അങ്ങനെയൊരു കാലം..
അവിനാശ് പാലിശ്ശേരി ©
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാനൊരു സ്ഥലത്തു ട്യൂഷനു പോയിരുന്നു.. അന്നവിടെ ലേഡിബേർഡ് സൈക്കിൾ ചവിട്ടിയൊരു കുട്ടി വരാറുണ്ട്. രണ്ടു സൈഡിലും മുടി മെടഞ്ഞിട്ട് അതിലൊരു ചെമ്പകവും..കാണാൻ ഇത്തിരി ചേലൊക്കെയുണ്ട്..ഒരിക്കൽ അവളോടെന്റെ ഇഷ്ട്ടം പറയാന്ന് കരുതി..അന്ന് ക്ലാസ്സ് കഴിയുമ്പോൾ അവൾക്കു കൊടുക്കാനായി ഞാനൊരു കത്തും കയ്യിൽ പിടിച്ചു..അന്നൊക്കെ ക്ലാസ്സിൽ കണ്ണട വെച്ചാണ് ഞാൻ വരാറുള്ളതു..ഒരുമാതിരി സോഡാ ഗ്ലാസ് എന്നൊക്കെ പലരും അടക്കം പറയാറുണ്ട്.. ഞാൻ വരുമ്പോ എല്ലാരും എന്നെ നോക്കി ചിരിക്കും..അപ്പൊ ഞാനും ചിരിക്കും..
അങ്ങനൊരു ദിവസം ക്ലാസ്സ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഹെലൻ കെല്ലറെക്കുറിച്ചു പറഞ്ഞു തുടങ്ങിയ ടീച്ചർ ഇടയ്ക്കു കയറിയെന്തോ ചോദിച്ചു..
അന്നേരം ഒരുത്തൻ എണീറ്റ് നിന്ന് എനിക്കു നേരെ കൈചൂണ്ടി ചിരിച്ചുകൊണ്ട് പറഞ്ഞു..
"വിനു കോങ്കണ്ണനാ ടീച്ചറെ.."
പറഞ്ഞവനെപ്പോഴും എന്റെ തോളിൽ കയ്യിട്ട് നടക്കുന്നവനാ..ഒരാളൊഴികെ ബാക്കിയെല്ലാരും ചിരിച്ചു..പക്ഷേ അവളുടെ ചിരി കാണാനായിരുന്നു രസം..ഇതിനുമുൻപ് അവളിങ്ങനെ ചിരിച്ചു ഞാൻ കണ്ടിട്ടില്ല..അന്നേരം തന്നെ കത്ത് ചുരുട്ടി ഞാൻ പോക്കറ്റിലിട്ടു.. നെഞ്ചു കലങ്ങിയാണെങ്കിലും എന്നത്തേയും പോലെ അവരോടൊപ്പം ഞാനും ചിരിച്ചു..പക്ഷേ ആ ചിരിയിലെന്റെ കണ്ണുകളിൽ ഉപ്പുരസം നിറഞ്ഞു..ക്ലാസ്സിലെ കണ്ണുകളിലെല്ലാം കൊങ്കണ്ണനെ കണ്ട കൗതുകം.. ഭൂമി എന്നിലേക്കു ചുരുങ്ങിയതുപോലെ..
മതി.. മതി.. എല്ലാരും ഇനി ഇവിടെ ശ്രദ്ധിക്കു..
ടീച്ചർ വീണ്ടും ക്ലാസ് തുടങ്ങി.. കണ്ണിലെ കാഴ്ച്ച മങ്ങിയാലും മനസ്സിന്റെ കാഴ്ച്ച മങ്ങാത്തൊരാളെ അന്ന് കിട്ടി..
അവന്റെ ഡയലോഗ് കേട്ട് നിറഞ്ഞ കണ്ണു തുടക്കണോ അവനു കൈകൊടുക്കണോ എന്നായി അടുത്ത ചിന്ത..പറയുമ്പോ....
തൊട്ട് തലേന്ന് എന്നോട് അടിയുണ്ടാക്കിയവനാ ആളു..
" കാവിന്റെ പുറകിലല്ലെ അവന്റെ വീട്..പോണവഴിയിലാരും ഉണ്ടാവില്ല..ഇതിന് രണ്ടെണ്ണം അവനെന്തായാലും ഞാൻ കൊടുക്കും..നിനക്കും തല്ലണോ.."
വേണ്ടടാ... നിനക്കിപ്പോ എന്നെയൊന്നു തല്ലാൻ പറ്റോ..നന്നായി തല്ലണം..കണ്ണീന്നു പൊന്നീച്ച പാറണം..അടികൊണ്ടു എനിക്കൊന്നുറക്കെ കരയണം..ഇതാ..വു..മ്പോ കരയാനൊരു കാരണായല്ലോ...
.......................................
പിന്നീട് പലതവണ പലരും പല പേരുകൾ വിളിച്ചിട്ടുണ്ട്.. പക്ഷേ ആ പത്താം ക്ലാസ്സുകാരനോളം സങ്കടം ഉള്ളിലൊതുക്കേണ്ടി വന്നിട്ടില്ല...അടികൊണ്ട് തഴമ്പു വന്നിടത്ത് പിന്നെത്ര കൊണ്ടാലും വേദനിക്കില്ലല്ലോ..ഒരൊറ്റ അടിയിലൊക്കെ തഴമ്പു വരണെങ്കിൽ...എന്താ..ലേ...

0 Comments
Post a Comment