൽ മതി. ഇനി ഇക്കാനെ ബുദ്ധിമുട്ടിക്കാനായ് ഈ അംന വരത്തില്ല. കഴിഞ്ഞു എല്ലാം ഇവിടെ അവസാനിച്ചു. ഇനി എനിക്ക് മെസ്സേജ് അയക്കണമെന്നില്ലാ. മതി ഇക്കാ അംന പോവേണ്.
വെള്ളത്തിലേക്ക് താഴ്ന്നിറങ്ങയപ്പോഴാണ് ആമി എന്നിൽ നോവ് ഉണർത്തിയ നിമിഷങ്ങൾ മനസ്സിൽ മിന്നി മറഞ്ഞത്. ശരീരത്തിൽ എന്തോ തട്ടിയപ്പോഴാണ് ഓർമ്മയിൽ നിന്നും ശ്രദ്ധ തിരിച്ചത്. ആകാശത്തേക്ക് ഒന്ന് നോക്കി കൊണ്ട് കടലിന് മീതെ കൺതുറന്ന് ഇരുന്നു.
'' *ആമി.... നിൻ ഓർമ്മകൾ എന്നിൽ നിന്നും അകലുന്നില്ലാ.. ഓരോ ദിവസവും പിന്നിടുമ്പോഴും ഓർമ്മകൾ കൂടി വരുകയാണ്.*
*നിനക്ക് എങ്ങനെ കഴിയുന്നു ആമി ഒന്ന് മിണ്ടാതിരിക്കാൻ... എനിക്ക് കഴിയുന്നില്ല ആമീ... നീ ഇന്ന് എവിടെയാണ്..*
നിലാവിനെ നോക്കി സങ്കടങ്ങൾ ഓരോരന്നായി എണ്ണി പറയുമ്പോൾ എന്റെ കണ്ണുനീർ കടലിനെ മുത്തമിട്ട് പ്രണയിച്ച് തുടങ്ങിയിരിക്കുന്നു. എല്ലാം കടലിനോട് പങ്ക്‌വെച്ച് കരയിലേക്ക് കയറി. അൽപ്പ നേരം ആ മണൽ തരികളിൽ ഇരുന്നു. ഫോണിന് വേണ്ടി കണ്ണുകളും, കരങ്ങളും ഒരേ നേരം പരതി. ചുറ്റും നോക്കി കാണുന്നതേയില്ലാ. സഹായം തേടാൻ ചുറ്റും ആരും ഇല്ല. ആകെ പരിഭ്രന്തനായി ഇരുന്നു ഞാൻ.
'' *ആമി നിൻ ഓർമ്മകൾ ഫോണിൽ നിന്നേ ഇല്ലാതായിട്ടൊള്ളു...., എന്റെ ഹൃദയത്തിൽ ഇന്നും, എന്നും നീ കൂടെ ഉണ്ടായിരിക്കും* ''
ഞാൻ അറിയുന്നു സങ്കടങ്ങൾ വന്ന് ചേർന്ന് കൊണ്ടിരിക്കുകയാണ്. അല്ലേലും സങ്കടങ്ങൾ അങ്ങനെയാണ്.
*മേൽവിലാസം പറഞ്ഞ് കൊടുത്തില്ലേലും വലിഞ്ഞ് കയറി വന്നോളും*
സങ്കടങ്ങൾ ഇല്ലാതെ ജീവിക്കാൻ എന്ത് ത്രില്ല് അല്ലെ...?
ഫോണിന് വേണ്ടി വീണ്ടും മിഴികൾ പരതുമ്പോൾ പതിയെ മുമ്പ് കഴിഞ്ഞതെല്ലാം ആലോചിച്ചെടുത്തു.
അതേ....! വേസ്റ്റ് കവർ കുപ്പതൊട്ടിയിൽ എറിഞ്ഞതിന് കൂടെ ഫോണും ഞാൻ എറിഞ്ഞിരിക്കുന്നു. വീണ്ടും കുപ്പതൊട്ടിയുടെ അരികിലേക്ക് ഓടി. ബോക്സിലേക്ക് എത്തി നോക്കി, ഒന്നും തന്നെ കാണുന്നില്ലാ. ദുർഗന്ധം മാത്രം ശ്വസിക്കാൻ കഴിയുന്നു. ഒത്തിരി തിരിഞ്ഞ് നോക്കി കണ്ടതേയില്ല. ഒന്ന് വിളിച്ച് നോക്കാൻ സഹായത്തിന് ആരും തന്നെയില്ലാ...
യാ റബ്ബീ....
തിരയുന്നതിനിടയിൽ ആ കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി.
യാ റബ്ബേ..... ഏത് ദ്രോഹിയാണ് ഈ മഹാപാപം ചെയ്തത്. ചോരകുഞ്ഞിനെയാണെല്ലോ റബ്ബേ... ഈ കുപ്പതൊട്ടിയിലേക്ക് എറിഞ്ഞിരിക്കുന്നത്.
വേഗം ദുർഗ്ഗന്ധം രൂക്ഷമായ ബോക്സിലേക്ക് ചാടി കയറി. ആ കുഞ്ഞ് പൈതലിനെ പുറത്തേക്കെടുത്തു.
പടച്ചവനെ ഏത് പാപിയാണ് ഈ കുഞ്ഞിന്റെ ഉടമ. യാ അള്ളാഹ് എന്ത് ചെയ്യണമെന്നറിയാതെ കുട്ടിയേയും കൊണ്ട് ഞാൻ ഗാർഡിന്റെ അരികിലേക്ക് ഓടുമ്പോൾ ആ പൈതൽ എന്റെ കരങ്ങളിൽ കിടന്ന് വാവിട്ട് കരയുന്നുണ്ട്. എനിക്ക് സഹിക്കാൻ കഴിയുന്നില്ലാ...
യ റബ്ബീ... ഈ കുഞ്ഞിനെ നീ തിരികെ കൊണ്ട് വരണം എന്ന് പ്രാർത്ഥന മാത്രം. ഓടുമ്പോൾ ഗാർഡിന്റെ അരികിലേക്ക് എത്തുന്നതേയില്ലാ. സഹായത്തിന് ആരെല്ലോ എന്റെ നിലവിളി കേട്ട് പിറകെ ഓടി വരുന്നുണ്ട്. എവിടുന്നെല്ലോ വന്ന കരങ്ങൾ കുട്ടിയേയും എന്നെയും കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കുതിച്ചു.
ആ പിഞ്ച് കുഞ്ഞ് ഇപ്പോഴും കരയുകയാണ്., സഹിക്കാനാവുന്നില്ല റബ്ബേ....
ഹോസ്പിറ്റലിൽ എത്തിയ ഉടനെ ആരെല്ലാം ഓടി വന്ന് അകത്തേക്ക് കൊണ്ട് പോവുമ്പോൾ ഞാൻ എപ്പോഴോ നിലം പതിച്ചിരിക്കുന്നു. നിലം പതിക്കുമ്പോൾ ആ കുഞ്ഞിന്റെ മുഖം എന്റെ മനസ്സിൽ നോവുണർത്തിയിരിക്കുന്നു. എന്റെ ആമിയുടെ മുഖം...
*വാവേ..... നിന്റെ ഓർമ്മകൾ ആ കുഞ്ഞിലൂടെ പുനർജനിച്ചത് നീ അറിഞ്ഞുവോ......*??
== അവസാനിക്കുന്നില്ല==
✍🏻 *_Shebin Ashique_*
✍🏻 ( )

0 Comments
Post a Comment