ലോക്ഡൗൺ കുടുംബ
ജീവിതം
ലോകമാസകലം ഭീതി നിറച്ച് കൊണ്ട് കോവിഡ് 19 അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്.പ്രഭവകേന്ദ്രമായ ചൈനയിൽ തുടക്കം കുറിച്ച വൈറസ് മറ്റുപല രാഷ്ട്രങ്ങളിലേക്കും പടർന്നു പന്തലിച്ചു.
ലോകം തങ്ങളുടെ കാൽ കീഴിലാണെന്ന് ഇക്കാലമത്രയും അഹംഭാവം നടിച്ച അമേരിക്കയിലാണ് വൈറസ് ബാധ ഏറ്റവും കൂടുതൽ നാശം വിതച്ചത്. വൈറസ് ബാധ അനിയന്ത്രിതമാണെന്നും ജനം ദുരന്തമുഖത്താണുള്ളതും എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഞൊടിയിടയിൽ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയത്.
നിരത്തുകൾ വിജനമായതും, സകല വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതും ഈ വൈറസ് ബാധയെ തുരത്താൻ വേണ്ടിയാണ്. എങ്കിലും അനവധിയാളുകൾ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതെ തൊഴിൽ പ്രദേശത്ത് തൊഴിൽ രഹിതരരായി കുടുങ്ങുകയും, പട്ടിണി കാരണം പലായനം നടത്തി തുടങ്ങി ഒട്ടനവധി വാർത്തകൾ ദ്രശ്യ ശ്രാവ്യ മാധ്യമങ്ങളിൽ കാണാനിടയായി.
നഷ്ടങ്ങളുടെ ഒത്തിരി അനുഭവങ്ങളാണ് ഈ വ്യാധി കാരണമായി മനുഷ്യർക്ക് പറയാനുണ്ടാവുകയെന്നത് അനിഷ്യേധമായ ഒരു കാര്യമാണ്. പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ട്. തിരക്കുകൾക്കിടയിൽ കുടുംബത്തിനൊപ്പം കുറച്ച് നേരം ചെലവയിക്കാൻ സാധിക്കാതിരുന്ന പലർക്കും നാലു ചുവരുകൾക്കുള്ളിൽ കുടുംബത്തിനൊപ്പം കഴിയാൻ കഴിഞ്ഞു യെന്നുള്ളതാണ്. തൊഴിൽ ഇല്ലാത്തത് കാരണമായി പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും, സ്വന്തം ചെറിയ മക്കളുടെ കളി കണ്ടിട്ട് സ്വമേധയാ ചില ആളുകൾ പറയുന്നുണ്ടാവും ഇത്ര ആനന്ദകരമായിരുന്നോ? കുട്ടികളുടെ കൂടെ കുറച്ച് നിമിഷം ചെലവയിക്കൽ, തുടങ്ങി ഒട്ടനവധി മധുരമൂറും അനുഭവങ്ങൾ അവർക്ക് പറയാനുണ്ടാവും കാരണം അത്രയും കൗതുകം നിറഞ്ഞതായിരുന്നു കൂടപ്പിറപ്പിനൊപ്പം കുറച്ച് സമയം പങ്കിടൽ
പലരും വില കുറച്ച് കണ്ടിരുന്ന പറമ്പിൻ പ്ലാവിലെ ചക്ക പോലും തീൻമേശയിൽ ഇഷ്ടാഹാരമായി മാറി.ടെക് സ്റ്റെയിൽസും, ഹോട്ടലുകളും, ടർഫും ഇല്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കുമെന്ന് കോവിഡ് പഠിപ്പിച്ചു തന്നു. തലവേദന വന്നാൽ ആശുപത്രിയിലേക്ക് പാഞ്ഞിരുന്ന ജനം അയൽവാസിയുടെ വീട്ടിൽ വിക്സും തേടിയിറങ്ങി.കുഴിമ ന്തിയും, കെ.എഫ്സിയും തുടങ്ങിയ വിഭവങ്ങൾക്ക് പകരം ചക്കയും മാങ്ങാ ചമന്തിയും അടുക്കള കീഴടക്കി കഴിഞ്ഞു.ഈ ആപത്ഘട്ടത്തിലും സന്നന്ധ സംഘടനാ പ്രവർത്തകർ പ്രയാസമനുഭവിക്കുന്ന മറ്റുള്ളവരെ സഹായിച്ചും സഹകരിച്ചും ജീവിച്ചു പോകുന്നു യെന്നുള്ളതാണ് ഏറെ ആശ്വാസകരം.
ശാഫി✍️

0 Comments
Post a Comment