ചിതലരിച്ച പുസ്തകം
ലക്ഷ്മി ടീച്ചർ വരുന്നതുകണ്ട കുട്ടികളെല്ലാം ക്ലാസ്സിൽ കയറി. പൂർണ്ണ നിശബ്ദത പാലിച്ചില്ലങ്കിലും കുട്ടികളെല്ലാം നിശ്ശബ്ദരായിരുന്നു.
"ഗുഡ് മോർണിംഗ് ടീച്ചർ" എന്ന കുട്ടികളുടെ അഭിവാദ്യംത്തിന്
"ഗുഡ് മോർണിംഗ് സിറ്റ് ഡൌൺ" എന്ന് ലക്ഷ്മി ടീച്ചർ മറുപടി നൽകി
പതിവുപോലെ ഹാജർ വിളിച്ചു കഴിഞ്ഞ ലക്ഷ്മി ടീച്ചർ പതിവിന് വിപരീതമായി കുട്ടികളോട് ഇങ്ങനെ പറഞ്ഞു
"ഇപ്പോൾ പുസ്തകം എടുക്കണ്ട ഇന്ന് ടീച്ചർ കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കേൾക്കണം "
ലക്ഷ്മി ടീച്ചറുടെ കഴിഞ്ഞപാഠഭാഗത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലിൽ നിന്നും രക്ഷപെട്ടതിൽ ആക്ലാസ്സ് റൂം മുഴുവനും ഒരു ദീർഘശ്വാസം പുറത്തേക്ക് വിട്ടു. ലക്ഷ്മി ടീച്ചറുടെ വാക്കുകൾക്കായി ചെവിയോർത്തിരുന്നു
ടീച്ചർ ചോദിച്ചു "ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ആർകെങ്കിലും അറിയുമോ? "
ക്ലാസ്സിലെ മിടുക്കിയായ ഫാത്തിമയാണ് അതിനു മറുപടി പറഞ്ഞത് "ടീച്ചർ ഇന്ന് വായനാദിനമല്ലേ "
ഇതു കേട്ടപ്പോൾ ലക്ഷ്മി ടീച്ചറുടെ മുഖത്തു പുഞ്ചിരി വിടർന്നു
"മിടുക്കി പിഎം പണിക്കരുടെ ചരമ ദിനമായ ഇന്നാണ് വായനാദിനമായി ആചരിക്കുന്നത് അതുകൊണ്ട് തന്നെ ഇന്ന് ക്ലാസിനു പകരം നമുക്ക് നമ്മുടെ ഏറ്റവും നല്ല വായനാനുഭവം പങ്കുവെച്ചാലോ? "
അതുകേട്ടതും ക്ലാസ്സിൽ ആദ്യം ഞാൻ പറയാം ആദ്യം ഞാൻ പറയാം എന്ന ബഹളമായിരുന്നു അവസാനം ലക്ഷ്മി ടീച്ചർ ഓരോരുത്തരെയും വിളിച്ചു.
പലരും പാലകഥകളും നോവലുകളും വായിച്ചു കരഞ്ഞതും സങ്കടം തോന്നിയതും അങ്ങനെ പല അനുഭവങ്ങളും ക്ലാസ്സിൽ പങ്കുവച്ചു കഴിഞ്ഞു
അവസാനം ലക്ഷ്മി ടീച്ചർ ടീച്ചറുടെ അനുഭവം പറയാൻ തുടങ്ങി ആ സമയം ക്ലാസ്സ് ഒരു സൂചിമുനയിൽ എന്നതുപോലെ വളരെ ശ്രദ്ധയോടെ ലക്ഷ്മി ടീച്ചറുടെ വാക്കുകൾക്ക് കാതോർത്തിരുന്നു
"ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് വായന എന്ന് പറഞ്ഞാൽ എനിക്ക് വളരെ വെറുപ്പായിരുന്നു സ്വന്തം പാഠപുസ്തകങ്ങൾ പോലും ഞാൻ വായിച്ചിരുന്നില്ല. ഒരു ദിവസ്സം ഉച്ചയൂണ് കഴിച്ച് ക്ലാസ്സിൽ തിരിച്ചെത്തിയ ഞാൻ കാണുന്നത് ഡെസ്ക്കിൽ തലവെച്ചു തേങ്ങിക്കരയുന്ന മുഹമ്മദിനെയായിരുന്നു ഞാൻ പലതവണ ആവർത്തിച്ച് ആവർത്തിച്ചു ചോദിച്ചപ്പോഴാണ് അവൻ എന്നോട് പറഞ്ഞത് അവന്റെ ഒരു പുസ്തകം കാണുന്നില്ലെന്ന്. വായനയെ ഇഷ്ടമില്ലാഞ്ഞിട്ടും എന്തൊകൊണ്ടോ ആപുസ്തകം ഞാൻ തിരഞ്ഞു പിടിച്ചു തരുമെന്നും വിഷമിക്കണ്ട എന്നും ഞാൻ അവൻ വാക്ക് കൊടുത്തു. അങ്ങനെ ഞാനും അവനും ചേർന്ന് ക്ലാസ്സിൽ എല്ലായിടത്തും തിരഞ്ഞു അവസാനം വേസ്റ്റ്ബാസ്കറ്റിൽ നിന്നും ചിതലരിച്ച ഒരു പുസ്തകം എടുത്തുവന്നുകൊണ്ട് മുഹമ്മദ് എന്നോട് തിരയാൻ കൂടിത്തന്നതിന് എന്നോട് നന്ദിപറഞ്ഞു. അപ്പോഴാണ് ഞാൻ ഓർത്തത് ക്ലാസ്സ് വൃത്തിയാക്കുമ്പോൾ ആ ചിതലരിച്ച പുസ്തകം വേസ്റ്റ്ബാസ്കറ്റിൽ കൊണ്ട്പോയി ഇട്ടത് താൻആണെന്ന്.
പക്ഷെ ചിതലരിച്ച ആ പുസ്തകത്തിന് വേണ്ടി മുഹമ്മദ് ഇത്രവിഷമിക്കുന്നുണ്ടങ്കിൽ അതിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ഞാൻ ചിന്തിച്ചത്
അവസാനം ഞാൻ മുഹമ്മദിന്റെ കയ്യിൽ നിന്നും ആ പുസ്തകം വാങ്ങിവായിച്ചു തുടങ്ങി
പക്ഷെ ആ ചിതലരിച്ച പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത് ഞാൻ ഈ ആദ്യവായനയിലൂടെ അക്ഷരങ്ങളുടെ തടവറയിൽ അകപ്പെട്ടു എന്ന സത്യം പിന്നീട് ഞാൻ ജീവിച്ചത് അക്ഷരങ്ങളുടെ ലോകത്തായിരുന്നു ഇന്നും എന്നിലെ എന്നെ തിരിച്ചറിയാൻ വായനയുടെ ലോകം തുറന്നു നൽകിയ ആ പുസ്തകം എന്റെ കയ്യിലുണ്ട് " എന്ന് പറഞ് ലക്ഷ്മി ടീച്ചർ ബാഗിൽ നിന്നും ആ പുസ്തകം പുറത്തെടുത്തു കുട്ടികൾക്ക് മുഞ്ഞിൽ കാണിച്ചു.
(നിങ്ങളുടെ പ്രതികരണമാണ് എന്റെ ഊർജം ഞാൻ കാത്തിരിക്കുകയാണ് നിങ്ങളുടെ പ്രതികരണങ്ങൾക്ക്)
Muhammed iyas. K
(Kmiwayanad)
Chooralmala
kmiyas123@gmail.com
9061173867

0 Comments
Post a Comment