###അക്ഷരങ്ങളുടെ കാമുകൻ ###

         

               സ്വപ്നവും യാഥാർത്ഥ്യവും



എപ്പോഴും ജോസഫ് സാറിന്റെ ആരാവണം എന്ന ചോദ്യതിന് ഒരു ഗള്ഫുകാരനായാൽ മതി എന്ന് മറുപടി നൽകിയിരുന്ന ജാഫർ ഇന്ന്  ഗൾഫിൽ ചോരനീരാകുന്ന തിരക്കിലാണ്

പലരുടെയും ജീവിതം കണ്ടുപൂവിട്ടതായിരുന്നു ഗൾഫ് എന്ന സ്വപ്നം അതുകൊണ്ടുതന്നെ പഠനം പൂർത്തിയാക്കാൻ നില്കാതെ  ചെറുപ്രായത്തിൽ തന്നെ   ജാഫർ തന്റെ സ്വപ്നം പൂവണിയിക്കാനുള്ള തിരക്കിലായിരുന്നു.

അങ്ങനെ ആരിലൂടെയോ കൈമാറി വന്ന ഒരു വിസ അവന്റെ  കൈകളിലാണ് അവസാനം ചെന്നെത്തിയത് അതും തിരക്കേടില്ലാത്ത ജോലി കൂടെ കിടക്കാനുള്ള റൂമും ഭക്ഷണവും ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.

അവൻ  രണ്ടാമതൊന്ന് ചിന്തിക്കാൻ നിന്നില്ല പെട്ടിയും മാറാപ്പും എടുത്ത് വീട്ടിൽ നിന്നും തന്റെ സ്വപ്നത്തിലെക്ക്  യാത്രയായി ഇറങ്ങുമ്പോൾ ഉമ്മ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നെങ്കിലും അവൻ  തന്റെ സ്വപ്നം പൂവണിയാൻ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു.

പരന്നു കിടക്കുന്ന മണല്പരപ്പുകൾ കണ്ടുകൊണ്ട് റൂമിലേക്ക് പോവുമ്പോഴാണ് അവന്റെ മനസ്സിൽ ഉമ്മയുടെ വിശദമുഖം തെളിഞ്ഞു വന്നത് ഇത്രനേരം ഇല്ലാതിരുന്ന ഒരു നീറ്റൽ അവൻ  അനുഭവപെട്ടുതുടങ്ങിയിരുന്നു.

അവൻ  വളരെ എളുപ്പത്തിൽ ആ നാടുമായി പൊരുത്തപ്പെട്ടുതുടങ്ങിയിരുന്നു എങ്കിലും നാട്ടിലെ ഓർമ്മകൾ പലപ്പോഴും തികട്ടി വരുമായിരുന്നു ഉപ്പയുടെയും ഉമ്മയുടെയും അനിയത്തിമാരുടെയും മുഖങ്ങൾ പലപ്പോഴും മിന്നിമറയുബോൾ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി പലപ്പോഴും ഫ്രീസമയങ്ങളിൽ പോലും അവന്  പണിയെടുത്തു തുടങ്ങി.

തന്റെ കൂടെ ജോലി ചെയ്യുന്ന ജമാൽക്ക ലീവിന് നാട്ടിലേക്ക് പോവാൻ ഒരുങ്ങുന്നത് കണ്ടപ്പോഴാണ് അവൻ  തന്റെയും ജമാൽക്കയുടെയും വസ്ത്രദാരണം  ഒന്ന്‌ താരതമ്യം ചെയ്തത് ഒരു പ്രവാസിയുടെ യഥാർത്ഥജീവിതവും താൻ കണ്ടുവളർന്ന പ്രവാസിയും ഒരുമിച്ചു ചേർന്ന നിമിഷം ആരുടെയെല്ലാമോ കണ്ണുകൾക്ക് മുഞ്ഞിൽ ഒരു മറസൃഷ്ടിക്കാൻ വേണ്ടിമാത്രമുള്ള അണിഞ്ഞൊരുങ്ങൽ കൂടെ കിടക്കുന്നവനെ രാപ്പനിയറിയൂ എന്നാണല്ലോ . 

ഇപ്പോൾ അവന്റെ  മനസ്സും നാട്ടിൽ എത്തിച്ചേരാനുള്ള വെമ്പലിലാണ്  ഒരു ഗള്ഫുകാരനാവാൻ കൊതിച്ചതിനേക്കാൾ പതിന്മടങ്ങ് ഇന്ന് നാട്ടിൽ എത്തിച്ചേരാൻ വേണ്ടി കാത്തിരിക്കുകയാണ് അവൻ .

വീട്ടിലേക്ക് വിളിക്കുന്ന ഓരോ അവസരങ്ങയിലും തന്റെ കണ്ണുകൾ അവൻ  പോലുമറിയാതെ നിറയാറുണ്ട് പക്ഷെ തന്റെ കണ്ണുകൾ നിറഞ്ഞാൽ അത് ചിലപ്പോൾ തന്റെ ഉമ്മയെ കൂടുതൽ കൂടുതൽ വേദനിപ്പിക്കും എന്ന തിരിച്ചറിവ് പലപ്പോഴും അവന്റെ  ഫോൺവിളികളുടെ ദൈർഘ്യം കുറച്ചുകൊണ്ടിരുന്നു.

തനിക്ക് പോവാൻ കഴിഞ്ഞില്ലെങ്കിലും താൻ ചോരനീരാക്കിയ പണം തന്റെ രണ്ടു പെങ്ങന്മാരുടെ കഴുത്തിലും മിന്നുകെട്ടിച്ചു ആഘോഷങ്ങളുടെ ഓരോ ചിത്രങ്ങളും അവന്റെ കണ്ണീർ തുള്ളിയുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു

താനില്ലെങ്കിലും വിയർപ്പിന്റെ മണമുള്ള പണം അവരെ കൂടുതൽ സന്തോഷത്തിലാകുന്നുണ്ടെന്ന് അവൻ ഓരോ ദിവസ്സങ്ങൾ കഴിയും തോറും തിരിച്ചറിഞ്ഞു

പിന്നീട് വീട്ടിൽ നിന്നുമുള്ള ഫോൺവിളികൾ കൊറിയർസർവീസ് സെന്ററുകളിലാണ് അവസാനിച്ചത്.

കാലം ആരെയും കാത്തുനിൽക്കാതെ മുഞ്ഞോട്ട്ഗമിച്ചു കൂടെ അവന്റെ ആയുസ്സും ചുരുങ്ങികൊണ്ടിരുന്നു 

"ജാഫറെ അവിടെയെത്തിയാൽ നിനക്ക് നമ്മളെയൊക്കെ ഓർമയുണ്ടാവുമോ " എന്ന കൃഷ്ണ്ണേട്ടന്റെ ചോദ്യതിന് അവൻ  ചിരിച്ചെങ്കിലും  മനസ്സ്  ഇങ്ങനെ മറുപടി പറഞ്ഞു

"സ്വന്തം ചോരപോലും തന്റെ പണത്തിനെ സ്നേഹിച്ചപ്പോൾ എന്നെ ജീവിക്കാൻ ജീവിതം കാണിച്ചു തന്നത് നിങ്ങളാണ് നിങ്ങളെയൊക്കെ മറക്കണമെങ്കിൽ ഈ പ്രവാസി മരിക്കണം "

നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ കണ്ണടച്ചിരിക്കുമ്പോൾ തന്റെ ഹൈസ്കൂളിലെ ജോസഫ് മാഷിന്റെ ക്ലാസ്സായിരുന്നു മനസ്സിൽ അന്ന് പറഞ്ഞു തുടങ്ങിയ  ഗൾഫുകാരനാവണം എന്ന സ്വപ്നം ജീവിച്ചുമനസ്സിലാക്കിയ ജാഫർ ഇനിയാരും ഇത്തരം സ്വപ്നം കാണരുതെന്ന് മനസ്സിൽ താൻ പോലുമറിയാതെ പ്രാർത്ഥിച്ചുപോയി





Muhammed iyas. K
(അക്ഷരങ്ങളുടെ കാമുകൻ)
Chooralmala
kmiyas123@gmail.com
9061173867